രാഷ്ട്രപതിയുടെ കാര്യാലയം
സേവനങ്ങള്‍ സംബന്ധിച്ച നാലാമത് ആഗോള പ്രദര്‍ശനം രാഷ്ട്രപതി ഉദ്ഘാടനം ചെയ്തു
Posted On:
15 MAY 2018 1:19PM by PIB Thiruvananthpuram
സേവനങ്ങള്‍ സംബന്ധിച്ച നാലാമത് ആഗോള പ്രദര്‍ശനം രാഷ്ട്രപതി ശ്രീ. രാംനാഥ് കോവിന്ദ് ഇന്ന് മുംബൈയില്‍ ഉദ്ഘാടനം ചെയ്തു. 12 പ്രമുഖ സേവന മേഖലകള്‍ ഉള്‍പ്പെടുന്ന ഒരു പോര്‍ട്ടലിന്റെ ഉദ്ഘാടനവും അദ്ദേഹം നിര്‍വ്വഹിച്ചു.
തദവസരത്തില്‍ സംസാരിക്കവെ 120 ദശലക്ഷം പേര്‍ക്ക് ബിസിനസ്സ് സംരംഭങ്ങള്‍ ആരംഭിക്കാന്‍ മൂലധനം നല്‍കിയ സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യ, മുദ്രാ യോജന തുടങ്ങിയ പദ്ധതികള്‍ രാജ്യത്ത് സേവന മേഖലയില്‍ സംരംഭകത്വത്തിന്റെ സംസ്‌ക്കാരത്തിന് തുടക്കമിട്ടതായി രാഷ്ട്രപതി പറഞ്ഞു. വരുന്ന പതിറ്റാണ്ടുകളില്‍ ഈ സ്റ്റാര്‍ട്ട് അപ്പുകള്‍ വന്‍ സംരംഭങ്ങളായി വളരുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. 21-ാം നൂറ്റാണ്ടിലെ ആഗോള സംരംഭതത്വത്തിന്റെ നട്ടെല്ലാണ് സേവന മേഖലയെന്ന് ശ്രീ. രാം നാഥ് കോവിന്ദ് ചൂണ്ടിക്കാട്ടി. ഇന്ത്യയില്‍ മൊത്ത വരുമാനത്തിന്റെ 60 ശതമാനവും സേവന മേഖലയാണ് പ്രദാനം ചെയ്യുന്നത്. യുവജനങ്ങളുടെ വന്‍ സംഖ്യയും അവരുടെ മികവും, സാങ്കേതിക ആഭിമുഖ്യവും ഈ രംഗത്ത് ഇന്ത്യയ്ക്ക് സ്വാഭാവിക മേല്‍ക്കൈ നല്‍കുന്നുണ്ടെന്നും രാഷ്ട്രപതി പറഞ്ഞു. നൂറോളം രാജ്യങ്ങളില്‍ നിന്ന് 500 ലേറെ പ്രതിനിധികള്‍ പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നുണ്ട്.
ND/MRD
(Release ID: 1532223)
Visitor Counter : 72