Economy
സ്ത്രീകള്‍, തൊഴില്‍, സംരംഭകത്വം: മെച്ചപ്പെട്ട ഉപജീവനമാര്‍ഗ്ഗങ്ങള്‍ക്കായുള്ള ഇന്ത്യയുടെ മുന്നേറ്റം
Posted On:
15 OCT 2026 12:11PM
ഇന്ത്യയിലെ സ്ത്രീകളുടെ തൊഴില്‍രംഗത്തെ മുന്നേറ്റം തൊഴില്‍പങ്കാളിത്തം വര്‍ദ്ധിക്കുന്നതില്‍ മാത്രം ഒതുങ്ങാതെ, മെച്ചപ്പെട്ട വരുമാനവും സുരക്ഷയും ഉറപ്പാക്കുന്ന തൊഴിലവസരങ്ങളിലേക്കും നീങ്ങുകയാണ്. സ്ത്രീകളുടെ തൊഴില്‍ശക്തി പങ്കാളിത്ത നിരക്ക് (LFPR) 2017-18 ലെ 23.3 ശതമാനത്തില്‍ നിന്ന് 2025-ല്‍ 40 ശതമാനമായും, തൊഴിലാളി-ജനസംഖ്യാ അനുപാതം (WPR) 22 ശതമാനത്തില്‍ നിന്ന് 38.8 ശതമാനമായും ഉയര്‍ന്നതായി ആനുകാലിക തൊഴില്‍ശക്തി സര്‍വേ (PLFS) വ്യക്തമാക്കുന്നു. ഈ പുരോഗതിയുടെ തുടര്‍ച്ചയായി, സംരംഭങ്ങള്‍ക്ക് ഔദ്യോഗിക അംഗീകാരം, വായ്പാസൗകര്യം, വിപണിയിലെത്താനുള്ള അവസരങ്ങള്‍, കൂടുതല്‍ സുരക്ഷിതമായ തൊഴിലിടങ്ങള്‍, നൈപുണ്യവികസനം, പുതിയ ഉപജീവനമാര്‍ഗ്ഗങ്ങള്‍ എന്നിവയിലൂടെ സ്ത്രീകളുടെ തൊഴില്‍മേഖലയെ ശക്തിപ്പെടുത്തുന്നതിനുള്ള നയപരമായ പിന്തുണ വര്‍ദ്ധിച്ചുവരികയാണ്. സ്ത്രീകളുടെ വര്‍ദ്ധിച്ച തൊഴില്‍പങ്കാളിത്തം മെച്ചപ്പെട്ട വരുമാനം, കൂടുതല്‍ സുരക്ഷിതത്വം, സാമ്പത്തിക പുരോഗതി എന്നിവയിലേക്ക് നയിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിലാണ് ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
സ്ത്രീകളുടെ തൊഴില്‍ വര്‍ദ്ധനയും വിപുലമാകുന്ന സാമ്പത്തിക സാധ്യതകളും
ഇന്ത്യയിലെ സ്ത്രീകളുടെ തൊഴില്‍രംഗത്തെ മുന്നേറ്റം കേവല സാന്നിധ്യത്തിനപ്പുറത്തേക്ക് നീങ്ങുകയാണ്. തൊഴില്‍ശക്തിയിലെ സ്ത്രീ പങ്കാളിത്തത്തിലുണ്ടായ വര്‍ദ്ധനവ് ഒരു പ്രധാന മാറ്റത്തിന്റെ സൂചനയാണ്. ഇതോടൊപ്പം, സ്ത്രീകള്‍ക്ക് ലഭിക്കുന്ന തൊഴിലുകളുടെ സ്വഭാവത്തിനും നിലവാരത്തിനും കൂടുതല്‍ പ്രാധാന്യം നല്‍കിവരുന്നു. കൂടുതല്‍ സ്ത്രീകള്‍ തൊഴില്‍ശക്തിയിലേക്ക് പ്രവേശിക്കുമ്പോള്‍, തൊഴില്‍ അവര്‍ക്കായി ഒരുക്കുന്ന അവസരങ്ങളിലാണ് പുരോഗതിയുടെ അടുത്ത ഘട്ടം നിലകൊള്ളുന്നത്. വരുമാനം, സുരക്ഷ, അംഗീകാരം, സാമ്പത്തിക കാര്യങ്ങളില്‍ തീരുമാനമെടുക്കാനുള്ള കൂടുതല്‍ സ്വാതന്ത്ര്യം എന്നിവ ലഭിക്കുമ്പോഴാണ് സാമ്പത്തിക ശാക്തീകരണം കൂടുതല്‍ അര്‍ത്ഥവത്താകുന്നത്.
സുരക്ഷിതമായ തൊഴിലിടങ്ങള്‍, സാമൂഹിക സുരക്ഷ, സംരംഭകത്വം, തൊഴില്‍ ഔപചാരികവല്‍ക്കരണം, സാമ്പത്തിക അവസരങ്ങള്‍ എന്നിവയിലേക്കുള്ള സ്ത്രീകളുടെ പ്രവേശനം വിപുലമാക്കുന്ന നയങ്ങളാണ് ഈ മാറ്റത്തിന് പിന്തുണ നല്‍കുന്നത്. സമ്പദ്വ്യവസ്ഥയില്‍ സ്ത്രീകളുടെ പങ്കാളിത്തത്തിന്റെ നിലവാരം മെച്ചപ്പെടുത്താനും അതിലൂടെ കൂടുതല്‍ സുരക്ഷിതവും സ്ത്രീകളെ ശാക്തീകരിക്കുന്നതുമായ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ഈ നടപടികള്‍ സഹായിക്കുന്നു.
തൊഴില്‍ശക്തി പങ്കാളിത്തത്തിലെ വര്‍ദ്ധനവ്
സമീപ വര്‍ഷങ്ങളില്‍ ഇന്ത്യയുടെ തൊഴില്‍വിപണിയില്‍ സ്ത്രീകളുടെ പങ്കാളിത്തം ഗണ്യമായി വര്‍ദ്ധിച്ചിട്ടുണ്ട്. 15 വയസ്സും അതിനുമുകളിലും പ്രായമുള്ള സ്ത്രീകളുടെ തൊഴില്‍ശക്തി പങ്കാളിത്ത നിരക്ക് (LFPR) 2017-18 ലെ 23.3 ശതമാനത്തില്‍ നിന്ന് 2025-ല്‍ 40.0 ശതമാനമായി ഉയര്‍ന്നു.
ഈ വര്‍ദ്ധനവ് യഥാര്‍ത്ഥത്തില്‍ തൊഴില്‍ ചെയ്യുന്ന സ്ത്രീകളുടെ അനുപാതത്തിലും പ്രതിഫലിച്ചു. സ്ത്രീകളുടെ തൊഴിലാളി-ജനസംഖ്യാ അനുപാതം (WPR) 2017-18 ലെ 22.0 ശതമാനത്തില്‍ നിന്ന് 2025-ല്‍ 38.8 ശതമാനമായി ഉയര്‍ന്നു. കണക്കുകള്‍ പ്രകാരം, 2025-ല്‍ ഇന്ത്യയില്‍ 15 വയസ്സും അതിനുമുകളിലും പ്രായമുള്ള ഏകദേശം 20 കോടി സ്ത്രീകള്‍ തൊഴില്‍ ചെയ്തിരുന്നു.
തൊഴില്‍ശക്തി പങ്കാളിത്ത നിരക്ക് (LFPR) എന്നത് ആകെ ജനസംഖ്യയില്‍ തൊഴില്‍ ചെയ്യുന്നവരോ, തൊഴില്‍ അന്വേഷിക്കുന്നവരോ അല്ലെങ്കില്‍ തൊഴില്‍ ചെയ്യാന്‍ സന്നദ്ധരായിട്ടുള്ളവരോ ആയ ആളുകളുടെ വിഹിതമാണ്.
തൊഴിലാളി-ജനസംഖ്യാ അനുപാതം (WPR) എന്നത് ആകെ ജനസംഖ്യയില്‍ യഥാര്‍ത്ഥത്തില്‍ ജോലി ചെയ്യുന്നവരുടെ വിഹിതമാണ്.
തൊഴിലാളികളായും സംരംഭകരായും സമ്പദ്വ്യവസ്ഥയ്ക്ക് സംഭാവന നല്‍കുന്നവരായും സ്ത്രീകള്‍
തൊഴില്‍ പങ്കാളിത്തം വര്‍ദ്ധിക്കുന്നതിനൊപ്പം, സമ്പദ്വ്യവസ്ഥയില്‍ സ്ത്രീകളുടെ പങ്കാളിത്തത്തിന്റെ സ്വഭാവത്തിലും മാറ്റം വന്നുകൊണ്ടിരിക്കുകയാണ്.

സംരംഭകത്വത്തില്‍ സ്ത്രീകളുടെ വര്‍ദ്ധിച്ചുവരുന്ന സാന്നിധ്യം
കൂടുതല്‍ സ്ത്രീകള്‍ സംരംഭകത്വത്തിലേക്ക് കടന്നുവരികയും സ്വന്തമായി സംരംഭങ്ങള്‍ ആരംഭിക്കുകയും ചെയ്യുന്നു. വരുമാനം നേടാനും ആസ്തികള്‍ കെട്ടിപ്പടുക്കാനും സംരംഭം വിപുലീകരിക്കാനുമുള്ള അവസരങ്ങള്‍ സൃഷ്ടിക്കുന്നതിലൂടെ വനിതാ സംരംഭകത്വം സമ്പദ്വ്യവസ്ഥയിലെ സ്ത്രീകളുടെ പങ്കാളിത്തം കൂടുതല്‍ വിപുലമാക്കുന്നു. സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ശക്തിപ്പെടുത്തുന്നതിനൊപ്പം നൈപുണ്യങ്ങള്‍ വികസിപ്പിക്കാനും വിഭവങ്ങളിലേക്ക് കൂടുതല്‍ പ്രവേശനം നേടാനും ഇത് സഹായിക്കുന്നു.
• സ്ത്രീകളുടെ ഉടമസ്ഥതയിലുള്ള എം.എസ്.എം.ഇകള്‍: 2026 ഒക്ടോബര്‍ വരെയുള്ള കണക്കനുസരിച്ച്, രജിസ്റ്റര്‍ ചെയ്ത ഏകദേശം 3.69 കോടി എം.എസ്.എം.ഇകള്‍ സ്ത്രീകളുടെ ഉടമസ്ഥതയിലുള്ളതാണ്. ഇത് ആകെ രജിസ്‌ട്രേഷനുകളുടെ ഏകദേശം 38 ശതമാനമാണ്.
• സ്റ്റാര്‍ട്ടപ്പുകളില്‍ സ്ത്രീകള്‍: 2026 മാര്‍ച്ചിലെ കണക്കനുസരിച്ച്, കുറഞ്ഞത് ഒരു വനിതാ ഡയറക്ടറോ പങ്കാളിയോ ഉള്ള അംഗീകൃത സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണം 1.07 ലക്ഷത്തിലധികമാണ്. ഇത് ആകെ അംഗീകൃത സ്റ്റാര്‍ട്ടപ്പുകളുടെ ഏകദേശം 48 ശതമാനമാണ്.
സാങ്കേതികവിദ്യയിലും ഉയര്‍ന്ന നൈപുണ്യം ആവശ്യമായ മേഖലകളിലും സ്ത്രീകള്‍
സംരംഭകത്വത്തിനൊപ്പം, ഉല്‍പ്പാദന മേഖലയിലും ഉയര്‍ന്ന നൈപുണ്യം ആവശ്യമുള്ള മേഖലകളിലും സ്ത്രീകളുടെ പങ്കാളിത്തം വര്‍ദ്ധിച്ചുവരികയാണ്.
• 2026 ജൂലൈയിലെ കണക്കുകള്‍ പ്രകാരം, മൊബൈല്‍ ഫോണ്‍ ഉല്‍പ്പാദന മേഖലയിലെ നേരിട്ടുള്ള തൊഴിലാളികളില്‍ 70 ശതമാനത്തോളവും സ്ത്രീകളാണ്. ഇലക്ട്രോണിക്‌സ് ഉല്‍പ്പാദന മേഖലയില്‍ കഴിഞ്ഞ ദശകത്തില്‍ സൃഷ്ടിക്കപ്പെട്ട തൊഴിലവസരങ്ങളില്‍ ഏകദേശം 30 ശതമാനവും സ്ത്രീകള്‍ക്കാണ് ലഭിച്ചത്.
• സെമികണ്ടക്ടര്‍ വ്യവസായത്തിലും സ്ത്രീകള്‍ ഗണ്യമായ സാന്നിധ്യം ഉറപ്പിക്കുന്നുണ്ട്. ഈ മേഖലയിലെ ആകെ തൊഴിലാളികളില്‍ 25 ശതമാനവും, ഇന്ത്യയിലെ ചിപ്പ് ഡിസൈനിംഗ്, എന്‍ജിനീയറിംഗ് മേഖലയിലെ തൊഴിലാളികളില്‍ ഏകദേശം നാലിലൊന്നും സ്ത്രീകളാണ് (2025 മാര്‍ച്ചിലെ കണക്കനുസരിച്ച്).
• വ്യോമയാന മേഖലയിലും ഉയര്‍ന്ന വൈദഗ്ധ്യം ആവശ്യമായ തസ്തികകളില്‍ സ്ത്രീകളുടെ പങ്കാളിത്തം വര്‍ദ്ധിച്ചുവരികയാണ്. ഇന്ത്യയിലെ പൈലറ്റുമാരില്‍ 15 ശതമാനവും സ്ത്രീകളാണ്. ഇത് ആഗോളതലത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന നിരക്കുകളിലൊന്നാണ്. കൂടാതെ, എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാരില്‍ 15 ശതമാനവും, ഫ്‌ലൈറ്റ് ഡിസ്പാച്ചര്‍മാരില്‍ 11 ശതമാനവും, ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനിലെ (DGCA) ഫ്‌ലൈറ്റ് ഓപ്പറേഷന്‍സ് ഇന്‍സ്‌പെക്ടര്‍മാരില്‍ 33 ശതമാനവും സ്ത്രീകളാണ് (2025 ജൂണിലെ കണക്കനുസരിച്ച്).
• ഇന്ത്യയുടെ ഗവേഷണ മേഖലയിലും ഈ മുന്നേറ്റം പ്രകടമാണ്. ഗവേഷണ, വികസന സ്ഥിതി വിവരക്കണക്ക് 2025-26 റിപ്പോര്‍ട്ട് പ്രകാരം, ശാസ്ത്രം, സാങ്കേതികവിദ്യ, എന്‍ജിനീയറിംഗ്, ഗണിതശാസ്ത്രം (STEM) എന്നീ മേഖലകളിലെ ഗവേഷണരംഗത്ത് സ്ത്രീകളുടെ പങ്കാളിത്തം 2000-01-ല്‍ 13 ശതമാനമായിരുന്നത് 2020-21-ല്‍ 18.6 ശതമാനമായും 2023-24-ല്‍ 29 ശതമാനമായും ഉയര്‍ന്നു.

സ്ത്രീകളുടെ നേതൃത്വത്തിലുള്ള സംരംഭങ്ങള്‍: അംഗീകാരത്തില്‍ നിന്ന് വളര്‍ച്ചയിലേക്ക്
വിവിധ മേഖലകളിലായി സ്ത്രീകള്‍ സംരംഭങ്ങള്‍ കെട്ടിപ്പടുക്കുമ്പോള്‍, അവയുടെ ദീര്‍ഘകാല വളര്‍ച്ചയ്ക്കുള്ള പിന്തുണ കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്നു. ഔദ്യോഗിക അംഗീകാരം, ധനസഹായലഭ്യത, വിപണിയിലേക്കുള്ള പ്രവേശനം എന്നിവ സ്ത്രീകളുടെ നേതൃത്വത്തിലുള്ള സംരംഭങ്ങളെ ശക്തിപ്പെടുത്തുന്നതില്‍ നിര്‍ണായകമാണ്.
ഔപചാരികവല്‍ക്കരണം: സ്ത്രീകളുടെ തൊഴിലിന് ഒരു സാമ്പത്തിക സ്വത്വം
സ്ത്രീകളുടെ നേതൃത്വത്തിലുള്ള പല സാമ്പത്തിക പ്രവര്‍ത്തനങ്ങളും ചെറിയ തോതിലാണ് ആരംഭിക്കുന്നത്. അതിനാല്‍, അവയ്ക്ക് ഔദ്യോഗിക അംഗീകാരം ലഭിക്കുന്നത് പ്രധാനമാണ്. ഔപചാരികവല്‍ക്കരണം സംരംഭങ്ങള്‍ക്ക് ഔദ്യോഗിക സ്വത്വം നല്‍കുകയും വായ്പകള്‍, സര്‍ക്കാര്‍ പദ്ധതികള്‍, നൈപുണ്യവികസന അവസരങ്ങള്‍, സംരംഭവികസന സേവനങ്ങള്‍ എന്നിവ ലഭ്യമാക്കുന്നതിനുള്ള അവസരം വര്‍ദ്ധിപ്പിക്കുന്നു.
a. സ്വാവലംബിനി പദ്ധതി (2025): സംരംഭ ആശയം രൂപപ്പെടുത്തുന്നതു മുതല്‍ സംരംഭം ആരംഭിക്കുന്നതുവരെയുള്ള ഘട്ടങ്ങളില്‍ സംരംഭകത്വ പരിശീലനം, ധനസഹായം, വിപണി സംബന്ധിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍, നിയമപരമായ പിന്തുണ എന്നിവയിലൂടെ ഈ പദ്ധതി യുവതികള്‍ക്ക് പിന്തുണ നല്‍കുന്നു. സുസ്ഥിരമായ സംരംഭങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ സഹായിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് 21 ആഴ്ചത്തെ മെന്റര്‍ഷിപ്പും തുടര്‍ച്ചയായ പിന്തുണയും ലഭിക്കുന്നു.
അസം, മേഘാലയ, മിസോറം, ഉത്തര്‍പ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെ ആറ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒരു പൈലറ്റ് പദ്ധതിയായി 2025 ഫെബ്രുവരിയിലാണ് ഇത് ആരംഭിച്ചത്.
സ്വാവലംബിനി പൈലറ്റ് പദ്ധതിക്ക് കീഴിലുള്ള ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിച്ചു:
• ഫാക്കല്‍റ്റി ഡെവലപ്മെന്റ് പ്രോഗ്രാമിന് കീഴില്‍ 82 അധ്യാപകര്‍ക്ക് പരിശീലനം നല്‍കി;
• സംരംഭകത്വ ബോധവല്‍ക്കരണ പരിപാടിക്ക് കീഴില്‍ ലക്ഷ്യമിട്ട 1,200 പേര്‍ക്ക് പകരം 1,276 പേര്‍ക്ക് പരിശീലനം നല്‍കി; കൂടാതെ
• സംരംഭകത്വ വികസന പരിപാടിക്ക് കീഴില്‍ ലക്ഷ്യമിട്ട 600 പേര്‍ക്ക് പകരം 602 പേര്‍ക്ക് പരിശീലനം നല്‍കി.
b. യശസ്വിനി ക്യാമ്പയിന്‍ (2024): 2029-ഓടെ ഉദ്യം രജിസ്‌ട്രേഷന്‍ പോര്‍ട്ടലിലും ഉദ്യം അസിസ്റ്റ് പ്ലാറ്റ്ഫോമിലും ലിംഗസമത്വം കൈവരിക്കുന്നതിലൂടെ സംരംഭകത്വത്തില്‍ സ്ത്രീകളുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കാനാണ് ഈ ക്യാമ്പയിന്‍ ലക്ഷ്യമിടുന്നത്. സ്ത്രീകളുടെ ഉടമസ്ഥതയിലുള്ള സൂക്ഷ്മ, ചെറുകിട സംരംഭങ്ങളില്‍ നിന്നുള്ള സര്‍ക്കാര്‍ സംഭരണം കുറഞ്ഞത് 3 ശതമാനമാക്കുക എന്ന ലക്ഷ്യം കൈവരിക്കുന്നതിനും ക്യാമ്പയിന്‍ പ്രോത്സാഹനം നല്‍കുന്നു.
ബോധവല്‍ക്കരണ പരിപാടികള്‍, തുടര്‍ച്ചയായ മാര്‍ഗ്ഗനിര്‍ദ്ദേശവും പിന്തുണയും, ശേഷിവികസന പ്രവര്‍ത്തനങ്ങള്‍ എന്നിവയിലൂടെ നിലവിലുള്ള വനിതാ സംരംഭകര്‍ക്കും സംരംഭങ്ങള്‍ ആരംഭിക്കാന്‍ ആഗ്രഹിക്കുന്ന സ്ത്രീകള്‍ക്കും ക്യാമ്പയിന്‍ പിന്തുണ നല്‍കുന്നു. 2026 ജൂലൈയിലെ കണക്കനുസരിച്ച്, യശസ്വിനി ക്യാമ്പയിനിലൂടെ സ്ത്രീകളുടെ ഉടമസ്ഥതയിലുള്ള 22 ലക്ഷത്തിലധികം എം.എസ്.എം.ഇ രജിസ്‌ട്രേഷനുകള്‍ക്ക് സഹായം നല്‍കി. കൂടാതെ, 2025-26 സാമ്പത്തിക വര്‍ഷത്തില്‍ സ്ത്രീകളുടെ ഉടമസ്ഥതയിലുള്ള സൂക്ഷ്മ, ചെറുകിട സംരംഭങ്ങളില്‍നിന്നുള്ള സര്‍ക്കാര്‍ സംഭരണത്തിന്റെ വിഹിതം 3.8 ശതമാനമായിരുന്നു. ഇത് നിശ്ചയിച്ചിട്ടുള്ള 3 ശതമാനം ലക്ഷ്യത്തേക്കാള്‍ കൂടുതലാണ്.
വായ്പാസൗകര്യം: സംരംഭങ്ങളുടെ വളര്‍ച്ചയ്ക്കുള്ള സാമ്പത്തിക പിന്തുണ
ഔപചാരികവല്‍ക്കരണം സംരംഭങ്ങളെ ഔദ്യോഗിക ബിസിനസ് സംവിധാനത്തിന്റെ ഭാഗമാക്കുമ്പോള്‍, ധനസഹായം ലഭ്യമാകുന്നത് അവയെ നിക്ഷേപങ്ങള്‍ നടത്താനും പുതിയ പരീക്ഷണങ്ങള്‍ക്കും വിപുലീകരണത്തിനും പ്രാപ്തമാക്കുന്നു.
സ്ത്രീകളുടെ നേതൃത്വത്തിലുള്ള എം.എസ്.എം.ഇകള്‍ക്കുള്ള സാമ്പത്തിക സഹായം
a. പ്രധാനമന്ത്രി മുദ്ര യോജന (PMMY): കോര്‍പ്പറേറ്റ് ഇതര, കാര്‍ഷികേതര വരുമാനദായക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന സൂക്ഷ്മ, ചെറുകിട സംരംഭങ്ങള്‍ക്ക് ഈടില്ലാതെ 20 ലക്ഷം രൂപ വരെ വായ്പ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ 2015-ലാണ് പി.എം.എം.വൈ ആരംഭിച്ചത്.
• പദ്ധതി ആരംഭിച്ചതു മുതല്‍ 2026 ഏപ്രില്‍ വരെയുള്ള കാലയളവില്‍ 57.79 കോടിയിലധികം വായ്പകള്‍ അനുവദിച്ചു. അനുവദിച്ച ആകെ വായ്പകളില്‍ മൂന്നില്‍ രണ്ടും വനിതാ സംരംഭകര്‍ക്കാണ് ലഭിച്ചത്.
b. സൂക്ഷ്മ, ചെറുകിട സംരംഭങ്ങള്‍ക്കായുള്ള ക്രെഡിറ്റ് ഗ്യാരണ്ടി പദ്ധതി: സൂക്ഷ്മ, ചെറുകിട സംരംഭങ്ങള്‍ക്കുള്ള വായ്പാവിതരണം ശക്തിപ്പെടുത്തുന്നതിനും വായ്പാസൗകര്യങ്ങള്‍ ലഭ്യമല്ലാത്തതോ പരിമിതമായി മാത്രം ലഭിക്കുന്നതോ ആയ സംരംഭകര്‍ക്ക് ധനസഹായം ലഭ്യമാക്കുന്നതിനുമായാണ് ഈ പദ്ധതി ആരംഭിച്ചത്. ഈ പദ്ധതിക്ക് കീഴില്‍ സ്ത്രീകളുടെ നേതൃത്വത്തിലുള്ള സൂക്ഷ്മ, ചെറുകിട സംരംഭങ്ങള്‍ക്ക് 90 ശതമാനം വായ്പാ ഗ്യാരണ്ടി പരിരക്ഷയും ഗ്യാരണ്ടി ഫീസില്‍ 10 ശതമാനം ഇളവും ലഭിക്കുന്നു.
• 2026 ഫെബ്രുവരിയിലെ കണക്കനുസരിച്ച് (2000-01 സാമ്പത്തിക വര്‍ഷം മുതല്‍ 2025-26 വരെ), സ്ത്രീകളുടെ ഉടമസ്ഥതയിലുള്ള സൂക്ഷ്മ, ചെറുകിട സംരംഭങ്ങള്‍ക്കായി ഏകദേശം 2.07 ലക്ഷം കോടി രൂപയുടെ 30.75 ലക്ഷം വായ്പാ ഗ്യാരണ്ടികള്‍ക്ക് അംഗീകാരം നല്‍കി.
c. പ്രധാനമന്ത്രിയുടെ തൊഴില്‍ദായക പദ്ധതി (PMEGP): കാര്‍ഷികേതര മേഖലയിലെ പുതിയ സൂക്ഷ്മ സംരംഭങ്ങള്‍ക്ക് പിന്തുണ നല്‍കുന്ന വായ്പാബന്ധിത സബ്സിഡി പദ്ധതിയാണ് പി.എം.ഇ.ജി.പി. ബാങ്ക് വായ്പയുടെ അടിസ്ഥാനത്തില്‍ ഗുണഭോക്താക്കള്‍ക്ക് മാര്‍ജിന്‍ മണി (സബ്സിഡി) സഹായവും ലഭിക്കുന്നു. ഈ പദ്ധതിക്ക് കീഴില്‍ വനിതകള്‍ക്ക് നഗരപ്രദേശങ്ങളില്‍ 25 ശതമാനവും ഗ്രാമപ്രദേശങ്ങളില്‍ 35 ശതമാനവും സബ്സിഡിക്ക് അര്‍ഹതയുണ്ട്.
• 2026 മെയ് വരെയുള്ള കണക്കുകള്‍ പ്രകാരം, പി.എം.ഇ.ജി.പി വഴി സഹായം ലഭിച്ച ആകെ സൂക്ഷ്മ സംരംഭങ്ങളില്‍ 40 ശതമാനത്തോളവും സ്ത്രീകളുടെ ഉടമസ്ഥതയിലുള്ളവയാണ്. കൂടാതെ, വിതരണം ചെയ്ത ആകെ മാര്‍ജിന്‍ മണി സബ്സിഡിയുടെ ഏകദേശം 45 ശതമാനവും സ്ത്രീകള്‍ക്കാണ് ലഭിച്ചത്.

സ്ത്രീകളുടെ നേതൃത്വത്തിലുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള സാമ്പത്തിക സഹായം
നൂതനാശയങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും ശക്തമായ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനുമായി കേന്ദ്ര സര്‍ക്കാര്‍ 2016-ല്‍ ആരംഭിച്ച സുപ്രധാന സംരംഭമാണ് സ്റ്റാര്‍ട്ടപ്പ് ഇന്ത്യ. ഇതിന് കീഴില്‍, വിവിധ മേഖലകളിലും സംരംഭങ്ങളുടെ വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളിലും സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഒന്നിലധികം ധനസഹായ പദ്ധതികളിലൂടെ സര്‍ക്കാര്‍ പിന്തുണ നല്‍കുന്നു.
a. ഫണ്ട് ഓഫ് ഫണ്ട്‌സ് ഫോര്‍ സ്റ്റാര്‍ട്ടപ്പ്‌സ് (FFS): SEBI-യില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ബദല്‍ നിക്ഷേപ ഫണ്ടുകള്‍ക്ക് (AIFs) മൂലധനം നല്‍കിക്കൊണ്ട് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ധനസഹായം ലഭ്യമാക്കുന്നതിനായാണ് 2016-ല്‍ എഫ്.എഫ്.എസ് രൂപീകരിച്ചത്. തുടര്‍ന്ന് ഈ എ.ഐ.എഫുകള്‍ ഓഹരി നിക്ഷേപത്തിലൂടെയും ഓഹരിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഉപാധികളിലൂടെയും സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപം നടത്തുന്നു.
• 2026 ജനുവരി വരെയുള്ള കണക്കനുസരിച്ച്, ഈ പദ്ധതിയുടെ പിന്തുണ ലഭിച്ച എ.ഐ.എഫുകള്‍ 2025 മുതല്‍ സ്ത്രീകളുടെ നേതൃത്വത്തിലുള്ള സ്റ്റാര്‍ട്ടപ്പുകളില്‍ ഏകദേശം 2,995 കോടി രൂപയുടെ നിക്ഷേപം നടത്തിയിട്ടുണ്ട്.
b. സ്റ്റാര്‍ട്ടപ്പ് ഇന്ത്യ സീഡ് ഫണ്ട് പദ്ധതി (SISFS): അംഗീകൃത ഇന്‍കുബേറ്ററുകള്‍ വഴി വിവിധ മേഖലകളിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രാരംഭ മൂലധന സഹായം (സീഡ് ഫണ്ടിംഗ്) നല്‍കുന്നതിനായി 2021-ലാണ് ഈ പദ്ധതി ആരംഭിച്ചത്.
• 2026 ജനുവരി വരെയുള്ള കണക്കുകള്‍ പ്രകാരം, പദ്ധതിയുടെ പിന്തുണയുള്ള ഇന്‍കുബേറ്ററുകള്‍ സ്ത്രീകളുടെ നേതൃത്വത്തിലുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ഏകദേശം 294 കോടി രൂപയുടെ ധനസഹായത്തിന് അംഗീകാരം നല്‍കിയിട്ടുണ്ട്.
c. സ്റ്റാര്‍ട്ടപ്പുകള്‍ക്കായുള്ള വായ്പാ ഗ്യാരണ്ടി പദ്ധതി (CGSS): അര്‍ഹതയുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഈടില്ലാത്ത വായ്പാ ധനസഹായം ലഭ്യമാക്കുന്നതിനായി 2023 ഏപ്രില്‍ മുതല്‍ സി.ജി.എസ്.എസ് പ്രാബല്യത്തില്‍ വന്നു. ബാങ്കുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ (NBFCs), SEBI- യില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ബദല്‍ നിക്ഷേപ ഫണ്ടുകള്‍ എന്നിവ നല്‍കുന്ന വായ്പകള്‍ക്ക് ഈ പദ്ധതി വായ്പാ ഗ്യാരണ്ടി നല്‍കുന്നു.
• 2026 ജനുവരി വരെയുള്ള കണക്കനുസരിച്ച്, സ്ത്രീകളുടെ നേതൃത്വത്തിലുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ഏകദേശം 39 കോടി രൂപയുടെ വായ്പകള്‍ക്ക് ഗ്യാരണ്ടി നല്‍കിയിട്ടുണ്ട്.
വിപണിയിലെത്താനുള്ള അവസരങ്ങള്‍: വനിതാ സംരംഭകരുടെ ഉല്‍പ്പന്നങ്ങള്‍ ഉപഭോക്താക്കളിലേക്ക്
വിപണി ലഭ്യത വനിതാ സംരംഭകര്‍ക്ക് കൂടുതല്‍ ഉപഭോക്താക്കളെ കണ്ടെത്താനും വിപണിയിലെ ആവശ്യകത, ഗുണനിലവാര മാനദണ്ഡങ്ങള്‍, ബ്രാന്‍ഡിംഗ്, വിലനിര്‍ണയം എന്നിവ കൂടുതല്‍ വ്യക്തമായി മനസ്സിലാക്കാനും അവസരമൊരുക്കുന്നു.
a. വുമണിയ സംരംഭം: സ്ത്രീകളുടെ ഉടമസ്ഥതയിലുള്ള സൂക്ഷ്മ, ചെറുകിട സംരംഭങ്ങളെയും സ്വയംസഹായ സംഘങ്ങളെയും സര്‍ക്കാര്‍ ഉല്‍പ്പന്നങ്ങളും സേവനങ്ങളും വാങ്ങുന്ന ഔദ്യോഗിക സംവിധാനങ്ങളുമായി ബന്ധിപ്പിക്കുന്നതിനായി സര്‍ക്കാര്‍ ഇ-മാര്‍ക്കറ്റ്പ്ലേസില്‍ (GeM) ആരംഭിച്ച പ്രത്യേക പങ്കാളിത്ത സംരംഭമാണ് 'വുമണിയ'. പ്രത്യേക ഡിജിറ്റല്‍ സംവിധാനത്തിലൂടെ കൈത്തറി ഉല്‍പ്പന്നങ്ങള്‍, ചണം, ചകിരി എന്നിവകൊണ്ടുള്ള ഉല്‍പ്പന്നങ്ങള്‍, ഗൃഹാലങ്കാര വസ്തുക്കള്‍ തുടങ്ങിയവ രജിസ്റ്റര്‍ ചെയ്യാനും വില്‍പ്പനയ്ക്കായി പട്ടികപ്പെടുത്താനും ഇതിലൂടെ സാധിക്കുന്നു.
• 2026 ജൂലൈ വരെയുള്ള കണക്കുകള്‍ പ്രകാരം, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വകുപ്പുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവയുടെ സാധനങ്ങളും സേവനങ്ങളും വാങ്ങുന്നതിനുള്ള പ്രത്യേക ഓണ്‍ലൈന്‍ വിപണിയായ GeM പോര്‍ട്ടലില്‍ സ്ത്രീകളുടെ ഉടമസ്ഥതയിലുള്ള 2.17 ലക്ഷത്തിലധികം സൂക്ഷ്മ, ചെറുകിട സംരംഭങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
• 2025-26 സാമ്പത്തിക വര്‍ഷത്തില്‍ സ്ത്രീകളുടെ ഉടമസ്ഥതയിലുള്ള എം.എസ്.എം.ഇകള്‍ക്ക് ലഭിച്ച
കരാറുകളുടെ ആകെ മൂല്യം 28,000 കോടി രൂപ കവിഞ്ഞു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 27.6 ശതമാനം വളര്‍ച്ചയാണിത്.
• GeM വഴി അനുവദിച്ച ആകെ ഓര്‍ഡറുകളുടെ മൂല്യത്തില്‍ 5.6 ശതമാനം സ്ത്രീകളുടെ ഉടമസ്ഥതയിലുള്ള സംരംഭങ്ങള്‍ക്കാണ് ലഭിച്ചത്. ഇത് നിശ്ചയിച്ചിട്ടുള്ള 3 ശതമാനം പൊതു സംഭരണ ലക്ഷ്യത്തേക്കാള്‍ കൂടുതലാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് വുമണിയ: വനിതാ സംരംഭകര്‍ക്ക് വിപണിയിലെത്താനുള്ള അവസരങ്ങള്‍ വിപുലമാക്കല്‍ എന്ന ഭാഗം പരിശോധിക്കാം.

b. സംഭരണ, വിപണന പിന്തുണാ പദ്ധതി : വ്യാപാര മേളകള്‍, പ്രദര്‍ശനങ്ങള്‍, വിതരണക്കാരുടെ വികസന പരിപാടികള്‍, ഇ-കൊമേഴ്സ്, പാക്കേജിംഗ് പിന്തുണ എന്നിവയിലൂടെ പുതിയ വിപണികള്‍ കണ്ടെത്താന്‍ രജിസ്റ്റര്‍ ചെയ്ത സൂക്ഷ്മ, ചെറുകിട സംരംഭങ്ങളെ ഈ പദ്ധതി സഹായിക്കുന്നു. വ്യാപാര മേളകളില്‍ സ്റ്റാള്‍ സ്ഥാപിക്കുന്നതിനുള്ള സ്ഥലവാടകയില്‍ സ്ത്രീകളുടെ ഉടമസ്ഥതയിലുള്ള സൂക്ഷ്മ, ചെറുകിട സംരംഭങ്ങള്‍ക്ക് 100 ശതമാനം സബ്സിഡിക്ക് അര്‍ഹതയുണ്ട്.
c. എം.എസ്.എം.ഇ ട്രേഡ് എനേബിള്‍മെന്റ് ആന്‍ഡ് മാര്‍ക്കറ്റിംഗ് (TEAM) സംരംഭം: സൂക്ഷ്മ, ചെറുകിട സംരംഭങ്ങള്‍ക്ക് ഡിജിറ്റല്‍ വിപണന സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിനായി റാംപ് (RAMP) പദ്ധതിയുടെ കീഴില്‍ 2024-27 കാലയളവില്‍ മൂന്ന് വര്‍ഷത്തേക്കാണ് ടീം (TEAM) സംരംഭം ആരംഭിച്ചത്. ഓപ്പണ്‍ നെറ്റ്വര്‍ക്ക് ഫോര്‍ ഡിജിറ്റല്‍ കൊമേഴ്സ് (ONDC) വഴി പുതിയ വിപണികള്‍ കണ്ടെത്താനും ഉപഭോക്തൃ ശൃംഖല വിപുലീകരിക്കാനും വരുമാനം വര്‍ദ്ധിപ്പിക്കാനും സൂക്ഷ്മ, ചെറുകിട സംരംഭങ്ങളെ പ്രാപ്തരാക്കുകയാണ് ഇതിന്റെ ലക്ഷ്യം.
• 2025-26 സാമ്പത്തിക വര്‍ഷം വരെ, സ്ത്രീകളുടെ ഉടമസ്ഥതയിലുള്ള 1,700 എം.എസ്.ഇകള്‍ ഈ സംരംഭത്തിന് കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
വിപണി ലഭ്യത ഉറപ്പാക്കുന്നതോടെ ഒരു സംരംഭത്തിന്റെ മൂല്യശൃംഖല പൂര്‍ത്തിയാകുന്നു. ഔപചാരികവല്‍ക്കരണം സംരംഭങ്ങള്‍ക്ക് ഔദ്യോഗിക സ്വത്വം നല്‍കുമ്പോള്‍, വായ്പകള്‍ ഉല്‍പ്പാദനത്തെ സാധ്യമാക്കുകയും വിപണി പിന്തുണ ആ ഉല്‍പ്പാദനത്തെ വരുമാനവും സുസ്ഥിര വളര്‍ച്ചയുമാക്കി മാറ്റുകയും ചെയ്യുന്നു.
വളര്‍ന്നുവരുന്ന മേഖലകള്‍ക്കായി നൈപുണ്യവികസനം
സാങ്കേതികവിദ്യയിലും പ്രത്യേക വൈദഗ്ധ്യം ആവശ്യമായ മറ്റ് മേഖലകളിലും സ്ത്രീകള്‍ക്കുള്ള അവസരങ്ങള്‍ വിപുലമാകുന്നതിനൊപ്പം, ഇത്തരം തൊഴിലുകളിലേക്ക് കൂടുതല്‍ സ്ത്രീകളെ എത്തിക്കുന്നതിന് ഭാവിയിലെ തൊഴില്‍ ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള നൈപുണ്യപരിശീലനം അത്യന്താപേക്ഷിതമാണ്.
|
പ്രധാന നൈപുണ്യ വികസന പദ്ധതികള്‍ക്ക് കീഴില്‍ വളര്‍ന്നുവരുന്ന മേഖലകളില്‍ പരിശീലനം നേടിയ വനിതകള്‍ (2021-22 മുതല്‍ 2025-26 വരെ)
|
|
പദ്ധതി
|
ലക്ഷ്യം
|
മേഖല
|
|
|
|
നിര്‍മ്മിതബുദ്ധി (AI)
|
സെമികണ്ടക്ടര്‍
|
പുനരുപയോഗ ഊര്‍ജ്ജം
|
|
പ്രധാനമന്ത്രി കൗശല്‍ വികാസ് യോജന 4.0 (PMKVY 4.0)
|
നിര്‍മ്മിതബുദ്ധി ഉള്‍പ്പെടെയുള്ള ഭാവിസാങ്കേതികവിദ്യകളിലും നൂതന സാങ്കേതികവിദ്യകളിലും പരിശീലനം നല്‍കുന്നതിന് ഊന്നല്‍ നല്‍കുന്നു.
|
20,393
|
5,927
|
76,671
|
|
ദേശീയ അപ്രന്റീസ്ഷിപ്പ് പ്രോത്സാഹന പദ്ധതി (NAPS)
|
പരമ്പരാഗതവും വളര്‍ന്നുവരുന്നതുമായ മേഖലകളില്‍ വേതനത്തോടുകൂടിയ തൊഴില്‍പരിചയത്തിലൂടെ അപ്രന്റീസ്ഷിപ്പ് നല്‍കുന്നതിന് ഊന്നല്‍ നല്‍കുന്നു.
|
1,534
|
-
|
19,899
|
|
ഐ.ടി.ഐകള്‍ വഴിയുള്ള കരകൗശല തൊഴിലാളി പരിശീലന
പദ്ധതി (CTS)
|
പരമ്പരാഗതവും വളര്‍ന്നുവരുന്നതുമായ തൊഴില്‍മേഖലകളില്‍ തൊഴില്‍സജ്ജമായ നൈപുണ്യങ്ങള്‍ വികസിപ്പിക്കുന്നതിനായി ഐ.ടി.ഐകള്‍ വഴി തൊഴിലധിഷ്ഠിത-സാങ്കേതിക പരിശീലനം നല്‍കുന്നു.
|
512
|
31
|
5,753
|
സ്ത്രീകള്‍ക്കായുള്ള പ്രത്യേക പദ്ധതികള്‍
a. നവ്യ: പ്രധാനമന്ത്രി കൗശല്‍ വികാസ് യോജന 4.0-യ്ക്ക് (PMKVY 4.0) കീഴില്‍ പരമ്പരാഗതമല്ലാത്തതും ഭാവിയില്‍ കൂടുതല്‍ തൊഴില്‍സാധ്യതകളുള്ളതുമായ മേഖലകളില്‍ 3,850 കൗമാരപ്രായക്കാരായ പെണ്‍കുട്ടികള്‍ക്ക് ലക്ഷ്യാധിഷ്ഠിത നൈപുണ്യ പരിശീലനം നല്‍കുകയെന്ന ലക്ഷ്യത്തോടെ 2025-ലാണ് നവ്യ ആരംഭിച്ചത്. 2026 ഓഗസ്റ്റ് 31 വരെയുള്ള കണക്കനുസരിച്ച്, ഈ പദ്ധതിക്ക് കീഴില്‍ 1,105 പെണ്‍കുട്ടികള്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ട്.
b. സ്ത്രീകള്‍ക്കായുള്ള എ.ഐ കരിയര്‍ പദ്ധതി: 2025-ല്‍ ആരംഭിച്ച ഈ പദ്ധതി, ആറ് സംസ്ഥാനങ്ങളിലെ വനിതാ കോളേജുകളില്‍ 30 മികവിന്റെ കേന്ദ്രങ്ങള്‍ സ്ഥാപിച്ചുവരികയാണ്. ഈ കേന്ദ്രങ്ങള്‍ Tier-II, Tier-III നഗരങ്ങളിലെ 150 അനുബന്ധ കേന്ദ്രങ്ങള്‍ക്ക് പിന്തുണ നല്‍കും.
20,000 പഠിതാക്കള്‍ക്ക് പ്രായോഗികവും വ്യവസായമേഖലയ്ക്ക് അനുയോജ്യവുമായ നിര്‍മ്മിതബുദ്ധി (AI) പരിശീലനവും പ്രോജക്ട് അധിഷ്ഠിത അനുഭവപരിചയവും നല്‍കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഇതില്‍ പങ്കെടുക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കേഷനുകള്‍, ഇന്റേണ്‍ഷിപ്പുകള്‍, അപ്രന്റീസ്ഷിപ്പുകള്‍, ഫെലോഷിപ്പുകള്‍, തൊഴില്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍, നിര്‍മ്മിതബുദ്ധി അധിഷ്ഠിത തൊഴിലവസരങ്ങളിലേക്കുള്ള പ്രവേശനം എന്നിവ ലഭിക്കും.
c. വൈസ്-കിരണ്‍ : ഫെലോഷിപ്പുകളിലൂടെയും സ്ഥാപനതല പരിപാടികളിലൂടെയും ശാസ്ത്ര-സാങ്കേതിക ഗവേഷണ-വികസന രംഗത്ത് സ്ത്രീകളുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതിയാണിത്.
• വൈസ് ഫെലോഷിപ്പ് ഫോര്‍ പി.എച്ച്.ഡി, വൈസ് പോസ്റ്റ്-ഡോക്ടറല്‍ ഫെലോഷിപ്പ്, വൈസ്-സ്‌കോപ്പ്, ബൗദ്ധിക സ്വത്തവകാശ രംഗത്തെ വൈസ് ഇന്റേണ്‍ഷിപ്പ്, വിദുഷി എന്നിവയാണ് ഇതിലെ പ്രധാന ഫെലോഷിപ്പുകള്‍. ഡോക്ടറല്‍, പോസ്റ്റ്-ഡോക്ടറല്‍ ഗവേഷണങ്ങള്‍, തൊഴില്‍ രംഗത്തേക്കുള്ള തിരിച്ചുവരവ്, പ്രായോഗിക ഗവേഷണം, ബൗദ്ധിക സ്വത്തവകാശ പരിശീലനം, ഗവേഷണരംഗത്തെ തുടര്‍ പങ്കാളിത്തം എന്നിവയ്ക്ക് ഈ ഫെലോഷിപ്പുകള്‍ പിന്തുണ നല്‍കുന്നു.
• ക്യൂറി, വിജ്ഞാന്‍ ജ്യോതി, ഗതി, വിമന്‍ ഇന്‍ സ്‌പേസ് ലീഡര്‍ഷിപ്പ് പ്രോഗ്രാം (WiSLP) എന്നിവയാണ് പ്രധാന സ്ഥാപനതല പദ്ധതികള്‍.
• 2025-26-ല്‍ 180 വനിതകള്‍ പി.എച്ച്.ഡി നേടുകയും, 606 വനിതാ ശാസ്ത്രജ്ഞര്‍ക്ക് പോസ്റ്റ്-ഡോക്ടറല്‍ അല്ലെങ്കില്‍ പ്രായോഗിക ഗവേഷണ പിന്തുണ ലഭിക്കുകയും, 26 മുതിര്‍ന്ന ശാസ്ത്രജ്ഞര്‍ക്ക് ഗവേഷണ-വികസന പിന്തുണ ലഭിക്കുകയും ചെയ്തു. കൂടാതെ സ്‌കൂള്‍തലത്തില്‍ 29,443 പെണ്‍കുട്ടികള്‍ക്ക് സ്റ്റെം മേഖലയില്‍ പിന്തുണ ലഭിച്ചു.
• 110-ലധികം വനിതാ ശാസ്ത്രജ്ഞര്‍ക്ക് തൊഴില്‍ ലഭിക്കുകയും, 450-ലധികം പേര്‍ ഗവേഷണ പങ്കാളിത്തം, നൈപുണ്യ വികസനം, അല്ലെങ്കില്‍ തൊഴില്‍ രംഗത്തേക്കുള്ള തിരിച്ചുവരവ് എന്നിവ കൈവരിക്കുകയും ചെയ്തു.
നൈപുണ്യ വികസനത്തിലൂടെയും ഗവേഷണ പിന്തുണയിലൂടെയും വളര്‍ന്നുവരുന്നതും പ്രത്യേക വൈദഗ്ധ്യം ആവശ്യമുള്ളതുമായ മേഖലകളില്‍ സ്ത്രീകളുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കാന്‍ ഈ സംരംഭങ്ങള്‍ സഹായിക്കുന്നു.
സുരക്ഷിതമായ തൊഴിലവസരങ്ങള്‍ ഉറപ്പാക്കുന്ന തൊഴില്‍നിയമ പരിഷ്‌കാരങ്ങള്‍
തൊഴില്‍ശക്തിയില്‍ സ്ത്രീകളുടെ പങ്കാളിത്തം വര്‍ദ്ധിക്കുന്നത് തൊഴിലവസരങ്ങളുടെ ലഭ്യതയെ മാത്രമല്ല, ആ ജോലികളില്‍ പ്രവേശിക്കാനും അവയില്‍ തുടര്‍ന്നു പ്രവര്‍ത്തിക്കാനും സ്ത്രീകള്‍ക്ക് കഴിയുന്ന സാഹചര്യം എന്നതിനെയും കൂടി ആശ്രയിച്ചിരിക്കുന്നു. ഇത്തരം സാഹചര്യങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ തൊഴില്‍നിയമങ്ങള്‍ നിര്‍ണായക പങ്കുവഹിക്കുന്നു.
2025 നവംബറില്‍, നിലവിലുണ്ടായിരുന്ന 29 കേന്ദ്ര തൊഴില്‍നിയമങ്ങളെ കേന്ദ്ര സര്‍ക്കാര്‍ നാല് തൊഴില്‍ കോഡുകളായി ഏകീകരിച്ചു; 2019-ലെ വേതന കോഡ്, വ്യാവസായിക ബന്ധ കോഡ്, സാമൂഹിക സുരക്ഷാ കോഡ്, 2020-ലെ തൊഴില്‍ സുരക്ഷ, ആരോഗ്യം, തൊഴില്‍ സാഹചര്യങ്ങള്‍ സംബന്ധിച്ച കോഡ് എന്നിവയാണവ.
ഈ ഏകീകൃത ചട്ടക്കൂടിനുള്ളില്‍, തൊഴില്‍സ്ഥലത്തെ സ്ത്രീകളുടെ അവകാശങ്ങള്‍, സുരക്ഷ, പ്രാതിനിധ്യം, തൊഴിലവസരങ്ങളിലേക്കുള്ള പ്രവേശനം എന്നിവ ശക്തിപ്പെടുത്തുന്ന നിരവധി വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്:
• പരാതിപരിഹാര സമിതികളിലെ പ്രാതിനിധ്യം: തൊഴിലിടങ്ങളിലെ ആകെ തൊഴിലാളികളില്‍ സ്ത്രീകള്‍ക്കുള്ള വിഹിതത്തിന് ആനുപാതികമായി പരാതി പരിഹാര സമിതികളില്‍ സ്ത്രീകള്‍ക്ക് പ്രാതിനിധ്യം ഉറപ്പാക്കണം.
• പ്രസവാനുകൂല്യങ്ങള്‍: അര്‍ഹരായ സ്ത്രീകള്‍ക്ക് 26 ആഴ്ച വരെ ശമ്പളത്തോടുകൂടിയ പ്രസവാവധി ലഭിക്കും. കുഞ്ഞുങ്ങളെ ദത്തെടുക്കുന്ന അമ്മമാര്‍ക്കും സറോഗസി വഴി കുട്ടികള്‍ക്ക് ജന്മം നല്‍കുന്ന ബയോളജിക്കല്‍ അമ്മമാര്‍ക്കും 12 ആഴ്ചത്തെ പ്രസവാവധിക്ക് അര്‍ഹതയുണ്ട്. മറ്റ് പ്രധാന വ്യവസ്ഥകള്‍:
* പ്രസവത്തിന് മുന്‍പും ശേഷവുമുള്ള സൗജന്യ ചികിത്സാ പരിചരണം ലഭ്യമാക്കാത്ത സാഹചര്യങ്ങളില്‍ സ്ത്രീകള്‍ക്ക് 3,500 രൂപ മെഡിക്കല്‍ ബോണസിന് അര്‍ഹതയുണ്ട്.
* കുഞ്ഞിന് 15 മാസം പ്രായമാകുന്നതുവരെ ജോലി സമയത്ത് രണ്ട് മുലയൂട്ടല്‍ ഇടവേളകള്‍ക്ക് സ്ത്രീകള്‍ക്ക് അര്‍ഹതയുണ്ട്.
* കുറഞ്ഞത് 50 തൊഴിലാളികളുള്ള സ്ഥാപനങ്ങള്‍ ശിശുസംരക്ഷണ കേന്ദ്രങ്ങള്‍ നിര്‍ബന്ധമായും ഒരുക്കണം. വിശ്രമവേളകള്‍ ഉള്‍പ്പെടെ, ഒരു ദിവസം നാല് തവണ ശിശുസംരക്ഷണ കേന്ദ്രം സന്ദര്‍ശിക്കാന്‍ തൊഴിലുടമ സ്ത്രീകളെ അനുവദിക്കണം.
• വിപുലമായ തൊഴിലവസരങ്ങള്‍: സ്ത്രീകളുടെ സമ്മതത്തോടെയും നിര്‍ദ്ദിഷ്ട സുരക്ഷാ വ്യവസ്ഥകള്‍ പാലിച്ചും രാത്രി ഷിഫ്റ്റുകള്‍ ഉള്‍പ്പെടെ എല്ലാ സ്ഥാപനങ്ങളിലും സ്ത്രീകള്‍ക്ക് ജോലി ചെയ്യാം.
• ലിംഗവിവേചന നിരോധനം: നിയമനം, വേതനം, തൊഴില്‍ സാഹചര്യങ്ങള്‍ എന്നിവയില്‍ ലിംഗാടിസ്ഥാനത്തിലുള്ള വിവേചനം പൂര്‍ണമായും നിരോധിച്ചിരിക്കുന്നു.
• നയരൂപീകരണ സമിതികളിലെ പ്രാതിനിധ്യം: കേന്ദ്ര/സംസ്ഥാന ഉപദേശക ബോര്‍ഡുകളില്‍ മൂന്നിലൊന്ന് അംഗങ്ങള്‍ സ്ത്രീകളായിരിക്കണം. മിനിമം വേതനം നിര്‍ണയിക്കുന്നതിലും സ്ത്രീകളുടെ തൊഴിലവസരങ്ങള്‍ വിപുലീകരിക്കുന്നതിനുള്ള നടപടികളിലും ഈ ബോര്‍ഡുകള്‍ ഉപദേശം നല്‍കും.

സ്ത്രീകളുടെ തൊഴില്‍ മുന്നേറ്റത്തിന് കൂടുതല്‍ കരുത്തുറ്റ വഴികള്‍
സ്ത്രീകള്‍ക്ക് തൊഴില്‍ ചെയ്യാനും സാമ്പത്തികമായി പുരോഗതി പ്രാപിക്കാനുമുള്ള അനുകൂലമായ സാഹചര്യങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനാണ് ഇന്ത്യയുടെ സ്ത്രീശാക്തീകരണ കാഴ്ചപ്പാട് മുന്‍ഗണന നല്‍കുന്നത്. തൊഴിലവസരങ്ങള്‍ വിപുലമാകുന്നതിനനുസരിച്ച്, തൊഴില്‍രംഗത്തും സംരംഭകത്വത്തിലും സമ്പദ്വ്യവസ്ഥയുടെ പുത്തന്‍ മേഖലകളിലും സ്ത്രീകളുടെ പങ്കാളിത്തം കൂടുതല്‍ പ്രകടമായിക്കൊണ്ടിരിക്കുകയാണ്.
നൈപുണ്യവികസനം, സാമ്പത്തിക സഹായം, വിപണിയിലെത്താനുള്ള അവസരങ്ങള്‍, അനുകൂലമായ തൊഴില്‍ സാഹചര്യങ്ങള്‍ എന്നിവ സ്ത്രീകളുടെ ഈ മുന്നേറ്റത്തിന് കൂടുതല്‍ കരുത്തേകുന്നു. ഇന്ത്യയുടെ വളര്‍ച്ചയില്‍ സ്ത്രീകളുടെ പങ്ക് കൂടുതല്‍ ശക്തിപ്പെടുത്താനും 'വികസിത ഭാരതം' എന്ന ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തില്‍ സ്ത്രീകളുടെ നേതൃത്വത്തിലുള്ള വികസനം പ്രോത്സാഹിപ്പിക്കാനും ഈ നടപടികള്‍ സഹായിക്കും.
അവലംബം
Ministry of Labour & Employment
https://www.labour.gov.in/static/uploads/2026/06/4b7ec0e8206aa4860576d6f75b432e97.pdf
https://www.pib.gov.in/PressReleasePage.aspx?PRID=2078530&lang=2®=48
https://www.pib.gov.in/PressReleaseIframePage.aspx?PRID=2256177&lang=2®=48
Ministry of Finance
https://www.pib.gov.in/PressReleasePage.aspx?PRID=2249915&lang=1®=3
Ministry of Micro, Small & Medium Enterprises
https://www.pib.gov.in/PressReleasePage.aspx?PRID=2236871®=48&lang=2
https://www.pib.gov.in/PressReleasePage.aspx?PRID=2209712®=48&lang=2
https://www.cgtmse.in/
https://www.pib.gov.in/PressReleasePage.aspx?PRID=2236871&lang=1®=20
https://sansad.in/getFile/loksabhaquestions/annex/187/AS289_FewgL8.pdf?source=pqals
https://www.pib.gov.in/PressReleasePage.aspx?PRID=2099687&lang=2®=3
https://www.msme.gov.in/offerings/schemes-and-services/details/prime-minister-employment-generation-programme-and-other-credit-support-schemes-1-MDMzETMtQWa
https://www.pib.gov.in/PressReleasePage.aspx?PRID=2258590&lang=1®=1
https://www.msme.gov.in/offerings/schemes-and-services/details/marketing-promotion-schemes-1-QzMzETMtQWa
https://ramp.msme.gov.in/ramp/RAMP-initiative/msme-team-initiative/msme-team-initiative
https://www.msme.gov.in/static/uploads/2026/05/1bfda06b460e72543530b40817573495.pdf
https://dashboard.msme.gov.in/#
https://sambandh.msme.gov.in/PPP_Index.aspx
Ministry of Commerce & Industry
https://www.pib.gov.in/PressReleasePage.aspx?PRID=2253019&lang=1®=3
https://www.startupindia.gov.in/content/sih/en/about-startup-india-initiative.html
https://www.pib.gov.in/PressReleasePage.aspx?PRID=1595854&lang=2®=48
https://www.pib.gov.in/PressReleasePage.aspx?PRID=2202984&lang=1®=3
https://www.pib.gov.in/PressReleasePage.aspx?PRID=2127843®=48&lang=2
https://www.pib.gov.in/PressReleasePage.aspx?PRID=2241313®=48&lang=2
Ministry of Skill Development and Entrepreneurship
https://www.pib.gov.in/PressReleasePage.aspx?PRID=2226498&lang=1®=3
https://www.pib.gov.in/PressReleasePage.aspx?PRID=2204133&lang=1®=1
https://www.pib.gov.in/PressReleasePage.aspx?PRID=2123510&lang=2®=3
https://www.pib.gov.in/PressReleasePage.aspx?PRID=2225466&lang=1®=1
https://www.pib.gov.in/PressReleasePage.aspx?PRID=2294851®=48&lang=2
https://www.pib.gov.in/PressReleasePage.aspx?PRID=2149336&lang=2®=3
https://nstiwshimla.dgt.gov.in/en/node/2209
Ministry of Statistics & Programme Implementation
https://www.pib.gov.in/PressReleasePage.aspx?PRID=2246009&lang=1®=1
https://www.pib.gov.in/PressReleasePage.aspx?PRID=2057970&lang=2®=3
https://mospi.gov.in/uploads/publications_reports/publications_reports1787307445576_78c40fd2-1acd-40fb-abb8-15f9491ba4b8_QBUSE_Bulletin_(2).pdf
https://www.mospi.gov.in/national-sample-survey-office
Ministry of Electronics & IT
https://www.pib.gov.in/PressReleasePage.aspx?PRID=2284808®=48&lang=2
Ministry of Women and Child Development
https://sansad.in/getFile/annex/270/AU3029_YErb7m.pdf?source=pqars
Ministry of Science and Technology
https://www.pib.gov.in/PressReleasePage.aspx?PRID=2298220&lang=1®=48
Press Information Bureau (PIB) Archive
https://www.pib.gov.in/PressReleasePage.aspx?PRID=2250664&lang=1®=3
https://www.pib.gov.in/PressReleasePage.aspx?PRID=2181702&lang=2®=3
https://newindiasamachar.pib.gov.in/WriteReadData/Magazine//2026/May/M202605011.pdf
https://www.pib.gov.in/FactsheetDetails.aspx?Id=150499®=3&lang=1
https://www.pib.gov.in/PressNoteDetails.aspx?ModuleId=3&NoteId=154624®=48&lang=2
https://www.pib.gov.in/blogs/blogsdescr.aspx?feaaid=581&lang=1
Invest India
https://www.investindia.gov.in/team-india-blogs/women-shaping-future-indian-industries
International Organisations
https://www.unwomen.org/sites/default/files/2024-03/un-women-womens-economic-empowerment-strategy-en.pdf
https://www.ilo.org/sites/default/files/wcmsp5/groups/public/%40ed_emp/%40emp_ent/%40ifp_seed/documents/publication/wcms_766156.pdf
https://www.worldbank.org/ext/en/topic/competitiveness/small-and-medium-enterprises-smes-finance#tab-context
https://digitalforwomen.worldbank.org/access-markets
Click here to see PDF
****
(Explainer ID: 160492)
आगंतुक पटल : 26
Provide suggestions / comments