പ്രധാനമന്ത്രിയുടെ ഓഫീസ്‌

ദേശീയ ഗ്രാമീണസ്വരാജ്‌ യജ്ഞം പ്രധാനമന്ത്രി  ഉദ്ഘാടനം ചെയ്തു

ആദിവാസികളുടെ സമഗ്ര വികസനത്തിനുള്ള രൂപരേഖ പുറത്തിറക്കി

Posted On: 24 APR 2018 3:15PM by PIB Thiruvananthpuram

 

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിമധ്യ പ്രദേശിലെ മാണ്ട്‌ലയില്‍ഇന്ന്ഒരു പൊതുയോഗത്തില്‍വച്ച്‌രാഷ്ട്രീയ ഗ്രാമീണ സ്വരാജ് യജ്ഞംഉദ്ഘാടനംചെയ്തു.ആദിവാസികളുടെസമഗ്ര വികസനത്തിനുള്ളഅടുത്ത 5 വര്‍ഷത്തെ പദ്ധതി രൂപരേഖയും പ്രധാനമന്ത്രി പ്രകാശനം ചെയ്തു.

മാണ്ട്‌ലയിലെമാനേരിജില്ലയില്‍ ഇന്ത്യന്‍ ഓയില്‍കോര്‍പ്പറേഷന്റെഒരു പാചകവാതക പ്ലാന്റിനും പ്രധാനമന്ത്രി തറക്കല്ലിട്ടു. തദ്ദേശ ഭരണ ഡയറക്ടറിയുടെ പ്രകാശനവും അദ്ദേഹം നിര്‍വ്വഹിച്ചു.

100 ശതമാനം പുകയില്ലാത്ത അടുക്കളകള്‍, ഇന്ദ്രധനുഷ്ദൗത്യത്തിന് കീഴില്‍ 100 ശതമാനം പ്രതിരോധ കുത്തിവയ്പ്പ് , സൗഭാഗ്യ പദ്ധതിക്ക് കീഴില്‍ 100 ശതമാനം വൈദ്യുതീകരണംഎന്നിവകൈവരിച്ച ഗ്രാമങ്ങളിലെ ഗ്രാമ മുഖ്യന്‍മാരെ പ്രധാനമന്ത്രി ആദരിച്ചു.

രാജ്യത്തെമ്പാടും നിന്നുള്ള പഞ്ചായത്തീരാജ് പ്രതിനിധികളെമാണ്ട്‌ലയില്‍അഭിസംബോധന ചെയ്യവെ, മഹാത്മാഗാന്ധിയുടെ ഗ്രാമോദയംമുതല്‍രാഷ്‌ട്രോദയംവരെയും, ഗ്രാമസ്വരാജ്‌വരെയും എന്ന ആഹ്വാനം പ്രധാനമന്ത്രി അനുസ്മരിച്ചു. ദേശീയ പഞ്ചായത്തീരാജ് ദിനത്തില്‍ മധ്യപ്രദേശില്‍ എത്താന്‍ കഴിഞ്ഞതില്‍തനിക്ക്‌സന്തോഷമുണ്ടെന്ന്അദ്ദേഹം പറഞ്ഞു. മഹാത്മാഗാന്ധിഎപ്പോഴും ഗ്രാമങ്ങളുടെ പ്രാധാന്യത്തെ എടുത്ത് പറയുകയും ഗ്രാമസ്വരാജിനെ കുറിച്ച്‌സംസാരിക്കുകയുംചെയ്തിരുന്നുവെന്ന്അദ്ദേഹംകൂട്ടിച്ചേര്‍ത്തു. നമ്മുടെ ഗ്രാമങ്ങളെസേവിക്കാനുള്ള പ്രതിബദ്ധത ആവര്‍ത്തിച്ച് ഉറപ്പാക്കാന്‍ പ്രധാനമന്ത്രി ഏവരെയുംആഹ്വാനം ചെയ്തു.

ഗ്രാമവികസനത്തില്‍ ബജറ്റുകള്‍ പ്രധാനമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. പക്ഷേ കഴിഞ്ഞ കുറെവര്‍ഷങ്ങളായിഇത്‌സംബന്ധിച്ച സംവാദത്തില്‍ഒരുമാറ്റംഉണ്ടായിട്ടുണ്ടെന്ന്അദ്ദേഹംകൂട്ടിച്ചേര്‍ത്തു. ഒരു പദ്ധതിക്കായി അനുവദിക്കുന്ന പണം നിര്‍ദ്ദിഷ്ടസമയത്തിനുള്ളില്‍സുതാര്യമായി  ഉപയോഗപ്പെടുത്തുന്നുവെന്ന്ഉറപ്പ്‌വരുത്തേണ്ടതിന്റെആവശ്യകതയെകുറിച്ച് ജനങ്ങള്‍ ഇപ്പോള്‍സംസാരിക്കുകയാണ്,അദ്ദേഹം പറഞ്ഞു. 

തങ്ങളുടെകുട്ടികളുടെവിദ്യാഭ്യാസത്തില്‍ ശ്രദ്ധയൂന്നാന്‍ പ്രധാനമന്ത്രി ജനങ്ങളെആഹ്വാനം ചെയ്തു. കുട്ടികളുടെ ഭാവിക്ക്ഇത്അത്യന്താപേഷിതമാണെന്ന്അദ്ദേഹംകൂട്ടിച്ചേര്‍ത്തു.

കാര്‍ഷികരംഗത്ത്‌സ്വയം പര്യാപ്തതകൈവരിക്കുന്നതിനുള്ള ശ്രമങ്ങള്‍ പ്രധാനമന്ത്രി അടിവരയിട്ട് പറഞ്ഞു.ജലസംരക്ഷണത്തിന് ശ്രദ്ധകൊടുക്കാനും ഓരോതുള്ളിജലവുംസംരക്ഷിക്കപ്പെടുന്നുവെന്ന്ഉറപ്പ്‌വരുത്താനും അദ്ദേഹം പഞ്ചായത്തീരാജ്അംഗങ്ങളോട്ആവശ്യപ്പെട്ടു.

സാമ്പത്തികഉള്‍ച്ചേര്‍ച്ചയ്ക്ക് ജന്‍ ധന്‍ യോജനയുടെയും, ആദിവാസിസമൂഹങ്ങളുടെശാക്തീകരണത്തിന് വന്‍ ധന്‍ യോജനയുടെയും, കര്‍ഷകരെകൂടുതല്‍സ്വാശ്രയരാക്കുന്നതിന് പുറമേ, മാലിന്യത്തെ ഊര്‍ജ്ജമാക്കിമാറ്റുന്നതില്‍ഗോബര്‍ ധന്‍ യോജനയുടെയും പ്രധാന്യം ശ്രീ. നരേന്ദ്ര മോദിഎടുത്ത് പറഞ്ഞു.

ഗ്രാമങ്ങളുടെ പരിവര്‍ത്തനം, ഇന്ത്യയുടെ പരിവര്‍ത്തനം ഉറപ്പുവരുത്തുമെന്ന്അദ്ദേഹംചൂണ്ടിക്കാട്ടി. 

കേന്ദ്ര ഗവണ്‍മെന്റ്അടുത്തിടെകൈക്കൊണ്ട നടപടികള്‍സ്ത്രീകളുടെസുരക്ഷിതത്വം വര്‍ദ്ധിപ്പിക്കുന്നതില്‍ ഗുണപ്രദമായിരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ND/MRD 



(Release ID: 1530329) Visitor Counter : 109