• Sitemap
  • Advance Search
Economy

ബിസിനസ് സുഗമമാക്കുന്നതിന് ഡിജിറ്റൽ രൂപരേഖ

ബിസിനസ് പ്രവർത്തനങ്ങളും നിയന്ത്രണ കാര്യക്ഷമതയും സുഗമവും ഫലപ്രദവുമാക്കുന്നു

Posted On: 09 MAR 2026 11:21AM
  • ദേശീയ ഏകജാലക സംവിധാനം ആരംഭിച്ച ശേഷം 32 കേന്ദ്ര വകുപ്പുകളിലും 32 സംസ്ഥാനങ്ങളിലുമായി 8,29,750-ലധികം അനുമതികൾ നൽകി.
  • എംസിഎ21 സംവിധാനം 2021 മുതൽ 2025 വരെയുള്ള അഞ്ച് വർഷത്തിനിടെ ഏകദേശം 3.84 കോടി ഫയലിംഗുകൾ രേഖപ്പെടുത്തി.
  • ഉദ്യം പോർട്ടൽ 7.71 കോടി രജിസ്ട്രേഷനുകൾക്ക് സൗകര്യമൊരുക്കി, 33.97 കോടി തൊഴിലവസരങ്ങൽ സൃഷ്ടിച്ചു. (2026 ഫെബ്രുവരി 12 വരെ)
  • ജി.എസ്.ടി.എൻ പ്ലാറ്റ്‌ഫോം 2026 ജനുവരി വരെ 102.91 ലക്ഷം കോടി രൂപയുടെ പണമിടപാടുകൾ കൈകാര്യം ചെയ്തു.
  • ഗവൺമെൻ്റ്  ഇ-മാർക്കറ്റ്‌പ്ലേസ് 2026 സാമ്പത്തിക വർഷത്തിൽ (ഫെബ്രുവരി 12 വരെ) 4 ലക്ഷം കോടിയിലധികം ഓർഡർ മൂല്യവും, 60 ലക്ഷത്തിലധികം ഓർഡറുകളും രേഖപ്പെടുത്തി.
  • 2026 ജനുവരിയിൽ 28.33 ലക്ഷം കോടി മൂല്യമുള്ള 21.70 ബില്യൺ ഇടപാടുകൾ യു.പി.ഐ കൈകാര്യം ചെയ്തു.


ആമുഖം

ബിസിനസ് വളർച്ചയ്ക്കുള്ള ഒരു സുപ്രധാന എഞ്ചിനായി ഡിജിറ്റൽ പരിവർത്തനത്തെ സ്ഥാപിക്കുന്നതിലൂടെ ഇന്ത്യ സ്വന്തം സാമ്പത്തിക ഭൂമികയെ അടിസ്ഥാനപരമായി പുനർ രൂപകൽപ്പന ചെയ്യുകയാണ്. ബിസിനസ് ചെയ്യുന്നത് സുഗമമാക്കുന്നതിനുള്ള സുസ്ഥിര പ്രതിബദ്ധതയുടെ ഭാഗമായി, നിയന്ത്രണങ്ങൾ ലളിതമാക്കുന്നതിനും സുതാര്യത വർദ്ധിപ്പിക്കുന്നതിനും വിവിധ മേഖലകളിലുടനീളം സ്ഥാപനപരമായ കാര്യക്ഷമത ശക്തിപ്പെടുത്തുന്നതിനുമായി സർക്കാർ വിപുലമായ പരിഷ്കാരങ്ങളും സംരംഭങ്ങളും നടപ്പിലാക്കിവരുന്നു. സുഗമമായ ബിസിനസ് രജിസ്ട്രേഷൻ മുതൽ തത്സമയ പണമിടപാട് സംവിധാനം വരെ, ഇന്ത്യയുടെ ഡിജിറ്റൽ ആവാസവ്യവസ്ഥ, തുടക്കം മുതൽ ഒടുക്കം വരെയുള്ള ബിസിനസ്സ് പ്രവർത്തനത്തിൻ്റെ മുഴുവൻ ഘട്ടങ്ങളിലും അഭൂതപൂർവമായ വേഗതയിലും സുഗമമായും സ്ഥാപനങ്ങൾക്ക് മുന്നേറാൻ കഴിയുമെന്ന് ഉറപ്പാക്കുന്നു. സംയോജിത പ്ലാറ്റ്‌ഫോമുകളിലൂടെ കേന്ദ്ര, സംസ്ഥാന തല പരിഷ്കാരങ്ങളെ ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലേക്ക് സമന്വയിപ്പിക്കുന്നതിലൂടെ, വിവിധ വകുപ്പുകൾക്കിടയിൽ തടസ്സരഹിതമായി ഡാറ്റ പ്രവഹിക്കുന്ന ഒരു ലോകോത്തര സംവിധാനമാണ് ഇന്ത്യ ഒരുക്കിയിരിക്കുന്നത്. ഇതുവഴി ബിസിനസ് നടത്തുന്നതിന് വേണ്ട സമയവും ചെലവും ഗണ്യമായി കുറയുന്നു.

ഈ പരിഷ്കാരങ്ങളുടെ സ്വാധീനം ഇന്ത്യയിൽ വർധിച്ചുവരുന്ന നിക്ഷേപ പ്രവാഹങ്ങളിലും സംരംഭങ്ങളുടെ വ്യാപനത്തിലും വ്യക്തമായി പ്രതിഫലിക്കുന്നു. രാജ്യം സ്വന്തം ഡിജിറ്റൽ വ്യാപാരവും ലോജിസ്റ്റിക്സ് സംവിധാനങ്ങളും അനുദിനം ശക്തിപ്പെടുത്തുമ്പോൾ, വ്യവസായങ്ങൾക്ക് സുരക്ഷിതവും കാര്യക്ഷമവും കൂടുതൽ ലാഭകരവുമായ ലക്ഷ്യസ്ഥാനമെന്ന നിലയിലുള്ള ഇന്ത്യയുടെ സ്ഥാനം ഊട്ടിയുറപ്പിക്കപ്പെടുന്നു.

ബിസിനസ് രജിസ്ട്രേഷനും നിയന്ത്രണ ചട്ടക്കൂടും

ഇന്ത്യയുടെ വിപുലമായ ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ ബിസിനസ് രജിസ്ട്രേഷൻ എളുപ്പമാക്കുന്നു, പുതിയ സംരംഭങ്ങൾ ആരംഭിക്കാൻ ഏറ്റവും സൗകര്യപ്രദമായ അന്തരീക്ഷം സൃഷ്ടിക്കുന്നു. കേന്ദ്രതലത്തിലുള്ള ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളും സംസ്ഥാനതല പരിഷ്കാരങ്ങളും ഏകീകരിക്കുന്നതിലൂടെ, ഇന്ത്യ സംരംഭകർക്കും ബിസിനസുകാർക്കും വളർച്ചയിലേക്കുള്ള കാര്യക്ഷമവും സുതാര്യവും വിശ്വസനീയവുമായ കവാടം തുറക്കുന്നു.

 

A close-up of a sign

 

 എംസിഎ21 വേർഷൻ 3

ഇന്ത്യയുടെ കോർപ്പറേറ്റ് ഭൂമികയിൽ വിപ്ലവകരമായ പരിവർത്തനങ്ങൾ സൃഷ്ടിക്കുകയാണ് MCA21 പദ്ധതി. സുതാര്യതയും ബിസിനസ്സ് കാര്യക്ഷതയും ഗണ്യമായി വർദ്ധിപ്പിക്കുന്ന ഭാവിസജ്ജമായ, എഐ അധിഷ്ഠിത സംരംഭമാണിത്. 2006 മുതൽ കമ്പനികളും എൽഎൽപികളും സംബന്ധിച്ച രജിസ്ട്രിയും ഇൻകോർപ്പറേഷൻ സേവനങ്ങളും ആദ്യന്തം നൽകുന്നതിനായി ഈ പ്ലാറ്റ്‌ഫോം ഉപയോഗിച്ചുവരുന്നു. ഇ-സ്‌ക്രൂട്ടിനി, ഇ-അഡ്ജുഡിക്കേഷൻ, ഇ-കൺസൾട്ടേഷൻ, അനുവർത്തന കൈകാര്യ സംവിധാനം, എംസിഎ ലാബ് തുടങ്ങിയ നൂതന സവിശേഷതകൾ MCA21 വേർഷൻ 3 സംയോജിപ്പിക്കുന്നു. കൂടാതെ, MCA21 V3-ൽ ഒരു കോഗ്നിറ്റീവ് ചാറ്റ് ബോട്ട് അധിഷ്ഠിത ഹെൽപ്പ്‌ഡെസ്‌ക്, മൊബൈൽ ആപ്പുകൾ, സംവേദനാത്മക ഉപയോക്തൃ ഡാഷ്‌ബോർഡുകൾ, UI/UX സാങ്കേതികവിദ്യകൾ ഉപയോഗിച്ചുള്ള മെച്ചപ്പെടുത്തിയ ഉപയോക്തൃ അനുഭവം, API-കൾ മുഖേനയുള്ള അനായാസ ഡാറ്റ വ്യാപനം എന്നിവയുണ്ട്.

ആപ്ലിക്കേഷൻ പ്രോഗ്രാമിംഗ് ഇൻ്റർഫേസ്

പരസ്പരം സംവദിക്കാനും ഒരുമിച്ച് പ്രവർത്തിക്കാനും വ്യത്യസ്ത സിസ്റ്റങ്ങളെ പ്രാപ്തമാക്കുന്ന ഒരു പാലം പോലെയാണ് API പ്രവർത്തിക്കുന്നത്. ഇത് സോഫ്റ്റ്‌വെയറുകൾക്ക് കണക്റ്റ് ചെയ്യാനും, ഡാറ്റ കരഗതമാക്കാനും വിവിധ സംവിധാനങ്ങൾ  ഉപയോഗിക്കാനും സൗകര്യമൊരുക്കുന്നു. വിവരങ്ങൾ തിരയുക, വിശദാംശങ്ങൾ വീണ്ടെടുക്കുക, ഡാറ്റ സമർപ്പിക്കുക, രേഖകൾ അപ്ഡേറ്റ് ചെയ്യുക, പ്രവർത്തനങ്ങൾ ആരംഭിക്കുക തുടങ്ങിയവ  അനുവദിക്കുന്നു.
 
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ (2021-2025), ഏകദേശം 3.84 കോടി ഫയലിംഗുകൾ നടത്തിയിട്ടുണ്ട്. കൂടാതെ, സിസ്റ്റത്തിലേക്ക് പ്രവേശിക്കുന്ന ഉപയോക്താക്കളുടെ ഐഡൻ്റിറ്റി പരിശോധിക്കുന്നതിനായി ISO 27001 മാനദണ്ഡങ്ങളും മൾട്ടി-ഫാക്ടർ പ്രാമാണീകരണവും പാലിച്ചുകൊണ്ട് സമർപ്പിക്കുന്ന വിവരങ്ങളുടെ സുരക്ഷയും രഹസ്യസ്വഭാവവും ഉറപ്പാക്കുന്നു.

ISO 27001 മാനദണ്ഡങ്ങൾ

വ്യത്യസ്ത വലിപ്പത്തിലും മേഖലകളിലുമുള്ള സ്ഥാപനങ്ങൾക്ക് വിവരസുരക്ഷാ പരിപാലന സംവിധാനം (ISMS) സ്ഥാപിക്കുന്നതിനും നടപ്പിലാക്കുന്നതിനും പരിപാലിക്കുന്നതിനും തുടർച്ചയായി മെച്ചപ്പെടുത്തുന്നതിനുമുള്ള ചട്ടക്കൂട് ISO 27001 നൽകുന്നു. അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ട മികച്ച രീതികൾക്കും മാനദണ്ഡങ്ങൾക്കും അനുസൃതമായി ഡാറ്റ സുരക്ഷാ സംബന്ധമായ അപകടസാധ്യതകൾ കൈകാര്യം ചെയ്യുന്നതിനുള്ള ശക്തമായ ഒരു സംവിധാനം ഒരു സ്ഥാപനം നടപ്പിലാക്കിയിട്ടുണ്ടെന്ന് ISO 27001 തെളിയിക്കുന്നു.
 
MCA21 പോർട്ടലുമായി ബന്ധപ്പെട്ട പരാതികളും പ്രശ്നങ്ങളും കൈകാര്യം ചെയ്യുന്നതിനായി ഒരു ഹെൽപ്പ്‌ഡെസ്‌ക് സംവിധാനം സജ്ജീകരിച്ചിട്ടുണ്ട്. 2025–26 സാമ്പത്തിക വർഷത്തിൽ (2026 ജനുവരി 31 വരെ) ആകെ 316,877 ഹെൽപ്പ്‌ഡെസ്‌ക് ടിക്കറ്റുകൾ പോർട്ടലിൽ ലഭിച്ചു, ഇതിൽ ഏകദേശം 98% പ്രശ്നങ്ങളും വിജയകരമായി പരിഹരിച്ചു.

ഉദ്യം രജിസ്ട്രേഷൻ പോർട്ടൽ

2026 ഫെബ്രുവരി 12 വരെയുള്ള കാലയളവിൽ, 7.71 കോടിയിലധികം സുഗമമായ രജിസ്ട്രേഷനുകളിലൂടെ ഉദ്യം പോർട്ടൽ 33.97 കോടി തൊഴിലവസരങ്ങൾ സൃഷ്ടിച്ചു.

സൗജന്യവും കടലാസ് രഹിതവും സ്വയം പ്രഖ്യാപന അധിഷ്ഠിതവുമായ സംവിധാനം വാഗ്ദാനം ചെയ്യുന്നതിലൂടെ ഇന്ത്യയിലെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളെ സംബന്ധിച്ചിടത്തോളം (എംഎസ്എംഇ) ബിസിനസ്സ് സുഗമമാക്കുന്നതിനുള്ള സംവിധാനത്തിൻ്റെ പ്രതീകമായി ഉദ്യം പോർട്ടൽ മാറിയിരിക്കുന്നു. കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ്  (CBDT), GSTN (ജിഎസ്ടി നെറ്റ്‌വർക്ക്) ഡാറ്റാബേസുകളുമായി കാര്യക്ഷമമായി സമന്വയിപ്പിച്ച് ഭരണപരമായ തടസ്സങ്ങൾ ഒഴിവാക്കി പൂർണ്ണമായും ഡോക്യുമെൻ്റേഷൻ രഹിതമായ ഡിജിറ്റൽ അനുഭവം ലഭ്യമാക്കുന്നു.

ബിസിനസ് റിഫോംസ് ആക്ഷൻ പ്ലാനും (BRAP) ജില്ലാ തല പരിഷ്കാരങ്ങളും

ശക്തമായ ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങളുടെ പിന്തുണയോടെ, ബിസിനസ് റിഫോംസ് ആക്ഷൻ പ്ലാൻ (BRAP) മുഖേന സർക്കാർ ബിസിനസ്സ് സുഗമമാക്കൽ പരിഷ്കാരങ്ങളെ കൂടുതൽ ശക്തിപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനങ്ങളിലെമ്പാടുമുള്ള നിയന്ത്രണ ആവശ്യകതകൾ താരതമ്യം ചെയ്യുന്നതിനും അനുവർത്തന ഭാരം കുറയ്ക്കുന്നതിനും ബിസിനസ്സ് സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുമായാണ് BRAP രൂപകൽപ്പന ചെയ്തിരിക്കുന്നത്.

സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും സുതാര്യത വർധിപ്പിക്കുക, നിയന്ത്രണ നടപടികൾ ലളിതമാക്കുക, സേവന വിതരണം മെച്ചപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെ 2015 മുതൽ, സർക്കാർ ബിസിനസ്സ് റീഫോംസ് ആക്ഷൻ പ്ലാൻ (BRAP) നടപ്പിലാക്കി വരുന്നു. നാളിതുവരെ, BRAP-ൻ്റെ 7 പതിപ്പുകൾ പൂർത്തിയായിട്ടുണ്ട്. 2025 നവംബർ 11-ന് എട്ടാമത്തെ പതിപ്പായ BRAP 2026 ഔദ്യോഗികമായി സമാരംഭിച്ചു. അടിസ്ഥാനതലത്തിൽ പരിഷ്കാരങ്ങൾ കൂടുതൽ ശക്തമാക്കുന്നതിനായി, വ്യവസായ-ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പ് (DPIIT) ജില്ലാ തലത്തിൽ ബിസിനസ്സ് സുഗമമാക്കൽ ശക്തിപ്പെടുത്താൻ ജില്ലാതലത്തിൽ ബിസിനസ് പരിഷ്കരണ പ്രവർത്തന പദ്ധതിയും (D-BRAP)  ആരംഭിച്ചിട്ടുണ്ട്. BRAPയുടെ ഭാഗമായി സംസ്ഥാനങ്ങൾ കൈവരിച്ച ചില പ്രധാന നേട്ടങ്ങൾ ഇനിപ്പറയുന്നു:

BRAP മുഖേന സംസ്ഥാനങ്ങൾ കൈവരിച്ച നേട്ടങ്ങൾ

കേരളം

 

  • BRAP 2022 സർവേയിൽ ബിസിനസ്സ്, പൗര കേന്ദ്രീകൃത പരിഷ്കാരങ്ങൾക്ക് കീഴിൽ ആസ്പൈറർ (സ്കോർ 70% ൽ താഴെ), BRAP 2024 ൽ ഫാസ്റ്റ് മൂവേഴ്‌സ് (സ്കോർ 70%-80%)
  • ബിസിനസ്സ് രജിസ്ട്രേഷൻ നടപടികൾ ലളിതമാക്കി.
  • ഭൂമിയുമായി ബന്ധപ്പെട്ട നടപടികളും നികുതി പ്രക്രിയകളും ഡിജിറ്റലൈസ് ചെയ്തു.
  • പാരിസ്ഥിതിക അനുമതികൾ ലളിതമാക്കി, വിപുലമായ പുനരുപയോഗ ഊർജ്ജ സ്വീകാര്യത പ്രോത്സാഹിപ്പിച്ചു, കാർബൺ-ന്യൂട്രൽ ഗ്രാമപഞ്ചായത്തുകൾക്ക് പ്രോത്സാഹനമേകി, ജലാശയങ്ങളുടെ പുനരുജ്ജീവന പ്രവർത്തനങ്ങൾ നടപ്പാക്കി.


ഉത്തർ പ്രദേശ്
 

  • BRAP 2022നും BRAP 2024നും നടന്ന സർവേകളിൽ ആസ്പൈറർ വിഭാഗത്തിൽ.
  • ബിസിനസ്സ് എൻട്രിയിൽ മികവ് പുലർത്തി (15 മിനിറ്റ് രജിസ്ട്രേഷനുകൾ)
  • തൊഴിൽ അധിഷ്ഠിത മേഖലകളിൽ 40% അനുവർത്തന നടപടികൾ ലഘൂകരിച്ചു.
  • ഭൂ ഭരണ നിർവ്വഹണ മേഖലയിൽ ഇടപാടുകൾ 50% വേഗത്തിലാക്കി.
  • 25 മേഖലകളിലായി മൊത്തം 434 പരിഷ്കാരങ്ങൾ നടപ്പാക്കി.


തമിഴ്നാട്
 

  • BRAP 2022യും BRAP 2024യും നടത്തിയ സർവേകളിൽ ആസ്പൈറർ വിഭാഗത്തിൽ.
  • ഏകജാലക സംവിധാനം അവതരിപ്പിച്ചു.
  • ഭൂമിസംബന്ധമായ പരിഷ്കാരങ്ങളോടൊപ്പം അനുമതികൾ ഡിജിറ്റലൈസ് ചെയ്തു.
  • സൗരോർജ്ജ പാർക്കുകൾക്കും ഡീകാർബണൈസേഷൻ പദ്ധതികൾക്കും പ്രോത്സാഹനമേകി.
  • വ്യാവസായിക മലിനജല ശുദ്ധീകരണ സംവിധാനങ്ങളുടെ കാര്യക്ഷമമായ നിരീക്ഷണം നടപ്പാക്കി.


ആന്ധ്ര പ്രദേശ്

  • BRAP 2022 സർവേയിൽ ബിസിനസ്, പൗര കേന്ദ്രീകൃത പരിഷ്കാരങ്ങളും BRAP 2024 ൽ ഫാസ്റ്റ് മൂവേഴ്‌സും നടപ്പിലാക്കി
  • വ്യാവസായിക അനുമതികൾക്കായി ഏകജാലക സംവിധാനം നടപ്പാക്കി.
  • ഭൂമി രജിസ്ട്രേഷൻ ഓൺലൈനാക്കി.
  • ഇ-പാരിസ്ഥിതിക അനുമതികൾ ആരംഭിച്ചു.
  • സ്ഥാപനങ്ങൾ അനുമതികൾക്കായി അപേക്ഷിക്കാനും അംഗീകാരങ്ങളുടെ നില ഡിജിറ്റലായി നിരീക്ഷിക്കാനും കഴിയുന്ന തരത്തിൽ ഓൺലൈൻ കൺസെൻ്റ് മാനേജ്‌മെൻ്റ് ആൻഡ് മോണിറ്ററിംഗ് സിസ്റ്റം വിപുലീകരിച്ചു.


മധ്യ പ്രദേശ്

  • BRAP 2022 സർവേയിൽ ബിസിനസ്, പൗര കേന്ദ്രീകൃത പരിഷ്കാരങ്ങളിൽ ആസ്പൈറർ വിഭാഗത്തിൽ; BRAP 2024-ൽ ഫാസ്റ്റ് മൂവേഴ്‌സ് വിഭാഗത്തിൽ.
  • ദേശീയ പോർട്ടലുകളുമായി ഏകീകരണം നടപ്പാക്കി.
  • ഭൂമി അനുവദിക്കൽ ലളിതമാക്കി.
  • കുറഞ്ഞ നിരക്കിൽ ഉപയോഗിക്കാൻ സുസജ്ജമായ വ്യാവസായിക സൗകര്യങ്ങൾ ലഭ്യമാക്കി.


 SPICe+ ഫോം

സംയോജിത വെബ് ഫോമായ SPICe+ ഫോം, 3 കേന്ദ്ര സർക്കാർ മന്ത്രാലയങ്ങളുടെയും വകുപ്പുകളുടെയും 3 സംസ്ഥാന സർക്കാരുകളുടെയും (മഹാരാഷ്ട്ര, കർണാടക, പശ്ചിമ ബംഗാൾ), എൻസിടി - ഡൽഹിയുടെയും 11 സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നു. ഇന്ത്യയിൽ ഒരു ബിസിനസ്സ് ആരംഭിക്കുന്നതിനുള്ള നിരവധി നടപടിക്രമങ്ങളും സമയവും ചെലവും ഈ ഫോം ലാഭിക്കുന്നു. ഇത് 10 അവശ്യ നടപടിക്രമങ്ങൾ ഏകീകരിച്ചിരിക്കുന്നു - ഇതിൽ ഉൾപ്പെടുന്നവ

 

  • കമ്പനി രജിസ്ട്രേഷൻ
  • DIN അനുവദിക്കൽ
  • PAN അനുവദിക്കൽ
  • TAN അനുവദിക്കൽ
  • ESIC രജിസ്ട്രേഷൻ അനുവദിക്കൽ
  • EPFO രജിസ്ട്രേഷൻ അനുവദിക്കൽ
  • പ്രൊഫഷൻ ടാക്‌സ് രജിസ്ട്രേഷൻ (മഹാരാഷ്ട്ര, കര്‍ണാടക, വെസ്റ്റ് ബംഗാൾ), ബാങ്ക് അക്കൗണ്ട് അനുവദിക്കൽ
  • GSTIN അനുവദിക്കൽ (അപേക്ഷ നൽകിയിട്ടുണ്ടെങ്കിൽ)
  • ഡൽഹിയിൽ പുതുതായി രൂപീകരിക്കുന്ന കമ്പനികളുടെ കടകളുടെയും ഓഫീസുകളുടെയും പ്രാരംഭ രജിസ്ട്രേഷൻ.


കമ്പനികളുടെ സുഗമമായ രജിസ്ട്രേഷൻ സാധ്യമാക്കുംവിധം ഓൺ-സ്ക്രീൻ ഫയലിംഗും, തത്സമയ ഡാറ്റാ സാധൂകരണവും ഉൾക്കൊള്ളുന്ന കാര്യക്ഷമമായ സംവിധാനം.

ഏകീകൃത അനുമതികളും പാരിസ്ഥിതിക അംഗീകാരങ്ങളും

കേന്ദ്ര, സംസ്ഥാന തലങ്ങളിലെ അംഗീകാരങ്ങൾ ഡിജിറ്റൈസ് ചെയ്തുകൊണ്ട് ഇന്ത്യ സ്വന്തം ഭരണനിർവ്വഹണ ചട്ടക്കൂടിനെ പരിവർത്തനം ചെയ്തു. ഏകീകൃത ഏകജാലക പോർട്ടലുകൾ മുഖേന, ബിസിനസ്സുകൾക്ക് നിയമാനുസൃത പ്രക്രിയകൾ ഇലക്ട്രോണിക് രീതിയിൽ വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയും. തദ്വാരാ സമാനതകളില്ലാത്ത സുതാര്യതയും പ്രവർത്തന വേഗതയും കൈവരിക്കാം.

ദേശീയ ഏകജാലക സംവിധാനം (NSWS)

 ബിസിനസ്സ് ആവശ്യകതകൾ അനുസരിച്ചുള്ള അനുമതികൾ തിരിച്ചറിയാനും അപേക്ഷിക്കാനും മാർഗനിർദേശമൊരുക്കുന്ന ഒരു ഡിജിറ്റൽ പ്ലാറ്റ്‌ഫോമാണ് ദേശീയ ഏകജാലക സംവിധാനം (NSWS). അനുമതികൾക്കുള്ള സമയപരിധി കുറയ്ക്കുകയും, ഡോക്യുമെൻ്റ് റിപ്പോസിറ്ററി സുരക്ഷിതമാക്കുകയും, ഒരൊറ്റ ഡിജിറ്റൽ ഗേറ്റ്‌വേയിലൂടെ അതിവേഗ അന്വേഷണ മാനേജ്‌മെൻ്റ് നടപ്പാക്കുകയും ചെയ്യുന്നതിനുള്ള പ്രധാന പരിഷ്കാരമായി ഇത് ഉയർന്നു വന്നിട്ടുണ്ട്. ഇത് 32 കേന്ദ്ര വകുപ്പുകളും 32 സംസ്ഥാന സർക്കാരുകളും ഉൾപ്പെടുന്ന അംഗീകാര പ്രക്രിയകളെ ഏകീകരിക്കുന്നു, കൂടാതെ 698 കേന്ദ്ര അനുമതികൾക്കും 7435 സംസ്ഥാന അനുമതികൾക്കും പ്രവേശനം നൽകുന്നു. ആരംഭിച്ച ശേഷം NSWS 8,29,750-ലധികം അംഗീകാരങ്ങൾ നൽകിയിട്ടുണ്ട്.

സുതാര്യത വർദ്ധിപ്പിക്കുന്നതിനും ചെലവ് കുറയ്ക്കുന്നതിനും അനുവർത്തനം ലളിതമാക്കുന്നതിനുമുള്ള മറ്റ് ഏകജാലക ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളും സർക്കാർ ആരംഭിച്ചിട്ടുണ്ട്.

മറ്റ് ഏകജാലക ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ

PARIVESH (പ്രോ-ആക്റ്റീവ് ആൻഡ് റെസ്പോൺസീവ് ഫസിലിറ്റേഷൻ ബൈ ഇൻ്ററാക്ടീവ്, വിർച്വസ് ആൻഡ് എൻവയൺമെൻ്റൽ സിംഗിൾ വിൻഡോ ഹബ്) 3.0

  • പരിസ്ഥിതി അനുമതികൾക്കും ശേഷമുള്ള അനുവർത്തന നിരീക്ഷണത്തിനും.
  • സുതാര്യത, പ്രവചനക്ഷമത, കാര്യക്ഷമത എന്നിവ വർദ്ധിപ്പിക്കുന്നതിന് അടിസ്ഥാന ഡാറ്റ, വനവത്ക്കരണ ഭൂ ബാങ്കുകൾ, അന്തർ-മന്ത്രാലയ ഡാഷ്‌ബോർഡുകൾ, എഐ അധിഷ്ഠിത പിന്തുണ എന്നിവ ഇത് സമന്വയിപ്പിക്കുന്നു.


ഇ-ഗ്രാം സ്വരാജ് പോർട്ടൽ
 

  • ഗ്രാമപഞ്ചായത്ത് വികസന പദ്ധതി മുഖേന ഏറ്റെടുക്കുന്ന പ്രവർത്തനങ്ങൾക്കൊപ്പം സർപഞ്ച്/സെക്രട്ടറി, ജനസംഖ്യാശാസ്‌ത്രം, ധനകാര്യം, ആസ്തികൾ എന്നിവയുടെ വിശദാംശങ്ങൾ ഉൾപ്പെടെ, ഗ്രാമപഞ്ചായത്തിൻ്റെ സമ്പൂർണ്ണ വിവരങ്ങൾ ഉൾക്കൊള്ളുന്ന ഒരു ഏകജാലകം സംവിധാനം.
  • ഒരു ഏകീകൃത റിപ്പോർട്ടിംഗ്, ട്രാക്കിംഗ് പ്ലാറ്റ്‌ഫോമായി പ്രവർത്തിക്കുന്നതിലൂടെ, ഇത് വികേന്ദ്രീകൃത ആസൂത്രണം ശക്തിപ്പെടുത്തുകയും വികസന ഫണ്ട് വിനിയോഗത്തിൻ്റെ ഫലപ്രാപ്തി മെച്ചപ്പെടുത്തുകയും ചെയ്യുന്നു.



നികുതി, കസ്റ്റംസ്, വ്യാപാര സൗകര്യങ്ങൾ

ഇന്ത്യയുടെ ഡിജിറ്റൈസ് ചെയ്ത സാമ്പത്തിക, വ്യാപാര അടിസ്ഥാന സൗകര്യങ്ങൾ സുഗമമായ ചരക്ക് നീക്കത്തിനും കൂടുതൽ കാര്യക്ഷമമായ നികുതി അനുവർത്തനത്തിനും വഴിയൊരുക്കുന്നതിലൂടെ ബിസിനസ്സ് മത്സരക്ഷമത വർദ്ധിപ്പിക്കുന്നു. അംഗീകാരങ്ങളും നിരീക്ഷണ സംവിധാനങ്ങളും അതിവേഗ ഡിജിറ്റൽ ഗേറ്റ്‌വേകളിലേക്ക് മാറ്റുന്നതിലൂടെ, പരമ്പരാഗത തടസ്സങ്ങൾ നീക്കി സുതാര്യമായ വ്യാപാര അന്തരീക്ഷത്തിലേക്ക് നയിച്ചു.

 

A diagram of a company's customs
 

ജിഎസ്ടി നെറ്റ്‌വർക്ക് (GSTN)

രാജ്യത്ത് ഇതുവരെ നടപ്പിലാക്കിയതിൽ വച്ച് ഏറ്റവും വലിയ പരോക്ഷ നികുതി പരിഷ്കരണമാണ് GST (ചരക്ക് സേവന നികുതി), വൈവിധ്യമാർന്ന നികുതി ഭൂമികയെ കാര്യക്ഷമമായ ഒരൊറ്റ സംവിധാനത്തിലേക്ക് ഇത് ഏകീകരിച്ചു. ഡിജിറ്റൽ പിന്തുണയോടെ, GSTN പ്ലാറ്റ്‌ഫോം ഒരു കോടിയിലധികം നികുതിദായകർക്ക് ഒരു ഏകീകൃത ഇൻ്റർഫേസ് നൽകുന്നു. ഇത് അനായാസമായ ബി2ബി ഇലക്ട്രോണിക് ഇൻവോയ്‌സിംഗ് ഉറപ്പാക്കുന്നു. 2026 ജനുവരി വരെ പോർട്ടൽ മുഖേന 102.91 ലക്ഷം കോടിയിലധികം പണമിടപാടുകൾ  കൈകാര്യം ചെയ്തു. ഈ ഓട്ടോമേറ്റഡ് ആവാസവ്യവസ്ഥ സുതാര്യവും കാര്യക്ഷമവുമായ ഒരു സാമ്പത്തിക ചട്ടക്കൂട് വളർത്തിയെടുക്കുന്നു.

ഇ-വേ ബിൽ

വിവിധ സംസ്ഥാനതല പെർമിറ്റുകൾക്ക് പകരം ഒരൊറ്റ ഇലക്ട്രോണിക് രേഖ ഉപയോഗിച്ച് ചരക്ക് നീക്കം സാധ്യമാക്കുന്ന ഇ-വേ ബിൽ സംവിധാനം ഇന്ത്യയിലെ ചരക്ക് നീക്കത്തിൽ വിപ്ലവം സൃഷ്ടിച്ചു. ഈ പരിഷ്കരണം സ്ഥിര അതിർത്തി ചെക്ക് പോസ്റ്റുകൾ നീക്കം ചെയ്യാൻ സഹായിച്ചു. ഗതാഗത സമയം ഗണ്യമായി കുറച്ചു, നികുതി പാലനം മെച്ചപ്പെടുത്തി. 2025 ഏപ്രിൽ മുതൽ ഡിസംബർ വരെ ഇ-വേ ബിൽ വർഷം തോറും 21% വർദ്ധിച്ചു, ഇത് ജിഎസ്ടിക്ക് കീഴിലുള്ള ശക്തമായ വളർച്ച സൂചിപ്പിക്കുന്നു.

ICEGATE (ഇന്ത്യൻ കസ്റ്റംസ് ഇലക്ട്രോണിക് ഗേറ്റ്‌വേ)

ഇന്ത്യൻ കസ്റ്റംസും വ്യാപാര സമൂഹവും തമ്മിലുള്ള എല്ലാ ഇലക്ട്രോണിക് ഇടപെടലുകളുടെയും കേന്ദ്രീകൃത ഹബ്ബായി ICEGATE വർത്തിക്കുന്നു. ഇ-ഫയലിംഗ്, ഓൺലൈൻ തിരുത്തലുകൾ, ഓൺലൈൻ നികുതി അടക്കൽ, പരാതി പരിഹാരം, വ്യാപാരികൾക്കായി സംയോജിത ചരക്ക് സേവന നികുതി (IGST) റീഫണ്ട് പ്രോസസ്സിംഗ് എന്നിവയുൾപ്പെടെ ഒട്ടേറെ സേവനങ്ങൾ ഇത് വാഗ്ദാനം ചെയ്യുന്നു. കസ്റ്റംസ് നടപടിക്രമങ്ങൾ കാര്യക്ഷമമാക്കുന്നതിലൂടെയും അതിർത്തി കടന്നുള്ള വ്യാപാരത്തിൽ സുതാര്യത പ്രോത്സാഹിപ്പിക്കുന്നതിലൂടെയും ICEGATE ബിസിനസ്സ് കൂടുതൽ സുഗമമാക്കുന്നു.

eCoO (എൻഹാൻസ്ഡ് സർട്ടിഫിക്കറ്റ് ഓഫ് ഒറിജിൻ) 2.0 സിസ്റ്റം

കയറ്റുമതി സ്ഥാപനങ്ങൾക്കുള്ള സർട്ടിഫിക്കേഷൻ പ്രക്രിയ ലളിതമാക്കിയും വ്യാപാരക്ഷമത മെച്ചപ്പെടുത്തിയും ബിസിനസ്സ് കൂടുതൽ സുഗമമാക്കുന്നതിനുള്ള ഒരു ഡിജിറ്റൽ അപ്‌ഗ്രേഡാണ് eCoO 2.0 സിസ്റ്റം. ഒരൊറ്റ IEC-ക്ക് കീഴിലുള്ള മൾട്ടി-യൂസർ ആക്‌സസ്, ആധാർ അധിഷ്ഠിത ഇ-സൈനിംഗ്, സ്വതന്ത്ര വ്യാപാര കരാർ (FTA) വിവരങ്ങളടങ്ങിയ സംയോജിത ഡാഷ്‌ബോർഡ് തുടങ്ങിയ ഉപയോക്തൃ-സൗഹൃദ സവിശേഷതകളോടെ, പ്ലാറ്റ്‌ഫോം തുടർച്ചയായ വ്യാപാര കാര്യക്ഷമത ഉറപ്പാക്കുന്നു. "ഇൻ-ല്യൂ" ഒറിജിൻ സർട്ടിഫിക്കറ്റിനായി എളുപ്പത്തിലുള്ള ഓൺലൈൻ അപേക്ഷകൾ അനുവദിക്കുന്നതിലൂടെ, ലളിതവും സുതാര്യവുമായ ഒരു അന്തരീക്ഷം സിസ്റ്റം ഉറപ്പാക്കുന്നു.

TReDS (ട്രേഡ് റിസീവബിൾസ് ഡിസ്കൗണ്ടിംഗ് സിസ്റ്റം)

സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ‌ക്ക് അവരുടെ ഇൻവോയ്‌സുകൾ (ട്രേഡ് റിസീവബിൾസ്) ഒന്നിലധികം ധനകാര്യ സ്ഥാപനങ്ങൾക്ക് വിൽക്കാനോ കിഴിവ് നൽകാനോ അനുവദിക്കുന്നതിലൂടെ വേഗത്തിൽ പണം നേടാൻ സഹായിക്കുന്ന ഒരു ഓൺലൈൻ സംവിധാനമാണ് TReDS. ഈ എംഎസ്എംഇകൾക്ക് നൽകാനുള്ള പണം കോർപ്പറേറ്റ് കമ്പനികളിൽ നിന്നോ, മറ്റ് വാങ്ങുന്നവരിൽ നിന്നോ, സർക്കാർ വകുപ്പുകളിൽ നിന്നോ, പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്നോ (PSU-കൾ) ആകാം.

കേന്ദ്ര ബജറ്റിലെ (2026-27) TReDS
 
എംഎസ്എംഇ ധനലഭ്യത വർദ്ധിപ്പിക്കുന്നതിനായി, 2026-27 ലെ കേന്ദ്ര ബജറ്റ്, കേന്ദ്ര പൊതുമേഖലാ സംരംഭങ്ങളുടെ  തീർപ്പാക്കലുകൾക്ക് TReDS നിർബന്ധമാക്കാനും ഇൻവോയ്സ് ഡിസ്കൗണ്ടിംഗിനായി ഒരു ക്രെഡിറ്റ് ഗ്യാരണ്ടി സംവിധാനം അവതരിപ്പിക്കാനും നിർദ്ദേശിച്ചു. ഒപ്പം, GeM പോർട്ടലിനെ TReDS-മായി ബന്ധിപ്പിക്കുന്നത് വേഗത്തിലുള്ള ധനസഹായം സാധ്യമാക്കുന്നു, അതേസമയം TReDS ബിസിനസ്സുകൾക്ക് നൽകേണ്ട പണം ആസ്തി പിന്തുണയുള്ള സെക്യൂരിറ്റികളായി അവതരിപ്പിക്കുന്നു. ഇത് മെച്ചപ്പെട്ട തീർപ്പാക്കലിനായി ഒരു ദ്വിതീയ വിപണി വികസിപ്പിക്കാൻ സഹായിക്കും.


ട്രേഡ് കണക്ട് ഇ-പ്ലാറ്റ്‌ഫോം

ട്രേഡ് കണക്ട് ഇ-പ്ലാറ്റ്‌ഫോം, എംഎസ്എംഇകൾ ഉൾപ്പെടെയുള്ള എല്ലാ കയറ്റുമതിക്കാർക്കും സമഗ്രമായ അന്താരാഷ്ട്ര വ്യാപാര വിവരങ്ങളും സേവനങ്ങളും നൽകുന്നു. ഇത് അവർക്ക് ആഗോള വിപണികളിലേക്ക് സുഗമമായ പ്രവേശനം സാധ്യമാക്കുന്നു. വിദേശത്തുള്ള ഇന്ത്യൻ നയതന്ത്ര ദൗത്യങ്ങളുടെ സഹായത്തോടെ ആഗോള ഇറക്കുമതിക്കാർക്കും ഇന്ത്യൻ കയറ്റുമതിക്കാർക്കും മദ്ധ്യേ നേരിട്ട് ബന്ധം സ്ഥാപിക്കാൻ സഹായിക്കുന്നു. കയറ്റുമതിക്കാർക്ക് സർക്കാർ ഏജൻസികളുമായി സംവദിക്കുന്നതിനുള്ള ഒരൊറ്റ സമ്പർക്ക കേന്ദ്രമായി ഈ പ്ലാറ്റ്‌ഫോം പ്രവർത്തിക്കുന്നു. ഡിജിറ്റൽ പഠനം, വിവരങ്ങൾ, വ്യാപാര ഉൾക്കാഴ്ചകൾ എന്നിവയെല്ലാം ഒരു സംയോജിത പ്ലാറ്റ്‌ഫോമിൽ ലഭ്യമാക്കുന്നതിലൂടെ ഇത് അന്താരാഷ്ട്ര വ്യാപാരത്തെ ലളിതമാക്കുന്നു. നിലവിൽ, 28 ലക്ഷത്തിലധികം ഒറിജിൻ സർട്ടിഫിക്കറ്റുകൾ നൽകിയിട്ടുള്ള 19.25 ലക്ഷത്തിലധികം രജിസ്റ്റർ ചെയ്ത ഉപയോക്താക്കളുണ്ട് (2026 ഫെബ്രുവരി 12 വരെ).

 
ലോജിസ്റ്റിക്സും വിപണി പ്രവേശനവും  

ഇന്ത്യയുടെ വിപുലമായ ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ, സമഗ്ര ലോജിസ്റ്റിക്സ് ഏകോപനത്തിലൂടെയും വിപുലമായ ഇലക്ട്രോണിക് മാർക്കറ്റ് പ്രവേശനത്തിലൂടെയും ബിസിനസ്സ് അന്തരീക്ഷം ശക്തിപ്പെടുത്തുന്നു. ഈ കേന്ദ്രീകൃത പ്ലാറ്റ്‌ഫോമുകൾ സുതാര്യമായ സമ്പൂർണ്ണ പരിഹാരങ്ങളും കാര്യക്ഷമമായ വിതരണ ശൃംഖലകളും ഉറപ്പാക്കുന്നു,  ബിസിനസ്സ് സുഗമമാക്കുന്നതിനുള്ള രാജ്യത്തിൻ്റെ പ്രതിബദ്ധതയെ ശക്തിപ്പെടുത്തുന്നു.


പി എം ഗതിശക്തി ദേശീയ മാസ്റ്റർ പ്ലാൻ

സംയോജിത അടിസ്ഥാന സൗകര്യ ആസൂത്രണത്തിനും ബഹുമാതൃകാ കണക്റ്റിവിറ്റിക്കും വേണ്ടിയുള്ള ഒരു പരിവർത്തന സംരംഭമാണ് 2021 ഒക്ടോബറിൽ ആരംഭിച്ച പിഎം ഗതിശക്തി നാഷണൽ മാസ്റ്റർ പ്ലാൻ. ഏകീകൃതവും ഡാറ്റാധിഷ്ഠിതവുമായ പദ്ധതി ആസൂത്രണവും അടിസ്ഥാന സൗകര്യ പദ്ധതികളുടെ നിർവ്വഹണവും സാധ്യമാക്കുന്നതിന് 57 കേന്ദ്ര മന്ത്രാലയങ്ങളെയും സംസ്ഥാന-കേന്ദ്ര ഭരണ പ്രദേശങ്ങളെയും 1,700-ലധികം ഡാറ്റ ലെയറുകളുള്ള ഒരു ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ ഇത് സമന്വയിപ്പിക്കുന്നു.

പിഎം ഗതിശക്തി പബ്ലിക് ആൻഡ് യൂണിഫൈഡ് ജിയോസ്പേഷ്യൽ ഇൻ്റർഫേസ് സ്വകാര്യ പങ്കാളികൾക്ക് 230 ക്രമീകരിച്ച ഡാറ്റാസെറ്റുകൾ നൽകുന്നു, കൂടുതൽ അവബോധപൂർണ്ണമായ നിക്ഷേപ തീരുമാനങ്ങളെയും ലോജിസ്റ്റിക്സ് ആസൂത്രണ തന്ത്രങ്ങളെയും പിന്തുണയ്ക്കുന്നു. ഇതുവരെ, 27 സംസ്ഥാനങ്ങൾ സംസ്ഥാന ലോജിസ്റ്റിക്സ് നയങ്ങൾ വിജ്ഞാപനം ചെയ്തിട്ടുണ്ട്. കൂടാതെ 28 അഭിലാഷയുക്ത ജില്ലകൾ ഡിസ്ട്രിക്റ്റ് മാസ്റ്റർ പ്ലാൻ മൊഡ്യൂൾ ഉപയോഗിക്കുന്നു, സമീപഭാവിയിൽ 112 അഭിലാഷയുക്ത ജില്ലകളിലേക്കും ഇത് വ്യാപിപ്പിക്കും.

പിഎം ഗതിശക്തി നെറ്റ്‌വർക്ക് പ്ലാനിംഗ് ഗ്രൂപ്പ് (NPG) മുഖേന ഏകോപിത ആസൂത്രണം സ്ഥാപനവത്ക്കരിക്കപ്പെടുന്നു. പദ്ധതി ഘട്ടത്തിൽ ബഹുമാതൃകാ സംയോജനവും അവസാന തല കണക്റ്റിവിറ്റിയും ഉറപ്പാക്കുന്നു. 2026 ഫെബ്രുവരി വരെ, NPG 16.10 ലക്ഷം കോടി രൂപ മൂല്യമുള്ള 352 പദ്ധതികൾ വിലയിരുത്തി; 201 എണ്ണം അനുവദിച്ചു, അതിൽ 167 എണ്ണം നിർവ്വഹണത്തിൻ്റെ വിവിധ ഘട്ടങ്ങളിലാണ്.

ഗതാഗത ഇടനാഴികൾ, ലോജിസ്റ്റിക്സ് നോഡുകൾ, സാമ്പത്തിക മേഖലകൾ എന്നിവയുടെ സമഗ്രമായ വിലയിരുത്തൽ സാധ്യമാക്കുന്നതിലൂടെ, പദ്ധതികളുടെ കാലതാമസം കുറയ്ക്കുകയും, ആസ്തികളുടെ ആവർത്തനം തടയുകയും, രാജ്യത്തുടനീളമുള്ള ബഹുമാതൃകാ ചരക്ക് ഗതാഗതം ശക്തിപ്പെടുത്തുകയും, ബിസിനസ്സ് കൂടുതൽ സുഗമമാക്കുകയും ചെയ്യുന്നു.

നാഷണൽ ലോജിസ്റ്റിക്സ് പോർട്ടൽ (മറൈൻ)

കയറ്റുമതിക്കാർക്കും ഇറക്കുമതിക്കാർക്കും സേവന ദാതാക്കൾക്കും പൂർണ്ണ ലോജിസ്റ്റിക് പരിഹാരങ്ങൾ ലഭ്യമാക്കിക്കൊണ്ട് ബിസിനസ്സ് സുഗമമാക്കുന്നതിന് ഗണ്യമായി സഹായിക്കുന്ന ഒരു സമുദ്ര ഏകജാലക പ്ലാറ്റ്‌ഫോമാണ് നാഷണൽ ലോജിസ്റ്റിക്സ് പോർട്ടൽ (മറൈൻ). ഈ "ഓപ്പൺ പ്ലാറ്റ്‌ഫോം" ആഗോള മാനദണ്ഡങ്ങൾക്ക് അനുപൂരകമാണ്. G2G, G2B, B2B മോഡലുകൾ സംയോജിപ്പിച്ച് രേഖകളുടെ സുഗമമായ കൈമാറ്റവും വെസൽ ടെർമിനൽ ഗേറ്റ്, കണ്ടെയ്നർ ഫ്രൈറ്റ് സ്റ്റേഷൻ (CFS) ഗേറ്റ് ഇടപാടുകളുടെ തത്സമയ നിരീക്ഷണവും സുഗമമാക്കുന്നു. ഏകജാലക സർട്ടിഫിക്കേഷൻ ഉപകരണം മുഖേന CFS, ഷിപ്പിംഗ് ചാർജുകൾ എന്നിവയ്‌ക്കുള്ള ഡിജിറ്റൽ പേയ്‌മെൻ്റുകൾ സാധ്യമാക്കുന്നതിലൂടെ ഡിജിറ്റൽ സംരംഭകത്വത്തെ ഇന്ത്യ  ശക്തിപ്പെടുത്തുകയാണ്. ഒന്നിലധികം മൂല്യവർദ്ധിത സേവനങ്ങളും നൂതന പരിഹാരങ്ങളും തടസ്സരഹിതമായി  സൃഷ്ടിക്കാനും പ്രവർത്തിപ്പിക്കാനും കഴിയുന്ന ശക്തമായ ഒരു ആവാസവ്യവസ്ഥയാണ് ഈ സംയോജിത ഡിജിറ്റൽ പ്ലാറ്റ്‌ഫോം വിഭാവനം ചെയ്യുന്നത്.

ലോജിസ്റ്റിക്സ് ഡാറ്റ ബാങ്ക് (LDB 2.0)

ഡിജിറ്റലായി ശാക്തീകരിക്കപ്പെട്ട സമ്പദ്‌ വ്യവസ്ഥയിലേക്കുള്ള ഇന്ത്യയുടെ പ്രയാണത്തിൽ ഒരു സുപ്രധാന ചുവടുവയ്പ്പാണ് LDB 2.0. കണ്ടെയ്നർ, ട്രക്ക്, ട്രെയിലർ നമ്പറുകൾ ഉപയോഗിച്ച് റോഡ്, റെയിൽ, സമുദ്ര മേഖലകളിലുടനീളം നിർണായകമായ തത്സമയ നിരീക്ഷണവും ലോജിസ്റ്റിക്സിലെ ബഹുമാതൃകാ കാര്യക്ഷമതയും ദൃശ്യപരതയും മെച്ചപ്പെടുത്തുന്നു. അതുപോലെ തന്നെ ഏകീകൃത ലോജിസ്റ്റിക്സ് ഇൻ്റർഫേസ് പ്ലാറ്റ്‌ഫോം (ULIP) API-കളുമായുള്ള സംയോജനത്തിലൂടെ റെയിൽവേ FNR-കൾ നൽകുന്നു. ഇത് രാജ്യത്തിൻ്റെ ഡിജിറ്റൽ വ്യാപാര അടിസ്ഥാന സൗകര്യങ്ങളെ ഗണ്യമായി ശക്തിപ്പെടുത്തുന്നു.

തടസ്സങ്ങൾ തിരിച്ചറിയുന്നതിനായി സമുദ്രാന്തര കണ്ടെയ്നർ നിരീക്ഷണവും തത്സമയ കണ്ടെയ്നർ ഹീറ്റ്മാപ്പും അവതരിപ്പിക്കുന്നതിലൂടെ, LDB 2.0 ചെലവ് കുറയ്ക്കുകയും വിതരണ ശൃംഖല മാനേജ്‌മെൻ്റ് മെച്ചപ്പെടുത്തുകയും ചെയ്യുന്ന സുതാര്യവും ഡാറ്റാധിഷ്ഠിതവുമായ ഒരു ആവാസവ്യവസ്ഥ വളർത്തിയെടുക്കുന്നു. ഈ മുന്നേറ്റങ്ങൾ ബിസിനസ് സുഗമമാക്കുന്നതിനെ നേരിട്ട് പ്രോത്സാഹിപ്പിക്കുന്നു. ഇത് ഇന്ത്യയുടെ ലോജിസ്റ്റിക്സിനെ കൂടുതൽ കാര്യക്ഷമവും വിശ്വസനീയവുമാക്കുന്നു.

GeM (ഗവൺമെൻ്റ് ഇ-മാർക്കറ്റ്‌പ്ലേസ്)

വനിതാ സംരംഭകർ, സ്റ്റാർട്ടപ്പുകൾ, സൂക്ഷ്മ, ചെറുകിട സംരംഭങ്ങൾ (MSE), കരകൗശല വിദഗ്ധർ, സ്വയം സഹായ സംഘങ്ങൾ (SHG), ദിവ്യാംഗർ ഉൾപ്പെടെ രാജ്യത്തുടനീളമുള്ള വിൽപ്പനക്കാരെയും സേവന ദാതാക്കളെയും ബന്ധിപ്പിക്കുന്ന ഒരു ഡിജിറ്റൽ സംഭരണ സംവിധാനമായി GeM വളർന്നു. 2026 സാമ്പത്തിക വർഷത്തിൽ (2026 ഫെബ്രുവരി 12 വരെ) 4 ലക്ഷം കോടിയിലധികം ഓർഡർ മൂല്യവും 60 ലക്ഷത്തിലധികം ഓർഡർ വ്യാപ്തിയും നേടി GeM ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചു. 2021 ഡിസംബർ മുതൽ 2025 നവംബർ വരെ, 2,200+ കോടി മൂല്യമുള്ള 13,000-ത്തിലധികം വില്പനകൾ നടത്തി, 23,000+ രജിസ്റ്റർ ചെയ്ത ഉപഭോക്താക്കളെ സ്വാഗതം ചെയ്തു, 17,000-ത്തിലധികം ഉപഭോക്താക്കളുടെ പങ്കാളിത്തം സാധ്യമാക്കി.

 

A diagram of a solutionAI-generated content may be incorrect.

 

വേഗതയേറിയതും ചെലവ് കുറഞ്ഞതുമായ ഇടപാടുകൾക്കായി സാങ്കേതിക വിദ്യാധിഷ്ഠിത സംഭരണ പ്രക്രിയകൾ പ്ലാറ്റ്‌ഫോം സജ്ജമാക്കിയിട്ടുണ്ട്. ഇൻഷുറൻസ്, മാൻപവർ, മൈൻ ഡെവലപ്‌മെൻ്റ് ആൻഡ് ഓപ്പറേഷൻസ് (MDOs) പോലുള്ള പുതിയ സേവന മേഖലകളിലേക്ക് വിപുലീകരിച്ചട്ടുണ്ട്.

ONDC (ഡിജിറ്റൽ കൊമേഴ്‌സിനുള്ള ഓപ്പൺ നെറ്റ്‌വർക്ക്)

ഡിജിറ്റൽ അല്ലെങ്കിൽ ഇലക്ട്രോണിക് നെറ്റ്‌വർക്കുകൾ മുഖേനയുള്ള ചരക്കുകളുടെയും സേവനങ്ങളുടെയും കൈമാറ്റത്തിനുമായി തുറന്ന നെറ്റ്‌വർക്കുകൾ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള ഒരു സംരംഭമാണ് ഓപ്പൺ നെറ്റ്‌വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്‌സ് (ONDC). ഇന്ത്യയിലുടനീളമുള്ള വിൽപ്പനക്കാർ, വാങ്ങുന്നവർ, സേവന ദാതാക്കൾ എന്നിവർക്കും വിശിഷ്യാ ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് (MSME) ഒരു ന്യായവും തുല്യവുമായ ഒരു അവസരം സൃഷ്ടിക്കാൻ ഇത് ലക്ഷ്യമിടുന്നു. ഓപ്പൺ പ്രോട്ടോക്കോളുകൾ വളർത്തിയെടുക്കുന്നതിലൂടെയും കുത്തക പ്ലാറ്റ്‌ഫോമുകളിലുള്ള ആശ്രിതത്വം കുറയ്ക്കുന്നതിലൂടെയും, ഡിജിറ്റൽ കൊമേഴ്‌സ് ഭൂമികയിൽ നൂതനാശയങ്ങളും സർവ്വാശ്ലേഷിത്വവും പ്രോത്സാഹിപ്പിക്കാനും അതുവഴി ബിസിനസ്സ് സുഗമമാക്കാനും ONDC ലക്ഷ്യമിടുന്നു. ONDC നെറ്റ്‌വർക്കിൻ്റെ ഭൂമിശാസ്ത്രപരമായ കവറേജ് വികസിപ്പിക്കുന്നതിനായി 616+ നഗരങ്ങളിലായി വിൽപ്പനക്കാരും സേവന ദാതാക്കളും വ്യാപിച്ചിരിക്കുന്നു.

ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യങ്ങൾ

ഇന്ത്യയിലെ ഡിജിറ്റൽ  പൊതു അടിസ്ഥാന സൗകര്യങ്ങൾ (DPI) ജനങ്ങൾ, ബിസിനസ്സുകൾ, സർക്കാരുകൾ എന്നിവയ്ക്കിടയിൽ സുരക്ഷിതവും ഏകോപിതവുമായ ഇടപെടലുകൾ സാധ്യമാക്കുന്നു. ഈ സംയോജിത ആവാസവ്യവസ്ഥ പ്രവർത്തനപരമായ അസ്വസ്ഥതകൾ കുറയ്ക്കുകയും തൽക്ഷണവും സുരക്ഷിതവും സുതാര്യവുമായ ഡിജിറ്റൽ ഇടപെടലുകളിലൂടെ ബിസിനസ്സ് സുഗമമാക്കുകയും ചെയ്യുന്നു.

UPI (യൂണിഫൈഡ് പേയ്‌മെൻ്റ് ഇൻ്റർഫേസ്)

 



 

ഒരു മൊബൈൽ ആപ്ലിക്കേഷൻ മുഖേന ബാങ്ക് അക്കൗണ്ടുകൾക്കിടയിൽ തത്സമയ പണമിടപാടുകൾ സാധ്യമാക്കുന്ന പേയ്‌മെൻ്റ് സംവിധാനമാണ് UPI. ഒന്നിലധികം ബാങ്ക് അക്കൗണ്ടുകളെ ഒരൊറ്റ ആപ്പിൽ UPI ഒരുമിച്ചു ചേർക്കുന്നു, ഫണ്ട് ട്രാൻസ്ഫറുകൾ, മർച്ചൻ്റ് പേയ്‌മെൻ്റുകൾ, പിയർ-പിയർ പേയ്‌മെൻ്റ് തുടങ്ങിയ വിവിധ ഇടപാടുകളെ ഇത് പിന്തുണയ്ക്കുന്നു, ഡിജിറ്റൽ ഇടപാടുകളെ വേഗതയാർന്നതും സൗകര്യപ്രദവുമാക്കുന്നു. സുരക്ഷിതവും വേഗത്തിലുള്ളതുമായ പേയ്‌മെൻ്റുകൾ മുഖേന ബിസിനസ്സ് സുഗമമാക്കുന്നതിനും സ്വകാര്യത ഉറപ്പാക്കുന്നതിനും QR കോഡ് സൗകര്യം നൽകുന്നതിനും UPI പ്രോത്സാഹനമേകുന്നു. ഈ സംവിധാനം 691 ബാങ്കുകളെ ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ ബന്ധിപ്പിക്കുന്നു, ഏത് ബാങ്കാണ് ഉപയോഗിക്കുന്നതെന്ന വ്യത്യസമില്ലാതെ സുഗമമായി പണമിടപാടുകൾ നടത്താൻ സഹായിക്കുന്നു. 2026 ജനുവരിയിൽ മാത്രം 28.33 ലക്ഷം കോടി രൂപയുടെ 21.70 ബില്യൺ ഇടപാടുകൾ ഇത് കൈകാര്യം ചെയ്തു. മറ്റ് പൊതു ഡിജിറ്റൽ അടിസ്ഥാനസൗകര്യങ്ങളുമായുള്ള UPI ഇടപാട്, ചെലവുകൾ കുറയാൻ കാരണമാകുന്നു.

യുപിഐയുടെ അന്താരാഷ്ട്ര അംഗീകാരം

 

  • 2025 ജൂണിലെ അന്താരാഷ്ട്ര നാണയ നിധിയുടെ കണക്കുകൾ പ്രകാരം ലോകത്തിലെ ഏറ്റവും വലിയ റീട്ടെയിൽ ഫാസ്റ്റ്-പേയ്‌മെൻ്റ് സിസ്റ്റം (FPS) ആയി യൂണിഫൈഡ് പേയ്‌മെൻ്റ്സ് ഇൻ്റർഫേസിനെ (UPI) അംഗീകരിച്ചിരുന്നു.
  • ‘പ്രൈം ടൈം ഫോർ റിയൽ-ടൈം’ 2024 ലെ ACI വേൾഡ്‌വൈഡ് റിപ്പോർട്ട് അനുസരിച്ച്, ആഗോള തത്സമയ പണമിടപാട് സംവിധാനങ്ങളിൽ യുപിഐക്ക് ഏകദേശം 49% വിഹിതമുണ്ട്.
  • ദൈനംദിന ഇടപാടുകൾ കൈകാര്യം ചെയ്യുന്നതിൽ  യുപിഐ വിസയെ മറികടന്നു.
  • യുഎഇ, സിംഗപ്പൂർ, ഭൂട്ടാൻ, നേപ്പാൾ, ശ്രീലങ്ക, ഫ്രാൻസ്, മൗറീഷ്യസ്, ഖത്തർ എന്നിവയുൾപ്പെടെ 8-ലധികം രാജ്യങ്ങളിൽ യുപിഐ ഇപ്പോൾ പ്രവർത്തനക്ഷമമാണ്. ഇത് ഇന്ത്യയെ ഡിജിറ്റൽ പേയ്‌മെൻ്റുകളിൽ ആഗോള നേതൃത്വത്തിലേക്ക് ഉയർത്തുന്നു. അതിൻ്റെ വർദ്ധിച്ചുവരുന്ന അന്താരാഷ്ട്ര സ്വീകാര്യത പണമടവ് വർദ്ധിപ്പിക്കുകയും സാമ്പത്തിക ശാക്തീകരണം പ്രോത്സാഹിപ്പിക്കുകയും ആഗോള ഫിൻടെക് മേഖലയിൽ ഇന്ത്യയുടെ സ്ഥാനം ശക്തിപ്പെടുത്തുകയും ചെയ്യുന്നു.


cKYC (സെൻട്രൽ നോ യുവർ കസ്റ്റമർ) രജിസ്ട്രി

സാമ്പത്തിക മേഖലയിലെ ഉപഭോക്താക്കളുടെ KYC രേഖകളുടെ കേന്ദ്രീകൃത ശേഖരമാണ് cKYC രജിസ്ട്രി. ഏകീകൃത KYC മാനദണ്ഡങ്ങളും മേഖലയിലുടനീളം KYC രേഖകളുടെ പരസ്പര ഉപയോഗക്ഷമതയും ഇതിൽ ഉൾപ്പെടുന്നു. ഉപഭോക്താവ് ഒരു സാമ്പത്തിക സ്ഥാപനവുമായി പുതിയ ഇടപാടുകൾ നടത്തുമ്പോഴെല്ലാം KYC രേഖകൾ ഹാജരാക്കുന്നതിനും അവ പരിശോധിച്ചുറപ്പിക്കുന്നതിനുമുള്ള ബുദ്ധിമുട്ടുകൾ കുറയ്ക്കുക എന്നതാണ് ഇതിൻ്റെ ലക്ഷ്യം.

എൻ്റിറ്റി ലോക്കർ

ഡിജിറ്റൽ ഡോക്യുമെൻ്റുകളും സർട്ടിഫിക്കറ്റുകളും സംഭരിക്കുന്നതിനും പങ്കിടുന്നതിനും പരിശോധിക്കുന്നതിനുമുള്ള സുരക്ഷിതവും ക്ലൗഡ് അധിഷ്ഠിതവുമായ ഒരു പ്ലാറ്റ്‌ഫോം ലഭ്യമാക്കിക്കൊണ്ട് സ്ഥാപനങ്ങളെ ശാക്തീകരിക്കുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന മുൻനിര സംരംഭമാണ് എൻ്റിറ്റി ലോക്കർ. ഡിജിറ്റൽ പരിവർത്തനത്തിൻ്റെ ലക്ഷ്യങ്ങളുമായി സമന്വയിപ്പിച്ച്, എൻ്റിറ്റി ലോക്കർ ഒരു 'ഡിജിറ്റൽ ശാക്തീകരണ' പരിഹാരം വാഗ്ദാനം ചെയ്യുന്നു, അത് സ്ഥാപനങ്ങൾക്ക് ഡിജിറ്റൽ ഡോക്യുമെൻ്റ് വാലറ്റ് മുഖേന ആധികാരിക ഡിജിറ്റൽ രേഖകളിലേക്ക് പ്രവേശനം നൽകുന്നു. ബിസിനസ്സുകൾക്കും സ്ഥാപനങ്ങൾക്കും സുരക്ഷിതവും കാര്യക്ഷമവും സുസംഘടിതവുമായ ഡോക്യുമെൻ്റ് മാനേജ്‌മെൻ്റ് ഈ പ്ലാറ്റ്‌ഫോം ഉറപ്പാക്കുന്നു.

API സേതു

സർക്കാർ വകുപ്പുകൾ, സ്വകാര്യ സ്ഥാപനങ്ങൾ, സ്റ്റാർട്ടപ്പുകൾ, ഡെവലപ്പർമാർ എന്നിവർക്ക് API-കൾ എളുപ്പത്തിൽ കണ്ടെത്താനും പ്രവേശിക്കാനും സംയോജിപ്പിക്കാനും സഹായിക്കുന്ന ഒരു ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്‌ഫോമാണ് API സേതു. API-കൾ നിർമ്മിക്കാനും പങ്കിടാനും സംയോജിപ്പിക്കാനും ആവശ്യമായ എല്ലാ കാര്യങ്ങളിലും ഇത് ഡെവലപ്പർമാരെ ശാക്തീകരിക്കുന്നു. ആപ്ലിക്കേഷനുകളിലുടനീളം വേഗത്തിലും സുതാര്യമായും സുരക്ഷിതമായും വിശ്വസനീയമായും വിവരങ്ങൾ പങ്കിടാനും നൂതനാശയങ്ങൾ പ്രോത്സാഹിപ്പിക്കാനും ഇത് സഹായകമാണ്. ഇ-ഗവേണൻസ് ആപ്ലിക്കേഷനുകളിൽ നിന്നും സംവിധാനങ്ങളിൽ നിന്നും വ്യവസായത്തിനും പൊതുജനങ്ങൾക്കും ഡാറ്റ ലഭ്യമാക്കുന്നതിലൂടെയും നൂതനാശയങ്ങൾ  പ്രോത്സാഹിപ്പിക്കുന്നതിലൂടെയും ഇത് ബിസിനസ്സ് സൗഹൃദ അന്തരീക്ഷം സുഗമമാക്കുന്നു.

ഉപസംഹാരം

ഇന്ത്യയുടെ ഡിജിറ്റൽ പരിഷ്കാരങ്ങൾ ബിസിനസ് അന്തരീക്ഷത്തെ അടിസ്ഥാനപരമായി പരിവർത്തനം ചെയ്തു. അംഗീകാരങ്ങൾ, രജിസ്ട്രേഷൻ, വ്യാപാര പ്രക്രിയകൾ എന്നിവ സുഗമവും കാര്യക്ഷമവുമാക്കി. മെച്ചപ്പെട്ട സുതാര്യത, ദ്രുതഗതിയിലുള്ള അനുവർത്തനം, തത്സമയ ഡാറ്റാ പ്രവാഹം എന്നിവ സ്ഥാപനങ്ങളുടെ ആത്മവിശ്വാസവും പ്രവർത്തനവും മെച്ചപ്പെടുത്തി. ശക്തമായ ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ നൂതനാശയങ്ങളെ പ്രോത്സാഹിപ്പിക്കുകയും, ചെലവ് കുറയ്ക്കുകയും, ബിസിനസ്സുകൾ, പൗരന്മാർ, സർക്കാർ എന്നിവ തമ്മിലുള്ള സുഗമമായ ഇടപെടലുകൾ സാധ്യമാക്കുകയും ചെയ്യുന്നു. ഈ സമഗ്ര സംരംഭങ്ങൾ ഇന്ത്യയെ സുരക്ഷിതവും, കാര്യക്ഷമവും, പുതിയ സംരംഭങ്ങൾ തുടങ്ങാനും വളർച്ചയ്ക്കും അനുയോജ്യവുമായ ആകർഷക കേന്ദ്രമാക്കി മാറ്റുന്നു.

അവലംബം:

Ministry of Corporate Affairs

https://www.mca.gov.in/content/mca/global/en/ease-of-doing-business/features.html

https://www.pib.gov.in/Pressreleaseshare.aspx?PRID=1604176&reg=3&lang=2

https://www.pib.gov.in/PressReleasePage.aspx?PRID=1695473&reg=3&lang=2

https://www.pib.gov.in/PressReleasePage.aspx?PRID=2099226&reg=3&lang=2

https://www.pib.gov.in/PressReleseDetailm.aspx?PRID=2226017&reg=3&lang=2

 

Ministry of Micro, Small & Medium Enterprises

https://www.pib.gov.in/PressReleasePage.aspx?PRID=1847452&reg=3&lang=2

https://dashboard.msme.gov.in/

https://udyamregistration.gov.in/Government-India/Ministry-MSME-registration.htm

 

Ministry of Commerce & Industry

https://www.pib.gov.in/PressReleasePage.aspx?PRID=2201280&reg=3&lang=1#:~:text=Till%20date%2C%20seven%20editions%20of,2024)%20have%20already%20been%20released

https://www.pib.gov.in/PressReleasePage.aspx?PRID=2204665&reg=1&lang=1

https://www.pib.gov.in/PressReleseDetailm.aspx?PRID=2188992&reg=3&lang=2#:~:text=BRAP%202024%20covered%20434%20reform,across%2034%20States%20and%20UTs

https://www.pib.gov.in/PressReleasePage.aspx?PRID=2096786&reg=3&lang=2

https://www.trade.gov.in/pages/about-trade-connect-eplatform

https://www.pib.gov.in/PressReleasePage.aspx?PRID=2168993&reg=3&lang=2

https://www.pib.gov.in/PressReleasePage.aspx?PRID=2154136&reg=3&lang=2

https://gem.gov.in/statistics

https://www.pib.gov.in/PressReleaseIframePage.aspx?PRID=2090097&reg=3&lang=2

https://www.ondc.org/

https://www.pib.gov.in/PressReleasePage.aspx?PRID=2145471&reg=3&lang=2#:~:text=About%20Trade%20Connect%20ePlatform%20:,://trade.gov.in.

https://sansad.in/getFile/loksabhaquestions/annex/185/AU2676_JjlKis.pdf?source=pqals&utm_

https://www.pib.gov.in/PressReleasePage.aspx?PRID=2225805&lang=2&reg=3

https://www.pib.gov.in/PressReleasePage.aspx?PRID=2152521&reg=3&lang=2

 

Ministry of Finance

https://www.indiabudget.gov.in/economicsurvey/doc/echapter.pdf

https://www.icegate.gov.in/about-us/icegate

https://www.npci.org.in/product/upi/product-statistics

https://www.pib.gov.in/PressReleasePage.aspx?PRID=2200569&reg=3&lang=1

https://www.ckycindia.in/ckyc/index.php

 

Ministry of Electronics & IT

https://www.pib.gov.in/PressReleasePage.aspx?PRID=1709048&reg=3&lang=2#:~:text=E%2DWay%20Bill%20needs%20to,to%20enhance%20the%20tax%20collection

https://ewaybillgst.gov.in/

https://entity.digilocker.gov.in/

https://www.pib.gov.in/PressReleasePage.aspx?PRID=2224505&reg=3&lang=2

https://apisetu.gov.in/aboutus

 

Ministry of Ports, Shipping and Waterways

https://nlpmarine.gov.in/landings/about-new

 

Sansad.in

https://sansad.in/getFile/loksabhaquestions/annex/185/AU2676_JjlKis.pdf?source=pqals&utm_

 

Government of UP

https://invest.up.gov.in/uttar-pradesh-braps-top-achiever-in-2024/?utm_

 

Government of MP

https://sws.invest.mp.gov.in/advantages-of-mp/ease-of-doing-business

 

GST Network

https://www.gstn.org.in/

 

Reserve Bank of India

https://www.rbi.org.in/commonman/English/scripts/FAQs.aspx?Id=3138

https://www.pib.gov.in/PressReleasePage.aspx?PRID=2221434&reg=3&lang=2

 

UNDP

https://www.undp.org/digital/digital-public-infrastructure

 

ISO.ORG

https://www.iso.org/standard/27001

 

PIB Headquarters

https://www.pib.gov.in/PressNoteDetails.aspx?NoteId=157227&ModuleId=3&reg=3&lang=2#:~:text=Union%20Budget%202026%2D27%20reinforces,clearance%20and%20Custom%20Integrated%20System

https://www.pib.gov.in/PressNoteDetails.aspx?NoteId=154772&ModuleId=3&reg=3&lang=2

https://www.pib.gov.in/PressNoteDetails.aspx?NoteId=156611&ModuleId=3&reg=3&lang=1

https://www.pib.gov.in/PressNoteDetails.aspx?NoteId=154912&ModuleId=3&reg=3&lang=2

Click here to see PDF

 

***

 

(Explainer ID: 157768) आगंतुक पटल : 9
Provide suggestions / comments
इस विज्ञप्ति को इन भाषाओं में पढ़ें: English , हिन्दी , Bengali , Gujarati , Kannada
Prime Minister mygov.in Content Link
National Portal Of India
STQC Certificate