റെയില്‍വേ മന്ത്രാലയം

ഇന്ത്യയിലെ ആദ്യ ലേഡീസ് സ്‌പെഷ്യല്‍ സബര്‍ബന്‍ ട്രെയിനിന്റെ 26-ാം വാര്‍ഷികം

Posted On: 04 MAY 2018 3:10PM by PIB Thiruvananthpuram

ഇന്ത്യയില്‍ ആദ്യമായി വനിതകള്‍ക്ക് മാത്രമായിട്ട് ഒരു ലേഡീസ് സ്‌പെഷ്യല്‍ സബര്‍ബന്‍ ട്രെയിന്‍ ഓടിത്തുടങ്ങിയിട്ട് നാളെ(മെയ് 05) 26 വര്‍ഷം തികയും. പശ്ചിമ റെയില്‍വേയ്ക്ക് കീഴിലുള്ള ചര്‍ച്ച്‌ഗേറ്റ് മുതല്‍ ബോറിവല്ലി വരെയാണ് 1992 മെയ് 05ന് ആദ്യ ലേഡീസ് സ്‌പെഷ്യല്‍ സബര്‍ബന്‍ ട്രെയിന്‍ ഓടിയത്. 1993ല്‍ അത് വിരാര്‍ വരെ നീട്ടി. സാധാരണ ട്രെയിനുകളിലെ ലേഡീസ് കംപാര്‍ട്ട്‌മെന്റില്‍ തിക്കിതിരക്കി കയറിയിരുന്ന ജോലിക്കാരായ വനിതകള്‍ക്കൊരു ആശ്വാസമായിട്ടാണ് സ്‌പെഷ്യല്‍ ട്രെയിന്‍ ഓടിത്തുടങ്ങിയത്. 


വനിതാ യാത്രികര്‍ക്ക് സുരക്ഷിതത്വബോധം ഉളവാക്കുന്നതിന് വിവിധ നടപടികള്‍ ഇക്കാലയളവില്‍ റെയില്‍വേ സ്വീകരിച്ചിട്ടുണ്ട്. ലേഡീസ് കോച്ചുകളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചത് ഇതിന്റെ ഭാഗമാണ്. കഴിഞ്ഞ വര്‍ഷം വനിതാ ദിനത്തില്‍ പശ്ചിമ റെയില്‍വേ ടോക്ക് ബാക്ക് സംവിധാനവും ട്രെയിനില്‍ ആരംഭിച്ചു. വനിതാ യാത്രികര്‍ക്കും ട്രെയിനിലെ ഗാര്‍ഡിനും തമ്മില്‍ ഇതിലൂടെ ആശയവിനിമയം നടത്താവുന്നതാണ്. അടിയന്തിര ഘട്ടങ്ങളില്‍ സഹായം തേടുന്നതിനും വൈദ്യ സഹായമെത്തിക്കുന്നതിനും ഇത് വഴി സാധിക്കുന്നതാണ്. 


IE/BSN


(Release ID: 1531471) Visitor Counter : 144
Read this release in: English , Marathi , Gujarati , Tamil