Social Welfare
മധ്യവർഗത്തിന്റെ യാത്ര: നയങ്ങളിലൂടെ ശക്തമാകുന്ന പുരോഗതി
Posted On:
03 JUN 2026 10:55AM
|
ഇന്ത്യയുടെ സാമൂഹിക-സാമ്പത്തിക ചരിത്രം മാറിക്കൊണ്ടിരിക്കുകയാണ്. വളർന്നുകൊണ്ടിരിക്കുന്നതും ആത്മവിശ്വാസമുള്ളതുമായ ഒരു മധ്യവർഗമാണ് ഈ മാറ്റത്തിന്റെ കേന്ദ്രബിന്ദുവായി നിലകൊള്ളുന്നത്. ഒരുകാലത്ത് സൂക്ഷ്മതയോടെയുള്ള ചെലവഴിക്കലുകളാലും പരിമിതമായ തിരഞ്ഞെടുപ്പുകളാലും മാത്രം നിർവചിക്കപ്പെട്ടിരുന്ന മധ്യവർഗ കുടുംബങ്ങൾ ഇന്ന് കൂടുതൽ സുരക്ഷിതത്വവും അവസരങ്ങളും അഭിലാഷങ്ങളും അനുഭവിക്കുന്നു. കഴിഞ്ഞ 12 വർഷത്തിനിടയിൽ നികുതി, ആരോഗ്യം, ഭവനം, ഡിജിറ്റൽ സേവനങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ, വിദ്യാഭ്യാസം, സംരംഭകത്വം എന്നിവയിലുണ്ടായ പരിഷ്കാരങ്ങൾ ദൈനംദിന ജീവിതത്തെ കൂടുതൽ ചെലവുകുറഞ്ഞതും സൗകര്യപ്രദവുമാക്കി മാറ്റി. മികച്ച കണക്റ്റിവിറ്റിയും സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാകുന്ന സാഹചര്യവും താങ്ങാനാവുന്ന വിലയിലുള്ള വീടുകളും ശക്തമായ സാമൂഹിക സുരക്ഷിതത്വവും ഡിജിറ്റൽ ശാക്തീകരണവും ജനങ്ങളുടെ ജീവിതസൗകര്യവും ആത്മവിശ്വാസവും ഒരുപോലെ വർധിപ്പിച്ചു. വരുമാനം ഉയരുകയും അവസരങ്ങൾ വിപുലമാവുകയും ചെയ്യുമ്പോൾ ഇന്ത്യയിലെ മധ്യവർഗം ഇനി വെറുമൊരു മാറ്റത്തിന് അനുസരിച്ച് ജീവിക്കുക മാത്രമല്ല ചെയ്യുന്നത്, പകരം അവർ രാജ്യത്തിന്റെ വളർച്ചയ്ക്കും അഭിലാഷങ്ങൾക്കും ഭാവി സമൃദ്ധിക്കും സജീവമായി കരുത്തുപകരുകയാണ്.
|
ശാക്തീകരിക്കപ്പെട്ടതും വികസിച്ചുകൊണ്ടിരിക്കുന്നതുമായ പുതിയ ഇന്ത്യൻ മധ്യവർഗം
ഒരിക്കൽ ഇന്ത്യയിലെ മധ്യവർഗമെന്നത് സൂക്ഷ്മതയോടെയുള്ള പണച്ചെലവ്, പരിമിതമായ തിരഞ്ഞെടുപ്പുകൾ, ലളിതമായ ആഗ്രഹങ്ങൾ എന്നിവയാൽ മാത്രമാണ് അടയാളപ്പെടുത്തപ്പെട്ടിരുന്നത്. ഇന്ന് ആ യാഥാർത്ഥ്യം പൂർണ്ണമായി മാറിയിരിക്കുന്നു. വർധിച്ചുവരുന്ന വരുമാനവും ഡിജിറ്റൽ സൗകര്യങ്ങളും വിപുലമാകുന്ന അവസരങ്ങളുമുള്ളതിനാൽ അവരുടെ ആഗ്രഹങ്ങൾ ഇന്ന് നേട്ടങ്ങളായി മാറിക്കൊണ്ടിരിക്കുകയാണ്. 2014 മുതൽ നികുതിയിളവ് പരിധിയിൽ വരുത്തിയ റെക്കോർഡ് വർധന മുതൽ സമ്പാദ്യം കൂട്ടാനും ചിലവഴിക്കാനാകുന്ന വരുമാനം വർധിപ്പിക്കാനും സഹായിച്ച ജി.എസ്.ടി പരിഷ്കാരങ്ങൾ വരെയുള്ളഗവൺമെന്റ് പിന്തുണയിലൂടെ ഇന്ത്യൻ സമൂഹത്തിലെ ഈ വിഭാഗം നിരന്തരം ശാക്തീകരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. മധ്യവർഗം ഇന്ന് കൂടുതൽ ആത്മവിശ്വാസമുള്ളവരും ശാക്തീകരിക്കപ്പെട്ടവരുമായി ഇന്ത്യയുടെ വളർച്ചാ ഗാഥയിൽ ഏറ്റവും പ്രധാനപ്പെട്ട പങ്കുവഹിച്ചുകൊണ്ട് നിലകൊള്ളുന്നു.
|
ആരാണ് മധ്യവർഗം?
വാങ്ങൽശേഷി, വിദ്യാഭ്യാസ നിലവാരം, സാമൂഹിക സേവനങ്ങൾ, സമ്പത്തിനെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനമാക്കി ഓരോ രാജ്യത്തും വ്യത്യസ്തമായാണ് “മധ്യവർഗം” എന്നതിനെ നിർവചിക്കുന്നത്. ഇതിനായി വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ഒരു മാനദണ്ഡം ലോകബാങ്കിന്റേതാണ്. എല്ലാ മേഖലകളിലെയും പ്രാഥമിക വരുമാനത്തിന്റെ മൂല്യം കണക്കാക്കുന്ന പ്രതിശീർഷ മൊത്ത ദേശീയ വരുമാനത്തെ (GNI per capita) അടിസ്ഥാനമാക്കി ലോകബാങ്ക് വർഷം തോറും സമ്പദ്‌വ്യവസ്ഥകളെ തരംതിരിക്കുന്നു. 2026 സാമ്പത്തിക വർഷത്തെ (FY26) യു.എസ് ഡോളറിലുള്ള പുതുക്കിയ രാജ്യങ്ങളുടെ വരുമാന വർഗ്ഗീകരണം താഴെ പറയുന്നപ്രകാരമാണ്-
കുറഞ്ഞ വരുമാനം : ≤ $1,135
താഴ്ന്ന-മധ്യ വരുമാനം: ≤ $1,136 - $4,495
ഉയർന്ന-മധ്യ വരുമാനം: $4,496 - $13,935
ഉയർന്ന വരുമാനം: > $13,935
ആഗോള സമ്പദ്‌വ്യവസ്ഥയ്ക്കുള്ളിൽ മധ്യവർഗം ഉൾപ്പെടെയുള്ള വരുമാന ഗ്രൂപ്പുകളെ കൃത്യമായി അടയാളപ്പെടുത്താൻ ഈ വർഗ്ഗീകരണങ്ങൾ വിപുലമായ ഒരു ചട്ടക്കൂട് നൽകുന്നു.
|
ഇന്ത്യയിലെ മധ്യവർഗത്തിന്റെ മാറുന്ന മുഖം
2010-ൽ ലോകത്തിലെ ഭൂരിഭാഗം മധ്യവർഗ ജനവിഭാഗങ്ങളും ഒ.ഇ.സി.ഡി (OECD) സമ്പദ്‌വ്യവസ്ഥകളിലാണ് ജീവിച്ചിരുന്നത്. എന്നാൽ ഈ അവസ്ഥ അതിവേഗം മാറിമറിഞ്ഞു. 2009-നും 2017-നും ഇടയിൽ ലോകത്തെ മധ്യവർഗ ജനസംഖ്യ 1.8 ബില്യണിൽ നിന്ന് 3.5 ബില്യണായി വർധിച്ചു. ഇതിൽ ഏകദേശം 40 ശതമാനവും ഏഷ്യയിലാണ്. ഇതിന് പ്രധാന പ്രേരകശക്തിയായത് ഇന്ത്യയും ചൈനയുമാണ്. 2011-നും 2019-നും ഇടയിൽ ഇന്ത്യയുടെ പ്രതിശീർഷ ജി.ഡി.പി 53 ശതമാനം വളർച്ച കൈവരിച്ചു. ഇതേസമയം ഇന്ത്യൻ മധ്യവർഗവും പ്രതിവർഷം 6.3 ശതമാനം നിരക്കിൽ (1995 നും 2021 നും ഇടയിൽ) വളർച്ച രേഖപ്പെടുത്തി. ഇത് ഇന്ത്യയിലെ ആകെ ജനസംഖ്യയുടെ ഏകദേശം 31 ശതമാനം വരും.
ഈ പ്രവണത ഇനിയും ഉയരാൻ തന്നെയാണ് പോകുന്നത്. മധ്യവർഗ ജനസംഖ്യയുടെ കേവലമായ എണ്ണത്തിന്റെ കാര്യത്തിൽ 2030-നും 2035-നും ഇടയിൽ ഇന്ത്യ ചൈനയെ മറികടക്കുമെന്ന് ഒ.ഇ.സി.ഡി (OECD) പ്രവചിക്കുന്നു. ദശലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ വർധിച്ചുവരുന്ന വരുമാനം, വിപുലമാകുന്ന സാമ്പത്തിക അവസരങ്ങൾ, മെച്ചപ്പെടുന്ന ജീവിതനിലവാരം എന്നിവയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്. അതോടൊപ്പം ശക്തമായ ഉപഭോക്തൃ വിപണി ആവശ്യകത, ഉയർന്ന ചെലവഴിക്കൽ ശേഷി, ആഗോള സമ്പദ്‌വ്യവസ്ഥയിൽ ഇന്ത്യയ്ക്ക് വർധിച്ചുവരുന്ന സ്വാധീനം എന്നിവയുടെ സൂചന കൂടിയാണിത്. വളർന്നുവരുന്ന ഈ ജനവിഭാഗം ആഗോള വിപണിയിലെ ആവശ്യകതകളെത്തന്നെ പുനർനിർണ്ണയിച്ചുകൊണ്ടിരിക്കുന്നു.
നഗരവൽക്കരണത്തോടും ആഗോള ജി.ഡി.പി വളർച്ചയ്ക്ക് കരുത്തുപകരുന്ന വളർന്നുവരുന്ന പുതിയ നഗരങ്ങളുടെ ഉദയത്തോടും ഇത് അടുത്ത ബന്ധം പുലർത്തുന്നു. ആരോഗ്യകരമായ ഒരു സമ്പദ്‌വ്യവസ്ഥയ്ക്കും കെട്ടുറപ്പുള്ള ഒരു സമൂഹത്തിനും ശക്തമായ ഒരു മധ്യവർഗം അത്യന്താപേക്ഷിതമാണ്. ഇത് ഉപഭോഗം വർധിപ്പിക്കുകയും വിദ്യാഭ്യാസം, ആരോഗ്യം, ഭവനം എന്നിവയിൽ നിക്ഷേപം നടത്തുകയും ചെയ്യുന്നു. നികുതി സംഭാവനകളിലൂടെയും മികച്ച സേവനങ്ങൾക്കായുള്ള ആവശ്യപ്പെടലുകളിലൂടെയും പൊതുസംവിധാനങ്ങളെ ഇത് കൂടുതൽ ശക്തിപ്പെടുത്തുന്നു. വിദ്യാഭ്യാസത്തിന് മുൻഗണന നൽകുന്നതിലൂടെ മധ്യവർഗം മാനവ വിഭവശേഷി കെട്ടിപ്പടുക്കുകയും ദീർഘകാല ഉൽപ്പാദനക്ഷമതയെയും വരുമാന വളർച്ചയെയും പിന്തുണയ്ക്കുകയും ചെയ്യുന്നു. കൂടാതെ, ഇത് സംരംഭകത്വം, നവീനാശയങ്ങൾ, ചെറുകിട ബിസിനസ്സുകളുടെ വളർച്ച എന്നിവയ്ക്ക് ഊർജ്ജം പകരുന്നു.
ഈ സാഹചര്യത്തിൽ ഇന്ത്യയിലെ മധ്യവർഗത്തിന്റെ ഉപഭോഗരീതിയിൽ പ്രകടമായ ഒരു ഘടനാപരമായ മാറ്റത്തെക്കുറിച്ച് വേൾഡ് ഇക്കണോമിക് ഫോറം (WEF) ചൂണ്ടിക്കാണിച്ചിട്ടുണ്ട്. നഗരങ്ങളിലെ ഉപഭോക്തൃ വളർച്ചയുടെ 93 ശതമാനവും ഇന്ത്യയിലെ മുൻനിരയിലുള്ള അഞ്ച് വൻനഗരങ്ങൾക്ക് (ന്യൂഡൽഹി, കൊൽക്കത്ത, മുംബൈ, ബെംഗളൂരു, ചെന്നൈ) പുറത്തായിരിക്കും ഉണ്ടാകുക എന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന്റെ ഫലമായി വരുമാന വർധനവിലൂടെ മധ്യവർഗത്തിന്റെ വ്യാപ്തി കൂട്ടിക്കൊണ്ട് ഏകദേശം 500-ഓളം പുതിയ "ഉപഭോക്തൃ നഗരങ്ങൾ" ഉയർന്നുവരാൻ സാധ്യതയുണ്ട്. 2036-ഓടെ ഇന്ത്യയിലെ മൊത്തം പണച്ചെലവഴിക്കലിന്റെ 93 ശതമാനവും മധ്യവർഗത്തിന്റെയും (അതുപോലെ സമ്പന്നരായ ഉപഭോക്താക്കളുടെയും) വകയായിരിക്കുമെന്നും വേൾഡ് ഇക്കണോമിക് ഫോറം അഭിപ്രായപ്പെടുന്നു. ഇത് 2026-ലെ 80 ശതമാനത്തിൽ നിന്നുള്ള വലിയൊരു ഉയർച്ചയായിരിക്കും. കൂടാതെ 2035-ഓടെ വിവിധ പ്രായപരിധിയിലുള്ള പ്രധാന തലമുറകളിലെ (ബേബി ബൂമേഴ്‌സ്, ജെൻ എക്സ്, മില്ലേനിയൽസ്, ജെൻ സി) 20 ശതമാനത്തിലധികം ആളുകൾ പ്രതിദിനം 45 ഡോളറോ അതിൽ കൂടുതലോ ചെലവഴിക്കുന്നവരായി മാറും. ശ്രദ്ധേയമായ രീതിയിൽ വിപുലമായ പ്രായപരിധിയിലുള്ള ആളുകളെ ആകർഷിക്കാൻ തക്കവണ്ണമുള്ള ഉൽപ്പന്നങ്ങളും സേവനങ്ങളും വികസിപ്പിച്ചെടുക്കുന്നതിന് ഇത് ബിസിനസ്സ് സംരംഭങ്ങൾക്ക് മികച്ച അവസരങ്ങൾ സൃഷ്ടിക്കുന്നു.
സാമ്പത്തിക ശാസ്ത്രത്തിനപ്പുറം മധ്യവർഗം (ജനങ്ങളിൽ) വിശ്വാസ്യത വളർത്തുകയും അസമത്വം കുറയ്ക്കുകയും സുസ്ഥിരവും സുഭദ്രവുമായ ഭരണം കാഴ്ചവെയ്ക്കുന്ന സമൂഹങ്ങളെ പിന്തുണയ്ക്കുകയും ചെയ്യുന്നു. പൊതുവായി പറഞ്ഞാൽ ശക്തമായ മധ്യവർഗമുള്ള രാജ്യങ്ങൾ കൂടുതൽ സമഗ്രവും സുസ്ഥിരവുമായ സാമ്പത്തിക വളർച്ച കൈവരിക്കാറുണ്ട്.
മധ്യവർഗത്തെ കരുത്തുറ്റതാക്കുന്നു: 12 വർഷത്തെ പരിവർത്തനാത്മക ഭരണം
കഴിഞ്ഞ 12 വർഷമായി വിപുലമായ പരിഷ്കാരങ്ങളിലൂടെ കേന്ദ്ര ഗവൺമെന്റ് ഇന്ത്യയിലെ മധ്യവർഗത്തെ ശക്തമാക്കിക്കൊണ്ടിരിക്കുകയാണ്. ലളിതമാക്കിയ നികുതി വ്യവസ്ഥയും കൂടുതൽ ശക്തമാക്കിയ ബാങ്കിംഗ്, ഇൻഷുറൻസ്, പെൻഷൻ സംവിധാനങ്ങളും ജനങ്ങളുടെ സാമ്പത്തിക ഭദ്രത വർധിപ്പിച്ചു. വികസിച്ചുകൊണ്ടിരിക്കുന്ന നഗര വളർച്ചയും മികച്ച കണക്റ്റിവിറ്റിയും മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങളും പുതിയ അവസരങ്ങൾ സൃഷ്ടിച്ചു. അടിസ്ഥാന സൗകര്യങ്ങൾ എളുപ്പത്തിൽ ലഭ്യമാകുന്ന സാഹചര്യവും എല്ലാവർക്കും പ്രാപ്യമായ ആരോഗ്യ പരിരക്ഷയും ശക്തമായ വിദ്യാഭ്യാസ-നൈപുണ്യ വികസനവും അതോടൊപ്പം തടസ്സമില്ലാത്ത ഡിജിറ്റൽ ഭരണസംവിധാനവും ദൈനംദിന ജീവിതസൗകര്യങ്ങൾ മെച്ചപ്പെടുത്തി. ഈ നടപടികളെല്ലാം ഒത്തുചേർന്ന് സമ്പത്ത് സൃഷ്ടിക്കുന്നതിനും ദീർഘകാല സുസ്ഥിരതയ്ക്കും വേണ്ടിയുള്ള സുരക്ഷിതമായ വഴികൾ ഒരുക്കുന്നു.

കുറഞ്ഞ നികുതി നിരക്കുകൾ, മെച്ചപ്പെട്ട ബാങ്കിംഗ്, ഇൻഷുറൻസ്, വിപുലീകരിച്ച പെൻഷൻ പദ്ധതികൾ
കഴിഞ്ഞ പന്ത്രണ്ട് വർഷത്തിനിടയിൽ ഗവൺമെന്റ് ഇന്ത്യയിലെ മധ്യവർഗത്തിന്റെ സാമ്പത്തിക സുരക്ഷിതത്വം ശക്തമാക്കിയിട്ടുണ്ട്. കുറഞ്ഞ നികുതി നിരക്കുകൾ, മെച്ചപ്പെട്ട ബാങ്കിംഗ് സൗകര്യങ്ങൾ, വിപുലമായ ഇൻഷുറൻസ് പരിരക്ഷ, വിപുലീകരിച്ച പെൻഷൻ പദ്ധതികൾ എന്നിവ ജനങ്ങളുടെ സാമ്പത്തിക സമ്മർദ്ദം കുറച്ചു. സബ്‌സിഡിയുള്ള വായ്പാനിരക്കുകളും ഡിജിറ്റൽ പരിഷ്കാരങ്ങളും സമ്പാദ്യം, വായ്പയെടുക്കൽ, സാമ്പത്തിക ആസൂത്രണം എന്നിവ കൂടുതൽ എളുപ്പമുള്ളതും സൗകര്യപ്രദവുമാക്കി മാറ്റി.
ലളിതമാക്കിയ നികുതി വ്യവസ്ഥ - 2024 ജൂലൈയിൽ 1961-ലെ ഇൻകം ടാക്സ് ആക്ട് (ആദായനികുതി നിയമം) സമഗ്രമായി പുനഃപരിശോധിക്കുമെന്ന് ഗവൺമെന്റ് പ്രഖ്യാപിച്ചിരുന്നു. റെക്കോർഡ് വേഗത്തിൽ ഇത് പൂർത്തിയാക്കുകയും 2025-ലെ ഇൻകം ടാക്സ് ആക്ട് 2026 ഏപ്രിൽ മുതൽ പ്രാബല്യത്തിൽ വരികയും ചെയ്തു. ശ്രദ്ധേയമായ രീതിയിൽ ഈ നികുതി പരിഷ്കാരങ്ങൾ മധ്യവർഗത്തിന്റെ സാമ്പത്തിക ബാധ്യത ഗണ്യമായി കുറച്ചിട്ടുണ്ട്. 2014-ൽ 2.5 ലക്ഷം രൂപ വരെ വരുമാനമുള്ള വ്യക്തികൾക്ക് നികുതി നൽകേണ്ടതില്ലായിരുന്നു. എന്നാൽ ഇപ്പോൾ (2023-ൽ അവതരിപ്പിച്ച) പുതിയ നികുതി വ്യവസ്ഥ പ്രകാരം പ്രതിവർഷം 12 ലക്ഷം രൂപ വരെ (ശമ്പളക്കാരായ വ്യക്തികൾക്ക് സ്റ്റാൻഡേർഡ് ഡിഡക്ഷൻ ഉൾപ്പെടെ 12.75 ലക്ഷം രൂപ വരെ) വരുമാനമുള്ളവർ നികുതി നൽകേണ്ടതില്ല. ഇത് അവരുടെ സമ്പാദ്യവും ചെലവഴിക്കാനാകുന്ന വരുമാനവും വർധിപ്പിക്കുകയും സാമ്പത്തിക തിരഞ്ഞെടുപ്പുകൾക്കുള്ള കൂടുതൽ അവസരങ്ങൾ നൽകുകയും ചെയ്തു.
ചരക്കുസേവന നികുതി (GST)- 2017 ജൂലൈയിൽ നിലവിൽ വന്ന ജി.എസ്.ടി (GST) സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യ കണ്ട ഏറ്റവും സുപ്രധാനമായ പരോക്ഷ നികുതി പരിഷ്കാരമാണ്. ഒന്നിലധികം കേന്ദ്ര-സംസ്ഥാന നികുതികളെ ഒരൊറ്റ സംവിധാനത്തിന് കീഴിൽ ഏകീകരിച്ചുകൊണ്ട് ഇത് ഒരു പൊതു ദേശീയ വിപണി യാഥാർത്ഥ്യമാക്കി. പ്രത്യേകിച്ച് മധ്യവർഗത്തിന് നികുതികൾ ലളിതമാക്കിക്കൊണ്ടും ദൈനംദിന ചെലവുകൾ കുറച്ചുകൊണ്ടും നിരവധി വ്യക്തമായ നേട്ടങ്ങൾ കൈവരിക്കാൻ ജി.എസ്.ടിയിലൂടെ സാധിച്ചിട്ടുണ്ട്. അവശ്യസാധനങ്ങളുടെ കുറഞ്ഞ നികുതി നിരക്കുകളും പരിഷ്കരിച്ച നികുതി സ്ലാബുകളും ദൈനംദിന ഉപഭോഗം കൂടുതൽ ചെലവുകുറഞ്ഞതാക്കി മാറ്റി. കഴിഞ്ഞ ഏകദേശം ഒമ്പത് വർഷത്തിനിടയിൽ, നികുതി നിരക്കുകളുടെ ഏകീകരണത്തിലൂടെയും ഡിജിറ്റൽവൽക്കരണത്തിലൂടെയും വികസിച്ച ജി.എസ്.ടി, ഇന്ന് പരോക്ഷ നികുതി വ്യവസ്ഥയുടെ നട്ടെല്ലായി മാറിയിരിക്കുന്നു. ജി.എസ്.ടി നികുതിദായകരുടെ എണ്ണം 2017-ലെ 66.5 ലക്ഷത്തിൽ നിന്ന് 2026 ഏപ്രിലായപ്പോഴേക്കും 1.64 കോടിയായി വർധിച്ചു.

ഏകീകൃത പെൻഷൻ പദ്ധതി (UPS)- 2025 ഏപ്രിൽ മുതൽ പ്രാബല്യത്തിൽ വന്ന യു.പി.എസ് (UPS) ഇന്ത്യയിലെ മധ്യവർഗത്തിന്റെ ഒരു പ്രധാന പങ്കായ കേന്ദ്ര ഗവൺമെന്റ് ജീവനക്കാരുടെ വിരമിക്കൽ കാലത്തെ സുരക്ഷിതത്വം കൂടുതൽ ശക്തമാക്കുന്നു. ഒരു അംശദായ ഘടനയ്ക്ക് കീഴിൽ ജീവനക്കാരുടെയും ഗവൺമെന്റിന്റെയും വിഹിതങ്ങൾ കൂട്ടിച്ചേർത്തുകൊണ്ട് ഇത് വിരമിക്കലിന് ശേഷം ഉറപ്പുള്ളതും വിലക്കയറ്റത്തിനനുസരിച്ച് പുതുക്കുന്നതുമായ പെൻഷൻ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു. കുറഞ്ഞത് 10 വർഷത്തെ സർവീസുള്ളവർക്ക് വിരമിക്കലിന് ശേഷം പ്രതിമാസം 10,000 രൂപ മിനിമം പെൻഷൻ യു.പി.എസ് ഉറപ്പുനൽകുന്നു. ഇത് വിരമിക്കലിന് ശേഷമുള്ള വരുമാനത്തെയും സാമ്പത്തിക ഭദ്രതയെയും കുറിച്ചുള്ള ആശങ്കകൾ ഇല്ലാതാക്കുകയും പ്രത്യേകിച്ച് കുറഞ്ഞ ശമ്പളമുള്ളവരും കുറഞ്ഞ സർവീസ് കാലയളവുള്ളവരുമായ ജീവനക്കാർക്ക് വലിയ പിന്തുണയേകുകയും ചെയ്യുന്നു. ഈ പദ്ധതി പെൻഷൻകാർക്ക് ക്ഷാമബത്തയും നൽകുന്നു. വർധിച്ചുവരുന്ന ജീവിതച്ചെലവുകളും പണപ്പെരുപ്പവും നേരിടാൻ ഇത് വിരമിച്ചവരെ സഹായിക്കുന്നു. കൂടാതെ, പെൻഷൻകാരന്റെ മരണശേഷം പങ്കാളിക്ക് ഫാമിലി പെൻഷൻ ആനുകൂല്യങ്ങളുടെ പിന്തുണയും ലഭിക്കുന്നു. ഇത് ആശ്രിതരായ കുടുംബാംഗങ്ങൾക്ക് തുടർച്ചയായ സാമ്പത്തിക സംരക്ഷണം ഉറപ്പാക്കുന്നു.
ഇൻഷുറൻസ്- പ്രീമിയം തുകയുടെ അടിസ്ഥാനത്തിൽ ഇന്ത്യ ആഗോളതലത്തിൽ പത്താമത്തെ വലിയ ഇൻഷുറൻസ് വിപണിയായി ഉയർന്നുവന്നിട്ടുണ്ട്. ഇത് വർധിച്ചുവരുന്ന സാമ്പത്തിക സംരക്ഷണത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. പൊതുവായി പറഞ്ഞാൽ ഇൻഷുറൻസിൽ ലൈഫ് ഇൻഷുറൻസും (മരണം, വൈകല്യം, വിരമിക്കൽ കാലത്തെ പ്രതിസന്ധികൾ എന്നിവ പരിഹരിക്കുന്നവ), നോൺ-ലൈഫ് ഇൻഷുറൻസും (പ്രതീക്ഷിക്കാത്ത അപകടങ്ങളിൽ നിന്ന് ആരോഗ്യം, വസ്തുവകകൾ, ആസ്തികൾ എന്നിവയ്ക്ക് സംരക്ഷണം നൽകുന്നവ) ഉൾപ്പെടുന്നു.
ഇൻഷുറൻസിന് കൈവരുന്ന വർധിച്ച പ്രാധാന്യം കുടുംബങ്ങളുടെ സാമ്പത്തിക കാര്യങ്ങളിൽ പ്രകടമാണ്. ഇൻഷുറൻസ്, പെൻഷൻ ഫണ്ടുകളുടെ വിഹിതം 2018–19 സാമ്പത്തിക വർഷത്തിലെ 28.6 ശതമാനത്തിൽ നിന്ന് 2024–25 സാമ്പത്തിക വർഷത്തിൽ 29.6 ശതമാനമായി ഉയർന്നു.ഇത് കുടുംബങ്ങൾക്കിടയിൽ വർധിച്ചുവരുന്ന സാമ്പത്തിക അവബോധത്തെയും ദീർഘകാല സുരക്ഷിതത്വത്തിലേക്കുള്ള മാറ്റത്തെയുമാണ് സൂചിപ്പിക്കുന്നത്.
മധ്യവർഗത്തിന്റെ കാഴ്ചപ്പാടിൽ 2047-ഓടെ എല്ലാവർക്കും ഇൻഷുറൻസ് എന്ന ലക്ഷ്യം കൈവരിക്കാൻ ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (IRDAI) പ്രതിജ്ഞാബദ്ധമാണ്. ഓരോ പൗരനും മതിയായ ജീവൻ, ആരോഗ്യ, സ്വത്ത് ഇൻഷുറൻസ് ഉണ്ടെന്ന് ഉറപ്പാക്കാനും ഓരോ സംരംഭത്തിനും അനുയോജ്യമായ റിസ്ക് പരിരക്ഷ ലഭ്യമാക്കാനും ഇത് ലക്ഷ്യമിടുന്നു.
ഗവൺമെന്റ് പിന്തുണയോടെയുള്ള നിരവധി പദ്ധതികൾ ഈ വിപുലീകരണത്തിന് അടിത്തറയേകിയിട്ടുണ്ട്. 2015-ൽ ആരംഭിച്ച പ്രധാൻ മന്ത്രി ജീവൻ ജ്യോതി ബീമാ യോജനയിൽ 26.88 കോടി എൻറോൾമെന്റുകൾ രേഖപ്പെടുത്തുകയും 10 ലക്ഷത്തിലധികം ക്ലെയിമുകൾ തീർപ്പാക്കുകയും ചെയ്തിട്ടുണ്ട്. ചെലവുകുറഞ്ഞ രീതിയിൽ അപകട പരിരക്ഷ നൽകുന്ന പ്രധാൻ മന്ത്രി സുരക്ഷാ ബീമാ യോജനയിൽ 57.11 കോടി എൻറോൾമെന്റുകൾ ഉണ്ടായിട്ടുണ്ട്. അതേസമയം ആയുഷ്മാൻ ഭാരത് പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജന 43.52 കോടി ഹെൽത്ത് കാർഡുകൾ ലഭ്യമാക്കുകയും ആരോഗ്യ സംരക്ഷണ പരിരക്ഷയിലേക്കുള്ള പ്രവേശനം വിപുലീകരിക്കുകയും ചെയ്തു.
എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് സ്കീം (ESI) 3.24 കോടി ജീവനക്കാരെ ഉൾപ്പെടുത്തിക്കൊണ്ട് സാമൂഹിക സുരക്ഷ കൂടുതൽ ശക്തമാക്കുന്നു. ഇത് കുടുംബങ്ങൾ അടക്കം ഏകദേശം 14.91 കോടി വ്യക്തികൾക്ക് പ്രയോജനം ചെയ്യുന്നു.
2025-ലെ 'സബ്കാ ബീമ, സബ്കി രക്ഷ' ഭേദഗതികൾ പോലുള്ള പരിഷ്കാരങ്ങൾ നിയന്ത്രണങ്ങൾ മെച്ചപ്പെടുത്തുകയും ഉപഭോക്തൃ സംരക്ഷണം വർധിപ്പിക്കുകയും വിദേശ നിക്ഷേപ പരിധി ഉയർത്തുകയും ചെയ്തു. ഈ ശ്രമങ്ങളെല്ലാം ഒത്തുചേർന്ന് ഇൻഷുറൻസിന്റെ വ്യാപ്തി വർധിപ്പിക്കുകയും സാമ്പത്തിക പ്രതിരോധശേഷി മെച്ചപ്പെടുത്തുകയും മധ്യവർഗത്തിന് റിസ്ക് പരിരക്ഷ കൂടുതൽ പ്രാപ്യമാക്കുകയും ചെയ്തിട്ടുണ്ട്.

കുറഞ്ഞ വായ്പാനിരക്കുകൾ- 2015-നും 2025-നും ഇടയിൽ, ഇന്ത്യയിലെ ഭവന വായ്പ പലിശ നിരക്കുകളിൽ ഗണ്യമായ കുറവുണ്ടായി. 2015-ൽ പലിശ നിരക്കുകൾ പ്രതിവർഷം 9.5% മുതൽ 10.5% വരെയായിരുന്നു. 2025-ഓടെ ഇവ ഏകദേശം 7.35% മുതൽ 8.75% വരെയെന്ന നിലയിലേക്ക് കുറയുകയും സ്വന്തമായി വീട് വാങ്ങുന്നത് കൂടുതൽ എളുപ്പമുള്ളതും പ്രാപ്യവുമാക്കി മാറ്റുകയും ചെയ്തു. നിയന്ത്രണപരമായ പരിഷ്കാരങ്ങളും വിപുലമായ സാമ്പത്തിക മാറ്റങ്ങളുമാണ് ഈ കുറവിന് കാരണമായത്. ഇന്ത്യയുടെ കേന്ദ്ര ബാങ്കായ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നയപരമായ നിലപാടായിരുന്നു ഇതിലെ ഒരു പ്രധാന ഘടകം. റിപ്പോ നിരക്കിൽ വലിയ രീതിയിലുള്ള കുറവാണുണ്ടായത്- അതായത് 2015-ലെ 8 ശതമാനത്തിൽ നിന്ന് 2026-ൽ ഇത് 5.25 ശതമാനമായി കുറഞ്ഞു. ബാങ്കുകൾ ഈ ആനുകൂല്യങ്ങൾ ക്രമേണ വായ്പയെടുത്തവരിലേക്ക് എത്തിക്കുകയും വായ്പാനിരക്കുകൾ കുറയ്ക്കുകയും ചെയ്തു.
ഭവന വായ്പകൾക്ക് സമാനമായി വ്യക്തിഗത വായ്പ നിരക്കുകൾ 2014-ലെ 14.25 ശതമാനത്തിൽ നിന്ന് 2026-ൽ 12.5 ശതമാനമായി കുറഞ്ഞു. വിദ്യാഭ്യാസ വായ്പകളുടെ നിരക്കുകൾ 14.25 ശതമാനത്തിൽ നിന്ന് 9.4 ശതമാനമായും കുറഞ്ഞു. ഈ കുറഞ്ഞ നിരക്കുകൾ മധ്യവർഗത്തിന് വായ്പയെടുക്കുന്നത് കൂടുതൽ എളുപ്പമുള്ളതാക്കുന്നു. ഇവ ഇ.എം.ഐകൾ (EMIs) കുറയ്ക്കുകയും സാമ്പത്തിക സമ്മർദ്ദം ലഘൂകരിക്കുകയും ചെയ്യുന്നു. കൂടാതെ ഭവനം, വിദ്യാഭ്യാസം, വ്യക്തിപരമായ ആവശ്യങ്ങൾ എന്നിവയ്ക്കായുള്ള ചെലവുകളെ ഇത് പിന്തുണയ്ക്കുകയും ചെയ്യുന്നു.
പ്രധാൻ മന്ത്രി മുദ്ര യോജന (PMMY) - 2015 ഏപ്രിലിൽ ആരംഭിച്ച PMMY ഉൽപ്പാദനം, വ്യാപാരം, സേവനങ്ങൾ, അനുബന്ധ കാർഷിക പ്രവർത്തനങ്ങൾ എന്നിവയ്ക്കായി യാതൊരു ഈടുമില്ലാതെ 20 ലക്ഷം രൂപ വരെ വായ്പ നൽകുന്നു. 2026 മാർച്ച് വരെയുള്ള കണക്കനുസരിച്ച്, 40.07 ലക്ഷം കോടി രൂപ മൂല്യമുള്ള 57 കോടിയിലധികം വായ്പകൾ വിതരണം ചെയ്തുകൊണ്ട് ഇത് ശാക്തീകരണത്തിന്റെ ശക്തമായ ഒരു മാർഗ്ഗമായി വികസിച്ചിരിക്കുന്നു. ഇത് താഴെത്തട്ടിലുള്ള സംരംഭകത്വത്തെ ശക്തിപ്പെടുത്തുകയും സാമ്പത്തിക ഉൾപ്പെടുത്തൽ കൂടുതൽ ആഴത്തിലാക്കുകയും ഇന്ത്യയുടെ പ്രാദേശിക സമ്പദ്‌വ്യവസ്ഥകളുടെ സുസ്ഥിരമായ വളർച്ചയെ പിന്തുണയ്ക്കുകയും ചെയ്തു. മധ്യവർഗത്തെ സംബന്ധിച്ചിടത്തോളം ചെറുകിട ബിസിനസുകൾ ആരംഭിക്കുന്നതിനും സ്വയം തൊഴിലിനെ പിന്തുണയ്ക്കുന്നതിനും അനൗദ്യോഗിക വായ്പകളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനും പി.എം.എം.വൈ സഹായിക്കുന്നു. ഇത് അവരുടെ സാമ്പത്തിക ഭദ്രത മെച്ചപ്പെടുത്തുന്നു.
|
ഭോപ്പാലിൽ നിന്നുള്ള ലവ്കുഷ് മെഹ്റ 2021-ൽ ആദ്യത്തെ മുദ്ര വായ്പയായ 5 ലക്ഷം രൂപ എടുത്തപ്പോൾ അല്പം മടിയോടെയാണ് അത് ചെയ്തത്. എന്നാൽ ഏതാനും വർഷങ്ങൾക്കുള്ളിൽ, ആ ഒറ്റയടി വെപ്പ് ഒരു ശ്രദ്ധേയമായ യാത്രയുടെ തുടക്കമായി മാറി- അദ്ദേഹത്തിന്റെ ഫാർമസ്യൂട്ടിക്കൽ ബിസിനസിന്റെ വിറ്റുവരവ് 12 ലക്ഷം രൂപയിൽ നിന്ന് 50 ലക്ഷത്തിലധികമായി ഉയർന്നു. വരുമാനം ഇരട്ടിയിലധികമായി വർധിച്ചു. അദ്ദേഹം സ്വന്തമായി ഒരു വീടിന്റെ ഉടമയാകുകയും ചെയ്തു. യുവസംരംഭകർക്ക് തങ്ങളുടേതായ നിബന്ധനകളിൽ ഉപജീവനമാർഗ്ഗം കെട്ടിപ്പടുക്കുന്നതിനുള്ള സാമ്പത്തിക അടിത്തറ നൽകുക എന്ന പി.എം.എം.വൈയുടെ യഥാർത്ഥ ലക്ഷ്യത്തെയാണ് അദ്ദേഹത്തിന്റെ കഥ പ്രതിഫലിപ്പിക്കുന്നത്.
|
നഗരവികസനത്തിന്റെയും കണക്റ്റിവിറ്റിയുടെയും വിപുലീകരണം
കഴിഞ്ഞ 12 വർഷത്തിനിടയിൽ ഗവൺമെന്റ് ഇന്ത്യയിലുടനീളം നഗര അടിസ്ഥാന സൗകര്യങ്ങളും കണക്റ്റിവിറ്റിയും വിപുലീകരിച്ചിട്ടുണ്ട്. മികച്ച ഭവന സൗകര്യം, വേഗതയേറിയ ഗതാഗതം, ആധുനിക പൊതു അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ദൈനംദിന നഗരജീവിതം മെച്ചപ്പെടുത്തി. വിപുലീകരിച്ച മെട്രോ ശൃംഖലകൾ, നവീകരിച്ച റെയിൽവേ, വർധിച്ചുവരുന്ന വ്യോമഗതാഗത സമ്പർക്കം എന്നിവ മധ്യവർഗത്തിന്റെ യാത്രകൾ കൂടുതൽ സുരക്ഷിതവും വേഗതയേറിയതും ചെലവുകുറഞ്ഞതുമാക്കി മാറ്റി.
ഭവന നിർമ്മാണത്തിനായുള്ള പ്രധാനമന്ത്രി ആവാസ് യോജന- അർബൻ (PMAY-U) - 2015-ൽ ആരംഭിച്ച ഈ പദ്ധതി കോടിക്കണക്കിന് ആളുകൾക്ക് സുരക്ഷിതമായ ഭവനം നൽകിക്കൊണ്ട് അവരുടെ ജീവിതത്തിൽ വലിയ മാറ്റം വരുത്തി. PMAY-U 2.0 പദ്ധതി ഈ ശക്തമായ അടിത്തറയെ കൂടുതൽ മുന്നോട്ട് കൊണ്ടുപോകുന്നു. 'എല്ലാവർക്കും വീട്' ദൗത്യത്തിന് കീഴിൽ (2024 സെപ്റ്റംബർ മുതൽ പ്രാബല്യത്തിൽ വരുംവിധം) ഇത് ആരംഭിച്ചു. നഗരപ്രദേശങ്ങളിൽ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഒരു കോടി അധിക അർഹരായ ഗുണഭോക്താക്കൾക്ക് കൂടി പിന്തുണ നൽകുകയാണ് ഇതിന്റെ ലക്ഷ്യം. മധ്യവർഗത്തിന് വീട് ഉറപ്പാക്കുന്നതിനായി 8.76 ലക്ഷം കോടി രൂപ അനുവദിച്ചിട്ടുണ്ട്.
അനുവദിച്ച ആകെ 125.31 ലക്ഷം വീടുകളിൽ 98.1 ലക്ഷം വീടുകളുടെ നിർമ്മാണം പൂർത്തിയാകുകയും രാജ്യത്തുടനീളമുള്ള ഗുണഭോക്താക്കൾക്ക് കൈമാറുകയും ചെയ്തിട്ടുണ്ട് (2026 മെയ് മാസത്തെ കണക്കനുസരിച്ച്). മുൻകാലങ്ങളിൽ (2005-14) നിർമ്മിച്ച 8.04 ലക്ഷം വീടുകളുമായി താരതമ്യം ചെയ്യുമ്പോൾ ഇത് 1,120 ശതമാനത്തിന്റെ ഗണ്യമായ വളർച്ചയാണ്. മറ്റുള്ളവർക്കൊപ്പം മധ്യവരുമാന വിഭാഗത്തിൽപ്പെട്ട നഗര കുടുംബങ്ങൾക്ക് അന്തസ്സുള്ളതും താങ്ങാനാവുന്നതുമായ ഭവനങ്ങൾ ഉറപ്പാക്കുന്നതിനുള്ള സർക്കാരിന്റെ തുടർച്ചയായ പ്രതിബദ്ധതയെയാണ് ഈ പദ്ധതി പ്രതിഫലിപ്പിക്കുന്നത്.
കൂടാതെ, മുടങ്ങിക്കിടക്കുന്ന ഭവന പദ്ധതികൾ പൂർത്തിയാക്കുക എന്ന ലക്ഷ്യത്തോടെ മധ്യവർഗത്തിനും താഴ്ന്ന മധ്യവർഗത്തിനുമായി പ്രത്യേകം രൂപകൽപ്പന ചെയ്തിട്ടുള്ളതാണ് സ്വാമിഹ് (SWAMIH - Special Window for Affordable and Mid-Income Housing) ഫണ്ട്. 2019-ൽ ഇത് ആരംഭിച്ചതുമുതൽ 146 പദ്ധതികളിലായി 58,000-ത്തിലധികം വീടുകൾ പൂർത്തിയാക്കിയിട്ടുണ്ട്. ഈ ഫണ്ട് രാജ്യത്തുടനീളമുള്ള ഇത്തരം പദ്ധതികളിലായി 49,500 കോടിയിലധികം രൂപയുടെ മൂലധനം ലഭ്യമാക്കുകയും 90 ദശലക്ഷത്തിലധികം ചതുരശ്ര അടി വികസന മേഖലയെ ഉൾക്കൊള്ളുകയും ചെയ്തിട്ടുണ്ട്. ഇതിൽ 44 ശതമാനവും കുറഞ്ഞ വരുമാനവിഭാഗങ്ങൾക്കും മധ്യവരുമാന വിഭാഗങ്ങൾക്കും വേണ്ടിയുള്ള ഭവന നിർമ്മാണത്തിനായി നീക്കിവെച്ചതാണ്.
|
ചെന്നൈയിലെ 'എലൈറ്റ് ഏക്കേഴ്‌സ്' പദ്ധതിയിൽ നിക്ഷേപം നടത്തിയ കുടുംബങ്ങൾ തങ്ങളുടെ സ്വപ്ന ഭവനത്തിനായി വർഷങ്ങളോളമാണ് കാത്തിരുന്നത്. 2017-ൽ ആരംഭിച്ച ഈ പദ്ധതി, വിവിധ അനുമതികൾ ലഭിക്കുന്നതിലെ താമസം കാരണവും സാമ്പത്തിക പ്രതിസന്ധികൾ മൂലവും തുടർച്ചയായി വൈകിക്കൊണ്ടേയിരുന്നു. വീട് കൈമാറേണ്ട തീയതികൾ നീണ്ടുപോയതോടെ വാങ്ങിയ പലരിലും അനിശ്ചിതത്വം വർധിച്ചുകൊണ്ടിരുന്നു.
2020-ൽ സ്വാമിഹ് (SWAMIH) ഫണ്ട് ഈ വിഷയത്തിൽ ഇടപെടുകയും മുടങ്ങിക്കിടന്ന പദ്ധതിക്ക് ജീവൻ നൽകുകയും ചെയ്തു. രണ്ട് വർഷത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കുകയും കുടിശ്ശികകളെല്ലാം തീർപ്പാക്കുകയും ചെയ്തു. ഒടുവിൽ 250-ലധികം കുടുംബങ്ങൾക്ക് തങ്ങളുടെ വീടുകൾ ലഭിച്ചു; ഇത് വീട് വാങ്ങിയവർക്ക് വലിയ ആശ്വാസവും സുരക്ഷിതത്വവും പുത്തൻ ആത്മവിശ്വാസവും പകർന്നുനൽകി.

|
മെട്രോ റെയിൽ വികസനം- ദശലക്ഷക്കണക്കിന് ആളുകളുടെ ദൈനംദിന യാത്രകളിൽ വിപ്ലവകരമായ മാറ്റങ്ങൾ വരുത്തിക്കൊണ്ട് ഇന്ത്യ ഇന്ന് ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ മെട്രോ ശൃംഖലയായി മാറിയിരിക്കുന്നു. 2014-ന് മുൻപ് പ്രതിമാസം 0.68 കിലോമീറ്റർ മാത്രമായിരുന്ന മെട്രോ വികസന നിരക്ക് ഇന്ന് പ്രതിമാസം ഏകദേശം 6 കിലോമീറ്റർ എന്ന തോതിൽ വേഗത്തിലായിട്ടുണ്ട്. കഴിഞ്ഞ 12 വർഷത്തിനിടെ രാജ്യമുടനീളമുള്ള മെട്രോ ഗതാഗത സൗകര്യങ്ങൾ വ്യാപിപ്പിക്കുന്നതിനായി ഏകദേശം 3.7 ലക്ഷം കോടി രൂപ നിക്ഷേപിച്ചിട്ടുണ്ട്. മെട്രോ സേവനങ്ങളുള്ള നഗരങ്ങളുടെ എണ്ണം 2014-ൽ വെറും 5 ആയിരുന്നത് 2025 ആയപ്പോഴേക്കും 26 ആയി ഉയർന്നു; അതേസമയം പ്രതിദിന യാത്രാക്കാരുടെ എണ്ണം 2013-14 കാലഘട്ടത്തിലെ 28 ലക്ഷത്തിൽ നിന്ന് ഇന്ന് 1.15 കോടിയിലധികമായി വർധിച്ചു. മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി, ഡൽഹി, ജയ്പൂർ, കൊൽക്കത്ത, ബെംഗളൂരു, മുംബൈ ഉൾപ്പെടെയുള്ള നഗരങ്ങൾക്കായി BEML 2026 മാർച്ച് മാസത്തോടെ 2,100-ലധികം മെട്രോ കോച്ചുകൾ ആഭ്യന്തരമായി നിർമ്മിച്ചിട്ടുണ്ട്. മധ്യവർഗത്തെ സംബന്ധിച്ചിടത്തോളം, മെട്രോയുടെ വികസനം വേഗതയേറിയ യാത്രകൾക്കും കുറഞ്ഞ യാത്രാച്ചെലവിനും വിശ്വസനീയമായ പൊതുഗതാഗത സംവിധാനത്തിനും കാരണമായി. ഇത് നഗരജീവിതം കൂടുതൽ ആദായകരമാക്കുന്നു.

റെയിൽവേ വികസനം- കഴിഞ്ഞ 12 വർഷത്തിനിടെ ഇന്ത്യയിലെ ട്രെയിൻ യാത്രകൾ കൂടുതൽ സുരക്ഷിതവും വേഗതയേറിയതും പരിസ്ഥിതി സൗഹൃദവും സുഖകരവുമായി മാറിയിരിക്കുന്നു. ഇന്ത്യൻ റെയിൽവേയ്ക്കുള്ള ബജറ്റ് വിഹിതം 2014-15 സാമ്പത്തിക വർഷത്തിലെ 32,000 കോടി രൂപയിൽ നിന്ന് 2025-26 സാമ്പത്തിക വർഷത്തിൽ 2.78 ലക്ഷം കോടി രൂപയായി വർധിച്ചു. ഓട്ടോമാറ്റിക് ബ്രേക്കിംഗ് സംവിധാനത്തിലൂടെ ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിക്കുന്നത് തടയുന്ന 'കവച്' എന്ന തദ്ദേശീയ സാങ്കേതികവിദ്യയിലൂടെ റെയിൽവേ സുരക്ഷ കൂടുതൽ മെച്ചപ്പെട്ടിട്ടുണ്ട്. മണിക്കൂറിൽ 130 കിലോമീറ്ററിലധികം വേഗത കൈവരിക്കാൻ സഹായിക്കുന്ന അതിവേഗ റെയിൽപ്പാതകൾ 2014-ലെ 5,036 കിലോമീറ്ററിൽ നിന്ന് 2026 ആയപ്പോഴേക്കും 23,713 കിലോമീറ്ററായി വർധിച്ചു. ഇന്ത്യയുടെ അത്യാധുനിക വന്ദേ ഭാരത് സ്ലീപ്പർ സർവീസ് 2026 ജനുവരിയിൽ ആരംഭിച്ചു. അതോടൊപ്പം 60 അമൃത് ഭാരത് ട്രെയിനുകൾ ഇപ്പോൾ രാജ്യത്തുടനീളം സർവീസ് നടത്തുന്നുണ്ട്.
യാത്രക്കാരുടെ എണ്ണം 2024-25 സാമ്പത്തിക വർഷത്തിലെ 716 കോടിയിൽ നിന്ന് 2025-26-ൽ 741 കോടിയായി ഉയർന്നതോടെ രാജ്യത്ത് റെയിൽവേ ഉപയോഗം തുടർച്ചയായി വർധിച്ചുകൊണ്ടിരിക്കുകയാണ്. ഓരോ ദിവസവും ഇന്ത്യൻ റെയിൽവേ രാജ്യത്തുടനീളം രണ്ട് കോടിയിലധികം യാത്രക്കാരെയാണ് ലക്ഷ്യസ്ഥാനങ്ങളിൽ എത്തിക്കുന്നത്. അതേസമയം, 2026 ഏപ്രിൽ വരെയുള്ള കണക്കുകൾ പ്രകാരം 208 റെയിൽവേ സ്റ്റേഷനുകൾ ആധുനിക യാത്രാ സൗകര്യങ്ങളോടെ നവീകരിച്ചിട്ടുണ്ട്. മധ്യവർഗത്തെ സംബന്ധിച്ചിടത്തോളം ഇത് വേഗതയേറിയ ട്രെയിനുകൾ, മെച്ചപ്പെട്ട സുരക്ഷ, മികച്ച സ്റ്റേഷനുകൾ എന്നിവ ഉറപ്പുനൽകുന്നു. ഇത് ദൂരയാത്രകളെ കൂടുതൽ സുഖകരവും വിശ്വസനീയവുമാക്കുന്നു.
വിമാനത്താവള വികസനം- ഇന്ത്യയിലെ വിമാനയാത്രകൾ ഇന്ന് സാധാരണക്കാരായ മധ്യവർഗ കുടുംബങ്ങൾക്ക് കൂടുതൽ പ്രാപ്യവും സൗകര്യപ്രദവുമായി മാറിയിരിക്കുന്നു. രാജ്യത്ത് സർവീസ് നടത്തുന്ന വിമാനത്താവളങ്ങളുടെ എണ്ണം 2014-ലെ 74-ൽ നിന്ന് 2026 ആയപ്പോഴേക്കും 165 ആയി വർധിച്ചു. രാജ്യത്തുടനീളമുള്ള ആധുനിക വിമാനത്താവള അടിസ്ഥാന സൗകര്യവികസനത്തിനായി 1.4 ലക്ഷം കോടി രൂപയിലധികം നിക്ഷേപിച്ചിട്ടുണ്ട്. മോപ്പ, കണ്ണൂർ, ഹോളോംഗി, നവി മുംബൈ, നോയിഡ (ജേവാർ) ഉൾപ്പെടെയുള്ള പുതിയ വിമാനത്താവളങ്ങൾ പ്രാദേശിക കണക്റ്റിവിറ്റി ഗണ്യമായി മെച്ചപ്പെടുത്തിയിട്ടുണ്ട്.
വേഗത്തിലുള്ള പരാതി പരിഹാര സംവിധാനങ്ങളിലൂടെയും ചെലവ് കുറഞ്ഞ വിമാനത്താവള സൗകര്യങ്ങളിലൂടെയും യാത്രക്കാരുടെ അനുഭവം കൂടുതൽ മെച്ചപ്പെട്ടിട്ടുണ്ട്. 'ഉഡാൻ യാത്രി കഫേകൾ' (UDAN Yatri Cafés) ഇപ്പോൾ യാത്രക്കാർക്കായി കുറഞ്ഞ ചെലവിൽ ഭക്ഷണസാധനങ്ങൾ ലഭ്യമാക്കുന്നുണ്ട്. 38 വിമാനത്താവളങ്ങളിലുടനീളം തടസ്സമില്ലാത്തതും പേപ്പർ രഹിതവും സമ്പർക്കരഹിതവുമായ യാത്രയ്ക്ക് 'ഡിജി യാത്ര' (സൗകര്യമൊരുക്കുന്നു. 2022 ഡിസംബർ മുതൽ ഇതുവരെ 9.3 കോടിയിലധികം യാത്രക്കാർ ഈ ഡിജിറ്റൽ സംവിധാനം ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ഡിജിറ്റലൈസ്ഡ് മോണിറ്ററിംഗ്, പരിശീലന സംവിധാനങ്ങളിലൂടെ e-BCAS പ്ലാറ്റ്‌ഫോം വ്യോമയാന സുരക്ഷ കൂടുതൽ ശക്തമാക്കിയിരിക്കുന്നു.
'ഉഡാൻ' (UDAN) പദ്ധതി ചെറുകിട നഗരങ്ങളിലുള്ളവർക്കും ആദ്യമായി വിമാനയാത്ര നടത്തുന്നവർക്കും യാത്രച്ചെലവ് കുറഞ്ഞതാക്കി മാറ്റി. 2016 മുതൽ 665 വ്യോമപാതകൾ (റൂട്ടുകൾ) വഴി 95 വിമാനത്താവളങ്ങൾ, ഹെലിപോർട്ടുകൾ, വാട്ടർ എയറോഡ്രോമുകൾ എന്നിവയെ പരസ്പരം ബന്ധിപ്പിച്ചിട്ടുണ്ട്. ഈ പദ്ധതിക്ക് കീഴിൽ 3.45 ലക്ഷത്തിലധികം സർവീസുകളിലായി 164 ലക്ഷത്തിലധികം യാത്രക്കാർക്ക് സേവനം നൽകാൻ സാധിച്ചിട്ടുണ്ട്. ആവശ്യത്തിന് സർവീസുകളില്ലാതിരുന്ന വിമാനത്താവളങ്ങളെ പുനരുജ്ജീവിപ്പിക്കുന്നതിനായി രാജ്യത്തുടനീളം 4,800 കോടിയിലധികം രൂപ നിക്ഷേപിച്ചിട്ടുണ്ട്. 2026-ൽ അംഗീകാരം ലഭിച്ച പരിഷ്കരിച്ച ഉഡാൻ പദ്ധതി അടുത്ത ദശകത്തിൽ 120 പുതിയ ലക്ഷ്യസ്ഥാനങ്ങളെക്കൂടി വിമാന സർവീസ് വഴി ബന്ധിപ്പിക്കും. ചുരുക്കത്തിൽ കുറഞ്ഞ നിരക്കിലുള്ള വിമാന സർവീസുകൾ, മെച്ചപ്പെട്ട പ്രാദേശിക കണക്റ്റിവിറ്റി, ആധുനിക വിമാനത്താവളങ്ങൾ എന്നിവയെല്ലാം ചേർന്ന് മധ്യവർഗ കുടുംബങ്ങളുടെ വിമാനയാത്രകൾ കൂടുതൽ എളുപ്പമുള്ളതും സൗകര്യപ്രദവുമാക്കി മാറ്റുകയാണ്.

അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യതയിൽ വൻ വർധന
ശുചിത്വം, വൈദ്യുതി, പൈപ്പ് വെള്ളം, പുകയില്ലാത്ത പാചക ഇന്ധനം എന്നിവയിലേക്കുള്ള വിപുലമായ ലഭ്യത ഇന്ത്യയിലെ മധ്യവർഗത്തിന്റെ ജീവിതസൗകര്യങ്ങളും ജീവിതനിലവാരവും മെച്ചപ്പെടുത്തിയിട്ടുണ്ട്. ഇതിനുപുറമേ കഴിഞ്ഞ 12 വർഷത്തിനിടയിൽ കൂടുതൽ ശക്തമാക്കപ്പെട്ട പൊതു അടിസ്ഥാന സൗകര്യങ്ങൾ ഇന്ത്യയിലെ നഗര-ഗ്രാമ മേഖലകളിലുടനീളം ജീവിതനിലവാരം ഉയർത്തിയിട്ടുണ്ട്.
പൈപ്പ് വെള്ള കണക്ഷനുകൾ- ഇന്ത്യയിലെ പൈപ്പ് വെള്ള കണക്ഷനുകളുടെ എണ്ണം 2019-ലെ 3.23 കോടിയിൽ നിന്ന് 2026 മെയ് ആയപ്പോഴേക്കും 15.85 കോടിയായി ഉയർന്നു; ഇത് 390 ശതമാനത്തിലധികം വർധനവാണ് രേഖപ്പെടുത്തുന്നത്. അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിലും വീടുകൾക്ക് ആവശ്യമായ അവശ്യ സേവനങ്ങളുടെ വിപുലമായ ലഭ്യത ഉറപ്പാക്കുന്നതിലും സർക്കാരിനുള്ള ശക്തമായ ശ്രദ്ധയെയാണ് ഈ ദ്രുതഗതിയിലുള്ള വികസനം പ്രതിഫലിപ്പിക്കുന്നത്.
മാലിന്യ, മലിനജല സംസ്‌കരണം- അതിവേഗത്തിലുള്ള നഗരവൽക്കരണം കാര്യക്ഷമമായ ഖരമാലിന്യ, മലിനജല സംസ്കരണത്തിനായുള്ള ആവശ്യകത വർധിപ്പിച്ചിട്ടുണ്ട്. ഇത് പരിഹരിക്കുന്നതിനായി ഗവൺമെന്റ് 2014 ഒക്ടോബറിൽ സ്വച്ഛ് ഭാരത് മിഷൻ - അർബൻ ആരംഭിച്ചു. നഗര ഇന്ത്യയെ തുറസ്സായ സ്ഥലങ്ങളിലെ മലമൂത്രവിസർജ്ജനത്തിൽ നിന്ന് മുക്തമാക്കുക, മുനിസിപ്പൽ ഖരമാലിന്യങ്ങളുടെ 100 ശതമാനം ശാസ്ത്രീയമായ സംസ്കരണം കൈവരിക്കുക എന്നിവയായിരുന്നു ഇത് ലക്ഷ്യമിട്ടിരുന്നത്. സ്വച്ഛ് ഭാരത് മിഷൻ-അർബൻ 2.0-ലൂടെ ഇത് കൂടുതൽ വിപുലമാക്കി. 2014-ൽ പ്രായോഗികമായി വളരെ കുറഞ്ഞ തോതിൽ മാത്രം നടന്നിരുന്ന മാലിന്യ സംസ്കരണം 2026 ആയപ്പോഴേക്കും ഏകദേശം 97 ശതമാനമായി ഉയർന്നു. ഇത് നഗര ശുചിത്വ രംഗത്ത് വിപ്ലവകരമായ ഒരു മുന്നേറ്റമാണ് അടയാളപ്പെടുത്തുന്നത്.
ഈ ശ്രമങ്ങൾക്ക് പൂരകമായി ജല-മലിനജല സംവിധാനങ്ങൾ ശക്തമാക്കുന്നതിനായി സർക്കാർ 2015-ൽ അടൽ മിഷൻ ഫോർ റീജുവനേഷൻ ആൻഡ് അർബൻ ട്രാൻസ്ഫോർമേഷൻ (അമൃത് - AMRUT) പദ്ധതിക്ക് തുടക്കം കുറിച്ചു. നഗരങ്ങളെ സ്വയംപര്യാപ്തമാക്കുന്നതിലും ജലസുരക്ഷിതത്വം ഉറപ്പാക്കുന്നതിലുമാണ് ഇത് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 2021-ൽ ആരംഭിച്ച അമൃത് 2.0 (AMRUT 2.0) പദ്ധതിക്ക് കീഴിൽ 583 പദ്ധതികൾക്ക് അംഗീകാരം നൽകിയിട്ടുണ്ട്. ഇത് പ്രതിദിനം 6,649 ദശലക്ഷം ലിറ്റർ (MLD) മലിനജല സംസ്‌കരണ ശേഷി അധികമായി കൈവരിക്കാൻ സഹായിച്ചു. കഴിഞ്ഞ ഒരു ദശകത്തിനിടയിൽ അമൃത്, അമൃത് 2.0 പദ്ധതികൾക്ക് കീഴിലായി 2.53 കോടി പൈപ്പ് കണക്ഷനുകളും 1.50 കോടിയിലധികം മലിനജല (സ്വീവർ) കണക്ഷനുകളും നൽകിയിട്ടുണ്ട്.
വൈദ്യുതി ലഭ്യതയും ഊർജ്ജക്ഷാമവും- വൈദ്യുതി ഉൽപ്പാദനത്തിലും പ്രസരണത്തിലും ഉണ്ടായ ഗണ്യമായ വർധന രാജ്യത്തുടനീളമുള്ള വൈദ്യുതി ലഭ്യതയെ ശക്തമാക്കിയിട്ടുണ്ട്. ഇതിന്റെ ഫലമായി ഊർജ്ജക്ഷാമം 2013-14 സാമ്പത്തിക വർഷത്തിലെ 4.2 ശതമാനത്തിൽ നിന്ന് 2025-26 സാമ്പത്തിക വർഷത്തിൽ വെറും 0.03 ശതമാനമായി കുത്തനെ കുറഞ്ഞു; ഇത് വലിയൊരു പുരോഗതിയാണ് അടയാളപ്പെടുത്തുന്നത്. ഈ പുരോഗതി വീടുകളിലേക്കുള്ള പ്രതിദിന വൈദ്യുതി വിതരണം മെച്ചപ്പെടുത്തിയിട്ടുണ്ട്. ഗ്രാമീണ മേഖലകളിൽ 2014-ൽ ലഭിച്ചിരുന്ന 12.5 മണിക്കൂർ വൈദ്യുതിയിൽ നിന്ന് ഉയർന്ന് ഇപ്പോൾ ഏകദേശം 22.6 മണിക്കൂർ വൈദ്യുതി ലഭിക്കുന്നുണ്ട്. നഗരപ്രദേശങ്ങളിൽ മുമ്പ് ലഭിച്ചിരുന്ന 22.1 മണിക്കൂറുമായി താരതമ്യം ചെയ്യുമ്പോൾ ഇപ്പോൾ 23.4 മണിക്കൂർ വരെ വൈദ്യുതി ലഭിക്കുന്നു. ഈ നേട്ടങ്ങൾ എല്ലാം ചേർന്ന് കൂടുതൽ വിശ്വസനീയവും വ്യാപകവുമായ വൈദ്യുതി ലഭ്യതയെയാണ് പ്രതിഫലിപ്പിക്കുന്നത്.
2014 ഡിസംബറിൽ ആരംഭിച്ച ദീൻ ദയാൽ ഉപാധ്യായ ഗ്രാം ജ്യോതി യോജന, ഇന്റഗ്രേറ്റഡ് പവർ ഡെവലപ്‌മെന്റ് സ്കീം എന്നീ ഇരു പദ്ധതികൾക്കും കീഴിൽ ഊർജ്ജ വിതരണ ശൃംഖലകൾ ശക്തമാക്കുന്നതിനും ആധുനികവത്കരിക്കുന്നതിനുമായി വലിയ ശ്രമങ്ങളാണ് നടന്നിട്ടുള്ളത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ സാർവത്രിക വൈദ്യുതീകരണ പദ്ധതികളിലൊന്നായ പ്രധാനമന്ത്രി സഹജ് ബിജ്ലി ഹർ ഘർ യോജന (സൗഭാഗ്യ) ഈ ശ്രമങ്ങൾക്ക് കൂടുതൽ കരുത്തുപകർന്നു. രാജ്യത്തെ വൈദ്യുതി ലഭ്യമല്ലാതിരുന്ന എല്ലാ വീടുകളിലും ലാസ്റ്റ്-മൈൽ കണക്റ്റിവിറ്റി വൈദ്യുതി കണക്ഷനുകളും എത്തിക്കുന്നതിലാണ് ഈ പദ്ധതി ശ്രദ്ധ കേന്ദ്രീകരിച്ചത്.
ഈ പദ്ധതികളിലൂടെയെല്ലാം ചേർന്ന് ഏകദേശം 1.85 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് ഉണ്ടായത്. ഇതിന്റെ ഫലമായി മധ്യവർഗത്തിന് കൂടുതൽ വിശ്വസനീയമായ വൈദ്യുതി വിതരണം ലഭ്യമാകുകയും ദൈനംദിന ജീവിതത്തിലെ തടസ്സങ്ങൾ കുറയുകയും വീട്ടുപയോഗം, വിദ്യാഭ്യാസം, തൊഴിൽ എന്നിവയ്ക്ക് കൂടുതൽ സൗകര്യങ്ങൾ കൈവരികയും ചെയ്തു.

പ്രതിശീർഷ വൈദ്യുതി ഉപഭോഗം- ഇന്ത്യയിലെ പ്രതിശീർഷ വൈദ്യുതി ഉപഭോഗം 2013-14 കാലയളവിലെ 957 കിലോവാട്ട് അവറിൽ (kWh) നിന്ന് 2024-25 ആയപ്പോഴേക്കും 1,460 കിലോവാട്ട് അവറായി ഉയർന്നു. ഇത് 52.6 ശതമാനത്തിന്റെ വർധനവാണ് രേഖപ്പെടുത്തുന്നത്. വർധിച്ചുവരുന്ന ആവശ്യകതയെയും വിശ്വസനീയമായ വൈദ്യുതിയിലേക്കുള്ള വിപുലമായ ലഭ്യതയെയുമാണ് ഇത് പ്രതിഫലിപ്പിക്കുന്നത്. മധ്യവർഗത്തെ സംബന്ധിച്ചിടത്തോളം ഇത് ഗാർഹിക ഉപകരണങ്ങളുടെയും ഡിജിറ്റൽ ഉപകരണങ്ങളുടെയും വർധിച്ച ഉപയോഗം മുതൽ മെച്ചപ്പെട്ട കൂളിംഗ് (തണുപ്പിക്കൽ സൗകര്യം), പ്രകാശം, കണക്റ്റിവിറ്റി എന്നിവ വരെയുള്ള മികച്ച ദൈനംദിന സൗകര്യങ്ങളായി പരിവർത്തിക്കപ്പെട്ടു. വൈദ്യുതി ലഭ്യതയിലുണ്ടായ ഈ പുരോഗതി നഗര, അർദ്ധനഗര ഇന്ത്യയിലുടനീളം റിമോട്ട് വർക്ക് (വീട്ടിലിരുന്ന് ജോലി ചെയ്യൽ), ഓൺലൈൻ വിദ്യാഭ്യാസം, ചെറുകിട ബിസിനസ്സുകൾ എന്നിവയ്ക്ക് പിന്തുണ നൽകുകയും ഉയർന്ന ജീവിതനിലവാരത്തിന് കാരണമാകുകയും ചെയ്തു.
കൂടാതെ ഭാവിയിലെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഗവൺമെന്റ് 2023-2032 കാലയളവിലേക്കുള്ള ദേശീയ വൈദ്യുത പദ്ധതിക്ക് അന്തിമരൂപം നൽകിയിട്ടുണ്ട്. 2032-ഓടെ 458 ജിഗാവാട്ട് (GW) എന്ന ഉയർന്ന തോതിലുള്ള വൈദ്യുതി ആവശ്യകതയെ പിന്തുണയ്ക്കുകയാണ് ഇത് ലക്ഷ്യമിടുന്നത്. ഈ പദ്ധതി പുനരുപയോഗ ഊർജ്ജ സംയോജനം സാധ്യമാക്കുകയും ഗ്രീൻ ഹൈഡ്രജൻ പോലുള്ള ഉയർന്നുവരുന്ന ആവശ്യങ്ങളെ പിന്തുണയ്ക്കുകയും ചെയ്യും. അതുവഴി രാജ്യത്തെ ഊർജ്ജ വിതരണ ശൃംഖലയെ കൂടുതൽ ശക്തമാക്കും.
എളുപ്പത്തിൽ ലഭ്യമാകുന്നതും ചെലവ് കുറഞ്ഞതുമായ ആരോഗ്യ സംരക്ഷണം
രാജ്യത്തുടനീളമുള്ള ദശലക്ഷക്കണക്കിന് കുടുംബങ്ങൾക്ക് ചെലവ് കുറഞ്ഞ ആരോഗ്യ സംരക്ഷണത്തിനുള്ള അവസരങ്ങൾ ഗണ്യമായി വർധിച്ചിട്ടുണ്ട്. കഴിഞ്ഞ 12 വർഷത്തിനിടയിൽ മരുന്നുകളുടെ കുറഞ്ഞ വില, വിപുലമായ ഇൻഷുറൻസ് പരിരക്ഷ, മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങൾ എന്നിവ ആരോഗ്യ സംരക്ഷണത്തിന്റെ ഭാരം കുറച്ചിട്ടുണ്ട്. രോഗപ്രതിരോധ പരിചരണം, രോഗനിയന്ത്രണം, കൂടുതൽ ശക്തമായ പൊതുജനാരോഗ്യ അടിസ്ഥാന സൗകര്യങ്ങൾ എന്നിവ മധ്യവർഗത്തിന്റെ ആരോഗ്യ സുരക്ഷിതത്വവും വർധിപ്പിച്ചു.
ഈറ്റ് റൈറ്റ് ഇന്ത്യ- അമിതവണ്ണത്തെയും ഭക്ഷണക്രമവുമായി ബന്ധപ്പെട്ട രോഗങ്ങളെയും പ്രതിരോധിക്കുന്നതിന് ആശുപത്രികൾക്ക് പുറത്തുള്ള ഇടപെടലുകൾ ആവശ്യമാണ്. ഇന്ത്യയിലെ ഭക്ഷ്യസുരക്ഷാ നിയന്ത്രണ ഏജൻസിയായ എഫ്.എസ്.എസ്.എ.ഐ (FSSAI), ഭക്ഷണം ഉൽപ്പാദിപ്പിക്കുന്നതിലും വിൽക്കുന്നതിലും ഉപഭോഗം ചെയ്യുന്നതിലും വലിയ മാറ്റങ്ങൾ വരുത്തിക്കൊണ്ട് ഇതിന്റെ തുടക്കം മുതൽ തന്നെ പ്രവർത്തിച്ചുവരികയാണ്. 2018 ജൂലൈയിൽ ആരംഭിച്ച 'ഈറ്റ് റൈറ്റ് ഇന്ത്യ' പ്രസ്ഥാനം സുരക്ഷിതവും ആരോഗ്യകരവും സുസ്ഥിരവുമായ ഭക്ഷണശീലത്തെയാണ് പ്രോത്സാഹിപ്പിക്കുന്നത്. 2025 ജൂലൈ വരെയുള്ള കണക്കുകൾ പ്രകാരം 17.76 ലക്ഷം ഫുഡ് ഹാൻഡ്‌ലർമാർക്ക് പരിശീലനം നൽകുകയും 179 'ക്ലീൻ സ്ട്രീറ്റ് ഫുഡ് ഹബുകൾക്ക്' അംഗീകാരം നൽകുകയും ചെയ്തിട്ടുണ്ട്. ഇതോടൊപ്പം 517 സർട്ടിഫൈഡ് പഴം-പച്ചക്കറി വിപണികളും റെയിൽവേ സ്റ്റേഷനുകളിലായി അംഗീകാരം ലഭിച്ച 406 'ഈറ്റ് റൈറ്റ് സ്റ്റേഷനുകളും' നിലവിലുണ്ട്. ഇത് ഭക്ഷണക്രമവുമായി ബന്ധപ്പെട്ട ആരോഗ്യപരമായ അപകടസാധ്യതകളും ചികിത്സാച്ചെലവുകളും കുറയ്ക്കാൻ മധ്യവർഗത്തെ സഹായിക്കുന്നു. വിപണികൾ, സ്ട്രീറ്റ് ഫുഡ് ഹബുകൾ, സ്റ്റേഷനുകൾ എന്നിവയ്ക്കുള്ള വിപുലമായ ഈ സർട്ടിഫിക്കേഷൻ ദൈനംദിന ജീവിതത്തിൽ ഭക്ഷണത്തിന്റെ ഗുണനിലവാരവും ശുചിത്വവും മെച്ചപ്പെടുത്തുന്നു.
പ്രധാൻ മന്ത്രി ഭാരതീയ ജൻ ഔഷധി പരിയോജന പദ്ധതി - ഈ പദ്ധതി 2015-ന് ശേഷം ഗണ്യമായി പരിഷ്കരിക്കപ്പെട്ടു. ജൻ ഔഷധി കേന്ദ്രങ്ങൾ (JAK) വഴി ഗുണനിലവാരം ഉറപ്പാക്കിയ ജനറിക് മരുന്നുകൾ വളരെ കുറഞ്ഞ വിലയിൽ ലഭ്യമാക്കുകയാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. നിലവിൽ 18,000+ ജൻ ഔഷധി കേന്ദ്രങ്ങൾ 50 മുതൽ 80 ശതമാനം വരെ കുറഞ്ഞ വിലയിൽ ഗുണമേന്മയുള്ള ജനറിക് മരുന്നുകൾ വിതരണം ചെയ്യുന്നുണ്ട്. ശരാശരി 10-12 ലക്ഷം വരെ ആളുകൾ ദിവസേന ഈ കേന്ദ്രങ്ങൾ സന്ദർശിക്കുന്നു. ഇതിലൂടെ ചികിത്സാച്ചെലവുകൾ വലിയ തോതിൽ കുറയുന്നതിന്റെ പ്രയോജനം ഇന്ത്യയിലെ മധ്യവർഗത്തിന് ലഭിക്കുന്നു. 2,110 മരുന്നുകളും 315 സർജിക്കൽ ഉപകരണങ്ങളും ഉൾപ്പെടുന്ന ഇതിന്റെ ഉൽപ്പന്നശേഖരം മികച്ച രീതിയിലുള്ള ചികിത്സാ സൗകര്യം ഉറപ്പാക്കുന്നു. കഴിഞ്ഞ 11 വർഷത്തിനിടയിൽ ജനങ്ങളുടെ കൈയിൽ നിന്നും മരുന്ന് ചെലവുകൾ കുറച്ചതിലൂടെ കുടുംബങ്ങൾക്ക് 40,000 കോടി രൂപ ലാഭിക്കാൻ ജൻ ഔഷധി ഉൽപ്പന്നങ്ങൾ സഹായിച്ചിട്ടുണ്ട്.

പ്രധാൻ മന്ത്രി സുരക്ഷിത് മാതൃത്വ അഭിയാൻ (PMSMA)- ഈ പദ്ധതി ഗർഭിണികൾക്ക് (ഗർഭാവസ്ഥയുടെ രണ്ടാമത്തെയും മൂന്നാമത്തെയും ത്രൈമാസങ്ങളിലുള്ളവർക്ക്) എല്ലാ മാസവും ഒമ്പതാം തീയതി നിശ്ചിത ദിവസത്തെ ഗുണമേന്മയുള്ള പ്രസവപൂർവ പരിചരണം (ആന്റിനേറ്റൽ കെയർ) ഉറപ്പാക്കുന്നു. സ്വകാര്യ/ സന്നദ്ധ മേഖലകളിൽ നിന്നുള്ള ഡോക്ടർമാരുടെ പങ്കാളിത്തം സുഗമമാക്കുന്നതിനായി പി.എം.എസ്.എം.എ-യ്ക്ക് (PMSMA) ഒരു ദേശീയ പോർട്ടലും മൊബൈൽ ആപ്ലിക്കേഷനും നിലവിലുണ്ട്. 2016-ൽ ആരംഭിച്ചതുമുതൽ രാജ്യമൊട്ടാകെ 7.46 കോടിയിലധികം ഗർഭിണികളെ പരിശോധനയ്ക്ക് വിധേയരാക്കിയിട്ടുണ്ട്. കൂടാതെ രാജ്യത്തുടനീളമുള്ള 22,000-ത്തിലധികം ആരോഗ്യ കേന്ദ്രങ്ങൾ PMSMA സേവനങ്ങൾ നൽകിവരുന്നുമുണ്ട് (2026 മേയ് 29 വരെയുള്ള കണക്കനുസരിച്ച്).
ആയുഷ്മാൻ ഭാരത്- പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജന- 2018 സെപ്റ്റംബറിൽ ആരംഭിച്ച ഇത് ലോകത്തിലെ ഏറ്റവും വലിയ പൊതു ആരോഗ്യ പരിരക്ഷാ പദ്ധതിയാണ്. ഈ പദ്ധതി അംഗീകൃത ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള ഗവൺമെന്റ് ധനസഹായത്തോടെ പ്രവർത്തിക്കുന്ന ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും പണരഹിത ചികിത്സ ലഭ്യമാക്കുന്നു. മധ്യവർഗ്ഗ കുടുംബങ്ങൾ ഉൾപ്പെടെ ഇന്ത്യയിലുടനീളമുള്ള മുതിർന്ന പൗരന്മാർക്ക് ഇത് പ്രയോജനം ചെയ്യുന്നു. 70 വയസ്സിന് മുകളിലുള്ള 86.51 ലക്ഷത്തിലധികം മുതിർന്ന പൗരന്മാർക്ക് ഇതിനോടകം ആയുഷ്മാൻ വയ വന്ദന കാർഡുകൾ നൽകിക്കഴിഞ്ഞു.
ആയുഷ്മാൻ ആരോഗ്യ മന്ദിർ (AAM)- ഇന്ത്യയിൽ സാർവത്രിക ആരോഗ്യ പരിരക്ഷ കൈവരിക്കുന്നതിലേക്കുള്ള ഒരു പരിവർത്തനാത്മക ചുവടുവെപ്പായി മാറിയ ഇത്, പൊതുജനാരോഗ്യ ചരിത്രത്തിലെ ഒരു വഴിത്തിരിവായിരുന്നു (2018-ൽ ആരംഭിച്ചു). ഗ്രാമപ്രദേശങ്ങൾ, നഗരങ്ങൾ, ഗോത്രവർഗ്ഗ മേഖലകൾ എന്നിവടങ്ങളിലുടനീളം ജനങ്ങളുടെ താമസസ്ഥലത്തിന് തൊട്ടടുത്തായി സമഗ്രവും സാർവത്രികവും സൗജന്യവുമായ സേവനങ്ങൾ നൽകുന്ന പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളാണ് ആയുഷ്മാൻ ആരോഗ്യ മന്ദിറുകൾ. 2018-ൽ ആരംഭിച്ച ഗവൺമെന്റിന്റെ പ്രധാന ആരോഗ്യ പരിരക്ഷാ സംരംഭമായ ആയുഷ്മാൻ ഭാരതിന്റെ നാല് ഘടകങ്ങളിൽ ഒന്നാണിത്.
ഈ പദ്ധതി ഇന്ത്യയിലുടനീളം ചെലവ് കുറഞ്ഞതും ഗുണമേന്മയുള്ളതുമായ ആരോഗ്യ പരിരക്ഷാ സേവനങ്ങളിലേക്കുള്ള പ്രവേശനത്തെ ഗണ്യമായി മെച്ചപ്പെടുത്തിയിട്ടുണ്ട്. പ്രാഥമിക, ദ്വിതീയ, തൃതീയ തലങ്ങളിൽ ഗുണമേന്മയുള്ള ആരോഗ്യ പരിരക്ഷ ഉറപ്പാക്കുകയാണ് ഇതിന്റെ നാല് ഘടകങ്ങളും ചേർന്ന് ലക്ഷ്യമിടുന്നത്. ആയുഷ്മാൻ ഭാരത് പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജന, പി.എം-ആയുഷ്മാൻ ഭാരത് ഹെൽത്ത് ഇൻഫ്രാസ്ട്രക്ചർ മിഷൻ, ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷൻ എന്നിവയാണ് മറ്റ് ഘടകങ്ങൾ.
ആയുഷ്മാൻ ആരോഗ്യ മന്ദിറുകൾക്ക് (AAM) കീഴിലുള്ള പരിഷ്കാരങ്ങൾ സാർവത്രിക ആരോഗ്യ പരിരക്ഷയിലേക്കുള്ള പുരോഗതിയെ കൂടുതൽ ശക്തമാക്കിയിട്ടുണ്ട്. സാർവത്രിക ആരോഗ്യ പരിരക്ഷാ സൂചിക (UHC index) 2015-ലെ 57-ൽ നിന്ന് 2021-ൽ 63 ആയി ഉയർന്നു. ചികിത്സയ്ക്കായി വ്യക്തികൾ സ്വന്തം കൈയിൽ നിന്ന് നേരിട്ട് നടത്തുന്ന ചെലവുകൾ 2014-15 കാലയളവിലെ 60.6 ശതമാനത്തിൽ നിന്ന് 2021-22-ൽ 39.4 ശതമാനമായി കുറഞ്ഞു. നിലവിൽ 1,85,555 ആയുഷ്മാൻ ആരോഗ്യ മന്ദിറുകൾ (AAM) പ്രവർത്തിക്കുന്നുണ്ട് (2026 ഏപ്രിൽ 28 വരെയുള്ള കണക്കനുസരിച്ച്). ആയുഷ്മാൻ ആരോഗ്യ മന്ദിറുകൾ സന്ദർശിച്ചവരുടെ ആകെ എണ്ണം 540 കോടിയിലധികം രേഖപ്പെടുത്തിയിട്ടുണ്ട് (2026 ജൂൺ വരെയുള്ള കണക്കനുസരിച്ച്). പ്രത്യേക പരാമർശം അർഹിക്കുന്ന കാര്യമെന്തെന്നാൽ വായ, സ്തനം, ഗർഭാശയമുഖം എന്നിവയിലുണ്ടാകുന്ന കാൻസറുകൾ കണ്ടെത്തുന്നതിനായുള്ള 60 കോടിയിലധികം സ്ക്രീനിങ്ങുകൾ ആയുഷ്മാൻ ആരോഗ്യ മന്ദിറുകളിൽ ഇതിനകം നടത്തിക്കഴിഞ്ഞു.
ക്ഷയരോഗം (TB), മലേറിയ, കാൻസർ തുടങ്ങിയ രോഗങ്ങൾക്കുള്ള പദ്ധതികൾ- ദേശീയ ക്ഷയരോഗ നിർമ്മാർജ്ജന പരിപാടിയിലൂടെ 2015-2024 കാലയളവിനിടയിൽ ക്ഷയരോഗ ബാധിതരുടെ എണ്ണം ഓരോ ലക്ഷം ജനസംഖ്യയിലും 237 എന്നതിൽ നിന്ന് 21 ശതമാനം കുറഞ്ഞ് 187 കേസുകളായി താഴ്ന്നു. ചികിത്സാ പരിരക്ഷ 53 ശതമാനത്തിൽ നിന്ന് 92 ശതമാനമായി കുത്തനെ ഉയർന്നു. ഇത് ആഗോള ശരാശരിയായ 78 ശതമാനത്തേക്കാൾ വളരെ ഉയർന്നതാണ്.
2027-ഓടെ മലേറിയ നിർമ്മാർജ്ജനം ചെയ്യുന്നതിനുള്ള ഒരു കർമ്മരേഖ നൽകുന്ന 'മലേറിയ നിർമ്മാർജ്ജനത്തിനായുള്ള ദേശീയ ചട്ടക്കൂട്' 2016-ൽ ഗവൺമെന്റ് പുറത്തിറക്കി. ഈ ചട്ടക്കൂടിന്റെ അടിസ്ഥാനത്തിൽ 'മലേറിയ നിർമ്മാർജ്ജനത്തിനായുള്ള ദേശീയ തന്ത്രപ്രധാന പദ്ധതി (2023-2027)' കൂടുതൽ ശക്തമായ നിരീക്ഷണവും രോഗബാധ കൈകാര്യം ചെയ്യുന്നതിനായി "പരിശോധിക്കുക, ചികിത്സിക്കുക, പിന്തുടരുക" എന്ന സമീപനവും അവതരിപ്പിച്ചു. ഇതോടൊപ്പം തത്സമയ വിവരശേഖരണവും നിരീക്ഷണവും ഈ പദ്ധതി വികസിപ്പിച്ചെടുത്തു. 2015 മുതൽ 2023 വരെയുള്ള കാലയളവിൽ മലേറിയ ബാധിക്കുന്നവരുടെ എണ്ണത്തിലും അതുമൂലമുള്ള മരണങ്ങളിലും ഏകദേശം 80 ശതമാനത്തോളം കുറവുണ്ടായിട്ടുണ്ട്. മലേറിയയുടെ കാര്യത്തിൽ ലോകാരോഗ്യ സംഘടനയുടെ 'ഹൈ ബർഡൻ ടു ഹൈ ഇംപാക്ട്' രാജ്യങ്ങളുടെ പട്ടികയിൽ നിന്ന് 2024-ൽ ഇന്ത്യ പുറത്തുകടന്നു.
സെന്റിനൽ സർവൈലൻസ് ആശുപത്രികളുടെ എണ്ണം 2007-ലെ 110-ൽ നിന്ന് 2025-ൽ 869 ആയി ഉയർന്നതോടെ ഡെങ്കിപ്പനി രോഗനിർണ്ണയ ശേഷി ഏറെ മെച്ചപ്പെട്ടിട്ടുണ്ട്. 2018-ൽ ആരംഭിച്ച ദേശീയ വൈറൽ ഹെപ്പറ്റൈറ്റിസ് നിയന്ത്രണ പരിപാടി 1,140 കേന്ദ്രങ്ങളിലൂടെ സൗജന്യ രോഗനിർണ്ണയവും ചികിത്സയും നൽകിവരുന്നു.
2018 മുതൽ 2025 സെപ്റ്റംബർ വരെയുള്ള കാലയളവിൽ ആകെ 18.23 കോടി ആളുകളെ പരിശോധനയ്ക്ക് വിധേയരാക്കിയിട്ടുണ്ട്.
വിപുലമായ നിരീക്ഷണം, തൃതീയതല അടിസ്ഥാന സൗകര്യങ്ങൾ, ജില്ലാതല ചികിത്സാ സൗകര്യങ്ങൾ എന്നിവയിലൂടെ ഇന്ത്യ കാൻസർ പരിചരണ രംഗം ശക്തമാക്കിക്കൊണ്ടിരിക്കുകയാണ്. തൃതീയ തലത്തിൽ കാൻസർ പരിചരണത്തിനുള്ള സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനായി 2014-15 മുതൽ ഗവൺമെന്റ് 'തൃതീയ കാൻസർ പരിചരണ കേന്ദ്രങ്ങളുടെ സൗകര്യങ്ങൾ ശക്തമാക്കുന്നതിനുള്ള പദ്ധതി' (Strengthening of Tertiary Cancer Care Centres Facilities Scheme) നടപ്പിലാക്കി വരുന്നു. ഈ പദ്ധതിക്ക് കീഴിൽ 19 സ്റ്റേറ്റ് കാൻസർ ഇൻസ്റ്റിറ്റ്യൂട്ടുകൾക്കും (SCIs) 20 തൃതീയ കാൻസർ പരിചരണ കേന്ദ്രങ്ങൾക്കും (TCCCs) അംഗീകാരം നൽകിയിട്ടുണ്ട്. ഈ പദ്ധതിക്ക് കീഴിൽ സംസ്ഥാന വിഹിതം ഉൾപ്പെടെ ഒരു സ്റ്റേറ്റ് കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിന് (SCI) 120 കോടി രൂപ വരെയും ഒരു തൃതീയ കാൻസർ പരിചരണ കേന്ദ്രത്തിന് (TCCC) 45 കോടി രൂപ വരെയും ഒറ്റത്തവണ ഗ്രാന്റായി നൽകാൻ വ്യവസ്ഥയുണ്ട്. നിലവിൽ 20 സ്റ്റേറ്റ് കാൻസർ ഇൻസ്റ്റിറ്റ്യൂട്ടുകളും (SCIs), 19 തൃതീയ കാൻസർ പരിചരണ കേന്ദ്രങ്ങളും (TCCCs), 439 ജില്ലാ കാൻസർ പരിചരണ കേന്ദ്രങ്ങളും (DCCCs) പ്രവർത്തനസജ്ജമാവുകയും രോഗികൾക്ക് പരിചരണ സേവനങ്ങൾ നൽകുകയും ചെയ്യുന്നുണ്ട്.
ശക്തിപ്പെടുത്തിയ വിദ്യാഭ്യാസം, സംരംഭകത്വം, നൈപുണ്യ വികസനം
കഴിഞ്ഞ പന്ത്രണ്ട് വർഷത്തിനിടയിൽ രാജ്യത്തുടനീളം വിദ്യാഭ്യാസം, നൈപുണ്യ വികസനം, സംരംഭകത്വം എന്നിവയ്ക്കുള്ള അവസരങ്ങൾ ഗണ്യമായി വർധിച്ചിട്ടുണ്ട്. കൂടുതൽ ശക്തമായ സ്ഥാപനങ്ങൾ, വായ്പകൾ ലഭിക്കാനുള്ള കൂടുതൽ വിശാലമായ സൗകര്യങ്ങൾ, വ്യവസായ മേഖലയ്ക്ക് അനുയോജ്യമായ പരിശീലനങ്ങൾ എന്നിവ തൊഴിലവസരങ്ങൾ മെച്ചപ്പെടുത്തിയിട്ടുണ്ട്. ഈ ശ്രമങ്ങൾ നവീകരണങ്ങളെ പിന്തുണയ്ക്കുകയും, സ്വയം തൊഴിലിനെ പ്രോത്സാഹിപ്പിക്കുകയും, ഇന്ത്യയിലെ മധ്യവർഗ്ഗത്തിന്റെ സാമൂഹിക-സാമ്പത്തിക വളർച്ചയെ ശക്തിപ്പെടുത്തുകയും ചെയ്തു.
സ്കൂൾ വിദ്യാഭ്യാസം- 2047-ഓടെ വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്ക് ഇന്ത്യ മുന്നേറുമ്പോൾ സാമൂഹികവും സാമ്പത്തികവുമായ പുരോഗതിക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം ഇപ്പോഴും പ്രധാന പങ്കുവഹിക്കുന്നു. ഇന്ത്യയിലെ 14.71 ലക്ഷം സ്കൂളുകൾ 24.69 കോടിയിലധികം വിദ്യാർത്ഥികൾക്കും 1.01 കോടി അധ്യാപകർക്കും പിന്തുണ നൽകുന്നു (2024-25 കാലയളവിലെ കണക്കനുസരിച്ച്).
കൂടാതെ, 2018-ൽ സമഗ്ര ശിക്ഷാ പദ്ധതി ആരംഭിച്ചതോടെ എല്ലാ തലങ്ങളിലുമുള്ള സ്കൂൾ വിദ്യാഭ്യാസത്തിന് ഒരു ഏകീകൃത സമീപനം രൂപപ്പെട്ടു. ഒരു സംയോജിത ചട്ടക്കൂടിലൂടെ ആസൂത്രണം, വിഭവ വിതരണം, പഠന നിലവാരം എന്നിവ മെച്ചപ്പെടുത്താൻ ഇതിന് സാധിച്ചു. മഹത്തായ ഈ ദർശനത്തെ കൂടുതൽ ശക്തമാക്കിക്കൊണ്ട് ദേശീയ വിദ്യാഭ്യാസ നയം (NEP 2020), സമഗ്രവും നൈപുണ്യധിഷ്ഠിതവും ഭാവിയെ നേരിടാൻ സജ്ജമാക്കുന്നതുമായ പഠനരീതിയെ പ്രോത്സാഹിപ്പിച്ചു. മധ്യവർഗ്ഗ കുടുംബങ്ങളെ സംബന്ധിച്ചിടത്തോളം ഈ പരിഷ്കാരങ്ങൾ ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിലേക്കുള്ള പ്രവേശനവും മെച്ചപ്പെട്ട തൊഴിലവസരങ്ങളും വർധിപ്പിക്കുന്നു. ഇവ വിദ്യാഭ്യാസ രംഗത്തെ അന്തരം കുറയ്ക്കുകയും ഉയർന്ന ജീവിതനിലവാരം കൈവരിക്കുന്നതിനുള്ള വഴികൾ ശക്തമാക്കുകയും ചെയ്യുന്നു.

ഐ.ഐ.ടി വിപുലീകരണം- 2014-ൽ ഇന്ത്യയിൽ 16 ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജികൾ (IIT) മാത്രമാണുണ്ടായിരുന്നത്. പിന്നീടുള്ള വർഷങ്ങളിൽ 7 പുതിയ ഐ.ഐ.ടികൾ കൂടി കൂട്ടിച്ചേർത്തതോടെ ഇവയുടെ ആകെ എണ്ണം 23 ആയി ഉയർന്നു (2025-ൽ). കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയിൽ (2025-26 വരെ) വിദ്യാർത്ഥികളുടെ എണ്ണം 65,000-ൽ നിന്ന് 1.35 ലക്ഷമായി ഇരട്ടിച്ചു. കൂടാതെ പുതിയ ഐ.ഐ.ടികളിൽ 6,500 അധിക വിദ്യാർത്ഥികൾക്ക് കൂടി പ്രവേശനം നൽകുന്നതിനായി അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിന് ഗവൺമെന്റ് അംഗീകാരം നൽകിയിട്ടുണ്ട്. തിരുപ്പതി, ഭിലായ്, ജമ്മു, ധാർവാഡ്, പാലക്കാട് എന്നീ ഐ.ഐ.ടികളിലാണ് ഈ പുതിയ സീറ്റുകൾ സൃഷ്ടിക്കുക. 130 സീനിയർ അധ്യാപക തസ്തികകൾ കൂടി അനുവദിച്ചത് അക്കാദമിക നിലവാരത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നു.
മധ്യവർഗ്ഗത്തെ സംബന്ധിച്ചിടത്തോളം ഈ വിപുലീകരണം മികച്ച സ്ഥാപനങ്ങളിലേക്കും ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിലേക്കുമുള്ള പ്രവേശന സാഹചര്യം മെച്ചപ്പെടുത്തുന്നു. ഇത് മെച്ചപ്പെട്ട ജോലികൾ, ഉയർന്ന വരുമാനം, സാമൂഹിക-സാമ്പത്തിക വളർച്ച എന്നിവയിലേക്കുള്ള വഴികൾ തുറന്നുനൽകുന്നു. കൂടാതെ ഇത് വിദ്യാഭ്യാസ രംഗത്തെ അസമത്വം കുറയ്ക്കുകയും കൂടുതൽ നൈപുണ്യമുള്ളതും നൂതനാശയാധിഷ്ഠിതവുമായ ഒരു സമ്പദ്‌വ്യവസ്ഥയെ പിന്തുണയ്ക്കുകയും ചെയ്യുന്നു.
വിദ്യാ ലക്ഷ്മി പദ്ധതി- 2024-ൽ ആരംഭിച്ച ഈ സംരംഭം സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉന്നതവിദ്യാഭ്യാസത്തിന് തടസ്സമാകുന്നില്ലെന്ന് ഉറപ്പാക്കിക്കൊണ്ട് മിടുക്കരായ വിദ്യാർത്ഥികളെ പിന്തുണയ്ക്കുന്നു. ലളിതവും സുതാര്യവുമായ ഒരു ഡിജിറ്റൽ പ്രക്രിയയിലൂടെ ഈ പദ്ധതി ഈടോ ജാമ്യക്കാരോ ഇല്ലാത്ത വിദ്യാഭ്യാസ വായ്പകൾ വാഗ്ദാനം ചെയ്യുന്നു. വാർഷിക വരുമാനം 8 ലക്ഷം രൂപ വരെയുള്ള കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് 3 ശതമാനം പലിശ സബ്‌സിഡി ലഭിക്കും. ഗവൺമെന്റ് നിശ്ചയിച്ചിട്ടുള്ള 860 ഗുണനിലവാരമുള്ള പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നിൽ യോഗ്യതയുടെ അടിസ്ഥാനത്തിൽ പ്രവേശനം നേടിയിരിക്കണം. മധ്യവർഗ്ഗ കുടുംബങ്ങൾക്ക് ഇത് സാമ്പത്തിക ഭാരം കുറയ്ക്കുകയും ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിനുള്ള അവസരങ്ങൾ വിപുലമാക്കുകയും ചെയ്യുന്നു. തുടക്കത്തിൽ വൻതുക നൽകേണ്ടിവരുമെന്ന ആശങ്കയോ വായ്പയെടുക്കുന്നതിനുള്ള തടസ്സങ്ങളോ ഇല്ലാതെ ലക്ഷ്യങ്ങൾ പിന്തുടരാൻ ഇത് വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നു. 2025 ഫെബ്രുവരി മുതൽ 2026 ഫെബ്രുവരി വരെയുള്ള കാലയളവിൽ 7,750 കോടിയിലധികം രൂപയുടെ 60,600-ലധികം വായ്പകൾ അനുവദിച്ചിട്ടുണ്ട്. ഇതിൽ 1,400 കോടി രൂപ ഒന്നാം സെമസ്റ്ററിലെ/വർഷത്തെ പഠനത്തിനായി ഇതിനകം വിതരണം ചെയ്തുകഴിഞ്ഞു.
ഇന്ത്യയിലേക്കുള്ള വിദേശ സർവകലാശാലകളുടെ വരവ്- ഗുജറാത്തിലെ ഗിഫ്റ്റ് സിറ്റിയിൽ ഡീക്കിൻ സർവകലാശാല, വൊല്ലോൻഗോങ് സർവകലാശാല തുടങ്ങിയ പ്രമുഖ ആഗോള സർവകലാശാലകൾ കാമ്പസുകൾ ആരംഭിച്ചിട്ടുണ്ട്. അതേസമയം സതാംപ്ടൺ സർവകലാശാല ഗുരുഗ്രാമിലും ക്യാമ്പസ് സ്ഥാപിച്ചിട്ടുണ്ട്. ഈ ക്യാമ്പസുകൾ അന്താരാഷ്ട്ര നിലവാരത്തിലുള്ള പാഠ്യപദ്ധതിയും അധ്യാപകരെയും അധ്യാപന രീതികളെയും ഇന്ത്യൻ വിദ്യാർത്ഥികൾക്കരികിലേക്ക് എത്തിക്കുന്നു. മധ്യവർഗ്ഗത്തെ സംബന്ധിച്ചിടത്തോളം ഇത് വിദേശത്ത് പോയി പഠിക്കുന്നതിനുള്ള ഭാരിച്ച ചെലവുകൾ കുറയ്ക്കുകയും വിദേശ നാണ്യത്തിന്റെ പുറത്തേക്കുള്ള ഒഴുക്ക് നിയന്ത്രിക്കുകയും ചെയ്യുന്നു. കൂടാതെ അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ട ബിരുദങ്ങൾ രാജ്യത്തിനകത്തുനിന്ന് തന്നെ സ്വന്തമാക്കാനുള്ള അവസരങ്ങൾ ഇത് വിപുലമാക്കുന്നു. ഇത് പഠനച്ചെലവ് സാധാരണക്കാർക്ക് താങ്ങാവുന്നതാക്കി മാറ്റുകയും കൂടുതൽ തിരഞ്ഞെടുപ്പുകൾ നൽകുകയും ഒരു ആഗോള വിദ്യാഭ്യാസ ഹബ്ബ് എന്ന നിലയിലുള്ള ഇന്ത്യയുടെ സ്ഥാനത്തെ ശക്തമാക്കുകയും ചെയ്യുന്നു. 2025-ൽ യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ (UGC) ഓസ്‌ട്രേലിയ, ഇറ്റലി, യുകെ, യു.എസ്.എ എന്നിവിടങ്ങളിൽ നിന്നുള്ള 8 വിദേശ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പ്രവർത്തനാനുമതി പത്രം നൽകിയിട്ടുണ്ട്. ബെംഗളൂരു, മുംബൈ, ചെന്നൈ എന്നിവിടങ്ങളിൽ ക്യാമ്പസുകൾ ആരംഭിക്കുന്നതിനായി യു.ജി.സി ഈ സ്ഥാപനങ്ങളെ സ്വാഗതം ചെയ്തിട്ടുണ്ട്.
മെഡിക്കൽ വിദ്യാഭ്യാസം- മെഡിക്കൽ അടിസ്ഥാന സൗകര്യങ്ങളുടെ വിപുലീകരണം ഗുണമേന്മയുള്ള ആരോഗ്യ പരിരക്ഷാ സൗകര്യങ്ങൾ മധ്യവർഗ്ഗത്തിന് കൂടുതൽ ലഭ്യമാകുന്നതും താങ്ങാനാവുന്നതുമാക്കി മാറ്റിയിരിക്കുന്നു. 2026 മാർച്ച് 31 വരെയുള്ള കണക്കനുസരിച്ച് 818 അലോപ്പതി, 323 ഡെന്റൽ, 942 ആയുഷ് കോളേജുകൾ ഉൾപ്പെടെ 2,045-ലധികം മെഡിക്കൽ കോളേജുകൾ പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. AIIMS സ്ഥാപനങ്ങളുടെ എണ്ണം മൂന്നിരട്ടിയായി വർധിച്ചു. നിലവിൽ രാജ്യത്തുടനീളം 23 AIIMS സ്ഥാപനങ്ങൾ പ്രവർത്തിക്കുകയോ അല്ലെങ്കിൽ അനുമതി ലഭിക്കുകയോ ചെയ്തിട്ടുണ്ട്. ഇത് ചികിത്സയ്ക്കായുള്ള യാത്രാച്ചെലവും കാത്തിരിപ്പ് സമയവും കുറയ്ക്കുകയും ചെലവേറിയ സ്വകാര്യ ചികിൽസകളെ ആശ്രയിക്കുന്നത് ഇല്ലാതാക്കുകയും ചെയ്യുന്നു.

നഴ്സിങ് മേഖലയ്ക്കും തുല്യ പരിഗണന തന്നെയാണ് ലഭിച്ചിട്ടുള്ളത്. പുതിയ മെഡിക്കൽ കോളേജുകളോടൊപ്പം 157 പുതിയ നഴ്സിങ് കോളേജുകൾ കൂടി സ്ഥാപിച്ചുവരുന്നു. ഇത് പ്രതിവർഷം ഏകദേശം 15,700 നഴ്സിങ് ബിരുദധാരികളെക്കൂടി ഈ മേഖലയിലേക്ക് സംഭാവന ചെയ്യും. മാനസികാരോഗ്യ രംഗത്ത് ഉത്തരേന്ത്യയിൽ ഒരു 'നിംഹാൻസ്-2' (നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസ്) സ്ഥാപിക്കും. ഇത് തൃതീയതല മനോരോഗ പരിചരണ രംഗത്ത് വളരെക്കാലമായി നിലനിന്നിരുന്ന കുറവ് പരിഹരിക്കും. റാഞ്ചിയിലെയും തേസ്പൂരിലെയും സ്ഥാപനങ്ങളെ റീജിയണൽ അപെക്സ് ഇൻസ്റ്റിറ്റ്യൂട്ടുകളായി ഉയർത്തും. ജില്ലാ ആശുപത്രികളിലെ എമർജൻസി, ട്രോമ കെയർ സൗകര്യങ്ങളുടെ ശേഷി 50 ശതമാനമായി വർധിപ്പിക്കും. 2026-27-ലെ ബജറ്റിൽ 17 പുതിയ മരുന്നുകളെ കസ്റ്റംസ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കൂടാതെ 7 അപൂർവ രോഗങ്ങളെക്കൂടി നികുതിരഹിത വ്യക്തിഗത ഇറക്കുമതി പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അഞ്ച് റീജിയണൽ മെഡിക്കൽ വാല്യൂ ടൂറിസം ഹബ്ബുകൾ വഴി മെഡിക്കൽ, എഡ്യൂക്കേഷണൽ, ആയുഷ്, പുനരധിവാസ സേവനങ്ങളെ സമന്വയിപ്പിക്കും. ഇത് സമഗ്ര പരിചരണത്തിനുള്ള ഒരു ആഗോള കേന്ദ്രമായി ഇന്ത്യയെ മാറ്റും.
കൂടാതെ ലിബറലൈസ്ഡ് റെമിറ്റൻസ് സ്കീമിന് (LRS) കീഴിൽ വിദ്യാഭ്യാസാവശ്യങ്ങൾക്കും ചികിത്സാ ആവശ്യങ്ങൾക്കുമായി വിദേശത്തേക്ക് പണമയക്കുമ്പോഴുള്ള ടി.സി.എസ് നിരക്ക് 5 ശതമാനത്തിൽ നിന്ന് 2 ശതമാനമായി കുറയ്ക്കാനും 2026-27 ബജറ്റിൽ നിർദ്ദേശിച്ചിട്ടുണ്ട്. വിദേശത്തെ പഠനച്ചെലവുകൾക്കും ചികിത്സാച്ചെലവുകൾക്കുമുള്ള ടി.സി.എസ് നിരക്ക് കുറച്ചത് മധ്യവർഗ്ഗത്തിന്റെ സാമ്പത്തിക ഭാരം ലഘൂകരിക്കുന്നു.
ഇൻഡസ്ട്രിയൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകൾ (ITIs)- ഇന്ത്യയിലെ ദീർഘകാല വൊക്കേഷണൽ (തൊഴിലധിഷ്ഠിത) വിദ്യാഭ്യാസത്തിന്റെ നട്ടെല്ലാണ് ഐ.ടി.ഐകൾ. വ്യവസായ മേഖലയിലേക്ക് നൈപുണ്യമുള്ള തൊഴിലാളികളുടെ നിരന്തരമായ ലഭ്യത ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇവ സ്ഥാപിതമായിട്ടുള്ളത്.

ഈ വ്യവസ്ഥിതിയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി 'പി.എം-സേതു' (PM-SETU - പ്രധാൻ മന്ത്രി സ്കില്ലിങ് ആൻഡ് എംപ്ലോയബിലിറ്റി ട്രാൻസ്ഫർമേഷൻ ത്രൂ അപ്ഗ്രേഡഡ് ഐ.ടി.ഐസ്) എന്ന പദ്ധതി 60,000 കോടി രൂപ ചെലവിൽ കേന്ദ്രാവിഷ്കൃത പദ്ധതിയായി 2025 ഒക്ടോബറിൽ ആരംഭിച്ചു. മധ്യവർഗ്ഗത്തെ സംബന്ധിച്ചിടത്തോളം ഇത് ഗുണനിലവാരമുള്ള തൊഴിലധിഷ്ഠിത പരിശീലനവും തൊഴിൽക്ഷമതയും നേടിയെടുക്കുന്നതിനുള്ള അവസരങ്ങൾ മെച്ചപ്പെടുത്തുന്നു. ചെലവേറിയ വലിയ ബിരുദങ്ങളുടെ ആവശ്യമില്ലാതെ തന്നെ സ്ഥിരതയുള്ള ജോലികൾ, മികച്ച വരുമാനം, ഔദ്യോഗിക വളർച്ച എന്നിവയിലേക്കുള്ള വഴികൾ ഇത് തുറന്നുനൽകുന്നു.
സ്കിൽ ഇന്ത്യ മിഷൻ- 2015-ൽ ആരംഭിച്ച ഈ ദൗത്യം ഇന്ത്യയെ 'ആത്മനിർഭർ' (സ്വയംപര്യാപ്തം) ആക്കി മാറ്റുകയെന്ന ഗവൺമെന്റിന്റെ ദർശനത്തിന് അനുസൃതമായാണ് വിഭാവനം ചെയ്തിരിക്കുന്നത്. ഈ സംരംഭം അപ്രന്റീസ്ഷിപ്പ് പരിശീലനം, ടെക്നിക്കൽ ഇന്റേൺ ട്രെയിനിങ് പ്രോഗ്രാം, ഓൺലൈൻ നൈപുണ്യ വികസനം തുടങ്ങിയവ വാഗ്ദാനം ചെയ്യുന്നു. പ്രധാൻ മന്ത്രി കൗശൽ വികാസ് യോജന (PMKVY), ജൻ ശിക്ഷൺ സൻസ്ഥാൻ (JSS), പ്രധാൻ മന്ത്രി നാഷണൽ അപ്രന്റീസ്ഷിപ്പ് പ്രമോഷൻ സ്കീം (NAPS), ക്രാഫ്റ്റ്സ്മെൻ ട്രെയിനിങ് സ്കീം (CTS) എന്നിവയാണ് ഇതിലെ പ്രധാന പദ്ധതികൾ. 2022-2026 കാലയളവിലേക്ക് പുനഃക്രമീകരിച്ച ഈ സംരംഭം AI, IoT, ഹൈ-എൻഡ് സർവീസസ് തുടങ്ങിയ മേഖലകളിൽ തൊഴിൽക്ഷമത വർധിപ്പിക്കുന്നതിനായി വ്യവസായങ്ങൾക്ക് അനുയോജ്യമായതും ഹ്രസ്വകാലത്തേക്കുള്ളതും ഡിജിറ്റൽ സൗഹൃദവുമായ നൈപുണ്യ നവീകരണങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് മധ്യവർഗ്ഗത്തിന് അനുയോജ്യമായ നിരവധി മാർഗ്ഗങ്ങൾ വാഗ്ദാനം ചെയ്യുന്നു. വിവിധ കോഴ്സുകൾ, തൊഴിലവസരങ്ങൾ, അപ്രന്റീസ്ഷിപ്പ് പ്രോഗ്രാമുകൾ എന്നിവ ലഭ്യമാക്കുന്ന 'സ്കിൽ ഇന്ത്യ ഡിജിറ്റൽ ഹബ്ബ്' (SIDH)-നെ വലിയ തോതിൽ ആശ്രയിച്ചാണ് ഈ പ്രോഗ്രാം മുന്നോട്ടുപോകുന്നത്.
2026 മാർച്ചിലെ കണക്കനുസരിച്ച് PMKVY 4.0-ന് കീഴിൽ 27.74 ലക്ഷം ഉദ്യോഗാർത്ഥികൾക്ക് പരിശീലനം നൽകുകയും JSS-ന് കീഴിൽ 36.48 ലക്ഷം ഗുണഭോക്താക്കൾക്ക് പ്രയോജനം ലഭിക്കുകയും NAPS വഴി 54.41 ലക്ഷം അപ്രന്റീസുകളെ നിയമിക്കുകയും ചെയ്തിട്ടുണ്ട്. ഇത് വിവിധ മേഖലകളിലെ തൊഴിൽക്ഷമതയെ കൂടുതൽ ശക്തമാക്കുന്നു.

സ്റ്റാർട്ടപ്പ് ഇന്ത്യ- സ്റ്റാർട്ടപ്പ് ഇന്ത്യ സംരംഭത്തിന് കീഴിൽ ഫണ്ട് ഓഫ് ഫണ്ട്സ് ഫോർ സ്റ്റാർട്ടപ്പ്സ് (FFS), സ്റ്റാർട്ടപ്പ് ഇന്ത്യ സീഡ് ഫണ്ട് സ്കീം (SISFS), ക്രെഡിറ്റ് ഗ്യാരന്റി സ്കീം ഫോർ സ്റ്റാർട്ടപ്പ്സ് (CGSS) എന്നീ മൂന്ന് പ്രധാന പദ്ധതികൾ ഗവൺമെന്റ് നടപ്പിലാക്കുന്നുണ്ട്. ഇവ വിവിധ മേഖലകളിലെ സ്റ്റാർട്ടപ്പുകൾക്ക് അവരുടെ ബിസിനസ്സ് ചക്രത്തിന്റെ വിവിധ ഘട്ടങ്ങളിൽ ആവശ്യമായ ഫണ്ടിങ് അവസരങ്ങൾ നൽകുന്നു. 2016-ൽ 502 സ്റ്റാർട്ടപ്പുകൾക്ക് മാത്രമാണ് അംഗീകാരം ലഭിച്ചിരുന്നത്. ഇതുവഴി 308 നേരിട്ടുള്ള തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെട്ടത്. 2026 മാർച്ചോടെ 2.23 ലക്ഷത്തിലധികം സ്റ്റാർട്ടപ്പുകൾക്ക് അംഗീകാരം ലഭിക്കുകയും അവ 23.3 ലക്ഷം നേരിട്ടുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. ഈ ദ്രുതഗതിയിലുള്ള വളർച്ച മധ്യവർഗ്ഗത്തിനുള്ള തൊഴിൽ, സംരംഭകത്വ അവസരങ്ങൾ വിപുലമാക്കി. കൂടാതെ ഈ സ്റ്റാർട്ടപ്പുകളിൽ ഏകദേശം 48 ശതമാനത്തിലും കുറഞ്ഞത് ഒരു വനിതാ ഡയറക്ടറോ പങ്കാളിയോ ഉണ്ട്. ഇത് വർധിച്ചുവരുന്ന പങ്കാളിത്തത്തെയാണ് പ്രതിഫലിപ്പിക്കുന്നത്.
കൂടുതൽ സൗകര്യത്തിനായി സുഗമമായ ഡിജിറ്റൽ ഭരണസംവിധാനം
ഇന്ത്യയുടെ ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചർ (DPI), തിരിച്ചറിയൽ രേഖ, ബാങ്കിങ്, കണക്റ്റിവിറ്റി എന്നിവയുടെ ആസൂത്രിതമായ സംയോജനത്തിലൂടെയാണ് വികസിച്ചുവന്നത്. ജൻ ധൻ അക്കൗണ്ടുകൾ, ആധാർ, വ്യാപകമായ മൊബൈൽ ലഭ്യത എന്നിവ ഉൾപ്പെടുന്ന JAM ട്രിനിറ്റി' ആയിട്ടാണ് ഇത് രൂപം കൊണ്ടത്. ഇവയെല്ലാം ചേർന്ന് ഇന്ത്യയുടെ ഡിജിറ്റൽ പരിവർത്തനത്തിനുള്ള അടിത്തറ പാകുകയും, പൗരന്മാരും ഭരണകൂടവും തമ്മിൽ നേരിട്ടുള്ളതും പരിശോധിച്ചുറപ്പിക്കാൻ സാധിക്കുന്നതുമായ ബന്ധം സാധ്യമാക്കുകയും ചെയ്തു.
JAM ട്രിനിറ്റി - സാമ്പത്തിക ഉൾപ്പെടുത്തലിനായുള്ള ദേശീയ ദൗത്യമായി 2014-ലാണ് പ്രധാൻ മന്ത്രി ജൻ ധൻ യോജന ആരംഭിച്ചത്. ഇന്ത്യയിൽ ബാങ്ക് അക്കൗണ്ടില്ലാത്ത പ്രായപൂർത്തിയായ ഓരോ വ്യക്തിക്കും ഒരു ബാങ്ക് അക്കൗണ്ടും ഒരു സാമ്പത്തിക ഐഡന്റിറ്റിയും (തിരിച്ചറിയൽ രേഖ), അതോടൊപ്പം വായ്പ, ഇൻഷുറൻസ്, പെൻഷൻ തുടങ്ങിയ അവശ്യ സേവനങ്ങളിലേക്കുള്ള പ്രവേശനവും നൽകാനാണ് ഇത് ലക്ഷ്യമിടുന്നത്. കഴിഞ്ഞ 12 വർഷത്തിനിടയിൽ ലോകത്തിലെ തന്നെ ഏറ്റവും വലിയ സാമ്പത്തിക ഉൾപ്പെടുത്തൽ സംരംഭങ്ങളിൽ ഒന്നായി ഇത് വികസിച്ചു. ഈ പദ്ധതിക്ക് കീഴിലുള്ള അക്കൗണ്ടുകളുടെ എണ്ണം 2015-ലെ 14.72 കോടിയിൽ നിന്ന് 2026 മേയ് മാസത്തെ കണക്കനുസരിച്ച് 58.26 കോടിയായി ഉയർന്നു. അക്കൗണ്ടുകളിലെ നിക്ഷേപം 2015 മാർച്ചിലെ 15,670 കോടി രൂപയിൽ നിന്ന് 2026 മേയ് ആയപ്പോഴേക്കും 3.01 ലക്ഷം കോടി രൂപയായി വർധിച്ചു. പണം സുരക്ഷിതമായി സമ്പാദിക്കാനും ഗവൺമെന്റ് ആനുകൂല്യങ്ങൾ നേരിട്ട് കൈപ്പറ്റാനും വായ്പ, ഇൻഷുറൻസ്, പെൻഷൻ എന്നിവ പ്രയോജനപ്പെടുത്താനും സാധിക്കുന്നതിലൂടെ മധ്യവർഗ്ഗ കുടുംബങ്ങൾക്ക് ഇത് ഏറെ പ്രയോജനം ചെയ്യുന്നു.
|
ഏകദേശം ഒരു പതിറ്റാണ്ട് മുമ്പ് ഗോവയിൽ നിന്നുള്ള റബേക്ക മാത്യു പെൻഷൻ തുക വൈകി ലഭിക്കുന്നത് മൂലം ഏറെ ബുദ്ധിമുട്ടിയിരുന്നു. പണം ലഭിക്കുമ്പോൾ പോലും അത് എപ്പോൾ കിട്ടുമെന്ന അനിശ്ചിതത്വവും ഇടനിലക്കാരെ ആശ്രയിക്കേണ്ടിവരുന്ന അവസ്ഥയുമുണ്ടായിരുന്നു. ജൻ ധൻ യോജന ആ അനുഭവത്തെ പൂർണ്ണമായും മാറ്റിമറിച്ചു. ഇന്ന് പെൻഷൻ തുക എല്ലാ മാസവും നേരിട്ട് അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് എത്തുന്നുണ്ട്. ഇതിൽ കമ്മീഷനുകളോ കാലതാമസമോ ഓഫീസുകൾ കയറിയിറങ്ങേണ്ട സാഹചര്യങ്ങളോ ഇല്ല. ബാങ്കിൽ നിന്ന് വരുന്ന ഒരു ചെറിയ സന്ദേശം ഇപ്പോൾ അവൾക്ക് ആത്മാഭിമാനവും ആത്മവിശ്വാസവും സാമ്പത്തിക ഭദ്രതയും നൽകുന്നു. റബേക്ക പറയുന്നതുപോലെ "ചിലപ്പോൾ ഞാൻ അതിനെക്കുറിച്ച് മറന്നുപോകാറുണ്ട്, പക്ഷേ പെൻഷൻ കൃത്യമായി വരാൻ മറക്കാറില്ല."

|
രാജ്യത്തുടനീളമുള്ള താമസക്കാർക്കായി ബയോമെട്രിക് അടിസ്ഥാനമാക്കിയുള്ള ഒരു ഡിജിറ്റൽ ഐഡന്റിറ്റി പ്ലാറ്റ്‌ഫോം ആധാർ അവതരിപ്പിച്ചു. കാര്യക്ഷമമായ സേവന വിതരണത്തിനായി സവിശേഷമായ തിരിച്ചറിയലും സുരക്ഷിതമായ പ്രാമാണീകരണവും ഇത് സാധ്യമാക്കി. 2026 മേയ് മാസത്തെ കണക്കനുസരിച്ച് 144 കോടിയിലധികം ആധാർ നമ്പറുകൾ നൽകിയിട്ടുണ്ട്. ഇതിന്റെ ഉപയോഗം നമ്മുടെ ദൈനംദിന സംവിധാനങ്ങളുമായുള്ള ആഴത്തിലുള്ള സംയോജനത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. 2024-25-ൽ മാത്രം 2,707 കോടിയിലധികം ഓതന്റിക്കേഷൻ ഇടപാടുകൾ നടത്തുകയുണ്ടായി. തിരിച്ചറിയൽ രേഖ എവിടെയും ഉപയോഗിക്കാവുന്ന തരത്തിൽ എളുപ്പമുള്ളതായി മാറി. പരിശോധനകൾ വളരെ വേഗത്തിൽ തൊട്ടടുത്ത നിമിഷം തന്നെ സാധ്യമാകുന്ന ഒന്നായി മാറി. വിവിധ സേവനങ്ങളിലേക്കുള്ള പ്രവേശനം കൂടുതൽ വിശ്വസനീയവും സുതാര്യവുമായിത്തീർന്നു.
ഇന്ത്യയിലെ 85.5 ശതമാനം കുടുംബങ്ങളിലും കുറഞ്ഞത് ഒരു സ്മാർട്ട്ഫോണെങ്കിലുമുള്ളതിനാൽ മൊബൈൽ ഫോണുകൾ ഇന്ന് ബാങ്കുകളും ക്ലാസ് മുറികളും പൊതുസേവനങ്ങളിലേക്കുള്ള പ്രവേശന കവാടങ്ങളുമായി മാറിയിരിക്കുന്നു. വയർലെസ് ടെലിഫോൺ വരിക്കാരുടെ എണ്ണം 2014 നവംബറിലെ 937 ദശലക്ഷത്തിൽ (93.7 കോടി) നിന്ന് 2025 ഡിസംബർ അവസാനത്തോടെ 125.87 കോടിയായി ഉയർന്നുവെന്നതും ശ്രദ്ധേയമാണ്. കൂടാതെ മൊബൈൽ ഫോണുകളുടെ ഉത്പാദനം 28 മടങ്ങ് വർധിച്ചു (2014-15-ലെ ഏകദേശം 0.18 ലക്ഷം കോടി രൂപയിൽ നിന്ന് 2024-25-ൽ ഏകദേശം 5.5 ലക്ഷം കോടി രൂപയായി).
മധ്യവർഗ്ഗത്തെ സംബന്ധിച്ചിടത്തോളം JAM ട്രിനിറ്റി എന്നത് മൊത്തത്തിൽ കുറഞ്ഞ ഇടനിലക്കാർ, വേഗത്തിലുള്ള സേവന വിതരണം, ചോർച്ചകൾ ഇല്ലാതാക്കൽ, സാമ്പത്തിക കാര്യങ്ങളിൽ കൂടുതൽ നിയന്ത്രണം എന്നിവയാണ് അർത്ഥമാക്കുന്നത്. ഇത് ജീവിതസൗകര്യം വർധിപ്പിക്കുകയും സാമ്പത്തിക ഭദ്രത മെച്ചപ്പെടുത്തുകയും ഒരു ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയിലെ പങ്കാളിത്തത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു.

ഡിജിലോക്കർ- പൗരന്മാരുടെ ഡിജിറ്റൽ ഡോക്യുമെന്റ് വാലറ്റിലേക്ക് ആധികാരികമായ ഡിജിറ്റൽ രേഖകൾ ലഭ്യമാക്കിക്കൊണ്ട് പൗരന്മാരുടെ ഡിജിറ്റൽ ശാക്തീകരണം ലക്ഷ്യമിട്ട് 2015-ലാണ് ഡിജിലോക്കർ ആരംഭിച്ചത്. പ്രധാനപ്പെട്ട രേഖകൾ ഡിജിറ്റൽ രൂപത്തിൽ എപ്പോൾ വേണമെങ്കിലും എവിടെവച്ചും സൂക്ഷിക്കുന്നതിനും ഉപയോഗിക്കുന്നതിനും ഇത് മധ്യവർഗ്ഗത്തെ സഹായിക്കുന്നു. ഇത് പേപ്പർ ജോലികൾ കുറയ്ക്കുകയും അസ്സൽ രേഖകൾ നഷ്ടപ്പെടാനുള്ള സാധ്യത ഇല്ലാതാക്കുകയും അഡ്മിഷനുകൾ, ബാങ്കിങ്, ജോലി അപേക്ഷകൾ തുടങ്ങിയ പ്രക്രിയകൾ വേഗത്തിലാക്കുകയും ചെയ്യുന്നു. ഇത് സൗകര്യങ്ങൾ വർധിപ്പിക്കുകയും സമയം ലാഭിക്കുകയും ദൈനംദിന ജീവിതസൗകര്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. 2015-ലെ 9.98 ലക്ഷം സൈൻ-അപ്പുകളിൽ (രജിസ്ട്രേഷൻ) നിന്ന് നിലവിൽ ഇതിന്റെ ആകെ ഉപയോക്താക്കളുടെ എണ്ണം 69.9 കോടിയായി ഉയർന്നിട്ടുണ്ട് (2026 ജൂൺ 2 വരെയുള്ള കണക്കനുസരിച്ച്). 950 കോടിയിലധികം രേഖകൾ ഇതിലൂടെ ഇതുവരെ വിതരണം ചെയ്തിട്ടുണ്ട് (2026 മേയ് വരെയുള്ള കണക്കനുസരിച്ച്).
ഉമാംഗ് ആപ്പ് - ഇന്ത്യയിൽ മൊബൈൽ ഭരണസംവിധാനം പ്രോത്സാഹിപ്പിക്കുന്നതിനായി 'യൂണിഫൈഡ് മൊബൈൽ ആപ്ലിക്കേഷൻ ഫോർ ന്യൂ-ഏജ് ഗവേണൻസ്' (UMANG) 2017-ൽ ആരംഭിച്ചു. കേന്ദ്ര, സംസ്ഥാന, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നുള്ള സേവനങ്ങൾ ലഭ്യമാക്കുന്നതിനായി ഇത് ഏകജാലക മൊബൈൽ-വെബ് പ്ലാറ്റ്‌ഫോം പ്രദാനം ചെയ്യുന്നു. പൗരന്മാർ വിപുലമായ സേവനങ്ങൾ പ്രയോജനപ്പെടുത്താൻ ഉമാംഗ് ആപ്പ് ഉപയോഗിക്കുന്നു. EPFO ബാലൻസും ക്ലെയിമുകളും, പാൻ-ആധാർ സേവനങ്ങൾ, ഡിജിലോക്കർ ഉപയോഗിക്കാനുള്ള സൗകര്യം, യൂട്ടിലിറ്റി ബില്ലുകളുടെ പണമടയ്ക്കൽ, പെൻഷൻ സേവനങ്ങൾ, പാസ്‌പോർട്ട് സേവനങ്ങൾ, ഡ്രൈവിങ് ലൈസൻസ് സേവനങ്ങൾ, പരീക്ഷാ ഫലങ്ങൾ തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. ഉമാംഗ് ആപ്പിലെ രജിസ്ട്രേഷനുകൾ 2017-ലെ 0.24 കോടിയിൽ നിന്ന് 11.39 കോടിയായി ക്രമാനുഗതമായി വർധിച്ചിട്ടുണ്ട് (2026 ജൂൺ 2 വരെയുള്ള കണക്കനുസരിച്ച്).
മധ്യവർഗ്ഗ ശാക്തീകരണം: വളർച്ചയ്ക്കുള്ള ഒരു അടിത്തറ
കഴിഞ്ഞ പന്ത്രണ്ട് വർഷമായി മധ്യവർഗ്ഗത്തിന്റെ ഉന്നമനത്തിനായി ഗവൺമെന്റ് പ്രതിജ്ഞാബദ്ധമായി തുടരുകയാണ്. ഗവൺമെന്റിന്റെ നയങ്ങളും പരിഷ്കാരങ്ങളും ദശലക്ഷക്കണക്കിന് കുടുംബങ്ങളുടെ ദൈനംദിന വെല്ലുവിളികൾക്ക് ആശ്വാസം പകർന്നു. അവ സാമ്പത്തിക ഭദ്രത, ഭവന ലഭ്യത, ആരോഗ്യ പരിരക്ഷ, നൈപുണ്യ വികസനത്തിനുള്ള അവസരങ്ങൾ എന്നിവ ശക്തമാക്കിയിട്ടുണ്ട്. ഇന്ത്യയുടെ വളർച്ചാ ചരിത്രത്തിൽ മധ്യവർഗ്ഗത്തിനുള്ള സുപ്രധാന പങ്കിനെയാണ് ഈ ശ്രമങ്ങൾ പ്രതിഫലിപ്പിക്കുന്നത്. നീതിപൂർവമായ സമീപനവും സേവനങ്ങളുടെ എളുപ്പത്തിലുള്ള ലഭ്യതയും പ്രോത്സാഹിപ്പിക്കുന്നതിലൂടെ മധ്യവരുമാനമുള്ള കുടുംബങ്ങൾക്കിടയിൽ കൂടുതൽ ആത്മവിശ്വാസം വളർത്താൻ ഗവൺമെന്റിന് കഴിഞ്ഞിട്ടുണ്ട്. തുടർച്ചയായുള്ള ഈ സമീപനം ജനജീവിതം മെച്ചപ്പെടുത്തുകയും ഭാവി പുരോഗതിക്കായി ശക്തമായ ഒരു അടിത്തറ സൃഷ്ടിക്കുകയും ചെയ്തു.
അവലംബം
Ministry of Finance
https://www.pib.gov.in/PressReleasePage.aspx?PRID=2098352®=3&lang=2
www.indiabudget.gov.in/doc/budget_speech.pdf
https://www.pib.gov.in/PressReleasePage.aspx?PRID=2212593®=3&lang=2
https://www.pib.gov.in/PressReleseDetailm.aspx?PRID=2221439®=6&lang=1
Ministry of Jal Shakti
https://ejalshakti.gov.in/jjmreport/JJMIndia.aspx
Ministry of Housing and Urban Affairs
sansad.in/getFile/loksabhaquestions/annex/187/AU2133_IaL9i8.pdf?source=pqals
Ministry of Power
https://www.pib.gov.in/PressReleasePage.aspx?PRID=2215187®=3&lang=2
Ministry of Housing and Urban Affairs
sansad.in/getFile/annex/270/AS325_mzQ0A3.pdf?source=pqars
https://pmay-urban.gov.in/
Ministry of Electronics & IT
https://www.myscheme.gov.in/schemes/pmbjp
Ministry of Chemicals & Fertilizers
https://janaushadhi.gov.in/
https://www.pib.gov.in/PressReleasePage.aspx?PRID=2242928®=3&lang=1#:~:text=for%20GLP%20compliance
Ministry of Health and Family Welfare
https://www.pib.gov.in/PressReleasePage.aspx?PRID=2189415®=46&lang=1
https://www.pib.gov.in/PressReleasePage.aspx?PRID=2165607®=3&lang=2
https://eatrightindia.gov.in/streetfoodhub/home
https://aam.mohfw.gov.in/
https://www.pib.gov.in/PressReleasePage.aspx?PRID=2236917®=3&lang=1
https://www.pib.gov.in/PressReleasePage.aspx?PRID=2124334®=3&lang=2
chrome-extension://efaidnbmnnnibpcajpcglclefindmkaj/https://ncvbdc.mohfw.gov.in/Doc/National-Strategic-Plan-Malaria-2023-27.pdf
https://www.pib.gov.in/PressReleasePage.aspx?PRID=2087878®=3&lang=2
https://aam.mohfw.gov.in/
Ministry of Skill Development and Entrepreneurship
https://www.pib.gov.in/PressReleasePage.aspx?PRID=2222122®=3&lang=1
Ministry of Commerce & Industry
https://www.pib.gov.in/PressReleaseDetail.aspx?PRID=2227597®=6&lang=1
Ministry of Science and Technology
https://dst.gov.in/anusandhan-national-research-foundation-anrf
Ministry of Education
https://sansad.in/getFile/annex/268/AU373_8QLBR4.pdf?source=pqars
Ministry of Ayush
https://www.pib.gov.in/PressReleasePage.aspx?PRID=2221485®=3&lang=2
Ministry of Communications
https://www.trai.gov.in/sites/default/files/2024-09/PR-TSD-Nov-07_01_15.pdf
Ministry of Electronics & IT
https://www.pib.gov.in/PressReleasePage.aspx?PRID=2224503®=3&lang=1
https://www.digilocker.gov.in/web/statistics
https://web.umang.gov.in/landing/dashboard
Cabinet
https://www.pib.gov.in/PressReleasePage.aspx?PRID=2127411®=3&lang=2
Cabinet Committee on Economic Affairs (CCEA)
https://www.pib.gov.in/PressReleaseIframePage.aspx?PRID=1919985®=3&lang=2
World Bank
https://blogs.worldbank.org/en/opendata/understanding-country-income--world-bank-group-income-classifica
World Economic Forum
https://www.weforum.org/stories/2026/02/massive-urban-shift-in-india-consumer-growth-decentralizing/
Niti Aayog
https://niti.gov.in/sites/default/files/2025-08/Electric-Vehicles-WEB-LOW-Report.pdf
https://niti.gov.in/sites/default/files/2026-01/Trade_Watch_Quarterly_April_June_Q1_FY26.pdf
www.niti.gov.in/sites/default/files/2023-02/Health-Insurance-for-India%E2%80%99s-Missing-Middle_08-12-2021.pdf
https://niti.gov.in/sites/default/files/2026-05/School-Education-System-in-India.pdf
SBI
sbi.bank.in/documents/13958/14472/19012026_India+to+become+Upper+Middle+Income+country+soon_SBI+Research.pdf/a7c2377b-b58f-0bb6-21e0-af032519e73f?t=1768802982522
OECD
www.oecd.org/content/dam/oecd/en/publications/reports/2019/05/under-pressure-the-squeezed-middle-class_f3fa7167/689afed1-en.pdf
https://oecd-development-matters.org/2019/05/07/look-east-instead-of-west-for-the-future-global-middle-class/
National Library of Medicine
https://pmc.ncbi.nlm.nih.gov/articles/PMC12975087/
IBEF
https://www.ibef.org/government-schemes/skill-india
Twitter
https://x.com/PIB_India/status/1930216032368767432
YouTube
https://www.youtube.com/watch?v=gc7WZkS7ObM
https://www.youtube.com/watch?v=HplYaTTWY78
Others
https://ddnews.gov.in/en/indias-health-insurance-premiums-cross-%E2%82%B91-2-lakh-crore-sector-grows-at-9/
https://ddnews.gov.in/en/a-decade-of-change-healthcare-access-improves-for-millions-in-the-middle-class/
https://ddnews.gov.in/en/inflation-tamed-unified-pension-scheme-launched-middle-class-sees-tangible-benefits/
https://ddnews.gov.in/en/indias-ev-sales-cross-2-3-million-in-2025-market-share-rises-to-8/
https://www.kotak.bank.in/en/stories-in-focus/loans/home-loan/home-loan-interest-rate-history-india.html
https://www.asianstudies.org/publications/eaa/archives/the-middle-class-in-india-from-1947-to-the-present-and-beyond/
chrome-extension://efaidnbmnnnibpcajpcglclefindmkaj/https://docs.iza.org/dp15410.pdf
https://www.price360.in/expertview/the-rise-of-indias-middle-class-a-force-to-reckon-with/
PIB Archives
https://www.pib.gov.in/PressNoteDetails.aspx?NoteId=157872&ModuleId=3®=3&lang=2
https://www.pib.gov.in/PressNoteDetails.aspx?NoteId=155151&ModuleId=3®=3&lang=2
https://www.pib.gov.in/PressNoteDetails.aspx?id=158466&NoteId=158466&ModuleId=3®=3&lang=2
https://www.pib.gov.in/PressReleasePage.aspx?PRID=2254950®=3&lang=1
https://www.pib.gov.in/PressReleasePage.aspx?PRID=2239597®=3&lang=1
https://www.pib.gov.in/PressNoteDetails.aspx?NoteId=157711&ModuleId=3®=5&lang=16
https://www.pib.gov.in/PressNoteDetails.aspx?NoteId=155855&ModuleId=3®=3&lang=2
https://www.pib.gov.in/PressReleasePage.aspx?PRID=2256476®=3&lang=2
https://www.pib.gov.in/PressNoteDetails.aspx?id=158056&NoteId=158056&ModuleId=3®=3&lang=2
https://www.pib.gov.in/PressNoteDetails.aspx?NoteId=154950&ModuleId=3®=3&lang=1
https://www.pib.gov.in/PressNoteDetails.aspx?NoteId=157296&ModuleId=3®=3&lang=1
https://www.pib.gov.in/PressReleasePage.aspx?PRID=2235812®=3&lang=2
https://www.pib.gov.in/PressNoteDetails.aspx?NoteId=154635&ModuleId=3®=3&lang=1
https://www.pib.gov.in/PressReleasePage.aspx?PRID=2239597®=3&lang=1#:~:text=Launched%20in%202019%2C%20SWAMIH%20provides,benefiting%20over%202.38%20lakh%20people
https://www.pib.gov.in/PressNoteDetails.aspx?NoteId=154588&ModuleId=3®=3&lang=2
PIB Research
Click here for pdf file
***
SK
(Explainer ID: 158819)
आगंतुक पटल : 40
Provide suggestions / comments