പ്രധാനമന്ത്രിയുടെ ഓഫീസ്‌

സിയോളിലെ യോന്‍സി സര്‍വകലാശാലയില്‍മഹാത്മാ ഗാന്ധിയുടെ അര്‍ദ്ധകായ പ്രതിമ പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തു

प्रविष्टि तिथि: 21 FEB 2019 3:15PM by PIB Thiruvananthpuram

സിയോളിലെ യോന്‍സി സര്‍വകലാശാലയില്‍മഹാത്മാ ഗാന്ധിയുടെ അര്‍ദ്ധകായ പ്രതിമ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് അനാച്ഛാദനം ചെയ്തു.

ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് ശ്രീ. മൂണ്‍ ജേ ഇന്‍, പ്രഥമ വനിത കിംജുംഗ്‌സൂക്ക്, ഐക്യരാഷ്ട്രസഭ മുന്‍ സെക്രട്ടറി ജനറല്‍ ശ്രീ. ബാന്‍ കിമൂണ്‍ എന്നിവരും തദവസരത്തില്‍ സന്നിഹിതരായിരുന്നു. 
യോന്‍സി സര്‍വകലാശാലയില്‍ ഗാന്ധിജിയുടെ അര്‍ദ്ധകായ പ്രതിമ അനാച്ഛാദനം ചെയ്യാന്‍ സാധിച്ചത് ഒരു ബഹുമതിയാണെന്ന് തദവസരത്തില്‍ പ്രധാനമന്ത്രി പറഞ്ഞു. 
ഗാന്ധിജിയുടെ നൂറ്റി അന്‍പതാം ജന്‍മ വാര്‍ഷിക വേളയിലാണ് ഇത് ചെയ്യുന്നതെന്നത് കൂടുതല്‍ സവിശേഷകരമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. 

ഇന്ന് മാനവസമൂഹം അഭിമുഖീകരിക്കുന്ന രണ്ട് ശാപങ്ങളായ ഭീകരതയുംകാലാവസ്ഥാവ്യതിയാനവും മറികടക്കാന്‍ നമ്മെ സഹായിക്കാന്‍ ഗാന്ധിജിയുടെചിന്തകള്‍ക്കും ആദര്‍ശങ്ങള്‍ക്കും ശക്തിയുണ്ടെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. 

തന്റെ ജീവിതരീതിയിലൂടെ, പ്രകൃതിയുമായിഇഴുകിച്ചേര്‍ന്ന് ജീവിക്കുന്നതെങ്ങനെയെന്നും എങ്ങനെ കാര്‍ബണ്‍ പാദമുദ്ര കുറയ്ക്കാമെന്നും ഗാന്ധിജികാണിച്ചുതന്നു. വരും തലമുറകള്‍ക്കായി ശുദ്ധവും ഹരിതാഭവുമായ ഒരു ഭൂമി അവശേഷിപ്പിക്കേണ്ടതിന്റെ പ്രധാന്യവും അദ്ദേഹംകാണിച്ചു തന്നു, പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

ദക്ഷിണകൊറിയയിലെ ഏറ്റവും പ്രശസ്തമായ സര്‍വകലാശാലകളിലൊന്നാണ് യോന്‍സി.
ലോക സമാധാനത്തിന്റെ ഒരുമൂര്‍ത്തീഭാവമായാണ് ദക്ഷിണകൊറിയയില്‍ ഗാന്ധിജിയെകാണുന്നത്.


AM/MRD 


(रिलीज़ आईडी: 1565919) आगंतुक पटल : 114
इस विज्ञप्ति को इन भाषाओं में पढ़ें: Assamese , English , Urdu , हिन्दी , Marathi , Bengali , Kannada