Social Welfare
യുവജനങ്ങളുടെ ശാക്തീകരണം, കരുത്തുറ്റ രാജ്യം: വികസിത ഇന്ത്യ @ 2047-ലേക്കുള്ള ഇന്ത്യയുടെ ലക്ഷ്യം
Posted On:
13 JUN 2026 12:34PM
രാജ്യത്ത്, 2014 മുതൽ 2026 വരെയുള്ള കാലയളവിൽ വിദ്യാഭ്യാസം, നൈപുണ്യ വികസനം, സംരംഭകത്വം, കായികം, ആരോഗ്യം, ജനപങ്കാളിത്തം എന്നീ മേഖലകളിൽ യുവജനങ്ങൾക്കായുള്ള പദ്ധതികൾ ഗവൺമെന്‍റ് വിപുലീകരിച്ചു. 2020-ലെ ദേശീയ വിദ്യാഭ്യാസ നയത്തിലും യുവജനങ്ങളുടെ നേതൃത്വത്തിലുള്ള വികസന കാഴ്ചപ്പാടിലും ഊന്നിയുള്ള ഈ പ്രവർത്തനങ്ങൾ, വിദ്യാഭ്യാസ അവസരങ്ങൾ വർദ്ധിപ്പിക്കുകയും ഉന്നതവിദ്യാഭ്യാസ രംഗം ശക്തിപ്പെടുത്തുകയും നൈപുണ്യ വികസനത്തിനും തൊഴിലിനുമുള്ള അവസരങ്ങൾ വ്യാപിപ്പിക്കുകയും ചെയ്തു. രണ്ട് ലക്ഷത്തി മുപ്പതിനായിരത്തിലധികം അംഗീകൃത സ്റ്റാർട്ടപ്പുകളുമായി രാജ്യത്തെ സ്റ്റാർട്ടപ്പ് രംഗവും ഗണ്യമായ വളർച്ച കൈവരിച്ചു. ഡിജിറ്റൽ പ്ലാറ്റ് ഫോമുകൾ, എല്ലാവരെയും ഉൾക്കൊള്ളുന്ന പദ്ധതികൾ, കമ്മ്യൂണിറ്റി പങ്കാളിത്തം എന്നിവയിലൂടെ രാജ്യത്തെ യുവാക്കൾ 'അമൃത പീഢി' (അമൃത തലമുറ) ആയി ഉയർന്നുവരികയും, 'വികസിത ഇന്ത്യ @ 2047' എന്ന ലക്ഷ്യത്തിലേക്ക് തങ്ങളുടെ സംഭാവന നൽകുകയും ചെയ്യുന്നു.
അമൃത പീഢിയുടെ ഉദയം
ജനസംഖ്യയുടെ 65 ശതമാനത്തോളം 35 വയസ്സിന് താഴെയുള്ളവരായതിനാൽ, രാജ്യം അതിൻ്റെ ചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ജനസംഖ്യാപരമായ നേട്ടത്തിൻ്റെ അപാരമായ സാധ്യതകളെ ഗവൺമെൻ്റ് ഇന്ന് തിരിച്ചറിയുന്നുണ്ട്. കഴിഞ്ഞ 12 വർഷത്തിനിടയിൽ, യുവജനങ്ങളുമായുള്ള ഗവൺമെൻ്റിൻ്റെ ഇടപെടലിൽ രാജ്യം അടിസ്ഥാനപരമായ വലിയ മാറ്റത്തിന് സാക്ഷ്യം വഹിച്ചു. യുവജനങ്ങളെ ദേശീയ വളർച്ചയുടെ ചാലകശക്തിയാക്കി മാറ്റുന്നതിനുള്ള വ്യവസ്ഥാപിതവും പരിവർത്തനാത്മകവുമായ ശ്രമങ്ങളാണ് ഇന്ന് കാണുന്നത്.
വിദ്യാഭ്യാസം, നൈപുണ്യ വികസനം, കായികം, സംരംഭകത്വം എന്നിവയുൾപ്പെടെ എല്ലാ മേഖലകളിലും ഈ മാറ്റം ദൃശ്യമാണ്. പദ്ധതികളുടെ കേവല ഗുണഭോക്താക്കൾ എന്നതിലുപരിയായി, യുവജനങ്ങളെ ഇന്ന് 'അമൃത പീഢി' ആയാണ് രാജ്യം അംഗീകരിക്കുന്നത്. 'വികസിത ഇന്ത്യ @ 2047' എന്ന ലക്ഷ്യത്തിൻ്റെ പ്രധാന ശില്പികളും പങ്കാളികളുമായി അവർ ഉയർന്നുവന്നിരിക്കുന്നു.
യുവജനങ്ങളുടെ നേതൃത്വത്തിലുള്ള വികസനത്തിന് മുൻഗണന
ചടുലവും ഊർജ്ജസ്വലവുമായ ഒരു യുവതലമുറയുടെ മാറിക്കൊണ്ടിരിക്കുന്ന ആഗ്രഹങ്ങളെയും ആവശ്യങ്ങളെയും പ്രതിഫലിപ്പിച്ചുകൊണ്ട്, കഴിഞ്ഞ ദശകത്തിൽ യുവജനങ്ങളുടെ പുരോഗതിസംബന്ധിച്ചുള്ള രാജ്യത്തിൻ്റെ സമീപനത്തിൽ കാര്യമായ മാറ്റം വന്നിട്ടുണ്ട്.
2014-ലെ ദേശീയ യുവജന നയം (NYP 2014) രാജ്യത്തെ യുവജനങ്ങളുടെ വികസനത്തിനുള്ള അടിസ്ഥാന ചട്ടക്കൂട് ഒരുക്കി. 15-നും 29-നും ഇടയിൽ പ്രായമുള്ള വ്യക്തികളെ യുവജനങ്ങളായി നിർവചിച്ച ഈ നയം; വിദ്യാഭ്യാസം, തൊഴിൽ, നൈപുണ്യ വികസനം, ആരോഗ്യം, കായികം, സാമൂഹിക പങ്കാളിത്തം, ശാക്തീകരണം തുടങ്ങിയ പ്രധാന മേഖലകളെ അടയാളപ്പെടുത്തി. അവസരങ്ങളുടെ ലഭ്യത, എല്ലാവരെയും ഉൾക്കൊള്ളൽ, സ്ഥാപനങ്ങളെ ശക്തിപ്പെടുത്തൽ എന്നിവയിലായിരുന്നു അന്ന് ശ്രദ്ധ കേന്ദ്രീകരിച്ചത്.
ഈ അടിത്തറയിൽ നിന്നുകൊണ്ട്, യുവജനങ്ങളെ വെറും ഗവൺമെൻ്റ് പദ്ധതികളുടെ ഗുണഭോക്താക്കളായി മാത്രമല്ല, രാഷ്ട്രനിർമ്മാണത്തിലെ സജീവ പങ്കാളികളായിക്കൂടി തിരിച്ചറിഞ്ഞ്, അവരുടെ നേതൃത്വത്തിലുള്ള വികസനമെന്ന (Youth-led development) ഒരു ദർശനം സമീപവർഷങ്ങളിൽ ഗവൺമെൻ്റ് മുന്നോട്ടുവെച്ചു.
അടുത്തിടെ നിർദ്ദേശിക്കപ്പെട്ട 'ദേശീയ യുവജന നയം 2025'- ൻ്റെ ചട്ടക്കൂട്; ഭാവിക്ക് അനുയോജ്യമായ നൈപുണ്യം, സംരംഭകത്വം, നേതൃപാടവം, പൗര പങ്കാളിത്തം, ഡിജിറ്റൽ പങ്കാളിത്തം, സുസ്ഥിര വികസനം തുടങ്ങിയ വളർന്നുവരുന്ന മുൻഗണനാ വിഷയങ്ങൾക്ക് കൂടുതൽ ഊന്നൽ നൽകുന്നു.
വിദ്യാഭ്യാസം: യുവജനങ്ങളുടെ ഗുണനിലവാരവും അവസരങ്ങളും ശാക്തീകരണവും
സമീപവർഷങ്ങളിൽ വിദ്യാഭ്യാസത്തോടുള്ള രാജ്യത്തിൻ്റെ സമീപനത്തിൽ കാര്യമായ മാറ്റം വന്നിട്ടുണ്ട്. വെറും 'അവസരങ്ങൾ വ്യാപിപ്പിക്കുക' എന്നതിൽ നിന്ന് 'ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പാക്കുക' എന്നതിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു. വിദ്യാഭ്യാസം നഗരങ്ങളിൽ മാത്രം കേന്ദ്രീകരിക്കുന്ന അവസ്ഥയിൽ നിന്ന് മാറി, സമൂഹത്തിൻ്റെ താഴെത്തട്ടിലുള്ള അവസാന വ്യക്തിയിലേക്കും എത്തിച്ചേരുകയും ഇതിലൂടെ എല്ലാവർക്കും തുല്യ അവസരങ്ങൾ ലഭ്യമാക്കുകയും ചെയ്യുന്നു. യുവജനങ്ങൾക്ക് സമഗ്രവും ഭാവിക്ക് അനുയോജ്യവുമായ വിദ്യാഭ്യാസം ഉറപ്പാക്കുക എന്നതിനാണ് ഇപ്പോൾ മുൻഗണന നൽകുന്നത്.
2020-ലെ ദേശീയ വിദ്യാഭ്യാസ നയമാണ് (NEP 2020) ഈ പരിവർത്തനത്തിന് അടിത്തറയിടുന്നത്. രാജ്യത്തുടനീളമുള്ള വിവിധ പങ്കാളികളുമായി നടത്തിയ വിപുലമായ കൂടിയാലോചനകളിലൂടെ രൂപപ്പെടുത്തിയ ആദ്യത്തെ സമഗ്ര വിദ്യാഭ്യാസ നയമാണിത്. ഈ നയം വിദ്യാർത്ഥിയെ വ്യവസ്ഥിതിയുടെ കേന്ദ്രബിന്ദുവായി പ്രതിഷ്ഠിക്കുകയും, അനുഭവങ്ങളിലൂടെയുള്ള പഠനത്തെയും ബഹുവിഷയ പഠനരീതിയെയും (Multidisciplinary learning) പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. 'അമൃത പീഢി'യെ ശാക്തീകരിക്കുന്നതിലും 'വികസിത ഇന്ത്യ 2047' യാഥാർത്ഥ്യമാക്കുന്നതിലും ദേശീയ വിദ്യാഭ്യാസ നയം നിർണ്ണായക പങ്കാണ് വഹിക്കുന്നത്.
സ്കൂളുകളെ ശക്തിപ്പെടുത്തൽ: അടിസ്ഥാന സൗകര്യങ്ങൾ, ഉൾക്കൊള്ളൽ, നിലനിർത്തൽ
യുവജന ശാക്തീകരണത്തിൻ്റെയും ഉന്നതവിദ്യാഭ്യാസത്തിൻ്റെ യും അടിത്തറയെന്ന നിലയിൽ, കഴിഞ്ഞ ദശകത്തിൽ സ്കൂൾ വിദ്യാഭ്യാസത്തെ ഗവൺമെൻ്റ് ശാക്തീകരിച്ചിട്ടുണ്ട്. ദേശീയ വിദ്യാഭ്യാസ നയം 2020-ന് അനുസൃതമായി, പ്രീ-പ്രൈമറി തലം മുതൽ സീനിയർ സെക്കൻഡറി തലം വരെയുള്ള സ്കൂൾ വിദ്യാഭ്യാസത്തെ കോർത്തിണക്കിക്കൊണ്ടുള്ള ഒരു സമഗ്ര പദ്ധതിയായി പുനർരൂപകൽപ്പന ചെയ്തിരിക്കുന്നു.
2025–26 കാലഘട്ടത്തിലെ കണക്കനുസരിച്ച്, വിവര-വിനിമയ സാങ്കേതികവിദ്യ (ICT), ഡിജിറ്റൽ പദ്ധതികൾ എന്നിവയ്ക്ക് കീഴിൽ 1.49 ലക്ഷത്തിലധികം സ്കൂളുകളെ ൾ ഉൾപ്പെട്ടിട്ടുണ്ട്. കൂടാതെ 1.76 ലക്ഷത്തിലധികം സ്മാർട്ട് ക്ലാസ് റൂമുകളും 1.79 ലക്ഷത്തിലധികം ഐ.സി.ടി. ലബോറട്ടറികളും അനുവദിച്ചിട്ടുണ്ട്.
വിവിധ സാമൂഹിക, ഭൂമിശാസ്ത്ര പശ്ചാത്തലങ്ങളിൽ നിന്നുള്ള യുവാക്കളെ ഉൾപ്പെടുത്തുന്നതിനും അവരുടെ പഠനം തടസ്സമില്ലാതെ തുടരുന്നതിനും പ്രത്യേക പ്രാധാന്യം നൽകി. കസ്തൂർബ ഗാന്ധി ബാലികാ വിദ്യാലയങ്ങൾ (KGBVs), നേതാജി സുഭാഷ് ചന്ദ്രബോസ് ആവാസ് വിദ്യാലയങ്ങൾ (NSCBAVs) തുടങ്ങിയ റെസിഡൻഷ്യൽ സ്കൂൾ സൗകര്യങ്ങൾ പെൺകുട്ടികൾക്കും സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന പശ്ചാത്തലങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കും, പ്രത്യേകിച്ച് ദൂരദേശങ്ങളിലും ദുർഘടമായ പ്രദേശങ്ങളിലും ഉള്ളവർക്ക് കൂടുതൽ വിദ്യാഭ്യാസം ലഭ്യമാക്കി. ഈ ശ്രമങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട്, 'പിഎം-ജൻമൻ' (PM-JANMAN), 'ധർത്തി ആബാ ജനജാതീയ ഗ്രാം ഉത്കർഷ് അഭിയാൻ' (DAJGUA) തുടങ്ങിയ പദ്ധതികൾക്ക് കീഴിലുള്ള ഹോസ്റ്റൽ സൗകര്യങ്ങൾ ഗോത്രവർഗ്ഗ വിഭാഗങ്ങൾക്കിടയിലുള്ള വിദ്യാഭ്യാസ അവസരങ്ങൾ വിപുലീകരിച്ചു.
ഈ ഇടപെടലുകൾ സ്കൂൾ തലങ്ങളിലുടനീളം വിദ്യാർഥി പ്രവേശനം വർദ്ധിപ്പിക്കുന്നതിനും സ്കൂൾ പഠനം പാതിവഴിയിൽ ഉപേക്ഷിക്കുന്നവരുടെ നിരക്ക് കുറയ്ക്കുന്നതിനും കാരണമായി. ഇത് കൂടുതൽ യുവാക്കളെ സെക്കൻഡറി/ഹയർ സെക്കൻഡറി വരെയുള്ള വിദ്യാഭ്യാസം പൂർത്തിയാക്കാൻ പ്രാപ്തരാക്കുന്നു.
ഭാവിക്ക് അനുയോജ്യമായ ഉന്നതവിദ്യാഭ്യാസം: വഴക്കവും സാങ്കേതികവിദ്യയും നവീകരണവും
പുതിയ വിദ്യാഭ്യാസ നയം ഉന്നതവിദ്യാഭ്യാസത്തിൻ്റെ ലഭ്യതയിലും അത് നൽകുന്ന രീതിയിലും അടിസ്ഥാനപരമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. കൂടുതൽ വഴക്കമുള്ളതും, ഡിജിറ്റൽ സൗകര്യങ്ങളുള്ളതും, നവീകരണത്തിൽ ഊന്നിയുള്ളതുമായ ഒരു വിദ്യാഭ്യാസ സമ്പ്രദായത്തിലൂടെയാണ് ഇന്ത്യൻ യുവത്വം ഇന്ന് ശാക്തീകരിക്കപ്പെടുന്നത്.
പഠനത്തിലെ വഴക്കം (Flexibility in Learning):
ദേശീയ വിദ്യാഭ്യാസ നയം 2020, യുവാക്കൾക്ക് അവരുടെ അക്കാദമിക യാത്രയിൽ കൂടുതൽ നിയന്ത്രണം നൽകുന്ന ഘടനാപരമായ പരിഷ്കാരങ്ങൾ അവതരിപ്പിച്ചു.
* നാഷണൽ ക്രെഡിറ്റ് ഫ്രെയിംവർക്ക് (NCrF): 170 സർവ്വകലാശാലകൾ നടപ്പിലാക്കിയ ഈ സംവിധാനം, വിദ്യാർത്ഥികൾക്ക് അവരുടെ അക്കാദമികവും, നൈപുണ്യപരവുമായ കഴിവുകളുടെ അടിസ്ഥാനത്തിൽ, അനുഭവങ്ങളിലൂടെയുള്ള പഠനത്തിലൂടെ ക്രെഡിറ്റ് നേടാൻ അവസരം നൽകുന്നു.
* അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റ്സ് (ABC): ഇതിനകം 2,469 വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇതിൻ്റെ ഭാഗമാവുകയും 32 കോടിയിലധികം വിദ്യാർത്ഥി ഐഡികൾ വിതരണം ചെയ്യുകയും ചെയ്തിട്ടുണ്ട്. പഠനത്തിൻ്റെ പുരോഗതി നഷ്ടപ്പെടാതെ തന്നെ വിവിധ സ്ഥാപനങ്ങളിൽ തങ്ങളുടെ ക്രെഡിറ്റുകൾ സൂക്ഷിക്കാനും മാറ്റാനും ഉപയോഗിക്കാനും ഇത് വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നു.
* എപാർ ഐഡിയും (APAAR ID) ഉന്നതവിദ്യാഭ്യാസത്തിലെ മാറ്റങ്ങളും
'ഓട്ടോമേറ്റഡ് പെർമനൻ്റ് അക്കാദമിക് അക്കൗണ്ട് രജിസ്ട്രി' (APAAR ID), ഒരു വിദ്യാർത്ഥിയുടെ പഠനകാലയളവിലുടനീളം നേടുന്ന അക്കാദമിക്-നൈപുണ്യ ക്രെഡിറ്റുകൾ ഒരുമിച്ച് ശേഖരിക്കുന്നു. 2026 മാർച്ച് 31-ലെ കണക്കനുസരിച്ച്, വിദ്യാർത്ഥികൾക്കായി 15.48 കോടിയിലധികം സാക്ഷ്യപ്പെടുത്തിയ എപാർ ഐഡികൾ തയ്യാറാക്കിക്കഴിഞ്ഞു.
* രാജ്യത്തെ 153 സർവ്വകലാശാലകൾ ഇപ്പോൾ വർഷത്തിൽ രണ്ടുതവണയുള്ള പ്രവേശനം എന്നത്, കോഴ്സുകളിൽ ഏതുസമയത്തും ചേരാനും പഠനം നിർത്താനുമുള്ള സൗകര്യമാക്കി വിപുലീകരിച്ചിട്ടുണ്ട്. 2035-ഓടെ ഉന്നതവിദ്യാഭ്യാസ രംഗത്ത് 50 ശതമാനം മൊത്തം പ്രവേശന അനുപാതം (Gross Enrolment Ratio - GER) കൈവരിക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള സുപ്രധാനമായ ഒരു ചുവടുവെപ്പാണ് ഈ ഇളവുകൾ.
വിദ്യാഭ്യാസത്തിലെ സാങ്കേതികവിദ്യയും നവീകരണവും
ഗുണമേന്മയുള്ള വിദ്യാഭ്യാസം കൂടുതൽ വ്യാപകമാക്കുന്നതിലേക്കായി ഗവൺമെൻ്റ് ശക്തമായ ഒരു ഡിജിറ്റൽ പഠന ആവാസവ്യവസ്ഥ കെട്ടിപ്പടുത്തിട്ടുണ്ട്. 2026 ജൂണിലെ കണക്കനുസരിച്ച്, 'സ്വയം' (SWAYAM) പ്ലാറ്റ് ഫോം 18,580-ലധികം കോഴ്സുകൾ വാഗ്ദാനം ചെയ്യുന്നു. ഇതിൽ 6.1 കോടിയിലധികം രജിസ്ട്രേഷനുകളും 53.7 ലക്ഷത്തിലധികം സർട്ടിഫിക്കേഷനുകളും രേഖപ്പെടുത്തിയിട്ടുണ്ട്. 'സ്വയം പ്രഭ' (SWAYAM PRABHA), 'പിഎം ഇ-വിദ്യ' (PM e-VIDYA), 'ദീക്ഷ' (DIKSHA) എന്നിവ ടെലിവിഷൻ, റേഡിയോ, ഡിജിറ്റൽ ഉള്ളടക്കങ്ങൾ, ഇ-വിഷയങ്ങൾ എന്നിവയിലൂടെ പഠന സൗകര്യങ്ങൾ കൂടുതൽ വ്യാപിപ്പിച്ചു. ദീക്ഷയിൽ മാത്രം 135 ഭാഷകളിലായി 3.66 ലക്ഷത്തിലധികം ഇ-കണ്ടൻ്റ് വിഷയങ്ങൾ ലഭ്യമാണ്.
ഉന്നതവിദ്യാഭ്യാസ തലത്തിൽ, 'ഒരു രാജ്യം ഒരു സബ്സ്ക്രിപ്ഷൻ' (One Nation One Subscription) പദ്ധതി 7,414 സ്ഥാപനങ്ങളിലായി അക്കാദമിക്-ഗവേഷണ വിഷയങ്ങളുടെ ലഭ്യത വർദ്ധിപ്പിച്ചു, ഇത് ഏകദേശം 99 ലക്ഷം ഉപഭോക്താക്കൾക്ക് പ്രയോജനപ്പെടുന്നു.
നവീകരണവും സംരംഭകത്വവും വളർത്തുന്നതിനായി, 'അടൽ ഇന്നൊവേഷൻ മിഷൻ' 10,000-ത്തിലധികം അടൽ ടിങ്കറിംഗ് ലാബുകൾ (Atal Tinkering Labs) സ്ഥാപിച്ചിട്ടുണ്ട്. ഇത് 1.1 കോടിയിലധികം വിദ്യാർത്ഥികളെ ശാക്തീകരിക്കുകയും വളർന്നുവരുന്ന സാങ്കേതികവിദ്യകളിൽ 16 ലക്ഷത്തിലധികം പ്രോജക്ടുകളുടെ വികാസത്തിന് പിന്തുണ നൽകുകയും ചെയ്തു. കൂടാതെ, 72 അടൽ ഇൻകുബേഷൻ സെൻ്ററുകൾ 6,700-ലധികം സ്റ്റാർട്ടപ്പുകളെ പിന്തുണയ്ക്കുകയും 32,000-ത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സഹായിക്കുകയും ചെയ്തിട്ടുണ്ട്.
ഉന്നതവിദ്യാഭ്യാസം: കൂടുതൽ സ്ഥാപനങ്ങളും വിപുലമായ സ്വാധീനവും
2014 മുതൽ യുവജനങ്ങൾക്കായുള്ള ഇന്ത്യയുടെ ഉന്നതവിദ്യാഭ്യാസ അടിസ്ഥാന സൗകര്യങ്ങളുടെ ഭൗതികമായ വികാസം വളരെ വലുതും തന്ത്രപരമായി നയിക്കപ്പെട്ടതുമാണ്.

* ഉന്നതവിദ്യാഭ്യാസ രംഗത്തെ ആകെ പ്രവേശനം 2014-15 ലെ 3.42 കോടിയിൽ നിന്ന് 2022-23 ൽ 4.46 കോടിയായി ഉയർന്നു.
* 24.69 കോടി വിദ്യാർത്ഥികൾക്ക് പഠനസൗകര്യമൊരുക്കുന്ന 14.71 ലക്ഷം സ്കൂളുകളുമായി ലോകത്തിലെ ഏറ്റവും വലിയ സ്കൂൾ സംവിധാനമുള്ള രാജ്യമായി ഇന്ത്യ മാറി. ഇതിന് പിന്തുണയുമായി 1.01 കോടിയിലധികം അധ്യാപകരുമുണ്ട്.
* മെഡിക്കൽ കോളേജുകളുടെ എണ്ണം 2014-ലെ 431-ൽ നിന്ന് 2025-26 ൽ 818 ആയി വർദ്ധിച്ചു. 2025-26 ലെ കണക്കനുസരിച്ച് എം.ബി.ബി.എസ്., പി.ജി.സീറ്റുകൾ യഥാക്രമം 1,28,976, 85,822 എന്നിങ്ങനെ ഉയർന്നു.
* തിരുപ്പതി, പാലക്കാട്, ഭിലായ്, ജമ്മു, ധാർവാഡ് എന്നീ അഞ്ച് ഐ.ഐ.ടി.കൾ വിപുലീകരിക്കുകയും 6,576-ലധികം സീറ്റുകൾ വർദ്ധിപ്പിക്കുകയും ചെയ്തു. ഇതിലൂടെ പഠനത്തിന് അവസരം ലഭിക്കുന്നവരുടെ എണ്ണം ഇരട്ടിയിലധികമായി മാറി.
* ഇന്ത്യയുടെ അന്താരാഷ്ട്ര അക്കാദമിക് സാന്നിധ്യവും വളരുകയാണ്. സാൻസിബാർ, അബുദാബി എന്നിവിടങ്ങളിൽ രണ്ട് അന്താരാഷ്ട്ര ഐ.ഐ.ടി. കാമ്പസുകൾ സ്ഥാപിച്ചു. 2025 സെപ്റ്റംബറിൽ ഐ.ഐ.എം. അഹമ്മദാബാദ്, ദുബായിൽ കാമ്പസ് ആരംഭിച്ചു. കൂടാതെ 15 വിദേശ സർവ്വകലാശാലകൾ ഇന്ത്യയിൽ കാമ്പസുകൾ സ്ഥാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
* ഇന്ത്യൻ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇപ്പോൾ പ്രശസ്തമായ ആഗോള സ്ഥാപനങ്ങളുമായി സഹകരിച്ച് ട്വിന്നിംഗ് (Twinning), ജോയിൻ്റ് (Joint), ഡ്യുവൽ ഡിഗ്രി (Dual degree) പ്രോഗ്രാമുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. രാജ്യത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എണ്ണം 2014-15 ലെ 51,000-ൽ നിന്ന് 2025 ജൂണിലെ കണക്കനുസരിച്ച് 70,000-ത്തിലധികമായി വർദ്ധിച്ചു.
നൈപുണ്യ വികസനം: ഭാവിക്ക് അനുയോജ്യമായ തൊഴിൽപ്പടയെ വാർത്തെടുക്കൽ
കഴിഞ്ഞ 12 വർഷത്തിനിടയിൽ, രാജ്യത്തെ യുവജനങ്ങളെ ആഗോള സമ്പദ്വ്യവസ്ഥയുടെ ചാലകശക്തിയായി മാറ്റുക എന്ന ലക്ഷ്യത്തോടെ ഗവൺമെൻ്റ് ബഹുമുഖ നൈപുണ്യ വികസന ആവാസവ്യവസ്ഥ കെട്ടിപ്പടുത്തിട്ടുണ്ട്. ഈ വ്യവസ്ഥാപിത ശ്രമം, പരമ്പരാഗത തൊഴിലധിഷ്ഠിത പരിശീലനങ്ങളിൽ നിന്ന് മാറി, ഹൈടെക് യോഗ്യതയ്ക്കും വ്യവസായ നൈപുണ്യത്തിനും മുൻഗണന നൽകുന്ന തരത്തിൽ; വിപണിയിലെ ആവശ്യകതയ്ക്ക് അനുസരിച്ചുള്ളതും വ്യവസായ മേഖലയുമായി ബന്ധിപ്പിച്ചതുമായ ഒരു മാതൃകയിലേക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചു.
സ്കിൽ ഇന്ത്യ മിഷൻ (SIM)
2015-ൽ ആരംഭിച്ച സ്കിൽ ഇന്ത്യ മിഷൻ, നൈപുണ്യ വികസന കേന്ദ്രങ്ങളുടെ വിപുലമായ ശൃംഖലയിലൂടെ നൈപുണ്യ പരിശീലനം, പുന:പരിശീലനം, ഉന്നത നൈപുണ്യ പരിശീലനം എന്നിവ നൽകിവരുന്നു. സ്കിൽ ഇന്ത്യ മിഷൻ പരിപാടി ഫലപ്രദമായി നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഗവൺമെൻ്റ് നിരവധി സുപ്രധാന പദ്ധതികൾ അവതരിപ്പിച്ചിട്ടുണ്ട്:
* പ്രധാനമന്ത്രി കൗശൽ വികാസ് യോജന (PMKVY)
* ജൻ ശിക്ഷൺ സൻസ്ഥാൻ (JSS)
* നാഷണൽ അപ്രൻ്റീസ്ഷിപ്പ് പ്രൊമോഷൻ സ്കീം (NAPS)
* ഇൻഡസ്ട്രിയൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകളിലെ (ITIs) ക്രാഫ്റ്റ്സ്മാൻ ട്രെയിനിംഗ് സ്കീം (CTS)
പ്രധാനമന്ത്രി കൗശൽ വികാസ് യോജന
2015-ൽ ആരംഭിച്ച ഈ പദ്ധതി തൊഴിലവസരങ്ങളുമായും സംരംഭകത്വവുമായും ബന്ധിപ്പിച്ചിട്ടുള്ള, വിപണിയിലെ ആവശ്യങ്ങൾക്ക് അനുസൃതമായ ഹ്രസ്വകാല നൈപുണ്യ വികസനത്തിനായുള്ള ഒരു മുൻനിര പദ്ധതിയാണ്. തുടക്കത്തിലെ പ്രോത്സാഹനാടിസ്ഥാനത്തിലുള്ള ഒരു സർട്ടിഫിക്കേഷൻ പദ്ധതി എന്ന നിലയിൽ നിന്നും, വൻതോതിലുള്ളതും ആവശ്യകതയ്ക്ക് അനുസരിച്ചുള്ളതും ഫലപ്രാപ്തിയിൽ ഊന്നിയതുമായ ഒരു നൈപുണ്യ വികസന ആവാസവ്യവസ്ഥയായി നാല് ഘട്ടങ്ങളിലൂടെ ഇത് വളർന്നു.

PMKVY 1.0 (2015-16): 19 ലക്ഷത്തിലധികം ഉദ്യോഗാർത്ഥികൾക്ക് പരിശീലനം നൽകി.
PMKVY 2.0 (2016-20): 1.10 കോടിയിലധികം ഉദ്യോഗാർത്ഥികൾക്ക് പരിശീലനവും മാർഗ്ഗനിർദ്ദേശവും നൽകി.
PMKVY 3.0 (2020-22): 7 ലക്ഷത്തിലധികം ഉദ്യോഗാർത്ഥികൾക്ക് പരിശീലനം നൽകി.
PMKVY 3.0-ന് കീഴിൽ, കോവിഡ് പോരാളികൾക്കായുള്ള പ്രത്യേക ക്രാഷ് കോഴ്സ് പ്രോഗ്രാം, സ്കിൽ ഹബ് പദ്ധതി തുടങ്ങിയ പ്രത്യേക സംരംഭങ്ങൾ ഗവൺമെൻ്റ് അവതരിപ്പിച്ചു. ഇവ ദേശീയ വിദ്യാഭ്യാസ നയം 2020-ന് അനുസൃതമായി തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തെയും വ്യവസായങ്ങൾക്ക് അനുയോജ്യമായ പരിശീലനത്തെയും പ്രോത്സാഹിപ്പിക്കുകയും, നൈപുണ്യത്തെ പ്രധാന വിദ്യാഭ്യാസ രീതിയുമായി സംയോജിപ്പിക്കുകയും ചെയ്തു.
PMKVY 4.0 (2022-26): പ്രായോഗികവും ഭാവിക്ക് അനുയോജ്യവുമായ നൈപുണ്യങ്ങൾക്ക് മുൻഗണന നൽകിക്കൊണ്ട്, PMKVY പരിശീലനത്തെ നാഷണൽ സ്കിൽ ക്വാളിഫിക്കേഷൻ ഫ്രെയിംവർക്കുമായി (NSQF) ബന്ധിപ്പിച്ചിരിക്കുന്നു.

തൊഴിലിടങ്ങളിൽ നേരിട്ടുള്ള പരിചയം (On-the-job exposure) നൽകുന്ന ഈ പരിശീലനം; നിർമ്മിത ബുദ്ധി (AI), ഡ്രോണുകൾ, ഗ്രീൻ എനർജി, ഇലക്ട്രോണിക്സ് തുടങ്ങിയ വളർന്നുവരുന്ന മേഖലകളെക്കൂടി ഉൾക്കൊള്ളുന്നു. വ്യവസായ രംഗത്തെ പ്രമുഖർ നയിക്കുന്ന സെക്ടർ സ്കിൽ കൗൺസിലുകളാണ് (SSCs) ഇതിലെ തൊഴിൽ ചുമതലകൾ രൂപകൽപ്പന ചെയ്യുന്നത്.
2026 ജൂണിലെ കണക്കനുസരിച്ച്, 36 സംസ്ഥാനങ്ങളിലെ 741 ജില്ലകളിലെ 40 മേഖലകളിലായി 27 ലക്ഷത്തിലധികം ഉദ്യോഗാർത്ഥികൾക്ക് ഇതിനകം പരിശീലനം നൽകിക്കഴിഞ്ഞു.
ജൻ ശിക്ഷൺ സൻസ്ഥാൻ (JSS)
2018 മുതൽ ജൻ ശിക്ഷൺ സൻസ്ഥാനുകളിൽ വരുത്തിയ മാറ്റങ്ങളോടെ ഇന്ത്യയിലെ നൈപുണ്യ വികസനം യഥാർത്ഥത്തിൽ എല്ലാവരെയും ഉൾക്കൊള്ളുന്ന ഒന്നായി മാറി. തയ്യൽ, എംബ്രോയ്ഡറി, കരകൗശലവസ്തുക്കളുടെ നിർമ്മാണം, ഭക്ഷ്യസംസ്കരണം, ആരോഗ്യ സംബന്ധിയായ സേവനങ്ങൾ തുടങ്ങി പ്രാദേശികമായ ആവശ്യകതകൾക്ക് അനുസൃതമായാണ് ഇതിലെ കോഴ്സുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്; ഇത് പ്രാദേശിക തലത്തിൽ കൂടുതൽ ഉപജീവനമാർഗ്ഗങ്ങൾ സൃഷ്ടിക്കുന്നതിലേക്ക് നയിച്ചു.
പ്രധാന നേട്ടങ്ങൾ:
* 2018 മുതൽ 2026 മാർച്ച് 31 വരെയുള്ള കാലയളവിൽ ആകെ 36.48 ലക്ഷം ഗുണഭോക്താക്കൾക്ക് പരിശീലനം നൽകി.
* 2026 മാർച്ച് 31-ലെ കണക്കനുസരിച്ച് 26,720 ഗോത്രവർഗ്ഗ ഗുണഭോക്താക്കൾ പേര് രജിസ്റ്റർ ചെയ്യുകയും അതിൽ 26,519 പേർ വിജയകരമായി പരിശീലനം പൂർത്തിയാക്കുകയും ചെയ്തു.
* 2024 ഡിസംബർ മുതൽ, ജൻ ശിക്ഷൺ സൻസ്ഥാൻ്റെ ഉൽപ്പന്നങ്ങൾ ഉദ്യംകാർട്ട് (UdyamKart) പോർട്ടൽ വഴി വിപണനം ചെയ്യുന്നുണ്ട്. ഇത് കരകൗശല തൊഴിലാളികളെയും ചെറുകിട സംരംഭകരെയും വാങ്ങലുകാരുമായി നേരിട്ട് ബന്ധിപ്പിക്കുന്നു.
നാഷണൽ അപ്രൻ്റിസ്ഷിപ്പ് പ്രൊമോഷൻ സ്കീം (NAPS)
2016 ഓഗസ്റ്റിൽ ആരംഭിച്ച ഈ പദ്ധതി നിലവിൽ അതിൻ്റെ രണ്ടാം ഘട്ടമായ NAPS 2.0 ലൂടെയാണ് നടപ്പിലാക്കിവരുന്നത്. അപ്രൻ്റിസുകൾക്ക് ഭാഗികമായി സ്റ്റൈപ്പൻഡ് നൽകിക്കൊണ്ട് അപ്രൻ്റിസ്ഷിപ്പ് പരിശീലനത്തെ ഈ പദ്ധതി പ്രോത്സാഹിപ്പിക്കുന്നു. "പഠനത്തോടൊപ്പം സമ്പാദ്യം" (Earn while you learn), വ്യവസായ കേന്ദ്രീകൃതമായ നൈപുണ്യ വികസനം എന്നിവയുടെ ഒരു പ്രധാനസ്തംഭമായി അപ്രൻ്റീസ്ഷിപ്പ് തുടരുന്നു. NAPS പോർട്ടൽ വഴി സ്റ്റൈപ്പൻ്റിൻ്റെ 25% (പ്രതിമാസം ₹1,500 വരെ) ഗവൺമെൻ്റ് നേരിട്ട് അപ്രൻ്റിസുകളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് എത്തിക്കുന്നു.

* 2016 മുതൽ 2026 മാർച്ച് 31 വരെയുള്ള കാലയളവിൽ ഓട്ടോമോട്ടീവ്, ഐടി-ഐടിഇഎസ് (IT-ITeS), ഇലക്ട്രോണിക്സ്, റീട്ടെയിൽ, മാനുഫാക്ചറിംഗ് തുടങ്ങിയ വിവിധ മേഖലകളിലായി 54.41 ലക്ഷത്തിലധികം അപ്രൻ്റീസുകളെ നിയമിച്ചിട്ടുണ്ട്.
* 2025 സെപ്റ്റംബറിൽ ആരംഭിച്ച സി.ഓ.പി (Certificate of Proficiency), നിശ്ചിത കാലാവധിയും പ്രായോഗിക മൂല്യനിർണ്ണയവും പൂർത്തിയാക്കുന്ന അപ്രൻ്റിസുകൾക്കുള്ള ഒരു അധിക അംഗീകാരമാണ്. 2026 മാർച്ച് 31-ലെ കണക്കനുസരിച്ച് 67,711 സി.ഓ.പികൾ വിതരണം ചെയ്തിട്ടുണ്ട്.
ക്രാഫ്റ്റ്സ്മാൻ ട്രെയിനിംഗ് സ്കീം (CTS)
ആഭ്യന്തര വ്യവസായ മേഖലകളിലേക്ക് വിവിധ തൊഴിലുകളിൽ (Trades) വിദഗ്ദ്ധരായ തൊഴിലാളികളുടെ തുടർച്ചയായ ലഭ്യത ക്രാഫ്റ്റ്സ്മാൻ ട്രെയിനിംഗ് സ്കീം ഉറപ്പാക്കുന്നു. വ്യവസ്ഥാപിതമായ പരിശീലനത്തിലൂടെ വ്യാവസായിക ഉൽപ്പാദനത്തിൻ്റെ അളവും ഗുണനിലവാരവും മെച്ചപ്പെടുത്തുകയാണ് ഇത് ലക്ഷ്യമിടുന്നത്. കൂടാതെ, തൊഴിൽ ലഭിക്കാൻ അനുയോജ്യമായ നൈപുണ്യ പരിശീലനം നൽകിക്കൊണ്ട് വിദ്യാസമ്പന്നരായ യുവാക്കൾക്കിടയിലെ തൊഴിലില്ലായ്മ കുറയ്ക്കാനും ഈ പദ്ധതി ശ്രമിക്കുന്നു.
* രാജ്യത്തുടനീളമുള്ള 14,688 ഇൻഡസ്ട്രിയൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകളിലൂടെ (ഗവൺമെൻ്റ് - 3,345, പ്രൈവറ്റ് - 11,343) 169 കോഴ്സുകളിലാണ് സി.ടി.എസ്. ന് കീഴിൽ പരിശീലനം നൽകുന്നത്.
* 2026 മാർച്ചിലെ കണക്കനുസരിച്ച്, കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ 14 പുതിയ സി.ടി.എസ്. കോഴ്സുകൾ വികസിപ്പിക്കുകയും നിലവിലുള്ള 22 കോഴ്സുകൾ പരിഷ്ക്കരിക്കുകയും ചെയ്തിട്ടുണ്ട്. ഈ കോഴ്സുകൾ വ്യവസായ മേഖലയുടെ ആവശ്യങ്ങൾക്ക് അനുസൃതമായി രൂപപ്പെടുത്തിയവയാണ്.
ഇൻഡസ്ട്രിയൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകൾ (ITIs)
രാജ്യത്തെ ദീർഘകാല തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിൻ്റെ നട്ടെല്ലാണ് ഐ.ടി.ഐ.കൾ (ITIs). ഇവ വ്യവസായ ലോകത്തേക്ക് വിദഗ്ദ്ധരായ തൊഴിലാളികളുടെ നിരന്തരമായ ഒഴുക്ക് ഉറപ്പാക്കുന്നു. കഴിഞ്ഞ 12 വർഷത്തിനിടയിൽ, ഈ ശൃംഖല വലിയ രീതിയിലുള്ള വിപുലീകരണത്തിനും ആധുനികവൽക്കരണത്തിനും വിധേയമാകുന്നുണ്ടെന്ന് ഗവൺമെൻ്റ് ഉറപ്പുവരുത്തിയിട്ടുണ്ട്.
പിഎം-സേതു (PM–SETU)
2025 ഒക്ടോബറിലാണ് 'പിഎം-സേതു' (പ്രധാനമന്ത്രി സ്കില്ലിംഗ് ആൻഡ് എംപ്ലോയബിലിറ്റി ട്രാൻസ്ഫോർമേഷൻ ത്രൂ അപ്ഗ്രേഡഡ് ഐടിഐസ്) ആരംഭിച്ചത്. ഏകദേശം 60,000 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന, കേന്ദ്ര സഹായത്തോടെയുള്ള പദ്ധതിയാണിത്.
പ്രധാന സവിശേഷതകൾ:
* അത്യാധുനിക അടിസ്ഥാന സൗകര്യങ്ങളോടും ആധുനിക ഉപകരണങ്ങളോടും കൂടി 1,000 ഗവൺമെൻ്റ് ഐ.ടി.ഐകളെ (200 ഹബ്ബ് ഐ.ടി.ഐകളും 800 സ്പോക്ക് ഐ.ടി.ഐകളും) ഹബ്ബ് ആൻഡ് സ്പോക്ക് മാതൃകയിൽ (Hub-and-spoke model) നവീകരിക്കും.
* ഐ.ടി.ഐ. ക്ലസ്റ്ററുകളുടെ സംയുക്ത ഉടമസ്ഥതയ്ക്കും നടത്തിപ്പിനുമായി മുഖ്യ വ്യവസായ പങ്കാളികളുമായി (Anchor Industry Partners) ചേർന്ന് 'സ്പെഷ്യൽ പർപ്പസ് വെഹിക്കിളുകൾ' (SPVs) രൂപീകരിക്കും.
* തൊഴിൽ വിപണിയിലെ ആവശ്യകതയ്ക്ക് അനുസൃതമായി പുതിയ കോഴ്സുകൾ അവതരിപ്പിക്കുകയും നിലവിലുള്ളവ പുനർരൂപകൽപ്പന ചെയ്യുകയും ചെയ്യും. ഇതിൽ വലിയ ആവശ്യക്കാരുള്ള പരമ്പരാഗത ട്രേഡുകളെ ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് നവീകരിക്കുന്നതും ഉൾപ്പെടുന്നു.
* ഹരിയാന, കർണാടക, തമിഴ്നാട് ഉൾപ്പെടെയുള്ള നിരവധി സംസ്ഥാനങ്ങൾ തങ്ങളുടെ പ്രധാന കരുത്ത് മുൻനിർത്തി ഈ 1,000 ഐ.ടി.ഐ.കളുടെ നവീകരണത്തിൽ പങ്കാളികളാകുന്നുണ്ട്.
* ആഗോള പങ്കാളിത്തത്തോടെ ഭുവനേശ്വർ, ചെന്നൈ, ഹൈദരാബാദ്, കാൺപൂർ, ലുധിയാന എന്നീ അഞ്ച് നാഷണൽ സ്കിൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകളെ (NSTIs) നൈപുണ്യ വികസനത്തിനായുള്ള 'ദേശീയ മികവിൻ്റെ കേന്ദ്രങ്ങളായി' (National Centres of Excellence) വികസിപ്പിക്കും.

സോർ - SOAR (Skilling for AI Readiness)
2025 ജൂലൈയിൽ ആരംഭിച്ച 'SOAR' പദ്ധതി, 6 മുതൽ 12 വരെയുള്ള ക്ലാസുകളിലെ സ്കൂൾ വിദ്യാർത്ഥികൾക്ക് നിർമ്മിതബുദ്ധിയെ(AI) കുറിച്ച് അവബോധവും അടിസ്ഥാന നൈപുണ്യവും പകർന്നുനൽകുന്നു. കൂടാതെ, പഠന പ്രക്രിയയിൽ AI ആശയങ്ങൾ ഉൾപ്പെടുത്താൻ അധ്യാപകരെ ഇത് പ്രാപ്തരാക്കുന്നു. വിദ്യാർത്ഥികൾക്കായി 15 മണിക്കൂർ വീതമുള്ള മൂന്ന് മോഡ്യൂളുകളാണ് ഈ പ്രോഗ്രാം വാഗ്ദാനം ചെയ്യുന്നത്:

*ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിനെക്കുറിച്ച് അവബോധമുള്ളവരാകുക (AI to be Aware)
*ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് മേഖലയിൽ ഉയർന്ന ലക്ഷ്യങ്ങൾ വെച്ചുപുലർത്തുക (AI to Aspire)
*ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൽ നൈപുണ്യം ആർജിക്കുക (AI to Acquire)
ഇതിനുപുറമേ, അധ്യാപകർക്കായി 45 മണിക്കൂർ നീളുന്ന ഒരു പ്രത്യേക മോഡ്യൂളും മുന്നോട്ടുവയ്ക്കുന്നുണ്ട്. A I യുടെ ധാർമ്മികമായ ഉപയോഗം (Ethical AI use), മെഷീൻ ലേണിംഗിൻ്റെ അടിസ്ഥാന ആശയങ്ങൾ തുടങ്ങിയ വിഷയങ്ങളിലാണ് ഇതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
'SOAR' പദ്ധതിക്ക് കീഴിൽ ഐബിഎം, മൈക്രോസോഫ്റ്റ്, സിസ്കോ തുടങ്ങിയ ആഗോള സാങ്കേതിക പ്രമുഖരുമായി സഹകരിച്ച് ഹ്രസ്വകാല കോഴ്സുകൾ ആരംഭിച്ചിട്ടുണ്ട്. ഈ പങ്കാളിത്തങ്ങൾ യുവാക്കളെ ഭാവിക്ക് അനുയോജ്യമായരീതിയിൽ നൈപുണ്യസജ്ജരാക്കുന്നു; ഇത് അവർ ഇന്നത്തെ ജോലികൾക്ക് മാത്രമല്ല, നാളെയുടെ അവസരങ്ങൾക്കും കൂടി യോഗ്യരാണെന്ന് ഉറപ്പുവരുത്തുന്നു.
പ്രൈം മിനിസ്റ്റർ ഇൻ്റേൺഷിപ്പ് സ്കീം (PMIS)
അക്കാദമിക് പഠനവും വ്യവസായ മേഖലയുടെ ആവശ്യകതകളും തമ്മിലുള്ള വ്യത്യാസം ഇല്ലാതാക്കുന്നതിനുള്ള ഒരു മുൻനിര പരിവർത്തന പദ്ധതിയാണ് പ്രൈം മിനിസ്റ്റർ ഇൻ്റേൺഷിപ്പ് സ്കീം (PMIS). 2024 ഒക്ടോബറിൽ ആരംഭിച്ച ഈ പദ്ധതി, രാജ്യത്തുടനീളമുള്ള യുവാക്കൾക്ക് വ്യവസ്ഥാപിതവും വേതനത്തോടുകൂടിയതുമായ ഇൻ്റേൺഷിപ്പ് അവസരങ്ങൾ നൽകാൻ ലക്ഷ്യമിടുന്നു.
പ്രധാന സവിശേഷതകൾ:
* 2026 മേയിലെ കണക്കനുസരിച്ച് അറുപത്തിമൂന്നായിരത്തിലധികം ഇൻ്റേൺഷിപ്പ് അവസരങ്ങൾ ലഭ്യമാണ്.
* 9,000 രൂപ പ്രതിമാസ ധനസഹായം ( ഗവൺമെൻ്റിൻ്റെയും കമ്പനിയുടെയും സംയുക്ത വിഹിതം).
* ഒറ്റത്തവണയായി നൽകുന്ന 6,000 രൂപ (Incidental grant).
* കോർപ്പറേറ്റ് കാര്യ മന്ത്രാലയവും (MCA) ഇൻ്റേൺഷിപ്പ് നൽകുന്ന കമ്പനിയും സംയുക്തമായി നൽകുന്ന ഡിജിറ്റൽ സർട്ടിഫിക്കറ്റ്.
* ഇൻ്റേൺഷിപ്പ് ചെയ്യുന്നവർക്ക് പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമാ യോജന, പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന എന്നിവയ്ക്ക് കീഴിൽ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നു.
* എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 730-ലധികം ജില്ലകളിൽ, ഇരുപത്തഞ്ചിലധികം മേഖലകളിലായി ഈ അവസരങ്ങൾ ലഭ്യമാണ്.
അവസരങ്ങളിൽ നിന്ന് സ്വാധീനത്തിലേക്ക്: കരിയർ രൂപപ്പെടുത്തുന്ന ഇൻ്റേൺഷിപ്പുകൾ
ഡൽഹിയിൽ നിന്നുള്ള 23 വയസ്സുകാരിയും പൊളിറ്റിക്കൽ സയൻസ് ബിരുദധാരിയുമായ അവി റാണ, ഒ.എൻ.ജി.സി. (ONGC)-യുടെ നൈപുണ്യ വികസന കേന്ദ്രത്തിലും കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻസ് വിഭാഗത്തിലുമാണ് ഇൻ്റേൺഷിപ്പ് ചെയ്തത്. ഇൻ്റേൺഷിപ്പ് കാലയളവിൽ ബ്രാൻഡ് മാനേജ്മെൻ്റ് , സ്പോൺസർഷിപ്പുകൾ, പരസ്യങ്ങൾ, സാപ് (SAP) വർക്ക്ഫ്ലോകൾ എന്നിവയിൽ പ്രവർത്തിച്ച അവർക്ക്, ഒരു ഓർഗനൈസേഷൻ്റെ പ്രവർത്തന രീതികളെക്കുറിച്ച് പ്രായോഗികമായ അറിവ് ലഭിച്ചു. ഈ യാത്രയിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു അനുഭവം വ്യവസായ വിദഗ്ദ്ധർ ഉൾപ്പെടെയുള്ള മുതിർന്ന നേതൃത്വവുമായി സംവദിക്കാൻ കഴിഞ്ഞതാണ്; ഇത് അവരുടെ കാഴ്ചപ്പാടുകൾ വിപുലീകരിക്കുകയും ആത്മവിശ്വാസം വർദ്ധിപ്പിക്കുകയും ചെയ്തു. ക്ലാസ് റൂം പഠനത്തിന് അപ്പുറമുള്ള യഥാർത്ഥ തൊഴിൽ ലോകത്തെ പരിചയപ്പെടാനും ഒരു പ്രൊഫഷണൽ കരിയറിനായി സ്വയം സജ്ജമാകാനും ഈ ഇൻ്റേൺഷിപ്പ് അവരെ സഹായിച്ചു.
സ്കിൽ ഇന്ത്യ ഡിജിറ്റൽ ഹബ് (SIDH): നൈപുണ്യ വികസനത്തിനായി ഒരു ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യം
2023-ൽ ആരംഭിച്ച സ്കിൽ ഇന്ത്യ ഡിജിറ്റൽ ഹബ് (SIDH), നൈപുണ്യ വികസനം, തൊഴിൽ, അപ്രൻ്റിസ്ഷിപ്പ്, സംരംഭകത്വം എന്നിവയ്ക്കായുള്ള ഒരു ഏകീകൃത ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യ (Digital Public Infrastructure) പ്ലാറ്റ്ഫോമായി പ്രവർത്തിക്കുന്നു. ഇത് പഠിതാക്കൾ, പരിശീലന ദാതാക്കൾ, തൊഴിലുടമകൾ, ഗവൺമെൻ്റ് പദ്ധതികൾ എന്നിവരെ ഒരൊറ്റ ഡിജിറ്റൽ പ്ലാറ്റ് ഫോമിൽ കോർത്തിണക്കുന്നു. നൈപുണ്യ വികസന മേഖലയിലുടനീളമുള്ള അവസരങ്ങളും സേവനങ്ങളും ലഭ്യമാക്കുന്നത് SIDH തികച്ചും ലളിതമാക്കി മാറ്റിയിട്ടുണ്ട്.
2026 മേയിലെ കണക്കനുസരിച്ച്, 1.89 കോടിയിലധികം രജിസ്റ്റർ ചെയ്ത ഉപഭോക്താക്കൾ SIDH-നുണ്ട്. കൂടാതെ 1.38 കോടിയോളം ഇ-കെവൈസി (e-KYC) പരിശോധനകൾ പൂർത്തിയാക്കുകയും 23 ഭാഷകളിൽ അവസരങ്ങൾ ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട്. വിവിധ മേഖലകളിലായി ആയിരത്തിലധികം കോഴ്സുകളും ഈ പ്ലാറ്റ് ഫോമിൽ ലഭ്യമാണ്. കൂടാതെ ഡിജിലോക്കർ (DigiLocker), ഇ-ശ്രം (e-Shram), നാഷണൽ കരിയർ സർവീസ് (NCS), യു.ഐ.ഡി.എ.ഐ. (UIDAI), പബ്ലിക് ഫിനാൻഷ്യൽ മാനേജ്മെൻ്റ് സിസ്റ്റം (PFMS) തുടങ്ങിയ പ്രധാന ദേശീയ ഡിജിറ്റൽ സംവിധാനങ്ങളുമായി ഈ പ്ലാറ്റ് ഫോം ബന്ധിപ്പിച്ചിരിക്കുന്നു.

'സങ്കൽപ്' (SANKALP) പദ്ധതിയിലൂടെ നൈപുണ്യ വികസന ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തൽ
ഉപജീവന മാർഗ്ഗങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നൈപുണ്യ സമ്പാദനവും വിജ്ഞാന അവബോധവും ലക്ഷ്യമിട്ടുള്ള സങ്കൽപ് പ്രോഗ്രാം, ലോകബാങ്കിൻ്റെ സഹായത്തോടെ 2018-ൽ ആരംഭിക്കുകയും 2025 മാർച്ചിൽ അവസാനിക്കുകയും ചെയ്ത പദ്ധതിയാണ്. ആകെ 1,650 കോടി രൂപ ചെലവ് വന്ന ഈ പദ്ധതി; സ്ഥാപനങ്ങളെ ശക്തിപ്പെടുത്തൽ, ഗുണനിലവാരം ഉറപ്പാക്കൽ, എല്ലാവരെയും ഉൾക്കൊള്ളുന്ന നൈപുണ്യ വികസനം എന്നീ മൂന്ന് പ്രധാന ലക്ഷ്യങ്ങളെ മുൻനിർത്തിയാണ് നടപ്പിലാക്കിയത്.
പ്രധാന നേട്ടങ്ങൾ:
* ജില്ലാ നൈപുണ്യ സമിതികളുടെ എണ്ണം 2019-20 ലെ 248-ൽ നിന്ന് 2024-25 ൽ 776 ആയി വർദ്ധിപ്പിച്ചു, ഇതിലൂടെ രാജ്യത്തിൻ്റെ മിക്കവാറും എല്ലാ ഭാഗങ്ങളും പദ്ധതിക്ക് കീഴിലായി.
* പ്രാദേശിക തലത്തിലുള്ള നൈപുണ്യ തന്ത്രങ്ങൾക്ക് അത്യന്താപേക്ഷിതമായ ജില്ലാ നൈപുണ്യ വികസന പദ്ധതികൾ 223-ൽ നിന്ന് 746 ജില്ലകളിലേക്ക് വ്യാപിപ്പിച്ചു. ഇത് പ്രാദേശിക സമ്പദ് വ്യവസ്ഥയ്ക്ക് അനുയോജ്യമായതും ആവശ്യകതയെ അടിസ്ഥാനമാക്കിയുള്ളതുമായ നൈപുണ്യ വികസനം ഉറപ്പാക്കി.
* ആക്സിലറേറ്റഡ് മിഷൻ ഫോർ ബെറ്റർ എംപ്ലോയ്മെൻ്റ് ആൻ്റ് റീറ്റെൻഷൻ (AMBER) പ്രോജക്ട്, നൂതനമായ പരിശീലനത്തിലൂടെ മെച്ചപ്പെട്ട തൊഴിൽ ലഭ്യതയും തൊഴിലിൽ തുടരുന്നതിനുള്ള സാഹചര്യങ്ങളും പ്രകടിപ്പിച്ചു. 2025 മാർച്ചിൽ ഇത് പൂർത്തിയാകുമ്പോഴേക്കും 24,055 ഉദ്യോഗാർത്ഥികൾക്ക് സർട്ടിഫിക്കറ്റ് നൽകുകയും 18,192 ഉദ്യോഗാർത്ഥികൾക്ക് ജോലി ലഭ്യമാക്കുകയും ചെയ്തു.
* സംരംഭകത്വ പ്രോത്സാഹന ശ്രമങ്ങളിലൂടെ 21,602 സംരംഭങ്ങൾ സ്ഥാപിക്കപ്പെടുകയും 20,875 ഉദ്യം (Udyam) രജിസ്ട്രേഷനുകൾ/ട്രേഡ് ലൈസൻസുകൾ ലഭ്യമാക്കാൻ സഹായിക്കുകയും ചെയ്തു. ഇത് ഇരുപതിനായിരത്തി അഞ്ഞൂറ്റി എഴുപത്തിയഞ്ചിലധികം ശമ്പളത്തോടുകൂടിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് കാരണമായി.
'സങ്കൽപ്' പദ്ധതിക്ക് കീഴിൽ 16 രാജ്യങ്ങളെ ഉൾപ്പെടുത്തി Global Skill Gap Study പൂർത്തിയാക്കി. ഇത് ഇരുപത്തിയയ്യായിരത്തിലധികം ഇന്ത്യൻ ഉദ്യോഗാർത്ഥികൾക്ക് അന്താരാഷ്ട്ര തൊഴിൽ വിപണിയിൽ നിയമനം ലഭിക്കുന്നത് എളുപ്പമാക്കി മാറ്റി.
സോളാർ ടെക്നീഷ്യൻ, ഇലക്ട്രോണിക്സ് മെക്കാനിക് എന്നീ ട്രേഡുകളിൽ പ്രായോഗികവും ആഴത്തിലുള്ളതുമായ പഠനാനുഭവം നൽകുന്നതിനായി, ഓഗ്മെൻ്റഡ് റിയാലിറ്റി (AR), വെർച്വൽ റിയാലിറ്റി (VR) സാങ്കേതികവിദ്യകൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ആറ് സിമുലേറ്റഡ് ഇ-സ്കിൽ ലബോറട്ടറികൾ (Simulated E-Skill Labs) വികസിപ്പിച്ചു.
യുവാക്കൾക്കായി തൊഴിൽ പാതകൾ ഒരുക്കൽ
ഇന്ത്യയുടെ ജനസംഖ്യാപരമായ നേട്ടത്തെ ദേശീയ വളർച്ചയുടെ ചാലകശക്തിയാക്കി മാറ്റുന്നതിനായി ഗവൺമെൻ്റ് വ്യവസ്ഥാപിതമായ ശ്രമങ്ങൾ നടത്തിവരുന്നുണ്ട്. വൻതോതിലുള്ള തൊഴിൽ സൃഷ്ടിയിലൂടെയും കൃത്യമായ ലക്ഷ്യത്തോടെയുള്ള നയപരമായ ഇടപെടലുകളിലൂടെയുമാണ് ഇത് നടപ്പിലാക്കുന്നത്.
കഴിഞ്ഞ ദശകത്തിലെ ഏറ്റവും ശ്രദ്ധേയമായ സാമ്പത്തിക മാറ്റങ്ങളിലൊന്ന് ഇന്ത്യൻ സമ്പദ്വ്യവസ്ഥയുടെ ഔദ്യോഗികവൽക്കരണമാണ് (Formalisation). യുവജനങ്ങളെ സംഘടിത തൊഴിൽ മേഖലയിലേക്ക് കൊണ്ടുവരുന്നതിൽ വലിയ പുരോഗതി കൈവരിക്കാൻ സാധിച്ചിട്ടുണ്ട്. ഇ.പി.എഫ്.ഒ. (EPFO) കണക്കുകൾ പ്രകാരം, 2020 ഏപ്രിൽ മുതൽ 2025 ജൂൺ വരെയുള്ള കാലയളവിൽ 18-28 വയസ്സിനിടയിലുള്ള 3.45 കോടിയിലധികം യുവജനങ്ങൾ ഔദ്യോഗിക തൊഴിൽ സേനയുടെ ഭാഗമായി മാറിയിട്ടുണ്ട്.

നേരിട്ടുള്ള തൊഴിൽ ഇടപെടലുകൾ: യുവജനങ്ങളെ അവസരങ്ങളുമായി ബന്ധിപ്പിക്കുന്നു
പ്രധാനമന്ത്രി വികസിത് ഭാരത് റോസ്ഗാർ യോജന: 2025 ഓഗസ്റ്റിൽ ഗവൺമെൻ്റ് പ്രഖ്യാപിച്ച ഈ പദ്ധതിക്ക് ഒരു ലക്ഷം കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ഇത് തൊഴിലുടമകൾക്കും ആദ്യമായി ഔദ്യോഗിക തൊഴിൽ മേഖലയിലേക്ക് പ്രവേശിക്കുന്ന ജീവനക്കാർക്കും തൊഴിലധിഷ്ഠിത പ്രോത്സാഹനങ്ങൾ നൽകുന്നു. രണ്ട് വർഷത്തിനുള്ളിൽ 3.5 കോടി തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ലക്ഷ്യമിടുന്ന ഈ പദ്ധതി, ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തൊഴിലധിഷ്ഠിത ഇടപെടലുകളിലൊന്നാണ്.
റോസ്ഗാർ മേളകൾ: 2022 ഒക്ടോബറിൽ ആരംഭിച്ച ഈ പദ്ധതി, രാജ്യത്തുടനീളം തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുന്നതിനും തൊഴിൽ സേനയെ ശക്തിപ്പെടുത്തുന്നതിനുമുള്ള ഒരു സുപ്രധാന ചുവടുവെപ്പാണ്. അർത്ഥവത്തായ തൊഴിലവസരങ്ങൾ നൽകിക്കൊണ്ട് യുവജനങ്ങളെ ശാക്തീകരിക്കാനും ദേശീയ വികസനത്തിൽ അവരുടെ പങ്കാളിത്തം വർദ്ധിപ്പിക്കാനും ഇത് ലക്ഷ്യമിടുന്നു. ഈ പദ്ധതി ആരംഭിച്ചതുമുതൽ ഇതുവരെ 18 റോസ്ഗാർ മേളകളിലൂടെ രാജ്യത്തുടനീളമുള്ള യുവജനങ്ങൾക്കായി 12 ലക്ഷത്തിലധികം നിയമന ഉത്തരവുകൾ വിതരണം ചെയ്തിട്ടുണ്ട്.
നാഷണൽ കരിയർ സർവീസ് (NCS) പോർട്ടൽ: ഇന്ത്യയുടെ ഒരു ഡിജിറ്റൽ തൊഴിൽ വിപണിയായാണ് എൻ.സി.എസ്. (NCS) പ്രവർത്തിക്കുന്നത്. 2015 ജൂലൈയിൽ ആരംഭിച്ച ഈ പോർട്ടൽ, തൊഴിലന്വേഷകരായ യുവജനങ്ങളെ വിവിധ മേഖലകളിലെ തൊഴിലുടമകളുമായി ബന്ധിപ്പിക്കുന്നു. ഇത് തൊഴിൽ വിവരങ്ങളുടെ ലഭ്യതക്കുറവ് പരിഹരിക്കുകയും എല്ലാ പ്രദേശങ്ങളിലുമുള്ള യുവജനങ്ങൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കുകയും ചെയ്യുന്നു.
2025-26 സാമ്പത്തിക വർഷത്തിലെ കണക്കനുസരിച്ച്, 2026 ജനുവരി വരെ 78.86 ലക്ഷത്തിലധികം തൊഴിലന്വേഷകരും 12.36 ലക്ഷത്തിലധികം തൊഴിലുടമകളും എൻ.സി.എസ് .പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടാതെ, ഈ സാമ്പത്തിക വർഷത്തിൽ (2025-26) 3.43 കോടിയിലധികം ഒഴിവുകൾ ഈ പോർട്ടൽ വഴി ലഭ്യമാക്കാൻ സാധിച്ചിട്ടുണ്ട്.
ആത്മനിർഭർ ഭാരത് റോസ്ഗാർ യോജന (ABRY):
കോവിഡ്-19 പാൻഡെമിക് കാലഘട്ടത്തിൽ തൊഴിലുകൾ സംരക്ഷിക്കുന്നതിനും പുതിയ തൊഴിലവസരങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് ഈ പദ്ധതി രൂപകൽപ്പന ചെയ്തത്. 2020 ഒക്ടോബർ മുതൽ 2024 മാർച്ച് വരെ പ്രവർത്തിച്ചിരുന്ന ഈ പദ്ധതി, പുതുതായി ജോലിയിൽ പ്രവേശിച്ചവരുടെ ഇ.പി.എഫ്. (EPF) വിഹിതം തൊഴിലുടമകൾക്കായി ഗവൺമെൻ്റ് നൽകിക്കൊണ്ട്, കടുത്ത സാമ്പത്തിക അനിശ്ചിതത്വത്തിൻ്റെ കാലത്ത് കമ്പനികളുടെ നിയമനച്ചെലവ് കുറയ്ക്കാൻ സഹായിച്ചു. ഈ പദ്ധതി അവസാനിച്ചപ്പോഴേക്കും 60.49 ലക്ഷം ഗുണഭോക്താക്കൾക്ക് ഇതിൻ്റെ പ്രയോജനം ലഭിച്ചു.
പ്രതിരോധ മേഖലയിൽ യുവാക്കൾ
2022 ജൂണിൽ ആരംഭിച്ച 'അഗ്നിപഥ്' പദ്ധതി 17.5 മുതൽ 21 വയസ്സുവരെയുള്ള യുവാക്കളെ 'അഗ്നിവീർ'മാരായി നാല് വർഷത്തേക്ക് സായുധ സേനയിലേക്ക് റിക്രൂട്ട് ചെയ്യുന്നു. രാജ്യസേവനത്തിന് അപ്പുറം, യുവജനങ്ങളെ അച്ചടക്കം, സാങ്കേതിക നൈപുണ്യം, നേതൃത്വപാടവം എന്നിവയാൽ സജ്ജരാക്കാൻ ഈ പ്രോഗ്രാം സഹായിക്കുന്നു. സേവന കാലാവധി പൂർത്തിയാകുമ്പോൾ, ഈ അഗ്നിവീർമാർക്ക് അവരുടെ സിവിൽ കരിയറിന് പിന്തുണയെന്നോണം ഗവൺമെൻ്റിൽ നിന്ന് 'സേവാനിധി' ധനസഹായ പാക്കേജ് ലഭിക്കുന്നു.
2025- ൻ്റെ തുടക്കത്തോടെ, ഒന്നര ലക്ഷത്തോളം അഗ്നിവീർമാർ ഈ പദ്ധതിക്ക് കീഴിൽ ചേർന്നു കഴിഞ്ഞിരുന്നു. സേവനാനന്തര തൊഴിൽ സുഗമമാക്കുന്നതിനായി, സെൻട്രൽ ആംഡ് പോലീസ് ഫോഴ്സ് (CAPFs), അസം റൈഫിൾസ് എന്നിവയിലെ റിക്രൂട്ട്മെൻ്റുകളിൽ മുൻ അഗ്നിവീർമാർക്കായി സർക്കാർ 10 ശതമാനം സംവരണവും പ്രായപരിധിയിൽ ഇളവുകളും നൽകിയിട്ടുണ്ട്.
2026 ഫെബ്രുവരിയിൽ, അഗ്നിവീർമാർക്കും മുൻ സൈനികർക്കും കൂടുതൽ തൊഴിലവസരങ്ങൾ ഉറപ്പാക്കുന്നതിനായി ഇന്ത്യൻ റെയിൽവേയും ഇന്ത്യൻ ആർമിയും ചേർന്ന് ഒരു സഹകരണ ചട്ടക്കൂട് (Framework of Cooperation) ആരംഭിച്ചു. നിലവിലുള്ള നയം അനുസരിച്ച്, ലെവൽ-1 റെയിൽവേ തസ്തികകളുടെ 10 ശതമാനവും, ലെവൽ-2-ഉം അതിനുമുകളിലുള്ളതുമായ തസ്തികകളുടെ 5 ശതമാനവും മുൻ അഗ്നിവീർമാർക്കായി സംവരണം ചെയ്തിരിക്കുന്നു. ഇത് അവർക്ക് സിവിൽ തൊഴിലുകളിലേക്ക് മാറുന്നതിനായി വ്യവസ്ഥാപിതമായ അവസരങ്ങൾ സൃഷ്ടിക്കുന്നു.
ഉൽപ്പാദന മേഖലയും വ്യാവസായിക തൊഴിൽ സൃഷ്ടിയും: മേക് ഇൻ ഇന്ത്യയും പി.എൽ.ഐ. പദ്ധതികളും
2014 സെപ്റ്റംബർ 25-ന് ഗവൺമെൻ്റ് മേക് ഇൻ ഇന്ത്യ ആരംഭിച്ചപ്പോൾ, അതിൻ്റെ ലക്ഷ്യം വ്യക്തമായിരുന്നു. ഇന്ത്യയെ ഒരു ആഗോള ഉൽപ്പാദന കേന്ദ്രമാക്കി മാറ്റുകയും വൻതോതിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുക. പന്ത്രണ്ട് വർഷങ്ങൾക്ക് ശേഷം, ഇതിൻ്റെ ഫലങ്ങൾ ഫാക്ടറികളിലും വിതരണ ശൃംഖലകളിലും ദശലക്ഷക്കണക്കിന് യുവ ഇന്ത്യക്കാരുടെ ഉപജീവനമാർഗ്ഗങ്ങളിലും ദൃശ്യമാണ്.
'മേക് ഇൻ ഇന്ത്യ 2.0' ഇപ്പോൾ 27 മേഖലകളെ ഉൾക്കൊള്ളുന്നു. ഇതിൽ 15 ഉൽപ്പാദന മേഖലകളും 12 സേവന മേഖലകളും ഉൾപ്പെടുന്നു. എയറോസ്പേസ്, ഇലക്ട്രോണിക്സ്, ഫാർമസ്യൂട്ടിക്കൽസ്, ഓട്ടോമൊബൈൽസ്, ഭക്ഷ്യസംസ്കരണം, ടെക്സ്റ്റൈൽസ്, ഡ്രോണുകൾ, ഐ.ടി എന്നിവ ഇതിൽപ്പെടുന്നു. ഇന്ത്യയിലെ നൈപുണ്യമുള്ള യുവ തൊഴിൽ ശക്തിക്ക് ഏറ്റവും കൂടുതൽ മത്സരക്ഷമതയുള്ളതും ഈ മേഖലകളിൽ തന്നെയാണ്.
ഈ സംരംഭത്തിൻ്റെ കേന്ദ്രബിന്ദു 'പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെൻ്റീവ്' (PLI) അഥവാ ഉൽപ്പാദന അധിഷ്ഠിത പ്രോത്സാഹന പദ്ധതിയാണ്. ആഭ്യന്തര ഉൽപ്പാദന വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനും രാജ്യത്തെ ഉൽപ്പാദന ആവാസവ്യവസ്ഥയിലേക്ക് പുതിയ നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനുമായി 2020 മാർച്ചിലാണ് ഗവൺമെൻ്റ് ഈ പദ്ധതി ആരംഭിച്ചത്. 14 പ്രധാന മേഖലകളിലാണ് ഇത് നടപ്പിലാക്കുന്നത്. ഇലക്ട്രോണിക്സ്, ഫാർമസ്യൂട്ടിക്കൽസ്, ഓട്ടോമൊബൈൽ നിർമ്മാണം തുടങ്ങിയ മേഖലകളിൽ ഈ പദ്ധതിയുടെ പ്രധാന നേട്ടങ്ങൾ പ്രകടമാണ്. ഇത് രാജ്യത്തിൻ്റെ ആഗോള ഉൽപ്പാദന മത്സരക്ഷമതയെ കൂടുതൽ ശക്തിപ്പെടുത്തുന്നു:
* പി.എൽ.ഐ (PLI) വഴിയുള്ള നിക്ഷേപങ്ങൾ സ്മാർട്ട്ഫോൺ ഉൽപ്പാദനത്തെ പ്രോത്സാഹിപ്പിക്കുകയും, രാജ്യത്തെ ഒരു പ്രധാന ആഗോള മൊബൈൽ ഫോൺ നിർമ്മാണ കേന്ദ്രമാക്കി മാറ്റുകയും ചെയ്തു.

* 2026 മാർച്ച് 31-ലെ കണക്കനുസരിച്ച്, വിവിധ മേഖലകളിലായി 2.40 ലക്ഷം കോടിയിലധികം രൂപ യഥാർത്ഥ നിക്ഷേപം രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് വഴി 22.66 ലക്ഷം കോടിയിലധികം രൂപയുടെ ഉൽപ്പാദനവും വിൽപ്പനയും, 14.15 ലക്ഷത്തിലധികം നേരിട്ടുള്ളതും പരോക്ഷവുമായ തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെട്ടു.
* പി.എൽ.ഐ. പദ്ധതികൾക്ക് കീഴിലുള്ള കയറ്റുമതി 15.20 ലക്ഷം കോടി രൂപ കടന്നു.
ചുരുക്കത്തിൽ, പി.എൽ.ഐ പദ്ധതികൾ കേവലം ഒരു നയം എന്നതിലുപരി വലിയൊരു സ്വാധീനമേഖലയായി മാറിക്കഴിഞ്ഞിരിക്കുന്നു.

സംരംഭകത്വം: യുവജന നേതൃത്വത്തിലുള്ള സംരംഭങ്ങളും നവീകരണങ്ങളും
കഴിഞ്ഞ 12 വർഷത്തിനിടയിൽ, യുവ ഇന്ത്യക്കാരെ തൊഴിലന്വേഷകർ എന്നതിലുപരി തൊഴിൽദാതാക്കളാക്കി മാറ്റാൻ സഹായിക്കുന്ന ശക്തമായൊരു സംരംഭകത്വ ആവാസവ്യവസ്ഥ ഗവൺമെൻ്റ് കെട്ടിപ്പടുത്തിട്ടുണ്ട്. നയപരമായ പിന്തുണ, ലളിതമായ വായ്പാ ലഭ്യത, ഡിജിറ്റൽ പ്ലാറ്റ് ഫോമുകൾ, നവീകരണങ്ങളിൽ ഊന്നിയുള്ള സംരംഭങ്ങൾ എന്നിവയിലൂടെ സംരംഭകത്വം രാജ്യത്തുടനീളം വ്യാപിപ്പിച്ചു.
സ്റ്റാർട്ടപ്പ് ഇന്ത്യ: ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ആവാസവ്യവസ്ഥ
2016 ജനുവരി 16-ന് ആരംഭിച്ച സ്റ്റാർട്ടപ്പ് ഇന്ത്യ സംരംഭം രാജ്യത്തിൻ്റെ നവീകരണത്തിൻ്റെ നട്ടെല്ലായി മാറിയിരിക്കുന്നു. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയിൽ, ഈ പ്രസ്ഥാനം രാജ്യത്തെ സാമ്പത്തിക ഗതിയെ മൗലികമായി മാറ്റുകയും യുവാക്കളെ തൊഴിലന്വേഷകരിൽ നിന്ന് ധീരരായ തൊഴിൽദാതാക്കളാക്കി പരിവർത്തിപ്പിക്കുകയും ചെയ്തു. ഇന്ത്യയിലെ സ്റ്റാർട്ടപ്പ് രംഗത്തിൻ്റെ വികാസം സൂചിപ്പിക്കുന്നത് രാജ്യത്തുടനീളം നവീകരണങ്ങൾ വ്യവസ്ഥാപിതമായി വളർന്നുവരുന്നതിനെയാണ്.

* 2014-ന് മുമ്പ് ഇന്ത്യയിൽ വെറും 350 സ്റ്റാർട്ടപ്പുകൾ മാത്രമാണുണ്ടായിരുന്നത്. എന്നാൽ 2026 ജൂണായപ്പോഴേക്കും ഇത് 2.3 ലക്ഷത്തിലധികമായി ഉയർന്നു. ഡിപ്പാർട്ട്മെൻ്റ് ഫോർ പ്രൊമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇൻ്റേണൽ ട്രേഡ് (DPIIT) അംഗീകരിച്ച ഈ സ്റ്റാർട്ടപ്പുകളുടെ വളർച്ച രാജ്യത്തെ ആഗോളതലത്തിൽ മൂന്നാമത്തെ വലിയ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയാക്കി മാറ്റി.
* രാജ്യത്തെ സ്റ്റാർട്ടപ്പ് ശൃംഖല കഴിഞ്ഞ ദശകത്തിൽ ഗണ്യമായി വികസിച്ചിട്ടുണ്ട്. 2014-ൽ 1 ശതകോടി ഡോളറിലധികം മൂല്യമുള്ള സ്വകാര്യ കമ്പനികൾ (യൂണികോണുകൾ) വെറും 4 എണ്ണം മാത്രമായിരുന്നെങ്കിൽ, 2026- ൻ്റെ തുടക്കത്തോടെ അത്തരം കമ്പനികളുടെ എണ്ണം 120-ലധികമായി വർദ്ധിച്ചു. ഇവയുടെ മൊത്തം മൂല്യം ഇപ്പോൾ 350 ശതകോടി ഡോളറിലധികമാണ്. ഇത് ഇന്ത്യയിലെ സ്റ്റാർട്ടപ്പ് രംഗത്തിൻ്റെ വ്യാപ്തിയും വർദ്ധിച്ചുവരുന്ന ആഗോള പ്രാധാന്യവും പ്രതിഫലിപ്പിക്കുന്നു.
* തുടക്കത്തിൽ മെട്രോ നഗരങ്ങളായിരുന്നു (Tier-I) ഇതിൽ മുന്നിലുണ്ടായിരുന്നതെങ്കിലും, ഈ മുന്നേറ്റം ഇപ്പോൾ ചെറുകിട നഗരങ്ങളിലേക്കും ഗ്രാമങ്ങളിലേക്കും വ്യാപിച്ചിരിക്കുന്നു. ഇന്ന്, അംഗീകൃത സ്റ്റാർട്ടപ്പുകളിൽ ഏകദേശം 50 ശതമാനവും ഉയർന്നുവരുന്നത് രണ്ടാം നിര, മൂന്നാം നിര (Tier-II, Tier-III) നഗരങ്ങളിൽ നിന്നാണ്; നവീകരണങ്ങൾ ഇനി വലിയ നഗരങ്ങളിൽ മാത്രമായി ഒതുങ്ങുന്നതല്ല എന്ന് ഇത് തെളിയിക്കുന്നു.
|
സൂചികകൾ
|
2026
|
|
DPIIT അംഗീകൃത സ്റ്റാർട്ടപ്പുകൾ
|
2.3 lakh+ (June 2026)
|
|
യൂണികോൺ കമ്പനികൾ
|
120+
|
|
മൊത്തം യൂണികോൺ മൂല്യം
|
$350 billion+
|
|
രണ്ടാം നിര/മൂന്നാം നിര നഗരങ്ങളിൽ നിന്നുള്ള സ്റ്റാർട്ടപ്പുകൾ
|
~50%
|
|
വനിതാ ഡയറക്ടർമാർ/പങ്കാളികൾ ഉള്ള സ്റ്റാർട്ടപ്പുകൾ
|
45%+ (December 2025)
|
* 2026 ഏപ്രിലിലെ കണക്കനുസരിച്ച്, സ്റ്റാർട്ടപ്പുകൾ യുവജന ങ്ങൾക്ക് വലിയ തോതിൽ തൊഴിൽ നൽകുന്ന ഒരു പ്രധാന ചാലകശക്തിയായി മാറിയിട്ടുണ്ട്; ഇവയിലൂടെ ഒന്നിച്ച് 23 ലക്ഷത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടു. ഈ സംരംഭങ്ങൾ രാജ്യത്തെ യുവ ജനശക്തിയെ (Demographic dividend) പ്രയോജനപ്പെടുത്തിക്കൊണ്ട് സാങ്കേതികവിദ്യ, ഉൽപ്പാദനം, ഗിഗ് ഇക്കോണമി എന്നീ മേഖലകളിൽ വൻ അവസരങ്ങൾ സൃഷ്ടിക്കുന്നു.
ധനസഹായ ഘടന: എല്ലാ ഘട്ടങ്ങളിലും മൂലധനം
കഴിഞ്ഞ ദശകത്തിൽ പി.എം.ഐ.എസ്. (PMIS) വരുത്തിയ ഏറ്റവും സുപ്രധാനമായ മാറ്റങ്ങളിലൊന്ന്, ഒരു സ്റ്റാർട്ടപ്പിൻ്റെ എല്ലാ ഘട്ടങ്ങളിലും ധനസഹായം ഉറപ്പാക്കുന്ന ഒരു സമ്പൂർണ്ണ സാമ്പത്തിക സംവിധാനം (Full-lifecycle funding system) രൂപീകരിച്ചതാണ്. ഇതിലൂടെ ഒരു യുവ സംരംഭകന് അവരുടെ വളർച്ചയുടെ ഒരു ഘട്ടത്തിലും മൂലധനത്തിൻ്റെ കുറവ് ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്തുന്നു.

മുദ്ര യോജന, സീഡ് ഫണ്ട്, ഫണ്ട് ഓഫ് ഫണ്ട്സ്
പ്രധാനമന്ത്രി മുദ്ര യോജന (PMMY): 2015-ൽ ആരംഭിച്ച ഈ പദ്ധതി, ചെറുകിട-സൂക്ഷ്മ സംരംഭങ്ങൾക്ക് ധനസഹായം നൽകുക എന്ന ലക്ഷ്യത്തോടെയുള്ള ഒരു മുൻനിര പദ്ധതിയാണ്. സൂക്ഷ്മ-ചെറുകിട സംരംഭങ്ങൾക്കും യുവ സംരംഭകർക്കും ഈ പദ്ധതിയിലൂടെ ഈടുരഹിതമായി (Collateral-free) 20 ലക്ഷംരൂപവരെയുള്ള വായ്പകൾ ലഭ്യമാക്കുന്നു.
സ്റ്റാർട്ടപ്പ് ഇന്ത്യ സീഡ് ഫണ്ട് സ്കീം (SISFS): 2021 ഏപ്രിൽ മുതൽ നിലവിൽ വന്ന ഈ പദ്ധതി, വിപുലമായ സ്റ്റാർട്ടപ്പ് ഇന്ത്യ ചട്ടക്കൂടിന് കീഴിലുള്ള ഒരു പ്രത്യേക സാമ്പത്തിക ഇടപെടലാണ്. ഒരു സ്റ്റാർട്ടപ്പിൻ്റെ തുടക്കകാലത്തെ പ്രധാന മൂലധന വിടവ് നികത്താൻ ഇത് ലക്ഷ്യമിടുന്നു. ആശയത്തിൻ്റെ സാധൂകരണം (Proof-of-concept), മാതൃകകളുടെ വികസനം (Prototype development), ഉൽപ്പന്ന പരീക്ഷണങ്ങൾ, വിപണി പ്രവേശം, വാണിജ്യവൽക്കരണം എന്നീ ഘട്ടങ്ങളിൽ സ്റ്റാർട്ടപ്പുകൾക്ക് സാമ്പത്തിക സഹായം നൽകുകയാണ് ഇതിൻ്റെ ലക്ഷ്യം. ഈ പദ്ധതിക്ക് കീഴിൽ പ്രാരംഭ ഘട്ടത്തിലുള്ള സ്റ്റാർട്ടപ്പുകളെ പിന്തുണയ്ക്കുന്നതിനായി 215-ലധികം ഇൻകുബേറ്ററുകൾക്ക് 945 കോടിരൂപയുടെ ഫണ്ട് അനുവദിച്ചിട്ടുണ്ട്.
ഫണ്ട് ഓഫ് ഫണ്ട്സ് ഫോർ സ്റ്റാർട്ടപ്പുകൾ (FFS): 2016-ൽ ആരംഭിച്ച ഈ പദ്ധതി, വളർന്നുവരുന്ന സംരംഭങ്ങൾക്ക് ദീർഘകാല ആഭ്യന്തര റിസ്ക് ക്യാപിറ്റൽ ലഭ്യമാക്കുന്നു. സ്മോൾ ഇൻഡസ്ട്രീസ് ഡെവലപ്മെൻ്റ് ബാങ്ക് ഓഫ് ഇന്ത്യ (SIDBI) നിയന്ത്രിക്കുന്ന 10,000 കോടി രൂപയുടെ ഈ ഫണ്ട്, സെബിയിൽ (SEBI) രജിസ്റ്റർ ചെയ്തിട്ടുള്ള ആൾട്ടർനേറ്റീവ് ഇൻവെസ്റ്റ്മൻ്റ് ഫണ്ടുകളിലാണ് (AIFs) നിക്ഷേപിക്കുന്നത്. ഈ ഫണ്ടുകൾ പിന്നീട് ഇന്ത്യൻ സ്റ്റാർട്ടപ്പുകളിലേക്ക് മൂലധനം എത്തിക്കുന്നു. ഇതുവരെ, ഈ തുക 145-ലധികം എ.ഐ.എഫുകൾക്ക് (AIFs) നൽകിയിട്ടുണ്ട്; ഇവയിലൂടെ രാജ്യത്തുടനീളമുള്ള 1,370-ലധികം സ്റ്റാർട്ടപ്പുകളിലായി ആകെ 25,500-ലധികം കോടി രൂപ നിക്ഷേപിച്ചിട്ടുണ്ട്.
സ്റ്റാർട്ടപ്പുകൾക്കുള്ള ക്രെഡിറ്റ് ഗ്യാരൻ്റി പദ്ധതി (CGSS):
ഈ പദ്ധതി ഡിപിഐഐടി (DPIIT) അംഗീകൃത സ്റ്റാർട്ടപ്പുകൾക്ക് ധനകാര്യ സ്ഥാപനങ്ങൾ വഴി ഈടുരഹിത വായ്പകൾ ലഭ്യമാക്കുന്നു. ഇതുവരെ സ്റ്റാർട്ടപ്പ് വായ്പക്കാർക്കായി 800 കോടി രൂപയിലധികം മൂല്യമുള്ള 330-ലധികം വായ്പകൾക്ക് ഗ്യാരൻ്റി നൽകിയിട്ടുണ്ട്. ബാങ്കുകളെ സമീപിക്കുമ്പോൾ യുവ സംരംഭകർ നേരിടാറുള്ള ഏറ്റവും വലിയൊരു തടസ്സമാണ് ഇതിലൂടെ ഇല്ലാതായത്.
സ്റ്റാർട്ടപ്പ് ഇന്ത്യ ഇൻവെസ്റ്റർ കണക്ട് പോർട്ടൽ
2023 മാർച്ചിൽ ആരംഭിച്ച ഈ പോർട്ടൽ, ഒരൊറ്റ അപേക്ഷയിലൂടെ ഒന്നിലധികം നിക്ഷേപകരെ സമീപിക്കാൻ യുവ സംരംഭകരെ പ്രാപ്തരാക്കുന്നു. മുൻപ് സാധാരണക്കാർക്ക് അപ്രാപ്യമായിരുന്ന വെഞ്ച്വർ ക്യാപിറ്റൽ (Venture capital), എഞ്ചൽ ഇൻവെസ്റ്റ്മെൻ്റ് (Angel investment) ശൃംഖലകളിലേക്ക് ആദ്യമായി ബിസിനസ്സ് തുടങ്ങുന്നവർക്ക് ഇത് വഴി പ്രവേശനം ലഭിക്കുന്നു. 2026 ജൂണിലെ കണക്കനുസരിച്ച്, 10,836-ലധികം രജിസ്റ്റർ ചെയ്ത സ്റ്റാർട്ടപ്പുകളും 126 രജിസ്റ്റർ ചെയ്ത നിക്ഷേപകരും 44 സജീവ നിക്ഷേപ അവസരങ്ങളും ഈ പ്ലാറ്റ്ഫോമിലുണ്ട്. 6,800-ലധികം സ്റ്റാർട്ടപ്പുകൾ നിക്ഷേപകരുടെ ആവശ്യങ്ങളോട് പ്രതികരിച്ചിട്ടുണ്ട്; ഇത് ആദ്യമായി സംരംഭം തുടങ്ങുന്നവർക്ക് വെഞ്ച്വർ ക്യാപിറ്റൽ, എഞ്ചൽ ഇൻവെസ്റ്റ്മെൻ്റ് ശൃംഖലകളിലേക്കുള്ള വഴി എളുപ്പമാക്കി മാറ്റി.
സ്റ്റാൻഡ്-അപ്പ് ഇന്ത്യ പദ്ധതി
എല്ലാവരെയും ഉൾക്കൊള്ളുന്ന സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിൽ സ്റ്റാൻഡ്-അപ്പ് ഇന്ത്യ പദ്ധതി ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. വനിതകൾക്കും പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങളിൽപ്പെട്ടവർക്കും ബാങ്കിംഗ് വായ്പകൾ ലഭ്യമാക്കാൻ ഇത് സഹായിക്കുന്നു. ഉൽപ്പാദനം, സേവനങ്ങൾ, വ്യാപാരം, കാർഷിക അനുബന്ധ മേഖലകൾ (Agri-allied sectors) എന്നിവയിൽ പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നതിനായി 10 ലക്ഷം രൂപ മുതൽ ഒരു കോടി രൂപ വരെയുള്ള ബാങ്ക് വായ്പകൾ ഈ പദ്ധതി ഉറപ്പാക്കുന്നു.
ഈ പദ്ധതി വർഷങ്ങളായി വലിയ വളർച്ചയാണ് കൈവരിച്ചിട്ടുള്ളത്. പദ്ധതി ആരംഭിച്ചതുമുതൽ അനുവദിച്ച ആകെ തുക 2018 ഒക്ടോബർ 31-ലെ 14,431.14 കോടി രൂപയിൽ നിന്ന് , 2025 മാർച്ച് 17 ആയപ്പോഴേക്കും 61,020.41 കോടി രൂപയായി ആകർഷകമായ രീതിയിൽ വർദ്ധിച്ചു.
തൊഴിലില്ലായ്മയിൽ നിന്ന് സംരംഭത്തിലേക്ക്: ഒരു ഗ്രാമീണ യുവാവിൻ്റെ യാത്ര
ഉത്തർപ്രദേശിലെ താണ്ഡ ഗ്രാമവാസിയായ വിശാൽ കുമാർ എന്ന യുവാവ്, മാർക്കറ്റിംഗിലും സെയിൽസിലും കഴിവുകളുണ്ടായിരുന്നിട്ടും തൊഴിലില്ലായ്മ നേരിടുകയായിരുന്നു. സ്ഥിരമായ വരുമാനമില്ലാതെ കുടുംബം പുലർത്താൻ അദ്ദേഹം ഏറെ ബുദ്ധിമുട്ടി. തുടർന്ന്, പ്രധാനമന്ത്രി മുദ്ര യോജന (PMMY) വഴി ഒരു കമ്പ്യൂട്ടർ സ്റ്റേഷനറി ബിസിനസ്സ് ആരംഭിക്കുന്നതിനായി അദ്ദേഹം മൂന്ന് ലക്ഷം രൂപ വായ്പ എടുത്തു. ആദ്യം ബാങ്കിൽ നിന്നുള്ള പിന്തുണയോടെ ചെറിയ തോതിൽ പ്രവർത്തനം ആരംഭിച്ച അദ്ദേഹം, പടിപടിയായി തൻ്റെ സ്ഥാപനത്തിലെ സ്റ്റോക്കും വിൽപ്പനയും വർദ്ധിപ്പിച്ചു. കാലക്രമേണ ബിസിനസ്സ് പച്ചപിടിക്കുകയും വരുമാനം മെച്ചപ്പെടുകയും ചെയ്തു. ഇത് അദ്ദേഹത്തിൻ്റെ വീട് പുതുക്കിപ്പണിയാനും കുടുംബത്തിന് വൈദ്യുതി, വെള്ളം തുടങ്ങിയ അത്യാവശ്യ സൗകര്യങ്ങൾ ഉറപ്പാക്കാനും അദ്ദേഹത്തെ സഹായിച്ചു.
ഡിജിറ്റൽ യുവജന പങ്കാളിത്തം: മൈ ഭാരത് ഇക്കോസിസ്റ്റം
2023 ഒക്ടോബർ 31-ന് കേന്ദ്ര ഗവൺമെൻ്റ് 'മേരാ യുവ ഭാരത്' (MY Bharat) എന്ന പേരിൽ ഒരു സ്വയംഭരണ ഫിജിറ്റൽ (Phygital - ഫിസിക്കൽ + ഡിജിറ്റൽ) പ്ലാറ്റ്‌ഫോം രൂപീകരിച്ചു. രാജ്യത്തെ 15 നും 29 നും ഇടയിൽ പ്രായമുള്ള യുജനങ്ങൾക്കായി ഒരു ഏകീകൃത ഇക്കോസിസ്റ്റം സൃഷ്ടിക്കുന്നതിന്, ഈ പ്ലാറ്റ്‌ഫോം നേരിട്ടുള്ള (Physical) പങ്കാളിത്തത്തെ ഡിജിറ്റൽ കണക്റ്റിവിറ്റിയുമായി സമന്വ യിപ്പിക്കുന്നു. യുവജന പങ്കാളിത്തത്തിനുവേണ്ടി രൂപീകരിച്ച ഒരു ഏകീകൃത സ്വയംഭരണ സംവിധാനമാണ് മൈ ഭാരത്. ഇത് ഒരൊറ്റ പ്ലാറ്റ്‌ഫോമിലൂടെ പഠനം, സന്നദ്ധസേവനം മെൻ്റർഷിപ്പ്, തൊഴിൽ സേവനങ്ങൾ, ജന പങ്കാളിത്തം എന്നിവ വാഗ്ദാനം ചെയ്യുന്നു.
മൈ ഭാരത് യുവാക്കൾക്ക് എന്തൊക്കെ നൽകുന്നു
*പ്രായോഗിക പഠന പരിപാടികൾ : ആരോഗ്യം, പൊതുഭരണം, പോസ്റ്റ് ഓഫീസുകൾ, സൈബർ സുരക്ഷ, ഓൾ ഇന്ത്യ റേഡിയോ ഉൾപ്പെടെയുള്ള വിവിധ മേഖലകളിൽ പ്രായോഗിക പരിചയം നൽകുന്ന പരിപാടികളിലൂടെ വിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം ലോകതൊഴിൽ മേഖലയ്ക്കാവശ്യമായ തൊഴിൽ പരിചയം നേരിട്ട് നേടാൻ സഹായിക്കുന്നു.
*സന്നദ്ധസേവന അവസരങ്ങൾ : ദേശീയ ദൗത്യങ്ങൾ, കമ്മ്യൂണിറ്റി സേവനങ്ങൾ, പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ, സാംസ്കാരിക പരിപാടികൾ എന്നിവയുമായി ബന്ധിപ്പിച്ചി ട്ടുള്ള സന്നദ്ധസേവന അവസരങ്ങൾ പ്രദാനം ചെയ്യുന്നു
*തൊഴിൽ സഹായങ്ങൾ (Career Tools): സിവി ബിൽഡർ (CV Builder), തൊഴിൽ സാധ്യതകൾ, പിഎം ഇൻ്റേൺഷിപ്പ് സ്കീമുമായുള്ള ബന്ധം എന്നിവ ഇതിൽ ഉൾപ്പെടുന്നു.
*പൗര പങ്കാളിത്ത പ്ലാറ്റ്‌ഫോമുകൾ (Civic Engagement Platforms): യൂത്ത് പാർലമെൻ്റുകൾ മുതൽ പദയാത്രകൾ വരെ എല്ലാ തലങ്ങളിലുമുള്ള ഭരണ- നയരൂപീകരണപ്രക്രിയകളിൽ യുവാക്കളെ പങ്കാളികളാക്കുന്നു.
*ബൗദ്ധിക ഇടപെടലുകൾ: ദേശീയ പ്രാധാന്യമുള്ള വിഷയങ്ങളിൽ ബൗദ്ധികമായ ഇടപഴകലുകൾക്കായി മൈ ഭാരത് പോഡ്‌കാസ്റ്റ്; ക്വിസ്, ഉപന്യാസ മോഡ്യൂളുകൾ ലഭ്യമാക്കുന്നു.
*മൈ ഭാരത് മൊബൈൽ ആപ്ലിക്കേഷൻ: കൂടുതൽ ജനങ്ങളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരുന്നതിനായി 2025 ഒക്ടോബർ 1-ന് മൊബൈൽ ആപ്പ് ആരംഭിച്ചു.
പ്ലാറ്റ് ഫോമിൻ്റെ സ്വാധീനം (2025-26 വരെയുള്ള കണക്കുകൾ പ്രകാരം):
* 2026 ജൂൺ മാസത്തെ കണക്കനുസരിച്ച് മൈ ഭാരത് പോർട്ടലിൽ 2.19 കോടിയിലധികം യുവജനങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
* 3,83,010 പ്രായോഗിക പഠന പരിപാടികൾ സൃഷ്ടിക്കുയും, ഇതിലൂടെ 1.03 ലക്ഷത്തിലധികം യുവജനങ്ങളെ അണിനിരത്തുകയും ചെയ്തു.
*1,45,259 സന്നദ്ധസേവന അവസരങ്ങൾ സൃഷ്ടിക്കുകയും, 8,25,825 സന്നദ്ധപ്രവർത്തകരെ ഇതിലേക്ക് ആകർഷിക്കുകയും ചെയ്തു.
*ഇന്ത്യയിലുടനീളം താഴെത്തട്ടിലുള്ള പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനായി 170-ലധികം ഡിസ്ട്രിക്റ്റ് യൂത്ത് ഓഫീസർമാരെ നിയമിച്ചു.
മൈ ഭാരത് 2.0 (MY Bharat 2.0): എഐ സാങ്കേതികവിദ്യയിലധിഷ്ഠിതമായ ടൂളുകൾ, മെൻ്റർഷിപ്പ് ശൃംഖലകൾ, തൊഴിൽ സേവനങ്ങൾ എന്നിവയെ സമന്വയിപ്പിച്ചുകൊണ്ട്, ഈ പ്ലാറ്റ് ഫോമിനെ വെറുമൊരു പങ്കാളിത്ത മാർഗ്ഗമെന്നതിൽ നിന്ന് സമ്പൂർണ്ണ യുവജന ശാക്തീകരണ ഇക്കോസിസ്റ്റമായി മാറ്റിയെടുക്കുന്നു.
വികസിത് ഭാരത് യംഗ് ലീഡേഴ്സ് ഡയലോഗ് (VBYLD)
2025-ലെ ദേശീയ യുവജനോത്സവത്തിനെ പുനർരൂപകൽപ്പന ചെയ്ത 'വികസിത് ഭാരത് യംഗ് ലീഡേഴ്സ് ഡയലോഗ്' (VBYLD), യുവ നേതൃത്വത്തിനും നയരൂപീകരണ പങ്കാളിത്തത്തിനുമുള്ള മുൻനിര പ്ലാറ്റ് ഫോ മായി മാറിയിരിക്കുന്നു:
* VBYLD 2026-ൻ്റെ ഭാഗമായി നടന്ന വികസിത് ഭാരത് ചലഞ്ച് ക്വിസ് (2026)-ൽ 50 ലക്ഷത്തിലധികം യുവജനങ്ങൾ പങ്കെടുത്തു.
* ആഗോള പങ്കാളിത്തം ഉറപ്പാക്കിക്കൊണ്ട് 21 രാജ്യങ്ങളിൽ നിന്നുള്ള 78 ഇന്ത്യൻ യുവ പ്രവാസികൾ ഇതിൽ പങ്കാളികളായി.
* ജില്ലാടിസ്ഥാനത്തിലുള്ള ഒരു ദേശീയ ശേഖരത്തിനായി (National Repository) 6,000 യുവ നേതാക്കളെ കണ്ടെത്തി (2026).
* VBYLD 2026-ൽ ഉയർന്നുവന്ന ആശയങ്ങൾ 2026-ലെ കേന്ദ്ര ബജറ്റിന് നേരിട്ട് പ്രചോദനമായി.
ഡിജിറ്റൽ സാക്ഷരത: പി.എം.ജി.ഡി.ഐ.എസ്.എച്ച്.എ .(PMGDISHA)
ഗ്രാമീണ ഇന്ത്യയിലെ പൗരന്മാർക്കിടയിൽ ഡിജിറ്റൽ സാക്ഷരത ഉറപ്പാക്കുന്നതിനായി 2017-ലാണ് പ്രധാൻ മന്ത്രി ഗ്രാമീൻ ഡിജിറ്റൽ സാക്ഷരതാ അഭിയാൻ (PMGDISHA) ആരംഭിച്ചത്. ഡിജിറ്റൽ ഉപകരണങ്ങൾ ഉപയോഗിക്കുന്നതിനും, ഇൻ്റെർനെറ്റ് ഉപയോഗിക്കുന്നതിനും, ഓൺലൈനായി ഗവൺമെൻ്റ് സേവനങ്ങൾ ലഭ്യമാക്കുന്നതിനും, ഡിജിറ്റൽ സാമ്പത്തിക ഇടപാടുകൾ നടത്തുന്നതിനും യുവാക്കൾ ഉൾപ്പെടെയുള്ളവർക്ക് ഇതിലൂടെ പരിശീലനം നൽകി.
ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ സാക്ഷരതാ പദ്ധതികളിൽ ഒന്നായിരുന്നു ഇത്. ഈ പദ്ധതി 2024 മാർച്ച് 31-ഓടെ വിജയകരമായി അവസാനിച്ചു. 6 കോടി ജനങ്ങൾക്ക് പരിശീലനം നൽകാൻ ലക്ഷ്യമിട്ടെങ്കിൽ, രാജ്യവ്യാപകമായി 6.39 കോടിയിലധികം പേർക്ക് ഈ പദ്ധതിയിലൂടെ പരിശീലനം നൽകാൻ സാധിച്ചു.
കായികരംഗം യുവാക്കൾക്ക്: താഴെത്തട്ട് മുതൽ ആഗോള തലം വരെ
രാജ്യത്ത്, കായികമേഖലയെ, കുടുംബങ്ങളോ ഗവൺമെൻ്റോ ഒരിക്കലും ഗൗരവമായി എടുത്തിരുന്നില്ല. എന്നാൽ കഴിഞ്ഞ 12 വർഷത്തിനിടയിൽ, ഗവൺമെൻ്റ് കായിക മേഖലയെ അടിമുടി മാറ്റിമറിച്ചു. കായികരംഗത്തെ കേവലം ഒരു വിനോദമായി കണ്ടിരുന്ന രീതി, ഇന്ന് ബഹുമാനം ലഭിക്കുന്ന മികച്ചൊരു പ്രൊഫഷണൽ കരിയറായി തിരഞ്ഞെടുക്കാവുന്ന തലത്തിലേക്ക് വളർന്നിരിക്കുന്നു. ഗ്രാമീണ തലം മുതൽ പ്രതിഭകളെ കണ്ടെത്തുകയും, മികച്ച അത്ലറ്റുകൾക്ക് ലോകോത്തര ശാസ്ത്രീയ പിന്തുണ നൽകുകയും ചെയ്യുന്ന ഒരു വ്യവസ്ഥാപിത ശൃംഖലയിലൂടെയാണ് ഈ മാറ്റം യാഥാർഥ്യമായത്.
പ്രതിഭകളെ വാർത്തെടുക്കൽ: ഖേലോ ഇന്ത്യ മിഷൻ (Khelo India Mission)
രാജ്യത്തുടനീളം കായിക സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രധാന ചാലകശക്തിയായി 2016-17 കാലഘട്ടത്തിലാണ് ഖേലോ ഇന്ത്യ – നാഷണൽ പ്രോഗ്രാം ഫോർ ഡെവലപ്മെൻ്റ് ഓഫ് സ്പോർട്സ് ആരംഭിച്ചത്. ഗ്രാമീണ-നഗര വ്യത്യാസമില്ലാതെ കായികരംഗത്ത് ജനപങ്കാളിത്തവും മികവും വർദ്ധിപ്പിക്കുകയാണ് ഇതിൻ്റെ ലക്ഷ്യം.
* രാജ്യത്തുടനീളം 1,067 ഖേലോ ഇന്ത്യ സെൻ്ററുകളും 35 സ്റ്റേറ്റ് സെൻ്റർ ഓഫ് എക്സലൻസുകളും ഉൾപ്പെടുന്ന ഒരു ശൃംഖല സ്ഥാപിച്ചിട്ടുണ്ട്. വിദൂരവും പിന്നാക്കവുമായ പ്രദേശങ്ങൾ ഉൾപ്പെടെ എല്ലാ ജില്ലകളിലും ഗുണമേന്മയുള്ള പരിശീലന സൗകര്യങ്ങൾ ലഭ്യമാണെന്ന് ഇത് ഉറപ്പാക്കുന്നു.
* കിർത്തി (KIRTI - Khelo India Rising Talent Identification) പദ്ധതിയിലൂടെ കായിക പ്രതിഭകളെ കണ്ടെത്തുന്നത് കൂടുതൽ ശക്തമാക്കിയിട്ടുണ്ട്. 2024 മാർച്ചിൽ ആരംഭിച്ച ഈ പദ്ധതി, ഡാറ്റ അടിസ്ഥാനമാക്കിയുള്ള വിലയിരുത്തലുകളിലൂടെ ചെറുപ്രായത്തിൽ തന്നെ കായിക പ്രതിഭകളെ കണ്ടെത്തുന്നു. ഇതിനോടകം 1.8 ലക്ഷത്തിലധികം വിലയിരുത്തലുകൾ നടത്തിക്കഴിഞ്ഞു, ഇത് വ്യവസ്ഥാപിത പരിശീലനത്തിലേക്ക് വരുന്ന യുവ അത്ലറ്റുകളുടെ ശക്തമായ ഒരു നിര രൂപീകരിക്കാൻ സഹായിച്ചു.
* 2026 ജൂൺ മാസത്തെ കണക്കനുസരിച്ച്, വിവിധ ഖേലോ ഇന്ത്യ പദ്ധതികൾക്ക് കീഴിലായി മൊത്തം 23,080 കായികതാരങ്ങൾക്ക് പിന്തുണ നൽകി വരുന്നുണ്ട്. പരിശീലനം, കായിക ഉപകരണങ്ങൾ, ഡയറ്റ്, മത്സരങ്ങളിൽ പങ്കെടുക്കാനുള്ള ചെലവുകൾ എന്നിവയ്ക്കായി ഓരോ കായികപ്രതിഭയ്ക്കും പ്രതിവർഷം 6.28 ലക്ഷം രൂപ വീതം സാമ്പത്തിക സഹായം ലഭിക്കുന്നു.
ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ്, ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസ്, ഖേലോ ഇന്ത്യ പാരാ ഗെയിംസ്, ഖേലോ ഇന്ത്യ ട്രൈബൽ ഗെയിംസ് തുടങ്ങിയ സംരംഭങ്ങളിലൂടെ, രാജ്യത്തുടനീളമുള്ള യുവജനങ്ങൾ സർവ്വകലാശാലാ അത്ലറ്റുകൾ, ഭിന്നശേഷിക്കാരായ കായിക താരങ്ങൾ , ആദിവാസി സമൂഹങ്ങൾ എന്നിവർക്കായി മത്സര വേദികൾ ഒരുക്കിക്കൊണ്ട് എല്ലാവരെയും ഉൾക്കൊള്ളുന്ന പങ്കാളിത്തം ഉറപ്പാക്കാൻ സർക്കാരിന് സാധിച്ചിട്ടുണ്ട്.
ആഗോള മികവ് കൈവരിക്കൽ: ടാർഗെറ്റ് ഒളിമ്പിക് പോഡിയം സ്കീം (TOPS)
ദേശീയ തലത്തിലെ പ്രകടനങ്ങളും അന്താരാഷ്ട്ര തലത്തിലെ മെഡൽ നേട്ടങ്ങളും തമ്മിലുള്ള വ്യത്യാസം ഇല്ലാതാക്കുന്നതിനായി 2014 സെപ്റ്റംബറിലാണ് ഗവൺമെൻ്റ് ടാർഗെറ്റ് ഒളിമ്പിക് പോഡിയം സ്കീം ആരംഭിച്ചത്.
കായികരംഗത്തെ മികവുറ്റ പ്രതിഭകൾക്കായി ലക്ഷ്യബോധത്തോടെയുള്ളതും മികച്ച പ്രകടനം ഉറപ്പാക്കുന്നതുമായ ഒരു സമീപനമാണ് ഇത് മുന്നോട്ട് വയ്ക്കുന്നത്.
വിദേശ പരിശീലനം, അന്താരാഷ്ട്ര തലത്തിലുള്ള പ്രായോഗിക പരിശീലനങ്ങൾ, അത്യാധുനിക സ്പോർട്സ് സയൻസ്, ആധുനിക കായിക ഉപകരണങ്ങൾ, പ്രതിമാസ സ്റ്റൈപ്പൻഡ് എന്നിവ ഉൾപ്പെടുന്ന വ്യക്തിഗതവും അത്ലറ്റുകൾക്ക് പ്രാധാന്യം നൽകുന്നതുമായ പിന്തുണയാണ് TOPS നൽകുന്നത്. ഈ പദ്ധതി നിലവിൽ ഒളിമ്പിക്, പാരാലിമ്പിക് വിഭാഗങ്ങളിലായി കോർ ഗ്രൂപ്പിലെ 98 അത്ലറ്റുകളെയും ഡെവലപ്മെന്റ് ഗ്രൂപ്പിലെ 165 അത്ലറ്റുകളെയും പിന്തുണയ്ക്കുന്നുണ്ട്.
ഈ ദീർഘകാല നിക്ഷേപത്തിൻ്റെ സ്വാധീനം സമീപവർഷങ്ങളിലെ രാജ്യത്തിൻ്റെ അന്താരാഷ്ട്ര കായിക പ്രകടനങ്ങളിൽ വ്യക്തമായി ദൃശ്യമാണ്.

ജനകീയ പ്രസ്ഥാനമായി ഫിറ്റ്നസ്: ആരോഗ്യമുള്ള ഒരു തലമുറയെ വാർത്തെടുക്കൽ
2019 ഓഗസ്റ്റിൽ ഗവൺമെൻ്റ് ആരംഭിച്ച ഫിറ്റ് ഇന്ത്യ മൂവ്മെൻ്റ് (Fit India Movement), ശാരീരികക്ഷമതയെ വ്യക്തിപരമായ ഒരു ശ്രമം എന്നതിലുപരി ഒരു ദേശീയ പ്രസ്ഥാനമാക്കി മാറ്റി. ഇത് ശാരീരിക പ്രവർത്തനങ്ങളെ, പ്രത്യേകിച്ച് യുവജനങ്ങൾക്കിടയിൽ, ദൈനംദിന ജീവിതത്തിൻ്റെ അവിഭാജ്യ ഘടകമാക്കി പ്രോത്സാഹിപ്പിക്കുന്നു.
* ഫിറ്റ് ഇന്ത്യ ഫ്രീഡം റൺ (Fit India Freedom Run), ഫിറ്റ് ഇന്ത്യ സ്കൂൾ വീക്ക് (Fit India School Week), ഫിറ്റ് ഇന്ത്യ ക്വിസ് (Fit India Quiz) തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ 23.68 കോടിയിലധികം പേർ പങ്കെടുത്ത വലിയൊരു ജനകീയ സംരംഭമായി ഇത് മാറി.
* ഈ പ്രസ്ഥാനത്തെ വിദ്യാഭ്യാസ സമ്പ്രദായത്തിൻ്റെ ഭാഗമാക്കാനും സാധിച്ചിട്ടുണ്ട്.
* 2026 ജൂൺ മാസത്തെ കണക്കനുസരിച്ച്, 4.5 ലക്ഷത്തിലധികം സ്കൂളുകൾക്ക് 'ഫിറ്റ് ഇന്ത്യ സ്കൂൾ ഫ്ലാഗുകൾ' (Fit India School Flags) നൽകിയിട്ടുണ്ട്. ഇത് കായികക്ഷമതയെ ദൈനംദിന ദിനചര്യകളിലും അനുബന്ധപ്രവർത്തനങ്ങളിലും (co-curricular activities) ഉൾപ്പെടുത്താൻ സഹായിച്ചു. ചെറുപ്രായത്തിൽ തന്നെ ഫിറ്റ്നസ്, അച്ചടക്കം, ആരോഗ്യം എന്നിവയിലൂന്നിയ ശീലങ്ങൾ വളർത്തിയെടുക്കാൻ ഇത് യുവ ഇന്ത്യക്കാരെ പ്രാപ്തരാക്കുന്നു.
* 2024 ഡിസംബറിലെ തുടക്കത്തിന് ശേഷം, ഫിറ്റ് ഇന്ത്യ സൺഡേയ്സ് ഓൺ സൈക്കിൾ (Fit India Sundays on Cycle) ഒരു രാജ്യവ്യാപക പ്രസ്ഥാനമായി വളർന്നു. 2026 മേയ് മാസത്തോടെ, ഈ സംരംഭം 2.8 ലക്ഷത്തിലധികം സ്ഥലങ്ങളിലായി 30 ലക്ഷത്തിലധികം ജനങ്ങളെ പങ്കാളികളാക്കി കഴിഞ്ഞു.
ആരോഗ്യവും ക്ഷേമവും: യുവജനങ്ങൾക്കായി ഒരു സമഗ്ര സമീപനം
ആരോഗ്യമുള്ള ഒരു "അമൃത പീഢി" (യുവതലമുറ) ആണ് രാജ്യത്തിൻ്റെ ഉൽപ്പാദനക്ഷമതയുടെ അടിത്തറ എന്ന് തിരിച്ചറിഞ്ഞ്, ശാരീരികവും മാനസികവും പ്രതിരോധപരവുമായ പരിചരണത്തിന് ഊന്നൽ നൽകി ഗവൺമെൻ്റ് ഒരു ബഹുതല ആരോഗ്യ ചട്ടക്കൂട് നടപ്പിലാക്കിയിട്ടുണ്ട്.
* രാഷ്ട്രീയ കിഷോർ സ്വാസ്ഥ്യ കാര്യക്രം (RKSK): 10-19 വയസ്സ് പ്രായമുള്ള കൗമാരക്കാരുടെ സമഗ്രമായ ആവശ്യങ്ങൾ പരിഹരിക്കുന്നതിനായി 2014-ലാണ് ഈ മുൻനിര പദ്ധതി ആരംഭിച്ചത്. ഇത് ആശുപത്രികളിൽ മാത്രം ഒതുങ്ങിനിന്ന പരിചരണത്തിൽ നിന്ന് കമ്മ്യൂണിറ്റി അധിഷ്ഠിത (സമൂഹത്തിൽ നേരിട്ടെത്തുന്ന) മാതൃകയിലേക്ക് മാറി. ഗ്രാമീണ-നഗര ജനസംഖ്യ, സ്കൂളിൽ പോകുന്നവരും പോകാത്തവരുമായ യുവാക്കൾ, വിവാഹിതരും അവിവാഹിതരുമായവർ എന്നിവരെയെല്ലാം ഉൾക്കൊള്ളുന്ന ഈ പദ്ധതി പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങൾക്ക് പ്രത്യേക പരിഗണന നൽകുന്നു. പോഷകാഹാരം, ലൈംഗിക-പ്രത്യുൽപാദന ആരോഗ്യം, മാനസികാരോഗ്യം, പരിക്കുകൾ, അക്രമങ്ങൾ, പകർച്ചവ്യാധികളല്ലാത്ത രോഗങ്ങൾ എന്നീ ആറ് മേഖലകളെയാണ് ഇത് പ്രധാനമായും ഉൾക്കൊള്ളുന്നത്.
കൗമാരസൗഹൃദ ആരോഗ്യ ക്ലിനിക്കുകളിൽ (AFHCs) നിന്ന് കൗൺസിലിംഗും ക്ലിനിക്കൽ സേവനങ്ങളും ലഭിക്കുന്ന കൗമാരക്കാരുടെ എണ്ണം 2014-15 ലെ 39 ലക്ഷത്തിൽ നിന്ന് 2024-25 ൽ 1.7 കോടിയായി ഗണ്യമായി വർദ്ധിച്ചു.
* മാനസികാരോഗ്യ പിന്തുണ (Tele-MANAS): സാമൂഹികമായ മാറ്റിനിർത്തലുകളോ മടിയോ ഇല്ലാതെ മാനസികാരോഗ്യ പരിചരണം ലഭ്യമാക്കുന്നതിനായി, ടെലി-മാനസ് (Tele-MANAS) 24/7 ഹെൽപ്പ് ലൈൻ പ്രൊഫഷണൽ ടെലി-കൗൺസിലിംഗ് സേവനങ്ങൾ നൽകുന്നു. 2022 ഒക്ടോബറിൽ ആരംഭിച്ചതിന് ശേഷം 2026 ജൂൺ വരെയുള്ള കണക്കനുസരിച്ച് 39.52 ലക്ഷത്തിലധികം കോളുകൾ കൈകാര്യം ചെയ്ത ഈ സംരംഭം യുവാക്കൾക്ക് ഒരു വലിയ സഹായമായി മാറിയിട്ടുണ്ട്.
* ലഹരിവസ്തുക്കളുടെ ദുരുപയോഗത്തിനെതിരെയുള്ള പോരാട്ടം: 2020 ഓഗസ്റ്റിൽ ആരംഭിച്ച 'നശാ മുക്ത് ഭാരത് അഭിയാൻ' (Nasha Mukt Bharat Abhiyaan) വഴി വൻതോതിലുള്ള ബോധവൽക്കരണ പരിപാടികൾ നടത്തുകയും, 2026 ജൂണോടെ 10 കോടിയിലധികം യുവാക്കളിലേക്ക് എത്തിച്ചേരുകയും ചെയ്തു. ലഹരിമുക്ത യുവജന മുന്നേറ്റങ്ങൾക്കായി 2025 ജൂലൈയിൽ പ്രാദേശിക ഗവൺമെൻ്റു കൾ, ആത്മീയ സംഘടനകൾ, യുവജന പ്രസ്ഥാനങ്ങൾ എന്നിവയെ ഉൾപ്പെടുത്തി അഞ്ച് വർഷത്തെ റോഡ് മാപ്പായി 'കാശി പ്രഖ്യാപനം' (Kashi Declaration) അംഗീകരിച്ചു.
* സാർവത്രിക ആരോഗ്യ പരിരക്ഷ (Universal Health Coverage): ആയുഷ്മാൻ ഭാരത് പദ്ധതിയിലൂടെ രാജ്യത്തുടനീളം പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ ശക്തമായ ഒരു ശൃംഖല ഗവൺമെൻ്റ് സ്ഥാപിച്ചിട്ടുണ്ട്. 2026 ഫെബ്രുവരി 27 വരെയുള്ള കണക്കനുസരിച്ച് 1.84 ലക്ഷത്തിലധികം ആയുഷ്മാൻ ആരോഗ്യ മന്ദിരങ്ങൾ (മുമ്പ് ഹെൽത്ത് ആൻഡ് വെൽനസ് സെൻ്ററുകൾ എന്ന് അറിയപ്പെട്ടിരുന്നവ) നിലവിൽ പ്രവർത്തിക്കുന്നുണ്ട്. യയുവജനങ്ങൾ ഉൾപ്പെടെയുള്ള പൗരന്മാർക്ക് സമഗ്രമായ പ്രാഥമിക ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കുന്നതിൽ ഇവ വലിയ പങ്കുവഹിക്കുന്നു.
* ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷൻ (ABDM): 2021 സെപ്റ്റംബറിൽ ആരംഭിച്ച ഈ പദ്ധതി ആരോഗ്യ പരിരക്ഷ കൂടുതൽ ഡിജിറ്റലായും, എളുപ്പത്തിലും, കുറഞ്ഞ ചെലവിലും ലഭ്യമാക്കി ഇന്ത്യയിലെ യുവജനങ്ങളെ സഹായിക്കുന്നു. യുവജനങ്ങൾക്ക് അവരുടെ ആരോഗ്യ രേഖകൾ (Health Records) മാനേജ് ചെയ്യാനും, ടെലിമെഡിസിൻ സേവനങ്ങൾ പ്രയോജനപ്പെടുത്താനും, ഡിജിറ്റൽ ഇന്നൊവേഷനിലെ പുതിയ അവസരങ്ങൾ ഉപയോഗിക്കാനും കഴിയുന്ന ഒരു രാജ്യവ്യാപക ഡിജിറ്റൽ ഹെൽത്ത് ഇക്കോസിസ്റ്റം ഗവൺമെൻ്റ് നിർമ്മിക്കുകയാണ്. പ്രാരംഭ ഘട്ടത്തിൽ ആയിരത്തിൽ താഴെ ഹെൽത്ത് റെക്കോർഡുകൾ മാത്രം ലിങ്ക് ചെയ്തിരുന്ന സ്ഥാനത്ത് നിന്ന് ഇന്ന് 100 കോടിയിലധികം റെക്കോർഡുകളിലേക്ക് വളർന്ന ABDM, ലോകത്തിലെ തന്നെ ഏറ്റവും വലിയ ഡിജിറ്റൽ ആരോഗ്യ ശൃംഖലകളിൽ ഒന്നായി മാറിയിരിക്കുന്നു.
പരിസ്ഥിതി, നേതൃത്വം, പൗര പങ്കാളിത്തംഇന്ത്യയുടെ യുവജന നയം കേവലം സാമ്പത്തിക അവസരങ്ങളിൽ മാത്രം ഒതുങ്ങുന്നില്ല. സജീവവും ഉത്തരവാദിത്തമുള്ളതുമായ പൗരത്വത്തെ നിർവചിക്കുന്ന പൗരബോധം, സാംസ്കാരികം, പരിസ്ഥിതി തുടങ്ങിയ മേഖലകളിലെ കടമകളിലേക്കും അത് വ്യാപിച്ചുകിടക്കുന്നു. യുവജനങ്ങൾ സമൂഹത്തിൽ സജീവ പങ്കാളികളാണെന്ന് ഉറപ്പാക്കുന്നതിനായി സർക്കാർ ശക്തമായ സംഘടനാ സംവിധാനങ്ങൾ നിർമ്മിച്ചിട്ടുണ്ട്.
എൻ.എസ്.എസ്. (NSS), എൻ.വൈ.കെ.എസ്. (NYKS): കമ്മ്യൂണിറ്റി പങ്കാളിത്തത്തിൻ്റെ തൂണുകൾ
2023 മുതൽ നാഷണൽ സർവീസ് സ്കീമും (NSS) നെഹ്റു യുവകേന്ദ്ര സംഗതനും (NYKS) മൈ ഭാരത് (MY Bharat) ചട്ടക്കൂടിൻ്റെ ഭാഗമായി പ്രവർത്തിക്കുന്നു. ഇത് സാമൂഹിക സേവനങ്ങളിലും രാഷ്ട്രനിർമ്മാണ പ്രവർത്തനങ്ങളിലും യുവാക്കളുടെ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തി. ആരോഗ്യം, സാക്ഷരത, പരിസ്ഥിതി സംരക്ഷണം, ലിംഗ ബോധവൽക്കരണം (Gender Sensitisation), ദുരന്ത പ്രതികരണം, സാമൂഹിക അവബോധം എന്നിവയെക്കുറിച്ചുള്ള പ്രചാരണ പരിപാടികളിലൂടെ ഈ പ്ലാറ്റ് ഫോമുകൾ രാജ്യത്തുടനീളമുള്ള യുവാക്കളെ നിരന്തരം അണിനിരത്തുന്നു.

സമീപ വർഷങ്ങളിൽ എൻ.വൈ.കെ.എസ്. (NYKS), എൻ.എസ്.എസ്. (NSS) എന്നിവയിലെ യുവജന പങ്കാളിത്തത്തിൽ ഗണ്യമായ വളർച്ചയാണ് ദൃശ്യമാകുന്നത്.
അന്താരാഷ്ട്ര പങ്കാളിത്തം: ലോകവേദിയിൽ ഇന്ത്യൻ യുവത
യുവജനകാര്യ മന്ത്രാലയത്തിന് വിവിധ രാജ്യങ്ങളുമായും, ബ്രിക്സ് (BRICS), ഷാങ്ഹായ് കോപ്പറേഷൻ ഓർഗനൈസേഷൻ (SCO) തുടങ്ങിയ ബഹുരാഷ്ട്ര സംഘടനകളുമായും നിലവിൽ 30 സജീവ ധാരണാപത്രങ്ങൾ (MoUs) ഉണ്ട്. പരസ്പര സാംസ്കാരിക അവബോധം വളർത്തുന്നതിനും രാജ്യത്തിൻ്റെ ആഗോള യുവജന ശൃംഖല കെട്ടിപ്പടുക്കുന്നതിനുമായി 14 രാജ്യങ്ങളുമായി പതിവായി ഉഭയകക്ഷി യുവജന കൈമാറ്റ പരിപാടികൾ (Youth exchange programmes) നടത്തിവരുന്നു.
അന്താരാഷ്ട്ര യുവജന പങ്കാളിത്തത്തിൽ സമീപകാലത്തെ പ്രധാന നാഴികക്കല്ലുകൾ താഴെ പറയുന്നവയാണ്:
* ഒന്നാം ബിംസ്റ്റെക് യൂത്ത് സമ്മിറ്റ് (1st BIMSTEC Youth Summit - ഫെബ്രുവരി 2025, അഹമ്മദാബാദ്): ഏഴ് അംഗരാജ്യങ്ങളിൽ നിന്നായി 70 പ്രതിനിധികൾ പങ്കെടുത്തു. "ബിംസ്റ്റെക് രാജ്യങ്ങൾക്കിടയിലെ വിനിമയത്തിനുള്ള പാലമായി യുവജനങ്ങൾ" എന്നതായിരുന്നു ഇതിൻ്റെ പ്രമേയം.
* പോളിഷ് യുവജന പ്രതിനിധി സംഘം (ഫെബ്രുവരി 2025): യുദ്ധകാലത്ത് ഇന്ത്യ നൽകിയ മാനുഷികമായ കരുതലിൻ്റെ സ്മരണയ്ക്കായി നടത്തുന്ന 'ജാംസാഹബ് മെമ്മോറിയൽ യൂത്ത് എക്സ്ചേഞ്ച് പ്രോഗ്രാമിന്' കീഴിൽ 21 അംഗങ്ങൾ ഇന്ത്യ സന്ദർശിച്ചു.
* ഈജിപ്ഷ്യൻ യുവജന പ്രതിനിധി സംഘം (നവംബർ–ഡിസംബർ 2025): "ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് യുഗത്തിലെ യുവ നേതൃത്വം" എന്ന വിഷയത്തിന്മേലായിരുന്നു സംഘം ശ്രദ്ധ കേന്ദ്രീകരിച്ചത്.
* നാലാമത് സെൻട്രൽ ഏഷ്യ യൂത്ത് ഡെലിഗേഷൻ (മാർച്ച്–ഏപ്രിൽ 2026): സാംസ്കാരിക, അക്കാദമിക്, സാങ്കേതിക ബന്ധങ്ങൾ പര്യവേക്ഷണം ചെയ്യുന്നതിനായി 100 അംഗ പ്രതിനിധി സംഘം എത്തിച്ചേർന്നു.
* വികസിത് ഭാരത് റൺ 2025 (സെപ്റ്റംബർ 2025): 91 രാജ്യങ്ങളിലെ 150-ലധികം സ്ഥലങ്ങളിൽ സംഘടിപ്പിക്കപ്പെട്ടു. ഇന്ത്യയുടെ സോഫ്റ്റ് പവറിൻ്റെ(സാംസ്കാരിക സ്വാധീനം) ആഗോള വ്യാപനം പ്രതിഫലിപ്പിക്കുന്ന ഇത്തരത്തിലുള്ള ആദ്യത്തെ ആഗോള യുവജന സംരംഭമാണിത്.
2023-ലെ ഇന്ത്യയുടെ ജി20 അധ്യക്ഷപദവിക്ക് കീഴിൽ നടന്ന Y20 സംരംഭത്തിൻ്റെ ഭാഗമായി, സ്കൂളുകളും കോളേജുകളും മുൻകൈ എടുത്ത് 26 ലക്ഷത്തിലധികം പേർ പങ്കെടുത്ത 64,000-ലധികം പരിപാടികൾ സംഘടിപ്പിച്ചു. വാരണാസിയിൽ നടന്ന Y20 ഉച്ചകോടിയിൽ 120-ലധികം അന്താരാഷ്ട്ര പ്രതിനിധികൾ പങ്കെടുത്തു. ഇത് 'വസുധൈവ കുടുംബകം' (ലോകം ഒരുകുടുംബം) എന്ന ഇന്ത്യയുടെ വിശ്വാസത്തെ പ്രതിഫലിപ്പിക്കുന്ന 'Y20 Communiqué' (വൈ20 ഔദ്യോഗിക പ്രഖ്യാപനം) രൂപീകരിക്കുന്നതിലേക്ക് നയിച്ചു.
ഒരു പതിറ്റാണ്ടിൻ്റെ പരിവർത്തനം, സാധ്യതകളുടെ ഭാവി
കഴിഞ്ഞ 12 വർഷത്തിനിടയിൽ, ലോകത്തിലെ ഏറ്റവും സമഗ്രവും സംയോജിതവുമായ യുവജന വികസന ഇക്കോസിസ്റ്റങ്ങളിൽ ഒന്ന് ഇന്ത്യ കെട്ടിപ്പടുത്തിട്ടുണ്ട്. വ്യക്തവും സുസ്ഥിരവുമായ ഒരു സമീപനമാണ് ഇതിനായി സ്വീകരിച്ചത്. വിദ്യാഭ്യാസം, നൈപുണ്യം, തൊഴിൽ, ആരോഗ്യം, കായികരംഗം, ജനപങ്കാളിത്തം എന്നിവയിലുടനീളം യുവജനങ്ങളെ ശാക്തീകരിക്കുന്ന ഒരു വ്യവസ്ഥാപിതവും ബഹുതലസ്പർശിയുമായ ചട്ടക്കൂടിലേക്ക് രാജ്യം മാറി കഴിഞ്ഞു.
ഈ മാറ്റത്തിൻ്റെ സ്വാധീനം എല്ലാ മേഖലകളിലും പ്രകടമാണ്. കൂടുതൽ യുവ ഇന്ത്യക്കാർ ഇന്ന് സ്കൂളുകളിലും കോളേജുകളിലും പഠിക്കുന്നു. ദശലക്ഷക്കണക്കിന് ആളുകൾക്ക് വ്യവസായ മേഖലയ്ക്ക് അനുയോജ്യമായ നൈപുണ്യ പരിശീലനം ലഭിച്ചിട്ടുണ്ട്. ഔദ്യോഗിക തൊഴിലവസരങ്ങൾ വർദ്ധിക്കുകയും, നഗരങ്ങളിലും ഗ്രാമങ്ങളിലും ഒരുപോലെ സംരംഭകത്വം വലിയ തോതിൽ വളരുകയും ചെയ്തു. യുവ ഇന്ത്യക്കാർ അന്താരാഷ്ട്ര കായിക വേദികളിൽ രാജ്യത്തിന് അഭിമാനമായി മെഡലുകൾ വാരിക്കൂട്ടുന്നു. മികച്ച ആരോഗ്യ സൗകര്യങ്ങൾ യുവജനങ്ങളെ ആരോഗ്യകരമായ ജീവിതം നയിക്കാൻ സഹായിക്കുന്നു. ദേശീയ-അന്തർദേശീയ പങ്കാളിത്തത്തിലൂടെയുള്ള നേതൃത്വശേഷി വികസനം യുവജനങ്ങളുടെ സമഗ്രമായ വളർച്ച ഉറപ്പാക്കുന്നുണ്ട്. രാജ്യത്തെ യുവജനങ്ങൾ ഇന്ന് സമ്പദ് വ്യവസ്ഥയിൽ കേവലം പങ്കാളികൾ മാത്രമല്ല, മറിച്ച് അതിനെ സജീവമായി രൂപപ്പെടുത്തുന്നവർ കൂടിയാണ്.
2014 മുതൽ 2026 വരെയുള്ള ഈ യാത്ര ഒരു വലിയ മാറ്റത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. അവസരങ്ങൾ ലഭ്യമാക്കുന്നതിൽ നിന്ന് ശാക്തീകരണത്തിലേക്കും, പങ്കാളിത്തത്തിൽ നിന്ന് നേതൃത്വത്തിലേക്കുമുള്ള മാറ്റം. യുവജനങ്ങൾക്ക് അവരുടെ പൂർണ്ണമായ കഴിവുകൾ പുറത്തെടുക്കാൻ സാധിക്കുന്ന തരത്തിൽ ഗവൺമെൻ്റ് പുതിയ അവസരങ്ങൾ സൃഷ്ടിക്കുകയും, തടസ്സങ്ങൾ നീക്കുകയും, ശക്തമായ സംവിധാനങ്ങൾ നിർമ്മിക്കുകയും ചെയ്തിട്ടുണ്ട്.
വികസിത് ഇന്ത്യ 2047 എന്ന ലക്ഷ്യത്തിലേക്ക് ഇന്ത്യ ചുവടുവെക്കുമ്പോൾ, അതിനുള്ള ശക്തമായ അടിത്തറ ഇവിടെ പാകിക്കഴിഞ്ഞു. രാജ്യത്തെ മുന്നോട്ട് നയിക്കാൻ ആവശ്യമായ വിദ്യാഭ്യാസം, നൈപുണ്യം, ആത്മവിശ്വാസം, അവസരങ്ങൾ എന്നിവയാൽ ഇന്നത്തെ 'അമൃത പീഢി' (യുവതലമുറ) സജ്ജമാണ്.
References
Press Information Bureau:
https://www.pib.gov.in/PressNoteDetails.aspx?NoteId=154537&ModuleId=3®=3&lang=2
https://www.pib.gov.in/PressReleasePage.aspx?PRID=2199237®=3&lang=1
https://www.pib.gov.in/PressReleasePage.aspx?PRID=2085152®=3&lang=2
https://www.pib.gov.in/PressReleasePage.aspx?PRID=2219936®=1&lang=1
https://www.pib.gov.in/PressReleasePage.aspx?PRID=2127411®=3&lang=2
https://www.pib.gov.in/PressReleasePage.aspx?PRID=2165763®=3&lang=2
https://www.pib.gov.in/PressReleasePage.aspx?PRID=2256476®=3&lang=2
https://www.pib.gov.in/PressReleasePage.aspx?PRID=2204136&utm_source=chatgpt.com®=3&lang=2
https://www.pib.gov.in/PressReleasePage.aspx?PRID=2254498®=3&lang=1
https://www.pib.gov.in/PressReleasePage.aspx?PRID=2247750®=3&lang=2
https://www.pib.gov.in/PressReleasePage.aspx?PRID=2222120®=3&lang=1
https://www.pib.gov.in/PressNoteDetails.aspx?NoteId=156899&ModuleId=3®=3&lang=2
https://www.pib.gov.in/PressReleasePage.aspx?PRID=2264076®=48&lang=2
https://www.pib.gov.in/PressReleasePage.aspx?PRID=2223849®=3&lang=2
https://www.pib.gov.in/PressReleaseDetail.aspx?PRID=2206145®=3&lang=2
https://www.pib.gov.in/PressReleaseIframePage.aspx?PRID=2042129&utm_source=chatgpt.com®=3&lang=2
https://www.pib.gov.in/PressReleasePage.aspx?PRID=2246085®=3&lang=2
https://static.pib.gov.in/WriteReadData/specificdocs/documents/2026/jan/doc2026115757801.pdf
https://www.pib.gov.in/PressReleseDetailm.aspx?PRID=2215306®=3&lang=1
https://www.pib.gov.in/PressReleasePage.aspx?PRID=2253019®=3&lang=2
https://www.pib.gov.in/PressReleaseDetail.aspx?PRID=2235818®=3&lang=1
https://www.pib.gov.in/PressReleasePage.aspx?PRID=2119045®=3&lang=2
https://www.pib.gov.in/PressReleasePage.aspx?PRID=2241781®=6&lang=1
https://www.pib.gov.in/PressReleasePage.aspx?PRID=2264241®=3&lang=1
NITI Aayog:
https://www.niti.gov.in/sites/default/files/2025-02/Expanding-Quality-Higher-Education-through-SPUs.pdf
Parliament Question:
https://sansad.in/getFile/annex/258/AS147.pdf?source=pqars
Ministry of Youth Affairs & Sports:
https://cdn-prod.mybharats.in/mybharat/assets/img/yuva_landing/nyp%202025.pdf https://www.rgniyd.gov.in/sites/default/files/pdfs/scheme/nyp_2014.pdf
https://dashboard.kheloindia.gov.in/
https://sportsauthorityofindia.nic.in/sai_new/target-olympic-podium
Ministry of Corporate Affairs:
https://pminternship.mca.gov.in/login/
Ministry of Commerce:
https://investorconnect.startupindia.gov.in/
Ministry of Health & Family Welfare:
https://telemanas.mohfw.gov.in/telemanas-dashboard/#/
https://nhm.gov.in/New-Update-2025-26/Adolescent-Health/Name-Change%20_DO-from-AS&MD_Adolescent-Friendly-Health-Centres-reg.pdf
Ministry of Social Justice & Empowerment:
https://nmba.dosje.gov.in/
World Bank Data:
https://data.worldbank.org/indicator/SL.UEM.TOTL.ZS?locations=IN
News on Air:
https://newsonair.gov.in/indian-railways-indian-army-launch-framework-to-boost-post-retirement-jobs-for-agniveers-ex-servicemen/
https://newsonair.gov.in/mansukh-mandaviya-to-inaugurate-second-phase-of-kirti-initiative-in-new-delhi-on-july-19/
Ministry of Education:
https://aim.gov.in/atl.php
ABSS CONCEPT NOTE 2025.pdf
Click Here To See PDF
****
(Explainer ID: 158906)
आगंतुक पटल : 17
Provide suggestions / comments