ധനകാര്യ മന്ത്രാലയം

ഏപ്രില്‍ 20 മുതല്‍ ആറ് സംസ്ഥാനങ്ങളില്‍ കൂടി സംസ്ഥാനത്തിനകത്തെ ചരക്ക് നീക്കത്തിന് ഇ-വേ ബില്‍ ഉപയോഗിക്കും

Posted On: 18 APR 2018 3:43PM by PIB Thiruvananthpuram

ആറ് സംസ്ഥാനങ്ങളില്‍ കൂടി ഈ മാസം 20 (2018 ഏപ്രില്‍ 20) മുതല്‍ സംസ്ഥാനത്തിനകത്തെ ചരക്ക് നീക്കത്തിന്  ഇ-വേ ബില്‍ സമ്പ്രദായം നടപ്പിലാക്കും.

ബീഹാര്‍, ജാര്‍ഖണ്ഡ്, ഹരിയാന, ഹിമാചല്‍ പ്രദേശ്, ത്രിപുര, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലാണ് ഏപ്രില്‍ 20 മുതല്‍ ഇ-വേ ബില്‍ നടപ്പിലാക്കുന്നത്.

നേരത്തെ കേരളമടക്കമുള്ള ആറ് സംസ്ഥാനങ്ങളില്‍ ഈ മാസം 1 (2018 ഏപ്രില്‍ 1) മുതല്‍ സംസ്ഥാനത്തിനകത്തെ ചരക്ക് നീക്കത്തിന് ഇ-വേ ബില്‍ സമ്പ്രദായം ഏര്‍പ്പെടുത്തിയിരുന്നു. ആന്ധ്രാ പ്രദേശ്, ഗുജറാത്ത്, കര്‍ണാടക, തെലങ്കാന, ഉത്തര്‍ പ്രദേശ് എന്നിവിടങ്ങളിലാണ് കേരളത്തോടൊപ്പം ഇത് നടപ്പിലാക്കിയത്. ഈ മാസം 17 വരെയുള്ള കണക്കനുസരിച്ച് 1.33 കോടിയിലേറെ ഇ-വേ ബില്ലുകളാണ് ജനറേറ്റ് ചെയ്തിട്ടുള്ളത്. ഇതില്‍ 6 ലക്ഷത്തിലേറെ ഇ-വേ ബില്ലുകള്‍ ഏപ്രില്‍ 15 മുതല്‍ 17 വരെ ഈ സംസ്ഥാനങ്ങള്‍ക്കുള്ളിലെ ചരക്ക് നീക്കത്തിന് വേണ്ടി ജനറേറ്റ് ചെയ്തതാണ്.

ഈ സംസ്ഥാനങ്ങള്‍ ഇ-വേ ബില്‍ സമ്പ്രദായം നടപ്പിലാക്കുന്നതോടെ വ്യാപാരവും വ്യവസായവും കൂടുതല്‍ മെച്ചപ്പെടും. രാജ്യമാകെ ഒരൊറ്റ ഇ-വേ ബില്‍ സമ്പ്രദായത്തിന് ഇത് വഴിയൊരുക്കും.

ഈ സംസ്ഥാനങ്ങളില്‍ നിന്നുള്ള വ്യാപാരികളും ട്രാന്‍പോര്‍ട്ടര്‍മാരും ഇ-വേ ബില്‍ പോര്‍ട്ടലായ https://www.ewaybillgst.gov.in ല്‍ രജിസ്റ്റര്‍ ചെയ്യണം.
AM  MRD –305



(Release ID: 1529505) Visitor Counter : 104