Infrastructure
അഷ്ടലക്ഷ്മി - ഇന്ത്യയുടെ വളർച്ചാ ഗാഥയുടെ കാതലായി വടക്കുകിഴക്കൻ മേഖല
Posted On:
20 JUN 2026 8:53AM
|
കഴിഞ്ഞ പന്ത്രണ്ട് വർഷത്തിനിടയിൽ വടക്കുകിഴക്കൻ മേഖല അതിന്റെ വികസന രംഗത്ത് ശ്രദ്ധേയമായ മാറ്റത്തിന് സാക്ഷ്യം വഹിച്ചു. നിരന്തരമായ നയപിന്തുണ, അടിസ്ഥാന സൗകര്യ വികസനം, എല്ലാവരെയും ഉൾക്കൊള്ളുന്ന വികസന സംരംഭങ്ങൾ എന്നിവയാണ് ഈ മാറ്റത്തിന് കാരണമായത്. മെച്ചപ്പെട്ട റോഡ്, റെയിൽ, വ്യോമ, ഡിജിറ്റൽ കണക്റ്റിവിറ്റികൾ ഭൂമിശാസ്ത്രപരമായ ഒറ്റപ്പെടൽ കുറച്ചു. അവ പ്രാദേശിക കൂട്ടായ്മയെയും സാമ്പത്തികമായ പ്രാപ്യതയെയും ശക്തമാക്കുകയും ചെയ്തു. അതേസമയം കുടിവെള്ളം, ശുചിത്വം, ഭവന നിർമ്മാണം, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം എന്നിവ ലഭ്യമാക്കുന്നതിലുണ്ടായ വലിയ നേട്ടങ്ങൾ ജീവിതനിലവാരം മെച്ചപ്പെടുത്തി. നഗര-ഗ്രാമ കമ്മ്യൂണിറ്റികളിലുടനീളം ഈ പുരോഗതി ദൃശ്യമാണ്. ഇന്ത്യയുടെ ഹരിത ഊർജ്ജ പരിവർത്തനത്തിന്റെയും ആക്റ്റ് ഈസ്റ്റ് ദർശനത്തിന്റെയും ഒരു പ്രധാന സ്തംഭമായി ഈ മേഖല ഉയർന്നുവന്നിട്ടുണ്ട്. ജലവൈദ്യുത പദ്ധതികൾ, ഗ്യാസ് ഇൻഫ്രാസ്ട്രക്ചർ, അതിർത്തി കടന്നുള്ള കണക്റ്റിവിറ്റി എന്നിവയിലെ നിക്ഷേപങ്ങൾ ഈ മാറ്റത്തിന് പിന്തുണ നൽകി. ഈ ശ്രമങ്ങളെല്ലാം ചേർന്ന് വികസിത ഭാരതം എന്ന ലക്ഷ്യത്തിനുള്ളിൽ സുസ്ഥിരവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ വികസനത്തിന്റെ മാതൃകയായി അഷ്ടലക്ഷ്മിയെ പ്രതിഷ്ഠിക്കുന്നു.
|
പരിവർത്തനത്തിന്റെ കാതലായി വടക്കുകിഴക്കൻ മേഖല
മേഘങ്ങളെ തൊടാൻ തലയുയർത്തി നിൽക്കുന്ന മലകളും സംഗീതത്തിനും കലയ്ക്കും സാഹിത്യത്തിനും പ്രചോദനമേകുന്ന നദികളുമുള്ള ഇന്ത്യയുടെ വടക്കുകിഴക്കൻ പറയുന്നത് മേഖല സാധ്യതകളുടെ ഒരു കഥയാണ്. എട്ട് വ്യത്യസ്ത സംസ്ഥാനങ്ങളുടെ ഉൾപ്പെടുന്ന ഈ പ്രദേശം മൊത്തത്തിൽ അഷ്ടലക്ഷ്മിയെന്നാണ് അറിയപ്പെടുന്നത്. ഇന്ത്യൻ പാരമ്പര്യത്തിൽ ലക്ഷ്മീദേവി സന്തോഷം, ആരോഗ്യം, സമൃദ്ധി, ഭാഗ്യം എന്നിവയുടെ പ്രതീകമാണ്. സമൃദ്ധിയുടെ വ്യത്യസ്ത വശങ്ങളെയോ സ്രോതസ്സുകളെയോ പ്രതിനിധീകരിക്കുന്ന എട്ട് വ്യത്യസ്ത രൂപങ്ങൾ അല്ലെങ്കിൽ ഭാവങ്ങൾ ദേവിയ്ക്കുണ്ടെന്നാണ് അറിയപ്പെടുന്നത്. ഇവയെ കൂട്ടായി അഷ്ടലക്ഷ്മിയെന്ന് വിളിക്കുന്നു. അതേ മനോഭാവത്തിൽ വടക്കുകിഴക്കൻ എട്ട് സംസ്ഥാനങ്ങളിൽ ഓരോന്നിനും അതിന്റേതായ സവിശേഷമായ സമ്പന്നതയും വൈവിധ്യവുമുണ്ട്. ഇവയെല്ലാം ഒന്നിക്കുമ്പോൾ അത് രാജ്യത്തിന്റെ സമൃദ്ധിയുടെയും ക്ഷേമത്തിന്റെയും സുപ്രധാന സ്രോതസ്സായ അഷ്ടലക്ഷ്മിയായി മാറുന്നു. അസം, അരുണാചൽ പ്രദേശ്, മണിപ്പൂർ, മേഘാലയ, മിസോറാം, നാഗാലാൻഡ്, ത്രിപുര, സിക്കിം എന്നിവ ചേർന്നാണ് ഈ ഊർജ്ജസ്വലമായ പ്രദേശം രൂപപ്പെടുന്നത്. അവരുടെ തന്ത്രപ്രധാനമായ സ്ഥാനവും സമ്പന്നമായ സാംസ്കാരിക പൈതൃകവും വടക്കുകിഴക്കൻ മേഖലയെ ഇന്ത്യയുടെ വളർച്ചാ ഗാഥയുടെ കേന്ദ്രബിന്ദുവാക്കി മാറ്റുന്നു.
കഴിഞ്ഞ പന്ത്രണ്ട് വർഷത്തിനിടയിൽ ഈ പ്രദേശത്തുടനീളം ഒരു പുതിയ അധ്യായം തുറന്നിരിക്കുന്നു. ഒരുകാലത്ത് വിദൂരമെന്നും ഒറ്റപ്പെട്ടതെന്നും നിർവചിക്കപ്പെട്ടിരുന്ന ഒരു പ്രദേശം ഇന്ന് വികസന സാധ്യതകൾ, കണക്റ്റിവിറ്റി, അവസരങ്ങൾ എന്നിവയാൽ രൂപപ്പെട്ടിരിക്കുന്നു. റോഡുകൾ കൂടുതൽ ദൂരങ്ങളിലേക്ക് നീളുന്നു. റെയിൽ പാതകൾ വികസിക്കുന്നു. വിമാനത്താവളങ്ങളും ജലപാതകളും പുതിയ പാതകൾ തുറക്കുന്നു. മെച്ചപ്പെട്ട ഗതാഗത സൗകര്യങ്ങൾ കുടിവെള്ളം, ഭവന നിർമ്മാണം, ശുചിത്വം, ഊർജ്ജം, ആരോഗ്യസംരക്ഷണം, വിദ്യാഭ്യാസം എന്നിവയിലേക്ക് മികച്ച പ്രവേശനമൊരുക്കി. കൃത്യമായ പിന്തുണയിലൂടെയും ശക്തമായ വിപണിബന്ധങ്ങളിലൂടെയും കാർഷിക മേഖലയ്ക്കും ഗ്രാമീണ ഉപജീവനമാർഗങ്ങൾക്കും മികച്ച വേഗത കൈവന്നിട്ടുണ്ട്. ഓരോ ഘട്ടത്തിലും പുരോഗതി എല്ലാവരെയും ഉൾക്കൊള്ളുന്നതും പ്രതികരണാത്മകവും പ്രാദേശിക യാഥാർത്ഥ്യങ്ങളിലൂന്നിയുള്ളതുമായി മാറിയിരിക്കുന്നു.
2014 മുതൽ ലഭ്യമായ നിരന്തരമായ നയപിന്തുണയാൽ നയിക്കപ്പെടുന്ന ഈ യാത്ര വ്യക്തവും സന്തുലിതവുമായ ഒരു ദർശനത്തെ പ്രതിഫലിപ്പിക്കുന്നു. പാരിസ്ഥിതിക സവിശേഷതകൾ, വിഭവങ്ങളുടെ കാര്യക്ഷമമായ വിനിയോഗം, ദീർഘകാല സുസ്ഥിരത എന്നിവയുമായി പൊരുത്തപ്പെടുന്ന രീതിയിലാണ് വികസനം നടപ്പാക്കുന്നത്. കൂടുതൽ കണക്റ്റിവിറ്റിയുള്ളതും പ്രാപ്തവും, എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ ഒരു വികസിത ഭാരതത്തിന്റെ കേന്ദ്രബിന്ദുവായി അഷ്ടലക്ഷ്മി ഇന്ന് നിലകൊള്ളുന്നു.
വടക്കുകിഴക്കൻ മേഖലയ്ക്കായുള്ള സമർപ്പിത നയ മുന്നേറ്റം
കഴിഞ്ഞ ദശകത്തിൽ വടക്കുകിഴക്കൻ മേഖലയിലെ വികസനത്തിന് ലക്ഷ്യാധിഷ്ഠിതമായ ഒരു നയപരമായ ഘടനയുടെ പിന്തുണയുണ്ടായിരുന്നു. ഈ സമീപനം സമർപ്പിത പദ്ധതികളെയും സാമ്പത്തിക പിന്തുണയെയും സംയോജിപ്പിക്കുന്നു. വികസനം അതeത് പ്രദേശങ്ങൾക്ക് അനുയോജ്യമായതും ഫലാധിഷ്ഠിതവുമാണെന്ന് ഇത് ഉറപ്പാക്കുന്നു. വടക്കുകിഴക്കൻ മേഖലാ വികസന മന്ത്രാലയം (MDoNER) എട്ട് വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്ക് സാമ്പത്തിക സഹായം നൽകിവരുന്നു. അഞ്ച് കേന്ദ്ര മേഖലാ പദ്ധതികളിലൂടെയാണ് ഇത് നടപ്പിലാക്കുന്നത്. ആകെ 3,746 പദ്ധതികൾക്കാണ് അനുമതി നൽകിയിട്ടുള്ളത്. ഇവയിൽ 2,730 പദ്ധതികൾ 27,963 കോടിയിലധികം രൂപയുടെ അംഗീകൃത ചെലവിൽ പൂർത്തിയായിട്ടുണ്ട്.

PM-DevINE: ലക്ഷ്യാധിഷ്ഠിത അടിസ്ഥാന സൗകര്യവികസനവും സാമൂഹിക വികസനവും
വടക്കുകിഴക്കൻ മേഖലയ്ക്കായുള്ള പ്രധാനമന്ത്രിയുടെ വികസന സംരംഭം (PM-DevINE) വലിയ സ്വാധീനം ചെലുത്തുന്ന പദ്ധതികളിലൂടെ വികസനം ത്വരിതപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ഒരു പ്രധാന നയപരമായ ഇടപെടലിനെ പ്രതിനിധീകരിക്കുന്നു. ഇത് 2022-23 മുതൽ 2025-26 വരെയുള്ള കാലയളവിലേക്ക് 6,600 കോടി രൂപ നീക്കിവെച്ചിട്ടുള്ള, 100% കേന്ദ്ര ധനസഹായത്തോടെയുള്ള ഒരു പദ്ധതിയാണ്. അടിസ്ഥാന സൗകര്യങ്ങൾ, ഉപജീവനമാർഗ്ഗങ്ങൾ, സാമൂഹിക വികസനം, വികസനപരമായ വിടവുകൾ നികത്തൽ എന്നിവയുമായി ബന്ധപ്പെട്ട 48 പദ്ധതികൾ പി.എം-ഡിവൈൻ പദ്ധതിയിലൂടെ നടപ്പിലാക്കിവരുന്നു. ഒരു മികവിന്റെ കേന്ദ്രവും പാസഞ്ചർ റോപ്പ്‌വേ സംവിധാനങ്ങളും ഉൾപ്പെടെ 3 പദ്ധതികൾ ഇതിനകം പൂർത്തിയായിട്ടുണ്ട്.
NESIDS - റോഡുകൾ
നോർത്ത് ഈസ്റ്റ് സ്പെഷ്യൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് സ്കീം (NESIDS) – റോഡുകൾ 2017-18-ൽ ആരംഭിക്കുകയും 2026 മാർച്ച് വരെ നീട്ടുകയും ചെയ്തു. വിദൂര പ്രദേശങ്ങളിലേക്കുള്ള പ്രവേശനം മെച്ചപ്പെടുത്തുകയും വിപണിബന്ധങ്ങൾ ശക്തമാക്കുകയും ചെയ്യുന്ന പദ്ധതികളിലാണ് ഈ പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. തന്ത്രപ്രധാനവും സുരക്ഷാപരവുമായ പ്രാധാന്യമുള്ള പദ്ധതികളെയും ഇത് പിന്തുണയ്ക്കുന്നു. റോഡുകൾ, പാലങ്ങൾ, അനുബന്ധ അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയ ഭൗതിക ആസ്തികൾ സൃഷ്ടിക്കുന്ന നിർദ്ദേശങ്ങൾക്ക് മാത്രമാണ് ധനസഹായത്തിന് അർഹതയുള്ളത്. റോഡുകളുടെ നിർമ്മാണത്തിനും വീതി കൂട്ടുന്നതിനുമായി 70 പദ്ധതികൾ പൂർത്തിയായിട്ടുണ്ട്. കൂടാതെ NESIDS – റോഡുകൾ വഴി 57 പദ്ധതികൾ നടപ്പിലാക്കിവരുന്നു.
NESIDS - റോഡ് ഇതര അടിസ്ഥാന സൗകര്യങ്ങൾ
NESIDS കേന്ദ്ര മേഖലാ പദ്ധതി ഒരു പ്രധാന ഘടകമാണ് നെസിഡ്സ് – റോഡുകൾ ഇതര അടിസ്ഥാന സൗകര്യങ്ങൾ (OTRI). അടിസ്ഥാന സൗകര്യവികസനത്തിനായി വടക്കുകിഴക്കൻ എട്ട് സംസ്ഥാനങ്ങൾക്കും ഈ പദ്ധതി സാമ്പത്തിക സഹായം നൽകുന്നു. വിവിധ മേഖലകളിലായി 1,234 പദ്ധതികൾ പൂർത്തിയായിട്ടുണ്ട്. പ്രാഥമിക-ദ്വിതീയ ആരോഗ്യ പരിപാലനം, വിദ്യാഭ്യാസം, വൈദ്യുതി, കുടിവെള്ള വിതരണം, റോഡുകളും പാലങ്ങളും തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. NESIDS – റോഡ് ഇതര അടിസ്ഥാന സൗകര്യങ്ങൾ വഴി 376 പദ്ധതികൾ നടപ്പിലാക്കിവരുന്നു.
നോർത്ത് ഈസ്റ്റേൺ കൗൺസിലിന്റെ (NEC) പദ്ധതികൾ
വടക്കുകിഴക്കൻ മേഖലയുടെ സാമ്പത്തികവും സാമൂഹികവുമായ വികസനത്തിനായുള്ള നോഡൽ ഏജൻസിയാണ് നോർത്ത് ഈസ്റ്റേൺ കൗൺസിൽ. NEC-യ്ക്ക് കീഴിലുള്ള പദ്ധതികൾ സമഗ്ര വികസനത്തെ പിന്തുണയ്ക്കാൻ ലക്ഷ്യമിടുന്നു. അതത് സംസ്ഥാന സർക്കാരുകളുമായി ഏകോപിപ്പിച്ചാണ് പദ്ധതികൾ തിരഞ്ഞെടുക്കുന്നത്. നിശ്ചയിക്കപ്പെട്ട സംസ്ഥാന അല്ലെങ്കിൽ കേന്ദ്ര ഏജൻസികളാണ് പദ്ധതികൾ നടപ്പിലാക്കുന്നത്. NEC-യുടെ വിവിധ പദ്ധതികളിലായി 495 പ്രോജക്റ്റുകൾ നടപ്പിലാക്കിവരുന്നു. മുള, പന്നി വളർത്തൽ തുടങ്ങിയ ഉപജീവനമാർഗ്ഗങ്ങൾ, ടൂറിസം വികസനം, ഉന്നത വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം എന്നിവയുൾപ്പെടെ പ്രാദേശിക പ്രാധാന്യമുള്ള മേഖലകളിലാണ് NEC ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ജലസേചനവും പ്രളയ നിയന്ത്രണവും, ശാസ്ത്ര-സാങ്കേതിക മേഖലകളിലുമായി 1,344 പദ്ധതികൾ മറ്റ് പല പദ്ധതികൾക്കുമൊപ്പം പൂർത്തിയായിട്ടുണ്ട്.
അസമിനും ത്രിപുരയ്ക്കുമുള്ള പ്രത്യേക വികസന പാക്കേജുകൾ (SDP)
അസമിനും ത്രിപുരയ്ക്കുമുള്ള പ്രത്യേക വികസന പാക്കേജുകൾ (SDP) എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനം പ്രോത്സാഹിപ്പിക്കുന്നതിനും ഈ മേഖലയിൽ സമാധാനം നിലനിർത്തുന്നതിനും ലക്ഷ്യമിടുന്നു. അടിസ്ഥാന സൗകര്യ വികസനം, ഉപജീവന മാർഗ്ഗങ്ങൾ ഉറപ്പാക്കുന്ന പദ്ധതികൾ എന്നിവയിലൂടെ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലാണ് ഇതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. നൈപുണ്യ വികസനത്തിലൂടെയും സംരംഭകത്വ മുൻകൈകളിലൂടെയും യുവാക്കൾക്കും സ്ത്രീകൾക്കും ഇതിന്റെ പ്രയോജനം ലഭിക്കും. ഇതിന് കീഴിൽ നിലവിൽ 40 പദ്ധതികൾ പുരോഗമിച്ചുവരുന്നു. ഈ പദ്ധതികൾ പാർശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരികയും സാമൂഹികമായ ഉൾപ്പെടുത്തൽ ശക്തമാക്കുകയും ചെയ്യുന്നതിനൊപ്പം, ടൂറിസത്തിനും പ്രാദേശിക സാമ്പത്തിക പ്രവർത്തനങ്ങൾക്കും ഉത്തേജനം നൽകുകയും ചെയ്യുന്നു. പൂർത്തിയായ പ്രവർത്തനങ്ങളിൽ ഇന്റഗ്രേറ്റഡ് സ്കിൽ ഡെവലപ്‌മെന്റ് സെന്ററുകൾ, RCC പാലങ്ങൾ, റോഡുകൾ എന്നിവയുൾപ്പെടെയുള്ള 79 പദ്ധതികൾ ഉൾപ്പെടുന്നു.
ആക്റ്റ് ഈസ്റ്റ് നയവും തന്ത്രപ്രധാനമായ സംയോജനവും
2014 മുതൽ ഇന്ത്യയുടെ വിദേശ ഇടപെടലുകളുടെ ഒരു പ്രധാന സ്തംഭമാണ് ആക്റ്റ് ഈസ്റ്റ് നയം. ഈ നയം തെക്കുകിഴക്കൻ ഏഷ്യയുമായുള്ള ഇന്ത്യയുടെ ഇടപെടലുകളുടെ കേന്ദ്രബിന്ദുവായി വടക്കുകിഴക്കൻ മേഖലയെ പ്രതിഷ്ഠിക്കുന്നു. ഈ മേഖലയുടെ തന്ത്രപ്രധാനമായ സ്ഥാനത്തെയും സാമ്പത്തിക സാധ്യതകളെയും ഇത് അംഗീകരിക്കുന്നു. കഴിഞ്ഞ ദശകത്തിൽ കണക്റ്റിവിറ്റി, വ്യാപാരം, സാംസ്കാരിക ബന്ധങ്ങൾ, അതിർത്തി അടിസ്ഥാന സൗകര്യങ്ങൾ എന്നിവയിലാണ് ഈ നയം ശ്രദ്ധ കേന്ദ്രീകരിച്ചത്. ഇത് ഈ പ്രദേശത്തെ ഇന്ത്യയും ആസിയാനും (ASEAN - അസോസിയേഷൻ ഓഫ് സൗത്ത് ഈസ്റ്റ് ഏഷ്യൻ നേഷൻസ്) തമ്മിലുള്ള ഒരു പാലമായി മാറ്റിമറിക്കുകയാണ്. ഈ മാറ്റം വടക്കുകിഴക്കൻ മേഖലയെ ഒരു അതിർത്തിപ്രദേശമായി കാണുന്നതിൽ നിന്ന് പ്രാദേശിക കൂട്ടായ്മയുടെയും വളർച്ചയുടെയും പ്രവേശന കവാടമായി കാണുന്നതിലേക്കുള്ള പരിവർത്തനത്തെ അടയാളപ്പെടുത്തുന്നു.
അതിർത്തി കടന്നുള്ള കണക്റ്റിവിറ്റി ശക്തമാക്കൽ
അതിർത്തി കടന്നുള്ള കണക്റ്റിവിറ്റി ഇൻഫ്രാസ്ട്രക്ചറിന്റെ വികസനമാണ് ആക്റ്റ് ഈസ്റ്റ് നയത്തിന്റെ പ്രധാന ശ്രദ്ധാകേന്ദ്രം. ഇത് വടക്കുകിഴക്കൻ മേഖലയെ അയൽരാജ്യങ്ങളുമായി ബന്ധിപ്പിക്കുന്നു. ഇന്ത്യ-മ്യാൻമർ-തായ്‌ലൻഡ് ത്രിതല ഹൈവേ ഈ ചട്ടക്കൂടിന് കീഴിലുള്ള ഒരു മുൻനിര പദ്ധതിയാണ്. മ്യാൻമർ വഴി മണിപ്പൂരിലെ മോറെയെ തായ്‌ലൻഡിലെ മേ സോട്ടുമായി ബന്ധിപ്പിക്കാൻ ഇത് ലക്ഷ്യമിടുന്നു. അതിർത്തി കടന്നുള്ള വ്യാപാരത്തിനും യാത്രയ്ക്കും ആവശ്യമായ സുപ്രധാനമായ കരമാർഗ്ഗത്തിലൂടെയുള്ള ഒരു ഇടനാഴി വികസനത്തെ ഈ പദ്ധതി സ്ഥിരതയോടെ മുന്നോട്ട് കൊണ്ടുപോകുന്നു.
കലദാൻ മൾട്ടി-മോഡൽ ട്രാൻസിറ്റ് ട്രാൻസ്പോർട്ട് പ്രോജക്റ്റ് മറ്റൊരു പ്രധാന സംരംഭമാണ്. വടക്കുകിഴക്കൻ മേഖലയും മ്യാൻമറും തമ്മിലുള്ള കണക്റ്റിവിറ്റി വർധിപ്പിക്കാൻ ഇത് ലക്ഷ്യമിടുന്നു. ഈ പദ്ധതി മ്യാൻമറിലെ സിറ്റ്‌വെ തുറമുഖത്തെ ഒരു ഉൾനാടൻ ജലപാതയിലൂടെ പലേത്‌വയുമായി ബന്ധിപ്പിക്കുന്നു. ഇത് ഗതാഗത സമയവും ചെലവും കുറയ്ക്കുകയും ത്രിപുരയ്ക്ക് കാര്യമായ നേട്ടങ്ങൾ നൽകുകയും ചെയ്യുന്നു. ഈ പദ്ധതി പൂർണ്ണമായി പ്രവർത്തനക്ഷമമാകുന്നതോടെ അരി, തടി, സമുദ്രവിഭവങ്ങൾ, പെട്രോളിയം ഉൽപ്പന്നങ്ങൾ, തുണിത്തരങ്ങൾ തുടങ്ങിയ കയറ്റുമതി സാധനങ്ങൾ ഉൾപ്പെടെയുള്ള പ്രധാന ഉൽപ്പന്നങ്ങളുടെ നീക്കം ഇത് സുഗമമാക്കും. നിർമ്മാണ സാമഗ്രികളുടെ ഇറക്കുമതിയും ഇത് സാധ്യമാക്കും.
വ്യാപാരവും സാമ്പത്തിക സംയോജനവും മെച്ചപ്പെടുത്തൽ
ആക്റ്റ് ഈസ്റ്റ് നയം വടക്കുകിഴക്കൻ മേഖലയും തെക്കുകിഴക്കൻ ഏഷ്യയും തമ്മിലുള്ള വ്യാപാര ബന്ധങ്ങളെ ശക്തമാക്കിയിട്ടുണ്ട്. ചരക്കുകളുടെ സുഗമമായ നീക്കം സാധ്യമാക്കുന്നതിനായി അതിർത്തിയിലെ വ്യാപാര കേന്ദ്രങ്ങളും അടിസ്ഥാന സൗകര്യങ്ങളും വികസിപ്പിച്ചുവരുന്നു. മോറെ പോലുള്ള സ്ഥലങ്ങളിൽ ഇന്റഗ്രേറ്റഡ് ചെക്ക് പോസ്റ്റുകൾ (ICP) വികസിപ്പിച്ചത് കസ്റ്റംസ്, ഇമിഗ്രേഷൻ, കാർഗോ ഹാൻഡ്‌ലിംഗ് സൗകര്യങ്ങൾ മെച്ചപ്പെടുത്തിയിട്ടുണ്ട്. അതിർത്തിഗ്രാമങ്ങളിലെ പ്രാദേശിക വ്യാപാരവും ഉപജീവനമാർഗ്ഗങ്ങളും പ്രോത്സാഹിപ്പിക്കുന്ന 'ബോർഡർ ഹാട്ടുകളുടെ' (അതിർത്തിച്ചന്തകൾ) വികസനത്തെയും ഈ നയം പിന്തുണയ്ക്കുന്നു. ഈ വിപണികൾ ജനങ്ങൾ തമ്മിലുള്ള ബന്ധം ശക്തമാക്കുകയും സൂക്ഷ്മതലത്തിലുള്ള സാമ്പത്തിക പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുകയും ചെയ്യുന്നു. ത്രിപുരയിലെ കമലസാഗർ, മേഘാലയയിലെ ഭോലാഗഞ്ച് തുടങ്ങിയ സ്ഥലങ്ങളിലെ അതിർത്തിച്ചന്തകൾ ഇതിൽ ചിലതാണ്.
കണക്റ്റിവിറ്റി വിപ്ലവം: ഭൂമിശാസ്ത്രപരമായ ദൂരം കുറയ്ക്കലും വളർച്ച സാധ്യമാക്കലും
വടക്കുകിഴക്കൻ മേഖലയിലെ പരിവർത്തനത്തിന്റെ ഏറ്റവും നിർണ്ണായകമായ ചാലകശക്തികളിലൊന്നാണ് കണക്റ്റിവിറ്റി. പതിറ്റാണ്ടുകളായി ദുർഘടമായ ഭൂപ്രകൃതി, പരിമിതമായ അടിസ്ഥാന സൗകര്യങ്ങൾ, ഉയർന്ന ലോജിസ്റ്റിക്സ് ചെലവുകൾ എന്നിവ കാരണം ഈ മേഖലയുടെ സാമ്പത്തിക സാധ്യതകൾ പരിമിതപ്പെട്ടു കിടക്കുകയായിരുന്നു. ഈ ഘടനാപരമായ തടസ്സങ്ങളെ മറികടക്കാൻ 2014 മുതൽ വിവിധ ഗതാഗത മാർഗ്ഗങ്ങളിലുടനീളം ഏകോപിപ്പിച്ചുള്ള മുന്നേറ്റമാണ് ലക്ഷ്യമിടുന്നത്.
റോഡ് അടിസ്ഥാന സൗകര്യങ്ങൾ: അവസാന ഘട്ട പ്രവേശനം മുതൽ സാമ്പത്തിക ഇടനാഴികൾ വരെ
വടക്കുകിഴക്കൻ മേഖലയിലെ യാത്രാസൗകര്യത്തിന്റെ നട്ടെല്ലാണ് റോഡ് കണക്റ്റിവിറ്റി. ദേശീയപാതാ ശൃംഖലയുടെ വിപുലീകരണം ഈ മാറ്റത്തെ പ്രതിഫലിപ്പിക്കുന്നു. ദേശീയപാതകളുടെ ആകെ നീളം 2014-ലെ 10,905 കിലോമീറ്ററിൽ നിന്ന് 2025 ഏപ്രിൽ
ഒന്നിലെ കണക്കനുസരിച്ച് 16,207 കിലോമീറ്ററായി വർധിച്ചു. ഈ വിപുലീകരണം അന്തർസംസ്ഥാന കണക്റ്റിവിറ്റി മെച്ചപ്പെടുത്തുകയും പ്രധാന സാമ്പത്തിക കേന്ദ്രങ്ങൾ തമ്മിലുള്ള യാത്രാ സമയം കുറയ്ക്കുകയും ചെയ്തു.
- ഇടനാഴി അധിഷ്ഠിത ഹൈവേ വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന കേന്ദ്രാവിഷ്കൃത പരിപാടിയായ ഭാരത്‍മാല പരിയോജനയാണ് ഈ പരിവർത്തനത്തിന്റെ പ്രധാന പ്രേരകശക്തി. മുൻകാല സമീപനങ്ങളിൽ നിന്ന് വ്യത്യസ്തമായി ഭാരത്‍മാല സാമ്പത്തിക ഇടനാഴികൾ, അതിർത്തി റോഡുകൾ, തുറമുഖങ്ങളിലേക്കും വ്യാപാര റൂട്ടുകളിലേക്കുമുള്ള കണക്റ്റിവിറ്റി എന്നിവയ്ക്കാണ് മുൻഗണന നൽകുന്നത്. വടക്കുകിഴക്കൻ മേഖലയിൽ 2,100 കിലോമീറ്ററിലധികം നീളമുള്ള റോഡുകൾ അനുവദിച്ചിട്ടുണ്ട്. ഇതിൽ 1,800 കിലോമീറ്ററിലധികം 2025 ഡിസംബറോടെ പൂർത്തിയായി.
- തദ്ദേശീയ തലത്തിൽ പ്രധാൻ മന്ത്രി ഗ്രാം സഡക് യോജന (PMGSY) ഗ്രാമീണ മേഖലയിലെ യാത്രാസൗകര്യങ്ങളെ മാറ്റിമറിച്ചു. റോഡ് സൗകര്യമില്ലാത്ത ജനവാസ കേന്ദ്രങ്ങളിലേക്ക് എല്ലാ കാലാവസ്ഥയ്ക്കും അനുയോജ്യമായ റോഡുകൾ ഈ പദ്ധതി നൽകുന്നു. കഴിഞ്ഞ 12 വർഷത്തിനിടയിൽ വടക്കുകിഴക്കൻ മേഖലയിൽ PMGSY-ക്ക് കീഴിൽ 50,850 കിലോമീറ്റർ ഗ്രാമീണ റോഡുകൾ നിർമ്മിച്ചിട്ടുണ്ട്. ഈ റോഡുകൾ വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, വിപണികൾ എന്നിവയിലേക്കുള്ള പ്രവേശനത്തെ, പ്രത്യേകിച്ച് വിദൂരങ്ങളിലുള്ളവർക്ക്, ഗണ്യമായി മെച്ചപ്പെടുത്തിയിട്ടുണ്ട്.

റെയിൽ കണക്റ്റിവിറ്റി: ഈ മേഖലയെ ദേശീയ ഗ്രിഡുമായി സംയോജിപ്പിക്കുന്നു
വടക്കുകിഴക്കൻ മേഖലയിൽ റെയിൽവേ ഒരു പരിവർത്തനാത്മക കണക്റ്റിവിറ്റി മാർഗ്ഗമായി ഉയർന്നുവന്നിട്ടുണ്ട്. ചരിത്രപരമായി അസമിലെ ചില ഭാഗങ്ങളിൽ മാത്രമായി പരിമിതപ്പെടുത്തിയിരുന്ന ഈ ശൃംഖല ഇപ്പോൾ ഇന്ത്യയിലെ തന്നെ ഏറ്റവും സങ്കീർണ്ണമായ ചില എഞ്ചിനീയറിംഗ് പദ്ധതികളിലൂടെ മലയോര സംസ്ഥാനങ്ങളിലേക്ക് വ്യാപിച്ചുകൊണ്ടിരിക്കുകയാണ്.

റെയിൽവേയ്ക്കായുള്ള വാർഷിക ശരാശരി ബജറ്റ് വിഹിതം കുത്തനെ വർധിച്ചു, ഇത് 2009-14 കാലയളവിലെ ₹2,122 കോടിയിൽ നിന്ന് 2026-27 ൽ ₹11,486 കോടിയായി ഉയർന്നു. വടക്കുകിഴക്കൻ മേഖലയിലെ റെയിൽ ഇൻഫ്രാസ്ട്രക്ചർ (അടിസ്ഥാന സൗകര്യങ്ങൾ) വികസിപ്പിക്കുന്നതിനും ആധുനികവത്കരിക്കുന്നതിനും നൽകുന്ന നിരന്തരമായ ശ്രദ്ധയെയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്.
പാതകൾ പ്രവർത്തനസജ്ജമാക്കുന്നതിൽ ഈ വിപുലീകരണത്തിന്റെ വ്യാപ്തി വ്യക്തമാണ്. ഇത് 2009-14 കാലയളവിലെ 333 കിലോമീറ്ററിൽ നിന്ന് 2014-26 കാലയളവിൽ 1,900 കിലോമീറ്ററിലധികമായി വർധിച്ചു. മുമ്പ് എത്തിച്ചേരാൻ കഴിയാതിരുന്ന പ്രദേശങ്ങളിലേക്ക് റെയിൽ കണക്റ്റിവിറ്റി വ്യാപിപ്പിക്കുന്നതിനുള്ള നിരന്തര ശ്രമത്തെയാണ് ഇത് കാണിക്കുന്നത്. കഴിഞ്ഞ പത്ത് വർഷത്തിനിടയിലാണ് പല വടക്കുകിഴക്കൻ സംസ്ഥാനങ്ങളും ആദ്യമായി ബ്രോഡ് ഗേജ് ശൃംഖലയുമായി ബന്ധിപ്പിക്കപ്പെട്ടത്.
സമീപവർഷങ്ങളിൽ റെയിൽ വൈദ്യുതീകരണത്തിലും ഗണ്യമായ പുരോഗതിയുണ്ടായിട്ടുണ്ട്. അരുണാചൽ പ്രദേശ്, മേഘാലയ, നാഗാലാൻഡ്, ത്രിപുര, മിസോറാം എന്നീ സംസ്ഥാനങ്ങൾ റെയിൽവേ ട്രാക്കുകളുടെ 100% വൈദ്യുതീകരണം കൈവരിച്ചുകഴിഞ്ഞു, അതേസമയം അസം പൂർണ്ണ വൈദ്യുതീകരണത്തിന്റെ അവസാന ഘട്ടത്തിലാണ്. ഈ വിപുലീകരണം പ്രവർത്തനക്ഷമത വർധിപ്പിക്കുകയും മേഖലയിലുടനീളം ഡീസൽ എഞ്ചിനുകളെ ആശ്രയിക്കുന്നത് കുറയ്ക്കുകയും ചെയ്യുന്നു.
ശൃംഖലയുടെ വിപുലീകരണത്തോടൊപ്പം സേവനങ്ങളുടെ ആധുനികവത്കരണവും പുരോഗമിച്ചിട്ടുണ്ട്. ഗുവാഹത്തിക്കും ന്യൂ ജൽപായ്ഗുരിക്കുമിടയിലുള്ള വന്ദേ ഭാരത് എക്സ്പ്രസ്, ഈ മേഖലയിൽ സെമി-ഹൈ-സ്പീഡ്, ഊർജ്ജക്ഷമതയുള്ള ട്രെയിനുകളുടെ വരവ് അടയാളപ്പെടുത്തുന്നു. അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകളുടെ തുടക്കം യാത്രക്കാർക്ക് ചെലവ് കുറഞ്ഞ ദീർഘദൂര കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നു.
വടക്കുകിഴക്കൻ മേഖലയിലെ ഏതാണ്ട് 60 സ്റ്റേഷനുകൾ പുനർവികസനത്തിനായി കണ്ടെത്തിക്കൊണ്ട്, അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിക്ക് കീഴിൽ സ്റ്റേഷൻ അടിസ്ഥാന സൗകര്യങ്ങൾ നവീകരിച്ചുവരികയാണ്. ഇതിൽ അസമിലെ 50 സ്റ്റേഷനുകളും ത്രിപുരയിലെ 4 സ്റ്റേഷനുകളും ഉൾപ്പെടുന്നു. ഈ നവീകരണങ്ങൾ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് യാത്രാ സൗകര്യങ്ങൾ, എളുപ്പത്തിലുള്ള പ്രവേശനക്ഷമത, മറ്റ് ഗതാഗത മാർഗ്ഗങ്ങളുമായുള്ള സംയോജനം എന്നിവയിലാണ്.
പാലങ്ങളും തുരങ്കങ്ങളും: പ്രകൃതിദത്ത തടസ്സങ്ങളെ മറികടക്കുന്ന എഞ്ചിനീയറിംഗ് കണക്റ്റിവിറ്റി
വടക്കുകിഴക്കൻ മേഖലയുടെ ഭൂപ്രകൃതി പ്രധാന നദീതടങ്ങളാലും മലനിരകളാലും നിർവചിക്കപ്പെട്ടിട്ടുള്ളതാണ്. പാലങ്ങളുടെയും തുരങ്കങ്ങളുടെയും രൂപത്തിൽ ശാശ്വതവും ഉയർന്ന ശേഷിയുള്ളതുമായ എഞ്ചിനീയറിംഗ് പരിഹാരങ്ങളിലേക്കുള്ള നിർണ്ണായകമായ ചുവടുമാറ്റത്തിന് കഴിഞ്ഞ ദശാബ്ദം സാക്ഷ്യം വഹിച്ചു. അവയിൽ ചിലത് താഴെ പറയുന്നവയാണ്:

ബോഗിബീൽ പാലം: 2018-ൽ ഉദ്ഘാടനം ചെയ്യപ്പെട്ട ബോഗിബീൽ പാലം ബ്രഹ്മപുത്ര നദിക്ക് കുറുകെയുള്ള സംയുക്ത റോഡ്-റെയിൽ പാലമാണ്. ഇത് അസമിലെ ദിബ്രുഗഡ്, ധേമാജി ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുകയും വേഗതയേറിയതും കൂടുതൽ വിശ്വസനീയവുമായ ഗതാഗതം സാധ്യമാക്കുകയും ചെയ്യുന്നു. ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, വാണിജ്യം എന്നിവയുടെ ഒരു പ്രധാന കേന്ദ്രമാണ് ഈ നഗരം. ബ്രഹ്മപുത്രയ്ക്ക് വടക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ജനവിഭാഗങ്ങൾക്ക് ഇത് ഏറെ പ്രയോജനകരമാണ്. ഗതാഗതത്തിന് പുറമെ, ബോഗിബീൽ പാലവും അതിനോട് ചേർന്നുള്ള ബോഗിബീൽ ഘാട്ടും നദീടൂറിസം പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നു. ഇതിൽ റിവർ ക്രൂയിസുകളും ഹൗസ് ബോട്ട് യാത്രകളും ഉൾപ്പെടുന്നു.

ധോല-സാദിയ പാലം: ഭൂപൻ ഹസാരിക സേതുവെന്നും അറിയപ്പെടുന്ന ധോല-സാദിയ പാലം 2017-ലാണ് ഉദ്ഘാടനം ചെയ്യപ്പെട്ടത്. ഇത് വടക്കൻ അസമും കിഴക്കൻ അരുണാചൽ പ്രദേശും തമ്മിലുള്ള ആദ്യത്തെ ശാശ്വത റോഡ് ബന്ധം പ്രദാനം ചെയ്യുന്നു. ഒരു ബീം പാലമായി നിർമ്മിച്ചിരിക്കുന്ന ഇത് ബ്രഹ്മപുത്രയുടെ പ്രധാന പോഷകനദിയായ ലോഹിത് നദിക്ക് കുറുകെയാണ് സ്ഥിതിചെയ്യുന്നത്. ഇത് തിൻസുകിയ ജില്ലയിലെ ധോലയെ വടക്കുള്ള സാദിയയുമായി ബന്ധിപ്പിക്കുന്നു. 9.15 കിലോമീറ്റർ നീളമുള്ള ഈ പാലം 60 ടൺ ഭാരമുള്ള സൈനിക ടാങ്കുകളെ വഹിക്കാൻ തക്കവണ്ണമാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇന്ത്യൻ ആർമിയുടെ അർജുൻ, ടി-72 മോഡലുകൾ ഇതിൽ ഉൾപ്പെടുന്നു.

നോനി പാലം: 111 കിലോമീറ്റർ നീളമുള്ള ജിരിബാം-ഇംഫാൽ റെയിൽവേ പദ്ധതിയുടെ ഭാഗമായ മണിപ്പൂരിലെ നോനി പാലം വടക്കുകിഴക്കൻ മേഖലയിലെ വിദൂര പ്രദേശങ്ങളിലെ കണക്റ്റിവിറ്റി പൂർണമായും മാറ്റിമറിക്കും. അലിങ് നദിക്ക് കുറുകെ നിർമ്മിച്ചിരിക്കുന്ന ഈ പാലത്തിന് 141 മീറ്റർ ഉയരമുണ്ട്. ഇത് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പിയർ പാലമായി (റെയിൽവേ തൂൺ പാലം) ഇതിനെ മാറ്റുന്നു. നിലവിൽ 139 മീറ്ററുമായി റെക്കോർഡ് കൈവശം വെച്ചിരിക്കുന്ന മോണ്ടിനെഗ്രോയിലെ മാലാ-റിജേക്ക വയാഡക്റ്റിനെ ഇത് മറികടക്കും. 703 മീറ്റർ നീളമുള്ള ഈ പാലം അതിന്റെ കൂറ്റൻ തൂണുകൾക്കായി വികസിത ഹൈഡ്രോളിക് ഓഗർ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് നിർമ്മിക്കുന്നത്. റെയിൽവേയുടെ ഈ സ്വപ്ന പദ്ധതി ഏകദേശം 374 കോടി രൂപാ ചെലവിലാണ് വികസിപ്പിക്കുന്നത്.
സേലാ തുരങ്കം: 2024 മാർച്ചിൽ അരുണാചൽ പ്രദേശിലെ ഇറ്റാനഗറിൽ നടന്ന വികസിത് ഭാരത് വികസിത് നോർത്ത് ഈസ്റ്റ് പരിപാടിക്കിടെയാണ് സേലാ തുരങ്കം രാജ്യത്തിനായി സമർപ്പിച്ചത്. ബോർഡർ റോഡ്സ് ഓർഗനൈസേഷൻ (BRO) ടെസ്പൂർ-തവാങ് റൂട്ടിൽ 13,000 അടി ഉയരത്തിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. 825 കോടി രൂപ ചെലവിലാണ് ഈ തുരങ്കം നിർമ്മിച്ചിരിക്കുന്നത്. തന്ത്രപ്രധാനമായ ഒരു അതിർത്തി മേഖലയിൽ എല്ലാ കാലാവസ്ഥയിലും തടസ്സമില്ലാത്ത കണക്റ്റിവിറ്റി ഇത് ഉറപ്പാക്കുന്നു. ഈ പദ്ധതി സായുധ സേനയ്ക്ക് കാര്യമായ തന്ത്രപരമായ മൂല്യം നൽകുന്നതോടൊപ്പം മേഖലയിലെ സാമൂഹിക-സാമ്പത്തിക വികസനത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു. ന്യൂ ഓസ്ട്രിയൻ ടണലിംഗ് മെത്തേഡ് ഉപയോഗിച്ച് നിർമ്മിച്ച ഇത്, എഞ്ചിനീയറിംഗ് ശ്രമങ്ങൾക്ക് വിദൂര മലയോര ജനവിഭാഗങ്ങളുടെ ജീവിതം മാറ്റിമറിക്കാൻ കഴിയുമെന്ന് പ്രതിഫലിപ്പിക്കുന്നു.
ഈ പ്രധാന പദ്ധതികൾക്ക് പുറമെ ഒന്നിലധികം പാലങ്ങൾ മേഖലയ്ക്കകത്തെ കണക്റ്റിവിറ്റി ശക്തമാക്കിയിട്ടുണ്ട്. 2014 മുതൽ 500-ലധികം റെയിൽ ഫ്ലൈഓവറുകളും (മേൽപ്പാലങ്ങൾ) അണ്ടർ ബ്രിഡ്ജുകളും (അടിപ്പാതകൾ) നിർമ്മിക്കപ്പെട്ടിട്ടുണ്ട്. ഇത് ക്രോസിംഗുകളിലെ സുരക്ഷ മെച്ചപ്പെടുത്തുകയും റെയിൽ, റോഡ് ഗതാഗതത്തിന്റെ സുഗമമായ സഞ്ചാരം ഉറപ്പാക്കുകയും ചെയ്തു. ഈ പദ്ധതികൾ കാര്യക്ഷമവും വിശ്വസനീയവും കാലാവസ്ഥാ വ്യതിയാനങ്ങളെ പ്രതിരോധിക്കാൻ ശേഷിയുള്ളതുമായ അടിസ്ഥാന സൗകര്യങ്ങളിലേക്കുള്ള ചുവടുമാറ്റത്തെയാണ് പ്രതിനിധീകരിക്കുന്നത്.
വ്യോമ കണക്റ്റിവിറ്റി: ദുർഘടമായ ഭൂപ്രകൃതിയിൽ വ്യാപ്തി വർധിപ്പിക്കുന്നു
വടക്കുകിഴക്കൻ മേഖലയുടെ ഭൂപ്രകൃതിയും പരന്നുകിടക്കുന്ന ജനവാസ കേന്ദ്രങ്ങളും കാരണം വ്യോമ കണക്റ്റിവിറ്റി ഇവിടെ നിർണ്ണായക പങ്ക് വഹിക്കുന്നു. പ്രാദേശിക വ്യോമയാന മേഖല വികസിപ്പിക്കുന്നതിൽ ഉഡാൻ (UDAN - ഉഡേ ദേശ് കാ ആം നാഗരിക്) പദ്ധതി ഒരു പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. വിമാനയാത്ര ചെലവ് കുറഞ്ഞതാക്കാനും ആവശ്യത്തിന് സർവീസുകളില്ലാത്തതും ഒട്ടും സർവീസുകളില്ലാത്തതുമായ വിമാനത്താവളങ്ങളെ ബന്ധിപ്പിക്കാനും ഈ പദ്ധതി ലക്ഷ്യമിടുന്നു. വടക്കുകിഴക്കൻ മേഖലയിൽ പാക്യോങ്, ജോർഹട്ട്, തേസു തുടങ്ങിയ 8 പുതിയ വിമാനത്താവളങ്ങളുടെ വികസനത്തിന് സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഇതോടൊപ്പം തൊണ്ണൂറോളം പ്രാദേശിക റൂട്ടുകൾ പ്രവർത്തനക്ഷമമാക്കുകയും ചെയ്തു. ഈ റൂട്ടുകൾ ചെറിയ പട്ടണങ്ങളെ പ്രാദേശിക ഹബ്ബുകളുമായും പ്രധാന നഗരങ്ങളുമായും ബന്ധിപ്പിക്കുന്നു.
വടക്കുകിഴക്കൻ മേഖലയിലെ വിമാനത്താവളങ്ങളുടെ എണ്ണം 2014-ലെ 9-ൽ നിന്ന് 2026-ൽ 17 ആയി വർധിച്ചു. ഇത് 78% വർധനവാണ് പ്രതിഫലിപ്പിക്കുന്നത്. വ്യോമ കണക്റ്റിവിറ്റി യാത്രാ സമയം ഗണ്യമായി കുറച്ചിട്ടുണ്ട്. മുമ്പ് റോഡ് മാർഗ്ഗം മണിക്കൂറുകളോ ദിവസങ്ങളോ എടുത്തിരുന്ന യാത്രകൾ ഇപ്പോൾ മണിക്കൂറുകൾക്കുള്ളിൽ പൂർത്തിയാക്കാൻ കഴിയും. മെഡിക്കൽ അടിയന്തര ഘട്ടങ്ങൾക്കും ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കും ഭരണപരമായ ആവശ്യങ്ങൾക്കും ഇത് വളരെ നിർണ്ണായകമാണ്. പ്രാദേശിക വ്യോമയാന മേഖലയുടെ വിപുലീകരണം ടൂറിസം വളർച്ചയ്ക്കും പിന്തുണ നൽകിയിട്ടുണ്ട്. പരിസ്ഥിതിലോലമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള മെച്ചപ്പെട്ട പ്രവേശന സൗകര്യം പരിസ്ഥിതി സന്തുലിതാവസ്ഥ നിലനിർത്തിക്കൊണ്ടുതന്നെ വലിയ ഉപജീവന അവസരങ്ങൾ സൃഷ്ടിച്ചു.

ഉൾനാടൻ ജലപാതകൾ: സുസ്ഥിര ഗതാഗതത്തിനായി നദികളെ പുനരുജ്ജീവിപ്പിക്കുന്നു
വ്യാപകമായ ജലഗതാഗത ശൃംഖലകൾ രൂപപ്പെടുത്താൻ തക്കവണ്ണമുള്ള നദികളാൽ സമൃദ്ധമാണ് വടക്കുകിഴക്കൻ മേഖല എന്നത് ഇതിന്റെ പ്രകൃതിദത്തമായ ഒരു നേട്ടമാണ്. ദേശീയ ജലപാത-2 ആയി അടയാളപ്പെടുത്തിയിട്ടുള്ള ബ്രഹ്മപുത്ര, ഈ മേഖലയിലെ പ്രധാന ഉൾനാടൻ ഗതാഗത ഇടനാഴിയായി വർത്തിക്കുന്നു. ഇത് അസമിലെ പ്രധാന സ്ഥലങ്ങളെ തമ്മിൽ ബന്ധിപ്പിക്കുകയും ഇൻഡോ-ബംഗ്ലാദേശ് പ്രോട്ടോക്കോൾ റൂട്ട് വഴി വടക്കുകിഴക്കൻ മേഖലയെ ഇന്ത്യൻ പ്രധാന ഭൂഭാഗവുമായി ബന്ധിപ്പിക്കുകയും ചെയ്യുന്നു. നിശ്ചയിക്കപ്പെട്ട നദീതട റൂട്ടുകളിലൂടെ ഇന്ത്യയ്ക്കും ബംഗ്ലാദേശിനുമിടയിൽ ചരക്കുനീക്കം സാധ്യമാക്കുന്ന ഒരു ഉൾനാടൻ ജല ഗതാഗത ശൃംഖലയാണിത്. ഗുവാഹത്തി, നീമതി, ബിശ്വനാഥ് ഘട്ട്, സിൽഘട്ട്, ഗുയിജാൻ എന്നിവിടങ്ങളിലെ പ്രത്യേക ടെർമിനലുകൾ വഴി റിവർ ക്രൂയിസ് ടൂറിസവും (നദീടൂറിസം) പ്രോത്സാഹിപ്പിക്കപ്പെടുന്നു. അതേസമയം ബരാക് നദിയിലെ ദേശീയ ജലപാത-16 ഉം വികസിപ്പിച്ചുവരുന്നു. ബദർപൂർ, കരീംഗഞ്ച് എന്നിവിടങ്ങളിലെ ടെർമിനൽ നവീകരണങ്ങൾ, ഫെയർവേ വികസനം (ജലപാത വികസനം), നാവിഗേഷൻ സഹായങ്ങൾ, ആംഫിബിയൻ ഡ്രെഡ്ജറുകൾ എന്നിവ ഇതിലെ പ്രധാന പദ്ധതികളിൽ ഉൾപ്പെടുന്നു. ഈ വർധിച്ചുവരുന്ന ശ്രദ്ധയെ പ്രതിഫലിപ്പിച്ചുകൊണ്ട്, വടക്കുകിഴക്കൻ മേഖലയിലെ ദേശീയ ജലപാതകളുടെ എണ്ണം 2014-ലെ 1-ൽ നിന്ന് 2024-ൽ 20 ആയി വർധിച്ചു.

ഡിജിറ്റൽ കണക്റ്റിവിറ്റി: അടുത്ത ഘട്ടം സാധ്യമാക്കുന്നു
വടക്കുകിഴക്കൻ മേഖലയിലെ കണക്റ്റിവിറ്റി ഇപ്പോൾ ഭൗതികമായ അടിസ്ഥാന സൗകര്യങ്ങൾക്കും അപ്പുറത്തേക്ക് വ്യാപിക്കുകയാണ്. ഭാരത്‌നെറ്റ് ഉൾപ്പെടെയുള്ള ഒന്നിലധികം ഗവൺമെന്റ് ധനസഹായത്തോടെയുള്ള പദ്ധതികളും ഡിജിറ്റൽ ഭാരത് നിധി പിന്തുണയ്ക്കുന്ന പദ്ധതികളും വടക്കുകിഴക്കൻ മേഖലയിലെ ഡിജിറ്റൽ കണക്റ്റിവിറ്റി വർധിപ്പിച്ചിട്ടുണ്ട്. 2025 ഡിസംബറിലെ കണക്കനുസരിച്ച് 6,355 ഗ്രാമപഞ്ചായത്തുകൾ അതിവേഗ ഇന്റർനെറ്റ് സേവനങ്ങൾക്കായി സജ്ജമായിക്കഴിഞ്ഞു. ഇതേ കാലയളവിൽ മേഖലയിലുടനീളമുള്ള 5,366 ഗ്രാമങ്ങളെയും പ്രദേശങ്ങളെയും ഉൾപ്പെടുത്തിക്കൊണ്ട് 3,718 മൊബൈൽ ടവറുകൾ പ്രവർത്തനക്ഷമമാക്കിയിട്ടുണ്ട്. ഈ പ്രദേശം പരിമിതമായ സൗകര്യങ്ങളിൽ നിന്ന് സംയോജിത അടിസ്ഥാന സൗകര്യങ്ങളിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടുകഴിഞ്ഞു. വിവിധ ഗതാഗത മാർഗ്ഗങ്ങളിലെ നിക്ഷേപങ്ങൾ ഒറ്റപ്പെടൽ കുറയ്ക്കുകയും സാമ്പത്തിക അവസരങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്തു. ഈ മേഖല ഇപ്പോൾ മികച്ച രീതിയിൽ ബന്ധിപ്പിക്കപ്പെട്ടിട്ടുള്ളതും കൂടുതൽ പ്രാപ്യമായതും ദീർഘകാല വളർച്ചയ്ക്കും പ്രാദേശിക സംയോജനത്തിനുമായി സജ്ജമാക്കപ്പെട്ടതുമാണ്.
ഊർജ്ജ സുരക്ഷയും ഹരിത വളർച്ചയും
വടക്കുകിഴക്കൻ മേഖലയിലെ ഊർജ്ജ വികസനം കൂടുതൽ ശുദ്ധവും പ്രതിരോധശേഷിയുള്ളതുമായ സംവിധാനങ്ങളിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. ഈ മേഖലയുടെ പ്രകൃതിവിഭവങ്ങൾ ഈ ഊർജ്ജ പരിവർത്തനത്തെ പിന്തുണയ്ക്കുന്നു. കൃത്യമായ പൊതു നിക്ഷേപങ്ങൾ ഊർജ്ജ ദൗർലഭ്യത്തിൽ നിന്ന് സുരക്ഷിതവും സുസ്ഥിരവുമായ ഒരു ഘടനയിലേക്ക് മാറാൻ സഹായിക്കുന്നു. ഈ സംരംഭങ്ങൾ ഗ്രിഡുമായി ബന്ധിപ്പിച്ചിട്ടുള്ള പ്രദേശങ്ങൾക്കും വിദൂര പ്രദേശങ്ങൾക്കും ഒരുപോലെ വിശ്വസനീയമായ ഊർജ്ജ ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നു. ചെലവ് കുറഞ്ഞ രീതിയിൽ സേവനങ്ങൾ ലഭ്യമാക്കുന്നതിനൊപ്പം കാർബണിന്റെ അളവ് കുറയ്ക്കുന്നതിലാണ് ഇപ്പോഴും പ്രധാന ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
ജലവൈദ്യുത വികസനം: സ്ഥിരതയോടെ പുനരുപയോഗ ഊർജ്ജ ശേഷി വർധിപ്പിക്കുന്നു
വടക്കുകിഴക്കൻ മേഖലയുടെ ഊർജ്ജ തന്ത്രത്തിൽ ജലവൈദ്യുത പദ്ധതികൾ ഒരു പ്രധാന പങ്കുവഹിക്കുന്നു. ഇന്ത്യയുടെ ജലവൈദ്യുത സാധ്യതയുടെ വലിയൊരു പങ്ക് ഈ മേഖലയിലാണുള്ളത്. സമീപവർഷങ്ങളിൽ വികസന പ്രവർത്തനങ്ങൾക്ക് വലിയ വേഗത കൈവന്നിട്ടുണ്ട്. മേഖലയിലുടനീളം നിരവധി പദ്ധതികൾക്ക് തുടക്കം കുറിച്ചിട്ടുണ്ട്.
2024 മാർച്ചിൽ 2,880 മെഗാവാട്ട് ശേഷിയുള്ള ദിബാംഗ് ബഹുദ്ദേശ്യ ജലവൈദ്യുത പദ്ധതിയുടെ തറക്കല്ലിടൽ അരുണാചൽ പ്രദേശിലെ ഇറ്റാനഗറിൽ നടന്നു. ഫലപ്രദമായ പ്രളയ നിയന്ത്രണത്തെ പിന്തുണയ്ക്കുന്നതിനൊപ്പം വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനായാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇത് രാജ്യത്തെ ഏറ്റവും ഉയരം കൂടിയ അണക്കെട്ട് നിർമ്മിതിയായി മാറും. ഈ പദ്ധതി പ്രതിവർഷം ഏകദേശം 11,223 ദശലക്ഷം യൂണിറ്റ് ജലവൈദ്യുതി ഉത്പാദിപ്പിക്കുകയും ശുദ്ധവും ഹരിതവുമായ ഊർജ്ജത്തിന്റെ വിശ്വസനീയമായ വിതരണം ഉറപ്പാക്കുകയും ചെയ്യും.
2,000 മെഗാവാട്ട് ശേഷിയുള്ള സുബൻസിരി ലോവർ ജലവൈദ്യുത പദ്ധതി അസം-അരുണാചൽ പ്രദേശ് അതിർത്തിയിലാണ് സ്ഥിതി ചെയ്യുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ 'റൺ-ഓഫ്-ദി-റിവർ' (ഒഴുകുന്ന വെള്ളത്തിൽ നിന്നുള്ള) ജലവൈദ്യുത പദ്ധതിയായിട്ടാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇതിന്റെ 8 യൂണിറ്റുകൾ ഘട്ടങ്ങളായാണ് പ്രവർത്തനസജ്ജമാക്കുന്നത്. ഇത് പ്രതിവർഷം ഏകദേശം 7,422 ദശലക്ഷം യൂണിറ്റ് പുനരുപയോഗിക്കാവുന്ന വൈദ്യുതി ഉത്പാദിപ്പിക്കും.
വടക്കുകിഴക്കൻ ഇന്ത്യയിൽ ഇനിയും പ്രയോജനപ്പെടുത്തിയിട്ടില്ലാത്ത വലിയ സാധ്യതകളുള്ളതിനാൽ ചെറുകിട ജലവൈദ്യുത പദ്ധതികളും വികസിച്ചുകൊണ്ടിരിക്കുകയാണ്. 2026-27 സാമ്പത്തിക വർഷം മുതൽ 2030-31 സാമ്പത്തിക വർഷം വരെയുള്ള കാലയളവിലേക്ക് 2,584.60 കോടി രൂപ നീക്കിവെച്ചുകൊണ്ട് ചെറുകിട ജലവൈദ്യുത വികസന പദ്ധതിക്ക് കേന്ദ്ര ഗവൺമെന്റ് അംഗീകാരം നൽകി. ഈ മേഖലയിലുടനീളം ഏകദേശം 1,500 മെഗാവാട്ട് പുതിയ ശേഷി കൂട്ടിച്ചേർക്കാൻ ഈ പദ്ധതി ലക്ഷ്യമിടുന്നു.
നോർത്ത് ഈസ്റ്റ് ഗ്യാസ് ഗ്രിഡ്: ശുദ്ധമായ ഊർജ്ജ ലഭ്യതയും പ്രാദേശിക സംയോജനവും വിപുലീകരിക്കുന്നു
മേഖലയിലുടനീളം ശുദ്ധമായ ഊർജ്ജ അടിസ്ഥാന സൗകര്യങ്ങൾ ശക്തമാക്കുന്നതിലെ ഒരു വലിയ ചുവടുവെപ്പാണ് നോർത്ത് ഈസ്റ്റ് ഗ്യാസ് ഗ്രിഡ് പ്രതിഫലിപ്പിക്കുന്നത്. ഈ പദ്ധതി 2020-ൽ ആരംഭിച്ചതും നിലവിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതുമാണ്. ഒരു സംയോജിത പൈപ്പ്‌ലൈൻ ശൃംഖലയായി രൂപകൽപ്പന ചെയ്തിട്ടുള്ള ഇത് എട്ട് വടക്കുകിഴക്കൻ സംസ്ഥാനങ്ങളെയും തമ്മിൽ ബന്ധിപ്പിക്കാനും അവയെ ദേശീയ ഗ്യാസ് ഗ്രിഡുമായി കൂട്ടിച്ചേർക്കാനും ലക്ഷ്യമിടുന്നു. ദുർഘടമായ ഭൂപ്രകൃതിയിലൂടെ വാതക ഗതാഗതത്തിനായി ഒരു ഏകീകൃത സംവിധാനം സൃഷ്ടിച്ചുകൊണ്ട് ഏകദേശം 1,656 കിലോമീറ്റർ നീളമുള്ള പൈപ്പ്‌ലൈൻ ശൃംഖലയാണ് ഈ പദ്ധതി വിഭാവനം ചെയ്യുന്നത്.
ഈ പദ്ധതിയിൽ ഒരു പ്രധാന നാഴികക്കല്ല് കൈവരിച്ചിട്ടുണ്ട്. ഹൊറിസോണ്ടൽ ഡയറക്ഷണൽ ഡ്രില്ലിംഗ് (HDD) രീതി ഉപയോഗിച്ച് ബ്രഹ്മപുത്ര നദിക്ക് അടിയിലൂടെ 24 ഇഞ്ച് വ്യാസമുള്ള പ്രകൃതിവാതക പൈപ്പ്‌ലൈൻ നിർമ്മിച്ചതും ഇതിൽ ഉൾപ്പെടുന്നു. ഇത് ഏഷ്യയിലെ ഏറ്റവും നീളമേറിയതും ലോകത്തിലെ രണ്ടാമത്തെ നീളമേറിയതുമായ ഹൈഡ്രോകാർബൺ പൈപ്പ്‌ലൈൻ നദി ക്രോസിംഗ് എന്ന റെക്കോർഡ് സ്ഥാപിക്കുന്നു. വികസിത എഞ്ചിനീയറിംഗ് സാങ്കേതിക വിദ്യകൾ ഭൂമിശാസ്ത്രപരമായ വെല്ലുവിളികളെ മറികടന്നുകൊണ്ട് ഈ നേട്ടം കൈവരിക്കാൻ പദ്ധതിയെ പ്രാപ്തമാക്കിയിട്ടുണ്ട്.
വടക്കുകിഴക്കൻ ഇന്ത്യയിലെ സൗരോർജ്ജവും വികേന്ദ്രീകൃത ഊർജ്ജവും
വടക്കുകിഴക്കൻ ഇന്ത്യയുടെ വികസിച്ചുകൊണ്ടിരിക്കുന്ന ഊർജ്ജ മേഖലയുടെ ഒരു പ്രധാന സ്തംഭമായി സൗരോർജ്ജവും വികേന്ദ്രീകൃത ഊർജ്ജ സംവിധാനങ്ങളും ഉയർന്നുവരുന്നുണ്ട്. കേന്ദ്ര നവ-പുനരുപയോഗ ഊർജ്ജ മന്ത്രാലയത്തിൽ നിന്ന് ഈ മേഖലയ്ക്ക് കൃത്യമായ നയപിന്തുണ ലഭിക്കുന്നുണ്ട്. അതിന്റെ വാർഷിക പദ്ധതി ബജറ്റിന്റെ 10% വിഹിതം ഇതിനായി നീക്കിവെച്ചിട്ടുള്ളത് ഇതിൽ ഉൾപ്പെടുന്നു. മിസോറാമിലെ ചംഫായ് ജില്ലയിൽ 20 മെഗാവാട്ട് ശേഷിയുള്ള ഒരു സോളാർ പാർക്ക് പ്രവർത്തനസജ്ജമാക്കി. ഇത് ഗ്രിഡുമായി ബന്ധിപ്പിച്ചിട്ടുള്ള സൗരോർജ്ജ വികസനത്തിലെ സ്ഥിരതയാർന്ന പുരോഗതിയെ അടയാളപ്പെടുത്തുന്നു. ഗാർഹിക തലത്തിലുള്ള ഉപയോഗം വ്യാപിപ്പിക്കുന്നതിനായി പി.എം സൂര്യ ഘർ പോലുള്ള പദ്ധതികൾക്ക് കീഴിൽ പുരപ്പുറ സൗരോർജ്ജം പ്രോത്സാഹിപ്പിക്കപ്പെടുന്നു. വിദൂരവും ദുർഘടവുമായ ഭൂമേഖലകളിൽ വൈദ്യുതി ലഭ്യത മെച്ചപ്പെടുത്തുന്നതിനായി ഓഫ്-ഗ്രിഡ് സൗരോർജ്ജ പരിഹാരങ്ങളും പ്രോത്സാഹിപ്പിക്കുന്നു.
കൃഷിയെയും ഗ്രാമീണ ഉപജീവനമാർഗ്ഗങ്ങളെയും പിന്തുണയ്ക്കുന്നതിനായി പി.എം-കുസും പദ്ധതിക്ക് കീഴിലുള്ള സോളാർ പമ്പുകൾ ഉൾപ്പെടെയുള്ള വികേന്ദ്രീകൃത പുനരുപയോഗ സംവിധാനങ്ങൾ വിന്യസിച്ചുവരുന്നു. മിനി ഗ്രിഡുകളും സ്വതന്ത്ര സംവിധാനങ്ങളും ഡീസൽ അധിഷ്ഠിത ഊർജ്ജ ഉത്പാദനത്തെ ആശ്രയിക്കുന്നത് കുറയ്ക്കാൻ സഹായിക്കുന്നു. അസമിൽ 25 മെഗാവാട്ട് ശേഷിയുള്ള ഒരു ഗ്രീൻ ഹൈഡ്രജൻ പ്ലാന്റ് വികസിപ്പിച്ചുവരുന്നു. ഇത് പുതിയതായി ഉയർന്നുവരുന്ന ശുദ്ധോർജ്ജ സാങ്കേതികവിദ്യകളിലേക്കുള്ള പ്രാരംഭ മുന്നേറ്റത്തെ സൂചിപ്പിക്കുന്നു. നൈപുണ്യ വികസന സംരംഭങ്ങൾ സൂര്യമിത്ര, വരുണമിത്ര, ജൽ ഊർജ്ജമിത്ര തുടങ്ങിയ വിവിധ പരിപാടികൾക്ക് കീഴിലായി രണ്ടായിരത്തിലധികം വ്യക്തികൾക്ക് പരിശീലനം നൽകി.
ജല ശുചീകരണവും നഗര പരിവർത്തനവും
കഴിഞ്ഞ 12 വർഷത്തിനിടയിൽ വടക്കുകിഴക്കൻ മേഖല അടിസ്ഥാന സേവനങ്ങളിലും നഗര അടിസ്ഥാന സൗകര്യങ്ങളിലും വലിയ പുരോഗതി കൈവരിച്ചു. ഈ മാറ്റങ്ങൾ പൊതുജനാരോഗ്യം ശക്തിപ്പെടുത്തുകയും മൊത്തത്തിലുള്ള ജീവിതനിലവാരം മെച്ചപ്പെടുത്തുകയും ചെയ്തു. ജൽ ജീവൻ മിഷൻ, സ്വച്ഛ് ഭാരത് മിഷൻ, പി.എം.എ.വൈ തുടങ്ങിയ സംരംഭങ്ങൾ ഗ്രാമീണ പൈപ്പ് വെള്ളത്തിന്റെ ലഭ്യത വ്യാപിപ്പിക്കുകയും ശുചിത്വം, മാലിന്യ സംസ്കരണം, ഭവന ലഭ്യത എന്നിവ മെച്ചപ്പെടുത്തുകയും ചെയ്തു. അതേസമയം ആരോഗ്യ സംരക്ഷണത്തിലും വിദ്യാഭ്യാസ അടിസ്ഥാന സൗകര്യങ്ങളിലുമുള്ള നിക്ഷേപങ്ങൾ സമൂഹങ്ങളെ കൂടുതൽ കരുത്തുറ്റതും ഉൾക്കൊള്ളുന്നതുമാക്കി മാറ്റി.
ജൽ ജീവൻ മിഷൻ (JJM): വെള്ളം വീട്ടുപടിക്കൽ
2019 ഓഗസ്റ്റിൽ ആരംഭിച്ച ജൽ ജീവൻ മിഷൻ, എല്ലാ ഗ്രാമീണ വീടുകളിലും പ്രവർത്തനക്ഷമമായ ഗാർഹിക പൈപ്പ് കണക്ഷൻ നൽകാനാണ് ലക്ഷ്യമിട്ടത്. എട്ട് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ, അരുണാചൽ പ്രദേശും മിസോറാമും 100% കണക്ഷനുകൾ കൈവരിച്ചു.
ജൽ ജീവൻ മിഷൻ: വടക്കുകിഴക്കൻ ഇന്ത്യയിലെ പൈപ്പ് വെള്ളത്തിന്റെ ലഭ്യത (2026 ജൂൺ 17 വരെയുള്ള കണക്ക് പ്രകാരം)
|
സംസ്ഥാനം
|
കവറേജ് (%)
|
|
അരുണാചൽ പ്രദേശ്
|
100
|
|
അസം
|
81.8
|
|
മണിപ്പൂർ
|
79.63
|
|
മേഘാലയ
|
83.95
|
|
മിസോറം
|
100
|
|
നാഗാലാൻഡ്
|
95.08
|
|
സിക്കിം
|
92.09
|
|
ത്രിപുര
|
86.41
|
2026 മാർച്ചിൽ ജൽ ജീവൻ മിഷൻ 2.0-ന് അംഗീകാരം ലഭിച്ചു. 8.69 ലക്ഷം കോടി രൂപയുടെ വർധിപ്പിച്ച തുകയോടെ ഈ ദൗത്യം 2028 ഡിസംബർ വരെ നീട്ടി. ഇത് മുമ്പത്തെ ദൗത്യത്തിന്റെ കാലാവധി നീട്ടൽ മാത്രമല്ല. അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിക്കുന്നതിൽ നിന്ന് ഓരോ ഗ്രാമീണ ഭവനത്തിനും വിശ്വസനീയവും സുസ്ഥിരവുമായ ജലസേവന വിതരണം ഉറപ്പാക്കുന്നതിലേക്കുള്ള ഒരു മാറ്റമാണിത്.
ശുചിത്വ ഗ്രാമങ്ങൾ, ആരോഗ്യ ജീവിതം: സ്വച്ഛ് ഭാരത് മിഷൻ
ശുചിത്വ സൗകര്യങ്ങളുടെ പരിമിതമായ ലഭ്യത ഒരുകാലത്ത് വടക്കുകിഴക്കൻ ഇന്ത്യയിലെ ഗ്രാമീണ ജീവിതത്തെ ബാധിച്ചിരുന്നു. 2014 ഒക്ടോബറിൽ ആരംഭിച്ച സ്വച്ഛ് ഭാരത് മിഷൻ (ഗ്രാമീൺ) ഇന്ത്യയെ തുറസ്സായ സ്ഥലങ്ങളിൽ മലമൂത്രവിസർജ്ജനം നടത്താത്ത രാജ്യമാക്കി മാറ്റാൻ ലക്ഷ്യമിട്ടുള്ളതായിരുന്നു. എട്ട് വടക്കുകിഴക്കൻ സംസ്ഥാനങ്ങളെയും തുറസ്സായ സ്ഥലങ്ങളിൽ മലമൂത്രവിസർജ്ജനം നടത്താത്ത സംസ്ഥാനങ്ങളായി പ്രഖ്യാപിച്ചു. 2014-നും 2026-നും ഇടയിൽ ഈ മേഖലയിലുടനീളം ഏകദേശം 57 ലക്ഷം വ്യക്തിഗത ഗാർഹിക ശൗചാലയങ്ങൾ നിർമ്മിക്കപ്പെട്ടു.
സ്വച്ഛ് ഭാരത് മിഷൻ (ഗ്രാമീൺ) രണ്ടാം ഘട്ടം (2020 മുതൽ) ശൗചാലയങ്ങൾ നിർമ്മിക്കുന്നതിൽ നിന്ന് അവയുടെ ഉപയോഗം നിലനിർത്തുന്നതിലേക്കും മാലിന്യ സംസ്കരണത്തിലേക്കും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഖര-ദ്രവ മാലിന്യ സംസ്കരണം, പ്ലാസ്റ്റിക് മാലിന്യ സംസ്കരണം, മലിനജല/ശൗചാലയ അവശിഷ്ട സംസ്കരണം എന്നിവയുള്ള 'ഒ.ഡി.എഫ് പ്ലസ്' ഗ്രാമങ്ങളാണ് പുതിയ ലക്ഷ്യങ്ങളിൽ ഉൾപ്പെടുന്നത്. മികച്ച പ്രകടനം കാഴ്ചവെക്കുന്ന സംസ്ഥാനങ്ങളിൽ സിക്കിമും ത്രിപുരയും ഉൾപ്പെടുന്നു. ഇവ 100% ഒ.ഡി.എഫ് പ്ലസ് ഗ്രാമങ്ങൾ എന്ന നേട്ടം കൈവരിച്ചു. ഉറവിടത്തിൽ തന്നെ മാലിന്യങ്ങൾ തരംതിരിക്കുന്നതിൽ മിസോറാമും സിക്കിമും മുന്നിൽ നിന്നു. ത്രിപുരയിലെയും അസമിലെയും വനിതാ സ്വയംസഹായ സംഘങ്ങൾ ഇപ്പോൾ ഗ്രാമീണ തലത്തിൽ മാലിന്യ ശേഖരണം നിയന്ത്രിക്കുകയും ഉപഭോക്തൃ ഫീസിലൂടെയും കമ്പോസ്റ്റ് ചെയ്യാവുന്ന മാലിന്യങ്ങളുടെ വില്പനയിലൂടെയും വരുമാനം കണ്ടെത്തുകയും ചെയ്യുന്നു.
ജനങ്ങൾക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ: ആരോഗ്യവും വിദ്യാഭ്യാസവും
ആരോഗ്യ സംരക്ഷണ അടിസ്ഥാന സൗകര്യങ്ങൾ
കഴിഞ്ഞ പന്ത്രണ്ട് വർഷത്തിനിടയിൽ ആരോഗ്യ അടിസ്ഥാന സൗകര്യങ്ങളിലെ നിക്ഷേപം ഗണ്യമായി വർധിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരു ദശകത്തിൽ പ്രധാൻ മന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജന (PMSSY) വടക്കുകിഴക്കൻ മേഖലയിലുടനീളമുള്ള ആരോഗ്യ സംരക്ഷണ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തി. ഇപ്പോൾ പൂർണ്ണമായും പ്രവർത്തനക്ഷമമായ ഗുവാഹത്തിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (AIIMS) ഈ മേഖലയിലെ പ്രധാന തൃതീയ ആരോഗ്യ സംരക്ഷണ സ്ഥാപനമായി പ്രവർത്തിക്കുന്നു. പുതിയ മെഡിക്കൽ കോളേജുകൾക്കായുള്ള കേന്ദ്രാവിഷ്കൃത പദ്ധതിക്ക് കീഴിൽ ഈ മേഖലയിൽ 12 മെഡിക്കൽ കോളേജുകൾക്ക് അംഗീകാരം നൽകി. ആയുഷ്മാൻ ഭാരത് പിഎം-ജെഎവൈ (PM-JAY) കീഴിൽ ഈ മേഖലയിൽ 2.43 കോടിയിലധികം ആയുഷ്മാൻ കാർഡുകൾ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട് (2026 ഏപ്രിൽ വരെ) ഇത് അംഗീകൃത പട്ടികയിലുള്ള 900-ലധികം ആശുപത്രികളിലായി 46 ലക്ഷത്തിലധികം ആശുപത്രി പ്രവേശനങ്ങൾക്ക് പിന്തുണ നൽകി. 8,200-ലധികം ആരോഗ്യ-ക്ഷേമ കേന്ദ്രങ്ങൾ പ്രാഥമിക ആരോഗ്യ സംരക്ഷണം, രോഗനിർണ്ണയം, മാതൃപരിചരണം എന്നിവ നൽകുന്നു. ഇ-സഞ്ജീവനി ടെലിമെഡിസിൻ എട്ട് സംസ്ഥാനങ്ങളിലും സജീവമാണ്. ഇത് മൊബൈൽ അധിഷ്ഠിത വീഡിയോ കൺസൾട്ടേഷനുകളിലൂടെ വിദൂര ഗ്രാമങ്ങളെ ഡോക്ടർമാരുമായി ബന്ധിപ്പിക്കുന്നു. ആകെ 388 ജൻ ഔഷധി കേന്ദ്രങ്ങൾ കുറഞ്ഞ നിരക്കിൽ മരുന്നുകൾ നൽകുകയും സ്വന്തം കൈയിൽ നിന്നുള്ള അധികച്ചെലവ് കുറയ്ക്കുകയും ചെയ്യുന്നു.
വിദ്യാഭ്യാസ അടിസ്ഥാന സൗകര്യങ്ങൾ
സമഗ്ര ശിക്ഷയ്ക്കും മറ്റ് ദേശീയ സംരംഭങ്ങൾക്കും കീഴിൽ വടക്കുകിഴക്കൻ മേഖലയിലുടനീളം സ്കൂൾ, ഉന്നത വിദ്യാഭ്യാസ അടിസ്ഥാന സൗകര്യങ്ങൾ ക്രമാനുഗതമായി വികസിച്ചിട്ടുണ്ട്. ഈ മേഖലയിൽ ഇപ്പോൾ പ്രൈമറി, ഹയർ സെക്കൻഡറി വിദ്യാഭ്യാസ മേഖലയിലായി 96,496 സ്കൂളുകളും 79 സർവ്വകലാശാലകളും 1,001 കോളേജുകളും 224 സ്വതന്ത്ര ഉന്നത-സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളും 11 കേന്ദ്ര സർവ്വകലാശാലകളും 110 വ്യവസായ പരിശീലന സ്ഥാപനങ്ങളും (ITI) ഉണ്ട്. കേന്ദ്രീയ വിദ്യാലയങ്ങൾക്കും നവോദയ വിദ്യാലയങ്ങൾക്കുമൊപ്പം 2026 വരെ വിദൂര, ആദിവാസി ജില്ലകളിലായി ഏകദേശം 48 ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്കൂളുകൾ വ്യാപിപ്പിച്ചിട്ടുണ്ട്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഗുവാഹത്തി, എൻഐടി സിക്കിം, എൻഐടി നാഗാലാൻഡ് എന്നിവ പ്രാദേശിക നവീകരണത്തെയും വിദഗ്ധരായ തൊഴിൽ ശക്തിയുടെ വികസനത്തെയും പിന്തുണയ്ക്കുന്നു. ഉന്നതവിദ്യാഭ്യാസ രംഗത്തെ വിദ്യാർത്ഥികളുടെ പ്രവേശനം 9.36 ലക്ഷത്തിൽ നിന്ന് (2014-15) 12.02 ലക്ഷമായി (2021-22) വർദ്ധിച്ചു. ദേശീയ അപ്രന്റീസ്ഷിപ്പ് പ്രോത്സാഹന പദ്ധതിക്ക് കീഴിൽ 47,116 അപ്രന്റീസുകൾ പങ്കാളികളാകുകയും 2026 മാർച്ചോടെ 33,849 പേർ പരിശീലനം പൂർത്തിയാക്കുകയും ചെയ്തു. ഈ മേഖലയിലെ സ്കൂളുകളിലുടനീളം ആകെ 622 അടൽ ടിങ്കറിംഗ് ലാബുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇത് നൂതനാശയത്തെയും ശാസ്ത്രീയ പഠനത്തെയും പ്രോത്സാഹിപ്പിക്കുന്നു.
എല്ലാവർക്കും വീട്: വടക്കുകിഴക്കൻ മേഖലയ്ക്കുള്ള ഭവന നിർമ്മാണം
2016-ൽ ആരംഭിച്ച പ്രധാൻ മന്ത്രി ആവാസ് യോജന (ഗ്രാമീൺ) അർഹരായ ഗ്രാമീണ കുടുംബങ്ങൾക്ക് അടച്ചുറപ്പുള്ള വീടുകൾ നിർമ്മിക്കുന്നതിന് സാമ്പത്തിക സഹായം നൽകുന്നു. വടക്കുകിഴക്കൻ മേഖലയിലെ മലയോര സംസ്ഥാനങ്ങൾക്ക് ഉയർന്ന യൂണിറ്റ് ചെലവ് ലഭിക്കുന്നു. 2026 മാർച്ച് വരെയുള്ള കണക്കനുസരിച്ച് എട്ട് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലായി പിഎംഎവൈ-ഗ്രാമീൺ കീഴിൽ 28 ലക്ഷത്തിലധികം വീടുകൾ പൂർത്തിയാക്കി. ഗുണഭോക്താക്കൾക്ക് സ്വച്ഛ് ഭാരത് മിഷന് കീഴിൽ ഒരു ശൗചാലയവും ജൽ ജീവൻ മിഷന് കീഴിൽ ഒരു പൈപ്പ് കണക്ഷനും ഉജ്ജ്വല യോജനയ്ക്ക് കീഴിൽ ഒരു എൽപിജി കണക്ഷനും സൗഭാഗ്യയ്ക്ക് കീഴിൽ വൈദ്യുതിയും ലഭിക്കുന്നു. സൗഭാഗ്യ പദ്ധതിക്ക് കീഴിൽ എട്ട് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെയും 100% വീടുകളിലും വൈദ്യുതീകരണം കൈവരിച്ചിട്ടുണ്ട്. ഇത് എല്ലാ വീടുകളിലും വൈദ്യുതി എത്തുന്നുവെന്ന് ഉറപ്പാക്കുന്നു.
നഗരപ്രദേശങ്ങളിൽ പിഎംഎവൈ-അർബൻ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്കും (EWS) കുറഞ്ഞ വരുമാനമുള്ള ഗ്രൂപ്പുകൾക്കും (LIG) 3.24 ലക്ഷം വീടുകൾ നൽകി. ഗുണഭോക്തൃ നേതൃത്വത്തിലുള്ള നിർമ്മാണ (BLC) ഘടകം കുടുംബങ്ങൾക്ക് സ്വന്തം വീടുകൾ നിർമ്മിക്കുന്നതിനോ നവീകരിക്കുന്നതിനോ നേരിട്ടുള്ള സാമ്പത്തിക സഹായം കൈപ്പറ്റാൻ പ്രാപ്തരാക്കുന്നു. ഇത് വടക്കുകിഴക്കൻ മേഖലയുടെ വൈവിധ്യമാർന്ന നിർമ്മാണ പാരമ്പര്യങ്ങൾക്കും വീടിന്റെ രൂപകൽപ്പനയിലും സാമഗ്രികളിലുമുള്ള പ്രാദേശിക മുൻഗണനകൾക്കും അനുയോജ്യമാണ്. 2024-ൽ ആരംഭിച്ച പിഎംഎവൈ-അർബൻ 2.0-ന് കീഴിൽ വടക്കുകിഴക്കൻ നഗരങ്ങളിലെ കൂടുതൽ നഗര കുടുംബങ്ങളെ ഉൾപ്പെടുത്തിവരുന്നു.
|
സംസ്ഥാനം
|
PMAY-ഗ്രാമീൺ (03.02.2026 വരെ)
|
PMAY-അർബൻ (02.02.2026 വരെ)
|
|
അനുവദിച്ചത്
|
പൂർത്തിയായ വീടുകൾ
|
അനുമതി നൽകിയ വീടുകൾ
|
പൂർത്തിയായ വീടുകൾ
|
|
അരുണാചൽ
|
35,937
|
35,591
|
13,346
|
8,471
|
|
അസം
|
29,87,868
|
21,22,269
|
1,87,028
|
1,44,107
|
|
മണിപ്പൂർ
|
1,08,550
|
56,724
|
56,047
|
22,466
|
|
മേഘാലയ
|
1,88,034
|
1,55,930
|
7,072
|
2,841
|
|
മിസോറം
|
29,967
|
25,303
|
39,616
|
33,946
|
|
നാഗാലാൻഡ്
|
48,830
|
36,298
|
31,067
|
30,147
|
|
സിക്കിം
|
1,399
|
1,393
|
299
|
219
|
|
ത്രിപുര
|
3,76,913
|
3,73,794
|
90,315
|
81,921
|
|
ആകെ (NE)
|
37,77,498
|
28,07,302
|
4,24,790
|
3,24,118
|
വടക്കുകിഴക്കൻ മേഖലയിലെ കാർഷിക അനുബന്ധ മേഖല
ഇന്ത്യയുടെ വടക്കുകിഴക്കൻ മേഖലയുടെ (NER) സമ്പദ്‌വ്യവസ്ഥയിൽ കൃഷിയും അനുബന്ധ പ്രവർത്തനങ്ങളും ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഈ പ്രദേശം സമ്പന്നമായ കാർഷിക-കാലാവസ്ഥാ വൈവിധ്യം, സമൃദ്ധമായ പ്രകൃതിവിഭവങ്ങൾ, ഉയർന്ന മഴ, ഗണ്യമായ ജൈവവൈവിധ്യം എന്നിവയാൽ അനുഗ്രഹീതമാണ്. ഇത് വൈവിധ്യമാർന്നതും സുസ്ഥിരവുമായ കാർഷിക വികസനത്തിന് ശക്തമായ സാധ്യതകൾ സൃഷ്ടിച്ചു. തോട്ടവിള കൃഷി, മത്സ്യബന്ധനം, മൃഗസംരക്ഷണം, ജൈവകൃഷി, മുളങ്കൃഷി, വനം അധിഷ്ഠിത ഉപജീവനമാർഗ്ഗങ്ങൾ എന്നിവ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലുടനീളമുള്ള ഗ്രാമീണ സമ്പദ്‌വ്യവസ്ഥയുടെ പ്രധാന ഘടകങ്ങളാണ്.
മത്സ്യബന്ധന അധിഷ്ഠിത ഗ്രാമീണ വളർച്ച
വടക്കുകിഴക്കൻ മേഖലയിലെ (NER) ഉൾനാടൻ മത്സ്യോത്പാദനം 2014-15-ലെ 4.03 ലക്ഷം ടണ്ണിൽ നിന്ന് 2024-25-ൽ 6.78 ലക്ഷം ടണ്ണായി വർധിച്ചു. ഇത് 68 ശതമാനത്തിലധികം വളർച്ചയെ പ്രതിഫലിപ്പിക്കുന്നു. മേഖലയിലെ മൊത്തം ഉൾനാടൻ മത്സ്യോത്പാദനത്തിന്റെ 70 ശതമാനത്തിലധികം സംഭാവന നൽകിക്കൊണ്ട് അസം ഏറ്റവും വലിയ പങ്കാളിയായി തുടർന്നു. ഇതേ കാലയളവിൽ അസമിന്റെ ഉൾനാടൻ മത്സ്യോത്പാദനം 2.83 ലക്ഷം ടണ്ണിൽ നിന്ന് 5.29 ലക്ഷം ടണ്ണായി ഗണ്യമായി വർധിച്ചു.
മത്സ്യബന്ധന വികസനം ശക്തമാക്കുന്നതിനും മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാർഗ്ഗം മെച്ചപ്പെടുത്തുന്നതിനുമായി മത്സ്യബന്ധന വകുപ്പ് നിരവധി സംരംഭങ്ങൾ ഏറ്റെടുത്തിട്ടുണ്ട്, അവ താഴെ പറയുന്നവയാണ്:
· മത്സ്യത്തൊഴിലാളികൾക്കായി 3,823 കിസാൻ ക്രെഡിറ്റ് കാർഡുകൾ അനുവദിച്ചു.
· പ്രധാൻ മന്ത്രി മത്സ്യ സമ്പദ യോജനയ്ക്ക് (PMMSY) കീഴിൽ 70 റീക്രിയേഷണൽ ഫിഷറീസ് യൂണിറ്റുകൾക്ക് അംഗീകാരം നൽകി.
· 122.40 കോടി രൂപ മൊത്തം പദ്ധതിച്ചെലവിൽ 501 മത്സ്യ കർഷക ഉൽപ്പാദക സംഘടനകൾക്ക് (FFPO) അംഗീകാരം നൽകി.
· മത്സ്യബന്ധന മേഖലയിലെ വൈവിധ്യവൽക്കരണവും വരുമാന വർദനവും പ്രോത്സാഹിപ്പിക്കുന്നതിനായി പ്രധാൻ മന്ത്രി മത്സ്യ സമ്പദ യോജനയ്ക്ക് കീഴിൽ 644 അലങ്കാര മത്സ്യബന്ധന യൂണിറ്റുകൾക്ക് അംഗീകാരം നൽകി.

ക്ഷീര-മൃഗസംരക്ഷണ മേഖലയുടെ പരിവർത്തനം
വടക്കുകിഴക്കൻ മേഖലയിലെ ആദ്യത്തെ ഇൻ വിട്രോ ഫെർട്ടിലൈസേഷൻ (IVF) ലബോറട്ടറി 28.93 കോടി രൂപ നിക്ഷേപത്തിൽ രാഷ്ട്രീയ ഗോകുൽ മിഷന് കീഴിൽ അസമിലെ ഗുവാഹത്തിയിൽ സ്ഥാപിച്ചു. 2025 ഒക്ടോബറിൽ ഉദ്ഘാടനം ചെയ്ത ഈ കേന്ദ്രം വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലുടനീളം ക്ഷീരവികസനം ശക്തമാക്കുമെന്നും കന്നുകാലികളുടെ ജനിതക ഗുണനിലവാരം മെച്ചപ്പെടുത്തുമെന്നും പ്രതീക്ഷിക്കുന്നു. ഈ മേഖലയിലെ കന്നുകാലി, ക്ഷീര മേഖലകളും ക്രമാനുഗതമായ വളർച്ച രേഖപ്പെടുത്തി. വടക്കുകിഴക്കൻ മേഖലയിലെ മൊത്തം മുട്ട ഉൽപ്പാദനം 2014-15 ലെ 10,098 ലക്ഷത്തിൽ നിന്ന് 2021 ൽ 12,145 ലക്ഷമായി വർധിച്ചു. അതുപോലെ പാൽ ഉൽപ്പാദനം 2014-15-ലെ 1,293.5 ആയിരം ടണ്ണിൽ നിന്ന് 2024-25-ൽ 1,739.9 ആയിരം ടണ്ണായി ഉയർന്നു. ഇത് ക്ഷീരോത്പാദനത്തിലും അനുബന്ധ മൃഗസംരക്ഷണ പ്രവർത്തനങ്ങളിലുമുണ്ടായ സുസ്ഥിര വിപുലീകരണത്തെ സൂചിപ്പിക്കുന്നു.

അഗർവുഡ് സമ്പദ്‌വ്യവസ്ഥയും കയറ്റുമതി വിപുലീകരണവും
2026 ജനുവരിയിലെ കണക്കനുസരിച്ച് ഇന്ത്യയിൽ ഏകദേശം 15 കോടി അഗർവുഡ് (അകിൽ) മരങ്ങളുണ്ട്. ഇതിൽ 90 ശതമാനത്തോളവും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലാണ് സ്ഥിതി ചെയ്യുന്നത്. അഗർവുഡ് തോട്ടം, കാർഷിക വനവൽക്കരണ പദ്ധതികളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ത്രിപുരയിലെ മാത്രം അഗർവുഡ് വിപണിക്ക് പ്രതിവർഷം ഏകദേശം 2,000 കോടി രൂപയുടെ വിറ്റുവരവ് സാധ്യതയുണ്ടെന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. അഗർവുഡ് ചിപ്പുകളുടെ കയറ്റുമതി ക്വാട്ട 25,000 കിലോഗ്രാമിൽ നിന്ന് 1.51 ലക്ഷം കിലോഗ്രാമായി ആറ് മടങ്ങിലധികം വർധിച്ചു. സമാനമായി അഗർവുഡ് ഓയിലിന്റെ കയറ്റുമതി ക്വാട്ട 2025 ജനുവരിയിൽ 1,050 കിലോഗ്രാമിൽ നിന്ന് 7,050 കിലോഗ്രാമായി വർധിച്ചു.
ഗവൺമെന്റ് നേതൃത്വത്തിലുള്ള കാർഷിക പരിവർത്തനം
വടക്കുകിഴക്കൻ മേഖലയിലെ ഗവൺമെന്റ് അനുബന്ധ മേഖലകളെ ശക്തിപ്പെടുത്തുന്നതിനായി സർക്കാർ ഒന്നിലധികം ലക്ഷ്യാധിഷ്ഠിത പദ്ധതികളും അടിസ്ഥാന സൗകര്യ വികസന സംരംഭങ്ങളും നടപ്പിലാക്കി. ഈ ഇടപെടലുകൾ കർഷക ക്ഷേമം മെച്ചപ്പെടുത്തൽ, ഉൽപ്പാദനക്ഷമത വർധിപ്പിക്കൽ, സുസ്ഥിരത പ്രോത്സാഹിപ്പിക്കൽ, വിപണിലഭ്യത ശക്തിപ്പെടുത്തൽ, ഗ്രാമീണ ഉപജീവനമാർഗ്ഗങ്ങൾ വ്യാപിപ്പിക്കൽ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
ഭക്ഷ്യ എണ്ണകൾക്കായുള്ള ദേശീയ ദൗത്യം (NMEO)
ഭക്ഷ്യ എണ്ണകൾക്കായുള്ള ദേശീയ ദൗത്യത്തിന് (NMEO) കീഴിൽ എട്ട് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ബജറ്റ് അനുമതികളിൽ ഗണ്യമായ വർധനവുണ്ടായി. ഇത് 2021-22 സാമ്പത്തിക വർഷത്തിലെ ഏകദേശം 170 കോടി രൂപയിൽ നിന്ന് 2024-25 സാമ്പത്തിക വർഷത്തിൽ ഏകദേശം 475 കോടി രൂപയായി വർദ്ധിച്ചു. പ്രാദേശിക കാർഷിക വികസനത്തിലൂടെ എണ്ണക്കുരു ഉൽപ്പാദനം വർധിപ്പിക്കുന്നതിനും ഇറക്കുമതി ആശ്രയത്വം കുറയ്ക്കുന്നതിനും നൽകുന്ന വർധിച്ചുവരുന്ന നയപരമായ പ്രാധാന്യത്തെയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്.
പ്രധാൻ മന്ത്രി കിസാൻ സമ്മാൻ നിധി (PM-KISAN)
വടക്കുകിഴക്കൻ മേഖലയിലെ കർഷകർക്കുള്ള ഒരു പ്രധാന വരുമാന പിന്തുണാ സംരംഭമായി പ്രധാൻ മന്ത്രി കിസാൻ സമ്മാൻ നിധി മാറിയിരിക്കുന്നു. 2026 മേയിലെ കണക്കനുസരിച്ച് ഈ മേഖലയിലുടനീളം ആകെ 26.98 ലക്ഷം ഗുണഭോക്താക്കൾ ഈ പദ്ധതിക്ക് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2025 ഫെബ്രുവരിയിൽ വിതരണം ചെയ്ത 19-ാം ഗഡുവിൽ വനിതാ കർഷകർ ഈ പദ്ധതിക്ക് കീഴിൽ വലിയ പങ്കാളിത്തം രേഖപ്പെടുത്തി. ആകെ രജിസ്റ്റർ ചെയ്ത ഗുണഭോക്താക്കളിൽ 10.08 ലക്ഷത്തിലധികം വനിതാ ഗുണഭോക്താക്കൾക്ക് 19-ാം ഗഡുവിന് കീഴിൽ സഹായം ലഭിച്ചു. ഔദ്യോഗിക കാർഷിക പിന്തുണാ സംവിധാനങ്ങളിൽ സ്ത്രീകളുടെ വർധിച്ചുവരുന്ന പങ്കാളിത്തം സൂചിപ്പിച്ചുകൊണ്ട് രാജ്യത്ത് ഏറ്റവും കൂടുതൽ വനിതാ ഗുണഭോക്താക്കളുള്ള സംസ്ഥാനമായി അസം മാറി.
|
സംസ്ഥാനം
|
അർഹരായ ഗുണഭോക്താക്കൾ (2026 മെയ് വരെ)
|
19-ാം ഗഡുവിന് കീഴിലുള്ള വനിതാ ഗുണഭോക്താക്കൾ (2025 ഫെബ്രുവരി)
|
|
അരുണാചൽ പ്രദേശ്
|
84,298
|
50,154
|
|
അസം
|
18,59,652
|
5,03,528
|
|
മണിപ്പൂർ
|
1,10,867
|
98,797
|
|
മേഘാലയ
|
1,80,183
|
1,34,372
|
|
മിസോറം
|
1,22,463
|
55,396
|
|
നാഗാലാൻഡ്
|
1,88,721
|
1,03,313
|
|
സിക്കിം
|
35,796
|
8,300
|
|
ത്രിപുര
|
2,16,695
|
54,793
|
|
ആകെ
|
26,98,675
|
10,08,653
|
പ്രധാൻ മന്ത്രി കിസാൻ ഊർജ്ജ സുരക്ഷാ ഏവം ഉത്ഥാൻ മഹാഭിയാൻ (PM-KUSUM)
ഈ മേഖലയിൽ പുനരുപയോഗ ഊർജ്ജ അധിഷ്ഠിത കാർഷിക അടിസ്ഥാന സൗകര്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് പിഎം-കുസും പദ്ധതി സംഭാവന നൽകി. 2025 ഡിസംബറിലെ കണക്കനുസരിച്ച് വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്കായി ആകെ 58.2 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഈ പദ്ധതിക്ക് കീഴിൽ അനുവദിച്ച ഫണ്ടിന്റെ ഏറ്റവും വലിയ പങ്ക് ത്രിപുരയ്ക്കായിരുന്നു.
|
സംസ്ഥാനം
|
അനുവദിച്ച തുക (കോടി രൂപ)
|
|
അരുണാചൽ പ്രദേശ്
|
4.84
|
|
അസം
|
1.41
|
|
മണിപ്പൂർ
|
1.71
|
|
മേഘാലയ
|
0.59
|
|
മിസോറം
|
2.57
|
|
നാഗാലാൻഡ്
|
1.04
|
|
ത്രിപുര
|
46.04
|
|
ആകെ
|
58.20
|
പ്രധാൻ മന്ത്രി ഫസൽ ബീമ യോജന (PMFBY)
പ്രധാൻ മന്ത്രി ഫസൽ ബീമ യോജന (PMFBY) ഈ മേഖലയിലെ കർഷകരുടെ സുരക്ഷിതത്വവും വിള ഇൻഷുറൻസ് പരിരക്ഷയും ശക്തിപ്പെടുത്തി. 2025-ലെ ഖാരിഫ്, റാബി സീസണുകളിലായി ഈ പദ്ധതി വടക്കുകിഴക്കൻ മേഖലയിലുടനീളമുള്ള 11.44 ലക്ഷത്തിലധികം ഗുണഭോക്താക്കൾക്ക് പരിരക്ഷ നൽകി. 2025 ഡിസംബറിലെ കണക്കനുസരിച്ച് ഈ മേഖലയിൽ നിന്നുള്ള 78 ലക്ഷത്തിലധികം കർഷകരുടെ ഭാവി ഭദ്രമാക്കി. ഇത് വിള ഇൻഷുറൻസ് സംവിധാനങ്ങളുടെ വർധിച്ചുവരുന്ന ജനപ്രീതിയെയും കൂടുതൽ കർഷകരിലേക്ക് ഇത് എത്തിച്ചേരുന്നതിനെയും സൂചിപ്പിക്കുന്നു.
മിഷൻ ഓർഗാനിക് വാല്യൂ ചെയിൻ ഡെവലപ്‌മെന്റ് ഫോർ നോർത്ത് ഈസ്റ്റ് (MOVCD-NER)
വടക്കുകിഴക്കൻ മേഖലയ്ക്കായുള്ള മിഷൻ ഓർഗാനിക് വാല്യൂ ചെയിൻ ഡെവലപ്‌മെന്റ് പദ്ധതി ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിലും മൂല്യശൃംഖല കൂട്ടിച്ചേർക്കലിലും ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. 2026 മേയിലെ കണക്കനുസരിച്ച് ഏകദേശം 2.36 ലക്ഷം ഹെക്ടർ സ്ഥലം ഈ പദ്ധതിക്ക് കീഴിൽ കൊണ്ടുവരികയും ഇതിലൂടെ ഏകദേശം 2.70 ലക്ഷം കർഷകർക്ക് പ്രയോജനം ലഭിക്കുകയും ചെയ്തു. ആകെ 1,492 കോടി രൂപയുടെ സാമ്പത്തിക സഹായം 479 കർഷക-ഉൽപ്പാദക സംഘടനകളുടെ (FPO) രൂപീകരണത്തെ പിന്തുണയ്ക്കുകയും കൂട്ടായ വിപണനം, സംസ്‌കരണം, വിപണി ബന്ധങ്ങൾ എന്നിവ ശക്തിപ്പെടുത്തുകയും ചെയ്തു.
കൃഷി ഉഡാൻ പദ്ധതി
കൃഷി ഉഡാൻ പദ്ധതി ഈ മേഖലയിൽ നിന്നുള്ള പെട്ടെന്ന് കേടുവരുന്ന കാർഷിക ഉൽപ്പന്നങ്ങളുടെ വ്യോമമാർഗ്ഗമുള്ള ഗതാഗതവും വിപണി കണക്റ്റിവിറ്റിയും മെച്ചപ്പെടുത്തി. ഈ പദ്ധതിക്ക് കീഴിൽ ദേശീയതലത്തിൽ ബന്ധിപ്പിച്ചിട്ടുള്ള 58 വിമാനത്താവളങ്ങളിൽ 25 എണ്ണം വടക്കുകിഴക്കൻ മേഖലയ്ക്ക് സേവനം നൽകുന്നവയാണ്. കൂടാതെ, ഈ മേഖലയിലെ രണ്ട് വിമാനത്താവളങ്ങളിൽ കോൾഡ് സ്റ്റോറേജ് സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്, ഇത് കാര്യക്ഷമമായ ഗതാഗതത്തെ പിന്തുണയ്ക്കുകയും വിളവെടുപ്പിന് ശേഷമുള്ള നഷ്ടം കുറയ്ക്കുകയും ചെയ്യുന്നു.
വൻ ധൻ വികാസ് യോജന
വൻ ധൻ വികാസ് യോജന വടക്കുകിഴക്കൻ മേഖലയിലെ വന അധിഷ്ഠിത ഉപജീവനമാർഗ്ഗങ്ങളെയും ഗോത്രവർഗ്ഗ സംരംഭകത്വത്തെയും പിന്തുണച്ചിട്ടുണ്ട്. 2026 മേയിലെ കണക്കനുസരിച്ച് ഈ പദ്ധതിയിലൂടെ വനവിഭവ ശേഖരണം നടത്തുന്ന ഏകദേശം 3.3 ലക്ഷം പേർക്ക് പ്രയോജനം ലഭിക്കുകയും 19,155 സ്വയംസഹായ സംഘങ്ങൾക്ക് (SHG) പിന്തുണ നൽകുകയും ചെയ്തു.
വടക്കുകിഴക്കൻ മേഖലയിലെ നൂതനാശയം, ജി.ഐ ടാഗിംഗ്, കാർഷിക സംരംഭകത്വം
2026 മാർച്ച് വരെയുള്ള കണക്കനുസരിച്ച് ഭൗമസൂചികാ (GI) പട്ടികയിൽ രജിസ്റ്റർ ചെയ്ത 89 ഉൽപ്പന്നങ്ങൾ വടക്കുകിഴക്കൻ മേഖലയിൽ നിന്നുണ്ട്. കൂടാതെ അടുത്ത രണ്ട് വർഷത്തിനുള്ളിൽ ജി.ഐ ടാഗിംഗിനായി 150 ഉൽപ്പന്നങ്ങൾ കണ്ടെത്തിയിട്ടുമുണ്ട്. ക്വീൻ പൈനാപ്പിൾ, ലകാഡോങ് മഞ്ഞൾ, കിംഗ് ചില്ലി, വലിയ ഏലയ്ക്ക എന്നിവയുൾപ്പെടെ ജി.ഐ ടാഗ് ലഭിച്ച നിരവധി പഴങ്ങൾക്കും സുഗന്ധവ്യഞ്ജനങ്ങൾക്കും ഈ പ്രദേശം പ്രശസ്തമാണ്. ഇത് ഈ മേഖലയുടെ സമ്പന്നമായ കാർഷിക-ജൈവവൈവിധ്യത്തെയും സവിശേഷ കാർഷിക സാധ്യതകളെയും പ്രതിഫലിപ്പിക്കുന്നു. 2014 മുതൽ നോർത്ത് ഈസ്റ്റേൺ റീജിയണൽ അഗ്രികൾച്ചറൽ മാർക്കറ്റിംഗ് കോർപ്പറേഷൻ (NERAMAC) ഈ മേഖലയിലെ 13 കാർഷിക-തോട്ടവിള ഉൽപ്പന്നങ്ങൾക്ക് ഭൗമസൂചിക (GI) ടാഗ് രജിസ്റ്റർ ചെയ്യുന്നതിന് സൗകര്യമൊരുക്കിയിട്ടുണ്ട്.
NERAMAC വിപണനം ചെയ്യുന്ന സംസ്‌കരിച്ച കാർഷിക ഉൽപ്പന്നങ്ങൾ 2021-ഓടെ 38-ൽ നിന്ന് 75-ലധികം ഉൽപ്പന്നങ്ങളായി വിപുലീകരിച്ചു. ഇത് ഈ മേഖലയിലെ വൈവിധ്യവൽക്കരണത്തെയും മൂല്യവർധനവിനെയും സൂചിപ്പിക്കുന്നു. 2024 ഡിസംബറോടെ വടക്കുകിഴക്കൻ മേഖലയിലുടനീളമുള്ള 37,000-ത്തിലധികം കർഷകരെ ഉൾപ്പെടുത്തിക്കൊണ്ട് 220 ഫാർമർ-പ്രൊഡ്യൂസർ ഓർഗനൈസേഷനുകൾക്ക് (FPO) NERAMAC പിന്തുണ നൽകി. 2024-25 സാമ്പത്തിക വർഷത്തിൽ ഈ മേഖലയിൽ നിന്നുള്ള 600 മെട്രിക് ടണ്ണിലധികം കാർഷിക-തോട്ടവിള ഉൽപ്പന്നങ്ങൾ NERAMAC വിപണനം ചെയ്തു. കൂടാതെ പ്രധാൻ മന്ത്രി കൗശൽ വികാസ് യോജന 4.0 (PMKVY 4.0)യ്ക്ക് കീഴിൽ NERAMAC 14,675 പേർക്ക് പരിശീലനം നൽകി. അതിനുപുറമേ വിളവെടുപ്പിന് ശേഷമുള്ള അടിസ്ഥാന സൗകര്യങ്ങളും വിപണിബന്ധങ്ങളും ശക്തിപ്പെടുത്തുന്നതിനായി സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന മൂന്ന് കോൾഡ് സ്റ്റോറേജ് സൗകര്യങ്ങൾ സ്ഥാപിച്ചു.
2025-ൽ നോർത്ത് ഈസ്റ്റേൺ കൗൺസിൽ വിവിധ പ്രാദേശിക വികസന പദ്ധതികൾക്ക് കീഴിൽ 236.53 കോടി രൂപ വിലമതിക്കുന്ന 25 ബാംബൂ സെക്ടർ പദ്ധതികൾക്ക് അനുമതി നൽകി. ഈ സംരംഭങ്ങൾ വടക്കുകിഴക്കൻ മേഖലയിലുടനീളം മുള അധിഷ്ഠിത ഉപജീവനമാർഗ്ഗങ്ങളെയും മൂല്യവർധനവിനെയും വ്യാവസായിക വളർച്ചയെയും പിന്തുണയ്ക്കുന്നു. മൊബൈൽ അധിഷ്ഠിത കാർഷിക ഉപദേശക സേവനങ്ങളും ആറ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ 2,027 ഗ്രാമങ്ങളിലായി 35,509 കർഷകർക്ക് സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള കാർഷിക പിന്തുണ നൽകി. കൂടാതെ കേന്ദ്ര കാർഷിക സർവകലാശാലയുടെ കീഴിൽ മണിപ്പൂരിലെ വിവിധ കോളേജുകളിലുടനീളമായി ആറ് പ്രകൃതി കൃഷി യൂണിറ്റുകൾ (നാച്ചുറൽ ഫാമിംഗ് യൂണിറ്റ്സ്) സ്ഥാപിച്ചു.
ഈ സംരംഭങ്ങൾ എല്ലാം ചേർന്ന് ഗ്രാമീണ ഉപജീവനമാർഗ്ഗങ്ങൾ ശക്തിപ്പെടുത്തുകയും സുസ്ഥിര കാർഷിക രീതികളെ പ്രോത്സാഹിപ്പിക്കുകയും മേഖലയിലുടനീളമുള്ള എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു.
കൂടുതൽ ശക്തവും പരസ്പര ബന്ധിതവുമായ ഒരു വടക്കുകിഴക്കൻ മേഖലയിലേക്ക്
പന്ത്രണ്ട് വർഷത്തെ കേന്ദ്രീകൃതമായ പരിശ്രമങ്ങൾ വടക്കുകിഴക്കൻ മേഖലയുടെ വികസന ഭൂമികയെ പുനർനിർമ്മിച്ചു. കണക്റ്റിവിറ്റി, ഊർജ്ജം, അടിസ്ഥാന സേവനങ്ങൾ, ഉപജീവനമാർഗ്ഗങ്ങൾ എന്നിവയിലുണ്ടായ പുരോഗതികൾ കൂടുതൽ ശക്തവും സംയോജിതവുമായ ഒരു പ്രദേശം സൃഷ്ടിക്കുന്നതിനായി ഒത്തൊരുമിച്ച് പ്രവർത്തിച്ചു. നയപിന്തുണയും സുസ്ഥിര നിക്ഷേപവും വിവിധ മേഖലകളിലുടനീളം പുരോഗതി സ്ഥിരതയുള്ളതും ദൃശ്യവുമാണെന്ന് ഉറപ്പാക്കിയിട്ടുണ്ട്. അതേസമയം ഈ വളർച്ച ഒരു സന്തുലിതാവസ്ഥയിലാണ് വേരുറപ്പിച്ചിട്ടുള്ളത്. വികസനം പാരിസ്ഥിതിക പരിഗണനകൾക്കും പ്രാദേശിക സമൂഹങ്ങളോടുള്ള ആദരവിനും ഒപ്പമാണ് മുന്നോട്ടുനീങ്ങിയത്. ഇത് കേവലം സ്വാധീനമുള്ളത് മാത്രമല്ല, ദീർഘകാലാടിസ്ഥാനത്തിൽ സുസ്ഥിരമായ ഫലങ്ങൾ കെട്ടിപ്പടുക്കാൻ സഹായിച്ചു. ഈ പ്രദേശം ഇന്ത്യയ്ക്കുള്ളിലും അയൽരാജ്യങ്ങളുമായുമുള്ള ബന്ധങ്ങൾ ശക്തമാക്കുമ്പോൾ അത് വ്യാപാരം, ചലനാത്മകത, സഹകരണം എന്നിവയ്ക്കായി പുതിയ വഴികൾ തുറക്കുകയാണ്. വടക്കുകിഴക്കൻ മേഖല അവസരങ്ങളുടെയും ഇടപഴകലുകളുടെയും ഒരു പ്രവേശന കവാടമായി സ്വയം ക്രമാനുഗതമായി നിലയുറപ്പിക്കുന്നു. ഇന്നത്തെ അഷ്ടലക്ഷ്മി കൂടുതൽ ബന്ധിപ്പിക്കപ്പെട്ടതും പ്രതിരോധശേഷിയുള്ളതും ഭാവിസജ്ജവുമായ ഒരു പ്രദേശത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. സന്തുലിതവും എല്ലാവരെയും ഉൾക്കൊള്ളുന്നതും ഭാവിയിലേക്ക് നോക്കുന്നതുമായ ഒരു വികസിത ഭാരതം കെട്ടിപ്പടുക്കുന്നതിൽ ഇതിന്റെ തുടർച്ചയായ പുരോഗതി നിർണായകമായി നിലകൊള്ളും.
അവലംബം
Prime Minister's Office
https://www.pib.gov.in/PressReleaseIframePage.aspx?PRID=2081659®=3&lang=2
https://www.pib.gov.in/PressReleaseIframePage.aspx?PRID=1927894®=3&lang=2
https://www.pib.gov.in/PressReleaseIframePage.aspx?PRID=1557286®=3&lang=2
https://www.pib.gov.in/PressReleasePage.aspx?PRID=1919772®=3&lang=2
Ministry of Development of North Eastern Region
https://www.pib.gov.in/PressReleasePage.aspx?PRID=2238832®=3&lang=1
https://www.pib.gov.in/PressReleasePage.aspx?PRID=2226314®=3&lang=2
https://www.pib.gov.in/PressReleasePage.aspx?PRID=2247696®=3&lang=2
https://www.pib.gov.in/PressReleasePage.aspx?PRID=2209534®=3&lang=2
https://risingnortheast.in/wp-content/uploads/2023/05/Sector-Profile_Agri_Low-Res.pdf
https://risingnortheast.in/wp-content/uploads/2025/05/Edu.pdf
https://nesetu.mdoner.gov.in/projects/project-list?scheme=pmdevine&status=Completed
https://nesetu.mdoner.gov.in/projects/project-list?scheme=NesidsR&status=Completed
https://nesetu.mdoner.gov.in/projects/project-list?scheme=NesidsO&status=Completed
https://nesetu.mdoner.gov.in/projects/project-list?scheme=schemesofnec&status=Completed
https://nesetu.mdoner.gov.in/projects/project-list?scheme=specialpackage&status=Completed
Ministry of Railways
https://www.pib.gov.in/PressReleasePage.aspx?PRID=2222767®=3&lang=2
Ministry of Ports, Shipping and Waterways
https://www.pib.gov.in/PressReleseDetailm.aspx?PRID=1795821®=3&lang=2
https://www.pib.gov.in/PressReleasePage.aspx?PRID=2142948®=3&lang=2
https://www.pib.gov.in/PressReleasePage.aspx?PRID=2205166®=3&lang=1
https://iwai.nic.in/sites/default/files/indo-inward-outward/2464640048sam_Part1-61841935_1.pdf
https://shipmin.gov.in/sites/default/files/IWT%202022%2023%20APPROVED.pdf
Ministry of Road Transport & Highways
https://www.pib.gov.in/newsite/PrintRelease.aspx?relid=162117®=3&lang=2
Ministry of Power
https://www.pib.gov.in/PressReleseDetailm.aspx?PRID=2013022®=3&lang=2
https://www.pib.gov.in/PressReleseDetailm.aspx?PRID=2207797®=3&lang=1
Ministry of New and Renewable Energy
https://www.pib.gov.in/PressReleasePage.aspx?PRID=2130793®=3&lang=2
Ministry of Jal Shakti
https://sansad.in/getFile/annex/260/AU2007.pdf?source=pqars
https://www.pib.gov.in/PressReleasePage.aspx?PRID=1630399®=3&lang=2
https://ejalshakti.gov.in/jjmreport/jjmindia.aspx
https://www.pib.gov.in/PressReleaseIframePage.aspx?PRID=1959918®=3&lang=2
https://www.pib.gov.in/PressReleasePage.aspx?PRID=2226996®=3&lang=2
Ministry of Rural Development
https://sansad.in/getFile/loksabhaquestions/annex/187/AU473_bCgMMw.pdf?source=pqals
Cabinet Committee on Economic Affairs (CCEA)
https://www.pib.gov.in/Pressreleaseshare.aspx?PRID=1598709®=3&lang=2
Ministry of External Affairs
https://www.mea.gov.in/rajya-sabha.htm?dtl/30799/QUESTION+NO1127+STATUS+OF+TRILATERAL+HIGHWAY+PROJECT
https://www.pib.gov.in/newsite/printrelease.aspx?relid=133837®=3&lang=2
Ministry of Agriculture and Farmers Welfare
https://pmfby.gov.in/adminStatistics/dashboard
https://agriwelfare.gov.in/Documents/AR_Eng_2024_25.pdf
https://www.icfa.org.in/assets/img/souvenirs/ner-untapped-potential.pdf
https://www.manage.gov.in/publications/eBooks/Agri-Allied%20Sector%20Entrepreneurship%20Opportunities%20in%20North%20East.pdf
Ministry of Fisheries, Animal Husbandry and Dairying
https://sansad.in/getFile/annex/270/AS355_qctvv9.pdf?source=pqars
https://www.pib.gov.in/PressReleseDetail.aspx?PRID=2212290®=3&lang=1
https://www.pib.gov.in/PressReleasePage.aspx?PRID=2225760®=3&lang=1
https://www.pib.gov.in/PressReleasePage.aspx?PRID=1988232®=3&lang=2
https://sansad.in/getFile/loksabhaquestions/annex/184/AS258_n1BiQ1.pdf?source=pqalsBottom of Form
Ministry of Health and Family Welfare
https://sansad.in/getFile/loksabhaquestions/annex/1715/AU1320.pdf?source=pqals
https://dashboard.nha.gov.in/public/
https://nhsrcindia.org/AB-HWCs-map-table
Ministry of Chemicals and Fertilizers
https://www.pib.gov.in/PressReleasePage.aspx?PRID=2203000®=3&lang=1
Ministry of Education
https://sansad.in/getFile/annex/267/AU3550_veZhIN.pdf?source=pqars
https://www.pib.gov.in/PressReleaseIframePage.aspx?PRID=1999713®=3&lang=2
Ministry of Tribal Affairs
https://www.pib.gov.in/PressReleasePage.aspx?PRID=2238355®=3&lang=2
Ministry of Planning
https://sansad.in/getFile/loksabhaquestions/annex/186/AU2908_9qeAFp.pdf?source=pqals
Press Information Bureau
https://www.pib.gov.in/PressNoteDetails.aspx?ModuleId=3&NoteId=155194&id=155194®=3&lang=2
https://www.pib.gov.in/PressReleasePage.aspx?PRID=2215690®=3&lang=1
https://www.pib.gov.in/PressReleasePage.aspx?PRID=2214640®=3&lang=2
https://www.pib.gov.in/PressNoteDetails.aspx?NoteId=152025&ModuleId=3®=3&lang=2
Others
https://tcp.assam.gov.in/portlets/north-eastern-council-nec-scheme-0
https://dibrugarh.assam.gov.in/tourist-place-detail/276
https://tinsukia.assam.gov.in/tourist-place-detail/275
https://www.pib.gov.in/PressReleasePage.aspx?PRID=2255609®=3&lang=2
https://aimapp2.aim.gov.in/aic/files/List%20of%20selected%20Smart%20Cities.pdf\
https://noney.nic.in/tourist-place/world-highest-railway-bridge-noney/
https://indiainvestmentgrid.gov.in/opportunities/nip-project/701346
Click to See PDF
***
SK
(Explainer ID: 159012)
आगंतुक पटल : 50
Provide suggestions / comments