ധനകാര്യ മന്ത്രാലയം

അടല്‍ പെന്‍ഷന്‍ യോജനയ്ക്കുള്ള ഗവണ്‍മെന്റ് വിഹിതമായി 121 കോടി രൂപ അനുവദിച്ചു ; പദ്ധതിയിലെ വരിക്കാരുടെ എണ്ണം 97 ലക്ഷം കവിഞ്ഞു

Posted On: 17 APR 2018 11:39AM by PIB Thiruvananthpuram

2016-17 സാമ്പത്തിക വര്‍ഷത്തില്‍ അടല്‍ പെന്‍ഷന്‍ യോജനയ്ക്കുള്ള കേന്ദ്ര ഗവണ്‍മെന്റ് വിഹിതമായി 121 കോടി രൂപ അനുവദിച്ചു. അര്‍ഹരായ 14 ലക്ഷത്തോളം വരിക്കാര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. 2017 മാര്‍ച്ച് വരെ തങ്ങളുടെ എ.പി.വൈ. അക്കൗണ്ടില്‍ വിഹിതം നല്‍കാന്‍ കുടിശ്ശികയുള്ള വരിക്കാര്‍ക്ക് ഇതില്‍ നിന്നും തുക അനുവദിക്കില്ല. കൃത്യമായി വിഹിതം അടയ്ക്കുന്ന വരിക്കാരുടെ സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടിലേയ്ക്കായിരിക്കും കേന്ദ്ര ഗവണ്‍മെന്റ് വിഹിതത്തിന്റെ പങ്ക് ചെല്ലുക. പദ്ധതിയില്‍ അംഗമാകുന്ന 60 വയസ്സ് കഴിഞ്ഞ അംഗങ്ങള്‍ക്ക് പ്രതിമാസം 1000 രൂപയ്ക്കും 5000 രൂപയ്ക്കുമിടയില്‍ പെന്‍ഷന്‍ ഉറപ്പാക്കുന്ന പദ്ധതിയാണ് അടല്‍ പെന്‍ഷന്‍ യോജന. ഈ മാസം 12 വരെയുള്ള കണക്ക് പ്രകാരം പദ്ധതിയില്‍ പേര് ചേര്‍ത്തിട്ടുള്ളവരുടെ എണ്ണം 97.60 ലക്ഷം കവിഞ്ഞു.

ND MRD –302

 



(Release ID: 1529387) Visitor Counter : 75