• Skip to Content
  • Sitemap
  • Advance Search
Social Welfare

ഇന്ത്യയുടെ കരുത്താർജ്ജിച്ച കായിക ആവാസവ്യവസ്ഥ

ബജറ്റ് 2026-27 പരമ്പര

Posted On: 18 FEB 2026 12:03PM
പ്രധാന കാര്യങ്ങൾ
 
* ഇന്ത്യയുടെ കായിക ആവാസവ്യവസ്ഥയെ പരിവർത്തനം ചെയ്യുന്നതിനുള്ള ദീർഘകാലാടിസ്ഥാനത്തിലുള്ളതും ഫലപ്രാപ്തിക്ക് മുൻഗണന നൽകുന്നതുമായ ഒരു ചട്ടക്കൂടിലേക്കുള്ള നിർണായകമായ മാറ്റത്തെ അടയാളപ്പെടുത്തിക്കൊണ്ട് 2026-27 ലെ കേന്ദ്ര ബജറ്റ്, ഖേലോ ഇന്ത്യ ദൗത്യം പ്രഖ്യാപിച്ചു.

* 4,479.88 കോടി രൂപ വകയിരുത്തിക്കൊണ്ട്, കേന്ദ്ര യുവജനകാര്യ, കായിക മന്ത്രാലയത്തിന് ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും ഉയർന്ന ധനസഹായം ബജറ്റ് പ്രഖ്യാപിച്ചു. ഇത് യുവാക്കളോടും കായിക വികസനത്തോടുമുള്ള സുസ്ഥിര മുൻഗണനയെ പ്രതിഫലിപ്പിക്കുന്നു.

* 500 കോടി രൂപയുടെ കായികോപകരണ നിർമ്മാണ സംരംഭം ആഭ്യന്തര ഉത്പാദനശേഷി ശക്തിപ്പെടുത്തുകയും, നൂതന ആശയങ്ങളെ പ്രോത്സാഹിപ്പിക്കുകയും, തൊഴിലവസരങ്ങൾ, നൈപുണ്യ വികസനം, സാമ്പത്തിക വളർച്ച എന്നിവയുടെ പ്രേരകമായി കായികമേഖലയെ പ്രതിഷ്ഠിക്കുകയും ചെയ്യുന്നു.

ആമുഖം


വികസിത ഭാരതത്തിലേക്കുള്ള ഇന്ത്യയുടെ പ്രയാണത്തിൽ യുവജന വികസനം, തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ, ദേശീയ അഭിലാഷം എന്നിവയുടെ നെടുംതൂണായി കായികരംഗം ഉയർന്നുവന്നിട്ടുണ്ട്. അച്ചടക്കമുള്ള, ആരോഗ്യമുള്ള, നൈപുണ്യമുള്ള പൗരന്മാരെ രൂപപ്പെടുത്തുന്നതിൽ കായികരംഗത്തിൻ്റെ പരിവർത്തന സാധ്യതകൾ തിരിച്ചറിഞ്ഞുകൊണ്ട്, കേന്ദ്ര സർക്കാർ ഈ മേഖലയ്ക്കുള്ള നയപരവും സ്ഥാപനപരവുമായ പിന്തുണ നിരന്തരമായി ശക്തിപ്പെടുത്തിയിട്ടുണ്ട്.

ദീർഘകാല ദേശീയ കാര്യക്ഷമതാ വികസനത്തിൻ്റെ ചട്ടക്കൂടിനുള്ളിൽ കായികരംഗത്തെ ശക്തമായി പ്രതിഷ്ഠിച്ചുകൊണ്ട് 2026-27 ലെ കേന്ദ്ര ബജറ്റ് ഈ പ്രതിബദ്ധതയ്ക്ക് ഊന്നൽ നൽകുന്നു.

മൂന്ന് അടിസ്ഥാന കർത്തവ്യങ്ങളാണ് (കടമകൾ) കേന്ദ്ര ബജറ്റിനെ നയിക്കുന്നത്:

  • 'ഉൽപ്പാദനക്ഷമതയും മത്സരശേഷിയും വർദ്ധിപ്പിച്ചുകൊണ്ടും, അസ്ഥിരമായ ആഗോള ചലനാത്മകതയെ അതിജീവിക്കാനുള്ള ഉത്പതിഷ്ണുത ആർജ്ജിച്ചുകൊണ്ടും സാമ്പത്തിക വളർച്ചയെ ത്വരിതപ്പെടുത്തുകയും നിലനിർത്തുകയും ചെയ്യുക.
  • അഭിവൃദ്ധിയിലേക്കുള്ള ഇന്ത്യയുടെ പാതയിലെ കരുത്തുറ്റ പങ്കാളികളെന്ന തരത്തിൽ നമ്മുടെ ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റുകയും അവരുടെ കാര്യക്ഷമത വർദ്ധിപ്പിക്കുകയും ചെയ്യുക.
  • എല്ലാ കുടുംബത്തിനും സമൂഹത്തിനും പ്രദേശത്തിനും മേഖലയ്ക്കും അർത്ഥവത്തായ പങ്കാളിത്തത്തിനായി വിഭവങ്ങൾ, സൗകര്യങ്ങൾ, അവസരങ്ങൾ എന്നിവയിലേക്കുള്ള അഭിഗമ്യത ഉറപ്പാക്കുക.


ബജറ്റ് പ്രസംഗത്തിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ഇങ്ങനെ പ്രസ്താവിച്ചു:

 

"'കായിക മേഖല വിവിധ തൊഴിൽ മാർഗ്ഗങ്ങൾ, നൈപുണ്യവികസനം, തൊഴിലവസരങ്ങൾ എന്നിവ നൽകുന്നു. ഖേലോ ഇന്ത്യ പദ്ധതിയിലൂടെ തുടക്കം കുറിച്ച, കായിക പ്രതിഭകളെ വ്യവസ്ഥാപിതമായി പരിപോഷിപ്പിക്കുന്ന പ്രവർത്തനങ്ങളെ മുന്നോട്ട് കൊണ്ടുപോകുന്നതിനായി, അടുത്ത ദശകത്തിനുള്ളിൽ കായിക മേഖലയെ പരിവർത്തനം ചെയ്യുന്ന ഒരു ഖേലോ ഇന്ത്യ ദൗത്യം ആരംഭിക്കാൻ ഞാൻ നിർദ്ദേശിക്കുന്നു. "


ബജറ്റിൽ വിവരിച്ചിരിക്കുന്ന രണ്ടാമത്തെ കടമയുമായി ഈ ഘട്ടം യോജിക്കുന്നു. 2026-ലെ വികസിത ഭാരതം യുവ നേതൃത്വ സംവാദത്തിൽ നിന്നുള്ള നൂതന ആശയങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, യുവശക്തിയെ മുൻനിർത്തിയുള്ള ഈ സവിശേഷ ബജറ്റ് ലോകോത്തര കായിക ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നതിലേക്ക് യുവാക്കളുടെ ഊർജ്ജസ്വലതയെയും കാഴ്ചപ്പാടിനെയും നയിക്കുന്നു.

2026-27 ലെ കേന്ദ്ര ബജറ്റ്: ഖേലോ ഇന്ത്യ ദൗത്യത്തിൽ ശ്രദ്ധ


കായിക മേഖലയെ അടുത്ത ദശകത്തിനുള്ളിൽ പരിവർത്തനം ചെയ്യുന്നതിനുള്ള ഖേലോ ഇന്ത്യ ദൗത്യം ആരംഭിക്കുമെന്ന് 2026-27 ലെ കേന്ദ്ര ബജറ്റിൽ, കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചു. ഖേലോ ഇന്ത്യ പദ്ധതിയ്ക്ക് കീഴിൽ ഇതിനകം ആരംഭിച്ച കായിക പ്രതിഭകൾക്കുള്ള വ്യവസ്ഥാപിത പരിപോഷണരീതിയെ മുമ്പോട്ട് കൊണ്ടുപോയിക്കൊണ്ട്, രാജ്യത്തെ കായിക വികസനത്തിനായി ദീർഘകാലാധിഷ്ഠിതവും ലക്ഷ്യബോധപരവുമായ സമീപനത്തിലേക്കുള്ള മാറ്റത്തെ ഈ ദൗത്യം അടയാളപ്പെടുത്തുന്നു.

ഖേലോ ഇന്ത്യ ദൗത്യത്തിൻ്റെ അഞ്ച് സ്തംഭങ്ങൾ:

 


 

ബജറ്റ് പ്രസംഗത്തിൽ വിവരിച്ചിരിക്കുന്നതുപോലെ, ഖേലോ ഇന്ത്യ ദൗത്യം ഇനിപ്പറയുന്ന പ്രധാന മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കും:

ഒന്നിച്ച്, ഈ ശ്രദ്ധാകേന്ദ്രങ്ങൾ അടിസ്ഥാനതല പങ്കാളിത്തം മുതൽ ഉന്നതശ്രേണീ പ്രകടനം വരെ തടസ്സമില്ലാത്ത ഒരു പ്രവർത്തനസംവിധാനം സൃഷ്ടിക്കാൻ ലക്ഷ്യമിടുന്നു, അതോടൊപ്പം വിവിധ ഇനങ്ങളിലുടനീളം സുസ്ഥിരതയും വ്യാപ്തിയും ഉറപ്പാക്കുകയും ചെയ്യുന്നു.

അഭൂതപൂർവമായ സാമ്പത്തിക വിഹിതം: കായിക സ്വപ്നത്തിന് ഇന്ധനം പകരുന്നു

2016-17 ൽ ആരംഭിച്ച ഖേലോ ഇന്ത്യ പദ്ധതി, വർഷങ്ങളായി ഗണ്യമായ സാമ്പത്തിക വളർച്ച കൈവരിച്ചു, ഇത് ഇന്ത്യയിലുടനീളം കായികരംഗത്ത് ബഹുജന പങ്കാളിത്തവും മികവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള കേന്ദ്ര സർക്കാരിൻ്റെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നു. കായിക സംസ്‌കാരം വളർത്തുന്നതിനും രാജ്യവ്യാപകമായി കായിക മികവ് കൈവരിക്കുന്നതിനും ഈ പദ്ധതി ലക്ഷ്യമിടുന്നു. 
രാജ്യത്തുടനീളം കായിക പങ്കാളിത്തം പ്രോത്സാഹിപ്പിച്ചുകൊണ്ട്, കുട്ടികളുടെയും യുവാക്കളുടെയും വികസനം, സാമൂഹിക വികസനം, സാമൂഹികോദ്ഗ്രഥനം, ലിംഗസമത്വം, ആരോഗ്യകരമായ ജീവിതശൈലി, ദേശാഭിമാനം, കായിക വികസനവുമായി ബന്ധപ്പെട്ട സാമ്പത്തിക അവസരങ്ങൾ എന്നിവയ്ക്കായി കായികരംഗത്തിൻ്റെ സമഗ്രമായ സ്വാധീനം പ്രയോജനപ്പെടുത്തുന്നു.

  • 2017-18 മുതൽ 2019-20 വരെ: പദ്ധതി പുനരുജ്ജീവിപ്പിക്കുന്നതിനായി മൂന്ന് വർഷത്തേക്ക് 1756 കോടി രൂപയുടെ സാമ്പത്തിക വിഹിതം അംഗീകരിച്ചു.
  • 2020-21: ഒരു വർഷത്തേക്ക് 328.77 കോടി രൂപയുടെ ബജറ്റ് വിഹിതം വകയിരുത്തി.
  • 2021-22 മുതൽ 2025-26 വരെ: വിശാലമായ തലത്തിലുള്ള പ്രവർത്തനങ്ങൾക്ക് പിന്തുണയേകുന്നതിനും കായിക അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുമുള്ള വിഹിത വകയിരുത്തലിൽ ഗണ്യമായ വർദ്ധനവ് രേഖപ്പെടുത്തിക്കൊണ്ട്, അഞ്ച് വർഷത്തേക്ക് കൂടിയുള്ള സാമ്പത്തിക അടങ്കൽ 3790.50 കോടി രൂപയായി വർദ്ധിച്ചു.
  • 2026-27: 2026-27 ലെ ബജറ്റ് ഖേലോ ഇന്ത്യയ്ക്കായി 924.35 കോടി രൂപ വകയിരുത്തുന്നു. പദ്ധതി ദീർഘകാല, ഫലപ്രാപ്തി അധിഷ്ഠിത നിർവഹണത്തിൻ്റെ ഒരു പുതിയ ഘട്ടത്തിലേക്ക് കടക്കുമ്പോൾ തുടർച്ചയായ സാമ്പത്തിക പ്രതിബദ്ധത അടിവരയിടുന്നു.

 

കായികോപകരണങ്ങളുടെ ഉത്പാദനം:ആഭ്യന്തര കാര്യക്ഷമത വർദ്ധിപ്പിക്കൽ
ഖേലോ ഇന്ത്യ ദൗത്യത്തോടൊപ്പം, 2026-27 ലെ കേന്ദ്ര ബജറ്റ് കായികോപകരണങ്ങളുടെ ഉത്പാദനത്തിനായി, 500 കോടി രൂപ വകയിരുത്തിക്കൊണ്ട് ഒരു സമർപ്പിത സംരംഭം പ്രഖ്യാപിച്ചു. ഉയർന്ന നിലവാരവും താങ്ങാനാവുന്ന വിലയുമുള്ള കായിക ഉപകരണങ്ങൾക്കായുള്ള ഒരു ആഗോള കേന്ദ്രമായി ഉയർന്നുവരാനുള്ള ഇന്ത്യയുടെ സാധ്യതയെ ഈ സംരംഭം അംഗീകരിക്കുന്നു.

കാര്യനയപരമായ ലക്ഷ്യങ്ങൾ:

* ആഭ്യന്തര ഉത്പാദന ശേഷി പ്രോത്സാഹിപ്പിക്കുക

* കായികസാമഗ്രികളുടെ രൂപകൽപ്പനയിൽ ഗവേഷണവും നൂതനത്വവും മെച്ചപ്പെടുത്തുക

* കായിക സാമഗ്രികൾക്കായുള്ള പദാർഥ ശാസ്ത്രങ്ങളിൽ നൂതനത്വം പ്രോത്സാഹിപ്പിക്കുക

* ആഗോള കായിക വിതരണ ശൃംഖലകളിൽ ഇന്ത്യയുടെ സാന്നിധ്യം ശക്തിപ്പെടുത്തുക

* ഉത്പാദന, അനുബന്ധ മേഖലകളിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക

യുവശക്തിയിൽ ഊന്നിയ ഒരു സമീപനം:

2026-27 ലെ കേന്ദ്ര ബജറ്റിൻ്റെ ഒരു പ്രത്യേക സവിശേഷത അതിൻ്റെ യുവജന കേന്ദ്രീകൃത ഉത്പത്തിയാണ്. ബജറ്റിൻ്റെ യുവജന കേന്ദ്രീകൃത സ്വഭാവം ഊന്നിപ്പറഞ്ഞ കേന്ദ്ര ധനമന്ത്രി, യുവജന പങ്കാളിത്ത സംരംഭങ്ങളിൽ നിന്ന് ഉയർന്നുവരുന്ന ആശയങ്ങളെയും അഭിലാഷങ്ങളെയും ബജറ്റ് നിർദ്ദേശങ്ങൾ പ്രതിഫലിപ്പിക്കുന്നുവെന്ന് അടിവരയിട്ടു.

ഇത് കായിക നയങ്ങൾ ഇന്ത്യൻ യുവതയുടെ അഭിലാഷങ്ങൾ, നൂതന ചിന്തകൾ, ജീവിതാനുഭവങ്ങൾ എന്നിവ പ്രതിഫലിപ്പിക്കുന്നുവെന്ന് ഉറപ്പാക്കുന്നു- അവർക്കതിൻ്റെ ഗുണഫലങ്ങൾ ലഭ്യമാവുകയും അതോടൊപ്പം തന്നെ കായിക ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുകയും ചെയ്യും. നയരൂപീകരണത്തിൽ യുവാക്കളെ ഉൾപ്പെടുത്തുന്നതിലൂടെ, ബജറ്റ് അതിൻ്റെ പ്രസക്തിയും ചലനാത്മകതയും തലമുറകളുടെ അഭിലാഷങ്ങളുമായുള്ള പൊരുത്തപ്പെടുത്തലും ഉറപ്പാക്കുന്നു.

മൈ ഭാരത് ബജറ്റ് ക്വസ്റ്റ് 2026:
ബജറ്റ് അവബോധത്തിൽ 
യുവാക്കളെ പങ്കുചേർക്കുന്നു

യുവജന കേന്ദ്രീകൃത സമീപനം ശക്തിപ്പെടുത്തിക്കൊണ്ട്, കേന്ദ്ര യുവജനകാര്യ-കായിക മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ, കേന്ദ്ര ബജറ്റിനെക്കുറിച്ചുള്ള യുവാക്കളുടെ ധാരണ വർദ്ധിപ്പിക്കുന്നതിനും ബജറ്റ് വ്യവസ്ഥകൾ കൂടുതൽ അഭിമഗ്യമവും, പ്രസക്തവും, പൗരകേന്ദ്രീകൃതവുമാക്കുന്നതിനും ലക്ഷ്യമിട്ടുള്ള രാജ്യവ്യാപകമായ സംരംഭമായ എൻ്റെ ഭാരതം ബജറ്റ് ക്വസ്റ്റ് (മൈ ഭാരത് ബജറ്റ് ക്വസ്റ്റ്) 2026'ന് തുടക്കം കുറിച്ചു.

രാജ്യത്തുടനീളമുള്ള കലാലയങ്ങൾ, സ്ഥാപനങ്ങൾ, പരിശീലന കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള യുവാക്കളെ ഘടനാപരവും പങ്കാളിത്തപരവുമായ ഒരു ചട്ടക്കൂടിലൂടെ ഉൾപ്പെടുത്തി, 2026 ലെ കേന്ദ്ര ബജറ്റിനെ പൗരന്മാരുടെ ദൈനംദിന ജീവിതവുമായി ബന്ധിപ്പിക്കുക എന്നതാണ് ഈ സംരംഭത്തിൻ്റെ ലക്ഷ്യം.

 മൈ ഭാരത് പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള യുവാക്കൾക്കായി രണ്ട് ഘട്ടങ്ങളിലായി മൈ ഭാരത് പ്ലാറ്റ്‌ഫോമിലൂടെ നടത്തുന്ന ഒരു ദേശീയ തല മത്സരമാണ് ബജറ്റ് ക്വസ്റ്റ്.

ഒന്നാം ഘട്ടം: (2026 ഫെബ്രുവരി 3-17): ബജറ്റ് വ്യവസ്ഥകളെയും അവയുടെ പ്രത്യാഘാതങ്ങളെയും കുറിച്ചുള്ള മത്സരാർഥികളുടെ ഗ്രാഹ്യം പരിശോധിച്ചുകൊണ്ട് സംഘടിപ്പിക്കുന്ന 2026- ലെ കേന്ദ്ര ബജറ്റിനെക്കുറിച്ചുള്ള ഒരു ഓൺലൈൻ ക്വിസ്. ഓരോ സംസ്ഥാനത്തുനിന്നും കേന്ദ്ര ഭരണ പ്രദേശത്തുനിന്നും മികച്ച പ്രകടനം കാഴ്ച വെക്കുന്നവർ അടുത്ത തലത്തിലേക്ക് യോഗ്യത നേടുന്നു.

രണ്ടാം ഘട്ടം: (2026 ഫെബ്രുവരി 17 - മാർച്ച് 3, 2026): വികസിത ഭാരത ദർശനവുമായി പൊരുത്തപ്പെടുന്ന, കേന്ദ്ര ബജറ്റുമായി ബന്ധപ്പെട്ട 8 വിഷയങ്ങളിൽ യോഗ്യത നേടിയ മത്സരാർഥികൾ പ്രതികരിക്കുകയും ബജറ്റ് വ്യവസ്ഥകൾ ദേശീയ വികസനത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്നതിനെക്കുറിച്ചുള്ള അവരുടെ കാഴ്ചപ്പാടുകളും ആശയങ്ങളും പങ്കിടുകയും ചെയ്യുന്ന ഒരു ഉപന്യാസ രചനാ തലം.


ഉപന്യാസങ്ങൾ 2026 മാർച്ച് 3 മുതൽ 10 വരെ വിലയിരുത്തപ്പെടും. സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങൾ തിരിച്ചുള്ള മെറിറ്റ് (യോഗ്യതാ മുൻഗണന) പട്ടിക 2026 മാർച്ച് 10-ന് പ്രഖ്യാപിക്കും. വിജയികൾക്ക് വികസിത ഭാരത ബജറ്റിൻ്റെ ദർശനത്തെക്കുറിച്ച് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുമായി സംവദിക്കാൻ അവസരം ലഭിക്കും.

അഭിലാഷം മുതൽ നേട്ടം വരെ
2026-27 ലെ കേന്ദ്ര ബജറ്റ് കേവലമൊരു സാമ്പത്തിക പ്രസ്താവനയേക്കാൾ ഉപരിയാണ്; കായിക വിപ്ലവത്തിനായി യുവശക്തിയാൽ നയിക്കപ്പെടുന്ന ഒരു രൂപരേഖയാണിത്. യുവജന ശാക്തീകരണത്തിൻ്റെ ഹൃദയഭാഗത്ത് സ്‌പോർട്‌സിനെ പ്രതിഷ്ഠിച്ചും ഖേലോ ഇന്ത്യ ദൗത്യം പ്രഖ്യാപിച്ചും കൊണ്ട്,  ഭാവിയിലെ വെല്ലുവിളികളെ നേരിടാൻ സജ്ജമായതും ഏവരെയും ഉൾച്ചേർക്കുന്നതും മികച്ച പ്രകടനം കാഴ്ച വെക്കുന്നതുമായ ഒരു കായിക ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനുള്ള തങ്ങളുടെ പ്രതിബദ്ധത കേന്ദ്ര സർക്കാർ വീണ്ടുമുറപ്പിച്ചു.

വ്യക്തവും സമയബന്ധിതവുമായ കാഴ്ചപ്പാട്
2036-ഓടെ ഇന്ത്യ മികച്ച 10 കായിക രാജ്യങ്ങളിലൊന്നാവുക, 2047-ഓടെ മികച്ച 5 രാജ്യങ്ങളിലൊന്നാവുക.

സുസ്ഥിരമായ സാമ്പത്തിക പിന്തുണ, ലക്ഷ്യബോധ തലത്തിലുള്ള നിർവഹണം, സമഗ്രമായ ഒരു ആവാസവ്യവസ്ഥാ സമീപനം എന്നിവയിലൂടെ, '2047-ഓടെ വികസിത ഭാരതം' എന്ന കാഴ്ചപ്പാടിന് അനുസൃതമായി, തൊഴിലവസര സൃഷ്ടി, ദേശാഭിമാനം, മത്സരക്ഷമതയുള്ള കായിക രാഷ്ട്രമായുള്ള ഇന്ത്യയുടെ ഉയർന്നുവരവ് എന്നിവയ്ക്ക് അർത്ഥവത്തായ സംഭാവന നൽകാൻ കായിക മേഖല സജ്ജമാണ്.
അവലംബം:
(Explainer ID: 157462) आगंतुक पटल : 7
Provide suggestions / comments
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Bengali , Gujarati , Kannada
Link mygov.in
National Portal Of India
STQC Certificate