• Skip to Content
  • Sitemap
  • Advance Search
Infrastructure

ഇന്ത്യൻ ഹൈവേകളെ പുനർനിർവചിക്കുന്നു

നൂതനാശയങ്ങളെ പ്രചോദിപ്പിക്കുന്നു, കണക്റ്റിവിറ്റി ഉറപ്പാക്കുന്നു

Posted On: 11 NOV 2025 1:47PM

 

പ്രധാന വസ്തുതകൾ

  • ആസൂത്രണം മുതൽ ടോൾ പിരിവ് വരെയുള്ള ഓരോ ഘട്ടത്തിന്റെയും ഡിജിറ്റൈസേഷനിലൂടെ ഇന്ത്യയിലെ ഹൈവേകൾ പരിവർത്തനം ചെയ്യപ്പെടുകയാണ്. ഇത് ഹൈവേകളെ ഭൗതികവും ഡാറ്റാധിഷ്ഠിതവുമായ ആസ്തികളാക്കി മാറ്റുന്നു.
  • ഫാസ്ടാഗ് രാജ്യത്തെ ഇലക്ട്രോണിക് ടോൾ പിരിവ് സംവിധാനത്തിൽ വിപ്ലവം സൃഷ്ടിച്ചു. ഇതിന് ഏകദേശം 98% വ്യാപന നിരക്കും 8 കോടിയിലധികം ഉപയോക്താക്കളുമുണ്ട്.
  • 15 ലക്ഷത്തിലധികം ഡൗൺലോഡുകളോടെ രാജ്മാർഗ്‍യാത്ര ആപ്പ് യാത്രക്കാരുടെ മൊത്തത്തിലുള്ള അനുഭവം മെച്ചപ്പെടുത്തുന്ന ഇന്ത്യയിലെ മികച്ച ഹൈവേ യാത്രാ ആപ്പാണ്.

 

നവയുഗ ഹൈവേകൾക്ക് വഴിയൊരുക്കുന്നു

ഡിജിറ്റൽ വിപ്ലവത്തിന്റെ ഈ കാലഘട്ടത്തിൽ, ഇന്ത്യയിലെ ഹൈവേകൾ കേവലം ടാറും കോൺക്രീറ്റും കൊണ്ടുള്ള പാതകൾ മാത്രമല്ല; അവ ചലനാത്മകതയുടെയും ഡാറ്റയുടെയും ബുദ്ധിപരമായ നട്ടെല്ലായി പരിണമിച്ചു കൊണ്ടിരിക്കുകയാണ്. ഇത് തടസ്സമില്ലാത്ത ഗതാഗതവും തത്സമയ വിവരങ്ങളുടെ ഒഴുക്കും സാധ്യമാക്കുന്നു. സ്മാർട്ട് നെറ്റ്‌വർക്കുകൾ എന്ന കാഴ്ചപ്പാട് നമ്മൾ യാത്ര ചെയ്യുന്ന രീതി, ചരക്കു നീക്കം, ടോൾ കൈകാര്യം ചെയ്യുന്നത്, ഓട്ടത്തിനിടയിലെ ഇന്റർനെറ്റിന്റെ ലഭ്യത എന്നിവയെല്ലാം മാറ്റിമറിക്കുന്നു. നഗരങ്ങളെയും സംസ്ഥാനങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഭൗതിക മാർഗ്ഗങ്ങളായി മാത്രം കണക്കാക്കപ്പെട്ടിരുന്ന രാജ്യത്തെ ഹൈവേകൾ, ഇപ്പോൾ കണക്റ്റിവിറ്റിയുടെയും നിയന്ത്രണത്തിന്റെയും സ്മാർട്ട് ഇടനാഴികളായി പുനർനിർമ്മിക്കപ്പെടുന്നു. ഇത് വാഹനങ്ങൾക്ക് വേണ്ടി മാത്രമല്ല, ഡാറ്റ, ആശയവിനിമയം, തത്സമയ തീരുമാനമെടുക്കൽ എന്നിവയ്ക്കും വേണ്ടിയാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ഈ പരിവർത്തനത്തിന്റെ വ്യാപ്തി നെറ്റ്‌വർക്കിനെ പോലെ തന്നെ വിശാലമാണ്. 2025 മാർച്ച് വരെയുള്ള കണക്ക് പ്രകാരം, ഇന്ത്യയുടെ റോഡ് ശൃംഖല 63 ലക്ഷം കിലോമീറ്ററിലധികമാണ്, ഇത് ലോകത്തിലെ തന്നെ രണ്ടാമത്തെ വലിയ ശൃംഖലയാണ്. ഇതിൽ, ദേശീയപാതാ ശൃംഖല 1,46,204 കിലോമീറ്ററായി വളർന്നു, 2013-14-ൽ ഇത് 91,287 കിലോമീറ്ററായിരുന്നു. അതായത് ഏകദേശം 60% വർധന. 2014-നും 2025-നും ഇടയിൽ മാത്രം, രാജ്യം 54,917 കിലോമീറ്റർ പുതിയ ദേശീയപാതകൾ കൂട്ടിച്ചേർത്തു. ഇത് നിർമ്മാണ വൈദഗ്ധ്യം മാത്രമല്ല, ഇത്രയും വലിയൊരു ആസ്തിയുടെ ഡിജിറ്റൽ സംവിധാനങ്ങൾ ഉപയോഗിച്ചുള്ള മാനേജ്മെന്റിന്റെയും നിരീക്ഷണത്തിന്റെയും അടിയന്തര ആവശ്യകതയെയും ഇത് പ്രതിഫലിപ്പിക്കുന്നു. കാര്യക്ഷമത വർധിപ്പിക്കുന്നതിനും പ്രവർത്തനങ്ങൾ ലളിതമാക്കുന്നതിനുമായി, ഒരു ഹൈവേ പ്രോജക്റ്റിന്റെ ജീവിതചക്രത്തിലെ എല്ലാ പ്രധാന ഘട്ടങ്ങളിലും ഗവൺമെന്റ് സമഗ്രമായ 360-ഡിഗ്രി ഡിജിറ്റൽ പരിവർത്തനം സ്വീകരിച്ചു. ആസൂത്രണം, വിശദമായ പ്രോജക്റ്റ് റിപ്പോർട്ടുകൾ (DPR) എന്നിവ മുതൽ നിർമ്മാണം, പരിപാലനം, ടോൾ പിരിവ്, നെറ്റ്‌വർക്ക് നവീകരണം വരെ, സംവിധാനത്തിൻ്റെ പ്രകടനം മെച്ചപ്പെടുത്തുന്നതിനും ബിസിനസ്സ് എളുപ്പമാക്കുന്നതിനും പ്രധാന പ്രക്രിയകൾ ലളിതവൽക്കരിക്കുന്നു.

ഡിജിറ്റൽ ടോളിംഗ്, പേയ്മെന്റ് പരിഷ്കാരങ്ങൾ

പേപ്പർ ടിക്കറ്റുകളിൽ നിന്നും പണമിടപാട് ബൂത്തുകളിൽ നിന്നും തടസ്സമില്ലാത്ത, സെൻസർ അധിഷ്ഠിത യാത്രയിലേക്ക്, ഇന്ത്യയുടെ ദേശീയപാതകൾ നിശ്ശബ്ദമായ ഒരു വിപ്ലവത്തിലൂടെ കടന്നുപോവുകയാണ്. കാത്തിരിപ്പ് സമയം കുറയ്ക്കുന്നതിനും ഇന്ധന നഷ്ടം കുറയ്ക്കുന്നതിനും വരുമാന ചോർച്ച തടയുന്നതിനുമായി രാജ്യം അതിന്റെ ടോൾ പിരിവ് സംവിധാനത്തെ ഡിജിറ്റൽ-ഫസ്റ്റ് സൊല്യൂഷനുകൾ ഉപയോഗിച്ച് നിരന്തരം പരിഷ്കരിച്ചു കൊണ്ടിരിക്കുന്നു.

ഒരു ടാഗ്, എല്ലാ റോഡുകളിലും: ഫാസ്ടാഗും NETC-യും ടോൾ പേയ്മെന്റുകൾക്ക് ഊർജ്ജം പകരുന്നു

ഇന്ത്യയിലെ ഹൈവേകളിലുടനീളമുള്ള ടോൾ പിരിവ് കാര്യക്ഷമമാക്കുന്നതിനായി, നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI) ഇലക്ട്രോണിക് ടോൾ പേയ്‌മെന്റുകൾക്കായുള്ള ഏകീകൃതവും പരസ്പര പ്രവർത്തനക്ഷമവുമായ പ്ലാറ്റ്‌ഫോമായ നാഷണൽ ഇലക്ട്രോണിക് ടോൾ കളക്ഷൻ (NETC) പ്രോഗ്രാം വികസിപ്പിച്ചെടുത്തു. ഒത്തുതീർപ്പുകൾക്കും തർക്ക പരിഹാരങ്ങൾക്കുമായി കേന്ദ്രീകൃത ക്ലിയറിംഗ് ഹൗസ് വഴി സുഗമമായ ഇടപാടുകൾക്ക് ഈ സംവിധാനം സൗകര്യമൊരുക്കുന്നു.

  • വാഹനത്തിന്റെ വിൻഡ്ഷീൽഡിൽ ഒട്ടിക്കുന്ന റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ (RFID) അടിസ്ഥാനമാക്കിയുള്ള ഉപകരണമായ ഫാസ്ടാഗാണ് NETC-യുടെ കാതൽ. ടോൾ പ്ലാസയിൽ നിർത്താതെ തന്നെ ഉപയോക്താവിന്റെ ലിങ്ക് ചെയ്ത അക്കൗണ്ടിൽ നിന്ന് ടോൾ പേയ്മെന്റുകൾ ഓട്ടോമാറ്റിക്കായി നടത്താൻ ഇത് അനുവദിക്കുന്നു. സ്റ്റാൻഡേർഡ് പ്രക്രിയകളും സവിശേഷതകളും ഉപയോഗിച്ച്, ടോൾ പ്ലാസ നിയന്ത്രിക്കുന്ന ഓപ്പറേറ്റർ ആരായാലും രാജ്യത്തുടനീളമുള്ള ഏത് ടോൾ ബൂത്തിലും യാത്രക്കാർക്ക് ഒരൊറ്റ ടാഗ് ഉപയോഗിക്കാൻ കഴിയുമെന്ന് ഫാസ്ടാഗ് ഉറപ്പാക്കുന്നു. ഏകദേശം 98% വ്യാപന നിരക്കും 8 കോടിയിലധികം ഉപയോക്താക്കളുമുള്ള ഫാസ്ടാഗ് രാജ്യത്തുടനീളമുള്ള ഇലക്ട്രോണിക് ടോൾ പിരിവ് സംവിധാനത്തെ മാറ്റിമറിച്ചു.
  • ഇന്ത്യയിലെ ഹൈവേകളിലൂടെ എളുപ്പത്തിൽ സഞ്ചരിക്കാൻ ഫാസ്ടാഗ് വാർഷിക പാസ് സൗകര്യമൊരുക്കുന്നു. വാണിജ്യേതര വാഹനങ്ങൾക്കായി രൂപകൽപ്പന ചെയ്ത ഈ പാസ്സിന്, 3,000 രൂപയുടെ ഒറ്റത്തവണ പേയ്മെന്റ് മതി. ഇതിന് ഒരു വർഷത്തേക്കോ അല്ലെങ്കിൽ 1,150 ദേശീയപാതകളിലും എക്സ്പ്രസ് വേകളിലുമുള്ള 200 ടോൾ പ്ലാസ ക്രോസിംഗുകൾക്കോ പരിധിയില്ലാത്ത സൗകര്യമുണ്ട്. രാജ്മാർഗ് യാത്ര ആപ്പ് വഴിയോ NHAI വെബ്സൈറ്റ് വഴിയോ രണ്ട് മണിക്കൂറിനുള്ളിൽ ഇത് ആക്ടിവേറ്റ് ചെയ്യാം. ഇത് ഇടയ്ക്കിടെയുള്ള റീചാർജുകൾ ഒഴിവാക്കുകയും ഹൈവേ ഉപയോക്താക്കൾക്ക് തടസ്സമില്ലാത്തതും കാര്യക്ഷമവുമായ യാത്രാനുഭവം ഉറപ്പാക്കുകയും ചെയ്യുന്നു.
  • 2025 ഓഗസ്റ്റ് 15-ന് രാജ്യത്തുടനീളം ആരംഭിച്ച ഫാസ്ടാഗ് വാർഷിക പാസ് രണ്ട് മാസത്തിനുള്ളിൽ 5.67 കോടിയിലധികം ഇടപാടുകൾ രേഖപ്പെടുത്തി, 25 ലക്ഷം ഉപയോക്താക്കളുടെ മാനദണ്ഡം മറികടന്നു. ഇത് തടസ്സരഹിതമായ ടോൾ പേയ്‌മെന്റുകൾക്കായുള്ള ശക്തമായ ആവശ്യത്തെ പ്രതിഫലിപ്പിക്കുന്നു.

  • ടോൾ പ്ലാസകളിലെ പണമിടപാടുകൾ കുറയ്ക്കുന്നതിനും ഡിജിറ്റൽ പേയ്‌മെന്റുകൾ പ്രോത്സാഹിപ്പിക്കുന്നതിനുമായി 2008 ലെ നാഷണൽ ഹൈവേ ഫീസ് നിയമങ്ങൾ ഗവൺമെന്റ് ഭേദഗതി ചെയ്തു, ഇത് 2025 നവംബർ 15 മുതൽ പ്രാബല്യത്തിൽ വരും. പരിഷ്കരിച്ച നിയമങ്ങൾ അനുസരിച്ച്, ഫാസ്ടാഗ് ഇല്ലാത്ത ഉപയോക്താക്കൾ ടോൾ പണമായി അടച്ചാൽ, സാധാരണ ഫീസിന്റെ ഇരട്ടി തുക ഈടാക്കും, അതേസമയം UPI പേയ്‌മെന്റ് തിരഞ്ഞെടുക്കുന്നവർക്ക് ടോൾ തുകയുടെ 1.25 മടങ്ങ് നൽകേണ്ടിവരും. ടോൾ പിരിവ് കാര്യക്ഷമമാക്കുക, ഗതാഗതക്കുരുക്ക് കുറയ്ക്കുക, ദേശീയപാതകളിൽ കൂടുതൽ സുതാര്യതയും യാത്രാ സൗകര്യവും പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
  • 2025 ഓഗസ്റ്റിൽ, ഗുജറാത്തിലെ NH-48-ലെ ചോരാസി ഫീ പ്ലാസയിൽ ഇന്ത്യയിലെ ആദ്യത്തെ മൾട്ടി-ലെയ്ൻ ഫ്രീ ഫ്ലോ (MLFF) ടോളിംഗ് സംവിധാനം ആരംഭിച്ചു. ഇത് തടസ്സങ്ങളില്ലാത്തതും ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങളുടെ ഫാസ്ടാഗും നമ്പർ പ്ലേറ്റുകളും വായിക്കാൻ കഴിവുള്ള ക്യാമറയും RFID-യും അടിസ്ഥാനമാക്കിയുള്ളതുമായ സംവിധാനമാണ്. ഈ സംവിധാനം വാഹനങ്ങൾ നിർത്താതെ തന്നെ ടോൾ പിരിവ് സാധ്യമാക്കുന്നു. ഇത് ഗതാഗതക്കുരുക്ക് കുറയ്ക്കുകയും ഇന്ധനം ലാഭിക്കുകയും മലിനീകരണം കുറയ്ക്കുകയും ചെയ്യുന്നു.

രാജ്മാർഗ്‍യാത്ര: ഹൈവേ യാത്ര കൂടുതൽ മികച്ചതും സുഗമവുമാക്കുന്നു

ഇന്ത്യയിലുടനീളമുള്ള ഹൈവേ യാത്രയെ പുനർനിർവചിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി, ദേശീയപാതകളിലെ യാത്രക്കാരുടെ മൊത്തത്തിലുള്ള അനുഭവം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ഒരു പൗരകേന്ദ്രീകൃത മൊബൈൽ ആപ്ലിക്കേഷനായ രാജ്മാർഗ്‍യാത്ര ഗവൺമെന്റ് പുറത്തിറക്കി. ഉപയോക്താവിന്റെ സൗകര്യം പരമപ്രധാനമാക്കി വികസിപ്പിച്ചെടുത്ത ഈ ആപ്പ്, തത്സമയ അപ്‌ഡേറ്റുകൾക്കും കാര്യക്ഷമമായ പരാതി പരിഹാരത്തിനുമായി ഒരു വെബ് അധിഷ്ഠിത സംവിധാനവുമായി പരിധികളില്ലാതെ സംയോജിപ്പിച്ചിരിക്കുന്നു.

  • ദേശീയപാതകളെക്കുറിച്ചുള്ള വിശദാംശങ്ങൾ, ടോൾ പ്ലാസകൾ, പെട്രോൾ പമ്പുകൾ, ആശുപത്രികൾ, ഇവി ചാർജിംഗ് സ്റ്റേഷനുകൾ ഉൾപ്പെടെയുള്ള സമീപ സൗകര്യങ്ങൾ, തത്സമയ കാലാവസ്ഥാ അപ്‌ഡേറ്റുകൾ എന്നിവ പോലുള്ള ധാരാളം വിവരങ്ങൾ നൽകുന്ന ഒരു ഡിജിറ്റൽ യാത്രാ സഹായിയായി രാജ്മാർഗ്‍യാത്ര പ്രവർത്തിക്കുന്നു. ഈ സമഗ്രമായ ഡാറ്റ പൗരന്മാരെ യാത്രാ തീരുമാനങ്ങൾ എടുക്കാനും അവരുടെ യാത്രകൾ കൂടുതൽ ഫലപ്രദമായി ആസൂത്രണം ചെയ്യാനും സഹായിക്കുന്നു.
  • കൂടുതൽ സുഗമമായ ഡ്രൈവിംഗ് അനുഭവത്തിന്, ഈ ആപ്പ് തടസ്സരഹിതമായ ടോൾ പേയ്‌മെന്റുകൾക്കായി ഫാസ്ടാഗ് സേവനങ്ങളുമായി സംയോജിപ്പിക്കുകയും കൂടുതൽ വ്യാപകമായ ലഭ്യത ഉറപ്പാക്കാൻ വിവിധ ഭാഷകളെ പിന്തുണയ്ക്കുകയും ചെയ്യുന്നു. സുരക്ഷയ്ക്ക് മുൻഗണന നൽകിക്കൊണ്ട്, ഇതിൽ സ്പീഡ് ലിമിറ്റ് അലേർട്ടുകളും വോയിസ് അസിസ്റ്റൻസും ഉൾപ്പെടുന്നു, ഇത് നീണ്ട റോഡുകളിൽ ഉത്തരവാദിത്തമുള്ള ഡ്രൈവിംഗ് ശീലങ്ങൾ പ്രോത്സാഹിപ്പിക്കുന്നു.
  • ഈ പ്ലാറ്റ്‌ഫോമിന്റെ ശ്രദ്ധേയമായ ഒരു സവിശേഷത അതിന്റെ ഉപയോക്തൃ സൗഹൃദ പരാതി സംവിധാനമാണ്. കുഴികൾ, അറ്റകുറ്റപ്പണി പ്രശ്നങ്ങൾ, അനധികൃത നിർമ്മാണങ്ങൾ, അല്ലെങ്കിൽ സുരക്ഷാ അപകടങ്ങൾ എന്നിവ പോലുള്ള ഹൈവേയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ജിയോ-ടാഗ് ചെയ്ത ഫോട്ടോകളോ വീഡിയോകളോ അപ്‌ലോഡ് ചെയ്ത്, യാത്രക്കാർക്ക് വേഗത്തിൽ റിപ്പോർട്ട് ചെയ്യാനും അവരുടെ പരാതികളുടെ പുരോഗതി ട്രാക്ക് ചെയ്യാനും കഴിയും. ഇത് ഉത്തരവാദിത്തം മെച്ചപ്പെടുത്തുക മാത്രമല്ല, റോഡിന്റെ അടിസ്ഥാനസൗകര്യങ്ങളുടെ മാനേജ്മെന്റിൽ സുതാര്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

രാജ്മാർഗ്‍യാത്ര ആപ്പ് ഇന്ത്യൻ യാത്രക്കാർക്കിടയിൽ അതിവേഗം ശ്രദ്ധ നേടി, ഗൂഗിൾ പ്ലേ സ്റ്റോറിലെ മൊത്തത്തിലുള്ള റാങ്കിംഗിൽ 23-ാം സ്ഥാനത്തേക്ക് ഉയരുകയും യാത്രാ വിഭാഗത്തിൽ രണ്ടാം സ്ഥാനം നേടുകയും ചെയ്തു. 15 ലക്ഷത്തിലധികം ഡൗൺലോഡുകളും 4.5 സ്റ്റാർ എന്ന മികച്ച യൂസർ റേറ്റിംഗുമുള്ള ഈ ആപ്പ് രാജ്യത്തുടനീളമുള്ള ഹൈവേ യാത്രക്കാർക്കുള്ള ഒരു ജനപ്രിയ ഡിജിറ്റൽ ടൂളായി മാറി. ഒരു പ്രധാന നേട്ടം എന്ന നിലയിൽ, ഫാസ്ടാഗ് വാർഷിക പാസ്സ് പുറത്തിറക്കി വെറും നാല് ദിവസത്തിനുള്ളിൽ രാജ്മാർഗ്‍യാത്ര ആപ്പ് ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച ഗവൺമെന്റ് ആപ്പായി മാറി, ഇത് അതിന്റെ സ്വീകാര്യതയിലെയും സ്വാധീനത്തിലെയും ഒരു പ്രധാന നേട്ടത്തെ അടയാളപ്പെടുത്തുന്നു.

 

NHAI വൺ: ഹൈവേകളുടെ ഡിജിറ്റൽ നട്ടെല്ല്

പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുന്നതിനും അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുമായി, നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ ‘NHAI വൺമൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കി. ആഭ്യന്തര പ്രക്രിയകൾ കാര്യക്ഷമമാക്കുകയും ദേശീയപാതാ ശൃംഖലയിലുടനീളമുള്ള ഫീൽഡ് തലത്തിലുള്ള ഏകോപനം മെച്ചപ്പെടുത്തുകയും ചെയ്യുന്ന സമഗ്രമായ ഒരു പ്ലാറ്റ്‌ഫോമാണിത്. NHAIയുടെ പ്രോജക്റ്റ് പ്രവർത്തനങ്ങളിലെ അഞ്ച് പ്രധാന മേഖലകളെ NHAI വൺ സംയോജിപ്പിക്കുന്നു: ഫീൽഡ് സ്റ്റാഫ് ഹാജർ, ഹൈവേ പരിപാലനം, റോഡ് സുരക്ഷാ ഓഡിറ്റുകൾ, ടോയ്‌ലറ്റ് പരിപാലനം, റിക്വസ്റ്റ് ഫോർ ഇൻസ്പെക്ഷൻസ് (RFI) വഴിയുള്ള പ്രതിദിന നിർമ്മാണ ഓഡിറ്റുകൾ എന്നിവയാണവ. ഈ പ്രവർത്തനങ്ങൾ ഒരൊറ്റ ഡിജിറ്റൽ ഇന്റർഫേസിൽ ഏകീകരിക്കുന്നതിലൂടെ, ഫീൽഡ് ടീമുകളെയും സൂപ്പർവൈസറി ജീവനക്കാരെയും കൂടുതൽ ഫലപ്രദമായും തത്സമയത്തും  ജോലികൾ കൈകാര്യം ചെയ്യാൻ ആപ്പ് സഹായിക്കുന്നു.

റീജിയണൽ ഓഫീസർമാർ (RO), പ്രോജക്റ്റ് ഡയറക്ടർമാർ (PD) മുതൽ കരാറുകാർ, എഞ്ചിനീയർമാർ, സുരക്ഷാ ഓഡിറ്റർമാർ, ടോൾ പ്ലാസകളിലെ ടോയ്‌ലറ്റ് സൂപ്പർവൈസർമാർ വരെ ഫീൽഡിൽ നിന്ന് നേരിട്ട് പ്രോജക്റ്റുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്യാനും അപ്‌ഡേറ്റ് ചെയ്യാനും ട്രാക്ക് ചെയ്യാനും ഈ ആപ്പ് പ്രാപ്തമാക്കുന്നു. ജിയോ-ടാഗിംഗ്, ടൈം-സ്റ്റാമ്പിംഗ് പോലുള്ള സവിശേഷതകൾ ഉപയോഗിച്ച്, NHAI വൺ ഉത്തരവാദിത്തം വർദ്ധിപ്പിക്കുകയും ഓൺ-സൈറ്റ് പുരോഗതിയുടെയും അനുസരണത്തിന്റെയും കൃത്യമായ ഡോക്യുമെന്റേഷൻ ഉറപ്പാക്കുകയും ചെയ്യുന്നു. ആഭ്യന്തര കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനു പുറമേ, അടിസ്ഥാന സൗകര്യ പ്രശ്‌നങ്ങളോടുള്ള വേഗത്തിലുള്ള പ്രതികരണവും ഹൈവേ വികസന പദ്ധതികളുടെ സുഗമമായ നടപ്പാക്കലും പ്രാപ്തമാക്കുന്നതിലൂടെ പ്രോജക്റ്റ് നിർവ്വഹണവും പൊതുജനങ്ങളിലേക്കുള്ള സേവന വിതരണവും തമ്മിലുള്ള വിടവ് നികത്തുന്നതിൽ ഈ ആപ്പ് ഒരു പ്രധാന പങ്ക് വഹിക്കുന്നു.

ഇന്ത്യയിലെ ഹൈവേകളുടെ മാപ്പിംഗ്: GISന്റെയും PM ഗതിശക്തിയുടെയും പങ്ക്

ഡിജിറ്റൽ ഭൂപടങ്ങളും സ്പേഷ്യൽ ഇന്റലിജൻസും ഹൈവേകൾ എങ്ങനെ വിഭാവനം ചെയ്യപ്പെടുന്നുവെന്നതും നിർമ്മാണവും പുനർനിർമ്മിക്കുന്നു. ഈ മാറ്റത്തിന് പിന്നിൽ ഭൗമ വിവര സംവിധാനവും (GIS) ഗവൺമെന്റിന്റെ മുൻനിര സംരംഭമായ PM ഗതിശക്തി നാഷണൽ മാസ്റ്റർ പ്ലാനും (NMP) തമ്മിലുള്ള ശക്തമായ സമന്വയമാണ്. ഇന്ത്യയിലെ അടിസ്ഥാന സൗകര്യ വികസനത്തിന്റെ, പ്രത്യേകിച്ച് ഹൈവേകളുടെ, ഡിജിറ്റൽ കമാൻഡ് സെന്ററായി അതിവേഗം മാറിക്കൊണ്ടിരിക്കുന്ന NMP പോർട്ടൽ, സംയോജിത, മൾട്ടിമോഡൽ കണക്റ്റിവിറ്റിക്കുള്ള ഒരു സമഗ്ര ഡിജിറ്റൽ അറ്റ്‌ലസായി പ്രവർത്തിക്കുന്നു. സാമ്പത്തിക ക്ലസ്റ്ററുകൾ, ലോജിസ്റ്റിക്സ് ഹബ്ബുകൾ, സാമൂഹിക അടിസ്ഥാന സൗകര്യങ്ങൾ, പാരിസ്ഥിതിക സവിശേഷതകൾ തുടങ്ങി 550-ൽ അധികം ലൈവ് ഡാറ്റാ ലെയറുകൾ ഹോസ്റ്റ് ചെയ്യുന്ന ശക്തമായ ഒരു GIS അടിസ്ഥാനമാക്കിയുള്ള പ്ലാറ്റ്‌ഫോമാണ് ഇതിന്റെ കാതൽ. ഈ വ്യക്തതയോടെ, റോഡ് വിന്യാസങ്ങൾ ഏറ്റവും കുറഞ്ഞ തടസ്സത്തിലും പരമാവധി കാര്യക്ഷമതയിലും വേഗത്തിലുള്ള ക്ലിയറൻസുകളിലും ആസൂത്രണം ചെയ്യാൻ കഴിയും.

ഒരു പ്രധാന നാഴികക്കല്ലായി, കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം മുഴുവൻ ദേശീയപാതാ ശൃംഖലയും (~1.46 ലക്ഷം കിലോമീറ്റർ) GIS അധിഷ്ഠിത NMP പോർട്ടലിൽ അപ്‌ലോഡ് ചെയ്യുകയും സാധൂകരിക്കുകയും ചെയ്തു. ഇന്ത്യൻ ഹൈവേകൾ ആസൂത്രണം ചെയ്യുന്നതിലും നടപ്പിലാക്കുന്നതിലുമുള്ള നിർണ്ണായകമായ ഒരു മാറ്റമാണിത്. അതായത്, വിഭജിക്കപ്പെട്ട, കടലാസ് അധിഷ്ഠിത പ്രക്രിയകളിൽ നിന്ന്, രാജ്യവ്യാപകമായ ദൃശ്യപരതയോടെയുള്ള ഭൗമ-ഇൻ്റലിജൻ്റ് ആസൂത്രണത്തിലേക്കുള്ള മാറ്റം.

ഇന്റലിജന്റ് ട്രാൻസ്‌പോർട്ട് സിസ്റ്റത്തെ നയിക്കുന്ന സാങ്കേതികവിദ്യ

സാങ്കേതികവിദ്യയുടെ കരുത്തുള്ള ഇടനാഴികളെക്കുറിച്ച് സംസാരിക്കുമ്പോൾ, നടപ്പാത എന്നത് കഥയുടെ പകുതി മാത്രമാണ്. തിരിച്ചറിയുകയും വിശകലനം ചെയ്യുകയും നടപ്പിലാക്കുകയും പ്രതികരിക്കുകയും ചെയ്യുന്ന സംവിധാനങ്ങളിലാണ് മറ്റേ പകുതി നിലകൊള്ളുന്നത്, ഇതിനെയാണ് ഇന്റലിജന്റ് ട്രാൻസ്‌പോർട്ട് സിസ്റ്റം (ITS) എന്ന് പറയുന്നത്. ഇന്ത്യയിലെ ITS പ്രാഥമികമായി നടപ്പിലാക്കുന്നത് അഡ്വാൻസ്ഡ് ട്രാഫിക് മാനേജ്‌മെന്റ് സിസ്റ്റം (ATMS) വഴിയാണ്, ഇത് ക്രമേണ വിശാലമായ ഒരു വെഹിക്കിൾ-ടു-എവരിതിംഗ് (V2X) ആശയവിനിമയ ഇക്കോസിസ്റ്റവുമായി സംയോജിപ്പിക്കപ്പെടുന്നു. റോഡപകടങ്ങൾ ഗണ്യമായി കുറയ്ക്കുക, ട്രാഫിക് നിയമ ലംഘനങ്ങൾ കുറയ്ക്കുക, അടിയന്തര പ്രതികരണ സമയം വേഗത്തിലാക്കുക എന്നിവ ലക്ഷ്യമിട്ടാണ് ഈ സംവിധാനങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ഡൽഹി-മീററ്റ് എക്‌സ്പ്രസ് വേ, ട്രാൻസ്-ഹരിയാന എക്‌സ്പ്രസ് വേ, ഈസ്റ്റേൺ പെരിഫറൽ എക്‌സ്പ്രസ് വേ തുടങ്ങിയ പ്രധാന എക്‌സ്പ്രസ് വേകളിൽ ATMS വിന്യസിച്ചിട്ടുണ്ട്, ഇത് സംഭവങ്ങൾ വേഗത്തിൽ കണ്ടെത്താനും പ്രതികരണ സമയം കൂട്ടാനും സഹായിക്കുന്നു. പ്രധാനമായി, പുതിയ ഹൈ-സ്പീഡ് ദേശീയപാത പദ്ധതികളിൽ ATMS സ്ഥാപിക്കുന്നത് ഇപ്പോൾ ഒരു സ്ഥിര ഘടകമാണ്, കൂടാതെ നിലവിലുള്ള പ്രധാന ഇടനാഴികളിൽ ഒറ്റപ്പെട്ട സംവിധാനമായും ഇത് സ്വീകരിക്കുകയും ചെയ്യുന്നു, ഇത് ഇന്ത്യയുടെ റോഡുകൾ ഇന്റലിജൻസിലേക്ക് മാറുന്നതിന്റെ വ്യക്തമായ സൂചനയാണ്. ബെംഗളൂരു-മൈസൂർ എക്‌സ്പ്രസ് വേ പോലുള്ള ഇടനാഴികളിൽ, 2024 ജൂലൈയിൽ അഡ്വാൻസ്ഡ് ട്രാഫിക് മാനേജ്‌മെന്റ് നടപ്പിലാക്കിയതിന് ശേഷം അപകട മരണനിരക്കിൽ ഗണ്യമായ കുറവുണ്ടായതായി ഡാറ്റ വെളിപ്പെടുത്തി, ഇത് സ്മാർട്ട് എൻഫോഴ്‌സ്‌മെന്റ് ജീവൻ രക്ഷിക്കുന്നുവെന്ന് സൂചിപ്പിക്കുന്നു.

ഗവൺമെന്റ് സ്മാർട്ട് സാങ്കേതികവിദ്യകൾ ഉപയോഗിച്ച് ഹൈവേയുടെ സുതാര്യതയും സുരക്ഷയും വർദ്ധിപ്പിക്കുന്നു. തത്സമയ പദ്ധതി വിശദാംശങ്ങൾക്കായി ക്യുആർ കോഡുകൾ ഉൾക്കൊള്ളുന്ന പ്രോജക്ട് ഇൻഫർമേഷൻ സൈൻ ബോർഡുകൾ , അടിയന്തര ഹെൽപ്പ് ലൈനുകൾ, ആശുപത്രികൾ, പെട്രോൾ പമ്പുകൾ, ഇ-ചാർജിംഗ് സ്റ്റേഷനുകൾ തുടങ്ങിയ സമീപ സൗകര്യങ്ങൾ എന്നിവ വികസിപ്പിച്ചെടുക്കുന്നു. അതേസമയം 3D ലേസർ സംവിധാനങ്ങൾ, 360° ക്യാമറകൾ എന്നിവ ഘടിപ്പിച്ച നെറ്റ്‌വർക്ക് സർവേ വെഹിക്കിൾസ് (NSV) 23 സംസ്ഥാനങ്ങളിലായി വിന്യസിക്കും. റോഡ് തകരാറുകൾ സ്വയമേവ കണ്ടെത്തുന്നതിനും സുഗമവും സുരക്ഷിതവും കൂടുതൽ അറിവുള്ളതുമായ യാത്രാനുഭവങ്ങൾ ഉറപ്പാക്കുന്നതിനും 20,933 കിലോമീറ്റർ ദൂരം സഞ്ചരിക്കും

ഗ്രീൻ മൈൽസ് മുന്നോട്ട്: സുസ്ഥിരമായ അടിസ്ഥാന സൗകര്യങ്ങളോടുള്ള പ്രതിബദ്ധത

ഇന്ത്യയുടെ സുസ്ഥിരമായ അടിസ്ഥാന സൗകര്യങ്ങളോടുള്ള പ്രതിബദ്ധത 2015ലെ ഗ്രീൻ ഹൈവേസ് (പ്ലാന്റേഷൻ, ട്രാൻസ്പ്ലാൻറേഷൻ, ബ്യൂട്ടിഫിക്കേഷൻ ആൻഡ് മെയിന്റനൻസ്) പോളിസിക്ക് കീഴിൽ ആരംഭിച്ച ഗ്രീൻ ഹൈവേസ് മിഷനിലും പ്രതിഫലിക്കുന്നുണ്ട്. മലിനീകരണവും ശബ്ദവും കുറയ്ക്കുക, മണ്ണൊലിപ്പ് തടയുക, തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നിവ ഇതിന്റെ ലക്ഷ്യങ്ങളിൽ ഉൾപ്പെടുന്നു. 2023–24-, നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI) 56 ലക്ഷത്തിലധികം തൈകൾ നട്ടുപിടിപ്പിച്ചു, തുടർന്ന് 2024–25-67.47 ലക്ഷം തൈകളും. ഈ ദൗത്യം ആരംഭിച്ചതുമുതൽ ദേശീയപാതയോരത്ത് നട്ട മൊത്തം മരങ്ങളുടെ എണ്ണം 4.69 കോടിയിലധികം എത്തിയിരിക്കുന്നു. എന്നാൽ ഈ ഹരിത പരിവർത്തനം മരം നടുന്നതിൽ മാത്രം അവസാനിക്കുന്നില്ല.

ദേശീയപാതയോരത്തെ ജലാശയങ്ങൾ പുനരുജ്ജീവിപ്പിക്കുന്നതിലും NHAI ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്. ഭാവിയിലേക്കായി ജലം സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ 2022 ഏപ്രിലിൽ ആരംഭിച്ച മിഷൻ അമൃത് സരോവർ പദ്ധതിക്ക് കീഴിൽ, ഇന്ത്യയിലുടനീളം 467 ജലാശയങ്ങൾ വികസിപ്പിച്ചെടുത്തു. ഈ സംരംഭം പ്രാദേശിക ആവാസവ്യവസ്ഥയെ പുനഃസ്ഥാപിക്കാൻ സഹായിക്കുകയും ഹൈവേ നിർമ്മാണത്തിനായി ഏകദേശം 2.4 കോടി ക്യുബിക് മീറ്റർ മണ്ണ് നൽകുകയും ചെയ്തു. ഇത് ഏകദേശം ₹16,690 കോടി രൂപയുടെ ചെലവ് ലാഭിക്കാൻ കാരണമായി. 2023–24-, ദേശീയപാതകൾ നിർമ്മിക്കുന്നതിനായി 631 ലക്ഷം മെട്രിക് ടണ്ണിലധികം പുനരുപയോഗിച്ച വസ്തുക്കളായ ഫ്ലൈ ആഷ്, പ്ലാസ്റ്റിക് മാലിന്യം, പുനരുപയോഗിച്ച ടാർ എന്നിവ NHAI ഉപയോഗിച്ചു, ഇത് പരിസ്ഥിതി സൗഹൃദവും സുസ്ഥിരവുമായ നിർമ്മാണത്തെ പ്രോത്സാഹിപ്പിക്കുന്നു.

പരമ്പരാഗത ഹൈവേകൾക്കപ്പുറം

ഇന്ത്യയുടെ ഹൈവേകൾ ഗതാഗതത്തിന്റെ എഞ്ചിനുകളിൽ നിന്ന് പരിവർത്തനത്തിന്റെ എഞ്ചിനുകളായി മാറുകയാണ്. നഗരങ്ങളെ ബന്ധിപ്പിക്കാനുള്ള ഒരു ദൗത്യമായി തുടങ്ങിയത്, സ്മാർട്ട്, സുസ്ഥിര, ഡിജിറ്റൽ ശാക്തീകരണമുള്ള അടിസ്ഥാന സൗകര്യങ്ങളുടെ ഒരു വെബ് വഴി സംവിധാനങ്ങളെ ബന്ധിപ്പിക്കുന്ന ഒരു അഭിലാഷകരമായ ശ്രമമായി വളർന്നിരിക്കുന്നു. GIS-അധിഷ്ഠിത ആസൂത്രണം, ഇന്റലിജന്റ് ട്രാഫിക് സംവിധാനങ്ങൾ, ഡിജിറ്റൽ ടോളിംഗ്, പൗരകേന്ദ്രീകൃത ആപ്പുകൾ എന്നിവയുടെ സംയോജനം ഹൈവേ ശൃംഖലയെ തത്സമയം അറിയുകയും പ്രതികരിക്കുകയും പഠിക്കുകയും ചെയ്യുന്ന ഒരു ഘടനയാക്കി മാറ്റി. ഓരോ എക്സ്പ്രസ് വേയും കണക്റ്റിവിറ്റിയുടെ ഒരു ചാനലായും ദേശീയ ഇന്റലിജൻസിന്റെ ഒരു നോഡായും ഇരട്ടിക്കുന്നു, ഇത് ഇന്ത്യയിലെ ചലനാത്മകത വേഗതയേറിയത് മാത്രമല്ല, കൂടുതൽ സുരക്ഷിതവും വൃത്തിയുള്ളതും സുതാര്യവുമാണെന്ന് ഉറപ്പാക്കുന്നു. ഓരോ കിലോമീറ്ററും ഗതാഗതത്തേക്കാൾ കൂടുതൽ വഹിക്കുന്നു, അത് വിശ്വാസം, സാങ്കേതികവിദ്യ, പരിവർത്തനം എന്നിവയാണ്.

അവലംബം

 

Ministry of Road Transport & Highways

https://www.pib.gov.in/PressReleasePage.aspx?PRID=2174761

https://www.pib.gov.in/PressReleasePage.aspx?PRID=2174411

https://www.pib.gov.in/PressReleasePage.aspx?PRID=2159700

https://www.pib.gov.in/PressReleasePage.aspx?PRID=2157694

https://www.pib.gov.in/PressReleasePage.aspx?PRID=2156992

https://www.pib.gov.in/PressReleasePage.aspx?PRID=2139029

https://www.pib.gov.in/PressReleaseIframePage.aspx?PRID=2115576

https://www.pib.gov.in/PressReleasePage.aspx?PRID=2100383

https://www.pib.gov.in/PressReleaseIframePage.aspx?PRID=1945405

https://www.pib.gov.in/PressReleasePage.aspx?PRID=2122700

https://www.pib.gov.in/PressReleseDetailm.aspx?PRID=2091508

https://www.pib.gov.in/PressReleasePage.aspx?PRID=2111288

https://www.pib.gov.in/PressReleasePage.aspx?PRID=2110972

https://www.pib.gov.in/PressReleasePage.aspx?PRID=2081193

https://www.pib.gov.in/PressReleasePage.aspx?PRID=2162163

https://www.pib.gov.in/PressReleasePage.aspx?PRID=2122632

https://www.pib.gov.in/PressReleasePage.aspx?PRID=2178596

https://www.pib.gov.in/PressReleasePage.aspx?PRID=2144860

Press Information Bureau

https://www.pib.gov.in/PressNoteDetails.aspx?NoteId=154624&ModuleId=3

National Payments Corporation of India

https://www.npci.org.in/product/netc/about-netc

Click here for pdf file

***

SK

(Explainer ID: 156881) आगंतुक पटल : 7
Provide suggestions / comments
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Manipuri , Bengali , Assamese , Gujarati , Odia , Telugu , Kannada
Link mygov.in
National Portal Of India
STQC Certificate