• Skip to Content
  • Sitemap
  • Advance Search
Economy

സ്റ്റാർട്ടപ്പ് ഇന്ത്യയുടെ ഒരു പതിറ്റാണ്ട്

നവീനാശയങ്ങൾ വിപുലീകരിക്കുന്നു, ഇന്ത്യയുടെ വളർച്ചാ ഗാഥ രൂപപ്പെടുത്തുന്നു

Posted On: 15 JAN 2026 2:16PM

 

പ്രധാന വസ്തുതകൾ

 

  • 2025 ഡിസംബർ വരെയുള്ള കണക്കനുസരിച്ച് DPIIT അംഗീകരിച്ച 2 ലക്ഷത്തിലധികം സ്റ്റാർട്ടപ്പുകളുമായി ഇന്ത്യ ലോകത്തെ ഏറ്റവും വലിയ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥകളിൽ ഒന്നായി ഉറച്ചുനിൽക്കുന്നു.
  • സ്റ്റാർട്ടപ്പ് ഇന്ത്യയുടെ ഒരു പതിറ്റാണ്ട് കൊണ്ട് ആശയരൂപീകരണം, ഫണ്ടിംഗ്, മാർഗനിർദ്ദേശം, വളർച്ച എന്നിവ ഉൾക്കൊള്ളുന്ന സമഗ്രമായ ഒരു പിന്തുണാ സംവിധാനം നിർമ്മിക്കപ്പെട്ടു.
  • DPIIT അംഗീകരിച്ച സ്റ്റാർട്ടപ്പുകളിൽ ഏകദേശം 50% ടയർ-II, ടയർ-III നഗരങ്ങളിൽ നിന്നുള്ളവയാണ്, ഇത് സംരംഭകത്വത്തിന്റെ ജനാധിപത്യവൽക്കരണത്തെ സൂചിപ്പിക്കുന്നു.
  • AIM 2.0 മേഖലയിലെ വിടവുകൾ നികത്തുന്നതിനായി പുതിയ സംരംഭങ്ങൾ പരീക്ഷിക്കുന്നതിലും ഗവൺമെന്റുകൾ, വ്യവസായങ്ങൾ, അക്കാദമിക് മേഖലകൾ, കമ്മ്യൂണിറ്റികൾ എന്നിവയുമായി സഹകരിച്ച് വിജയിച്ച മോഡലുകൾ വിപുലീകരിക്കുന്നതിലും ഊന്നൽ നൽകുന്നു.
  • SVEP, ASPIRE, PMEGP തുടങ്ങിയ ഗ്രാമീണ തലത്തിലുള്ള പദ്ധതികൾ ചെറുകിട സംരംഭങ്ങൾക്കും വനിതാ സംരംഭങ്ങൾക്കും പ്രാദേശിക തൊഴിലവസരങ്ങൾക്കും കരുത്തേകുന്നു.

 

സ്റ്റാർട്ടപ്പുകൾ: സാമ്പത്തിക പരിവർത്തനത്തിലെ നിർണ്ണായക പങ്ക്

2026 ജനുവരി 16-ലെ ദേശീയ സ്റ്റാർട്ടപ്പ് ദിനം 'സ്റ്റാർട്ടപ്പ് ഇന്ത്യ' പദ്ധതിയുടെ നാഴികക്കല്ലായ ഒരു പതിറ്റാണ്ടിനെ അടയാളപ്പെടുത്തുന്നു. 2016-ൽ സംരംഭകത്വത്തിന് ഊർജ്ജം പകരുന്നതിനുള്ള ഒരു നയപരമായ നീക്കമായി തുടങ്ങിയത് ഇന്ന് ലോകത്തിലെ ഏറ്റവും വലുതും വൈവിധ്യപൂർണ്ണവുമായ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥകളിലൊന്നായി പരിണമിച്ചിരിക്കുന്നു. "സ്റ്റാർട്ടപ്പ് ഇന്ത്യ"യിൽ അധിഷ്ഠിതമായ ഈ മുന്നേറ്റം ഇന്ത്യയുടെ സംരംഭകത്വ-നവീകരണ മേഖലയിൽ വലിയ പരിവർത്തനമുണ്ടാക്കി. ഇത് സാമ്പത്തിക ആധുനികവൽക്കരണവും എല്ലാവരെയും ഉൾക്കൊള്ളുന്ന പ്രാദേശിക ഉന്നമനവും സംയോജിപ്പിച്ച്, വിക്സിത ഭാരതം 2047 എന്ന ഇന്ത്യയുടെ ലക്ഷ്യത്തിലേക്കുള്ള പ്രയാണവുമായി കൃത്യമായി ചേർന്നുനിൽക്കുന്നു.

നവീനാശയം, തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ, എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനം എന്നിവയിലൂടെ ഇന്ത്യയുടെ സാമ്പത്തിക പരിവർത്തനത്തിന്റെ സുപ്രധാന തൂണായി സ്റ്റാർട്ടപ്പുകൾ മാറിയിരിക്കുന്നു. കഴിഞ്ഞ ദശകത്തിൽ, 2025 ഡിസംബർ വരെ 2 ലക്ഷത്തിലധികം സ്റ്റാർട്ടപ്പുകളുമായി ഇന്ത്യ ലോകത്തെ ഏറ്റവും വലിയ സ്റ്റാർട്ടപ്പ് ഹബ്ബുകളിൽ ഒന്നായി അതിവേഗം വളർന്നു. ബെംഗളൂരു, ഹൈദരാബാദ്, മുംബൈ, ഡൽഹി-എൻസിആർ തുടങ്ങിയ പ്രധാന നഗരങ്ങൾ ഈ മാറ്റത്തിന് നേതൃത്വം നൽകി. അതേസമയം തന്നെ, ഏകദേശം 50% സ്റ്റാർട്ടപ്പുകളും ടയർ II/III നഗരങ്ങളിൽ നിന്ന് ഉയർന്നുവരുന്നത് സംരംഭകത്വത്തിന്റെ ജനാധിപത്യവൽക്കരണത്തെ പ്രതിഫലിപ്പിക്കുന്നു.

സ്റ്റാർട്ടപ്പുകൾ: സാമ്പത്തിക വളർച്ചയ്ക്ക് ഒരു പ്രചോദനം

 

  • സാങ്കേതിക നവീകരണവും ഉൽപ്പാദനക്ഷമതയും വർദ്ധിപ്പിക്കുക.
  • വലിയ തോതിലുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കുക.
  • സാമ്പത്തിക ഉൾപ്പെടുത്തലും ഡിജിറ്റൽ ലഭ്യതയും മെച്ചപ്പെടുത്തുക.
  • പ്രാദേശികവും ഗ്രാമീണവുമായ സംരംഭകത്വത്തെ പ്രോത്സാഹിപ്പിക്കുക.

 

അഗ്രി-ടെക്, ടെലിമെഡിസിൻ, മൈക്രോഫിനാൻസ്, ടൂറിസം, എഡ്-ടെക് എന്നീ മേഖലകളിൽ പരിഹാരങ്ങൾ അവതരിപ്പിച്ചുകൊണ്ട് വികസന വിടവുകൾ നേരിട്ട് പരിഹരിക്കുന്നതിലൂടെയും ഗ്രാമീണ ഉപജീവനമാർഗ്ഗങ്ങളെ പിന്തുണയ്ക്കുന്നതിലൂടെയും സ്റ്റാർട്ടപ്പുകൾ ഇന്ത്യയുടെ ഗ്രാമ-നഗര വിടവ് കൂടുതൽ നികത്തുന്നു. ഈ സാഹചര്യത്തിൽ, സ്ത്രീകൾ നയിക്കുന്ന സ്റ്റാർട്ടപ്പുകൾ സമഗ്രവും പ്രാദേശികമായി സന്തുലിതവുമായ വളർച്ചയുടെ ഒരു പ്രധാന ചാലകമായി ഉയർന്നുവരുന്നു; 2025 ഡിസംബർ വരെ അംഗീകരിക്കപ്പെട്ട സ്റ്റാർട്ടപ്പുകളിൽ 45%-ത്തിലധികം സ്റ്റാർട്ടപ്പുകളിലും കുറഞ്ഞത് ഒരു വനിതാ ഡയറക്ടർ/പാർട്ണർ എങ്കിലുമുണ്ട്. ഇത് നവീനാശയങ്ങൾ കേവലം ഒരു സാമ്പത്തിക എഞ്ചിൻ മാത്രമല്ല, മറിച്ച് സാമൂഹിക നീതിയുടെയും സന്തുലിതമായ പ്രാദേശിക വികസനത്തിന്റെയും ചാലകശക്തിയാണെന്ന വസ്തുത പ്രതിഫലിപ്പിക്കുന്നു.

സ്റ്റാർട്ടപ്പ് ഇന്ത്യ സംരംഭം: ഇന്ത്യയുടെ നവീകരണത്തിന്റെ അടിത്തറ കെട്ടിപ്പടുത്ത ഒരു പതിറ്റാണ്ട്

കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള ഡിപ്പാർട്ട്‌മെന്റ് ഫോർ പ്രമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇന്റേണൽ ട്രേഡ് (DPIIT) നേതൃത്വം നൽകുന്ന സ്റ്റാർട്ടപ്പ് ഇന്ത്യ സംരംഭം, ഇന്ത്യയുടെ നവീകരണത്തിന്റെയും സംരംഭകത്വത്തിന്റെയും ആണിക്കല്ലായി മാറിയിരിക്കുന്നു. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ, ഈ പദ്ധതി ഒരു നയപരമായ ചട്ടക്കൂടിൽ നിന്ന് ആശയരൂപീകരണം മുതൽ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നത് വരെയുള്ള എല്ലാ ഘട്ടങ്ങളിലും സ്റ്റാർട്ടപ്പുകളെ പിന്തുണയ്ക്കുന്ന സമഗ്രവും ബഹുമുഖവുമായ ഒരു പ്ലാറ്റ്‌ഫോമായി വളർന്നു. 2014-100 കോടി ഡോളറിലധികം മൂല്യമുള്ള സ്വകാര്യ കമ്പനികൾ വെറും നാലെണ്ണം മാത്രമായിരുന്നത് ഇന്ന് 120-ലധികം കമ്പനികളായി വർദ്ധിച്ചു. ഇവയുടെ ആകെ മൂല്യം 350 ബില്യൺ ഡോളറിൽ കവിയുന്നുവെന്നത് ഇന്ത്യയുടെ സ്റ്റാർട്ടപ്പ് മേഖലയുടെ വളർച്ചയും ആഗോള പ്രസക്തിയും എടുത്തുകാണിക്കുന്നു.

സാങ്കേതികവിദ്യ, സേവനങ്ങൾ, നിർമ്മാണ മേഖലകൾ എന്നിവയിൽ തൊഴിലവസരങ്ങൾ സൃഷ്ടിച്ചുകൊണ്ട് സ്റ്റാർട്ടപ്പുകൾ ഇന്ത്യയുടെ യുവജന ശക്തിയെ പ്രയോജനപ്പെടുത്തുന്നു. തൊഴിലിന് പുറമെ, വൻകിട കോർപ്പറേറ്റുകളുമായും ബഹുരാഷ്ട്ര കമ്പനികളുമായും സഹകരിച്ച് സാങ്കേതിക കൈമാറ്റം, ആഗോള വിപണി ഏകോപനം എന്നിവയും ഇവ സാധ്യമാക്കുന്നു.

പരമ്പരാഗത മേഖലകളിൽ നവീനാശയങ്ങൾ വലിയ സാമ്പത്തിക സ്വാധീനം ചെലുത്തുന്നു: 'ഹെസ' (Hesa) പോലുള്ള അഗ്രി-ടെക് പ്ലാറ്റ്‌ഫോമുകൾ കർഷകരുടെ വിപണി പ്രവേശം മെച്ചപ്പെടുത്തുമ്പോൾ, 'സിപ്പ്' (Zypp) പോലുള്ള ക്ലീൻ മൊബിലിറ്റി സ്റ്റാർട്ടപ്പുകൾ ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിച്ചുള്ള യാത്രാ സൗകര്യങ്ങൾ ഒരുക്കുന്നു. ഈ നവീനാശയങ്ങൾ ധനകാര്യം, വിതരണ ശൃംഖല, സുസ്ഥിരത, ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ എന്നിവയിലുടനീളം ഗുണിതഫലങ്ങൾ ഉണ്ടാക്കുന്നു.

നവീനാശയാധിഷ്ഠിത സംരംഭകത്വം ത്വരിതപ്പെടുത്തുന്നതിനായി സ്റ്റാർട്ടപ്പ് ഇന്ത്യ സംരംഭത്തിലൂടെ രാജ്യവ്യാപകമായി സ്റ്റാർട്ടപ്പുകളുടെ ഫണ്ടിംഗ്, മാർഗനിർദ്ദേശം എന്നിവ നൽകുന്നതിനായി DPIIT താഴെപ്പറയുന്ന മുൻനിര പദ്ധതികളും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളും അവതരിപ്പിച്ചിട്ടുണ്ട്.

  • ഫണ്ട് ഓഫ് ഫണ്ട്സ് ഫോർ സ്റ്റാർട്ടപ്പ്സ് (FFS)

സ്റ്റാർട്ടപ്പ് ഇന്ത്യ ആക്ഷൻ പ്ലാനിന് കീഴിലുള്ള DPIIT-യുടെ മുൻനിര പദ്ധതിയാണിത്, സിഡ്‌ബി (SIDBI) ആണ് ഇത് നിയന്ത്രിക്കുന്നത്. 10,000 കോടി രൂപയുടെ ഈ ഫണ്ട് സെബി (SEBI) രജിസ്റ്റർ ചെയ്ത ആൾട്ടർനേറ്റീവ് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടുകളെ (AIF) പിന്തുണയ്ക്കുന്നു, അവർ സ്റ്റാർട്ടപ്പുകളിൽ നിക്ഷേപം നടത്തുന്നു.

10,000 കോടി രൂപ 140-ലധികം AIF-കൾക്കായി പ്രതിജ്ഞാബദ്ധമാണ്, ഇവർ 1,370-ലധികം സ്റ്റാർട്ടപ്പുകളിൽ 25,500-ലധികം കോടി രൂപ നിക്ഷേപിച്ചിട്ടുണ്ട്.

  • ക്രെഡിറ്റ് ഗ്യാരന്റി സ്കീം ഫോർ സ്റ്റാർട്ടപ്പ്സ്

യോഗ്യതയുള്ള ധനകാര്യ സ്ഥാപനങ്ങൾ വഴി സ്റ്റാർട്ടപ്പുകൾക്ക് ഈടില്ലാത്ത വായ്പകൾ നൽകുന്നതിനാണ് ഈ പദ്ധതി. നാഷണൽ ക്രെഡിറ്റ് ഗ്യാരന്റി ട്രസ്റ്റി കമ്പനി (NCGTC) ലിമിറ്റഡാണ് ഇത് നടപ്പിലാക്കുന്നത്. ഇതിന് കീഴിൽ 800 കോടിയിലധികം രൂപയുടെ 330-ലധികം വായ്പകൾക്ക് ഗ്യാരന്റി നൽകിയിട്ടുണ്ട്.

  • സ്റ്റാർട്ടപ്പ് ഇന്ത്യ സീഡ് ഫണ്ട് സ്കീം (SISFS)

945 കോടി രൂപയുടെ ഈ പദ്ധതി പ്രൂഫ് ഓഫ് കൺസെപ്റ്റ്, പ്രോട്ടോടൈപ്പിംഗ്, ഉൽപ്പന്ന പരീക്ഷണങ്ങൾ, വിപണി പ്രവേശം എന്നിവയ്ക്കായി സാമ്പത്തിക സഹായം നൽകുന്നു. ഒരു വിദഗ്ധ ഉപദേശക സമിതി (EAC) യാണ് ഇതിന്റെ മേൽനോട്ടം വഹിക്കുന്നത്. ഈ പദ്ധതി പ്രകാരം ആദ്യകാല സ്റ്റാർട്ടപ്പുകളെ പിന്തുണയ്ക്കുന്നതിനായി 215-ലധികം ഇൻകുബേറ്ററുകൾക്ക് 945 കോടി രൂപ അനുവദിച്ചിട്ടുണ്ട്.

  • സ്റ്റാർട്ടപ്പ് ഇന്ത്യ ഹബ്

സംരംഭകർക്കും നിക്ഷേപകർക്കും മാർഗനിർദ്ദേശികൾക്കും പരസ്പരം കണ്ടെത്താനും ബന്ധപ്പെടാനുമുള്ള ഒരു ഡിജിറ്റൽ പ്ലാറ്റ്‌ഫോമാണ് സ്റ്റാർട്ടപ്പ് ഇന്ത്യ ഓൺലൈൻ ഹബ്. ഇത് ഫണ്ടുകൾ, അക്കാദമിക് സ്ഥാപനങ്ങൾ, കോർപ്പറേറ്റുകൾ, ​ഗവൺമെന്റ് ബോഡികൾ എന്നിവയെ ഒന്നിപ്പിക്കുന്നു.

  • സ്റ്റേറ്റ്സ് സ്റ്റാർട്ടപ്പ് റാങ്കിംഗ് ഫ്രെയിംവർക്ക് (SRF)

ഇന്ത്യയുടെ സംരംഭക ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിന് മത്സരാധിഷ്ഠിത ഫെഡറലിസത്തെ പരിപോഷിപ്പിക്കുന്ന, സ്റ്റാർട്ടപ്പ് സൗഹൃദ നയങ്ങളുടെയും നടപ്പാക്കലിന്റെയും അടിസ്ഥാനത്തിൽ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും സ്റ്റാർട്ടപ്പ് റാങ്കിംഗ് ഫ്രെയിംവർക്ക് (SRF) വിലയിരുത്തുന്നു. ചട്ടക്കൂടിന് കീഴിൽ സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും മികച്ച പ്രകടനം കാഴ്ചവെക്കുന്നവർ, ഉയർന്ന പ്രകടനം കാഴ്ചവെക്കുന്നവർ, നേതൃനിരയിലുള്ളവർ, നേതൃനിരയിലേക്ക് വളരുന്നവർ, വളർന്നുവരുന്ന സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥകൾ എന്നിങ്ങനെ വിഭാഗങ്ങളായി തരംതിരിച്ചിരിക്കുന്നു, ഇത് ആരോഗ്യകരമായ മത്സരത്തെയും സ്റ്റാർട്ടപ്പ് ഭരണത്തിലെ തുടർച്ചയായ പുരോഗതിയെയും പ്രോത്സാഹിപ്പിക്കുന്നു.

  • നാഷണൽ മെന്റർഷിപ്പ് പോർട്ടൽ (MAARG)

രാജ്യത്തുടനീളമുള്ള സ്റ്റാർട്ടപ്പുകൾക്ക് എളുപ്പത്തിൽ മാർഗനിർദ്ദേശം ലഭ്യമാക്കുന്നതിനായി വികസിപ്പിച്ചതാണ് ഈ  മെന്റർഷിപ്പ്, അഡ്വൈസറി, അസിസ്റ്റൻസ്, റെസിലിയൻസ്, ആൻഡ് ഗ്രോത്ത് (MAARG) പ്രോഗ്രാം. അനുഭവപരിചയമുള്ള മെന്റർമാരുമായി സംരംഭകരെ ബന്ധിപ്പിക്കുന്നതിലൂടെ സ്റ്റാർട്ടപ്പ് വളർച്ചയെ പിന്തുണയ്ക്കുക, തന്ത്രപരമായ മാർഗ്ഗനിർദ്ദേശം നൽകുക, രാജ്യവ്യാപകമായി മൊത്തത്തിലുള്ള സംരംഭക ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുക എന്നിവയാണ് പോർട്ടലിന്റെ ലക്ഷ്യം.

  • സ്റ്റാർട്ടപ്പ് ഇന്ത്യ ഇൻവെസ്റ്റർ കണക്ട് പോർട്ടൽ

SIDBIയുമായി സഹകരിച്ച് വികസിപ്പിച്ച ഈ പോർട്ടൽ സ്റ്റാർട്ടപ്പുകളെ വെഞ്ച്വർ ക്യാപിറ്റൽ ഫണ്ടുകളുമായും നിക്ഷേപകരുമായും ബന്ധിപ്പിക്കുന്നു. പ്രാരംഭ ഘട്ട സംരംഭങ്ങളിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഒരൊറ്റ ആപ്ലിക്കേഷനിലൂടെ ഒന്നിലധികം നിക്ഷേപകരിലേക്ക് എത്തിച്ചേരാനും അവരുടെ ആശയങ്ങൾ കാര്യക്ഷമമായി അവതരിപ്പിക്കാനും ഈ പ്ലാറ്റ്‌ഫോം സംരംഭകരെ പ്രാപ്തമാക്കുന്നു.

ഇന്ത്യയുടെ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുന്ന പദ്ധതികൾ

സ്റ്റാർട്ടപ്പ് ഇന്ത്യയ്ക്ക് പുറമെ സാങ്കേതിക വികസനം, ഗ്രാമീണ സംരംഭകത്വം, അക്കാദമിക് നവീനാശയങ്ങൾ, പ്രാദേശിക ഉൾപ്പെടുത്തൽ എന്നിവ കൈകാര്യം ചെയ്തുകൊണ്ട് വിവിധ മേഖലകൾക്കും മന്ത്രാലയങ്ങൾക്കും കീഴിലുള്ള നിരവധി പദ്ധതികൾ ഇന്ത്യയുടെ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയെ കൂടുതൽ ബലപ്പെടുത്തിയിട്ടുണ്ട്. ഈ പദ്ധതികൾ സ്റ്റാർട്ടപ്പുകൾക്കുള്ള പിന്തുണ വിശാലവും വികേന്ദ്രീകൃതവും ദേശീയ വികസന മുൻഗണനകളുമായി യോജിക്കുന്നതുമാണെന്ന് ഈ പദ്ധതികൾ ഉറപ്പാക്കുന്നു.

അടൽ ഇന്നൊവേഷൻ മിഷൻ (AIM)

സ്‌കൂളുകൾ, സർവ്വകലാശാലകൾ, ഗവേഷണ സ്ഥാപനങ്ങൾ, സ്റ്റാർട്ടപ്പുകൾ, വ്യവസായങ്ങൾ എന്നിവയിലുടനീളം നവീനാശയങ്ങളുടെയും സംരംഭകത്വത്തിന്റെയും ഒരു സംസ്കാരം രാജ്യവ്യാപകമായി വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ 2016-ൽ നീതി ആയോഗ് ആരംഭിച്ച ഗവൺമെന്റിന്റെ മുൻനിര പദ്ധതിയാണിത്. 2028 മാർച്ച് വരെ 2,750 കോടി രൂപയുടെ അടങ്കൽ തുകയോടെ, നവീനാശയ പരിപാടികൾ രൂപകൽപ്പന ചെയ്യുന്നതിനും പങ്കാളിത്തം പ്രാപ്തമാക്കുന്നതിനും ഇന്ത്യയുടെ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനും AIM ഒരു സംയോജിത ചട്ടക്കൂട് നൽകുന്നു.

AIM 1.0: മുൻനിര പ്രോഗ്രാമുകൾ

വിവിധ കേന്ദ്ര-സംസ്ഥാന മന്ത്രാലയങ്ങൾ, ഇൻകുബേറ്ററുകൾ, ആഗോള പങ്കാളികൾ എന്നിവയുമായി ചേർന്ന് പ്രവർത്തിക്കുമ്പോൾ, AIM-ന് കീഴിലുള്ള മുൻനിര പരിപാടികൾ ഇന്ത്യൻ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുന്നു.

അടൽ ടിങ്കറിംഗ് ലാബുകൾ (ATL)

  • മനഃപാഠം പഠിക്കുന്ന രീതിയിൽ നിന്ന് മാറി വിദ്യാർത്ഥികളെ സർഗ്ഗാത്മകതയിലേക്കും പ്രശ്നപരിഹാരത്തിലേക്കും നവീനാശയങ്ങളിലേക്കും നയിച്ചുകൊണ്ട് ഇന്ത്യയുടെ വിദ്യാഭ്യാസ മേഖലയെ പുനർനിർമ്മിക്കുന്നതിലാണ് അടൽ ടിങ്കറിംഗ് ലാബ് (ATL) പ്രോഗ്രാം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
  • 733 ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന 10,000-ത്തിലധികം ATL-കളിലൂടെ, AI, റോബോട്ടിക്സ്, IoT, 3D പ്രിന്റിംഗ് എന്നിവയും അതിനപ്പുറവുമുള്ള 21-ാം നൂറ്റാണ്ടിലെ വൈദഗ്ധ്യങ്ങൾ പര്യവേക്ഷണം ചെയ്യാൻ ദശലക്ഷക്കണക്കിന് വിദ്യാർത്ഥികളെ AIM പ്രാപ്തരാക്കുന്നു. 1.1 കോടിയിലധികം വിദ്യാർത്ഥികളെ ഉൾപ്പെടുത്തിക്കൊണ്ട്, 16 ലക്ഷത്തിലധികം നവീനാശയ പ്രോജക്റ്റുകൾ ഇത് സാധ്യമാക്കി.

കമ്മ്യൂണിറ്റി ഇന്നൊവേറ്റർ ഫെല്ലോഷിപ്പ് (CIF)

  • യുഎൻഡിപി (UNDP) ഇന്ത്യയുമായി സഹകരിച്ച് നടപ്പിലാക്കുന്ന ഈ പരിപാടി, താഴേത്തട്ടിലുള്ള സംരംഭകത്വവും സാമൂഹിക സ്വാധീനവും പ്രോത്സാഹിപ്പിക്കുന്നതിന് ആവശ്യമായ അറിവ്, മാർഗനിർദ്ദേശം, അടിസ്ഥാന സൗകര്യങ്ങൾ എന്നിവ നൽകി കമ്മ്യൂണിറ്റി ഇന്നൊവേറ്റർമാരെ സജ്ജമാക്കുന്നു.
  • ഒരു വർഷത്തെ ഇന്റൻസീവ് ഫെല്ലോഷിപ്പിൽ, ഓരോ ഫെല്ലോയെയും ഒരു അടൽ കമ്മ്യൂണിറ്റി ഇന്നൊവേഷൻ സെന്ററിൽ നിയമിക്കുന്നു; അവിടെ അവർക്ക് SDG അവബോധം, സംരംഭകത്വ-ജീവിത നൈപുണ്യങ്ങൾ, സ്വന്തം ആശയങ്ങൾ വികസിപ്പിക്കുന്നതിനും പരിഷ്കരിക്കുന്നതിനുമുള്ള പ്രായോഗിക അനുഭവങ്ങൾ എന്നിവ ലഭിക്കുന്നു.

യൂത്ത് കോ: ലാബ് പ്രോഗ്രാം

  • നേതൃത്വം, സാമൂഹിക നവീകരണം, സംരംഭകത്വം എന്നിവയിലൂടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ (SDG) കൈവരിക്കുന്നതിന് ഏഷ്യാ പസഫിക് മേഖലയിലുടനീളമുള്ള യുവാക്കളെ ശാക്തീകരിക്കുന്നതിനും നിക്ഷേപം നടത്തുന്നതിനുമാണ് യൂത്ത് കോ: ലാബ് ലക്ഷ്യമിടുന്നത്.
  • പാനലുകൾ, വർക്ക്ഷോപ്പുകൾ, വെബിനാറുകൾ എന്നിവയിലൂടെ പ്രമേയാധിഷ്ഠിത ദേശീയ സംവാദങ്ങൾക്ക് ഈ പ്രോഗ്രാം ഊന്നൽ നൽകി; അതോടൊപ്പം ദീർഘകാല ഇൻകുബേഷനിലൂടെയും പ്രാദേശിക ഉച്ചകോടികളിലെ പ്രാതിനിധ്യത്തിലൂടെയും യുവാക്കളുടെ നേതൃത്വത്തിലുള്ള സംരംഭങ്ങളെ പിന്തുണയ്ക്കുകയും ചെയ്തു.
  • അസിസ്ടെക് ഫൗണ്ടേഷനുമായി സഹകരിച്ച് സംഘടിപ്പിച്ച 'യൂത്ത് കോ: ലാബ് നാഷണൽ ഇന്നൊവേഷൻ ചലഞ്ച് 2024–25', ഭിന്നശേഷിക്കാർക്കായുള്ള സാങ്കേതികവിദ്യകൾ, ഉൾക്കൊള്ളുന്ന വിദ്യാഭ്യാസ രീതികൾ, പരിചരണ സേവന മോഡലുകൾ എന്നിവയിലൂടെ ഭിന്നശേഷിക്കാരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള പരിഹാരങ്ങൾ വികസിപ്പിക്കാൻ ഭിന്നശേഷിക്കാരായ ഇന്നൊവേറ്റർമാർ ഉൾപ്പെടെയുള്ള യുവ സംരംഭകരെ പ്രാപ്തരാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.

നവീനാശയത്തിനുള്ള അടിസ്ഥാന സൗകര്യങ്ങൾ സ്ഥാപിക്കുന്നതിലും ഇന്ത്യയിലെ വളർന്നുവരുന്ന ആവാസവ്യവസ്ഥയെ പരിപോഷിപ്പിക്കുന്നതിലുമാണ് AIM 1.0 ശ്രദ്ധ കേന്ദ്രീകരിച്ചതെങ്കിൽ, 2024-ൽ ആരംഭിച്ച AIM 2.0 ആവാസവ്യവസ്ഥയിലെ വിടവുകൾ നികത്തുന്ന പുതിയ പദ്ധതികൾ പരീക്ഷിക്കുന്നതിലും ഗവൺമെന്റുകൾ, വ്യവസായം, അക്കാദമിക് മേഖല, കമ്മ്യൂണിറ്റികൾ എന്നിവയുമായി സഹകരിച്ച് വിജയിച്ച മാതൃകകൾ വിപുലീകരിക്കുന്നതിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സ്‌കൂൾ വിദ്യാർത്ഥികളിൽ പ്രശ്നപരിഹാര മനോഭാവവും സംരംഭകത്വ ചിന്താഗതിയും വളർത്തുന്ന അടൽ ടിങ്കറിംഗ് ലാബ്സ് (ATL) ഇക്കോസിസ്റ്റം വിപുലീകരിച്ചുകൊണ്ട് ഇത് പ്രാരംഭ ഘട്ട നവീകരണങ്ങളെ ശക്തിപ്പെടുത്തുന്നു.

AIM 2.0-ന് കീഴിലുള്ള പ്രോഗ്രാമുകൾ:

  • ലാംഗ്വേജ് ഇൻക്ലൂസീവ് പ്രോഗ്രാം ഓഫ് ഇന്നൊവേഷൻ (LIPI): ഇന്ത്യയിലെ 22 ഔദ്യോഗിക ഭാഷകളിലൂടെ 30 വെർണാക്കുലർ ഇന്നൊവേഷൻ സെന്ററുകൾ സ്ഥാപിച്ച്, ഇംഗ്ലീഷ് സംസാരിക്കാത്ത ഇന്നൊവേറ്റർമാർ, സംരംഭകർ, നിക്ഷേപകർ എന്നിവർക്കുള്ള തടസ്സങ്ങൾ കുറയ്ക്കുന്നതിൽ ഇത് ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
  • ഫ്രോണ്ടിയർ പ്രോഗ്രാം: ജമ്മു കശ്മീർ, ലഡാക്ക്, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ, അഭിലാഷ ജില്ലകൾ എന്നിവിടങ്ങൾക്കായി അടൽ ടിങ്കറിംഗ് ലാബുകളിലൂടെ പ്രത്യേക നവീകരണ-സംരംഭകത്വ മാതൃകകൾ രൂപകൽപ്പന ചെയ്യാൻ ഇത് ലക്ഷ്യമിടുന്നു.
  • ഹ്യൂമൻ ക്യാപിറ്റൽ ഡെവലപ്‌മെന്റ് പ്രോഗ്രാം: ഇന്ത്യയുടെ നവീകരണ-സംരംഭകത്വ ആവാസവ്യവസ്ഥ വികസിപ്പിക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനും പരിപാലിക്കുന്നതിനും സജ്ജരായ പ്രൊഫഷണലുകൾ, മാനേജർമാർ, അധ്യാപകർ, പരിശീലകർ എന്നിവരുടെ ഒരു നിര സൃഷ്ടിക്കാൻ ഇത് ലക്ഷ്യമിടുന്നു.
  • ഡീപ്‌ടെക് റിയാക്ടർ: ഡീപ്‌ടെക് നവീകരണങ്ങൾ, പ്രത്യേകിച്ച് ദീർഘകാലാടിസ്ഥാനത്തിൽ ഫലം നൽകുന്നതും വലിയ നിക്ഷേപം ആവശ്യമുള്ളതുമായവ വാണിജ്യവൽക്കരിക്കുന്നതിനുള്ള ഫലപ്രദമായ വഴികൾ പര്യവേക്ഷണം ചെയ്യുന്നതിനുള്ള ഒരു ഗവേഷണ വേദിയായി ഇത് പ്രവർത്തിക്കുന്നു.
  • ഇന്റർനാഷണൽ ഇന്നൊവേഷൻ കൊളാബറേഷൻസ് പ്രോഗ്രാം: ഇന്ത്യയുടെ നവീകരണ-സംരംഭകത്വ ആവാസവ്യവസ്ഥയെ അന്താരാഷ്ട്ര തലത്തിലേക്ക് എത്തിക്കുന്നു.
  • കൂടാതെ, സേവനങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനായി ഇൻഡസ്ട്രിയൽ ആക്സിലറേറ്റർ പ്രോഗ്രാമും പ്രധാന വ്യവസായ മേഖലകളിൽ സ്റ്റാർട്ടപ്പുകളെ സംയോജിപ്പിക്കുന്നതിനായി അടൽ സെക്ടറൽ ഇന്നൊവേഷൻ ലോഞ്ച്പാഡ്‌സ് (ASIL) പ്രോഗ്രാമും പ്രവർത്തിക്കുന്നു.

ജനസിസ് (ജെൻ-നെക്സ്റ്റ് സപ്പോർട്ട് ഫോർ ഇന്നോവേറ്റീവ് സ്റ്റാർട്ടപ്പ്സ്)

കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം (MeitY) 2022 ജൂലൈയിൽ ആരംഭിച്ച നാഷണൽ ഡീപ്-ടെക് സ്റ്റാർട്ടപ്പ് പ്ലാറ്റ്‌ഫോമാണ് ജനസിസ്. ഇന്ത്യയിലുടനീളമുള്ള ടയർ-II, ടയർ-III നഗരങ്ങളിലെ ഏകദേശം 1600 സാങ്കേതിക സ്റ്റാർട്ടപ്പുകളെ വികസിപ്പിക്കാനും ഡീപ്-ടെക് നവീകരണങ്ങൾക്ക് കാര്യമായ ധനസഹായവും പിന്തുണയും നൽകാനും ഇത് ലക്ഷ്യമിടുന്നു.

അഞ്ച് വർഷത്തേക്ക് 490 കോടി രൂപയുടെ ബജറ്റ് വിഹിതമുള്ള ഈ പദ്ധതി, സ്റ്റാർട്ടപ്പുകൾ, ​ഗവൺമെന്റ് സ്ഥാപനങ്ങൾ, അക്കാദമിക് മേഖല, കോർപ്പറേറ്റുകൾ എന്നിവയ്ക്കിടയിലുള്ള സഹകരണത്തിലൂടെ ഇന്ത്യയുടെ സാങ്കേതിക സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നു.

MeitY സ്റ്റാർട്ടപ്പ് ഹബ് (MSH)

സാങ്കേതികവിദ്യയിലധിഷ്ഠിതമായ നവീനാശയങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും ഇന്ത്യയുടെ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനുമായി 2016-ൽ കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന് (MeitY) കീഴിൽ ഇത് സ്ഥാപിതമായി. ഇൻകുബേഷൻ സെന്ററുകൾ, ഉയർന്നുവരുന്ന സാങ്കേതികവിദ്യകളിലെ സെന്റർ ഓഫ് എക്സലൻസ് (CoE) എന്നിവയെ ബന്ധിപ്പിക്കുന്ന ഒരു കേന്ദ്ര പ്ലാറ്റ്‌ഫോമായി ഇത് പ്രവർത്തിക്കുന്നു.

2025 ഡിസംബർ വരെയുള്ള കണക്കനുസരിച്ച്, മെയ്റ്റി സ്റ്റാർട്ടപ്പ് ഹബ് (MSH) 6,148-ലധികം സ്റ്റാർട്ടപ്പുകൾ, 517-ലധികം ഇൻകുബേറ്ററുകൾ, 329-ലധികം ലാബുകൾ എന്നിവ ഉൾക്കൊള്ളുന്ന വിപുലമായ ഒരു ആവാസവ്യവസ്ഥയെ പിന്തുണയ്ക്കുന്നു.

ടെക്നോളജി ഇൻകുബേഷൻ ആൻഡ് ഡെവലപ്മെന്റ് ഓഫ് എന്റർപ്രണേഴ്സ് (TIDE) 2.0 പദ്ധതി

IoT, AI, ബ്ലോക്ക്ചെയിൻ, റോബോട്ടിക്സ് തുടങ്ങിയ നൂതന സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്ന ICT സ്റ്റാർട്ടപ്പുകളെ പിന്തുണയ്ക്കുന്ന ഇൻകുബേറ്ററുകളെ ശക്തിപ്പെടുത്തിക്കൊണ്ട് സാങ്കേതികവിദ്യയിലധിഷ്ഠിതമായ സംരംഭകത്വത്തെ ഉത്തേജിപ്പിക്കാനായി 2019-MeitY ഈ പദ്ധതി അവതരിപ്പിച്ചു. ആരോഗ്യം, വിദ്യാഭ്യാസം, കൃഷി, സാമ്പത്തിക ഉൾപ്പെടുത്തൽ, അടിസ്ഥാന സൗകര്യങ്ങൾ, ഗതാഗതം, പരിസ്ഥിതി, ക്ലീൻ ടെക് എന്നീ മേഖലകളിലെ സ്റ്റാർട്ടപ്പുകൾക്ക് ഇത് പിന്തുണ നൽകുന്നു. രാജ്യത്തെ മികച്ച അക്കാദമിക് സ്ഥാപനങ്ങളിലും ഗവേഷണ കേന്ദ്രങ്ങളിലും സ്ഥിതി ചെയ്യുന്ന 51 ഇൻകുബേറ്ററുകൾ വഴിയാണ് ഈ പിന്തുണ ലഭ്യമാക്കുന്നത്.

നിധി (നാഷണൽ ഇനിഷ്യേറ്റീവ് ഫോർ ഡെവലപ്പിംഗ് ആൻഡ് ഹാർനെസിംഗ് ഇന്നൊവേഷൻസ്)

കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന് കീഴിലുള്ള ശാസ്ത്ര സാങ്കേതിക വകുപ്പ് (DST) 2016-ൽ ആരംഭിച്ച നാഷണൽ ഇനിഷ്യേറ്റീവ് ഫോർ ഡെവലപ്പിംഗ് ആൻഡ് ഹാർനെസിംഗ് ഇന്നൊവേഷൻസ് (നിധി), സാങ്കേതികവിദ്യയിലധിഷ്ഠിതമായ ആശയങ്ങളെയും നൂതനാശയങ്ങളെയും വിജയകരമായ സ്റ്റാർട്ടപ്പുകളായി മാറ്റുന്നതിനുള്ള ഒരു കുടക്കീഴിൽ പ്രവർത്തിക്കുന്ന പരിപാടിയാണ്. സമ്പത്തും തൊഴിലവസരങ്ങളും സൃഷ്ടിക്കുന്നതിലൂടെ സാമൂഹിക-സാമ്പത്തിക വികസനം ലക്ഷ്യമിടുന്ന ഒരു നവീകരണാധിഷ്ഠിത സംരംഭകത്വ ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നതിലാണ് ഇത് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

ഇതുവരെ 1,30,000-ലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും 12,000-ലധികം സ്റ്റാർട്ടപ്പുകളെയും 175-ലധികം ടെക്നോളജി ബിസിനസ് ഇൻകുബേറ്ററുകളെയും (TBI) പിന്തുണയ്ക്കുകയും 1100-ലധികം ഐപി (ബൗദ്ധിക സ്വത്തവകാശം) സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്.

ഘടകങ്ങൾ

നിധി-പ്രയാസ് (വളർന്നുവരുന്ന സാങ്കേതിക സംരംഭകരുടെ പ്രോത്സാഹനവും ത്വരിതപ്പെടുത്തലും) ഒരു ഇന്നൊവേറ്റർക്കോ സ്റ്റാർട്ടപ്പിനോ പരമാവധി 10 ലക്ഷം രൂപ വരെ ധനസഹായം നൽകിക്കൊണ്ട് ആശയങ്ങളെ പ്രോട്ടോടൈപ്പാക്കി മാറ്റുന്നതിന് പിന്തുണയ്ക്കുന്നു.

 

നിധി-EIR സംരംഭക രംഗത്തേക്ക് കടന്നുവരുന്ന ബിരുദധാരികൾക്ക് റിസ്ക് കുറയ്ക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും പ്രതിമാസം 30,000 രൂപ വരെ ധനസഹായം നൽകുന്നു.

 

നിധി-TBI (ടെക്നോളജി ബിസിനസ് ഇൻകുബേറ്റർ) ആതിഥേയ സ്ഥാപനത്തിൽ ലഭ്യമായ വൈദഗ്ധ്യവും അടിസ്ഥാന സൗകര്യങ്ങളും ഉപയോഗപ്പെടുത്തി സംരംഭ സൃഷ്ടിയ്ക്കായി നൂതനാശയങ്ങളും സാങ്കേതികവിദ്യകളും പ്രയോജനപ്പെടുത്തുന്നു.

 

നിധി-iTBI (ഇൻക്ലൂസീവ്-ടെക്നോളജി ബിസിനസ് ഇൻകുബേറ്റർ) ടയർ-2, ടയർ-3 നഗരങ്ങളിൽ ലിംഗവിവേചനമില്ലാതെയും ഭിന്നശേഷിക്കാർക്ക് മുൻഗണന നൽകിയും സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

 

നിധി-ആക്സിലറേറ്റർ (സ്റ്റാർട്ടപ്പ് ആക്സിലറേഷൻ പ്രോഗ്രാം) കേന്ദ്രീകൃത ഇടപെടലിലൂടെ ഒരു സ്റ്റാർട്ടപ്പിനെ വേഗത്തിൽ ട്രാക്ക് ചെയ്യുന്നു.

 

നിധി-SSS (സീഡ് സപ്പോർട്ട് സിസ്റ്റം) ആദ്യകാല നിക്ഷേപമായി ഒരു ഇൻകുബേറ്ററിന് പരമാവധി 1000 ലക്ഷം രൂപ വരെയും ഒരു സ്റ്റാർട്ടപ്പിന് 100 ലക്ഷം രൂപ വരെയും സീഡ് സപ്പോർട്ട് നൽകുന്നു.

 

നിധി-COE (സെന്റേഴ്സ് ഓഫ് എക്സലൻസ്) സ്റ്റാർട്ടപ്പുകൾക്ക് ആഗോളതലത്തിൽ മത്സരിക്കാൻ ആവശ്യമായ സൗകര്യങ്ങൾ നൽകുന്നു.

സ്റ്റാർട്ടപ്പ് വില്ലേജ് എന്റർപ്രണർഷിപ്പ് പ്രോഗ്രാം (SVEP)

ദീനദയാൽ അന്ത്യോദയ യോജന - ദേശീയ ഗ്രാമീണ ഉപജീവന മിഷന് (DAY-NRLM) കീഴിലുള്ള ഒരു ഉപപദ്ധതിയായി 2015 മെയ് മാസത്തിൽ നടപ്പിലാക്കിയ SVEP, പ്രാദേശിക സംരംഭങ്ങൾ തുടങ്ങാൻ വീടുകളെ പ്രാപ്തരാക്കിക്കൊണ്ട് ഗ്രാമീണ സംരംഭകത്വത്തെ പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിടുന്നു.

  • സ്വയം തൊഴിലിലൂടെയും വൈദഗ്ധ്യമുള്ള വേതന തൊഴിലിലൂടെയും ദാരിദ്ര്യം കുറയ്ക്കുകയും പാവപ്പെട്ടവർക്ക് സുസ്ഥിരമായ ഉപജീവന മാർഗങ്ങൾ ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് ഇതിന്റെ ലക്ഷ്യം.
  • ഗ്രാമീണ സംരംഭങ്ങൾക്കുള്ള മൂലധന ലഭ്യതയിലും സാങ്കേതിക പിന്തുണയിലുമുള്ള വിടവുകൾ എസ്‌വി‌ഇ‌പി നികത്തുന്നു.
  • ഈ ലക്ഷ്യമിട്ട ഇടപെടലുകളിലൂടെ, 2025 ജൂൺ 30 വരെ 3.74 ലക്ഷം സംരംഭങ്ങളെ ഈ പരിപാടി പിന്തുണച്ചിട്ടുണ്ട്, ഇത് പ്രാദേശിക സമ്പദ്‌വ്യവസ്ഥകളെ ശക്തിപ്പെടുത്തുകയും താഴെത്തട്ടിൽ വരുമാനം ഉണ്ടാക്കുന്ന അവസരങ്ങൾ വർദ്ധിപ്പിക്കുകയും ചെയ്തു.

ആസ്പയർ (ASPIRE - നവീനാശയം, ഗ്രാമീണ വ്യവസായങ്ങൾ, സംരംഭകത്വം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതി)

2015-ൽ കേന്ദ്ര MSME മന്ത്രാലയം ആരംഭിച്ച ഈ പദ്ധതി ഗ്രാമീണമേഖലകളിലും സേവനങ്ങൾ കുറഞ്ഞ പ്രദേശങ്ങളിലും നവീകരണവും സംരംഭകത്വവും പ്രോത്സാഹിപ്പിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. സൂക്ഷ്മ സംരംഭ സൃഷ്ടി, നൈപുണ്യ വികസനം, പുനർ നൈപുണ്യ വികസന അവസരങ്ങൾ, വ്യാവസായിക ക്ലസ്റ്ററുകളിലേക്ക് തൊഴിൽ ശക്തി വിതരണം എന്നിവയ്ക്കായി ഉപജീവന ബിസിനസ് ഇൻകുബേറ്ററുകൾ (എൽബിഐ) സ്ഥാപിക്കുന്നതിലാണ് ഇത് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

  • സാമ്പത്തിക പ്രോത്സാഹനങ്ങൾ
  • പ്ലാന്റും യന്ത്രങ്ങളും വാങ്ങുന്നതിന്:
  • ഗവൺമെന്റ് ഏജൻസികൾക്ക് പരമാവധി 1 കോടി രൂപ
  • സ്വകാര്യ ഏജൻസികൾക്ക് 75 ലക്ഷം രൂപ
  • മാനവശേഷി ചെലവ്, ഇൻകുബേഷൻ, നൈപുണ്യ വികസന പ്രോഗ്രാമർമാർ മുതലായവയുടെ പ്രവർത്തന ചെലവുകൾക്കായി

 

  • മാനവശേഷി ചെലവ്, റണ്ണിംഗ് ഇൻകുബേഷൻ, സ്‌കിൽ ഡെവലപ്‌മെന്റ് പ്രോഗ്രാമർമാർ എന്നിവയ്‌ക്കുള്ള പ്രവർത്തന ചെലവ് പിന്തുണയായി ഗവൺമെന്റ്, സ്വകാര്യ ഏജൻസികൾക്ക് പരമാവധി ഒരു കോടി രൂപ

പ്രധാനമന്ത്രിയുടെ തൊഴിൽ ദായക പദ്ധതി (PMEGP)

സ്വയം തൊഴിൽ പ്രോത്സാഹിപ്പിക്കുന്നതിനും അടിസ്ഥാന സംരംഭങ്ങൾ സൃഷ്ടിക്കുന്നതിനും ഇന്ത്യയുടെ മുൻനിര ഇടപെടലായി വിഭാവനം ചെയ്ത പ്രധാനമന്ത്രിയുടെ തൊഴിൽ ദായക പരിപാടി (PMEGP) 2008 ൽ പ്രാബല്യത്തിൽ വന്നു. മുൻ പ്രധാനമന്ത്രിയുടെ റോസ്ഗർ യോജന (PMRY) യും ഗ്രാമീണ തൊഴിൽ ദായക പരിപാടിയും (REGP) സംയോജിപ്പിച്ച് ഒരൊറ്റ ചട്ടക്കൂടിലേക്ക് സംയോജിപ്പിച്ചാണ് ഇത് നടപ്പിലാക്കിയത്. MSME മന്ത്രാലയത്തിന് കീഴിലുള്ള ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മീഷൻ (KVIC) വഴിയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്, ഇത് വ്യാപകമായ ഇടപെടലും ഉപഭോക്താവിലേക്കുള്ള നേരിട്ടുള്ള വിതരണവും ഉറപ്പാക്കുന്നു.

  • ഒരു കേന്ദ്ര മേഖല പദ്ധതി എന്ന നിലയിൽ, ഇത് ജനറൽ കാറ്റഗറി ഗുണഭോക്താക്കൾക്ക് ഗുണഭോക്തൃ വിഹിതം (എംഎം) പിന്തുണ നൽകുന്നു, ഗ്രാമപ്രദേശങ്ങളിൽ പദ്ധതി ചെലവിന്റെ 25% ഉം നഗരപ്രദേശങ്ങളിൽ 15% ഉം ഇത് ഉൾക്കൊള്ളുന്നു .
  • എസ്‌സി, എസ്ടി, ഒബിസി, ന്യൂനപക്ഷം, സ്ത്രീകൾ, മുൻ സൈനികർ, ഭിന്നശേഷിക്കാർ, ട്രാൻസ്‌ജെൻഡർ അപേക്ഷകർ, വടക്കുകിഴക്കൻ മേഖല, കുന്നിൻ പ്രദേശങ്ങൾ, അതിർത്തി പ്രദേശങ്ങൾ, അഭിലാഷ ജില്ലകൾ എന്നിവിടങ്ങളിൽ നിന്നുള്ള വ്യക്തികൾ എന്നിവരടങ്ങുന്ന പ്രത്യേക വിഭാഗ ഗുണഭോക്താക്കൾക്ക് ഗ്രാമപ്രദേശങ്ങളിൽ 35% ഉം നഗരപ്രദേശങ്ങളിൽ 25% ഉം വർദ്ധിപ്പിച്ച ഗുണഭോക്തൃ വിഹിത സബ്‌സിഡിക്ക് അർഹതയുണ്ട്.
  • നിർമ്മാണ മേഖലയിൽ 50 ലക്ഷം രൂപ വരെയും സേവന മേഖലയിൽ 20 ലക്ഷം രൂപ വരെയും വരുന്ന പദ്ധതികൾക്കും ഈ പദ്ധതി പിന്തുണ നൽകുന്നു.

മുന്നോട്ടുള്ള പാത: നൂതനാശയത്തിലും നിർവ്വഹണത്തിലും അധിഷ്ഠിതമായ ഭാവി

സ്റ്റാർട്ടപ്പ് ഇന്ത്യ പദ്ധതി ഒരു പതിറ്റാണ്ട് പൂർത്തിയാക്കുമ്പോൾ, ഇന്ത്യയുടെ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥ ദ്രുതഗതിയിലുള്ള വികാസത്തിൽ നിന്ന് സുസ്ഥിരമായ വളർച്ചയിലേക്കും സമ്പദ്‌വ്യവസ്ഥയുമായുള്ള ആഴത്തിലുള്ള സംയോജനത്തിലേക്കും മാറിയിരിക്കുന്നു.

ഒരു പതിറ്റാണ്ട് പിന്നിടുമ്പോൾ, ഇന്ത്യയുടെ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥ കേവലം വലിപ്പത്തെയല്ല, മറിച്ച് ജനസംഖ്യാപരമായ നേട്ടം, ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യങ്ങൾ, സുസ്ഥിരമായ പരിഷ്കരണ അജണ്ട എന്നിവയിൽ അധിഷ്ഠിതമായ ഘടനാപരമായ പരിവർത്തനത്തെയാണ് പ്രതിനിധീകരിക്കുന്നത്. സ്റ്റാർട്ടപ്പുകൾ ഇപ്പോൾ മുൻഗണനാ മേഖലകളിലുടനീളം വ്യാപിച്ചു കിടക്കുന്നു; അവ നൂതനാശയങ്ങൾക്കും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ആഗോള വിപണി ഏകോപനത്തിനും കരുത്തുപകരുന്നു. 2030-ഓടെ 7.3 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥ എന്ന ലക്ഷ്യത്തിലേക്കും 'വികസിത ഭാരതം 2047' എന്ന വിപുലമായ കാഴ്ചപ്പാടിലേക്കും ഇന്ത്യ മുന്നേറുമ്പോൾ, രാജ്യത്തിന്റെ വികസന പാതയിൽ സ്റ്റാർട്ടപ്പുകൾ കേന്ദ്രസ്ഥാനത്ത് തുടരാൻ സജ്ജമാണ്. അവ വളർച്ചയുടെ ഉത്തേജകങ്ങളായും ഭാരതത്തിന്റെ ഭാവി സജ്ജവും നൂതനാശയങ്ങളിൽ അധിഷ്ഠിതവുമായ സാമ്പത്തിക മാതൃകയുടെ ശാശ്വതമായ അടയാളങ്ങളായും വർത്തിക്കുന്നു.

References

Ministry of Commerce & Industry

https://www.pib.gov.in/PressReleasePage.aspx?PRID=2098452&reg=3&lang=2

https://www.pib.gov.in/PressReleasePage.aspx?PRID=2038380&reg=3&lang=2

https://www.pib.gov.in/PressReleasePage.aspx?PRID=2201280&reg=3&lang=1

https://www.startupindia.gov.in/content/sih/en/startup-scheme.html

AU4149_fl3i6c.pdf

https://www.pib.gov.in/Pressreleaseshare.aspx?PRID=1895966&reg=3&lang=2

https://investorconnect.startupindia.gov.in/

https://www.startupindia.gov.in/srf/

AU1507_iPkDqy.pdf

AU4149_fl3i6c.pdf

https://www.indiabudget.gov.in/economicsurvey/doc/echapter.pdf

https://aim.gov.in/pdf/ATL-Guidebook.pdf

Ministry Of Electronics & Information Technology

https://sansad.in/getFile/loksabhaquestions/annex/184/AU2240_79NBJo.pdf?source=pqals

https://msh.meity.gov.in/schemes/tide

https://msh.meity.gov.in/

Ministry of Science & Technology

https://nidhi.dst.gov.in/nidhieir/                      

https://nidhi.dst.gov.in/schemes-programmes/nidhiprayas/

https://nidhi.dst.gov.in/

https://www.pib.gov.in/PressReleasePage.aspx?PRID=2170134&reg=3&lang=2

NIDHI- Seed Support System (NIDHI-SSS) | India Science, Technology & Innovation - ISTI Portal

Ministry of Rural Development

https://www.pib.gov.in/PressReleasePage.aspx?PRID=2081567&reg=3&lang=2

https://www.pib.gov.in/PressReleaseIframePage.aspx?PRID=2146872&reg=3&lang=2

Ministry of Micro, Small & Medium Enterprises

https://www.pib.gov.in/PressReleasePage.aspx?PRID=2204536&reg=3&lang=1

https://aspire.msme.gov.in/ASPIRE/AFHome.aspx

https://www.nimsme.gov.in/about-scheme/a-scheme-for-promotion-of-innovation-rural-industries-and-entrepreneurship-aspire-

Ministry of Home Affairs

https://www.pib.gov.in/PressReleasePage.aspx?PRID=2170168&reg=3&lang=2#:~:text=Similarly%2C%20the%20number%20of%20unicorn,harnessed%20to%20create%20unicorn%20startups

https://www.pib.gov.in/PressReleasePage.aspx?PRID=2176932&reg=3&lang=2

Ministry of Skill Development & Entrepreneurship

https://www.pib.gov.in/PressReleasePage.aspx?PRID=2038380&reg=3&lang=2

Press Information Bureau

https://www.pib.gov.in/PressNoteDetails.aspx?NoteId=155121&ModuleId=3&reg=3&lang=2

https://www.pib.gov.in/FactsheetDetails.aspx?Id=149260&reg=3&lang=2

https://www.pib.gov.in/PressNoteDetails.aspx?NoteId=154840&ModuleId=3&reg=3&lang=2

https://static.pib.gov.in/WriteReadData/specificdocs/documents/2025/jun/doc2025619572801.pdf

NITI Aayog

https://aim.gov.in/atl.php

https://www.pib.gov.in/PressReleasePage.aspx?PRID=2077102&reg=3&lang=2

IBEF

https://www.ibef.org/blogs/the-role-of-startups-in-india-s-economic-growth

https://www.ibef.org/economy/foreign-direct-investment

https://www.ibef.org/blogs/the-role-of-startups-in-india-s-economic-growth

SIDBI

https://www.sidbivcf.in/en/funds/ffs

Click here for pdf file.

***

SK

 

(Explainer ID: 156961) आगंतुक पटल : 9
Provide suggestions / comments
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Bengali , Kannada
Link mygov.in
National Portal Of India
STQC Certificate