ബഹിരാകാശ വകുപ്പ്‌

ഐ.ആര്‍.എന്‍.എസ്.എസ്. 1 ഐ വിജയകരമായി വിക്ഷേപിച്ചു

പോസ്റ്റഡ് ഓണ്‍: 12 APR 2018 11:05AM by PIB Thiruvananthpuram

ഇന്ത്യയുടെ ഗതി നിര്‍ണ്ണയ ഉപഗ്രഹമായ ഐ.ആര്‍.എന്‍.എസ്.എസ്. 1 -ഐ വിജയകരമായി വിക്ഷേപിച്ചു. പുലര്‍ച്ചെ 4.04 ന് ശ്രീഹരികോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് പി.എസ്.എല്‍.വി. എക്‌സ്.എല്‍. റോക്കറ്റ് ഉപയോഗിച്ചായിരുന്നു 1425 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹത്തിന്റെ  വിക്ഷേപണം.  

വിക്ഷേപണതറയില്‍ നിന്ന് കുതിച്ചുയര്‍ന്ന് 19 മിനിട്ട് 20 സെക്കറ്റിനുള്ളില്‍ ഉപഗ്രഹം ഭ്രമണപഥത്തിലെത്തി. കഴിഞ്ഞ ആഗസ്റ്റില്‍ വിക്ഷേപിച്ച ഐ.ആര്‍.എന്‍.എസ്.എസ്. 1 -എച്ച് പരാജയമായിരുന്നു. ഇതിന് പകരമാണ് ഐ.ആര്‍.എന്‍.എസ്.എസ്. 1 -ഐ വിക്ഷേപിക്കുന്നത്. 10 വര്‍ഷമാണ് ഈ ഉപഗ്രഹത്തിന്റെ കാലാവധി. ഐ.ആര്‍.എന്‍.എസ്.എസ്. ശൃംഖലയിലെ മറ്റ് ഉപഗ്രഹങ്ങളും ഇതിനൊപ്പം പ്രവര്‍ത്തിക്കുന്നുണ്ട്.

കരയിലൂടെയും, വെള്ളത്തിലൂടെയും, ആകാശത്തിലൂടെയുമുള്ള യാത്രയ്ക്ക് ഗതി നിര്‍ണ്ണയത്തിനുള്ള സഹായം നല്‍കുകയാണ് നാവിഗേഷന്‍ ഉപഗ്രഹങ്ങളുടെ ദൗത്യം.

ND MRD –290


( റിലീസ് ഐ.ഡി: 1528923) സന്ദര്‍ശക കൗണ്ടര്‍ : 131
ഈ റിലീസ് വായിക്കുക: English , Urdu , Marathi , हिन्दी , Tamil