• Sitemap
  • Advance Search
Infrastructure

ഇന്ത്യയുടെ വികസനത്തിന്റെ കാതലായി അടിസ്ഥാന സൗകര്യങ്ങൾ

Posted On: 09 JUN 2026 4:21PM

കഴിഞ്ഞ ദശകത്തിൽ ഗതാഗതം, പാർപ്പിടം, കുടിവെള്ളം, ഊർജ്ജം, ലോജിസ്റ്റിക്സ്, ഡിജിറ്റൽ ശൃംഖലകൾ എന്നിവയിലുടനീളം അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിക്കുന്നത് ഇന്ത്യ വേഗത്തിലാക്കി. വൻതോതിലുള്ള നിക്ഷേപങ്ങൾ യാത്രാസൗകര്യങ്ങൾ മെച്ചപ്പെടുത്തുകയും സേവന വിതരണം ശക്തമാക്കുകയും ഡിജിറ്റൽ ലഭ്യത വിപുലീകരിക്കുകയും വിവിധ മേഖലകളിലെ സാമ്പത്തിക പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുകയും ചെയ്തു. പ്രഗതി, പി.എം ഗതിശക്തി, നാഷണൽ ലോജിസ്റ്റിക്സ് പോളിസി, സാഗർമാല, പി.എം-വാണി, ജൽ ജീവൻ മിഷൻ, ഉഡാൻ തുടങ്ങിയ സംയോജിത ആസൂത്രണ പദ്ധതികൾ പരസ്പരം ബന്ധിപ്പിക്കപ്പെട്ടതും മത്സരക്ഷമതയുള്ളതുമായ ഒരു ഇന്ത്യയുടെ ദർശനത്തിന് രൂപം നൽകി. ഈ സംരംഭങ്ങൾ മത്സരക്ഷമത മെച്ചപ്പെടുത്തുകയും ഒരു ആധുനിക സംയോജിത സമ്പദ്‌വ്യവസ്ഥയിലേക്കുള്ള ഇന്ത്യയുടെ പരിവർത്തനത്തെ പിന്തുണയ്ക്കുകയും ചെയ്തു.

രാഷ്ട്ര നിർമ്മാണത്തിനുള്ള ഒരു മാർഗ്ഗമായി അടിസ്ഥാന സൗകര്യങ്ങൾ

അടിസ്ഥാന സൗകര്യങ്ങൾ ഇന്ന് രാജ്യത്തുടനീളമുള്ള ദൈനംദിന ജീവിതത്തെയും നിത്യേനയുള്ള അനുഭവങ്ങളെയും രൂപപ്പെടുത്തുന്നു. റോഡുകൾ, റെയിൽവേകൾ, വിമാനത്താവളങ്ങൾ, ഡിജിറ്റൽ ശൃംഖലകൾ, പാർപ്പിടം, ജലവിതരണം, ശുദ്ധമായ ഊർജ്ജ സംവിധാനങ്ങൾ എന്നിവ അവശ്യസേവനങ്ങളിലേക്കുള്ള പ്രവേശനക്ഷമത വിപുലീകരിച്ചു. ഈ സംവിധാനങ്ങൾ ആളുകൾ യാത്ര ചെയ്യുന്നതിനെയും ഡിജിറ്റലായി ബന്ധപ്പെടുന്നതിനെയും സാമ്പത്തിക പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നതിനെയും സ്വാധീനിച്ചു. 2014-ന് ശേഷം അടിസ്ഥാന സൗകര്യ വികസനം വലിയ തോതിലുള്ള വിപുലീകരണത്തിലും സംയോജനത്തിലും ദീർഘകാല ശേഷി സൃഷ്ടിക്കുന്നതിലുമാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

മുമ്പത്തെ ചിതറിക്കിടക്കുന്ന പദ്ധതി നിർവഹണ രീതിയിൽ നിന്ന് വ്യത്യസ്തമായി അടിസ്ഥാന സൗകര്യ ആസൂത്രണങ്ങളുടെ സംയോജനമാണ് ഈ കാലയളവിലെ ഒരു പ്രധാന മാറ്റം. പൊതു മൂലധനച്ചെലവ് 2014-15 സാമ്പത്തിക വർഷത്തിലെ ഏകദേശം 2 ലക്ഷം കോടി രൂപയിൽ നിന്ന് 2026-27 സാമ്പത്തിക വർഷത്തിൽ 12.2 ലക്ഷം കോടി രൂപയായി വർധിച്ചു. വിവിധ മേഖലകളിലുടനീളം ദീർഘകാല അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിക്കുന്നതിലുള്ള സുസ്ഥിരമായ ശ്രദ്ധയെയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്. സാഗർമാല, ഭാരത്‍മാല, പി.എം ഗതിശക്തി, PMAY, ജൽ ജീവൻ മിഷൻ, പി.എം ഉജ്ജ്വല യോജന, UDAN തുടങ്ങിയ പ്രധാന പദ്ധതികൾ അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യത വിപുലീകരിച്ചു. ഈ സംരംഭങ്ങൾ അടിസ്ഥാന സൗകര്യങ്ങളുടെ വളർച്ചയെ കുടുംബങ്ങളുടെ ക്ഷേമം, സാമ്പത്തിക അവസരങ്ങൾ, പ്രാദേശിക വികസനം എന്നിവയുമായി ബന്ധിപ്പിച്ചു.

യാത്രാസൗകര്യവും കണക്റ്റിവിറ്റിയും

ഗതാഗത ശൃംഖലകൾ സാമ്പത്തിക സംയോജനത്തിന്റെ നട്ടെല്ലായി വർത്തിക്കുന്നു. ഹൈവേകൾ, റെയിൽവേകൾ മുതൽ വിമാനത്താവളങ്ങൾ, ജലപാതകൾ, നഗര ഗതാഗത സംവിധാനങ്ങൾ വരെയുള്ള വിവിധ രീതികളിലുള്ള ഗതാഗത നിക്ഷേപങ്ങൾ കണക്റ്റിവിറ്റി ശക്തമാക്കിയിട്ടുണ്ട്. ഈ ശൃംഖലകൾ എല്ലാം ചേർന്ന് കൂടുതൽ തടസ്സമില്ലാത്തതും സംയോജിതവുമായ ഒരു യാത്രാ വ്യവസ്ഥിതി സൃഷ്ടിക്കുന്നു.

റെയിൽവേ

ഇന്ത്യൻ റെയിൽവേയുടെ അടിസ്ഥാന സൗകര്യങ്ങൾ 2014 മുതൽ വൻതോതിലുള്ള പരിവർത്തനത്തിന് വിധേയമായിട്ടുണ്ട്. ഇത് പ്രവർത്തനങ്ങളിലുടനീളം ശേഷി, കാര്യക്ഷമത, സുരക്ഷിതത്വം, സേവന വിതരണം എന്നിവ വർധിപ്പിച്ചു. ബജറ്റ് വിഹിതം 2014-15-ലെ ഏകദേശം 32,000 കോടി രൂപയിൽ നിന്ന് 2026-27 സാമ്പത്തിക വർഷത്തിൽ 2.78 ലക്ഷം കോടി രൂപയായി വർധിച്ചു. ഇത് ഏകദേശം ഒമ്പത് മടങ്ങ് വർധനവാണ്.

2014-ന് മുമ്പ് ശൃംഖലയുടെ ഏകദേശം 20 ശതമാനം മാത്രമായിരുന്ന റെയിൽവേ വൈദ്യുതീകരണം, 2026 മാർച്ചോടെ 99.6 ശതമാനമായി ഉയർന്ന് അതിവേഗ പുരോഗതി കൈവരിച്ചു. ആകെ 69,873 കിലോമീറ്റർ പാത വൈദ്യുതീകരിക്കപ്പെട്ടു, ഇത് ഊർജ്ജ കാര്യക്ഷമത വർധിപ്പിക്കുകയും ഫോസിൽ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുകയും ചെയ്തു. ഈ മാറ്റം പ്രവർത്തനച്ചെലവ് കുറയ്ക്കുകയും പരിസ്ഥിതിസൗഹൃദ റെയിൽവേ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുകയും ചെയ്തു.

ഇന്ത്യയുടെ തദ്ദേശീയ ട്രെയിനുകളായ വന്ദേ ഭാരത്, മികച്ച വേഗതയും സുഖസൗകര്യങ്ങളും അത്യാധുനിക സാങ്കേതികവിദ്യയും പ്രദാനം ചെയ്തുകൊണ്ട് ആധുനിക റെയിൽ യാത്രയുടെ നിലവാരം ഉയർത്തുന്നു. 2026 ഏപ്രിലിലെ കണക്കനുസരിച്ച് രാജ്യത്തുടനീളം 162 വന്ദേ ഭാരത് ട്രെയിൻ സർവീസുകൾ പ്രവർത്തിക്കുന്നുണ്ട്. കൂടുതൽ ശേഷിയുള്ള 16 കോച്ചുകളുടെയും 20 കോച്ചുകളുടെയും രൂപഘടന യാത്രാക്ഷമതയും പ്രാപ്യതയും വർധിപ്പിക്കുന്നു. 2026 ജനുവരിയിൽ ആരംഭിച്ച വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ അതിന്റെ ആദ്യത്തെ മൂന്ന് മാസങ്ങളിൽ 119 യാത്രകളിലായി 1.21 ലക്ഷം യാത്രക്കാരെ വഹിക്കുകയും 100 ശതമാനം ബുക്കിംഗ് രേഖപ്പെടുത്തുകയും ചെയ്തു. ഇന്ത്യൻ റെയിൽവേ അമൃത് ഭാരത് എക്സ്പ്രസ് വഴി കുറഞ്ഞ ചെലവിലുള്ള ദീർഘദൂര യാത്രകളും വിപുലീകരിച്ചിട്ടുണ്ട്. ഇപ്പോൾ ആകെ 60 ട്രെയിനുകൾ സർവീസ് നടത്തുന്നുണ്ട്. ഇത് കുറഞ്ഞ വരുമാനമുള്ളവർക്കും ഇടത്തരം കുടുംബങ്ങൾക്കും കണക്റ്റിവിറ്റിയും യാത്രാ സൗകര്യവും മെച്ചപ്പെടുത്തി.

നിലവിൽ നിർമ്മാണത്തിലിരിക്കുന്ന മുംബൈ-അഹമ്മദാബാദ് ഹൈ-സ്പീഡ് റെയിൽ (MAHSR) ഇടനാഴിയിലൂടെ ഇന്ത്യ അതിന്റെ അതിവേഗ റെയിൽ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. മണിക്കൂറിൽ 320 കിലോമീറ്റർ വരെ വേഗതയിൽ സർവീസ് നടത്തുന്നതിനായി രൂപകൽപ്പന ചെയ്തിട്ടുള്ള ഈ 508 കിലോമീറ്റർ ഇടനാഴിയ്ക്ക് അത്യാധുനിക റോളിംഗ് സ്റ്റോക്ക്, സിഗ്നലിംഗ്, ട്രെയിൻ നിയന്ത്രണ സംവിധാനങ്ങൾ എന്നിവയുടെ പിന്തുണയുണ്ട്. 2026-27-ലെ കേന്ദ്ര ബജറ്റിൽ രാജ്യത്തുടനീളം ഏഴ് പുതിയ അതിവേഗ റെയിൽ ഇടനാഴികൾ സ്ഥാപിക്കാനുള്ള പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്.

റെയിൽവേ സ്റ്റേഷനുകൾ ആധുനികവൽക്കരിക്കുന്നതിനും യാത്രാ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുമായാണ് 2023-ൽ അമൃത് ഭാരത് സ്റ്റേഷൻ പദ്ധതി ആരംഭിച്ചത്. ഈ പദ്ധതിക്ക് കീഴിൽ വികസനത്തിനായി കണ്ടെത്തിയ 1,338 സ്റ്റേഷനുകളിൽ 208 സ്റ്റേഷനുകളുടെ പുനർവികസന പ്രവർത്തനങ്ങൾ പൂർത്തിയായി. സുരക്ഷാ സംവിധാനങ്ങളും പ്രവർത്തന നവീകരണങ്ങളും റെയിൽവേ ശൃംഖലയിലുടനീളമുള്ള വിശ്വാസ്യത ശക്തമാക്കി. ട്രെയിനുകളുടെ കൃത്യനിഷ്ഠ 77 ശതമാനത്തിലധികമായി മെച്ചപ്പെട്ടു. ഇതിൽ 24 ഡിവിഷനുകൾ 90 ശതമാനത്തിലധികം കൃത്യസമയത്തുള്ള സർവീസ് കൈവരിച്ചു.

ഇന്ത്യയുടെ തദ്ദേശീയ ഓട്ടോമാറ്റിക് ട്രെയിൻ സംരക്ഷണ സംവിധാനമായ 'കവച്' വഴി റെയിൽ സുരക്ഷ ശക്തമാക്കി. ഈ സാങ്കേതികവിദ്യ ട്രെയിനിന്റെ ചലനം നിരീക്ഷിക്കുകയും കൂട്ടിയടി പോലുള്ള അപകടങ്ങളും സുരക്ഷിതമല്ലാത്ത പ്രവർത്തനങ്ങളും തടയുന്നതിനായി സ്വയമേവ ബ്രേക്ക് പ്രയോഗിക്കുകയും ചെയ്യുന്നു. 3,103 കിലോമീറ്റർ പാതയിൽ കവച് സംവിധാനം വിന്യസിച്ചിട്ടുണ്ട്. കൂടാതെ പ്രധാന ഇടനാഴികളിലുടനീളമുള്ള 24,427 കിലോമീറ്റർ പാതയിൽ ഇതിന്റെ നിർവഹണം പുരോഗമിക്കുകയാണ്. ഈ സംവിധാനം 4,277 ലോക്കോമോട്ടീവുകളിൽ സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ 8,979 ലോക്കോമോട്ടീവുകളിൽ ഇതിന്റെ പ്രവർത്തനങ്ങൾ നടന്നുവരുന്നു. കവച് വേർഷൻ 4.0 ഡൽഹി-മുംബൈ, ഡൽഹി-ഹൗറ, പ്രയാഗ്‌രാജ്-കാൻപൂർ തുടങ്ങിയ പ്രധാന പാതകളിൽ കമ്മീഷൻ ചെയ്തിട്ടുണ്ട്. ഇതിന്റെ ഫലമായി ട്രെയിൻ അപകടങ്ങൾ 2014-15-ലെ 135-ൽ നിന്ന് 2025-26-16 ആയി കുറഞ്ഞു.

പ്രത്യേക ചരക്കുനീക്ക അടിസ്ഥാന സൗകര്യങ്ങളിലൂടെയും മൾട്ടിമോഡൽ സംവിധാനങ്ങളിലൂടെയും ചരക്കുനീക്കവും ലോജിസ്റ്റിക്സ് സംയോജനവും മെച്ചപ്പെട്ടു. പി.എം ഗതിശക്തി പദ്ധതിക്ക് കീഴിൽ 139 ടെർമിനലുകൾ പ്രവർത്തനക്ഷമമായി, കൂടാതെ 300 അധിക സ്ഥലങ്ങൾക്ക് വികസനത്തിനായുള്ള അനുമതി നൽകിയിട്ടുണ്ട്. ഈ ടെർമിനലുകൾ ചരക്ക് കൈകാര്യം ചെയ്യൽ കാര്യക്ഷമത വർധിപ്പിക്കുകയും യാത്രാ സമയം വൈകുന്നത് കുറയ്ക്കുകയും വിവിധ മേഖലകളിലുടനീളമുള്ള വിതരണ ശൃംഖലയുടെ കണക്റ്റിവിറ്റി ശക്തമാക്കുകയും ചെയ്തു.

പ്രധാനപ്പെട്ട അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ വെല്ലുവിളികൾ നിറഞ്ഞ ഭൂപ്രകൃതികളിലും തന്ത്രപ്രധാന മേഖലകളിലും കണക്റ്റിവിറ്റി ശക്തമാക്കിയിട്ടുണ്ട്.

· ചെനാബ് പാലം (2025): ചെനാബ് നദിക്ക് മുകളിൽ 359 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇത് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ ആർച്ച് പാലമാണ്. 1,315 മീറ്റർ നീളമുള്ള ഈ സ്റ്റീൽ നിർമ്മിതി അതിശക്തമായ കാറ്റിനെയും ഭൂകമ്പ സാധ്യതകളെയും പ്രതിരോധിക്കാൻ തക്കവണ്ണമാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഈ പാലം യാത്രാ സമയം കുറയ്ക്കുന്നതോടൊപ്പം ജമ്മുവിനും ശ്രീനഗറിനും ഇടയിലുള്ള കണക്റ്റിവിറ്റി ശക്തമാക്കുന്നു.

· അഞ്ജി ഖാദ് പാലം (2025): ജമ്മു കശ്മീരിലെ ഇന്ത്യയുടെ ആദ്യത്തെ കേബിൾ സ്റ്റെയ്ഡ് റെയിൽവേ പാലമാണ് അഞ്ജി ഖാദ് പാലം. ഈ പാലം ആ മേഖലയിലെ യാത്രാ സൗകര്യം, ടൂറിസം, സാമ്പത്തിക പ്രവർത്തനങ്ങൾ എന്നിവയ്ക്ക് ഉത്തേജനം നൽകുന്നു.

· പാമ്പൻ പാലം (2025): ഇന്ത്യയിലെ ആദ്യത്തെ വെർട്ടിക്കൽ ലിഫ്റ്റ് (ലംബമായി ഉയർത്താൻ കഴിയുന്ന) റെയിൽവേ കടൽ പാലം അത്യാധുനിക കോസ്റ്റൽ എഞ്ചിനീയറിംഗിലൂടെ രാമേശ്വരത്തെ പ്രധാന കരയുമായി ബന്ധിപ്പിക്കുന്നു. 2.07 കിലോമീറ്റർ നീളമുള്ള ഈ പാലത്തിൽ റെയിൽവേയുടെയും കപ്പലുകളുടെയും തടസ്സമില്ലാത്ത നീക്കത്തിനായി 72.5 മീറ്റർ നീളമുള്ള വെർട്ടിക്കൽ ലിഫ്റ്റ് സ്പാൻ സജ്ജീകരിച്ചിരിക്കുന്നു.

· ഭൈരബി-സൈരംഗ് (2025): 51.38 കിലോമീറ്റർ നീളമുള്ള ഈ റെയിൽവേ പാത വെല്ലുവിളികൾ നിറഞ്ഞ മലയോര മേഖലയിലൂടെ മിസോറാമിലേക്കുള്ള റെയിൽ കണക്റ്റിവിറ്റി ശക്തമാക്കി. 45 തുരങ്കങ്ങളിലൂടെ കടന്നുപോകുന്ന ഈ പദ്ധതി വടക്കുകിഴക്കൻ മേഖലയിലെ ഒരു പ്രധാന അടിസ്ഥാന സൗകര്യ നാഴികക്കല്ലാണ്.

റോഡുകളും ഹൈവേകളും

2014 മുതൽ ഇന്ത്യയുടെ റോഡ് ശൃംഖല പലമടങ്ങ് വർധിക്കുകയും വിവിധ മേഖലകൾക്കും സാമ്പത്തിക ഇടനാഴികൾക്കും ഇടയിലുള്ള കണക്റ്റിവിറ്റി മെച്ചപ്പെടുത്തുകയും ചെയ്തു. 63.73 ലക്ഷം കിലോമീറ്റർ ദൈർഘ്യമുള്ള ഇന്ത്യയ്ക്ക് ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ റോഡ് ശൃംഖലയാണുള്ളത്. ദേശീയ പാതകളുടെ നീളം 2014 സാമ്പത്തിക വർഷത്തിലെ 91,287 കിലോമീറ്ററിൽ നിന്ന് 2026 മാർച്ചിൽ 1,46,566 കിലോമീറ്ററായി 61 ശതമാനം വർധിച്ചു. നാലുവരിപ്പാതകളും അതിനുമുകളിലുള്ളതുമായ ദേശീയ പാതകളുടെ നീളം 2014-ലെ 18,371 കിലോമീറ്ററിൽ നിന്ന് 45,516 കിലോമീറ്ററായി വർധിച്ചു. രാജ്യത്തുടനീളം ആകെ 3,644 കിലോമീറ്റർ ദൈർഘ്യമുള്ള നിയന്ത്രിത പ്രവേശനമുള്ള അതിവേഗ ഇടനാഴികളും/എക്സ്പ്രസ് വേകളും പ്രവർത്തനക്ഷമമാക്കിയിട്ടുണ്ട്. ഹൈവേകൾ, റോഡുകൾ, ബൈപ്പാസുകൾ എന്നിവയ്ക്കായുള്ള നയങ്ങളുടെ പിന്തുണയോടെ അതിവേഗ ഇടനാഴി വികസനം, സാമ്പത്തിക കേന്ദ്രങ്ങളുടെ കണക്റ്റിവിറ്റി, നഗരങ്ങളിലെ ഗതാഗതക്കുരുക്ക് കുറയ്ക്കൽ എന്നിവയിലാണ് സംരംഭങ്ങൾ ശ്രദ്ധ കേന്ദ്രീകരിച്ചത്.

പ്രധാൻ മന്ത്രി ഗ്രാം സഡക് യോജന (PMGSY) എല്ലാ കാലാവസ്ഥയ്ക്കും അനുയോജ്യമായ റോഡ് അടിസ്ഥാന സൗകര്യങ്ങളിലൂടെ ഗ്രാമീണ കണക്റ്റിവിറ്റിയെ മാറ്റിമറിക്കുകയും വിപണികൾ, വിദ്യാഭ്യാസം, ആരോഗ്യം, സാമ്പത്തിക അവസരങ്ങൾ എന്നിവയിലേക്കുള്ള പ്രവേശനക്ഷമത മെച്ചപ്പെടുത്തുകയും ചെയ്തു. ഈ പദ്ധതിക്കായുള്ള ബജറ്റ് വിഹിതം 2014-15 ലെ 386 കോടി രൂപയിൽ നിന്ന് 2026-27 19,000 കോടി രൂപയായി വർധിച്ചു. ഇതുവരെ ഈ പദ്ധതിക്ക് കീഴിൽ അർഹതപ്പെട്ട 99.6 ശതമാനം ജനവാസ മേഖലകളെയും റോഡ് മാർഗ്ഗം ബന്ധിപ്പിച്ചിട്ടുണ്ട്. പൂർത്തിയാക്കിയ റോഡുകളുടെ നീളം 2000-2014 കാലയളവിലെ 3.86 ലക്ഷം കിലോമീറ്ററിൽ നിന്ന് 2014-2026 കാലയളവിൽ 4.11 ലക്ഷം കിലോമീറ്ററായി വർധിച്ചു. ഇതേ കാലയളവിൽ പൂർത്തിയാക്കിയ പാലങ്ങളുടെ എണ്ണം 484-ൽ നിന്ന് 10,293 ആയി ഉയർന്നു.

ചരക്കുനീക്ക ഇടനാഴികളും പ്രാദേശിക കണക്റ്റിവിറ്റിയും ശക്തമാക്കുന്നതിനായി 2017-ൽ ഭാരത്‍മാല പരിയോജനയ്ക്ക് അംഗീകാരം നൽകി. ഈ പദ്ധതിക്ക് കീഴിൽ നിർമ്മിച്ച സാമ്പത്തിക ഇടനാഴികൾ, അതിർത്തി റോഡുകൾ, തീരദേശ റോഡുകൾ, എക്സ്പ്രസ് വേകൾ എന്നിവ രാജ്യത്തുടനീളമുള്ള ചരക്കുനീക്കത്തിന് വേഗത കൂട്ടി. ഭാരത്‍മാല പദ്ധതിക്ക് കീഴിൽ 2026 മാർച്ച് 31 വരെ 22,590 കിലോമീറ്റർ റോഡുകൾ പൂർത്തിയാക്കി. ഈ പദ്ധതിക്ക് കീഴിലുള്ള നിരവധി നാഴികക്കല്ലുകളായ പ്രോജക്ടുകൾ വെല്ലുവിളികൾ നിറഞ്ഞ ഭൂപ്രകൃതികളിലും തന്ത്രപ്രധാന മേഖലകളിലും യാത്രാ സൗകര്യം മെച്ചപ്പെടുത്തി.

12 വർഷത്തെ ചരിത്രപ്രധാനമായ പദ്ധതികൾ:

· Z-മോർ/സോനാമാർഗ് തുരങ്കം (2025): 12 കിലോമീറ്റർ നീളമുള്ള സോനാമാർഗ് തുരങ്കം, ജമ്മു കശ്മീരിലെ മഞ്ഞിടിച്ചിലും ഉരുൾപൊട്ടലും ഉണ്ടാകാൻ സാധ്യതയുള്ള മേഖലകളിലൂടെ എല്ലാ കാലാവസ്ഥയിലും ഉപയോഗിക്കാവുന്ന യാത്രാസൗകര്യം ഒരുക്കുന്നു. ഈ തുരങ്കം ലഡാക്കിലേക്കുള്ള ചരക്ക്-യാത്രാ നീക്കം സുഗമമാക്കുന്നതോടൊപ്പം ടൂറിസം, പ്രാദേശിക ഉപജീവനമാർഗ്ഗങ്ങൾ, പ്രാദേശിക പ്രവേശനക്ഷമത എന്നിവയെ പിന്തുണയ്ക്കുകയും ചെയ്യുന്നു.

· സുദർശൻ സേതു (2024): 2.32 കിലോമീറ്റർ നീളമുള്ള സുദർശൻ സേതു ഗുജറാത്തിലെ ഓഖയെ ബെയ്റ്റ് ദ്വാരകയുമായി ബന്ധിപ്പിക്കുന്നു. ഈ പാലം ദ്വാരക ദ്വീപിലേക്കുള്ള പ്രവേശനക്ഷമത മെച്ചപ്പെടുത്തുകയും തീർത്ഥാടനം, ടൂറിസം, തീരദേശ സാമ്പത്തിക പ്രവർത്തനങ്ങൾ എന്നിവയ്ക്ക് പിന്തുണ നൽകുകയും ചെയ്തു.

· മൈത്രി സേതു (2021): ഫെനി നദിക്ക് കുറുകെയുള്ള ഈ 1.9 കിലോമീറ്റർ നീളമുള്ള പാലം ത്രിപുരയെ ബംഗ്ലാദേശുമായി ബന്ധിപ്പിക്കുന്നു. ഈ പദ്ധതി വടക്കുകിഴക്കൻ ഇന്ത്യയുടെ ലോജിസ്റ്റിക്സ് ദൂരം കുറയ്ക്കുകയും അതോടൊപ്പം പ്രാദേശിക വ്യാപാരവും യാത്രക്കാരുടെ നീക്കവും ശക്തമാക്കുകയും ചെയ്തു.

· അടൽ ടണൽ (2020): 9.02 കിലോമീറ്റർ നീളമുള്ള അടൽ ടണൽ, 10,000 അടിക്ക് മുകളിൽ സ്ഥിതി ചെയ്യുന്ന ലോകത്തിലെ ഏറ്റവും നീളമേറിയ ഹൈവേ തുരങ്കമാണ്. റോഹ്താങ് പാസ് ഒഴിവാക്കിക്കൊണ്ട് ഇത് മണാലിക്കും ലാഹോൾ-സ്പിതിക്കും ഇടയിൽ എല്ലാ കാലാവസ്ഥയിലും ഉപയോഗിക്കാവുന്ന യാത്രാസൗകര്യം ഒരുക്കുന്നു. ഇത് മണാലി-സർച്ചു ദൂരം 46 കിലോമീറ്റർ കുറയ്ക്കുകയും ഹിമാലയൻ മേഖലകളിലെ സാധാരണക്കാരുടെയും തന്ത്രപ്രധാനമായതുമായ യാത്രാസൗകര്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

· ഡോ. ശ്യാമ പ്രസാദ് മുഖർജി ടണൽ (മുമ്പ് അറിയപ്പെട്ടിരുന്നത് ചെനാനി-നാഷ്‌രി ടണൽ, 2017): 9 കിലോമീറ്റർ നീളമുള്ള ഈ തുരങ്കം ജമ്മുവിനും ശ്രീനഗറിനും ഇടയിൽ എല്ലാ കാലാവസ്ഥയിലും ഉപയോഗിക്കാവുന്ന യാത്രാസൗകര്യം നൽകുന്നു. ഇത് ദുർഘടമായ ഭൂപ്രകൃതിയെ ഒഴിവാക്കിക്കൊണ്ട് യാത്രാ ദൂരം 31 കിലോമീറ്ററും യാത്രാ സമയം ഏകദേശം രണ്ട് മണിക്കൂറും കുറയ്ക്കുന്നു. ഈ പദ്ധതി രണ്ടായിരത്തിലധികം പ്രാദേശിക തൊഴിലാളികൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിച്ചു. ഇതിൽ ഏകദേശം 94 ശതമാനം തൊഴിൽ പങ്കാളിത്തവും ജമ്മു കശ്മീരിൽ നിന്നുള്ളവർക്കായിരുന്നു.

· ധോല-സാദിയ പാലം (2017): 9.15 കിലോമീറ്റർ നീളമുള്ള ഈ പാലം അസമും അരുണാചൽ പ്രദേശും തമ്മിലുള്ള ആദ്യത്തെ സ്ഥിരമായ റോഡ് ബന്ധം സ്ഥാപിക്കുന്നു. ഇത് വടക്കുകിഴക്കൻ മേഖലയിലെ പ്രാദേശിക പ്രവേശനക്ഷമത മെച്ചപ്പെടുത്തുന്നതോടൊപ്പം പ്രതിരോധ ലോജിസ്റ്റിക്സ് ഉൾപ്പെടെയുള്ള വലിയ വാഹനങ്ങളുടെ നീക്കത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു.

കഴിഞ്ഞ വർഷത്തെ പ്രധാന റോഡ് പദ്ധതികൾ

· അഹമ്മദാബാദ്-ധോലേര എക്സ്പ്രസ് വേ (ഗുജറാത്ത്, 2026): 109 കിലോമീറ്റർ നീളമുള്ള ഈ എക്സ്പ്രസ് വേ അഹമ്മദാബാദും ധോലേരയും തമ്മിലുള്ള കണക്റ്റിവിറ്റി മെച്ചപ്പെടുത്തി. ഇത് യാത്രാ സമയം കുറയ്ക്കുകയും ഗതാഗതക്കുരുക്ക് ലഘൂകരിക്കുകയും ധോലേര മേഖലയിലെ ലോജിസ്റ്റിക്സ് നീക്കം ശക്തമാക്കുകയും ചെയ്തു.

· ഡൽഹി-ഡെറാഡൂൺ സാമ്പത്തിക ഇടനാഴി (2026): 213 കിലോമീറ്റർ ദൈർഘ്യമുള്ള ഈ ഇടനാഴി ഡൽഹിക്കും ഡെറാഡൂണിനും ഇടയിലുള്ള യാത്രാ സമയം ആറ് മണിക്കൂറിലധികം എന്നതിൽ നിന്ന് ഏകദേശം 2.5 മണിക്കൂറായി കുറച്ചു. പരിസ്ഥിതിലോല പ്രദേശത്ത് നിർമ്മിച്ചിട്ടുള്ള ഏഷ്യയിലെ ഏറ്റവും നീളമേറിയ എലിവേറ്റഡ് വൈൽഡ് ലൈഫ് കോറിഡോർ (വന്യജീവികൾക്കായുള്ള ഇടനാഴി) ഈ പദ്ധതിയുടെ സവിശേഷതയാണ്.

· ദ്വാരക എക്സ്പ്രസ് വേയുടെ ഡൽഹി സെക്ഷൻ (ഡൽഹി, 2025): 10.1 കിലോമീറ്റർ നീളമുള്ള ഈ ഭാഗം ഡൽഹിയിലെയും എൻ.സി.ആറിലെയും (NCR) കണക്റ്റിവിറ്റി മെച്ചപ്പെടുത്തുകയും ഗതാഗതക്കുരുക്ക് കുറയ്ക്കുകയും ചെയ്തു. ഇതിൽ എട്ടുവരികളുള്ള ആഴം കുറഞ്ഞ തുരങ്കവും യശോഭൂമി, മെട്രോ ഇടനാഴികൾ, വിമാനത്താവളം എന്നിവയിലേക്കുള്ള നേരിട്ടുള്ള കണക്റ്റിവിറ്റിയും ഉൾപ്പെടുന്നു.

· അർബൻ എക്സ്റ്റൻഷൻ റോഡ്-II (ഡൽഹി, 2025): 76 കിലോമീറ്റർ നീളമുള്ള UER-II ഡൽഹിയുടെ മൂന്നാമത്തെ റിംഗ് റോഡായാണ് വികസിപ്പിച്ചത്. ഇത് പ്രധാന ഇടനാഴികളിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുകയും ബഹദൂർഗഡ്, സോനിപത് എന്നിവിടങ്ങളിലേക്കുള്ള കണക്റ്റിവിറ്റി മെച്ചപ്പെടുത്തുകയും ചെയ്തു. ഈ പദ്ധതി എൻ.സി.ആറിലെ ചരക്ക് നീക്കത്തിന് വേഗത കൂട്ടുകയും ചെയ്തു.

· ദേശീയപാത-31ൽ ഗംഗാ നദിക്ക് കുറുകെയുള്ള പാലം (ബിഹാർ, 2025): ഈ പാലം മൊകാമയെയും ബെഗുസരായിയെയും തമ്മിൽ ബന്ധിപ്പിച്ചു. ഇത് വലിയ വാഹനങ്ങളുടെ യാത്രാ ദൂരം 100 കിലോമീറ്ററിലധികം കുറച്ചു. ഇത് വടക്കൻ ബിഹാറും തെക്കൻ ബിഹാറും തമ്മിലുള്ള കണക്റ്റിവിറ്റി മെച്ചപ്പെടുത്തുകയും പ്രാദേശിക സാമ്പത്തിക പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുകയും ചെയ്തു.

വ്യോമയാനവും പ്രാദേശിക വ്യോമയാന ലഭ്യതയും

വ്യോമയാന രംഗത്തുണ്ടായ വളർച്ച 2014-ന് ശേഷം പ്രാദേശിക വ്യോമയാന ലഭ്യത വിപുലീകരിച്ചു. പ്രവർത്തനസജ്ജമായ വിമാനത്താവളങ്ങളുടെ എണ്ണം 2014-ലെ 74-ൽ നിന്ന് 1.4 ലക്ഷം കോടി രൂപയിലധികം വരുന്ന നിക്ഷേപങ്ങളുടെ പിന്തുണയോടെ 2026-165 ആയി വർധിച്ചു. ചെറിയ നഗരങ്ങൾക്ക് പ്രധാന നഗര കേന്ദ്രങ്ങളുമായി കൂടുതൽ ശക്തമായ വ്യോമ കണക്റ്റിവിറ്റി ലഭിച്ചു.

2016-ൽ ആരംഭിച്ച ഉഡാൻ (UDAN - ഉഡേ ദേശ് കാ ആം നാഗരിക്) പദ്ധതി കൂടുതൽ ജനവിഭാഗങ്ങൾക്ക് കുറഞ്ഞ ചെലവിൽ വിമാനയാത്ര ചെയ്യാനുള്ള സൗകര്യവും പ്രവേശനക്ഷമതയും മെച്ചപ്പെടുത്തി. 2026-ലെ കണക്കനുസരിച്ച് 665 പാതകൾ 95 വിമാനത്താവളങ്ങളെയും ഹെലിപോർട്ടുകളെയും വാട്ടർ എയറോഡ്രോമുകളെയും തമ്മിൽ ബന്ധിപ്പിക്കുന്നു. ഇത് 1.64 കോടിയിലധികം യാത്രക്കാർക്ക് പ്രയോജനം ചെയ്തു. 28,840 കോടി രൂപ ചെലവിൽ 2026-ൽ ആരംഭിച്ച പരിഷ്കരിച്ച ഉഡാൻ പദ്ധതി 120 പുതിയ സ്ഥലങ്ങളെ ബന്ധിപ്പിക്കാൻ ലക്ഷ്യമിടുന്നു.

പ്രധാനപ്പെട്ടതും പ്രാദേശികവുമായ സ്ഥലങ്ങളിലുടനീളം ഗ്രീൻഫീൽഡ് പദ്ധതികളിലൂടെയും ആധുനികവൽക്കരിച്ച ടെർമിനൽ സൗകര്യങ്ങളിലൂടെയും വിമാനത്താവള അടിസ്ഥാന സൗകര്യങ്ങൾ വികസിച്ചു. മോപ്പ, കണ്ണൂർ, ഹോളോംഗി, നവി മുംബൈ, നോയിഡ (ജേവാർ) എന്നിവയുൾപ്പെടെ 25 ഗ്രീൻഫീൽഡ് വിമാനത്താവളങ്ങൾക്ക് 2014-ന് ശേഷം അംഗീകാരം നൽകിയിട്ടുണ്ട്.

ഡിജിറ്റൽ സംവിധാനങ്ങൾ വിമാനത്താവളങ്ങളിലുടനീളം യാത്രക്കാരുടെ അനുഭവവും പ്രവർത്തന കാര്യക്ഷമതയും മെച്ചപ്പെടുത്തി. 'ഡിജി യാത്ര' പോലുള്ള സംരംഭങ്ങൾ മുഖം തിരിച്ചറിയൽ സംവിധാനങ്ങളിലൂടെ തടസ്സമില്ലാത്തതും സമ്പർക്കരഹിതവുമായ യാത്ര സാധ്യമാക്കി. 2026 മേയ് മാസത്തെ കണക്കനുസരിച്ച് 38 വിമാനത്താവളങ്ങളിൽ ഡിജി യാത്ര സംവിധാനം പ്രവർത്തിക്കുന്നുണ്ട്. ഇത് 9.3 കോടിയിലധികം യാത്രക്കാർക്ക് പ്രയോജനം ചെയ്തു.

ഭൂമധ്യരേഖാ പ്രദേശത്ത് സ്ഥാപിക്കപ്പെട്ട ലോകത്തിലെ ആദ്യത്തെ സാറ്റലൈറ്റ് അധിഷ്ഠിത ഓഗ്മെന്റേഷൻ സിസ്റ്റം (SBAS) ആയ 'ഗഗൻ' (GAGAN) 2015-ൽ പ്രവർത്തനക്ഷമമാക്കിയത് നാവിഗേഷൻ കൃത്യതയും വിമാന സുരക്ഷയും വർധിപ്പിച്ചു. മെച്ചപ്പെട്ട ലൊക്കേഷൻ കൃത്യതയിലൂടെ ഇത് ദുരന്ത നിവാരണ പ്രവർത്തനങ്ങളെയും തിരച്ചിൽ-രക്ഷാപ്രവർത്തനങ്ങളെയും പിന്തുണയ്ക്കുന്നു. വ്യോമയാന മേഖലയിലെ ഈ വിപുലീകരണം വടക്കുകിഴക്കൻ സംസ്ഥാനങ്ങളും ദ്വീപ് സമൂഹങ്ങളും ഉൾപ്പെടെയുള്ള ഒറ്റപ്പെട്ട പ്രദേശങ്ങളിലേക്കുള്ള പ്രവേശനക്ഷമത മെച്ചപ്പെടുത്തുകയും ടൂറിസം, വ്യാപാരം, യാത്രാ സൗകര്യം എന്നിവയെ പിന്തുണയ്ക്കുകയും ചെയ്തു.

മെട്രോയും റീജിയണൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റങ്ങളും

മെട്രോ ശൃംഖലയുടെ നീളം 2014-ലെ 248 കിലോമീറ്ററിൽ നിന്ന് 2026-1,155 കിലോമീറ്ററിലധികമായി വർധിച്ചു. ഇന്ത്യയ്ക്ക് ഇപ്പോൾ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ മെട്രോ ശൃംഖലയാണുള്ളത്. മെട്രോ കണക്റ്റിവിറ്റിയുള്ള നഗരങ്ങളുടെ എണ്ണം 2014-ൽ അഞ്ചായിരുന്നത് 2025-26 നഗരങ്ങളായി വർധിച്ചു. പ്രതിദിന മെട്രോ യാത്രക്കാരുടെ എണ്ണം ഏകദേശം 28 ലക്ഷത്തിൽ നിന്ന് 1.15 കോടിയിലധികം യാത്രക്കാരായി വർധിക്കുകയും ചെയ്തു.

മെട്രോ പാതകൾ കമ്മീഷൻ ചെയ്യുന്നതിന്റെ വേഗത 2014-ന് മുമ്പ് പ്രതിമാസം 0.68 കിലോമീറ്ററായിരുന്നത് പ്രതിമാസം ഏകദേശം 6 കിലോമീറ്ററായി വർധിച്ചു. മെട്രോ അടിസ്ഥാന സൗകര്യങ്ങൾക്കായുള്ള വാർഷിക ബജറ്റ് വിഹിതം 2013-14-ലെ ഏകദേശം 5,798 കോടി രൂപയിൽ നിന്ന് 2025-26 ൽ ഏകദേശം 29,550 കോടി രൂപയായി വർധിച്ചു. കഴിഞ്ഞ പന്ത്രണ്ട് വർഷത്തിനിടയിൽ രാജ്യത്തുടനീളമുള്ള മെട്രോ വിപുലീകരണത്തിനായി ഏകദേശം 3.7 ലക്ഷം കോടി രൂപ നിക്ഷേപിച്ചു.

'കോമ്പ്രിഹെൻസീവ് മൊബിലിറ്റി പ്ലാനുകൾ' 'അർബൻ മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് അതോറിറ്റികൾ' എന്നിവയിലൂടെ 2017-ലെ മെട്രോ റെയിൽ നയം സംയോജിത നഗര യാത്രാ ആസൂത്രണത്തെ ശക്തമാക്കി. 'മെയ്ക്ക് ഇൻ ഇന്ത്യ' സംരംഭത്തിന് കീഴിൽ ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റഡ് (BEML) 2026 മാർച്ചോടെ 2,100-ലധികം മെട്രോ കോച്ചുകൾ നിർമ്മിച്ചു. സംഭരണ മാനദണ്ഡങ്ങൾ മെട്രോ കോച്ചുകളുടെയും പ്രധാന സംവിധാനങ്ങളുടെയും തദ്ദേശീയമായ സ്രോതസ്സുകളിൽ നിന്നുള്ള ലഭ്യമാക്കലിനെ പ്രോത്സാഹിപ്പിച്ചു.

പ്രധാന നഗര ഗതാഗത നവീകരണങ്ങൾ നഗരങ്ങളിലുടനീളം സുസ്ഥിരവും അതിവേഗത്തിലുള്ളതുമായ യാത്രാസൗകര്യങ്ങൾ ശക്തമാക്കി. 2024-ൽ ഹൂഗ്ലി നദിക്ക് താഴെയായി ഇന്ത്യയിലെ ആദ്യത്തെ അണ്ടർവാട്ടർ (വെള്ളത്തിനടിയിലൂടെയുള്ള) മെട്രോ തുരങ്കത്തിന് കൊൽക്കത്ത തുടക്കമിട്ടു.

അതേസമയം നഗരത്തിന് ചുറ്റുമുള്ള 10 ദ്വീപുകളെ ഇലക്ട്രിക് ഹൈബ്രിഡ് ബോട്ടുകൾ ഉപയോഗിച്ച് ബന്ധിപ്പിച്ചുകൊണ്ട് വാട്ടർ മെട്രോ പദ്ധതി ആരംഭിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ നഗരമായി കൊച്ചി മാറി. 2021 ഡിസംബറിൽ ആദ്യത്തെ ബോട്ട് പുറത്തിറക്കിയ ഈ പദ്ധതി സുഗമമായ കണക്റ്റിവിറ്റി ഉറപ്പാക്കുന്നു.

ഡൽഹി-മീററ്റ് ഇടനാഴിയിലെ 'നമോ ഭാരത് റാപ്പിഡ് റെയിൽ' (2025) അത്യാധുനിക ETCS ഹൈബ്രിഡ് ലെവൽ- സിഗ്നലിംഗ് സാങ്കേതികവിദ്യ അവതരിപ്പിച്ചു. ഇത് വേഗത, സുരക്ഷ, പ്രവർത്തന കാര്യക്ഷമത എന്നിവ മെച്ചപ്പെടുത്തി.

തുറമുഖങ്ങളും ഷിപ്പിംഗും സമുദ്ര കണക്റ്റിവിറ്റിയും

സമുദ്ര ഗതാഗതം ഇന്ന് ഇന്ത്യയുടെ വ്യാപാരത്തിന്റെ അളവിൽ  ഏകദേശം 95 ശതമാനവും മൂല്യത്തിൽ 70 ശതമാനവും കൈകാര്യം ചെയ്യുന്നു. ഇത് അതിന്റെ നിർണ്ണായക പങ്കിനെ അടിവരയിടുന്നു. തുറമുഖ അടിസ്ഥാന സൗകര്യങ്ങൾ 2014 മുതൽ ഗണ്യമായ ശക്തിപ്പെടുത്തലിന് വിധേയമായിട്ടുണ്ട്. ഇത് വിവിധ മേഖലകളിലുടനീളം ശേഷി, കാര്യക്ഷമത, വ്യാപാര സുഗമമാക്കൽ എന്നിവ വർധിപ്പിച്ചു. പ്രധാന തുറമുഖങ്ങളുടെ ശേഷി 2014-ലെ 873 MMTPA എന്നതിൽ നിന്ന് 2026-1,726 MMTPA ആയി ഏകദേശം ഇരട്ടിയായി. കൈകാര്യം ചെയ്ത ചരക്കുകളുടെ അളവ് 581 MMT-യിൽ നിന്ന് 915 MMT ആയി വർധിച്ചു. അതേസമയം കപ്പലുകളുടെ ടേൺഎറൗണ്ട് സമയം 94 മണിക്കൂറിൽ നിന്ന് 48.8 മണിക്കൂറായി മെച്ചപ്പെട്ടു.

ശേഷി വിപുലീകരണത്തിനും കാര്യക്ഷമതാ വർധനവിനും ഒപ്പം പ്രവർത്തനപരവും സാമ്പത്തികവുമായ പ്രകടനവും മെച്ചപ്പെട്ടു. വാർഷിക അറ്റാദായം 2014-ലെ 1,805 കോടി രൂപയിൽ നിന്ന് 2026-10,910 കോടി രൂപയായി വർധിച്ചു. ഇതേ കാലയളവിൽ ഓപ്പറേറ്റിംഗ് അനുപാതം 65 ശതമാനത്തിൽ നിന്ന് 41 ശതമാനമായി മെച്ചപ്പെട്ടു, ഇത് കൂടുതൽ ശക്തമായ സാമ്പത്തിക സുസ്ഥിരതയെ പ്രതിഫലിപ്പിക്കുന്നു. ഈ നേട്ടങ്ങൾ ആഭ്യന്തര, അന്തർദ്ദേശീയ വ്യാപാരത്തിനുള്ള കാര്യക്ഷമമായ പ്രവേശന കവാടങ്ങളായി തുറമുഖങ്ങളെ ശക്തമാക്കി.

2015-ൽ ആരംഭിച്ച സാഗർമാല പദ്ധതി തുറമുഖങ്ങളെ വ്യവസായ ക്ലസ്റ്ററുകളുമായും ലോജിസ്റ്റിക്സ് ശൃംഖലകളുമായും സംയോജിപ്പിച്ചുകൊണ്ട് തുറമുഖാധിഷ്ഠിത വികസനത്തിന് വേഗത കൂട്ടി. അടിസ്ഥാന സൗകര്യങ്ങളുടെ ആധുനികവൽക്കരണം, അവസാന മൈൽ കണക്റ്റിവിറ്റി, തീരദേശ സാമ്പത്തിക മേഖലകളുടെ വികസനം എന്നിവയ്ക്ക് ഇത് പിന്തുണ നൽകി. 2026 മാർച്ച് വരെയുള്ള കണക്കനുസരിച്ച് 5,356.75 കോടി രൂപ വിലമതിക്കുന്ന 78 പദ്ധതികൾ പൂർത്തിയായിട്ടുണ്ട്. ഇത് കണക്റ്റിവിറ്റി മെച്ചപ്പെടുത്തുകയും തീരദേശ ഉപജീവനമാർഗ്ഗങ്ങളെ പിന്തുണയ്ക്കുകയും ചെയ്യുന്നു.

ഷിപ്പിംഗ് അടിസ്ഥാന സൗകര്യങ്ങളും സമുദ്ര ശേഷിയും വികസിച്ചു, ഇത് ഇന്ത്യയുടെ സമുദ്ര സാന്നിധ്യവും ലോജിസ്റ്റിക്സ് ശേഷിയും ശക്തമാക്കി. ഇന്ത്യൻ പതാകയുള്ള കപ്പലുകളുടെ എണ്ണം 2014-ലെ 1,250-ൽ നിന്ന് 2026-1,593 ആയി വർധിച്ചു, അതേസമയം ഗ്രോസ് ടൺ അളവ് 10.5 MGT-യിൽ നിന്ന് 14.2 MGT ആയി ഉയർന്നു. തീരദേശ കപ്പൽ ചരക്കുനീക്കം 74 MMT-യിൽ നിന്ന് 215.29 MMT ആയി വളർന്നു. ഇത് തീരദേശ റൂട്ടുകളുടെ വർധിച്ച ഉപയോഗത്തെ സൂചിപ്പിക്കുന്നു. നാവികരുടെ എണ്ണം 1.27 ലക്ഷത്തിൽ നിന്ന് 3.20 ലക്ഷമായി വർധിച്ചു, ഇത് സമുദ്രമേഖലയിലെ തൊഴിലവസരങ്ങളും ആഗോള മത്സരക്ഷമതയും ശക്തമാക്കി.

ഉൾനാടൻ ജലപാതകൾ ചരക്കു-യാത്രാ നീക്കങ്ങൾക്കുള്ള കാര്യക്ഷമവും സുസ്ഥിരവുമായ ഒരു ഗതാഗത മാർഗ്ഗമായി ഉയർന്നുവന്നിട്ടുണ്ട്. ഇന്ത്യ അതിന്റെ ദേശീയ ജലപാതകളുടെ ശൃംഖല 2014-ലെ 5-ൽ നിന്ന് 2026-111 ആയി വിപുലീകരിച്ചു. ഇത് 23 സംസ്ഥാനങ്ങളിലും 4 കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 20,187 കിലോമീറ്റർ നീളത്തിൽ വ്യാപിച്ചുകിടക്കുന്നു. 2026 മാർച്ച് വരെയുള്ള കണക്കനുസരിച്ച് 32 ജലപാതകൾ പ്രവർത്തനക്ഷമമാണ്. ഇത് ഉൾനാടൻ ജലഗതാഗത കണക്റ്റിവിറ്റി ശക്തമാക്കുന്നു. ചരക്കുനീക്കം 29 MMT-യിൽ നിന്ന് 218 MMT-യായി ഉയർന്നു. ഇത് ഗതാഗത മാർഗ്ഗങ്ങളിൽ ഉണ്ടായ സുപ്രധാനമായ മാറ്റത്തെ പ്രതിഫലിപ്പിക്കുന്നു. ഫെറി, റോ-പാക്സ് യാത്രാ നീക്കം 10.55 കോടിയിൽ എത്തി. ഇത് നദീതീര-തീരദേശ മേഖലകളിലെ കണക്റ്റിവിറ്റി മെച്ചപ്പെടുത്തി.

ജൽ മാർഗ് വികാസ് പ്രോജക്ട് (JMVP), ഫെയർവേ വികസനത്തിലൂടെയും മൾട്ടിമോഡൽ ടെർമിനലുകളിലൂടെയും വാരണാസിക്കും ഹാൽദിയയ്ക്കും ഇടയിലുള്ള ദേശീയ ജലപാത-1-ലെ (NW-1) ഉൾനാടൻ നാവിഗേഷൻ ശക്തമാക്കി. ഈ പദ്ധതി ചരക്കുനീക്കവും മെച്ചപ്പെടുത്തി. ദേശീയ ജലപാത-1-ൽ ചരക്കുനീക്കം 2014-15 ലെ 5.05 MMT-യിൽ നിന്ന് 2024-25 16.38 MMT-യായി വർധിച്ചു. അർത്ഥ് ഗംഗ (JMVP-II) പദ്ധതിക്ക് കീഴിൽ കമ്മ്യൂണിറ്റി ജെട്ടികളും പ്രാദേശിക ലോജിസ്റ്റിക്സ് സംവിധാനങ്ങളും ഗംഗാ ഇടനാഴിയിലുടനീളമുള്ള ഉപജീവനമാർഗ്ഗങ്ങളെയും സാമ്പത്തിക പ്രവർത്തനങ്ങളെയും പിന്തുണച്ചു. 2026 ഏപ്രിലിലെ കണക്കനുസരിച്ച് ദേശീയ ജലപാത-1-66 കമ്മ്യൂണിറ്റി ജെട്ടികൾ പ്രവർത്തനക്ഷമമാണ്. ഇത് പ്രാദേശിക ഉപജീവനമാർഗ്ഗങ്ങളെ പിന്തുണയ്ക്കുകയും പ്രതിദിനം ഏകദേശം 1.22 ലക്ഷം ഉപഭോക്താക്കൾക്ക് സേവനം നൽകുകയും ചെയ്യുന്നു.

വൻതോതിലുള്ള സമുദ്ര അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ ദീർഘകാല തുറമുഖ ശേഷിയും വിവിധ മേഖലകളിലെ ലോജിസ്റ്റിക്സ് മത്സരശേഷിയും ശക്തമാക്കി. വധ്‍വൻ ഡീപ് ഡ്രാഫ്റ്റ് തുറമുഖം, ട്യൂണ ടെക്ര കണ്ടെയ്നർ ടെർമിനൽ, കൊച്ചിയിലെ ഇന്റർനാഷണൽ ഷിപ്പ് റിപ്പയർ ഫെസിലിറ്റി (ISRF) പദ്ധതി എന്നിവ കണ്ടെയ്നർ കൈകാര്യം ചെയ്യൽ ശേഷിയും കപ്പൽ നിർമ്മാണ-അനുബന്ധ ഉൽപ്പാദന ശേഷിയും വർധിപ്പിച്ചു. കൂടാതെ കൂടുതൽ ശുദ്ധവും സുസ്ഥിരവുമായ ഉൾനാടൻ ജലഗതാഗതത്തെ പിന്തുണച്ചുകൊണ്ട് 2025 ഡിസംബറിൽ വാരണാസിയിൽ ഇന്ത്യ ആദ്യത്തെ ഹൈഡ്രജൻ ഫ്യുവൽ സെൽ കപ്പൽ പ്രവർത്തനക്ഷമമാക്കി.

സമുദ്ര അടിസ്ഥാന സൗകര്യങ്ങളുടെ വിപുലീകരണം തീരദേശ-നദീതീര മേഖലകളിലുടനീളമുള്ള ടൂറിസത്തെയും പ്രാദേശിക സാമ്പത്തിക പ്രവർത്തനങ്ങളെയും പിന്തുണച്ചു. സമുദ്ര ക്രൂയിസ് യാത്രക്കാരുടെ എണ്ണം 2014-ലെ 1.10 ലക്ഷത്തിൽ നിന്ന് 2026-4.62 ലക്ഷമായി വർധിച്ചു. അതേസമയം നദീതീര ക്രൂയിസ് പാതകൾ 3-ൽ നിന്ന് 17 ആയി വിപുലീകരിച്ചു. ലൈറ്റ്ഹൗസ് ടൂറിസം, ഫെറി കണക്റ്റിവിറ്റി പദ്ധതികൾ എന്നിവയും ഒന്നിലധികം മേഖലകളിലുടനീളം പ്രാദേശിക ഉപജീവനമാർഗ്ഗങ്ങൾ, ടൂറിസം, തീരദേശ പ്രവേശനക്ഷമത എന്നിവ ശക്തമാക്കി.

വ്യാവസായിക-ഉൽപ്പാദന അടിസ്ഥാന സൗകര്യങ്ങൾ

നിക്ഷേപങ്ങൾ ആകർഷിക്കുന്നതിലും വ്യാവസായിക വളർച്ചയെ പിന്തുണയ്ക്കുന്നതിലും ഇൻഡസ്ട്രിയൽ പാർക്കുകളും ഉൽപ്പാദന ക്ലസ്റ്ററുകളും ഒരു പ്രധാന പങ്ക് വഹിക്കുന്നു. 2026 മേയിലെ കണക്കനുസരിച്ച്, ഇന്ത്യ ഇൻഡസ്ട്രിയൽ ലാൻഡ് ബാങ്കിൽ 4,220 ഇൻഡസ്ട്രിയൽ പാർക്കുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് ഏകദേശം 6.98 ലക്ഷം ഹെക്ടർ പ്രദേശത്തെ ഉൾക്കൊള്ളുന്നു. ഭാവിയിലെ വ്യാവസായിക വിപുലീകരണവും നിക്ഷേപവും സാധ്യമാക്കിക്കൊണ്ട് ഏകദേശം 1.33 ലക്ഷം ഹെക്ടർ ഭൂമി ഇപ്പോഴും ലഭ്യമാണ്.

ഇൻഡസ്ട്രിയൽ പാർക്കുകൾ കൂടുതലായി 'പ്ലഗ്-ആൻഡ്-പ്ലേ' (ഉടൻ പ്രവർത്തനസജ്ജമാക്കാവുന്ന) അടിസ്ഥാന സൗകര്യങ്ങളിലേക്ക് മാറിയിരിക്കുന്നു. ഇത് വ്യവസായങ്ങൾ ആരംഭിക്കുന്നതിനുള്ള സമയം കുറയ്ക്കുകയും ബിസിനസ്സ് സുഗമമാക്കൽ മെച്ചപ്പെടുത്തുകയും ചെയ്തു. 2026 മേയിലെ കണക്കനുസരിച്ച് രാജ്യത്തുടനീളം ഏകദേശം 272 പ്ലഗ്-ആൻഡ്-പ്ലേ ഇൻഡസ്ട്രിയൽ പാർക്കുകൾ പ്രവർത്തനക്ഷമമാണ്. ദേശീയ വ്യാവസായിക ഇടനാഴി വികസന പരിപാടിക്ക് കീഴിൽ മറ്റ് 20 വ്യാവസായിക സ്മാർട്ട് സിറ്റികളും വ്യാവസായിക മേഖലകളും വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. 2026 മാർച്ചിൽ അംഗീകാരം നൽകിയ ഭവ്യ (BHAVYA - Building Hub for Advanced and Vibrant Yojana for Acceleration) പദ്ധതി രാജ്യത്തുടനീളം 100 പുതിയ പ്ലഗ്-ആൻഡ്-പ്ലേ ഇൻഡസ്ട്രിയൽ പാർക്കുകളുടെ വികസനം ലക്ഷ്യമിടുന്നു.

വിവിധ മേഖലകളിലുടനീളമുള്ള ഏകോപിത അടിസ്ഥാന സൗകര്യ ആസൂത്രണത്തിലൂടെയും നിർവ്വഹണത്തിലൂടെയും വ്യാവസായിക ഇടനാഴി വികസനത്തിന് വേഗത കൂടി. ഗതാഗതം, ലോജിസ്റ്റിക്സ്, പൊതുജനാവശ്യ സേവനങ്ങൾ എന്നിവയെ സംയോജിപ്പിച്ചുകൊണ്ട് ഏഴ് ഇടനാഴികളിലായി 20 വ്യാവസായിക സ്മാർട്ട് സിറ്റികൾക്ക് അംഗീകാരം നൽകിയിട്ടുണ്ട്. ഈ കേന്ദ്രങ്ങൾ കാര്യക്ഷമമായ ഉൽപ്പാദനം സാധ്യമാക്കുകയും ലോജിസ്റ്റിക്സ് ചെലവുകൾ കുറയ്ക്കുകയും വിതരണ ശൃംഖലയുടെ സംയോജനം ശക്തമാക്കുകയും ചെയ്യുന്നു.

പ്രധാന വ്യവസായങ്ങളെയും മൂല്യശൃംഖലകളെയും പിന്തുണയ്ക്കുന്നതിനായി നിർദ്ദിഷ്ട മേഖലകൾക്ക് അനുയോജ്യമായ ഉൽപ്പാദന ആവാസ വ്യവസ്ഥകൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഉൽപ്പാദന അടിസ്ഥാന സൗകര്യങ്ങളും വ്യാവസായിക ആവാസ വ്യവസ്ഥകളും ശക്തമാക്കുന്നതിനായി 2026-27-ലെ കേന്ദ്ര ബജറ്റ് മൂന്ന് കെമിക്കൽ പാർക്കുകൾ, ഏഴ് പി.എം മിത്ര പാർക്കുകൾ, MSME ക്ലസ്റ്ററുകൾ, 10,000 കോടി രൂപയുടെ ബയോഫാർമ ശക്തി പദ്ധതി എന്നിവ നിർദ്ദേശിച്ചു. ഈ സംരംഭങ്ങൾ കാര്യക്ഷമമായ ഉൽപ്പാദനത്തിനായി പങ്കിട്ട പൊതുസേവനങ്ങളും പരിശോധനാ സൗകര്യങ്ങളും ലോജിസ്റ്റിക്സ് സംവിധാനങ്ങളും നൽകുന്നു.

ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ നിക്ഷേപകർക്കും സംരംഭങ്ങൾക്കും വ്യാവസായിക അടിസ്ഥാന സൗകര്യങ്ങളിലേക്കുള്ള പ്രവേശനക്ഷമതയും സുതാര്യതയും മെച്ചപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യ ഇൻഡസ്ട്രിയൽ ലാൻഡ് ബാങ്ക് (IILB), വിവിധ മേഖലകളിലെ വ്യാവസായിക ഭൂമിയുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും ജി.ഐ.എസ് (GIS) അധിഷ്ഠിത മാപ്പിംഗ് നൽകുന്നു. ഭൂമിയുടെ ലഭ്യതയെയും കണക്റ്റിവിറ്റിയെയും കുറിച്ചുള്ള തത്സമയ വിവരങ്ങൾ നൽകിക്കൊണ്ട് കൃത്യമായ അറിവോടെയുള്ള നിക്ഷേപ തീരുമാനങ്ങൾ എടുക്കാൻ ഇത് സഹായിക്കുന്നു.

അടിസ്ഥാന സൗകര്യങ്ങൾ മുൻനിർത്തിയുള്ള വ്യാവസായിക വികസനം ഒരു ഉൽപ്പാദന കേന്ദ്രമെന്ന നിലയിൽ ഇന്ത്യയുടെ സ്ഥാനത്തെ ശക്തമാക്കുകയും ആഗോള മൂല്യശൃംഖലകളുമായുള്ള സംയോജനം മെച്ചപ്പെടുത്തുകയും ചെയ്തു. ഇത് നിക്ഷേപത്തെയും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനെയും ടയർ-II, ടയർ-III നഗരങ്ങളിലുടനീളമുള്ള ഉൽപ്പാദന പ്രവർത്തനങ്ങളുടെ വിപുലീകരണത്തെയും പിന്തുണച്ചു.

ലോജിസ്റ്റിക്സും ദേശീയ മത്സരക്ഷമതയും

സംയോജിത അടിസ്ഥാന സൗകര്യ ആസൂത്രണം, ഡിജിറ്റൽവൽക്കരണം, നിയന്ത്രണ പരിഷ്കാരങ്ങൾ എന്നിവയിലൂടെ ലോജിസ്റ്റിക്സ് ആവാസ വ്യവസ്ഥയിൽ വലിയ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. 2014-ന് മുമ്പ് ലോജിസ്റ്റിക്സ് ആസൂത്രണം വിവിധ ഗതാഗത മാർഗ്ഗങ്ങളിലും ഏജൻസികളിലുമായി ചിതറിക്കിടക്കുകയായിരുന്നു. ഇത് യാത്രാ സമയത്തിൽ കാലതാമസമുണ്ടാക്കുകയും വിതരണ ശൃംഖലയുടെ ചെലവ് വർധിപ്പിക്കുകയും ചെയ്തു. കഴിഞ്ഞ പന്ത്രണ്ട് വർഷത്തിനിടയിൽ ചരക്കുനീക്കം മെച്ചപ്പെടുത്തുന്നതിനും ലോജിസ്റ്റിക്സ് ചെലവുകൾ കുറയ്ക്കുന്നതിനുമായി ​ഗവൺമെന്റ് വിവിധ ഗതാഗത മാർഗ്ഗങ്ങളെ സമന്വയിപ്പിച്ചുകൊണ്ടുള്ളതും സാങ്കേതികവിദ്യാധിഷ്ഠിതവുമായ ഒരു സമീപനം സ്വീകരിച്ചു.

2021 ഒക്ടോബറിൽ പി.എം ഗതിശക്തി നാഷണൽ മാസ്റ്റർ പ്ലാൻ ആരംഭിച്ചത് സംയോജിത അടിസ്ഥാന സൗകര്യ ആസൂത്രണത്തിലേക്കും വിവിധ ഗതാഗത മാർഗ്ഗങ്ങളുടെ കണക്റ്റിവിറ്റിയിലേക്കുമുള്ള ഒരു പ്രധാന മാറ്റമായി മാറി. GIS അധിഷ്ഠിതമായ ഈ പ്ലാറ്റ്‌ഫോം 2026 ജൂണിലെ കണക്കനുസരിച്ച് 3,202-ലധികം ഡാറ്റാ ലെയറുകൾ ഉപയോഗിച്ച് 58 മന്ത്രാലയങ്ങളുടെയും വകുപ്പുകളുടെയും ആസൂത്രണങ്ങളെ ഒന്നിപ്പിച്ചു. ഇത് മന്ത്രാലയങ്ങളും വകുപ്പുകളും തമ്മിലുള്ള ഏകോപനം മെച്ചപ്പെടുത്തുകയും അവസാന മൈൽ കണക്റ്റിവിറ്റി ശക്തമാക്കുകയും ചെയ്തു.

വിവിധ മേഖലകളിലുടനീളം ലോജിസ്റ്റിക്സ് കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും വിതരണ ശൃംഖലയുടെ ചെലവ് കുറയ്ക്കുന്നതിനുമായാണ് 2022 സെപ്റ്റംബറിൽ നാഷണൽ ലോജിസ്റ്റിക്സ് പോളിസി ആരംഭിച്ചത്. ലോകബാങ്കിന്റെ ലോജിസ്റ്റിക്സ് പെർഫോമൻസ് ഇൻഡക്സിൽ ഇന്ത്യയുടെ റാങ്ക് 2014-ലെ 54-ൽ നിന്ന് 2023-38 ആയി മെച്ചപ്പെട്ടു. 2030-ഓടെ ആദ്യ 25 റാങ്കുകൾക്കുള്ളിൽ ഇടംപിടിക്കുകയാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.

ചരക്കുകളുടെ സുതാര്യത, വിവരങ്ങൾ പങ്കിടൽ, ലോജിസ്റ്റിക്സ് കാര്യക്ഷമത എന്നിവ മെച്ചപ്പെടുത്തുന്ന ULIP, ലോജിസ്റ്റിക്സ് ഡാറ്റാ ബാങ്ക്, NETC ഫാസ്‌ടാഗ് തുടങ്ങിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളുടെ പിന്തുണ നാഷണൽ ലോജിസ്റ്റിക്സ് പോളിസിക്കുണ്ട്.

· യുണിഫൈഡ് ലോജിസ്റ്റിക്സ് ഇന്റർഫേസ് പ്ലാറ്റ്‌ഫോം (ULIP), 2022: ഒന്നിലധികം മന്ത്രാലയങ്ങളിൽ നിന്നും വകുപ്പുകളിൽ നിന്നുമുള്ള ലോജിസ്റ്റിക്സുമായി ബന്ധപ്പെട്ട വിവരങ്ങൾ ഒരൊറ്റ ഇന്റർഫേസിൽ സംയോജിപ്പിക്കുന്ന ഒരു ഡിജിറ്റൽ പ്ലാറ്റ്‌ഫോമാണിത്. ഇത് തത്സമയ വിവരങ്ങൾ പങ്കിടൽ, ചരക്കുനീക്കം നിരീക്ഷിക്കൽ, പ്രതീക്ഷിക്കുന്ന എത്തിച്ചേരൽ സമയം (ETA) എന്നിവ സാധ്യമാക്കുന്നു. ഇത് വിതരണ ശൃംഖലയുടെ ആസൂത്രണം മെച്ചപ്പെടുത്തുന്നതിനും ലോജിസ്റ്റിക്സ് ചെലവുകൾ കുറയ്ക്കുന്നതിനും സഹായിക്കുന്നു. 2025 മാർച്ചോടെ ULIP 100 കോടിയിലധികം API ഇടപാടുകൾ രേഖപ്പെടുത്തിയിട്ടുണ്ട്.

· ലോജിസ്റ്റിക്സ് ഡാറ്റാ ബാങ്ക് (LDB), 2016: തുറമുഖങ്ങൾ, ടെർമിനലുകൾ, ലോജിസ്റ്റിക്സ് ശൃംഖലകൾ എന്നിവയിലുടനീളമുള്ള കയറ്റുമതി-ഇറക്കുമതി (EXIM) കണ്ടെയ്നറുകളുടെ നീക്കം പൂർണ്ണമായി നിരീക്ഷിക്കാൻ സഹായിക്കുന്ന സാങ്കേതികവിദ്യാധിഷ്ഠിത സംവിധാനമാണിത്. 2024 ഒക്ടോബറോടെ LDB 7.5 കോടിയിലധികം (75 ദശലക്ഷം) കയറ്റുമതി-ഇറക്കുമതി കണ്ടെയ്നറുകൾ നിരീക്ഷിക്കുകയും, സുതാര്യതയും തത്സമയ ചരക്ക് മേൽനോട്ടവും മെച്ചപ്പെടുത്തുകയും ചെയ്തു.

· NETC ഫാസ്‌ടാഗ്, 2016: ദേശീയ പാതകളിലൂടെയുള്ള ചരക്ക്-യാത്രാ വാഹനങ്ങളുടെ തടസ്സമില്ലാത്ത ടോൾ പേയ്‌മെന്റുകളും വേഗത്തിലുള്ള നീക്കവും സാധ്യമാക്കുന്ന ഒരു ഇലക്ട്രോണിക് ടോൾ ശേഖരണ സംവിധാനമാണിത്. 2025 ഡിസംബറിലെ കണക്കനുസരിച്ച് 11.86 കോടി ഫാസ്‌ടാഗുകൾ വിതരണം ചെയ്തിട്ടുണ്ട്, കൂടാതെ ദേശീയപാതകളിലെ 98 ശതമാനത്തിലധികം ടോൾ ശേഖരണവും ഫാസ്‌ടാഗ് അധിഷ്ഠിത ഇലക്ട്രോണിക് ഇടപാടുകളിലൂടെയാണ് നടക്കുന്നത്.

പദ്ധതികൾ വേഗത്തിൽ നടപ്പിലാക്കുന്നതിലും ഏകോപിതമായി അടിസ്ഥാന സൗകര്യങ്ങൾ എത്തിക്കുന്നതിലുമുള്ള ​ഗവൺമെന്റിന്റെ ശ്രദ്ധ 'പ്രഗതി' (PRAGATI - പ്രോ-ആക്ടീവ് ഗവേണൻസ് ആൻഡ് ടൈംലി ഇംപ്ലിമെന്റേഷൻ) പോലുള്ള പ്ലാറ്റ്‌ഫോമുകളിലൂടെ പ്രതിഫലിക്കുന്നു. 2015-ൽ ആരംഭിച്ച ഈ പ്ലാറ്റ്‌ഫോം പ്രധാന പദ്ധതികളിലെ കാലതാമസം, ചെലവ് വർധനവ്, ഏകോപന വെല്ലുവിളികൾ എന്നിവ പരിഹരിച്ചു. പ്രഗതിക്ക് കീഴിൽ 85 ലക്ഷം കോടിയിലധികം രൂപ വിലമതിക്കുന്ന 382 പദ്ധതികൾ അവലോകനം ചെയ്യുകയും കണ്ടെത്തിയ 2,958 പ്രശ്നങ്ങൾ പരിഹരിക്കുകയും ചെയ്തിട്ടുണ്ട്.

ഈ പരിഷ്കാരങ്ങൾ ലോജിസ്റ്റിക്സ് കാര്യക്ഷമത മെച്ചപ്പെടുത്തുകയും, വിതരണ ശൃംഖലകളെ ശക്തമാക്കുകയും, ഒരു സംയോജിത ഉൽപ്പാദന-ലോജിസ്റ്റിക്സ് കേന്ദ്രമായി ഇന്ത്യ ഉയർന്നുവരുന്നതിനെ പിന്തുണയ്ക്കുകയും ചെയ്തു.

ജല അടിസ്ഥാന സൗകര്യങ്ങളും ജല സുരക്ഷയും

കുടിവെള്ള ലഭ്യത, ജലസേചനം, നദി പുനരുജ്ജീവന പദ്ധതികൾ, സംരക്ഷണ സംവിധാനങ്ങൾ എന്നിവയിലെ വൻതോതിലുള്ള നിക്ഷേപങ്ങളിലൂടെ ജല അടിസ്ഥാന സൗകര്യങ്ങൾ വിപുലീകരിക്കപ്പെട്ടു. മുമ്പ് ദശലക്ഷക്കണക്കിന് ഗ്രാമീണ കുടുംബങ്ങൾക്ക് ഉറപ്പാക്കപ്പെട്ട പൈപ്പ് വെള്ളം ലഭ്യമായിരുന്നില്ല, അതോടൊപ്പം ചിതറിക്കിടന്നിരുന്ന സ്ഥാപനപരമായ ഘടനകൾ സംയോജിത ജല പരിപാലനത്തെ പരിമിതപ്പെടുത്തുകയും ചെയ്തിരുന്നു. 2019-ൽ ജൽശക്തി മന്ത്രാലയം രൂപീകരിച്ചത് കുടിവെള്ളം, ശുചിത്വം, ജലവിഭവ മാനേജ്‌മെന്റ് എന്നിവയെ ഒരു ഏകീകൃത സംവിധാനത്തിന് കീഴിൽ കൊണ്ടുവന്നു.

ഗ്രാമീണ മേഖലകളിലെ കുടിവെള്ള ലഭ്യതയിൽ വലിയ മാറ്റങ്ങൾ വരുത്തുന്നതിനായി 2019-ലാണ് ജൽ ജീവൻ മിഷൻ ആരംഭിച്ചത്. ഈ പദ്ധതി ആരംഭിക്കുന്ന സമയത്ത് കേവലം 3.23 കോടി ഗ്രാമീണ കുടുംബങ്ങൾക്ക് അതായത് ഏകദേശം 17 ശതമാനം വീടുകളിൽ മാത്രമാണ് പൈപ്പ് വെള്ളം ലഭ്യമായിരുന്നത്. 2026 ജൂണിലെ കണക്കനുസരിച്ച് ഏകദേശം 15.86 കോടി കുടുംബങ്ങൾക്ക് പൈപ്പ് വെള്ളം ലഭിച്ചു, ഇത് 81.94 ശതമാനം കവറേജ് കൈവരിച്ചു. എല്ലാ ഗ്രാമീണ കുടുംബങ്ങൾക്കും പൈപ്പ് വെള്ളം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഈ പദ്ധതി 2028 വരെ നീട്ടിയിട്ടുണ്ട്.

വീടുകളിൽ പൈപ്പ് വെള്ളം ലഭ്യമാക്കുന്നത് വിപുലീകരിച്ചത് കഠിനാധ്വാനം കുറയ്ക്കുകയും ഗ്രാമീണ മേഖലകളിലുടനീളം ആരോഗ്യം, ഉപജീവന ഫലങ്ങൾ എന്നിവ മെച്ചപ്പെടുത്തുകയും ചെയ്തു. ശുദ്ധജല ലഭ്യത, പ്രത്യേകിച്ച് വെള്ളം ശേഖരിക്കാൻ ചെലവഴിക്കുന്ന സമയം കുറച്ചുകൊണ്ട് സ്ത്രീകളുടെയും കുടുംബങ്ങളുടെയും ക്ഷേമം മെച്ചപ്പെടുത്തി.

പ്രധാന ദേശീയ പരിപാടികളിലൂടെയും നദീസംയോജന സംരംഭങ്ങളിലൂടെയും ഗവൺമെന്റ് ജലസേചനവും ജലസംരക്ഷണ അടിസ്ഥാന സൗകര്യങ്ങളും വിപുലീകരിച്ചു:

· പ്രധാൻ മന്ത്രി കൃഷി സിഞ്ചായീ യോജന, 2015 (PMKSY): കാർഷിക മേഖലകളിലുടനീളം ജലസേചന ലഭ്യതയും ജലവിനിയോഗ കാര്യക്ഷമതയും മെച്ചപ്പെടുത്തി.

· നമാമി ഗംഗ പദ്ധതി, 2014: നദി പുനരുജ്ജീവനം, മലിനജല ശുദ്ധീകരണ അടിസ്ഥാന സൗകര്യങ്ങൾ, മലിനീകരണ നിയന്ത്രണ സംവിധാനങ്ങൾ എന്നിവ ശക്തമാക്കി.

· കെൻ-ബെത്വ ലിങ്ക് പ്രോജക്ട്, 2021: വരൾച്ചാ ബാധിത ബുന്ദേൽഖണ്ഡ് മേഖലകൾക്ക് പ്രയോജനം ചെയ്യുന്ന, നിർവഹണത്തിലിരിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ നദീസംയോജന പദ്ധതിയാണിത്.

· 2014-ന് ശേഷം സാങ്കേതികവിദ്യാധിഷ്ഠിത ഭരണം പ്രളയ പ്രവചനം, അണക്കെട്ട് സുരക്ഷ, ഹൈഡ്രോളജിക്കൽ നിരീക്ഷണ സംവിധാനങ്ങൾ എന്നിവയും ശക്തമാക്കിയിട്ടുണ്ട്. 'ഫ്ലഡ് വാച്ച് ഇന്ത്യ' ആപ്പ്, 2021-ലെ അണക്കെട്ട് സുരക്ഷാ നിയമം, ഡിജിറ്റൽ നിരീക്ഷണ പ്ലാറ്റ്‌ഫോമുകൾ എന്നിവ സജ്ജീകരണങ്ങൾ, ജലസംഭരണി മാനേജ്‌മെന്റ്, തെളിവ് അധിഷ്ഠിത ജല ഭരണം എന്നിവ മെച്ചപ്പെടുത്തി.

ഭവനനിർമ്മാണവും ഗാർഹിക അടിസ്ഥാന സൗകര്യങ്ങളും

2014-ന് ശേഷമുള്ള ഭവന വിപുലീകരണം, ഗ്രാമീണ-നഗര മേഖലകളിലുടനീളം കുറഞ്ഞ ചെലവ്, അന്തസ്സ്, അടിസ്ഥാന സേവനങ്ങളിലേക്കുള്ള പ്രവേശനക്ഷമത എന്നിവയിലാണ് കൂടുതലായി ശ്രദ്ധ കേന്ദ്രീകരിച്ചത്. ഗവൺമെന്റ് പദ്ധതികൾ ഭവനനിർമ്മാണവുമായി ബന്ധിപ്പിച്ചിരിക്കുന്നു, ഇത് ശുചിത്വം, വൈദ്യുതി, കുടിവെള്ളം, ശുദ്ധമായ പാചകവാതകം എന്നിവയിലേക്കുള്ള പ്രവേശനക്ഷമത ഉറപ്പാക്കുകയും അതുവഴി ദശലക്ഷക്കണക്കിന് കുടുംബങ്ങളുടെ ക്ഷേമം സുരക്ഷിതമാക്കുകയും ചെയ്യുന്നു.

2015-ൽ ആരംഭിച്ച പ്രധാൻ മന്ത്രി ആവാസ് യോജന - അർബൻ (PMAY-U), "എല്ലാവർക്കും വീട്" എന്ന ദർശനത്തിന് കീഴിൽ കുറഞ്ഞ ചെലവിലുള്ള ഭവന ലഭ്യതയെ മാറ്റിമറിച്ചു. 2024 സെപ്റ്റംബറിൽ ആരംഭിച്ച PMAY-U 2.0 2028-29 ഓടെ അർഹരായ ഒരു കോടി അധിക നഗര ഗുണഭോക്താക്കളെക്കൂടി പിന്തുണയ്ക്കാൻ ലക്ഷ്യമിടുന്നു. മധ്യവർഗ-കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങൾക്ക് കുറഞ്ഞ ചെലവിൽ ഭവനസൗകര്യം ഒരുക്കുന്നതിനായി ഈ പദ്ധതിക്ക് കീഴിൽ ഏകദേശം 8.77 ലക്ഷം കോടി രൂപ അനുവദിച്ചിട്ടുണ്ട്.

പി.എം.എ.വൈ-യുവിന് കീഴിൽ അനുമതി ലഭിച്ച 125.31 ലക്ഷം വീടുകളിൽ 98.10 ലക്ഷത്തോളം വീടുകൾ 2026 മേയോടെ പൂർത്തിയായി. 2005-2014 കാലയളവിൽ നിർമ്മിച്ച 8.04 ലക്ഷം വീടുകളുമായി താരതമ്യം ചെയ്യുമ്പോൾ ഇത് ഗണ്യമായ വളർച്ചയെ അടയാളപ്പെടുത്തുന്നു.

ഈ പദ്ധതി ഗുണഭോക്താക്കളുടെ നേതൃത്വത്തിലുള്ള നിർമ്മാണം, കുറഞ്ഞ ചെലവിലുള്ള ഭവന പങ്കാളിത്തം, ചേരികളുടെ പുനർവികസനം, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കും മധ്യവർഗ കുടുംബങ്ങൾക്കുമുള്ള പലിശ സബ്‌സിഡി എന്നിവയെ പിന്തുണച്ചു.

പി.എം.എ.വൈ-യുവിന്റെ ക്രെഡിറ്റ് ലിങ്ക്ഡ് സബ്‌സിഡി സ്കീമിന് (CLSS) കീഴിൽ 59,318 കോടിയിലധികം രൂപ പലിശ സബ്‌സിഡിയായി വിതരണം ചെയ്തു. ഇത് നഗരങ്ങളിലെ കുടുംബങ്ങൾക്ക് വീട് സ്വന്തമാക്കാനുള്ള ശേഷി മെച്ചപ്പെടുത്തി. ഭവന വിതരണം ജൽ ജീവൻ മിഷൻ (JJM), സൗഭാഗ്യ, സ്വച്ഛ് ഭാരത് മിഷൻ (SBM), പി.എം.എ.വൈ (PMAY) തുടങ്ങിയ പദ്ധതികളുമായി സംയോജിപ്പിച്ചു, ഇത് അവശ്യ ഗാർഹിക സേവനങ്ങളിലേക്കുള്ള പ്രവേശനക്ഷമത മെച്ചപ്പെടുത്തി. പി.എം.എ.വൈ-യു 2.0 ന് കീഴിലുള്ള വീടുകളിൽ ഏകദേശം 96 ശതമാനവും സ്ത്രീകൾക്കാണ് അനുവദിച്ചിട്ടുള്ളത്, ഇത് അവരുടെ ഉടമസ്ഥാവകാശ അവകാശങ്ങളും സാമ്പത്തിക ഉൾപ്പെടുത്തലും ശക്തമാക്കി.

ഗ്രാമീണ മേഖലകളിൽ "എല്ലാവർക്കും വീട്" എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി 2016-ലാണ് പ്രധാൻ മന്ത്രി ആവാസ് യോജന - ഗ്രാമീൺ (PMAY-G) ആരംഭിച്ചത്. അർഹരായ ഗ്രാമീണ കുടുംബങ്ങൾക്ക് അടിസ്ഥാന സൗകര്യങ്ങളോടുകൂടിയ 4.95 കോടി വീടുകൾ 2029 മാർച്ചോടെ നൽകാനാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. 2024 മുതൽ 2025 വരെയുള്ള കാലയളവ് മുതൽ 2028 മുതൽ 2029 വരെയുള്ള കാലയളവിലേക്ക് ഈ പദ്ധതിക്ക് കീഴിൽ രണ്ട് കോടിയിലധികം വീടുകളുടെ നിർമ്മാണത്തിന് 2024-ൽ അനുമതി നൽകി. 2026 ജൂണിലെ കണക്കനുസരിച്ച് 3.91 കോടി വീടുകൾക്ക് അനുമതി നൽകുകയും 3.06 കോടി വീടുകൾ പൂർത്തിയാക്കുകയും ചെയ്തിട്ടുണ്ട്. ഇത് ഗ്രാമീണ ഇന്ത്യയിലുടനീളം ഭവന സുരക്ഷിതത്വവും ജീവിതസാഹചര്യങ്ങളും മെച്ചപ്പെടുത്തി. ഗുണഭോക്താക്കളിൽ ഏകദേശം 75 ശതമാനവും സ്ത്രീകളാണ്. ഇത് ഗ്രാമീണ കുടുംബങ്ങൾക്കുള്ളിൽ കൂടുതൽ സ്വത്ത് ഉടമസ്ഥതയ്ക്കും സാമ്പത്തിക ഭദ്രതയ്ക്കും കാരണമാകുന്നു.

2019-ൽ ആരംഭിച്ച സ്വാമിഹ് (SWAMIH - സ്പെഷ്യൽ വിൻഡോ ഫോർ അഫോർഡബിൾ ആൻഡ് മിഡ്-ഇൻകം ഹൗസിംഗ്) ഫണ്ട്, മധ്യവർഗ-താഴ്ന്ന മധ്യവർഗ ഭവന വാങ്ങലുകാർക്കായി മുടങ്ങിക്കിടക്കുന്ന പാർപ്പിട പദ്ധതികൾ പൂർത്തിയാക്കുന്നതിനെ പിന്തുണയ്ക്കുന്നു. 15,531 കോടി രൂപയുടെ നിക്ഷേപ നിധിയുടെ പിന്തുണയുള്ള ഈ ഫണ്ട് 63,000-ത്തിലധികം വീടുകൾ കൈമാറുകയും ഏകദേശം 2.52 ലക്ഷം ആളുകൾക്ക് പ്രയോജനം ചെയ്യുകയും ചെയ്തു. ഈ ഫണ്ട് 1,01,443-ലധികം വീടുകളുടെ ഒരു പോർട്ട്‌ഫോളിയോ ഉൾക്കൊള്ളുന്നു, കൂടാതെ ഭവന നിർമ്മാണ മേഖലയിൽ വാങ്ങലുകാരുടെ ആത്മവിശ്വാസം പുനരുജ്ജീവിപ്പിക്കാൻ സഹായിക്കുകയും ചെയ്തു.

അടൽ മിഷൻ ഫോർ റീജുവനേഷൻ ആൻഡ് അർബൻ ട്രാൻസ്ഫോർമേഷൻ (AMRUT), അമൃത് 2.0 (AMRUT 2.0) എന്നിവയിലൂടെ നഗര അടിസ്ഥാന സൗകര്യ വികസനത്തിന് വേഗത കൂടി. 2015-ൽ ആരംഭിച്ച ഈ ദൗത്യം നഗരങ്ങളിലുടനീളം കുടിവെള്ള വിതരണം, മലിനജല ശൃംഖലകൾ, മലിനജല ഓടകൾ, ഹരിത പ്രദേശങ്ങൾ, മോട്ടോർ രഹിത ഗതാഗതം എന്നിവ ശക്തമാക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 2015-ന് മുമ്പ് JnNURM പദ്ധതിക്ക് കീഴിലുള്ള 62,983 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ 2015-നും 2026-നും ഇടയിൽ അമൃത്, അമൃത് 2.0 എന്നിവയ്ക്ക് കീഴിൽ ഏകദേശം 2.79 ലക്ഷം കോടി രൂപയുടെ പദ്ധതികൾക്ക് അനുമതി നൽകിയിട്ടുണ്ട്. അമൃത്, അമൃത് 2.0, മറ്റ് സംയോജിത സംരംഭങ്ങൾ എന്നിവയിലൂടെ ഈ പരിപാടി ഏകദേശം 2.53 കോടി പൈപ്പ് വെള്ള കണക്റ്റിവിറ്റികൾ നൽകിയിട്ടുണ്ട്, കൂടാതെ 7,943-ലധികം നഗര അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ ഇതിനകം പൂർത്തിയായിക്കഴിഞ്ഞു.

ഊർജ്ജ സുരക്ഷയും സാർവത്രിക വൈദ്യുതീകരണവും

വീടുകൾക്കും വ്യവസായങ്ങൾക്കും ഊർജ്ജം നൽകുന്നത് മുതൽ ഗതാഗത ശൃംഖലകളെ പിന്തുണയ്ക്കുന്നത് വരെ ഊർജ്ജം പരിവർത്തനത്തിന്റെ ഒരു നിർണ്ണായക സ്തംഭമായി നിലകൊള്ളുന്നു. വൈദ്യുതി ലഭ്യത, പുനരുപയോഗ ഊർജ്ജം, ശുദ്ധമായ പാചകവാതകം, പ്രസരണ അടിസ്ഥാന സൗകര്യങ്ങൾ, ഊർജ്ജ കാര്യക്ഷമത എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടുള്ള ബഹുമുഖമായ ഒരു സമീപനമാണ് ഗവൺമെന്റ് സ്വീകരിച്ചത്. ഈ ഇടപെടലുകൾ ഗാർഹിക ക്ഷേമം ശക്തമാക്കുകയും അതോടൊപ്പം ദീർഘകാല ഊർജ്ജ സുരക്ഷയും സുസ്ഥിരതയും ഉറപ്പാക്കുകയും ചെയ്തു.

2014-ന് ശേഷം ഇന്ത്യയുടെ വൈദ്യുതി മേഖല വിശ്വാസ്യത, വൈദ്യുതി ലഭ്യത, സാമ്പത്തിക പ്രകടനം എന്നിവയിൽ വലിയ പുരോഗതിക്ക് സാക്ഷ്യം വഹിച്ചു. വൈദ്യുതി ദൗർലഭ്യം 2014-ലെ 4.2 ശതമാനത്തിൽ നിന്ന് 2025-26 0.03 ശതമാനമായി കുത്തനെ കുറഞ്ഞു. ഇതേ കാലയളവിൽ ശരാശരി ഗ്രാമീണ വൈദ്യുതി ലഭ്യത പ്രതിദിനം 12.5 മണിക്കൂറിൽ നിന്ന് 22.6 മണിക്കൂറായി വർധിച്ചു. വൈദ്യുതി വിതരണ കമ്പനികളുടെ (DISCOM) സാമ്പത്തിക സ്ഥിതിയും ഗണ്യമായി മെച്ചപ്പെട്ടു; 2013-14 സാമ്പത്തിക വർഷത്തിലെ 67,962 കോടി രൂപയുടെ നഷ്ടത്തിൽ നിന്ന് 2024-25 സാമ്പത്തിക വർഷത്തിൽ 2,701 കോടി രൂപയുടെ ലാഭത്തിലേക്ക് ഇത് മാറി.

ഇന്ത്യയുടെ മൊത്തം വൈദ്യുതി ഉൽപ്പാദന ശേഷി 2014-ലെ 248 ജിഗാവാട്ടിൽ (GW) നിന്ന് 2026 മാർച്ചോടെ 532.74 ജിഗാവാട്ടിൽ എത്തി. ഇതോടൊപ്പം വൈദ്യുതി ശേഷിയുടെ 40 ശതമാനം ഫോസിൽ ഇതര ഇന്ധന സ്രോതസ്സുകളിൽ നിന്ന് കണ്ടെത്തുക എന്ന COP21 ലക്ഷ്യം നിശ്ചിത സമയത്തിനും ഏകദേശം ഒരു പതിറ്റാണ്ട് മുമ്പ് തന്നെ ഇന്ത്യ കൈവരിക്കുകയും ചെയ്തു.

2014-ന് ശേഷം ലോകത്തിലെ മുൻനിര പുനരുപയോഗ ഊർജ്ജ ഉൽപ്പാദകരിൽ ഒന്നായി ഇന്ത്യ ഉയർന്നുവന്നു:

  • ആഗോളതലത്തിൽ ഏറ്റവും വലിയ മൂന്നാമത്തെ ഹരിത ഊർജ്ജ ശേഷി
  • ആഗോളതലത്തിൽ ഏറ്റവും വലിയ നാലാമത്തെ കാറ്റാടി ഊർജ്ജ ശേഷി

2024-ൽ ആരംഭിച്ച 'പി.എം സൂര്യ ഘർ: മുഫ്ത് ബിജ്‍ലി യോജന', സബ്‌സിഡി പിന്തുണയിലൂടെയും സാമ്പത്തിക സഹായത്തിലൂടെയും ഗാർഹിക പുരപ്പുറ സൗരോർജ്ജ സംവിധാനങ്ങളുടെ വ്യാപനത്തിന് വേഗത കൂട്ടി. ഗാർഹിക വൈദ്യുതി ചെലവ് കുറയ്ക്കുന്നതോടൊപ്പം ഒരു കോടി കുടുംബങ്ങൾക്ക് പുരപ്പുറ സൗരോർജ്ജ സംവിധാനങ്ങൾ ലഭ്യമാക്കുകയാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്.

ഹരിത ഊർജ്ജത്തിലേക്കുള്ള മാറ്റത്തിൽ മാലിന്യത്തിൽ നിന്ന് ഊർജ്ജം ഉൽപ്പാദിപ്പിക്കുന്ന സംരംഭങ്ങളും ഉൾപ്പെട്ടിരുന്നു. 2018-ലെ ഗോബർധൻ (GOBARdhan) പദ്ധതി ജൈവമാലിന്യങ്ങളെ ബയോഗ്യാസായും ജൈവവളമായും മാറ്റുന്നതിനെ പ്രോത്സാഹിപ്പിക്കുന്നു. ഈ പദ്ധതി ഹരിത ഊർജ്ജ ഉൽപ്പാദനം, ഗ്രാമീണ ശുചിത്വം, സർക്കുലർ ഇക്കോണമി രീതികൾ എന്നിവയെ പിന്തുണയ്ക്കുന്നു. 2026 മാർച്ച് വരെയുള്ള കണക്കനുസരിച്ച്, 5 ക്യൂബിക് മീറ്ററും അതിനുമുകളിലും ശേഷിയുള്ള 1,014-ലധികം പ്രവർത്തനക്ഷമമായ ഗോബർധൻ പ്ലാന്റുകൾ രാജ്യത്തുടനീളം പ്രവർത്തിക്കുന്നുണ്ട്.

2017-ൽ ആരംഭിച്ച സൗഭാഗ്യ പദ്ധതി, ഗ്രാമീണ-നഗര മേഖലകളിലുടനീളം വീടുകളിൽ വൈദ്യുതി എത്തിക്കുന്നതിന് വേഗത കൂട്ടി. ഏകദേശം 2.86 കോടി കുടുംബങ്ങൾക്ക് ഈ പദ്ധതിക്ക് കീഴിൽ വൈദ്യുതി ലഭ്യമാക്കി, ഇത് സാർവത്രിക ഗാർഹിക വൈദ്യുതി ലഭ്യതയ്ക്ക് വലിയ പിന്തുണ നൽകി.

ഫ്രാൻസുമായി ചേർന്ന് സംയുക്തമായി നേതൃത്വം നൽകിയ ഇന്റർനാഷണൽ സോളാർ അലയൻസ് (ISA) വഴി ഹരിത ഊർജ്ജ സഹകരണത്തിൽ ഇന്ത്യ ആഗോള നേതൃത്വം ശക്തമാക്കി. സൗരോർജ്ജ വിന്യാസത്തിലും സുസ്ഥിര വികസനത്തിലുമുള്ള ആഗോള സഹകരണത്തെ പിന്തുണച്ചുകൊണ്ട് ഈ സഖ്യത്തിൽ 125 അംഗരാജ്യങ്ങൾ ഉൾപ്പെടുന്നു. G20 അധ്യക്ഷപദവിയിൽ ഗ്ലോബൽ ബയോഫ്യുവൽസ് അലയൻസ് (GBA) ആരംഭിക്കുന്നത് ഉൾപ്പെടെ ശുദ്ധമായ ഇന്ധനങ്ങളിലും ഊർജ്ജ പരിവർത്തനങ്ങളിലും ആഗോള സഹകരണത്തെ ഇന്ത്യ മുന്നോട്ട് നയിച്ചു. 2026 ജൂൺ 1-ലെ കണക്കനുസരിച്ച്, ഗ്ലോബൽ ബയോഫ്യുവൽസ് അലയൻസ് 33 രാജ്യങ്ങളിലേക്കും 14 അന്താരാഷ്ട്ര സംഘടനകളിലേക്കും വ്യാപിപ്പിച്ചു. ഇത് സുസ്ഥിര ഇന്ധനങ്ങളുടെ കാര്യത്തിൽ ഇന്ത്യയുടെ നേതൃത്വത്തിലുള്ള ആഗോള ആത്മവിശ്വാസത്തെ പ്രതിഫലിപ്പിക്കുന്നു.

ശുദ്ധമായ പാചകവാതക ലഭ്യതയും LPG അടിസ്ഥാന സൗകര്യങ്ങളും

വൻതോതിലുള്ള ലിക്വിഫൈഡ് പെട്രോളിയം ഗ്യാസ് (LPG) അടിസ്ഥാന സൗകര്യ വികസനത്തിലൂടെയും ലക്ഷ്യാധിഷ്ഠിത ക്ഷേമ സംരംഭങ്ങളിലൂടെയും 2014-ന് ശേഷം ശുദ്ധമായ പാചകവാതക ലഭ്യത മെച്ചപ്പെട്ടു. കുറഞ്ഞ ചെലവ്, ഗാർഹിക ഊർജ്ജ ലഭ്യത, ഗ്രാമീണ മേഖലകളിലേക്കുള്ള പ്രവേശനം, വിതരണ സുരക്ഷിതത്വം എന്നിവയിലായിരുന്നു പ്രധാന ശ്രദ്ധ. വ്യാപകമായ എൽ.പി.ജി ലഭ്യത, പ്രത്യേകിച്ച് ഗ്രാമീണ കുടുംബങ്ങളിൽ, പരമ്പരാഗത ജൈവ ഇന്ധനങ്ങളെ (വിറക്, വരളി തുടങ്ങിയവ) ആശ്രയിക്കുന്നത് കുറച്ചു.

ദേശീയ എൽ.പി.ജി കവറേജ് 2014-ലെ 55.9 ശതമാനത്തിൽ നിന്ന് 2026-107.2 ശതമാനമായി വർധിച്ചു. ഈ വർധന രാജ്യത്തുടനീളമുള്ള വിപുലമായ എൽ.പി.ജി ലഭ്യതയെയും വിതരണത്തെയും ശക്തമായ വിതരണ ശൃംഖലകളെയും പ്രതിഫലിപ്പിക്കുന്നു. എൽ.പി.ജി ഉപഭോക്താക്കളുടെ എണ്ണം 2014 മുതൽ 2026 വരെയുള്ള കാലയളവിൽ 14.51 കോടിയിൽ നിന്ന് 33.39 കോടിയായി വർധിച്ചു. അതേസമയം എൽ.പി.ജി ഉപഭോഗം 2014-15 സാമ്പത്തിക വർഷത്തിലെ 17.6 MMT-യിൽ നിന്ന് 2025-26 സാമ്പത്തിക വർഷത്തിൽ 34 MMT ആയി ഏകദേശം ഇരട്ടിയായി. എൽ.പി.ജി ഡിസ്ട്രിബ്യൂട്ടർഷിപ്പുകളുടെയും ബോട്ട്‌ലിംഗ് അടിസ്ഥാന സൗകര്യങ്ങളുടെയും വിപുലീകരണത്തിലൂടെ ഗ്രാമീണ മേഖലകളിലെ ലഭ്യതയും ഗണ്യമായി മെച്ചപ്പെട്ടു.

പാവപ്പെട്ട കുടുംബങ്ങൾക്കിടയിൽ ശുദ്ധമായ പാചകവാതക ലഭ്യത വിപുലീകരിക്കുന്നതിൽ 2016-ലെ പ്രധാൻ മന്ത്രി ഉജ്ജ്വല യോജന (PMUY) ഒരു പ്രധാന പങ്ക് വഹിച്ചു. 2025-26 സാമ്പത്തിക വർഷത്തിൽ ഉജ്ജ്വല യോജന ഗുണഭോക്താക്കൾക്കുള്ള സിലിണ്ടർ റീഫിൽ വിതരണം ഏകദേശം 49.21 കോടി സിലിണ്ടറുകളിൽ എത്തി. ഇത് പ്രതിദിനം ശരാശരി 15.9 ലക്ഷം വിതരണങ്ങളാണ്. പൂർണ്ണമായ കവറേജ് കൈവരിക്കുന്നതിനായി 2025-26 സാമ്പത്തിക വർഷത്തിൽ ഉജ്ജ്വല യോജനയ്ക്ക് കീഴിൽ 25 ലക്ഷം അധിക എൽ.പി.ജി കണക്ഷനുകൾ കൂടി അനുവദിക്കുന്നതിന് ​ഗവൺമെന്റ് അംഗീകാരം നൽകി.

ഉജ്ജ്വല യോജന ഗുണഭോക്താക്കൾക്കിടയിലെ പാചകവാതക ഉപഭോഗ രീതികളും ക്രമാനുഗതമായി മെച്ചപ്പെട്ടു. ഇത് ശുദ്ധമായ പാചക ഇന്ധനം കൂടുതൽ വ്യാപകമായി സ്വീകരിച്ചതിനെ പ്രതിഫലിപ്പിക്കുന്നു. ശരാശരി വാർഷിക റീഫിൽ ഉപഭോഗം 2021-22 സാമ്പത്തിക വർഷത്തിലെ 3.68 റീഫില്ലുകളിൽ നിന്ന് 2025-26 സാമ്പത്തിക വർഷത്തിൽ 4.71 റീഫില്ലുകളായി വർധിച്ചു.

LPG സംവിധാനങ്ങളിലുടനീളം സുതാര്യത, സബ്‌സിഡി കൃത്യമായി ലക്ഷ്യസ്ഥാനങ്ങളിൽ എത്തിക്കൽ, വിതരണ സുരക്ഷിതത്വം എന്നിവയും ഗവൺമെന്റ് ശക്തമാക്കി. ആധാർ അധിഷ്ഠിത ബയോമെട്രിക് പരിശോധനയും ഡാറ്റാബേസ് സംയോജന സംരംഭങ്ങളും ഗുണഭോക്താക്കളുടെ സ്ഥിരീകരണവും സബ്‌സിഡി വിതരണവും മെച്ചപ്പെടുത്തി.

ഡിജിറ്റൽ കണക്റ്റിവിറ്റിയും പൊതു ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങളും

കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയിൽ ഡിജിറ്റൽ പേയ്‌മെന്റുകൾ മുതൽ ഓൺലൈൻ പൊതുസേവനങ്ങൾ വരെ ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു. ഇന്ത്യയിലെ നഗര-ഗ്രാമ മേഖലകളിലുടനീളം ജനസംഖ്യാടിസ്ഥാനത്തിലുള്ള ഒരു വലിയ ഡിജിറ്റൽ അടിത്തറ കെട്ടിപ്പടുക്കുന്നതിലേക്ക് ശ്രദ്ധ മാറി. ഇത് സാമ്പത്തിക ഉൾപ്പെടുത്തൽ, ഭരണനിർവഹണ വിതരണം, ഡിജിറ്റൽ വാണിജ്യം, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, പൗരന്മാർക്കുള്ള സേവനങ്ങൾ എന്നിവയെ പിന്തുണച്ചു.

ഓരോ 100 പേർക്കുമുള്ള ടെലിഫോൺ കണക്ഷനുകളുടെ എണ്ണം അളക്കുന്ന ഇന്ത്യയിലെ ടെലി-ഡെൻസിറ്റി, 2014-ലെ 75.23 ശതമാനത്തിൽ നിന്ന് 2025-86.23 ശതമാനമായി വർധിച്ചു. ഇതേ കാലയളവിൽ ഇന്റർനെറ്റ് കണക്ഷനുകൾ 25.15 കോടിയിൽ നിന്ന് 100.29 കോടിയായി ഏകദേശം നാലിരട്ടിയായി വർധിച്ചു.

ബ്രോഡ്ബാൻഡ് കണക്ഷനുകൾ 2014-ലെ 6.1 കോടിയിൽ നിന്ന് 2025-99.56 കോടിയായി ഉയർന്നു. ഇത് ഡിജിറ്റൽ ലഭ്യതയിലുണ്ടായ വലിയ വളർച്ചയെ പ്രതിഫലിപ്പിക്കുന്നു. ഒരു ഉപഭോക്താവിന്റെ ശരാശരി പ്രതിമാസ ഡാറ്റാ ഉപഭോഗം 2014-ലെ 61.66 MB-യിൽ നിന്ന് 2025-24.01 GB ആയി വർധിച്ചു (ഏകദേശം 399 മടങ്ങ് വർധന). ഇപ്പോൾ ഇന്ത്യൻ കുടുംബങ്ങളിൽ ഏകദേശം 85.5 ശതമാനം പേർക്കും കുറഞ്ഞത് ഒരു സ്മാർട്ട്ഫോണെങ്കിലും സ്വന്തമായിട്ടുണ്ട്.

2020-ൽ ആരംഭിച്ച പി.എം-വാണി (PM-WANI - വൈ-ഫൈ ആക്സസ് നെറ്റ്‌വർക്ക് ഇന്റർഫേസ്) സംവിധാനം വികേന്ദ്രീകൃത പൊതു വൈ-ഫൈ ഹോട്ട്‌സ്‌പോട്ടുകളിലൂടെ കുറഞ്ഞ ചെലവിലുള്ള പൊതു ഇന്റർനെറ്റ് ലഭ്യത വിപുലീകരിച്ചു. 2026 ജൂണിലെ കണക്കനുസരിച്ച് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 4.10 ലക്ഷത്തിലധികം വൈ-ഫൈ ഹോട്ട്‌സ്‌പോട്ടുകൾ പ്രവർത്തിക്കുന്നുണ്ട്.

2022-5G സേവനങ്ങൾ ആരംഭിച്ചതിന് ശേഷം അടുത്ത തലമുറ ടെലികോം അടിസ്ഥാന സൗകര്യങ്ങളുടെ വിന്യാസത്തിന് വേഗത കൂടി. 2026-ലെ കണക്കനുസരിച്ച് ഏകദേശം 85 ശതമാനം ജനസംഖ്യാ കവറേജോടെ 99.9 ശതമാനം ജില്ലകളിലും 5G സേവനങ്ങൾ ലഭ്യമാണ്. ടെലികോം സേവന ദാതാക്കൾ രാജ്യത്തുടനീളം 5.08 ലക്ഷത്തിലധികം 5G ബേസ് ട്രാൻസീവർ സ്റ്റേഷനുകൾ (BTS) സ്ഥാപിച്ചു. 5G സ്മാർട്ട്ഫോണുകളുടെ കാര്യത്തിൽ ലോകത്തിലെ രണ്ടാമത്തെ വലിയ വിപണിയായും ഇന്ത്യ ഉയർന്നുവന്നു. ഇതോടൊപ്പം ഭാരത്‌നെറ്റ്, നാഷണൽ ബ്രോഡ്ബാൻഡ് മിഷൻ തുടങ്ങിയ സംരംഭങ്ങൾ ഗ്രാമീണ ബ്രോഡ്ബാൻഡ് കണക്റ്റിവിറ്റിയും പൊതു വൈ-ഫൈ ലഭ്യതയും ശക്തമാക്കി.

ജൻധൻ, ആധാർ, മൊബൈൽ കണക്റ്റിവിറ്റി (JAM) എന്നീ മൂന്ന് ഘടകങ്ങൾ ഉൾക്കൊള്ളുന്ന പരസ്പരം ബന്ധിപ്പിക്കാവുന്ന പ്ലാറ്റ്‌ഫോമുകളിലൂടെ ഇന്ത്യയുടെ ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യ ആവാസ വ്യവസ്ഥയും അതിവേഗം വികസിച്ചു. ആധാർ അധിഷ്ഠിത ഡിജിറ്റൽ തിരിച്ചറിയൽ സംവിധാനങ്ങൾ ബയോമെട്രിക് പരിശോധനയും നേരിട്ടുള്ള ആനുകൂല്യ കൈമാറ്റ ഘടനയും ശക്തമാക്കിയപ്പോൾ ജൻ ധൻ അക്കൗണ്ടുകൾ സാമ്പത്തിക ഉൾപ്പെടുത്തൽ കൂടുതൽ ആഴത്തിലുള്ളതാക്കി. ആധാർ കാർഡുകളുടെ എണ്ണം 2014-ലെ 63.22 കോടിയിൽ നിന്ന് 2026 മാർച്ചോടെ 144 കോടിയിലധികമായി വർധിച്ചു. ജൻ ധൻ അക്കൗണ്ടുകൾ 2015-ലെ 14.72 കോടിയിൽ നിന്ന് 2026-57.71 കോടിയായി വർധിച്ചു.

യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (UPI) ലോകത്തിലെ ഏറ്റവും വലിയ തത്സമയ പണമിടപാട് സംവിധാനങ്ങളിൽ ഒന്നായി ഉയർന്നുവന്നു. 2026 മാർച്ചിൽ മാത്രം UPI 29.53 ലക്ഷം കോടിയിലധികം രൂപ വിലമതിക്കുന്ന ഏകദേശം 2,264 കോടി ഇടപാടുകൾ നടത്തി. യു.പി.ഐ അധിഷ്ഠിത ഡിജിറ്റൽ പണമിടപാടുകൾ ഇപ്പോൾ എട്ട് രാജ്യങ്ങളിൽ പ്രവർത്തനക്ഷമമാണ്. യു.എ.ഇ, സിംഗപ്പൂർ, ഭൂട്ടാൻ, നേപ്പാൾ, ശ്രീലങ്ക, ഫ്രാൻസ്, മൗറീഷ്യസ്, ഖത്തർ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഈ വിപുലീകരണം ഇന്ത്യയുടെ ആഗോള ഡിജിറ്റൽ പണമിടപാട് സാന്നിധ്യത്തെ ശക്തമാക്കി.

ജനകേന്ദ്രീകൃതമായ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ ഭരണനിർവഹണം, രേഖകൾ, ആരോഗ്യ സംരക്ഷണം, പൊതുസേവനങ്ങൾ എന്നിവയിലേക്കുള്ള പ്രവേശനക്ഷമത മെച്ചപ്പെടുത്തി:

  • 68.91 കോടിയിലധികം രജിസ്റ്റർ ചെയ്ത ഉപഭോക്താക്കളും 967 കോടിയിലധികം വിതരണം ചെയ്ത ഡിജിറ്റൽ രേഖകളുമുള്ള ഡിജിലോക്കർ, സർട്ടിഫിക്കറ്റുകൾ, തിരിച്ചറിയൽ രേഖകൾ, ഔദ്യോഗിക റെക്കോർഡുകൾ എന്നിവ സുരക്ഷിതമായി ലഭ്യമാക്കാൻ സഹായിക്കുന്നു.
  • 10.93 കോടി ഉപഭോക്താക്കളുള്ള UMANG (യുണിഫൈഡ് മൊബൈൽ ആപ്ലിക്കേഷൻ ഫോർ ന്യൂ-ഏജ് ഗവേണൻസ്) ഒരൊറ്റ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലൂടെ ആയിരക്കണക്കിന്​ഗവൺമെന്റ് സേവനങ്ങളിലേക്ക് പ്രവേശനം നൽകുന്നു.
  • 2014-ലെ 0.83 ലക്ഷം കേന്ദ്രങ്ങളിൽ നിന്ന് 2026 ഏപ്രിലോടെ 5.01 ലക്ഷത്തിലധികം പ്രവർത്തനക്ഷമമായ കേന്ദ്രങ്ങളായി വളർന്ന കോമൺ സർവീസ് സെന്ററുകൾ (CSC), നഗര-ഗ്രാമ മേഖലകളിലുടനീളം ഡിജിറ്റൽ പ്രവേശനക്ഷമതയും പൗരന്മാർക്കുള്ള സേവന വിതരണവും മെച്ചപ്പെടുത്തുന്നു.
  • ഇ-ഹോസ്പിറ്റൽ പ്ലാറ്റ്‌ഫോം 4,100 ആശുപത്രികളെ പരസ്പരം ബന്ധിപ്പിക്കുകയും 55 കോടിയിലധികം ഇടപാടുകൾ സുഗമമാക്കുകയും ചെയ്യുന്നു. ഇത് ഡിജിറ്റൽ ആരോഗ്യ പരിപാലന സേവന വിതരണവും രോഗികൾക്കുള്ള പ്രവേശനക്ഷമതയും ശക്തമാക്കുന്നു.
  • പി.എം ഇ-വിദ്യ പദ്ധതി ഡിജിറ്റൽ പഠന പ്ലാറ്റ്‌ഫോമുകളെ സംയോജിപ്പിക്കുകയും രാജ്യവ്യാപകമായി വിദ്യാഭ്യാസത്തിനുള്ള പ്രവേശനക്ഷമത ഉറപ്പാക്കുകയും ചെയ്യുന്നു.
  • രണ്ട് കോടിയിലധികം രജിസ്റ്റർ ചെയ്ത ഉപഭോക്താക്കളുള്ള DIKSHA (ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ ഫോർ നോളഡ്ജ് ഷെയറിംഗ്) എല്ലാ സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും ഉൾപ്പെടുത്തിക്കൊണ്ട് 7,497 ഡിജിറ്റൽ പാഠപുസ്തകങ്ങളും 74 ലക്ഷത്തിലധികം ഇ-കണ്ടന്റ് വിഭവങ്ങളും ഉൾപ്പെടുന്ന ഒരു ഏകീകൃത, നിർമ്മിത ബുദ്ധി (AI) അധിഷ്ഠിത ഡിജിറ്റൽ വിദ്യാഭ്യാസ പ്ലാറ്റ്‌ഫോമായി പ്രവർത്തിക്കുന്നു.
  • 6.1 കോടിയിലധികം എൻറോൾമെന്റുകളും 280-ലധികം സ്വയം പ്രഭ ഡി.റ്റി.എച്ച് (SWAYAM Prabha DTH) ചാനലുകളുമുള്ള സ്വയം (SWAYAM - സ്റ്റഡി വെബ്സ് ഓഫ് ആക്ടീവ് ലേണിംഗ് ഫോർ യംഗ് ആസ്പയറിംഗ് മൈൻഡ്സ്) 24 മണിക്കൂറും വിദ്യാഭ്യാസ ഉള്ളടക്കങ്ങൾ നൽകുന്നു.

ഡിജിറ്റൽ ഇന്ത്യ, മേക്ക് ഇൻ ഇന്ത്യ, പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് (PLI) പദ്ധതി തുടങ്ങിയ സംരംഭങ്ങൾക്ക് കീഴിൽ ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങളുടെ വളർച്ച ഇലക്ട്രോണിക്സ്, ടെലികോം നിർമ്മാണ മേഖലകളെയും ശക്തമാക്കി.

വികസിത ഭാരതത്തിനായുള്ള അടിത്തറ പാകൽ

കഴിഞ്ഞ പന്ത്രണ്ട് വർഷത്തിനിടയിൽ ഇന്ത്യയുടെ അടിസ്ഥാന സൗകര്യ വികസന പ്രയാണം വിവിധ മേഖലകളിലെ വികസനത്തിന്റെ വ്യാപ്തിയെയും വേഗതയെയും പുനർനിർണ്ണയിച്ചു. ദേശീയപാതകൾ, റെയിൽവേകൾ, തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ എന്നിവ ആളുകളുടെയും ചരക്കുകളുടെയും സേവനങ്ങളുടെയും വേഗത്തിലുള്ള നീക്കത്തെ പിന്തുണയ്ക്കുന്നു. നഗര-ഗ്രാമ അടിസ്ഥാന സൗകര്യങ്ങൾ സാങ്കേതികവിദ്യയുമായും പൊതുസേവന വിതരണവുമായും കൂടുതൽ ആഴത്തിലുള്ള സംയോജനത്തിന് സാക്ഷ്യം വഹിച്ചു. വൻതോതിലുള്ള നിക്ഷേപങ്ങൾ രാജ്യത്തുടനീളം പുതിയ സാമ്പത്തിക ഇടനാഴികൾ, ഉൽപ്പാദന കേന്ദ്രങ്ങൾ, ലോജിസ്റ്റിക്സ് ശൃംഖലകൾ, ഡിജിറ്റൽ പരിസ്ഥിതി വ്യവസ്ഥകൾ എന്നിവ സൃഷ്ടിച്ചു. ഈ അടിത്തറകൾ 2047-ഓടെയുള്ള വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്കുള്ള ഇന്ത്യയുടെ പ്രയാണത്തിന് പിന്തുണയേകുന്നത് തുടരുന്നു.

അവലംബം

Prime Minister's Office
https://www.pib.gov.in/PressReleaseIframePage.aspx?PRID=2008763&reg=3&lang=2

https://www.pib.gov.in/PressReleasePage.aspx?PRID=2011855&reg=3&lang=2

https://www.pib.gov.in/PressReleasePage.aspx?PRID=1703457&reg=3&lang=2

https://www.pib.gov.in/PressReleasePage.aspx?PRID=1703457&reg=3&lang=2

https://www.pib.gov.in/PressReleaseIframePage.aspx?PRID=2008763&reg=3&lang=2

https://www.pib.gov.in/newsite/PrintRelease.aspx?relid=160420&reg=3&lang=2

https://www.pib.gov.in/PressReleasePage.aspx?PRID=1490914&reg=3&lang=2

https://www.pib.gov.in/PressReleasePage.aspx?PRID=2092468&reg=3&lang=2

https://www.pib.gov.in/PressReleasePage.aspx?PRID=2133723&reg=3&lang=2

https://www.pmindia.gov.in/en/news_updates/cabinet-approves-implementation-of-the-pradhan-mantri-awaas-yojana-gramin-pmay-g-during-fy-2024-25-to-2028-29/

https://www.pib.gov.in/PressReleaseIframePage.aspx?PRID=2090307&reg=48&lang=2

Ministry of Defence

https://www.pib.gov.in/PressReleaseIframePage.aspx?PRID=1796961&reg=3&lang=2

Ministry of Finance:
https://www.pib.gov.in/PressReleasePage.aspx?PRID=2219991&reg=1&lang=1

https://www.indiabudget.gov.in/doc/eb/sbe87.pdf

https://www.indiabudget.gov.in/doc/eb/sbe87.pdf

https://sansad.in/getFile/loksabhaquestions/annex/187/AS424_GwVTMo.pdf?source=pqals
Ministry of Civil Aviation
https://www.pib.gov.in/newsite/PrintRelease.aspx?relid=123209&reg=3&lang=2

https://www.pib.gov.in/newsite/PrintRelease.aspx?relid=123209&reg=3&lang=2
Ministry of Railways
https://www.pib.gov.in/PressReleasePage.aspx?PRID=2256054&reg=3&lang=2

https://www.pib.gov.in/PressReleasePage.aspx?PRID=2248962&v=1&v=1fdkfdkfmdskf&regv=s11%60&reg=3&lang=2

https://www.pib.gov.in/PressReleasePage.aspx?PRID=1882109&reg=3&lang=1

https://sansad.in/getFile/loksabhaquestions/annex/187/AU6133_LyX607.pdf?source=pqals

https://www.pib.gov.in/PressReleasePage.aspx?PRID=2209846&reg=1&lang=1

https://www.pib.gov.in/PressReleasePage.aspx?PRID=2241516&reg=3&lang=1

https://www.pib.gov.in/PressReleasePage.aspx?PRID=1945922&reg=48&lang=2
Bharat Earth Movers Limited (BEML)
https://www.instagram.com/reel/DJ1FdaITHp0/?utm_source=ig_web_copy_link
https://ddnews.gov.in/en/pm-modi-inaugurates-indias-first-underwater-metro-in-kolkata/
Ministry of Housing & Urban Affairs
https://www.pib.gov.in/PressReleaseIframePage.aspx?PRID=2090364&reg=3&lang=2

https://www.pib.gov.in/PressReleasePage.aspx?PRID=2223878&reg=3&lang=1
Ministry of Information & Broadcasting
https://www.pib.gov.in/PressReleasePage.aspx?PRID=2098788&reg=3&lang=2
Ministry of Commerce and Industry
https://indiaindustriallandbank.gov.in/login1

https://www.pib.gov.in/PressReleasePage.aspx?PRID=2241814&reg=3&lang=2

https://www.pib.gov.in/PressNoteDetails.aspx?NoteId=156676&ModuleId=3&reg=3&lang=2

https://pmgatishakti.gov.in/pmgatishakti/login

https://www.pib.gov.in/PressReleaseIframePage.aspx?PRID=2131526&reg=3&lang=2

https://www.pib.gov.in/PressReleseDetailm.aspx?PRID=2225808&reg=3&lang=2

https://www.pib.gov.in/PressReleasePage.aspx?PRID=2167224&reg=3&lang=2
Ministry of Jal Shakti
https://www.jalshakti-dowr.gov.in/static/uploads/2026/02/71facba772426d78db2d39f8c0c2a34b.pdf

https://www.pib.gov.in/PressReleseDetailm.aspx?PRID=1907654&reg=3&lang=1

https://www.jalshakti-dowr.gov.in/offerings/schemes-and-services/details/namami-gange-AO5ATNtQWa

https://www.pib.gov.in/PressReleasePage.aspx?PRID=2109118&reg=3&lang=2

https://ejalshakti.gov.in/jjmreport/JJMIndia.aspx
Ministry of Power
https://www.pib.gov.in/PressReleasePage.aspx?PRID=2215761&reg=3&lang=2

https://www.pib.gov.in/PressReleasePage.aspx?PRID=2157549&reg=3&lang=2

https://www.pib.gov.in/PressReleasePage.aspx?PRID=2215761&reg=3&lang=2

Ministry of Road Transport & Highways

https://www.pib.gov.in/PressReleaseIframePage.aspx?PRID=2111286&reg=3&lang=2

https://www.pib.gov.in/PressReleasePage.aspx?PRID=1589080&reg=3&lang=2

https://www.pib.gov.in/PressReleasePage.aspx?PRID=2223330&reg=3&lang=1

https://www.pib.gov.in/PressReleaseIframePage.aspx?PRID=2220128&reg=3&lang=2

https://www.pib.gov.in/Pressreleaseshare.aspx?PRID=1683339&reg=48&lang=2
Ministry of Health and Family Welfare
https://nextgen.ehospital.gov.in/dashboard/

Ministry of Ports, Shipping and Waterways

https://www.pib.gov.in/PressReleasePage.aspx?PRID=2202412&reg=3&lang=2
Ministry of Electronics and Information Technology (MeitY)
https://www.digilocker.gov.in/web/statistics

https://pmwani.gov.in/wani

https://www.pib.gov.in/PressReleasePage.aspx?PRID=2241781&reg=3&lang=1

https://csc.gov.in/
Ministry of New and Renewable Energy
https://www.pib.gov.in/PressReleasePage.aspx?PRID=2238741&reg=3&lang=1

https://www.pib.gov.in/PressReleasePage.aspx?PRID=2250039&reg=3&lang=1

https://www.pib.gov.in/PressReleasePage.aspx?PRID=1777364&reg=48&lang=2 

https://www.pib.gov.in/PressReleasePage.aspx?PRID=2254626&reg=3&lang=1

Ministry of Rural Development

https://www.pib.gov.in/PressReleasePage.aspx?PRID=2201070&reg=3&lang=1

https://pmgsy.dord.gov.in/dbweb
Ministry of Communications
https://www.pib.gov.in/PressReleasePage.aspx?PRID=2206477&reg=3&lang=1

Ministry of Agriculture & Farmers Welfare

https://www.pib.gov.in/newsite/PrintRelease.aspx?relid=124298&reg=3&lang=2

Ministry of Education

https://swayam.gov.in/

https://www.swayamprabha.gov.in/

Press Information Bureau
https://www.pib.gov.in/PressReleasePage.aspx?PRID=2214471&reg=3&lang=1

https://www.pib.gov.in/PressReleasePage.aspx?PRID=2240324&reg=3&lang=2

https://www.pib.gov.in/PressReleasePage.aspx?PRID=2206921&reg=3&lang=1

https://www.pib.gov.in/PressNoteDetails.aspx?NoteId=154624&ModuleId=3&reg=3&lang=2

https://www.pib.gov.in/PressNoteDetails.aspx?id=158151&NoteId=158151&ModuleId=3&reg=3&lang=2
https://www.pib.gov.in/PressNoteDetails.aspx?NoteId=155082&ModuleId=3&reg=3&lang=2

https://www.pib.gov.in/PressReleasePage.aspx?PRID=2003541&reg=3&lang=2

https://www.pib.gov.in/PressNoteDetails.aspx?NoteId=156676&ModuleId=3&reg=3&lang=2

https://www.pib.gov.in/PressReleasePage.aspx?PRID=2239597&reg=3&lang=1

https://static.pib.gov.in/WriteReadData/specificdocs/documents/2023/feb/doc2023227163101.pdf
https://www.pib.gov.in/PressReleasePage.aspx?PRID=2235812&reg=3&lang=2

https://www.pib.gov.in/PressReleasePage.aspx?PRID=2214258&reg=3&lang=1

https://www.pib.gov.in/PressNoteDetails.aspx?NoteId=157295&ModuleId=3&reg=3&lang=1

https://www.pib.gov.in/PressReleasePage.aspx?PRID=2255798&lang=2&reg=3

https://www.pib.gov.in/PressNoteDetails.aspx?NoteId=154355&ModuleId=3&reg=3&lang=2

https://static.pib.gov.in/WriteReadData/specificdocs/documents/2022/jul/doc20227169101.pdf

https://www.pib.gov.in/PressReleasePage.aspx?PRID=2214872&reg=3&lang=2

IBEF

https://www.ibef.org/blogs/india-s-one-district-one-product-programme

State of Mizoram

https://dipr.mizoram.gov.in/post/pm-modi-inaugrates-bairabi-sairang-railway-line-in-mizoram
NITI Ayog
https://iced.niti.gov.in/energy/electricity/generation

Global Biofuel Alliance

https://biofuelsalliance.com/about-us

Click here for pdf file

 

***

SK

(Explainer ID: 158911) आगंतुक पटल : 21
Provide suggestions / comments
इस विज्ञप्ति को इन भाषाओं में पढ़ें: English , हिन्दी , Bengali , Assamese , Gujarati , Tamil , Kannada