പദ്ധതി നിർവഹണം വേഗത്തിലാക്കുന്നതിനായി, 2026 ജൂൺ 1 മുതൽ കയറ്റുമതി കേന്ദ്രങ്ങളായി ജില്ലകൾ സംരംഭത്തിന് കീഴിൽ ഫലപ്രാപ്തി ലക്ഷ്യമിട്ടുകൊണ്ടുള്ള ഘട്ടം ഘട്ടമായ സമീപനം ഗവണ്മെൻ്റ് സ്വീകരിച്ചിരിക്കുന്നു. പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ 27 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ജില്ലകൾ ഉൾപ്പെട്ടിട്ടുണ്ട്. ഇതിനായി 24 ഡിജിഎഫ്ടി പ്രാദേശിക അതോറിറ്റികളുടെയും 11 പങ്കാളി ഏജൻസികളുടെയും പിന്തുണയുണ്ട്. നിലവിലുള്ള കേന്ദ്ര-സംസ്ഥാന പദ്ധതികളുടെ സംയോജനം, ജി.ഐ ഉൽപ്പന്നങ്ങളുടെയും എംഎസ്എംഇ ക്ലസ്റ്ററുകളുടെയും ഉപയോഗം എന്നിവയിലൂടെ പുതിയ കയറ്റുമതിക്കാരുടെ രജിസ്ട്രേഷൻ, കയറ്റുമതിയുടെ മൂല്യവർദ്ധന തുടങ്ങിയവയിലാണ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.
ഈ ഡിഇഎച്ച് ചട്ടക്കൂട് സംയുക്തമായി ജില്ലകളിലെ ദീർഘകാലമായുള്ള ഘടനാപരമായ തടസ്സങ്ങൾ മറികടക്കാനും, പ്രാദേശിക ഉൽപ്പാദന ശേഷിയെ കയറ്റുമതി അവസരങ്ങളാക്കി മാറ്റാനും സഹായിക്കുന്നു.
മുന്നോട്ടുള്ള പാത
ചില വ്യവസായ കേന്ദ്രങ്ങളിൽ മാത്രം വളർച്ച കേന്ദ്രീകരിക്കുന്ന രീതിയിൽ നിന്ന് മാറി, രാജ്യത്തെ ഓരോ ജില്ലയുടെയും സാധ്യതകൾ പ്രയോജനപ്പെടുത്തുന്ന രീതിയിലേക്ക് ഇന്ത്യയുടെ കയറ്റുമതി തന്ത്രത്തിൽ കയറ്റുമതി കേന്ദ്രങ്ങളായി ജില്ലകൾ സംരംഭം ഒരു വലിയ മാറ്റം അടയാളപ്പെടുത്തുന്നു. പ്രാദേശിക ശക്തികളെ മെച്ചപ്പെട്ട കയറ്റുമതി ശേഷി, വിപണി പ്രവേശനം, സംഘടിത പിന്തുണ എന്നിവയുമായി സംയോജിപ്പിച്ച് കൂടുതൽ സമഗ്രവും കരുത്തുറ്റതുമായ ഒരു കയറ്റുമതി ആവാസവ്യവസ്ഥയാണ് ഈ പദ്ധതി സൃഷ്ടിക്കുന്നത്.
ഒരു ട്രില്ല്യൻ യുഎസ് ഡോളർ കയറ്റുമതി ലക്ഷ്യത്തിലേക്ക് ഇന്ത്യ നീങ്ങുമ്പോൾ, കേന്ദ്ര, സംസ്ഥാന, ജില്ലാ തലങ്ങൾ തമ്മിലുള്ള ശക്തമായ ഏകോപനം അത്യന്താപേക്ഷിതമാണ്. ഇത് പ്രാദേശിക സമ്പദ് വ്യവസ്ഥയെ വ്യാപാരം, നിക്ഷേപം, തൊഴിൽ എന്നിവയുടെ ചാലകശക്തികളാക്കി മാറ്റുകയും, രാജ്യത്തുടനീളം കയറ്റുമതി അധിഷ്ഠിത വളർച്ച പ്രോത്സാഹിപ്പിക്കുകയും ചെയ്യും.
അവലംബം:
Ministry of Commerce & Industry
https://www.pib.gov.in/PressReleasePage.aspx?PRID=2197651®=3&lang=1
https://content.dgft.gov.in/Website/dgftprod/a667478a-d204-4d95-a71c-a58452e1c6d9/Note%20-%20Districts%20as%20Export%20Hubs%20Initiative.pdf
https://sansad.in/getFile/loksabhaquestions/annex/187/AU5109_bmg27T.pdf?source=pqals
https://www.facebook.com/DeptofCommerceIndia/videos/india-is-strengthening-district-level-export-competitiveness-through-the-distric/1826517751372921/
https://www.pib.gov.in/PressReleasePage.aspx?PRID=2280927®=48&lang=2
https://www.pib.gov.in/PressReleasePage.aspx?PRID=2244401®=3&lang=1
https://www.pib.gov.in/PressReleasePage.aspx?PRID=1897408®=48&lang=2
https://www.pib.gov.in/PressReleasePage.aspx?PRID=2201284®=3&lang=1
https://www.pib.gov.in/PressReleasePage.aspx?PRID=2256724®=3&lang=1
DD News
https://ddnews.gov.in/en/services-boom-drives-indias-exports-to-record-usd-863-billion-in-2025-26/
Other organizations
https://ifpuat.gujarat.gov.in/DIGIGOV/digigov.htm;jsessionid=-VKltUfx4n22mbT4IYiYjyFavY2jMvzQVM49b4Hn.DIGIGOV?actionFlag=getDistrictAsExportHubForView&pagedisp=static
https://silpasathi.wb.gov.in/export-hub/
https://prsindia.org/policy/report-summaries/implementation-of-the-districts-as-export-hubs-initiative
https://eodbodisha.odisha.gov.in/Home/DEH
ODOP
https://odopup.in/en#district-products
IBEF
https://www.ibef.org/news/government-expands-deh-initiative-to-boost-district-level-export-competitiveness
PIB Archives
https://www.pib.gov.in/PressReleasePage.aspx?PRID=2217539®=3&lang=1
Click here to see pdf
PIB Research
****