• Sitemap
  • Advance Search
Rural Prosperity

ഗ്രാമീണ പരിവർത്തനത്തിന്റെ അവസാന കണ്ണികളായ ശില്പികൾ

Posted On: 20 SEP 2026 9:37AM

വികേന്ദ്രീകൃത സേവന വിതരണത്തിന്റെ നട്ടെല്ലായി പ്രവർത്തിക്കുന്നത് പരിശീലനം ലഭിച്ച താഴേത്തട്ടിലുള്ള പ്രവർത്തകരുടെ ഒരു ശൃംഖലയാണ്. ഈ പ്രവർത്തകർ ഗവൺമെന്റ് പരിപാടികളുടെ നടത്തിപ്പിനെ പിന്തുണയ്ക്കുകയും സമൂഹങ്ങളെ ഏകോപിപ്പിക്കുകയും പഞ്ചായത്ത് തലത്തിൽ യഥാസമയം സഹായങ്ങൾ ലഭ്യമാക്കുകയും ചെയ്യുന്നു. രാജ്യത്തുടനീളം 9 ലക്ഷത്തിലധികം വരുന്ന കമ്മ്യൂണിറ്റി റിസോഴ്സ് പേഴ്സൺമാർ (CRP), ആശാ പ്രവർത്തകർ (ASHA), അങ്കണവാടി ജീവനക്കാർ, സ്വച്ഛാഗ്രഹികൾ, ആവാസ് മിത്രങ്ങൾ, മറ്റ് മുൻനിര പ്രവർത്തകർ എന്നിവരോടൊപ്പം ചേർന്ന് സ്ഥാപനങ്ങളും ഗ്രാമീണ കുടുംബങ്ങളും തമ്മിലുള്ള അകലം കുറയ്ക്കുന്നു. ഈ 9 ലക്ഷം CRP-മാരിൽ ഏകദേശം 4.08 ലക്ഷം പേർ കൃഷി, മൃഗസംരക്ഷണം, മത്സ്യബന്ധനം, വനവിഭവങ്ങൾ, സംരംഭകത്വ വികാസം എന്നിവയെ പിന്തുണയ്ക്കുന്ന ഉപജീവനോപാധി CRP-മാരാണ്. മറ്റ് CRP-മാർ ലിംഗാവബോധം, സാമ്പത്തിക സാക്ഷരത, സാമൂഹിക വികാസം തുടങ്ങിയ മേഖലകളിൽ സേവനങ്ങൾ വ്യാപിപ്പിക്കുന്നു. കൂടാതെ ആരോഗ്യ-പോഷകാഹാര മേഖലയിൽ 10.40 ലക്ഷത്തിലധികം ആശാ പ്രവർത്തകരും 10.58 ലക്ഷം പരിശീലനം ലഭിച്ച അങ്കണവാടി ജീവനക്കാരും കമ്മ്യൂണിറ്റി ഹെൽത്ത് കെയറും പ്രാരംഭകാല ബാല്യകാല സേവനങ്ങളും ശക്തമാക്കുന്നു. വിവിധ മേഖലകളിലുടനീളം ഈ അടിസ്ഥാനതല കേഡറുകൾ സംയോജനത്തിന് വഴിയൊരുക്കുകയും പ്രാദേശിക സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.

അവസാന കണ്ണികളിലേക്കും സേവനമെത്തിക്കുന്ന കമ്മ്യൂണിറ്റി കേഡറുകൾ

കഴിഞ്ഞ പതിറ്റാണ്ടുകളിലായി വിവിധ പരിപാടികളിലൂടെ ഉപജീവനോപാധി, ആരോഗ്യം, പോഷകാഹാരം, ശുചിത്വം, കുടിവെള്ളം, ഭവനം, സാമ്പത്തിക ഉൾപ്പെടുത്തൽ, തൊഴിൽ തുടങ്ങിയ നിരവധി മേഖലകളിലെ ഗ്രാമീണ വികസനത്തിനായി ഗവൺമെന്റ് ഗണ്യമായ നിക്ഷേപങ്ങൾ നടത്തിയിട്ടുണ്ട്. ഈ ഇടപെടലുകളിലെ ഒരു പ്രധാന ചാലകശക്തി ഗ്രാമീണ സമൂഹങ്ങളുമായി നിരന്തരമായ ഇടപെടൽ സുഗമമാക്കുകയും അവസാന കണ്ണികളിലേക്കും സേവന വിതരണം ശക്തിപ്പെടുത്തുന്നതിൽ സുപ്രധാന പങ്കുവഹിക്കുകയും ചെയ്യുന്ന മുൻനിര പ്രവർത്തകരുടെ ഒരു സമർപ്പിത ശൃംഖലയുടെ സാന്നിധ്യമാണ്. ഈ ശൃംഖലയിൽ ആരോഗ്യ-പോഷകാഹാര മേഖലയിലെ 10.40 ലക്ഷത്തിലധികം വരുന്ന അക്രഡിറ്റഡ് സോഷ്യൽ ഹെൽത്ത് ആക്റ്റിവിസ്റ്റുകളും (ASHA) 10.58 ലക്ഷം അങ്കണവാടി ജീവനക്കാരും (AWW) ഓക്സിലിയറി നഴ്സ് മിഡ്‌വൈഫുമാരും (ANM) ഉൾപ്പെടുന്നു. 9 ലക്ഷത്തിലധികം വരുന്ന കമ്മ്യൂണിറ്റി റിസോഴ്സ് പേഴ്സൺമാർ (CRP) കൃഷി, ബാങ്കിംഗ്, ഇൻഷുറൻസ് തുടങ്ങിയ മേഖലകളിൽ സേവനമനുഷ്ഠിച്ചുകൊണ്ട് അടിസ്ഥാന തലത്തിൽ സജീവമാണ്. ഇവരിൽ ഏകദേശം 4.08 ലക്ഷം സി.ആർ.പി.മാർ കൃഷി, അനുബന്ധ പ്രവർത്തനങ്ങൾ, ഗ്രാമീണ സംരംഭങ്ങൾ എന്നിവയിലെ ഉപജീവനോപാധികളിൽ പ്രവർത്തിക്കുന്നു, ഇവർ കൃഷി സഖി, പശു സഖി, മത്സ്യ സഖി, വന സഖി എന്നിങ്ങനെ വിവിധ പേരുകളിൽ അറിയപ്പെടുന്നു. ബാക്കി വരുന്ന ഏകദേശം 5 ലക്ഷത്തോളം സി.ആർ.പി.മാർ ബാങ്ക് സഖി, ബിസിനസ്സ് കറസ്പോണ്ടന്റ് സഖി, ഫിനാൻഷ്യൽ ലിറ്ററസി സി.ആർ.പി, ബീമാ സഖി, ജെൻഡർ ചാമ്പ്യന്മാർ എന്നിങ്ങനെ പ്രവർത്തിക്കുകയും സാമ്പത്തിക ഉൾപ്പെടുത്തൽ, സാമ്പത്തിക സാക്ഷരത, ഇൻഷുറൻസ്, ലിംഗാവബോധം, സാമൂഹിക വികസനം തുടങ്ങിയ മറ്റ് പ്രത്യേക മേഖലകളിൽ അത്യാവശ്യ പിന്തുണ നൽകുകയും ചെയ്യുന്നു. കൂടാതെ ശുചിത്വ പിന്തുണ നൽകുന്ന സ്വച്ഛാഗ്രഹികളെപ്പോലുള്ള മുൻനിര പ്രവർത്തകരുമുണ്ട്.

അവബോധം സൃഷ്ടിക്കൽ, ശേഷി വർധിപ്പിക്കൽ, സേവന പിന്തുണ, മെച്ചപ്പെട്ട ലഭ്യത എന്നിവയിലൂടെ ഈ പ്രാദേശിക മുൻനിര പ്രവർത്തകർ സ്ഥാപനങ്ങളും സമൂഹങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നു. ഈ ബന്ധം സേവനങ്ങളിലേക്കുള്ള ലഭ്യത മെച്ചപ്പെടുത്താനും പരിപാടികളുടെ നടത്തിപ്പിനെ പിന്തുണയ്ക്കാനും കുടുംബ തലത്തിലുള്ള സേവന വിതരണം ഏകോപിപ്പിക്കാനും സഹായിക്കുന്നു.

കേഡർ സമീപനം പ്രവൃത്തിപഥത്തിൽ: ഓരോ മേഖലയിലും ഓരോ ഗ്രാമത്തിലും

പരിശീലനം ലഭിച്ച അടിസ്ഥാനതല പ്രവർത്തകരിലൂടെ സേവനങ്ങളുടെ ഫലപ്രദമായ അവസാന കണ്ണി വരെയുള്ള വിതരണം ഉറപ്പാക്കുന്നതിനുള്ള ഒരു വികേന്ദ്രീകൃത സംവിധാനമാണ് കമ്മ്യൂണിറ്റി കേഡർ സമീപനം. ഈ കമ്മ്യൂണിറ്റി കേഡറുകൾ പരസ്പരബന്ധിതമായ ഒന്നിലധികം പങ്കുകൾ വഹിക്കുന്നു. പരിശീലകർ എന്ന നിലയിൽ കൂട്ടായ പഠനത്തിലൂടെയും നൈപുണ്യ വിതരണത്തിലൂടെയും അവർ ശേഷികൾ വർധിപ്പിക്കുന്നു. സേവന ദാതാക്കൾ എന്ന നിലയിൽ കമ്മ്യൂണിറ്റി തലത്തിൽ അവശ്യ ഉപജീവനോപാധികളിലേക്കും സാമ്പത്തിക സേവനങ്ങളിലേക്കുമുള്ള ലഭ്യത അവർ ഉറപ്പാക്കുന്നു. പെരുമാറ്റ രീതിയിലുള്ള മാറ്റത്തിന്റെ ഏജന്റുമാർ എന്ന നിലയിൽ അവർ അവബോധം വളർത്തുകയും ആരോഗ്യം, ശുചിത്വം, സാമൂഹിക ഉൾപ്പെടുത്തൽ എന്നിവയിൽ മെച്ചപ്പെട്ട രീതികൾ സ്വീകരിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. പദ്ധതി സുഗമമാക്കുന്നവർ എന്ന നിലയിൽ രേഖകൾ തയ്യാറാക്കൽ, ബന്ധിപ്പിക്കൽ, ഏകോപനം എന്നിവയിൽ സഹായിച്ചുകൊണ്ട് അവർ ഗവൺമെന്റ് പരിപാടികളിലേക്കുള്ള ലഭ്യത സാധ്യമാക്കുന്നു.

മുൻനിര ഗ്രാമീണ കേഡറുകൾക്ക് ഗവൺമെന്റ് പുറപ്പെടുവിച്ച അതാത് പദ്ധതി മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് പ്രതിഫലം ലഭിക്കുന്നു. ഇത് പൊതുവെ സേവന വിതരണ ഫലങ്ങൾ, ദൗത്യ പൂർത്തീകരണം, സാമൂഹിക ഏകോപന ശ്രമങ്ങൾ എന്നിവയുമായി ബന്ധപ്പെടുത്തിയുള്ള ആനുകൂല്യങ്ങളോടുകൂടിയ പ്രവൃത്തിയധിഷ്ഠിതമായ ഒന്നാണ്.

ഫാമുകൾ മുതൽ സംരംഭങ്ങൾ വരെയുള്ള വലിയ തോതിലുള്ള ഉപജീവനോപാധികൾ

ഗ്രാമീണ കുടുംബങ്ങളെ സംബന്ധിച്ചിടത്തോളം അറിവ്, സേവനങ്ങൾ, വായ്പ, വിപണികൾ എന്നിവയിലേക്കുള്ള പരിമിതമായ ലഭ്യത കാരണമാണ് പലപ്പോഴും ഉപജീവനോപാധികൾ തടസ്സപ്പെടുന്നത്. അതിനാൽ ഗ്രാമീണ കുടുംബങ്ങൾക്ക് ഉപജീവനോപാധികൾ, സാമ്പത്തിക സേവനങ്ങൾ, സാമൂഹിക വികസന ഇടപെടലുകൾ, ഗവൺമെന്റ് പരിപാടികൾ എന്നിവ സ്വന്തം വീടുകൾക്ക് സമീപം ലഭ്യമാക്കാൻ സഹായിക്കുന്ന സ്ഥാപനങ്ങൾ നിർമ്മിച്ചുകൊണ്ട് ഇന്ത്യാ ഗവൺമെന്റ് കമ്മ്യൂണിറ്റി അധിഷ്ഠിത സമീപനങ്ങളെ ശക്തമാക്കിയിട്ടുണ്ട്. ദീൻദയാൽ അന്ത്യോദയ യോജന-ദേശീയ ഗ്രാമീണ ഉപജീവനോപാധി ദൗത്യം (DAY-NRLM) ഈ സമീപനത്തിൽ കേന്ദ്രസ്ഥാനത്ത് നിൽക്കുന്നു. ഇത് രാജ്യത്തുടനീളം 10 കോടിയിലധികം ഗ്രാമീണ കുടുംബങ്ങളെ 92 ലക്ഷത്തോളം വരുന്ന അയൽക്കൂട്ടങ്ങളിൽ (SHG) അണിനിരത്തിക്കൊണ്ട് രാജ്യത്തെ ഏറ്റവും വലിയ വനിതാ നേതൃത്വത്തിലുള്ള കമ്മ്യൂണിറ്റി സ്ഥാപനങ്ങളുടെ ശൃംഖലകളിലൊന്ന് സ്ഥാപിച്ചിട്ടുണ്ട്.

വില്ലേജ് ഓർഗനൈസേഷനുകൾക്കും ക്ലസ്റ്റർ ലെവൽ ഫെഡറേഷനുകൾക്കും പുറമേ വിവിധ വിഷയങ്ങളിൽ പ്രവർത്തിക്കുന്ന കമ്മ്യൂണിറ്റി റിസോഴ്സ് പേഴ്സൺമാരുടെ (CRP) ഒരു വലിയ ശൃംഖലയും ഈ സ്ഥാപനങ്ങളെ പിന്തുണയ്ക്കുന്നു. കൃഷി, മൃഗസംരക്ഷണം, മത്സ്യബന്ധനം, സംരംഭകത്വ പ്രോത്സാഹനം, ബാങ്കിംഗ്, സാമ്പത്തിക സാക്ഷരത, ഇൻഷുറൻസ്, സാമൂഹിക വികസനം തുടങ്ങിയ മേഖലകളിലായി 9 ലക്ഷത്തിലധികം കമ്മ്യൂണിറ്റി കേഡറുകൾ ഗ്രാമീണ സമൂഹങ്ങളെ പിന്തുണയ്ക്കുന്നു. കാർഷിക, കാർഷികേതര മേഖലകളിലുടനീളമുള്ള അവസരങ്ങളിലേക്കുള്ള ലഭ്യതയിലെ വിടവുകൾ നികത്താൻ അവർ സഹായിക്കുന്നു. സി.ആർ.പി.മാരെ കമ്മ്യൂണിറ്റിയിൽ നിന്ന് തന്നെയാണ് തിരഞ്ഞെടുക്കുന്നത്. കൂടാതെ അവർക്ക് അതത് പ്രവർത്തന മേഖലകളിൽ പരിശീലനവും പ്രായോഗിക പിന്തുണയും നിരന്തരമായ ശേഷി വർധിപ്പിക്കലും ലഭിക്കുന്നു.

കൃഷി സഖി, പശു സഖി, മത്സ്യ സഖി, സംരംഭകത്വ പ്രോത്സാഹനത്തിനായുള്ള കമ്മ്യൂണിറ്റി റിസോഴ്സ് പേഴ്സൺമാർ (CRP-EP) തുടങ്ങിയ കമ്മ്യൂണിറ്റി കേഡറുകൾ ഗ്രാമീണ ഉപജീവനോപാധികളിൽ സുപ്രധാന പങ്കുവഹിക്കുന്നു. ഈ കമ്മ്യൂണിറ്റി അധിഷ്ഠിത പ്രവർത്തകർ, വികസന പരിപാടികളിലെ പങ്കാളിത്തത്തിന് അപ്പുറത്തേക്ക്, ഗ്രാമീണ വനിതകളെ പരിശീലനം ലഭിച്ച സേവന ദാതാക്കളും കമ്മ്യൂണിറ്റി നേതാക്കളും പ്രാദേശിക മാറ്റത്തിന്റെ വക്താക്കളുമായി വളരാൻ പ്രാപ്തരാക്കുന്നു.

ഉപജീവനോപാധി സി.ആർ.പി.മാർ

ഈ സി.ആർ.പി.മാർ കാർഷിക, കാർഷികേതര മേഖലകളിൽ ഒരുപോലെ സജീവമാണ്. മെച്ചപ്പെടുത്തിയ കാർഷിക രീതികൾ സ്വീകരിക്കുന്നതിനും മൃഗസംരക്ഷണം ശക്തമാക്കുന്നതിനും ഉൽപ്പാദനക്ഷമത വർധിപ്പിക്കുന്നതിനും ഉപജീവനോപാധി സേവനങ്ങൾ ലഭ്യമാക്കുന്നതിനും അയൽക്കൂട്ട അംഗങ്ങളെയും ഗ്രാമീണ കുടുംബങ്ങളെയും പിന്തുണയ്ക്കുന്ന പരിശീലനം ലഭിച്ച കമ്മ്യൂണിറ്റി കേഡറുകളാണ് കാർഷിക ഉപജീവനോപാധി സി.ആർ.പി.മാർ. 2025 ജൂൺ വരെ പരിശീലനം ലഭിച്ച 3 ലക്ഷത്തിലധികം ഉപജീവനോപാധി സി.ആർ.പി.മാരുടെ പിന്തുണയോടെ 4.62 കോടിയിലധികം മഹിളാ കിസാൻമാരെ (വനിതാ കർഷകർ) കാർഷിക ഉപജീവനോപാധി ഇടപെടലുകൾക്ക് കീഴിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

കാർഷിക ഉപജീവനോപാധികൾ ശക്തമാക്കുന്നതിൽ കൃഷി സഖിമാർ പ്രധാന പങ്കുവഹിക്കുന്നു. സുസ്ഥിര കൃഷിയും കാർഷിക ഉൽപ്പന്നങ്ങളുടെ വിപണനവും പ്രോത്സാഹിപ്പിച്ചുകൊണ്ട് അവർ കർഷകരുമായി ചേർന്ന് പ്രവർത്തിക്കുന്നു. 2025-26 വാർഷിക റിപ്പോർട്ടിൽ സൂചിപ്പിച്ചിട്ടുള്ളതുപോലെ 1.91 ലക്ഷത്തിലധികം കൃഷി സഖിമാരെ സജ്ജരാക്കിയിട്ടുണ്ട്. ഇത് അടിസ്ഥാന തലത്തിലുള്ള കാർഷിക വിപുലീകരണത്തിന്റെ വ്യാപ്തി ഗണ്യമായി വർധിപ്പിച്ചു. വനാധിഷ്ഠിത മേഖലകളിൽ, തടിയിതര വനവിഭവങ്ങളുടെ ശേഖരണം, കൃഷി, മൂല്യവർധനവ് എന്നിവയെ പിന്തുണച്ചുകൊണ്ട് വന സഖിമാർ സംഭാവന നൽകുന്നു. ഏകദേശം 2,993 വന സഖിമാർ പ്രായോഗിക തലത്തിലുള്ള പിന്തുണ നൽകുകയും അറിവ് പ്രചരിപ്പിക്കുകയും ചെയ്യുന്നു.

പശു സഖിമാരും മത്സ്യ സഖിമാരും അടങ്ങുന്ന കമ്മ്യൂണിറ്റി കേഡറുകൾ അനുബന്ധ മേഖലകളിലും സേവനമനുഷ്ഠിക്കുന്നു. ഏകദേശം 1.70 ലക്ഷം പശു സഖിമാരെ സജ്ജരാക്കിയിട്ടുണ്ട്. കൂടാതെ മൃഗങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും ഉൽപ്പാദനച്ചെലവ് കുറയ്ക്കുന്നതിനും ഉൽപ്പാദനക്ഷമത വർധിപ്പിക്കുന്നതിനും മൃഗപരിപാലന കുടുംബങ്ങൾക്ക് പിന്തുണ ലഭിക്കുന്നുണ്ട്. അതുപോലെ 2,012-ലധികം മത്സ്യ സഖിമാർ മത്സ്യബന്ധനാധിഷ്ഠിത ഉപജീവനോപാധികൾ വർധിപ്പിക്കുന്നതിനും വിപണി ലഭ്യത മെച്ചപ്പെടുത്തുന്നതിനുമായി സഹായങ്ങൾ വ്യാപിപ്പിക്കുന്നു.

കാർഷിക, അനുബന്ധ പ്രവർത്തനങ്ങൾക്ക് അപ്പുറം സംരംഭകത്വ വികസനത്തിലൂടെ കാർഷികേതര ഉപജീവനോപാധികൾക്കും വർധിച്ചുവരുന്ന പ്രാധാന്യം നൽകുന്നുണ്ട്. അനുയോജ്യമായ ബിസിനസ്സ് അവസരങ്ങൾ കണ്ടെത്തുന്നതിനും സംരംഭകത്വ പദ്ധതികൾ തയ്യാറാക്കുന്നതിനും വായ്പ ലഭ്യമാക്കുന്നതിനും വിപണി ബന്ധങ്ങൾ സ്ഥാപിക്കുന്നതിനും കുടുംബങ്ങളെ സംരംഭകത്വ പ്രോത്സാഹനത്തിനായുള്ള കമ്മ്യൂണിറ്റി റിസോഴ്സ് പേഴ്സൺമാരും (CRP-EP) ഉദ്യോഗ് സഖിമാരും പിന്തുണയ്ക്കുന്നു. കാർഷികേതര ഉപജീവനോപാധികളെ പിന്തുണയ്ക്കുന്ന ഏകദേശം 48,785 ഉദ്യോഗ് സഖിമാരും സ്റ്റാർട്ട്-അപ്പ് വില്ലേജ് എന്റർപ്രണർഷിപ്പ് പ്രോഗ്രാമിന് (SVEP) കീഴിൽ പ്രത്യേക പിന്തുണ നൽകുന്ന സി.ആർ.പി-ഇ.പി.മാരും ഉള്ളതിനാൽ ഗ്രാമീണ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനായി ശക്തമായ ഒരു സ്ഥാപന ശൃംഖല സ്ഥാപിക്കപ്പെട്ടിട്ടുണ്ട്.

2026 ജൂൺ വരെ എസ്.വി.ഇ.പി.ക്ക് (SVEP) കീഴിൽ 4.32 ലക്ഷം സംരംഭങ്ങൾക്ക് പിന്തുണ നൽകിയിട്ടുണ്ട്. നിരവധി സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും നൂറുകണക്കിന് ബ്ലോക്കുകളിലായി പ്രവർത്തിക്കുന്ന പ്രത്യേക സംരംഭകത്വ പ്രോത്സാഹന സംരംഭങ്ങളിലൂടെ ഈ ശ്രമം കൂടുതൽ സ്ഥാപനവൽക്കരിക്കപ്പെട്ടിരിക്കുന്നു. കൂടാത ഈ സ്ഥാപന ശൃംഖലയെ അടിസ്ഥാനമാക്കി, സംരംഭകത്വ പ്രോത്സാഹനത്തിൽ 50,000 സി.ആർ.പി.മാർക്ക് പരിശീലനം നൽകുന്നതിനും 50 ലക്ഷം അയൽക്കൂട്ട അംഗങ്ങൾക്ക് സംരംഭകത്വ വികസന പരിശീലനം നൽകുന്നതിനുമായി ഗവൺമെന്റ് ദേശീയ സംരംഭകത്വ പ്രചാരണം നടപ്പിലാക്കുന്നു.

മുൻനിരയിലെ ധനകാര്യം

ദീൻദയാൽ അന്ത്യോദയ യോജന-ദേശീയ ഗ്രാമീണ ഉപജീവനോപാധി ദൗത്യത്തിന് (DAY-NRLM) കീഴിൽ പ്രോത്സാഹിപ്പിക്കപ്പെടുന്ന പരിശീലനം ലഭിച്ച വനിതാ കമ്മ്യൂണിറ്റി കേഡറുകളാണ് ബിസിനസ്സ് കറസ്പോണ്ടന്റ് (BC) സഖിമാരും ബാങ്ക് സഖിമാരും ഇവർ അടിസ്ഥാനതലത്തിലുള്ള സാമ്പത്തിക മധ്യസ്ഥരായി പ്രവർത്തിക്കുന്നു. 1.48 ലക്ഷത്തിലധികം ബി.സി.സഖിമാർ അക്കൗണ്ട് തുറക്കൽ, നിക്ഷേപങ്ങൾ, പിൻവലിക്കലുകൾ, ഫണ്ട് കൈമാറ്റങ്ങൾ, ബാലൻസ് പരിശോധന എന്നിവ ഉൾപ്പെടെയുള്ള വൈവിധ്യമാർന്ന ഡിജിറ്റൽ, വാതിൽപടി സാമ്പത്തിക സേവനങ്ങൾ ഗ്രാമങ്ങളിൽ നൽകുന്നു, അതേസമയം 50,548-ലധികം ബ്രാഞ്ച് തല ബാങ്ക് സഖിമാർ ബാങ്ക് വായ്പാ ബന്ധങ്ങൾ സുഗമമാക്കുന്നു. 2013-14 മുതൽ ഇതുവരെയായി അയൽക്കൂട്ടങ്ങൾക്ക് ബാങ്ക് വായ്പയായി ₹13.41 ലക്ഷം കോടി രൂപ ലഭ്യമാക്കാൻ ബാങ്ക് സഖിമാർ സഹായിച്ചിട്ടുണ്ട്.

ഗ്രാമതല അവബോധ പ്രചാരണങ്ങൾ നടത്തുന്ന 56,727 സാമ്പത്തിക സാക്ഷരതാ സി.ആർ.പി.മാർ ഈ ആവാസവ്യവസ്ഥയെ കൂടുതൽ പിന്തുണയ്ക്കുന്നു. ബാങ്ക് അധിഷ്ഠിത സാമ്പത്തിക സാക്ഷരതാ കേന്ദ്രങ്ങളുമായി ഏകോപിപ്പിച്ച് വിവേകപൂർണ്ണമായ സാമ്പത്തിക തീരുമാനങ്ങളെടുക്കുന്നതിനെയും അവർ പ്രോത്സാഹിപ്പിക്കുന്നു. 2025-26 കാലയളവിൽ 3.81 കോടിയിലധികം വരുന്ന വനിതാ അയൽക്കൂട്ട അംഗങ്ങൾക്ക് സാമ്പത്തിക ആസൂത്രണം, സമ്പാദ്യം, വായ്പ, ഇൻഷുറൻസ്, പെൻഷൻ, സംരംഭകത്വ ധനസഹായം, ബിസിനസ്സ് കറസ്പോണ്ടൻസ് എന്നിവ ഉൾക്കൊള്ളുന്ന സാമ്പത്തിക സാക്ഷരതാ പരിശീലനം നൽകി.

ബാങ്കിംഗും ബിസിനസ്സും സന്തുലിതമാക്കൽ: ഒരു ബി.സി.യുടെ പ്രചോദനാത്മക യാത്ര

അസ്സമിലെ നാഗാവ് ഗ്രാമങ്ങളിൽ ദെബാശ്രീ ഗോഗോയ് ബോറയുടെ യാത്ര വൈവിധ്യമാർന്ന ഉപജീവനോപാധി അവസരങ്ങൾ സൃഷ്ടിക്കുന്നതോടൊപ്പം ബി.സി. സഖിമാർ എങ്ങനെയാണ് ഗ്രാമീണ ബാങ്കിംഗിനെ മാറ്റിയെഴുതുന്നതെന്ന് എടുത്തുകാണിക്കുന്നു. ഒരു അയൽക്കാരിയിലൂടെ ഈ പരിപാടിയുടെ ഭാഗമാകായ അവർ അടിസ്ഥാന ബാങ്കിംഗ് ഇടപാടുകളോടെയാണ് ആരംഭിച്ചത്. പിന്നീട് ഒരു കോമൺ സർവീസ് സെന്റർ (CSC) ഐഡിയും ഒരു കസ്റ്റമർ സർവീസ് പോയിന്റും (CSP) സ്ഥാപിച്ചു.

അഞ്ചിലധികം വർഷങ്ങളായി പി.എം. കിസാൻ, അരുണോദോയ് തുടങ്ങിയ പദ്ധതികൾക്ക് കീഴിലുള്ള ആനുകൂല്യങ്ങൾ ഉൾപ്പെടെയുള്ള സാമ്പത്തിക സേവനങ്ങൾ പ്രാദേശികമായി ലഭ്യമാക്കാൻ ദെബാശ്രീ ഗ്രാമവാസികളെ സഹായിക്കുന്നു. പ്രതിദിനം 30-35 ഉപഭോക്താക്കൾക്ക് സേവനം നൽകുന്ന അവർ, വാതിൽപടി ബാങ്കിംഗ് പിന്തുണ നൽകുകയും ഏപ്രിലിനും ഓഗസ്റ്റിനും ഇടയിൽ 2,500-ലധികം ഇടപാടുകൾ നടത്തുകയും ചെയ്തു, ഇതിലൂടെ പ്രതിമാസം ₹10,000 മുതൽ ₹17,000 വരെ കമ്മീഷനായി സമ്പാദിക്കുന്നു.

ബാങ്കിംഗിനൊപ്പം അവർ ഒരു ഡെസ്ക്ടോപ്പ് പബ്ലിഷിംഗ് (DTP), ഫോട്ടോകോപ്പിയിംഗ്, ഫോട്ടോ പ്രിന്റിംഗ് സേവനങ്ങളും നടത്തുന്നു, കൂടാതെ അവരുടെ ഹോം-ബേക്കിംഗ് കഴിവുകൾ പ്രാദേശിക ആഘോഷങ്ങളെ പിന്തുണയ്ക്കുകയും ചെയ്യുന്നു. ഭർത്താവിന്റെ പിന്തുണയോടെ അവർ ഒന്നിലധികം സംരംഭങ്ങൾ കൈകാര്യം ചെയ്യുന്നത് തുടരുന്നു. കസ്റ്റമർ സർവീസ് പോയിന്റ് (CSP) ഒരു പ്രത്യേക കടയിലേക്ക് മാറ്റാനുള്ള അവരുടെ പദ്ധതികൾ സേവനങ്ങൾ വിപുലീകരിക്കുന്നതിനുള്ള അവരുടെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നു. ദെബാശ്രീയുടെ കഥ ബി.സി.സഖിമാർ എങ്ങനെയാണ് സാമ്പത്തിക ഉൾപ്പെടുത്തൽ ശക്തമാക്കുന്നതെന്നും സുസ്ഥിരമായ ഗ്രാമീണ സംരംഭങ്ങൾ കെട്ടിപ്പടുക്കുന്നതെന്നും കാണിച്ചുതരുന്നു.

സാമൂഹിക വികസനത്തിനായുള്ള കമ്മ്യൂണിറ്റി കേഡറുകൾ

ദീൻദയാൽ അന്ത്യോദയ യോജന-ദേശീയ ഗ്രാമീണ ഉപജീവനോപാധി ദൗത്യത്തിന് (DAY-NRLM) കീഴിലുള്ള കമ്മ്യൂണിറ്റി സ്ഥാപന ഘടന, ഉപജീവനോപാധികൾക്കും സാമ്പത്തിക ഉൾപ്പെടുത്തലിനും അപ്പുറത്തേക്ക് സാമൂഹിക വികസനത്തിലേക്കും വ്യാപിപ്പിക്കുന്നു. ലിംഗഭേദം, പോഷകാഹാരം, ആരോഗ്യം, ശുചിത്വം, സാമൂഹിക ഉൾപ്പെടുത്തൽ, ഗവൺമെന്റ് സേവനങ്ങളിലേക്കുള്ള ലഭ്യത എന്നിവയുമായി ബന്ധപ്പെട്ട ഇടപെടലുകളെ കമ്മ്യൂണിറ്റി കേഡറുകൾ പിന്തുണയ്ക്കുന്നു. DAY-NRLM അതിന്റെ കമ്മ്യൂണിറ്റി സ്ഥാപനങ്ങളും അങ്കണവാടി ജീവനക്കാർ, ഓക്സിലിയറി നഴ്സ് മിഡ്‌വൈഫുമാർ, ആശാ പ്രവർത്തകർ തുടങ്ങിയ മറ്റ് ഗവൺമെന്റ് പരിപാടികളുടെ മുൻനിര സംവിധാനങ്ങളും തമ്മിലുള്ള ഏകോപനത്തെ കമ്മ്യൂണിറ്റി ഇടപെടലുകൾ ശക്തമാക്കുന്നതിലും കുടുംബ തലങ്ങളിലേക്ക് എത്തിച്ചേരുന്നതിലും ശക്തമാക്കിയിട്ടുണ്ട്.

ഓരോ വീട്ടിലും ആരോഗ്യവും പോഷകാഹാരവും

ആരോഗ്യഫലങ്ങൾ മെച്ചപ്പെടുത്തുന്നതിന് അടിസ്ഥാന സൗകര്യങ്ങളേക്കാൾ കൂടുതൽ ആവശ്യമാണ്. അത് അവബോധം സൃഷ്ടിക്കുന്നതിനെയും സജീവമായ കമ്മ്യൂണിറ്റി പങ്കാളിത്തത്തെയും ആശ്രയിച്ചിരിക്കുന്നു. ഇവിടെയാണ് മുൻനിര ആരോഗ്യ കേഡറുകൾ പ്രധാന പങ്കുവഹിക്കുന്നത്. 2025 ഡിസംബർ 31 വരെ 10.40 ലക്ഷത്തിലധികം വരുന്ന ആശാ പ്രവർത്തകർ ഇന്ത്യയിലെ ആരോഗ്യ സംരക്ഷണ സംവിധാനത്തിലെ ആദ്യത്തെ സമ്പർക്ക കേന്ദ്രമായി പ്രവർത്തിക്കുന്നു.

സമൂഹങ്ങളും അവശ്യ ആരോഗ്യ സേവനങ്ങളും തമ്മിലുള്ള സുപ്രധാനമായ ഒരു പാലമായി അവർ പ്രവർത്തിക്കുന്നു. കമ്മ്യൂണിറ്റി അധിഷ്ഠിത സന്നദ്ധപ്രവർത്തകർ എന്ന നിലയിൽ, ആശാ പ്രവർത്തകർ നിശ്ചിത സമയങ്ങൾക്കപ്പുറം വഴക്കത്തോടെ പ്രവർത്തിക്കുകയും പ്രാദേശിക ആവശ്യങ്ങളോട് പ്രതികരിക്കുകയും ദേശീയ ആരോഗ്യ പരിപാടികൾക്ക് കീഴിൽ പ്രവർത്തന അധിഷ്ഠിത ആനുകൂല്യങ്ങൾ കൈപ്പറ്റുകയും ചെയ്യുന്നു.

അവർക്ക് പൂരകമായി സംയോജിത ശിശുവികസന സേവനങ്ങൾക്കും (ICDS) പോഷൺ 2.0-നും കീഴിൽ പോഷകാഹാരത്തിനും പ്രാരംഭകാല ബാല്യകാല പരിപാലനത്തിനും അങ്കണവാടി ജീവനക്കാർ (AWW) നേതൃത്വം നൽകുന്നു. കഠിനമായ പോഷകാഹാരക്കുറവുള്ളവരും മിതമായ പോഷകാഹാരക്കുറവുള്ളവരുമായ (SAM/MAM) കുട്ടികളെ അവർ പരിശോധിച്ചറിഞ്ഞ് കണ്ടെത്തുകയും അനുബന്ധ പോഷകാഹാരം എത്തിച്ചുനൽകുകയും കുട്ടികൾക്ക് ഭക്ഷണം നൽകൽ, മുലയൂട്ടൽ, ശുചിത്വം, ആരോഗ്യം എന്നിവയിലെ പെരുമാറ്റ രീതിയിലെ മാറ്റങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

അങ്കണവാടി സംവിധാനത്തിലൂടെ പ്രാരംഭകാല ബാല്യകാല പരിപാലനത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും (ECCE) ഗുണനിലവാരം മെച്ചപ്പെടുത്താനാണ് 'പോഷൺ ഭീ പഠായി ഭീ' സംരംഭം ലക്ഷ്യമിടുന്നത്. മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ, വിനോദാധിഷ്ഠിത പഠന സാമഗ്രികൾ, മികച്ച പരിശീലനം ലഭിച്ച അങ്കണവാടി ജീവനക്കാർ എന്നിവയോടെ അങ്കണവാടികളെ സജ്ജമാക്കാൻ ഇത് ലക്ഷ്യമിടുന്നു. ഈ സംരംഭത്തിന്റെ ഭാഗമായി ECCE ശക്തമാക്കുന്നതിനായി അങ്കണവാടി ജീവനക്കാരുടെ ശേഷി വർധിപ്പിക്കുന്നതിന് മുൻഗണന നൽകിയിട്ടുണ്ട്. 2026 മാർച്ച് മാസത്തോടെ 10.58 ലക്ഷത്തിലധികം അങ്കണവാടി ജീവനക്കാർക്ക് പരിശീലനം നൽകി. ഇത് അടിസ്ഥാന തലത്തിൽ പ്രാരംഭകാല ബാല്യകാല സേവനങ്ങളുടെ ഗുണനിലവാരവും വ്യാപ്തിയും വർധിപ്പിച്ചു.

ശുചിത്വവും ശുചിത്വ പാലനവും: പെരുമാറ്റ രീതിയിലെ മാറ്റം വിപുലീകരിക്കൽ

സ്വച്ഛ് ഭാരത് മിഷൻ (ഗ്രാമീൺ) ജനങ്ങൾക്ക് സുസ്ഥിരമായ ശുചിത്വ, ആരോഗ്യ പരിപാലന സേവനങ്ങൾ നൽകാൻ ലക്ഷ്യമിടുന്നു. ഈ ശ്രമത്തിന്റെ കേന്ദ്രസ്ഥാനത്ത് സ്വച്ഛ് ഭാരത് മിഷന്റെ മുൻനിര പോരാളികളായ സ്വച്ഛാഗ്രഹികളാണ്. ഗ്രാമീണ ഇന്ത്യയിലെ പ്രധാന ശുചിത്വ ശീലങ്ങളുമായി ബന്ധപ്പെട്ട് പെരുമാറ്റ രീതിയിലെ മാറ്റം കൊണ്ടുവരുന്നതിനുള്ള പ്രചോദകരാണ് അവർ. ആശയപരമായി ഓരോ ഗ്രാമത്തിലും കുറഞ്ഞത് ഒരു സ്വച്ഛാഗ്രഹിയെങ്കിലും ഉണ്ടായിരിക്കണം. ഇതിൽ സ്ത്രീകൾക്ക് മുൻഗണന നൽകുന്നു. സ്വച്ഛാഗ്രഹി എന്നത് വിവിധ പശ്ചാത്തലങ്ങളിൽ നിന്ന് വരാൻ കഴിയുന്ന സന്നദ്ധപ്രവർത്തകരാണ്. ഇതിൽ ആശാ പ്രവർത്തകർ, എ.എൻ.എം, അങ്കണവാടി ജീവനക്കാർ, മറ്റ് പ്രാദേശിക കമ്മ്യൂണിറ്റിതല ജീവനക്കാർ എന്നിവർ ഉൾപ്പെടുന്നു. വാട്ടർ ലൈൻമാൻ ജീവനക്കാർ, പമ്പ് ഓപ്പറേറ്റർമാർ, ഗ്രാമീണ സമൂഹത്തിലെ പൊതുജന സംഘടനാംഗങ്ങൾ എന്നിവരും ഇതിൽ ഉൾപ്പെടുന്നു.

സ്വച്ഛ് ഭാരത് മിഷൻ (ഗ്രാമീൺ) കപ്പാസിറ്റി ബിൽഡിംഗ് ഡാഷ്‌ബോർഡ് അനുസരിച്ച് 10.36 ലക്ഷത്തിലധികം ഭാരവാഹികൾക്കും 36,342 മാസ്റ്റർ ട്രെയിനർമാർക്കും പരിശീലനം നൽകിയിട്ടുണ്ട്. ഇത് ഗ്രാമീണ മേഖലകളിലുടനീളം പദ്ധതി നിർവ്വഹണവും പെരുമാറ്റ രീതിയിലെ മാറ്റ ശ്രമങ്ങളും ശക്തമാക്കി.

സ്വച്ഛതാ ദീദിമാർ: ബസ്തറിൽ മാലിന്യത്തെ ഉപജീവനോപാധിയാക്കി മാറ്റുന്നു

ബസ്തറിലെ വനമേഖലകളിൽ ചിതറിക്കിടക്കുന്ന പ്ലാസ്റ്റിക്, സംസ്കരിക്കാത്ത മാലിന്യക്കൂമ്പാരങ്ങൾ, ഇവ കൈകാര്യം ചെയ്യുന്നതിനുള്ള വ്യക്തമായ സംവിധാനത്തിന്റെ അഭാവം എന്നിവയാൽ മാലിന്യം ഒരിക്കൽ അദൃശ്യമായ ഒരു പ്രതിസന്ധിയായിരുന്നു. ശുചിത്വമില്ലാതെ ഗ്രാമങ്ങൾ വലഞ്ഞു, ജനങ്ങളിലും പരിസ്ഥിതിയിലും ഇതിന്റെ ഭാരം നിശബ്ദമായി വർധിച്ചു. സ്വച്ഛ് ഭാരത് മിഷനിലൂടെയാണ് മാറ്റം ആരംഭിച്ചത്, സ്വയം സഹായ സംഘങ്ങളിലെ (SHG) സ്ത്രീകൾ കമ്മ്യൂണിറ്റി മാലിന്യ സംസ്കരണത്തിന് നേതൃത്വം നൽകുന്നതിനായി സ്വച്ഛതാ ദീദിമാരായി മുന്നോട്ടുവന്നു.

ചെറുതായി ആരംഭിച്ചത് സോളിഡ് ലിക്വിഡ് റിസോഴ്സ് മാനേജ്മെന്റ് (SLRM) കേന്ദ്രങ്ങൾ സ്ഥാപിച്ചുകൊണ്ട് 114 ഗ്രാമങ്ങളിലും 71 ഗ്രാമപഞ്ചായത്തുകളിലുമായി ഉടൻ തന്നെ വികസിച്ചു. ഈ കേന്ദ്രങ്ങൾ മാലിന്യ ശേഖരണം, തരംതിരിക്കൽ, ഗതാഗതം, സംസ്കരണം, പുനരുപയോഗം എന്നിവയ്ക്കായി ഒരു വ്യവസ്ഥാപിത പ്രക്രിയ സൃഷ്ടിച്ചു.

കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ (2017-22) ആകെ നേടിയ 15.20 ലക്ഷം രൂപയുമായി താരതമ്യം ചെയ്യുമ്പോൾ SLRM കേന്ദ്രങ്ങൾ ഒറ്റ വർഷത്തിനുള്ളിൽ 12.22 ലക്ഷത്തിലധികം രൂപ വരുമാനം നേടി. കൂടാതെ പഞ്ചായത്തുകളിൽ നിന്നുള്ള പേയ്‌മെന്റുകളും (₹1.52 ലക്ഷം) മെറ്റീരിയൽ റിക്കവറി ഫെസിലിറ്റികളിൽ നിന്നുള്ള വരുമാനവും (₹97,553) സംയോജിപ്പിച്ച് ഗ്രാമീണ മേഖലയിലെ അയൽക്കൂട്ടങ്ങളിൽ നിന്നുള്ള സ്ത്രീകൾ ₹2.50 ലക്ഷം സമ്പാദിച്ചു. സ്വച്ഛതാ ദീദിമാർ മാലിന്യങ്ങൾ കൈകാര്യം ചെയ്യുകയും ചിന്താഗതികൾ മാറ്റുകയും അവഗണിക്കപ്പെട്ട സംവിധാനങ്ങളെ പുനരുജ്ജീവിപ്പിക്കുകയും സുസ്ഥിരതയ്ക്ക് ഉപജീവനോപാധികളുമായി ഒത്തുപോകാൻ കഴിയുമെന്ന് തെളിയിക്കുകയും ചെയ്യുന്നു.

പ്രാദേശിക കേഡറുകളിലൂടെ വിശ്വസനീയമായ കുടിവെള്ള ലഭ്യത

73-ാം ഭരണഘടനാ ഭേദഗതിക്ക് അനുസൃതമായി ജൽ ജീവന മിഷൻ പഞ്ചായത്തീരാജ് സ്ഥാപനങ്ങൾ വഴി ഗ്രാമീണതല ആസൂത്രണവും കമ്മ്യൂണിറ്റി പങ്കാളിത്തവും പ്രോത്സാഹിപ്പിക്കുന്നു. ഗ്രാമപഞ്ചായത്തുകൾക്കും അവയുടെ ഉപസമിതികൾക്കും വില്ലേജ് വാട്ടർ & സാനിറ്റേഷൻ കമ്മിറ്റികൾക്കും (VWSC) അല്ലെങ്കിൽ പാനി സമിതികൾക്കും ഗ്രാമത്തിനുള്ളിലെ കുടിവെള്ള വിതരണ സംവിധാനങ്ങൾ ആസൂത്രണം ചെയ്യാനും നടപ്പിലാക്കാനും പ്രവർത്തിപ്പിക്കാനും പരിപാലിക്കാനും അധികാരം നൽകിയിട്ടുണ്ട്. ഗ്രാമസഭ വഴിയാണ് വി.ഡബ്ല്യു.എസ്.സി അംഗങ്ങളെ തിരഞ്ഞെടുക്കുന്നത്. ഈ സമിതികൾ കുറഞ്ഞത് 50% സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കുകയും പഞ്ചായത്ത് അംഗങ്ങൾ, പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗങ്ങളിൽ നിന്നുള്ള പ്രതിനിധികൾ, നിർധനരായ കുടുംബങ്ങൾ എന്നിവരെ ഉൾപ്പെടുത്തുകയും ചെയ്യുമ്പോൾ തന്നെ, ജലത്തിന്റെ ഗുണനിലവാരവും ആരോഗ്യ സൂചകങ്ങളും നിരീക്ഷിക്കുന്നതിന് പ്രാദേശിക ആശാ പ്രവർത്തകരുമായി ബന്ധപ്പെടുകയും ചെയ്യുന്നു. ഗ്രാമീണതലത്തിൽ ജലസുരക്ഷ ഉറപ്പാക്കാൻ അവർ ബാധ്യസ്ഥരാണ്. ഫണ്ട് കൈകാര്യം ചെയ്യൽ, ബാങ്ക് അക്കൗണ്ടുകൾ പരിപാലിക്കൽ, ഉപയോക്തൃ നിരക്കുകൾ നിശ്ചയിക്കൽ, ബജറ്റുകൾ തയ്യാറാക്കൽ, ജലസംവിധാനങ്ങളുടെ ശരിയായ ഉപയോഗവും പരിപാലനവും ഉറപ്പാക്കൽ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ജൽ ജീവൻ മിഷന്റെ ഡാഷ്‌ബോർഡ് അനുസരിച്ച് രാജ്യത്തുടനീളം 5.33 ലക്ഷത്തിലധികം വി.ഡബ്ല്യു.എസ്.സി/പാനി സമിതികൾ പ്രവർത്തിക്കുന്നുണ്ട്.

അതുപോലെ 'നൽ ജൽ മിത്ര' പരിപാടി പ്രാദേശിക ശേഷി വർധിപ്പിക്കുന്നതിനായി കമ്മ്യൂണിറ്റി അംഗങ്ങളെ 'നൽ ജൽ മിത്ര'മാരായി പരിശീലനം നൽകുന്നു. പ്ലംബിംഗ്, ഇലക്ട്രിക്കൽ ജോലികൾ, പമ്പ് പ്രവർത്തനം തുടങ്ങിയ സാങ്കേതിക നൈപുണ്യങ്ങളിൽ അവർക്ക് പരിശീലനം നൽകുന്നു. ഇത്തരം നൈപുണ്യങ്ങൾ കുടിവെള്ള വിതരണ സംവിധാനങ്ങൾ കൈകാര്യം ചെയ്യാനും നിസ്സാരമായ അറ്റകുറ്റപ്പണികൾ നടത്താനും അവരെ പ്രാപ്തരാക്കുന്നു.

കമ്മ്യൂണിറ്റി പിന്തുണയോടെ നിർമ്മിച്ച വീടുകൾ

പ്രധാൻ മന്ത്രി ആവാസ് യോജന-ഗ്രാമീണിന് (PMAY-G) കീഴിലുള്ള പ്രാദേശിക തലത്തിലുള്ള സേവന ദാതാക്കളാണ് ആവാസ് മിത്രമാർ. ഇവർ ഗ്രാമീണ ഭവന നിർമ്മാണത്തിൽ പദ്ധതി നിർവ്വഹണം, നിരീക്ഷണം, ഗുണഭോക്താക്കൾക്കുള്ള സഹായം എന്നിവ നൽകുന്നു. അനുമതി ലഭിച്ച ഓരോ വീടും ഗ്രാം റോസ്ഗാർ സഹായക്, ആവാസ് സഹായക്, ആവാസ് മിത്ര അല്ലെങ്കിൽ ഒരു അയൽക്കൂട്ട അംഗം തുടങ്ങിയ ഗ്രാമതല ഭാരവാഹികളുമായി ബന്ധിപ്പിച്ചിരിക്കുന്നു. വീട് പൂർത്തിയാകുന്നതുവരെ അവർ തുടർച്ചയായ പിന്തുണയും തുടരന്വേഷണങ്ങളും ഉറപ്പാക്കുന്നു. ഈ ഘടനാപരമായ പിന്തുണാ സംവിധാനത്തിലൂടെ, 2029 മാർച്ച് മാസത്തോടെ 4.95 കോടി വീടുകൾ നിർമ്മിക്കാനാണ് PMAY-G ലക്ഷ്യമിടുന്നത്.

ആവാസ് മിത്രമാർ സുരക്ഷിത ഭവനം ഉറപ്പാക്കുന്നു – സുമതി ദേബ്ബർമ്മയുടെ അടച്ചുറപ്പുള്ള വീടെന്ന സ്വപ്നത്തിലേക്കുള്ള യാത്ര

പ്രധാൻ മന്ത്രി ആവാസ് യോജന-ഗ്രാമീണിൽ (PMAY-G) ആവാസ് മിത്രമാർ സുപ്രധാന പങ്കാണ് വഹിക്കുന്നത്. അർഹരായ കുടുംബങ്ങളെ കണ്ടെത്തുന്നതും രേഖകൾ പൂർത്തിയാക്കുന്നതും മുതൽ നിർമ്മാണം നിരീക്ഷിക്കുന്നതും വീടുകൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതും വരെയുള്ള ഓരോ ഘട്ടത്തിലും അവർ ഗുണഭോക്താക്കളെ സഹായിക്കുന്നു. പടിഞ്ഞാറൻ ത്രിപുരയിലെ മോഹൻപൂർ ബ്ലോക്കിലെ രംഗച്ചെറ ഗ്രാം പഞ്ചായത്തിൽ നിന്നുള്ള ശ്രീമതി സുമതി ദേബ്ബർമ്മയുടെ കഥ ഈ പിന്തുണ എങ്ങനെയാണ് ജീവിതങ്ങളെ മാറ്റിയെഴുതുന്നതെന്ന് കാണിച്ചുതരുന്നു.

തകർന്നുവീഴാറായ ഒരു താല്ക്കാലിക വീട്ടിലാണ് അവർ മകളോടൊപ്പം താമസിച്ചിരുന്നത്. ബലഹീനമായ മേൽക്കൂരയും മൺതറയും ദുർബലമായ ചുവരുകളും പ്രത്യേകിച്ച് മൺസൂൺ സമയത്ത് അതിനെ സുരക്ഷിതമല്ലാതാക്കി. ഒരു ആവാസ് മിത്രയുടെ പിന്തുണയോടെ അവർ PMAY-G ക്ക് കീഴിലുള്ള സാമ്പത്തിക സഹായം പ്രയോജനപ്പെടുത്തുകയും 2022-ൽ തന്റെ വീടിന്റെ നിർമ്മാണം വിജയകരമായി പൂർത്തിയാക്കുകയും ചെയ്തു. നിർമ്മാണ പുരോഗതിക്കും ജിയോ-ടാഗിംഗിനും വിധേയമായി ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ (DBT) വഴി മൂന്ന് ഗഡുക്കളായി അവർക്ക് ₹1.30 ലക്ഷം ലഭിച്ചു.

 

ഈ പ്രക്രിയയിലുടനീളം ആവാസ് മിത്ര ഓരോ ഘട്ടത്തിലും അവരെ വഴികാട്ടുകയും രേഖകൾ കൈകാര്യം ചെയ്യുകയും നിർമ്മാണം നിരീക്ഷിക്കുകയും ബ്ലോക്ക് ഭരണകൂടവുമായി ഏകോപിപ്പിക്കുകയും ചെയ്തു. ഈ പിന്തുണയും ശ്രമദാനത്തിലൂടെയുള്ള കമ്മ്യൂണിറ്റി പങ്കാളിത്തവും കൊണ്ട്, സുമതി തന്റെ വീട് കൃത്യസമയത്ത് പൂർത്തിയാക്കി. അവരുടെ പുതിയ വീട് താമസിക്കാൻ സുരക്ഷിതവും ഭദ്രവുമായ ഒരു സ്ഥലം നൽകുകയും അവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുകയും മോശം കാലാവസ്ഥയിൽ നിന്ന് അവരുടെ കുടുംബത്തെ സംരക്ഷിക്കുകയും ചെയ്യുന്നു.

സാമൂഹിക കേഡറുകൾ സംവിധാനങ്ങളെ സേവനങ്ങളാക്കി മാറ്റുന്നു

പ്രവേശനക്ഷമത, അവബോധം, ശേഷി വർധനവ്, സേവന വിതരണം എന്നിവയുടെ ഒരു ക്രമാനുഗതമായ വഴിയിലൂടെയാണ് കേഡറുകൾ മാറ്റത്തിന് നേതൃത്വം നൽകുന്നത്.

തങ്ങളുടെ കമ്മ്യൂണിറ്റികൾക്കുള്ളിലെ അർഹരായ ഗുണഭോക്താക്കളെ കണ്ടെത്തുന്നതിലൂടെയാണ് അവർ തുടക്കം കുറിക്കുന്നത്. ഇത് ഗ്രാമീണർക്ക് ഗവൺമെന്റ് സേവനങ്ങളിലേക്കുള്ള പ്രവേശനക്ഷമത വർധിപ്പിക്കുന്നു. രേഖകൾ തയ്യാറാക്കൽ, പരിശോധന, ബാങ്ക് അക്കൗണ്ട് ലിങ്കേജുകൾ എന്നിവയിൽ സഹായിച്ചുകൊണ്ട് അവർ രജിസ്ട്രേഷൻ നടപടികൾ സുഗമമാക്കുന്നു. സാമ്പത്തിക സേവനങ്ങൾ, ഗവൺമെന്റ് പരിപാടികൾ, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ എന്നിവയെക്കുറിച്ചുള്ള അവബോധവും അവർ വളർത്തുന്നു. സമൂഹത്തിനുള്ളിലെ അവരുടെ വിശ്വസനീയമായ സാന്നിധ്യം പെരുമാറ്റ രീതിയിലുള്ള മാറ്റത്തെ പ്രോത്സാഹിപ്പിക്കുകയും സേവനങ്ങളുടെ ഉപയോഗം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. സാമ്പത്തിക സാക്ഷരത, ഉപജീവനോപാധികൾ, സംരംഭകത്വ വികസനം എന്നിവയിലുള്ള തുടർച്ചയായ കൈത്താങ്ങും ശേഷി വർധനവും കുടുംബങ്ങളുടെ ശേഷികളെ ശക്തമാക്കുകയും സ്വയംപര്യാപ്തതയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

കുടുംബ തലത്തിലെ ഏകോപനം: യഥാർത്ഥ മാറ്റം

ഒരു ഗ്രാമീണ കുടുംബത്തെ വികസനത്തിന്റെ ഒന്നിലധികം മേഖലകളുമായി ഒരേസമയം ബന്ധിപ്പിക്കണം എന്ന ആശയത്തിലാണ് കുടുംബ തലത്തിലുള്ള ഏകോപനം അധിഷ്ഠിതമായിരിക്കുന്നത്. ഉപജീവനോപാധികൾ, ആരോഗ്യം, ശുചിത്വം, സാമ്പത്തിക ഉൾപ്പെടുത്തൽ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

പാരമ്പര്യമായി തുടർന്നുപോരുന്ന മേഖല കേന്ദ്രീകരിച്ചുള്ള ചുമതലകൾക്കപ്പുറം കുടുംബ ക്ഷേമത്തിന്റെ വിവിധ വശങ്ങൾ കൈകാര്യം ചെയ്യാൻ കേഡറുകൾ ഇപ്പോൾ പ്രാപ്തരാണ്. ഉദാഹരണത്തിന് ആശാ പ്രവർത്തകർ പ്രാഥമികമായി മാതൃ-ശിശു ആരോഗ്യത്തിന് ഉത്തരവാദികളാണെങ്കിലും ശുചിത്വം, പോഷകാഹാര അവബോധം, സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളോടുള്ള പ്രതികരണം എന്നിവയിലും അവർക്ക് പരിശീലനം നൽകിയിട്ടുണ്ട്.

സമാനമായ രീതിയിൽ എൻ.ആർ.എൽ.എമ്മിന് (NRLM) കീഴിലുള്ള ജെൻഡർ സി.ആർ.പി.മാർ, ലിംഗാധിഷ്ഠിത അതിക്രമങ്ങൾ, പാർശ്വവൽക്കരണം, അസമത്വം തുടങ്ങിയ ആഴത്തിലുള്ള സാമൂഹിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ സുപ്രധാന പങ്ക് വഹിക്കുന്നു. അവരുടെ പങ്ക് സാമൂഹിക ഉൾപ്പെടുത്തലിനെ ശക്തമാക്കുകയും വികസന ഇടപെടലുകൾ നീതിയുക്തവും സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും ആവശ്യങ്ങളോട് പ്രതികരിക്കുന്നതുമാണെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു. ഗ്രാമവികസന മന്ത്രാലയം, വനിതാ-ശിശുവികസന മന്ത്രാലയം, ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം എന്നിവയുടെ സംയുക്ത നിർദ്ദേശത്തിൽ ഊന്നിപ്പറയുന്നത് പോലെ ഈ മുൻനിര കേഡറുകളാണ് അവസാന ഘട്ടത്തിലെ ഏകോപനം സാധ്യമാക്കുന്നവർ. തൽഫലമായി ഏകോപനം എന്നത് കടലാസിലെ ഏകോപനത്തിനപ്പുറം ഗ്രാമീണ കുടുംബങ്ങളുടെ ജീവിത നിലവാരത്തിൽ പ്രകടമായ മെച്ചപ്പെടുത്തലുകൾ സൃഷ്ടിക്കുന്നതിലേക്ക് മാറുന്നു.

പ്രതിസന്ധികളെ അതിജീവിച്ച്: ആരതിയുടെ പ്രാദേശിക നേതൃത്വ കഥ

ഉത്തർപ്രദേശിലെ ബസ്തി ജില്ലയിലെ ഥാൻവ മുഡിയാരി ഗ്രാമ പഞ്ചായത്തിൽ നിന്നുള്ള 32 കാരിയായ ആരതി സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഒരു കുടുംബത്തിലാണ് വളർന്നത്. അവർക്ക് വിദ്യാഭ്യാസം പൂർത്തിയാക്കാൻ കഴിഞ്ഞില്ല, ചെറുപ്രായത്തിൽ തന്നെ വിവാഹിതയാകുകയും ചെയ്തു. അവരുടെ കുടുംബം ഒരു താല്ക്കാലിക വീട്ടിലാണ് താമസിച്ചിരുന്നത്. പ്രവാസിയായ ഭർത്താവിന്റെ വരുമാനത്തെയാണ് ആശ്രയിച്ചിരുന്നത്.

2016- അവർ ഒരു സ്വയം സഹായ സംഘത്തിൽ ചേർന്നു. ഇത് അവരുടെ ആത്മവിശ്വാസവും കമ്മ്യൂണിറ്റി പങ്കാളിത്തവും വർധിപ്പിച്ചു. തുടർന്ന് സ്വയം സഹായ സംഘത്തിലും ഗ്രാമീണ സംഘടനയിലും പിന്നീട് ക്ലസ്റ്റർ ലെവൽ ഫെഡറേഷനിലും ഭാരവാഹിയായി അവർ മാറി. പഞ്ചായത്തീരാജ് സ്ഥാപനങ്ങൾ-കമ്മ്യൂണിറ്റി അധിഷ്ഠിത സംഘടനകൾ (PRI-CBO) കൺവെർജൻസ് പ്രൊജക്റ്റിന് കീഴിൽ അവർ ഒരു കൺവെർജൻസ് കമ്മ്യൂണിറ്റി റിസോഴ്സ് പേഴ്സൺ (CCRP) ആയതോടെ അവരുടെ യാത്ര ഒരു പുതിയ വഴിത്തിരിവിലായി.

ഗ്രാമീണരെ ഏകോപിപ്പിക്കുന്നതിനും ഒരു വാരാന്ത്യ വിപണി സ്ഥാപിക്കുന്നതിനെ പിന്തുണയ്ക്കുന്നതിനും പഞ്ചായത്ത്, മുൻനിര പ്രവർത്തകർ, ഗ്രാമീണ കുടുംബങ്ങൾ എന്നിവർക്കിടയിലുള്ള ബന്ധം ശക്തമാക്കുന്നതിനും അവർ സഹായിച്ചു. അവരുടെ പ്രവർത്തനം കുടുംബ വരുമാനത്തിനും വഴിയൊരുക്കി.

കമ്മ്യൂണിറ്റി കേഡറുകൾക്കായി തുടർച്ചയായ ശേഷി വർധിപ്പിക്കൽ

ശേഷി വർധിപ്പിക്കൽ എന്നത് ഇപ്പോൾ ഒരു തവണ മാത്രം ചെയ്യുന്ന ഒരു പ്രവർത്തനമല്ല, മറിച്ച് ഇൻഡക്ഷൻ ട്രെയിനിംഗ്, പ്രമേയാധിഷ്ഠിത മൊഡ്യൂളുകൾ, റിഫ്രഷർ കോഴ്സുകൾ, ഫീൽഡ് മെന്ററിംഗ്, ഒൺ-സൈറ്റ് ഹാൻഡ്‌ഹോൾഡിംഗ് എന്നിവ സമന്വയിപ്പിക്കുന്ന ഒരു തുടർച്ചയായ പ്രക്രിയയാണ്. ദേശീയ ഗ്രാമീണ ഉപജീവനോപാധി ദൗത്യത്തിന് (NRLM) കീഴിൽ ഇത് വ്യവസ്ഥാപിതമായി സ്ഥാപനവൽക്കരിച്ചിരിക്കുന്നു. കൃഷി, അനുബന്ധ മേഖലകൾ, കമ്മ്യൂണിറ്റി ഏകോപനം എന്നിവയിലെ ക്ലാസ് റൂം ബോധനത്തിന്റെയും ഫീൽഡ് തല അനുഭവാധിഷ്ഠിത പഠനത്തിന്റെയും സമന്വയത്തിലൂടെ പരിശീലനം ലഭിച്ച കൃഷി സഖിമാർ, പശു സഖിമാർ, മത്സ്യ സഖിമാർ, സി.ആർ.പി-ഇ.പിമാർ എന്നിവരുൾപ്പെടെയുള്ള വൈവിധ്യമാർന്ന ഒരു കേഡർ ആവാസവ്യവസ്ഥ ഇത് വികസിപ്പിച്ചെടുത്തിട്ടുണ്ട്.

വിവിധ മേഖലകളിലുടനീളം ഈ സമാനമായ പഠന രീതി പ്രതിഫലിക്കുന്നു:

  • ആരോഗ്യവും പോഷകാഹാരവും: ആശാ പ്രവർത്തകർ ഒരു വർഷത്തിലുടനീളം (23 ദിവസങ്ങളിലായി) ഘട്ടം ഘട്ടമായുള്ള പരിശീലനത്തിന് വിധേയരാകുന്നു. ഇത് ഫീൽഡ് തല ടൂളുകളും പതിവായ നൈപുണ്യ ശക്തിപ്പെടുത്തലും വഴി പിന്തുണയ്ക്കുന്നു.
  • ശുചിത്വം: പെരുമാറ്റ രീതിയിലെ മാറ്റവും സുസ്ഥിരമായ ശുചിത്വ ശീലങ്ങളും പ്രോത്സാഹിപ്പിക്കുന്നതിന് സ്വച്ഛാഗ്രഹികൾക്ക് പരിശീലനം നൽകുന്നു.
  • ജലസുരക്ഷ: വി.ഡബ്ല്യു.എസ്.സി അംഗങ്ങൾക്കും ജൽ സഖിമാർക്കും ഗ്രാമീണതല ജലാസൂത്രണം, ജലത്തിന്റെ ഗുണനിലവാരം നിരീക്ഷിക്കൽ, ജലസംവിധാനങ്ങളുടെ പ്രവർത്തനവും പരിപാലനവും എന്നിവയിൽ പരിശീലനം നൽകുന്നു.
  • ഭവന നിർമ്മാണം: ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനും നിർമ്മാണം നിരീക്ഷിക്കുന്നതിനും മറ്റ് പദ്ധതികളുമായുള്ള ഏകോപനം ഉറപ്പാക്കുന്നതിനും സഹായിക്കുന്നതിന് ആവാസ് മിത്രമാർക്ക് പരിശീലനം നൽകുന്നു.

ഈ കേഡറുകൾ പൊതുവായ ഒരു സ്ഥാപനപരമായ മാതൃക പ്രദർശിപ്പിക്കുന്നു: തുടർച്ചയായ ശേഷി വർധിപ്പിക്കൽ, വികേന്ദ്രീകൃത വിജ്ഞാന കൈമാറ്റം, നിലനിൽക്കുന്ന കമ്മ്യൂണിറ്റി സാന്നിധ്യം.

ഗ്രാമീണ മാറ്റത്തിന്റെ മാനുഷിക അടിത്തറ

ഗവൺമെന്റ് സംരംഭങ്ങളെ കുടുംബ തലത്തിൽ അർത്ഥവത്തായ ഫലങ്ങളാക്കി മാറ്റുന്നതിൽ മുൻനിര കമ്മ്യൂണിറ്റി കേഡറുകൾ വിശ്വസ്തരായ പങ്കാളികളായി ഉയർന്നുവന്നിട്ടുണ്ട്. അവർ അവബോധം വളർത്തുകയും ശേഷികൾ വർധിപ്പിക്കുകയും സേവനങ്ങളിലേക്കുള്ള പ്രവേശനക്ഷമത സുഗമമാക്കുകയും വിവിധ മേഖലകളിലുടനീളം ഏകോപനം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. വികസനം അത് ഏറ്റവും ആവശ്യമുള്ളവരിൽ എത്തുന്നുവെന്ന് അവരുടെ ശ്രമങ്ങൾ ഉറപ്പാക്കുന്നു. ഗ്രാമീണ ഇന്ത്യ വികസിച്ചുകൊണ്ടിരിക്കുമ്പോൾ ഈ കമ്മ്യൂണിറ്റി അധിഷ്ഠിത സ്ഥാപനങ്ങളിലും മുൻനിര പ്രവർത്തകരിലുമുള്ള തുടർച്ചയായ നിക്ഷേപം, സേവന വിതരണം ശക്തമാക്കുന്നതിനും ഉപജീവനോപാധികൾ മെച്ചപ്പെടുത്തുന്നതിനും സാമൂഹിക ഉൾപ്പെടുത്തൽ പ്രോത്സാഹിപ്പിക്കുന്നതിനും അതിലൂടെ പ്രതിരോധശേഷിയുള്ളതും ശാക്തീകരിക്കപ്പെട്ടതും സ്വയംപര്യാപ്തവുമായ ഗ്രാമീണ സമൂഹങ്ങളെ കെട്ടിപ്പടുക്കുന്നതിനും അത്യന്താപേക്ഷിതമായി തുടരും.

അവലംബം

 

Ministry of Rural Development

https://www.dord.gov.in/static/uploads/2024/02/43f6d3ecbd0cf21b1a0c23d80d270e0c.pdf

https://nirdpr.org.in/nird_docs/nrlm/nrlmhandbook240614.pdf

https://pmayg.dord.gov.in/netiayHome/Uploaded/Guidelines-English_Book_Final.pdf

https://rural.tripura.gov.in/sites/default/files/2024-01/A_success_story_on_PMAY-G_from_Tripura.pdf

https://www.pib.gov.in/PressReleasePage.aspx?PRID=2247564&reg=3&lang=2

https://kudumbashreenro.org/wp-content/uploads/2025/04/AAGHAAZ_Convergence_Project.pdf

https://www.brlf.in/wp-content/uploads/2025/09/Gender-Resource-Person-Maharashtra-and-Jharkhand_under-FF.pdf

https://www.dord.gov.in/static/uploads/2026/04/2a7fb3eb1a8c8dce16d7b95713c2c7d3.pdf

https://www.pib.gov.in/PressReleseDetailm.aspx?PRID=2154249&reg=3&lang=2

https://www.pib.gov.in/PressReleasePage.aspx?PRID=2224571&lang=1&reg=3

https://cdnbbsr.s3waas.gov.in/s3d69116f8b0140cdeb1f99a4d5096ffe4/uploads/2026/04/202604211510022943.pdf

Ministry of Health & Family Welfare

https://nhm.gov.in/index1.php?lang=1&level=1&sublinkid=150&lid=226

https://nhm.gov.in/images/pdf/communitisation/task-group-reports/guidelines-on-asha.pdf

https://nhm.gov.in/New-Update-2023-24/ASHA/Orders_and_guidelines/ASHA-INCENTIVES.pdf

https://nhm.gov.in/images/pdf/communitisation/asha/ASHA_HandbookMobilizing_for_Action_on_Violence_against_Women_English.pdf

https://nhm.gov.in/images/pdf/communitisation/asha/book-no-1.pdf

https://www.pib.gov.in/PressReleaseIframePage.aspx?PRID=2096075&lang=2&reg=3

https://sansad.in/getFile/loksabhaquestions/annex/187/AU3480_k89CxP.pdf?source=pqals

Ministry of Women & Child Development

https://lakhpaticdn.lokos.in/lakhpati/2025/07/3.-Joint-Advisory-on-MWCD-MRD-MHFW.pdf

Ministry of Jal Shakti

https://jaljeevanmission.gov.in/sites/default/files/guideline/GPHandbook_0.pdf

https://jaljeevanmission.gov.in/infrastructure

https://ejalshakti.gov.in/jjm/citizen_corner/villageinformation.aspx

https://www.watersanitationlearning.gov.in/

https://swachhbharatmission.ddws.gov.in/sites/default/files/Guidelines/SBM%28G%29_Guidelines.pdf

https://swachhbharatmission.ddws.gov.in/sites/default/files/Guidelines/Swachhagrahi_Guidelines_2018.pdf

https://swachhbharatmission.ddws.gov.in/sites/default/files/communication-material/Swachhata_Chronicles_val-3.pdf

https://sansad.in/getFile/loksabhaquestions/annex/187/AU3236_7XM0b2.pdf?source=pqals

https://static.pib.gov.in/WriteReadData/specificdocs/documents/2023/jun/doc2023616213901.pdf

https://jaljeevanmission.gov.in/sites/default/files/guideline/Margdarshika_for_Gram_Panchayat_and_Paani_Samiti.pdf

Ministry of Finance

https://www.pib.gov.in/PressReleasePage.aspx?PRID=2097875&reg=3&lang=2

https://www.indiabudget.gov.in/economicsurvey/doc/echapter.pdf
 

Ministry of Agriculture and Farmers Welfare

https://sansad.in/getFile/annex/267/AU3223_iWlEwp.pdf?source=pqars

PIB Backgrounder

https://www.pib.gov.in/PressReleseDetailm.aspx?PRID=2181702&reg=3&lang=2

Click here to see PDF

***

SK

(Explainer ID: 160070) आगंतुक पटल : 3
Provide suggestions / comments
इस विज्ञप्ति को इन भाषाओं में पढ़ें: English , हिन्दी , Bengali