• Sitemap
  • Advance Search
Rural Prosperity

പാവപ്പെട്ടവരെ ശാക്തീകരിക്കുന്നു: എല്ലാവരെയും ഉൾക്കൊള്ളുന്ന പരിവർത്തനത്തിന്റെ ഒരു പതിറ്റാണ്ട്

Posted On: 08 JUN 2026 11:22AM

കഴിഞ്ഞ പന്ത്രണ്ട് വർഷങ്ങളായി ഇന്ത്യയുടെ നിരന്തരമായ പൊതു ഇടപെടലുകൾ അത്യാവശ്യ സേവനങ്ങളിലേക്കുള്ള പ്രവേശനത്തെ വിപുലീകരിക്കുകയും പിന്നോക്ക കുടുംബങ്ങളിലെ ദാരിദ്ര്യവും ഇല്ലായ്മകളും കുറയ്ക്കുകയും ചെയ്തു. വിപുലീകരിച്ച ക്ഷേമ വിതരണത്തിലൂടെയും സാമൂഹിക സുരക്ഷാ നടപടികളിലൂടെയും ഏകദേശം 25 കോടി ജനങ്ങളാണ് ബഹുമുഖ ദാരിദ്ര്യത്തിൽ നിന്ന് മുക്തരായത്. ഗ്രാമീണ മേഖലയിലെ പൈപ്പ് വെള്ള കണക്ഷൻ്റെ ഗുണഭോക്താക്കൾ 2019-ൽ 3.23 കോടി കുടുംബങ്ങളായിരുന്നത് 2026 മെയ് മാസത്തോടെ 15.84 കോടിയായി വർധിച്ചു. 12.11 കോടിയിലധികം ഗാർഹിക ശുചിമുറികൾ നിർമ്മിക്കപ്പെട്ടുഇത് ഗ്രാമീണ ശുചിത്വ കവറേജ് 2014-ലെ 39%-ൽ നിന്ന് സാർവത്രിക കവറേജിലേക്ക് (100%) ഉയർത്തി. പിഎം ഉജ്ജ്വല യോജന 10.57 കോടിയിലധികം സൗജന്യ LPG കണക്ഷനുകൾ നൽകി. ഇത് സ്ത്രീകളുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും വീടുകൾക്കുള്ളിലെ വായുമലിനീകരണം കുറയ്ക്കുകയും ചെയ്തു. ആയുഷ്മാൻ ഭാരത് 43.93 കോടി ഹെൽത്ത് കാർഡുകൾ വിതരണം ചെയ്തു. ഇത് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് താങ്ങാനാവുന്ന നിരക്കിലുള്ള ആരോഗ്യ പരിരക്ഷാ പ്രവേശനം വ്യാപിപ്പിച്ചു. PMGKAY രാജ്യവ്യാപകമായി 81 കോടിയിലധികം ഗുണഭോക്താക്കൾക്ക് സൗജന്യ ഭക്ഷ്യധാന്യങ്ങൾ ഉറപ്പാക്കി. ഇത് പാവപ്പെട്ട കുടുംബങ്ങളുടെ ഭക്ഷ്യസുരക്ഷയെ ശക്തിപ്പെടുത്തി. പെൺകുട്ടികളുടെ പ്രൈമറി സ്കൂൾ ഡ്രോപ്പ് ഔട്ട് നിരക്ക് (പഠനം പാതിവഴിയിൽ ഉപേക്ഷിക്കുന്ന അവസ്ഥ) 2013-14-ലെ 4.6 ശതമാനത്തിൽ നിന്ന് 2024-25 ൽ 0.3 ശതമാനമായി കുത്തനെ കുറഞ്ഞു. ഡിജിറ്റൽ ഗവേണൻസ് പരിഷ്കാരങ്ങൾ ആധാർ അധിഷ്ഠിത റേഷൻ വിതരണം സാധ്യമാക്കി. പ്രത്യേക വിഭാഗങ്ങളെ മുന്നിൽക്കണ്ടുള്ള ജലംശുചിത്വംഉപജീവന ഇടപെടലുകൾ എന്നിവയിലൂടെ അഭിലാഷ ജില്ലകളിലും ഗോത്രവർഗ്ഗ മേഖലകളിലും ക്ഷേമ വിതരണം വിപുലീകരിക്കുകയും ചെയ്തു.

ദാരിദ്ര്യ നിർമ്മാർജ്ജനത്തിലെയും ബഹുതല ക്ഷേമത്തിലെയും തന്ത്രപ്രധാന മാതൃകകൾ

കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയിൽ ദാരിദ്ര്യ നിർമ്മാർജ്ജനംസാമൂഹിക സുരക്ഷക്ഷേമ വിതരണം എന്നിവയിൽ ഇന്ത്യ വലിയൊരു പരിവർത്തനത്തിന് സാക്ഷ്യം വഹിച്ചു. എല്ലാവരെയും ഉൾക്കൊള്ളൽപ്രവേശനക്ഷമതഅവസാന വ്യക്തിയിലേക്കും സഹായമെത്തിക്കൽ എന്നീ തത്വങ്ങളാണ് പൊതു നയത്തിന് വഴികാട്ടിയായത്. സാമ്പത്തിക വളർച്ചയുടെ നേട്ടങ്ങൾ എല്ലാവരിലേക്കും വിതരണം ചെയ്യപ്പെടുന്നുണ്ടെന്ന് ഇത് ഉറപ്പാക്കി.

ശ്രദ്ധേയമായി ശരാശരി പണപ്പെരുപ്പം 2004-2014 കാലയളവിലെ 8.1 ശതമാനത്തിൽ നിന്ന് 2014-2025 കാലയളവിൽ 5.1 ശതമാനമായി കുറഞ്ഞു. ഇത് കൂടുതൽ വിലസ്ഥിരതയ്ക്കും കുടുംബങ്ങളുടെ വാങ്ങൽശേഷി മെച്ചപ്പെടുന്നതിനും കാരണമായി. ഇതേസമയംഇന്ത്യയിലെ ബഹുമുഖ ദാരിദ്ര്യം 2013-14-ലെ 29.17 ശതമാനത്തിൽ നിന്ന് 2022-23 ൽ 11.28 ശതമാനമായി കുത്തനെ കുറഞ്ഞു. ഇത് 17.89 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. ഈ കാലയളവിൽ ഏകദേശം 25 കോടി ജനങ്ങളെയാണ് ബഹുമുഖ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റിയത്.

ക്ഷേമപദ്ധതികളുടെയും സാമൂഹിക സുരക്ഷാ നടപടികളുടെയും വലിയ തോതിലുള്ള വ്യാപനമാണ് ഈ പുരോഗതിക്ക് പ്രേരണയായത്. സാമ്പത്തിക ഉൾപ്പെടുത്തൽകുറഞ്ഞ നിരക്കിലുള്ള ആരോഗ്യ പരിരക്ഷഭക്ഷ്യസുരക്ഷഭവന നിർമ്മാണംഉപജീവന പിന്തുണഡിജിറ്റൽ ഭരണനിർവഹണ പരിഷ്കാരങ്ങൾ എന്നിവ ഇതിലെ പ്രധാന ഇടപെടലുകളിൽ ഉൾപ്പെടുന്നു. മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങളും പൊതുജന സേവന വിതരണവും ഈ ശ്രമങ്ങളെ കൂടുതൽ ശക്തിപ്പെടുത്തിയിട്ടുണ്ട്. മൊത്തത്തിൽ ഈ സംരംഭങ്ങൾ ഗ്രാമീണ-നഗര ഇന്ത്യയിലുടനീളമുള്ള ദശലക്ഷക്കണക്കിന് പാവപ്പെട്ട കുടുംബങ്ങളുടെ ജീവിതനിലവാരം ഉയർത്തി.

അന്തസ്സിന്റെ അടിത്തറ: അടിസ്ഥാന ആവശ്യങ്ങളിലേക്കുള്ള സാർവത്രിക പ്രവേശനം

ഗ്രാമീണ-നഗര ഇന്ത്യയിലുടനീളം പൈപ്പ് വെള്ള കണക്റ്റിവിറ്റിശുചിത്വ കവറേജ്, LPG ലഭ്യതഗ്രാമീണ വൈദ്യുതീകരണം എന്നിവയിലാണ് ഗവൺമെന്റ് ഇടപെടലുകൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഈ ശ്രമങ്ങൾ മെച്ചപ്പെട്ട ജീവിതനിലവാരംമാനവ വികസനംവലിയ തോതിലുള്ള അടിസ്ഥാന സേവന വിതരണം എന്നിവയിലേക്കുള്ള വിശാലമായ മാറ്റത്തെ പ്രതിഫലിപ്പിക്കുന്നു.

I. ജലംശുചിത്വംആരോഗ്യം (WASH) എന്നിവയിലേക്കുള്ള സാർവത്രിക പ്രവേശനം

കഴിഞ്ഞ ഒരു പതിറ്റാണ്ടായി ശുദ്ധമായ ഊർജ്ജംസുരക്ഷിതമായ കുടിവെള്ളംമെച്ചപ്പെട്ട ശുചിത്വം എന്നിവയിലേക്കുള്ള പ്രവേശനം ഇന്ത്യയുടെ ക്ഷേമപൊതുജനാരോഗ്യ തന്ത്രത്തിന്റെ ഒരു പ്രധാന തൂണായി ഉയർന്നുവന്നിട്ടുണ്ട്. വലിയ തോതിലുള്ള ഇടപെടലുകൾ ജീവിതനിലവാരം ഗണ്യമായി വർധിപ്പിക്കുകയും ആരോഗ്യപരമായ ദുർബലതകൾ കുറയ്ക്കുകയും ചെയ്തു. ഇത്പ്രത്യേകിച്ച് ഗ്രാമീണ മേഖലകളിലും സേവനം കുറഞ്ഞ പ്രദേശങ്ങളിലും, മാനവിക അന്തസ്സിനെ ശക്തിപ്പെടുത്തി.

ജൽ ജീവൻ മിഷൻ

2019-ൽ ആരംഭിച്ച ജൽ ജീവൻ മിഷൻ (JJM) ഗ്രാമീണ കുടുംബങ്ങൾക്ക് കുടിവെള്ള ലഭ്യത സാർവത്രികമാക്കുന്നതിനുള്ള ഒരു പരിവർത്തനാത്മക അടിസ്ഥാന സൗകര്യ സംരംഭത്തെ പ്രതിനിധീകരിക്കുന്നു.

ശാരീരിക അധ്വാനത്തിലൂടെ വെള്ളം ശേഖരിക്കുന്നതുമായി ബന്ധപ്പെട്ട് ഗ്രാമീണ സ്ത്രീകൾ ദീർഘകാലമായി അനുഭവിച്ചിരുന്ന ഭാരം കുറയ്ക്കുന്നതിനാണ് ഈ മിഷൻ ആരംഭിച്ചത്. ഗ്രാമീണ ജനതയുടെ ആരോഗ്യംവിദ്യാഭ്യാസ നേട്ടംസാമൂഹിക-സാമ്പത്തിക പദവി എന്നിവയിൽ കാര്യമായ പുരോഗതിക്ക് ഈ പദ്ധതി വഴിയൊരുക്കുന്നു.

അതിന്റെ തന്ത്രപരമായ മുൻഗണനയെ പ്രതിഫലിപ്പിച്ചുകൊണ്ട് ധനപരമായ വിഹിതം 2020-21 നും 2026-27 നും ഇടയിൽ ഏകദേശം 488% വർധിച്ച് 67,670 കോടി രൂപയിലെത്തി. പ്രായോഗികമായി ഈ മിഷൻ വലിയ തോതിലുള്ള നേട്ടം കൈവരിച്ചിട്ടുണ്ട്. ഗാർഹിക പൈപ്പ് വെള്ള കണക്റ്റിവിറ്റി 2019 ഓഗസ്റ്റിലെ 3.23 കോടിയിൽ നിന്ന് 2026 മെയ് മാസത്തോടെ 15.84 കോടിയായി വർധിച്ചു. ഇത് ആകെ നിലവിലുള്ള 19.35 കോടി കുടുംബങ്ങളിൽ 81.87% കവറേജിനെ അടയാളപ്പെടുത്തുന്നു. കൂടാതെ 'ഹർ ഘർ ജൽക്യാമ്പയിന് കീഴിൽ 2.77 ലക്ഷം ഗ്രാമങ്ങൾ 100 ശതമാനം പൈപ്പ് വെള്ള കവറേജ് കൈവരിച്ചു.

കൂടാതെ വികസ്വര ജില്ലകളിലും ബ്ലോക്കുകളിലും ലക്ഷ്യം വെച്ചുള്ള ഇടപെടലുകളിലൂടെ ഈ സംരംഭം വികസനപരമായ അസമത്വങ്ങൾ ഇല്ലാതാക്കി. വികസ്വര ജില്ലകളിലെ ഗാർഹിക പൈപ്പ് വെള്ള കണക്റ്റിവിറ്റി 2019 ഓഗസ്റ്റിലെ 23.62 ലക്ഷത്തിൽ നിന്ന് 2026 മെയ് മാസത്തോടെ 2.20 കോടിയായി വർധിച്ചു. സമാനമായി വികസ്വര ബ്ലോക്കുകളിൽ 1.11 കോടി കുടുംബങ്ങൾക്ക് 2026 മെയ് മാസത്തോടെ പൈപ്പ് വെള്ള ലഭ്യത കൈവന്നു. ഈ വ്യവസ്ഥാപിതമായ വ്യാപനം പൊതുജനാരോഗ്യവും ഗ്രാമീണ അന്തസ്സും മെച്ചപ്പെടുത്തുന്നതിനുള്ള ശക്തമായ പ്രതിബദ്ധതയെ അടിവരയിടുന്നു.

ജൽ ജീവൻ മിഷന്റെ പ്രവർത്തന മാർഗ്ഗനിർദ്ദേശങ്ങൾ "ഹർ ഘർ ജൽ" ചട്ടക്കൂടിന് കീഴിലുള്ള ഗ്രാമങ്ങളുടെ സർട്ടിഫിക്കേഷൻ ആവശ്യകതകൾ വ്യക്തമാക്കുന്നു. ഈ സ്ഥാപനപരമായ ശ്രദ്ധ കുടിവെള്ള ലഭ്യതയുടെ വലിയ തോതിലുള്ള വ്യാപനത്തിന് കാരണമായി. പ്രധാന കമ്മ്യൂണിറ്റി സ്ഥാപനങ്ങളിലും വീടുകളിലും പൈപ്പ് വെള്ള ലഭ്യത പൂർണ്ണതോതിൽ കൈവരിച്ചതിന് ശേഷം മാത്രമേ ഒരു ഗ്രാമത്തെ സാക്ഷ്യപ്പെടുത്തുകയുള്ളൂ.

 

ഈ സാഹചര്യത്തിൽ പൈപ്പ് വെള്ള കണക്റ്റിവിറ്റിയുള്ള സ്കൂളുകളുടെ എണ്ണം 2019 ഓഗസ്റ്റിലെ 29,711-ൽ നിന്ന് 2026 മെയ് മാസത്തോടെ 9.23 ലക്ഷമായി വർധിച്ചു. കൂടാതെ അങ്കണവാടി കേന്ദ്രങ്ങളിലെ പൈപ്പ് വെള്ള കവറേജ് ഇതേ കാലയളവിൽ 15,464-ൽ നിന്ന് 9.66 ലക്ഷമായി ഉയർന്നു. കൂടാതെ ഗ്രാമപഞ്ചായത്തുകളിലെയും കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകളിലെയും (സാമൂഹിക ആരോഗ്യ കേന്ദ്രങ്ങൾ) പൈപ്പ് വെള്ള കണക്റ്റിവിറ്റി 3.93 ലക്ഷം സ്ഥാപനങ്ങളിൽ എത്തിച്ചേർന്നുഇത് ഇത്തരത്തിലുള്ള സൗകര്യങ്ങളുടെ 77.27 ശതമാനത്തെ ഉൾക്കൊള്ളുന്നു. ശുദ്ധമായ കുടിവെള്ളത്തിലേക്കുള്ള മെച്ചപ്പെട്ട പ്രവേശനം ജലജന്യ രോഗങ്ങളെ കുറയ്ക്കുകയും ശുചിത്വം ശക്തിപ്പെടുത്തുകയും പ്രത്യേകിച്ച് കുട്ടികൾക്കും കൗമാരക്കാരായ പെൺകുട്ടികൾക്കും മികച്ച വിദ്യാഭ്യാസ ഫലങ്ങൾ നൽകുന്നതിന് പിന്തുണയേകുകയും ചെയ്തു.

സ്വച്ഛ് ഭാരത് അഭിയാൻ - അർബൻ

2014-ൽ ഉദ്ഘാടനം ചെയ്യപ്പെട്ട സ്വച്ഛ് ഭാരത് മിഷൻ (അർബൻ) ഭൗതിക അടിസ്ഥാന സൗകര്യങ്ങളെയും പെരുമാറ്റപരമായ മാറ്റങ്ങളെയും ഒരുപോലെ ലക്ഷ്യം വെക്കുന്ന ബഹുമുഖമായ ഒരു തന്ത്രമാണ്. പരസ്യ മലമൂത്രവിസർജ്ജനവും കൈകൊണ്ട് മലം കോരുന്ന രീതിയും ഇല്ലാതാക്കുന്നതിനപ്പുറം നിലവാരമില്ലാത്ത ശുചിത്വ സൗകര്യങ്ങൾ മാറ്റിയെടുക്കുന്നതിനും നഗരസഭകളിലെ ഖരമാലിന്യ സംസ്കരണം വ്യവസ്ഥാപിതമാക്കുന്നതിനുമാണ് ഈ സംരംഭം മുൻഗണന നൽകുന്നത്. ഈ മുൻനിര പ്രസ്ഥാനം സാമൂഹിക മാനദണ്ഡങ്ങളിൽ അടിസ്ഥാനപരമായ മാറ്റം വരുത്തുകയും ശുചിത്വ അടിസ്ഥാന സൗകര്യങ്ങൾക്കായുള്ള ആവശ്യകതയിലും അതിന്റെ ഉപയോഗത്തിലും വലിയൊരു വർധനയ്ക്ക് കാരണമാവുകയും ചെയ്തു.

ബജറ്റ് വിഹിതം SBM-U ഫേസ് 1-ന് (2014-2021) കീഴിലെ 62,009 കോടി രൂപയിൽ നിന്ന് SBM-U 2.0-ന് (2021-2026) കീഴിൽ 1.41 ലക്ഷം കോടി രൂപയായി ഉയർത്തി. ഇത് ഏകദേശം 128.3 ശതമാനത്തിന്റെ വർധന രേഖപ്പെടുത്തുന്നു. ഈ മിഷന് കീഴിൽ വീടുവീടാന്തരം കയറിയുള്ള മാലിന്യ ശേഖരണം 2014-ലെ 43%-ൽ നിന്ന് 2026-ൽ 98%-മായി വർധിച്ചു. വിവിധ കളക്ഷൻ ആൻഡ് മെറ്റീരിയൽ റിക്കവറി സെന്ററുകളിലെ മാലിന്യ സംസ്കരണം 2014-ലെ 16%-ൽ നിന്ന് 2026-ൽ 82%-മായി ഉയർന്നു.

വ്യക്തിഗത ഗാർഹിക ശുചിമുറികളുടെ നിർമ്മാണം നിശ്ചയിച്ചിട്ടുള്ള ലക്ഷ്യങ്ങളെ മറികടന്നു. 63.74 ലക്ഷം യൂണിറ്റുകൾ പൂർത്തിയാക്കിക്കൊണ്ട് ലക്ഷ്യത്തിന്റെ 108.62 ശതമാനം കൈവരിച്ചു. സമാനമായ രീതിയിൽ കമ്മ്യൂണിറ്റി (സാമൂഹിക)പൊതു ശുചിമുറി അടിസ്ഥാന സൗകര്യങ്ങൾ ഗണ്യമായി വികസിക്കുകയും ലക്ഷ്യത്തിന്റെ 125.46 ശതമാനത്തിന് തുല്യമായ 6.36 ലക്ഷം യൂണിറ്റുകളിൽ എത്തിച്ചേരുകയും ചെയ്തു. ഈ ഇടപെടലുകളുടെ ഫലമായി 4,692 നഗരങ്ങൾ വെളിയിട മലമൂത്രവിസർജ്ജന വിമുക്തമായി പ്രഖ്യാപിക്കപ്പെട്ടു. നഗര ശുചിത്വത്തിലും മാലിന്യ സംസ്കരണത്തിലും കൈവരിച്ച സുപ്രധാന പുരോഗതിയെ പ്രതിഫലിപ്പിച്ചുകൊണ്ട് 4,314 നഗരങ്ങൾക്ക് ODF+ സർട്ടിഫിക്കേഷനും 1,973 നഗരങ്ങൾക്ക് ODF++ സർട്ടിഫിക്കേഷനും ലഭിച്ചു.

എന്താണ് ഒ.ഡി.എഫ് പ്ലസും (ODF+) ഒ.ഡി.എഫ് ഡബിൾ പ്ലസും (ODF++)?

ഒ.ഡി.എഫ് (ODF) എന്നാൽ വെളിയിട മലമൂത്രവിസർജ്ജന വിമുക്തം എന്നാണ് അർത്ഥമാക്കുന്നത്. ആരും വെളിയിടങ്ങളിൽ മലമൂത്രവിസർജ്ജനം നടത്താത്തതും എല്ലാവരും ശുചിമുറികൾ ഉപയോഗിക്കുന്നതുമായ ഒരു പദവിയാണിത്. ഒ.ഡി.എഫ് പ്ലസ് (ODF+) എന്നാൽ ഒരു പ്രദേശം വെളിയിട മലമൂത്രവിസർജ്ജനത്തിൽ നിന്ന് മുക്തമാണെന്ന് മാത്രമല്ലഅവിടെ കാര്യക്ഷമമായ ഖര-ദ്രവ മാലിന്യ സംസ്കരണ സംവിധാനമുണ്ടെന്നും അർത്ഥമാക്കുന്നു. തൽഫലമായി ആ പ്രദേശത്തിന് മൊത്തത്തിലുള്ള ശുചിത്വത്തിന്റെ ദൃശ്യമായ ഒരു തലം ഉണ്ടാകുന്നു. ഇതിലും മുന്നോട്ടുപോയിഒ.ഡി.എഫ് ഡബിൾ പ്ലസ് (ODF++) എന്നാൽ ആ പ്രദേശത്തെ എല്ലാ ശുചിമുറികളും പ്രവർത്തനക്ഷമമാണെന്നും കൃത്യമായി പരിപാലിക്കപ്പെടുന്നുണ്ടെന്നും അർത്ഥമാക്കുന്നു. ആ പ്രദേശത്തെ അവശിഷ്ടങ്ങളും മലിനജലവും ഓടകളിലേക്കോ ജലാശയങ്ങളിലേക്കോ നേരിട്ട് ഒഴുക്കിവിടുന്നതിന് പകരം സുരക്ഷിതമായി സംസ്‌കരിക്കുകയും ചെയ്യുന്നു.

സ്വച്ഛ് ഭാരത് അഭിയാൻ - ഗ്രാമീൺ

2014-ന് മുമ്പ് ഗ്രാമീണ ഇന്ത്യയിലെ ഏകദേശം 55 കോടി ജനങ്ങൾക്ക് ആവശ്യമായ ശുചിത്വ സൗകര്യങ്ങൾ ലഭ്യമായിരുന്നില്ല. ഇത് വലിയ പൊതുജനാരോഗ്യ വെല്ലുവിളികൾക്കും പ്രത്യേകിച്ച് സ്ത്രീകളുടെയും കുട്ടികളുടെയും സാമൂഹിക അന്തസ്സ് ഇല്ലാതാകുന്നതിനും കാരണമായിരുന്നു. ഇതിന് മറുപടിയായി 2014 ഒക്ടോബറിൽ സ്വച്ഛ് ഭാരത് മിഷൻ (ഗ്രാമീൺ) ഉദ്ഘാടനം ചെയ്യപ്പെട്ടു. ധനപരമായ വിഹിതത്തിൽ വരുത്തിയ 83% വർധനയിൽ ഈ തന്ത്രപ്രധാന മുൻഗണന പ്രതിഫലിക്കുന്നുണ്ട്. ബജറ്റ് വിഹിതം 2014-15 ലെ 3,929 കോടി രൂപയിൽ നിന്ന് 2026-27 ൽ 7,192 കോടി രൂപയായി ഉയർത്തി.

ഈ മിഷന് കീഴിൽ ഇതുവരെ 12.11 കോടിയിലധികം വ്യക്തിഗത ഗാർഹിക ശുചിമുറികൾ നിർമ്മിക്കപ്പെട്ടിട്ടുണ്ട്. ഒന്നാം ഘട്ടത്തിൽ ശുചിത്വ കവറേജ് 2014-ലെ 39 ശതമാനത്തിൽ നിന്ന് 2019-ൽ 100 ശതമാനമായി ഗണ്യമായി വർധിച്ചു. ഇതിനെത്തുടർന്ന് 2019-ൽ ഇന്ത്യ വെളിയിട മലമൂത്രവിസർജ്ജന വിമുക്തമായി പ്രഖ്യാപിക്കപ്പെട്ടു. 2026 മാർച്ച് വരെയുള്ള കണക്കനുസരിച്ച് 5 ലക്ഷത്തിലധികം ഗ്രാമങ്ങൾ ഒ.ഡി.എഫ് പ്ലസ് (മോഡൽ) പദവി കൈവരിച്ചിട്ടുണ്ട്. ഒ.ഡി.എഫ് പ്ലസിൽ ഗ്രാമീണ ഇന്ത്യയിലെ ഖര-ദ്രവ മാലിന്യ സംസ്കരണ സംവിധാനങ്ങളിലൂടെയുള്ള സമഗ്രമായ ഗ്രാമ ശുചിത്വം ഉൾപ്പെടുന്നു. ഈ പുരോഗതി അടിസ്ഥാനപരമായ സൗകര്യങ്ങളിൽ നിന്ന് സമഗ്രമായ പരിസ്ഥിതി ശുചിത്വത്തിലേക്കുള്ള വ്യവസ്ഥാപിതമായ മാറ്റത്തെ അടിവരയിടുന്നു.

ഗ്രാമീണ ഇന്ത്യയിലുടനീളം സമഗ്രമായ മാലിന്യ സംസ്കരണ പ്രോട്ടോക്കോളുകൾ വ്യവസ്ഥാപിതമാക്കിയിട്ടുണ്ട്. 5.31 ലക്ഷം ഗ്രാമങ്ങളിൽ ഖരമാലിന്യ സംസ്കരണ സംവിധാനങ്ങളും 5.50 ലക്ഷം ഗ്രാമങ്ങളിൽ ദ്രവ/ഗ്രേവാട്ടർ (സോക്പിറ്റ്) മാനേജ്മെന്റും സജീവമാണ്. 5,482 ബ്ലോക്കുകളിലായി വ്യാപിച്ചുകിടക്കുന്ന 2,415 പ്ലാസ്റ്റിക് മാലിന്യ സംസ്കരണ യൂണിറ്റുകൾ ഈ അടിസ്ഥാന സൗകര്യങ്ങൾക്ക് കൂടുതൽ കരുത്തേകുന്നു. സ്വച്ഛ് ഭാരത് മിഷന്റെ (SBM) ഈ നേട്ടം രോഗാതുരതയിലും മരണനിരക്കിലും ഉണ്ടായ ഗണ്യമായ കുറവുമായി ബന്ധപ്പെട്ടിരിക്കുന്നു.

കൂടാതെ ഗോബർധൻ (GOBARdhan) സംരംഭം വലിയ തോതിലുള്ള വളർച്ചയ്ക്ക് സാക്ഷ്യം വഹിച്ചു. 2018-19 സാമ്പത്തിക വർഷത്തിൽ പ്രവർത്തനക്ഷമമായ 14 ബയോഗ്യാസ് പ്ലാന്റുകൾ ഉണ്ടായിരുന്നതിൽ നിന്ന് 2026 മെയ് മാസത്തോടെ ഇത് 1,213 ലധികമായി മാറി. മാലിന്യ സംസ്കരണ അടിസ്ഥാന സൗകര്യങ്ങളുടെയും ജൈവ-ഊർജ്ജ ഉൽപ്പാദനത്തിന്റെയും ഈ വ്യവസ്ഥാപിത സംയോജനം ഒരു സർക്കുലർ ഇക്കണോമിയിലേക്കുള്ള ശക്തമായ മാറ്റത്തെ അടിവരയിടുന്നു.

II. ശുദ്ധമായ പാചക ഇന്ധനംപുനരുപയോഗ ഊർജ്ജംഗ്രാമീണ വൈദ്യുതീകരണം എന്നിവ പ്രോത്സാഹിപ്പിക്കുന്നു

സാർവത്രിക ഊർജ്ജ ലഭ്യതയ്ക്കായുള്ള ഇന്ത്യയുടെ സമഗ്ര തന്ത്രം ശുദ്ധമായ പാചക ഇന്ധനംപുരപ്പുറ സൗരോർജ്ജ സംവിധാനം നടപ്പിലാക്കൽപൂർണ്ണമായ ഗ്രാമീണ വൈദ്യുതീകരണം എന്നിവയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

പ്രധാൻ മന്ത്രി ഉജ്ജ്വല യോജന

2016-ൽ ആരംഭിച്ച പിഎം ഉജ്ജ്വല യോജന (PMUY) സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങൾ പരമ്പരാഗത പാചക ഇന്ധനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാൻ ലക്ഷ്യമിടുന്നു. ഈ പദ്ധതി പാവപ്പെട്ട കുടുംബങ്ങളിലെ പ്രായപൂർത്തിയായ വനിതാ ഗുണഭോക്താക്കൾക്ക് സൗജന്യ LPG കണക്ഷനുകളും സിലിണ്ടർ റീഫിൽ ചെയ്യുന്നതിനുള്ള പിന്തുണയും നൽകുന്നു.

വീടുകൾക്കുള്ളിലെ വായുമലിനീകരണവും ജൈവവസ്തുക്കൾ (വിറക്വരളി മുതലായവ) ഉപയോഗിച്ചുള്ള ഇന്ധനങ്ങളെ ആശ്രയിക്കുന്നതും കുറച്ചുകൊണ്ട് PMUY ഗ്രാമീണ ആരോഗ്യവും ജീവിതസാഹചര്യങ്ങളും മെച്ചപ്പെടുത്തി. ഈ പദ്ധതി സ്ത്രീകളുടെ ശാരീരിക അധ്വാനത്തിന്റെ ഭാരം കുറയ്ക്കുകയും പരിസ്ഥിതി സംരക്ഷണത്തെ പിന്തുണയ്ക്കുകയും പോഷകാഹാര ഫലങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

2026 മെയ് മാസത്തിലെ കണക്കനുസരിച്ച് ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള (BPL) കുടുംബങ്ങളിലെ സ്ത്രീകൾക്കായി 10.57 കോടിയിലധികം സൗജന്യ LPG കണക്ഷനുകൾ നൽകി. തൽഫലമായി രാജ്യത്തെ ആകെ LPG കണക്ഷനുകളുടെ എണ്ണം 2014-ലെ 14.52 കോടിയിൽ നിന്ന് 2026-ൽ 33.39 കോടിയായി വർധിച്ചു. ഇത് 12 വർഷത്തിനുള്ളിൽ ഏകദേശം 129.9 ശതമാനത്തിന്റെ വർധന രേഖപ്പെടുത്തുന്നു.

പ്രധാൻ മന്ത്രി സൂര്യ ഘർ: മുഫ്ത് ബിജ്‍ലി യോജന

2024-ൽ ആരംഭിച്ച പിഎം സൂര്യ ഘർ: മുഫ്ത് ബിജ്‍ലി യോജന പുരപ്പുറ സൗരോർജ്ജ സംവിധാനങ്ങൾ സ്ഥാപിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നു. ഇത് ഗാർഹിക സോളാർ ഇൻസ്റ്റലേഷനുകൾക്കായി സബ്‌സിഡികൾ നൽകുകയും പ്രതിമാസം 300 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു. പാവപ്പെട്ടവരും ഇടത്തരക്കാരുമായ കുടുംബങ്ങളുടെ വൈദ്യുതി ചെലവ് കുറയ്ക്കാൻ ഇത് സഹായിക്കുന്നു. അധികമായി വരുന്ന വൈദ്യുതി വിൽക്കുന്നതിലൂടെ കൂടുതൽ വരുമാനം നേടാനും ഇത് അവരെ പ്രാപ്തരാക്കുന്നു. ഒരു ക്ഷേമാധിഷ്ഠിത സംരംഭമെന്ന നിലയിൽ ഇത് ഊർജ്ജ സ്വയംപര്യാപ്തതയെ പിന്തുണയ്ക്കുകയും ഫോസിൽ ഇന്ധന അധിഷ്ഠിത വൈദ്യുതിയെ ആശ്രയിക്കുന്നത് കുറയ്ക്കുകയും ചെയ്യുന്നു.

ഈ പദ്ധതിക്ക് നൽകുന്ന വർധിച്ചുവരുന്ന പ്രാധാന്യം പ്രതിഫലിപ്പിച്ചുകൊണ്ട് കേന്ദ്ര ബജറ്റ് വിഹിതം 2026-27 ൽ 22,000 കോടി രൂപയായി ഉയർത്തി. ഇതിന്റെ പ്രാരംഭ വിഹിതം 2024-25 ൽ 6,250 കോടി രൂപയായിരുന്നു.

2026 ഏപ്രിലിലെ കണക്കനുസരിച്ച് ഈ പദ്ധതി 36.8 ലക്ഷം കുടുംബങ്ങൾക്ക് പ്രയോജനം ചെയ്തിട്ടുണ്ട്. സോളാർ റൂഫ്‌ടോപ്പ് ഇൻസ്റ്റലേഷനുകളുടെ എണ്ണം 2024 ഡിസംബറിലെ 6.3 ലക്ഷത്തിൽ നിന്ന് 2026 ഏപ്രിലോടെ 30 ലക്ഷമായി കാര്യമായി വർധിച്ചു.

സാർവത്രിക ഗ്രാമീണ വൈദ്യുതീകരണം

സാർവത്രിക ഗാർഹിക വൈദ്യുതീകരണം ഉറപ്പാക്കുന്നതിനായി 2017-ൽ പ്രധാൻ മന്ത്രി സഹജ് ബിജ്‍ലി ഹർ ഘർ യോജന (സൗഭാഗ്യ) ആരംഭിച്ചു. ഇത് രാജ്യവ്യാപകമായി താല്പര്യമുള്ള എല്ലാ കുടുംബങ്ങൾക്കും വൈദ്യുതി ലഭ്യത ഉറപ്പാക്കുന്നു. മണ്ണെണ്ണയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതോടൊപ്പം തന്നെ വിദ്യാഭ്യാസംആരോഗ്യം എന്നിവയിലെ ഫലങ്ങൾ മെച്ചപ്പെടുത്തുന്നതിനും ഈ പദ്ധതി സംഭാവന നൽകിയിട്ടുണ്ട്. ഇത്പ്രത്യേകിച്ച് സ്ത്രീകളുടെ മൊത്തത്തിലുള്ള ജീവിതസാഹചര്യങ്ങളെ കൂടുതൽ മെച്ചപ്പെടുത്തുന്നു. ഈ പദ്ധതിക്ക് കീഴിൽ രാജ്യവ്യാപകമായി താല്പര്യമുള്ള 100% കുടുംബങ്ങളിലും 2019 മാർച്ചിനുള്ളിൽ വൈദ്യുതീകരണം പൂർത്തിയാക്കി.

വൈദ്യുതീകരണത്തിന്റെ വ്യാപ്തി വീടുകൾക്കപ്പുറത്തേക്ക് വ്യാപിപ്പിച്ച് തെരുവുകളും കമ്മ്യൂണിറ്റി അടിസ്ഥാന സൗകര്യങ്ങളും ഇതിൽ ഉൾപ്പെടുത്തി. 2014-ൽ ആരംഭിച്ച ദീൻദയാൽ ഉപാധ്യായ ഗ്രാം ജ്യോതി യോജന ഗ്രാമീണ ഊർജ്ജ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. കാർഷിക പ്രവർത്തനങ്ങൾക്ക് വിശ്വസനീയമായ വൈദ്യുതി വിതരണം ഉറപ്പാക്കുന്നതും ഈ പദ്ധതി സാധ്യമാക്കുന്നു. ഈ പദ്ധതിക്ക് കീഴിൽ 2025-ഓടെ 100 ശതമാനം ഗ്രാമീണ വൈദ്യുതീകരണം കൈവരിച്ചു.

ലക്ഷ്യം വെച്ചുള്ള ഇത്തരം ഇടപെടലുകൾ രാജ്യവ്യാപകമായി വൈദ്യുതി ലഭ്യതയും അതിന്റെ വിതരണവും ഗണ്യമായി മെച്ചപ്പെടുത്തിയിട്ടുണ്ട്. ഗ്രാമീണ മേഖലകളിലെ ശരാശരി പ്രതിദിന വൈദ്യുതി വിതരണം 2014 സാമ്പത്തിക വർഷത്തിലെ 12.5 മണിക്കൂറിൽ നിന്ന് 2025 സാമ്പത്തിക വർഷത്തിൽ 22.6 മണിക്കൂറായി വർധിച്ചു. സമാനമായി നഗരപ്രദേശങ്ങളിൽ വൈദ്യുതി വിതരണം 2014 സാമ്പത്തിക വർഷത്തിലെ 22.1 മണിക്കൂറിൽ നിന്ന് 2025 സാമ്പത്തിക വർഷത്തിൽ 23.4 മണിക്കൂറായി ഉയർന്നു. മെച്ചപ്പെട്ട വൈദ്യുതി ലഭ്യതഇലക്ട്രിക് ജലസേചന സംവിധാനങ്ങളിലൂടെ കാർഷിക ഉൽപ്പാദനക്ഷമത വർധിപ്പിച്ചുകൊണ്ട് സാമൂഹിക-സാമ്പത്തിക വികസനത്തെ പിന്തുണച്ചിട്ടുണ്ട്. ഇത് നിർമ്മാണ ശേഷിയെ കൂടുതൽ ശക്തിപ്പെടുത്തുകയും നഗര-വ്യവസായ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

III. പൊതുജനാരോഗ്യഭക്ഷ്യസുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നു

ആരോഗ്യ പരിരക്ഷാ സേവനങ്ങളിലെ ലഭ്യതകുറഞ്ഞ നിരക്ക്സേവന വിതരണം എന്നിവ ശക്തിപ്പെടുത്തുന്നതിനായി ഇന്ത്യ സുപ്രധാന പരിഷ്കാരങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്. വിപുലീകരിച്ച മുൻനിര പ്രോഗ്രാമുകൾ ദശലക്ഷക്കണക്കിന് ആളുകൾക്ക് ശക്തമായ പോഷകാഹാരവും സമഗ്രമായ സാമൂഹിക സുരക്ഷയും ഉറപ്പാക്കുന്നു.

ആയുഷ്മാൻ ഭാരത്

ഇന്ത്യയിൽ സാർവത്രിക ആരോഗ്യ പരിരക്ഷാ കവറേജ് കൈവരിക്കുന്നതിനായി 2018 സെപ്റ്റംബറിൽ ആയുഷ്മാൻ ഭാരത് – പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജന ആരംഭിച്ചു. പൊതുജന പങ്കാളിത്തത്തോടെ ധനസഹായം നൽകുന്ന ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായി അംഗീകരിക്കപ്പെട്ടിട്ടുള്ള ഇത്ഒരു കുടുംബത്തിന് പ്രതിവർഷം 5 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ നൽകുന്നു. ജനസംഖ്യയിലെ ഏറ്റവും താഴെത്തട്ടിലുള്ള 40 ശതമാനം വരുന്നസാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഏകദേശം 12.37 കോടി കുടുംബങ്ങൾ ഇതിൽ ഉൾപ്പെടുന്നു. 2024 മാർച്ചിൽ ഏകദേശം 37 ലക്ഷം ASHA പ്രവർത്തകർഅങ്കണവാടി ജീവനക്കാർസഹായികൾഅവരുടെ കുടുംബങ്ങൾ എന്നിവരെക്കൂടി ഉൾപ്പെടുത്തി ഈ പദ്ധതിയുടെ കവറേജ് കൂടുതൽ വിപുലീകരിച്ചു.

2026 മെയ് മാസത്തിലെ കണക്കനുസരിച്ച് ഈ പദ്ധതിക്ക് കീഴിൽ 43.93 കോടിയിലധികം ആയുഷ്മാൻ കാർഡുകൾ വിതരണം ചെയ്തിട്ടുണ്ട്. ആശുപത്രിവാസവുമായി ബന്ധപ്പെട്ട ചികിത്സകൾ 2019 ജൂണിലെ 29.96 ലക്ഷത്തിൽ നിന്ന് 2026 മെയ് മാസത്തോടെ 12.03 കോടിയായി ഗണ്യമായി വർധിച്ചു. ഇതിന്റെ ആകെ ചികിത്സാച്ചെലവ് 1.80 ലക്ഷം കോടി രൂപയാണ്. ഇതോടൊപ്പം ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷൻ (ABDM) ഡിജിറ്റൽ ആരോഗ്യ ഗവേണൻസ് വ്യവസ്ഥാപിതമാക്കിയിട്ടുണ്ട്. ഇത് തടസ്സമില്ലാത്ത ആരോഗ്യ വിവര മാനേജ്മെന്റ് സാധ്യമാക്കുന്ന 14 അക്ക തനതായ ഡിജിറ്റൽ ആരോഗ്യ തിരിച്ചറിയൽ സംവിധാനമായ ആയുഷ്മാൻ ഭാരത് ഹെൽത്ത് അക്കൗണ്ടുകൾ (ABHA) അവതരിപ്പിച്ചു. 2026 മെയ് മാസത്തിലെ കണക്കനുസരിച്ച് 88.33 കോടി ABHA അക്കൗണ്ടുകൾ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. പേപ്പർരഹിത ആരോഗ്യ പരിരക്ഷാ പരിസ്ഥിതി വ്യവസ്ഥ സാധ്യമാക്കിക്കൊണ്ട് ഏകദേശം 97.81 കോടി ആരോഗ്യ രേഖകൾ ഇതിലേക്ക് ബന്ധിപ്പിച്ചിരിക്കുന്നു.

അടിസ്ഥാനപരമായ അടിസ്ഥാന സൗകര്യങ്ങളും ഇതേ രീതിയിൽ വിപുലീകരിക്കപ്പെട്ടിട്ടുണ്ട്. 1.85 ലക്ഷത്തിലധികം ആയുഷ്മാൻ ആരോഗ്യ മന്ദിരങ്ങൾ 540 കോടി സന്ദർശനങ്ങൾ അനായാസമാക്കി. കുറഞ്ഞ നിരക്കിലുള്ള അമൃത് (AMRIT) ഔട്ട്‌ലെറ്റുകളിൽ നിന്ന് 7.41 കോടി പൗരന്മാർക്ക് പ്രയോജനം ലഭിച്ചതോടെ കുറഞ്ഞ ചെലവിലുള്ള മരുന്നുകളുടെ ലഭ്യതയും ഗണ്യമായി വിപുലീകരിക്കപ്പെട്ടു.

കൂടാതെ ആയുഷ്മാൻ ഭാരത് വയവന്ദന യോജനയ്ക്ക് കീഴിൽ 1.20 കോടിയിലധികം മുതിർന്ന പൗരന്മാരെ എൻറോൾ ചെയ്തിട്ടുണ്ട്. ഏകദേശം 13.84 ലക്ഷം ചികിത്സകൾ 3,000 കോടിയിലധികം രൂപ ചെലവിൽ ലഭ്യമാക്കി. ഈ കാലയളവിൽ ആരോഗ്യ പരിരക്ഷാ അടിസ്ഥാന സൗകര്യങ്ങളും ഗണ്യമായ വികാസത്തിന് സാക്ഷ്യം വഹിച്ചിട്ടുണ്ട്. അംഗീകാരം നൽകി പ്രവർത്തനക്ഷമമാക്കിയ എയിംസ് (AIIMS) സ്ഥാപനങ്ങളുടെ എണ്ണം കഴിഞ്ഞ 12 വർഷത്തിനിടെ (2014-2026) 8-ൽ നിന്ന് (1947-2014) 15 ആയി വർധിച്ചു. അങ്ങനെ 2014-ന് ശേഷം എയിംസ് സ്ഥാപനങ്ങളുടെ പ്രവർത്തനപരമായ വിപുലീകരണം ഏകദേശം ഇരട്ടിയായിട്ടുണ്ട്. ആരോഗ്യ പരിരക്ഷാ അടിസ്ഥാന സൗകര്യങ്ങളോടും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് താങ്ങാനാവുന്ന നിരക്കിൽ ആരോഗ്യ സേവനങ്ങൾ നൽകുന്നതിനോടുമുള്ള ശക്തമായ പ്രതിബദ്ധതയെയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്.

ശിശു-മാതൃ ആരോഗ്യ ഇടപെടലുകൾ

തന്ത്രപരമായ ഇടപെടലുകളിലൂടെ ഗവൺമെന്റ് മാതൃ ആരോഗ്യ പരിരക്ഷയെ കൂടുതൽ ശക്തിപ്പെടുത്തിയിട്ടുണ്ട്. ജനനി സുരക്ഷാ യോജനജനനി ശിശു സുരക്ഷാ കാര്യക്രംപ്രധാൻ മന്ത്രി സുരക്ഷിത് മാതൃത്വ അഭിയാൻ (PMSMA) എന്നിവ ഈ സംരംഭങ്ങളിൽ ഉൾപ്പെടുന്നു. PMSMA- യ്ക്ക് കീഴിൽ 7 കോടിയിലധികം പ്രസവപൂർവ്വ പരിശോധനകൾ നടത്തുകയും ഇത് ഉയർന്ന അപകടസാധ്യതയുള്ള ഗർഭധാരണങ്ങളെ നേരത്തെ തന്നെ തിരിച്ചറിയുന്നതിനും കൈകാര്യം ചെയ്യുന്നതിനും സഹായിക്കുകയും ചെയ്തു. കൂടാതെ മിഷൻ ഇന്ദ്രധനുഷ് 5.46 കോടി കുട്ടികൾക്കും 1.32 കോടി ഗർഭിണികൾക്കും പ്രതിരോധ കുത്തിവെപ്പുകൾ നൽകിആരോഗ്യ ഫലങ്ങളിൽ ഗണ്യമായ പുരോഗതി കൈവരിച്ചു.

ഈ സംരംഭങ്ങൾ അളക്കാവുന്ന തരത്തിലുള്ള ദീർഘകാല പുരോഗതിയുണ്ടാക്കി. മാതൃമരണ നിരക്ക് 1,00,000 സജീവ ജനനങ്ങൾക്ക് 130 ആയിരുന്നതിൽ നിന്ന് (2014-16) 1,00,000 സജീവ ജനനങ്ങൾക്ക് 88 ആയി (2021-23) കുറഞ്ഞു. NFHS-6 വിവരങ്ങൾ കൂടുതൽ വ്യക്തമാക്കുന്നത് പ്രകാരം ആദ്യ ത്രൈമാസത്തിലെ പ്രസവപൂർവ്വ പരിചരണ സന്ദർശനങ്ങൾ 2015-16 നും (NFHS-4) 2023-24 നും ഇടയിൽ 59 ശതമാനത്തിൽ നിന്ന് 76.2 ശതമാനമായി ഉയർന്നു. സമാനമായ രീതിയിൽ കുറഞ്ഞത് നാല് ANC സന്ദർശനങ്ങളെങ്കിലുമുള്ള പ്രവേശം 51 ശതമാനത്തിൽ നിന്ന് 65.2 ശതമാനമായി വികസിച്ചു. ഇത് സ്ഥാപനപരമായ മാതൃ ആരോഗ്യ പരിരക്ഷാ സേവനങ്ങളുടെ വർധിച്ചുവരുന്ന ഉപയോഗത്തെ സൂചിപ്പിക്കുന്നു.

കൂടാതെ നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് പുറത്തുവിട്ട ഹൗസ്ഹോൾഡ് സോഷ്യൽ കൺസംപ്ഷന്റെ (ഗാർഹിക സാമൂഹിക ഉപഭോഗം) എൺപതാം റൗണ്ട് പ്രകാരം:

  • ഗ്രാമീണ മേഖലയിലെ സ്ഥാപനപരമായ പ്രസവങ്ങളിൽ ഏകദേശം മൂന്നിൽ രണ്ടും (66.8 ശതമാനം) നടക്കുന്നത് ​ഗവൺമെന്റ് ആരോഗ്യ കേന്ദ്രങ്ങളിലാണ്. നഗരപ്രദേശങ്ങളിൽ ഇതിന് സമാനമായ അനുപാതം 47 ശതമാനമാണ്.
  • ഒ.പി സേവനങ്ങൾക്കായി പൊതുജനാരോഗ്യ കേന്ദ്രങ്ങൾ ഉപയോഗിക്കുന്നതിൽ വർധനയുണ്ടായതായി ദീർഘകാല വിശകലനങ്ങൾ വ്യക്തമാക്കുന്നു. ഇതിൽ ഗ്രാമീണ പങ്കാളിത്തം 2014-ലെ 28 ശതമാനത്തിൽ നിന്ന് 2025-ഓടെ 35 ശതമാനമായി ഉയർന്നു.

ഈ മാനദണ്ഡങ്ങൾആരോഗ്യ പരിരക്ഷാ വിതരണ മാതൃകയിൽ പ്രതിസന്ധികൾ ഉണ്ടാകുമ്പോൾ മാത്രം പ്രതികരിക്കുന്ന രീതിയിൽ നിന്ന് മാറി മുൻകൂട്ടിയുള്ളതും സന്തുലിതവും പ്രതിരോധാത്മകവുമായ ഒരു മാതൃകയിലേക്കുള്ള വിജയകരമായ മാറ്റത്തെ പ്രതിഫലിപ്പിക്കുന്നു.

എല്ലാവർക്കും ഭക്ഷ്യസുരക്ഷ

2020-ൽ ആരംഭിച്ച പ്രധാൻ മന്ത്രി ഗരീബ് കല്യാൺ അന്ന യോജന (PMGKAY) ഒരു സുപ്രധാന സാമൂഹിക സുരക്ഷാ ശൃംഖലയായി വർത്തിക്കുന്നു. മഹാമാരി കാരണമുണ്ടായ സാമ്പത്തിക തടസ്സങ്ങൾ ലഘൂകരിക്കുന്നതിനാണ് ഈ പദ്ധതി അവതരിപ്പിച്ചത്. ഇത് 81 കോടിയിലധികം ഗുണഭോക്താക്കൾക്ക് സൗജന്യ ഭക്ഷ്യധാന്യങ്ങൾ നൽകുകയും 2024 ജനുവരിയിൽ ഈ പദ്ധതി അഞ്ച് വർഷത്തേക്ക് കൂടി നീട്ടുകയും ചെയ്തു.

PMGKAY നിലവിലുള്ള പൊതുവിതരണ സമ്പ്രദായത്തിന്റെ (PDS) അടിസ്ഥാന സൗകര്യങ്ങൾ ഉപയോഗപ്പെടുത്തുന്നു. പൊതുവിതരണ സമ്പ്രദായത്തിന്റെ (PDS) സ്ഥാപനപരമായ ചട്ടക്കൂട് തന്നെ വലിയ തോതിലുള്ള ആധുനികവൽക്കരണത്തിന് വിധേയമായിട്ടുണ്ട്. പൊതുവിതരണ സമ്പ്രദായത്തിന് കീഴിലുള്ള 5.51 ലക്ഷം റേഷൻ കടകളിൽ 5.50 ലക്ഷത്തിലധികം (99.8%) കടകളും ബയോമെട്രിക് തിരിച്ചറിയൽ അധിഷ്ഠിത വിതരണത്തിനായി ഓട്ടോമേറ്റ് ചെയ്തിരിക്കുന്നു. എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി റേഷൻ കാർഡുകൾ 100% ഡിജിറ്റലൈസ് ചെയ്തിട്ടുണ്ട്.

ഭക്ഷ്യധാന്യ വിതരണ അടിസ്ഥാന സൗകര്യങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി ഗവൺമെന്റ് 2026 മെയ് മാസത്തിൽ 25,530 കോടി രൂപ ബജറ്റ് വിഹിതത്തോടെ സാർത്ഥക്-പിഡിഎസ് (SARTHAK-PDS) പദ്ധതിക്ക് അംഗീകാരം നൽകി. ദേശീയ ഭക്ഷ്യസുരക്ഷാ നിയമത്തിന് കീഴിൽ വിപുലമായ സാങ്കേതിക സംയോജനത്തിലൂടെ ലോജിസ്റ്റിക്സും അവസാന വ്യക്തിയിലേക്കുമുള്ള വിതരണവും ഈ പദ്ധതി കൂടുതൽ കാര്യക്ഷമമാക്കുന്നു.

കൂടാതെ, 'വൺ നേഷൻ വൺ റേഷൻ കാർഡ്' (ONORC) രാജ്യവ്യാപകമായ പോർട്ടബിലിറ്റി വ്യവസ്ഥാപിതമാക്കുകയും 2.07 ബില്യണിലധികം ഇടപാടുകൾ സുഗമമാക്കുകയും ചെയ്തു. ഇത് PMGKAY-യുടെ എല്ലാ ഗുണഭോക്താക്കളെയും ഉൾക്കൊള്ളുന്നു. ഇത് കുടിയേറ്റക്കാർക്കും യാത്രചെയ്യുന്ന ജനവിഭാഗങ്ങൾക്കും സബ്‌സിഡി നിരക്കിലുള്ള ഭക്ഷ്യധാന്യങ്ങൾ ലഭിക്കുന്നതിനുള്ള അവസരത്തെ ഗണ്യമായി വർധിപ്പിച്ചു.

ഈ ഇടപെടലുകൾക്കൊപ്പം പോഷകാഹാര ഫലങ്ങളിൽ കൃത്യമായി വിലയിരുത്താൻ സാധിക്കുന്ന തരത്തിലുള്ള പുരോഗതിയും ഉണ്ടായിട്ടുണ്ട്. NFHS-6: 2023-24 പ്രകാരംകുട്ടികളിലെ വളർച്ചാക്കുറവിന്റെ നിരക്ക് NFHS-4: 2015-16) - ലെ 38.4 ശതമാനത്തിൽ നിന്ന് 29.3 ശതമാനമായി കുറഞ്ഞു. ഉയരത്തിനൊത്ത ഭാരമില്ലായ്മ 21 ശതമാനത്തിൽ നിന്ന് 19 ശതമാനമായി കുറഞ്ഞുപ്രായത്തിനൊത്ത ഭാരമില്ലാത്ത കുട്ടികളുടെ അനുപാതം 35.8 ശതമാനത്തിൽ നിന്ന് 31.8 ശതമാനമായി കുറഞ്ഞു. ഇത് കുട്ടികൾക്കിടയിലെ പോഷകാഹാര ഫലങ്ങളിൽ ക്രമാനുഗതമായ പുരോഗതിയെ സൂചിപ്പിക്കുന്നു.

IV. വിദ്യാഭ്യാസ ലഭ്യതയും പഠന ഫലങ്ങളും ശക്തമാക്കൽ

ഇന്ത്യയുടെ വികസന പാതയെന്നത് ലിംഗപരമായ പ്രാതിനിധ്യത്തിലെയും സ്ഥാപനപരമായ പ്രവേശനത്തിലെയും ചരിത്രപരമായ വിടവുകൾ നികത്തുന്ന ബഹുതലങ്ങളായുള്ള ഒരു സമീപനമാണ്. ആധുനികവൽക്കരിച്ച ഭൗതിക അടിസ്ഥാന സൗകര്യങ്ങളുടെയും വിപുലമായ ഡിജിറ്റൽ ബോധനശാസ്ത്ര ചട്ടക്കൂടുകളുടെയും തന്ത്രപരമായ സംയോജനം പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങൾക്ക് വിദ്യാഭ്യാസ അവസരങ്ങൾ വിപുലമാക്കി.

സമഗ്ര ശിക്ഷാ അഭിയാൻ

സർവ ശിക്ഷാ അഭിയാൻരാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാൻടീച്ചർ എഡ്യൂക്കേഷൻ പദ്ധതികൾ എന്നിവ ലയിപ്പിച്ചുകൊണ്ട് 2018-19-ലാണ് സമഗ്ര ശിക്ഷാ അഭിയാൻ ആരംഭിച്ചത്. അടിസ്ഥാന സൗകര്യങ്ങൾ ആധുനികവൽക്കരിക്കുകഡിജിറ്റൽ പഠനം വ്യവസ്ഥാപിതമാക്കുകതൊഴിലധിഷ്ഠിത പരിശീലനം മെച്ചപ്പെടുത്തുക എന്നിവയിലൂടെ സാർവത്രിക പ്രവേശനത്തിനും വിദ്യാഭ്യാസപരമായ ഉൾപ്പെടുത്തലിനുമാണ് ഈ സംരംഭം മുൻഗണന നൽകുന്നത്. ഈ പദ്ധതിക്ക് കീഴിൽ 4,073 സ്കൂളുകൾ നവീകരിക്കപ്പെടുകയും 1.49 ലക്ഷം ICT, ഡിജിറ്റൽ സംരംഭങ്ങൾ (സ്മാർട്ട് ക്ലാസ് റൂമുകൾ ഉൾപ്പെടെ) നടപ്പിലാക്കുകയും ചെയ്തു. 25,000 സ്കൂളുകളെ നൈപുണ്യ വിദ്യാഭ്യാസത്തിന് കീഴിൽ ഉൾപ്പെടുത്തി (2018-19 നും 2025-26 നും ഇടയിൽ).

കൂടാതെ ഈ പദ്ധതി ലിംഗാധിഷ്ഠിത അടിസ്ഥാന സൗകര്യങ്ങൾ ഗണ്യമായി മെച്ചപ്പെടുത്തി. നിലവിൽ 97.3% സ്കൂളുകളിലും പ്രവർത്തനക്ഷമമായ സ്ത്രീ സൗഹൃദ ശുചിമുറി സൗകര്യങ്ങൾ സജ്ജീകരിച്ചിരിക്കുന്നു. പെൺകുട്ടികൾക്കായി മാത്രമായി ശുചിമുറി സൗകര്യങ്ങൾ നൽകുന്ന സ്കൂളുകളുടെ ആകെ എണ്ണം 2013-14-ലെ 13.5 ലക്ഷത്തിൽ നിന്ന് 2024-25 ഓടെ 14.2 ലക്ഷമായി വികസിച്ചു. 2014-15 മുതൽ സ്കൂളുകളിലുടനീളമായി പെൺകുട്ടികൾക്കായി 1.39 ലക്ഷത്തിലധികം പ്രത്യേക ശുചിമുറികൾ നിർമ്മിച്ചിട്ടുണ്ട്. ലിംഗസംവേദനക്ഷമതയുള്ള ശുചിത്വ അടിസ്ഥാന സൗകര്യങ്ങളുടെ ഈ വിപുലീകരണം പെൺകുട്ടികളുടെ പഠനം നിർത്തുന്ന നിരക്ക് കുറയ്ക്കുന്നതിനും വിദ്യാഭ്യാസത്തിൽ അവരുടെ തുടർച്ചയായ പങ്കാളിത്തത്തെ പിന്തുണയ്ക്കുന്നതിനും കാരണമായി. പ്രൈമറി സ്കൂൾ തലത്തിൽ പെൺകുട്ടികളുടെ ഡ്രോപ്പ് ഔട്ട് നിരക്ക് (പഠനം പാതിവഴിയിൽ ഉപേക്ഷിക്കുന്ന അവസ്ഥ) 4.6 ശതമാനത്തിൽ നിന്ന് (2013-14) 0.3 ശതമാനമായി (2024-25) കുറഞ്ഞു. സെക്കൻഡറി സ്കൂൾ തലത്തിൽ ഇത് 14.5 ശതമാനത്തിൽ നിന്ന് (2013-14) 11.5 ശതമാനമായി (2024-25) കുറഞ്ഞു.

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങൾക്കുള്ള (EWS) സംവരണം

2019-ലെ ഭരണഘടന (103-ാം ഭേദഗതി) നിയമം വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിനും തൊഴിലവസരങ്ങൾക്കും EWS സംവരണം സാധ്യമാക്കി. നിലവിലുള്ള SC, ST, OBC സംവരണ വിഭാഗങ്ങൾക്ക് പുറത്തുള്ള ഉദ്യോഗാർത്ഥികൾക്കായി 10% EWS സംവരണം ലഭ്യമാണ്. ഈ തീരുമാനം പൊതുവിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വ്യക്തികൾക്ക് പ്രയോജനം ചെയ്തു. പ്രതിവർഷം 8 ലക്ഷം രൂപ വരെയുള്ള കുടുംബ വരുമാന പരിധിയാണ് അർഹരായ EWS ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനായി നിശ്ചയിച്ചിട്ടുള്ളത്.

ഈ നിരന്തര ശ്രമങ്ങളുടെ ഫലമായി 2024-25-ൽ എലിമെന്ററി (അടിസ്ഥാന) തലത്തിൽ ഇന്ത്യ ഏകദേശം സാർവത്രിക പങ്കാളിത്തം കൈവരിച്ചു. ഗ്രോസ് എൻറോൾമെന്റ് റേഷ്യോ (GER) പ്രൈമറി തലത്തിൽ 90.9 ശതമാനമായും അപ്പർ പ്രൈമറി തലത്തിൽ 90.3 ശതമാനമായും രേഖപ്പെടുത്തി. ഹയർ സെക്കൻഡറി തലത്തിലെ GER 2014-15-ലെ 46.4 ശതമാനവുമായി താരതമ്യം ചെയ്യുമ്പോൾ 2024-25-ൽ 58.4 ശതമാനമായി വർധിച്ചു.

ബേട്ടി ബച്ചാവോ ബേട്ടി പഠാവോ

2015-ൽ ആരംഭിച്ച ബേട്ടി ബച്ചാവോ ബേട്ടി പഠാവോ സംരംഭം സമഗ്രവും ബഹുതലങ്ങളായുള്ളതുമായ ഒരു ഇടപെടലിനെ പ്രതിനിധീകരിക്കുന്നു. കുറഞ്ഞുവരുന്ന ശിശുലിംഗാനുപാതം പരിഹരിക്കുന്നതിനും ലിംഗവിവേചനപരമായ ഭ്രൂണഹത്യാ രീതികളെ ചെറുക്കുന്നതിനുമാണ് ഇത് രൂപകൽപ്പന ചെയ്തത്. ആരോഗ്യംവിദ്യാഭ്യാസംസാമൂഹിക വികസന ചട്ടക്കൂടുകൾ എന്നിവയെ സംയോജിപ്പിച്ചുകൊണ്ട് പെൺകുട്ടികളുടെ അതിജീവനംസംരക്ഷണംവിദ്യാഭ്യാസം എന്നിവയ്ക്കാണ് ഈ പദ്ധതി മുൻഗണന നൽകുന്നത്.

ഈ പദ്ധതിയുടെ നിരന്തരമായ നടപ്പാക്കൽ ലിംഗവുമായി ബന്ധപ്പെട്ട സൂചകങ്ങളിൽ ശ്രദ്ധേയമായ പുരോഗതി കൈവരിക്കുന്നതിന് കാരണമായിട്ടുണ്ട്. ലിംഗാനുപാതം 1,000 പുരുഷന്മാർക്ക് 943 സ്ത്രീകൾ എന്നതിൽ നിന്ന് (2011 ലെ സെൻസസ്) 2021 ഓടെ 1,020 സ്ത്രീകൾ എന്ന നിലയിലേക്ക് മെച്ചപ്പെട്ടു. കൂടാതെ പെൺകുട്ടികളുടെ സെക്കൻഡറി സ്കൂൾ എൻറോൾമെന്റ് 2014-15 ലെ 75.51 ശതമാനത്തിൽ നിന്ന് 2024-25 ഓടെ 80.2 ശതമാനമായി വികസിച്ചു. ഇത് വിദ്യാഭ്യാസത്തിലെ ലിംഗസമത്വത്തിലേക്കുള്ള മാറ്റത്തെ പ്രതിഫലിപ്പിക്കുന്നു.

കസ്തൂർബ ബാലികാ വിദ്യാലയങ്ങളും PM eVidya- യും

കസ്തൂർബ ഗാന്ധി ബാലികാ വിദ്യാലയം (KGBV) പദ്ധതി കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ ഗണ്യമായി വികസിച്ചിട്ടുണ്ട്. അനുമതി ലഭിച്ച KGBV-കളുടെ എണ്ണം 2014-15 ലെ 3,609-ൽ നിന്ന് 2024-25ൽ 5,639 ആയി വർധിച്ചു. ഈ കാലയളവിൽ ആകെ താമസിച്ച് പഠിക്കാനുള്ള ശേഷി 8.07 ലക്ഷം പെൺകുട്ടികളായി ഉയർന്നു. 2024-25-ലെ കണക്കനുസരിച്ച് രാജ്യത്തുടനീളം 5,133 KGBV-കൾ പ്രവർത്തനക്ഷമമായിരുന്നു. വിദ്യാർത്ഥികളുടെ എൻറോൾമെന്റ് 2014-15-ലെ 3.52 ലക്ഷത്തിൽ നിന്ന് 2024-ൽ 7.11 ലക്ഷമായി വർധിച്ചു. KGBV-കൾ പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളിൽ നിന്നുള്ള പെൺകുട്ടികൾക്കായി താമസിച്ച് പഠിക്കുന്നതിനുള്ള സ്കൂൾ സൗകര്യങ്ങൾ നൽകുന്നു. ഈ പദ്ധതി പ്രധാനമായും SC, ST, OBC, ന്യൂനപക്ഷ വിഭാഗങ്ങളിൽപ്പെട്ട പെൺകുട്ടികളെയാണ് പിന്തുണയ്ക്കുന്നത്.

സമഗ്ര ശിക്ഷയ്ക്ക് കീഴിൽ പന്ത്രണ്ടാം ക്ലാസ് വരെ താമസിച്ച് പഠിക്കുന്നതിനുള്ള സൗകര്യം നൽകുന്നതിനായി KGBV-കൾ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. 2024 മാർച്ച് വരെയുള്ള കണക്കനുസരിച്ച് 2,616 സ്കൂളുകൾ നവീകരിച്ചു (313 എണ്ണം പത്താം ക്ലാസ് വരെയും 2,303 എണ്ണം പന്ത്രണ്ടാം ക്ലാസ് വരെയും).

പ്രത്യേക വിഭാഗങ്ങളെ ലക്ഷ്യം വെച്ചുള്ള ഇത്തരം ഇടപെടലുകളിലൂടെ ഈ പദ്ധതി വിദ്യാഭ്യാസത്തിന്റെ തുടർച്ചയെ ശക്തമാക്കുകയും ദുർബല വിഭാഗങ്ങളിൽ നിന്നുള്ള പെൺകുട്ടികൾക്കുള്ള അവസരങ്ങൾ വിപുലമാക്കുകയും ചെയ്യുന്നു.

പരമ്പരാഗത സ്കൂൾ വിദ്യാഭ്യാസത്തിന് പുറമെ വിവിധ ഡിജിറ്റൽ മോഡ്യൂളുകളിലൂടെയും വിദ്യാഭ്യാസം നൽകിവരുന്നുണ്ട്. PM eVidya-യ്ക്ക് കീഴിൽ സ്വയം പ്രഭ (SWAYAM Prabha) പ്രതിമാസം 3 ലക്ഷത്തിലധികം പ്രേക്ഷകരുള്ള 280-ലധികം ചാനലുകൾ പ്രവർത്തിപ്പിക്കുന്നു. ഇത് രാജ്യവ്യാപകമായി വിദ്യാഭ്യാസ ഉള്ളടക്കങ്ങളുടെ ലഭ്യത സാധ്യമാക്കുന്നു. ഇന്ത്യയുടെ തദ്ദേശീയ MOOC പ്ലാറ്റ്‌ഫോമായ SWAYAM പോർട്ടൽ ഉയർന്ന നിലവാരമുള്ള ബോധനശാസ്ത്ര വിഭവങ്ങളുടെ സാർവത്രിക ലഭ്യത വ്യവസ്ഥാപിതമാക്കിയിട്ടുണ്ട്. 2026 ജനുവരിയിലെ കണക്കനുസരിച്ച് ഇത് 5.80 കോടിയിലധികം എൻറോൾമെന്റുകൾ രേഖപ്പെടുത്തിയിട്ടുണ്ട്.

ഇതിന് പൂരകമായി DIKSHA പ്ലാറ്റ്‌ഫോം 2.17 കോടി രജിസ്റ്റർ ചെയ്ത ഉപയോക്താക്കളും 1.68 ലക്ഷം പ്രതിദിന സജീവ ഉപയോക്താക്കളുമുള്ള ഒരു ഡിജിറ്റൽ പഠന പ്ലാറ്റ്‌ഫോം നൽകുന്നു. ഈ ഡിജിറ്റൽ ഇടപെടൽ മെച്ചപ്പെട്ട പഠന ഫലങ്ങൾക്കും വിദ്യാഭ്യാസപരമായ ഉൾപ്പെടുത്തലിനും മനുഷ്യവിഭവശേഷി വികസനത്തിനും സംഭാവന നൽകുന്നു.

അടിത്തറ പാകൽ: അടിസ്ഥാന സൗകര്യങ്ങളും കണക്റ്റിവിറ്റിയും

ശക്തമായ ഗതാഗത കണക്റ്റിവിറ്റി എന്നത് എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനത്തിന് അത്യന്താപേക്ഷിതമാണ്. ഇത് പ്രദേശങ്ങളിലുടനീളം ആളുകൾസാധനങ്ങൾസേവനങ്ങൾ എന്നിവയുടെ സുഗമമായ സഞ്ചാരം സാധ്യമാക്കുന്നു. ഗ്രാമീണ റോഡുകൾപാലങ്ങൾറെയിൽവേ ആധുനികവൽക്കരണംസാമ്പത്തിക പേയ്‌മെന്റ് ആവാസവ്യവസ്ഥ എന്നിവയിലെ നിരന്തരമായ നിക്ഷേപങ്ങൾ ഭൗതികവും സാമ്പത്തികവുമായ അടിസ്ഥാന സൗകര്യങ്ങളെ ഗണ്യമായി ശക്തിപ്പെടുത്തിയിട്ടുണ്ട്. ഇത് വിപണിലഭ്യതയെ കൂടുതൽ മെച്ചപ്പെടുത്തുകയും ഇന്ത്യയിലുടനീളമുള്ള സാമൂഹിക-സാമ്പത്തിക സംയോജനം വർധിപ്പിക്കുകയും ചെയ്തു.

I. വീടുകൾ നിർമ്മിക്കുന്നുസമൂഹങ്ങളെ ശക്തമാക്കുന്നു

2011-ലെ സാമൂഹിക-സാമ്പത്തിക ജാതി സെൻസസ് കണക്കാക്കിയതനുസരിച്ച് രാജ്യവ്യാപകമായി ഏകദേശം കോടി കുടുംബങ്ങൾക്ക് മതിയായ പാർപ്പിടമോ അടിസ്ഥാന ഗാർഹിക സൗകര്യങ്ങളോ ഇല്ലായിരുന്നു. ഇന്ത്യയുടെ പാർപ്പിടപൊതുജന ഉപയോഗ അടിസ്ഥാന സൗകര്യങ്ങളുടെ വിപുലീകരണത്തിന് പിന്നിൽ ധനപരമായ മുൻഗണനകളിൽ വന്ന വിപ്ലവകരമായ മാറ്റമാണുള്ളത്. PMAY, അമൃത് (AMRUT) തുടങ്ങിയ മുൻനിര പ്രോഗ്രാമുകൾ ഭവന ലഭ്യതഅടിസ്ഥാന സേവനങ്ങൾജീവിത നിലവാരം എന്നിവ മെച്ചപ്പെടുത്തിയിട്ടുണ്ട്. ഈ സംരംഭങ്ങൾ സ്ത്രീകളുടെ സ്വത്ത് ഉടമസ്ഥത വർധിപ്പിക്കുകയും എല്ലാവർക്കും പാർപ്പിടവും അടിസ്ഥാന സൗകര്യങ്ങളും എന്ന ലക്ഷ്യത്തെ മുന്നോട്ട് നയിക്കുകയും ചെയ്തു.

പ്രധാൻ മന്ത്രി ആവാസ് യോജന - അർബൻഗ്രാമീൺ

പ്രധാൻ മന്ത്രി ആവാസ് യോജന-അർബൻ (PMAY-U) പദ്ധതിക്ക് വലിയ തോതിലുള്ള സാമ്പത്തിക പിന്തുണയുടെ വർധന ഉണ്ടായിട്ടുണ്ട്. ബജറ്റ് വിഹിതം 2015-16 ലെ 4,175 കോടി രൂപയിൽ നിന്ന് 2026-27 ൽ 18,625.05 കോടി രൂപയായി ഉയർന്നു. ഇത് ഏകദേശം 346.1 ശതമാനത്തിന്റെ വർധന രേഖപ്പെടുത്തുന്നു. ഈ പദ്ധതി നഗരങ്ങളിലെ ഭവന വിതരണത്തെ ഗണ്യമായി വേഗത്തിലാക്കി. 2015-നും 2026-നും ഇടയിൽ 98.10 ലക്ഷത്തിലധികം വീടുകൾ പൂർത്തിയായി. എന്നാൽ 2005-2014 കാലയളവിൽ 8.04 ലക്ഷം വീടുകൾ മാത്രമാണ് പൂർത്തിയായിരുന്നത്.

2026 മെയ് മാസത്തിലെ കണക്കനുസരിച്ച് 8.77 ലക്ഷം കോടി രൂപയുടെ ആകെ ചെലവിൽ 1.25 കോടി വീടുകൾക്ക് അനുമതി നൽകിയിട്ടുണ്ട്. ക്രെഡിറ്റ് ലിങ്ക്ഡ് സബ്‌സിഡി പദ്ധതിക്ക് കീഴിൽ ഏകദേശം 59,318 കോടി രൂപയുടെ പലിശ സബ്‌സിഡി വിതരണം ചെയ്തു. പ്രത്യേകം പറയേണ്ട കാര്യം, PMAY-U 2.0 ന് കീഴിലുള്ള വീടുകളിൽ ഏകദേശം 96 ശതമാനവും സ്ത്രീകളുടെ പേരിൽ രജിസ്റ്റർ ചെയ്തവയാണ്.

പ്രധാൻ മന്ത്രി ആവാസ് യോജന-ഗ്രാമീൺ (PMAY-G) പദ്ധതിക്കായുള്ള കേന്ദ്ര ബജറ്റ് വിഹിതം 2015-16 ലെ 21 കോടി രൂപയിൽ നിന്ന് 2026-27 ൽ 54,916.70 കോടി രൂപയായി വർധിച്ചു. ഇത് ഏകദേശം 2.61 ലക്ഷം ശതമാനത്തിന്റെ വളർച്ചയെ പ്രതിഫലിപ്പിക്കുന്നു.

ഈ പദ്ധതി ഗ്രാമീണ ഭവനങ്ങളിലേക്കുള്ള പ്രവേശനം ഗണ്യമായി വിപുലീകരിച്ചു. 2026 മെയ് മാസത്തിലെ കണക്കനുസരിച്ച് 3.91 കോടി വീടുകൾക്ക് അനുമതി നൽകുകയും 3.03 കോടി വീടുകൾ പൂർത്തിയാക്കുകയും ചെയ്തു. ഗുണഭോക്താക്കളിൽ ഏകദേശം 75 ശതമാനവും സ്ത്രീകളാണ് എന്നത് ശ്രദ്ധേയമാണ്. ഇത് ഗ്രാമീണ ഇന്ത്യയിലെ സ്ത്രീ ശാക്തീകരണത്തിനും സ്വത്ത് ഉടമസ്ഥതയ്ക്കും ഈ പദ്ധതി നൽകുന്ന സംഭാവനയെ അടിവരയിടുന്നു.

അടൽ മിഷൻ ഫോർ റീജുവനേഷൻ ആൻഡ് അർബൻ ട്രാൻസ്ഫോർമേഷൻ (അമൃത് - AMRUT)

അമൃത്അമൃത് 2.0 എന്നിവയിലൂടെ നഗര പുനരുജ്ജീവനത്തിനായുള്ള തന്ത്രപരമായ നിക്ഷേപം 2015-നും 2026-നും ഇടയിൽ 2.79 ലക്ഷം കോടി രൂപയിലെത്തി. ഇതിന് വിപരീതമായി 2015-ന് മുമ്പ് ജവഹർലാൽ നെഹ്‌റു നാഷണൽ അർബൻ റിന്യൂവൽ മിഷന് (JnNURM) കീഴിൽ 62,983 കോടി രൂപയുടെ പദ്ധതികൾക്ക് മാത്രമാണ് അനുമതി നൽകിയിരുന്നത്. മുമ്പത്തെ JnNURM ചട്ടക്കൂടുമായി താരതമ്യം ചെയ്യുമ്പോൾ ഇത് ഏകദേശം 343 ശതമാനത്തിന്റെ വർധന രേഖപ്പെടുത്തുന്നു. മറ്റ് പദ്ധതികളുമായുള്ള സംയോജനത്തിലൂടെ 2.53 കോടിയിലധികം പൈപ്പ് വെള്ള കണക്ഷനുകൾ നൽകുന്നതിനും ഈ ദൗത്യം സഹായിച്ചിട്ടുണ്ട്. ആകെ 7,943 നഗര അടിസ്ഥാന സൗകര്യ പദ്ധതികളാണ് ഇതുവരെ പൂർത്തിയായിട്ടുള്ളത്.

നഗരവികസനത്തിന് നൽകുന്ന ഈ തന്ത്രപരമായ പ്രാധാന്യം പ്രതിഫലിപ്പിച്ചുകൊണ്ട് കേന്ദ്ര ബജറ്റ് വിഹിതം 2014-15-ലെ 1,630 കോടി രൂപയിൽ നിന്ന് 2026-27-ൽ 8,000 കോടി രൂപയായി ഉയർന്നു. ഈ സാമ്പത്തിക വിപുലീകരണം ബജറ്റ് വിഹിതത്തിൽ 390.8 ശതമാനത്തിന്റെ വളർച്ചയായി പ്രതിഫലിക്കുന്നു. ഭവന മേഖലയിലെ നിരന്തര ശ്രമങ്ങളോടൊപ്പം ചേരുമ്പോൾ ഈ ഇടപെടലുകൾ എല്ലാവർക്കും കുറഞ്ഞ ചെലവിലുള്ള പാർപ്പിടം സാർവത്രികമാക്കുന്നതിലേക്കുള്ള ഇന്ത്യയുടെ പുരോഗതിയെ അടിവരയിടുന്നു.

II. സാമ്പത്തികവും സാമൂഹികവുമായ ഉൾപ്പെടുത്തലിനായി കണക്റ്റിവിറ്റി ശക്തമാക്കൽ

ഇന്ത്യയിലുടനീളമുള്ള സഞ്ചാര സ്വാതന്ത്ര്യംസാമ്പത്തിക സംയോജനംഅത്യാവശ്യ സേവനങ്ങളിലേക്കുള്ള പ്രവേശനം എന്നിവ മെച്ചപ്പെടുത്തുന്നതിൽ റോഡ്റെയിൽവേ കണക്റ്റിവിറ്റി നിർണ്ണായക പങ്ക് വഹിക്കുന്നു. ഗ്രാമീണ റോഡുകൾപാലങ്ങൾറെയിൽവേ ആധുനികവൽക്കരണംസ്റ്റേഷൻ പുനർവികസനം എന്നിവയിലുള്ള നിക്ഷേപങ്ങൾ ഗ്രാമങ്ങളും പട്ടണങ്ങളും നഗരകേന്ദ്രങ്ങളും തമ്മിലുള്ള ബന്ധത്തെ കൂടുതൽ ശക്തമാക്കിയിട്ടുണ്ട്.

പ്രധാൻ മന്ത്രി ഗ്രാം സഡക് യോജന

എല്ലാ കാലാവസ്ഥയ്ക്കും അനുയോജ്യമായ സാർവത്രിക റോഡ് കണക്റ്റിവിറ്റി വ്യവസ്ഥാപിതമാക്കിക്കൊണ്ട് പ്രധാൻ മന്ത്രി ഗ്രാം സഡക് യോജന (PMGSY) ഗ്രാമീണ സാമൂഹിക-സാമ്പത്തിക സംയോജനത്തിനുള്ള ഒരു സുപ്രധാന ഉത്തേജകമായി വർത്തിക്കുന്നു. കാർഷിക വളർച്ചതൊഴിലവസരങ്ങൾ സൃഷ്ടിക്കൽവിദ്യാഭ്യാസംആരോഗ്യ സേവനങ്ങൾ എന്നിവയിലേക്കുള്ള മെച്ചപ്പെട്ട പ്രവേശംദാരിദ്ര്യ നിർമ്മാർജ്ജനം എന്നിവയുടെ സുപ്രധാന പ്രോത്സാഹനമായി ഇത് മാറിയിട്ടുണ്ട്. ഈ പദ്ധതിയുടെ പ്രാധാന്യം തിരിച്ചറിഞ്ഞുകൊണ്ട് കേന്ദ്ര ബജറ്റ് വിഹിതം 386 കോടി രൂപയിൽ നിന്ന് (2014-15) 19,000 കോടി രൂപയായി (2026-27) വർധിപ്പിച്ചു.

പ്രധാൻ മന്ത്രി ഗ്രാം സഡക് യോജനയ്ക്ക് (PMGSY) കീഴിൽ ഇതുവരെ അർഹതപ്പെട്ട 99.6% ജനവാസ മേഖലകളെയും എല്ലാ കാലാവസ്ഥയ്ക്കും അനുയോജ്യമായ റോഡുകളുമായി ബന്ധിപ്പിച്ചിട്ടുണ്ട്. കാർഷിക വിപണികൾ (1.38 ലക്ഷം)വിദ്യാഭ്യാസ കേന്ദ്രങ്ങൾ (1.46 ലക്ഷം)ആരോഗ്യ കേന്ദ്രങ്ങൾ (82,806) എന്നിവയുൾപ്പെടെ 6.96 ലക്ഷം സൗകര്യങ്ങൾ ഇതുവഴി പരസ്പരം ബന്ധിപ്പിച്ചു.

പൂർത്തിയാക്കിയ റോഡുകളുടെ നീളം 2000-2014 കാലയളവിലെ 3.86 ലക്ഷം കിലോമീറ്ററിൽ നിന്ന് 2014-2026 കാലയളവിൽ 4.11 ലക്ഷം കിലോമീറ്ററായി വർധിച്ചു. ഇതേ കാലയളവിൽ പൂർത്തിയാക്കിയ പാലങ്ങളുടെ എണ്ണം 484-ൽ നിന്ന് 10,256 ആയി ഉയർന്നു. രാജ്യവ്യാപകമായി ഗ്രാമീണ കണക്റ്റിവിറ്റി അടിസ്ഥാന സൗകര്യങ്ങളുടെ നിരന്തരമായ വികാസത്തെയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്.

അമൃത് ഭാരത് ട്രെയിനുകൾ

കുറഞ്ഞ നിരക്കിൽ വിശ്വസനീയമായ ഗതാഗതം പ്രദാനം ചെയ്യുന്ന ആധുനികവും എയർ കണ്ടീഷൻ ചെയ്യാത്തതുമായ ദീർഘദൂര സ്ലീപ്പർ ട്രെയിൻ സർവീസായി അമൃത് ഭാരത് എക്സ്പ്രസ് അവതരിപ്പിച്ചു. പ്രത്യേകിച്ച് ഉത്സവ സീസണുകളിലും ആളുകൾ കൂട്ടത്തോടെ യാത്ര ചെയ്യുന്ന സമയങ്ങളിലും ഉണ്ടാകുന്ന ഉയർന്ന യാത്രാ ആവശ്യം പരിഹരിക്കുന്നതിനാണ് ഈ സർവീസ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. 2026 മെയ് മാസത്തിലെ കണക്കനുസരിച്ച് ആകെ 60 അമൃത് ഭാരത് ട്രെയിൻ സർവീസുകൾ പ്രവർത്തനക്ഷമമായിരുന്നു.

കണക്റ്റിവിറ്റിയിലുണ്ടായ ഈ പുരോഗതി കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങളുടെ സാമൂഹിക-സാമ്പത്തിക ചലനാത്മകതയെ ഗണ്യമായി വർധിപ്പിക്കുന്നു. ഈ സംരംഭം വിപണികൾഅത്യാവശ്യ സേവനങ്ങൾതൊഴിലവസരങ്ങൾ എന്നിവയിലേക്കുള്ള തുല്യമായ പ്രവേശം സുഗമമാക്കുന്നു.

III. ഡിജിറ്റൽ കണക്റ്റിവിറ്റിയും പൊതുജന സേവന വിതരണവും മെച്ചപ്പെടുത്തൽ

ഗ്രാമീണ ബ്രോഡ്‌ബാൻഡ് അടിസ്ഥാന സൗകര്യങ്ങളുടെയും ആഗോളതലത്തിൽ മുൻപന്തിയിലുള്ള സാമ്പത്തിക പേയ്‌മെന്റ് ആവാസ വ്യവസ്ഥയുടെയും തന്ത്രപരമായ സംയോജനമാണ് ഇന്ത്യയുടെ ഡിജിറ്റൽ വിപ്ലവത്തിന്റെ സവിശേഷത. ഈ പുരോഗതികൾ പ്രാദേശിക ഭരണത്തിൽ സുതാര്യത വ്യവസ്ഥാപിതമാക്കുന്നതോടൊപ്പം തന്നെ സുരക്ഷിതവും തത്സമയമുള്ളതുമായ സാമ്പത്തിക സംവിധാനങ്ങളിലേക്കുള്ള രാജ്യവ്യാപക പ്രവേശനത്തെ ജനാധിപത്യവൽക്കരിക്കുകയും ചെയ്യുന്നു.

ഗ്രാമപഞ്ചായത്തുകളുടെ ഡിജിറ്റലൈസേഷൻ

ഡിജിറ്റൽ പരിവർത്തനം ഇന്ത്യയുടെ ആശയവിനിമയവിദ്യാഭ്യാസസാമൂഹിക-സാമ്പത്തിക മേഖലകളെ അടിസ്ഥാനപരമായി പുനഃക്രമീകരിച്ചുകൊണ്ടിരിക്കുകയാണ്. ഗ്രാമ-നഗര ഡിജിറ്റൽ വിടവ് ലഘൂകരിക്കുന്നതിനായി 2015-ൽ ഭാരത്‌നെറ്റ് സംരംഭത്തിന് തുടക്കം കുറിച്ചു. ഭാരത്‌നെറ്റ് അടിസ്ഥാന സൗകര്യങ്ങൾ ആരോഗ്യംവിദ്യാഭ്യാസംഉപജീവനംഇ-കൃഷിഇ-കോമേഴ്‌സ് തുടങ്ങിയ മേഖലകളിൽ ഗ്രാമീണ ദരിദ്രർക്കുള്ള ഡിജിറ്റൽ സേവന വിതരണത്തെ ത്വരിതപ്പെടുത്തുന്നു. ഈ സംരംഭം 2026 മെയ് മാസത്തിലെ കണക്കനുസരിച്ച് 2.19 ലക്ഷം ഗ്രാമപഞ്ചായത്തുകളിലേക്ക് അതിവേഗ ബ്രോഡ്‌ബാൻഡ് അടിസ്ഥാന സൗകര്യങ്ങൾ വ്യാപിപ്പിച്ചു.

ഇതിന് പൂരകമായി 2020-ൽ ആരംഭിച്ച ഇ-ഗ്രാംസ്വരാജ് ആപ്ലിക്കേഷൻ പഞ്ചായത്തീരാജ് സ്ഥാപനങ്ങളിൽ (PRI) സുതാര്യമായ സാമ്പത്തിക ഭരണം വ്യവസ്ഥാപിതമാക്കിയിട്ടുണ്ട്. ഈ ആപ്ലിക്കേഷൻ വഴി ഇതുവരെ 3 ലക്ഷം കോടിയിലധികം രൂപയുടെ സഞ്ചിത പേയ്‌മെന്റുകൾ  പ്രോസസ്സ് ചെയ്തിട്ടുണ്ട്. 2025-26 സാമ്പത്തിക വർഷത്തിൽ 53,342 കോടി രൂപ വിതരണം ചെയ്തുഇതിൽ 2.59 ലക്ഷം പഞ്ചായത്തീരാജ് സ്ഥാപനങ്ങളെ ഉൾപ്പെടുത്തുകയും 2.59 ലക്ഷം സ്ഥാപനങ്ങൾ ഓൺലൈൻ പേയ്‌മെന്റ് സംവിധാനങ്ങൾ ഉപയോഗപ്പെടുത്തുകയും ചെയ്യുന്നുണ്ട്. 2.55 ലക്ഷം ഗ്രാമപഞ്ചായത്തുകൾ വികസന പദ്ധതികൾ ഡിജിറ്റലായി അപ്‌ലോഡ് ചെയ്യുകയും രജിസ്റ്റർ ചെയ്ത വെണ്ടർമാരുടെ ശൃംഖല 1.60 കോടിയിലധികം കവിയുകയും ചെയ്തു.

കൂടാതെ 2025-ൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) അധിഷ്ഠിത ബഹുഭാഷാ സംഗ്രഹ ടൂളായ സഭാസാർ (SabhaSaar) ആരംഭിച്ചത് 1.11 ലക്ഷം തദ്ദേശ സ്ഥാപനങ്ങളിലുടനീളമുള്ള ഭരണപരമായ ഡോക്യുമെന്റേഷനെ ആധുനികവൽക്കരിച്ചു. ഈ സംരംഭം അടിസ്ഥാനതല ഭരണത്തിന്റെ കാര്യക്ഷമതയും ഉൾക്കൊള്ളലും കൂടുതൽ വർധിപ്പിക്കുന്നു.

ഡിജിറ്റൽ പേയ്‌മെന്റുകളുടെ വിപുലീകരണം

യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (UPI) നയിക്കുന്ന ഇന്ത്യയുടെ ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനം അതിവേഗത്തിലുള്ള വളർച്ചയ്ക്കാണ് സാക്ഷ്യം വഹിച്ചത്. ഇത് പ്രതിവർഷം 100 കോടിയിൽ താഴെ ഇടപാടുകളിൽ നിന്ന് പ്രതിമാസം 2,100 കോടിയിലധികം ഇടപാടുകളായി വളർന്നു. 2026 സാമ്പത്തിക വർഷത്തിൽ ഇതുവരെ രേഖപ്പെടുത്തിയ വ്യക്തികളും വ്യാപാരികളും തമ്മിലുള്ള ഇടപാടുകളിൽ 86 ശതമാനവും 500 രൂപയ്ക്ക് താഴെയുള്ളവയാണ്. സാധാരണ ചില്ലറ വിൽപ്പനയിലും ദൈനംദിന ഇടപാടുകളിലും യു.പി.ഐ എത്രത്തോളം ആഴത്തിൽ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നാണ് ഇത് വ്യക്തമാക്കുന്നത്. 2016-നും 2026-നും ഇടയിൽ ഇതിനെ പിന്തുണയ്ക്കുന്ന ബാങ്കിംഗ് ശൃംഖല 21 സ്ഥാപനങ്ങളിൽ നിന്ന് 705 സ്ഥാപനങ്ങളായി വിപുലീകരിക്കപ്പെട്ടു. ഈ കാലയളവിൽ ഇടപാടുകളുടെ മൂല്യം 0.38 കോടി രൂപയിൽ നിന്ന് 29.52 ലക്ഷം കോടി രൂപയായി കുതിച്ചുയർന്നു.

ഈ ഡിജിറ്റൽ സംരംഭങ്ങൾ പാവപ്പെട്ടവരും ഗ്രാമീണരുമായ കുടുംബങ്ങൾക്ക് ക്ഷേമപദ്ധതികളുടെ വിതരണംസാമ്പത്തിക ഉൾപ്പെടുത്തൽപ്രാദേശിക സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനക്ഷമത എന്നിവ മെച്ചപ്പെടുത്തി. ഡിജിറ്റൽ സംവിധാനങ്ങൾ പൊതുജനസേവന വിതരണത്തിലെ ചോർച്ചകൾകാലതാമസംഇടനിലക്കാരെ ആശ്രയിക്കുന്നത് എന്നിവ കുറച്ചു. വിപുലീകരിക്കപ്പെട്ട ഡിജിറ്റൽ പ്രവേശനക്ഷമത പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങളുടെ സാമ്പത്തിക പങ്കാളിത്തവും ഔദ്യോഗിക സ്ഥാപനങ്ങളിലുള്ള ഉൾപ്പെടുത്തലും ശക്തമാക്കിയിട്ടുണ്ട്.

സമൃദ്ധിയിലേക്കുള്ള പാതകൾ: ഉപജീവനമാർഗ്ഗങ്ങൾനൈപുണ്യങ്ങൾസാമ്പത്തിക സുരക്ഷിതത്വം

ഇന്ത്യ കേവലം ക്ഷേമ സഹായങ്ങളിൽ നിന്ന് സാമ്പത്തിക ശാക്തീകരണത്തിലേക്കും സുസ്ഥിരമായ ഉപജീവനമാർഗ്ഗങ്ങളിലേക്കും ചുവടുമാറ്റിയിരിക്കുന്നു. സ്വയംസഹായ സംഘങ്ങൾനൈപുണ്യ വികസനംതൊഴിലവസര സൃഷ്ടി എന്നിവയിലൂടെ വരുമാന മാർഗ്ഗങ്ങൾ ശക്തിപ്പെടുത്തുന്നതിലാണ് ​ഗവൺമെന്റ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. പ്രതിസന്ധികളെ അതിജീവിക്കാൻ ശേഷിയുള്ള പാവപ്പെട്ട കുടുംബങ്ങളുടെ സാമ്പത്തിക ഭദ്രത മെച്ചപ്പെടുത്തുന്നതിലും ​ഗവൺമെന്റ് ശ്രദ്ധ കേന്ദ്രീകരിച്ചു. ഈ ഇടപെടലുകൾ സ്ത്രീകളുടെ നേതൃത്വത്തിലുള്ള വികസനത്തിനും അടിത്തട്ടിലുള്ള സംരംഭകത്വത്തിനും പ്രത്യേകം ഊന്നൽ നൽകുന്നു. ഡിജിറ്റൽ സാമ്പത്തിക ഉൾപ്പെടുത്തലിലും ഇവ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഈ ശ്രമങ്ങൾ രാജ്യത്തുടനീളമുള്ള അസംഘടിത തൊഴിലാളികൾഗ്രാമീണ കുടുംബങ്ങൾയുവാക്കൾകരകൗശല വിദഗ്ധർപാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങൾ എന്നിവർക്ക് പിന്തുണയേകുന്നു.

ഗ്രാമീണ ഇന്ത്യയിലെ മേഖല തിരിച്ചുള്ള തൊഴിൽ വിതരണം

2025- ഗ്രാമീണ തൊഴിലാളികളിൽ ഏകദേശം 57 ശതമാനം പേർക്കും കൃഷി തൊഴിൽ നൽകിഇത് ഗ്രാമീണ ഉപജീവനമാർഗ്ഗങ്ങളിൽ കൃഷിക്കുള്ള തുടർച്ചയായ ആധിപത്യത്തെ എടുത്തുകാട്ടുന്നു. ഉത്പാദനവും നിർമ്മാണവും ഉൾപ്പെടുന്ന ദ്വിതീയ മേഖല ഗ്രാമീണ ജനസംഖ്യയുടെ 21.7 ശതമാനത്തോളം പേർക്ക് തൊഴിൽ നൽകി. ഗ്രാമീണ തൊഴിലാളികളിൽ ബാക്കിയുള്ള 21 ശതമാനം പേർ തൃതീയ മേഖലയിലും അതുമായി ബന്ധപ്പെട്ട സേവനങ്ങളിലുമാണ് ഏർപ്പെട്ടിരിക്കുന്നത്.

I. സ്ത്രീകളുടെ നേതൃത്വത്തിലുള്ള സാമ്പത്തിക ശാക്തീകരണവും മെച്ചപ്പെട്ട ഉപജീവന അവസരങ്ങളും

സ്വയംസഹായ സംഘങ്ങളെയും സാങ്കേതികവിദ്യാധിഷ്ഠിത നൈപുണ്യ വികസനത്തെയും പ്രയോജനപ്പെടുത്തിക്കൊണ്ട്വിവിധ മിഷനുകൾ രാജ്യത്തുടനീളം അടിത്തട്ടിൽ പ്രതിസന്ധികളെ അതിജീവിക്കാൻ ശേഷിയുള്ള ഒരു സംരംഭകത്വ വ്യവസ്ഥിതി വളർത്തിയെടുക്കുന്നു.

ദീൻദയാൽ അന്ത്യോദയ യോജന - ദേശീയ ഗ്രാമീണ ഉപജീവന മിഷൻ

ദീൻദയാൽ അന്ത്യോദയ യോജന - ദേശീയ ഗ്രാമീണ ഉപജീവന മിഷൻ (DAY-NRLM) ഗ്രാമീണ കുടുംബങ്ങൾക്ക് സുസ്ഥിരമായ ഉപജീവന അവസരങ്ങൾ നൽകിക്കൊണ്ട് ദാരിദ്ര്യം കുറയ്ക്കുന്നു. DAY-NRLM-ന് കീഴിൽ 2011-14 സാമ്പത്തിക വർഷത്തിനും 2026 മേയ് മാസത്തിനും ഇടയിൽ സ്ത്രീകളുടെ നേതൃത്വത്തിലുള്ള ഉപജീവനമാർഗ്ഗങ്ങളിൽ ഗണ്യമായ വിപുലീകരണം രേഖപ്പെടുത്തിയിട്ടുണ്ട്. സ്വയംസഹായ സംഘങ്ങളിലെ സ്ത്രീകളുടെ പങ്കാളിത്തം 2.37 കോടിയിൽ നിന്ന് 10 കോടിയായി ഉയർന്നു. സ്വയംസഹായ സംഘങ്ങളുടെ എണ്ണം 21.31 ലക്ഷത്തിൽ നിന്ന് 91.75 ലക്ഷമായി വർധിച്ചു. വായ്പ വിതരണം 22,944 കോടി രൂപയിൽ നിന്ന് 1.2 ലക്ഷം കോടി രൂപയായി വിപുലീകരിക്കപ്പെട്ടു. മൂലധന സഹായം 1,501 കോടി രൂപയിൽ നിന്ന് 42,098 കോടി രൂപയായി വർധിച്ചു. സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണത്തിനും ഗ്രാമീണ ഉപജീവനമാർഗ്ഗങ്ങളുടെ വൈവിധ്യവൽക്കരണത്തിനും ഈ മിഷൻ നൽകിയ സംഭാവനയെയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്.

DAY-NRLM-ന് കീഴിൽ ആരംഭിച്ച ചില പ്രത്യേക പദ്ധതികളിൽ ഇവ ഉൾപ്പെടുന്നു:

· 2023-ൽ ആരംഭിച്ച ലാഖ്പതി ദീദി പദ്ധതിയിലൂടെ 2026 മേയ് മാസത്തെ കണക്കനുസരിച്ച് 3.07 കോടി ഗ്രാമീണ സ്ത്രീകൾക്ക് സംരംഭകരാകാൻ സാധിച്ചു. ഈ പദ്ധതി സ്വയംസഹായ സംഘങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്ന സ്ത്രീകൾക്ക് ഒരു ലക്ഷം രൂപയിലധികം വാർഷിക കുടുംബ വരുമാനം നേടാൻ പ്രാപ്തരാക്കുന്നു.

· 2023-ൽ ആരംഭിച്ച നമോ ഡ്രോൺ ദീദി പദ്ധതിക്ക് കീഴിൽ 2023-24 വർഷത്തിൽ 500 ഡ്രോണുകൾ വിതരണം ചെയ്തു. ഡ്രോൺ അധിഷ്ഠിത ഉപജീവന അവസരങ്ങളിലൂടെയും ആധുനിക കാർഷിക സാങ്കേതികവിദ്യയിലൂടെയും ഈ ഇടപെടൽ സ്ത്രീകളെ ശാക്തീകരിക്കുന്നു.

പദ്ധതികളുടെ ആനുകൂല്യങ്ങൾ അവസാന കണ്ണിയിലും എത്തുന്നുവെന്ന് ഉറപ്പാക്കുന്നതിൽ കമ്മ്യൂണിറ്റി റിസോഴ്സ് പേഴ്സൺമാരുടെ പങ്ക്

ഗ്രാമീണ സമൂഹങ്ങളുമായി നിരന്തരമായ സമ്പർക്കം പുലർത്തുന്ന പ്രാദേശിക റിസോഴ്സ് പേഴ്സൺമാരുടെ സാന്നിധ്യമാണ് ഗ്രാമീണ വികസനത്തിന്റെ പ്രധാന ചാലകശക്തി. അംഗീകൃത സാമൂഹിക ആരോഗ്യ പ്രവർത്തകർ (ASHA)അങ്കണവാടി ജീവനക്കാർസ്വച്ഛാഗ്രഹികൾകമ്മ്യൂണിറ്റി റിസോഴ്സ് പേഴ്സൺമാർ (CRP) എന്നിവരടങ്ങുന്ന മുൻനിര പ്രവർത്തകരുടെ സമർപ്പിത ശൃംഖല പദ്ധതികൾ ജനങ്ങളിലേക്ക് നേരിട്ട് എത്തിക്കുന്നതിൽ സുപ്രധാന പങ്ക് വഹിക്കുന്നു. ആരോഗ്യംപോഷകാഹാരംവിദ്യാഭ്യാസംകൃഷിസംരംഭകത്വംബാങ്കിംഗ്ഇൻഷുറൻസ് തുടങ്ങിയ മേഖലകളിൽ സേവനമനുഷ്ഠിച്ചുകൊണ്ട് 9 ലക്ഷത്തിലധികം സി.ആർ.പിമാർ നിലവിൽ സജീവമായി പ്രവർത്തിക്കുന്നു.

ബാങ്കിംഗ് സേവനങ്ങൾപണമിടപാടുകൾവായ്പ ലഭ്യമാക്കൽ എന്നിവയിലൂടെ 50,548-ലധികം ബാങ്ക് സഖിമാർ സ്ത്രീകളെ പിന്തുണയ്ക്കുന്നുണ്ട്. അതുപോലെ തന്നെ 1.91 ലക്ഷം കൃഷി സഖിമാർ, 2,012 മത്സ്യ സഖിമാർ, 1.70 ലക്ഷം പശു സഖിമാർ എന്നിവരിലൂടെ ഉപജീവന സഹായവും വിപുലീകരിക്കപ്പെടുന്നു. അടിത്തട്ടിലുള്ള പിന്നോക്ക വിഭാഗക്കാരുടെ കൃഷികന്നുകാലി വളർത്തൽ പ്രവൃത്തികളെ പിന്തുണയ്ക്കുന്നതിൽ ഇവർ നിർണായക പങ്കാണ് വഹിക്കുന്നത്.

സെൽഫ് ഹെൽപ്പ് എന്റർപ്രണർ മാർട്ടിന്റെ (SHE-Mart) തുടക്കം

2026-27-ലെ കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച ഷീ-മാർട്ടുകൾ കുടുംബശ്രീ/സ്വയംസഹായ സംഘങ്ങളുടെ കീഴിലുള്ള സ്ത്രീകൾക്കായി പ്രത്യേക ചില്ലറ വിൽപ്പന കേന്ദ്രങ്ങൾ സൃഷ്ടിക്കാൻ ലക്ഷ്യമിടുന്നു. സ്വയംസഹായ സംഘങ്ങളുടെ കൂട്ടായ്മകൾ (SHG ഫെഡറേഷനുകൾ) നിയന്ത്രിക്കുന്ന കമ്മ്യൂണിറ്റിയുടെ നേരിട്ടുള്ള ഉടമസ്ഥതയിലുള്ള ഔട്ട്‌ലെറ്റുകളായാണ് ഇവ വിഭാവനം ചെയ്തിരിക്കുന്നത്. ഇത് സ്ത്രീകൾക്ക് അവരുടെ ഉൽപ്പന്നങ്ങൾ ഉപഭോക്താക്കൾക്ക് നേരിട്ട് വിൽക്കാനും ഉൽപ്പന്നങ്ങളുടെ വിപണി സാധ്യത കൂട്ടാനും ഇടനിലക്കാരെ ആശ്രയിക്കുന്നത് കുറയ്ക്കാനും സഹായിക്കും.

ഈ സംരംഭത്തിലൂടെ 1 കോടി സ്ത്രീകൾക്ക് പ്രയോജനം ലഭ്യമാക്കാനാണ് ​ഗവൺമെന്റ് ലക്ഷ്യം വെച്ചിരിക്കുന്നത്. ചെറുകിട ഉപജീവന മാർഗ്ഗങ്ങളിൽ നിന്ന് സുസ്ഥിരമായ സ്വന്തം സംരംഭങ്ങൾ തുടങ്ങി അവ വിജയകരമായി നടത്തിക്കൊണ്ടുപോകാൻ ഈ പദ്ധതി സ്ത്രീകളെ പ്രാപ്തരാക്കും.

ദീൻദയാൽ അന്ത്യോദയ യോജന - ദേശീയ നഗര ഉപജീവന മിഷൻ (DAY-NULM)

ദീൻദയാൽ അന്ത്യോദയ യോജന - ദേശീയ നഗര ഉപജീവന മിഷൻ (DAY-NULM) 2013 മുതൽ 2024 വരെ സജീവമായിരുന്നു. നൈപുണ്യ വികസനത്തിലൂടെയും സംരംഭകത്വ പിന്തുണയിലൂടെയും ഇത് നഗര ജനസംഖ്യയുടെ സാമൂഹിക-സാമ്പത്തിക പുരോഗതിയെ വ്യവസ്ഥാപിതമാക്കിയിട്ടുണ്ട്.

2014 ഏപ്രിൽ മുതൽ 2024 ജൂലൈ വരെയുള്ള കാലയളവിൽ ഈ മിഷൻ 9.55 ലക്ഷം സ്വയംസഹായ സംഘങ്ങളുടെ (SHG) രൂപീകരണത്തിന് സൗകര്യമൊരുക്കുകയും 6.58 ലക്ഷം ഗ്രൂപ്പുകൾക്ക് റിവോൾവിംഗ് ഫണ്ട് ലഭ്യമാക്കുകയും ചെയ്തു. ഈ പദ്ധതി 15.39 ലക്ഷം ഉദ്യോഗാർത്ഥികൾക്ക് പരിശീലനം നൽകുകയും 8.62 ലക്ഷം ഉദ്യോഗാർത്ഥികൾക്ക് ജോലി ലഭ്യമാക്കുകയും ചെയ്തു. ഈ ഇടപെടൽ പാർശ്വവൽക്കരിക്കപ്പെട്ട നഗര കുടുംബങ്ങളുടെ ഉപജീവന സുരക്ഷിതത്വവും സാമൂഹിക സുരക്ഷാ വലയങ്ങളും ശക്തമാക്കി. ഈ മിഷൻ 2024 സെപ്റ്റംബർ 30-ന് അവസാനിച്ചു.

ഈ സംരംഭങ്ങൾ ഗ്രാമീണ-നഗര ഇന്ത്യയിലുടനീളം സുസ്ഥിരമായ ഉപജീവനമാർഗ്ഗങ്ങൾസ്ത്രീകളുടെ സാമ്പത്തിക പങ്കാളിത്തംഅടിത്തട്ടിലുള്ള സംരംഭകത്വം എന്നിവ വിപുലീകരിച്ചു.

II. നൈപുണ്യ വികസന പദ്ധതികളിലൂടെ തൊഴിൽക്ഷമത വർധിപ്പിക്കൽ

ഇന്ത്യയുടെ തൊഴിൽസേന വികസന തന്ത്രം നിർവചിക്കപ്പെട്ടിരിക്കുന്നത് വ്യവസായങ്ങൾക്ക് അനുയോജ്യമായ വലിയ തോതിലുള്ള നൈപുണ്യ പദ്ധതികൾ വ്യവസ്ഥാപിതമാക്കുന്നതിലൂടെയാണ്. ഇത് യുവാക്കൾക്കിടയിൽ തൊഴിൽക്ഷമത വർധിപ്പിക്കുകയും സ്വയംപര്യാപ്തത വളർത്തുകയും ചെയ്യുന്നു.

ദീൻദയാൽ ഉപാധ്യായ ഗ്രാമീൺ കൗശല്യ യോജന

എല്ലാവരെയും ഉൾക്കൊള്ളിച്ചുള്ള വികസനത്തിലേക്കുള്ള ഒരു വലിയ ചുവടുവെപ്പായി 2014-ൽ ദീൻദയാൽ ഉപാധ്യായ ഗ്രാമീൺ കൗശല്യ യോജന ആരംഭിച്ചു. ഇന്ത്യയിലെ ഗ്രാമീണ യുവാക്കളെ 'ആത്മനിർഭർ' (സ്വയംപര്യാപ്തർ) ആക്കുന്നതിലാണ് ഈ പദ്ധതി ശ്രദ്ധ കേന്ദ്രീകരിച്ചത്. ഈ പദ്ധതിക്ക് കീഴിൽ പരിശീലനം ലഭിച്ച ഉദ്യോഗാർത്ഥികളുടെ എണ്ണം 2014-15ൽ 43,038 ആയിരുന്നത് 2025-26ൽ 17.71 ലക്ഷമായി വർധിച്ചു. ജോലി ലഭിച്ച ഉദ്യോഗാർത്ഥികളുടെ എണ്ണം 2014-15ൽ 21,446 ആയിരുന്നത് 2025-26ൽ 11.51 ലക്ഷമായി ഉയർന്നു.

പ്രധാൻ മന്ത്രി കൗശൽ വികാസ് യോജന

പ്രധാൻ മന്ത്രി കൗശൽ വികാസ് യോജന (PMKVY) 2015-ലാണ് ആരംഭിച്ചത്. 2025-ൽ ഇത് സ്കിൽ ഇന്ത്യ പ്രോഗ്രാമിന്റെ ഒരു ഭാഗമായി മാറി. ഈ പദ്ധതി ഹ്രസ്വകാല പരിശീലനത്തിലൂടെ യുവാക്കൾക്ക് തൊഴിൽക്ഷമത ഉറപ്പാക്കുന്ന നൈപുണ്യങ്ങൾ നൽകുന്നു. മുൻകാല പരിചയങ്ങൾക്കും അറിവുകൾക്കും അംഗീകാരം നൽകുന്നതിലും ഇത് ശ്രദ്ധ കേന്ദ്രീകരിക്കുന്നു. PMKVY-യ്ക്ക് കീഴിൽ പദ്ധതി ആരംഭിച്ചതു മുതൽ ഇതുവരെ 1.64 കോടിയിലധികം യുവാക്കൾക്ക് നൈപുണ്യ പരിശീലനം ലഭിച്ചിട്ടുണ്ട്. 2024 ഏപ്രിൽ മുതൽ 2026 മാർച്ച് വരെയുള്ള കാലയളവിൽ 10.91 ലക്ഷം ഉദ്യോഗാർത്ഥികൾക്ക് പരിശീലനം നൽകി. ആകെ 69 പ്രത്യേക കോഴ്സുകളും ഭാവിയിലെ നൈപുണ്യങ്ങൾ ആവശ്യപ്പെടുന്ന 154 തൊഴിൽ മേഖലകളും പുതുതായി അവതരിപ്പിച്ചിട്ടുണ്ട്.

PMKVY 4.0-ന് കീഴിൽ 38 മേഖലകളിലായി 27.43 ലക്ഷം ഉദ്യോഗാർത്ഥികൾക്ക് പരിശീലനം നൽകിയിട്ടുണ്ട്. ഇത് AI, ഇൻഡസ്ട്രി 4.0 തുടങ്ങിയ വളർന്നുവരുന്ന അത്യാധുനിക നൈപുണ്യങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 16,900-ലധികം സ്ഥാപനങ്ങൾ PMKVY 4.0 നടപ്പിലാക്കുന്നുണ്ട്. സ്കൂളുകൾഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾഐ.ടി.ഐകൾ എന്നിവയിലുടനീളമുള്ള 6,800-ലധികം സ്കിൽ ഹബുകൾ ഇതിൽ ഉൾപ്പെടുന്നു.

ഈ ഇടപെടലുകൾ വ്യവസായങ്ങൾക്ക് അനുയോജ്യമായ പരിശീലനത്തിലൂടെയും നൈപുണ്യ വികസനത്തിലൂടെയും തൊഴിൽസേനയുടെ ശേഷി വർധിപ്പിച്ചു.

III. തൊഴിൽ ഗ്യാരന്റികളും തൊഴിലാളി ശാക്തീകരണവും

തൊഴിൽ ഗ്യാരന്റിയും തൊഴിലാളി സംരംഭങ്ങളും വരുമാന സുരക്ഷിതത്വംഗ്രാമീണ പ്രതിരോധശേഷിസാമൂഹിക സംരക്ഷണം എന്നിവ ശക്തമാക്കി.

വികസിത് ഭാരത് - ഗ്യാരന്റി ഫോർറോസ്ഗാർ ആൻഡ് ആജീവിക മിഷൻ (ഗ്രാമീൺ)

മുമ്പ് 'മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി' (MGNREGA) എന്നറിയപ്പെട്ടിരുന്ന വികസിത് ഭാരത് - ഗ്യാരന്റി ഫോർ റോസ്ഗാർ ആൻഡ് ആജീവിക മിഷൻ (ഗ്രാമീൺ) നിയമാനുസൃത വേതനത്തോടുകൂടിയ തൊഴിൽ ഗ്യാരന്റി വർധിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഇത് ഓരോ സാമ്പത്തിക വർഷവും ഓരോ ഗ്രാമീണ കുടുംബത്തിനും 125 ദിവസത്തെ തൊഴിൽ നൽകുന്നു.

ഈ പദ്ധതിക്ക് കീഴിൽ സൃഷ്ടിക്കപ്പെട്ട തൊഴിൽ ദിനങ്ങൾ 1,660 കോടിയിൽ നിന്ന് (2006-14 സാമ്പത്തിക വർഷം) 3,036.7 കോടിയായി (2014-25 സാമ്പത്തിക വർഷം) വർധിച്ചു. ഇതേ കാലയളവിൽ അനുവദിച്ച കേന്ദ്ര ഫണ്ട് 2,13,220 കോടി രൂപയിൽ നിന്ന് 7,81,635.65 കോടി രൂപയായി ഉയർന്നു. പൂർത്തിയാക്കിയ പ്രവൃത്തികൾ 153 ലക്ഷത്തിൽ നിന്ന് 809.05 ലക്ഷമായി വർധിച്ചു. സ്ത്രീകളുടെ പങ്കാളിത്തം 48 ശതമാനത്തിൽ നിന്ന് (2013-14 സാമ്പത്തിക വർഷം) 58.19 ശതമാനമായി (2024-25 സാമ്പത്തിക വർഷം) വർധിച്ചു.

2026-27 സാമ്പത്തിക വർഷത്തിൽ ഇതുവരെ 41.07 കോടി തൊഴിൽ ദിനങ്ങൾക്ക് അംഗീകാരം നൽകിയിട്ടുണ്ട്അതിൽ 9.76 കോടി തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കപ്പെട്ടു. ഇതുവരെ 78.99 ലക്ഷം കുടുംബങ്ങളിലെ 98.83 ലക്ഷം വ്യക്തികൾക്ക് തൊഴിൽ നൽകിയിട്ടുണ്ട്.

ഇ-ശ്രം പോർട്ടൽ

അസംഘടിത തൊഴിലാളികളുടെ ആധാർ ബന്ധിത വിവരങ്ങൾ ഉൾക്കൊള്ളുന്ന ഒരു സമഗ്ര ദേശീയ ഡാറ്റാബേസ് രൂപീകരിക്കുന്നതിനായി 2021-ലാണ് ഇ-ശ്രം പോർട്ടൽ ആരംഭിച്ചത്. ഇത് അസംഘടിത തൊഴിലാളികളുടെ സ്വയം പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തിൽ അവരെ രജിസ്റ്റർ ചെയ്യുകയും അവർക്ക് യൂണിവേഴ്സൽ അക്കൗണ്ട് നമ്പറുകൾ (UAN) നൽകുകയും ചെയ്യുന്നു.

ഈ പോർട്ടലിലെ രജിസ്ട്രേഷനുകളുടെ എണ്ണം 14.40 കോടിയിൽ നിന്ന് (2021 ഡിസംബർ) 31.64 കോടിയായി (2026 മേയ്) വർധിച്ചു. ഈ സംരംഭങ്ങൾ ഉപജീവന സുരക്ഷിതത്വം വർധിപ്പിക്കുകയും സ്ത്രീകളുടെ പങ്കാളിത്തം കൂട്ടുകയും ഇന്ത്യയിലെ അസംഘടിത തൊഴിലാളികളുടെ രജിസ്ട്രേഷൻ വ്യവസ്ഥാപിതമാക്കുകയും ചെയ്തു.

IV. സ്വയം തൊഴിൽ പ്രോത്സാഹിപ്പിക്കലും എല്ലാവരെയും ഉൾക്കൊള്ളിച്ചുള്ള സംരംഭകത്വ വികസനവും

ചെറുകിട സംരംഭകത്വ പദ്ധതികൾ ചെറുകിട സംരംഭകർക്കും അസംഘടിത തൊഴിലാളികൾക്കും വായ്പ ലഭ്യതവിപണി അവസരങ്ങൾഉപജീവന സുരക്ഷിതത്വം എന്നിവ ശക്തമാക്കി.

പി.എം വിശ്വകർമ്മ യോജന

2023-ൽ ആരംഭിച്ച പി.എം വിശ്വകർമ്മ പദ്ധതി പരമ്പരാഗത കരകൗശല വിദഗ്ധർക്കും ശിൽപ്പികൾക്കും ഒരു സമഗ്ര പിന്തുണാ സംവിധാനം നൽകുന്നു. ഇത് പരമ്പരാഗത തൊഴിൽ പൈതൃകവും കൈവേലകളിലെ വൈദഗ്ധ്യവും സംരക്ഷിക്കുന്നതിന് മുൻഗണന നൽകുന്നു. ഈ പദ്ധതി 2025 സെപ്റ്റംബറോടെ 30 ലക്ഷം ഗുണഭോക്താക്കളെ ഉൾപ്പെടുത്തുക എന്ന ലക്ഷ്യം കൈവരിച്ചു. 2026 മേയ് മാസത്തെ കണക്കനുസരിച്ച് ഈ പദ്ധതിയിൽ 30 ലക്ഷത്തിലധികം കരകൗശല വിദഗ്ധർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അവരിൽ 23.97 ലക്ഷം പേർക്ക് പ്രത്യേക നൈപുണ്യ പരിശീലനം ലഭിച്ചിട്ടുണ്ട്.

കൂടാതെ വായ്പകൾ അനുവദിച്ചതിലൂടെ 5.92 ലക്ഷം കരകൗശല വിദഗ്ധരെ ഔദ്യോഗിക സാമ്പത്തിക വ്യവസ്ഥിതിയുടെ ഭാഗമാക്കാൻ കഴിഞ്ഞിട്ടുണ്ട്. 16 ലക്ഷം പേർക്ക് ആധുനിക ടൂൾകിറ്റുകൾ ലഭ്യമാക്കിയിട്ടുണ്ട്. ഈ ഇടപെടൽ പരമ്പരാഗത കരകൗശല മേഖലകളുടെ സാമ്പത്തിക ഭദ്രത വർധിപ്പിക്കുന്നു.

പി.എം സ്വനിധി

2020-ലാണ് പ്രധാനമന്ത്രി സ്ട്രീറ്റ് വെണ്ടേഴ്സ് ആത്മനിർഭർ നിധി പദ്ധതി ആരംഭിച്ചത്. തെരുവുകച്ചവടക്കാർക്ക് ഈടുരഹിത പ്രവൃത്തിമൂലധന വായ്പകൾ ഈ പദ്ധതി ലഭ്യമാക്കുന്നു.

ഈ പദ്ധതിക്ക് കീഴിൽ ഗുണഭോക്താക്കളുടെ എണ്ണം 26.37 ലക്ഷത്തിൽ നിന്ന് (2021 നവംബർ) 75.27 ലക്ഷമായി (2026 മേയ്) വർധിച്ചു. ഇതുവരെ മൊത്തം വായ്പ വിതരണം 17,710.55 കോടി രൂപയിൽ എത്തിയിട്ടുണ്ട്. ഇതിൽ ഗുണഭോക്താക്കളായ സ്ത്രീകളുടെ വിഹിതം 46 ശതമാനമാണ്. ലിംഗഭേദമില്ലാതെ എല്ലാവരെയും ഉൾക്കൊള്ളിച്ചുള്ള സാമ്പത്തിക മുന്നേറ്റത്തിലേക്കുള്ള ഒരു സുപ്രധാന ചുവടുവെപ്പാണ് ഇത് വ്യക്തമാക്കുന്നത്.

സ്റ്റാൻഡ് അപ്പ് ഇന്ത്യ പദ്ധതി

2016-ൽ ഉദ്ഘാടനം ചെയ്ത സ്റ്റാൻഡ് അപ്പ് ഇന്ത്യ പദ്ധതി സ്ത്രീകൾപട്ടികജാതിപട്ടികവർഗ്ഗ വിഭാഗങ്ങൾ എന്നിവർക്കിടയിൽ സംരംഭകത്വം വ്യവസ്ഥാപിതമാക്കുന്നു. ഇത് 10 ലക്ഷം രൂപ മുതൽ കോടി രൂപ വരെയുള്ള ഈടുരഹിത സംയുക്ത ബാങ്ക് വായ്പകൾ ലഭ്യമാക്കുന്നു. 2025 ഒക്ടോബറിലെ കണക്കനുസരിച്ച് ഈ സംരംഭത്തിലൂടെ 2.75 ലക്ഷം ഗുണഭോക്താക്കൾക്കായി 62,807.46 കോടി രൂപ അനുവദിച്ചിട്ടുണ്ട്. മാത്രമല്ലഈ ഇടപെടലുകൾ പാർശ്വവൽക്കരിക്കപ്പെട്ട കച്ചവടക്കാർകരകൗശല വിദഗ്ധർസംരംഭകർ എന്നിവർക്കിടയിൽ സാമ്പത്തിക ഉൾപ്പെടുത്തൽ ഗണ്യമായി വിപുലീകരിക്കുകയും സാമ്പത്തിക സ്വയംപര്യാപ്തത വളർത്തുകയും ചെയ്തു.

VI. എല്ലാവരെയും ഉൾക്കൊള്ളിച്ചുള്ള ക്ഷേമത്തിനായി സാമൂഹിക സുരക്ഷാ പരിരക്ഷ വിപുലീകരിക്കൽ

സാമൂഹിക സുരക്ഷാ പരിരക്ഷ ശക്തമാക്കുന്നതിനായി ഗവൺമെന്റ് നിരവധി പെൻഷൻഇൻഷുറൻസ്ക്ഷേമ പദ്ധതികൾ അവതരിപ്പിച്ചിട്ടുണ്ട്. ഈ പദ്ധതികൾ പ്രധാനമായും ലക്ഷ്യമിടുന്നത് അസംഘടിത മേഖലയിലെ തൊഴിലാളികളെയും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളെയുമാണ്.

ഈ പദ്ധതികളിൽ ഇനി പറയുന്നവ ഉൾപ്പെടുന്നു:

  • നാഷണൽ പെൻഷൻ സിസ്റ്റം (NPS) പൗരന്മാർക്ക് വിരമിക്കൽ കാലയളവിലെ വരുമാനം ഉറപ്പാക്കുകയും ദീർഘകാല നിക്ഷേപ ശീലങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. NPS-ന് കീഴിൽ ഗുണഭോക്താക്കളുടെ എണ്ണം 2016-17ൽ 1.05 കോടി ആയിരുന്നത് 2025-26ൽ 2.17 കോടിയായി വർധിച്ചു.
  • 2015-ൽ ആരംഭിച്ച അടൽ പെൻഷൻ യോജന (APY), മറ്റ് പെൻഷൻ ആനുകൂല്യങ്ങൾ ലഭ്യമല്ലാത്ത തൊഴിലാളികൾക്ക് ഔദ്യോഗിക പെൻഷൻ ആനുകൂല്യങ്ങൾ നൽകുന്നു. APY-യ്ക്ക് കീഴിലുള്ള ഗുണഭോക്താക്കൾ 2016-17ൽ 48.80 ലക്ഷമായിരുന്നത് 2025-26ൽ 8.96 കോടിയായി വർധിച്ചു.
  • 2015-ൽ ആരംഭിച്ച പ്രധാൻ മന്ത്രി ജീവൻ ജ്യോതി ബീമാ യോജന (PMJJBY), പ്രത്യേകിച്ച് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് താങ്ങാനാവുന്ന ചെലവിൽ ജീവൻ ഇൻഷുറൻസ് പരിരക്ഷ നൽകുന്നു. 2026 മേയ് വരെ 27.33 കോടി ഗുണഭോക്താക്കളെ ഈ പദ്ധതിക്ക് കീഴിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
  • 2015-ൽ ആരംഭിച്ച പ്രധാൻ മന്ത്രി സുരക്ഷാ ബീമാ യോജന (PMSBY) സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പൗരന്മാർക്ക് താങ്ങാനാവുന്ന ചെലവിൽ അപകട ഇൻഷുറൻസ് പരിരക്ഷ നൽകുന്നു. 2026 മേയ് വരെ 57.92 കോടി ആളുകളെ PMSBY–യ്ക്ക് കീഴിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
  • 2019-ൽ ആരംഭിച്ച പ്രധാൻ മന്ത്രി ശ്രം യോഗി മാൻ-ധൻ (PM-SYM) സ്വമേധയാ പങ്കാളികളാകാൻ സാധിക്കുന്ന ഒരു അംശദായ പെൻഷൻ സംവിധാനത്തിലൂടെ അസംഘടിത തൊഴിലാളികൾക്ക് വാർധക്യകാല സംരക്ഷണം നൽകുന്നു. 2026 മേയ് മാസത്തെ കണക്കനുസരിച്ച് അസംഘടിത മേഖലയിലെ 52.99 ലക്ഷം തൊഴിലാളികൾ സ്വയം പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തിൽ ഈ പദ്ധതിക്ക് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ഈ സംരംഭങ്ങൾ പാർശ്വവൽക്കരിക്കപ്പെട്ടവർക്കും അസംഘടിത തൊഴിലാളികൾക്കുമായുള്ള ഇന്ത്യയുടെ സാമൂഹിക സുരക്ഷാ വലയത്തെ ഗണ്യമായി വിപുലീകരിച്ചു. രജിസ്ട്രേഷനുകളിലുണ്ടായ ഈ വർധനവ്മികച്ച സാമ്പത്തിക ഉൾപ്പെടുത്തലിനെയും പെൻഷൻഇൻഷുറൻസ് പരിരക്ഷ എന്നിവയിലേക്കുള്ള കൂടുതൽ വിപുലമായ പ്രവേശനത്തെയുമാണ് പ്രതിഫലിപ്പിക്കുന്നത്.

VII. ഉൾക്കൊള്ളിച്ചുള്ള വളർച്ചയ്ക്കായി ഔദ്യോഗിക സാമ്പത്തിക മേഖല വിപുലീകരിക്കൽ

സാമ്പത്തിക ഉൾപ്പെടുത്തൽ സംരംഭങ്ങൾ രാജ്യത്തുടനീളമുള്ള പിന്നോക്ക ജനവിഭാഗങ്ങൾക്ക് താങ്ങാനാവുന്ന ചെലവിലുള്ള വായ്പ ലഭ്യമാക്കൽബാങ്കിംഗ് സേവനങ്ങൾസംരംഭകത്വ അവസരങ്ങൾ എന്നിവ വിപുലീകരിച്ചു.

പ്രധാൻ മന്ത്രി മുദ്ര യോജന

കോർപ്പറേറ്റ് ഇതര/കാർഷികേതര ചെറുകിട-സൂക്ഷ്മ സംരംഭങ്ങൾക്ക് 10 ലക്ഷം രൂപ വരെ വായ്പ നൽകിക്കൊണ്ട് പ്രധാൻ മന്ത്രി മുദ്ര യോജന സാമ്പത്തിക ഉൾപ്പെടുത്തൽ വ്യവസ്ഥാപിതമാക്കുന്നു. ഒരു പതിറ്റാണ്ടിനിടയിൽ ഈ സംരംഭം വൻതോതിലുള്ള വളർച്ച കൈവരിച്ചു. ഇതിലൂടെയുള്ള ആകെ വായ്പ അക്കൗണ്ടുകളുടെ എണ്ണം 2016-ൽ 3.49 കോടിയായിരുന്നത് 2026-ഓടെ 57 കോടിയിലധികമായി വർധിച്ചു.

സാമൂഹിക സമത്വത്തിന് നൽകുന്ന വലിയ പ്രാധാന്യത്താൽ സവിശേഷമാണ് ഈ വളർച്ച. അനുവദിക്കപ്പെട്ട വായ്പകളിൽ ഏകദേശം 49 ശതമാനവും SC/ST/OBC വിഭാഗങ്ങളിൽ നിന്നുള്ള സംരംഭകർക്കാണ് നൽകിയത്. ആകെ വായ്പകളുടെ 66 ശതമാനവും (38.29 കോടി അക്കൗണ്ടുകൾ)അതായത് 16.88 ലക്ഷം കോടി രൂപവനിതാ സംരംഭകർക്കാണ് വിതരണം ചെയ്തത്.

പ്രധാൻ മന്ത്രി ജൻ ധൻ യോജന

രാജ്യത്തുടനീളം സാർവത്രിക സാമ്പത്തിക ഉൾപ്പെടുത്തൽ പ്രോത്സാഹിപ്പിക്കുന്നതിനായി 2014-ലാണ് പ്രധാൻ മന്ത്രി ജൻ ധൻ യോജന ആരംഭിച്ചത്. ഈ പദ്ധതി ബാങ്കിംഗ് സേവനങ്ങൾ ലഭ്യമല്ലാത്തതും പിന്നോക്കം നിൽക്കുന്നതുമായ കുടുംബങ്ങൾക്ക് ബാങ്ക് അക്കൗണ്ട് സൗകര്യംസാമ്പത്തിക സുരക്ഷിതത്വംവായ്പാ സഹായം എന്നിവ നൽകുന്നു.

ഈ പദ്ധതിക്ക് കീഴിലുള്ള ഗുണഭോക്താക്കളുടെ എണ്ണം 17.9 കോടിയിൽ നിന്ന് (2015 ഓഗസ്റ്റ്) 58.16 കോടിയായി (2026 മേയ്) വർധിച്ചു. ഇത് ഏകദേശം 224.9 ശതമാനത്തിന്റെ വർധന രേഖപ്പെടുത്തുന്നു. 3.02 ലക്ഷം കോടി രൂപയാണ് ഈ അക്കൗണ്ടുകളിലെ ആകെ നീക്കിയിരുപ്പ് തുക. രാജ്യത്തുടനീളം ബ്രാഞ്ചുകളില്ലാത്ത ബാങ്കിംഗ് സേവനങ്ങൾ ലഭ്യമാക്കുന്നതിനായി 13.55 ലക്ഷം 'ബാങ്ക് മിത്ര'മാർ പ്രവർത്തിക്കുന്നുണ്ട്.

ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ (DBT) പദ്ധതികൾ ഫലപ്രദമായി നടപ്പിലാക്കുന്നുവെന്ന് ഉറപ്പാക്കുന്നതിന് ഈ പദ്ധതി പാവപ്പെട്ടവർക്ക് അടിസ്ഥാന ബാങ്കിംഗ് സൗകര്യങ്ങൾ നൽകുന്നു. പി.എം ഉജ്ജ്വലആയുഷ്മാൻ ഭാരത് പി.എം.ജെ.എ.വൈ (PMJAY), എസ്.ബി.എം-ജി (SBM-G), പി.എം വിശ്വകർമ്മ എന്നിവ DBT പദ്ധതികളിൽ ഉൾപ്പെടുന്നു.

ഈ സംരംഭങ്ങളെല്ലാം ചേർന്ന് രാജ്യത്തുടനീളം സംരംഭകത്വം ശക്തിപ്പെടുത്തുകയും ഔദ്യോഗിക ബാങ്കിംഗ് പങ്കാളിത്തം വർധിപ്പിക്കുകയും പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങളെ ശാക്തീകരിക്കുകയും ചെയ്തു.

സംയോജിത ഇടപെടലുകളിലൂടെ ഗോത്രവർഗ്ഗ വികസനം വേഗത്തിലാക്കൽ

ഇന്ത്യയിലുടനീളമുള്ള ഗോത്രവർഗ്ഗ സമൂഹങ്ങളുടെ സാമൂഹിക-സാമ്പത്തിക അവസ്ഥകൾ മെച്ചപ്പെടുത്തുന്നതിനായി ഗവൺമെന്റ് സമഗ്രമായ വികസന സംരംഭങ്ങൾ ഏറ്റെടുത്തിട്ടുണ്ട്. ആധുനികവൽക്കരിച്ച അടിസ്ഥാന സൗകര്യങ്ങൾപ്രത്യേക റെസിഡൻഷ്യൽ വിദ്യാഭ്യാസംസുസ്ഥിരമായ സംരംഭകത്വ സംവിധാനങ്ങൾ എന്നിവയിലേക്കുള്ള പ്രവേശനം വ്യവസ്ഥാപിതമാക്കുന്നതിലൂടെ ഈ സംരംഭങ്ങൾ എല്ലാവരെയും ഉൾക്കൊള്ളിച്ചുള്ള വളർച്ചയ്ക്ക് വഴിയൊരുക്കുന്നു.

പ്രധാൻ മന്ത്രി ജൻജാതി ആദിവാസി ന്യായ മഹാ അഭിയാൻ

2023-ൽ ആരംഭിച്ച പി.എം-ജൻമൻ (PM-JANMAN) മിഷൻ പ്രത്യേകമായി വംശനാശഭീഷണി നേരിടുന്ന 75 ഗോത്രവർഗ്ഗ ഗ്രൂപ്പുകളുടെ (PVTG) സാമൂഹിക-സാമ്പത്തിക വികസനം വേഗത്തിലാക്കുന്നു. ഈ മിഷൻ ഗോത്രവർഗ്ഗ മേഖലകളിൽ പാർപ്പിടംകുടിവെള്ളംവിദ്യാഭ്യാസംആരോഗ്യംറോഡ് സൗകര്യങ്ങൾവൈദ്യുതീകരണംസുസ്ഥിരമായ ഉപജീവന അവസരങ്ങൾ എന്നിവ ലഭ്യമാക്കുന്നു.

2026 ഫെബ്രുവരിയിലെ കണക്കനുസരിച്ച് 2.66 ലക്ഷം വീടുകൾ, 1,949 കിലോമീറ്റർ റോഡുകൾ, 750 മൊബൈൽ മെഡിക്കൽ യൂണിറ്റുകൾ എന്നിവ പൂർത്തിയാക്കി. ഇത് 8,473 ഗ്രാമങ്ങളിലേക്ക് പൈപ്പ് വഴിയുള്ള കുടിവെള്ള ലഭ്യത വിപുലീകരിക്കുകയും 1.36 ലക്ഷം കുടുംബങ്ങളിൽ വൈദ്യുതി എത്തിക്കുകയും ചെയ്തു. ഒപ്പം 2,390 അങ്കണവാടി കേന്ദ്രങ്ങൾ പ്രവർത്തനക്ഷമമാക്കുകയും 3,037 ഗോത്രവർഗ്ഗ ജനവാസ മേഖലകളിൽ മൊബൈൽ കണക്റ്റിവിറ്റി മെച്ചപ്പെടുത്തുകയും ചെയ്തു.

A blue and white infographic with blue circles and white textAI-generated content may be incorrect.

പ്രധാൻ മന്ത്രി ജൻജാതീയ ഉന്നത് ഗ്രാം അഭിയാൻ

2024-ൽ ഉദ്ഘാടനം ചെയ്ത പ്രധാൻ മന്ത്രി ജൻജാതീയ ഉന്നത് ഗ്രാം അഭിയാൻ ഗോത്രവർഗ്ഗക്കാരുടെ സമഗ്ര വികസനത്തിന് ആക്കം കൂട്ടുന്നതിനായി വിവിധ മേഖലകളെ സമന്വയിപ്പിച്ചുകൊണ്ടുള്ള ഒരു സംവിധാനം ഉപയോഗപ്പെടുത്തുന്നു. ഇത് 'ധർത്തി ആബാ ജൻജാതീയ ഗ്രാം ഉത്കർഷ് അഭിയാൻഎന്നും അറിയപ്പെടുന്നു. 2026 ഏപ്രിലിലെ കണക്കനുസരിച്ച് ഈ മിഷൻ 12.89 ലക്ഷം വീടുകൾക്കും 2,411 കിലോമീറ്റർ റോഡുകൾക്കും അനുമതി നൽകിയിട്ടുണ്ട്. ആകെ 2.87 ലക്ഷം കുടുംബങ്ങളിൽ വൈദ്യുതീകരണം പൂർത്തിയാക്കി. 6,305 ഗ്രാമങ്ങളെ ജൽ ജീവൻ മിഷന് കീഴിൽ ഉൾപ്പെടുത്തി. കൂടാതെ ഈ മിഷൻ 5,252 ഗ്രാമങ്ങൾക്ക് ടെലികോം കണക്റ്റിവിറ്റി അനുവദിക്കുകയും അതുവഴി ഗോത്രവർഗ്ഗ മേഖലകളിലെ അടിസ്ഥാന സേവന വിതരണം ശക്തമാക്കുകയും ചെയ്തു.

പ്രധാൻ മന്ത്രി ജൻജാതീയ വികാസ് മിഷൻ

2021-ൽ ആരംഭിച്ച പ്രധാൻ മന്ത്രി ജൻജാതീയ വികാസ് മിഷൻ (PM-JVM) ഗോത്രവർഗ്ഗ സംരംഭകത്വവും വനാധിഷ്ഠിത ഉപജീവനമാർഗ്ഗങ്ങളും വ്യവസ്ഥാപിതമാക്കുന്നതിന് 'ട്രൈഫെഡ്' (TRIFED) സംവിധാനത്തെ പ്രയോജനപ്പെടുത്തുന്നു. 2022-നും 2025-നും ഇടയിൽ 79 കരകൗശല മേളകളിലൂടെയും 50 പ്രദർശനങ്ങളിലൂടെയും ട്രൈഫെഡ് അതിന്റെ വിപണി വ്യാപ്തി വിപുലീകരിച്ചു. ഇതേ കാലയളവിൽ ഇതിന്റെ പ്രമോഷൻ ചെലവുകൾ 145 ലക്ഷം രൂപയിൽ നിന്ന് 289 ലക്ഷം രൂപയായി വർധിച്ചു.

കൂടാതെ PM-JVM, PM-JANMAN പദ്ധതികൾക്ക് കീഴിലായി രാജ്യത്തുടനീളം ആകെ 1,146 വൻ ധൻ വികാസ് കേന്ദ്രങ്ങൾക്ക് അനുമതി നൽകിയിട്ടുണ്ട്. ഈ പദ്ധതികൾക്ക് 2023-24 സാമ്പത്തിക വർഷം മുതൽ 2025-26 സാമ്പത്തിക വർഷം വരെയുള്ള കാലയളവിൽ ആകെ 11,288.70 ലക്ഷം രൂപ അനുവദിച്ചു. ലക്ഷ്യാധിഷ്ഠിതമായ ഈ ശ്രമങ്ങൾ ഗോത്രവർഗ്ഗക്കാരുടെ ഉപജീവനമാർഗ്ഗങ്ങൾ മെച്ചപ്പെടുത്തുകയും വനവിഭവങ്ങളുടെ മൂല്യവർധന വർധിപ്പിക്കുകയും ചെയ്തു.

ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്കൂളുകൾ

ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്കൂൾ (EMRS) പദ്ധതി ഒറ്റപ്പെട്ട ഗോത്രവർഗ്ഗ മേഖലകളിലെ പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകുന്നു. പ്രവർത്തനസജ്ജമായ ഇത്തരം സ്കൂളുകളുടെ എണ്ണം 2014-15ൽ 129 ആയിരുന്നത് 2026 മേയ് മാസത്തോടെ 499 ആയി വർധിച്ചു. 2026 മേയ് മാസത്തെ കണക്കനുസരിച്ച് ഏകലവ്യ സ്കൂളുകളിൽ ആകെ 1.54 ലക്ഷം വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.

ലക്ഷ്യാധിഷ്ഠിതമായ ഈ സംരംഭങ്ങൾഗോത്രവർഗ്ഗ സമൂഹത്തിന്റെ സമഗ്ര വികസനത്തെ പിന്തുണയ്ക്കുന്നതിനായി രാജ്യത്തുടനീളമുള്ള അടിസ്ഥാന സൗകര്യങ്ങൾവിദ്യാഭ്യാസംഉപജീവനമാർഗ്ഗങ്ങൾഅത്യാവശ്യ സേവനങ്ങൾ എന്നിവ ശക്തമാക്കി.

അന്ത്യോദയയിൽ നിന്ന് സർവോദയയിലേക്ക്: എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനത്തിന്റെ ഒരു പതിറ്റാണ്ട്

ഇന്ത്യയുടെ ക്ഷേമ സംവിധാനം അവകാശങ്ങളെ അടിസ്ഥാനമാക്കിയുള്ള വിതരണത്തിൽ നിന്ന് സാർവത്രിക പരിരക്ഷയിലേക്ക് പരിണമിച്ചിരിക്കുന്നു. സുസ്ഥിരമായ പൊതു നിക്ഷേപംലക്ഷ്യാധിഷ്ഠിത ക്ഷേമ ഇടപെടലുകൾസാങ്കേതികവിദ്യാധിഷ്ഠിത ഭരണം എന്നിവ അടിസ്ഥാന സൗകര്യങ്ങളിലേക്കും മികച്ച ഉപജീവന അവസരങ്ങളിലേക്കുമുള്ള പ്രവേശനക്ഷമത വിപുലീകരിച്ചു. സ്ത്രീകളുടെ നേതൃത്വത്തിലുള്ള വികസനംഅടിത്തട്ടിലുള്ള സംരംഭകത്വംസ്വയംസഹായ സംഘങ്ങൾ (SHG) വഴിയുള്ള സാമ്പത്തിക പങ്കാളിത്തം എന്നിവ ഈ പരിവർത്തനത്തിന്റെ പ്രധാന തൂണുകളായി ഉയർന്നുവന്നിട്ടുണ്ട്. ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങളുടെയും നേരിട്ടുള്ള ആനുകൂല്യ വിതരണ സംവിധാനങ്ങളുടെയും വിപുലീകരണം പൊതുജനസേവന വിതരണത്തിൽ സുതാര്യതകാര്യക്ഷമതഉത്തരവാദിത്തം എന്നിവ വർധിപ്പിച്ചു.

ഇന്ത്യ അതിന്റെ ദീർഘകാല വികസന ലക്ഷ്യങ്ങളിലേക്ക് മുന്നേറുമ്പോൾ ഈ സംരംഭങ്ങൾ കൂടുതൽ പ്രതിരോധശേഷിയുള്ളതും സമത്വപൂർണ്ണവും സമൃദ്ധവുമായ ഒരു സമൂഹത്തെ കെട്ടിപ്പടുക്കുന്നു. ഈ ഇടപെടലുകൾ എല്ലാം ചേർന്ന് "അന്ത്യോദയയിൽ നിന്ന് സർവോദയയിലേക്ക്" എന്ന വലിയൊരു മുന്നേറ്റത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. ഇത് ഏറ്റവും പിന്നോക്കം നിൽക്കുന്ന ജനവിഭാഗങ്ങളെ ശാക്തീകരിക്കുന്നതോടൊപ്പം രാജ്യത്തിന്റെ വളർച്ചയ്ക്ക് വേഗത കൂട്ടുകയും ചെയ്യുന്നു.

 

അവലംബം

 

Ministry of New & Renewable Energy

https://www.myscheme.gov.in/schemes/pmsgmb

https://www.pib.gov.in/PressReleasePage.aspx?PRID=2110283&reg=3&lang=2

https://www.pib.gov.in/PressReleasePage.aspx?PRID=2081250&reg=3&lang=2

https://www.pib.gov.in/PressReleaseIframePage.aspx?PRID=2081250&reg=3&lang=2

Ministry of Power

https://www.pib.gov.in/newsite/printrelease.aspx?relid=171101&reg=3&lang=2

https://www.pib.gov.in/PressReleasePage.aspx?PRID=2036987&reg=3&lang=2

https://www.pib.gov.in/PressReleasePage.aspx?PRID=2215187&reg=3&lang=1

Ministry of Jal Shakti

https://gobardhan.sbm.gov.in/

https://ejalshakti.gov.in/jjmreport/JJMIndia.aspx

https://sbm.gov.in/sbmgdashboard/statesdashboard.aspx

https://www.pib.gov.in/PressReleasePage.aspx?PRID=2223841&reg=3&lang=1

https://www.pib.gov.in/PressReleseDetailm.aspx?PRID=2114291&reg=3&lang=2

https://www.pib.gov.in/PressReleseDetailm.aspx?PRID=1941122&reg=3&lang=2

https://www.pib.gov.in/PressReleasePage.aspx?PRID=2114291&reg=3&lang=2

https://jaljeevanmission.gov.in/sites/default/files/guideline/JJM_Operational_Guidelines.pdf

Ministry of Housing & Urban Affairs

https://sbmurban.org/

https://sbmurban.org/back-to-beginning

https://pmsvanidhi.mohua.gov.in/Home/PMSDashboard

https://www.pib.gov.in/PressReleasePage.aspx?PRID=2220345&reg=3&lang=1

https://www.pib.gov.in/PressReleaseIframePage.aspx?PRID=2037057&reg=3&lang=2

https://www.pib.gov.in/PressReleaseIframePage.aspx?PRID=1946307&reg=3&lang=2

https://static.pib.gov.in/WriteReadData/specificdocs/documents/2021/dec/doc2021121451.pdf

https://sansad.in/getFile/loksabhaquestions/annex/187/AU6273_GjXZtC.pdf?source=pqals

https://www.niua.in/sites/default/files/2025-07/2020_2_Energy%20Infrastructure%20and.pdf

Ministry of Health & Family Welfare

https://dashboard.nha.gov.in/public/

https://dashboard.abdm.gov.in/abdm/

https://www.pib.gov.in/PressReleasePage.aspx?PRID=2256956&reg=3&lang=2

https://www.pib.gov.in/PressReleasePage.aspx?PRID=1576128&reg=3&lang=2

https://www.pib.gov.in/PressReleasePage.aspx?PRID=2256538&reg=3&lang=1

https://www.pib.gov.in/PressReleaseIframePage.aspx?PRID=2017129&reg=3&lang=2

https://www.nfhsiips.in/nfhsuser/assets/National%20Family%20Health%20Survey%20(NFHS-6)%202023-2024%20Fact%20Sheets.pdf

Ministry of Consumer Affairs, Food & Public Distribution

https://sansad.in/getFile/loksabhaquestions/annex/187/AU6175_USX1ip.pdf?source=pqals

Ministry of Finance

https://www.pmjdy.gov.in/

https://www.indiabudget.gov.in/

https://www.mudra.org.in/

https://www.myscheme.gov.in/schemes/pmjdy

https://www.npci.org.in/product/upi/product-statistics

https://www.pib.gov.in/Pressreleaseshare.aspx?PRID=1564084&reg=3&lang=2

https://www.pib.gov.in/Pressreleaseshare.aspx?PRID=1854909&reg=3&lang=2  

https://www.pib.gov.in/PressReleasePage.aspx?PRID=2257087&reg=3&lang=2

Ministry of Education

https://www.swayamprabha.gov.in/

https://diksha.gov.in/data/

https://www.pib.gov.in/newsite/PrintRelease.aspx?relid=67313&reg=3&lang=2

https://pmevidya.education.gov.in/swayam-portal.html

https://www.pib.gov.in/pressreleaseiframepage.aspx?prid=1606557&reg=3&lang=2

https://www.education.gov.in/sites/upload_files/mhrd/files/document-reports/Part1.pdf

https://www.education.gov.in/sites/upload_files/mhrd/files/document-reports/MoE_AR_En.pdf

Ministry of Women & Child Development

https://www.pib.gov.in/PressReleasePage.aspx?PRID=1777719

https://www.pib.gov.in/PressReleseDetailm.aspx?PRID=1781673&reg=3&lang=2

PIB Backgrounders

https://www.pib.gov.in/PressReleasePage.aspx?PRID=2113800&reg=3&lang=2

https://www.pib.gov.in/PressReleasePage.aspx?PRID=2237471&reg=3&lang=1

https://www.pib.gov.in/PressReleasePage.aspx?PRID=2257197&reg=3&lang=2

https://www.pib.gov.in/PressReleasePage.aspx?PRID=2258761&reg=3&lang=2

https://www.pib.gov.in/PressReleasePage.aspx?PRID=2182568&reg=3&lang=2

https://www.pib.gov.in/FactsheetDetails.aspx?Id=148579&reg=3&lang=2

https://www.pib.gov.in/PressNoteDetails.aspx?NoteId=154355&ModuleId=3&reg=3&lang=2

https://www.pib.gov.in/PressNoteDetails.aspx?NoteId=158391&ModuleId=3&reg=44&lang=1

https://www.pib.gov.in/PressReleseDetailm.aspx?PRID=2170998&reg=3&lang=2

https://www.pib.gov.in/PressReleasePage.aspx?PRID=2185049&reg=3&lang=2

https://www.pib.gov.in/PressReleasePage.aspx?PRID=2208381&reg=3&lang=1

https://www.pib.gov.in/PressReleaseIframePage.aspx?PRID=2094929&reg=3&lang=2

https://www.pib.gov.in/PressReleasePage.aspx?PRID=2181702&reg=3&lang=2

https://static.pib.gov.in/WriteReadData/specificdocs/documents/2023/aug/doc2023811236901.pdf

https://www.pib.gov.in/PressNoteDetails.aspx?NoteId=156972&ModuleId=3&reg=3&lang=2

https://www.pib.gov.in/PressNoteDetails.aspx?NoteId=154432&ModuleId=3&reg=3&lang=2

https://static.pib.gov.in/WriteReadData/specificdocs/documents/2025/aug/doc202588603001.pdf

https://www.pib.gov.in/PressNoteDetails.aspx?NoteId=158738&ModuleId=3&reg=3&lang=1

https://www.pib.gov.in/PressNoteDetails.aspx?NoteId=156090&ModuleId=3&reg=48&lang=2

https://www.pib.gov.in/PressNoteDetails.aspx?id=157897&NoteId=157897&ModuleId=3&reg=3&lang=2

Ministry of Rural Development

https://namodronedidi.da.gov.in/about-scheme

https://lakhpatididi.gov.in/

https://pmgsy.dord.gov.in/dbweb

https://dashboard.dord.gov.in/dashboardnew/mgnrega.aspx

https://dashboard.dord.gov.in/dashboardnew/ddugky.aspx

https://pmayg.gov.in/netiay/PBIDashboard/PMAYGDashboard.aspx

https://nrlm.gov.in/dashboardForOuter.do?methodName=dashboard

https://nrlm.gov.in/outerReportAction.do?methodName=showIndex#gsc.tab=0

https://www.pib.gov.in/PressReleasePage.aspx?PRID=1935711&reg=3&lang=2

https://www.pib.gov.in/PressReleasePage.aspx?PRID=2204496&reg=3&lang=2

https://cdnbbsr.s3waas.gov.in/s3d69116f8b0140cdeb1f99a4d5096ffe4/uploads/2026/04/202604211510022943.pdf

Ministry of Panchayati Raj

https://www.pib.gov.in/PressReleasePage.aspx?PRID=2247156&reg=3&lang=1

https://www.pib.gov.in/PressReleasePage.aspx?PRID=1845366&reg=3&lang=2

https://www.pib.gov.in/PressReleasePage.aspx?PRID=2223107&reg=3&lang=1

Ministry of Communications

https://usof.gov.in/en/home

https://www.pib.gov.in/PressReleasePage.aspx?PRID=1515906&reg=3&lang=2

Ministry of Skill Development and Entrepreneurship

https://www.skillindiadigital.gov.in/pmkvy-dashboard

https://www.pib.gov.in/PressReleaseIframePage.aspx?PRID=2003662&reg=3&lang=2  

https://www.pib.gov.in/PressReleaseIframePage.aspx?PRID=2222122&reg=3&lang=2

Ministry of Labour & Employment

https://eshram.gov.in//dashboard

https://sansad.in/getFile/annex/266/AU2811_N7VJM7.pdf?source=pqars

https://www.pib.gov.in/PressReleasePage.aspx?PRID=2099153&reg=3&lang=2

Ministry of MSMEs

https://pmvishwakarma.gov.in/

 

Ministry of Statistics & Programme Implementation

https://www.mospi.gov.in/uploads/publications_reports/publications_reports1780040415321_0624fb13-fb47-40bc-b470-7c7e9635c3ef_PLFS_2025_F_REV_29052026.pdf

Ministry of Commerce

https://www.ibef.org/government-schemes/stand-up-india

https://www.cgca.gov.in/ccadl/nps

https://www.ibef.org/government-schemes/pradhan-mantri-awas-yojana

https://www.ibef.org/government-schemes/swachh-bharat-mission

https://www.ibef.org/government-schemes/pm-surya-ghar-yojana

https://www.ibef.org/government-schemes/pm-vishwakarma-yojana

https://www.ibef.org/news/pradhan-mantri-suraksha-bima-yojana-a-decade-of-insurance-inclusion

https://www.ibef.org/government-schemes/pradhan-mantri-garib-kalyan-yojana

https://www.ibef.org/blogs/bharatnet-unplugged-transforming-rural-connectivity-in-india

Ministry of Tribal Affairs

https://pmagy.gov.in/

https://pmagy.gov.in/about  

https://tribal.nic.in/EMRS.aspx

https://sansad.in/getFile/annex/270/AU3820_wEkEtr.pdf?source=pqars

https://www.pib.gov.in/PressReleasePage.aspx?PRID=2247601&reg=3&lang=2

https://www.pib.gov.in/PressReleasePage.aspx?PRID=2248491&reg=3&lang=1

https://www.pib.gov.in/PressReleasePage.aspx?PRID=2198862&reg=3&lang=2

https://www.pib.gov.in/newsite/PrintRelease.aspx?relid=200303&reg=3&lang=2

https://sansad.in/getFile/loksabhaquestions/annex/187/AU3367_If5ZGQ.pdf?source=pqals

https://www.pib.gov.in/PressNoteDetails.aspx?NoteId=154915&ModuleId=3&reg=3&lang=2

https://tribal.nic.in/downloads/Statistics/AnnualReport/AnnualReport2014-15.pdf

 

Ministry of Electronics and Information Technology

https://socialwelfare.vikaspedia.in/viewcontent/social-welfare/women-and-child-development/women-development-1/lakhpati-didi?lgn=en

 

Ministry of Social Justice & Empowerment

https://www.pib.gov.in/Pressreleaseshare.aspx?PRID=1781643&reg=3&lang=2

https://www.pib.gov.in/PressReleaseIframePage.aspx?PRID=1602081&reg=3&lang=2

Government of Arunachal Pradesh

https://udarunachal.gov.in/daynulm.html

Niti Aayog

https://www.pib.gov.in/PressReleaseIframePage.aspx?PRID=1996271&reg=3&lang=2

https://niti.gov.in/sites/default/files/2026-05/School-Education-System-in-India.pdf

Cabinet Committee on Economic Affairs

https://www.pib.gov.in/PressReleasePage.aspx?PRID=2265788&reg=3&lang=1

 

United Nations

https://www.unicef.org/india/faqs-open-defecation-free-plus-odf-and-sanitation

Click here to see pdf 

***

SK

(Explainer ID: 158837) आगंतुक पटल : 24
Provide suggestions / comments
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Bengali , Assamese , Gujarati , Tamil , Telugu , Kannada