Economy
ഇന്ത്യയുടെ നൈപുണ്യ ആവാസവ്യവസ്ഥyയുടെ ശാക്തീകരണം
Posted On:
15 JUL 2026 5:21PM
വിദ്യാഭ്യാസം, നൈപുണ്യവികസനം, തൊഴിൽ, സംരംഭകത്വം എന്നിവ സമന്വയിപ്പിക്കുന്ന ഒരു ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്ന സമീപനത്തിലൂടെയാണ് ഇന്ത്യയുടെ പ്രതിഭാധനപരമായ ആവാസവ്യവസ്ഥ ഉരുത്തിരിഞ്ഞുകൊണ്ടിരിക്കുന്നത്. നയ പരിഷ്‌കാരങ്ങളും മുൻനിര പരിപാടികളും സ്‌കൂൾതലം മുതൽ പാഠ്യപദ്ധതിയിൽ തൊഴിലധിഷ്ഠിത വിദ്യാഭ്യാസം ഉൾപ്പെടുത്തുകയും തുടർച്ചയായ നൈപുണ്യ വികസനവും ആജീവനാന്ത പഠനവും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. വ്യവസായ പ്രസക്തി, ഡിജിറ്റൽ സാങ്കേതികവിദ്യകൾ, നിർമിതബുദ്ധി, മാറിക്കൊണ്ടിരിക്കുന്ന തൊഴിൽ ശക്തി ആവശ്യകതകൾ നിറവേറ്റുന്നതിനുള്ള ഭാവി സജ്ജമായ കാര്യക്ഷമത എന്നിവയ്ക്ക് ഈ ചട്ടക്കൂട് കൂടുതൽ ഊന്നൽ നൽകുന്നു. അക്കാദമികം, വ്യവസായം, അന്താരാഷ്ട്ര സംഘടനകൾ, സാങ്കേതികരംഗത്തെ നേതൃസ്ഥാനീയർ എന്നിവരുമായുള്ള ശക്തമായ പങ്കാളിത്തം ഗുണനിലവാരമുള്ള പരിശീലനത്തിലേക്കും തൊഴിലവസരങ്ങളിലേക്കുമുള്ള അഭിഗമ്യത വിപുലീകരിക്കുന്നു. സ്ത്രീകൾ, കരകൗശല വിദഗ്ധർ, ഗ്രാമീണ സമൂഹങ്ങൾ, മറ്റ് പിന്നോക്ക വിഭാഗങ്ങൾ എന്നിവർക്കായുള്ള പ്രത്യേക സംരംഭങ്ങൾ നൈപുണ്യ വികസനത്തെ കൂടുതൽ സമഗ്രമാക്കുന്നു. ഈ പരിശ്രമങ്ങൾ ഒരുമിച്ച്, സാമ്പത്തിക പരിവർത്തനം, ആഗോള മത്സരക്ഷമത, സുസ്ഥിര വളർച്ച എന്നിവയെ പിന്തുണയ്ക്കാൻ കൂടുതൽ സജ്ജമായ, അതിജീവനശേഷിയുള്ള, നൂതത്വത്തിൽ അധിഷ്ഠിതമായ ഒരു തൊഴിൽ ശക്തിയെ സൃഷ്ടിക്കുന്നു.
ഇന്ത്യയുടെ പ്രതിഭാ ആവാസവ്യവസ്ഥയെ ശാക്തീകരിക്കുന്നു
'2047 ഓടെ വികസിത ഭാരതം' എന്ന ലക്ഷ്യത്തിലേക്കുള്ള ഇന്ത്യയുടെ പ്രയാണം ശക്തമായൊരു പ്രതിഭാധനപരമായ ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നതിലാണ് നങ്കൂരമിട്ടിരിക്കുന്നത്. സാമ്പത്തിക വളർച്ച സുസ്ഥിരമാക്കുന്നതിനും മത്സരക്ഷമത വർദ്ധിപ്പിക്കുന്നതിനും നീതിപൂർവ്വകമായ വികസനം ഉറപ്പാക്കുന്നതിനുമായി നൈപുണ്യമാർന്നതും ഉൽപ്പാദനക്ഷമതയുള്ളതും നൂതനവുമായ ഒരു തൊഴിൽ ശക്തി അനിവാര്യമാണ്. പ്രതിഭകളുടെ വികസനം ഒരു ആജീവനാന്ത പ്രയാണമായി അംഗീകരിച്ചുകൊണ്ട്, ഗവണ്മെന്റ് ഒരു ജീവിതചക്ര സമീപനം സ്വീകരിച്ചിട്ടുണ്ട്.
സ്‌കൂളുകളിലെ തൊഴിലധിഷ്ഠിത വിദ്യാഭ്യാസം, തൊഴിൽ ശക്തിയുടെ കാര്യക്ഷമത വർധിപ്പിക്കൽ, തൊഴിൽ പരിശീലനം, സംരംഭകത്വ വികസനം, സ്ത്രീ കേന്ദ്രീകൃത നൈപുണ്യവികസനം, ആജീവനാന്ത പഠനം എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഈ സംരംഭങ്ങൾ ഒരുമിച്ച്, സമഗ്രവും വ്യവസായ-പ്രതികരണശേഷിയുള്ളതുമായ ഒരു പ്രതിഭാ ഘടന സൃഷ്ടിക്കുന്നതിന് ലക്ഷ്യമിടുന്നു.
ജീവിതത്തിലെ എല്ലാ ഘട്ടത്തിലും തൊഴിൽക്ഷമതയും തൊഴിൽശക്തി ഉത്പാദനക്ഷമതയും നിലനിർത്തുന്നതിന് നൈപുണ്യ വികസനം നിർണായകമാണ്. ദീർഘകാല സാമ്പത്തിക വളർച്ചയ്ക്കും ആഗോള മത്സരക്ഷമതയ്ക്കും വഴിയൊരുക്കിക്കൊണ്ട്, ലോകത്തിലെ പ്രധാന പ്രതിഭാ കേന്ദ്രമായി ഉയർന്നുവരാൻ ഇത് ഇന്ത്യയെ പ്രാപ്തമാക്കുന്നു.
ആഗോള തൊഴിൽ വിപണികൾ ദ്രുതഗതിയിലുള്ള പരിവർത്തനത്തിന് വിധേയമാകുന്നതിനാൽ, നിരന്തരമായ നൈപുണ്യവികസനത്തിന്റെ ആവശ്യകത അടുത്തിടെ കൂടുതൽ പ്രസക്തമായിട്ടുണ്ട്. യന്ത്രവത്കരണം, നിർമിതബുദ്ധി, ഡിജിറ്റൽവത്കരണം, കാലാവസ്ഥാ സംരക്ഷണ നടപടികൾ, ജനസംഖ്യാപരമായ മാറ്റങ്ങൾ എന്നിവ ജോലിയുടെ സ്വഭാവത്തെ പുനർനിർമ്മിക്കുന്നു. ഈ പ്രവണതകൾ പുതിയതും വികസിച്ചുകൊണ്ടിരിക്കുന്നതുമായ നൈപുണ്യങ്ങൾക്കുള്ള ആവശ്യകത സൃഷ്ടിക്കുന്നു.

അർത്ഥവത്തായ തൊഴിലവസരങ്ങൾ കൊണ്ട് 2047 ഓടെ നൂറു ശതമാനം നൈപുണ്യമാർന്ന തൊഴിലാളികളെ നേടിയെടുക്കുന്നതിനുള്ള അവസരത്തെ ഇന്ത്യയുടെ മെച്ചപ്പെട്ടുകൊണ്ടിരിക്കുന്ന നൈപുണ്യ സന്നദ്ധത കൂടുതൽ ശക്തിപ്പെടുത്തുന്നു. 2020 ലെ 46 ശതമാനത്തിൽ നിന്ന് 2026 ൽ 56.4 ശതമാനം ആയി തൊഴിലവസരങ്ങൾ വർദ്ധിക്കുന്നതായി 'ഇന്ത്യ സ്‌കിൽസ് റിപ്പോർട്ട് 2026' കാണിക്കുന്നു. ലക്ഷ്യാധിഷ്ഠിതമായ നൈപുണ്യ വികസനത്തിന്റെയും ഉൾച്ചേർക്കൽ സംരംഭങ്ങളുടെയും സ്വാധീനത്തെ ഇത് പ്രതിഫലിപ്പിക്കുന്നു. തൊഴിൽ നൽകുന്നതിനുള്ള ശക്തമായ അനുകൂല മനോഭാവം, ഭാവിയിലേക്കുള്ള തൊഴിലാളികളുടെ വർധിച്ചുവരുന്ന ആവശ്യകതയെയാണ് സൂചിപ്പിക്കുന്നത്.

നൈപുണ്യ വികസനം: ഒരു മുൻഗണന
ഇന്ത്യയുടെ സാമ്പത്തിക, സാമൂഹിക പരിവർത്തനത്തിന്റെ തന്ത്രപ്രധാനമായ ഒരു സ്തംഭമായി ഇപ്പോൾ നൈപുണ്യ വികസനം മാറി. മാറിക്കൊണ്ടിരിക്കുന്ന തൊഴിൽ വിപണികളുമായും ഉയർന്നുവരുന്ന സാങ്കേതികവിദ്യകളുമായും പൊരുത്തപ്പെടാൻ ആവശ്യമായ കഴിവുകൾ വ്യക്തികൾക്ക് ഇത് നൽകുന്നു. ജനസംഖ്യാപരമായ നേട്ടം പ്രയോജനപ്പെടുത്താനും ആഗോള തൊഴിൽ ശക്തിയുടെ ആവശ്യം നിറവേറ്റാനും ദീർഘകാല സാമ്പത്തിക വളർച്ച നിലനിർത്താനും ഇത് ഇന്ത്യയെ പ്രാപ്തമാക്കുന്നു.

സാമ്പത്തിക വളർച്ചയെ നയിക്കുന്നു:
നൈപുണ്യങ്ങളം അറിവും സാമ്പത്തിക വളർച്ചയുടെയും സാമൂഹിക വികസനത്തിന്റെയും അടിസ്ഥാന ചാലകങ്ങളായി തുടരുന്നു. തൊഴിലവസരവും ഉൽപ്പാദനക്ഷമതയും വർദ്ധിപ്പിക്കുന്നതിലൂടെ, ദാരിദ്ര്യ നിർമ്മാർജ്ജനത്തിലും, സുസ്ഥിര സംരംഭ സൃഷ്ടിയിലും, വിശാലതലത്തിലുള്ള വളർച്ചയിലും നൈപുണ്യ വികസനം നിർണായക പങ്ക് വഹിക്കുന്നു. ഇത് ഉയർന്ന ഉൽപ്പാദനക്ഷമത, വിപുലീകൃത തൊഴിലവസരങ്ങൾ, വർദ്ധിച്ചുവരുന്ന വരുമാനം എന്നിവയുടെ ഒരു ഗുണപരമായ ചക്രഗതി സൃഷ്ടിക്കുന്നു.
ആഗോളതലത്തിൽ ഉയർന്നുവരുന്ന നൈപുണ്യ ആവശ്യകതകളോട് പ്രതികരിക്കൽ:
ദ്രുതഗതിയിലുള്ള സാങ്കേതികവും ജനസംഖ്യാപരവുമായ മാറ്റങ്ങൾ ലോകമെമ്പാടുമുള്ള സമ്പദ്വ്യവസ്ഥകളെയും തൊഴിൽ വിപണികളെയും പുനർനിർമ്മിക്കുന്നു. യന്ത്രവത്കരണം, കാലാവസ്ഥാ സംരക്ഷണ നടപടികൾ, ഡിജിറ്റൽവത്കരണം, ജനസംഖ്യാപരമായ മാറ്റങ്ങൾ എന്നിവയാൽ രൂപപ്പെടുന്നതും പരിണമിച്ചുകൊണ്ടിരിക്കുന്നതുമായ സാഹചര്യങ്ങളിൽ മത്സരക്ഷമത നിലനിർത്തുന്നതിന്, നമ്മുടെ യുവാക്കളെ ഭാവിസജ്ജരാക്കാൻ ആവശ്യമായ വൈദഗ്ധ്യങ്ങൾ പകർന്ന് നൽകേണ്ടതും, അവരുടെ നിരന്തരമായ നൈപുണ്യവികസനം സാധ്യമാക്കേണ്ടതും അത്യാവശ്യമാണ്.
ഐ.എം.എഫിന്റെ എ.ഐ തയ്യാറെടുപ്പ് സൂചിക ഇന്ത്യയ്ക്ക് 49.3 സ്‌കോർ നൽകി. ഇത് വളർന്നുവരുന്നതും വികസ്വരവുമായ സമ്പദ്വ്യവസ്ഥകളുടെ 42.1 എന്ന ശരാശരിയേക്കാൾ കൂടുതലാണ്. നിർമിതബുദ്ധി സ്വീകരിക്കാനും അതിൽ നിന്ന് പ്രയോജനം നേടാനുമുള്ള ഇന്ത്യയുടെ ശക്തമായ സന്നദ്ധതയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്.
ജനസംഖ്യാപരമായ നേട്ടങ്ങൾ പ്രയോജനപ്പെടുത്തൽ:
ഇന്ത്യയിലെ ജനസംഖ്യയുടെ 54 ശതമാനത്തിലധികം പേർ 25 വയസ്സിന് താഴെയുള്ളവരാണ്. 62 ശതമാനത്തിലധികം പേർ ജോലി ചെയ്യുന്ന പ്രായത്തിലുള്ളവരാണ് (15-59 വയസ്സ്). ഈ ജനസംഖ്യാപരമായ നേട്ടം 2040 വരെ നിലനിൽക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതിനാൽ ഈ അവസരം പ്രയോജനപ്പെടുത്തുന്നതിനും ഭാവി സജ്ജമായ ഒരു തൊഴിൽ ശക്തി കെട്ടിപ്പടുക്കുന്നതിനും ലക്ഷ്യബോധത്തോടെയുള്ള നൈപുണ്യ വികസനം അനിവാര്യമാണ്.
ആഗോള പ്രതിഭാ ആവശ്യകത നിറവേറ്റൽ:
2030 ആകുമ്പോഴേക്കും ഇന്ത്യ വൈദഗ്ധ്യമുള്ള 45 ദശലക്ഷം പ്രൊഫഷണലുകളെ അധികമായി ലഭ്യമാക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതേസമയം, ആഗോള തൊഴിലാളി ക്ഷാമം 85 ദശലക്ഷത്തിലെത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. വൈദഗ്ധ്യമുള്ള പ്രതിഭകൾക്കായുള്ള വർദ്ധിച്ചുവരുന്ന ആഗോള ആവശ്യകത നിറവേറ്റുന്നതിന് ഇന്ത്യയ്ക്ക് ഇത് ഒരു പ്രധാന അവസരമേകുന്നു. നൈപുണ്യ വികസനത്തിന് ഒരു ജീവിതചക്ര സമീപനം കെട്ടിപ്പടുക്കേണ്ടത് അതിനാൽ തന്നെ അനിവാര്യമാണ്.
ചെറുപ്പം മുതലേ കഴിവുകൾ വളർത്തിയെടുക്കൽ:
ചെറുപ്പകാലത്തുള്ള നൈപുണ്യവികസനം ആജീവനാന്ത തൊഴിൽസാധ്യത, തൊഴിൽ ശക്തി പങ്കാളിത്തം, വ്യവസായങ്ങൾക്ക് ഉതകുന്ന നൈപുണ്യങ്ങൾ എന്നിവയ്ക്ക് അടിത്തറ പാകുന്നു. ചെറുപ്പകാലം മുതൽക്കെയുള്ള നൈപുണ്യ വികസനം പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്രഗവൺമെൻറ് നിരവധി സംരംഭങ്ങൾ ആവിഷ്‌കരിച്ചിട്ടുണ്ട്.

സമഗ്ര ശിക്ഷ പദ്ധതി:
പ്രീ-സ്‌കൂൾ മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള സ്‌കൂൾ വിദ്യാഭ്യാസത്തിനായുള്ള ഒരു സമഗ്ര പരിപാടിയാണ് സമഗ്ര ശിക്ഷ. നീതിപൂർവ്വകമായ അഭിഗമ്യതയിലൂടെയും പഠന ഫലങ്ങളിലൂടെയും സ്‌കൂൾ വിദ്യാഭ്യാസത്തിന്റെ ഫലപ്രാപ്തി മെച്ചപ്പെടുത്തുക എന്നതാണ് ലക്ഷ്യം.
സ്‌കൂൾ വിദ്യാഭ്യാസത്തെ ഒരു തുടർപ്രക്രിയയായി കണക്കാക്കുന്ന ഈ പദ്ധതി, വിദ്യാഭ്യാസത്തിനായുള്ള സുസ്ഥിര വികസന ലക്ഷ്യത്തിന് (എസ്.ഡി.ജി4) അനുസൃതവുമാണ്. 2025 ഡിസംബർ വരെ, നൈപുണ്യ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് ഈ പദ്ധതി വിവിധ നാഴികക്കല്ലുകൾ കൈവരിച്ചു.
25,140 സ്‌കൂളുകളിലായി 35.5 ലക്ഷത്തിലധികം വിദ്യാർത്ഥികളെ ഉൾപ്പെടുത്തി ആകെ 138 ജോലി ഒഴിവുകൾക്ക് അംഗീകാരം നൽകുകയും നൈപുണ്യ സംരംഭങ്ങൾ നടപ്പിലാക്കുകയും ചെയ്തു.
ഈ പദ്ധതി പ്രകാരം, മികച്ച സൗകര്യങ്ങളുള്ള പ്രധാന വിദ്യാലയങ്ങളി(ഹബ് സ്‌കൂളുകൾ)ൽ ലഭ്യമായ അടിസ്ഥാന സൗകര്യങ്ങൾ സമീപത്തുള്ള സാധാരണ സ്‌കൂളുകളിലെ (സ്‌പോക്ക് സ്‌കൂളുകൾ) വിദ്യാർത്ഥികൾക്ക് നൈപുണ്യ പരിശീലനത്തിനായി ഉപയോഗപ്പെടുത്തുന്നതിനായി ഹബ് ആൻഡ് സ്‌പോക്ക് (കേന്ദ്രീകൃത വിന്യാസ) മാതൃക സ്വീകരിച്ചിരിക്കുന്നു. 975 സ്‌പോക്ക് സ്‌കൂളുകൾ അടിസ്ഥാന സൗകര്യങ്ങൾ പരമാവധി മെച്ചപ്പെടുത്തുകയും രാജ്യവ്യാപകമായി നൈപുണ്യ പരിശീലനത്തിലേക്കുള്ള അഭിഗമ്യത വിപുലീകരിക്കുകയും ചെയ്യുന്നു.
സ്‌കൂളുകളിലെ നൈപുണ്യ പരിശീലന അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനായി, കേന്ദ്ര നൈപുണ്യ വികസന-സംരംഭകത്വ മന്ത്രാലയം (എം.എസ്.ഡി.ഇ) 1,200 തൊഴിലധിഷ്ഠിത നൈപുണ്യ ലാബുകൾ സ്ഥാപിച്ചിട്ടുണ്ട്. 400 ജവഹർ നവോദയ വിദ്യാലയങ്ങളിലും (ജെ.എൻ.വി), 200 ഏകലവ്യ മാതൃകാ റസിഡൻഷ്യൽസ്‌കൂളുകളി(ഇ.എം.ആർ.എസ്)ലും ഈ ലാബുകൾ വ്യാപിച്ചുകിടക്കുന്നു.
പി.എം ശ്രീ സ്‌കൂളുകൾ
2022 ൽ ആരംഭിച്ച പി.എം ശ്രീ സ്‌കൂളുകൾ, 2020 ലെ ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുന്നതിനായി നിലവിലുള്ള സ്‌കൂളുകളെ ശക്തിപ്പെടുത്തുന്നു. സമീപ വിദ്യാലയങ്ങൾക്ക് മാർഗദർശനം നൽകുന്ന മാതൃകാ സ്ഥാപനങ്ങളായി ഈ സ്‌കൂളുകൾ വർത്തിക്കുന്നു. 21-ാം നൂറ്റാണ്ടിലെ നൈപുണ്യങ്ങളാൽ സജ്ജരായ, സമഗ്രവും സർവ്വതോന്മുഖവുമായ വളർച്ചയുള്ള വിദ്യാർത്ഥികളെ വളർത്തിയെടുക്കുന്നതിനൊപ്പം ഉന്നത ഗുണനിലവാരത്തിലുള്ള വിദ്യാഭ്യാസം നൽകുകയെന്നതാണ് അവ ലക്ഷ്യമിടുന്നത്. 14,500 പി.എം ശ്രീ സ്‌കൂളുകൾ ലക്ഷ്യമിട്ടയിടത്ത് 13,092 സ്‌കൂളുകൾ 2026 ജൂൺ വരെ 776 ജില്ലകളിലായി വികസിപ്പിച്ചെടുത്തു.
അടൽ ടിങ്കറിങ് ലബോറട്ടറികൾ
'ഇന്ത്യയിലെ പത്ത് ലക്ഷം കുട്ടികളെ നവീനാശയ ആവിഷ്‌കർത്താക്കൾ (നിയോടെറിക് ഇന്നൊവേറ്റർ) ആയി വളർത്തിയെടുക്കുക' എന്ന കാഴ്ചപ്പാടോടെ, അടൽ ഇന്നൊവേഷൻ മിഷൻ സ്‌കൂളുകളിൽ അടൽ ടിങ്കറിങ് ലബോറട്ടറികൾ (എ.ടി.എൽ) സ്ഥാപിച്ചു. ഇത് വിദ്യാർത്ഥികളിൽ ജിജ്ഞാസ, സർഗ്ഗാത്മകത, നൂതനാശയങ്ങളെ അടിസ്ഥാനമാക്കിയുള്ള നൈപുണ്യങ്ങൾ എന്നിവ വളർത്തുന്നു.
2026 ജൂൺ മാസം വരെയുള്ള കണക്കുകൾ പ്രകാരം:
* 722 ജില്ലകളിലായി പതിനായിരത്തിലധികം എ.ടി.എല്ലുകൾ സ്ഥാപിച്ചു.
* 1.1 കോടിയിലധികം വിദ്യാർത്ഥികളെ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
നിർമിതബുദ്ധി സജ്ജതയ്ക്കുള്ള നൈപുണ്യം (എസ്.ഒ.എ.ആർ)
നിർമിതബുദ്ധി സജ്ജതയ്ക്കുള്ള നൈപുണ്യം (എസ്.ഒ.എ.ആർ) ലക്ഷ്യമിടുന്നത് ആറാം തരം മുതൽ പന്ത്രണ്ടാം തരം വരെയുള്ള വിദ്യാർത്ഥികളെയും അധ്യാപകരെയും പഠനപദ്ധതികളിലൂടെ എ.ഐ വൈദഗ്ധ്യങ്ങൾ ഉപയോഗിച്ച് സജ്ജരാക്കുക എന്നതാണ്. മൈക്രോസോഫ്റ്റ്, എച്ച്.സി.എൽ ടെക്നോളജീസ്, നാസ്‌കോം എന്നിവയുമായി സഹകരിച്ചാണ് ഈ പഠനപദ്ധതികൾ നടത്തുന്നത്.
2026 ഫെബ്രുവരി വരെ, 2.30 ലക്ഷം വിദ്യാർത്ഥികൾ 'എ.ഐയെകുറിച്ച് ബോധവാൻമാരാകുക, എ.ഐയിൽ കഴിവുകൾ നേടുക, എ.ഐയിലൂടെ ലക്ഷ്യങ്ങൾ നേടുക, അധ്യാപകർക്കായുള്ള എ.ഐ എന്നീ പഠന ഘട്ടങ്ങളിൽ ചേർന്നിട്ടുണ്ട്.
ദേശീയ നൈപുണ്യ യോഗ്യതാ ചട്ടക്കൂട് (എൻ.എസ്.ക്യു.എഫ്)
പഠന ഫലങ്ങളെ അടിസ്ഥാനമാക്കി എട്ട് തലങ്ങളായി യോഗ്യതകളെ ക്രമീകരിക്കുന്ന ഒരു കഴിവ് അടിസ്ഥാനമാക്കിയുള്ള ചട്ടക്കൂടാണ് ദേശീയ നൈപുണ്യ യോഗ്യതാ ചട്ടക്കൂട് (എൻ.എസ്.ക്യു.എഫ്). ഔപചാരികവും അനൗപചാരികവും സ്വാഭാവികവുമായ പഠനത്തിലൂടെ നേടിയെടുക്കുന്ന അറിവ്, നൈപുണ്യങ്ങൾ, അഭിരുചി, ഉത്തരവാദിത്തം, പ്രായോഗിക അനുഭവം എന്നിവയെ ഇത് അംഗീകരിക്കുന്നു. അക്കാദമിക വിദ്യാഭ്യാസം, തൊഴിലധിഷ്ഠിത വിദ്യാഭ്യാസം, നൈപുണ്യ പരിശീലനം എന്നിവ ഒരു പൊതു ഘടനയിലൂടെ സമന്വയിപ്പിക്കുന്നതാണ് ഈ ചട്ടക്കൂട്. ഇത് സ്‌കൂൾ വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, നൈപുണ്യ വികസനം എന്നിവയിലുടനീളം പഠനമികവിനുള്ള പോയിന്റ് അടിസ്ഥാനമാക്കിയുള്ള പുരോഗതി സാധ്യമാക്കുകയും, ആജീവനാന്ത പഠനവും തൊഴിൽപരമായ ചലനാത്മകതയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
യുവ എ.ഐ ഫോർ ഓൾ
ഇന്ത്യ എ.ഐ ദൗത്യത്തിന്റെ കീഴിൽ, കേന്ദ്ര ഇലക്ട്രോണിക്‌സ്, വിവരസാങ്കേതിക മന്ത്രാലയം 2025 നവംബറിൽ 'എല്ലാവർക്കും യുവ എ.ഐ' ആരംഭിച്ചു. എല്ലാ പൗരന്മാർക്കും, പ്രത്യേകിച്ച് യുവാക്കൾക്ക് നിർമിതബുദ്ധിയുടെ അടിസ്ഥാനകാര്യങ്ങൾ പരിചയപ്പെടുത്തുന്നതിനുള്ള നാലര മണിക്കൂർ ദൈർഘ്യമുള്ളതും സ്വന്തം സൗകര്യത്തിനനുസരിച്ച് പഠിക്കാവുന്നതുമായ സൗജന്യ പഠനപദ്ധതിയാണ്. ഫ്യൂച്ചർ സ്‌കിൽസ് പ്രൈമം, ഐഗോട്ട് കർമ്മയോഗി എന്നിവയിൽ ലഭ്യമായ ഈ പഠനപദ്ധതി, പ്രായോഗിക പഠനവും പൂർത്തീകരണവേളയിൽ ഭാരത ഇന്ത്യ ഗവണ്മെന്റിന്റെ സാക്ഷ്യപത്രവും ലഭ്യമാക്കുന്നു.
2026 ജൂലൈ 8 വരെയുള്ള കണക്കനുസരിച്ച്, ഇതിലുള്ള ആകെ രജിസ്‌ട്രേഷൻ 85.27 ലക്ഷമായി.
വിദ്യാഞ്ജലി പരിപാടി
സമൂഹത്തിന്റെയും സ്വകാര്യ മേഖലയുടെയും പങ്കാളിത്തത്തിലൂടെ സ്‌കൂളുകളെ പുരോഗതിയിലേക്ക് നയിക്കുന്ന ഒരു സംരംഭമാണ് വിദ്യാഞ്ജലി. പ്രൊഫഷണലുകൾ, വിരമിച്ച അധ്യാപകർ, ഗവണ്മെന്റ് ഉദ്യോഗസ്ഥർ, എൻ.ജി.ഒകൾ, സി.എസ്.ആർ പങ്കാളികൾ, ഇന്ത്യൻ പ്രവാസികൾ എന്നിവരുൾപ്പെടെയുള്ള സന്നദ്ധപ്രവർത്തകരുമായി ഇത് സ്‌കൂളുകളെ ബന്ധിപ്പിക്കുന്നു. മാർഗനിർദേശകത്വം, കരിയർ ഗൈഡൻസ്, നൈപുണ്യ വികസനം, മറ്റ് വിദ്യാഭ്യാസ പിന്തുണ എന്നിവയിലൂടെ വൊളന്റിയർമാരുടെ സംഭാവന ലഭ്യമാകുന്നു.
* 2026 ജൂൺ വരെ 8,44,925 സ്‌കൂളുകൾ ഇതിൽ പങ്കാളികളായി.
* ഈ സംരംഭത്തിൽ 5,62,296 വൊളന്റിയർമാരും 2,705 സി.എസ്.ആർ സംഘടനകളും എൻ.ജി.ഒകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
* 2.04 കോടിയിലധികം വിദ്യാർത്ഥികൾക്ക് ഈ പരിപാടിയുടെ പ്രയോജനം ലഭിച്ചു.
തൊഴിൽ ശക്തിയുടെ നൈപുണ്യം വർധിപ്പിക്കലും, പുതിയ നൈപുണ്യം ആർജിക്കലും
തൊഴിൽ വിപണികൾ ദ്രുതഗതിയിൽ വികസിക്കുമ്പോൾ, പുതിയ പ്രൊഫഷണലുകളെ പിന്തുണയ്ക്കുന്നതിനും തൊഴിൽ ജീവിതത്തിന്റെ മധ്യഘട്ടത്തിൽ പരിവർത്തനങ്ങൾ സാധ്യമാക്കുന്നതിനും തുടർച്ചയായ നൈപുണ്യം വർധിപ്പിക്കലും, പുതിയ നൈപുണ്യം ആർജിക്കലും അനിവാര്യമായി മാറിയിരിക്കുന്നു. കേന്ദ്രീകൃത ഇടപെടലുകൾ തൊഴിലാളികളെ ജോലിയ്ക്ക് യോഗ്യരായും, വ്യവസായാവശ്യങ്ങൾക്ക് സജ്ജരായും നിലനിർത്തുന്നു.
സ്‌കിൽ ഇന്ത്യ ദൗത്യം
ജോലി ചെയ്യാവുന്ന പ്രായത്തിലുള്ളവർക്ക് ദേശീയ നൈപുണ്യ യോഗ്യതാ ചട്ടക്കൂടി(എൻ.എസ്.ക്യു.എഫ്)ന് അനുസൃതമായ നൈപുണ്യ വികസനം, നിലവിലെ നൈപുണ്യം വർധിപ്പിക്കൽ, പുതിയ നൈപുണ്യം ആർജ്ജിക്കൽ എന്നിവ സ്‌കിൽ ഇന്ത്യ ദൗത്യം (എസ്.ഐ.എം) ലഭ്യമാക്കുന്നു.
റോസ്ഗാർ മേളകൾ, സ്‌കിൽ ഇന്ത്യ ഡിജിറ്റൽ ഹബ്ബ് എന്നിവയിലൂടെ രാജ്യവ്യാപകമായി നടക്കുന്ന പ്രചാരണത്തിലൂടെയാണ് ഇത് സാധ്യമാകുന്നത്. നൈപുണ്യ വികസന കേന്ദ്ര (എസ്.ഡി.സി)ങ്ങളുടെ വിപുലമായ ശൃംഖലയിലൂടെയും പരിശീലനങ്ങൾ നൽകുന്നു.
ദൗത്യത്തിന് കീഴിലുള്ള മുൻനിര പദ്ധതികളിൽ ഇവ ഉൾപ്പെടുന്നു:
* പ്രധാനമന്ത്രിയുടെ നൈപുണ്യ വികസന പദ്ധതി (പ്രധാനമന്ത്രി കൗശൽ വികാസ് യോജന/ പി.എം.കെ.വി.വൈ),
* ജനകീയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ (ജൻ ശിക്ഷൺ സൻസ്ഥാൻ/ ജെ.എസ്.എസ്),
* ദേശീയ തൊഴിൽപരിശീലന പ്രോത്സാഹന പദ്ധതി (നാഷണൽ അപ്രന്റീസ്ഷിപ്പ് പ്രൊമോഷൻ സ്‌കീം/ എൻ.എ.പി.എസ്).
കൂടാതെ
* വ്യാവസായിക പരിശീലന സ്ഥാപനങ്ങളി (ഇൻഡസ്ട്രിയൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകൾ/ ഐ.ടി.ഐ)ൽ കരകൗശല തൊഴിലാളി പരിശീലന പദ്ധതി (ക്രാഫ്റ്റ്‌സ്മാൻ ട്രെയിനിങ് സ്‌കീം/ സി.ടി.എസ്).

പ്രധാനമന്ത്രി കൗശൽ വികാസ് യോജന (പി.എം.കെ.വി.വൈ):
ഒരു മുൻനിര ഹ്രസ്വകാല നൈപുണ്യവികസന സംരംഭമാണ്. അതിന്റെ നാല് ഘട്ടങ്ങളുടെ കാലയളവുകളിൽ, ഒരു പരീക്ഷണാടിസ്ഥാനത്തിലുള്ള പ്രോത്സാഹന അധിഷ്ഠിത സാക്ഷ്യപ്പെടുത്തൽ സംരംഭത്തിൽ നിന്ന്, വിപുലമായ തോതിലുള്ളതും, ആവശ്യകതയ്ക്ക് മുൻഗണന നൽകുന്നതും, ഫലപ്രാപ്തിയിൽ ഊന്നിയതുമായ ഒരു നൈപുണ്യ വികസന ശൃംഖലയായി വളർന്നു കഴിഞ്ഞു.'
പ്രധാന നേട്ടങ്ങൾ ചുവടെ എടുത്തുകാണിച്ചിരിക്കുന്നു:
* 2026 ജൂൺ 30 വരെയുള്ള കണക്കനുസരിച്ച്, പി.എം.കെ.വി.വൈ 4.0, 36 സംസ്ഥാനങ്ങളിലെയും 738 ജില്ലകളിലെയും 36 മേഖലകളിലുടനീളം 28.17 ലക്ഷം ഉദ്യോഗാർത്ഥികൾക്ക് പരിശീലനം നൽകി.
* 2024 ഏപ്രിൽ ഒന്നിനും 2026 മാർച്ച് 31 നും ഇടയിൽ 21.91 ലക്ഷത്തിലധികം ഉദ്യോഗാർത്ഥികൾക്ക് പരിശീലനം നൽകി. ഐ.ടി-ഐ.ടി അധിഷ്ഠിതമേഖല, ഭൗമാന്തരീക്ഷ-ബഹിരാകാശ മേഖലയും വ്യോമയാനവും, കൃഷി, റബ്ബർ, തുകൽ, വസ്ത്രങ്ങൾ, ഇലക്ട്രോണിക്സ്, നിർമ്മാണപ്രവർത്തനങ്ങൾ, വിനോദസഞ്ചാരവും അതിഥി സത്കാരവും എന്നിവയാണ് പ്രധാന മേഖലകൾ.
* ഉയർന്നുവരുന്ന വ്യവസായ ആവശ്യകതകൾ നിറവേറ്റുന്നതിനായി 68 ഇഷ്ടാനുസൃത പഠനപദ്ധതികളും 189 ഭാവിസജ്ജ-നൈപുണ്യ ജോലി ചുമതലകളും ഈ പദ്ധതി അവതരിപ്പിച്ചു.
* 6,800 ൽ അധികം നൈപുണ്യ കേന്ദ്രങ്ങൾ ഉൾപ്പെടെ 16,900-ലധികം സ്ഥാപനങ്ങൾ രാജ്യവ്യാപകമായി പി.എം.കെ.വി.വൈ 4.0 നടപ്പിലാക്കുന്നു.
ജനകീയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ (ജൻ ശിക്ഷൺ സൻസ്ഥാൻ/ ജെ.എസ്.എസ്) നവസാക്ഷരർക്കും സ്‌കൂൾ വിദ്യാഭ്യാസം നിർത്തിയവർക്കും എൻ.ജി.ഒകൾ വഴി 100 ശതമാനം ഗവണ്മെന്റ് ധനസഹായത്തോടെ സാമൂഹികാടിസ്ഥാനത്തിലുള്ള, അനൗപചാരിക നൈപുണ്യ പരിശീലനം നൽകുന്നു. 2026 മാർച്ച് 31 വരെയുള്ള കണക്കനുസരിച്ച്, പദ്ധതിയുടെ പ്രധാന നാഴികക്കല്ലുകൾ ഇവയാണ്:
* 2018 മുതൽ 36.52 ലക്ഷം ഗുണഭോക്താക്കൾക്ക് പരിശീലനം നൽകിയിട്ടുണ്ട്.
* 4.8 ലക്ഷം ആദിവാസി ഗുണഭോക്താക്കൾ പരിശീലനം പൂർത്തിയാക്കി.
* ജെ.എസ്.എസിന് കീഴിലുള്ള ഗുണഭോക്താക്കളിൽ 82 ശതമാനത്തിലധികം സ്ത്രീകളാണ്.
* ദേശീയ നൈപുണ്യ യോഗ്യതാ ചട്ടക്കൂടിന്റെ 3, 3.5, 4 തലങ്ങളിൽ എൻ.സി.വി.ഇ.ടി- അംഗീകൃതമായ 83 പഠനപദ്ധതികൾ അവതരിപ്പിച്ചു.
* തയ്യൽ, എംബ്രോയ്ഡറി, കരകൗശലം, ഭക്ഷ്യ സംസ്‌കരണം, ആരോഗ്യ സേവനങ്ങൾ എന്നിവ പ്രാദേശികമായി പ്രസക്തമായ പഠനപദ്ധതികളിൽ ഉൾപ്പെടുന്നു.
* 2024 ഡിസംബർ മുതൽ, ജെ.എസ്.എസ് ഉത്പന്നങ്ങൾ ഉദ്യംകാർട്ട് പോർട്ടൽ വഴി വിപണനം ചെയ്തുവരുന്നു, ഇത് കരകൗശല വിദഗ്ധർക്കും സൂക്ഷ്മ സംരംഭകർക്കുമുള്ള വിപണി അഭിഗമ്യത മെച്ചപ്പെടുത്തുന്നു.
ദേശീയ തൊഴിൽപരിശീലന പ്രോത്സാഹന പദ്ധതി (എൻ.എ.പി.എസ്) 'പഠനത്തിനിടയിൽ സമ്പ്യാദം നേടൽ' മാതൃകയിലൂടെ വ്യവസായാധിഷ്ഠിത തൊഴിൽപരിശീലനം പ്രോത്സാഹിപ്പിക്കുന്നു. എൻ.എ.പി.എസ് 2.0 പ്രകാരം, ഗവൺമെൻറ് നൽകുന്ന പഠന, പരിശീലനകാല വേതനത്തിന്റെ 25 ശതമാനം, പ്രതിമാസം 1,500 രൂപ വരെ, തൊഴിൽ പരിശീലനത്തിനെത്തുന്നവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് നൽകുന്നു. കൂടാതെ പഠന,പരിശീലനകാല വേതനത്തിന്റെ 75 ശതമാനം തൊഴിലുടമ നൽകുന്നു.
2026 മാർച്ച് 31 വരെ, പദ്ധതിയുടെ പ്രധാന സംഭാവനകൾ ഇവയാണ്:
* വാഹന സംബന്ധ മേഖല, ഐ.ടി-ഐ.ടി അധിഷ്ഠിത മേഖല, ഇലക്ട്രോണിക്‌സ്, ചില്ലറ വിപണി, ഉത്പാദനം തുടങ്ങിയ മേഖലകളിലായി 2016 മുതൽ തൊഴിൽ അഭ്യസിക്കുന്ന 54.41 ലക്ഷത്തിലധികം പേർ ജോലികളിൽ ഏർപ്പെട്ടിട്ടുണ്ട്.
* 2025-26 സാമ്പത്തിക വർഷത്തിൽ ഏകദേശം 12.35 ലക്ഷം തൊഴിലഭ്യസിക്കുന്നവർ ജോലികളിൽ ഏർപ്പെട്ടിരുന്നു, അതേസമയം 6.42 ലക്ഷം പേർ ജോലിസ്ഥലത്ത് പരിശീലനം പൂർത്തിയാക്കി.
* 2026 മാർച്ച് 31-ന് ആരംഭിച്ചതിനുശേഷം 1,32,000 പ്രാവീണ്യ സർട്ടിഫിക്കറ്റുകൾ (സി.ഒ.പി) വിതരണം ചെയ്തിട്ടുണ്ട്.
* 2025 ഏപ്രിൽ 1 നും 2026 മാർച്ച് 31 നും ഇടയിൽ 40.10 ലക്ഷം നേരിട്ടുള്ള ആനുകൂല്യ കൈമാറ്റ(ഡി.ബി.ടി) ഇടപാടുകളിലൂടെ 562.75 കോടി രൂപയിലധികം വിതരണം ചെയ്തു.
വ്യവസായ ആവശ്യകതകൾക്ക് അനുസൃതമായി വൈദഗ്ധ്യമുള്ള ഒരു തൊഴിൽ ശക്തിയെ വികസിപ്പിക്കുന്നതിന് വ്യാവസായിക പരിശീലന സ്ഥാപനങ്ങൾ (ഐ.ടി.ഐകൾ) വഴി ദീർഘകാല തൊഴിൽ പരിശീലനം നൽകുന്നതാണ് കരകൗശല വിദഗ്ധർക്കായുള്ള പരിശീലന പദ്ധതി (സി.ടി.എസ്).
2026 മാർച്ച് വരെയുള്ള കണക്കനുസരിച്ച് പ്രധാന നേട്ടങ്ങൾ ഇവയാണ്:
* 13,888 ഐ.ടി.ഐകളിലൂടെ 169 പഠനപദ്ധതികളിലായി പരിശീലനം വാഗ്ദാനം ചെയ്യുന്നു.
* കഴിഞ്ഞ 3 വർഷത്തിനിടെ 14 പുതിയ സി.ടി.എസ് പഠനപദ്ധതികൾ ആരംഭിക്കുകയും നിലവിലുള്ള 22 എണ്ണം വ്യവസായ ആവശ്യങ്ങൾക്കനുസരിച്ച് പരിഷ്‌കരിക്കുകയും ചെയ്തു.
* ഐ.ടി.ഐ പ്രവേശനം 2022-23 സാമ്പത്തിക വർഷത്തിൽ 12.51 ലക്ഷത്തിൽ നിന്ന് 2025-26 സാമ്പത്തിക വർഷത്തിൽ 14.70 ലക്ഷമായി വർദ്ധിച്ചു.
പി.എം -സേതു
2025-ൽ ആരംഭിച്ച പി.എം-സേതു (മെച്ചപ്പെടുത്തിയ ഐ.ടി.ഐകൾ വഴിയുള്ള പ്രധാനമന്ത്രിയുടെ നൈപുണ്യ, തൊഴിലധിഷ്ഠിത പരിവർത്തനം) ലക്ഷ്യമിടുന്നത്:
* 1,000 കേന്ദ്രസർക്കാർ വ്യാവസായിക പരിശീലന സ്ഥാപന(ഐ.ടി.ഐ)ങ്ങളെ ആധുനികവും വ്യവസായവുമായി പൊരുത്തപ്പെടുന്നതുമായ നൈപുണ്യ സ്ഥാപനങ്ങളാക്കി ഉയർത്തുക.
* 800 സാധാരണ (സ്‌പോക്ക്) ഐ.ടി.ഐകളുമായി ബന്ധിപ്പിച്ച 200 പ്രധാന (ഹബ്ബ്) ഐ.ടി.ഐകൾ ഉൾപ്പെടുന്ന ഒരു കേന്ദ്രീകൃത വിന്യാസ കൂട്ടായ്മ (ഹബ്ബ്-ആൻഡ്-സ്‌പോക്ക് ക്ലസ്റ്റർ) മാതൃകയിലായിരിക്കും ഈ ഐ.ടി.ഐകൾ നവീകരിക്കുക
* നൈപുണ്യ വികസനത്തിനായി 5 ദേശീയ മികവിന്റെ കേന്ദ്രങ്ങൾ സ്ഥാപിക്കുക.
* അഞ്ച് വർഷത്തിനുള്ളിൽ 20 ലക്ഷം യുവാക്കളെ പരിശീലിപ്പിക്കുക.
സേവന മേഖല, ബഹു-നൈപുണ്യ പഠനപദ്ധതികൾ, ഉപജീവനമാർഗ്ഗ പ്രോത്സാഹനം എന്നിവയുമായി ബന്ധപ്പെട്ടാണ് ഈ പഠനപദ്ധതികൾ അവതരിപ്പിക്കുന്നത്. ഇത് തൊഴിൽക്ഷമത മെച്ചപ്പെടുത്തുകയും നിലവിലുള്ളതും ഭാവിയിലുള്ളതുമായ തൊഴിൽ വിപണികൾക്ക് അനുയോജ്യമായ രീതിയിൽ തൊഴിൽ പരിശീലനത്തെ മാറ്റുകയും ചെയ്യുന്നു.
* 2026 മെയ് മാസത്തിനകം, 32 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും സംസ്ഥാന നിർവാഹക സമിതികൾ രൂപവത്കരിച്ചിട്ടുണ്ട്. അവയിൽ 12 എണ്ണം പി.എം-സേതുവിന് കീഴിലുള്ള വ്യവസായ പങ്കാളികളെ ഉൾപ്പെടുത്തുന്നതിനുള്ള നിർദ്ദേശങ്ങൾക്കായുള്ള അഭ്യർത്ഥനകൾ മുന്നോട്ടുവെച്ചിട്ടുണ്ട്.
* വിശാഖപട്ടണം ഐ.ടി.ഐ കൂട്ടായ്മ വഴി പി.എം-സേതു പ്രവർത്തനക്ഷമമാക്കുന്ന ആദ്യ സംസ്ഥാനമായി ആന്ധ്രാപ്രദേശ് മാറി.
* ഒഡീഷ, ഗുജറാത്ത്, തെലങ്കാന എന്നിവിടങ്ങളിലെ ഐ.ടി.ഐ കൂട്ടായ്മകൾക്കായി 1,237.58 കോടി രൂപയുടെ തന്ത്രപ്രധാന നിക്ഷേപ പദ്ധതികൾ (എസ്.ഐ.പി) അംഗീകരിച്ചതോടെ ഇത് കൂടുതൽ വിപുലീകൃതമായി.
ഭാവി നൈപുണ്യവികസനത്തിന്റെ സ്തംഭം
ഇന്ത്യ എ.ഐ ദൗത്യത്തിന്റെ കീഴിലുള്ള ഭാവി നൈപുണ്യവികസനത്തിന്റെ സ്തംഭം (ഫ്യൂച്ചർ സ്‌കിൽസ് പില്ലർ) പദ്ധതി, ശക്തമായ ഒരു എ.ഐ പ്രതിഭാ ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനും ഇന്ത്യയിലുടനീളം എ.ഐ വിദ്യാഭ്യാസത്തിലേക്കുള്ള അഭിഗമ്യത വിപുലീകരിക്കുന്നതിനുമാണ് ലക്ഷ്യമിടുന്നത്. ഇത് ബിരുദ തലം മുതൽ പി.എച്ച്.ഡി തലം വരെയുള്ള പഠിതാക്കളെ പിന്തുണയ്ക്കുന്നു. ബിരുദം, ബിരദാനന്തര ബിരുദം, ഇരട്ട ബിരുദം, പി.എച്ച്.ഡി വിദ്യാർത്ഥികൾക്ക് ദേശീയ എ.ഐ ഫെലോഷിപ്പുകൾ ഈ സംരംഭം വാഗ്ദാനം ചെയ്യുന്നു.
രണ്ടാം ശ്രേണി, മൂന്നാം ശ്രേണി നഗരങ്ങളിലായി പ്രായോഗിക പഠനം പ്രോത്സാഹിപ്പിക്കുന്നതിനായി 570 എ.ഐ, ഡാറ്റ ലാബുകൾ സ്ഥാപിക്കുകയും ചെയ്യുന്നു. കൃഷി, ആരോഗ്യ സംരക്ഷണം, ഉത്പാദനം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ വിപണി അധിഷ്ഠിതവും എൻ.സി.വി.ഇ.ടി അംഗീകൃതവുമായ എ.ഐ പഠനപദ്ധതികൾ ലഭ്യമാക്കുന്നു.
ഫ്യൂച്ചർ സ്‌കിൽസ് പ്രൈം
നാസ്‌കോമിന്റെയും ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയത്തിന്റെയും ഒരു സംരംഭമാണ് ഭാവിസജ്ജമായ നൈപുണ്യ വികസനത്തിനായുള്ള പ്രധാന ഡിജിറ്റൽ പ്ലാറ്റ്ഫോം അഥവാ ഫ്യൂച്ചർ സ്‌കിൽസ് പ്രൈം. വഴക്കമാർന്ന ഈയൊരു ഓൺലൈൻ ഡിജിറ്റൽ പഠന പ്ലാറ്റ്ഫോമിലൂടെ പുതിയതും ഉയർന്നുവരുന്നതുമായ സാങ്കേതികവിദ്യകളിൽ വ്യക്തികളുടെ നൈപുണ്യവികസനം, പുതിയ നൈപുണ്യം ആർജ്ജിക്കൽ, നിലവിലെ നൈപുണ്യം മെച്ചപ്പെടുത്തൽ എന്നിവയിൽ ഈ പരിപാടി ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
ഇത് 2,800 ൽ അധികം പഠനപദ്ധതികളും പഠനരീതികളും വാഗ്ദാനം ചെയ്യുന്നു, ഇതിൽ 33 ലക്ഷത്തിലധികം രജിസ്റ്റർ ചെയ്ത ഉപയോക്താക്കളുമുണ്ട്.
41 ശതമാനം സ്ത്രീ പഠിതാക്കളിലേക്കും 740 ഒന്നാം ശ്രേണി, മൂന്നാം ശ്രേണി നഗരങ്ങളിലേക്കും ഈ വ്യാപ്തി വ്യാപിച്ചു.
പ്രധാനമന്ത്രിയുടെ വികസിത ഭാരത തൊഴിൽ പദ്ധതി:
ഇ.പി.എഫ്.ഒയിൽ ആദ്യമായി രജിസ്റ്റർ ചെയ്യുന്ന ജീവനക്കാരെ അവരുടെ പ്രാരംഭ പഠന ഘട്ടത്തിൽ പിന്തുണയ്ക്കുന്നതിനായി, 2025-ലെ പ്രധാനമന്ത്രി വികസിത ഭാരത തൊഴിൽ പദ്ധതി (പ്രധാനമന്ത്രി വികസിത് ഭാരത് റോസ്ഗർ യോജന) രണ്ട് ഗഡുക്കളായി 15,000 രൂപ വരെ ഒറ്റത്തവണ പ്രോത്സാഹനവേതനം നൽകുന്നു. ഈ പദ്ധതി നൈപുണ്യ വികസന ചെലവുകൾ നികത്തുകയും ഉത്പാദനക്ഷമതയും തൊഴിൽക്ഷമതയും വർദ്ധിപ്പിക്കുകയും ചെയ്യുന്നു. പുതുതായി പ്രവേശിക്കുന്നവർക്ക് അത്യാവശ്യ പണ കൈകാര്യ കഴിവുകൾ ലഭ്യമാക്കുന്നതിനായി സാമ്പത്തിക സാക്ഷരതയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. കുറഞ്ഞത് ആറ് മാസത്തേക്ക് സ്ഥിരമായ തൊഴിൽ ലഭിക്കുന്ന ഓരോ അധിക ജീവനക്കാരനും രണ്ട് വർഷത്തേക്ക് പ്രതിമാസം 3000 രൂപ വരെ തൊഴിലുടമകൾക്ക് പ്രോത്സാഹന തുകയും ഈ പദ്ധതി ലഭ്യമാക്കുന്നു.
2,400 കോടി രൂപയുടെ പ്രോത്സാഹനവേതനം വിതരണം ചെയ്തുകൊണ്ട് (2026 ജൂൺ 19) 15 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് ഈ പദ്ധതി പിന്തുണയേകി.
അന്താരാഷ്ട്ര, സ്വകാര്യ മേഖല പങ്കാളിത്തങ്ങൾ ശക്തിപ്പെടുത്തൽ:
ഇന്ത്യയുടെ നൈപുണ്യ ആവാസവ്യവസ്ഥയെ പരിവർത്തനം ചെയ്യുന്നതിൽ പൊതു-സ്വകാര്യ, അന്താരാഷ്ട്ര പങ്കാളിത്തങ്ങൾ ഒരു പ്രധാന പങ്ക് വഹിക്കുന്നു. അവ വ്യവസായവുമായി പൊരുത്തപ്പെടുന്ന പരിശീലനം, ഡിജിറ്റൽ നൈപുണ്യങ്ങൾ, ആഗോള തൊഴിൽ/ അവസരങ്ങൾ എന്നിവ പ്രോത്സാഹിപ്പിക്കുന്നു.

സംരംഭക കഴിവുകൾ പരിപോഷിപ്പിക്കൽ:
തൊഴിൽ സൃഷ്ടി, നൂതനത്വം, സാമ്പത്തിക വളർച്ച എന്നിവയിൽ സംരംഭകത്വം നിർണായക പങ്ക് വഹിക്കുന്നു. വിജയകരമായ സംരംഭങ്ങൾ കെട്ടിപ്പടുക്കുന്നതിന് ആവശ്യമായ കാര്യക്ഷമതകളെ നൈപുണ്യവികസനം ശക്തിപ്പെടുത്തുന്നു.
പി.എം. വിശ്വകർമ
പരമ്പരാഗത കരകൗശല വിദഗ്ധർക്കും കൈത്തൊഴിലാളികൾക്കും നൈപുണ്യ നവീകരണം, പണിയായുധ പ്രോത്സാഹനങ്ങൾ, വായ്പാ പിന്തുണ, വിപണി ബന്ധങ്ങൾ എന്നിവയിലൂടെ പി.എം വിശ്വകർമ പദ്ധതി ആദ്യവസാന പിന്തുണ നൽകുന്നു. സ്ത്രീകൾക്കും പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്കും ഈ പദ്ധതി പ്രത്യേക ഊന്നൽ നൽകുന്നു. ഇതിൽ എസ്.സി, എസ്.ടി, ഒ.ബി.സി, വികലാംഗർ, ട്രാൻസ്ജെൻഡർ വ്യക്തികൾ എന്നിവരും, വടക്കുകിഴക്കൻ മേഖല, ദ്വീപ് പ്രദേശങ്ങൾ, കുന്നിൻ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള കരകൗശല വിദഗ്ധരും ഉൾപ്പെടുന്നു. നൈപുണ്യ പരിശീലന സമയത്ത് ഗുണഭോക്താക്കൾക്ക് പ്രതിദിനം 500 രൂപ പ്രോത്സാഹനവേതനം ലഭിക്കും.
* 2026 ജൂൺ വരെ, 24.50 ലക്ഷത്തിലധികം അപേക്ഷകർ അടിസ്ഥാന പരിശീലനം വിജയകരമായി പൂർത്തിയാക്കി.
* 5,165.84 കോടി രൂപയുടെ വായ്പകൾ അനുവദിച്ചു.
* 35 കോടി രൂപയിലധികം ഡിജിറ്റൽ പ്രോത്സാഹനവേതനം വിതരണം ചെയ്തു.
സ്റ്റാർട്ടപ്പ് ഇന്ത്യ പഠനപദ്ധതികൾ:
സ്റ്റാർട്ടപ്പ് ഇന്ത്യ പ്ലാറ്റ്ഫോം എല്ലാ രജിസ്റ്റർ ചെയ്ത ഉപയോക്താക്കൾക്കും പ്രായോഗിക പഠനവും സൗജന്യ ഓൺലൈൻ പഠനപദ്ധതികളും വാഗ്ദാനം ചെയ്യുന്നു. പ്രോഗ്രാമിംഗ്, സുരക്ഷ, അക്കൗണ്ടിങ്-ഫിനാൻസ് എന്നിവ മുതൽ മാനേജ്‌മെന്റ്, സംരംഭകത്വം വരെയുള്ള പഠനപദ്ധതികൾ ഇതിൽ ഉൾപ്പെടുന്നു. ഇവ ഉപയോക്താക്കളെ സംരംഭക പരിജ്ഞാനം നേടാൻ സഹായിക്കുകയും അവരുടെ സ്ഥാപനങ്ങളെ നൈപുണ്യമുയർത്തി മെച്ചപ്പെടുത്താൻ പ്രാപ്തരാക്കുകയും ചെയ്യുന്നു.
സംരംഭകത്വ, നൈപുണ്യ വികസന പരിപാടികൾ
കേന്ദ്ര നൈപുണ്യ വികസന, സംരംഭകത്വ മന്ത്രാലയം (എം.എസ്.ഡി.ഇ) അതിന്റെ സ്വയംഭരണ സ്ഥാപനങ്ങൾ വഴി സംരംഭകത്വ വികസന പരിപാടികളും (ഇ.എ.പി) സംരംഭകത്വ നൈപുണ്യ വികസന പരിപാടികളും (ഇ.എസ്.ഡി.പി) നടപ്പിലാക്കുന്നു. നോയിഡയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ആൻഡ് സ്‌മോൾ ബിസിനസ് ഡെവലപ്മെന്റ് (എൻ.ഐ.ഇ.എസ്.ബി.യു.ഡി), ഗുവാഹത്തിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എന്റർപ്രണർഷിപ്പ് (ഐ.ഐ.ഇ) എന്നിവയാണ് സ്ഥാപനങ്ങൾ. ഇത് സംരംഭകത്വത്തെ പ്രോത്സാഹിപ്പിക്കുകയും രാജ്യത്തുടനീളം ഒരു സംരംഭക സംസ്‌കാരം വളർത്തുകയും ചെയ്യുന്നു. സംരംഭകത്വത്തിലൂടെയും മാനേജ്മെന്റ് പരിശീലനത്തിലൂടെയും ആദ്യന്ത പിന്തുണയും, മാർഗദർശകത്വം, പ്രാരംഭഘട്ടത്തിലെ കൈസഹായം, നവസംരംഭങ്ങളുടെ വളർച്ചാകാലയളവിലെ (ഇൻകുബേഷൻ) പിന്തുണ എന്നിവയിലൂടെ പരിശീലനാനന്തര പിന്തുണയും ഈ സ്ഥാപനങ്ങൾ സംരംഭകർക്ക് നൽകുന്നു.
കേന്ദ്ര സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭകത്വ (എം.എസ്.എം.ഇ) മന്ത്രാലയത്തിന്റെ സംരംഭകത്വ നൈപുണ്യ വികസന പരിപാടികൾ (ഇ.എസ്.ഡി.പി) യുവാക്കളെ സ്വയം തൊഴിലും സംരംഭകത്വവും പിന്തുടരാൻ പ്രോത്സാഹിപ്പിക്കുന്നു. പട്ടികജാതി, പട്ടികവർഗം, സ്ത്രീകൾ, വികലാംഗർ, മുൻ സൈനികർ, ബി.പി.എൽ ഗുണഭോക്താക്കൾ എന്നിവർക്ക് സാങ്കേതിക, ബിസിനസ് നൈപുണ്യങ്ങൾ പകർന്ന് നൽകുന്നതിലാണ് ഈ പരിപാടികൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
നൈപുണ്യത്തിലൂടെ സ്ത്രീകളെ ശാക്തീകരിക്കൽ
തൊഴിൽ ശക്തി പങ്കാളിത്തം, സാമ്പത്തിക സ്വാതന്ത്ര്യം, നീതിപൂർവ്വകമായ വളർച്ച എന്നിവ വർദ്ധിപ്പിക്കുന്നതിന് സ്ത്രീകളുടെ നൈപുണ്യ വികസനം അനിവാര്യമാണ്. ലക്ഷ്യബോധമുള്ള നൈപുണ്യ സംരംഭങ്ങൾ തൊഴിലിലെ ലിംഗപരമായ വിടവുകൾ പരിഹരിക്കാൻ സഹായിക്കുകയും വിവിധ മേഖലകളിലെ ഉയർന്നുവരുന്ന അവസരങ്ങൾ എത്തിപ്പിടിക്കാൻ സ്ത്രീകളെ പ്രാപ്തരാക്കുകയും ചെയ്യുന്നു.
സ്ത്രീകൾക്കായുള്ള നിർമിതബുദ്ധി മേഖലയിലെ തൊഴിലവസരങ്ങൾ:
320 മണിക്കൂർ ദൈർഘ്യമുള്ള ഒരു തീവ്ര പരിശീലന പരിപാടിയാണ് എ.ഐ കരിയർ ഫോർ വുമൺ (2025). ഗ്രാമീണമേഖലയിലെ ബിരുദ കോളേജുകളിലെ യുവതികളെയും പെൺകുട്ടികളെയും ഭാവിസജ്ജമായ നിർമിത ബുദ്ധി നൈപുണ്യങ്ങൾ ഉപയോഗപ്പെടുത്തി ശാക്തീകരിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ഹബ്-ആൻഡ്-സ്‌പോക്ക് മാതൃകയ്ക്ക് കീഴിൽ പ്രവർത്തിക്കുന്ന 25 എ.ഐ മികവിന്റെ കേന്ദ്രങ്ങളിലൂടെ ഉയർന്നുവരുന്ന സാങ്കേതികവിദ്യകളിൽ സ്ത്രീകളുടെ പങ്കാളിത്തം ശക്തിപ്പെടുത്തുകയാണ് ഈ പരിപാടി.
പ്രധാന (ഹബ്) കോളേജുകളിലെ 2,500 ൽ അധികവും, കേന്ദ്രീകൃത സംവിധാനത്തിൻ കീഴിലുള്ള സാധാരണ (സ്‌പോക്ക്) കോളേജുകളിലെ 7,500 ൽ അധികവും ഉൾപ്പെടെ പതിനായിരത്തിലധികം വിദ്യാർത്ഥികളിലേക്ക് ഈ പരിപാടി എത്തിയിട്ടുണ്ട്.
സ്വാവലംബിനി
നീതി ആയോഗിന്റെ വനിതാ സംരംഭകത്വ പ്ലാറ്റ്ഫോമുമായി സഹകരിച്ച് എം.എസ്.ഡി.ഇ 2025 ഫെബ്രുവരിയിൽ സ്വാവലംബിനി - വനിതാ സംരംഭകത്വ പരിപാടി ആരംഭിച്ചു. അസം, മേഘാലയ, മിസോറാം, ഉത്തർപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിൽ ഇത് നടപ്പിലാക്കി വരുന്നു. സംരംഭകത്വ അവബോധ, വികസന പരിപാടികളിലൂടെ സ്ത്രീകൾക്കിടയിൽ സംരംഭകത്വ മനോഭാവം വളർത്തിയെടുക്കുന്നതിനാണ് ഈ പരിപാടി ലക്ഷ്യമിടുന്നത്.
2025-26 സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എന്റർപ്രണർഷിപ്പ് നടത്തിയത്:
82 ഫാക്കൽറ്റി അംഗങ്ങൾക്ക് ഫാക്കൽറ്റി വികസന പരിപാടി,
1200 പങ്കാളികൾക്ക് സംരംഭകത്വ അവബോധ പരിപാടി;
602 സ്ഥാനാർത്ഥികൾക്ക് വനിതാ സംരംഭകത്വ വികസന പരിപാടി.
നവ്യ (തൊഴിലധിഷ്ഠിത പരിശീലനത്തിലൂടെ യുവ കൗമാരപ്രായത്തിലുള്ള പെൺകുട്ടികളുടെ അഭിലാഷങ്ങളെ വളർത്തൽ)
2025 ജൂണിൽ കേന്ദ്ര നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയം (എം.എസ്.ഡി.ഇ), വനിതാ-ശിശു വികസന മന്ത്രാലയവുമായി സഹകരിച്ച് 'നവ്യ' പദ്ധതി ആരംഭിച്ചു. അഭിലാഷ ജില്ലകളിലെ 16-18 വയസ്സ് പ്രായമുള്ള കൗമാരക്കാരായ പെൺകുട്ടികളെ സാമൂഹിക-സാമ്പത്തിക സ്വാതന്ത്ര്യത്തിനായുള്ള നൈപുണ്യ അധിഷ്ഠിത ഇടപെടലുകളിലൂടെ ശാക്തീകരിക്കുക എന്നതാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്.
പി.എം.കെ.വി.വൈ 4.0 പ്രകാരം 19 സംസ്ഥാനങ്ങളിലായി 27 ജില്ലകളിൽ 3,850 പെൺകുട്ടികൾക്ക് പരിശീലനം നൽകാനാണ് നവ്യ ലക്ഷ്യമിടുന്നത്.
പരമ്പരാഗതമല്ലാത്തതും ഭാവി ലക്ഷ്യമാക്കുന്നതുമായ തൊഴിൽ മേഖലകളിൽ ആവശ്യാനുസരണം തൊഴിൽ പരിശീലനം നൽകുന്ന സംരംഭമാണിത്. ഡിജിറ്റൽ വിപണനം, സൈബർ സുരക്ഷ, എ.ഐ പ്രാപ്തമാക്കിയ സേവനങ്ങൾ, ഹരിത തൊഴിലുകൾ തുടങ്ങിയ മേഖലകളിൽ ജീവിത നൈപുണ്യം, സാമ്പത്തിക സാക്ഷരത, ഡിജിറ്റൽ മത്സരക്ഷമത എന്നിവ ഇത് വളർത്തിയെടുക്കുന്നു. ഇത് തൊഴിൽ സാധ്യത, സ്വയം തൊഴിൽ അവസരങ്ങൾ, പിന്നോക്ക മേഖലകളിൽ ലിംഗഭേദം ഉൾക്കൊള്ളുന്ന നൈപുണ്യവികസനം എന്നിവയെ പിന്തുണയ്ക്കുന്നു.
ഡിജിറ്റൽ മാർക്കറ്റിംഗ്, സൈബർ സുരക്ഷ, നിർമിതബുദ്ധി പ്രാപ്തമാക്കിയ സേവനങ്ങൾ, ഹരിത ജോലികൾ തുടങ്ങിയ മേഖലകളിൽ ജീവിത നൈപുണ്യം, സാമ്പത്തിക സാക്ഷരത, ഡിജിറ്റൽ കഴിവുകൾ എന്നിവ ഇത് വളർത്തിയെടുക്കുന്നു. ഇത് തൊഴിൽ സാധ്യത, സ്വയം തൊഴിൽ അവസരങ്ങൾ, പിന്നോക്ക മേഖലകളിൽ ലിംഗഭേദം ഉൾക്കൊള്ളുന്ന വൈദഗ്ദ്ധ്യം എന്നിവയെ പിന്തുണയ്ക്കുന്നു.
2026-27 ലെ കേന്ദ്ര ബജറ്റ്: പ്രധാന നൈപുണ്യ സംരംഭങ്ങൾ
* സംയോജിത കഴിവുകളുടെ പാത, പരിശീലക വികസനം, കായിക ശാസ്ത്ര, സാങ്കേതിക വിദ്യകളുടെ വർധിച്ച ഉപയോഗം എന്നിവ 'ഖേലോ ഇന്ത്യ ദൗത്യം' നിർദ്ദേശിക്കുന്നു.
* 12 ആഴ്ചത്തെ മാനകീകരിച്ച ഹൈബ്രിഡ് പഠനപദ്ധതിയിലൂടെ 10,000 ടൂറിസ്റ്റ് ഗൈഡുകളുടെ വൈദഗ്ദ്ധ്യം വർദ്ധിപ്പിക്കുന്നതിനുള്ള ഒരു പരീക്ഷണ പരിപാടി.
* വിദ്യാഭ്യാസം, ഗവേഷണം, രോഗചികിത്സാ സേവനങ്ങൾ എന്നിവ ശക്തിപ്പെടുത്തുന്നതിനായി 3 പുതിയ അഖിലേന്ത്യാ ആയുർവേദ ഇൻസ്റ്റിറ്റ്യൂട്ടുകൾ.
* രൂപകൽപനാ വിദ്യാഭ്യാസം ശക്തിപ്പെടുത്തുന്നതിനായി കിഴക്കൻ ഇന്ത്യയിൽ ഒരു നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ.
* 15,000 സ്‌കൂളുകളിലും 500 കോളേജുകളിലും എ.വി.ജി.സി ഉള്ളടക്ക നിർമാണ ലാബുകൾ.
* വയോജന, അനുബന്ധ പരിചരണത്തിൽ 1.5 ലക്ഷം ബഹുമുഖ വൈദഗ്ധ്യമുള്ള പരിചാരകർക്ക് പരിശീലനം നൽകുന്നതിനായി ദേശീയ നൈപുണ്യ യോഗ്യതാ ചട്ടക്കൂടിന് അനുസൃതമായുള്ള പരിപാടികൾ.
* വ്യാവസായിക, ലോജിസ്റ്റിക്‌സ് ഇടനാഴികൾക്ക് സമീപം അഞ്ച് സർവ്വകലാശാല ടൗൺഷിപ്പുകൾ. ഈ ടൗൺഷിപ്പുകൾ ഉന്നത വിദ്യാഭ്യാസം, ഗവേഷണം, നൈപുണ്യ വികസനം, പാർപ്പിട അടിസ്ഥാന സൗകര്യങ്ങൾ എന്നിവ സംയോജിപ്പിക്കും.
2026-27 ലെ കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച നൈപുണ്യ സംരംഭങ്ങളെക്കുറിച്ച് കൂടുതലറിയാൻ, ഇവിടെ ക്ലിക്ക് ചെയ്യുക .
ഉപസംഹാരം
ഇന്ത്യയുടെ നൈപുണ്യ മേഖല സമഗ്രമായ ഒരു ജീവിതചക്ര സമീപനത്തിലൂടെ ശാക്തീകരിക്കപ്പെടുകയാണ്. സ്‌കൂള്‍ വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, തൊഴില്‍ശക്തിയുടെ നൈപുണ്യമുയര്‍ത്തല്‍, സംരംഭകത്വം, സ്ത്രീ കേന്ദ്രീകൃത സംരംഭങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. വളര്‍ന്നുവരുന്ന സാങ്കേതികവിദ്യകള്‍, വ്യവസായ ആവശ്യകത, ആഗോള തൊഴില്‍ വിപണിയിലെ വ്യതിയാനങ്ങള്‍ എന്നിവയുമായി നൈപുണ്യ വികസനം സംയോജിപ്പിച്ചിരിക്കുന്നു. യുവാക്കള്‍, സ്ത്രീകള്‍, ദുര്‍ബല വിഭാഗങ്ങള്‍ എന്നിവര്‍ക്കായി ലക്ഷ്യമിട്ടുള്ള ഇടപെടലുകള്‍ സമഗ്രമായ പങ്കാളിത്തവും നീതപൂര്‍വ്വകമായ വളര്‍ച്ചയും ഉറപ്പാക്കുന്നു.
മൊത്തത്തില്‍, ഈ സംരംഭങ്ങള്‍ ഇന്ത്യയെ അതിന്റെ ജനസംഖ്യാപരമായ നേട്ടങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിനും ആഗോളതലത്തില്‍ മത്സരശേഷിയുള്ള ഒരു തൊഴില്‍ശക്തി കെട്ടിപ്പടുക്കുന്നതിനും പ്രാപ്തമാക്കുന്നു.'
അവലംബം
Ministry of Finance
https://www.indiabudget.gov.in/economicsurvey/doc/echapter.pdf
https://www.indiabudget.gov.in/doc/budget_speech.pdf
Ministry of Labour and Employment
https://eshram.gov.in/indexmain
Ministry of Textiles
https://www.pib.gov.in/PressReleasePage.aspx?PRID=2208051®=6&lang=1
Ministry of Health and Family Welfare
https://www.pib.gov.in/PressReleasePage.aspx?PRID=2221616®=3&lang=2
AYUSH
https://www.pib.gov.in/PressReleasePage.aspx?PRID=2221910®=3&lang=2
Ministry of Fisheries, Animal Husbandry & Dairying
https://www.pib.gov.in/PressReleasePage.aspx?PRID=2221788®=3&lang=2
Ministry of Information & Broadcasting
https://www.pib.gov.in/PressReleasePage.aspx?PRID=2221825®=6&lang=1
Ministry of Education
https://www.pib.gov.in/PressReleasePage.aspx?PRID=2221734®=3&lang=1
Ministry of Youth Affairs and Sports
https://www.pib.gov.in/PressReleasePage.aspx?PRID=2221706®=3&lang=2
Ministry of Skill Development and Entrepreneurship
https://www.pib.gov.in/PressReleasePage.aspx?PRID=2200373®=3&lang=1
https://www.pib.gov.in/PressReleasePage.aspx?PRID=2223182®=3&lang=2
https://www.pib.gov.in/PressReleasePage.aspx?PRID=2217881®=3&lang=2
https://www.pib.gov.in/PressReleasePage.aspx?PRID=2197057®=3&lang=1
https://dsde.uk.gov.in/apprenticeship-training-scheme/
https://www.pib.gov.in/PressReleasePage.aspx?PRID=2236969®=3&lang=2
https://www.pib.gov.in/PressReleasePage.aspx?PRID=2149336®=3&lang=2
ITI, Lala Hans Raj Gupta Industrial Training Institute
https://itilhrg.delhi.gov.in/itilhrg/craftsmen-training-scheme-cts
Niti Aayog
https://niti.gov.in/sites/default/files/2023-02/ITI_Report_02022023_0.pdf
IBEF
https://www.ibef.org/government-schemes/skill-india#:~:text=On%20July%2015%2C%202025%2C%20the,Hyderabad%20and%20Chennai%20were%20launched
Ministry of Statistics & Programme Implementation
https://www.pib.gov.in/PressReleasePage.aspx?PRID=2240676®=3&lang=2
PIB headquarters
https://www.pib.gov.in/PressReleseDetail.aspx?PRID=2228572®=3&lang=1
Click here to see pdf
****
(Explainer ID: 159243)
आगंतुक पटल : 2
Provide suggestions / comments