• Skip to Content
  • Sitemap
  • Advance Search
Farmer's Welfare

അന്താരാഷ്ട്ര സഹകരണ വര്‍ഷം 2025

സഹകരണ ശാക്തീകരണത്തിന്റെയും വികാസത്തിന്റെയും ഒരു വര്‍ഷം'

Posted On: 18 JAN 2026 10:08AM

പ്രധാന കാര്യങ്ങള്‍

* 8.5 ലക്ഷത്തിലധികം സഹകരണ സ്ഥാപനങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്; 6.6 ലക്ഷം പ്രവര്‍ത്തനക്ഷമമാണ്, 30 മേഖലകളിലായി 32 കോടി അംഗങ്ങള്‍ക്ക് സേവനം നല്‍കുന്നു, ഇതില്‍ 10 കോടി സ്ത്രീകള്‍ സ്വയം സഹായ സംഘങ്ങള്‍ വഴി സഹകരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.

*   79,630 പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍(പി.എ.സികള്‍)ക്ക് കമ്പ്യൂട്ടര്‍വത്കരണത്തിന് അംഗീകാരം ലഭിച്ചു; 59,261 പി.എ.സികള്‍ ഇ.ആര്‍.പി സോഫ്റ്റ്‌വെയര്‍ സജീവമായി ഉപയോഗിക്കുന്നു; 65,151 പി.എ.സികള്‍ക്ക് ഹാര്‍ഡ്‌വെയര്‍ എത്തിച്ചു; 42,730 പി.എ.സികളില്‍ ഓണ്‍ലൈന്‍ ഓഡിറ്റുകള്‍ പൂര്‍ത്തിയായി; 32,119 പി.എ.സികളെ ഇപി.എ.സികള്‍ ആയി പ്രവര്‍ത്തനക്ഷമമാക്കി.

*   രാജ്യവ്യാപകമായി 32,009 പുതിയ വിവിധോദ്ദേശ്യ പി.എ.സികളും ക്ഷീര, മത്സ്യബന്ധന സഹകരണ സംഘങ്ങളും രജിസ്റ്റര്‍ ചെയ്തു.

*   ദേശീയ സഹകരണ കയറ്റുമതി ക്ലിപ്ത (നാഷണല്‍ കോഓപ്പറേറ്റീവ് എക്‌സ്‌പോര്‍ട്ട്‌സ് ലിമിറ്റഡ്എന്‍.സി.ഇ.എല്‍) ത്തിന്റെ കയറ്റുമതി: 28 രാജ്യങ്ങളിലേക്ക് 5,556 കോടി രൂപ വിലമതിക്കുന്ന 13.77 ലക്ഷം മെട്രിക് ടണ്‍, അംഗ സഹകരണ സംഘങ്ങള്‍ക്ക് 20 ശതമാനം ലാഭവിഹിതം വിതരണം ചെയ്യുന്നു.

*   ദേശീയ സഹകരണ ജൈവോത്പന്ന ക്ലിപ്തം (നാഷണല്‍ കോഓപ്പറേറ്റീവ് ഓര്‍ഗാനിക്‌സ് ലിമിറ്റഡ് (എന്‍സിഒഎല്‍) അംഗത്വം: 10,035 സഹകരണ സംഘങ്ങള്‍; 28 ജൈവ ഉത്പന്നങ്ങള്‍

*   'ഇന്ത്യന്‍ വിത്ത് സഹകരണ സംഘം ക്ലിപ്തം''(ഭാരതീയ ബീജ് സഹകാരി സമിതി ലിമിറ്റഡ് ബിബിഎസ്എസ്എല്‍) അംഗത്വം: 31,605 സഹകരണ സ്ഥാപനങ്ങള്‍

*    202425 സാമ്പത്തിക വര്‍ഷത്തില്‍ ദേശീയ സഹകരണ വികസന കോര്‍പ്പറേഷന്‍ (എന്‍സിഡിസി) 95,183 കോടി രൂപ വിതരണം ചെയ്തു; 202526 സാമ്പത്തിക വര്‍ഷത്തില്‍ ഇതുവരെ 95,000 കോടി രൂപ വിതരണം ചെയ്തു.

*   ലോകത്തിലെ ഏറ്റവും വലിയ വികേന്ദ്രീകൃത ധാന്യ സംഭരണ പദ്ധതി പ്രവര്‍ത്തനക്ഷമം: 112 പി.എ.സികളില്‍ ഗോഡൗണുകള്‍ പൂര്‍ത്തിയാക്കി 68,702 മെട്രിക് ടണ്‍ സംഭരണ ശേഷി സൃഷ്ടിച്ചു.

ആമുഖം

'ലോകത്തെ ഒരു കുടുംബമായി' വീക്ഷിക്കുന്നതും പരസ്പര ബഹുമാനം, പങ്കിട്ട ഉത്തരവാദിത്തം, സാര്‍വത്രിക ഐക്യദാര്‍ഢ്യം എന്നിവയുടെ തത്വങ്ങള്‍ ഉള്‍ക്കൊള്ളുന്നതുമായ 'വസുധൈവ കുടുംബകം' എന്ന പുരാതന ആശയത്തില്‍ നിന്നാണ് ഇന്ത്യയിലെ സഹകരണ പ്രസ്ഥാനം ദാര്‍ശനിക അടിത്തറ സ്വീകരിക്കുന്നത്. കൂട്ടായ ക്ഷേമത്തിന്റെ ഈ ശാശ്വതമായ ധാര്‍മ്മികത, സമൂഹ കേന്ദ്രീകൃത വികസനത്തിന് മുന്‍ഗണന നല്‍കുന്ന ഇന്ത്യയിലെ സഹകരണ സ്ഥാപനങ്ങളുടെ പരിണാമത്തെ രൂപപ്പെടുത്തുന്നത് തുടരുന്നു.

'സഹകരണത്തിലൂടെ സമൃദ്ധി' എന്ന ദര്‍ശനത്താല്‍ നയിക്കപ്പെടുന്ന സഹകരണ മാതൃകയെ പ്രോത്സാഹിപ്പിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമുള്ള ഇന്ത്യയുടെ പ്രതിബദ്ധത അതിന്റെ വികസന നയതന്ത്രത്തിന്റെ ഒരു പ്രധാന വശമായി തുടരുന്നു. അടിസ്ഥാനതലങ്ങളിലേക്ക് അതിന്റെ വ്യാപനം വര്‍ദ്ധിപ്പിച്ചും അനുകൂലമായ നയപരവും നിയമപരവും സ്ഥാപനപരവുമായ ഒരു ചട്ടക്കൂട് സൃഷ്ടിച്ചുകൊണ്ടും സഹകരണ പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുന്നതിലും വികസിപ്പിക്കുന്നതിലും സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് തുടരുന്നു.

അന്താരാഷ്ട്ര സഹകരണ സഖ്യം (ഐ.സി.എ) സഹകരണ സ്ഥാപനങ്ങളെ  തീരുമാനമെടുക്കുന്നതില്‍ പങ്കിട്ട സാമ്പത്തിക, സാമൂഹിക, സാംസ്‌കാരിക ലക്ഷ്യങ്ങളാല്‍ നയിക്കപ്പെടുന്ന, അംഗങ്ങളുടെ ഉടമസ്ഥതയിലുള്ളതും അംഗങ്ങള്‍ നിയന്ത്രിക്കുന്നതുമായ സംരംഭങ്ങള്‍ എന്ന് നിര്‍വചിക്കുന്നു.


 

സഹകരണ സംഘങ്ങളുടെ ആഗോള പ്രാധാന്യം ഔപചാരികമായി അംഗീകരിച്ച ഐക്യരാഷ്ട്രസഭ, 'സഹകരണ സംഘങ്ങള്‍ ഒരു മികച്ച ലോകം കെട്ടിപ്പടുക്കുന്നു' എന്ന പ്രമേയത്തില്‍ 2025നെ 'അന്താരാഷ്ട്ര സഹകരണ വര്‍ഷമായി' (ഐ.വൈ.സി) 2024 ജൂണ്‍ 19ന് പ്രഖ്യാപിച്ചു.

സമകാലിക ആഗോള വെല്ലുവിളികളെ നേരിടുന്നതിലും 2030 ഓടെ യുഎന്‍ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ (എസ്ഡിജി) മുന്നോട്ട് കൊണ്ടുപോകുന്നതിലും സഹകരണ സ്ഥാപനങ്ങളുടെ സംഭാവനയെ പ്രമേയം എടുത്തുകാണിച്ചു. കൂടുതല്‍ സുസ്ഥിരവും സമത്വമാര്‍ന്നതുമായ ഭാവിക്കായി സഹകരണ സംരംഭങ്ങളെ ശക്തിപ്പെടുത്തുന്നതിന് സര്‍ക്കാരുകളെയും സ്ഥാപനങ്ങളെയും വ്യക്തികളെയും പ്രോത്സാഹിപ്പിച്ചുകൊണ്ട്,  ദേശീയ, പ്രാദേശിക, ആഗോള തലങ്ങളില്‍ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാന്‍ ഐവൈസി 2025 വഴി, ഐക്യരാഷ്ട്രസഭ ശ്രമിച്ചു.

ഇന്ത്യയിലെ സഹകരണ പ്രസ്ഥാനത്തിന്റെ അവലോകനം

സ്വാതന്ത്ര്യത്തിനു മുമ്പുള്ള കാലഘട്ടത്തില്‍, 1904ലെ സഹകരണ വായ്പാ സംഘ നിയമം നടപ്പിലാക്കിയതോടെ സഹകരണ സ്ഥാപനങ്ങള്‍ക്ക് നിയമപരമായ അംഗീകാരം ലഭിച്ചു. സ്വാതന്ത്ര്യത്തിനുശേഷം, വികേന്ദ്രീകൃത വികസനത്തിന്റെയും പങ്കാളിത്ത ഭരണത്തിന്റെയും ഒരു പ്രധാന ഉപാധിയായി സഹകരണ സ്ഥാപനങ്ങള്‍ ഉയര്‍ന്നുവന്നു.

ദേശീയ സഹകരണ വികസന കോര്‍പറേഷന്‍ (എന്‍സിഡിസി) (1963), കൃഷിക്കും ഗ്രാമവികസനത്തിനുമുള്ള ദേശീയ ബാങ്ക് (നബാര്‍ഡ്1982) തുടങ്ങിയ സ്ഥാപനങ്ങളുടെ രൂപവത്കരണം ഗ്രാമീണ വായ്പാ സംവിധാനങ്ങളെയും സഹകരണ വളര്‍ച്ചയെയും കൂടുതല്‍ ശക്തിപ്പെടുത്തി. അതേസമയം 2021 ജൂലൈ 6ന് ഒരു സമര്‍പ്പിത സഹകരണ മന്ത്രാലയത്തിന്റെ രൂപവത്കരണം ഈ മേഖലയ്ക്ക് കേന്ദ്രീകൃത ദേശീയ ശ്രദ്ധ നല്‍കിക്കൊണ്ട് ഒരു സുപ്രധാന നാഴികക്കല്ല് പിന്നിട്ടു.

ഇന്ത്യയിലെ സഹകരണ സ്ഥാപനങ്ങള്‍ കൃഷി, വായ്പ, ബാങ്കിംഗ്, ഭവന നിര്‍മ്മാണം, വനിതാ ക്ഷേമം എന്നിവയുള്‍പ്പെടെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുകയും, ലോകത്തിലെ സഹകരണ സ്ഥാപനങ്ങളുടെ നാലിലൊന്നില്‍ കൂടുതല്‍ ഇവയെല്ലാം ചേര്‍ന്ന് ഉള്‍ക്കൊള്ളുകയും ചെയ്യുന്നു. 2025 ഡിസംബര്‍ വരെ, ദേശീയ സഹകരണ ഡാറ്റാബേസ് (എന്‍സിഡി) 8.5 ലക്ഷത്തിലധികം സഹകരണ സ്ഥാപനങ്ങളെയാണ് രേഖപ്പെടുത്തിയത്. അതില്‍ ഏകദേശം 6.6 ലക്ഷം പ്രവര്‍ത്തനക്ഷമവും, ഗ്രാമീണ ഇന്ത്യയുടെ 98 ശതമാനത്തോളം വരുന്ന പ്രദേശങ്ങളില്‍ വ്യാപിച്ചു കിടക്കുന്നതും, 30 മേഖലകളിലായി ഏകദേശം 32 കോടി അംഗങ്ങള്‍ക്ക് സേവനം നല്‍കുന്നതുമാണ്.

ഈ സ്ഥാപനങ്ങള്‍ ക്ഷീരോത്പാദകര്‍, കരകൗശല വിദഗ്ധര്‍, മത്സ്യത്തൊഴിലാളികള്‍, വ്യാപാരികള്‍, തൊഴിലാളികള്‍ എന്നിവരെ വിപണികളുമായി ബന്ധിപ്പിക്കുമ്പോള്‍, സ്ത്രീകള്‍ നയിക്കുന്ന സ്വയം സഹായ സംഘങ്ങളുമായുള്ള ബന്ധം ഏകദേശം 10 കോടി സ്ത്രീകളെ സഹകരണ ചട്ടക്കൂടിലേക്ക് സംയോജിപ്പിച്ചിരിക്കുന്നു. അമുല്‍ പോലുള്ള ദേശീയ അംഗീകാരമുള്ള സ്ഥാപനങ്ങള്‍ മുതല്‍ നബാര്‍ഡ്, ക്രിബ്‌കോ, ഇഫ്‌കോ തുടങ്ങിയ പ്രധാന സ്ഥാപനങ്ങളും, ആയിരക്കണക്കിന് പ്രാദേശിക സംഘങ്ങളും സഹകരണ സ്ഥാപനങ്ങളും ഉള്‍പ്പെടുന്ന ഈ സംവിധാനങ്ങള്‍ ഇന്ത്യയുടെ സാമ്പത്തിക വാസ്തുവിദ്യയുടെ അടിസ്ഥാന സ്തംഭങ്ങളായി നിലകൊള്ളുന്നു.



 

സമഗ്ര സംരംഭങ്ങളും വര്‍ഷത്തെ നേട്ടങ്ങളും

സഹകരണ സംഘങ്ങളുടെയും അവയിലെ അംഗങ്ങളുടെയും വര്‍ദ്ധിച്ചുവരുന്ന ആവശ്യങ്ങള്‍ പരിഹരിക്കുന്നതിനായി സഹകരണ മന്ത്രാലയം നിരവധി സംരംഭങ്ങള്‍ ഏറ്റെടുത്തിട്ടുണ്ട്. 'സഹകരണത്തിലൂടെ സമൃദ്ധി' എന്ന ദര്‍ശനത്താല്‍ നയിക്കപ്പെടുന്ന ഈ ശ്രമങ്ങള്‍ രാജ്യവ്യാപകമായി സഹകരണ പ്രസ്ഥാനത്തെ ശക്തിപ്പെടുത്താനും സഹകരണ സ്ഥാപനങ്ങളെ അവരുടെ പൂര്‍ണ്ണ സാമ്പത്തിക, സാമൂഹിക സാധ്യതകള്‍ തിരിച്ചറിയാന്‍ പ്രാപ്തമാക്കാനും ലക്ഷ്യമിടുന്നു.

 


 

പ്രാഥമിക സഹകരണ സംഘങ്ങളെ സാമ്പത്തികമായി ഊര്‍ജ്ജസ്വലവും സുതാര്യവുമാക്കുന്നു

പിഎസികളിലെ ഉള്‍ച്ചേര്‍ക്കലും ഭരണവും മെച്ചപ്പെടുത്തുന്നു

ഭരണം, സുതാര്യത, ഉത്തരവാദിത്തം എന്നിവ ശക്തിപ്പെടുത്തുന്നതിനൊപ്പം, 25ലധികം ബിസിനസ് പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളെ (പി.എസി.എസ്) പ്രാപ്തമാക്കുന്നതിനായി സംസ്ഥാനങ്ങള്‍, കേന്ദ്രഭരണ പ്രദേശങ്ങള്‍, പ്രധാന സഹകരണ സ്ഥാപനങ്ങള്‍ എന്നിവയുമായി കൂടിയാലോചിച്ച് സര്‍ക്കാര്‍ മാതൃകാ ഉപനിയമങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. സ്ത്രീകളുടെയും പട്ടികജാതിപട്ടികവര്‍ഗ സമൂഹങ്ങളുടെയും പങ്കാളിത്തം ഉറപ്പാക്കിക്കൊണ്ട് ഈ ഉപനിയമങ്ങള്‍ അംഗത്വം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇതുവരെ, 32 സംസ്ഥാനങ്ങള്‍/കേന്ദ്രഭരണ പ്രദേശങ്ങള്‍ അവരുടെ ഉപനിയമങ്ങള്‍ ഈ വ്യവസ്ഥകള്‍ക്ക് അനുസരിച്ച് അംഗീകരിക്കുകയോ ക്രമീകരിക്കുകയോ ചെയ്തിട്ടുണ്ട്.

ഗ്രാമീണ വായ്പക്കാര്‍ക്ക് ഹ്രസ്വകാല വായ്പയും സാമ്പത്തിക സേവനങ്ങളും നല്‍കുകയും തിരിച്ചടവ് ശേഖരണം സുഗമമാക്കുകയും ചെയ്യുന്ന ഗ്രാമതല സ്ഥാപനങ്ങളാണ് പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍ (പി.എ.സികള്‍).

ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലൂടെ സഹകരണ വായ്പ ആധുനികവത്കരിക്കുന്നു
പ്രവര്‍ത്തനക്ഷമമായ പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളെ (പി.എ.സികള്‍) കമ്പ്യൂട്ടര്‍വത്കരിക്കുന്നതിനും അവയെ ഒരു പൊതു സംരംഭ വിഭവ ആസൂത്രണ (എന്റര്‍െ്രെപസ് റിസോഴ്‌സ് പ്ലാനിങ് ഇ.ആര്‍.പി) അധിഷ്ഠിത ദേശീയ സോഫ്റ്റ് വെയര്‍ പ്ലാറ്റ്‌ഫോമിലേക്ക് സംയോജിപ്പിക്കുന്നതിനുമായി 2,925.39 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കി. 2022 ജൂണ്‍ 29 ന് അംഗീകാരം ലഭിച്ചതിനെത്തുടര്‍ന്ന് 202223 മുതല്‍ 202627 വരെയുള്ള കാലയളവില്‍ നടപ്പിലാക്കിയ ഈ സംരംഭം, സംസ്ഥാന സഹകരണ ബാങ്കുകളും ജില്ലാ കേന്ദ്രങ്ങളിലെ സഹകരണ ബാങ്കുകളും വഴി പി.എ.സികളെ നബാര്‍ഡുമായി ഡിജിറ്റല്‍ രീതിയില്‍ ബന്ധിപ്പിക്കുന്നു.

ഈ പദ്ധതി പ്രകാരം, ഓരോ പിഎസിയ്ക്കും കമ്പ്യൂട്ടര്‍, വെബ്ക്യാമറ, വിപിഎന്‍, പ്രിന്റര്‍, ബയോമെട്രിക് ഉപകരണം എന്നിവയുള്‍പ്പെടെ അവശ്യ ഹാര്‍ഡ്‌വെയര്‍ പിന്തുണ നല്‍കും. തുടര്‍ന്നുള്ള നിര്‍വഹണ ഘട്ടങ്ങള്‍ ഫലപ്രദമായി പൂര്‍ത്തിയാക്കുന്നതിന് ഈ അടിസ്ഥാന സൗകര്യം സഹായിക്കും.

ഇപിഎസിഎസ് സംവിധാനം സാമ്പത്തികവും പ്രവര്‍ത്തനപരവുമായ ഇടപാടുകള്‍ സമഗ്രമായി രേഖപ്പെടുത്തുകയും പൊതു അക്കൗണ്ടിങ് സംവിധാനം (സിഎഎസ്)എംഐഎസ് മാനദണ്ഡങ്ങള്‍ക്കനുസൃതമായി സാമ്പത്തിക ഇടപാട് രേഖകള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു.
 
നാളിതു വരെ :
2025 ജനുവരി 2 ലെ കണക്കനുസരിച്ച് 47,155 പി.എ.സികള്‍ എന്നതിനെ അപേക്ഷിച്ച് 59,261 പി.എ.സികള്‍ ഇപ്പോള്‍ ഇആര്‍പി സോഫ്റ്റ്‌വെയര്‍ സജീവമായി ഉപയോഗിക്കുന്നു.

79,630 പി.എ.സികള്‍ (2025 ജനുവരിയിലെ കണക്കില്‍ ഉള്‍പ്പെട്ടത് 57,578 പി.എ.സികള്‍) എന്ന വിപുലീകൃത ലക്ഷ്യത്തിന്റെ ഏകദേശം 82 ശതമാനം ഉള്‍ക്കൊള്ളുന്ന തരത്തില്‍ 65,151 പി.എ.സികളിലേക്ക് ഹാര്‍ഡ്‌വെയര്‍ വിതരണം ചെയ്തു.

42,730 പി.എ.സികളില്‍ ഓണ്‍ലൈന്‍ ഓഡിറ്റുകള്‍ പൂര്‍ത്തിയായി

32,119 പിഎസികള്‍ ഇപിഎസികളായി പ്രവര്‍ത്തനക്ഷമമാക്കി

22 ഇആര്‍പി മൊഡ്യൂളുകള്‍ മുഖേന 34.94 കോടി ഇടപാടുകള്‍ നടത്തി

14 ഭാഷകളില്‍ സോഫ്റ്റ്‌വെയര്‍ ലഭ്യമാണ്


അടിസ്ഥാന തലത്തില്‍ വിവിധോദ്ദേശ്യ സഹകരണസംഘങ്ങളുടെ രൂപവത്കരണവും വിപുലീകരണവും:

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ രാജ്യത്തുടനീളമുള്ള എല്ലാ പഞ്ചായത്തുകളിലും ഗ്രാമങ്ങളിലും സമഗ്രമായ വ്യാപനതലം കൈവരിക്കുക എന്ന ലക്ഷ്യത്തോടെ പുതിയ വിവിധോദ്ദേശ്യ പി.എ.സികള്‍, ക്ഷീര, മത്സ്യ സഹകരണ സംഘങ്ങള്‍ എന്നിവ സ്ഥാപിക്കാനുള്ള പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കി.

ദേശീയ സഹകരണ ഡാറ്റാബേസ് പ്രകാരം 32,009 പുതിയ പിഎസികള്‍, ക്ഷീര, മത്സ്യ സഹകരണ സംഘങ്ങള്‍ എന്നിവ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നിലവില്‍, പി.എ.സികള്‍ 2,55,881 ഗ്രാമപ്പഞ്ചായത്തുകളില്‍ പ്രവര്‍ത്തിക്കുന്നു, ക്ഷീര സഹകരണ സംഘങ്ങള്‍ 87,159 ഗ്രാമപ്പഞ്ചായത്തുകളെ ഉള്‍ക്കൊള്ളുന്നു, കൂടാതെ രാജ്യവ്യാപകമായി 29,964 ഗ്രാമപ്പഞ്ചായത്തുകളില്‍ മത്സ്യ സഹകരണ സംഘങ്ങള്‍ നിലവിലുണ്ട്.

കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളുമായി പിഎസികളുടെ സംയോജനം:

പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍ (പി.എ.സികള്‍) നിരവധി കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളുമായി സംയോജിപ്പിക്കുകയും, ഇത് ഗ്രാമ-പ്രാദേശിക സേവന വിതരണ കേന്ദ്രങ്ങള്‍ എന്ന നിലയില്‍ അവയുടെ പങ്ക് ഗണ്യമായി വികസിപ്പിക്കുകയും ചെയ്യുന്നു. ഇതുവരെ, 38,190 പി.എ.സിഎകളെ കാര്‍ഷിക ഉത്പന്നങ്ങള്‍ വിതരണം ചെയ്യുന്നതിനായി പ്രധാനമന്ത്രി കര്‍ഷക സമൃദ്ധി കേന്ദ്രങ്ങളായി (പിഎംകെഎസ്‌കെ) അപ്‌ഗ്രേഡ് (തലമുയര്‍ത്തല്‍) ചെയ്തിട്ടുണ്ട്, അതേസമയം 51,836 പിഎസികള്‍ 300ലധികം ഇ-സേവനങ്ങള്‍ നല്‍കുന്ന പൊതു സേവന കേന്ദ്രങ്ങളായി (സി.എസ്.സി) പ്രവര്‍ത്തിക്കുന്നു.

ഇതുവരെ, 34 സംസ്ഥാനങ്ങള്‍/കേന്ദ്രഭരണ പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍  നിന്നുള്ള 4,192 പി.എ.സികള്‍/സഹകരണ സംഘങ്ങള്‍ പ്രധാനമന്ത്രി ഭാരതീയ ജന്‍ ഔഷധി കേന്ദ്രത്തിനായി ഓണ്‍ലൈനായി അപേക്ഷിച്ചിട്ടുണ്ട്, അതില്‍ 4,177 പി.എ.സികള്‍ക്ക് പിഎംബിഐ പ്രാരംഭ അംഗീകാരം നല്‍കുകയും 866 എണ്ണം സംസ്ഥാന ഡ്രഗ് കണ്‍ട്രോളര്‍മാരില്‍ നിന്ന് മരുന്ന് ലൈസന്‍സുകള്‍ നേടുകയും ചെയ്തു. 812 പി.എ.സികള്‍ക്ക് പ്രധാനമന്ത്രി ഭാരതീയ ജന്‍ ഔഷധി കേന്ദ്രങ്ങളായി (പിഎംബിജെകെ) പ്രവര്‍ത്തിക്കുന്നതിന് സ്‌റ്റോര്‍ കോഡുകള്‍ നല്‍കി, അതുവഴി താങ്ങാനാവുന്ന വിലയിലുള്ള മരുന്നുകളുടെ ലഭ്യത മെച്ചപ്പെടുത്തി. സംയോജിത കാറ്റഗറി 2 (സിസി2) ചട്ടക്കൂടിന് കീഴില്‍ പെട്രോള്‍, ഡീസല്‍ ചില്ലറവിപണന (റീട്ടെയില്‍) ഔട്ട്‌ലെറ്റുകള്‍ സ്ഥാപിക്കാനും പി.എ.സികള്‍ക്ക് അര്‍ഹതയുണ്ട്. 117 എണ്ണം മൊത്തവിപണനത്തില്‍ നിന്ന് ചില്ലറ വിപണനത്തിലേക്കുള്ള പരിവര്‍ത്തനം തിരഞ്ഞെടുക്കുകയും 59 എണ്ണം എണ്ണ മാര്‍ക്കറ്റിങ് കമ്പനികളായി രൂപവത്കരിക്കുകയും ചെയ്തു.

ഇതുവരെ 28 സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നുമുള്ള 394 പി.എ.സികള്‍/എല്‍എ.എം.പി.എസ് (വലിയ പ്രദേശങ്ങളിലെ വിവിധോദ്ദേശ്യ സംഘങ്ങള്‍)  പെട്രോള്‍/ഡീസല്‍ ചില്ലറ വില്പന ഡീലര്‍ഷിപ്പിനായി ഓണ്‍ലൈനായി അപേക്ഷിക്കുകയും അതില്‍ 10 പി.എ.സികള്‍ പ്രവര്‍ത്തനം തുടങ്ങുകയും ചെയ്തിട്ടുണ്ട്. കൂടാതെ, പി.എ.സികള്‍ക്ക് അവരുടെ വരുമാന സ്രോതസ്സുകള്‍ വൈവിധ്യവത്കരിക്കുന്നതിനായി എല്‍.പി.ജി വിതരണത്വത്തിനായി അപേക്ഷിക്കാം, കൂടാതെ ഗ്രാമീണ പൈപ്പ് ജലവിതരണ പദ്ധതികളുടെ പ്രവര്‍ത്തനങ്ങളും അറ്റകുറ്റപ്പണികളും ഏറ്റെടുക്കുന്നതിനായി 962 പി.എ.സികളെ ജല സമിതികളായി തിരഞ്ഞെടുത്തിട്ടുണ്ട്. അതുവഴി അടിസ്ഥാനതലത്തില്‍ വിവിധോദ്ദേശ്യ സേവന കേന്ദ്രങ്ങള്‍ എന്ന നിലയിലുള്ള അവരുടെ പങ്ക് ശക്തിപ്പെടുത്തുന്നു.

പി.എ.സികള്‍ മുഖേന പുതിയ കര്‍ഷക ഉത്പാദക സംഘടനകളുടെ (എഫ്.പി.ഒ) രൂപീകരണം

എഫ്പിഒ പദ്ധതി പ്രകാരം, സഹകരണ മേഖലയില്‍ ദേശീയ സഹകരണ വികസന കോര്‍പറേഷനില്‍ (എന്‍സിഡിസി) 1100 അധിക എഫ്പിഒകള്‍ അനുവദിച്ചിട്ടുണ്ട്. ഇപ്പോള്‍, പി.എ.സികള്‍ക്ക് എഫ്പിഒകളായി കൃഷിയുമായി ബന്ധപ്പെട്ട മറ്റ് സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ കഴിയും. ഇതുവരെ എന്‍സിഡിസി സഹകരണ മേഖലയില്‍ ആകെ 1863 എഫ്പിഒകള്‍ രൂപീകരിച്ചിട്ടുണ്ട്, അതില്‍ 1117 എഫ്പിഒകള്‍ പി.എ.സികളെ ശക്തിപ്പെടുത്തുന്നതിലൂടെയാണ് രൂപീകരിച്ചത്. ഈ പദ്ധതി പ്രകാരം, ഇതുവരെ എഫ്പിഒകള്‍/സിബിബിഒകള്‍ എന്നിവയ്ക്ക് 206 കോടി രൂപ വിതരണം ചെയ്തിട്ടുണ്ട്.


മത്സ്യ കര്‍ഷക ഉത്പാദക സംഘടന (എഫ്.എഫ്.പി.ഒ) രൂപീകരണം

മത്സ്യത്തൊഴിലാളികള്‍ക്ക് വിപണി സംയോജനം, സംസ്‌കരണ സൗകര്യങ്ങള്‍ എന്നിവ നല്‍കുന്നതിനായി, എന്‍സിഡിസി പ്രാരംഭ ഘട്ടത്തില്‍ 70 എഫ്എഫ്പിഒകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നിലവിലുള്ള 1000 മത്സ്യബന്ധന സഹകരണ സംഘങ്ങളെ എഫ്എഫ്പിഒകളാക്കി മാറ്റുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ഫിഷറീസ് വകുപ്പ് 225.50 കോടി രൂപയുടെ അംഗീകൃത വിഹിതത്തോടെ എന്‍സിഡിസിക്ക് കൂടുതല്‍ അനുമതി നല്‍കി. എന്‍സിഡിസി ഇതുവരെ 1,070 എഫ്എഫ്പിഒകളുടെ രൂപീകരണത്തിന് സൗകര്യമൊരുക്കിയിട്ടുണ്ട്, കൂടാതെ 2,348 എഫ്എഫ്പിഒകളുടെ ശക്തിപ്പെടുത്തല്‍ നിലവില്‍ പുരോഗതിയിലുമാണ്. പദ്ധതിയ്ക്ക് കീഴില്‍ എഫ്എഫ്പിഒകള്‍/സിബിബിഒകള്‍ എന്നിവയ്ക്ക് 98 കോടി രൂപയാണ് വിതരണം ചെയ്തത്.

സഹകരണ ബാങ്ക് മിത്രങ്ങളിലൂടെ സാമ്പത്തിക ഉള്‍ച്ചേര്‍ക്കല്‍ ശക്തിപ്പെടുത്തല്‍:

ക്ഷീര, മത്സ്യബന്ധന സഹകരണ സംഘങ്ങളെ ബിസിനസ്സ് വിപുലീകരിക്കുന്നതിനും സാമ്പത്തിക ഉള്‍പ്പെടുത്തല്‍ പ്രോത്സാഹിപ്പിക്കുന്നതിനുമായി ജില്ലാ കേന്ദ്ര സഹകരണ ബാങ്കുകളുടെയും (ഡിസിസിബി) സംസ്ഥാന സഹകരണ ബാങ്കുകളുടെയും (എസ്ടിസിബി) ബാങ്ക് മിത്രങ്ങളാക്കി മാറ്റാം.

കൃഷിക്കും ഗ്രാമവികസനത്തിനുമുള്ള ദേശീയ ബാങ്കി(നബാര്‍ഡ്)ന്റെ പിന്തുണയോടെ, ഡിജിറ്റല്‍ സാമ്പത്തിക ഉള്‍ച്ചേര്‍ക്കല്‍ ശക്തിപ്പെടുത്തുന്നതിനും സുതാര്യവും അനുധാവനം ചെയ്യാവുന്നതുമായ 'വാതില്‍പ്പടി സാമ്പത്തിക സേവനങ്ങള്‍' പ്രാപ്തമാക്കുന്നതിനുമായി ഈ ബാങ്ക് മിത്ര സഹകരണ സംഘങ്ങള്‍ക്ക് മൈക്രോ എ.ടി.എമ്മുകളും നല്‍കുന്നു.

ഗുജറാത്തിലെ ആകെയുള്ള 14330 ഗ്രാമപഞ്ചായത്തുകളെയും ഉള്‍പ്പെടുത്തി 12624 മൈക്രോ എടിഎമ്മുകള്‍ അനുവദിച്ചതിനൊപ്പം 12219 ബാങ്ക് മിത്രങ്ങളെ മൊത്തത്തില്‍ നിയമിച്ചു. 15,000ത്തിലധികം പേര്‍ക്ക് തൊഴില്‍ സൃഷ്ടിക്കുന്നതിനൊപ്പം, ക്ഷീര സഹകരണ സംഘങ്ങള്‍ക്കും പി.എ.സികള്‍ക്കും മറ്റൊരു വരുമാന മാര്‍ഗ്ഗം കൂടി ഈ പദ്ധതി ലഭ്യമാക്കി. പദ്ധതിയില്‍ നിന്നുള്ള പഠനങ്ങളുടെ അടിസ്ഥാനത്തില്‍, മന്ത്രാലയത്തിന്റെ എസ്ഒപി അനുസരിച്ച് ദേശീയതലത്തില്‍ പദ്ധതി വ്യാപിപ്പിക്കാന്‍ ആസൂത്രണം ചെയ്തിട്ടുണ്ട്.

സഹകരണ സംഘങ്ങളിലെ അംഗങ്ങള്‍ക്ക് റുപേ കിസാന്‍ ക്രെഡിറ്റ് കാര്‍ഡ്

ഗ്രാമീണ സഹകരണ ബാങ്കുകളുടെ വ്യാപ്തിയും ശേഷിയും വര്‍ദ്ധിപ്പിക്കുന്നതിനും ഗ്രാമീണ സഹകരണ സംഘങ്ങളിലെ അംഗങ്ങള്‍ക്ക് ആവശ്യമായ മൂലധനം നല്‍കുന്നതിനുമായി ഗുജറാത്തിലെ പഞ്ച്മഹല്‍, ബനസ്‌കന്ത ജില്ലകളില്‍ ഒരു മാര്‍ഗനിര്‍ദേശക പദ്ധതി ആരംഭിച്ചു. ഈ പദ്ധതിയുടെ കീഴില്‍, സഹകരണ സംഘങ്ങളിലെ എല്ലാ അംഗങ്ങളുടെയും ബാങ്ക് അക്കൗണ്ടുകള്‍ ബന്ധപ്പെട്ട ജില്ലാ കേന്ദ്രങ്ങളിലെ സഹകരണ ബാങ്കുകളില്‍ തുറക്കുകയും നബാര്‍ഡിന്റെ പിന്തുണയോടെ, അക്കൗണ്ട് ഉടമകള്‍ക്ക് റുപേ കിസാന്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ (കെസിസി) വിതരണം ചെയ്യുകയും ചെയ്യുന്നു. 22 ലക്ഷത്തിലധികം കിസാന്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ വിതരണം ചെയ്യുകയും, ഇത് സംരംഭകത്വവും തൊഴിലും സൃഷ്ടിച്ച് 10,000 കോടിയിലധികം വായ്പകള്‍ വിതരണം ചെയ്യുകയും ചെയ്തു.


ലോകത്തിലെ ഏറ്റവും വലിയ വികേന്ദ്രീകൃത ധാന്യ സംഭരണ പദ്ധതി

സഹകരണ മേഖലയിലെ ലോകത്തിലെ ഏറ്റവും വലിയ ധാന്യ സംഭരണ പദ്ധതിയ്ക്ക് 2023 മെയ് 31ന് സര്‍ക്കാര്‍ അംഗീകാരം നല്‍കി. അടിസ്ഥാന തലത്തില്‍ ഭക്ഷ്യധാന്യ സംഭരണ ശേഷിയിലെ കമ്മി പരിഹരിക്കുന്നതിനുള്ള ഒരു മാര്‍ഗനിര്‍ദേശക പദ്ധതിയായാണ് ഇത് ആരംഭിച്ചത്. കാര്‍ഷിക അടിസ്ഥാനസൗകര്യ നിധി (എഐഎഫ്), കാര്‍ഷിക വിപണ അടിസ്ഥാനസൗകര്യ പദ്ധതി(എഎംഐ), കാര്‍ഷിക യന്ത്രവത്കരണത്തിനായുള്ള ഉപ ദൗത്യം (എസ്.എം.എ.എം), ചെറുകിട ഭക്ഷ്യ സംസ്‌കരണ സംരംഭങ്ങള്‍ക്കായുള്ള പ്രധാന മന്ത്രി ഔപചാരികവത്കരണ പദ്ധതി (പിഎംഎഫ്എംഇ) തുടങ്ങിയ നിലവിലുള്ള ഇന്ത്യാ ഗവണ്‍മെന്റ് പദ്ധതികളുമായി സംയോജിപ്പിച്ച്, പ്രാഥമിക കാര്‍ഷിക വായ്പാ സംഘ തലത്തില്‍ സംഭരണ ഗോഡൗണുകള്‍, പ്രത്യേകോപയോഗ സാധനങ്ങള്‍ക്കായുള്ള വാടക കേന്ദ്രങ്ങള്‍, സംസ്‌കരണ യൂണിറ്റുകള്‍, ന്യായവില കടകള്‍ എന്നിവയുള്‍പ്പെടെ കാര്‍ഷിക അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിലാണ് പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

2025 ഡിസംബര്‍ 30 ലെ കണക്കനുസരിച്ച്:

* 112 പി.എ.സികളില്‍ ഗോഡൗണുകള്‍ പൂര്‍ത്തിയായി (മാര്‍ഗനിര്‍ദേശക ഘട്ടം 111, രാജസ്ഥാന്‍  82, മഹാരാഷ്ട്ര  15, ഗുജറാത്ത്  4)

* സൃഷ്ടിക്കപ്പെട്ട സംഭരണ ശേഷി: 68,702 മെട്രിക് ടണ്‍

* പി.എ.സികള്‍ക്ക് പുറമേ എല്ലാ സഹകരണ സംഘങ്ങളിലേക്കും
 പദ്ധതി വ്യാപിപ്പിച്ചു.

ധവള വിപ്ലവം 2.0


ക്ഷീര സഹകരണ സംഘങ്ങളെ ശക്തിപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനും, പാല്‍ സംഭരണം വര്‍ദ്ധിപ്പിക്കുന്നതിനും, സ്ത്രീകള്‍ക്കും ഗ്രാമീണോത്പാദകര്‍ക്കും മികച്ച ഉപജീവന അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുമായി കേന്ദ്ര സഹകരണ മന്ത്രാലയം ധവള വിപ്ലവം 2.0 ആരംഭിച്ചു. നിലവില്‍ വ്യാപനതല പരിധിയില്‍ ഉള്‍പ്പെടാത്ത പ്രദേശങ്ങള്‍ സഹകരണ ശൃംഖലയില്‍ സംയോജിപ്പിച്ച് അഞ്ച് വര്‍ഷത്തിനുള്ളില്‍ പാല്‍ സംഭരണം 50 ശതമാനം വര്‍ദ്ധിപ്പിക്കുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം. 2024 സെപ്റ്റംബര്‍ 19ന് ഒരു ക്രമവത്കൃത പ്രവര്‍ത്തന നടപടിക്രമം (എസ്ഒപി) ആരംഭിച്ചു, തുടര്‍ന്ന് 2024 ഡിസംബര്‍ 25ന് 6,600 പുതിയ ക്ഷീര സഹകരണ സംഘങ്ങളുടെ (ഡി.സി.എസ്) ഉദ്ഘാടനം നിര്‍വഹിച്ചു. ഇതുവരെ, 31 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 20,070 ഡി.സി.എസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ആത്മനിര്‍ഭരതാ അഭിയാന്‍:

കര്‍ഷകരെ സഹകരണ ശൃംഖലകളുമായി ബന്ധിപ്പിക്കുകയും കുറഞ്ഞ താങ്ങു വിലയില്‍ (എംഎസ്പി) ഉറപ്പായ സംഭരണം ഉറപ്പു വരുത്തുകയും വില എംഎസ്പി കവിയുമ്പോള്‍ തുറന്ന വിപണി വില്‍പ്പന അനുവദിക്കുകയും ചെയ്തുകൊണ്ട് തുവര, മസൂര്‍, ഉഴുന്ന്, ചോളം എന്നിവയുടെ ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നതിനായി കര്‍ഷകരെ സഹകരണ ശൃംഖലകളുമായി ബന്ധിപ്പിച്ച് കേന്ദ്ര സഹകരണ മന്ത്രാലയം ഒരു പരിപാടി ആരംഭിച്ചു.

പദ്ധതി നിര്‍വഹണം സുഗമമാക്കുന്നതിന്, ദേശീയ സഹകരണ ഉപഭോക്തൃ ഫെഡറേഷനും (എന്‍സിസിഎഫ്) ദേശീയ കാര്‍ഷിക സഹകരണ വിപണന ഫെഡറേഷനും (നാഫെഡ്) സഹകരണ സ്ഥാപനങ്ങള്‍ വഴി കര്‍ഷകരുടെ പേര് ചേര്‍ക്കലിനായി ഡിജിറ്റല്‍ രജിസ്‌ട്രേഷന്‍ പ്ലാറ്റ്‌ഫോമുകളായ ഇ-സംയുക്തി, ഇ-സമൃദ്ധി എന്നിവ വികസിപ്പിച്ചെടുത്തിട്ടുണ്ട്. പയര്‍വര്‍ഗ്ഗങ്ങളുടെയും ചോളത്തിന്റെയും ആഭ്യന്തര ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നതിനായി, 56,673 പിഎസിഎകള്‍/എഫ്പിഒകള്‍ എന്നിവയും 54.74 ലക്ഷം കര്‍ഷകരും ഇ-സംയുക്തി, ഇ-സമൃദ്ധി പോര്‍ട്ടലുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 9.08 ലക്ഷം മെട്രിക് ടണ്‍ പയര്‍വര്‍ഗ്ഗങ്ങളും 45,105 മെട്രിക് ടണ്‍ ചോളം സംഭരണവും ഇതില്‍ ഉള്‍പ്പെടുന്നു.

സഹകരണ ബാങ്കുകളെ ശക്തിപ്പെടുത്തല്‍

പിഎസിഎകള്‍ക്ക് പുറമേ, ഇപ്പോള്‍ സംയോജിതവും സുതാര്യവുമായ ഒരു ഘടന സൃഷ്ടിക്കുന്നതിനായി ഡിജിറ്റല്‍ പരിഷ്‌കാരങ്ങള്‍ വിശാലമായ സഹകരണ ആവാസവ്യവസ്ഥയെ ഉള്‍ക്കൊള്ളുന്നു, അതുവഴി സംയോജിതവും സുതാര്യവുമായ ഒരു ഘടന സൃഷ്ടിക്കപ്പെടുന്നു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അംഗീകരിച്ച ഒരു പങ്കിട്ട സേവന സ്ഥാപനമായ 'സഹകാര്‍ സാരഥി', 13ലധികം ഡിജിറ്റല്‍, സാമ്പത്തിക, ഓഡിറ്റ് സേവനങ്ങളിലൂടെ ഗ്രാമീണ സഹകരണ ബാങ്കുകളെ (ആര്‍സിബി) പിന്തുണയ്ക്കുന്നു. ഇതിന് 1,000 കോടി രൂപയുടെ അംഗീകൃത മൂലധനവും നബാര്‍ഡ്, എന്‍സിഡിസി, ആര്‍സിബികള്‍ എന്നിവയ്ക്ക് 33.33 ശതമാനം വീതം ഓഹരി പങ്കാളിത്തവുമുണ്ട്.
പരാതി പരിഹാരം മെച്ചപ്പെടുത്തുന്നതിനായി സഹകരണ ബാങ്കുകളെയും ആര്‍ബിഐ സംയോജിത ഓംബുഡ്‌സ്മാന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നു. ശക്തമായ സ്ഥാപന പ്രകടനം പ്രോത്സാഹിപ്പിക്കുന്നതിനായി, സഹകരണ സ്ഥാപനങ്ങളിലുടനീളം സുതാര്യതയും മത്സരക്ഷമതയും പ്രോത്സാഹിപ്പിക്കുന്നതിന് ഓഡിറ്റ് ഗുണനിലവാരം, പ്രവര്‍ത്തന കാര്യക്ഷമത, സാമ്പത്തിക ശക്തി തുടങ്ങിയ ഡിജിറ്റല്‍ സൂചകങ്ങള്‍ ഉപയോഗിച്ച് 2025 ജനുവരി 24 ന് ഒരു സഹകരണ റാങ്കിംഗ് ചട്ടക്കൂട് ആരംഭിച്ചു.

മൂന്ന് പുതിയ ദേശീയതല മള്‍ട്ടി സ്‌റ്റേറ്റ് സൊസൈറ്റികള്‍

സഹകരണ വിത്ത് ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നു: ബിബിഎസ്എസ്എല്‍ രൂപവത്കരണം

2002 ലെ മള്‍ട്ടി സ്‌റ്റേറ്റ് സഹകരണ സംഘ (എം.എസ്.സി.എസ്) നിയമ പ്രകാരം പുതിയ ഒരു ഉന്നത ബഹു സംസ്ഥാന സഹകരണ വിത്ത് സംഘമായി ഭാരതീയ വിത്ത് സഹകരണ സമിതി ക്ലിപ്തം (ബിബിഎസ്എസ്എല്‍) സര്‍ക്കാര്‍ സ്ഥാപിച്ചു. പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍ വഴി ഫൗണ്ടേഷന്റെയും സര്‍ട്ടിഫൈഡ് വിത്തുകളുടെയും ഉത്പാദനം, പരിശോധന, സാക്ഷ്യപ്പെടുത്തല്‍, സംഭരണം, സംസ്‌കരണം, സൂക്ഷിപ്പ്, ബ്രാന്‍ഡ് ചെയ്യല്‍, ലേബല്‍ ചെയ്യല്‍, പാക്കേജിങ് എന്നിവ ഏകോപിപ്പിക്കാന്‍ സ്ഥാപനത്തിന് ബാധ്യതയുണ്ട്. ബിബിഎസ്എസ്എല്‍ 'ഭാരത് ബീജ്' എന്ന ബ്രാന്‍ഡിന് കീഴില്‍ വിത്തുകള്‍ അവതരിപ്പിച്ചു, ഇന്നുവരെ, 31,605 പി.എ.സികളും സഹകരണ സംഘങ്ങളും അംഗങ്ങളായി ചേര്‍ന്നിട്ടുണ്ട്.

ജൈവകൃഷിക്കും വിപണി സംയോജനത്തിനുമുള്ള ഉന്നതതല ചട്ടക്കൂട്: എന്‍.സി.ഒ.എല്‍

ഇന്ത്യയില്‍ ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിനും വിപുലീകരിക്കുന്നതിനുമായി വിവിധ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ സ്ഥാപനമായി  ദേശീയ സഹകരണ ജൈവോത്പന്ന ക്ലിപ്തം (നാഷണല്‍ കോപ്പറേറ്റീവ് ഓര്‍ഗാനിക്‌സ് ലിമിറ്റഡ്) സ്ഥാപിതമായി. 10,035 പി.എ.സികളും സഹകരണ സംഘങ്ങളും അംഗത്വമുള്ള എന്‍.സി.ഒ.എല്‍, സര്‍വ്വവ്യാപക സംഗ്രഹം, സംയോജിപ്പിക്കല്‍, സാക്ഷ്യപ്പെടുത്തല്‍, പരിശോധന, സംസ്‌കരണം, ബ്രാന്‍ഡ് ചെയ്യല്‍, കയറ്റുമതി സൗകര്യം എന്നിവ ഉള്‍ക്കൊള്ളുന്ന സമഗ്രമായ പൂര്‍ണ്ണപിന്തുണ നല്‍കുന്നു. 245ലധികം കീടനാശിനികള്‍ക്കായി ബാച്ച് തിരിച്ചുള്ള പരിശോധനയ്ക്ക് വിധേയമാകുന്ന 28 ഉത്പന്നങ്ങള്‍ പ്രദാനം ചെയ്യുന്ന 'ഭാരത് ഓര്‍ഗാനിക്‌സ്' ബ്രാന്‍ഡിന് കീഴില്‍ സാക്ഷ്യപ്പെടുത്തിയ ജൈവോത്പന്നങ്ങള്‍ എന്‍.സി.ഒ.എല്‍ വിപണനം ചെയ്യുന്നു. കൂടാതെ, സംഭരണം, സാക്ഷ്യപ്പെടുത്തല്‍ പ്രക്രിയകള്‍, ക്ലസ്റ്റര്‍ അധിഷ്ഠിത സംരംഭങ്ങള്‍ എന്നിവയെ പിന്തുണയ്ക്കുന്നതിനായി എന്‍.സി.ഒ.എല്‍ നിരവധി സംസ്ഥാനങ്ങളുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.

കയറ്റുമതി പ്രോത്സാഹന ദേശീയ ഉന്നത സഹകരണ സമിതി: എന്‍.സി.ഇ.എല്‍

ഇന്ത്യയുടെ സഹകരണ മേഖലയില്‍ നിന്നുള്ള കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനും സുഗമമാക്കുന്നതിനുമായി ദേശീയ തലത്തിലുള്ള, ബഹുസംസ്ഥാന സഹകരണ സ്ഥാപനമായി കയറ്റുമതി പ്രോത്സാഹന ദേശീയ ഉന്നത സഹകരണ സമിതി (നാഷണല്‍ കോ-ഓപ്പറേറ്റീവ് എക്‌സ്‌പോര്‍ട്ട്‌സ് ലിമിറ്റഡ് എന്‍.സി.ഇ.എല്‍) സ്ഥാപിതമായി. കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചതും മള്‍ട്ടിസ്‌റ്റേറ്റ് സഹകരണ സൊസൈറ്റി നിയമം 2002 പ്രകാരം 2023 ജനുവരി 25ന് രജിസ്റ്റര്‍ ചെയ്തതുമായ എന്‍.സി.ഇ.എല്‍, അന്താരാഷ്ട്ര വിപണികളിലെ വിവിധ മേഖലകളിലെ സഹകരണ സ്ഥാപനങ്ങളെ പ്രതിനിധീകരിക്കുകയും അവരുടെ ആഗോള വ്യാപാര ഇടപെടല്‍ ശക്തിപ്പെടുത്തുകയും ചെയ്യുന്ന ഒരു ഉന്നത തല മുഖ്യ സംഘടനയായി പ്രവര്‍ത്തിക്കുന്നു. ഇതുവരെ, 13,890 പി.എ.സികള്‍/സഹകരണ സംഘങ്ങള്‍ എന്‍സിഇഎല്ലില്‍ അംഗങ്ങളായിട്ടുണ്ട്. 2025-26 സാമ്പത്തിക വര്‍ഷത്തെ മൂന്നാം പാദത്തില്‍, എന്‍സിഇഎല്‍ 5,556.24 കോടി രൂപയുടെ 13.77 ലക്ഷം മെട്രിക് ടണ്‍ കാര്‍ഷിക ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്തു. അംഗങ്ങള്‍ക്ക് 20 ശതമാനം ലാഭവിഹിതം വിതരണം ചെയ്തു

സഹകരണ സ്ഥാപനങ്ങളിലെ ശേഷി വികസന, പരിശീലന പരിപാടികള്‍

സഹകരണ സര്‍വകലാശാലയുടെ രൂപവത്കരണം

ത്രിഭുവന്‍ സഹകാരി സര്‍വകലാശാല: 2025 ഏപ്രില്‍ 6 മുതല്‍ പ്രാബല്യത്തില്‍ വന്ന നിയമ പ്രകാരം ഐ.ആര്‍.എം.എയെ പരിവര്‍ത്തനം ചെയ്തുകൊണ്ട് സഹകരണ മേഖലയ്ക്കുള്ള ഇന്ത്യയിലെ ആദ്യത്തെ ദേശീയ സര്‍വകലാശാലയായി കേന്ദ്ര സഹകരണ മന്ത്രാലയം, ത്രിഭുവന്‍ സഹകാരി സര്‍വകലാശാല (ടി.എസ്.യു) സ്ഥാപിച്ചു, ടി.എസ്.യു ഉടനടി പ്രവര്‍ത്തനം ആരംഭിക്കുകയും 2025-26 ല്‍ മൂന്ന് ബിരുദാനന്തര ബിരുദ പദ്ധതികള്‍ ആരംഭിക്കുകയും ചെയ്തു. വിദ്യാഭ്യാസം, ഗവേഷണം, മേഖലാ വ്യാപകമായ സംയോജനം എന്നിവയിലൂടെ സര്‍വകലാശാല വൈദഗ്ധ്യമുള്ള മനുഷ്യവിഭവശേഷി സൃഷ്ടിക്കുകയും 2025 ലെ ദേശീയ സഹകരണ നയത്തിന്റെ ലക്ഷ്യങ്ങളെ പിന്തുണയ്ക്കുകയും ചെയ്യും.

പരിശീലന പരിപാടികള്‍

പുതുതായി രജിസ്റ്റര്‍ ചെയ്ത പി.എ.സികളിലെ അംഗങ്ങള്‍, സെക്രട്ടറിമാര്‍, ബോര്‍ഡ് അംഗങ്ങള്‍ എന്നിവര്‍ക്കുള്ള കാര്യക്ഷമതാ വര്‍ധക പരിപാടികള്‍ സഹകരണ പരിശീലനത്തിനുള്ള ദേശീയ സമിതി (നാഷണല്‍ കൗണ്‍സില്‍ ഫോര്‍ കോപ്പറേറ്റീവ് ട്രെയിനിങ് എന്‍.സി.സി.ടി), നബാര്‍ഡ് എന്നിവ വഴിയാണ് നടത്തുന്നത്. 2024-25 ല്‍ എന്‍.സി.സി.ടി 4,389 പരിശീലന പരിപാടികള്‍ നടത്തുകയും 3.15 ലക്ഷം പേര്‍ക്ക് പരിശീലനം നല്‍കുകയും ചെയ്തു. സി.എസ്.സി കേന്ദ്രീകരിച്ചുള്ള പരിശീലനം 30,210 പി.എ.സി തലങ്ങളില്‍ വ്യാപൃതമാക്കി. ബോധവത്കരണ പരിപാടികള്‍, വാക്കത്തോണുകള്‍, യുവജന സംരംഭങ്ങള്‍ എന്നിവ രാജ്യവ്യാപകമായി സംഘടിപ്പിച്ചു.

ദേശീയ സഹകരണ വികസന കോര്‍പ്പറേഷന്‍ (എന്‍.സി.ഡി.സി)

1963ല്‍ കേന്ദ്ര സഹകരണ മന്ത്രാലയത്തിന് കീഴില്‍ സ്ഥാപിതമായ ദേശീയ സഹകരണ വികസന കോര്‍പ്പറേഷന്‍ (എന്‍.സി.ഡി.സി), കാര്‍ഷിക, കാര്‍ഷികേതര മേഖലകളിലെ സഹകരണ സ്ഥാപനങ്ങള്‍ക്ക് സാമ്പത്തികവും സാങ്കേതികവുമായ പിന്തുണ നല്‍കുന്നതിനുള്ള ഒരു പ്രധാന സ്ഥാപനമായി പ്രവര്‍ത്തിക്കുന്നു. ഇത് കാര്‍ഷിക ഉല്‍പന്നങ്ങളുടെ ഉത്പാദനം, സംഭരണം, സംസ്‌കരണം എന്നിവ ശക്തിപ്പെടുത്തുന്നതിനും ക്ഷീര, മത്സ്യബന്ധനം, കൈത്തറി, സ്ത്രീകള്‍ നയിക്കുന്ന സഹകരണ സംഘങ്ങള്‍ തുടങ്ങിയ വരുമാനം സൃഷ്ടിക്കുന്ന പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും സഹായിക്കുന്നു. ഈ ശ്രമങ്ങളിലൂടെ, എന്‍.സി.ഡി.സി സഹകരണ സ്ഥാപനങ്ങളുടെ സാമ്പത്തിക പങ്ക് വര്‍ദ്ധിപ്പിക്കുകയും അടിസ്ഥാന തട്ടിലുള്ള ഉപജീവനമാര്‍ഗ്ഗങ്ങളെ പിന്തുണയ്ക്കുകയും ചെയ്യുന്നു.

നന്ദിനി സഹകാര്‍, സ്വയം ശക്തി സഹകാര്‍, ആയുഷ്മാന്‍ സഹകാര്‍, യുവ സഹകാര്‍ തുടങ്ങിയ സമര്‍പ്പിത പദ്ധതികള്‍ എന്‍.സി.ഡി.സി നടത്തുന്നു. സ്ത്രീകള്‍ നയിക്കുന്ന, യുവാക്കള്‍ നയിക്കുന്ന, പട്ടികജാതി/പട്ടികവര്‍ഗ, നൂതന സഹകരണ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ഇളവ് ധനസഹായം, പലിശ ഇളവ്, സ്റ്റാര്‍ട്ടപ്പ് പിന്തുണ എന്നിവ ഈ പദ്ധതികള്‍ നല്‍കുന്നു.

2024-25 സാമ്പത്തിക വര്‍ഷത്തില്‍ എന്‍സിഡിസി 95,183 കോടി രൂപയും 2025-26 സാമ്പത്തിക വര്‍ഷത്തില്‍ (ഇതുവരെ) 95,000 കോടി രൂപയും വിതരണം ചെയ്തു. സര്‍ക്കാര്‍ ഗ്യാരണ്ടിയുള്ള ബോണ്ടുകളായി 2,000 കോടി രൂപ പുറപ്പെടുവിക്കാന്‍ എന്‍സിഡിസിക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്.

സഹകാര്‍ ടാക്‌സി സഹകരണ ക്ലിപ്തം (ഇന്ത്യയിലെ ആദ്യത്തെ സഹകരണ നേതൃത്വത്തിലുള്ള മൊബിലിറ്റി പ്ലാറ്റ്‌ഫോം)

െ്രെഡവര്‍മാര്‍ക്ക് ന്യായമായ വരുമാനവും യാത്രക്കാര്‍ക്ക് താങ്ങാനാവുന്ന സേവനങ്ങളും വാഗ്ദാനം ചെയ്യുന്നതിനായി സൃഷ്ടിച്ച ഇന്ത്യയിലെ ആദ്യത്തെ സഹകരണ നേതൃത്വത്തിലുള്ള മൊബിലിറ്റി സംരംഭമാണ് സഹകാര്‍ ടാക്‌സി കോപ്പറേറ്റീവ് ലിമിറ്റഡ്. അമുല്‍, നാഫെഡ്, നബാര്‍ഡ്, ഇഫ്‌കോ, ക്രിബ്‌കോ, എന്‍ഡിഡിബി, എന്‍സിഇഎല്‍ എന്നിവ ചേര്‍ന്നാണ് 300 കോടി രൂപ അംഗീകൃത ഓഹരി മൂലധനത്തോടെ സഹകരണ സംഘത്തെ പ്രോത്സാഹിപ്പിക്കുന്നത്. എന്‍സിആറിലും ഗുജറാത്തിലും 1,50,000ത്തിലധികം െ്രെഡവര്‍മാരും 2,00,000 ഉപഭോക്താക്കളും ഇതിനകം തന്നെ ആപ്പില്‍ പരീക്ഷണാടിസ്ഥാന ഓട്ടത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ജനുവരിയില്‍ സെഡ് ഔദ്യോഗികമായി ആരംഭിക്കുന്നതിന് മുമ്പ് 5000ത്തിലധികം ദൈനംദിന റൈഡുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടത്തിയിട്ടുണ്ട്. 2029 ആകുമ്പോഴേക്കും ഈ പദ്ധതി രാജ്യവ്യാപകമായി സാന്നിധ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു.

ജിഇഎം പോര്‍ട്ടലില്‍ സഹകരണ സംഘങ്ങളെ 'ഉപഭോക്താവ്' ആയി ഉള്‍പ്പെടുത്തല്‍

2022ല്‍ ഗവണ്‍മെന്റ് ഇ-മാര്‍ക്കറ്റ്‌പ്ലേസില്‍ (ജിഇഎം) സഹകരണ സംഘങ്ങളെ ഉപഭോക്താക്കളാക്കിക്കൊണ്ടുള്ള രജിസ്‌ട്രേഷന് അംഗീകാരമായി. ജിഇഎം പ്ലാറ്റ്‌ഫോമില്‍ ഏകദേശം 67 ലക്ഷം അംഗീകൃത വില്‍പ്പനക്കാരില്‍ നിന്നും സേവന ദാതാക്കളില്‍ നിന്നും സഹകരണ സംഘങ്ങള്‍ക്ക് സാധനങ്ങളും സേവനങ്ങളും വാങ്ങാന്‍ കഴിയും. ഇതുവരെ, 721 സഹകരണ സംഘങ്ങളെ വാങ്ങുന്നവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്, വില്‍പ്പനക്കാരുടെ രജിസ്‌ട്രേഷന്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. ഇന്നുവരെ, ഈ സംഘങ്ങള്‍ 396.77 കോടി രൂപയുടെ 3,285 ഇടപാടുകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.

ദേശീയ സഹകരണ ഡാറ്റാബേസ് (എ.സി.ഡി) സൃഷ്ടിക്കല്‍

സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പിന്തുണയോടെ കേന്ദ്ര സഹകരണ മന്ത്രാലയം 2024 മാര്‍ച്ച് 8ന് ഒരു സമഗ്ര ദേശീയ സഹകരണ ഡാറ്റാബേസ് (എന്‍.സി.ഡി) ആരംഭിച്ചു. 30 മേഖലകളിലായി ഏകദേശം 32 കോടി അംഗങ്ങളുള്ള 8.5 ലക്ഷത്തിലധികം സഹകരണ സംഘങ്ങളുടെ ഡാറ്റയിലേക്ക് ഇത് ഏകജാലക അഭിഗമ്യത നല്‍കുന്നു, കൂടാതെ ഇത് സംസ്ഥാന, കേന്ദ്രഭരണ പ്രദേശങ്ങളിലെ നോഡല്‍ ഓഫീസര്‍മാര്‍ പതിവായി അപ്‌ഡേറ്റ് ചെയ്യുന്നു.
ഡാറ്റാബേസ് ഈ വെബ്‌സൈറ്റില്‍ ലഭ്യമാണ്. https://cooperatives.gov.in/en

ദേശീയ സഹകരണ നയം (എന്‍.സി.പി)

2025 ജൂലൈ 24നാണ് കേന്ദ്ര സഹകരണ മന്ത്രാലയം ദേശീയ സഹകരണ നയം (എന്‍.സി.പി) 2025 പുറത്തിറക്കിയത്. ഇന്ത്യയുടെ സഹകരണ പ്രസ്ഥാനത്തെ പുനരുജ്ജീവിപ്പിക്കുന്നതിനും ആധുനികവത്കരിക്കുന്നതിനുമുള്ള തന്ത്രപരമായ ഒരു ദീര്‍ഘകാല ചട്ടക്കൂടിനെ ഈ നയം രൂപപ്പെടുത്തുന്നു. '2047 ഓടെ വികസിതഭാരതം' എന്ന ദര്‍ശനത്തിലും സഹകരണത്തിലൂടെ സമൃദ്ധി' എന്ന തത്വത്തിലും നങ്കൂരമിട്ടിരിക്കുന്ന ഈ നയം, സഹകരണ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുന്നതിനും, ഉള്‍ച്ചേര്‍ക്കല്‍ വര്‍ദ്ധിപ്പിക്കുന്നതിനും, ഭാവിയിലെ വെല്ലുവിളികള്‍ക്ക് അവയെ സജ്ജമാക്കുന്നതിനുമുള്ള ഇന്ത്യയുടെ സമ്പന്നമായ സഹകരണ പാരമ്പര്യത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ആറ് തന്ത്രപരമായ ദൗത്യ സ്തംഭങ്ങളെ ചുറ്റിപ്പറ്റിയുള്ള, അടുത്ത ദശകത്തില്‍ 16 ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനുള്ള ഒരു ദൗത്യം ഇത് വ്യക്തമാക്കുന്നു.

സഹകരണ സംഘങ്ങള്‍ക്ക് ആദായ നികുതി നിയമത്തില്‍ ഇളവ്

സമീപകാല നികുതി പരിഷ്‌കാരങ്ങള്‍ സഹകരണ സ്ഥാപനങ്ങളുടെ സാമ്പത്തിക ഭാരം ലഘൂകരിക്കുന്നതിനൊപ്പം അംഗങ്ങള്‍ക്ക് മികച്ച സേവനം നല്‍കുന്നതിനായി അവയുടെ പ്രവര്‍ത്തന ശേഷി മെച്ചപ്പെടുത്തിയിട്ടുണ്ട്. ഒരു കോടി മുതല്‍ 10 കോടി രൂപ വരെ നികുതി നല്‍കേണ്ട വരുമാനമുള്ള സഹകരണ സ്ഥാപനങ്ങള്‍ക്ക് ബാധകമായ സര്‍ചാര്‍ജ് 12 ശതമാനത്തില്‍ നിന്ന് 7 ശതമാനമായും മിനിമം ഇതര നികുതി 18.5 ശതമാനത്തില്‍ നിന്ന് 15 ശതമാനമായും കുറച്ചു.

കൂടാതെ, 2024 മാര്‍ച്ച് 31നോ അതിനുമുമ്പോ സ്ഥാപിതമായ പുതിയ ഉത്പാദന സഹകരണ സംഘങ്ങള്‍ക്ക് 15 ശതമാനം എന്ന ഇളവുള്ള കോര്‍പ്പറേറ്റ് നികുതി നിരക്കിന് അര്‍ഹതയുണ്ട്. പിഎസിഎസ്, പ്രാഥമിക സഹകരണ കാര്‍ഷിക, ഗ്രാമവികസന ബാങ്കുകള്‍ (ആര്‍ആര്‍ബി) എന്നിവയ്ക്ക്, ഒരു അംഗത്തിന് പണ നിക്ഷേപങ്ങള്‍, പണമിടപാടുകള്‍, തിരിച്ചടവുകള്‍ എന്നിവയുടെ അനുവദനീയമായ പരിധികള്‍ 20,000 രൂപയില്‍ നിന്ന് 2 ലക്ഷം രൂപയായി വര്‍ദ്ധിപ്പിച്ചു, അതുവഴി കൂടുതല്‍ പ്രവര്‍ത്തനപരമായ വഴക്കം നല്‍കുകയും മെച്ചപ്പെട്ട സേവന വിതരണം സുഗമമാക്കുകയും ചെയ്യുന്നു.

സഹകരണ പഞ്ചസാര മില്ലുകളുടെ പുനരുജ്ജീവനം

2016 ഏപ്രില്‍ മുതല്‍ ന്യായമായ പ്രതിഫല വില (എഫ്ആര്‍പി) അല്ലെങ്കില്‍ സംസ്ഥാന ഉപദേശിത വില (എസ്എപി) വരെയുള്ള പണമിടപാടുകള്‍ നികുതിയില്‍ നിന്ന് ഒഴിവാക്കിക്കൊണ്ടും മുന്‍കാല പണമിടപാടുകള്‍ ചെലവായി അനുവദിച്ചുകൊണ്ടും, 46,000 കോടിയിലധികം രൂപയുടെ നികുതി ഇളവ് നല്‍കി സഹകരണ പഞ്ചസാര മില്ലുകള്‍ക്ക് സര്‍ക്കാര്‍ വലിയ സാമ്പത്തിക പിന്തുണ നല്‍കിയിട്ടുണ്ട്,
എന്‍.സി.ഡി.സി വഴിയുള്ള 10,000 കോടി രൂപയുടെ വായ്പാ പദ്ധതി എത്തനോള്‍, സഹഉത്പാദനം, പ്രവര്‍ത്തന മൂലധന ആവശ്യങ്ങള്‍ എന്നിവയെ പിന്തുണയ്ക്കുന്നു. ഇതില്‍ എന്‍.സി.ഡി.സിക്ക് 1,000 കോടി രൂപയും 56 മില്ലുകള്‍ക്കായി 10,005 കോടി രൂപയും വിതരണം ചെയ്തു. എത്തനോള്‍ സംഭരണത്തില്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ലഭിക്കുന്ന അതേ പരിഗണനയാണ് ഇപ്പോള്‍ സഹകരണ മില്ലുകള്‍ക്ക് ലഭിക്കുന്നത്, കൂടാതെ നിലവിലുള്ള എത്തനോള്‍ പ്ലാന്റുകള്‍ 'ചോളം ഉപയോഗിക്കത്തക്ക രീതിയില്‍ വിവിധ തരം അസംസ്‌കൃത വസ്തുക്കള്‍ ഉപയോഗിക്കാന്‍ കഴിയുന്ന യൂണിറ്റുകളാക്കി മാറ്റുന്നു. വെല്ല (ശര്‍ക്കരപ്പാവ്)ത്തിന്റെ ജിഎസ്ടി 28 ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനം ആയി കുറച്ചു, കൂടാതെ പ്രവര്‍ത്തനങ്ങളും കര്‍ഷക വരുമാനവും ശക്തിപ്പെടുത്തുന്നതിനായി കോടിനാര്‍, തലാല, വല്‍സാദ് എന്നിവിടങ്ങളില്‍ പുനരുജ്ജീവന ശ്രമങ്ങള്‍ നടക്കുന്നു.

ഉപസംഹാരം

സഹകരണ സ്ഥാപനങ്ങളെ സമഗ്രവും സമത്വമാര്‍ന്നതുമായ വളര്‍ച്ചയുടെ ചാലകശക്തിയായി ശാക്തീകരിക്കുന്നതിനുള്ള ഇന്ത്യയുടെ പ്രതിബദ്ധത, 2025 ലെ അന്താരാഷ്ട്ര സഹകരണ വര്‍ഷത്തിന്റെ ലക്ഷ്യങ്ങളുമായി യോജിപ്പിച്ച് നടപ്പിലാക്കിയ സമഗ്രമായ പരിഷ്‌കാരങ്ങളില്‍ പ്രതിഫലിക്കുന്നു. 'സഹകരണത്തിലൂടെ സമൃദ്ധി' എന്ന ദര്‍ശനത്താല്‍ നയിക്കപ്പെടുന്ന, നിരവധി പരിഷ്‌കാരങ്ങള്‍ പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളുടെ (പി.എ.സികള്‍) സുതാര്യത, പ്രവര്‍ത്തനക്ഷമത, വിവിധോദ്ദേശ്യ പങ്ക് എന്നിവ വര്‍ദ്ധിപ്പിച്ചു. സഹകരണ ശൃംഖല പഞ്ചായത്ത് തലത്തിലേക്ക് വികസിപ്പിക്കുകയും, സംഭരണ, സംസ്‌കരണ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും, സ്ത്രീകള്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹങ്ങള്‍ക്കും ലക്ഷ്യകേന്ദ്രീകൃത പിന്തുണ പ്രദാനം ചെയ്യുകയും ചെയ്തു.

ഡിജിറ്റല്‍വത്കരണം, പുതിയ മള്‍ട്ടിസ്‌റ്റേറ്റ് സഹകരണ സ്ഥാപനങ്ങള്‍, കാര്യക്ഷമതാ വര്‍ധക സ്ഥാപനങ്ങള്‍, പിന്തുണയ്ക്കുന്ന സാമ്പത്തിക, നയ നടപടികള്‍ എന്നിവ ഭരണം, കാര്യക്ഷമത, വിപണി സംയോജനം എന്നിവ കൂടുതല്‍ മെച്ചപ്പെടുത്തിയിട്ടുണ്ട്. മൊത്തത്തില്‍, ഉത്പതിഷ്ണുതയുള്ള ഉപജീവനമാര്‍ഗ്ഗങ്ങള്‍ പരിപോഷിപ്പിക്കുന്നതിലും, ഗ്രാമീണ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിലും, പങ്കാളിത്തപരവും സുസ്ഥിരവുമായ വികസനം പ്രോത്സാഹിപ്പിക്കുന്നതിലും ഇന്ത്യയുടെ സഹകരണ പ്രസ്ഥാനം വഹിക്കുന്ന പരിണമിച്ചുകൊണ്ടിരിക്കുന്ന പങ്ക് ഈ ഉദ്യമങ്ങള്‍ തെളിയിക്കുന്നു.


റഫറന്‍സുകള്‍:

Ministry of Cooperation

https://www.cooperation.gov.in/

https://cooperatives.gov.in/Final_National_Cooperative_Database_023.pdf

https://www.cooperation.gov.in/sites/default/files/inline-files/Compilation-of-Suggestions-received-so-far.pdf

https://ncel.coop/

https://ncol.coop/

https://bbssl.coop/

https://www.ncdc.in/index.jsp?page=genesis-functions=hi

https://www.cooperation.gov.in/sites/default/files/2025-03/IYC%20Annual%20Action%20Plan-English.pdf

https://2025.coop/iyc/

https://cooperatives.gov.in/en/home/faq

https://www.cooperation.gov.in/sites/default/files/2025-07/NCP%28Eng%29_23Jul2025_v5_Final.pdf

https://cooperatives.gov.in/en

https://www.cooperation.gov.in/en/about-primary-agriculture-cooperative-credit-societies-pacs

https://www.cooperation.gov.in/hi/node/1436#:~:text=In%20order%20to%20make%20PACS,NABARD%20through%20DCCBs%20and%20StCBs.

https://www.cooperation.gov.in/sites/default/files/2025-11/Initiatives%20%28Booklet%29%20%20-%2020.11.2025%28updated%29.pdf

https://www.cooperation.gov.in/sites/default/files/2025-07/NCP%28Eng%29_23Jul2025_v5_Final.pdf

Ministry of Agriculture and Farmers Welfare

https://www.nafed-india.com/

Ministry of Fisheries, Animal Husbandry and Dairying

https://www.nddb.coop/

https://nfdb.gov.in/

Ministry of Consumer Affairs, Food and Public Distribution

https://nccf-india.com/

Ministry of Finance

https://www.nabard.org/EngDefault.aspx

PIB Press Releases

https://www.pib.gov.in/PressReleseDetail.aspx?PRID=2201738&reg=6&lang=1

https://www.pib.gov.in/PressReleasePage.aspx?PRID=2201628&reg=3&lang=2

https://www.pib.gov.in/PressReleasePage.aspx?PRID=2201659&reg=3&lang=1

https://www.pib.gov.in/PressReleasePage.aspx?PRID=2201632&reg=3&lang=1

https://www.pib.gov.in/PressReleasePage.aspx?PRID=2201663&reg=3&lang=1

https://www.pib.gov.in/PressReleasePage.aspx?PRID=2201754&reg=3&lang=1

https://www.pib.gov.in/PressReleasePage.aspx?PRID=2153182&reg=3&lang=2

https://www.pib.gov.in/PressReleasePage.aspx?PRID=2201752&reg=3&lang=1

https://www.pib.gov.in/PressReleasePage.aspx?PRID=2204693&reg=3&lang=1

https://www.pib.gov.in/PressReleasePage.aspx?PRID=2199602&reg=3&lang=1

https://static.pib.gov.in/WriteReadData/specificdocs/documents/2025/sep/doc2025926647401.pdf

https://www.pib.gov.in/PressReleasePage.aspx?PRID=2205137&reg=3&lang=1

https://www.pib.gov.in/PressReleasePage.aspx?PRID=2201637&reg=3&lang=2

https://www.pib.gov.in/PressReleasePage.aspx?PRID=2186643

https://www.pib.gov.in/PressReleasePage.aspx?PRID=2201749&reg=3&lang=2

https://www.pib.gov.in/PressReleasePage.aspx?PRID=2199832

https://www.pib.gov.in/PressReleasePage.aspx?PRID=2205068&reg=3&lang=2

https://www.pib.gov.in/PressReleseDetail.aspx?PRID=2201738&reg=6&lang=1

Kindly see here in PDF

 

***

 

(Explainer ID: 157004) आगंतुक पटल : 20
Provide suggestions / comments
इस विज्ञप्ति को इन भाषाओं में पढ़ें: English , हिन्दी , Bengali , Gujarati , Kannada
Link mygov.in
National Portal Of India
STQC Certificate