Culture & Tourism

പൈതൃകചക്രത്തിന്റെ പ്രയാണം ലോക പൈതൃക പട്ടികയിലേക്കുള്ള സാരനാഥിന്റെ പാത

Posted On: 26 AUG 2026 11:59AM

പൈതൃകചക്രത്തിന്റെ പ്രയാണം

ലോക പൈതൃക പട്ടികയിലേക്കുള്ള സാരനാഥിന്റെ പാത

ദക്ഷിണ കൊറിയയിലെ ബുസാനിൽ നടന്ന ലോക പൈതൃക സമിതിയുടെ 48-ാമത് സമ്മേളനത്തിൽപുരാതന ബുദ്ധമത കേന്ദ്രമായ സാരാനാഥ് യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടംപിടിച്ചതോടെ ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തിന് മറ്റൊരു ആഗോള അംഗീകാരം കൂടി ലഭിച്ചിരിക്കുകയാണ്. ബുദ്ധഭഗവാൻ തന്റെ ആദ്യ പ്രഭാഷണം നടത്തിയ സാരാനാഥ്അദ്ദേഹത്തിന്റെ ജീവിതവുമായി ബന്ധപ്പെട്ട നാല് പ്രധാന ബുദ്ധമത തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നാണ്. ഈ കൂട്ടിച്ചേർക്കലോടെ ഇന്ത്യയിലെ യുനെസ്കോ ലോക പൈതൃക കേന്ദ്രങ്ങളുടെ എണ്ണം 45 ആയി ഉയർന്നു. ഇത് ഇന്ത്യയെ ആഗോളതലത്തിൽ ആറാം സ്ഥാനത്തും ഏഷ്യ-പസഫിക് മേഖലയിൽ രണ്ടാം സ്ഥാനത്തും എത്തിക്കുന്നു. കൂടാതെ, ബുദ്ധമതത്തിന്റെ ജന്മദേശം എന്ന നിലയിലുള്ള ഇന്ത്യയുടെ സ്വത്വത്തെയുംഅതിവിശിഷ്ടമായ ആഗോള മൂല്യമുള്ള പൈതൃകം സംരക്ഷിക്കുന്നതിനുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയെയും ഇത് കൂടുതൽ ശക്തിപ്പെടുത്തുന്നു.

ഇന്ത്യൻ പൈതൃകത്തിലെ ഒരു നാഴികക്കല്ല്https://static.pib.gov.in/WriteReadData/userfiles/image/2026/aug/image002_20260826120141_29a7b9.jpg

 

പൈതൃകം എന്നത് ഭൂതകാലത്തിന്റെ ഒരു ഓർമ്മപ്പെടുത്തൽ മാത്രമല്ല; അത് വർത്തമാനകാലത്തെ രൂപപ്പെടുത്തുകയും ഭാവിയെ നയിക്കുകയും ചെയ്യുന്നു. തലമുറകളിലൂടെ സമൂഹങ്ങൾ സംരക്ഷിക്കുകയും കൈമാറുകയും ചെയ്യുന്ന കഥകളെയും പാരമ്പര്യങ്ങളെയും മൂല്യങ്ങളെയും അത് പ്രതിഫലിപ്പിക്കുന്നു. സാംസ്കാരികവും പ്രകൃതിദത്തവുമായ പൈതൃകം എന്നത് വ്യക്തിത്വത്തിന്റെയും അറിവിന്റെയും പ്രചോദനത്തിന്റെയും പകരംവെക്കാനില്ലാത്ത ഉറവിടങ്ങളാണ്.

2026 ജൂലൈ 25-ന് വൈകീട്ട്ദക്ഷിണ കൊറിയയിലെ ബുസാനിൽ നടന്ന ലോക പൈതൃക സമിതിയുടെ 48-ാമത് സമ്മേളനത്തിൽപുരാതന ബുദ്ധമത കേന്ദ്രമായ സാരാനാഥ് യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തി. ഈ അംഗീകാരത്തോടെഇന്ത്യയ്ക്ക് ഇപ്പോൾ യുനെസ്കോ അംഗീകരിച്ച 45 ലോക പൈതൃക കേന്ദ്രങ്ങളുണ്ട്.

ഈ അംഗീകാരം ലോക പൈതൃക പട്ടികയിലെ വെറുമൊരു പുതിയ കൂട്ടിച്ചേർക്കൽ മാത്രമല്ല. വൈവിധ്യമാർന്ന പാരമ്പര്യങ്ങളും മികച്ച വാസ്തുവിദ്യയും ദീർഘമായ ചരിത്രവും കൊണ്ട് സമ്പന്നമായ ഇന്ത്യയുടെ സാംസ്കാരിക പാരമ്പര്യത്തെ ഇത് ആഘോഷിക്കുന്നു. കൂടാതെ 196 അംഗരാജ്യങ്ങളിലുടനീളം ഇന്നത്തെയും നാളത്തെയും തലമുറകൾക്കായി അതിവിശിഷ്ടമായ ആഗോള മൂല്യമുള്ള സ്ഥലങ്ങളെ സംരക്ഷിക്കാൻ ലക്ഷ്യമിടുന്ന ലോക പൈതൃക കൺവെൻഷന്റെ ലക്ഷ്യത്തെ ഇത് കൂടുതൽ ശക്തിപ്പെടുത്തുന്നു.

ഐക്യരാഷ്ട്രസഭയുടെ വിദ്യാഭ്യാസ, ശാസ്ത്ര, സാംസ്കാരിക സംഘടനയായ യുനെസ്കോ (UNESCO), മനുഷ്യരാശിക്ക് ആകമാനം അസാധാരണ മൂല്യമുള്ള സാംസ്കാരികവും പ്രകൃതിദത്തവുമായ പൈതൃകങ്ങളുടെ തിരിച്ചറിയൽ, സംരക്ഷണം, പരിപാലനം എന്നിവയെ പ്രോത്സാഹിപ്പിക്കുന്നു. 1972-ൽ യുനെസ്കോ അംഗീകരിച്ച 'ലോക സാംസ്കാരിക-പ്രകൃതിദത്ത പൈതൃക സംരക്ഷണത്തിനായുള്ള കൺവെൻഷനിൽ' നിന്നാണ് ഈ പ്രതിബദ്ധത ഉടലെടുക്കുന്നത്.

2026 ജൂലൈയിലെ കണക്കനുസരിച്ച് 173 രാജ്യങ്ങളിലായി 991 സാംസ്കാരിക കേന്ദ്രങ്ങളും 240 പ്രകൃതിദത്ത കേന്ദ്രങ്ങളും 42 മിശ്രിത കേന്ദ്രങ്ങളും ഉൾപ്പെടെ 1,273 പൈതൃക സ്വത്തുക്കൾ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിലുണ്ട്. 2024 ഒക്ടോബറിലെ കണക്കുപ്രകാരം 196 അംഗരാജ്യങ്ങൾ ലോക പൈതൃക കൺവെൻഷൻ അംഗീകരിച്ചിട്ടുണ്ട്. ഇത് ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള ഏതൊരു ഏജൻസിയുടെയും ഏറ്റവും കൂടുതൽ പ്രശംസിക്കപ്പെട്ടതും അംഗീകരിക്കപ്പെട്ടതുമായ ഉടമ്പടികളിൽ ഒന്നായി ഇതിനെ മാറ്റുന്നു.

ദേശീയ അതിർത്തികൾക്കപ്പുറത്തേക്ക് വ്യാപിക്കുന്നു എന്നതാണ് ലോക പൈതൃകം എന്ന ആശയത്തിന്റെ സവിശേഷത. ഈ കേന്ദ്രങ്ങൾ അതാത് രാജ്യങ്ങളുടെ അതിർത്തികൾക്കുള്ളിൽ നിലനിൽക്കുമ്പോഴും, അവയുടെ പ്രാധാന്യം മുഴുവൻ മനുഷ്യരാശിക്കുമുള്ളതാണ്. വരുംതലമുറകൾക്കായി കൂട്ടായ പരിചരണവും സംരക്ഷണവും അർഹിക്കുന്ന ഒരു പങ്കുവെക്കപ്പെട്ട പാരമ്പര്യമായി ഇവ അംഗീകരിക്കപ്പെടുന്നു.

സാരാനാഥിന്റെ കഥ

https://static.pib.gov.in/WriteReadData/userfiles/image/2026/aug/image003_20260826120150_86b026.jpg

ബുദ്ധമത പാരമ്പര്യത്തിൽ സാരാനാഥിന് സവിശേഷമായ ഒരു സ്ഥാനമുണ്ട്. ഉത്തർപ്രദേശിലെ വാരണസിയിൽ സ്ഥിതി ചെയ്യുന്ന ഇത് ബുദ്ധമത തീർത്ഥാടനത്തിന്റെ നാല് പ്രധാന കേന്ദ്രങ്ങളിലൊന്നാണ്. ചൗഖണ്ഡി സ്തൂപം, സാരാനാഥിലെ പുരാവസ്തു അവശിഷ്ടങ്ങൾ എന്നിങ്ങനെ പരസ്പരം ബന്ധപ്പെട്ടിരിക്കുന്ന രണ്ട് ഘടകങ്ങൾ ഉൾക്കൊള്ളുന്നതാണ് യുനെസ്കോയുടെ ലോക പൈതൃക അംഗീകാരം. ധമേഖ് സ്തൂപം, ധർമ്മരാജിക് സ്തൂപം, മൂലഗന്ധകുടി വിഹാരം, അശോകസ്തംഭം എന്നിവയും മറ്റ് നിരവധി പുരാതന അവശേഷിപ്പുകൾ ഈ പുരാവസ്തു സമുച്ചയത്തിൽ ഉൾപ്പെടുന്നു. ഇവയെല്ലാം ചേർന്ന് ഈ പുരാതന കേന്ദ്രത്തിന്റെ ചരിത്രപരമായ ഭൂപ്രകൃതിയെ അതേപടി നിലനിർത്തുന്നു.

ബുദ്ധമത പാരമ്പര്യത്തിൽ ഋഷിപതനം, ഇഷിപതനം, മൃഗദാവ എന്നിങ്ങനെ അറിയപ്പെടുന്ന സാരാനാഥാണ് ബി.സി.ഇ. ആറാം നൂറ്റാണ്ടിൽ ഗൗതമ ബുദ്ധൻ തന്റെ ആദ്യ പ്രഭാഷണം നടത്തിയ സ്ഥലം. 'ധർമ്മചക്ര പ്രവർത്തനം' (ധർമ്മത്തിന്റെ ചക്രം തിരിച്ചുകൊണ്ട്) എന്നറിയപ്പെടുന്ന ഈ പ്രഭാഷണം ബുദ്ധസംഘത്തിന്റെ തുടക്കത്തിനും വിശുദ്ധ അഷ്ടാംഗ മാർഗ്ഗ തത്ത്വങ്ങളുടെ സ്ഥാപനത്തിനും വഴിതെളിച്ചു.

നൂറ്റാണ്ടുകളിലുടനീളം രാജകീയ, സന്യാസി, ജനകീയ പിന്തുണകളോടെ സാരാനാഥ് വികസിച്ചു. ബുദ്ധന്റെ ആദ്യ പ്രഭാഷണത്തോടും അദ്ദേഹത്തിന്റെ ആദ്യത്തെ അഞ്ച് ശിഷ്യന്മാരുമായുള്ള കൂടിക്കാഴ്ചയോടും ബന്ധപ്പെട്ട ഈ പ്രദേശത്തിന് ചുറ്റും നിരവധി സ്തൂപങ്ങളും ക്ഷേത്രങ്ങളും വിഹാരങ്ങളും നിർമ്മിക്കപ്പെട്ടു. തുടർച്ചയായ 16 നൂറ്റാണ്ടുകളിലെ വികസന ചരിത്രമാണ് ഈ കേന്ദ്രം പ്രതിഫലിപ്പിക്കുന്നത്. ബി.സി.ഇ. 4-3 നൂറ്റാണ്ടുകളിലെ മൗര്യപൂർവ്വ കാലഘട്ടം മുതൽ, സാരാനാഥിന്റെ തകർച്ചയ്ക്കും നാശത്തിനും കാരണമായ സി.ഇ. 12-ാം നൂറ്റാണ്ട് വരെയുള്ള കാലയളവിലേതാണ് ഇവിടുത്തെ സ്മാരകങ്ങൾ. 18-ാം നൂറ്റാണ്ടിൽ കണ്ടെത്തുന്നത് വരെ ഈ പ്രദേശം അധികമാരാലും ശ്രദ്ധിക്കപ്പെടാതെ കിടക്കുകയായിരുന്നു.

അംഗീകാരത്തിലേക്കുള്ള പാത

https://static.pib.gov.in/WriteReadData/userfiles/image/2026/aug/image004_20260826120200_c14e1e.jpg

ലോക പൈതൃക അംഗീകാരത്തിലേക്കുള്ള സാരാനാഥിന്റെ യാത്ര ദീർഘവും കൃത്യതയാർന്നതുമായ ഒരു പ്രക്രിയയായിരുന്നു. ഈ പുരാതന കേന്ദ്രം 1998-ൽത്തന്നെ ഇന്ത്യയുടെ താൽക്കാലിക ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു.

ലോക പൈതൃക കമ്മിറ്റിയുടെ പരിഗണനയ്ക്കായി 2025 ജനുവരിയിലാണ് ഇത് സമർപ്പിക്കപ്പെട്ടത്. തുടർന്ന്, യുനെസ്കോയുടെ ഉപദേശക സമിതികളുമായുള്ള സാങ്കേതിക യോഗങ്ങളും, നിർദ്ദിഷ്ട പൈതൃക കേന്ദ്രത്തിന്റെ യോഗ്യത പരിശോധിക്കുന്നതിനായി ഐക്കോമോസ് (ICOMOS) നടത്തിയ വിലയിരുത്തൽ ദൗത്യവും അടങ്ങുന്ന 18 മാസം നീണ്ട നടപടിക്രമങ്ങൾ നടന്നു. യുനെസ്കോയുടെ ഉപദേശക സമിതികളിലൊന്നായി പ്രവർത്തിക്കുന്ന ഐക്കോമോസ്, പൈതൃക പട്ടികയിലേക്ക് നിർദ്ദേശിക്കപ്പെടുന്ന സാംസ്കാരിക-മിശ്രിത കേന്ദ്രങ്ങളുടെ മൂല്യനിർണ്ണയം നടത്തുന്നു. ദക്ഷിണ കൊറിയയിലെ ബുസാനിൽ നടന്ന ലോക പൈതൃക കമ്മിറ്റിയുടെ 48-ാമത് സമ്മേളനത്തിൽ എടുത്ത ചരിത്രപരമായ തീരുമാനത്തോടെയാണ് ഈ നടപടിക്രമങ്ങൾ പൂർത്തിയായത്.

യുനെസ്കോ ലോക പൈതൃക പട്ടികയുടെ (ലോക പൈതൃക കൺവെൻഷന്റെ മാനദണ്ഡ പ്രകാരം) (iii), (vi) എന്നീ മാനദണ്ഡങ്ങൾ മുൻനിർത്തിയാണ് പുരാതന ബുദ്ധമത കേന്ദ്രമായ സാരാനാഥ് നിർദ്ദേശിക്കപ്പെട്ടത്.

മാനദണ്ഡം (iii) — ബുദ്ധമത തീർത്ഥാടനത്തിന്റെ നാല് പ്രധാന കേന്ദ്രങ്ങളിലൊന്ന് എന്ന നിലയിൽ സാരാനാഥിന്റെ ശാശ്വതമായ ആത്മീയ പ്രാധാന്യത്തെ അംഗീകരിക്കുന്നു. നൂറ്റാണ്ടുകളിലുടനീളം ഈ പ്രദേശത്ത് നിർമ്മിക്കപ്പെടുകയും പുനർനിർമ്മിക്കപ്പെടുകയും ചെയ്ത നിരവധി മതപരമായ കെട്ടിടങ്ങളിലും സ്മാരകങ്ങളിലും ഇത് പ്രതിഫലിക്കുന്നുണ്ട്.

മാനദണ്ഡം (vi) — ബുദ്ധമത സമൂഹത്തിന് അത്യധികം പ്രാധാന്യമുള്ള, ബുദ്ധന്റെ ജീവിതത്തിലെ സംഭവങ്ങളുമായുള്ള സാരാനാഥിന്റെ നേരിട്ടുള്ളതും ദൃശ്യവുമായ ബന്ധത്തെ അംഗീകരിക്കുന്നു. ബോധ്ഗയയിൽ വെച്ച് സംബോധി (ജ്ഞാനോദയം) ലഭിച്ചതിനുശേഷം ബുദ്ധൻ നടത്തിയ ആദ്യ പ്രഭാഷണവും അദ്ദേഹത്തിന്റെ ആദ്യ ശിഷ്യന്മാരുമായുള്ള കൂടിക്കാഴ്ചയും ഇതിൽ ഉൾപ്പെടുന്നു. നൂറ്റാണ്ടുകളായി സാരാനാഥിൽ നിർമ്മിക്കപ്പെട്ട നിരവധിയായ നിർമ്മിതികൾ ഈ സംഭവങ്ങളുടെയും, ബുദ്ധന്റെ ഉപദേശങ്ങളുടെയും, 'ത്രിരത്ന' എന്ന സങ്കൽപ്പത്തിന്റെയും നിലനിൽക്കുന്ന പ്രാധാന്യത്തെ എടുത്തുകാണിക്കുന്നു.

ഈ അംഗീകാരം ലോക പൈതൃക കൺവെൻഷന്റെ വിപുലമായ ലക്ഷ്യത്തെക്കൂടിയാണ് പ്രതിഫലിപ്പിക്കുന്നത്. വർത്തമാന-ഭാവി തലമുറകൾക്കായി അതിവിശിഷ്ടമായ ആഗോള മൂല്യമുള്ള പൈതൃകങ്ങൾ സംരക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനും യുനെസ്കോ ലക്ഷ്യമിടുന്നു.

സാരാനാഥ്: സമാധാനത്തിന്റെ ഒരു ആഗോള പാരമ്പര്യം

സാരാനാഥ് എന്നത് വെറുമൊരു പുരാവസ്തു കേന്ദ്രം മാത്രമല്ല. ജപ്പാൻ, തായ്‌ലൻഡ്, ശ്രീലങ്ക, മ്യാൻമർ, വിയറ്റ്‌നാം, ദക്ഷിണ കൊറിയ, കമ്പോഡിയ, മംഗോളിയ തുടങ്ങി നിരവധി രാജ്യങ്ങളിൽ നിന്നുള്ള ബുദ്ധമതക്കാർ എത്തുന്ന ഒരു ആഗോള തീർത്ഥാടന കേന്ദ്രമായി ഇത് നിലകൊള്ളുന്നു. ലോകത്തിലെ ഏറ്റവും ആദരിക്കപ്പെടുന്ന ബുദ്ധമത തീർത്ഥാടന കേന്ദ്രങ്ങളിലൊന്നായ സാരാനാഥ്ബുദ്ധമതത്തിന്റെ ജന്മദേശം എന്ന നിലയിലുള്ള ഇന്ത്യയുടെ സ്വത്വത്തെ കൂടുതൽ ദൃഢമാക്കുകയുംമറ്റ് ബുദ്ധമത രാഷ്ട്രങ്ങളുമായുള്ള സാംസ്കാരിക ബന്ധത്തിനും അന്താരാഷ്ട്ര സഹകരണത്തിനും ഒരു പാലമായി വർത്തിക്കുകയും ചെയ്യുന്നു.

സാരാനാഥിന് ലഭിച്ച ഈ അംഗീകാരത്തോടെ, ബുദ്ധന്റെ ജീവിതവുമായി ബന്ധപ്പെട്ട നാല് പ്രധാന ബുദ്ധമത തീർത്ഥാടന കേന്ദ്രങ്ങളിൽ മൂന്നെണ്ണം ഇപ്പോൾ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. നേപ്പാളിലെ ലുംബിനി, ബിഹാറിലെ ബോധ്ഗയയിലുള്ള മഹാബോധി ക്ഷേത്രം, ഉത്തർപ്രദേശിലെ സാരാനാഥ് എന്നിവയാണവ. ഇന്ത്യയിലെ സാഞ്ചി, നളന്ദ, അജന്ത, ശ്രീലങ്കയിലെ അനുരാധപുരം, ബംഗ്ലാദേശിലെ പഹാർപൂർ, ഇന്നത്തെ പാകിസ്ഥാനിലുള്ള തക്ഷശില, തഖ്ത്-ഇ-ബാഹി തുടങ്ങിയ മറ്റ് പ്രധാന ബുദ്ധമത ലോക പൈതൃക കേന്ദ്രങ്ങളുടെ നിരയിലേക്കാണ് ഇവയും ചേരുന്നത്.

സാരാനാഥിന്റെ അതിവിശിഷ്ടമായ ആഗോള മൂല്യം സംരക്ഷിക്കുന്നതിനുള്ള ഇന്ത്യയുടെ പ്രതിബദ്ധതയെക്കൂടിയാണ് ഈ അംഗീകാരം വീണ്ടും അടിവരയിടുന്നത്. വരുംതലമുറകൾക്കായി ഈ കേന്ദ്രത്തിന്റെ തനിമയും വിശുദ്ധിയും അതേപടി നിലനിർത്തുന്നതിനായി, ടൂറിസത്തെ സുസ്ഥിരമായി കൈകാര്യം ചെയ്യാനും ബഫർ സോണിനുള്ളിലെ ആസൂത്രണം ചെയ്യാത്ത വികസന പ്രവർത്തനങ്ങൾ തടയാനും ​ഗവൺമെന്റ്  നടപടികൾ സ്വീകരിക്കും.

ഇന്ത്യയുടെ പൈതൃക വിജയത്തിന് വഴിയൊരുക്കുമ്പോൾ

ഓരോ വിജയകരമായ നാമനിർദ്ദേശത്തിന് പിന്നിലും വർഷങ്ങൾ നീണ്ട സ്ഥാപനപരമായ മുന്നൊരുക്കങ്ങളുണ്ട്. ലോക പൈതൃക കേന്ദ്രങ്ങളുടെ കാര്യത്തിൽ കേന്ദ്ര ഏജൻസികൾ, സംസ്ഥാന ​ഗവൺമെന്റുകൾ, അന്താരാഷ്ട്ര സംഘടനകൾ എന്നിവ തമ്മിലുള്ള അടുത്ത ഏകോപനത്തിലാണ് ഇന്ത്യയുടെ സമീപനം അധിഷ്ഠിതമായിരിക്കുന്നത്.

കേന്ദ്ര സാംസ്കാരിക മന്ത്രാലയം

സാംസ്കാരിക വിഷയങ്ങളിൽ യുനെസ്കോയുമായുള്ള ഇന്ത്യയുടെ ഇടപെടലുകൾക്ക് നേതൃത്വം നൽകുന്നത് സാംസ്കാരിക മന്ത്രാലയമാണ്. യുനെസ്കോയുടെ സാംസ്കാരിക ഉടമ്പടികൾക്ക് കീഴിലുള്ള ഇന്ത്യയുടെ പ്രതിബദ്ധതകൾ നടപ്പിലാക്കുന്നതും ലോക പൈതൃക കേന്ദ്രങ്ങൾ, അദൃശ്യ സാംസ്കാരിക പൈതൃകങ്ങൾ എന്നിവയ്ക്കായുള്ള നാമനിർദ്ദേശങ്ങൾ ഏകോപിപ്പിക്കുന്നതും മന്ത്രാലയമാണ്. കൂടാതെ, അന്താരാഷ്ട്ര പൈതൃക സംരക്ഷണ മാനദണ്ഡങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും യുനെസ്കോ വഴിയും അന്താരാഷ്ട്ര സാംസ്കാരിക സഹകരണത്തിലൂടെയും സാംസ്കാരിക നയതന്ത്രം ശക്തിപ്പെടുത്തുന്നതിനും മന്ത്രാലയം പ്രവർത്തിക്കുന്നു.

ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (ASI)

ഇന്ത്യാ ​ഗവൺമെന്റിന് വേണ്ടി ലോക പൈതൃക സംബന്ധിയായ വിഷയങ്ങളുടെ നോഡൽ ഏജൻസിയായി പ്രവർത്തിക്കുന്നത് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (ASI) ആണ്. ലോക പൈതൃക പട്ടികയിലുള്ള 28 കേന്ദ്രങ്ങൾ ഉൾപ്പെടെ3688 കേന്ദ്ര സംരക്ഷിത സ്മാരകങ്ങളുടെ സംരക്ഷണവും പരിപാലനവും ASI നിർവ്വഹിക്കുന്നു. കുടിവെള്ളം, ശൗചാലയങ്ങൾ, നടപ്പാതകൾ, ലാൻഡ്സ്കേപ്പിംഗ് തുടങ്ങിയ സന്ദർശക സൗകര്യങ്ങൾ ഒരുക്കുന്നതിന് പുറമെ 1958-ലെ പുരാതന സ്മാരകങ്ങളും പുരാവസ്തു കേന്ദ്രങ്ങളും അവശേഷിപ്പുകളും സംബന്ധിച്ച നിയമം, 1972-ലെ ആന്റിക്വിറ്റീസ് ആൻഡ് ആർട്ട് ട്രെഷേഴ്സ് എന്നീ രണ്ട് നിയമങ്ങളുടെ നടത്തിപ്പും ASI-യുടെ ചുമതലയിലാണ്. ഓരോ സ്മാരകത്തിന്റെയും ആവശ്യകതകളും വിഭവങ്ങളുടെ ലഭ്യതയും മുൻനിർത്തി പതിവായി സംരക്ഷണ-പരിപാലന പ്രവർത്തനങ്ങൾ നടത്തിവരുന്നു.

ഇന്ത്യയുടെ വളരുന്ന ലോക പൈതൃക പട്ടിക

നമ്മുടെ പൈതൃകം എന്നത് വെറും ശിലകളോ ലിപികളോ അവശേഷിപ്പുകളോ കൊണ്ട് മാത്രം നിർമ്മിക്കപ്പെട്ട ഒന്നല്ല. അത് ഓരോ ക്ഷേത്രച്ചുവരുകളിലെയും നിശ്ശബ്ദ മന്ത്രണങ്ങളിലും, പുരാതന കോട്ടകളിലെ കൊത്തുപണികളിലുംതലമുറകളായി കൈമാറ്റം ചെയ്യപ്പെട്ടുപോരുന്ന ഓരോ നാടൻ പാട്ടുകളിലും ജീവസ്സുറ്റതായി നിലകൊള്ളുന്നു. അത് ഇന്ത്യയുടെ മഹത്തായ സാംസ്കാരത്തിന്റെ കഥ പറയുകയുംരാജ്യത്തിന്റെ സമ്പന്നമായ സാംസ്കാരിക-പ്രകൃതിദത്ത പാരമ്പര്യത്തെ പ്രതിഫലിപ്പിക്കുകയും ചെയ്യുന്നു.

രാജ്യം

ലോക പൈതൃക കേന്ദ്രങ്ങൾ (2026 ജൂലൈയിലെ കണക്കനുസരിച്ച്)

ഇറ്റലി

62

ചൈന

61

ഫ്രാൻസ്

56

ജർമ്മനി

55

സ്പെയിൻ

50

ഇന്ത്യ

45

മെക്സിക്കോ

36

യുണൈറ്റഡ് കിംഗ്ഡം

35

റഷ്യ

33

https://static.pib.gov.in/WriteReadData/userfiles/image/2026/aug/image005_20260826120210_746ef7.jpg

ഇന്ന് 37 സാംസ്കാരിക കേന്ദ്രങ്ങളും 7 പ്രകൃതിദത്ത കേന്ദ്രങ്ങളും 1 മിശ്രിത കേന്ദ്രവും ഉൾപ്പെടെ 45 യുനെസ്കോ ലോക പൈതൃക കേന്ദ്രങ്ങളുടെ സങ്കേതമാണ് ഇന്ത്യ. ഇത് രാജ്യത്തെ ആഗോളതലത്തിൽ ആറാം സ്ഥാനത്തും ഏഷ്യ-പസഫിക് മേഖലയിൽ രണ്ടാം സ്ഥാനത്തും എത്തിക്കുന്നു.

ഇന്ത്യയുടെ ആദ്യത്തെ എൻട്രികൾ ഒറ്റ വർഷത്തിലാണ് പട്ടികയിൽ ഇടംപിടിച്ചത്. 1983-ൽ താജ്മഹൽ, എല്ലോറ ഗുഹകൾ, അജന്ത ഗുഹകൾ എന്നിവയോടൊപ്പം ആഗ്രാ കോട്ടയും ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തി. തുടർന്ന് കോട്ടകൾ, ക്ഷേത്രങ്ങൾ, ഗുഹകൾ, റെയിൽവേകൾ, പടവുകിണറുകൾ, ആസൂത്രിത നഗരങ്ങൾ, ദേശീയ ഉദ്യാനങ്ങൾ എന്നിവയെയെല്ലാം ഉൾപ്പെടുത്തിക്കൊണ്ട് ഈ പട്ടിക വികസിക്കുകയായിരുന്നു.

കഴിഞ്ഞ വർഷംപാരീസിലെ യുനെസ്കോ ആസ്ഥാനത്ത് നടന്ന 47-ാമത് ലോക പൈതൃക സമിതി സമ്മേളനത്തിൽ ഇന്ത്യയുടെ 'മറാഠാ സൈനിക ഭൂപ്രദേശങ്ങൾ'  പൈതൃക പട്ടികയിൽ ഇടംപിടിച്ചിരുന്നു. ഈ വർഷം ബുസാനിൽ നടന്ന 48-ാമത് സമ്മേളനത്തിൽ സാരാനാഥ് കൂടി ഉൾപ്പെട്ടതോടെ ഇന്ത്യയുടെ ആകെ പൈതൃക കേന്ദ്രങ്ങളുടെ എണ്ണം 45 ആയി ഉയർന്നു. ഇതോടെ ആഗോളതലത്തിൽ ആറാം സ്ഥാനത്തും ഏഷ്യ-പസഫിക് മേഖലയിൽ രണ്ടാം സ്ഥാനത്തും ഇന്ത്യ സ്ഥാനം നിലനിർത്തുന്നു. ഭാവിയിലെ ഏതൊരു ലോക പൈതൃക നാമനിർദ്ദേശത്തിനും നിർബന്ധമായും വേണ്ട ആദ്യപടിയായ ഇന്ത്യയുടെ താൽക്കാലിക പട്ടിക  ഇപ്പോൾ 69 പൈതൃക കേന്ദ്രങ്ങളായി വികസിച്ചിട്ടുണ്ട്.

ഇന്ത്യയിലെ യുനെസ്കോ ലോക പൈതൃക കേന്ദ്രങ്ങളുടെ പട്ടിക:

 

വർഷം

കേന്ദ്രം

സംസ്ഥാനം / കേന്ദ്രഭരണ പ്രദേശം

വിഭാഗം

1983

ആഗ്രാ കോട്ട

ഉത്തർപ്രദേശ്

സാംസ്കാരികം

1983

അജന്ത ഗുഹകൾ

മഹാരാഷ്ട്ര

സാംസ്കാരികം

1983

എല്ലോറ ഗുഹകൾ

മഹാരാഷ്ട്ര

സാംസ്കാരികം

1983

താജ്മഹൽ

ഉത്തർപ്രദേശ്

സാംസ്കാരികം

1984

കൊണാർക്ക് സൂര്യക്ഷേത്രം

ഒഡീഷ

സാംസ്കാരികം

1984

മഹാബലിപുരത്തെ സ്മാരക സമുച്ചയം

തമിഴ്‌നാട്

സാംസ്കാരികം

1985

കാസിരംഗ ദേശീയ ഉദ്യാനം

അസം

പ്രകൃതിദത്തം

1985

കേവലാദേവ് ദേശീയ ഉദ്യാനം

രാജസ്ഥാൻ

പ്രകൃതിദത്തം

1985

മാനസ് വന്യജീവി സങ്കേതം

അസം

പ്രകൃതിദത്തം

1986

ഖജുരാഹോ സ്മാരക സമുച്ചയം

മധ്യപ്രദേശ്

സാംസ്കാരികം

1986

ഫത്തേപൂർ സിക്രി

ഉത്തർപ്രദേശ്

സാംസ്കാരികം

1986

ഗോവയിലെ പള്ളികളും കോൺവെന്റുകളും

ഗോവ

സാംസ്കാരികം

1987

ഹംപിയിലെ സ്മാരക സമുച്ചയം

കർണാടക

സാംസ്കാരികം

1987

സുന്ദർബൻസ് ദേശീയ ഉദ്യാനം

പശ്ചിമ ബംഗാൾ

പ്രകൃതിദത്തം

1987

എലിഫന്റ ഗുഹകൾ

മഹാരാഷ്ട്ര

സാംസ്കാരികം

1987

പട്ടടക്കല്ലിലെ സ്മാരക സമുച്ചയം

കർണാടക

സാംസ്കാരികം

1987, 2004

മഹത്തായ ചോള ക്ഷേത്രങ്ങൾ

തമിഴ്‌നാട്

സാംസ്കാരികം

1988, 2005

നന്ദാദേവി - പുഷ്പതാഴ്‌വര ദേശീയ ഉദ്യാനങ്ങൾ

ഉത്തരാഖണ്ഡ്

പ്രകൃതിദത്തം

1989

സാഞ്ചിയിലെ ബുദ്ധമത സ്മാരകങ്ങൾ

മധ്യപ്രദേശ്

സാംസ്കാരികം

1993

ഹുമയൂണിന്റെ കല്ലറ, ഡൽഹി

ഡൽഹി

സാംസ്കാരികം

1993

ഖുതുബ് മിനാറും അനുബന്ധ സ്മാരകങ്ങളും

ഡൽഹി

സാംസ്കാരികം

1999, 2005, 2008

ഇന്ത്യയിലെ പർവ്വത റെയിൽവേകൾ

പശ്ചിമ ബംഗാൾ, തമിഴ്‌നാട്, ഹിമാചൽ പ്രദേശ്

സാംസ്കാരികം

2002

ബോധ്ഗയയിലെ മഹാബോധി ക്ഷേത്ര സമുച്ചയം

ബീഹാർ

സാംസ്കാരികം

2003

ഭീംബെട്കയിലെ ശിലാകേന്ദ്രങ്ങൾ

മധ്യപ്രദേശ്

സാംസ്കാരികം

2004

ചമ്പാനേർ-പാവാഗഢ് പുരാവസ്തു പാർക്ക്

ഗുജറാത്ത്

സാംസ്കാരികം

2004

ഛത്രപതി ശിവാജി ടെർമിനസ്

മഹാരാഷ്ട്ര

സാംസ്കാരികം

2007

ചെങ്കോട്ട സമുച്ചയം

ഡൽഹി

സാംസ്കാരികം

2010

ജന്തർ മന്തർ, ജയ്പൂർ

രാജസ്ഥാൻ

സാംസ്കാരികം

2012

പശ്ചിമഘട്ടം

കർണാടക, കേരളം, മഹാരാഷ്ട്ര, തമിഴ്‌നാട്

പ്രകൃതിദത്തം

2013

രാജസ്ഥാനിലെ മലങ്കോട്ടകൾ

രാജസ്ഥാൻ

സാംസ്കാരികം

2014

ഗ്രേറ്റ് ഹിമാലയൻ നാഷണൽ പാർക്ക് കൺസർവേഷൻ ഏരിയ

ഹിമാചൽ പ്രദേശ്

പ്രകൃതിദത്തം

2014

പഠാനിലെ റാണി-കി-വാവ് (റാണിയുടെ പടവുകിണർ)

ഗുജറാത്ത്

സാംസ്കാരികം

2016

നളന്ദ മഹാവിഹാര പുരാവസ്തു കേന്ദ്രം

ബിഹാർ

സാംസ്കാരികം

2016

കാഞ്ചൻജംഗ ദേശീയ ഉദ്യാനം

സിക്കിം

മിക്സ്ഡ്

2016

ലെ കോർബസിയറുടെ വാസ്തുവിദ്യാ നിർമ്മിതികൾ

ചണ്ഡീഗഡ്

സാംസ്കാരികം

2017

അഹമ്മദാബാദ് ചരിത്ര നഗരം

ഗുജറാത്ത്

സാംസ്കാരികം

2018

മുംബൈയിലെ വിക്ടോറിയൻ ഗോഥിക്, ആർട്ട് ഡെക്കോ നിർമ്മിതികൾ

മഹാരാഷ്ട്ര

സാംസ്കാരികം

2019

ജയ്പൂർ നഗരം

രാജസ്ഥാൻ

സാംസ്കാരികം

2021

ധോളവിര: ഒരു ഹാരപ്പൻ നഗരം

ഗുജറാത്ത്

സാംസ്കാരികം

2021

കാകതീയ രുദ്രേശ്വര (രാമപ്പ) ക്ഷേത്രം

തെലങ്കാന

സാംസ്കാരികം

2023

ഹൊയ്സാലയിലെ പുണ്യക്ഷേത്ര സമുച്ചയങ്ങൾ

കർണാടക

സാംസ്കാരികം

2023

ശാന്തിനികേതൻ

പശ്ചിമ ബംഗാൾ

സാംസ്കാരികം

2024

മൊയ്ദാമുകൾ - അഹോം രാജവംശത്തിന്റെ കല്ലറ കുന്നുകൾ

അസം

സാംസ്കാരികം

2025

ഇന്ത്യയിലെ മറാഠാ സൈനിക ഭൂപ്രദേശം

മഹാരാഷ്ട്ര, തമിഴ്‌നാട്

സാംസ്കാരികം

2026

സാരാനാഥിലെ പുരാതന ബുദ്ധമത കേന്ദ്രം

ഉത്തർപ്രദേശ്

സാംസ്കാരികം

ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ​ഗവൺമെന്റ് സംരംഭങ്ങൾ

തങ്ങളുടെ വിശാലമായ സാംസ്കാരിക-പ്രകൃതിദത്ത പൈതൃകങ്ങൾ സംരക്ഷിക്കുന്നതിനും പുനരുജ്ജീവിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി ഇന്ത്യ അർത്ഥവത്തായ നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ട്. രാജ്യത്തിന്റെ കാലാതീതമായ പാരമ്പര്യങ്ങളും ചരിത്ര നിധികളും സംരക്ഷിക്കുന്നതിലുള്ള ഗവൺമെന്റിന്റെ പ്രതിബദ്ധതയാണ് ഈ സംരംഭങ്ങൾ പ്രതിഫലിപ്പിക്കുന്നത്. സംരക്ഷണം, ഡിജിറ്റൈസേഷൻ, അന്താരാഷ്ട്ര സഹകരണം, ജനപങ്കാളിത്തം എന്നിവയിലൂന്നിയ ലക്ഷ്യാധിഷ്ഠിത ശ്രമങ്ങളിലൂടെയാണ് ഇന്ത്യയുടെ സമ്പന്നമായ പൈതൃകം സംരക്ഷിക്കപ്പെടുന്നത്.

പുരാവസ്തുക്കളുടെ വീണ്ടെടുക്കൽ

ഇന്ത്യ ഇതുവരെ 669 പുരാവസ്തുക്കൾ തിരികെ എത്തിച്ചിട്ടുണ്ട്.ഇതിൽ 656 എണ്ണവും 2014-ന് ശേഷമാണ് വീണ്ടെടുത്തത്. സാംസ്കാരിക മന്ത്രാലയം, എഎസ്ഐ, ഇന്ത്യൻ എംബസികൾ, നിയമ നിർവ്വഹണ ഏജൻസികൾ എന്നിവയുടെ കൂട്ടായ ശ്രമങ്ങൾ ഇതിന് പിന്നിലുണ്ട്. അടുത്തിടെ, അമേരിക്കൻ നിയമ നിർവ്വഹണ ഏജൻസികൾ 657 ഇന്ത്യൻ കലാസൃഷ്ടികൾ വാഷിംഗ്ടണിലെ ഇന്ത്യൻ എംബസിക്ക് കൈമാറുകയുണ്ടായി. ചോള കാലഘട്ടത്തിലെ ശിവ നടരാജ വിഗ്രഹം, സുന്ദരമൂർത്തി നായനാർ - പറവൈ നാച്ചിയാർ വിഗ്രഹം, സോമാസ്കന്ദ വിഗ്രഹം എന്നിവ തിരികെ ലഭിച്ച പ്രധാന വസ്തുക്കളിൽ ഉൾപ്പെടുന്നു.

അഡോപ്റ്റ് എ ഹെറിറ്റേജ്

https://static.pib.gov.in/WriteReadData/userfiles/image/2026/aug/image006_20260826120222_fad1be.jpg

2017 സെപ്റ്റംബറിൽ ആരംഭിക്കുകയും 2023 സെപ്റ്റംബറിൽ പരിഷ്കരിക്കുകയും ചെയ്ത 'അഡോപ്റ്റ് എ ഹെറിറ്റേജ് 2.0' പദ്ധതിസ്വകാര്യ കമ്പനികൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, എൻജിഒകൾ, ട്രസ്റ്റുകൾ, സൊസൈറ്റികൾ എന്നിവയുമായുള്ള സഹകരണത്തിന് വഴിയൊരുക്കുന്നു.

ദേശീയ പ്രാധാന്യമുള്ള സംരക്ഷിത സ്മാരകങ്ങളിൽ സന്ദർശകർക്ക് അനുയോജ്യമായ സൗകര്യങ്ങൾ വികസിപ്പിക്കുന്നതിലും പരിപാലിക്കുന്നതിലുമാണ് ഇത് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കോർപ്പറേറ്റ് സാമൂഹിക ഉത്തരവാദിത്തം (CSR), മറ്റ് സംഭാവനകൾ എന്നിവയിലൂടെയാണ് ഇതിനാവശ്യമായ പിന്തുണ ലഭ്യമാക്കുന്നത്. സന്ദർശകരുടെ അനുഭവം മെച്ചപ്പെടുത്തുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം.

2026 മാർച്ച് വരെയുള്ള കണക്കനുസരിച്ച്, 'അഡോപ്റ്റ് എ ഹെറിറ്റേജ് 2.0' പദ്ധതിക്ക് കീഴിൽ ആകെ 30 ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചിട്ടുണ്ട്.

ഏറ്റെടുത്ത സ്മാരകങ്ങളിൽ മെച്ചപ്പെട്ട മാനേജ്‌മെന്റിലൂടെയും വർധിച്ച ജനപങ്കാളിത്തത്തിലൂടെയും ഈ പദ്ധതി ഇതിനകം തന്നെ പ്രകടമായ മാറ്റങ്ങൾ കാട്ടിത്തുടങ്ങിയിട്ടുണ്ട്. 2024-25 സാമ്പത്തിക വർഷത്തിൽ ഈ സ്മാരകങ്ങൾ സന്ദർശിച്ച ആകെ 13.59 ദശലക്ഷം ആളുകളുടെ പങ്കാളിത്തം ഇത് വ്യക്തമാക്കുന്നു.

ഈ കണക്കുകൾ സന്ദർശകരുടെ ശക്തമായ താല്പര്യത്തെയാണ് സൂചിപ്പിക്കുന്നത്.പദ്ധതിയ്ക്ക് കീഴിൽ ഒരുക്കിയിട്ടുള്ള മെച്ചപ്പെട്ട സൗകര്യങ്ങളും സേവനങ്ങളും സ്മാരകങ്ങളിലെ തത്സമയ സഹായ സംവിധാനങ്ങളും സന്ദർശകർക്ക് മികച്ച അനുഭവവും ഉയർന്ന പങ്കാളിത്തവും നൽകാൻ സഹായിക്കുന്നുണ്ടെന്ന് ഇത് വ്യക്തമാക്കുന്നു.

ജ്ഞാൻ ഭാരതം മിഷൻ

ഇന്ത്യയുടെ വിശാലമായ കൈയെഴുത്തുപ്രതി (ഗ്രന്ഥശേഖര) പൈതൃകം സംരക്ഷിക്കുന്നതിനും ഡിജിറ്റൈസ് ചെയ്യുന്നതിനും പ്രചരിപ്പിക്കുന്നതിനുമായി 2025-ൽ ആരംഭിച്ച കേന്ദ്ര ​ഗവൺമെന്റിന്റെ മുൻനിര സംരംഭമാണ് ജ്ഞാൻ ഭാരതം മിഷൻ. കൈയെഴുത്തുപ്രതികളിൽ രേഖപ്പെടുത്തിയിട്ടുള്ള പുരാതന വിജ്ഞാന സമ്പ്രദായങ്ങളെ സംരക്ഷിക്കുന്നതിലാണ് ഇത് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കൂടാതെ, ഡിജിറ്റൽ റിപോസിറ്ററികൾ വഴിയും സംരക്ഷണ ശൃംഖലകൾ വഴിയും ഗവേഷണത്തിനും പൊതുജന ഉപയോഗത്തിനുമായി ഇവയെ ലഭ്യമാക്കുകയും ചെയ്യുന്നു.

ഏറെ നാശോന്മുഖമായ ഈ കൈയെഴുത്തുപ്രതികൾ സുരക്ഷിതമായി സൂക്ഷിക്കുന്നതിനും അവ ആഗോളതലത്തിൽ ലഭ്യമാക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനും ആധുനിക സാങ്കേതികവിദ്യകളെ ഈ സംരംഭം പ്രയോജനപ്പെടുത്തുന്നു.

കൂടാതെ, കൈയെഴുത്തുപ്രതികൾ തിരിച്ചറിയുന്നതിനും അവ രേഖപ്പെടുത്തി വിപുലമായ ഒരു ദേശീയ ഡാറ്റാബേസ് തയ്യാറാക്കുന്നതിനുമായി 2026 മാർച്ച് മാസത്തിൽ ദേശീയ കൈയെഴുത്തുപ്രതി സർവ്വേയും ആരംഭിച്ചു. ഈ സർവ്വേയിലൂടെ 1.19 കോടിയിലധികം കൈയെഴുത്തുപ്രതികൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. രാജ്യത്തുടനീളം ഡിജിറ്റൈസ് ചെയ്ത ആകെ കൈയെഴുത്തുപ്രതികളുടെ എണ്ണം 8 ലക്ഷത്തിലധികമാണ്.ഇതിൽ 4.40 ലക്ഷത്തിലധികം കൈയെഴുത്തുപ്രതികൾ ഇപ്പോൾ ജ്ഞാൻ ഭാരതം പോർട്ടലിൽ ഓരോ സംസ്ഥാനങ്ങൾ തിരിച്ചുള്ള കാഴ്ചയ്ക്കായി പൊതുജനങ്ങൾക്ക് ലഭ്യമാക്കിയിട്ടുണ്ട്.

നാഷണൽ ആർക്കൈവ്സ് ഓഫ് ഇന്ത്യയും 'അഭിലേഖ് പടൽ' വഴി തങ്ങളുടെ ചരിത്രരേഖകൾ ഡിജിറ്റൈസ് ചെയ്തുകൊണ്ടിരിക്കുകയാണ്. 2026 ഫെബ്രുവരിയിലെ കണക്കനുസരിച്ച്ഈ പോർട്ടലിൽ 18.23 കോടി പേജുകളും 0.73 കോടി റഫറൻസ് വിവരങ്ങളും 0.38 കോടി ഡിജിറ്റൈസ് ചെയ്ത ചരിത്രരേഖകളും ഉൾപ്പെടുത്തിയിട്ടുണ്ട്.

ദേശീയ സ്മാരക-പുരാവസ്തു മിഷൻ

ASIയ്ക്ക്കീഴിലാണ് ദേശീയ സ്മാരക-പുരാവസ്തു മിഷൻനടപ്പിലാക്കിവരുന്നത്. ഇന്ത്യയിലെ പൈതൃക നിർമ്മിതികളുടെയും  പുരാവസ്തുക്കളുടെയും വിശ്വസനീയമായ ഒരു ദേശീയ ഡാറ്റാബേസ് നിർമ്മിച്ച് പൈതൃക സംരക്ഷണത്തിന് ആവശ്യമായ പിന്തുണ നൽകുന്നതിൽ ഇത് പ്രധാന പങ്ക് വഹിക്കുന്നു. രാജ്യത്തെ മുഴുവൻ സ്മാരകങ്ങളുടെയും പുരാവസ്തുക്കളുടെയും പട്ടിക തയ്യാറാക്കുകയും വിവരങ്ങൾ രേഖപ്പെടുത്തുകയുമാണ് മിഷന്റെ ലക്ഷ്യം. ഈ വിവരങ്ങളാണ് സംരക്ഷണ പ്രവർത്തനങ്ങളുടെ ആസൂത്രണം, മുൻഗണനാ നിർണ്ണയം, മേൽനോട്ടം എന്നിവയ്ക്ക് നേരിട്ട് സഹായിക്കുന്നത്.

2026 മാർച്ച് വരെയുള്ള കണക്കനുസരിച്ച്പൈതൃക നിർമ്മിതികളും പുരാവസ്തു കേന്ദ്രങ്ങളും ഉൾപ്പെടെ 1.84 ലക്ഷം സ്മാരകങ്ങൾ NMMAരേഖപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഇന്ത്യയിലുടനീളമുള്ള 17.20 ലക്ഷം പുരാവസ്തുക്കളുടെ വിവരങ്ങളും ഇവർ പട്ടികപ്പെടുത്തിയിട്ടുണ്ട്.

ഭൂതകാലത്തെ സംരക്ഷിക്കുന്നു, ഭാവിയെ രൂപപ്പെടുത്തുന്നു

ഇന്ത്യയുടെ സാംസ്കാരിക പൈതൃകം എന്നത് തലമുറകളിലുടനീളം ജനങ്ങളെ പ്രചോദിപ്പിക്കുകയും പഠിപ്പിക്കുകയും പരസ്പരം ബന്ധിപ്പിക്കുകയും ചെയ്യുന്ന ഒരു ജീവസ്സുറ്റ പാരമ്പര്യമാണ്. സാരാനാഥിന് ലഭിച്ച ഈ പൈതൃക അംഗീകാരം, അതിവിശിഷ്ട മൂല്യമുള്ള കേന്ദ്രങ്ങൾ സംരക്ഷിക്കുന്നതോടൊപ്പം വിദ്യാഭ്യാസം, സാംസ്കാരിക കൈമാറ്റം, സുസ്ഥിര വികസനം എന്നിവയിൽ അവയ്ക്കുള്ള പങ്ക് ശക്തിപ്പെടുത്തുന്നതിനുള്ള രാജ്യത്തിന്റെ തുടർച്ചയായ പ്രതിബദ്ധതയെയാണ് പ്രതിഫലിപ്പിക്കുന്നത്. ഇന്ത്യ മുന്നോട്ട് കുതിക്കുമ്പോൾസ്വന്തം നാഗരികതയുടെ പാരമ്പര്യം കാത്തുസൂക്ഷിക്കുന്നതിനും അത് ലോകവുമായി പങ്കുവെക്കുന്നതിനും തങ്ങളുടെ പൈതൃക സംരക്ഷണം എന്നും കേന്ദ്രബിന്ദുവായി നിലകൊള്ളും.

അവലംബം

 

Ministry of Culture

https://www.pib.gov.in/PressReleasePage.aspx?PRID=2260755&reg=48&lang=2

https://www.pib.gov.in/PressReleasePage.aspx?PRID=2243788&reg=48&lang=2

https://www.pib.gov.in/PressReleasePage.aspx?PRID=2289399&reg=48&lang=1

https://culture.gov.in/ministry/about-us

https://www.pib.gov.in/PressReleasePage.aspx?PRID=2293807&reg=48&lang=1

https://www.pib.gov.in/PressNoteDetails.aspx?NoteId=158940&ModuleId=3&reg=48&lang=2

https://sansad.in/getFile/loksabhaquestions/annex/187/AU2704_e4BQSu.pdf?source=pqals

UNESCO

https://www.unesco.org/en/world-heritage

https://whc.unesco.org/en/statesparties/in

https://whc.unesco.org/en/list/stat#s2

https://whc.unesco.org/en/list/

Department of Culture, Uttar Pradesh

https://www.facebook.com/photo?fbid=1356550013329538&set=pcb.1356550116662861

https://www.facebook.com/photo/?fbid=1356550016662871&set=pcb.1356550116662861

https://www.facebook.com/photo/?fbid=1356550023329537&set=pcb.1356550116662861

Click here for pdf file

 

-NK-

(Explainer ID: 159800) आगंतुक पटल : 54
Provide suggestions / comments
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Bengali , Tamil , Telugu , Kannada