• Skip to Content
  • Sitemap
  • Advance Search
Infrastructure

ഇന്ത്യയുടെ വ്യാവസായിക ഇടനാഴികളിലൂടെ ഒരു യാത്ര

Posted On: 26 FEB 2026 12:50PM

 

 

പ്രധാന വസ്തുതകൾ

  • ദുർഗാപൂരിൽ മികച്ച രീതിയിൽ ബന്ധിപ്പിക്കപ്പെട്ട ഒരു വ്യവസായ കേന്ദ്രം ഉൾപ്പെടെയുള്ള സംയോജിത വടക്കുകിഴക്കൻ വ്യാവസായിക ഇടനാഴി വികസിപ്പിക്കുമെന്ന് കേന്ദ്ര ബജറ്റ് 2026-27 പ്രഖ്യാപിച്ചു.
  • 11 വ്യാവസായിക ഇടനാഴികളിലായി വ്യാപിച്ചുകിടക്കുന്ന വിവിധ പദ്ധതികൾ നിലവിൽ നടപ്പിലാക്കിവരികയാണ്. ഇതിൽ 4 പദ്ധതികൾ പൂർത്തിയായിക്കഴിഞ്ഞു, 4 എണ്ണം പൂർത്തീകരണത്തോടടുക്കുന്നു.
  • നാഷണൽ ഇൻഡസ്ട്രിയൽ കോറിഡോർ ഡെവലപ്‌മെന്റ് ആൻഡ് ഇംപ്ലിമെന്റേഷൻ ട്രസ്റ്റിന് (NICDIT) 2026-27 ബജറ്റ് എസ്റ്റിമേറ്റിൽ 3,000 കോടി രൂപ അനുവദിച്ചു.

ആമുഖം

സമീപകാലത്ത് ഉൽപ്പാദനച്ചെലവ് കുറയ്ക്കാനും വിപുലമായ വിപണിപ്രവേശനം സാധ്യമാക്കാനും ആഗോള ഉൽപ്പാദന ശൃംഖലകളുമായി ശക്തമായ സംയോജനം ഉറപ്പാക്കാനും സഹായിക്കുന്നതിനാൽ ഇന്ത്യയുടെ വ്യാവസായിക ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനുള്ള കേന്ദ്ര തന്ത്രമായി വ്യാവസായിക ഇടനാഴികൾ ഉയർന്നുവന്നിട്ടുണ്ട്. വ്യാവസായിക  ഇടനാഴികളെ അടിസ്ഥാനമാക്കിയുള്ള ഈ വികസന മാതൃക മുന്നോട്ട് കൊണ്ടുപോകുന്നതിന് ഇന്ത്യാ ​ഗവൺമെന്റ് സംസ്ഥാന ഗവൺമെന്റുകളുമായി ചേർന്ന് ശക്തമായ ഗതാഗത സൗകര്യങ്ങളുള്ള ആസൂത്രിത സാമ്പത്തിക മേഖലകളായി ഈ ഇടനാഴികളെ സ്ഥാപിക്കുന്നു. ഈ പരിശ്രമം നാഷണൽ ഇൻഡസ്ട്രിയൽ കോറിഡോർ ഡെവലപ്‌മെന്റ് പ്രോഗ്രാമിന് (NICDP) അനുബന്ധമായി പ്രവർത്തിക്കുന്നു. ഇതിലൂടെ രാജ്യം ഭാവിയിലേക്ക് സജ്ജമായ മാനുഫാക്ചറിംഗ് ഹബ്ബുകൾ, മൾട്ടിമോഡൽ കണക്റ്റിവിറ്റി, പ്ലഗ്-ആൻഡ്-പ്ലേ ഇൻഫ്രാസ്ട്രക്ചർ എന്നിവയുള്ള ആധുനിക വ്യവസായ ഇടനാഴികളുടെ ഒരു ശൃംഖല സൃഷ്ടിക്കുകയാണ്.

ഈ കാഴ്ചപ്പാടിന് കരുത്ത് പകർന്നുകൊണ്ട്, ദുർഗാപൂരിൽ മികച്ച രീതിയിൽ ബന്ധിപ്പിക്കപ്പെട്ട ഒരു വ്യവസായ കേന്ദ്രം ഉൾപ്പെടെയുള്ള സംയോജിത വടക്കുകിഴക്കൻ വ്യാവസായിക ഇടനാഴി വികസിപ്പിക്കുമെന്ന് 2026-27-ലെ കേന്ദ്ര ബജറ്റ് പ്രഖ്യാപിച്ചു. ആഗോളതലത്തിലെ പ്രമുഖ നിർമ്മാണ-നിക്ഷേപ കേന്ദ്രങ്ങളോട് മത്സരിക്കത്തക്ക രീതിയിൽ രൂപകൽപ്പന ചെയ്ത പുതിയ ഗ്രീൻഫീൽഡ് വ്യാവസായിക മേഖലകളും പ്രദേശങ്ങളും വ്യവസായ കേന്ദ്രങ്ങളും ഈ സംരംഭങ്ങൾ സ്ഥാപിക്കുന്നു.

എന്താണ് വ്യാവസായിക ഇടനാഴികൾ? അവ എന്തുകൊണ്ട് പ്രാധാന്യമർഹിക്കുന്നു?

വ്യാവസായിക ഇടനാഴികൾ എന്ന ആശയം

റോഡുകൾ, റെയിൽവേകൾ, തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ എന്നിവയുടെ സംയോജിത ശൃംഖലയിലൂടെ പ്രധാന സാമ്പത്തിക കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന രേഖീയ വികസന മേഖലകളാണ് വ്യാവസായിക ഇടനാഴികൾ. ഈ ഇടനാഴികളുടെ സവിശേഷതകൾ ഇവയാണ്:

  • വ്യവസായങ്ങളും പ്രധാന അടിസ്ഥാന സൗകര്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിലൂടെ ത്വരിതഗതിയിലുള്ള വ്യാവസായിക വളർച്ച പ്രോത്സാഹിപ്പിക്കുന്നു.
  • നിർവചിക്കപ്പെട്ട ഒരു പാതയിലൂടെ ആഗോള നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിക്കുന്നു. ഇത് മത്സരാധിഷ്ഠിതവും ബിസിനസ്സ് സൗഹൃദവുമായ അന്തരീക്ഷം വാഗ്ദാനം ചെയ്യുന്നു.
  • സാമ്പത്തിക കൂട്ടായ്മകളും വ്യാവസായിക ക്ലസ്റ്ററുകളും സുഗമമാക്കുന്നു. ഇത് പ്രദേശങ്ങളുടെ വളർച്ചാ സാധ്യത പരമാവധി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.
  • കേന്ദ്രീകൃത നിക്ഷേപങ്ങളിലൂടെയും ആസൂത്രിത വ്യാവസായിക വികസനത്തിലൂടെയും പ്രാദേശിക കരുത്തുകൾ മികച്ച രീതിയിൽ പ്രയോജനപ്പെടുത്തുന്നു.
  • പ്രധാന ഗതാഗത പാതകൾക്ക്, പ്രത്യേകിച്ച് റെയിൽവേ ട്രങ്ക് റൂട്ടുകൾക്ക് സമീപം വികസിപ്പിക്കുന്നു. ഇത് പൊതുജനങ്ങളുടെയും ചരക്കുകളുടെയും കാര്യക്ഷമമായ നീക്കത്തിനായി ശക്തമായ കണക്റ്റിവിറ്റി ഉറപ്പാക്കുന്നു.

വ്യാവസായിക ഇടനാഴികൾ എന്തുകൊണ്ട് അത്യന്താപേക്ഷിതമാണ്?

വ്യവസായങ്ങൾക്ക് കാര്യക്ഷമമായും സുസ്ഥിരമായും മത്സരാധിഷ്ഠിതമായും പ്രവർത്തിക്കാൻ കഴിയുന്ന സാഹചര്യങ്ങൾ ഒരുക്കുന്നതിലൂടെ പ്രാദേശിക സമ്പദ്‌വ്യവസ്ഥയെ മാറ്റിമറിക്കുന്നതിൽ വ്യവസായ ഇടനാഴികൾ മൗലികമായ പങ്ക് വഹിക്കുന്നു. അവയുടെ പ്രാധാന്യം താഴെ പറയുന്ന രീതികളിൽ പ്രകടമാണ്:

  • സംയോജിത അടിസ്ഥാന സൗകര്യങ്ങൾ വ്യാവസായിക കാര്യക്ഷമത വർദ്ധിപ്പിക്കുന്നു: മൾട്ടിമോഡൽ ഗതാഗത ശൃംഖലകൾ, വിശ്വസനീയമായ യൂട്ടിലിറ്റികൾ, ഐ.സി.ടി അധിഷ്ഠിത സേവനങ്ങൾ എന്നിവ കാര്യക്ഷമമായ വ്യാവസായിക പ്രവർത്തനങ്ങളെയും ചരക്ക് നീക്കത്തെയും പിന്തുണയ്ക്കുന്ന ഒരു ഏകീകൃത ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നു.
  • പ്ലഗ്-ആൻഡ്-പ്ലേ ആവാസവ്യവസ്ഥകൾ ബിസിനസ്സ് സന്നദ്ധത വേഗത്തിലാക്കുന്നു: ഉപയോഗത്തിന് തയ്യാറായ സൗകര്യങ്ങളും ഉറപ്പായ യൂട്ടിലിറ്റികളും ലളിതമായ അനുമതികളും സംരംഭങ്ങൾ തുടങ്ങാനുള്ള സമയം കുറയ്ക്കുന്നു. ഇത് വ്യവസായങ്ങളെ വേഗത്തിലും മത്സരാധിഷ്ഠിതമായും പ്രവർത്തനം ആരംഭിക്കാൻ സഹായിക്കുന്നു.
  • സുസ്ഥിരതാ സംരംഭങ്ങൾ ഉത്തരവാദിത്തമുള്ള വളർച്ച ഉറപ്പാക്കുന്നു: പുനരുപയോഗ ഊർജ്ജത്തിന്റെ ഉപയോഗം, മാലിന്യ പുനരുൽപ്പാദന സംവിധാനങ്ങൾ, ഗ്രീൻ ബിൽഡിംഗ് മാനദണ്ഡങ്ങൾ എന്നിവ പരിസ്ഥിതി ആഘാതം പരിമിതപ്പെടുത്തിക്കൊണ്ട് വ്യവസായങ്ങളെ വികസിക്കാൻ സഹായിക്കുന്നു.
  • നൈപുണ്യ വികസന സംരംഭങ്ങൾ പ്രാദേശിക തൊഴിലവസരങ്ങളെ പ്രോത്സാഹിപ്പിക്കുന്നു: പരിശീലന പരിപാടികളും വിദ്യാഭ്യാസ സ്ഥാപനങ്ങളുമായുള്ള പങ്കാളിത്തവും വൈദഗ്ധ്യമുള്ള ഒരു തൊഴിൽ സേനയെ കെട്ടിപ്പടുക്കുന്നു, ഇത് തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും പ്രാദേശിക സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.
  • പ്രത്യേക സാമ്പത്തിക മേഖലകൾ നിക്ഷേപം ആകർഷിക്കുകയും കയറ്റുമതി പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു: പ്രത്യേക സാമ്പത്തിക മേഖലകൾ (SEZ) നൽകുന്ന നികുതി ഇളവുകളും നിയന്ത്രണപരമായ ആനുകൂല്യങ്ങളും വിദേശ നിക്ഷേപത്തെ ആകർഷിക്കുകയും ആഗോള മൂല്യശൃംഖലയിൽ ഇന്ത്യയുടെ സ്ഥാനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
  • പൊതു-സ്വകാര്യ പങ്കാളിത്തം വികസന ഫലങ്ങൾ മെച്ചപ്പെടുത്തുന്നു: ​ഗവൺമെന്റും വ്യവസായ മേഖലയും തമ്മിലുള്ള സഹകരണ മാതൃകകൾ മികച്ച ആസൂത്രണവും വിഭവങ്ങളുടെ കാര്യക്ഷമമായ വിനിയോഗവും ഫലപ്രദമായ മാനേജ്‌മെന്റും ഉറപ്പാക്കുന്നു.
  • വാക്ക്-ടു-വർക്ക് പ്ലാനിംഗ് ജീവിതനിലവാരവും ഉൽപ്പാദനക്ഷമതയും ഉയർത്തുന്നു: യാത്രയ്ക്കുള്ള സമയം കുറയ്ക്കുക, മലിനീകരണം കുറയ്ക്കുക, കാൽനട യാത്രക്കാർക്ക് അനുയോജ്യമായ രീതിയിലുള്ള നിർമ്മാണം, ഹരിത ഇടങ്ങൾ എന്നിവ ആരോഗ്യകരമായ ജീവിതശൈലിയെയും മികച്ച ഉൽപ്പാദനക്ഷമതയെയും പിന്തുണയ്ക്കുന്നു. ഇത് വ്യാവസായിക നഗരങ്ങളെ നിക്ഷേപകർക്കും തൊഴിലാളികൾക്കും ഒരുപോലെ ആകർഷകമാക്കുന്നു.

വ്യാവസായിക ഇടനാഴി വികസനത്തിനായുള്ള തന്ത്രപരമായ ​ഗവൺമെന്റ് ഇടപെടലുകൾ

ആധുനികവും മികച്ച രീതിയിൽ ബന്ധിപ്പിക്കപ്പെട്ടതുമായ വ്യാവസായിക ഇടനാഴികൾ സൃഷ്ടിക്കുന്ന പ്രവർത്തനങ്ങൾക്ക് ഇന്ത്യ വേഗം കൂട്ടുമ്പോൾ ഗവൺമെന്റ് നയിക്കുന്ന നിരവധി സംരംഭങ്ങൾ സുസ്ഥിരവും മത്സരാധിഷ്ഠിതവും ഭാവിയിലേക്ക് സജ്ജവുമായ വ്യാവസായിക വളർച്ചയ്ക്ക് അടിത്തറയിടുന്നു.

നാഷണൽ ഇൻഡസ്ട്രിയൽ കോറിഡോർ ഡെവലപ്‌മെന്റ് പ്രോഗ്രാം (NICDP):

പ്രധാന സാമ്പത്തിക മേഖലകൾക്കായി ഏകോപിതവും മൾട്ടിമോഡൽ കണക്റ്റിവിറ്റിയും ഉറപ്പാക്കുന്നതിനായുള്ള 'പിഎം ഗതിശക്തി' ചട്ടക്കൂടിന്റെ മാർഗ്ഗനിർദ്ദേശപ്രകാരം ഇന്ത്യാ ​ഗവൺമെന്റ് നാഷണൽ ഇൻഡസ്ട്രിയൽ കോറിഡോർ പ്രോഗ്രാമിന് (NICDP) കീഴിൽ ഒന്നിലധികം വ്യവസായ ഇടനാഴി പദ്ധതികൾ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

ഈ പരിപാടിക്ക് കീഴിൽ 11 ഇടനാഴികളിലായി വിവിധ പദ്ധതികൾ നടപ്പിലാക്കിവരുന്നു. കുറഞ്ഞ കാർബൺ പുറന്തള്ളുന്ന നഗരങ്ങളിലേക്കുള്ള (LCC) മാറ്റത്തെ പിന്തുണയ്ക്കുന്ന സുസ്ഥിരതയിലൂന്നിയുള്ള ഒരു ചട്ടക്കൂടിലൂടെയാണ് ഈ പദ്ധതികൾ വികസിപ്പിക്കുന്നത്. ഈ സമീപനത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്:

  • വിപുലമായ ഹരിത ഇടങ്ങളുടെ നിർമ്മാണം
  • പൊതുഗതാഗത സംവിധാനങ്ങളുടെ ലഭ്യത
  • ട്രാൻസിറ്റ്-ഓറിയന്റഡ് ഡെവലപ്‌മെന്റ്(TOD) നടപ്പിലാക്കൽ
  • പുനരുപയോഗ ഊർജ്ജസ്രോതസ്സുകളുടെ സംയോജനം
  • പരമ്പരാഗത വൈദ്യുതിയിലുള്ള ആശ്രിതത്വം കുറയ്ക്കൽ
  • ജലവിഭവങ്ങളുടെ സംരക്ഷണവും പുനരുൽപ്പാദനവും
  • ഖരമാലിന്യങ്ങളുടെ ആസൂത്രിതമായ വീണ്ടെടുപ്പും പുനരുൽപ്പാദനവും

നമ്പർ

ഇടനാഴിയുടെ പേര്

പദ്ധതികൾ

1

ഡൽഹി-മുംബൈ വ്യാവസായിക ഇടനാഴി (DMIC)

* ധോലേര പ്രത്യേക നിക്ഷേപ മേഖല, ഗുജറാത്ത്

* ഷെന്ദ്ര ബിഡ്കിൻ വ്യവസായ മേഖല, മഹാരാഷ്ട്ര

* ഇന്റഗ്രേറ്റഡ് ഇൻഡസ്ട്രിയൽ ടൗൺഷിപ്പ് - ഗ്രേറ്റർ നോയിഡ, ഉത്തർപ്രദേശ്

* ഇൻ്റഗ്രേറ്റഡ് ഇൻഡസ്ട്രിയൽ ടൗൺഷിപ്പ് - വിക്രം ഉദ്യോഗ്പുരി, മധ്യപ്രദേശ്

* മൾട്ടി മോഡൽ ലോജിസ്റ്റിക്സ് ഹബ് & മൾട്ടി മോഡൽ ട്രാൻസ്പോർട്ട് ഹബ് (എംഎംഎൽഎച്ച് & എംഎംടിഎച്ച്), ഉത്തർപ്രദേശ്

* ഇന്റഗ്രേറ്റഡ് മൾട്ടി-മോഡൽ ലോജിസ്റ്റിക്സ് ഹബ്, നംഗൽ ചൗധരി, ഹരിയാന

* ദിഘി തുറമുഖ  വ്യവസായ മേഖല, മഹാരാഷ്ട്ര

* മൾട്ടി മോഡൽ ലോജിസ്റ്റിക് പാർക്ക്, സാനന്ദ്, ഗുജറാത്ത്

* ജോധ്പൂർ പാലി മാർവാർ വ്യവസായ മേഖല, രാജസ്ഥാൻ

* ഖുഷ്ഖേര ഭിവാദി നീമ്രാന വ്യവസായ മേഖല, രാജസ്ഥാൻ

2

ചെന്നൈ-ബെംഗളൂരു വ്യാവസായിക ഇടനാഴി (CBIC)

  • * കൃഷ്ണപട്ടണം വ്യവസായ മേഖല, ആന്ധ്രാപ്രദേശ്

* തുംകുരു വ്യവസായ മേഖല, കർണാടക

* പൊന്നേരി വ്യവസായ മേഖല, തമിഴ്നാട്

3

അമൃത്സർ-കൊൽക്കത്ത വ്യാവസായിക ഇടനാഴി (AKIC)

  • * രഘുനാഥ്പൂർ വ്യവസായ പാർക്ക്, പശ്ചിമ ബംഗാൾ

* ഹിസാർ ഇന്റഗ്രേറ്റഡ് മാനുഫാക്ചറിംഗ് ക്ലസ്റ്റർ (IMC), ഹരിയാന

* പ്രാഗ് ഖുർപിയ ഇന്റഗ്രേറ്റഡ് മാനുഫാക്ചറിംഗ് ക്ലസ്റ്റർ (ഐഎംസി), ഉത്തരാഖണ്ഡ്

* രാജ്പുര പട്യാല ഐഎംസി, പഞ്ചാബ്

* ഉത്തർപ്രദേശിലെ ഐഎംസിക്ക് വേണ്ടി കാൺപൂരിനടുത്തുള്ള നോഡ്

* ബൊക്കാറോ നോഡ്, ജാർഖണ്ഡ്

* ബിഹാറിലെ ഗയയിലെ ഐ.എം.സി.

4

വിസാഗ്-ചെന്നൈ വ്യാവസായിക ഇടനാഴി (VCIC)

* കൊപർത്തി വ്യവസായ മേഖല, ആന്ധ്രാപ്രദേശ്

* വിശാഖപട്ടണം വ്യവസായ മേഖല, ആന്ധ്രാപ്രദേശ്

* ചിറ്റൂർ വ്യവസായ മേഖല, ആന്ധ്രാപ്രദേശ്

5

ബെംഗളൂരു-മുംബൈ വ്യാവസായിക ഇടനാഴി (BMIC)

* ധാർവാഡ് നോഡ്, കർണാടക

  • * സതാര നോഡ്, മഹാരാഷ്ട്ര

6

സിബിഐസി കോയമ്പത്തൂർ വഴി കൊച്ചിയിലേക്ക് നീട്ടൽ (ECKC)

* പാലക്കാട് വ്യവസായ മേഖല, കേരളം

* ധർമ്മപുരി-സേലം വ്യവസായ മേഖല, തമിഴ്നാട്

7

ഹൈദരാബാദ്-നാഗ്പൂർ വ്യാവസായിക ഇടനാഴി (HNIC)

* സഹീറാബാദ് ഫേസ് 1, തെലങ്കാന

8

ഹൈദരാബാദ്-വാറങ്കൽ വ്യാവസായിക ഇടനാഴി (HWIC)

* ഹൈദരാബാദ് ഫേസ് 1, തെലങ്കാന

9

ഹൈദരാബാദ്-ബെംഗളൂരു വ്യാവസായിക ഇടനാഴി (HBIC)

* ഒർവക്കൽ വ്യവസായ മേഖല, ആന്ധ്രാപ്രദേശ്

10

ഒഡീഷ സാമ്പത്തിക ഇടനാഴി (OEC)

* ഗോപാൽപൂർ- ഭുവനേശ്വർ- കലിംഗനഗർ നോഡ്, പാരദീപ്- കേന്ദ്രപദ- ധമ്ര- സുബർണരേഖ നോഡ്, ഒഡീഷ

11

ഡൽഹി-നാഗ്പൂർ വ്യാവസായിക ഇടനാഴി (DNIC)

 

വ്യാവസായിക ഇടനാഴികളിലെ ചില പദ്ധതികളുടെ നിലവിലെ സ്ഥിതി:

ഇടനാഴിയുടെ പേര്

പൂർത്തിയായ പദ്ധതികൾ

വിവരണം

നിക്ഷേപങ്ങൾ

ഡൽഹി-മുംബൈ വ്യാവസായിക ഇടനാഴി (DMIC)

ധോലേര പ്രത്യേക നിക്ഷേപ മേഖല (DSIR)

· ഇന്ത്യയിലെ ആദ്യത്തെ സെമികണ്ടക്ടർ നഗരവും 920 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഡി.എം.ഐ.സിക്ക് (DMIC) കീഴിലെ ഏറ്റവും വലിയ വ്യവസായ കേന്ദ്രവുമാണിത്.

· കേന്ദ്ര ഗവൺമെന്റിന്റെയും ഗുജറാത്ത് ഗവൺമെന്റിന്റെയും ഒരു സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ (SPV) ആയ ധോലേര ഇൻഡസ്ട്രിയൽ സിറ്റി ഡെവലപ്‌മെന്റ് ലിമിറ്റഡാണ് (DICDL) ഇത് നിയന്ത്രിക്കുന്നത്.

· ദേശീയപാത-8 (NH-8), ഡെഡിക്കേറ്റഡ് ഫ്രൈറ്റ് കോറിഡോറുകൾ (DFC) എന്നിവയിലൂടെയുള്ള ശക്തമായ കണക്റ്റിവിറ്റി, കാര്യക്ഷമമായ ലോജിസ്റ്റിക്സും ഗതാഗതവും സാധ്യമാക്കുന്നു.

· വലിയ അളവിലുള്ളതും വികസിപ്പിക്കാൻ സൗകര്യപ്രദവുമായ ഭൂപ്രദേശങ്ങൾ വാഗ്ദാനം ചെയ്യുന്നു, ഇത് പ്രധാന വ്യാവസായിക-സാങ്കേതിക നിക്ഷേപങ്ങൾക്ക് അനുയോജ്യമാക്കുന്നു.

· 22.54 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ആക്റ്റിവേഷൻ ഏരിയ ഏകദേശം പൂർത്തിയായിക്കഴിഞ്ഞു, എല്ലാ പ്രധാന ട്രങ്ക് ഇൻഫ്രാസ്ട്രക്ചറുകളും ഇതിനകം സ്ഥാപിച്ചിട്ടുണ്ട്.

2025-26 ലെ സാമ്പത്തിക സർവേ പ്രകാരം, ഒന്നാം ഘട്ട നഗരങ്ങളായ DSIR, SBIA, IIT-GN, IIT-VUL എന്നിവ സംയുക്തമായി 350 വ്യാവസായിക പ്ലോട്ടുകൾ അനുവദിച്ചു. ഇതുവഴി ഇലക്ട്രോണിക്സ്, പുനരുപയോഗ ഊർജ്ജം, ഫാർമസ്യൂട്ടിക്കൽസ്, ഇലക്ട്രിക് വാഹനങ്ങൾ (EVs) തുടങ്ങിയ മേഖലകളിലായി 2.02 ലക്ഷം കോടി രൂപയുടെ നിക്ഷേപം ആകർഷിച്ചു.

 

 

ഷെന്ദ്ര-ബിഡ്കിൻ വ്യവസായ മേഖല (SBIA)

· ലോകോത്തര നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങളോടും പ്ലഗ്-ആൻഡ്-പ്ലേ വ്യാവസായിക സൗകര്യങ്ങളോടും കൂടി വികസിപ്പിച്ചെടുത്ത ഒരു ഗ്രീൻഫീൽഡ് സ്മാർട്ട് ഇൻഡസ്ട്രിയൽ സിറ്റിയാണിത്.

· ഛത്രപതി സംഭാജിനഗറിൽ സ്ഥിതി ചെയ്യുന്ന ഇത്, ഔറംഗബാദ് വിമാനത്താവളത്തിന് സമീപം തന്ത്രപ്രധാനമായ സ്ഥാനത്താണുള്ളത് കൂടാതെ ഗോൾഡൻ ക്വാഡ്രിലാറ്ററലുമായി മികച്ച രീതിയിൽ ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു.

· ഇലക്ട്രിക് വാഹനങ്ങൾ (EV), ഓട്ടോമോട്ടീവ്, എയ്‌റോസ്‌പേസ്, ഇലക്ട്രോണിക്സ് തുടങ്ങിയ ഉയർന്ന വളർച്ചാ സാധ്യതയുള്ള മേഖലകളെയാണ് SBIA ലക്ഷ്യമിടുന്നത്.

· 67,815 കോടി രൂപയുടെ നിക്ഷേപം ആകർഷിക്കാനും 55,000-ലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും SBIA-യ്ക്ക് ശേഷിയുണ്ട്.

 

ഇന്റഗ്രേറ്റഡ് ഇൻഡസ്ട്രിയൽ ടൗൺഷിപ്പ്-ഗ്രേറ്റർ നോയിഡ (IIT-GN)

· 747 ഏക്കറിലായി വ്യാപിച്ചുകിടക്കുന്ന ഇത് ഡി.എം.ഐ.സിക്ക് (DMIC) കീഴിലുള്ള ഒരു പ്രധാന പദ്ധതിയാണ്.

· ഗ്രേറ്റർ നോയിഡയുടെ തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന ഇത്, ഈസ്റ്റേൺ പെരിഫറൽ എക്‌സ്‌പ്രസ്‌വേയ്ക്കും ഡൽഹി-ഹൗറ റെയിൽവേ പാതയ്ക്കും തൊട്ടുചേർന്നാണ് സ്ഥിതി ചെയ്യുന്നത്.

·  താഴെ പറയുന്നവയിലൂടെ കണക്റ്റിവിറ്റി കൂടുതൽ ശക്തമാക്കിയിരിക്കുന്നു:

  • ഡൽഹി-ഹൗറ റെയിൽവേ പാത
  • ഈസ്റ്റേൺ പെരിഫറൽ എക്‌സ്‌പ്രസ്‌വേ
  • ബോരകി ട്രാൻസിറ്റ് ഹബ്ബിനോടുള്ള സാമീപ്യം
  • ദാദ്രി ലോജിസ്റ്റിക്സ് ഹബ്ബിനോടുള്ള സാമീപ്യം

·  എക്‌സ്‌പ്രസ്‌വേകളുടെയും ദേശീയ പാതകളുടെയും ശൃംഖലയിലൂടെ ഈ ടൗൺഷിപ്പിന് തന്ത്രപ്രധാനമായ യാത്രാസൗകര്യമുണ്ട്, കൂടാതെ താഴെ പറയുന്ന പ്രധാന വിമാനത്താവളങ്ങളുമായുള്ള സാമീപ്യവും ഇതിനുണ്ട്:

  • ഇന്ദിരാഗാന്ധി ഇന്റർനാഷണൽ എയർപോർട്ട് (IGI)
  • നോയിഡ ഇന്റർനാഷണൽ എയർപോർട്ട് (ജെവാർ എയർപോർട്ട്)
  • ഹിന്ദൻ എയർപോർട്ട്

 

ഇൻ്റഗ്രേറ്റഡ് ഇൻഡസ്ട്രിയൽ ടൗൺഷിപ്പ് വിക്രം ഉദ്യോഗ്പുരി (IIT-VUL)

· ഉജ്ജയിനിയിൽ 1,100 ഏക്കറിലായി വ്യാപിച്ചുകിടക്കുന്ന ഇത് ഡി.എം.ഐ.സി (DMIC)-യുടെ ഒരു പ്രധാന വ്യവസായ കേന്ദ്രമാണ്.

· പീതംപൂർ-ധാർ-മൗ ഇൻവെസ്റ്റ്‌മെന്റ് റീജിയണിന് ഇത് കരുത്ത് പകരുന്നു.

· സ്റ്റേറ്റ് ഹൈവേ 18 (SH-18), ഉജ്ജയിൻ-ദേവാസ് റെയിൽവേ പാത എന്നിവയ്ക്ക് സമീപം തന്ത്രപ്രധാനമായ സ്ഥാനത്താണ് ഇത് സ്ഥിതി ചെയ്യുന്നത്.

·  താഴെ പറയുന്നവ ഉൾപ്പെടെയുള്ള ശക്തമായ ട്രങ്ക് ഇൻഫ്രാസ്ട്രക്ചർ സൗകര്യങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്:

  • റോഡുകളും ആഭ്യന്തര ഗതാഗത ശൃംഖലയും
  • വിശ്വസനീയമായ വൈദ്യുതി വിതരണം
  • ജലവിതരണ സംവിധാനങ്ങൾ
  • മലിനജല സംസ്കരണ പ്ലാന്റുകൾ (STP)

 

                                         

ഇടനാഴിയുടെ പേര്

പൂർത്തീകരണത്തോടടുക്കുന്ന പദ്ധതികൾ

ചെന്നൈ ബെംഗളൂരു വ്യവസായ ഇടനാഴി (CBIC)

തുമകൂരു വ്യവസായ മേഖല, കർണാടക

കൃഷ്ണപട്ടണം വ്യവസായ മേഖല, ആന്ധ്രാപ്രദേശ്

ഡൽഹി-മുംബൈ വ്യാവസായിക ഇടനാഴി (DMIC)

ഇന്റഗ്രേറ്റഡ് മൾട്ടി-മോഡൽ ലോജിസ്റ്റിക്സ് ഹബ് (ഐഎംഎൽഎച്ച്) നംഗൽ ചൗധരി, ഹരിയാന

മൾട്ടി-മോഡൽ ലോജിസ്റ്റിക്സ് ഹബ് & മൾട്ടി-മോഡൽ ട്രാൻസ്പോർട്ട് ഹബ്, ദാദ്രി, ഗ്രേറ്റർ നോയിഡ, യുപി

12 അധിക പദ്ധതികളുടെ അവതരണം:

2024-25-ലെ ബജറ്റ് പ്രഖ്യാപനമനുസരിച്ച് നാഷണൽ ഇൻഡസ്ട്രിയൽ കോറിഡോർ ഡെവലപ്‌മെന്റ് പ്രോഗ്രാമിന് കീഴിലുള്ള 12 പദ്ധതികൾക്ക് 28,602 കോടി രൂപ മൊത്തം ചെലവിൽ 2024 ഓഗസ്റ്റിൽ ഇന്ത്യാ ഗവൺമെന്റ് അംഗീകാരം നൽകി. പ്ലഗ്-ആൻഡ്-പ്ലേ സൗകര്യങ്ങൾ, സ്മാർട്ട് സിറ്റി പ്ലാനിംഗ്, ജോലിസ്ഥലത്തേക്ക് നടന്നുപോകാവുന്ന ആവാസവ്യവസ്ഥ എന്നിവ ഉൾക്കൊള്ളുന്ന ആഗോള നിലവാരത്തിലുള്ള നിർമ്മാണ-നിക്ഷേപ കേന്ദ്രങ്ങളായി ഈ ഇൻഡസ്ട്രിയൽ സ്മാർട്ട് സിറ്റികളെ വികസിപ്പിക്കാനാണ് വിഭാവനം ചെയ്യുന്നത്. ആവശ്യകത മുൻകൂട്ടി കണ്ടുകൊണ്ട് രൂപകൽപ്പന ചെയ്ത, ലോകോത്തര നിലവാരമുള്ളതും ഭാവിയിലേക്ക് സജ്ജമായതുമായ അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിക്കാനാണ് ഇവ ലക്ഷ്യമിടുന്നത്.

നമ്പർ

ഇടനാഴിയുടെ പേര്

പദ്ധതിയുടെ പേര്

പദ്ധതി പ്രദേശം

പദ്ധതിച്ചെലവ്

നിക്ഷേപ സാധ്യത

തൊഴിൽ സാധ്യത

1

അമൃത്സർ കൊൽക്കത്ത വ്യാവസായിക ഇടനാഴി (AKIC)

ഐഎംസി ഖുർപിയ, ഉത്തരാഖണ്ഡ്

1,002 ഏക്കർ

₹1,265 കോടി

₹6,180 കോടി

75,057 തൊഴിലവസരങ്ങൾ

2

ഐഎംസി രാജ്പുര പട്യാല, പഞ്ചാബ്

1,099 ഏക്കർ

₹1,367 കോടി

₹7,500 കോടി

64,204 തൊഴിലവസരങ്ങൾ

3

ഐഎംസി ഹിസാർ, ഹരിയാന

2,988 ഏക്കർ

₹4,680 കോടി

₹32,417 കോടി

1,25,000 തൊഴിലവസരങ്ങൾ

4

ഐഎംസി ആഗ്ര, ഉത്തർപ്രദേശ്

1,058 ഏക്കർ

₹1,812 കോടി

₹3,447 കോടി

69,516 തൊഴിലവസരങ്ങൾ

5

ഐഎംസി പ്രയാഗ്‌രാജ്, ഉത്തർപ്രദേശ്

352 ഏക്കർ

₹658 കോടി

₹1,600 കോടി

17,700 തൊഴിലവസരങ്ങൾ

6

ഐഎംസി ഗയ, ബീഹാർ

1,670 ഏക്കർ

₹1,339 കോടി

₹16,524 കോടി

1,09,185 തൊഴിലവസരങ്ങൾ

7

ഡൽഹി-മുംബൈ വ്യാവസായിക ഇടനാഴി (DMIC)

ഐഎംസി ദിഗി തുറമുഖ വ്യവസായ മേഖല, മഹാരാഷ്ട്ര

6,056 ഏക്കർ

₹5,469 കോടി

₹38,000 കോടി

1,14,183 തൊഴിലവസരങ്ങൾ

8

ജോധ്പൂർ പാലി മാർവാർ, രാജസ്ഥാൻ

1,578 ഏക്കർ

₹922 കോടി

₹7,500 കോടി

40,000 തൊഴിലവസരങ്ങൾ

9

വിസാഗ്-ചെന്നൈ വ്യാവസായിക ഇടനാഴി (VCIC)

കൊപ്പർത്തി, ആന്ധ്രാപ്രദേശ്

2,596 ഏക്കർ

₹2,137 കോടി

₹8,860 കോടി

54,500 തൊഴിലവസരങ്ങൾ

10

ഹൈദരാബാദ്-ബെംഗളൂരു വ്യാവസായിക ഇടനാഴി (HBIC)

ഒർവക്കൽ, ആന്ധ്രാപ്രദേശ്

2,621 ഏക്കർ

₹2,786 കോടി

₹12,000 കോടി

45,071 ജോലികൾ

11

ഹൈദരാബാദ്-നാഗ്പൂർ വ്യാവസായിക ഇടനാഴി (HNIC)

സഹീറാബാദ്, തെലങ്കാന

3,245 ഏക്കർ

₹2,361 കോടി

₹10,000 കോടി

1,74,000 തൊഴിലവസരങ്ങൾ

12

കൊച്ചി-ബെംഗളൂരു വ്യാവസായിക ഇടനാഴി

പാലക്കാട്, കേരളം

1,710 ഏക്കർ

₹3,806 കോടി

₹8,729 കോടി

51,000 തൊഴിലവസരങ്ങൾ

ആകെ

25,975 ഏക്കർ

₹ 28,602 കോടി

₹ 152,757 കോടി

939,416 തൊഴിലവസരങ്ങൾ

നാഷണൽ ഇൻഡസ്ട്രിയൽ കോറിഡോർ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് (NICDC):

ഇന്ത്യാ ​ഗവൺമെന്റിന്റെ നാഷണൽ ഇൻഡസ്ട്രിയൽ കോറിഡോർ ഡെവലപ്‌മെന്റ് പ്രോഗ്രാമിന്റെ (NICDP) വികസനം, ഏകോപനം, നടപ്പിലാക്കൽ എന്നിവയ്ക്കായി മുമ്പ് ഡൽഹി മുംബൈ ഇൻഡസ്ട്രിയൽ കോറിഡോർ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് (DMICDC) എന്നറിയപ്പെട്ടിരുന്ന നാഷണൽ ഇൻഡസ്ട്രിയൽ കോറിഡോർ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് (NICDC) 2008 ജനുവരിയിൽ രൂപീകരിച്ചു. NICDC-യുടെ ലക്ഷ്യങ്ങൾ:

  • നിർമ്മാണം, ഗതാഗതം, സാങ്കേതികവിദ്യ എന്നിവയെ സംയോജിപ്പിക്കുന്ന സ്മാർട്ട് സിറ്റികൾ, വ്യവസായ ക്ലസ്റ്ററുകൾ, മൾട്ടി-മോഡൽ ലോജിസ്റ്റിക്സ് ഹബ്ബുകൾ എന്നിവ വികസിപ്പിക്കുന്നതിലൂടെ സാമ്പത്തിക വളർച്ച പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിടുന്നു.
  • പ്ലഗ്-ആൻഡ്-പ്ലേ ഇൻഫ്രാസ്ട്രക്ചർ, തടസ്സമില്ലാത്ത കണക്റ്റിവിറ്റി, ആധുനിക നഗര ജീവിത നിലവാരം എന്നിവയോടുകൂടിയ ബിസിനസ്സ് സൗഹൃദപരവും സുസ്ഥിരവുമായ ആവാസവ്യവസ്ഥകൾ സൃഷ്ടിക്കാൻ പ്രതിജ്ഞാബദ്ധമാണ്.
  • നിർമ്മാണ മേഖലയെ ശക്തിപ്പെടുത്തുന്നതിനും ഇന്ത്യയുടെ കയറ്റുമതി ഗണ്യമായി വർദ്ധിപ്പിക്കുന്നതിനും ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

നാഷണൽ ഇൻഡസ്ട്രിയൽ കോറിഡോർ ഡെവലപ്‌മെന്റ് ആൻഡ് ഇംപ്ലിമെന്റേഷൻ ട്രസ്റ്റ് (NICDIT):

2016 ഡിസംബർ 7-ന് ഇന്ത്യാ ഗവൺമെന്റ് DMIC പ്രോജക്ട് ഇംപ്ലിമെന്റേഷൻ ട്രസ്റ്റ് ഫണ്ടിന്റെ (PITF) വ്യാപ്തി വർദ്ധിപ്പിക്കുന്നതിന് അംഗീകാരം നൽകുകയും അതിനെ നാഷണൽ ഇൻഡസ്ട്രിയൽ കോറിഡോർ ഡെവലപ്‌മെന്റ് ആൻഡ് ഇംപ്ലിമെന്റേഷൻ ട്രസ്റ്റ് (NICDIT) എന്ന് പുനർനാമകരണം ചെയ്യുകയും ചെയ്തു. 2026-27 ബജറ്റ് എസ്റ്റിമേറ്റിൽ ഈ ട്രസ്റ്റിനായി 3,000 കോടി രൂപ അനുവദിച്ചിട്ടുണ്ട്.

ഉപസംഹാരം

ദുർഗാപൂരിലെ ഒരു പ്രധാന വ്യവസായ കേന്ദ്രം കേന്ദ്രീകരിച്ച് സംയോജിത വടക്കുകിഴക്കൻ വ്യാവസായിക ഇടനാഴി സൃഷ്ടിക്കുമെന്ന് പ്രഖ്യാപിച്ചതിലൂടെ 2026-27 ലെ കേന്ദ്ര ബജറ്റ് ഇന്ത്യയുടെ വ്യാവസായിക വിപുലീകരണത്തിന് ശക്തമായ വേഗത നൽകുന്നു. ഈ സംരംഭം നാഷണൽ ഇൻഡസ്ട്രിയൽ കോറിഡോർ ഡെവലപ്‌മെന്റ് പ്രോഗ്രാമിന്റെ (NICDP) വിശാലമായ കാഴ്ചപ്പാടുമായി പൊരുത്തപ്പെടുന്നു. ഇത് ഗതാഗത ബന്ധങ്ങളാൽ പിന്തുണയ്ക്കപ്പെടുന്നതും ഉടനടി പ്രവർത്തനസജ്ജമായ വ്യാവസായിക സൗകര്യങ്ങളുള്ളതുമായ അത്യാധുനിക ഉൽപ്പാദന കേന്ദ്രങ്ങളുടെ രാജ്യവ്യാപകമായ ശൃംഖലയ്ക്ക് ക്രമാനുഗതമായി രൂപം നൽകുന്നു. 11 വ്യാവസായിക ഇടനാഴികളിലായി വികസനം പുരോഗമിക്കുമ്പോൾ ഇതിനകം 4 സ്ഥലങ്ങൾ പ്രവർത്തനക്ഷമമാകുകയും 4 എണ്ണം പൂർത്തീകരണത്തോടടുക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ, ഗവൺമെന്റ് ആഭ്യന്തര ഉൽപ്പാദന ശേഷി ക്രമാനുഗതമായി വർദ്ധിപ്പിക്കുകയും ഗണ്യമായ സ്വകാര്യ നിക്ഷേപം ആകർഷിക്കുകയും വൻതോതിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു. സുസ്ഥിരമായ രൂപകൽപ്പന, സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ ഭരണം, ജോലിസ്ഥലത്തേക്ക് നടന്നുപോകുന്ന ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്ന ഒതുക്കമുള്ള നഗരാസൂത്രണം എന്നിവയിൽ അധിഷ്ഠിതമായ ആഗോളതലത്തിൽ മത്സരക്ഷമതയുള്ള ഉൽപ്പാദന കേന്ദ്രങ്ങൾ വളർത്തിയെടുക്കാനുള്ള ഇന്ത്യയുടെ ഉദ്ദേശ്യത്തെ 12 അധിക പദ്ധതികളുടെ അവതരണം എടുത്തുകാണിക്കുന്നു. ആധുനിക വ്യാവസായിക ടൗൺഷിപ്പുകൾ, ലോജിസ്റ്റിക്സ് ഹബ്ബുകൾ, സംയോജിത ഉൽപ്പാദന ക്ലസ്റ്ററുകൾ എന്നിവ ആസൂത്രണം ചെയ്യുന്നതിലും നയിക്കുന്നതിലും നാഷണൽ ഇൻഡസ്ട്രിയൽ കോറിഡോർ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് (NICDC) കേന്ദ്രസ്ഥാനം വഹിക്കുന്നത് തുടരുന്നു. ഈ ശ്രമത്തിന് പൂരകമായി, നാഷണൽ ഇൻഡസ്ട്രിയൽ കോറിഡോർ ഡെവലപ്‌മെന്റ് ആൻഡ് ഇംപ്ലിമെന്റേഷൻ ട്രസ്റ്റ് (NICDIT) വൻതോതിലുള്ള അടിസ്ഥാന സൗകര്യ വികസനം, കാലാവസ്ഥാ ബോധമുള്ള നഗര സംവിധാനങ്ങൾ, ഏകോപിത ഇടനാഴി-തല വികസനം എന്നിവയെ പിന്തുണയ്ക്കുന്നു. ഈ പ്രതിബദ്ധതകൾ ഇന്ത്യയെ അതിന്റെ വ്യാവസായിക അടിത്തറ ശക്തിപ്പെടുത്തുന്നതിനും കയറ്റുമതി സാധ്യതകൾ വിപുലീകരിക്കുന്നതിനും മേഖലകളിലുടനീളമുള്ള കണക്റ്റിവിറ്റി വർദ്ധിപ്പിക്കുന്നതിനും രാജ്യത്തിന്റെ ദീർഘകാല സാമ്പത്തിക ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടുന്ന ഒരു ഭാവി വ്യാവസായിക ആവാസവ്യവസ്ഥയ്ക്ക് രൂപം നൽകുന്നതിനുമുള്ള ഉറച്ച പാതയിൽ എത്തിക്കുന്നു.

 

References

Ministry of Finance

 

Ministry of Commerce & Industry

  • https://www.investindia.gov.in/blogs/concept-industrial-corridors-and-international-best-practices
  • https://sansad.in/getFile/annex/269/AU693_5WT5P2.pdf?source=pqars
  • https://sansad.in/getFile/loksabhaquestions/annex/185/AU1421_xw039v.pdf?source=pqals
  • https://www.dpiit.gov.in/offerings/schemes-and-services/details/industrial-corridors-YjM2UDNtQWa
  • https://www.nicdc.in/about/overview
  • https://www.nicdc.in/projects/4-projects-developed/dholera-special-investment-region-gujarat
  • https://www.nicdc.in/projects/4-projects-developed/shendra-bidkin-industrial-area-maharashtra
  • https://www.nicdc.in/projects/4-projects-developed/integrated-industrial-township-greater-noida
  • https://www.nicdc.in/projects/4-projects-developed/integrated-industrial-township-vikram-udyogpuri
  • https://www.nicdc.in/projects/national-industrial-corridor-development-programme#
  • https://www.nicdc.in/projects/4-projects-nearing-completion/tumakuru-industrial-area-karnataka
  • https://www.nicdc.in/projects/4-projects-nearing-completion/krishnapatnam-industrial-area-andhra-pradesh
  • https://www.nicdc.in/projects/4-projects-nearing-completion/integrated-multi-modal-logistics-hub-nangal-chaudhary
  • https://www.nicdc.in/projects/4-projects-nearing-completion/multi-modal-logistics-and-transport-hub-dadri-greater-noida-up
  • https://www.pib.gov.in/Pressreleaseshare.aspx?PRID=1557425&reg=3&lang=2
  • https://www.nicdc.in/projects/12-new-projects/imc-rajpura-patiala-punjab
  • https://www.nicdc.in/projects/12-new-projects/imc-hisar-haryana
  • https://www.nicdc.in/projects/12-new-projects/imc-agra-uttar-pradesh
  • https://www.pib.gov.in/PressReleasePage.aspx?PRID=2071860&reg=3&lang=2
  • https://www.nicdc.in/projects/12-new-projects/imc-prayagraj-uttar-pradesh
  • https://www.pib.gov.in/PressReleasePage.aspx?PRID=2072787&reg=3&lang=2
  • https://www.nicdc.in/projects/12-new-projects/dighi-port-ind-area-maharashtra
  • https://sansad.in/getFile/loksabhaquestions/annex/185/AU2614_KgDOB4.pdf?source=pqals
  • https://www.nicdc.in/projects/12-new-projects/jodhpur-pali-marwar-rajasthan
  • https://www.pib.gov.in/newsite/printrelease.aspx?relid=124032&reg=3&lang=2
  • https://www.nicdc.in/projects/12-new-projects/kopparthy-andhra-pradesh
  • https://www.nicdc.in/projects/12-new-projects/orvakal-andhra-pradesh
  • https://www.nicdc.in/projects/12-new-projects/zaheerabad-telangana
  • https://www.nicdc.in/projects/12-new-projects/palakkad-kerala
  • https://sansad.in/getFile/loksabhaquestions/annex/184/AU2958_F5PrLx.pdf?source=pqals
  • https://www.indiabudget.gov.in/doc/eb/vol1.pdf
  • https://www.nicdc.in/resources/annual-reports/reports-of-nicdc
  • https://www.commerce.gov.in/wp-content/uploads/2020/02/MOC_635963414360381849_Opportunities_India_CLMV_Region_EXIM_Bank.pdf
  • https://www.dpiit.gov.in/ministry/about-us/details/Title=Industrial-Corridors-ITMwETMtQWa

 

Ministry of Education

 

Consulate General of India, Hamburg, Germany

 

Embassy of India, Germany

 

United Nations Development Programme (UNDP)

Click here to see pdf

***

SK

(Explainer ID: 157578) आगंतुक पटल : 5
Provide suggestions / comments
इस विज्ञप्ति को इन भाषाओं में पढ़ें: हिन्दी , English , Urdu , Bengali , Gujarati
Link mygov.in
National Portal Of India
STQC Certificate