മന്ത്രിസഭ

ദേശീയ ജൈവ ഇന്ധന നയം 2018 ന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

Posted On: 16 MAY 2018 3:25PM by PIB Thiruvananthpuram

ദേശീയ ജൈവ ഇന്ധന നയം 2018 ന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി.

പ്രധാന സവിശേഷതകള്‍:
 
അനുയോജ്യമായ സാമ്പത്തിക, ആനുകൂല്യങ്ങള്‍ നല്‍കുന്നതിനായി ഈ നയം ജൈവ ഇന്ധനങ്ങളെ അടിസ്ഥാന ജൈവ ഇന്ധനങ്ങളെന്നും- അതായത് ആദ്യ തലമുറ ബയോ എഥനോള്‍ & ബയോ ഡീസല്‍ എന്നും രണ്ടാം തലമുറ- എഥനോള്‍, മുനിസിപ്പല്‍ ഖര മാലിന്യങ്ങള്‍, ഡ്രോപ് ഇന്‍ ഇന്ധനങ്ങള്‍ എന്നും മൂന്നാം തലമുറ -ജൈവ ഇന്ധനങ്ങള്‍, ബയോ സി.എന്‍.ജി എന്നിങ്ങനെ തരം തിരിച്ചിരിക്കുന്നു.

എഥനോള്‍ ഉല്‍പ്പാദനത്തിന് ആവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ വ്യാപ്തി വര്‍ദ്ധിപ്പിക്കാന്‍ ഈ നയം സഹായിക്കും. കരിമ്പു സത്ത, പഞ്ചസാര അടങ്ങിയിരിക്കുന്ന ഉല്‍പ്പന്നങ്ങളായ മധുരക്കിഴങ്ങ്, മധുരച്ചോളം, അന്നജം അടങ്ങിയിട്ടുള്ള ചോളം, മരച്ചീനി, കേടു വന്ന ഭക്ഷ്യധാന്യങ്ങളായ ഗോതമ്പ്, നുറുക്കരി, കേടുവന്ന ഉരുളക്കിഴങ്ങ് തുടങ്ങി മനുഷ്യന് ഭക്ഷ്യയോഗ്യമല്ലാത്ത വസ്തുക്കള്‍ എഥനോള്‍ ഉല്‍പ്പാദനത്തിനായി ഉപയോഗിക്കാന്‍ ഈ നയം സഹായിക്കും.

നിലവില്‍ അധികമായി ഉല്‍പ്പാദനം നടക്കുന്ന അവസരങ്ങളില്‍ കര്‍ഷകര്‍ക്ക് തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് മതിയായ വില ലഭിക്കുന്നില്ല. ഇതു പരിഗണിച്ച്, അധികമുള്ള ഭക്ഷ്യധാന്യങ്ങള്‍ എഥനോള്‍ ഉല്‍പ്പാദനത്തിനായി ദേശീയ ജൈവ ഇന്ധന ഏകോപന സമിതിയുടെ അനുമതിയോടെ പെട്രോളുമായി കലര്‍ത്തി ഉപയോഗിക്കാന്‍ ഈ നയം അനുമതി നല്‍കുന്നു.

അഡ്വാന്‍സ്ഡ് ജൈവ ഇന്ധനങ്ങള്‍ക്ക് ഊന്നല്‍ നല്‍കി രണ്ടാം തലമുറ എഥനോള്‍ ബയോ റീഫെനറികള്‍ക്ക് 6 വര്‍ഷം കൊണ്ട് 5000 കോടി രൂപയുടെ വയബിലിറ്റി ഗാപ് ഫണ്ടിംഗ് കൊണ്ടുവരാനും ഈ നയം നിര്‍ദ്ദേശിക്കുന്നു. അധികമായുള്ള നികുതി ആനുകൂല്യങ്ങള്‍, ഒന്നാം തലമുറ ജൈവ ഇന്ധനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഉയര്‍ന്ന വാങ്ങല്‍ വില എന്നിവയ്ക്കു പുറമേയാണിത്.

ഭക്ഷ്യയോഗ്യമല്ലാത്ത എണ്ണക്കുരുക്കള്‍, ഉപയോഗിച്ച ഭക്ഷ്യ എണ്ണ, കുറഞ്ഞ സമയംകൊണ്ട് വിളവെടുക്കാവുന്ന വിളകള്‍, എന്നിവയില്‍ നിന്ന് ഉല്‍പ്പാദിപ്പിക്കുന്ന ജൈവ ഇന്ധനത്തിനായി വിതരണ ശ്രംഖലാ സംവിധാനം സ്ഥാപിക്കുന്നത് ഈ നയം പ്രോത്സാഹിപ്പിക്കുന്നു.

പരിശ്രമങ്ങള്‍ ഏകോപിപ്പിക്കാനായി ജൈവ ഇന്ധനവുമായി ബന്ധപ്പെട്ട് എല്ലാ വകുപ്പുകളുടെയും മന്ത്രാലയങ്ങളുടേയും കടമകളും ഉത്തരവാദിത്തങ്ങളും നയ രേഖയില്‍ വ്യക്തമാക്കുന്നുണ്ട്.

പ്രതീക്ഷിക്കുന്ന നേട്ടങ്ങള്‍:
ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കല്‍

നിലവിലെ നിരക്കില്‍ ഒരു കോടി ലിറ്റര്‍ ഇ-10 ന്റെ വിദേശ വിനിമയത്തില്‍ 28 കോടി രൂപ ലാഭിക്കും. 2017-18 ല്‍ 150 കോടി ലിറ്റര്‍ എഥനോള്‍ വിതരണം നടക്കുമെന്നാണു കരുതപ്പെടുന്നത്. ഇത് വിദേശവിനിമയത്തില്‍ 4000 കോടി രൂപ ലാഭിക്കാന്‍ സഹായിക്കും.

വൃത്തിയുള്ള പരിസ്ഥിതി
ഒരു കോടി ലിറ്റര്‍ ഇ-10 20,000 ടണ്‍ കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കും. 2017-2018 ല്‍ 30 ലക്ഷം ടണ്ണിന്റെ കാര്‍ബണ്‍ ബഹിര്‍ഗമനമേ ഉണ്ടാകൂ. വിളകള്‍ കത്തിക്കുന്നത് ഒഴിവാക്കുന്നതും കാര്‍ഷിക അവശിഷ്ടങ്ങള്‍ ജൈവ ഇന്ധനമാക്കി മാറ്റിയും ഹരിതഗൃഹ വാതകങ്ങളുടെ ബഹിര്‍ഗമനം കുറയ്ക്കാം.

ആരോഗ്യ പ്രയോജനങ്ങള്‍;
ഉപയോഗിച്ച ഭക്ഷ്യ എണ്ണകള്‍ ഭക്ഷണം പാചകം ചെയ്യാന്‍ വീണ്ടും ഉപയോഗിക്കുന്നത്, പ്രത്യേകിച്ച് വറുത്തുകോരുന്നതിന് ഉപയോഗിക്കുന്നത് കനത്ത ആരോഗ്യ വെല്ലുവിളിയാണ്. ഉപയോഗിച്ച ഭക്ഷ്യ എണ്ണകള്‍ ജൈവ ഇന്ധനനിര്‍മ്മാണത്തിനായി ഉപയോഗിക്കുന്നത് ഇവ തിരിച്ച് ഭക്ഷ്യ മേഖലയിലേക്ക് എത്തുന്നത് തടയും.

ഖര മാലിന്യ നിര്‍മ്മാര്‍ജ്ജനം:
ഇന്ത്യയില്‍ പ്രതിവര്‍ഷം 62 ദശലക്ഷം മെട്രിക് ടണ്‍ മുനിസിപ്പല്‍ ഖര മാലിന്യമാണ് ഉല്‍പ്പാദിപ്പിക്കപ്പെടുന്നത്. മാലിന്യങ്ങളെയും പ്ലാസ്റ്റിക്കിനെയും ഇന്ധനമാക്കി മാറ്റുന്നതിനുള്ള സാങ്കേതികവിദ്യകള്‍ ഇന്ന് ലഭ്യമാണ്. ഇത്തരത്തിലുള്ള ഒരു ടണ്‍ മാലിന്യത്തില്‍നിന്ന് 20 ശതമാനം ഡ്രോപ് ഇന്‍ ഇന്ധനം ഉണ്ടാക്കാനാവും.

ഗ്രാമീണ മേഖലകളിലെ അടിസ്ഥാനസൗകര്യത്തിനുള്ള നിക്ഷേപം:
പ്രതിദിനം 100 കിലോലിറ്റര്‍ ശേഷിയുള്ള ബയോ റിഫൈനറിക്ക് 800 കോടി രൂപ മൂലധന നിക്ഷേപം ആവശ്യമായിവരുമെന്നാണ് കണക്കാക്കിയിട്ടുള്ളത്. നിലവില്‍ എണ്ണ വിപണന കമ്പനികള്‍ 10,000 കോടി രൂപയുടെ നിക്ഷേപം വരുന്ന 12 രണ്ടാം തലമുറ ബയോ റിഫൈനറികള്‍ സ്ഥാപിച്ചുകൊണ്ടിരിക്കുകയാണിപ്പോള്‍. രാജ്യത്തുടനീളം രണ്ടാം തലമുറ ബയോ റിഫൈനറികള്‍ സ്ഥാപിക്കുന്നത് ഗ്രാമീണ മേഖലയില്‍ അടിസ്ഥാന സൗകര്യ നിക്ഷേപരംഗത്ത് കുതിച്ചു ചാട്ടത്തിന് വഴിതെളിക്കും.

തൊഴിലുല്‍പ്പാദനം:
പ്രതിദിനം 100 കിലോലിറ്റര്‍ ശേഷിയുള്ള ഒരു രണ്ടാം തലമുറ ബയോ റിഫൈനറി പ്ലാന്റിന് അതിന്റെ പ്രവര്‍ത്തിപ്പിക്കലിനായും, ഗ്രാമീണതല സംരംഭകത്വം, വിതരണ ശൃംഖലാ മാനേജ്‌മെന്റ് എന്നിവയിലും 1200 തൊഴിലുകള്‍ ഉല്‍പ്പാദിപ്പിക്കുന്നതിന് സഹായിക്കും.

കര്‍ഷകര്‍ക്ക് അധിക വരുമാനം:
2 ജി സാങ്കേതിക വിദ്യ അവലംബിക്കുന്നതു വഴി കാര്‍ഷിക അവശിഷ്ടങ്ങള്‍/മാലിന്യങ്ങള്‍ കത്തിച്ചു കളയുന്നതിനു പകരം എഥനോളായി മാറ്റിയാല്‍, ഒപ്പം ഒരു വിപണി കൂടി കണ്ടെത്തിയാല്‍ വരുമാന മാര്‍ഗ്ഗമാകും. കൂടാതെ അധിക വിളവുണ്ടാകുന്ന വേളകളില്‍ കര്‍ഷകര്‍ക്ക് തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് അനുയോജ്യമായ വില ലഭിക്കാതെ വരുന്ന അവസരങ്ങളില്‍ അധികം വരുന്ന ധാന്യങ്ങളും കാര്‍ഷിക ബയോമാസ്സും  വില പിടിച്ചു നിര്‍ത്താന്‍ സഹായിക്കും.

AM  MRD –389
***



(Release ID: 1532541) Visitor Counter : 115