രാജ്യരക്ഷാ മന്ത്രാലയം
ഇ-പെന്‍ഷന്‍ പേയ്‌മെന്റ് ഓര്‍ഡര്‍ : ശരിയായ ദിശയിലേയ്ക്കുള്ള പുതിയൊരു ചുവടുവയ്പ്പ്
Posted On:
14 MAY 2018 3:17PM by PIB Thiruvananthpuram
കേന്ദ്ര ഗവണ്‍മെന്റിന്റെ ഡിജിറ്റല്‍ ഇന്ത്യ സംരംഭങ്ങള്‍ക്ക് കരുത്തേകിക്കൊണ്ട് അലഹബാദിലെ ഡിഫന്‍സ് അക്കൗണ്ട്‌സ് (പെന്‍ഷന്‍) പ്രിന്‍സിപ്പല്‍ കണ്‍ട്രോളര്‍ ആദ്യ ഘട്ടമായി സായുധ സേനകളിലെ എല്ലാ കമ്മിഷന്‍ഡ് ഓഫീസര്‍മാര്‍ക്കും, ജൂനിയര്‍ കമ്മിഷന്‍ഡ് ഓഫീസര്‍മാര്‍ക്കും കഴിഞ്ഞ വര്‍ഷം ഒക്‌ടോബര്‍ മുതല്‍ ഇലക്‌ട്രോണിക് പെന്‍ഷന്‍ പേയ്‌മെന്റ് ഓര്‍ഡറുകള്‍ (ഇ.പി.പി.ഒ) നല്‍കി തുടങ്ങി. ഇപ്പോഴിത് സിവിലിയന്‍മാര്‍ ഉള്‍പ്പെടെ എല്ലാ പെന്‍ഷന്‍കാര്‍ക്കുമായി വ്യാപിപ്പിച്ചു.
കരസേന, കോസ്റ്റ് ഗാര്‍ഡ്, ഡി.ആര്‍.ഡി.ഒ., ജനറല്‍ റിസര്‍വ് ഫോഴ്‌സ് (ഗ്രഫ്), ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന്‍, മിലിറ്ററി എഞ്ചിനീയറിംഗ് സര്‍വ്വീസസ് എന്നിവയിലെയും, ഡിഫന്‍സ് അക്കൗണ്ട് ഡിപ്പാര്‍ട്ട്‌മെന്റ് ഉള്‍പ്പെടെയുള്ള വിഭാഗങ്ങളിലെയും, ഡിഫന്‍സ് സിവിലിയന്‍മാര്‍ക്കും പെന്‍ഷന്‍ അനുവദിക്കുന്ന രാജ്യരക്ഷാ മന്ത്രാലയത്തിന് കീഴിലുള്ള ഏക ഏജന്‍സിയാണ് അലഹബാദിലെ ഡിഫന്‍സ് അക്കൗണ്ട്‌സ് (പെന്‍ഷന്‍) പ്രിന്‍സിപ്പല്‍ കണ്‍ട്രോളറുടെ ഓഫീസ്.
മാനുവല്‍ സമ്പ്രദായത്തില്‍ നിന്ന് ഇ.പി.പി.ഒ. സമ്പ്രദായത്തിലേയ്ക്കുള്ള മാറ്റം പെന്‍ഷന്‍ വിതരണത്തിന്റെ കാലതാമസം ഗണ്യമായി കുറയ്ക്കും. വിവിധ തലങ്ങളില്‍ കണക്ക് കൂട്ടലിലുണ്ടാകാനിടയുള്ള പിഴവുകളും ഇതുവഴി ഇല്ലാതാകും.
അടുത്ത ഘട്ടമായി 46 റിക്കോര്‍ഡ് ഓഫീസുകളില്‍ നിന്നും 2,900 ലധികം ഓഫീസ് മേധാവികളില്‍ നിന്ന് ലഭിച്ച പെന്‍ഷന്‍ രേഖകളുടെ ഡിജിറ്റല്‍ വല്‍ക്കരണമാണ്. ഒരേ റാങ്ക്, ഒരേ പെന്‍ഷന്‍ പദ്ധതി കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ നടപ്പിലാക്കാന്‍ ഈ സംരംഭം സഹായിക്കും.
ND MRD –372
***
(Release ID: 1532149)
Visitor Counter : 74