• Sitemap
  • Advance Search
Economy

പ്രധാൻ മന്ത്രി വികസിത് ഭാരത് റോസ്ഗാർ യോജന (പിഎം-വിബിആർവൈ)

Posted On: 01 AUG 2026 10:53AM

2047-ഓടെ ഇന്ത്യയെ ഒരു വികസിത രാഷ്ട്രമാക്കി മാറ്റുന്നതിനുള്ള യാത്രയിൽ രാജ്യത്തെ തൊഴിൽ ശക്തി നിർണായക ചാലകശക്തിയായി നിലകൊള്ളുന്നു. എല്ലാവരെയും ഉൾക്കൊള്ളുന്ന സാമ്പത്തിക വളർച്ചയ്ക്ക് ഗുണനിലവാരമുള്ള തൊഴിലവസരങ്ങൾ പ്രധാനമാണ്. ഈ കാഴ്ചപ്പാടിനെ പിന്തുണക്കുന്ന പ്രധാൻ മന്ത്രി വികസിത് ഭാരത് റോസ്ഗാർ യോജന ആദ്യമായി തൊഴിൽ നേടുന്ന യുവാക്കളെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം, സംഘടിത മേഖലയിൽ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനായി തൊഴിലുടമകൾക്ക് ആനുകൂല്യങ്ങളും   നൽകുന്നു. എംപ്ലോയീസ് പ്രൊവിഡൻ്റ് ഫണ്ട് ഓർഗനൈസേഷനുമായി  ബന്ധിപ്പിച്ച് സുതാര്യവും സാങ്കേതികവിദ്യാധിഷ്ഠിതവുമായ പ്ലാറ്റ്‌ഫോം വഴിയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇത് കൂടുതൽ തൊഴിലവസരങ്ങളെ സംഘടിത മേഖലയുടെ ഭാഗമാക്കുന്നു. സാമൂഹിക സുരക്ഷാ പരിരക്ഷ ഉറപ്പാക്കി അവരുടെ സാമ്പത്തിക ഭദ്രത വർദ്ധിപ്പിക്കുന്നു. തൊഴിൽ സൃഷ്ടി, സാമ്പത്തിക പങ്കാളിത്തം, സുതാര്യ നടത്തിപ്പ് എന്നിവ  സംയോജിപ്പിച്ചുകൊണ്ട് നൈപുണ്യമുള്ളതും ഭാവി സജ്ജവുമായ തൊഴിൽ സേനയെ കെട്ടിപ്പടുക്കാൻ പി.എം - വി ബി ആർ വൈ സഹായിക്കുന്നു.

ഇന്ത്യയുടെ യുവതലമുറയെന്ന വാഗ്‌ദാനം

ഇന്ത്യയുടെ ഊർജ്ജസ്വലരായ യുവജനങ്ങളാണ് രാജ്യത്തിൻ്റെ ഏറ്റവും വലിയ കരുത്ത്. സാമ്പത്തിക വളർച്ചയെ മുന്നോട്ട് നയിക്കുന്നതിനും 2047-ഓടെ 'വികസിത ഇന്ത്യ' എന്ന ദർശനം സാക്ഷാത്കരിക്കുന്നതിനും ഇത് ഒരു സവിശേഷ അവസരം നൽകുന്നു. പ്രതിവർഷം ദശലക്ഷക്കണക്കിന് യുവാക്കളാണ് രാജ്യത്തെ തൊഴിൽ വിപണിയിലേക്ക് എത്തുന്നത്. ഈ ജനസംഖ്യാപരമായ നേട്ടത്തെ സുസ്ഥിരവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ വികസനമാക്കി മാറ്റുന്നതിന് സാമൂഹിക സുരക്ഷയോടുകൂടിയ ഔപചാരിക തൊഴിൽ വിപുലീകരിക്കേണ്ടത് അത്യാവശ്യമാണ്. 

 
പ്രധാനമന്ത്രി വികസിത് ഭാരത് റോസ്ഗാർ യോജന (PM-VBRY) ആദ്യ ജോലി നേടുന്നതിനെ പ്രോത്സാഹിപ്പിച്ചും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനെ പിന്തുണച്ചും ദേശീയ മുൻഗണനയെ ശക്തിപ്പെടുത്തുന്നു. സുതാര്യമായ, എംപ്ലോയീസ് പ്രൊവിഡൻ്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ)- ഭരണ  ചട്ടക്കൂടിലൂടെ, ഇത് ജീവനക്കാർക്കും തൊഴിലുടമകൾക്കും അവസരങ്ങൾ സൃഷ്ടിക്കുന്നതിനൊപ്പം തൊഴിൽ ശക്തിയുടെ ഔപചാരികവൽക്കരണം ശക്തിപ്പെടുത്തുന്നു.

സാധ്യതകളെ തൊഴിലവസരങ്ങളാക്കി മാറ്റൽ

2025 ഓഗസ്റ്റിൽ പ്രഖ്യാപിച്ച പിഎം-വിബിആർവൈ, 99,446 കോടി രൂപയുടെ സാമ്പത്തിക വിഹിതത്തോടെ 2025 ഓഗസ്റ്റ് 1 മുതൽ 2027 ജൂലൈ 31 വരെയുള്ള രണ്ട് വർഷത്തെ കാലയളവിലാണ് നടപ്പിലാക്കുന്നത്. ഇന്ന് (2026 ഓഗസ്റ്റ് 1) ഈ പദ്ധതി വിജയകരമായി ഒരു വർഷം പൂർത്തിയാക്കുകയാണ്. ഔദ്യോഗിക തൊഴിലവസരങ്ങൾ വ്യാപിപ്പിക്കുന്നതിനും സാമൂഹിക സുരക്ഷാ പരിരക്ഷ ഉറപ്പാക്കുന്നതിനുമുള്ള ഇന്ത്യയുടെ ശ്രമങ്ങളിലെ ഒരു സുപ്രധാന നാഴികക്കല്ലാണിത്.

1.92 കോടി നവാഗത തൊഴിലാളികൾ ഉൾപ്പെടെ 3.5 കോടിയിലധികം ആളുകൾക്ക് തൊഴിൽ നൽകാനാണ് പിഎം - വിബിആർവൈ ലക്ഷ്യമിടുന്നത്. ഇപിഎഫ്ഒ രജിസ്ട്രേഷൻ വഴി സംഘടിത തൊഴിൽ മേഖലയിലേക്ക് പ്രവേശിക്കാൻ ഈ പദ്ധതി യുവാക്കളെ പ്രോത്സാഹിപ്പിക്കുന്നു. ഇത് വിവിധ മേഖലകളിൽ, പ്രത്യേകിച്ച് കൂടുതൽ തൊഴിലാളികളെ ആവശ്യമുള്ള ഉത്പാദന മേഖലകളിൽ സാമൂഹിക സുരക്ഷാ പരിരക്ഷ വ്യാപിപ്പിക്കുന്നു. പുതിയതും വളർന്നുവരുന്നതുമായ വ്യവസായങ്ങളിൽ തൊഴിലവസരങ്ങൾ പ്രോത്സാഹിപ്പിച്ചുകൊണ്ട് ഈ പദ്ധതി ദേശീയ ഉത്പാദന ദൗത്യത്തിന് പിന്തുണയേകുന്നു.
 


 
തൊഴിലാളികൾക്കും തൊഴിലുടമകൾക്കും ഒരുപോലെ നേട്ടം

തൊഴിലാളികൾക്കും തൊഴിലുടമകൾക്കും വെവ്വേറെ ആനുകൂല്യങ്ങൾ നൽകുന്ന രണ്ടു ഭാഗങ്ങളുള്ള ഒരു പ്രോത്സാഹന ചട്ടക്കൂടാണ് പിഎം-വിബിആർവൈയുടെ പ്രധാന സവിശേഷത.

ഭാഗം എ: നവാഗത തൊഴിലാളികൾക്ക് ആനുകൂല്യം 
  • പ്രതിമാസം 1,00,000 രൂപ വരെ സമ്പാദിക്കുന്ന നവാഗത ജീവനക്കാർക്കാണ് ഈ ഘട്ടത്തിൽ അപേക്ഷിക്കാൻ യോഗ്യത.
  • പരമാവധി പരിധി 15,000 രൂപ വരെയുള്ള ഒരു മാസത്തെ ഇ.പി.എഫ് വേതനത്തിന് തുല്യമായ തുകയാണ് ഒറ്റത്തവണ ആനുകൂല്യം നൽകുന്നത്.
  • ആനുകൂല്യം രണ്ട് ഗഡുക്കളായി നൽകും. ഒന്നാം ഗഡു 6 മാസത്തെ സേവനത്തിന് ശേഷവും രണ്ടാം ഗഡു ധനകാര്യ സാക്ഷരതാ പരിശീലനം പൂർത്തിയാക്കി 12 മാസത്തെ തുടർച്ചയായ സേവനത്തിന് ശേഷവും നൽകും. 
  • ലഭിക്കുന്ന ആനുകൂല്യത്തിൻ്റെ ഒരു നിശ്ചിത വിഹിതം മാറ്റിവെച്ച് സമ്പാദ്യ പദ്ധതിയിൽ നിക്ഷേപിക്കും. ഈ തുക പിന്നീട് പിൻവലിക്കാൻ സാധിക്കും.

ഭാഗം ബി: തൊഴിലുടമകൾക്കുള്ള സഹായം

  • പ്രതിമാസം 1,00,000 രൂപ വരെ ശമ്പളമുള്ള ജീവനക്കാരെ നിയമിക്കുന്ന  തൊഴിൽദാതാക്കൾക്കാണ് ആനുകൂല്യം ലഭിക്കുക.
  • കുറഞ്ഞത് ആറുമാസമെങ്കിലും തുടർച്ചയായി ജോലിയിൽ നിലനിർത്തുന്ന ഓരോ അധിക ജീവനക്കാരനും പ്രതിമാസം 3,000 രൂപ വരെ രണ്ട് വർഷത്തേക്ക് ലഭിക്കും.
  • ഈ പിന്തുണ നിയമന ചെലവ് കുറയ്ക്കുകയും സുസ്ഥിരമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
  • കൂടുതൽ പേർക്ക് തൊഴിൽ നൽകാൻ ശേഷിയുള്ള നിർമ്മാണ മേഖലയിലെ കമ്പനികൾക്ക് ഈ ധനസഹായം മൂന്നും നാലും വർഷങ്ങളിലേക്കും നീട്ടി നൽകും.

 

പദ്ധതിയുടെ സ്വാധീനം

ആദ്യ വർഷം പൂർത്തിയാക്കുമ്പോൾ രാജ്യത്തെ തൊഴിൽ രംഗത്ത് വലിയ മാറ്റങ്ങൾക്ക് വഴിതുറക്കാൻ 'പ്രധാനമന്ത്രി വികസിത് ഭാരത് റോസ്ഗാർ യോജന' യ്ക്ക് കഴിഞ്ഞു. പുതിയ ജീവനക്കാരെ നിയമിക്കാൻ സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം തൊഴിൽ മേഖലയെ കൂടുതൽ ഔദ്യോഗികവൽക്കരിക്കാനും സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കാനും പദ്ധതിക്ക് സാധിച്ചു.

  • ഓഗസ്റ്റ് 2025 മുതൽ ഇതുവരെ 72 ലക്ഷത്തിലധികം നവാഗത തൊഴിലാളികൾ  സംഘടിത തൊഴിൽ മേഖലയിൽ ചേർന്നു.
  • പദ്ധതി പ്രയോജനപ്പെടുത്തിയവരിൽ ഏകദേശം 30% പേരും സ്ത്രീകളാണ്, ഇത് ഔദ്യോഗിക തൊഴിൽ രംഗത്ത് വനിതകളുടെ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിൽ നിർണ്ണായകമായി.
  • 15 ലക്ഷത്തിലേറെ ഗുണഭോക്താക്കൾക്ക് തൊഴിലധിഷ്ഠിത സാമ്പത്തിക ആനുകൂല്യങ്ങൾ ലഭ്യമാക്കി.
  • ഇപിഎഫ്ഒ രജിസ്ട്രേഷൻ മുഖേനയും നേരിട്ടുള്ള പണമിടപാടുകളിലൂടെയും തൊഴിൽ വിപണി കൂടുതൽ ശക്തവും സുരക്ഷിതവുമാക്കാൻ പിഎം-വിബിആർവൈ വഴി സാധിച്ചു. 

 

 

പിഎം-വിബിആർവൈയുടെ ഡിജിറ്റൽ ഭരണസംവിധാനവും കാര്യക്ഷമമായ വിതരണവും

'പ്രധാനമന്ത്രി വികസിത് ഭാരത് റോസ്ഗാർ യോജന' സുതാര്യവും കാര്യക്ഷമവുമായി നടപ്പിലാക്കുന്നതിൽ ഡിജിറ്റൽ സാങ്കേതികവിദ്യ സുപ്രധാന പങ്കുവഹിക്കുന്നു. ഇത് സുഗമമായ പരിശോധന, ആനുകൂല്യ കൈമാറ്റം, തത്സമയ നിരീക്ഷണം എന്നിവ പ്രാപ്തമാക്കുന്നു.

  • ഇപിഎഫ്ഒയുമായി ബന്ധിപ്പിച്ച പ്രത്യേക ഡിജിറ്റൽ പ്ലാറ്റ്‌ഫോം വഴിയാണ് പദ്ധതിയുടെ മുഴുവൻ പ്രവർത്തനങ്ങളും ഏകോപിപ്പിക്കുന്നത്.
  • ആധാർ അടിസ്ഥാനമാക്കിയുള്ള ആധികാരികത, യൂണിവേഴ്സൽ അക്കൗണ്ട് നമ്പറുകൾ (UAN-കൾ), പതിവ് ഇലക്ട്രോണിക് ചലാൻ-കം-റിട്ടേൺ (ECR) ഫയലിംഗുകൾ എന്നിവയാണ് ഇത് ഉപയോഗിക്കുന്നത്. UMANG ആപ്പിലെ മുഖ പ്രാമാണീകരണ സാങ്കേതികവിദ്യയിലൂടെ UAN ഉറപ്പാക്കിയതിനുശേഷം മാത്രമേ ആനുകൂല്യങ്ങൾ ലഭ്യമാകൂ. സാമൂഹിക സുരക്ഷാ കവറേജ് വിപുലീകരിക്കുന്നതിനൊപ്പം ഇത് അനുസരണം ഉറപ്പാക്കുന്നു.
  • പദ്ധതിയുടെ ഭാഗമായുള്ള സാമ്പത്തിക പ്രോത്സാഹനങ്ങൾ നേരിട്ട് ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്യുന്നു.
  • പദ്ധതിയുടെ പുരോഗതിയും വ്യവസായ മേഖലകൾ തിരിച്ചുള്ള വിവരങ്ങളും തത്സമയം വിലയിരുത്തുന്നതിനായി പ്രത്യേക പിഎം-വിബിആർവൈ പോർട്ടൽ ലഭ്യമാണ്.


ഈ ആനുകൂല്യങ്ങളും വ്യവസ്ഥകളും രാജ്യമെമ്പാടും ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി പ്രചാരണ ബോധവൽക്കരണ പരിപാടികൾ ഊർജ്ജിതമാക്കി. ഇംപ്ലോയീസ് പ്രൊവിഡൻ്റ് ഫണ്ട് ഓർഗനൈസേഷൻ, ഇംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷൻ, ചീഫ് ലേബർ കമ്മീഷണർ എന്നിവയിലെ ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന പ്രത്യേക സംഘങ്ങളെയാണ് പ്രചാരണത്തിനായി നിയോഗിച്ചിരിക്കുന്നത്.

ഇന്ത്യയുടെ തൊഴിൽ മേഖലയെ ശക്തമാക്കൽ

 

സുസ്ഥിരവും സമഗ്രവുമായ വളർച്ചയിലേക്ക് ഇന്ത്യ മുന്നേറുമ്പോൾ, ഉപജീവനമാർഗ്ഗവും സാമ്പത്തിക പ്രതിരോധശേഷിയും മെച്ചപ്പെടുത്തുന്നതിൽ ഗുണനിലവാരമുള്ള തൊഴിൽ പ്രധാനമാണ്. ആദ്യ തൊഴിൽ നേടുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതിലൂടെയും തൊഴിൽ സൃഷ്ടിക്കലിനെ പിന്തുണയ്ക്കുന്നതിലൂടെയും, പിഎം-വിബിആർവൈ ഇന്ത്യയുടെ ഔപചാരിക തൊഴിൽ ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുകയും സാമൂഹിക സുരക്ഷാ പരിരക്ഷ വികസിപ്പിക്കുകയും ചെയ്യുന്നു. പദ്ധതി ആദ്യ വർഷം പൂർത്തിയാകുമ്പോൾ, ഇന്ത്യയുടെ ജനസംഖ്യാപരമായ ലാഭവിഹിതത്തിൻ്റെ മുഴുവൻ സാധ്യതകളും ഉപയോഗപ്പെടുത്താനുള്ള ഗവണ്മെൻ്റിൻ്റെ പ്രതിബദ്ധത ഇത് വീണ്ടും ഉറപ്പിക്കുന്നു.
 
അവലംബം

Ministry of Labour and Employment

https://pmvbry.epfindia.gov.in/

https://pmvbry.epfindia.gov.in/pmvbry-scheme/

https://pmvbry.epfindia.gov.in/wp-content/themes/epfo-child/assets/images/PMVBRY-Final.pdf

https://sansad.in/getFile/annex/270/AU1536_GzvOyc.pdf?source=pqars

https://sansad.in/getFile/loksabhaquestions/annex/187/AU1392_4I7wJ2.pdf?source=pqals

https://www.pib.gov.in/PressReleasePage.aspx?PRID=2275419&reg=48&lang=2

https://www.pib.gov.in/PressReleasePage.aspx?PRID=2148270&reg=48&lang=2

https://www.pib.gov.in/PressReleasePage.aspx?PRID=2275547&reg=48&lang=2

Others

http://pmindia.gov.in/hi/news_updates/%E0%A4%AA%E0%A5%8D%E0%A4%B0%E0%A4%A7%E0%A4%BE%E0%A4%A8%E0%A4%AE%E0%A4%82%E0%A4%A4%E0%A5%8D%E0%A4%B0%E0%A5%80-%E0%A4%B6%E0%A5%8D%E0%A4%B0%E0%A5%80-%E0%A4%A8%E0%A4%B0%E0%A5%87%E0%A4%A8%E0%A5%8D-1154/

https://www.youtube.com/shorts/UMSneQm7H90

https://www.youtube.com/watch?v=GQt75TsuzBI&list=PLNLJCvbS5aqS4h_BsqW9UboJ2N9a5RGKk&index=11

Click here to see pdf

PIB Research

 
***
 
(Explainer ID: 159390) आगंतुक पटल : 5
Provide suggestions / comments
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Bengali