Social Welfare
9-ാമത് രാഷ്ട്രീയ പോഷൺ മാസം
പോഷകാഹാരത്തിന്റെ ഒരു മാസം നീണ്ടുനിൽക്കുന്ന ആഘോഷം
Posted On:
08 SEP 2026 5:10PM
|
ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, കുട്ടികൾ, കൗമാരപ്രായക്കാർ, അവരുടെ കുടുംബങ്ങൾ എന്നിവർക്കിടയിൽ പോഷകാഹാരം, ആരോഗ്യം, പരിചരണ ശീലങ്ങൾ എന്നിവ ശക്തിപ്പെടുത്തുന്നതിനും സമൂഹത്തെ സംഘടിപ്പിക്കുന്നതിനുമുള്ള ഒരു സുപ്രധാന വേദിയായി എല്ലാ സെപ്റ്റംബർ മാസത്തിലും രാഷ്ട്രീയ പോഷൺ മാസം (ദേശീയ പോഷകാഹാര മാസം) ആചരിക്കുന്നു. 2026 സെപ്റ്റംബർ 9-ന് ആരംഭിക്കുന്ന 9-ാമത് പോഷൺ മാസം അംഗൻവാടി കേന്ദ്രങ്ങളുടെ പ്രാധാന്യം എടുത്തുകാട്ടുന്നു. ഇത് ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും സമീകൃതവും പ്രോട്ടീൻ സമൃദ്ധവുമായ പോഷകാഹാരത്തെക്കുറിച്ച് അവബോധം വളർത്തും. തുടർച്ചയായ പോഷൺ മാസ പ്രചാരണങ്ങളിലൂടെ രാജ്യത്തുടനീളമുള്ള പോഷകാഹാര നേട്ടങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള വിശാല ശ്രമങ്ങൾക്കൊപ്പം മാതൃ പോഷകാഹാരം, നവജാത ശിശുക്കൾ ഉൾപ്പെടെയുള്ള കുട്ടികളുടെ ഭക്ഷണ രീതികൾ (IYCF), വളർച്ചാ നിരീക്ഷണം, ശുചിത്വം എന്നിവയിൽ അവബോധവും പെരുമാറ്റ രീതിയിലുള്ള ഗുണാത്മക മാറ്റവും ശക്തിപ്പെടുത്തിയിട്ടുണ്ട്.
|
പശ്ചാത്തലം
ജീവിതചക്രത്തിലുടനീളം സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യം, വളർച്ച, പഠനം, ഉൽപ്പാദനക്ഷമത എന്നിവയെ ബാധിക്കുന്ന ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട പൊതുജനാരോഗ്യ വെല്ലുവിളികളിലൊന്നായി പോഷകാഹാരക്കുറവ് നിലനിൽക്കുന്നു. ഏകീകൃത നടപടികൾക്കായി ഇന്ത്യയിലെ വികസന അജണ്ടയുടെ കേന്ദ്രബിന്ദുവായി പോഷകാഹാരത്തെ പ്രതിഷ്ഠിച്ചുകൊണ്ട് ഇന്ത്യാ ഗവൺമെന്റ് 2018 മാർച്ചിൽ മൾട്ടി-മിനിസ്റ്റീരിയൽ കോൺവർജൻസ് മിഷനായി പോഷൺ അഭിയാൻ ആരംഭിച്ചു.
2021–22-ലെ കേന്ദ്ര ബജറ്റിൽ ഈ ഇടപെടലുകൾ വനിതാ ശിശു വികസന മന്ത്രാലയം നയിക്കുന്ന ഇന്ത്യയുടെ ഏകീകൃത ദേശീയ പോഷകാഹാര മിഷനായ മിഷൻ പോഷൺ 2.0-ന് കീഴിൽ സംയോജിപ്പിച്ചു. പോഷൺ 2.0 മൂന്ന് പ്രധാന പദ്ധതികളെ ഒരു ചട്ടക്കൂടിലേക്ക് സംയോജിപ്പിക്കുന്നു:
- പോഷൺ അഭിയാൻ (സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള നിരീക്ഷണം, ജനകീയ മുന്നേറ്റമായ ജൻ ആന്ദോളൻ, പെരുമാറ്റ രീതിയിലുള്ള മാറ്റം).
- അംഗൻവാടി സേവനങ്ങൾ/ സംയോജിത ശിശുവികസന സേവനങ്ങൾ (ICDS) (അനുബന്ധ പോഷകാഹാരം, പാകം ചെയ്തതും ചൂടുള്ളതുമായ ഭക്ഷണം, പ്രാരംഭ ബാല്യകാല പരിചരണം).
- കൗമാരക്കാരായ പെൺകുട്ടികൾക്കായുള്ള പദ്ധതി (സ്കൂളിൽ പോകാത്ത/കൗമാരക്കാരായ പെൺകുട്ടികൾക്ക് പോഷകാഹാര പിന്തുണ).
|
എല്ലാ സെപ്റ്റംബർ മാസത്തിലും ആചരിക്കുന്ന രാഷ്ട്രീയ പോഷൺ മാസം അല്ലെങ്കിൽ ദേശീയ പോഷകാഹാര മാസം മിഷൻ പോഷൺ 2.0 പദ്ധതിയെക്കുറിച്ചും അതിന്റെ ലക്ഷ്യങ്ങളെക്കുറിച്ചും ഗവൺമെന്റ് അവബോധം പ്രചരിപ്പിക്കുന്നതിനുള്ള മാർഗകളിലൊന്നാണ്.
അംഗൻവാടി കേന്ദ്രങ്ങളുടെ പ്രാധാന്യം അംഗീകരിക്കുന്നതിനായി 9-ാമത് രാഷ്ട്രീയ പോഷൺ മാസം 2026 സെപ്റ്റംബർ 9-ന് ഉത്തർപ്രദേശിലെ വാരണാസിയിലുള്ള രുദ്രാക്ഷ് ഇന്റർനാഷണൽ കോഓപ്പറേഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ വെച്ച് ഉദ്ഘാടനം ചെയ്യും. ഏറ്റവും വിദൂരമായ സമൂഹങ്ങളിലുള്ള കുട്ടികൾക്ക് പോലും ആവശ്യമായ പരിചരണവും പിന്തുണയും നൽകുന്ന, ലോകത്തിലെ ഏറ്റവും വലിയ ശിശുസംരക്ഷണ ശൃംഖലയാണ് അംഗൻവാടി കേന്ദ്രങ്ങൾ. അംഗൻവാടി കേന്ദ്രങ്ങളുടെ പങ്കാളിത്ത ഉത്തരവാദിത്തം ഏറ്റെടുക്കാൻ ഓരോ പൗരനോടും ആഹ്വാനം ചെയ്തുകൊണ്ട് "നമ്മുടെ അംഗൻവാടി നമ്മുടെ ഉത്തരവാദിത്തം" (ഹമാരി അംഗൻവാടി ഹമാരി ജിമ്മേദാരി) എന്നതാണ് ഈ വർഷത്തെ പ്രധാന പ്രധാന.

|
9-ാമത് രാഷ്ട്രീയ പോഷൺ മാസം
"നമ്മുടെ അംഗൻവാടി, നമ്മുടെ ഉത്തരവാദിത്തം" എന്ന പ്രധാന പ്രമേയത്തിന് കീഴിലുള്ള രാഷ്ട്രീയ പോഷൺ മാസം പോഷകാഹാരം, പരിചരണം, പ്രാരംഭ ബാല്യകാല വികാസം എന്നിവയ്ക്കായുള്ള കമ്മ്യൂണിറ്റി നേതൃത്വത്തിലുള്ള പ്രവർത്തനങ്ങളുടെ കേന്ദ്രത്തിൽ അംഗൻവാടി കേന്ദ്രങ്ങളെ പ്രതിഷ്ഠിക്കാനും പോഷൺ പദ്ധതിയുടെ കൂട്ടായ ഉടമസ്ഥതയും ഉത്തരവാദിത്തവും ശക്തിപ്പെടുത്താനും ലക്ഷ്യമിടുന്നു. പരസ്പരം ശക്തിപ്പെടുത്തുന്ന അഞ്ച് മുൻഗണനകളിൽ ഇത് അധിഷ്ഠിതമാകാൻ നിർദ്ദേശിക്കപ്പെടുന്നു:
- ആവശ്യത്തിന് പ്രോട്ടീൻ ഉപഭോഗം, വൈവിധ്യമാർന്ന ഭക്ഷണങ്ങൾ, പ്രാദേശിക ഭക്ഷണങ്ങൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് ഭക്ഷ്യവൈവിധ്യം പ്രോത്സാഹിപ്പിക്കൽ;
- ഭക്ഷണപ്പട്ടികയിലെ മാറ്റം, ശുചിത്വം, ഗുണനിലവാരം ഉറപ്പാക്കൽ എന്നിവയിലൂടെ അനുബന്ധ പോഷകാഹാര പരിപാടിക്ക് (SNP) കീഴിൽ പുതിയതും വൈവിധ്യമാർന്നതുമായ പാകം ചെയ്തതും ചൂടുള്ളതുമായ ഭക്ഷണം (HCM) പ്രോത്സാഹിപ്പിക്കൽ;
- iii. പുതായി രൂപീകരിച്ച AMC-കളിലൂടെയും (2026 ജൂൺ 23-ന് മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്) SNP മെനു ബോർഡുകളുടെ പ്രദർശനത്തിലൂടെയും പോഷൺ പദ്ധതിയുടെ കമ്മ്യൂണിറ്റി ഉടമസ്ഥതയും ഉത്തരവാദിത്തവും ശക്തിപ്പെടുത്തൽ;
- iv. ഒരു കുട്ടി എന്തുകഴിക്കുന്നു എന്നതും ഒരു കുട്ടി എങ്ങനെ പഠിക്കുന്നു എന്നതും തമ്മിലുള്ള അനിവാര്യ ബന്ധത്തെ എടുത്തുകാണിച്ചുകൊണ്ട് പ്രാരംഭ ബാല്യകാല പരിചരണത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും (ECCE) മൗലിക സ്തംഭങ്ങളായി വിജ്ഞാനവികാസത്തെയും ആനുപാതികമായ പോഷകാഹാരത്തെയും പ്രോത്സാഹിപ്പിക്കൽ;
- ആരോഗ്യകരമായ വളർച്ചയ്ക്കും വിജ്ഞാനവികാസത്തിനും ജീവിതകാലം മുഴുവനുമുള്ള ക്ഷേമത്തിനുമായി ജീവിതത്തിലെ ആദ്യത്തെ 1,000 ദിവസങ്ങളിൽ മാതൃ പോഷകാഹാരത്തിന്റെയും പരിചരണത്തിന്റെയും അത്യന്താപേക്ഷിതമായ പ്രാധാന്യം വീണ്ടും ഉറപ്പിക്കുന്നതോടൊപ്പം തന്നെ, മാതൃ പോഷകാഹാരത്തെ പിന്തുണയ്ക്കുന്നതിനും ആരോഗ്യ സംരക്ഷണ ശീലങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും ഗർഭകാലത്ത് വരുമാന പിന്തുണ നൽകുന്നതിനും നൽകിയ സംഭാവനകൾ എടുത്തുകാണിച്ചുകൊണ്ട് ഇന്ത്യയുടെ മുൻനിര മാതൃത്വ ആനുകൂല്യ പരിപാടിയായ പ്രധാനമന്ത്രി മാതൃ വന്ദന യോജനയുടെ (PMMVY) 10 വർഷങ്ങൾ 2026-ലെ രാഷ്ട്രീയ പോഷൺ മാസം ആഘോഷിക്കും.
2026-ലെ രാഷ്ട്രീയ പോഷൺ മാസത്തിനായി നിർദ്ദേശിക്കപ്പെട്ടിട്ടുള്ള പ്രമേയങ്ങൾ
- ഭക്ഷണ വൈവിധ്യവും പര്യാപ്തമായ പ്രോട്ടീനും: ധാന്യങ്ങളും ചെറുധാന്യങ്ങളും, പരിപ്പുവർഗ്ഗങ്ങൾ, പഴങ്ങളും പച്ചക്കറികളും, അണ്ടിപ്പരിപ്പുകളും വിത്തുകളും, പാലും പാലുൽപ്പന്നങ്ങളും ഉൾപ്പെടുന്ന വൈവിധ്യമാർന്ന ഭക്ഷണക്രമവും സസ്യ-മൃഗ സ്രോതസ്സുകളിൽ നിന്നുള്ള പര്യാപ്തമായ പ്രോട്ടീനും പോഷക ആവശ്യകതകൾ നിറവേറ്റുന്നതിനും ആരോഗ്യമുള്ള വളർച്ചയ്ക്കും വികാസത്തിനും പിന്തുണ നൽകുന്നതിനും എല്ലാത്തരം പോഷകാഹാരക്കുറവുകളും തടയുന്നതിനും അത്യാവശ്യമാണ്. വ്യക്തിജീവിതത്തിലുടനീളം പ്രത്യേകിച്ച് മുലയൂട്ടൽ കാലയളവിൽ, ഭക്ഷണ വൈവിധ്യം പ്രോത്സാഹിപ്പിക്കുന്നത് പോഷകാഹാര ഫലങ്ങൾ മെച്ചപ്പെടുത്തുന്നതിനും ചെറുപ്പം മുതലേ ആരോഗ്യകരമായ ഭക്ഷണ ശീലങ്ങൾ വളർത്തുന്നതിനും അടിസ്ഥാനപരമാണ്.
പ്രവർത്തനങ്ങളിൽ ഉൾപ്പെടാവുന്നവ –
- ആരോഗ്യകരവും വൈവിധ്യമാർന്നതുമായ പാചക പ്രദർശനങ്ങൾ: ധാന്യങ്ങളും ചെറുധാന്യങ്ങളും, പരിപ്പുവർഗ്ഗങ്ങൾ, പച്ചക്കറികളും പഴങ്ങളും, അണ്ടിപ്പരിപ്പുകളും വിത്തുകളും, പാലും പാലുൽപ്പന്നങ്ങളും, മുട്ടയും എന്നിങ്ങനെ വിവിധ ഭക്ഷ്യഗ്രൂപ്പുകളിൽ നിന്ന് ലഭ്യമാകുന്ന കുറഞ്ഞ നിരക്കിലുള്ളതും പ്രാദേശികമായി ലഭിക്കുന്നതുമായ ചേരുവകൾ ഉപയോഗിച്ച് അംഗൻവാടി കേന്ദ്രങ്ങളിൽ ആരോഗ്യകരവും വൈവിധ്യമാർന്നതുമായ പാചകക്കുറിപ്പുകളുടെ തത്സമയ പ്രദർശനങ്ങൾ നടത്തുക.
- പോഷൺ മേളകൾ: സംവേദനാത്മക പ്രദർശനങ്ങളിലൂടെയും പാചകക്കുറിപ്പ് പ്രദർശനങ്ങളിലൂടെയും പ്രാദേശിക പോഷകാഹാരങ്ങൾ പ്രദർശിപ്പിക്കുന്ന പോഷൺ മേളകൾ സംഘടിപ്പിക്കുക, ഓരോ പ്രായക്കാർക്കും സമീകൃതവും വൈവിധ്യമാർന്നതുമായ ഭക്ഷണക്രമം തയ്യാറാക്കുന്നതിനെക്കുറിച്ച് കൗൺസിലിംഗ് നൽകുക.
- പ്രോട്ടീൻ സമൃദ്ധമായ ഭക്ഷണങ്ങളുടെ പ്രചാരണം: ദിവസേനയുള്ള ഭക്ഷണക്രമത്തിൽ പ്രോട്ടീൻ ചേർക്കുന്നതിനുള്ള പ്രായോഗികവും താങ്ങാനാവുന്നതുമായ വഴികൾ കാണിച്ചുകൊണ്ട് സസ്യ-മൃഗ സ്രോതസ്സുകളിൽ നിന്നുള്ള പ്രോട്ടീൻ സമൃദ്ധമായ ഭക്ഷണങ്ങൾ, പരിപ്പുവർഗ്ഗങ്ങൾ, പയറുവർഗ്ഗങ്ങൾ, അണ്ടിപ്പരിപ്പുകളും വിത്തുകളും, പാലും പാലുൽപ്പന്നങ്ങളും, മുട്ടയും എന്നിവയെക്കുറിച്ച് അവബോധ പ്രവർത്തനങ്ങൾ നടത്തുക.
- പോഷൺ വാടികയിൽ നിന്നുള്ള വിളകളും പ്രാദേശിക ഭക്ഷണങ്ങളും പ്രദർശിപ്പിക്കൽ: പോഷൺ വാടികകളിൽ നിന്നുള്ള ഉൽപ്പന്നങ്ങളും പ്രാദേശികമായി ലഭ്യമായ موسമി ഭക്ഷണങ്ങളും പ്രദർശിപ്പിക്കുക, ഗാർഹിക ഭക്ഷണങ്ങളിലും കൊച്ചുകുട്ടികൾക്കുള്ള അനുബന്ധ ഭക്ഷണത്തിലും അവയുടെ പതിവ് ഉപയോഗം പ്രോത്സാഹിപ്പിക്കുക.
- അംഗൻവാടി കേന്ദ്രങ്ങളിൽ ചൂടുള്ളതും പാകം ചെയ്തതുമായ ഭക്ഷണം (HCM): ഗുണഭോക്താക്കൾക്ക് പുതിയതും വൈവിധ്യമാർന്നതും പോഷകസമൃദ്ധവുമായ പാകം ചെയ്തതും ചൂടുള്ളതുമായ ഭക്ഷണം (HCM) സ്ഥിരമായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നത് അനുബന്ധ പോഷകാഹാര പരിപാടിയുടെ (SNP) ഗുണനിലവാരം, ഉപയോഗം, ഫലപ്രാപ്തി എന്നിവ മെച്ചപ്പെടുത്തുന്നതിനും അംഗൻവാടി കേന്ദ്രങ്ങളിൽ ക്രമമായ ഹാജർ പ്രോത്സാഹിപ്പിക്കുന്നതിനും കേന്ദ്രീകൃതമാണ്. ചെറുധാന്യങ്ങൾ, പരിപ്പുവർഗ്ഗങ്ങൾ, സീസണൽ പച്ചക്കറികൾ എന്നിവയുൾപ്പെടെ പ്രാദേശികമായി ലഭ്യമായ ചേരുവകൾ ഉപയോഗിച്ച് ഉണ്ടാക്കുന്ന പുതിയതും ശുചിത്വമുള്ളതുമായ ഭക്ഷണത്തിന് ഊന്നൽ നൽകുന്നത് ഭക്ഷണ വൈവിധ്യത്തിന്റെ പ്രാധാന്യത്തെ ശക്തിപ്പെടുത്തുകയും ഗാർഹിക തലത്തിൽ ആരോഗ്യകരമായ ഭക്ഷണരീതികൾ സ്വീകരിക്കുന്നതിനെ പിന്തുണയ്ക്കുകയും ചെയ്യുന്നു. പ്രതിവാര ഭക്ഷണപ്പട്ടികയിലെ മാറ്റം, ജനപങ്കാളിത്തം, ശക്തമായ ഗുണനിലവാര നിയന്ത്രണ സംവിധാനങ്ങൾ എന്നിവയിലൂടെ പാകം ചെയ്തതും ചൂടുള്ളതുമായ ഭക്ഷണങ്ങളുടെ (HCM) ഗുണനിലവാരവും സ്വീകാര്യതയും ശക്തിപ്പെടുത്തുന്നതിനുള്ള അവസരം പോഷൺ മാസം 2026 നൽകുന്നു.
പ്രവർത്തനങ്ങളിൽ ഉൾപ്പെടാവുന്നവ –
- പ്രതിവാര ഭക്ഷണപ്പട്ടികയിലെ മാറ്റം: പ്രാദേശികമായി ലഭ്യമായ ചേരുവകൾ, ചെറുധാന്യങ്ങൾ, പരിപ്പുവർഗ്ഗങ്ങൾ, സീസണൽ പച്ചക്കറികൾ എന്നിവ ഉപയോഗിച്ച് ആഴ്ചയിലെ വിവിധ ദിവസങ്ങളിൽ വൈവിധ്യമാർന്ന പാകം ചെയ്തതും ചൂടുള്ളതുമായ ഭക്ഷണ (HCM) മെനു ഉറപ്പാക്കിക്കൊണ്ട്, അംഗൻവാടി കേന്ദ്രങ്ങളിൽ പ്രതിവാര ഭക്ഷണപ്പട്ടികയിലെ മാറ്റം നടപ്പിലാക്കാൻ സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും പ്രോത്സാഹിപ്പിക്കണം.
- പാകം ചെയ്തതും ചൂടുള്ളതുമായ ഭക്ഷണത്തിന്റെ (HCM) പ്രദർശനങ്ങൾ: അനുയോജ്യമായ ചേരുവകൾ, ശുചിത്വമുള്ള പാചക രീതികൾ, സമീകൃത ഭക്ഷണ ഘടന എന്നിവ എടുത്തുകാട്ടിക്കൊണ്ട് അനുബന്ധ പോഷകാഹാര പരിപാടിയുടെ (SNP) മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് തയാറാക്കുന്ന പാകം ചെയ്തതും ചൂടുള്ളതുമായ ഭക്ഷണത്തിന്റെ (HCM) തത്സമയ പ്രദർശനങ്ങൾ.
- മിഷൻ-മോഡ് പാകം ചെയ്തതും ചൂടുള്ളതുമായ ഭക്ഷണത്തിന്റെ (HCM) ഗുണനിലവാര പരിശോധന: ഭക്ഷ്യസുരക്ഷയും ഗുണനിലവാര മാനദണ്ഡങ്ങളും ശക്തിപ്പെടുത്തുന്നതിനായി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയുമായി (FSSAI) സഹകരിച്ച് പാകം ചെയ്തതും ചൂടുള്ളതുമായ ഭക്ഷണത്തിന്റെ (HCM) രാജ്യവ്യാപകമായ പരിശോധന നടത്തുക.
- പാകം ചെയ്തതും ചൂടുള്ളതുമായ ഭക്ഷണത്തിന്റെ (HCM) കമ്മ്യൂണിറ്റി രുചി നോക്കൽ സെഷനുകൾ: മാതാപിതാക്കൾ, പഞ്ചായത്തുകൾ, കുടുംബശ്രീ/സ്വയം സഹായ സംഘങ്ങൾ (SHG), അംഗൻവാടി മാനേജ്‌മെന്റ് കമ്മിറ്റികൾ (AMC) എന്നിവരുടെ പങ്കാളിത്തത്തോടെ അംഗൻവാടി കേന്ദ്രങ്ങളിൽ പാകം ചെയ്തതും ചൂടുള്ളതുമായ ഭക്ഷണത്തിന്റെ (HCM) കമ്മ്യൂണിറ്റി രുചി നോക്കൽ സെഷനുകൾ സംഘടിപ്പിക്കുക.
- കമ്മ്യൂണിറ്റി ഉടമസ്ഥതയും ഉത്തരവാദിത്തവും: 2026 ജൂൺ 23-ന് മന്ത്രാലയം പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് അംഗൻവാടി മാനേജ്‌മെന്റ് കമ്മിറ്റികളുടെ (AMC) സമീപകാല രൂപീകരണം, അനുബന്ധ പോഷകാഹാര പരിപാടിയിൽ (SNP) കമ്മ്യൂണിറ്റി ഉടമസ്ഥതയും ഉത്തരവാദിത്തവും ശക്തിപ്പെടുത്തുന്നതിന് അനുയോജ്യമായ അവസരം നൽകുന്നു. അംഗൻവാടി സൂപ്പർവൈസർ അധ്യക്ഷനായ എ.എം.സി-കൾ, പങ്കാളിത്ത മേൽനോട്ടം പ്രോത്സാഹിപ്പിക്കുന്നതിനും കമ്മ്യൂണിറ്റി ഇടപഴകൽ ശക്തിപ്പെടുത്തുന്നതിനും അംഗൻവാടി കേന്ദ്രത്തിലെ സേവന വിതരണത്തിന്റെ ഗുണനിലവാരവും ഫലപ്രാപ്തിയും മെച്ചപ്പെടുത്തുന്നതിനും ഉദ്ദേശിച്ചുള്ളതാണ്. അവബോധം വളർത്തൽ, ഗുണഭോക്താക്കളെ ഏകോപിപ്പിക്കൽ, പോഷകാഹാര, പ്രാരംഭ ബാല്യകാല പരിചരണ സേവനങ്ങളുടെ മേൽനോട്ടം എന്നിവയിൽ സജീവ പങ്കാളിത്തം പ്രോത്സാഹിപ്പിച്ചുകൊണ്ട് ഈ കമ്മിറ്റികളെ പ്രവർത്തനക്ഷമമാക്കുന്നതിനുള്ള ഒരു പ്രധാന വേദിയായി പോഷൺ മാസം 2026-ന് പ്രവർത്തിക്കാൻ കഴിയും.
ഈ ശ്രമത്തിന് പൂരകമായി അംഗൻവാടി കേന്ദ്രങ്ങളിൽ എസ്.എൻ.പി (SNP) മെനു ബോർഡുകളുടെ സാർവത്രിക പ്രദർശനവും ഉപയോഗവും, ഗുണഭോക്തൃ അവകാശങ്ങളും പ്രതിദിന മെനുവും കമ്മ്യൂണിറ്റിക്ക് ദൃശ്യമാക്കുന്നതിലൂടെ സുതാര്യത വർധിപ്പിക്കും. എ.എം.സി-കൾക്കും മെനു ബോർഡുകൾക്കും ഒന്നിച്ച്, ഭക്ഷണക്രമം പാലിക്കൽ, ഭക്ഷണത്തിന്റെ ഗുണനിലവാരം, സേവനങ്ങളുടെ ക്രമത്വം എന്നിവ നിരീക്ഷിക്കുന്നതിൽ കൂടുതൽ കമ്മ്യൂണിറ്റി പങ്കാളിത്തം വളർത്താൻ സാധിക്കും. അതോടൊപ്പം അനുബന്ധ പോഷകാഹാരം, ഗുണഭോക്തൃ അവകാശങ്ങൾ, ഉത്തരവാദിത്തമുള്ള ശിശുസംരക്ഷണ രീതികൾ എന്നിവയെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കാനും സാധിക്കും.
പ്രവർത്തനങ്ങളിൽ ഉൾപ്പെടാവുന്നവ –
- അംഗൻവാടി മാനേജ്‌മെന്റ് കമ്മിറ്റികളുടെ (AMC) പ്രവർത്തനോദ്ഘാടനം: കമ്മ്യൂണിറ്റി പങ്കാളിത്തത്തിന് നേതൃത്വം നൽകുന്നതിനും പോഷകാഹാര സേവന വിതരണം വിലയിരുത്തുന്നതിനും പോഷൺ മാസ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിനുമായി എല്ലാ അംഗൻവാടി കേന്ദ്രങ്ങളിലും എ.എം.സി-കളെ സജീവമാക്കുക. കൂടാതെ, പോഷൺ മാസത്തിൽ കുറഞ്ഞത് ഒരു എ.എം.സി യോഗമെങ്കിലും ചേരുന്നുണ്ടെന്ന് ഉറപ്പാക്കുക.
- SNP മെനു ബോർഡ് പ്രദർശനം: ഓരോ ദിവസത്തെയും പാകം ചെയ്തതും ചൂടുള്ളതുമായ ഭക്ഷണം (HCM) / വീട്ടിലേക്ക് കൊണ്ടുപോകാനുള്ള റേഷൻ (THR) മെനുവിനെക്കുറിച്ചുള്ള ഗുണഭോക്തൃ അവബോധം മെച്ചപ്പെടുത്തുന്നതിനും, സുതാര്യതയും സേവന വിതരണത്തിന്റെ കമ്മ്യൂണിറ്റി നിരീക്ഷണവും ശക്തിപ്പെടുത്തുന്നതിനും എല്ലാ അംഗൻവാടി കേന്ദ്രങ്ങളിലും എസ്.എൻ.പി മെനു ബോർഡുകൾ പ്രദർശിപ്പിക്കുന്നുണ്ടെന്ന് സംസ്ഥാനങ്ങൾ/കേന്ദ്രഭരണ പ്രദേശങ്ങൾ ഉറപ്പാക്കുക.
- ഭക്ഷണ ഗുണനിലവാരത്തിന്റെ കമ്മ്യൂണിറ്റി നിരീക്ഷണം: ഭക്ഷണത്തിന്റെ ഗുണനിലവാരം, അളവ്, മെനു പാലിക്കൽ, അനുബന്ധ പോഷകാഹാര പരിപാടിയുടെ (SNP) ആനുകാലിക സാമൂഹിക ഓഡിറ്റ് എന്നിവ നിരീക്ഷിക്കുന്നതിൽ എ.എം.സി-കളെയും മാതൃ സമിതികളെയും പങ്കാളികളാക്കുക.
പ്രമേയം 4: കുട്ടികളുടെ വികാസത്തിനായുള്ള പോഷകാഹാരവും പ്രാരംഭ ഉത്തേജനവും: വിജ്ഞാനവികാസവും ആനുപാതികമായ പോഷകാഹാരവും പ്രാരംഭ ബാല്യകാല പരിചരണത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും (ECCE) അടിസ്ഥാന ഘടകങ്ങളാണെന്ന ചീഫ് സെക്രട്ടറിമാരുടെ കോൺഫറൻസിന്റെ ദിശാബോധം ഉൾക്കൊണ്ടുകൊണ്ട്, ഒരു കുട്ടി എന്ത് കഴിക്കുന്നു എന്നതും ഒരു കുട്ടി എങ്ങനെ പഠിക്കുന്നു എന്നതും തമ്മിലുള്ള അനിവാര്യ ബന്ധത്തെ ഈ പ്രമേയം എടുത്തുകാണിക്കുന്നു.
ജീവിതത്തിലെ ആദ്യത്തെ 1,000 ദിവസങ്ങളിലെ നല്ല പോഷകാഹാരവും പ്രതികരണാത്മകമായ പരിചരണവും തലച്ചോറിന്റെ സുഗമമായ വികാസത്തിന് അത്യാവശ്യമാണ്; അതേസമയം ഈ നിർണായക കാലയളവിലെ പോഷകാഹാരക്കുറവ് വിജ്ഞാനം, ചാലകശേഷി, സാമൂഹിക-വൈകാരിക വികാസം എന്നിവയിൽ ശാശ്വത പ്രത്യാഘാതങ്ങൾ ഉണ്ടാക്കാം. 0–3 വയസ്സ് പ്രായമുള്ള കുട്ടികൾക്കായുള്ള 34 വികസന നാഴികക്കല്ലുകളുടെ ഘടനാപരമായ പാക്കേജോട് കൂടിയ പുതുക്കിയ ഹോം വിസിറ്റ് ഷെഡ്യൂളർ പരിചാരകരുടെ കൗൺസിലിംഗ് ശക്തിപ്പെടുത്തുന്നതിനും പ്രാരംഭ ഉത്തേജനം പ്രോത്സാഹിപ്പിക്കുന്നതിനും അംഗൻവാടി വർക്കർമാർക്ക് (AWW) ഒരു മികച്ച സംവിധാനമായി മാറുന്നു.
പ്രവർത്തനങ്ങളിൽ ഉൾപ്പെടാവുന്നവ –
- പുതുക്കിയ ഹോം ഷെഡ്യൂളർ: ആദ്യത്തെ 1,000 ദിവസങ്ങളിലും പ്രാരംഭ ബാല്യകാലത്തും ഏകോപിതമായ കൗൺസിലിംഗും തുടർന്നുള്ള നിരീക്ഷണവും മെച്ചപ്പെടുത്തുന്നതിനായി പുതുക്കിയ ഹോം വിസിറ്റ് ഷെഡ്യൂളറിന്റെ വ്യാപനം വേഗത്തിലാക്കുക. പ്രായത്തിന് അനുയോജ്യമായ പഠനം, വികസാം, സ്കൂൾ സജ്ജത എന്നിവ വളർത്തിയെടുത്തുകൊണ്ട് നവചേതന, ആധാർശില പാഠ്യപദ്ധതികളുടെ നടത്തിപ്പിലൂടെ ഗുണനിലവാരമുള്ള പ്രാരംഭ ബാല്യകാല പരിചരണവും വിദ്യാഭ്യാസവും (ECCE) പ്രോത്സാഹിപ്പിക്കുക.
- വികാസ താമസം നേരിടുന്ന കുട്ടികളുടെ റഫറൽ: ആരോഗ്യ സംവിധാനങ്ങളുമായും ആർ.ബി.എസ്.കെ (RBSK - രാഷ്ടീയ ബാല സ്വാസ്ഥ്യ കാര്യക്രം) ടീമുകളുമായും സഹകരിച്ച് വികാസതാമസം നേരിടുന്ന കുട്ടികളെ കണ്ടെത്തുന്നതിനും റഫർ ചെയ്യുന്നതിനും റഫറൽ പാതകളും ജനകീയ അവബോധവും പ്രോത്സാഹിപ്പിക്കുക.
- പ്രാരംഭ ഉത്തേജനത്തിൽ പോഷകാഹാരത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള അവബോധം: തലച്ചോറിന്റെ സുഗമമായ വികാസത്തിനും വിജ്ഞാന വികാനത്തിനും ആവശ്യമായ പോഷകാഹാരത്തിന്റെയും പ്രാരംഭ ബാല്യകാല ഉത്തേജനത്തിന്റെയും പ്രാധാന്യത്തെക്കുറിച്ച് വൻതോതിലുള്ള അവബോധ പ്രചാരണം സംഘടിപ്പിക്കുക.
പ്രമേയം 5: പ്രധാനമന്ത്രി മാതൃ വന്ദന യോജന (PMMVY): മാതൃ ആരോഗ്യത്തിനായുള്ള പണ കൈമാറ്റം: മാതൃ പോഷകാഹാരത്തെ പിന്തുണയ്ക്കുകയും ആരോഗ്യ സംരക്ഷണ ശീലങ്ങൾ പ്രോത്സാഹിപ്പിക്കുകയും ഗർഭകാലത്ത് വരുമാന പിന്തുണ നൽകുകയും ചെയ്യുന്ന ഇന്ത്യയുടെ മുൻനിര മാതൃത്വ ആനുകൂല്യ പരിപാടിയായ പ്രധാനമന്ത്രി മാതൃ വന്ദന യോജന (PMMVY) 10 വർഷം പൂർത്തിയാക്കുന്നു. അർഹരായ എല്ലാ ഗുണഭോക്താക്കൾക്കിടയിലും പദ്ധതിയുടെ വ്യാപ്തി വർധിപ്പിക്കുന്നതിനും പൗരന്മാരുടെ അവബോധം ശക്തിപ്പെടുത്തുന്നതിനും മാതൃ-ശിശു ആരോഗ്യം മെച്ചപ്പെടുത്തുന്നതിലെ ഒരു പതിറ്റാണ്ടിന്റെ പുരോഗതി ആഘോഷിക്കുന്നതിനുമുള്ള അവസരം പോഷൺ മാസം നൽകുന്നു.
പ്രവർത്തനങ്ങളിൽ ഉൾപ്പെടാവുന്നവ –
- 100% സാച്ചുറേഷൻ ഡ്രൈവ്: PMMVY-ക്ക് കീഴിൽ അർഹരായ എല്ലാ ഗർഭിണികളെയും മുലയൂട്ടുന്ന അമ്മമാരെയും കണ്ടെത്തുന്നതിനും രജിസ്റ്റർ ചെയ്യുന്നതിനുമായി പ്രത്യേക എൻറോൾമെന്റ് ഡ്രൈവുകൾ നടത്തുക. കെട്ടിക്കിടക്കുന്ന അപേക്ഷകൾ പരിശോധിക്കുകയും വെരിഫിക്കേഷനുകൾ, അംഗീകാരങ്ങൾ, ഡയറക്ട് ബെനഫിറ്റ് ട്രാൻസ്ഫറുകൾ (DBT) എന്നിവ വേഗത്തിലാക്കുകയും ചെയ്യുക. PMMVY ഡാഷ്‌ബോർഡുകൾ വഴി പതിവ് പുരോഗതി വിലയിരുത്തലുകൾ നിരീക്ഷിക്കുക.
- പൗര അവബോധ പ്രചാരണം: PMMVY അർഹത, ആനുകൂല്യങ്ങൾ, ഗഡുക്കൾ, അപേക്ഷാ പ്രക്രിയ എന്നിവയെക്കുറിച്ച് അവബോധ പ്രചാരണങ്ങൾ നടത്തുക. സോഷ്യൽ മീഡിയയിലൂടെയും മാസ് മീഡിയയിലൂടെയും ഗുണഭോക്താക്കളുടെ സാക്ഷ്യപത്രങ്ങളും വിജയഗാഥകളും പ്രോത്സാഹിപ്പിക്കുക.
- PMMVY ടൂൾകിറ്റിന്റെ പ്രകാശനം: സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഫീൽഡ് തലത്തിൽ നടപ്പിലാക്കുന്നതിനായി PMMVY ടൂൾകിറ്റ് പുറത്തിറക്കുക. പ്രാദേശിക ഭാഷകളിൽ ടൂൾകിറ്റ് സാമഗ്രികൾ പ്രാദേശികവൽക്കരിക്കാനും പ്രചരിപ്പിക്കാനും സംസ്ഥാനങ്ങളെ/കേന്ദ്രഭരണ പ്രദേശങ്ങളെ പ്രോത്സാഹിപ്പിക്കുക.

ജനപങ്കാളിത്തം: പോഷകാഹാരം ഒരു ജനകീയ മുന്നേറ്റം
പോഷൺ അഭിയാന്റെ നിർണ്ണായക സവിശേഷത എന്നത്, പോഷകാഹാരം മെച്ചപ്പെടുത്തുന്നതിനെ ഒരു ഗവൺമെന്റ് പരിപാടിയായല്ല, മറിച്ച് ഒരു 'ജൻ ആന്ദോളൻ' അഥവാ ഒരു യഥാർത്ഥ ജനകീയ മുന്നേറ്റമായി നിലനിർത്തുന്നു എന്നതാണ്.
ശിശുഭക്ഷണ രീതികൾ, ഭക്ഷണ വൈവിധ്യം, പ്രസവത്തിനു മുമ്പുള്ള പരിചരണം, കൈകളുടെ ശുചിത്വം, സ്ഥാപനപരമായ ആരോഗ്യ സംരക്ഷണം തേടൽ എന്നിവയുമായി ബന്ധപ്പെട്ട ശാശ്വതമായ പെരുമാറ്റ രീതിയിലുള്ള മാറ്റം സജീവമായ കമ്മ്യൂണിറ്റി ഉടമസ്ഥതയിലൂടെയും താഴെത്തട്ടിലുള്ള പങ്കാളിത്തത്തിലൂടെയും മാത്രമേ കൈവരിക്കാൻ സാധിക്കൂവെന്ന് ഈ മിഷൻ തിരിച്ചറിയുന്നു. ആരോഗ്യം, ക്ഷേമം, പ്രതിരോധശേഷി എന്നിവ വളർത്തുന്ന രീതികൾ പ്രചരിപ്പിക്കുന്നതിനായി ജനങ്ങളിലേക്ക് എത്തിച്ചേരുന്നതിന് പ്രതിവർഷം നിശ്ചിത മാസങ്ങളിൽ നടത്തുന്ന ഏറ്റവും വലിയ പോഷകാഹാര കേന്ദ്രീകൃത ജനകീയ ഏകോപന പ്രചാരണങ്ങളിലൊന്നാണ് പോഷൺ മാസവും പോഷൺ പഖ്‌വാഡയും.
പോഷൺ പഖ്‌വാഡ (ഏപ്രിൽ 2026)
2018 മുതൽ വർഷം തോറും ആചരിച്ചുവരുന്ന പോഷൺ പഖ്‌വാഡ പോഷൺ അഭിയാന് കീഴിൽ കമ്മ്യൂണിറ്റി ഏകോപനം ശക്തിപ്പെടുത്തുന്നതിനും പ്രധാന പോഷകാഹാര രീതികൾ ഉറപ്പുവരുത്തുന്നതിനുമായി ഏപ്രിൽ മാസത്തിൽ നടത്തുന്ന രണ്ടാഴ്ചത്തെ തീവ്ര പ്രചാരണ പരിപാടിയാണ്.
2026-ൽ പോഷൺ പഖ്‌വാഡയുടെ 8-ാമത് പതിപ്പ് ഏപ്രിൽ 9 മുതൽ 23 വരെ നടക്കുന്നു. തലച്ചോറിന്റെ വികാസത്തിന്റെ 85%-ത്തിലധികവും ആറ് വയസ്സിന് മുമ്പ് സംഭവിക്കുന്നുവെന്നാണ് ശാസ്ത്രീയ തെളിവുകൾ സൂചിപ്പിക്കുന്നത്; ഏറ്റവും വേഗത്തിലുള്ള വളർച്ച ആദ്യത്തെ 1,000 ദിവസങ്ങളിലാണ് നടക്കുന്നത് - ഇത് തലച്ചോറിന്റെ സുഗമമായ വളർച്ചയ്ക്കും ശാരീരിക വികാസത്തിനും സമഗ്ര ക്ഷേമത്തിനും നിർണായകമായ ഒരു കാലയളവാണ്.
ജീവിതത്തിന്റെ ആദ്യഘട്ടത്തിൽ കുട്ടികൾക്കുള്ള പരിചരണത്തിന്റെയും പോഷകാഹാരത്തിന്റെയും അത്യന്താപേക്ഷിതമായ പ്രാധാന്യം തിരിച്ചറിഞ്ഞുകൊണ്ട് 8-ാമത് പോഷൺ പഖ്‌വാഡ "ജീവിതത്തിലെ ആദ്യ ആറ് വർഷങ്ങളിൽ തലച്ചോറിന്റെ വികാസം പരമാവധി വർധിപ്പിക്കുക" എന്ന ശാസ്ത്രീയമായി നിർണായകവും മാറ്റങ്ങൾക്ക് വഴിതെളിക്കുന്നതുമായ ഒരു പ്രമേയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ആരോഗ്യമുള്ള വളർച്ചയെയും തലച്ചോറിന്റെ വികാസത്തെയും പിന്തുണയ്ക്കുന്ന ശീലങ്ങളെക്കുറിച്ച് കുടുംബങ്ങൾക്കും കമ്മ്യൂണിറ്റികൾക്കുമിടയിൽ അവബോധം ശക്തിപ്പെടുത്താനും ശ്രമിക്കുന്നതിലൂടെ ജൻ ആന്ദോളനെ (ജനകീയ മുന്നേറ്റം) കൂടുതൽ ആഴമുള്ളതാക്കാൻ ലക്ഷ്യമിടുന്നു.
"ജീവിതത്തിലെ ആദ്യ ആറ് വർഷങ്ങളിൽ തലച്ചോറിന്റെ വികാസം പരമാവധി വർധിപ്പിക്കുക" എന്ന പ്രധാന പ്രമേയത്തിലൂടെ "ആരോഗ്യത്തിനായുള്ള പോഷകാഹാരം" എന്നതിൽ നിന്ന് "തലച്ചോറിന്റെ സുഗമമായ വികാസത്തിനായുള്ള പോഷകാഹാരവും പ്രാരംഭ ബാല്യകാല ഉത്തേജനവും" എന്നതിലേക്ക് ആശയത്തെ മാറ്റാൻ ഇത് ലക്ഷ്യമിടുന്നു.
|
8-ാമത് രാഷ്ട്രീയ പോഷൺ മാസം
8-ാമത് രാഷ്ട്രീയ പോഷൺ മാസം 2025 സെപ്റ്റംബർ 17-ന് മധ്യപ്രദേശിലെ ധാറിൽ നിന്ന് സ്വസ്ഥ് നാരി, സശക്ത് പരിവാർ അഭിയാന് (SNSPA) ഒപ്പം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ഈ സംരംഭം വനിതാ ശിശു വികസന മന്ത്രാലയവും ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയവും സംയുക്തമായാണ് നടപ്പിലാക്കുന്നത്.
2025-ലെ രാഷ്ട്രീയ പോഷൺ മാസം പോഷകാഹാര സാക്ഷരതയും ആരോഗ്യകരമായ ജീവിതശൈലിയും പ്രോത്സാഹിപ്പിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. മാതൃ പോഷകാഹാരം, നവജാതശിശുക്കൾ ഉൾപ്പെടെയുള്ള കുട്ടികളുടെ ഭക്ഷണ രീതികൾ (IYCF), പ്രാരംഭ ബാല്യകാല പരിചരണവും വിദ്യാഭ്യാസവും (ECCE), പൊണ്ണത്തടി പരിഹരിക്കുന്നതിനായി പഞ്ചസാരയുടെയും എണ്ണയുടെയും ഉപഭോഗം കുറയ്ക്കൽ എന്നിവ ഇതിലെ പ്രധാന വിഷയങ്ങളിൽ ഉൾപ്പെടുന്നു. ഇരുപതിലധികം മന്ത്രാലയങ്ങളുടെ ഏകോപനത്തോടെ രാജ്യവ്യാപകമായി ആകെ 14.33 കോടി പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.
|
പോഷൺ ട്രാക്കർ: പോഷകാഹാര ഭരണനിർവഹണത്തിനായുള്ള ഡിജിറ്റൽ പ്ലാറ്റ്‌ഫോം
2021 മാർച്ച് 1-ന് ആരംഭിച്ച പോഷൺ ട്രാക്കർ അടിസ്ഥാന സൗകര്യങ്ങളും സേവന വിതരണവും നിരീക്ഷിക്കുന്നതിനുള്ള പ്രധാന ഭരണനിർവഹണ സംവിധാനമായി പ്രവർത്തിക്കുന്നു. ഈ ആപ്ലിക്കേഷൻ അംഗൻവാടി കേന്ദ്രങ്ങളുടെ പ്രവർത്തനാരംഭം, കുട്ടികളുടെ ദിനംപ്രതിയുള്ള ഹാജർ, ECCE പ്രവർത്തനങ്ങൾ, വളർച്ചാ നിരീക്ഷണം എന്നിവയുൾപ്പെടെയുള്ള അംഗൻവാടി സേവനങ്ങളുടെ കൃത്യമായ തത്സമയ വിവരശേഖരണം സാധ്യമാക്കി. നിലവിൽ ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, 6 വയസ്സുവരെയുള്ള കുട്ടികൾ, കൗമാരക്കാരായ പെൺകുട്ടികൾ എന്നിവരടങ്ങുന്ന ഒരു വിഭാഗത്തെ ഈ സംവിധാനം നിരീക്ഷിക്കുന്നു.

2026 ജൂലൈ 31-ലെ കണക്കനുസരിച്ച് ഇന്ത്യയുടെ പോഷകാഹാര അടിസ്ഥാന സൗകര്യങ്ങൾ 13.30 ലക്ഷം അംഗൻവാടി വർക്കർമാർ അടങ്ങുന്ന ഏകദേശം 13.99 ലക്ഷം അംഗൻവാടി കേന്ദ്രങ്ങളിലായി വ്യാപിച്ചുകിടക്കുന്നു. ഇത് ഒമ്പത് കോടിയോളം (8.94 കോടി) ഗുണഭോക്താക്കളിലേക്ക് എത്തുന്ന വിശാലമായ അടിസ്ഥാന ശൃംഖല രൂപീകരിക്കുന്നു.
മൊത്തം ഗുണഭോക്താക്കളിൽ 7.2 കോടിയിലധികം വരുന്ന 6 മാസം മുതൽ 6 വയസ്സ് വരെയുള്ള കുട്ടികൾ തന്നെയാണ് പ്രധാന ശ്രദ്ധാകേന്ദ്രം. ഇത് ശൈശവകാല പോഷകാഹാരത്തിനും വികാസത്തിനും നൽകുന്ന ഊന്നൽ എടുത്തുകാണിക്കുന്നു.
അതേസമയം ഗർഭിണികളും മുലയൂട്ടുന്ന അമ്മമാരും ചേർന്ന് ഏകദേശം 1.1 കോടിയോളമുണ്ട്. ഇത് നിർണായകമായ ആദ്യ 1,000 ദിവസങ്ങളിൽ മാതൃ ആരോഗ്യത്തിന് നൽകുന്ന നിരന്തര ശ്രദ്ധയെ പ്രതിഫലിപ്പിക്കുന്നു.
ആരോഗ്യമുള്ള കുടുംബങ്ങളിലേക്കും രാഷ്ട്രത്തിലേക്കും
സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള തത്സമയ ട്രാക്കിംഗിനെ കമ്മ്യൂണിറ്റി ഏകോപനവുമായി (ജൻ ആന്ദോളൻ) സംയോജിപ്പിക്കുന്നതിലൂടെ രാഷ്ട്രീയ പോഷൺ മാസം പോഷകാഹാരത്തെ ഒരു രാജ്യവ്യാപക ജനകീയ മുന്നേറ്റമാക്കി മാറ്റി. മിഷൻ പോഷൺ 2.0-ന്റെ ഏകീകൃത ചട്ടക്കൂടിന് കീഴിൽ പ്രവർത്തിക്കുന്ന ഈ വാർഷിക ക്യാമ്പയിൻ സേവന വിതരണത്തിലെ വിടവുകൾ നികത്തുന്നതിനും ഭക്ഷണ വൈവിധ്യം പ്രോത്സാഹിപ്പിക്കുന്നതിനും ആരോഗ്യമുള്ളതും പോഷകാഹാരക്കുറവില്ലാത്തതുമായ ഒരു ഇന്ത്യയെ കെട്ടിപ്പടുക്കുന്നതിനായി കുട്ടിയുടെ നിർണായകമായ ആദ്യ വർഷങ്ങൾക്ക് മുൻഗണന നൽകുന്നതിനും തുടരുന്നു.
അവലംബം
Ministry of Women and Child Development
https://www.pib.gov.in/Pressreleaseshare.aspx?PRID=1910097®=48&lang=2
https://www.pib.gov.in/PressReleasePage.aspx?PRID=2180384®=48&lang=2
https://www.pib.gov.in/PressReleasePage.aspx?PRID=2249920®=48&lang=2
https://www.poshantracker.in/aboutus
https://www.pib.gov.in/PressReleaseDetail.aspx?PRID=2307291®=48&lang=1
https://cdn.poshantracker.in/public-assets/pdf/Resources/Awareness/Navchetana/Navchetana_en.pdf
Ministry of Health and Family Welfare
https://www.nfhsiips.in/nfhsuser/assets/National%20Family%20Health%20Survey%20(NFHS-6)%202023-2024%20Fact%20Sheets.pdf
https://www.nfhsiips.in/nfhsuser/publication.php
PIB Backgrounders
https://static.pib.gov.in/WriteReadData/specificdocs/documents/2025/sep/doc2025918640501.pdf
https://www.pib.gov.in/PressReleasePage.aspx?PRID=2251769®=3&lang=1
UNICEF
https://www.unicef.org/laos/ensuring-healthy-start-first-1000-days-0
9th Rashtriya Poshan Maah
***
SK
(Explainer ID: 159956)
आगंतुक पटल : 6
Provide suggestions / comments