Economy

പി.എം.-സേതു (PM-SETU): ഇന്ത്യയിലെ ഐ.ടി.ഐ.കളുടെ പരിവർത്തനത്തിൻ്റെ ഒരു വർഷം

Posted On: 03 OCT 2026 3:22PM

ഹബ്ബ്-ആൻഡ്-സ്പോക്ക് (Hub-and-Spoke) മാതൃകയിലൂടെയും വ്യവസായ അനുയോജ്യമായ പരിശീലനത്തിലൂടെയും 1000 ഗവണ്മെന്റ് ഐ.ടി.ഐ.കളെ (ITIs) നവീകരിക്കുന്നതിലാണ് പി.എം.-സേതു ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ദേശീയ മികവ് കേന്ദ്രങ്ങളിലൂടെ (National Centres of Excellence) അഞ്ച് എൻ.എസ്.ടി.ഐ.കളുടെ (NSTIs) ശേഷി വർദ്ധിപ്പിക്കുന്നതിനും ഈ പദ്ധതി വ്യവസ്ഥ ചെയ്യുന്നു. തന്ത്രപ്രധാന നിക്ഷേപ പദ്ധതികൾ (Strategic Investment Plans), സ്പെഷ്യൽ പർപ്പസ് വെഹിക്കിളുകൾ (Special Purpose Vehicles), പ്രമുഖ വ്യവസായ പങ്കാളികൾ (Anchor Industry Partners) എന്നിവയിലൂടെ വ്യവസായ പങ്കാളിത്തം ഉറപ്പാക്കുന്നു. പുതിയ സാങ്കേതികവിദ്യകളും തൊഴിലുകളുമടങ്ങുന്ന പുതിയ കാലത്തെ കോഴ്സുകൾ പദ്ധതി അവതരിപ്പിക്കുന്നു. തിരഞ്ഞെടുക്കപ്പെട്ട എൻ.എസ്.ടി.ഐ.കളിൽ നൂതനപരിശീലനത്തിനായി അന്താരാഷ്ട്ര പങ്കാളിത്തം പിന്തുണ നൽകുന്നു. സ്റ്റേറ്റ് സ്റ്റിയറിംഗ് കമ്മിറ്റികളിലൂടെയും വ്യവസായ പങ്കാളിത്തത്തിലൂടെയും സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഈ പദ്ധതി നടപ്പിലാക്കുന്നത് വ്യാപിപ്പിച്ചിട്ടുണ്ട്. ഇതിൻ്റെ   ഒരു വർഷത്തെ പുരോഗതിയിൽ 850 ഐ.ടി.ഐ.കളെ കണ്ടെത്തിയതും 14 ഐ.ടി.ഐ. ക്ലസ്റ്ററുകൾക്ക് അംഗീകാരം നൽകിയതും ഉൾപ്പെടുന്നു. ആസൂത്രണം ചെയ്ത സ്കിൽ ലാബുകൾ വിദ്യാർത്ഥികൾക്ക് തൊഴിലധിഷ്ഠിത പരിശീലന പരിചയം കൂടുതൽ ലഭ്യമാക്കുന്നു.

 

നൈപുണ്യമുള്ള ഒരു തൊഴിൽ ശക്തിക്കായി ഐ.ടി.ഐ.കളെ പരിവർത്തനം ചെയ്യുന്നു: 

ഇന്ത്യയിലെ വ്യവസായ പരിശീലന സ്ഥാപനങ്ങൾ (ITIs) രാജ്യത്തെ തൊഴിൽ അധിഷ്ഠിത പരിശീലന സംവിധാനത്തിൻ്റെ   ഒരു പ്രധാന ഭാഗമാണ്. ഇത് യുവാക്കൾക്ക് തൊഴിലിനും വ്യവസായത്തിനും ആവശ്യമായ പ്രായോഗിക നൈപുണ്യങ്ങൾ നൽകുന്നു. തൊഴിൽ മേഖലയുടെ ആവശ്യകതകൾ മാറിക്കൊണ്ടിരിക്കുമ്പോൾ, തൊഴിലധിഷ്ഠിത പരിശീലനത്തിൻ്റെ   ഗുണനിലവാരം, പ്രാധാന്യം, വ്യവസായ അനുയോജ്യത എന്നിവ മെച്ചപ്പെടുത്തേണ്ടത് കൂടുതൽ പ്രധാനമായി മാറിയിരിക്കുന്നു.

ഈ പശ്ചാത്തലത്തിലാണ് നവീകരിച്ച ഐ.ടി.ഐ. കളിലൂടെ നൈപുണ്യ, തൊഴിൽ പരിശീലനം നൽകുന്നതിന് പി.എം.-സേതു (Pradhan Mantri Skilling and Employability Transformation through Upgraded ITIs) 2025 ഒക്ടോബർ 4-ന് ആരംഭിച്ചത്. ഗവൺമെൻ്റ്  ഐ.ടി.ഐ.കളെ ആധുനികവും വ്യവസായത്തിന് അനുയോജ്യവുമായ പരിശീലന കേന്ദ്രങ്ങളാക്കി മാറ്റിക്കൊണ്ട് തൊഴിലധിഷ്ഠിത പരിശീലനത്തിൻ്റെ   മൊത്തത്തിലുള്ള ഗുണനിലവാരവും പ്രാധാന്യവും ഈ പദ്ധതി വർദ്ധിപ്പിക്കുന്നു. വ്യവസായ അധിഷ്ഠിത ഭരണനിർവ്വഹണം ശക്തിപ്പെടുത്തുന്നതിനും, പരിശീലന അടിസ്ഥാനസൗകര്യങ്ങൾ നവീകരിക്കുന്നതിനും, മാറിക്കൊണ്ടിരിക്കുന്ന തൊഴിൽ ആവശ്യകതകൾക്ക് അനുസൃതമായി കോഴ്സുകൾ പ്രോത്സാഹിപ്പിക്കുന്നതിനും ഈ പദ്ധതി ലക്ഷ്യമിടുന്നു. കേന്ദ്രത്തിൽ നിന്ന് ₹30,000 കോടിയും സംസ്ഥാനങ്ങളിൽ നിന്ന് ₹20,000 കോടിയും വ്യവസായ മേഖലയിൽ നിന്ന് ₹10,000 കോടിയും ഉൾപ്പെടെ ₹60,000 കോടിയാണ് പദ്ധതിയുടെ ആകെ അടങ്കൽ തുക. പദ്ധതി 2026 ഒക്ടോബർ 4-ന് ഒരു വർഷം പൂർത്തിയാക്കുന്നു.

 

ഐ.ടി.ഐ.കൾ: നൈപുണ്യമുള്ള ഒരു തൊഴിൽ ശക്തിക്ക് അടിത്തറ പാകുന്നു :

യുവാക്കൾക്ക് തൊഴിലിനും വ്യവസായത്തിനും ആവശ്യമായ പ്രായോഗിക ശേഷി നൽകുന്നതിനായി ഐ.ടി.ഐ.കൾ തൊഴിലധിഷ്ഠിത പരിശീലനം നൽകുന്നു. ക്രാഫ്റ്റ്സ്മാൻ ട്രെയിനിംഗ് പദ്ധതിക്ക് (CTS) കീഴിൽ, എഞ്ചിനീയറിംഗ്, നോൺ-എഞ്ചിനീയറിംഗ് ട്രേഡുകളിൽ ഗവണ്മെൻ്റ്  , സ്വകാര്യ ഐ.ടി.ഐ.കൾ വഴി പരിശീലനം നൽകുന്നു. ട്രേഡ് അനുസരിച്ച് കോഴ്സിൻ്റെ   കാലാവധി ആറ് മാസം മുതൽ രണ്ട് വർഷം വരെയാകാം . നൈപുണ്യ വികസന സംരംഭകത്വം മന്ത്രാലയത്തിന് (MSDE) കീഴിലുള്ള ഡയറക്ടറേറ്റ് ജനറൽ ഓഫ് ട്രെയിനിംഗ് (DGT) ആണ് ദേശീയ തലത്തിൽ തൊഴിലധിഷ്ഠിത പരിശീലനത്തിൻ്റെ   വികസനത്തിനും ഏകോപനത്തിനും ഉത്തരവാദപ്പെട്ട പരമോന്നത സ്ഥാപനം. നയങ്ങൾ, മാനദണ്ഡങ്ങൾ, സിലബസ് വികസനം, അഫിലിയേഷൻ, ഇൻസ്ട്രക്ടർ പരിശീലനം, ട്രേഡ് പരിശോധന എന്നിവ ഇതിൻ്റെ   ചുമതലകളിൽ ഉൾപ്പെടുന്നു. ഐ.ടി.ഐ.കൾ സംസ്ഥാന ഗവൺമെൻ്റുകളുടെയും കേന്ദ്രഭരണ പ്രദേശ ഭരണകൂടങ്ങളുടെയും ഭരണപരവും സാമ്പത്തികവുമായ നിയന്ത്രണത്തിലാണ് പ്രവർത്തിക്കുന്നത്.

 

രാജ്യത്തെ ഗവൺമ ൻ്റ്  , സ്വകാര്യ ഐ.ടി.ഐ.കളുടെ ആകെ എണ്ണം 2014-ലെ 9,776-ൽ നിന്ന് 2026-ൽ 13,888 ആയി ഉയർന്നു, ഇത് 42% വർദ്ധനയെ കാണിക്കുന്നു. കൂടാതെ, രാജ്യത്തുടനീളമുള്ള ഐ.ടി.ഐ.കളിലെ എൻറോൾമെൻ്റ്  2014–15 അക്കാദമിക സെഷനിലെ 9.51 ലക്ഷത്തിൽ നിന്ന് 2025–26 അക്കാദമിക സെഷനിൽ 14.70 ലക്ഷമായി ഉയർന്നു, ഇത് 54% വർദ്ധന രേഖപ്പെടുത്തുന്നു.

 വിപുലമാകുന്ന ഈ ശൃംഖല, തൊഴിലധിഷ്ഠിത പരിശീലനം ശക്തിപ്പെടുത്തുന്നതിനും വിവിധ മേഖലകളിലുടനീളം മാറിക്കൊണ്ടിരിക്കുന്ന നൈപുണ്യ ആവശ്യകതകൾക്ക് അനുസൃതമായി നവീകരിക്കുന്നതിനും വിശാലമായ ഒരു സ്ഥാപന അടിത്തറ നൽകുന്നു.

 

പി.എം.-സേതു ഐ.ടി.ഐ.കളെ നവീകരിക്കുന്നത് എങ്ങനെ?

 

തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിൻ്റെ   ഗുണനിലവാരം ശക്തിപ്പെടുത്തുന്നതിനായി പി.എം.-സേതു അടിസ്ഥാനസൗകര്യ ആധുനികവൽക്കരണം, വ്യവസായ പങ്കാളിത്തം, പുതിയ കാലത്തെ പരിശീലനം എന്നിവ ഒന്നിച്ചു കൊണ്ടുവരുന്നു. ആദ്യത്തേത് ഗവൺമെൻ്റ്  ഐ.ടി.ഐ.കളിലും രണ്ടാമത്തേത് എൻ.എസ്.ടി.ഐ.കളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന രണ്ട് വ്യത്യസ്ത ഘടകങ്ങളിലാണ് ഈ മാറ്റം അധിഷ്ഠിതമായിരിക്കുന്നത്.

 

 

ഘടകം I-ൽ 200 ഹബ്ബ് ഐ.ടി.ഐ.കളും 800 സ്പോക്ക് ഐ.ടി.ഐ.കളും ഉൾപ്പെഗവണ്മെൻ്റ്  ഐ.ടി.ഐ.കൾ ഉൾപ്പെടുന്നു. ആധുനിക അടിസ്ഥാന സൗകര്യങ്ങളും വ്യവസായ അനുയോജ്യമായ പരിശീലനവുമുള്ള ഹബ്ബ്-ആൻഡ്-സ്പോക്ക് (Hub-and-Spoke) മാതൃകയിലൂടെയാണ് ഈ സ്ഥാപനങ്ങൾ നവീകരിക്കുന്നത്. ഓരോ ഹബ്ബും ശരാശരി നാല് സ്പോക്കുകളുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഇത് വിപുലമായ അടിസ്ഥാന സൗകര്യങ്ങൾ, ആധുനിക ട്രേഡുകൾ, ഡിജിറ്റൽ പഠന സംവിധാനങ്ങൾ , ഇൻകുബേഷൻ സൗകര്യങ്ങൾ എന്നിവ പരസ്പരം പങ്കിട്ട് ഉപയോഗിക്കാൻ സാധ്യമാക്കുന്നു.

 

ഇന്നൊവേഷൻ സെൻ്ററുകൾ, അധ്യാപകർക്കുള്ള പരിശീലന അടിസ്ഥാനസൗകര്യങ്ങൾ, പ്രൊഡക്ഷൻ യൂണിറ്റുകൾ, പ്ലേസ്‌മെൻ്റ്  സേവനങ്ങൾ തുടങ്ങിയ സൗകര്യങ്ങൾ ഹബ്ബുകൾ നൽകുന്നു. സ്പോക്കുകൾ പരിശീലനത്തിനുള്ള അവസരം വ്യാപിപ്പിക്കുകയും അതത് ക്ലസ്റ്ററുകളിൽ ലഭ്യമായ വിഭവങ്ങളുമായി പഠിതാക്കളെ ബന്ധിപ്പിക്കുകയും ചെയ്യുന്നു.

 

സ്മാർട്ട് ക്ലാസ് റൂമുകൾ, ആധുനിക ലബോറട്ടറികൾ, ഡിജിറ്റൽ ഉള്ളടക്കം, വ്യവസായ അനുയോജ്യമായ കോഴ്സുകൾ എന്നിവ ഉപയോഗിച്ച് ഐ.ടി.ഐ.കളെ നവീകരിക്കാൻ ഈ മാതൃക സഹായിക്കുന്നു.

 

 *ഘടകം II* ഭുവനേശ്വർ, ചെന്നൈ, ഹൈദരാബാദ്, കാണ്പൂർ, ലുധിയാന എന്നിവിടങ്ങളിൽ സ്ഥിതി ചെയ്യുന്ന 5 ദേശീയ നൈപുണ്യ പരിശീലന ഇൻസ്റ്റിറ്റ്യൂട്ടുകളുടെ (NSTIs) ശേഷി വർദ്ധിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. മേഖല അധിഷ്ഠിതമായി മികവിൻ്റെ   കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതും അന്താരാഷ്ട്ര പങ്കാളിത്തത്തിലൂടെ അധ്യാപകർക്ക് വിപുലമായ പരിശീലനം നൽകുന്നതും ഇതിൽ ഉൾപ്പെടുന്നു.

 

പി.എം.-സേതു നടപ്പിലാക്കൽ: സംസ്ഥാന, വ്യവസായ, കേന്ദ്ര ഏകോപനം:

 പി.എം.-സേതുവിന് കീഴിലുള്ള ഐ.ടി.ഐ.കളുടെ തിരഞ്ഞെടുപ്പിന് അതത് സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും വ്യവസായ മേഖലയുമായി ആലോചിച്ച് നേതൃത്വം നൽകുന്നു. വ്യവസായ പങ്കാളികളുമായി സഹകരിച്ച് ഐ.ടി.ഐ. നവീകരണത്തിനായുള്ള നിർദ്ദേശങ്ങൾ അവർ സമർപ്പിക്കുന്നു. ഈ പ്രക്രിയ ഉയർന്നുവരുന്ന നൈപുണ്യ ആവശ്യകതകളും അതത് പ്രദേശങ്ങളുടെ വ്യവസായ സാധ്യതകളും പരിഗണിക്കുന്നു.

 

ദേശീയ തലത്തിൽ, പദ്ധതിക്ക് മൊത്തത്തിൽ ദിശാബോധം നൽകുന്നതിനായി എം.എസ്.ഡി.ഇ. (MSDE) സെക്രട്ടറി അധ്യക്ഷനായി ഒരു നാഷണൽ സ്റ്റിയറിംഗ് കമ്മിറ്റിക്ക് (NSC) എം.എസ്.ഡി.ഇ. രൂപം നൽകിയിട്ടുണ്ട്. എൻ.എസ്.സി. നയപരമായി വിപുലമായ ദിശാബോധം നൽകുന്നു , പ്രവർത്തന മാർഗ്ഗനിർദ്ദേശങ്ങൾക്ക് അന്തിമരൂപം നൽകുന്നു. നടപ്പാക്കൽ നിരീക്ഷിക്കുകയും ആവശ്യമായ സ്ഥലങ്ങളിൽ തിരുത്തലുകൾ വരുത്തുകയും ചെയ്യുന്നു.

 

 ഐടിഐകളുടെ തിരഞ്ഞെടുപ്പ് പ്രക്രിയയിൽ വ്യവസായ പങ്കാളിത്തവും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിൽ പങ്കാളികളാകാൻ ആഗ്രഹിക്കുന്നവർ ഒരു സ്ട്രാറ്റജിക് ഇൻവെസ്റ്റ്മെൻ്റ്  പ്ലാൻ (SIP) സമർപ്പിക്കേണ്ടതുണ്ട്.

 

എസ്.പി.വി.കൾ (SPVs) വഴിയുള്ള വ്യവസായ അധിഷ്ഠിത ഭരണനിർവ്വഹണം:

നവീകരിച്ച ഐ.ടി.ഐ. ക്ലസ്റ്ററുകൾക്കായി എസ്.പി.വി.കൾ വഴി വ്യവസായ അധിഷ്ഠിത ഭരണനിർവ്വഹണത്തിന് പി.എം.-സേതു വ്യവസ്ഥ ചെയ്യുന്നു. നിർദ്ദിഷ്ട ഘടന അനുസരിച്ച് പ്രമുഖ വ്യവസായ പങ്കാളിക്ക് 51% ഉടമസ്ഥതയും കേന്ദ്ര, സംസ്ഥാന ഗവൺമെൻ്റുകൾക്ക് 24.5% വീതം ഉടമസ്ഥതയും നൽകുന്നു.

പ്രാദേശിക വ്യവസായ ആവശ്യങ്ങൾക്ക് അനുയോജ്യമായ ഇടപെടലുകൾ നിർദ്ദേശിക്കുമ്പോൾ തന്നെ ക്ലസ്റ്റർ വികസനത്തിനും പ്രവർത്തനങ്ങൾക്കും എസ്.പി.വി.കൾ നേതൃത്വം നൽകുന്നു. ഈ ഇടപെടലുകൾ പാഠ്യപദ്ധതി, പരിശീലന രീതി, അടിസ്ഥാന സൗകര്യങ്ങൾ, വ്യവസായ പരിശീലന പരിചയം എന്നിവ ഉൾക്കൊള്ളുന്നതാണ്.

 

പി.എം.-സേതു ഒന്നാം വാർഷികത്തിലേക്ക് : ആസൂത്രണത്തിൽ നിന്ന് നിർവഹണത്തിലേക്ക്

പി.എം.-സേതുവിൻ്റെ   ആദ്യ വർഷത്തിനുള്ളിൽ തന്നെ, അതിൻ്റെ   നടത്തിപ്പ് സ്ഥാപനപരമായ തയ്യാറെടുപ്പുകളിൽ നിന്നും ഐ.ടി.ഐ.കളെ കണ്ടെത്തുന്നതിൽ നിന്നും തുടങ്ങി ഐ.ടി.ഐ. ക്ലസ്റ്ററുകൾക്കും എസ്.ഐ.പി.കൾക്കും (SIPs) അംഗീകാരം നൽകുന്നതിലേക്ക് പുരോഗമിച്ചിട്ടുണ്ട്. 172 ഹബ്ബ് ഐ.ടി.ഐ.കളും 678 സ്പോക്ക് ഐ.ടി.ഐ.കളും ഉൾപ്പെടെ ആകെ 850 ഐ.ടി.ഐ.കളെ കണ്ടെത്തിയിട്ടുണ്ട്. 36 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ക്ലസ്റ്ററുകൾ കണ്ടെത്തുകയും ഇതിനായി പ്രത്യേക സംസ്ഥാന ബജറ്റ് വിഹിതങ്ങൾ വകയിരുത്തുകയും ചെയ്തിട്ടുണ്ട്. അതേസമയം, പദ്ധതി നടപ്പാക്കലിന് വഴികാട്ടുന്നതിനും മേൽനോട്ടം വഹിക്കുന്നതിനുമായി 35 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും അതാത് സ്റ്റേറ്റ് സ്റ്റിയറിംഗ് കമ്മിറ്റികൾക്ക് രൂപം നൽകിയിട്ടുണ്ട്. 26 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും വ്യവസായ പങ്കാളിത്തം ക്ഷണിക്കുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.

 

 പൈലറ്റ് ഘട്ടത്തിൽ നിന്ന് പി.എം.-സേതുവിനെ, തിരഞ്ഞെടുക്കപ്പെട്ട 200 ഐ.ടി.ഐ. ക്ലസ്റ്ററുകളിലുടനീളമുള്ള രാജ്യവ്യാപക ദൗത്യത്തിലേക്ക് മാറ്റുന്നതിനും എൻ.എസ്.സി. (NSC) അംഗീകാരം നൽകിയിട്ടുണ്ട്. ഈ വ്യാപനം, വ്യവസായ ശേഷിയും നടപ്പാക്കൽ കാര്യക്ഷമതയും അടിസ്ഥാനമാക്കി പദ്ധതി നടപ്പിലാക്കാൻ സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും പ്രാപ്തരാക്കുന്നു.

 

പി.എം.-സേതുവിന് കീഴിൽ ₹3,446 കോടി നിക്ഷേപമുള്ള 14 ഐ.ടി.ഐ. ക്ലസ്റ്ററുകളുടെ എസ്.ഐ.പി.കൾക്ക് അംഗീകാരം നൽകിയിട്ടുണ്ട്.

 

8 സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണപ്രദേശത്തുമായി 14 SIP-കൾക്ക് ദേശീയ സ്റ്റിയറിംഗ് കമ്മിറ്റി അംഗീകാരം നൽകി.

No.

സംസ്ഥാനം

ക്ലസ്റ്റർ

വ്യവസായ പങ്കാളി AIP)

മേഖല

മൂല്യം (₹ കോടിയിൽ)

1

ആന്ധ്രാപ്രദേശ്

കഞ്ചരപാലം

ആർസെലർ മിത്തൽ നിപ്പോൺ സ്റ്റീൽ ഇന്ത്യ

ഉരുക്ക് & ലോഹങ്ങൾ

200

2

ഒഡീഷ

 

കിയോഞ്ജർ-ബാർബിൽ

 

 

 

 

 

 

ജിൻഡാൽ നവീൻ അവസർ ലിമിറ്റഡ് (JNAL)

 

 

 

വൈവിധ്യമാർന്ന ഉൽപ്പാദനം

240

3

ഗുജറാത്ത്

സൂററ്റ്

ആർസെലർ മിത്തൽ നിപ്പോൺ സ്റ്റീൽ ഇന്ത്യ

ഉരുക്ക് & ലോഹങ്ങൾ

240

4

തെലങ്കാന

ഓൾഡ് സിറ്റി

അപ്പോളോ മെഡ്‌സ്‌കിൽസ് ലിമിറ്റഡ്.

ആരോഗ്യപരിപാലനം & ലൈഫ് സയൻസസ്

241

5

തെലങ്കാന

സംഗറെഡ്ഡി

ന്യൂലാൻഡ് ഫൗണ്ടേഷൻ

ഫാർമസ്യൂട്ടിക്കൽസ് & കെമിക്കൽസ്

241

6

തെലങ്കാന

പടഞ്ചെരു

ശ്രീ സിദ്ധാർത്ഥ് ഇൻഫ്രാടെക് & സർവീസസ്

വൈവിധ്യമാർന്ന ഉൽപ്പാദനം

275

7

രാജസ്ഥാൻ

ഭിവാഡി

എച്ച്.ജി. ഇൻഫ്രാ എൻജിനീയറിംഗ് ലിമിറ്റഡ്

അടിസ്ഥാന സൗകര്യ വികസനം & നിർമ്മാണം

241

8

ഉത്തർപ്രദേശ്

മീററ്റ്

നാഷണൽ സ്കിൽ ഡെവലപ്‌മെൻ്റ്  കോർപ്പറേഷൻ (NSDC

നൈപുണ്യ വികസനം

240

9

തെലങ്കാന

മേഡ്‌ചൽ

സെൻ ടെക്നോളജീസ് ലിമിറ്റഡ്

പ്രതിരോധം & ഇലക്ട്രോണിക്സ്

254

10

ഹരിയാന

കുരുക്ഷേത്ര

ജിൻഡാൽ നവീൻ അവസർ ലിമിറ്റഡ് (JNAL)

വൈവിധ്യമാർന്ന ഉൽപ്പാദനം

320

11

മഹാരാഷ്ട്ര

ഛത്രപതി സംഭാജി നഗർ

ബെൽറൈസ് ഇൻഡസ്ട്രീസ്

ഓട്ടോമോട്ടീവ് വ്യവസായം

238

12

മഹാരാഷ്ട്ര

പൂനെ

ബിവിജി (BVG) ഗ്രൂപ്പ്

ഇൻ്റഗ്രേറ്റഡ് ഫെസിലിറ്റി മാനേജ്‌മെൻ്റ്

241

13

ജമ്മു & കാശ്മീർ

ശ്രീനഗർ

ഇന്ദർദീപ് ഇൻഫ്രാ ഇന്ത്യ ലിമിറ്റഡ്

അടിസ്ഥാന സൗകര്യ വികസനം & നിർമ്മാണം

235

14

ജമ്മു & കാശ്മീർ

ജമ്മു

ഈഗിൾ ഇൻഫ്രാ ഇന്ത്യ ലിമിറ്റഡ്

അടിസ്ഥാന സൗകര്യ വികസനം & നിർമ്മാണം

240

Total                                                                                                                                                    ₹ 3,446 Cr.

 

നൈപുണ്യ വികസനം വർദ്ധിപ്പിക്കൽ

ഉയർന്നുവരുന്ന തൊഴിൽശക്തി ആവശ്യകതകൾക്കായുള്ള പുത്തൻതലമുറ കോഴ്സുകൾ

അടിസ്ഥാനസൗകര്യ വികസനത്തെയും സ്ഥാപനപരമായ പരിഷ്കാരങ്ങളെയും പിന്തുണയ്ക്കുന്നതിനായി, തൊഴിലധിഷ്ഠിത പരിശീലനത്തെ പുതിയ സാങ്കേതികവിദ്യകൾക്കും തൊഴിലുകൾക്കും അനുയോജ്യമായ രീതിയിൽ മാറ്റിയെടുക്കുന്നതിലും പിഎം സേതു ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഡയറക്ടറേറ്റ് ജനറൽ ഓഫ് ട്രെയിനിംഗ് (DGT) ക്രാഫ്റ്റ്‌സ്മാൻ ട്രെയിനിംഗ് പദ്ധതിക്ക് കീഴിൽ 32 പുത്തൻതലമുറ കോഴ്സുകൾ അവതരിപ്പിച്ചിട്ടുണ്ട്. നിർമിത ബുദ്ധി , സൈബർ സുരക്ഷ , അഡിറ്റീവ് മാനുഫാക്ചറിംഗ്, ഇലക്ട്രിക് വാഹനങ്ങൾ , സെമികണ്ടക്ടർ ടെക്നോളജി, റോബോട്ടിക്സ്, ഹരിത ഹൈഡ്രജൻ, ഡ്രോണുകൾ, ഐ.ഒ.ടി. (IoT), സൗരോർജം , 5G, സോഫ്റ്റ്‌വെയർ ടെസ്റ്റിംഗ് തുടങ്ങിയ മേഖലകൾ ഇതിൽ ഉൾപ്പെടുന്നു. സംസ്ഥാനങ്ങളുടെ ഭരണപരവും സാമ്പത്തികവുമായ നിയന്ത്രണത്തിലുള്ള ഐ.ടി.ഐ.-കളിൽ (ITI) ഈ കോഴ്സുകൾ നടപ്പിലാക്കാൻ സാധിക്കും.

 

ഉയർന്ന തലത്തിലുള്ള നൈപുണ്യ പരിശീലനത്തിനായുള്ള അന്താരാഷ്ട്ര പങ്കാളിത്തങ്ങൾ:

'നൈപുണ്യവികസനത്തിനായുള്ള ദേശീയ മികവ് കേന്ദ്രങ്ങളുടെ ശേഷി വർദ്ധിപ്പിക്കുന്നതിനും പരിശീലനത്തെ ആഗോള നിലവാരത്തിലേക്ക് ഉയർത്തുന്നതിനുമായി അന്താരാഷ്ട്ര പങ്കാളിത്തങ്ങൾക്കും PM-SETU ചട്ടക്കൂട് അവസരമൊരുക്കുന്നു. ഇതിൻ്റെ   ഭാഗമായി എൽ.എസ്.ടി.ഐ. (NSTI) ചെന്നൈയ്ക്കായി സിംഗപ്പൂരുമായും, എൽ.എസ്.ടി.ഐ. കാൺപൂരിനായി ഫ്രാൻസുമായും, എൽ.എസ്.ടി.ഐ. ഭുവനേശ്വറിനായി ഓസ്ട്രേലിയയുമായും ധാരണാപത്രം (MoU) ഒപ്പുവെച്ചിട്ടുണ്ട്. കൂടാതെ എൽ.എസ്.ടി.ഐ. ഹൈദരാബാദിനായി ജർമ്മനിയുമായി സംയുക്ത താല്പര്യ പത്രവും കൈമാറി.

 

നൈപുണ്യത്തിൽ നിന്ന് തൊഴിലിലേക്കുള്ള പാത ശക്തിപ്പെടുത്തൽ:

ആധുനിക അടിസ്ഥാന സൗകര്യങ്ങൾ, വ്യവസായ പങ്കാളിത്തം, വിപണി ആവശ്യാനുസൃതമുള്ള പരിശീലനം എന്നിവയിലൂടെ ഇന്ത്യയുടെ തൊഴിലധിഷ്ഠിത പരിശീലന മേഖലയെ PM-SETU ശക്തിപ്പെടുത്തുന്നു. ഇതിൻ്റെ   നിർവഹണം ഗവൺമെൻ്റ്  ഐ.ടി.ഐ.-കളെയും എൽ.എസ്.ടി.ഐ.-കളെയും മാറിവരുന്ന തൊഴിൽശക്തി ആവശ്യകതകളിലേക്ക് കൂടുതൽ അടുപ്പിക്കുന്നു. ഈ സംരംഭം പുത്തൻതലമുറ നൈപുണ്യങ്ങൾ, അന്താരാഷ്ട്ര നിലവാരത്തിലെ വൈദഗ്ദ്ധ്യം, ആദ്യഘട്ട തൊഴിലധിഷ്ഠിത അനുഭവങ്ങൾ എന്നിവയിലേക്കുള്ള പ്രാപ്യത വിപുലീകരിക്കുന്നു. ഈ നടപടികൾ ഒരുമിച്ച്, ഇന്ത്യയിലെ യുവാക്കൾക്ക് കൂടുതൽ നവീനവും വ്യവസായങ്ങൾക്ക് അനുയോജ്യവുമായ ഒരു നൈപുണ്യ പാതയൊരുക്കാൻ പിന്തുണ നൽകുന്നു.

 

അവലംബം

Ministry of Skill Development and Entrepreneurship

https://dgt.gov.in/sites/default/files/2025-01/NCVT_Affiliation_norms_ITIs.pdf

https://pmsetu.nimi.co.in/about-us

https://pm-setu.skillindiadigital.gov.in/

https://www.pib.gov.in/PressReleasePage.aspx?PRID=2246879&lang=1&reg=1

https://www.pib.gov.in/PressReleasePage.aspx?PRID=2286584&reg=48&lang=2

 https://www.pib.gov.in/PressReleasePage.aspx?PRID=2222121&reg=3&lang=1

https://www.pib.gov.in/PressReleaseDetail.aspx?PRID=2208158&reg=6&lang=1

https://www.pib.gov.in/PressReleaseDetail.aspx?PRID=2238234&reg=6&lang=1

https://www.pib.gov.in/PressReleasePage.aspx?PRID=2246879&lang=1&reg=1

https://www.pib.gov.in/PressReleasePage.aspx?PRID=2291100&lang=1&reg=3

https://sansad.in/getFile/lsapps/loksabhaquestions/annex/188/AS206_AQ2o13.pdf?source=lsapps

https://www.pib.gov.in/PressReleaseDetail.aspx?PRID=2281937&reg=6&lang=1

https://www.pib.gov.in/PressReleseDetailm.aspx?PRID=2307775&lang=1&reg=3

https://www.pib.gov.in/PressReleaseDetail.aspx?PRID=2312980&reg=6&lang=1

https://www.pib.gov.in/PressReleasePage.aspx?PRID=2174932&reg=48&lang=2

Prime Minister's Office (PMO)

https://www.pmindia.gov.in/en/news_updates/pm-to-unveil-various-youth-focused-initiatives-worth-more-than-rs-62000-crore-on-4th-october

PM-SETU: One Year of Transforming India’s ITIs

 

***

(Explainer ID: 160309) आगंतुक पटल : 10
Provide suggestions / comments
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Assamese , Bengali , Tamil , Telugu , Kannada