• Sitemap
  • Advance Search
Economy

വുമനിയ: വനിതാ സംരംഭകർക്കായി എല്ലാവരെയും ഉൾക്കൊള്ളുന്ന വിപണിസൗകര്യം കെട്ടിപ്പടുക്കുന്നു

Posted On: 10 APR 2026 10:58AM

പ്രധാന വസ്തുതകൾ

  • വുമനിയ പദ്ധതിയിലൂടെ വനിതാ സംരംഭകർക്കും സ്വയംസഹായ സംഘങ്ങൾക്കും (SHG) തങ്ങളുടെ ഉത്പന്നങ്ങൾ ഗവൺമെന്റ് ഇ-മാർക്കറ്റ് പ്ലേസ് (GeM) പ്ലാറ്റ്‌ഫോം വഴി നേരിട്ട് ഗവൺമെൻ്റ് ഉപഭോക്താക്കൾക്ക് വിൽക്കാൻ സാധിക്കുന്നു.
  • കരകൗശല വസ്തുക്കൾ, കൈത്തറി, ചണം, കയർ, വീട് അലങ്കാര വസ്തുക്കൾ, ഓഫീസ് ഉപകരണങ്ങൾ എന്നിങ്ങനെയുള്ള നിശ്ചിത വിഭാഗങ്ങളെ ഇത് ഉൾക്കൊള്ളുന്നു.
  • 2.1 ലക്ഷത്തിലധികം വനിതാ സൂക്ഷ്മ-ചെറുകിട സംരംഭങ്ങൾ (MSE) ഗവൺമെന്റ് ഇ-മാർക്കറ്റ് പ്ലേസിൽ (GeM) രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2025-26 സാമ്പത്തിക വർഷത്തിൽ 13.7 ലക്ഷം ഓർഡറുകൾ ഇവർക്ക് ലഭിച്ചു.

ആമുഖം: വുമനിയ - എല്ലാ സ്ത്രീകൾക്കുമായി വാതിൽ തുറക്കുന്നു

ഇന്ത്യയിലെ പ്രധാനപ്പെട്ട ഒരു സംഘടിത വിപണിയാണ് പൊതുസംഭരണം (Public procurement). ഗവൺമെന്റ് ഇ-മാർക്കറ്റ് പ്ലേസിലൂടെ (GeM) ഡിജിറ്റൽ സംഭരണം വ്യാപിച്ചതോടെ ഈ സംവിധാനം കൂടുതൽ സുതാര്യവും മാനദണ്ഡങ്ങൾ പാലിക്കുന്നതും കൂടുതൽ വിതരണക്കാർക്ക് എളുപ്പത്തിൽ പ്രാപ്യമായതുമായി മാറി. സ്ത്രീകൾ നയിക്കുന്ന സൂക്ഷ്മ-ചെറുകിട സംരംഭങ്ങളുടെയും (MSE) സ്വയംസഹായ സംഘങ്ങളുടെയും (SHGs) പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനായി, 2019-ൽ ഗവൺമെൻ്റ് GeM-ൽ വുമനിയ പദ്ധതിക്ക് തുടക്കം കുറിച്ചു. ഒരു പ്രത്യേക ഡിജിറ്റൽ ഇന്റർഫേസ് നൽകുന്നതിലൂടെയും രജിസ്‌ട്രേഷൻ നടപടികൾ ലഘൂകരിക്കുന്നതിലൂടെയും ഗവൺമെൻ്റ് ഉപഭോക്താക്കളുമായി ബന്ധപ്പെടാൻ വനിതാ സംരംഭകർക്കും സ്വയംസഹായ സംഘങ്ങൾക്കും കൃത്യമായ വഴികൾ ഒരുക്കുന്നതിലൂടെയും പൊതുസംഭരണത്തിൽ സ്ത്രീകളുടെ പങ്കാളിത്തം ശക്തിപ്പെടുത്തുക എന്നതാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്.

എന്താണ് GeM?

വിവിധ കേന്ദ്ര/സംസ്ഥാന മന്ത്രാലയങ്ങൾ, വകുപ്പുകൾ, സംഘടനകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, പഞ്ചായത്തുകൾ, സഹകരണ സംഘങ്ങൾ എന്നിവയ്ക്ക് ഉത്പന്നങ്ങളും സേവനങ്ങളും പൂർണ്ണമായും ഓൺലൈനായി വാങ്ങാൻ സൗകര്യമൊരുക്കുന്ന പ്ലാറ്റ്‌ഫോമാണ് ഗവൺമെന്റ് ഇ-മാർക്കറ്റ് പ്ലേസ് (GeM). "മിനിമം ഗവൺമെന്റ്, മാക്സിമം ഗവേണൻസ്" എന്ന കാഴ്ചപ്പാടോടെ 2016-ൽ ആരംഭിച്ച GeM, പേപ്പർ രഹിതവും പണമിടപാടുകൾ ഓൺലൈൻ വഴിയുള്ളതും നേരിട്ടുള്ള സമ്പർക്കം ആവശ്യമില്ലാത്തതുമായ ഒരു പ്ലാറ്റ്‌ഫോമാണ്. ഇത് ഗവൺമെൻ്റ് ഉപഭോക്താക്കൾക്ക് ഇന്ത്യയിലുടനീളമുള്ള വിതരണക്കാരിൽ നിന്ന് നേരിട്ട് ഉത്പന്നങ്ങളും സേവനങ്ങളും വാങ്ങാൻ അവസരം നൽകുന്നു.

 

കൂടുതൽ അറിയാൻ സന്ദർശിക്കുക: https://gem.gov.in/

 

വുമനിയ പദ്ധതി: വനിതാ സംരംഭകർക്കായി ഒരു പ്രത്യേക പ്ലാറ്റ്‌ഫോം

 

ഔദ്യോഗിക ഗവൺമെന്റ് വിപണികളിലേക്കുള്ള സ്ത്രീകളുടെ പ്രവേശനം പരിമിതപ്പെടുത്തിയിരുന്ന തടസ്സങ്ങൾ പരിഹരിക്കാൻ സഹായിക്കുന്ന, എല്ലാവരെയും ഉൾക്കൊള്ളുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഗവൺമെന്റ് ഇ-മാർക്കറ്റ് പ്ലേസിലെ (GeM) ഒരു പദ്ധതിയാണ് വുമനിയ. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിൽ വനിതാ സൂക്ഷ്മ-ചെറുകിട സംരംഭങ്ങൾക്കും (MSE) സ്വയംസഹായ സംഘങ്ങൾക്കും (SHG) തങ്ങളുടെ ഉത്പന്നങ്ങളായ കൈത്തറി, ചണം, കയർ, വീട് അലങ്കാര വസ്തുക്കൾ തുടങ്ങിയവ രജിസ്റ്റർ ചെയ്യാനും ലിസ്റ്റ് ചെയ്യാനും ഇത് ഒരു പ്രത്യേക ഡിജിറ്റൽ ഇന്റർഫേസ് നൽകുന്നു. ഈ ഉത്പന്നങ്ങൾ ഇന്ത്യയിൽ എവിടെയുമുള്ള കേന്ദ്ര മന്ത്രാലയങ്ങൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും നേരിട്ട് വാങ്ങാൻ സാധിക്കും.

നിങ്ങൾക്കറിയാമോ?

ഗ്രാമീണ സ്ത്രീകളെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന താഴെത്തട്ടിലുള്ള അനൗദ്യോഗിക സംഘടനകളാണ് സ്വയംസഹായ സംഘങ്ങൾ (SHG). സാധാരണയായി 10 മുതൽ 20 വരെ അംഗങ്ങൾ ഉൾപ്പെടുന്ന ഇത്തരം സംഘങ്ങൾ തങ്ങളുടെ വിഭവങ്ങൾ പങ്കുവെക്കുകയും പണം സമ്പാദിക്കുന്നതിനായി ഒരുമിച്ച് പ്രവർത്തിക്കുകയും പരസ്പരം സഹായിക്കുകയും വരുമാനം ഉണ്ടാക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്യുന്നു.

2026 ഫെബ്രുവരിയിലെ കണക്കനുസരിച്ച് 10.05 കോടി സ്ത്രീകൾ 90.09 ലക്ഷം സ്വയംസഹായ സംഘങ്ങളിലായി അണിനിരന്നിട്ടുണ്ട്. ഇത് സാമ്പത്തിക ഉൾപ്പെടുത്തലും കൂട്ടായ സാമ്പത്തിക പ്രവർത്തനങ്ങളും വ്യാപിപ്പിക്കുന്നു.

വിപണിയിലെ സാന്നിധ്യം മെച്ചപ്പെടുത്തുന്നതിലൂടെയും വാങ്ങുന്നവരും വിൽക്കുന്നവരും തമ്മിലുള്ള സുതാര്യമായ ആശയവിനിമയം സാധ്യമാക്കുന്നതിലൂടെയും ഇടനിലക്കാരെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിലൂടെയും ഈ പദ്ധതി വനിതാ സംരംഭകരെ പിന്തുണയ്ക്കുന്നു. ഇത് ഗവൺമെന്റിൻ്റെ വിശാലമായ ഉൾക്കൊള്ളൽ മുൻഗണനകളുമായി ഒത്തുപോകുകയും താഴെ പറയുന്ന ദേശീയ ലക്ഷ്യങ്ങളെ പിന്തുണയ്ക്കുകയും ചെയ്യുന്നു:

  • വിതരണക്കാരുടെ വൈവിധ്യം വർദ്ധിപ്പിക്കുക
  • സ്ത്രീകളുടെ നേതൃത്വത്തിലുള്ള സംരംഭകത്വം ശക്തിപ്പെടുത്തുക
  • ആവശ്യമായ പ്രാതിനിധ്യമില്ലാത്ത വിഭാഗങ്ങളെ സംഘടിത സംഭരണ ശൃംഖലകളുടെ ഭാഗമാക്കുക.

SWAYATT പ്രോഗ്രാമിന് കീഴിലുള്ള വിപുലമായ ഉൾപ്പെടുത്തൽ അജണ്ടയ്ക്ക് 'വുമനിയ' ഒരു പൂരകമായി പ്രവർത്തിക്കുന്നു.

എന്താണ് SWAYATT?

പൊതു സംഭരണത്തിൽ എല്ലാവരെയും ഉൾക്കൊള്ളുന്ന പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനായി 2019 ഫെബ്രുവരിയിൽ ഗവൺമെന്റ് ഇ-മാർക്കറ്റ് പ്ലേസ് (GeM) ആരംഭിച്ച ഒരു പദ്ധതിയാണ് SWAYATT (സ്റ്റാർട്ടപ്പ്സ്, വിമൻ ആൻഡ് യൂത്ത് അഡ്വാൻഡേജ് ത്രൂ ഇ-ട്രാൻസാക്ഷൻസ്). സ്റ്റാർട്ടപ്പുകൾ, വനിതാ സംരംഭകർ, യുവാക്കൾ, സൂക്ഷ്മ-ചെറുകിട സംരംഭങ്ങൾ (MSE), സ്വയംസഹായ സംഘങ്ങൾ (SHG), പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങൾ എന്നിവർക്ക് ഗവൺമെന്റ് വിപണികളിലേക്ക് പ്രവേശനം ഉറപ്പാക്കുന്നതിലാണ് ഈ പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. GeM പ്ലാറ്റ്‌ഫോമിൽ ഈ വിഭാഗങ്ങൾ നേരിടുന്ന പ്രവേശന തടസ്സങ്ങൾ നീക്കം ചെയ്യാനും ബിസിനസ്സ് ചെയ്യുന്നത് കൂടുതൽ എളുപ്പമാക്കാനും SWAYATT ലക്ഷ്യമിടുന്നു.

വുമനിയയ്ക്ക് കീഴിലുള്ള ഉത്പന്ന വിഭാഗങ്ങൾ

വനിതാ സംരംഭകർക്കും സ്വയംസഹായ സംഘങ്ങൾക്കും ഇതിനകം തന്നെ ശക്തമായ ഉത്പാദന ശേഷിയുള്ള ഉത്പന്ന മേഖലകളെയാണ് വുമനിയ ഏകോപിപ്പിക്കുന്നത്. ഈ വിഭാഗങ്ങൾ പദ്ധതിക്ക് കീഴിൽ ഔദ്യോഗികമായി തിരിച്ചറിയുകയും GeM-ലെ പ്രത്യേക സ്റ്റോർഫ്രണ്ടുകളിലൂടെ ഗവൺമെന്റ് ഉപഭോക്താക്കൾക്ക് എളുപ്പത്തിൽ തിരഞ്ഞുകണ്ടെത്താവുന്ന രീതിയിൽ സജ്ജമാക്കുകയും ചെയ്തിട്ടുണ്ട്. അവയിൽ ഇവ ഉൾപ്പെടുന്നു:

ഈ ഉത്പന്നങ്ങളെ ഒരു ഏകീകൃത വിഭാഗത്തിന് കീഴിൽ പട്ടികപ്പെടുത്തുന്നതിലൂടെ ഉത്പന്നങ്ങൾ എളുപ്പത്തിൽ കണ്ടെത്താനുള്ള സാഹചര്യം GeM മെച്ചപ്പെടുത്തുകയും വിവിധ ഗവൺമെന്റ് വകുപ്പുകൾക്ക് വനിതാ സംരംഭകരിൽ നിന്ന് വൻതോതിൽ സാധനങ്ങൾ വാങ്ങുന്നത് എളുപ്പമാക്കുകയും ചെയ്യുന്നു.

വുമനിയ സംരംഭത്തിൻ്റെ പ്രധാന സവിശേഷതകൾ

വനിതാ സംരംഭകർക്കും സ്വയംസഹായ സംഘങ്ങൾക്കും ഗവൺമെന്റ് വിപണികളിലേക്ക് പ്രവേശനം നൽകുന്നതിനും അവരുടെ ഉത്പന്നങ്ങൾ പ്രദർശിപ്പിക്കുന്നതിനും സുതാര്യവും പിന്തുണ നൽകുന്നതുമായ ഒരു ഡിജിറ്റൽ സംവിധാനത്തിലൂടെ ബിസിനസ്സ് ക്രമമായി വ്യാപിപ്പിക്കുന്നതിനും GeM-ലെ സവിശേഷമായ പ്ലാറ്റ്‌ഫോം സൗകര്യങ്ങളെ ഈ പദ്ധതി പ്രയോജനപ്പെടുത്തുന്നു.

വനിതാ സംരംഭകരുടെയും സ്വയംസഹായ സംഘങ്ങളുടെയും ഡിജിറ്റൽ ഓൺബോർഡിംഗ് (രജിസ്‌ട്രേഷൻ)

ഉദ്യം വെരിഫിക്കേഷനും ആവശ്യമായ രേഖകളും ഉപയോഗിച്ചുള്ള ഡിജിറ്റൽ പ്രക്രിയയിലൂടെയാണ് സ്ത്രീകൾ നയിക്കുന്ന സൂക്ഷ്മ-ചെറുകിട സംരംഭങ്ങളെ പ്ലാറ്റ്‌ഫോമിൽ ഉൾപ്പെടുത്തുന്നത്. വനിതാ സംരംഭകരെ ഏകോപിപ്പിക്കുന്നതും അവരുടെ ശേഷി വർദ്ധിപ്പിക്കുന്നതും GeM നേരിട്ട് നടത്തുന്ന ഓഫ്‌ലൈൻ, ഓൺലൈൻ പരിശീലന ശില്പശാലകളിലൂടെയും വിപുലമായ ഓൺബോർഡിംഗ് സെഷനുകളിലൂടെയും കൂടുതൽ ശക്തിപ്പെടുത്തുന്നു.

ഏകീകൃത കാറ്റലോഗ് ലിസ്റ്റിംഗ്

കൃത്യമായ സാങ്കേതിക സവിശേഷതകളോടുകൂടിയ ഏകീകൃത കാറ്റലോഗ് ടെംപ്ലേറ്റുകൾ ഉപയോഗിച്ചാണ് ഉൽപ്പന്നങ്ങൾ ലിസ്റ്റ് ചെയ്യുന്നത്. ഇത് വിവിധ വിൽപനക്കാരുടെ ഉത്പന്നങ്ങൾ തമ്മിൽ താരതമ്യം ചെയ്യുന്നത് ഉറപ്പാക്കുകയും ഉപഭോക്താക്കളുടെ മൂല്യനിർണ്ണയം ലഘൂകരിക്കുകയും ചെയ്യുന്നു.

സുതാര്യവും പൂർണ്ണമായും ഡിജിറ്റലുമായ സംഭരണ പ്രക്രിയകൾ

ലേലം, ഓർഡർ നൽകൽ, സ്വീകരിക്കൽ, ഇൻവോയ്‌സിംഗ്, പേയ്‌മെന്റുകൾ തുടങ്ങി എല്ലാ സംഭരണ നടപടികളും ഡിജിറ്റലായാണ് നടപ്പിലാക്കുന്നത്. ഇത് ഇടനിലക്കാരെ ആശ്രയിക്കുന്നത് കുറയ്ക്കുകയും വനിതാ സംരംഭകരും ഗവൺമെന്റ് ഉപഭോക്താക്കളും തമ്മിൽ നേരിട്ടുള്ള സമ്പർക്കം സാധ്യമാക്കുകയും ചെയ്യുന്നു.

സമയബന്ധിതമായ സ്വീകരണവും പേയ്‌മെന്റ് സംവിധാനങ്ങളും

ഡിജിറ്റലൈസ് ചെയ്ത പ്രവർത്തനരീതികൾ കൃത്യസമയത്ത് പേയ്‌മെന്റുകൾ ഉറപ്പാക്കാൻ സഹായിക്കുന്നു; കുറഞ്ഞ മൂലധനത്തിൽ പ്രവർത്തിക്കുന്ന സൂക്ഷ്മ-ചെറുകിട വിതരണക്കാർക്ക് ഇതൊരു വലിയ പിന്തുണയാണ്.

പരിശീലനം, ബോധവത്കരണം, പിന്തുണാ സേവനങ്ങൾ

SWAYATT, വുമനിയ പദ്ധതികൾക്ക് കീഴിൽ GeM വിവിധ സംസ്ഥാനങ്ങളിലായി ഓൺബോർഡിംഗ് വർക്ക്‌ഷോപ്പുകൾ, പ്രാദേശിക ഭാഷകളിലുള്ള പരിശീലനം, വാങ്ങുന്നവരും വിൽക്കുന്നവരും തമ്മിലുള്ള കൂടിക്കാഴ്ചകൾ തുടങ്ങിയ ശേഷിവികസന പ്രവർത്തനങ്ങൾ നടത്തുന്നു.

പങ്കാളിത്തത്തിൽ നിന്ന് സമൃദ്ധിയിലേക്ക്: വുമനിയയുടെ സ്വാധീനം

വുമനിയ ഓൺ GeM” നടപ്പിലാക്കുന്നത് ലിംഗഭേദമില്ലാതെ എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു സംഭരണ പോർട്ടലിലേക്കുള്ള ചുവടുവെപ്പാണ്.

ഗവൺമെന്റ് ഉപഭോക്താക്കൾ ഓർഡറുകൾ നൽകുകയും വുമനിയയിൽ പട്ടികപ്പെടുത്തിയിട്ടുള്ള ഉത്പന്നങ്ങൾക്ക് ഡിമാൻഡ് സൃഷ്ടിക്കുകയും ചെയ്യുന്നു. ഇത് വനിതാ നിർമ്മാതാക്കളെ സംഭരണ ശൃംഖലയുടെ ഭാഗമാക്കുന്നു.

പ്രാദേശിക തലത്തിൽ ജില്ലാ ഭരണകൂടങ്ങൾ, സംരംഭക പിന്തുണാ കേന്ദ്രങ്ങൾ, പരിശീലന സ്ഥാപനങ്ങൾ എന്നിവ വിൽപനക്കാരുടെ സന്നദ്ധത വർദ്ധിപ്പിക്കുന്നതിനായി ഓൺബോർഡിംഗ് ഡ്രൈവുകൾ, പരിശീലന പരിപാടികൾ, ഉൽപ്പന്ന കാറ്റലോഗ് വർക്ക്‌ഷോപ്പുകൾ എന്നിവ നടത്തുന്നു.

ശ്രദ്ധേയമായ രീതിയിൽ വുമനിയ പദ്ധതി അതിന്റെ തുടക്കം മുതൽ ഗണ്യമായി വികസിച്ചു. 2025-26 സാമ്പത്തിക വർഷത്തിൽ:

  • 2.1 ലക്ഷത്തിലധികം വനിതാ സൂക്ഷ്മ-ചെറുകിട സംരംഭങ്ങൾ GeM-ൽ രജിസ്റ്റർ ചെയ്തു. ആകെ 13.7 ലക്ഷം ഓർഡറുകൾ ഇവർക്ക് ലഭിച്ചു.
  • കഴിഞ്ഞ വർഷത്തേക്കാൾ 27.60% വളർച്ചയോടെ 28,000 കോടിയിലധികം രൂപയുടെ കരാറുകൾ വനിതാ സൂക്ഷ്മ-ചെറുകിട സംരംഭങ്ങൾക്ക് ലഭിച്ചു.
  • GeM-ന്റെ ആകെ ഓർഡറുകളിൽ 5.6 ശതമാനവും ഇവർക്ക് ലഭിച്ചു, ഇത് നിർബന്ധമാക്കിയ 3% സംഭരണ ലക്ഷ്യത്തേക്കാൾ വളരെ കൂടുതലാണ്.

ഈ പദ്ധതി ഒരു പ്രത്യേക വിഭാഗത്തെ ഉൾപ്പെടുത്താനുള്ള ശ്രമം എന്ന നിലയിൽ നിന്നും രാജ്യത്തെ വനിതാ സംരംഭകർക്കായുള്ള ഏറ്റവും വലിയ സംഘടിത പൊതുസംഭരണ ശൃംഖലകളിലൊന്നായി പരിണമിച്ചു.

ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ, താഴെത്തട്ടിലുള്ള ഏകോപനം, ശേഷി വികസനം, സ്ഥാപനപരമായ ഡിമാൻഡ് എന്നിവയുടെ പരസ്പര ബന്ധിതമായ പങ്കാളിത്തം, സ്ത്രീകളുടെ സാമ്പത്തിക പങ്കാളിത്തത്തെ വൻതോതിൽ പിന്തുണയ്ക്കുന്ന ഒരു സാഹചര്യം ഒരുക്കുന്നു.

ഉപസംഹാരം: സമൂഹത്തിന്റെ പാതിയെ പ്രതിനിധീകരിക്കുന്ന ഒരു വിപണി

സ്ത്രീകൾ നയിക്കുന്ന സംരംഭങ്ങൾക്കും സ്വയംസഹായ സംഘങ്ങൾക്കും ഇന്ത്യയിലെ ഏറ്റവും വലിയ പൊതുവിപണികളിലൊന്നിലേക്ക് നേരിട്ടുള്ള പാത ഒരുക്കുന്നതിലൂടെ GeM-ലെ വുമനിയ പദ്ധതി അവരുടെ നിലവിലെ ഉത്പാദന ശേഷിയെ ഔദ്യോഗികവും സുസ്ഥിരവുമായ സംരംഭക പങ്കാളിത്തമാക്കി മാറ്റുന്നു. കൂടുതൽ സ്ത്രീകൾ വിപണിയിൽ ശ്രദ്ധിക്കപ്പെടുകയും ശേഷി വർദ്ധിപ്പിക്കുകയും ഗവൺമെന്റ് ഉപഭോക്താക്കളുമായി ബന്ധപ്പെടുകയും ചെയ്യുന്നതോടെ വുമനിയ എന്നത് കേവലം ഒരു സംഭരണ പദ്ധതി മാത്രമല്ല, മറിച്ച് വലിയ സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്കും വിശാലമായ പ്രാതിനിധ്യത്തിലേക്കുമുള്ള ഒരു പാതയായി മാറുന്നു. പൊതു സംഭരണ മേഖല സമൂഹത്തിന്റെ പാതിയായ സ്ത്രീകളുടെ കഴിവുകളെയും അഭിലാഷങ്ങളെയും പ്രതിഫലിപ്പിക്കുന്നുവെന്ന് ഇത് ഉറപ്പാക്കുന്നു.

അവലംബം

 

MINISTRY OF COMMERCE & INDUSTRY

https://www.pib.gov.in/PressReleasePage.aspx?PRID=2215001&reg=3&lang=2

https://www.pib.gov.in/PressReleasePage.aspx?PRID=2192297&reg=3&lang=2

https://www.pib.gov.in/PressReleaseIframePage.aspx?PRID=2106076&reg=3&lang=2

https://www.pib.gov.in/PressReleasePage.aspx?PRID=1559864&reg=3&lang=2

https://www.pib.gov.in/PressReleaseIframePage.aspx?PRID=2106076&reg=3&lang=2

https://www.pib.gov.in/PressReleaseIframePage.aspx?PRID=1891303&reg=3&lang=2

https://www.pib.gov.in/PressReleasePage.aspx?PRID=1565237&reg=3&lang=2#:~:text=Ceremonial%20lamp%20being%20lit%20to,Marketplace%20the%20national%20procurement%20portal.

 

MINISTRY OF EXTERNAL AFFAIRS

https://indbiz.gov.in/govt-e-marketplace-launches-womaniya-initiative/

 

MINISTRY OF RURAL DEVELOPMENT

https://www.pib.gov.in/PressReleseDetailm.aspx?PRID=1620881&reg=3&lang=2

https://nrlm.gov.in/outerReportAction.do?methodName=showIndex#gsc.tab=0

 

SANSAD: LOK SABHA

https://www.commerce.gov.in/wp-content/uploads/2020/03/MOC_636848992668198129_LS-04-02-2019.pdf

 

WORLD BANK

https://documents1.worldbank.org/curated/en/099060425063724348/pdf/P177653-7547fc12-cde0-46aa-b682-8fd13b237aa2.pdf

 

OTHERS

https://gem.gov.in/resources/pdf/womaniya-flyer.pdf

https://mkp.gem.gov.in/search?q=womaniya

https://gem.gov.in/aboutus

https://gem.gov.in/womaniya

https://mkp.gem.gov.in/exclusive-estore-unique-seller-groups-womaniya-womaniya-handicrafts/search#/?q=womaniya

https://mkp.gem.gov.in/exclusive-estore-unique-seller-groups-womaniya-womaniya-grocery-and-pantry/search#/?q=womaniya

https://mkp.gem.gov.in/exclusive-estore-unique-seller-groups-womaniya-womaniya-office-accessories/search#/?q=womaniya

https://mkp.gem.gov.in/exclusive-estore-unique-seller-groups-womaniya-womaniya-handloom-textiles/search#/?q=womaniya

https://mkp.gem.gov.in/exclusive-estore-unique-seller-groups-womaniya-womaniya-personal-hygiene-and-care/search#/?q=womaniya

https://www.newsonair.gov.in/gem-promotes-transparency-inclusiveness-in-public-procurement-records-%E2%82%B94-lakh-crore-transactions/

https://gem.gov.in/training/training_module

https://wep.gov.in/

https://mpsrlm.mp.gov.in/uploads/files/SVEP.pdf

https://www.serp.telangana.gov.in/AboutUs/Serp_About.jsp

https://employmentnews.gov.in/newemp/MoreContentNew.aspx?n=Editorial&k=90385#:~:text=Self%2DHelp%20Groups%20or%20SHGs,carrying%20out%20social%20welfare%20programmes.

PRESS INFORMATION BUREAU
https://static.pib.gov.in/WriteReadData/specificdocs/documents/2025/mar/doc202532511101.pdf

https://www.pib.gov.in/factsheetdetails.aspx?id=148586&reg=3&lang=1

https://www.pib.gov.in/PressReleasePage.aspx?PRID=2227484&reg=3&lang=1

Click here to see pdf 

 

***

SK

(Explainer ID: 158580) आगंतुक पटल : 46
Provide suggestions / comments