റെയില്‍വേ മന്ത്രാലയം

കുശിനഗര്‍ ലെവല്‍ ക്രോസ് അപകടം : മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ വീതം ധനസഹായം നല്‍കും; ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചുവെന്ന് റെയില്‍വേ മന്ത്രി പീയൂഷ് ഗോയല്‍

Posted On: 26 APR 2018 11:53AM by PIB Thiruvananthpuram

ഉത്തര്‍ പ്രദേശിലെ കുശിനഗറില്‍ സ്‌കൂള്‍ ബസില്‍ ട്രെയിന്‍ ഇടിച്ചുണ്ടായ ദുരന്തത്തില്‍ മരണമടഞ്ഞ കുട്ടികളുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ വീതം ധനസഹായം  നല്‍കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി ശ്രീ. പീയൂഷ് ഗോയല്‍ അറിയിച്ചു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപ വീതവും, സാധാരണ പരിക്കുകള്‍ക്ക് 50,000 രൂപ വീതം നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. സംഭവത്തെ കുറിച്ച് ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്ന് റെയില്‍വേ മന്ത്രി അറിയിച്ചു. ഭാവിയില്‍ ഇത്തരം അപകടങ്ങള്‍ ഒഴിവാക്കാന്‍ സാധ്യമായ എല്ലാ നടപടികളും കൈക്കൊള്ളുമെന്ന് അദ്ദേഹം വ്യക്തമാക്കി. അപകടത്തെക്കുറിച്ച് ഉന്നതതല അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കിയതായും മന്ത്രി അറിയിച്ചു.

ഗോരഖ്പൂരില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെ കുശിനഗറില്‍ ഇന്ന് രാവിലെ 6.45 ന് ആളില്ലാത്ത ഒരു ലെവല്‍ ക്രോസില്‍ പാളം മുറിച്ച് കടന്ന ഒരു സ്‌കൂള്‍ ബസ്സില്‍ ട്രെയിന്‍ ഇടിച്ചുണ്ടായ അപകടത്തില്‍ 13 വിദ്യാര്‍ത്ഥികള്‍ മരണമടഞ്ഞു. 8 പേര്‍ക്ക് ഗുരുതരമായ പരിക്കുണ്ട്. ഡിവൈന്‍ പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടത്. ബസില്‍ 30 ഓളം വിദ്യാര്‍ത്ഥികളാണ് ബസില്‍ ഉണ്ടായിരുന്നത്.
ND MRD –327
***

 

 



(Release ID: 1530528) Visitor Counter : 66