മന്ത്രിസഭ

ഭക്ഷ്യ സുരക്ഷാ രംഗത്ത് ഇന്ത്യാ- ഡെന്‍മാര്‍ക്ക് സഹകരണം

Posted On: 23 MAY 2018 3:55PM by PIB Thiruvananthpuram

ഭക്ഷ്യ സുരക്ഷാ രംഗത്തെ സഹകണത്തിന് ഇന്ത്യയും, ഡെന്മാര്‍ക്കും തമ്മില്‍ ഒപ്പുവച്ച ധാരണാപത്രത്തിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം മുന്‍കാല പ്രാബല്യത്തോടെ അംഗീകാരം നല്‍കി. 2018 ഏപ്രില്‍ 16 നാണ് ധാരണാപത്രം ഒപ്പുവച്ചത്.

പ്രയോജനങ്ങള്‍ :
    ഉഭയകക്ഷി ബന്ധങ്ങള്‍ ശക്തിപ്പെടുത്താനും പരസ്പര ധാരണയിലൂടെ ഭക്ഷ്യ സുരക്ഷാ രംഗത്ത് ശേഷി വികസനം കരുത്തുറ്റതാക്കാനും ധാരണാപത്രം സഹായിക്കും. ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ വേഗത്തില്‍ തീര്‍പ്പാക്കാനും, ഭക്ഷ്യ സുരക്ഷാ രംഗത്ത് ഇരു രാജ്യങ്ങള്‍ക്കും നിലവിലുള്ള നല്ല മാതൃകകളെ സംബന്ധിച്ച ധാരണ പരിപോഷിപ്പിക്കാനും ഇത് വഴിയൊരുക്കും.

    സുപ്രധാന ഭക്ഷ്യോല്‍പ്പന്നങ്ങളുടെ വ്യാപാരം സാധ്യമാക്കുന്നതിലൂടെ നല്ല സമ്പ്രദായങ്ങള്‍ തിരിച്ചറിഞ്ഞ് ഭക്ഷ്യ സുരക്ഷാ ഗുണനിലവാരം മെച്ചപ്പെടുത്താനും ധാരണാപത്രം സഹായിക്കും.
ND  MRD –416
***

 



(Release ID: 1533332) Visitor Counter : 35