Economy
സുഗമമായി ബിസിനസ്‍ ചെയ്യൽ: ഇന്ത്യയുടെ പുരോഗമിച്ചുകൊണ്ടിരിക്കുന്ന റെഗുലേറ്ററി പരിവർത്തനം
2026-27 സാമ്പത്തിക വർഷത്തെ കേന്ദ്ര ബജറ്റ്: ഇന്ത്യയുടെ ബിസിനസ് അന്തരീക്ഷം ശക്തിപ്പെടുത്തുന്നു
Posted On:
05 FEB 2026 5:41PM
|
പ്രധാന കാര്യങ്ങൾ
- 2026-27 കേന്ദ്ര ബജറ്റ് ഡിജിറ്റൈസേഷൻ, നികുതി ഉറപ്പ്, നിക്ഷേപകരുടെ പ്രവേശനം, വ്യവഹാരങ്ങൾ കുറയ്ക്കൽ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനൊപ്പം വളർച്ചയുടെയും വികസനത്തിന്റെയും പ്രധാന തൂണായി സുഗമമായി ബിസിനസ് ചെയ്യുന്നതിനെ ശക്തിപ്പെടുത്തുന്നു.
- കസ്റ്റം ക്ലിയറൻസിനും കസ്റ്റം ഇന്റഗ്രേറ്റഡ് സിസ്റ്റത്തിനും വേണ്ടി ഏകീകൃതവും പരസ്പരബന്ധിതവുമായ ഡിജിറ്റൽ ജാലകം വഴിയുള്ള ഡിജിറ്റൽ വ്യാപാര സൗകര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
- മാർക്കറ്റ് ലിക്വിഡിറ്റിയും നിക്ഷേപകർക്കുള്ള ലഭ്യതയും വർദ്ധിപ്പിക്കുന്നതിന്, പോർട്ട്ഫോളിയോ നിക്ഷേപ പദ്ധതിക്ക് കീഴിലുള്ള PROI നിക്ഷേപ പരിധികൾ വർദ്ധിപ്പിച്ചു.
- നികുതി വ്യക്തത വർദ്ധിപ്പിക്കുന്നതിനും തർക്കങ്ങൾ കുറയ്ക്കുന്നതിനുമായി, മിനിമം ആൾട്ടർനേറ്റ് ടാക്സ് (MAT) 14% എന്ന കുറഞ്ഞ നിരക്കിൽ അന്തിമ നികുതിയായി നിർദ്ദേശിച്ചു.
- അംഗീകൃത ഇറക്കുമതിക്കാരെ റിസ്ക് സിസ്റ്റങ്ങളിൽ ഉൾപ്പെടുത്തി തിരിച്ചറിയുന്നതിലൂടെ ഭൗതികമായ പരിശോധനകൾ കുറയ്ക്കുകയും ഫാക്ടറിയിൽ നിന്ന് നേരിട്ട് കപ്പലിലേക്ക് സാധനങ്ങൾ എത്തിക്കാനുള്ള ക്ലിയറൻസ് സൗകര്യം നൽകുകയും ചെയ്യും.
|
|
വളർച്ചയും മത്സരക്ഷമതയും പ്രാപ്തമാക്കൽ
|

ഇന്ത്യയുടെ സാമ്പത്തിക പരിഷ്കരണ അജണ്ടയുടെ ഒരു ആണിക്കല്ലായി മാറിയ ബിസിനസ് സുഗമായി ചെയ്യൽ (EoDB) വളർച്ചയുടെയും വികസനത്തിന്റെയും ഒരു പ്രധാന സ്തംഭമായി വീണ്ടും സ്ഥിരീകരിക്കപ്പെടുന്നു. ഡിജിറ്റൽ വ്യാപാര സൗകര്യം, നികുതി വ്യക്തത, നിയമപരമായി പാലിക്കേണ്ട വ്യവസ്ഥകളിലും വ്യവഹാരങ്ങളിലുമുള്ള കുറവ്, വിശ്വാസാധിഷ്ഠിത കസ്റ്റംസ് സംവിധാനങ്ങൾ, നിക്ഷേപ സൗഹൃദ നികുതി വ്യവസ്ഥ എന്നിവ ലക്ഷ്യമിട്ടുള്ള പരിഷ്കാരങ്ങളിലാണ് 2026-27 ലെ കേന്ദ്ര ബജറ്റ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ബിസിനസ് നടപടിക്രമങ്ങൾ ലളിതമാക്കുന്നതിനും സുതാര്യത വർദ്ധിപ്പിക്കുന്നതിനും നിയമാനുസൃതമായി പാലിക്കേണ്ട വ്യവസ്ഥകളുടെ ഭാരം കുറയ്ക്കുന്നതിനും അതുവഴി മേഖലകളിലുടനീളം നിക്ഷേപകരുടെ ആത്മവിശ്വാസം ശക്തിപ്പെടുത്തുന്നതിനുമായി കഴിഞ്ഞ ദശകത്തിൽ ഏറ്റെടുത്ത സുസ്ഥിരമായ നിയന്ത്രണ, സ്ഥാപന പരിഷ്കാരങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ നടപടികൾ.
ഈ പരിഷ്കാരങ്ങളുടെ സ്വാധീനം ഇന്ത്യയുടെ നിക്ഷേപത്തിലും സംരംഭ വികാസത്തിലും പ്രതിഫലിക്കുന്നു. 2014–25 കാലയളവിൽ, ഇന്ത്യ 748.38 ബില്യൺ യുഎസ് ഡോളർ വിദേശ നേരിട്ടുള്ള നിക്ഷേപം (FDI) ആകർഷിച്ചു, കഴിഞ്ഞ 11 വർഷത്തെ കാലയളവിനെ അപേക്ഷിച്ച് 143% വർദ്ധനവാണിത്. കൂടാതെ, സജീവമായി രജിസ്റ്റർ ചെയ്ത കമ്പനികളുടെ എണ്ണം 2020–21 ൽ 1.55 ലക്ഷത്തിൽ നിന്ന് 2025–26 ൽ 1.98 ലക്ഷമായി (2026 ഫെബ്രുവരി 3 വരെ) വർദ്ധിച്ചു, ഇത് 5 വർഷത്തിനുള്ളിൽ 27% വളർച്ചയെ സൂചിപ്പിക്കുന്നു. 2047 ലെ വികസിത ഭാരതത്തിന്റെ ദർശനവുമായി പൊരുത്തപ്പെടുന്ന തുടർച്ചയായ ബിസിനസ്സ് സുഗമമാക്കുന്ന പരിഷ്കാരങ്ങൾ (EoDB), ആഗോള മൂല്യ ശൃംഖല ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും വ്യവസായ നേതൃത്വത്തിലുള്ള വളർച്ചയെ നയിക്കുന്നതിനും നിർണായകമായി തുടരും.
|
സുഗമമായി ബിസിനസ്‍ ചെയ്യലിൽ ബജറ്റ് ശ്രദ്ധ കേന്ദ്രീകരിക്കുന്നു
|
നികുതി ഉറപ്പ് വർദ്ധിപ്പിക്കുക, നിയമപരമായി പാലിക്കേണ്ട വ്യവസ്ഥകളുടെ ഭാരം കുറയ്ക്കുക, വിശ്വാസാധിഷ്ഠിത ഭരണം പ്രോത്സാഹിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടുള്ള നടപടികളിലൂടെ ഇന്ത്യയുടെ സുഗമമായി ബിസിനസ്‍ ചെയ്യൽ (EoDB) അജണ്ടയെ ബജറ്റ് ശക്തിപ്പെടുത്തുന്നു. MAT യുക്തിസഹമാക്കൽ, തർക്ക പരിഹാരം ലളിതമാക്കൽ, ചെറിയ നടപടിക്രമ പിഴവുകളെ ക്രിമനൽ കുറ്റമല്ലാതാക്കൽ എന്നിവ പ്രധാന പരിഷ്കാരങ്ങളിൽ ഉൾപ്പെടുന്നു. ഇടപാട് ചെലവുകൾ കുറയ്ക്കുന്നതിനും ബിസിനസ്സ് കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും ഡിജിറ്റൽ സംയോജനത്തിലൂടെയും റിസ്ക് അടിസ്ഥാനമാക്കിയുള്ള ക്ലിയറൻസുകളിലൂടെയും കസ്റ്റംസ്, ലോജിസ്റ്റിക്സ് പരിഷ്കാരങ്ങളും ബജറ്റ് മുന്നോട്ട് കൊണ്ടുപോകുന്നു.

വ്യാപാര, നിക്ഷേപ സൗകര്യം
- കാർഗോ ക്ലിയറൻസ് അംഗീകാരങ്ങൾക്കായി ഏകീകൃതവും പരസ്പരബന്ധിതവുമായ ഡിജിറ്റൽ ജാലകം.
- യാതൊരു നിയമപരമായി പാലിക്കേണ്ട വ്യവസ്ഥകളുടെ ആവശ്യകതയും ഇല്ലാത്ത സാധനങ്ങൾക്ക്, ഇറക്കുമതിക്കാരൻ ഓൺലൈൻ രജിസ്ട്രേഷൻ പൂർത്തിയാക്കിയ ഉടൻ തന്നെ തീരുവ അടയ്ക്കുന്നതിന് വിധേയമായി കസ്റ്റംസ് ക്ലിയറൻസ് നടത്തും.
- എല്ലാ കസ്റ്റംസ് പ്രക്രിയകൾക്കുമായി സംയോജിതവും വിപുലവുമായ ഏകീകൃത പ്ലാറ്റ്ഫോമായി കസ്റ്റംസ് ഇന്റഗ്രേറ്റഡ് സിസ്റ്റം (CIS) 2 വർഷത്തിനുള്ളിൽ പുറത്തിറക്കും.
- എല്ലാ പ്രധാന തുറമുഖങ്ങളിലുമുള്ള ഓരോ കണ്ടെയ്‌നറും സ്കാൻ ചെയ്യുക എന്ന ലക്ഷ്യത്തോടെ, അപകടസാധ്യത വിലയിരുത്തലിനായി നൂതന ഇമേജിംഗും AI സാങ്കേതികവിദ്യയും ഉപയോഗിച്ച് നോൺ-ഇൻട്രൂസീവ് സ്കാനിംഗിന്റെ ഉപയോഗം ഘട്ടം ഘട്ടമായി വിപുലീകരിക്കും.
- പോർട്ട്‌ഫോളിയോ നിക്ഷേപ പദ്ധതി (PIS) വഴി ഇന്ത്യയ്ക്ക് പുറത്ത് താമസിക്കുന്ന വ്യക്തികൾക്ക് (PROI) ലിസ്റ്റുചെയ്ത ഇന്ത്യൻ കമ്പനികളുടെ ഇക്വിറ്റികളിൽ നിക്ഷേപിക്കാൻ അനുവാദമുണ്ടാകും. ഈ പദ്ധതി പ്രകാരം ഒരു വ്യക്തിഗത PROI-യുടെ നിക്ഷേപ പരിധി 5% ൽ നിന്ന് 10% ആയി ഉയർത്താനും നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്, മൊത്തത്തിലുള്ള നിക്ഷേപം വ്യക്തിഗത PROI-കൾ നിലവിലുള്ള 10% ൽ നിന്ന് 24% ആക്കാനും നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്.
ആഗോള ബിസിനസിനെയും നിക്ഷേപത്തെയും ആകർഷിക്കൽ
- അനുമാന അടിസ്ഥാനത്തിൽ നികുതി അടയ്ക്കുന്ന എല്ലാ പ്രവാസികൾക്കും മിനിമം ആൾട്ടർനേറ്റ് ടാക്സിൽ (MAT) ഇളവ്.
ഗണ്യമായ ലാഭം നേടുകയും മികച്ച ലാഭവിഹിതം നൽകുകയും ചെയ്തിട്ടും, ആദായനികുതി നിയമപ്രകാരം നൽകിയിട്ടുള്ള വിവിധ നികുതി ഇളവുകളും ആനുകൂല്യങ്ങളും കാരണം ഒരു നികുതിയും അടയ്ക്കാത്ത "സീറോ ടാക്സ് കമ്പനികളെ" നികുതി ശൃംഖലയിലേക്ക് കൊണ്ടുവരുന്നതിനാണ് MAT അവതരിപ്പിച്ചത്.
- ഓഹരി തിരിച്ചുവാങ്ങലുകൾക്ക് എല്ലാത്തരം ഓഹരി ഉടമകൾക്കും മൂലധന നേട്ടം എന്ന നിലയിൽ നികുതി
- പുതിയ നികുതി വ്യവസ്ഥയിൽ നികുതി ബാധ്യതയുടെ 1/4 പരിധി വരെ അനുവദിക്കുന്നതിന് ലഭ്യമായ MAT ക്രെഡിറ്റ് ഉപയോഗിച്ച് സെറ്റ്-ഓഫ് ചെയ്യുക.
- അന്തിമ നികുതി നിരക്ക് 15% ൽ നിന്ന് 14% ആയി കുറച്ചുകൊണ്ട് MAT അന്തിമ നികുതിയാക്കാൻ നിർദ്ദേശിക്കുന്നു.
പിഴയും പ്രോസിക്യൂഷനും യുക്തിസഹമാക്കൽ
- സംയോജിത അസസ്മെന്റും പിഴ നടപടികളും ഒരു പൊതു ഉത്തരവിലൂടെയാകും. അപ്പീൽ സമയത്തെ പിഴയ്ക്ക് പലിശ ബാധ്യതയില്ല, കൂടാതെ മുൻകൂർ പേയ്മെന്റ് ആവശ്യകത 20 ശതമാനത്തിൽ നിന്ന് 10 ശതമാനമായി കുറച്ചു, കോർ ടാക്സ് ഡിമാൻഡിൽ കണക്കാക്കുന്നത് തുടരും.
- പുനർനിർണ്ണയ നടപടികൾ ആരംഭിച്ചതിന് ശേഷവും നികുതിദായകർക്ക് അവരുടെ റിട്ടേണുകൾ പുതുക്കാൻ അനുവാദം നൽകുന്നു. എന്നാൽ, ബന്ധപ്പെട്ട വർഷത്തെ നികുതി നിരക്കിന് പുറമെ 10% അധിക നികുതി കൂടി ഇതിനായി നൽകേണ്ടി വരും.
- വരുമാനം കുറച്ചുകാണിക്കുന്ന കേസുകളിൽ പിഴയിൽ നിന്നും വിചാരണ നടപടികളിൽ നിന്നും നൽകിവരുന്ന ഇളവ്, ഇനി മുതൽ തെറ്റായ വിവരങ്ങൾ നൽകുന്ന (Misreporting) കേസുകളിലേക്കും വ്യാപിപ്പിച്ചു. ഇതിനായി ബാധകമായ നികുതിക്കും പലിശയ്ക്കും പുറമെ, നികുതി തുകയുടെ 100% അധിക ആദായനികുതിയായി അടയ്‌ക്കേണ്ടതുണ്ട്.
- കണക്കുപുസ്തകങ്ങളും രേഖകളും ഹാജരാക്കാതിരിക്കുക, സാധനങ്ങളായോ സേവനങ്ങളായോ പണം നൽകുമ്പോൾ ടി.ഡി.എസ് (TDS) അടയ്ക്കുന്നതിലെ വീഴ്ചകൾ എന്നിവയെ ക്രിമിനൽ കുറ്റകൃത്യങ്ങളുടെ പരിധിയിൽ നിന്ന് ഒഴിവാക്കുന്നു. കൂടാതെ, ചെറിയ നിയമലംഘനങ്ങൾക്ക് പിഴ മാത്രം ചുമത്തിയാൽ മതിയാകും.
- ചില സാങ്കേതിക വീഴ്ചകൾക്കുള്ള പിഴകൾ ഫീസായി മാറ്റാൻ നിർദ്ദേശിക്കുന്നു.
- ശേഷിക്കുന്ന പ്രോസിക്യൂഷനുകൾ നടപടികൾ കുറ്റകൃത്യത്തിന്റെ ഗൗരവത്തിനനുസരിച്ച് തരംതിരിക്കും. പരമാവധി 2 വർഷം വരെ വെറും തടവുശിക്ഷയും, തടവുശിക്ഷ കോടതികൾക്ക് പിഴയായി മാറ്റാനുള്ള വ്യവസ്ഥയും ഉണ്ടാകും.
- 20 ലക്ഷത്തിൽ താഴെയുള്ള സ്ഥാവരമല്ലാത്ത വിദേശ ആസ്തികൾക്ക് 1.10.2024 മുതൽ മുൻകാല പ്രാബല്യത്തോടെ പ്രോസിക്യൂഷനിൽ നിന്നുള്ള പ്രതിരോധം.
വിശ്വാസാധിഷ്ഠിത സംവിധാനങ്ങൾ
- ഡ്യൂട്ടി ഡെഫറൽ കാലാവധി വർദ്ധിപ്പിച്ചു: ടയർ 2, ടയർ 3 വിഭാഗത്തിലുള്ള അംഗീകൃത സാമ്പത്തിക ഓപ്പറേറ്റർമാർക്ക് (AEO) കസ്റ്റംസ് ഡ്യൂട്ടി അടയ്ക്കാനുള്ള കാലാവധി 15 ദിവസത്തിൽ നിന്ന് 30 ദിവസമായി ഉയർത്തി.
|
എന്താണ് ഇതിന്റെ അർത്ഥം?
ഡ്യൂട്ടി പേയ്‌മെന്റ് മാറ്റിവയ്ക്കൽ കസ്റ്റംസ് ക്ലിയറൻസും നികുതി അടയ്ക്കലും തമ്മിലുള്ള ബന്ധം വേർതിരിക്കുന്ന ഒരു സംവിധാനമാണിത്. 'ആദ്യം ക്ലിയർ ചെയ്യുക-പിന്നീട് പണമടയ്ക്കുക' എന്നതാണ് ഇതിന്റെ തത്വം. 'ജസ്റ്റ്-ഇൻ-ടൈം' നിർമ്മാണ രീതി സുഗമമാക്കുന്നതിനായി, തുറമുഖത്ത് നിന്ന് ഗോഡൗണുകളിലേക്കുള്ള ചരക്ക് നീക്കം തടസ്സമില്ലാതെ നടപ്പിലാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.
സാധനങ്ങൾ ഇറക്കുമതി ചെയ്യുമ്പോൾ തന്നെ നികുതി അടയ്ക്കുന്നതിന് പകരം, അത് അടയ്ക്കാൻ അനുവദിച്ചിട്ടുള്ള സമയം നീട്ടി നൽകുന്നു എന്നാണ് ഇതിനർത്ഥം.
|
- അർഹരായ നിർമ്മാതാക്കൾക്കും ഇറക്കുമതിക്കാർക്കും ഇതേ ഡ്യൂട്ടി ഡെഫറൽ സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. ഇത് ഭാവിയിൽ അവർക്ക് പൂർണ്ണമായ ടയർ 3-AEO അംഗീകാരം നേടിയെടുക്കാൻ പ്രോത്സാഹനമാകും.
- ബിസിനസ്സ് ആസൂത്രണം കൂടുതൽ കൃത്യമാക്കുന്നതിനായി, കസ്റ്റംസ് വകുപ്പിന് ബാധകമായ 'അഡ്വാൻസ് റൂളിംഗിന്റെ' കാലാവധി നിലവിലുള്ള 3 വർഷത്തിൽ നിന്ന് 5 വർഷമായി വർദ്ധിപ്പിച്ചു.
- കാർഗോ ക്ലിയറൻസിൽ AEO അംഗീകാരമുള്ളവർക്ക് പ്രത്യേക പരിഗണന നൽകുന്നു.
- റിസ്ക് സിസ്റ്റങ്ങൾ തിരിച്ചറിയുന്ന വിശ്വസ്തരായ ഇറക്കുമതിക്കാരുടെ ചരക്ക് പരിശോധനകൾ കുറയ്ക്കുകയും, ഇലക്ട്രോണിക് സീൽ ചെയ്ത കയറ്റുമതി ചരക്കുകൾ ഫാക്ടറിയിൽ നിന്ന് നേരിട്ട് കപ്പലിലേക്ക് എത്തിക്കാൻ അനുവദിക്കുകയും ചെയ്യുന്നു.
- ചരക്കുകൾ നിയമപരമായ നിബന്ധനകൾ പാലിക്കുന്നവയാണെങ്കിൽ, അത്തരം ഫയലിംഗുകൾ കസ്റ്റംസിനെ സ്വയമേവ അറിയിക്കുകയും സാധനങ്ങൾ എത്തുമ്പോൾ തന്നെ ഉടനടി വിട്ടുകൊടുക്കുകയും ചെയ്യും.
- കസ്റ്റംസ് വെയർഹൗസിംഗ് സംവിധാനം ഇനി മുതൽ ഓപ്പറേറ്റർ കേന്ദ്രീകൃതമായിരിക്കും. സ്വയം സാക്ഷ്യപ്പെടുത്തൽ, ഇലക്ട്രോണിക് ട്രാക്കിംഗ്, റിസ്ക് അടിസ്ഥാനമാക്കിയുള്ള ഓഡിറ്റുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഇത് കാലതാമസവും ചെലവും കുറയ്ക്കാൻ സഹായിക്കും.
|
ക്ലിയറൻസ് മുതൽ കംപ്ലയൻസ് വരെയുള്ള പരിഷ്കാരങ്ങൾ
|
നിരവധി വർഷങ്ങളായി, കൂടുതൽ സുഗമവും കാര്യക്ഷമവുമായ ബിസിനസ് അന്തരീക്ഷം സൃഷ്ടിക്കുന്നതിനായി ഇന്ത്യ ഘടനാപരവും നിയന്ത്രണപരവും ഡിജിറ്റൽ പരിഷ്കാരങ്ങളും സ്ഥിരമായി പിന്തുടർന്നുവരുന്നു. 2025-26 ലെ സാമ്പത്തിക സർവേയിൽ എടുത്തുകാണിച്ചിരിക്കുന്നതുപോലെ, നിലവിലുള്ള നടപടികളും അവയുടെ സ്വാധീനവും, ചെറിയ കുറ്റകൃത്യങ്ങൾ കുറ്റവിമുക്തമാക്കുന്നതിനും, ബിസിനസ് അംഗീകാരങ്ങൾ കാര്യക്ഷമമാക്കുന്നതിനും, നിബന്ധനകൾ പാലിക്കുന്നതിന്റെ ഭാരം കുറയ്ക്കുന്നതിനും, നിയന്ത്രണ നടപടിക്രമങ്ങൾ ലളിതമാക്കുന്നതിനുമുള്ള ഗവൺമെന്റിന്റെയും സംസ്ഥാന ഭരണസംവിധാനത്തിന്റെയും സുസ്ഥിരവും ഏകോപിതവുമായ ശ്രമത്തെ പ്രതിഫലിപ്പിക്കുന്നു.

ക്രിമിനൽ നടപടികൾ ഒഴിവാക്കലും വിശ്വാസാധിഷ്ഠിത നിയന്ത്രണവും
വിശ്വാസാധിഷ്ഠിതമായ ഒരു നിയന്ത്രണ ചട്ടക്കൂട് കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി ഗവൺമെന്റ് സുപ്രധാനമായ ഡീക്രിമിനലൈസേഷൻ (കുറ്റവിമുക്തമാക്കൽ) പരിഷ്കാരങ്ങൾ ഏറ്റെടുത്തിട്ടുണ്ട്. ജൻ വിശ്വാസ് (വ്യവസ്ഥകളുടെ ഭേദഗതി) ആക്ട്, 2023 പ്രകാരം 42 നിയമങ്ങളിലായി 183 വ്യവസ്ഥകൾ ക്രിമിനൽ നടപടികളിൽ നിന്ന് ഒഴിവാക്കി. ഇത് ചെറുകിട സാങ്കേതിക കുറ്റകൃത്യങ്ങൾക്കുള്ള ശിക്ഷാഭാരം കുറയ്ക്കാൻ സഹായിച്ചു.
ഈ ശ്രമങ്ങളുടെ തുടർച്ചയായി, ജൻ വിശ്വാസ് (വ്യവസ്ഥകളുടെ ഭേദഗതി) ബിൽ, 2025 അവതരിപ്പിച്ചു. 355 വ്യവസ്ഥകൾ ഉൾക്കൊള്ളുന്ന ഈ ബില്ലിൽ, ബിസിനസ്സ് ചെയ്യുന്നത് എളുപ്പമാക്കുന്നതിനായി 288 വ്യവസ്ഥകൾ കുറ്റവിമുക്തമാക്കാനും, ജീവിതസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി 67 വ്യവസ്ഥകളിൽ മാറ്റം വരുത്താനും നിർദ്ദേശിക്കുന്നു. നിയമങ്ങൾ പാലിക്കുന്നത് ലഘൂകരിക്കുന്നതിനും നിയന്ത്രണ സംവിധാനങ്ങളുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനുമുള്ള സർക്കാരിന്റെ പ്രതിബദ്ധതയാണ് ഇത് കാണിക്കുന്നത്.
ഈ പരിഷ്കാരങ്ങൾക്ക് പുറമെ, നിയന്ത്രണ ചട്ടക്കൂടുകൾ യുക്തിസഹമാക്കുന്നതിനും, നിയമപാലന ഭാരം കുറയ്ക്കുന്നതിനും, വിവിധ മേഖലകളിലും സംസ്ഥാനങ്ങളിലും വിശ്വാസാധിഷ്ഠിത ഭരണം ശക്തിപ്പെടുത്തുന്നതിനും ഗവൺമെന്റ് അനുബന്ധ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. അവയിൽ ചിലത് ഇവയാണ്:
- പരിസ്ഥിതി സംരക്ഷണ നിയമം (1986), വായു മലിനീകരണ നിരോധന നിയന്ത്രണ നിയമം (1981), ഇന്ത്യൻ വന നിയമം (1927), ജല മലിനീകരണ നിരോധന നിയന്ത്രണ നിയമം (1974) എന്നിവയിലെ ക്രിമിനൽ വ്യവസ്ഥകൾ കുറ്റവിമുക്തമാക്കി. ജീവിതസൗകര്യങ്ങളും ബിസിനസ്സ് സാഹചര്യങ്ങളും മെച്ചപ്പെടുത്തുന്നതിനും വിശ്വാസാധിഷ്ഠിത ഭരണം ശക്തിപ്പെടുത്തുന്നതിനുമായി ഇതിലെ ചെറിയ ലംഘനങ്ങളെ സർക്കാർ യുക്തിസഹമായി പുനർനിർണ്ണയിച്ചു.
- സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും നിയമങ്ങൾ ലഘൂകരിക്കുന്നതിനും നടപടിക്രമങ്ങൾ കാര്യക്ഷമമാക്കുന്നതിനുമായി 2025 ജനുവരിയിൽ കംപ്ലയൻസ് റിഡക്ഷൻ ആൻഡ് ഡിറെഗുലേഷൻ ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചു. ഭൂവിനിയോഗം, കെട്ടിട നിർമ്മാണം, തൊഴിൽ, യൂട്ടിലിറ്റികൾ, അനുമതികൾ എന്നിങ്ങനെ റെഗുലേറ്ററി ഇടപെടലുകൾ കൂടുതലായി ആവശ്യമുള്ള 5 പ്രധാന മേഖലകളെ ഈ ടാസ്‌ക് ഫോഴ്സ് തിരിച്ചറിഞ്ഞിട്ടുണ്ട്. 2025 മാർച്ച് മുതൽ, ശക്തമായ ക്രോസ്-ഏജൻസി ഏകോപനം, സംസ്ഥാനങ്ങളുമായുള്ള ആവർത്തിച്ചുള്ള പ്രശ്‌നപരിഹാരം, തത്സമയ പഠനം എന്നിവയാൽ വേർതിരിച്ചറിയപ്പെടുന്ന മൂന്ന് റൗണ്ട് സന്ദർശനങ്ങൾ ടാസ്‌ക് ഫോഴ്‌സ് നടത്തി.
നാഷണൽ സിംഗിൾ വിൻഡോ സിസ്റ്റം (NSWS)
ബിസിനസ്സ് ആവശ്യങ്ങൾക്കനുസൃതമായി ആവശ്യമായ അനുമതികൾ തിരിച്ചറിയുന്നതിനും അവയ്ക്ക് അപേക്ഷിക്കുന്നതിനും സഹായിക്കുന്ന ഒരു ഡിജിറ്റൽ പ്ലാറ്റ്‌ഫോമാണ് NSWS. അംഗീകാരങ്ങൾ ലഭിക്കുന്നതിനുള്ള സമയപരിധി കുറയ്ക്കുക, രേഖകൾ സുരക്ഷിതമായി സൂക്ഷിക്കുക, സംശയങ്ങൾക്കും പരാതികൾക്കും വേഗത്തിൽ പരിഹാരം കാണുക എന്നിവയിലൂടെ ബിസിനസ്സ് നടപടിക്രമങ്ങൾ ലഘൂകരിക്കുന്നതിനുള്ള ഒരു പ്രധാന പരിഷ്കാരമായി ഇത് മാറിയിരിക്കുന്നു.
ഈ സംവിധാനം 32 കേന്ദ്ര വകുപ്പുകളെയും 32 സംസ്ഥാന ഗവൺമെന്റുകളെയും ഒരേ പ്ലാറ്റ്‌ഫോമിൽ സംയോജിപ്പിക്കുന്നു. ഇതിലൂടെ 698 കേന്ദ്ര അനുമതികളും 7435 സംസ്ഥാന അനുമതികളും ലഭ്യമാണ്. ആരംഭിച്ചതു മുതൽ ഇതുവരെ 8,29,750-ൽ അധികം അനുമതികൾ NSWS വഴി നൽകിയിട്ടുണ്ട്.
സുതാര്യത വർദ്ധിപ്പിക്കുന്നതിനും ചിലവുകൾ കുറയ്ക്കുന്നതിനും നിയമങ്ങൾ പാലിക്കുന്നത് ലഘൂകരിക്കുന്നതിനുമായി ഗവൺ്മെന്റ് മറ്റ് സിംഗിൾ വിൻഡോ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളും പുറത്തിറക്കിയിട്ടുണ്ട്
|
മറ്റ് ഏകജാലക ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ
|
|
പരിവേഷ് 3.0(പ്രോ-ആക്ടീവ് ആൻഡ് റെസ്പോൺസീവ് ഫെസിലിറ്റേഷൻ ബൈ ഇന്ററാക്ടീവ്, വെർച്യൂവസ്, ആൻഡ് എൻവയോൺമെന്റൽ സിംഗിൾ വിൻഡോ ഹബ്)
|
പരിസ്ഥിതി അനുമതികൾക്കും , അനുമതി ലഭിച്ചതിന് ശേഷമുള്ള നിബന്ധനകൾ പാലിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കുന്നതിനുമുള്ള സംവിധാനമാണിത്.
ഈ പ്ലാറ്റ്‌ഫോം അടിസ്ഥാന വിവരങ്ങൾ, വനവൽക്കരണ ലാൻഡ് ബാങ്കുകൾ, മന്ത്രാലയങ്ങൾ തമ്മിലുള്ള ഡാഷ്‌ബോർഡുകൾ, AI അധിഷ്ഠിത പിന്തുണ എന്നിവയെ സംയോജിപ്പിക്കുന്നു:
|
|
ഇ-ഗ്രാം സ്വരാജ് പോർട്ടൽ
|
ഗ്രാമപഞ്ചായത്തിന്റെ സമ്പൂർണ്ണ പ്രൊഫൈൽ ലഭ്യമാക്കുന്ന ഒരു ഏകജാലക സംവിധാനമാണിത്. ഇതിൽ സർപഞ്ച്/സെക്രട്ടറി എന്നിവരുടെ വിവരങ്ങൾ, ജനസംഖ്യാ കണക്കുകൾ, ധനകാര്യം, ആസ്തികൾ എന്നിവയ്‌ക്കൊപ്പം ഗ്രാമപഞ്ചായത്ത് വികസന പദ്ധതി (GPDP) വഴി നടപ്പിലാക്കുന്ന പ്രവർത്തനങ്ങളുടെ വിശദാംശങ്ങളും ഉൾപ്പെടുന്നു.
റിപ്പോർട്ടിംഗിനും നിരീക്ഷണത്തിനുമുള്ള ഒരു ഏകീകൃത പ്ലാറ്റ്‌ഫോമായി പ്രവർത്തിക്കുന്നതിലൂടെ, ഇത് വികേന്ദ്രീകൃത ആസൂത്രണത്തെ ശക്തിപ്പെടുത്തുകയും വികസന ഫണ്ടുകളുടെ വിനിയോഗം കൂടുതൽ ഫലപ്രദമാക്കുകയും ചെയ്യുന്നു.
|
സംസ്ഥാന നേതൃത്വത്തിലുള്ള പരിഷ്കരണ നവീകരണങ്ങൾ
'നിയമപാലന ഭാരം കുറയ്ക്കുന്നതിനുള്ള' പ്രവർത്തനങ്ങളുടെ ഭാഗമായി, കേന്ദ്ര മന്ത്രാലയങ്ങളും സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും 'റെഗുലേറ്ററി കംപ്ലയൻസ് പോർട്ടലിൽ' ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അനാവശ്യമായ കീഴ്വഴക്കങ്ങൾ സ്വയം തിരിച്ചറിഞ്ഞ് നീക്കം ചെയ്തു. 2025 നവംബർ വരെയുള്ള കണക്കനുസരിച്ച്, 47,000-ലധികം കംപ്ലയൻസുകൾ ഇതിൽ 16,108 കംപ്ലയൻസുകൾ ലഘൂകരിച്ചു, 22,287 എണ്ണം ഡിജിറ്റലൈസ് ചെയ്തു, 4,458 എണ്ണം ക്രിമിനൽ നടപടികളിൽ നിന്ന് ഒഴിവാക്കി, 4,270 അനാവശ്യമായ നിയമങ്ങൾ പൂർണ്ണമായും നീക്കം ചെയ്തു.
പല സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും പൊതുവായ പരിഷ്കാരങ്ങൾക്കും അപ്പുറം, തങ്ങളുടെ പ്രത്യേക ഭരണപരവും സാമ്പത്തികവും പ്രാദേശികവുമായ സാഹചര്യങ്ങൾക്ക് അനുയോജ്യമായ നൂതനമായ മാറ്റങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്.
|
ആന്ധ്രാപ്രദേശും ഉത്തരാഖണ്ഡും തിരഞ്ഞെടുത്ത വിഭാഗങ്ങളിൽപ്പെട്ട ഭൂമി തരംമാറ്റുന്നതിനുള്ള നിബന്ധനകൾ ഒഴിവാക്കി, ഇതുവഴി നടപടിക്രമങ്ങളിലെ കാലതാമസം കുറച്ചു.
|
|
അസം, ജമ്മു കശ്മീർ, ഒഡീഷ, പുതുച്ചേരി, ത്രിപുര എന്നീ സംസ്ഥാനങ്ങൾ മിക്സഡ് ലാൻഡ് യൂസ് സോണുകളിൽ 'നെഗറ്റീവ് ലിസ്റ്റ്' സംവിധാനം ഏർപ്പെടുത്തി. ഇത് പ്രകാരം, പ്രത്യേകം നിരോധിച്ചിട്ടില്ലാത്ത എല്ലാ പ്രവർത്തനങ്ങളും അനുവദനീയമാണ്.
|
|
ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ ഭൂവിനിയോഗ മാറ്റത്തിനായി ഓൺലൈൻ സംവിധാനം ഏർപ്പെടുത്തിയത് വഴി നൂറുകണക്കിന് അപേക്ഷകൾ മാസങ്ങൾക്കുള്ളിൽ തീർപ്പാക്കാൻ സാധിച്ചു. ഇത് വിനോദസഞ്ചാര മേഖലയ്ക്കും സംരംഭകർക്കുള്ള വായ്പാ ലഭ്യതയ്ക്കും ഗുണകരമായി.
|
|
ഹരിയാന, മധ്യപ്രദേശ്, ഒഡീഷ, തമിഴ്‌നാട്, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങൾ നിർമ്മാണ ഉപനിയമങ്ങൾ ലഘൂകരിച്ചു. സെറ്റ്ബാക്ക് (Setback), എഫ്.എ.ആർ (FAR), പാർക്കിംഗ്, പ്ലോട്ട് വലുപ്പം എന്നിവയുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ ലളിതമാക്കിയത് വഴി പദ്ധതികൾ കൂടുതൽ സുഗമമായി നടപ്പിലാക്കാൻ സാധിക്കുന്നു.
|
|
ഛത്തീസ്ഗഡ്, മിസോറാം, രാജസ്ഥാൻ, ത്രിപുര, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങൾ ബിൽഡിംഗ് പ്ലാൻ അംഗീകാരത്തിന് 'തേർഡ് പാർട്ടി' സംവിധാനം ഏർപ്പെടുത്തി. പരിസ്ഥിതി അനുമതികൾക്കായി ആൻഡമാൻ നിക്കോബാർ, ആന്ധ്രാപ്രദേശ്, ഗോവ, തമിഴ്‌നാട്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങൾ സ്വയം സാക്ഷ്യപ്പെടുത്തലോ തേർഡ് പാർട്ടി സർട്ടിഫിക്കേഷനോ അനുവദിച്ചു.അസം, ഒഡീഷ, തെലങ്കാന, ത്രിപുര എന്നീ സംസ്ഥാനങ്ങൾ അംഗീകൃത തേർഡ് പാർട്ടികൾ വഴി അഗ്നിശമന സുരക്ഷാ മാനദണ്ഡങ്ങൾ ലളിതമാക്കി.
|
|
തൊഴിൽ മേഖലയുമായി ബന്ധപ്പെട്ട് ബീഹാർ, ഗുജറാത്ത്, ഒഡീഷ, മഹാരാഷ്ട്ര, തെലങ്കാന എന്നീ സംസ്ഥാനങ്ങൾ കൂടുതൽ വ്യവസായങ്ങളിലും വാണിജ്യ സ്ഥാപനങ്ങളിലും സ്ത്രീകൾ ജോലി ചെയ്യുന്നതിലുണ്ടായിരുന്ന നിയന്ത്രണങ്ങൾ നീക്കം ചെയ്തു.
|
|
ഛത്തീസ്ഗഡ്, ഗുജറാത്ത്, ഹരിയാന, കർണാടക, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങൾ കേന്ദ്രത്തിലെ ജൻ വിശ്വാസ് ആക്ടിന് സമാനമായ നിയമങ്ങൾ കൊണ്ടുവന്നു. ഇതിലൂടെ കാലഹരണപ്പെട്ട വ്യവസ്ഥകൾ റദ്ദാക്കുകയും ചെറിയ കുറ്റകൃത്യങ്ങളെ കുറ്റവിമുക്തമാക്കുകയും ചെയ്തു.
|
|
ത്രിപുരയിൽ ഭൂമി, കെട്ടിട നിർമ്മാണം, തൊഴിൽ തുടങ്ങിയ മേഖലകളിൽ നടപ്പിലാക്കിയ പരിഷ്കാരങ്ങൾ വലിയ മാറ്റമുണ്ടാക്കി. 'റൈസിംഗ് നോർത്ത് ഈസ്റ്റ് ഇൻവെസ്റ്റേഴ്സ് സമ്മിറ്റ് 2025'-ന് ശേഷം വലിയൊരു വിഭാഗം നിക്ഷേപങ്ങൾ യാഥാർത്ഥ്യമായത് ഈ പരിഷ്കാരങ്ങളുടെ ഫലമായാണ്. ഇത് വ്യവസ്ഥാപിതമായ നിയന്ത്രണങ്ങൾ ഒഴിവാക്കൽ, സ്ഥാപനപരമായ ഏകോപനം, സുസ്ഥിരമായ വ്യവസായ ഇടപെടൽ എന്നിവയുടെ സ്വാധീനം പ്രതിഫലിപ്പിക്കുന്നു.
|
ബിസിനസ് റിഫോംസ് ആക്ഷൻ പ്ലാൻ (BRAP) ജില്ലാ പരിഷ്കാരങ്ങൾ
2015 മുതൽ, സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും സുതാര്യത പ്രോത്സാഹിപ്പിക്കുന്നതിനും, നിയന്ത്രണ നടപടിക്രമങ്ങൾ ലളിതമാക്കുന്നതിനും, സേവന വിതരണം മെച്ചപ്പെടുത്തുന്നതിനുമായി സർക്കാർ ബിസിനസ് റിഫോംസ് ആക്ഷൻ പ്ലാൻ (BRAP) നടപ്പിലാക്കിവരികയാണ്. ഇതുവരെ BRAP-യുടെ 7 പതിപ്പുകൾ പൂർത്തിയായി, എട്ടാം പതിപ്പായ BRAP 2026, 2025 നവംബർ 11-ന് ഔദ്യോഗികമായി പുറത്തിറക്കി. താഴെത്തട്ടിലുള്ള പരിഷ്കാരങ്ങൾ കൂടുതൽ ആഴത്തിലാക്കുന്നതിനായി, ജില്ലാ തലത്തിൽ ബിസിനസ് ചെയ്യുന്നത് എളുപ്പമാക്കുന്നതിനുള്ള സംവിധാനം ശക്തിപ്പെടുത്തുന്നതിനായി DPIIT ജില്ലാ ബിസിനസ് റിഫോം ആക്ഷൻ പ്ലാൻ (D-BRAP) ആരംഭിച്ചു. 2025-26ലെ സാമ്പത്തിക സർവേ BRAP-ന് കീഴിലുള്ള ചില സംസ്ഥാനങ്ങളിലെ പ്രത്യേക നേട്ടങ്ങൾ എടുത്തുകാണിക്കുന്നു.
|
BRAP-ന് കീഴിലുള്ള സംസ്ഥാനങ്ങളിലെ നേട്ടങ്ങൾ
|
|
കേരളം
|
- ബിസിനസ് രജിസ്ട്രേഷൻ കാര്യക്ഷമമാക്കി
- ഭൂമി, നികുതി നടപടികൾ ഡിജിറ്റലൈസ് ചെയ്തു
- ലഘൂകരിച്ച പരിസ്ഥിതി അനുമതികൾ, പുനരുപയോഗ ഊർജ്ജത്തിന്റെ വിപുലമായ ഉപയോഗം, കാർബൺ-ന്യൂട്രൽ ഗ്രാമപഞ്ചായത്തുകൾ, ജലാശയങ്ങളുടെ പുനരുജ്ജീവനം
|
|
തമിഴ്നാട്
|
- ഏകജാലക സംവിധാനം നടപ്പിലാക്കി
- ഭൂപരിഷ്കരണത്തോടൊപ്പം അനുമതികൾ ഡിജിറ്റലൈസ് ചെയ്തു, സോളാർ പാർക്കുകളും കാർബൺ വിമുക്ത പദ്ധതികളും പ്രോത്സാഹിപ്പിച്ചു
- വ്യവസായ മാലിന്യസംസ്കരണ സംവിധാനങ്ങളുടെ ഫലപ്രദമായ മേൽനോട്ടം
|
|
ആന്ധ്രാപ്രദേശ്
|
- ഏകജാലക വ്യാവസായിക അനുമതികൾ നടപ്പിലാക്കി,
- ഓൺലൈൻ ഭൂമി രജിസ്ട്രേഷൻ
- ഇ-പരിസ്ഥിതി അംഗീകാരങ്ങൾ, സ്ഥാപനങ്ങൾക്ക് ആവശ്യമായ അനുമതികൾക്കായി ഓൺലൈനായി അപേക്ഷിക്കാനും അവയുടെ പുരോഗതി ഡിജിറ്റലായി നിരീക്ഷിക്കാനും സാധിക്കുന്ന തരത്തിൽ, ഓൺലൈൻ കൺസെന്റ് മാനേജ്‌മെന്റ് ആൻഡ് മോണിറ്ററിംഗ് സിസ്റ്റം (OCMMS) വിപുലീകരിച്ചു.
|
|
ബിസിനസ്സ് സുഗമമാക്കുന്നതിനുള്ള ഘടനാപരമായ പരിഷ്കാരങ്ങൾ
|
ബിസിനസ്സ് ചെയ്യുന്നത് എളുപ്പമാക്കുന്നതിനായുള്ള (EoDB) ഘടനാപരമായ പരിഷ്കാരങ്ങൾ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് നിയമപരമായ ലഘൂകരണം, സ്ഥാപനങ്ങളുടെ ഏകീകരണം, സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള ഭരണം എന്നിവയിലാണ്. സാമ്പത്തിക വിപണി, നികുതി, തൊഴിൽ, ബാങ്കിംഗ്, പരിസ്ഥിതി നിയമങ്ങൾ എന്നീ മേഖലകളിലുടനീളം ഈ മാറ്റങ്ങൾ നടപ്പിലാക്കുന്നു. വിവിധ സെക്ടറൽ റെഗുലേറ്റർമാർ സ്വീകരിച്ച നടപടികളും ഇൻഷുറൻസ്, സെക്യൂരിറ്റീസ്, ജിഎസ്ടി (GST), തൊഴിൽ നിയമങ്ങൾ, പൊതുമേഖലാ ബാങ്കിംഗ് എന്നിവയിലെ പരിഷ്കാരങ്ങളും നിയമപാലന ഭാരം കുറയ്ക്കാനും സുതാര്യത വർദ്ധിപ്പിക്കാനും സാമ്പത്തിക ലഭ്യത മെച്ചപ്പെടുത്താനും ലക്ഷ്യമിടുന്നു. ഈ പരിഷ്കാരങ്ങൾ സംയുക്തമായി നിയമപരമായ വ്യക്തത ഉറപ്പാക്കുകയും മത്സരക്ഷമത വർദ്ധിപ്പിക്കുകയും കൂടുതൽ കാര്യക്ഷമവും കരുത്തുറ്റതുമായ ഒരു ബിസിനസ്സ് സാഹചര്യം സൃഷ്ടിക്കുകയും ചെയ്യുന്നു.
നിയന്ത്രണ നടപടികൾ
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) തങ്ങളുടെ നിയന്ത്രണ ചട്ടക്കൂടുകൾ പുനഃസംഘടിപ്പിക്കുന്നതിന്റെ ഭാഗമായി, വിവിധ സ്ഥാപനങ്ങൾക്കായി പുറപ്പെടുവിച്ചിട്ടുള്ള 9,000-ലധികം സർക്കുലറുകളും മാർഗ്ഗനിർദ്ദേശങ്ങളും 238 മാസ്റ്റർ ഡയറക്ഷനുകളായി (Master Directions) ചുരുക്കി. ഈ നടപടിയുടെ ഭാഗമായി 9,446 സർക്കുലറുകൾ റദ്ദാക്കി, പ്രധാനപ്പെട്ട 3,809 സർക്കുലറുകൾ മാസ്റ്റർ സർക്കുലറുകളുടെ ഭാഗമാക്കി മാറ്റി,5,673 എണ്ണം കാലഹരണപ്പെട്ടതായി കണക്കാക്കി ഒഴിവാക്കി.ഈ നീക്കം നിയമപരമായ വ്യക്തത വർദ്ധിപ്പിക്കുകയും നിയമങ്ങൾ പാലിക്കുന്നതിലെ ബുദ്ധിമുട്ടുകൾ കുറയ്ക്കുകയും ബിസിനസ്സ് സുഗമമാക്കുക എന്ന ലക്ഷ്യത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു.
സബ്കാ ബിമാ സബ്കീ രക്ഷ (ഇൻഷുറൻസ് നിയമങ്ങളുടെ ഭേദഗതി)
പൗരന്മാരുടെ സംരക്ഷണം വർദ്ധിപ്പിക്കുന്നതിനും, ഇൻഷുറൻസ് വ്യാപനം വർദ്ധിപ്പിക്കുന്നതിനും, ഇൻഷുറൻസ് മേഖലയുടെ വളർച്ചയും വികസനവും ത്വരിതപ്പെടുത്തുന്നതിനും, ഇഒഡിബി വർദ്ധിപ്പിക്കുന്നതിനുമായി, 2025 ലെ സബ്കാ ബിമാ സബ്കീ രക്ഷ (ഇൻഷുറൻസ് നിയമങ്ങളുടെ ഭേദഗതി) നിയമം 1938 ലെ ഇൻഷുറൻസ് നിയമം, 1956 ലെ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ നിയമം, 1999 ലെ ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി നിയമം എന്നിവയിലെ വിവിധ വ്യവസ്ഥകൾ ഭേദഗതി ചെയ്തിട്ടുണ്ട്. ഇൻഷുറൻസ് കമ്പനികളിൽ 100% വരെ വിദേശ നേരിട്ടുള്ള നിക്ഷേപം അനുവദിക്കുക, ഇന്ത്യയിലേക്ക് കൂടുതൽ വിദേശ കമ്പനികൾക്ക് വാതിലുകൾ തുറക്കുക എന്നതാണ് വ്യവസ്ഥകളുടെ പ്രധാന സവിശേഷതകളിലൊന്ന്. ഇഒഡിബിയെ ഇത് പ്രോത്സാഹിപ്പിക്കുന്നത്:
- ഇൻഷുറൻസ് ഇടനിലക്കാരുടെ ഒറ്റത്തവണ രജിസ്ട്രേഷൻ നൽകൽ
- ഇൻഷുറൻസ് കമ്പനികൾക്ക് പണമടച്ച ഇക്വിറ്റി മൂലധനത്തിന്റെ ഓഹരികൾ കൈമാറ്റം ചെയ്യുന്നതിന് ഐആർഡിഎഐ അംഗീകാരം തേടുന്നതിനുള്ള പരിധി നിലവിലുള്ള 1% ൽ നിന്ന് 5% ആയി ഉയർത്തൽ
- വിദേശ റീഇൻഷുറർമാർക്കുള്ള നെറ്റ് ഓണഡ് ഫണ്ടുകളുടെ ആവശ്യകത ₹5,000 കോടിയിൽ നിന്ന് ₹1,000 കോടിയായി കുറയ്ക്കൽ, കൂടുതൽ റീഇൻഷുറൻസിന്റെ പ്രവേശനം സുഗമമാക്കുക, അതുവഴി രാജ്യത്ത് കൂടുതൽ റീഇൻഷുറൻസ് ശേഷി വളർത്തിയെടുക്കാൻ സഹായിക്കുക.
ഇൻഷുറർമാർക്കും ഇടനിലക്കാർക്കും വ്യവസ്ഥകൾ യുക്തിസഹമാക്കി ബിസിനസ്സ് എളുപ്പമാക്കുന്നതിനായി 2025 ലെ ഇന്ത്യൻ ഇൻഷുറൻസ് കമ്പനികളുടെ (വിദേശ നിക്ഷേപം) ഭേദഗതി നിയമങ്ങൾ 2025 ഡിസംബർ 30 ന് വിജ്ഞാപനം ചെയ്തു.
ക്രെഡിറ്റ് അസസ്‌മെന്റ് മോഡൽ (CAM)
എംഎസ്എംഇകൾക്കായുള്ള ഡിജിറ്റൽ വിവരങ്ങൾ (Digital footprints) അടിസ്ഥാനമാക്കി, പൊതുമേഖലാ ബാങ്കുകൾ 2025-ൽ CAM ആരംഭിച്ചു. 2025 ഏപ്രിൽ 1 നും ഡിസംബർ 31 നും ഇടയിൽ, ഡിജിറ്റൽ ക്രെഡിറ്റ് അണ്ടർറൈറ്റിംഗ് പ്രോഗ്രാമുകൾക്ക് കീഴിൽ ₹52,300 കോടിയിലധികം വരുന്ന 3.96 ലക്ഷത്തിലധികം MSME വായ്പാ അപേക്ഷകൾ അനുവദിച്ചു. ഈ മോഡൽ ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് മെച്ചപ്പെടുത്തുന്നു
- ഡിജിറ്റലായി ലഭ്യമാക്കിയതും പരിശോധിക്കാവുന്നതുമായ ഡാറ്റ ഉപയോഗിച്ച് ഓട്ടോമേറ്റഡ് ലോൺ അപ്രൈസൽ പ്രാപ്തമാക്കൽ,
- നിലവിലുള്ള ബാങ്കിലേക്കും പുതുതായി ബാങ്കിലേക്കും പ്രവേശിക്കുന്ന MSME വായ്പക്കാർക്കും എല്ലാ അപേക്ഷകൾക്കും വസ്തുനിഷ്ഠമായ തീരുമാനവും മോഡൽ അധിഷ്ഠിത പരിധി വിലയിരുത്തലും ഉപയോഗപ്പെടുത്തൽ,
- ക്രെഡിറ്റ് ഗ്യാരണ്ടി സ്കീമുകൾ സംയോജിപ്പിക്കൽ.
തൊഴിൽ പരിഷ്കാരങ്ങൾ
29 കേന്ദ്ര തൊഴിൽ നിയമങ്ങൾ നാല് ലേബർ കോഡുകളായി ഏകീകരിച്ചത്, അനുസരണം ലളിതമാക്കുന്നതിലൂടെയും, അംഗീകാര സമയക്രമങ്ങൾ കുറയ്ക്കുന്നതിലൂടെയും, പ്രത്യേകിച്ച് എംഎസ്എംഇകൾക്ക് കൂടുതൽ പ്രവർത്തന വഴക്കം നൽകുന്നതിലൂടെയും ബിസിനസ് സുഗമമായി ചെയ്യുന്നത് ഗണ്യമായി വർദ്ധിപ്പിച്ചു.
- ഫാക്ടറി നിർമ്മാണത്തിനോ വിപുലീകരണത്തിനോ അനുമതി നൽകുന്നതിന് കോഡുകൾ 30 ദിവസത്തെ സമയപരിധി നിർദ്ദേശിക്കുകയും മൊത്തത്തിലുള്ള അംഗീകാര സമയപരിധി 90 ദിവസത്തിൽ നിന്ന് 30 ദിവസമായി കുറയ്ക്കുകയും ചെയ്തു.
- 50 ൽ താഴെ തൊഴിലാളികൾ ജോലിക്കുള്ള കോൺട്രാക്ടർമാരെ ലൈസൻസിംഗിൽ നിന്ന് ഒഴിവാക്കിക്കൊണ്ട് അവർ കരാർ തൊഴിൽ മാനദണ്ഡങ്ങൾ ലളിതമാക്കി, കൂടാതെ അഞ്ച് വർഷത്തേക്ക് സാധുതയുള്ള ഇലക്ട്രോണിക് സിംഗിൾ രജിസ്ട്രേഷൻ, സിംഗിൾ റിട്ടേൺ, അഞ്ച് വർഷത്തേക്ക് സാധുതയുള്ള ഏക അഖിലേന്ത്യാ ലൈസൻസുകൾ എന്നിവ അവതരിപ്പിച്ചു.
- നിലവിലുള്ള ആറ് ബോർഡുകൾക്ക് പകരം ഒരൊറ്റ ദേശീയ ത്രികക്ഷി ബോർഡ്, ഗ്രേഡഡ് മോണിറ്ററി പിഴകൾ വഴി കുറ്റകൃത്യങ്ങൾ കൂട്ടിച്ചേർക്കൽ സാധ്യമാക്കി, ക്രിമിനൽ പിഴകൾക്ക് പകരം സിവിൽ പിഴകൾ ഏർപ്പെടുത്തി, നിയമനടപടികൾക്ക് മുമ്പ് പാലിക്കുന്നതിന് 30 ദിവസത്തെ നോട്ടീസ് പിരീഡ് നിർബന്ധമാക്കി.
- ലേ-ഓഫ്, പിരിച്ചുവിടൽ, അടച്ചുപൂട്ടൽ, സ്റ്റാൻഡിംഗ് ഓർഡറുകൾ എന്നിവയ്ക്കുള്ള പരിധി 300 തൊഴിലാളികളിലേക്ക് വർദ്ധിപ്പിച്ചു, മുൻകൂർ അനുമതിയില്ലാതെ സ്ഥാപനങ്ങൾക്ക് കൂടുതൽ പ്രവർത്തന വഴക്കം നൽകി.
GST 2.0
2025 സെപ്റ്റംബറിൽ അവതരിപ്പിച്ച GST പരിഷ്കാരങ്ങൾ നികുതി സ്ലാബുകൾ ലളിതമാക്കി, പ്രധാന മേഖലകളിലെ നിരക്കുകൾ കുറച്ചുകൊണ്ട്, നികുതി കുറയ്ക്കുകയും വില മത്സരക്ഷമത മെച്ചപ്പെടുത്തുകയും ചെയ്തുകൊണ്ട് സുഗമമായി ബിസിനസ് ചെയ്യുന്നത് ശക്തിപ്പെടുത്തുന്നു. ലളിതമായ രണ്ട്-നിരക്ക് ഘടനയിലേക്കുള്ള നീക്കം അനുസരണവും ഇടപാട് ചെലവുകളും കുറയ്ക്കുന്നു, അതേസമയം നിരക്ക് യുക്തിസഹീകരണം, വില കുറയ്ക്കാനും സംരംഭകത്വത്തെ പിന്തുണയ്ക്കാനും സഹായിക്കുന്നു.
നികുതി അടിത്തറ വികസിച്ചതിൽ ഈ മാറ്റങ്ങളുടെ സ്വാധീനം വ്യക്തമാണ്; രജിസ്റ്റർ ചെയ്ത നികുതിദായകർ 2017 ൽ ഏകദേശം 60 ലക്ഷത്തിൽ നിന്ന് 2025 നവംബറിൽ 1.5 കോടിയിലധികമായി വർദ്ധിച്ചു, ഇത് ആഴത്തിലുള്ള ഔപചാരികവൽക്കരണത്തെ സൂചിപ്പിക്കുന്നു. കൂടാതെ, തുണിത്തരങ്ങൾ, വളങ്ങൾ തുടങ്ങിയ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതും കൃഷിക്ക് ആവശ്യമായതുമായ മേഖലകളിലെ ഇൻവേർട്ടഡ് ഡ്യൂട്ടി സ്ട്രക്ചർ തിരുത്തിയത് വഴി ഉൽപ്പാദന ചിലവും പ്രവർത്തന മൂലധനത്തിനുള്ള സമ്മർദ്ദവും കുറയ്ക്കാനും ബിസിനസ്സ് നടപടികൾ എളുപ്പമാക്കാനും സാധിച്ചു.
റെഗുലേറ്ററി ലളിതവൽക്കരണം, ഡിജിറ്റലൈസേഷൻ, ട്രസ്റ്റ് അധിഷ്ഠിത ഭരണം എന്നിവയുടെ സംയോജനത്തിലൂടെ ഇന്ത്യയുടെ സുഗമായി ബിസിനസ് ചെയ്യാനുള്ള ചട്ടക്കൂട് വികസിച്ചുകൊണ്ടിരിക്കുന്നു. നികുതി, തൊഴിൽ, ധനകാര്യം, നിയന്ത്രണം എന്നിവയിലുടനീളം നടന്നുകൊണ്ടിരിക്കുന്ന പരിഷ്കാരങ്ങൾക്കൊപ്പം, 2026-27 ലെ കേന്ദ്ര ബജറ്റ് നിർദ്ദേശങ്ങളും അനുസരണ ഭാരം കുറയ്ക്കുന്നതിനും ബിസിനസുകളുടെ പ്രവചനാത്മകത മെച്ചപ്പെടുത്തുന്നതിനുമുള്ള സുസ്ഥിരമായ പ്രതിബദ്ധതയെ സൂചിപ്പിക്കുന്നു. നിക്ഷേപ വരവ്, സംരംഭ വളർച്ച, ഔപചാരികത എന്നിവയിലെ ശക്തമായ പ്രവണതകൾ കഴിഞ്ഞ ദശകത്തിൽ നിർമ്മിച്ച വിശാലമായ പരിഷ്കാരങ്ങളുടെ വേഗത പ്രതിഫലിപ്പിക്കുന്നു. ഈ സംരംഭങ്ങൾ ഒരുമിച്ച് ഇന്ത്യയുടെ മത്സരശേഷി ശക്തിപ്പെടുത്തുകയും വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
References
Ministry of Finance
https://www.indiabudget.gov.in/economicsurvey/doc/echapter.pdf
https://www.indiabudget.gov.in/doc/budget_speech.pdf
https://www.pib.gov.in/PressReleasePage.aspx?PRID=2206011®=3&lang=1
https://www.pib.gov.in/PressReleasePage.aspx?PRID=2216047®=6&lang=1
https://incometaxindia.gov.in/tutorials/10.mat-and-amt.pdf
Ministry of Commerce & Industry
https://www.pib.gov.in/PressReleasePage.aspx?PRID=2201280®=3&lang=2
https://www.nsws.gov.in/
https://www.pib.gov.in/PressReleasePage.aspx?PRID=2204665®=1&lang=1
https://www.pib.gov.in/PressReleseDetailm.aspx?PRID=2188992®=3&lang=2#:~:text=BRAP%202024%20covered%20434%20reform,across%2034%20States%20and%20UTs.
Sansad
https://sansad.in/getFile/annex/270/AU381_Ff7hlQ.pdf?source=pqars
https://sansad.in/getFile/loksabhaquestions/annex/185/AU2676_JjlKis.pdf?source=pqals&utm_
PIB Headquarters
https://static.pib.gov.in/WriteReadData/specificdocs/documents/2025/dec/doc2025125719501.pdf
Central Board of Indirect Taxes & Customs
https://www.aeoindia.gov.in/SourceCode/Website/pdf/faq_on_deferred_duty_payment.pdf
Click here to see pdf
***
SK
(Explainer ID: 157480)
आगंतुक पटल : 65
Provide suggestions / comments