Social Welfare

ദേശീയ പഞ്ചായത്തീരാജ് ദിനം

ഇന്ത്യയിലെ താഴേത്തട്ടിലുള്ള ജനാധിപത്യപ്രക്രിയയെ ശക്തിപ്പെടുത്തുന്നു

Posted On: 24 APR 2026 11:47AM

ഇന്ത്യയിലെ താഴേത്തട്ടിലുള്ള ജനാധിപത്യപ്രക്രിയയുടെ നട്ടെല്ലാണ് പഞ്ചായത്തീരാജ് സ്ഥാപനങ്ങൾ. കൂടാതെ ഗ്രാമീണ സ്വയംഭരണ നിർവഹണത്തിൽ ഇവയ്ക്ക് ആഴത്തിലുള്ള ചരിത്രപരമായ വേരുകളുണ്ട്. 1993-ലെ 73-ാം ഭരണഘടനാ ഭേദഗതിയിലൂടെ ഇവ കൂടുതൽ ശക്തിപ്പെട്ടു. 2.5 ലക്ഷത്തിലധികം പഞ്ചായത്തുകളും 49.75 ശതമാനം സ്ത്രീകൾ ഉൾപ്പെടെ 24.04 ലക്ഷം തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുമുള്ള തദ്ദേശ ഭരണം ഇപ്പോൾ മെച്ചപ്പെട്ട രീതിയിൽ എല്ലാവരെയും ഉൾക്കൊള്ളുന്നതായി മാറിയിരിക്കുന്നു. ഇ-ഗ്രാം സ്വരാജ്, മേരി പഞ്ചായത്ത്, പഞ്ചായത്ത് നിർണ്ണയ്, ഓഡിറ്റ് ഓൺലൈൻ, സ്വാമിത്വ, ഗ്രാം മൻചിത്ര, സഭാസാർ, ലോക്കൽ ഗവൺമെന്റ് ഡയറക്ടറി, ട്രെയിനിംഗ് മാനേജ്‌മെന്റ് പോർട്ടൽ, ഗ്രാം ഊർജ്ജ സ്വരാജ് തുടങ്ങിയ ഡിജിറ്റൽ ഇടപെടലുകളും പ്ലാറ്റ്‌ഫോമുകളും സുതാര്യതയും കാര്യക്ഷമതയും മെച്ചപ്പെടുത്തുന്നു. ശക്തമായ സാമ്പത്തിക പിന്തുണയും ശേഷി വർദ്ധിപ്പിക്കൽ പ്രവർത്തനങ്ങളും രാഷ്ട്രീയ ഗ്രാമ സ്വരാജ് അഭിയാൻ (RGSA) പോലുള്ള പദ്ധതികളും പങ്കാളിത്ത ആസൂത്രണത്തെയും സുസ്ഥിര വികസനത്തെയും കൂടുതൽ മെച്ചപ്പെടുത്തുന്നു.

ഇന്ത്യയിലെ തദ്ദേശ സ്വയംഭരണവും അധികാര വികേന്ദ്രീകരണവും

എല്ലാ വർഷവും ഏപ്രിൽ 24-ന് രാജ്യമെമ്പാടും ദേശീയ പഞ്ചായത്തീരാജ് ദിനമായി ആചരിക്കുന്നു. തദ്ദേശ സ്വയംഭരണത്തിനുള്ള ഒരു ഔദ്യോഗിക സംവിധാനമെന്ന നിലയിൽ പഞ്ചായത്തീരാജ് വ്യവസ്ഥ സ്ഥാപിതമായതിന്റെ ഭാഗമായാണ് ഈ ദിവസം ആചരിക്കുന്നത്. 1993-ൽ നിലവിൽ വന്ന 73-ാം ഭരണഘടനാ ഭേദഗതി നിയമം (1992) നടപ്പിലാക്കിയതിനെയാണ് ഇത് അടയാളപ്പെടുത്തുന്നത്. ഈ ഭേദഗതി പഞ്ചായത്തീരാജ് സ്ഥാപനങ്ങൾക്ക് ഭരണഘടനാ പദവി നൽകി. പഞ്ചായത്തുകളുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ ഇന്ത്യൻ ഭരണഘടനയുടെ ഒമ്പതാം ഭാഗത്താണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

പഞ്ചായത്തീരാജ് സംവിധാനം തദ്ദേശ തലത്തിൽ ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നു. ഭരണം ജനങ്ങളിലേക്ക് എത്തിക്കുന്നതിലൂടെ ഇത് സാമൂഹികവും രാഷ്ട്രീയവുമായ ശാക്തീകരണം സാധ്യമാക്കുന്നു. രാജ്യത്തുടനീളം 2.5 ലക്ഷത്തിലധികം പഞ്ചായത്തുകളിലായി ഏകദേശം 24.04 ലക്ഷം തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുണ്ട്. ശ്രദ്ധേയമായ കാര്യം ഈ പ്രതിനിധികളിൽ ഏകദേശം 49.75 ശതമാനവും സ്ത്രീകളാണ് എന്നതാണ്. ഇത് എല്ലാവരെയും ഉൾക്കൊള്ളുന്ന തദ്ദേശ ഭരണത്തിലേക്കുള്ള സുപ്രധാനമായ മാറ്റത്തെ പ്രതിഫലിപ്പിക്കുന്നു.

ഈ അവസരത്തിൽ ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ വെച്ച് പഞ്ചായത്ത് അഡ്വാൻസ്മെന്റ് ഇൻഡക്സിന് (PAI)–2.0 തുടക്കമിടുന്നു. ഇതോടൊപ്പം 'പഞ്ചായത്ത് ധരോഹർ' സംരംഭത്തിന് കീഴിൽ ത്രിപുരയുടെ ഗ്രാമീണ പൈതൃകം, തിരുപ്പതിയുടെ ഗ്രാമീണ പൈതൃകം എന്നിവയെ കുറിച്ചുള്ള വിവരണം, 'ഉത്തരകാശി: സൗമ്യ കാശി- ഹിമാലയൻ പൈതൃകത്തിന്റെ ആത്മാവ്' എന്നിവ ഉൾപ്പെടുന്ന മൂന്ന് സചിത്ര പ്രസിദ്ധീകരണങ്ങളും പുറത്തിറക്കുന്നു.

ഈ സംവിധാനത്തിന്റെ പ്രാധാന്യം ദൈനംദിന ജീവിതത്തിലാണ് ഏറ്റവും നന്നായി ദൃശ്യമാകുന്നത്. പല ഗ്രാമങ്ങളിലും ഒരു ഹാൻഡ് പമ്പ് നന്നാക്കുകയോ അഴുക്കുചാൽ സംവിധാനം നിർമ്മിക്കുകയോ അല്ലെങ്കിൽ ഒരു സ്കൂൾ ക്ലാസ് മുറി ശരിയാക്കുകയോ ചെയ്യുന്നതുപോലുള്ള ചെറിയ ആവശ്യങ്ങൾ ദൈനംദിന ജീവിതത്തെ നേരിട്ട് ബാധിക്കുന്നവയാണ്. മുൻകാലങ്ങളിൽ ഇത്തരം പ്രശ്നങ്ങൾ ദൂരെയുള്ള ഓഫീസുകളിൽ നിന്നുള്ള അനുമതികൾക്കായി കാത്തിരിക്കേണ്ടിവന്നിരുന്നു. പഞ്ചായത്തീരാജ് സ്ഥാപനങ്ങൾ വന്നതോടെ തീരുമാനങ്ങളെടുക്കൽ പ്രക്രിയ ജനങ്ങളിലേക്ക് കൂടുതൽ അടുത്തു.

പഞ്ചായത്തീരാജ് സംവിധാനത്തിന്റെ ചരിത്ര പശ്ചാത്തലം

പഞ്ചായത്തീരാജ് സംവിധാനത്തിന് പ്രാചീന ഇന്ത്യയിൽ വേരുകളുണ്ട്. അന്ന് ഗ്രാമസഭകളും സമിതികളും പ്രാദേശിക കാര്യങ്ങൾ കൈകാര്യം ചെയ്തിരുന്നു. ബ്രിട്ടീഷ് ഭരണകാലത്ത് കേന്ദ്രീകൃത ഭരണസംവിധാനം കാരണം ഈ സമ്പ്രദായം ദുർബലമായി. സ്വാതന്ത്ര്യാനന്തരം വികേന്ദ്രീകൃത ഭരണത്തിന്റെ ആവശ്യകതയെത്തുടർന്ന് ബൽവന്ത് റായ് മേത്ത കമ്മിറ്റി (1957) ശുപാർശകൾ സമർപ്പിച്ചു. ഈ കമ്മിറ്റിയാണ് മൂന്ന് തട്ടുകളുള്ള പഞ്ചായത്തീരാജ് ഘടന നിർദ്ദേശിച്ചത്. 1959-ൽ ഇത് നടപ്പിലാക്കിയ ആദ്യ സംസ്ഥാനമായി രാജസ്ഥാൻ മാറി. 73-ാം ഭരണഘടനാ ഭേദഗതി നിയമത്തിലൂടെ ഈ സംവിധാനം ഔദ്യോഗികമായി ശക്തിപ്പെടുത്തുകയും പഞ്ചായത്തുകൾക്ക് ഭരണഘടനാ പദവി നൽകുകയും പഞ്ചായത്തീരാജ് സ്ഥാപനങ്ങൾ നിർബന്ധിതമാക്കുകയും ചെയ്തു.

പഞ്ചായത്തീരാജ് സ്ഥാപനങ്ങളുടെ ഘടനയും ലക്ഷ്യങ്ങളും

അധികാര വികേന്ദ്രീകരണം എന്ന തത്വത്തിലാണ് പഞ്ചായത്തീരാജ് സംവിധാനം അധിഷ്ഠിതമായിരിക്കുന്നത്. കേന്ദ്ര-സംസ്ഥാന ​ഗവൺമെന്റുകളിൽ നിന്ന് ഗ്രാമീണതലത്തിലുള്ള തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളിലേക്ക് അധികാരം കൈമാറുന്നു.

ഈ സംവിധാനം മൂന്ന് തട്ടുകളുള്ള ഒരു ഘടനയിലൂടെയാണ് പ്രവർത്തിക്കുന്നത്:

· ഗ്രാമപഞ്ചായത്ത് (GP): ഗ്രാമീണതലത്തിൽ പ്രവർത്തിക്കുന്ന ഗ്രാമപഞ്ചായത്താണ് പ്രാഥമിക തലം. അടിസ്ഥാനപരമായ സിവിൽ ഭരണത്തിൻ്റെയും ജലവിതരണം, ശുചിത്വം, തെരുവുവിളക്കുകൾ, ഗ്രാമീണ അടിസ്ഥാന സൗകര്യങ്ങളുടെ പരിപാലനം തുടങ്ങിയ പ്രാദേശിക വികസന പ്രവർത്തനങ്ങളുടെയും ഉത്തരവാദിത്തം ഗ്രാമപഞ്ചായത്തിനാണ്.

· ബ്ലോക്ക് പഞ്ചായത്ത് (BP): ബ്ലോക്ക് പഞ്ചായത്താണ് രണ്ടാമത്തെ തലം. ഇത് ഒന്നിലധികം ഗ്രാമങ്ങളിലെ വികസന പദ്ധതികളെ ഏകോപിപ്പിക്കുകയും ​ഗവൺമെന്റ് പദ്ധതികൾ മികച്ച രീതിയിൽ നടപ്പിലാക്കുന്നത് ഉറപ്പാക്കുകയും ചെയ്യുന്നു.

· ജില്ലാ പഞ്ചായത്ത് (DP): ജില്ലാതലത്തിൽ പ്രവർത്തിക്കുന്ന ജില്ലാ പഞ്ചായത്താണ് മൂന്നാമത്തെ തലം. ഇത് ബ്ലോക്കുകളിലുടനീളമുള്ള വികസന പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും സംയോജിപ്പിക്കുകയും ചെയ്യുന്നു, കൂടാതെ ഫലപ്രദമായ ആസൂത്രണവും വിഭവ വിതരണവും ഉറപ്പാക്കുന്നു.

ഭരണം ഉയർന്ന തലങ്ങളിൽ മാത്രം കേന്ദ്രീകരിക്കാതെ ജനങ്ങളിലേക്ക് എത്തുന്നുവെന്ന് ഈ ഘടന ഉറപ്പാക്കുന്നു. ഇത് പ്രാദേശിക ആവശ്യങ്ങളെക്കുറിച്ച് കൂടുതൽ വ്യക്തമായി മനസ്സിലാക്കാൻ അനുവദിക്കുന്നു. പ്രാദേശിക ആസൂത്രണം, അടിസ്ഥാന സൗകര്യങ്ങൾ, പൊതു സേവനങ്ങൾ, ക്ഷേമ പരിപാടികൾ എന്നിവയുടെ ഉത്തരവാദിത്തം തിരഞ്ഞെടുക്കപ്പെട്ട ഈ സമിതികൾക്കാണ്.

ഗ്രാമസഭ: പ്രാദേശിക ജനാധിപത്യത്തിന്റെ അടിത്തറ

ഒരു ഗ്രാമത്തിലെ എല്ലാ വോട്ടർമാരും ഉൾപ്പെടുന്ന പൊതുസഭയാണ് ഗ്രാമസഭ. ഇത് ജനാധിപത്യത്തിന്റെ ഏറ്റവും നേരിട്ടുള്ള രൂപത്തെ പ്രതിനിധീകരിക്കുന്നു. പഞ്ചായത്തീരാജ് സംവിധാനത്തിലെ ഏക സ്ഥിരം യൂണിറ്റായ ഇത്, ഒരു പ്രത്യേക കാലയളവിലേക്കായി രൂപീകരിക്കുന്നതല്ല. പഞ്ചായത്തീരാജിന്റെ അടിത്തറയായി ഇത് പ്രവർത്തിക്കുന്നുണ്ടെങ്കിലും മൂന്ന് തട്ടുകളിൽ ഉൾപ്പെടുന്നില്ല. ഗ്രാമസഭയുടെ അധികാരങ്ങളും ചുമതലകളും സംസ്ഥാന നിയമസഭ നിയമം വഴി നിശ്ചയിക്കുന്നു. വികസന പദ്ധതികൾക്ക് അംഗീകാരം നൽകുകയും ചെലവുകൾ നിരീക്ഷിക്കുകയും സുതാര്യത ഉറപ്പാക്കുകയും ചെയ്യുന്നതിനോടൊപ്പം തന്നെ ഗ്രാമീണവാസികൾക്ക് തങ്ങളുടെ പ്രശ്നങ്ങൾ ഉന്നയിക്കാനും തീരുമാനങ്ങൾ എടുക്കുന്നതിൽ പങ്കുചേരാനുമുള്ള ഒരു വേദി ഗ്രാമസഭ ഒരുക്കുന്നു. നേരിട്ടുള്ള പങ്കാളിത്തത്തെ അടിസ്ഥാനമാക്കി ഇത് ഉത്തരവാദിത്തം ശക്തിപ്പെടുത്തുകയും ഓരോ വോട്ടർക്കും യോഗങ്ങളിൽ പങ്കെടുക്കാനും അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനുമുള്ള അവകാശം ഉറപ്പാക്കുകയും ചെയ്യുന്നു.

പഞ്ചായത്തീരാജ് സംവിധാനത്തിന്റെ ലക്ഷ്യങ്ങൾ

തദ്ദേശ ഭരണം ശക്തിപ്പെടുത്തുന്നതിനും വികസന നേട്ടങ്ങൾ മെച്ചപ്പെടുത്തുന്നതിനുമുള്ള പ്രധാന ലക്ഷ്യങ്ങളാൽ നയിക്കപ്പെടുന്നതാണ് പഞ്ചായത്തീരാജ് സംവിധാനം:

· വികസന പരിപാടികളുടെ ആസൂത്രണത്തിലും നിർവ്വഹണത്തിലും ജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുന്നു.

· പ്രാദേശിക സമൂഹങ്ങളോട് നേരിട്ട് ഉത്തരം പറയാൻ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളെ ബാധ്യസ്ഥരാക്കുന്നതിലൂടെ ഉത്തരവാദിത്തം വർധിപ്പിക്കുന്നു.

· ഗ്രാമപ്രദേശങ്ങളിലെ പൊതുസേവനവിതരണത്തിന്റെ കാര്യക്ഷമതയും പ്രതികരണശേഷിയും മെച്ചപ്പെടുത്തുക.

· തദ്ദേശ സ്ഥാപനങ്ങളിലൂടെ ​ഗവൺമെന്റ് പദ്ധതികൾ കൂടുതൽ ലക്ഷ്യാധിഷ്ഠിതമായും ഫലപ്രദമായും നടപ്പിലാക്കാൻ പ്രാപ്തമാക്കുന്നു.

· സ്ത്രീകൾ, പട്ടികജാതിക്കാർ, പട്ടികവർഗ്ഗക്കാർ എന്നിവരുൾപ്പെടെയുള്ള പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളുടെ പ്രാതിനിധ്യം ഉറപ്പാക്കിക്കൊണ്ട് എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനം പ്രോത്സാഹിപ്പിക്കുന്നു.

പഞ്ചായത്തീരാജ് സംവിധാനം ശക്തിപ്പെടുത്തുന്നതിനുള്ള സംരംഭങ്ങൾ

പഞ്ചായത്തീരാജ് സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുന്നതിനും അവയുടെ പ്രവർത്തനം താഴേത്തട്ടിലും ഡിജിറ്റൽ മേഖലയിലും മെച്ചപ്പെടുത്തുന്നതിനുമായി വർഷങ്ങളായി ​ഗവൺമെന്റ് നിരവധി പദ്ധതികൾ അവതരിപ്പിച്ചിട്ടുണ്ട്. സുതാര്യതയും കാര്യക്ഷമതയും ഉത്തരവാദിത്തവും വർധിപ്പിച്ചുകൊണ്ട് പഞ്ചായത്തീരാജ് സ്ഥാപനങ്ങൾ അതിവേഗ ഡിജിറ്റൽ പരിവർത്തനത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്. 95 ശതമാനത്തിലധികം ഗ്രാമങ്ങളിലും ഇപ്പോൾ 3G/4G കണക്റ്റിവിറ്റി ലഭ്യമാണ്, ഇത് സേവനവിതരണം ഏറ്റവും അവസാന ഗുണഭോക്താവിലേക്കുമെത്തുന്നത് ശക്തിപ്പെടുത്തുന്നു. 6.5 ലക്ഷത്തിലധികം വില്ലേജ് ലെവൽ ഒന്റർപ്രണർമാർ (VLE) നടത്തുന്ന ജനസേവന കേന്ദ്രങ്ങൾ (അക്ഷയ കേന്ദ്രങ്ങൾ പോലുള്ളവ) ഡിജിറ്റൽ സേവനങ്ങളിലേക്ക് എളുപ്പത്തിൽ പ്രവേശനം നൽകുന്നു. ഏകദേശം സേവനസജ്ജമായ 2.18 ലക്ഷം ഗ്രാമപഞ്ചായത്തുകളിൽ 2.14 ലക്ഷം പഞ്ചായത്തുകൾ ഇതിനകം ബന്ധിപ്പിക്കപ്പെട്ടുകഴിഞ്ഞു.

ഈ പുരോഗതിയുടെ ചുവടുപിടിച്ച് കാര്യക്ഷമത വർധിപ്പിക്കുന്നതിനും സേവനങ്ങൾ വിപുലീകരിക്കുന്നതിനും ഗ്രാമീണ സമൂഹങ്ങളെ ശാക്തീകരിക്കുന്നതിനുമായി ​ഗവൺമെന്റ് നിരവധി പദ്ധതികൾ ആരംഭിച്ചിട്ടുണ്ട്.

പ്രധാന ഡിജിറ്റൽ, സാങ്കേതിക സംരംഭങ്ങൾ

സ്വാമിത്വ (SVAMITVA) പദ്ധതി: സാങ്കേതികവിദ്യയിലൂടെ ഗ്രാമീണ ഇന്ത്യയെ ശാക്തീകരിക്കുന്നു

2021 ഏപ്രിൽ 24-ന് ആരംഭിച്ച ​ഇന്ത്യാ ഗവൺമെന്റിന്റെ ഒരു കേന്ദ്രാവിഷ്കൃത പദ്ധതിയാണ് സ്വാമിത്വ (Survey of Villages Abadi and Mapping with Improvised Technology in Village Areas) പദ്ധതി. ഡ്രോൺ, GIS സാങ്കേതികവിദ്യകൾ ഉപയോഗിച്ച് ഗ്രാമങ്ങളിലെ ജനവാസ പ്രദേശങ്ങൾ മാപ്പ് ചെയ്യുകയും പ്രോപ്പർട്ടി കാർഡുകൾ വിതരണം ചെയ്യുകയും ചെയ്തുകൊണ്ട് ഗ്രാമീണ കുടുംബങ്ങൾക്ക് നിയമപരമായ ഉടമസ്ഥാവകാശം നൽകാനാണ് ഇത് ലക്ഷ്യമിടുന്നത്. CORS (Continuously Operating Reference Stations) സാങ്കേതികവിദ്യയാണ് ഈ പദ്ധതി ഉപയോഗിക്കുന്നത്. കൃത്യമായ ലൊക്കേഷൻ വിവരങ്ങൾ നൽകുന്നതിനായി ഉപഗ്രഹ സിഗ്നലുകൾ സ്വീകരിക്കുന്ന സ്ഥിര ഗ്രൗണ്ട് സ്റ്റേഷനുകളാണിവ. ഈ സ്റ്റേഷനുകൾ ഡാറ്റ പ്രോസസ്സ് ചെയ്യുന്ന കൺട്രോൾ സെന്ററുകളുമായി സംയോജിപ്പിച്ചിരിക്കുന്നു, ഇത് കൃത്യമായ മാപ്പിംഗിനെ സഹായിക്കുന്നു.

കൃത്യമായ ഭൂമി രേഖകൾ സൃഷ്ടിക്കാനും തർക്കങ്ങൾ കുറയ്ക്കാനും ഗ്രാമീണർക്ക് സ്വത്തുക്കൾ സാമ്പത്തിക ആസ്തിയായി ഉപയോഗിക്കാൻ പ്രാപ്തരാക്കാനും ഈ പദ്ധതി ലക്ഷ്യമിടുന്നു. ഇത് ഗ്രാമപഞ്ചായത്ത് തലത്തിലുള്ള ആസൂത്രണത്തെ പിന്തുണയ്ക്കുകയും ഗ്രാമീണ ഭരണം ശക്തിപ്പെടുത്തുകയും ചെയ്യുന്നു.

പ്രധാന സവിശേഷതകൾ:

· 2026 മാർച്ച് 11 വരെയുള്ള കണക്കുകൾ പ്രകാരം ലക്ഷ്യമിട്ട 3.44 ലക്ഷം ഗ്രാമങ്ങളിൽ 3.29 ലക്ഷം ഗ്രാമങ്ങളിൽ ഡ്രോൺ സർവേ പൂർത്തിയാക്കി.

· 1.87 ലക്ഷം ഗ്രാമങ്ങൾക്കായി തയ്യാറാക്കിയ 3.10 കോടി പ്രോപ്പർട്ടി കാർഡുകളിൽ 2.65 കോടി കാർഡുകൾ വിതരണം ചെയ്തു.

​സഭാസാർ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത മീറ്റിംഗ് ഡോക്യുമെന്റേഷൻ

ഗ്രാമസഭാ യോഗങ്ങളുടെ മിനിറ്റ്സ് തയ്യാറാക്കുന്നതിനായി വികസിപ്പിച്ചെടുത്ത ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) അധിഷ്ഠിത ഉപകരണമാണ് സഭാസാർ. ഇത് ആർട്ടിഫിഷ്യൽ ഇന്റലിജൻസും നാച്ചുറൽ ലാംഗ്വേജ് പ്രോസസ്സിംഗും (NLP) ഉപയോഗിച്ച് ഓഡിയോ, വീഡിയോ റെക്കോർഡിംഗുകളെ രേഖകളാക്കി മാറ്റുന്നു. ഇത് കൈകൊണ്ടുള്ള ജോലിഭാരം കുറയ്ക്കുകയും നിരീക്ഷണം, മെച്ചപ്പെട്ട സേവന വിതരണം, തദ്ദേശ ഭരണത്തിലെ ഉത്തരവാദിത്തം എന്നിവ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.

ഗവൺമെന്റിന്റെ ദേശീയ ഭാഷാ വിവർത്തന പ്ലാറ്റ്‌ഫോമായ ഭാഷിണിയുമായുള്ള സംയോജനത്തിലൂടെ ഈ ഉപകരണം 23 പ്രാദേശിക ഭാഷകളെ പിന്തുണയ്ക്കുന്നു.

2026 ജനുവരിയിലെ കണക്കനുസരിച്ച് ഒരു ലക്ഷത്തിലധികം ഗ്രാമപഞ്ചായത്തുകൾ സഭാസാർ ഉപയോഗിച്ചിട്ടുണ്ട്.

ഇ-ഗ്രാമ സ്വരാജ്- പഞ്ചായത്തുകൾക്കായുള്ള ഡിജിറ്റൽ പ്ലാറ്റ്‌ഫോം

പഞ്ചായത്തുകളിലെ ആസൂത്രണം, പുരോഗതി, സാമ്പത്തിക മാനേജ്‌മെന്റ്, ആസ്തികളുടെ നിരീക്ഷണം എന്നിവയിൽ സുതാര്യത മെച്ചപ്പെടുത്തുന്ന ഒരു ഉപഭോക്തൃ സൗഹൃദ വെബ് പോർട്ടലാണ് ഇ-ഗ്രാമ സ്വരാജ്. ഇത് പബ്ലിക് ഫിനാൻഷ്യൽ മാനേജ്‌മെന്റ് സിസ്റ്റവുമായി (PFMS) ബന്ധിപ്പിച്ചിരിക്കുന്നു. ഇത് കേന്ദ്ര ധനകാര്യ കമ്മീഷൻ ഫണ്ടുകൾ സംസ്ഥാനങ്ങളിൽ നിന്ന് പഞ്ചായത്തീരാജ് സ്ഥാപനങ്ങളിലേക്ക് ഓൺലൈനായി കൈമാറാൻ അനുവദിക്കുന്നു. വിൽപ്പനക്കാർക്കും സേവന ദാതാക്കൾക്കും തത്സമയം പണമടയ്ക്കാൻ ഇത് പഞ്ചായത്തുകളെ പ്രാപ്തമാക്കുന്നു, ഇത് സംവിധാനത്തെ വേഗതയുള്ളതും കൂടുതൽ സുതാര്യവുമാക്കുന്നു. ഈ പ്ലാറ്റ്‌ഫോം 22 ഇന്ത്യൻ ഭാഷകളിൽ ലഭ്യമാണ്. ഇത് താഴേത്തട്ടിലുള്ള പ്രവേശനവും ഉപയോഗവും ശക്തിപ്പെടുത്തുന്നു.

പ്രധാന സവിശേഷതകൾ (2025–26):

· 2.55 ലക്ഷത്തിലധികം ഗ്രാമപഞ്ചായത്തുകൾ വികസന പദ്ധതികൾ ഈ പ്ലാറ്റ്‌ഫോമിൽ അപ്‌ലോഡ് ചെയ്തു.

· 2.59 ലക്ഷത്തിലധികം ഗ്രാമപഞ്ചായത്തുകൾ പബ്ലിക് ഫിനാൻഷ്യൽ മാനേജ്‌മെന്റ് സിസ്റ്റം (PFMS) സംയോജനത്തിന്റെ ഭാഗമായി.

· ഇ-ഗ്രാമ സ്വരാജ്- PFMS ഇന്റർഫേസിലൂടെ പഞ്ചായത്തീരാജ് സ്ഥാപനങ്ങൾ 53,342 കോടി രൂപ കൈമാറി.

· 2.50 ലക്ഷത്തിലധികം പഞ്ചായത്തീരാജ് സ്ഥാപനങ്ങൾ ഓൺലൈനായി പണമടച്ചു.

· 1.6 കോടിയിലധികം വിൽപ്പനക്കാർ ഈ പ്ലാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്തു. ഇത് പദ്ധതിയുടെ വ്യാപ്തിയും വ്യാപകമായ സ്വീകാര്യതയും പ്രതിഫലിപ്പിക്കുന്നു.

ഗ്രാമ ഊർജ്ജ സ്വരാജ്

ഇ-ഗ്രാമ സ്വരാജിന് കീഴിലുള്ള ഒരു ഡിജിറ്റൽ ഡാഷ്‌ബോർഡാണ് ഗ്രാമ ഊർജ്ജ സ്വരാജ്. ഇത് ഗ്രാമപഞ്ചായത്ത് തലത്തിലുള്ള പുനരുപയോഗ ഊർജ്ജ ആസ്തികളെ തത്സമയം നിരീക്ഷിക്കുന്നു. നിലവിൽ ഇത് 2,080 ഗ്രാമപഞ്ചായത്തുകളെ ഉൾക്കൊള്ളുന്നു. ഇവയിൽ 2,020 പഞ്ചായത്തുകൾ സൗരോർജ്ജവും 60 പഞ്ചായത്തുകൾ ജലവൈദ്യുതോർജ്ജവും 69 പഞ്ചായത്തുകൾ കാറ്റാടി ഊർജ്ജവും 106 പഞ്ചായത്തുകൾ ബയോഗ്യാസ് സംവിധാനങ്ങളും ഉപയോഗിക്കുന്നു. ഇത് സുതാര്യതയും വിവരാധിഷ്ഠിത ഭരണ നിർവഹണവും ശക്തിപ്പെടുത്തുന്നു. മെച്ചപ്പെട്ട ഭരണത്തിനും നിർവഹണത്തിനുമുള്ള ശേഷി വർദ്ധിപ്പിക്കൽ പരിപാടികൾക്കൊപ്പം കാര്യക്ഷമമായ സംഭരണത്തിനായി പഞ്ചായത്തുകളെ ഗവൺമെന്റ് ഇ-മാർക്കറ്റ് പ്ലേസുമായി (GeM) സംയോജിപ്പിച്ചിരിക്കുന്നു.

മേരി പഞ്ചായത്ത്: സുതാര്യമായ ഗ്രാമീണ ഭരണത്തിനായുള്ള ഡിജിറ്റൽ പ്ലാറ്റ്‌ഫോം

നാഷണൽ ഇൻഫോർമാറ്റിക്സ് സെന്റർ (NIC) രൂപകൽപ്പന ചെയ്യുകയും വികസിപ്പിക്കുകയും ചെയ്ത ഒരു സംയോജിത എം-ഗവേണൻസ് പ്ലാറ്റ്‌ഫോമാണ് മേരി പഞ്ചായത്ത് ആപ്പ്. പഞ്ചായത്ത് കാര്യങ്ങളിൽ മികച്ച ഭരണനിർവഹണം, ഉത്തരവാദിത്തം, പൗരന്മാരുടെ പങ്കാളിത്തം എന്നിവ മെച്ചപ്പെടുത്തി ഗ്രാമീണ സമൂഹങ്ങളെ ശാക്തീകരിക്കുകയാണ് ഇത് ലക്ഷ്യമിടുന്നത്.

തദ്ദേശ സ്വയംഭരണം ശക്തിപ്പെടുത്തുന്നതിനും 2030-ഓടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ (SDG) കൈവരിക്കുന്നതിനുമുള്ള സർക്കാരിന്റെ പ്രതിബദ്ധതയുമായി ഈ സംരംഭം ഒത്തുപോകുന്നു.

ഇ-ഗ്രാമ സ്വരാജ്, പഞ്ചായത്തീരാജ് മന്ത്രാലയത്തിന്റെയും (MoPR) മറ്റ് വിവിധ മന്ത്രാലയങ്ങളുടെയും പോർട്ടലുകൾ എന്നിവ ഉപയോഗിച്ചാണ് ഈ ആപ്പ് പ്രവർത്തിക്കുന്നത്.

ശേഷി വർധിപ്പിക്കലും പരിശീലനവും

രാഷ്ട്രീയ ഗ്രാമ സ്വരാജ് അഭിയാൻ (RGS)

രാഷ്ട്രീയ ഗ്രാമ  സ്വരാജ് അഭിയാൻ (RGS) എന്നത് പഞ്ചായത്തീരാജ് സ്ഥാപനങ്ങളെ ശേഷി വർധിപ്പിക്കൽ, സ്ഥാപനപരമായ വികസനം, അടിസ്ഥാന സൗകര്യ പിന്തുണ എന്നിവയിലൂടെ ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ഒരു കേന്ദ്രാവിഷ്കൃത പദ്ധതിയാണ്.

രാഷ്ട്രീയ ഗ്രാമ സ്വരാജ് അഭിയാന്റെ (RGSA) പ്രധാന ലക്ഷ്യങ്ങൾ ഇവയാണ്:

  • ഗ്രാമപഞ്ചായത്തുകൾക്ക് ഫലപ്രദമായി പ്രവർത്തിക്കാൻ കഴിയുന്ന തരത്തിൽ തിരഞ്ഞെടുക്കപ്പെട്ട പഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വപരമായ കഴിവുകൾ വളർത്തിയെടുക്കുക.
  • പ്രാദേശിക ഇടപെടലുകളിലൂടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ (SDG) കൈവരിക്കുന്നതിന് PRI-കളുടെ ഭരണപരമായ കഴിവുകൾ വികസിപ്പിക്കുക.
  • തദ്ദേശഭരണത്തിൽ ജനങ്ങളുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിന് ഗ്രാമസഭകളെ ശക്തിപ്പെടുത്തുക.
  • ഉത്തരവാദിത്തവും സേവനങ്ങളും വർധിപ്പിക്കുന്നതിന് സാങ്കേതികവിദ്യയും ഇ-ഗവേണൻസും ഉപയോഗിക്കുക.
  • ഭരണഘടനയും 1996 ലെ PESA നിയമവും അനുസരിച്ച് പഞ്ചായത്തുകൾക്ക് കൂടുതൽ അധികാരങ്ങളും ഉത്തരവാദിത്തങ്ങളും നൽകുക.

2025–26 ലെ പ്രധാന നേട്ടങ്ങളിൽ ഇവ ഉൾപ്പെടുന്നു:

  • തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും പഞ്ചായത്ത് പ്രവർത്തകരും ഉൾപ്പെടെ 45 ലക്ഷത്തിലധികം പങ്കാളികൾക്ക് പരിശീലനം നൽകി.
  • ക്രോസ് ലേണിംഗിനായി 33,142 പങ്കാളികൾ എക്സ്പോഷർ സന്ദർശനം നടത്തി.
  • പരിശീലനത്തിന്റെയും ക്രോസ് ലേണിംഗിന്റെയും വ്യാപനം വർധിപ്പിക്കുന്നതിനായി 632 പഞ്ചായത്ത് പഠന കേന്ദ്രങ്ങൾ സ്ഥാപിച്ചു.
  • പഞ്ചായത്ത് അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനായി 1,087 ഗ്രാമപഞ്ചായത്ത് ഭവനുകൾ നിർമ്മിക്കുകയും കമ്പ്യൂട്ടറുകൾ വാങ്ങുകയും ചെയ്തു.

മാതൃകാ സ്ത്രീ സൗഹൃദ ഗ്രാമപഞ്ചായത്ത് (MWFGP)

തദ്ദേശ ഭരണത്തിൽ വനിതാ നേതൃത്വത്തെ ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ഒരു സ്ഥാപന സംരംഭമാണ് മാതൃകാ സ്ത്രീ സൗഹൃദ ഗ്രാമപഞ്ചായത്ത് (MWFGP). താഴേത്തട്ടിൽ സുരക്ഷ, അവകാശങ്ങൾ, ശാക്തീകരണം എന്നിവയ്‌ക്കൊപ്പം സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പാക്കുന്ന, എല്ലാവരെയും ഉൾക്കൊള്ളുന്നതും ലിംഗഭേദം കണക്കിലെടുക്കുന്നതുമായ പഞ്ചായത്തുകൾ കെട്ടിപ്പടുക്കുന്നതിലാണ് ഇത് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ (SDG) പ്രാദേശികവൽക്കരണവുമായി ഈ പരിപാടി യോജിപ്പിച്ചിരിക്കുന്നു. സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും പ്രമേയം  9: സ്ത്രീ സൗഹൃദ പഞ്ചായത്തിൽ നിന്ന് ആരംഭിക്കാൻ പ്രോത്സാഹിപ്പിക്കുന്നു. ഓരോ ജില്ലയിലെയും ഒരു പഞ്ചായത്ത് ഒരു മാതൃകയായി വികസിപ്പിച്ചെടുക്കുന്നു.

നടപ്പിലാക്കലിനെ പിന്തുണയ്ക്കുന്നതിനായി അവബോധം, മാർഗ്ഗനിർദ്ദേശം, താഴേത്തട്ടിലെ നടത്തിപ്പ് എന്നിവയെ പിന്തുണയ്ക്കുന്നതിനായി ശേഷി വർധിപ്പിക്കൽ ശക്തിപ്പെടുത്തിയിട്ടുണ്ട്. ഇത് സ്ത്രീകൾ നയിക്കുന്ന കൂടുതൽ ശക്തവും ഫലപ്രദവുമായ പ്രാദേശിക ഭരണം പ്രോത്സാഹിപ്പിക്കുന്നു.

തിരഞ്ഞെടുക്കപ്പെട്ട വനിതാ പ്രതിനിധികളുടെ (EWR) ശേഷി ശക്തിപ്പെടുത്തൽ

തിരഞ്ഞെടുക്കപ്പെട്ട വനിതാ പ്രതിനിധികളുടെ (EWR) നേതൃത്വം, ആശയവിനിമയം, തീരുമാനമെടുക്കൽ കഴിവുകൾ എന്നിവ വർധിപ്പിക്കുന്നതിനായി ഗവണ്മെന്റ്  "സശക്ത് പഞ്ചായത്ത്-നേത്രി അഭിയാൻ" ആരംഭിച്ചു. യഥാർത്ഥ ഭരണ സാഹചര്യങ്ങൾക്കായുള്ള പ്രായോഗികവും സംവേദനാത്മകവുമായ പഠനത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

ഈ ശ്രമത്തിന്റെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട വനിതാ പ്രതിനിധികളുടെ (WER) നേതൃത്വം, ആശയവിനിമയം, ചർച്ചാ കഴിവുകൾ എന്നിവ ശക്തിപ്പെടുത്തുന്നത് ലക്ഷ്യമിട്ടുള്ള ഒരു പ്രത്യേക പരിശീലന മൊഡ്യൂൾ മന്ത്രാലയം ആരംഭിച്ചു. ഒരു സംവേദനാത്മക, ഗെയിം അധിഷ്ഠിത പഠനാനുഭവമായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഈ മൊഡ്യൂൾ, താഴേത്തട്ടിലുള്ള ഭരണത്തിൽ കൂടുതൽ ഫലപ്രദമായ പങ്കാളിത്തം സാധ്യമാക്കുന്നതിന് സൈദ്ധാന്തിക ഇൻപുട്ടുകളും പ്രായോഗിക വൈദഗ്ധ്യ വികസനവും സംയോജിപ്പിക്കുന്നു. ഇതുവരെ 1,48,904  തിരഞ്ഞെടുക്കപ്പെട്ട വനിതാ പ്രതിനിധികൾക്ക് ഈ പ്രത്യേക മൊഡ്യൂളിന് കീഴിൽ പരിശീലനം നൽകിയിട്ടുണ്ട്. ഇത് പഞ്ചായത്ത് തലത്തിൽ ആത്മവിശ്വാസം, തീരുമാനമെടുക്കൽ ശേഷി, നേതൃത്വം എന്നിവ വർദ്ധിപ്പിക്കുന്നതിന് സംഭാവന ചെയ്യുന്നു.

മാതൃകാ യുവജന ഗ്രാമസഭ (MYGS)

ഇന്ത്യയിലെ യുവാക്കളെ താഴെത്തട്ടിലുള്ള ജനാധിപത്യത്തിൽ സജീവമായി ഉൾപ്പെടുത്തുന്നതിനായി ആരംഭിച്ച ഒരു സംരംഭമാണ് മാതൃകാ യുവജന ഗ്രാമസഭ (MYGS). സ്കൂൾ വിദ്യാഭ്യാസ, സാക്ഷരതാ വകുപ്പ് (DoSEL), ഗോത്രകാര്യ മന്ത്രാലയം (MoTA) എന്നിവയുമായി സഹകരിച്ചാണ് ഇത് നടപ്പിലാക്കുന്നത്. ജവഹർ നവോദയ വിദ്യാലയങ്ങൾ (JNV), ഏകലവ്യ മോഡൽ റെസിഡൻഷ്യൽ സ്കൂളുകൾ (EMRS) എന്നിവയിലെ 9, 10 ക്ലാസുകളിലെ വിദ്യാർത്ഥികളെയാണ് ഈ സംരംഭത്തിൽ ഉൾപ്പെടുത്തുന്നത്. അവർ മോക്ക് ഗ്രാമസഭകളിലും പഞ്ചായത്ത് മീറ്റിംഗുകളിലും പങ്കെടുക്കുന്നു. പ്രാദേശിക ഭരണം എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് മനസ്സിലാക്കാൻ ഇത് അവരെ സഹായിക്കുന്നു. ഡിജിറ്റൽ ഇന്ത്യ, സദ്ഭരണം, ആത്മനിർഭർ ഭാരത് എന്നിവയുടെ ദർശനവുമായി ഈ സംരംഭം യോജിക്കുന്നു, യുവാക്കൾക്കിടയിൽ പങ്കാളിത്ത ജനാധിപത്യം പ്രോത്സാഹിപ്പിക്കുന്നു. വികസിത ഭാരതിന്റെ ദർശനത്തിന് കീഴിൽ ശാക്തീകരിക്കപ്പെട്ടതും സ്വാശ്രയവും വികസനാധിഷ്ഠിതവുമായ പഞ്ചായത്തുകൾ കെട്ടിപ്പടുക്കുക എന്ന വിശാലമായ ലക്ഷ്യത്തെ ഇത് പിന്തുണയ്ക്കുന്നു.

PESA നടപ്പിലാക്കലിലൂടെ ഗോത്ര വർഗ്ഗ സമൂഹങ്ങളെ ശാക്തീകരിക്കൽ

1996-ലെ പഞ്ചായത്തുകളുടെ വ്യവസ്ഥകൾ (ഷെഡ്യൂൾഡ് മേഖലകളിലേക്കുള്ള വിപുലീകരണം) നിയമം (PESA നിയമം) പഞ്ചായത്തുകളുടെ വ്യവസ്ഥകൾ ഷെഡ്യൂൾഡ് മേഖലകളിൽ ബാധകമാണ്. ഗോത്ര മേഖലകളിലുടനീളം ഗ്രാമസഭയുടെ നേതൃത്വത്തിലുള്ള ഭരണ നിർവഹണം ശക്തിപ്പെടുത്തുകയും ചെയ്യുന്നു. ഇത് 10 സംസ്ഥാനങ്ങളെ ഉൾക്കൊള്ളുന്നു. 77,564 ഗ്രാമങ്ങളെയും 22,040 പഞ്ചായത്തുകളെയും 664 ബ്ലോക്കുകളെയും ഇത് ഉൾക്കൊള്ളുന്നു. PESA പൂർണ്ണമായും 45 ജില്ലകളിലും ഭാഗികമായി 63 ജില്ലകളിലും നിലവിലുണ്ട്‌. അവിടെ തിരഞ്ഞെടുത്ത പ്രദേശങ്ങൾ മാത്രമേ അതിന്റെ അധികാരപരിധിയിൽ വരുന്നുള്ളൂ. ഈ ഘടന വികേന്ദ്രീകൃതവും സമൂഹാടിസ്ഥാനത്തിലുള്ളതുമായ ഭരണത്തെ പിന്തുണയ്ക്കുന്നു.

ആന്ധ്രാപ്രദേശ്, ഛത്തീസ്ഗഢ്, ഗുജറാത്ത്, ഹിമാചൽ പ്രദേശ്, ഝാർഖണ്ഡ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡിഷ, രാജസ്ഥാൻ, തെലങ്കാന എന്നീ 10 സംസ്ഥാനങ്ങളിലെ അഞ്ചാം ഷെഡ്യൂൾ പ്രദേശങ്ങൾക്ക് PESA നിയമം ബാധകമാണ്. ഒഡിഷ ഒഴികെയുള്ള ഒമ്പത് സംസ്ഥാനങ്ങൾ അവരുടെ സംസ്ഥാന പെസ നിയമങ്ങൾ വിജ്ഞാപനം ചെയ്തിട്ടുണ്ട്.

നടപ്പാക്കൽ ശക്തിപ്പെടുത്തുന്നതിനായി അമർകാന്തക്കിലെ ഇന്ദിരാഗാന്ധി നാഷണൽ ട്രൈബൽ യൂണിവേഴ്സിറ്റിയിൽ (IGNTU) PESA-യെക്കുറിച്ചുള്ള ഒരു മികവിന്റെ കേന്ദ്രം സ്ഥാപിച്ചിട്ടുണ്ട്. പ്രോഗ്രാം അഡ്വൈസറി ബോർഡിന്റെ പിന്തുണയോടെ, ആചാരപരമായ രീതികൾ, മാതൃകാ ഗ്രാമസഭകൾ, ഗോത്ര ഭാഷകളിലെ IEC മെറ്റീരിയലുകൾ, മികച്ച രീതികളുടെ ഡോക്യുമെന്റേഷൻ എന്നിവയിൽ ഈ സംരംഭം ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

സ്ഥാപനപരമായ ശക്തിപ്പെടുത്തലും ഫീൽഡ് പിന്തുണയും

2025-26 സാമ്പത്തിക വർഷത്തിൽ RGSA പ്രകാരം 10 PESA സംസ്ഥാനങ്ങളും സംസ്ഥാന, ജില്ലാ, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് തലങ്ങളിൽ ജീവനക്കാരെ നിയമിച്ചു. 12,500-ലധികം ഉദ്യോഗസ്ഥർ നിലവിൽ PESAയുടെ അടിസ്ഥാന നിർവ്വഹണത്തിൽ ഏർപ്പെട്ടിരിക്കുന്നു.

ശേഷി വികസനവും അറിവ് പങ്കിടലും

  • 2025-26 സാമ്പത്തിക വർഷത്തിൽ PESA സംസ്ഥാനങ്ങളിലായി 1744 പരിശീലന പരിപാടികൾ നടത്തി
  • 1,03,384 പേർക്ക് പരിശീലനം നൽകി,

ഇതിൽ ഇവ ഉൾപ്പെടുന്നു:

  • സംസ്ഥാന തലത്തിൽ 11,712
  • ജില്ലാ തലത്തിൽ 40,467
  • ബ്ലോക്ക് തലത്തിൽ 51,205
  • ഝാർഖണ്ഡ് മാത്രം 47,242 പേർക്ക് പരിശീലനം നൽകി, ഇത് ശക്തമായ അടിസ്ഥാന മേഖലാ പ്രവർത്തനത്തെ പ്രതിഫലിപ്പിക്കുന്നു.

കൂടാതെ ഗ്രാമസഭ ശക്തിപ്പെടുത്തൽ, ചെറുകിട വന ഉത്‌പാദനം (എം‌എഫ്‌പി), ചെറുകിട ധാതുക്കൾ, ഭൂമി അന്യാധീനപ്പെടുത്തൽ, പണം കടം കൊടുക്കൽ, ലഹരി നിയന്ത്രണം, പതിവ് തർക്ക പരിഹാരം തുടങ്ങിയ പ്രധാന വിഷയങ്ങൾ സംസ്ഥാനതല മാസ്റ്റർ ട്രെയിനർ പ്രോഗ്രാമുകൾ ഉൾക്കൊള്ളുന്നു. PESAയുമായി ബന്ധപ്പെട്ട ഗ്രാമസഭകളുടെ 40 മികച്ച രീതികൾ “PESA ഇൻ ആക്ഷൻ: സ്റ്റോറീസ് ഓഫ് സ്ട്രെങ്ത് ആൻഡ് സെൽഫ് ഗവേണൻസ്” എന്ന പേരിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇത് ഹിന്ദിയിലും 4 പ്രാദേശിക ഭാഷകളിലും 4 പ്രധാന ഗോത്ര ഭാഷകളിലും വിവർത്തനം ചെയ്തിട്ടുണ്ട്.

സാമ്പത്തികവും ധനപരവുമായ  ശക്തിപ്പെടുത്തൽ

മെച്ചപ്പെട്ട സാമ്പത്തിക വികേന്ദ്രീകരണത്തിലൂടെയും പഞ്ചായത്തീരാജ് സ്ഥാപനങ്ങളിലെ (പിആർഐ) കൂടുതൽ പൊതുനിക്ഷേപത്തിലൂടെയും ഇന്ത്യയിലെ ഗ്രാമീണ ഭരണം ശക്തിപ്പെടുത്തിയിട്ടുണ്ട്. 15-ാം ധനകാര്യ കമ്മീഷൻ (2021–26) പ്രകാരം ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകൾ ഉൾപ്പെടെയുള്ള ഗ്രാമീണ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ഏകദേശം ₹2.36 ലക്ഷം കോടി ശുപാർശ ചെയ്തു. 16-ാം ധനകാര്യ കമ്മീഷൻ (2026–31) പ്രകാരം ഇത് ഏകദേശം ₹4.35 ലക്ഷം കോടിയായി വർധിച്ചു, ഇത് പ്രാദേശിക സാമ്പത്തിക സ്വയംഭരണത്തെ ഗണ്യമായി വർധിപ്പിച്ചു.

ഈ ഫണ്ടുകൾ പ്രാദേശിക ആവശ്യങ്ങൾക്കുള്ള അൺടൈഡ് ഗ്രാന്റുകളായും ശുചിത്വം, കുടിവെള്ളം തുടങ്ങിയ അടിസ്ഥാന സേവനങ്ങൾക്കുള്ള അൺടൈഡ് ഗ്രാന്റുകളായുമാണ് നൽകുന്നത്. ഇത് ഉത്തരവാദിത്തത്തോടൊപ്പം ഫ്ലെക്സിബിലിറ്റിയും  ഉറപ്പാക്കുന്നു. ഗ്രാമവികസന ഫണ്ടിംഗിലും കുത്തനെ വർധനയുണ്ടായി. കഴിഞ്ഞ ദശകത്തിൽ കേന്ദ്ര ബജറ്റ് വിഹിതം 211%-ത്തിലധികം വർധിച്ചു. ₹87,765 കോടി (2016–17) ൽ നിന്ന് ₹2.73 ലക്ഷം കോടി (2026–27) ആയി. ഗ്രാമീണതലത്തിൽ അടിസ്ഥാന സൗകര്യങ്ങളും സേവന വിതരണവും മെച്ചപ്പെടുത്തിക്കൊണ്ട്, വികസിത് ഭാരത്-ജി റാം ജി നിയമം, 2025 (മുമ്പ് MGNREGA), ജൽ ജീവൻ മിഷൻ, സ്വച്ഛ് ഭാരത് മിഷൻ തുടങ്ങിയ പദ്ധതികളുമായുള്ള സംയോജനം ഇത് ശക്തിപ്പെടുത്തി.

മൊത്തത്തിൽ, ഉയർന്ന ധനകാര്യ കമ്മീഷൻ കൈമാറ്റങ്ങളും വർദ്ധിച്ച ബജറ്റ് പിന്തുണയും ഗ്രാമീണ ഭരണത്തെ കൂടുതൽ സാമ്പത്തികമായി ശാക്തീകരിക്കപ്പെട്ടതും സ്വയംഭരണാധികാരമുള്ളതും വികസനാധിഷ്ഠിതവുമാക്കി.

താഴേത്തട്ടിൽ ജനാധിപത്യം: ഉപസംഹാരം

ഗ്രാമസഭകളിൽ നിന്ന് തദ്ദേശ സ്വയംഭരണത്തിന്റെ ഭരണഘടനാപരമായി ശാക്തീകരിക്കപ്പെട്ട യൂണിറ്റുകളായി പരിണമിക്കുന്ന, ഇന്ത്യയിലെ പങ്കാളിത്ത ജനാധിപത്യത്തെയാണ് പഞ്ചായത്തീരാജ് സ്ഥാപനങ്ങൾ പ്രതിനിധീകരിക്കുന്നത്. അടിസ്ഥാനതലത്തിലുള്ള ആവശ്യങ്ങളും അഭിലാഷങ്ങളുമായി ഭരണത്തെ യോജിപ്പിച്ചുകൊണ്ട് അവർ സമഗ്ര വികസനം മുന്നോട്ട് കൊണ്ടുപോകുന്നു. ദേശീയ പഞ്ചായത്തീരാജ് ദിനം ആഘോഷിക്കുന്നത് പ്രാദേശിക ജനാധിപത്യത്തെയും പങ്കാളിത്തത്തെയും ശക്തിപ്പെടുത്തുന്നതിൽ അവരുടെ പങ്ക് എടുത്തുകാണിക്കുന്നു. മൊത്തത്തിൽ, അവർ ഗ്രാമീണ ഭരണത്തെ കൂടുതൽ പ്രതികരണശേഷിയുള്ളതും ഉത്തരവാദിത്തമുള്ളതുമാക്കി മാറ്റി, ദേശീയ പുരോഗതി ശാക്തീകരിക്കപ്പെട്ടതും സ്വാശ്രയവുമായ ഗ്രാമങ്ങളിലാണ് നിലനിൽക്കുന്നതെന്ന് ഉറപ്പിക്കുന്നു.

 

References

Ministry of Panchayati Raj

20260224312681468.pdf

https://panchayat.gov.in/notice/%e0%a4%b5%e0%a4%be%e0%a4%b0%e0%a5%8d%e0%a4%b7%e0%a4%bf%e0%a4%95-%e0%a4%b0%e0%a4%bf%e0%a4%aa%e0%a5%8b%e0%a4%b0%e0%a5%8d%e0%a4%9f-2025-26/

https://egramswaraj.gov.in/welcome.do?language=en

https://panchayat.gov.in/en/document/booklet-on-empowering-panchayati-raj-institutions-english/

https://panchayat.gov.in/en/document/booklet-on-9-year-achievements-of-mopr-english/

https://egramswaraj.gov.in/

https://meetingonline.gov.in/homepage

https://gpdp.nic.in/

https://panchayatcharter.nic.in/#/

https://egramswaraj.gov.in/urjaDashboard.do

https://panchayataward.gov.in/

Election Commission for UTs

https://secforuts.mha.gov.in/73rd-amendment-of-panchayati-raj-in-india/

LOK SABHA Questions

AU1825_2FBwha.pdf

https://www.google.com/url?sa=t&source=web&rct=j&opi=89978449&url=https://sansad.in/getFile/loksabhaquestions/annex/187/AU2828_Qx1TQC.pdf%3Fsource%3Dpqals&ved=2ahUKEwiYrJikrfyTAxWh8TgGHbalOwAQFnoECDkQAQ&usg=AOvVaw2L-HUd3O5GQDEQJ8h90l5y

RAJYA SABHA Questions

https://sansad.in/getFile/annex/270/AU2968_3lmOEq.pdf?source=pqars

Press Information Bureau

https://www.pib.gov.in/PressReleaseDetail.aspx?PRID=2226322&reg=20&lang=1

https://www.pib.gov.in/PressReleaseDetail.aspx?PRID=2247709&reg=1&lang=1

https://www.pib.gov.in/PressReleasePage.aspx?PRID=2209532&reg=3&lang=1

https://www.pib.gov.in/PressNoteDetails.aspx?NoteId=157722&ModuleId=3&reg=5&lang=16

https://www.pib.gov.in/PressReleasePage.aspx?PRID=2209532&reg=3&lang=1

https://panchayat.gov.in/en/e-gramswaraj/?utm_

https://www.pib.gov.in/PressReleasePage.aspx?PRID=2209532&reg=3&lang=1

https://www.pib.gov.in/PressReleasePage.aspx?PRID=2247156&reg=3&lang=1

https://www.pib.gov.in/PressReleseDetailm.aspx?PRID=2223118&reg=3&lang=2#:~:text=Similarly%2C%20Panchayat%20NIRNAY%20is%20an,of%20Gram%20Sabhas%20by%20Panchayats

Others

https://www.newsonair.gov.in/ministry-of-panchayati-raj-begins-two-day-pesa-mahotsav-in-visakhapatnam/

https://www.google.com/url?sa=t&source=web&rct=j&opi=89978449&url=https://secforuts.mha.gov.in/73rd-amendment-of-panchayati-raj-in-india/&ved=2ahUKEwiYrJikrfyTAxWh8TgGHbalOwAQFnoECDoQAQ&usg=AOvVaw1YOB5dc18YogAhCdXxkkGj

 

See In PDF

***

SK

(Explainer ID: 158588) आगंतुक पटल : 66
Provide suggestions / comments
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Bengali , Gujarati , Tamil , Kannada