Infrastructure
വൈദ്യുതീകരണം 100% എന്ന ദൗത്യം: ഇന്ത്യന്‍ റെയില്‍വേയുടെ ഭാവിയെ ശക്തിപ്പെടുത്തല്‍
Posted On:
06 JAN 2026 11:35AM
പ്രധാന വസ്തുതകള്‍
2025 നവംബറോടെ ഇന്ത്യന്‍ റെയില്‍വേ ശൃംഖലയുടെ ഏകദേശം 99.2% വൈദ്യുതീകരിച്ചു. ഇതോടെ ലോകത്തിലെ ഏറ്റവും വിപുലമായി വൈദ്യുതീകരിച്ച റെയില്‍ സംവിധാനങ്ങളിലൊന്നായി ഇന്ത്യന്‍ റെയില്‍വേ മാറി.
വൈദ്യുതീകരണ വേഗത 2004–2014 ലെ പ്രതിദിനം 1.42 കിലോമീറ്ററില്‍ നിന്ന്, 2019-2025 ല്‍ 15 കിലോമീറ്ററില്‍ കൂടുതലായി ഉയര്‍ന്നു, ഇത് ആധുനികവത്കരണത്തില്‍ വലിയ മുന്നേറ്റം അടയാളപ്പെടുത്തുന്നു.
2025 നവംബറോടെ, ഇന്ത്യന്‍ റെയില്‍വേ അതിന്റെ സൗരോര്‍ജ്ജ ശേഷി 898 മെഗാവാട്ടായി വികസിപ്പിച്ചു. 2014 ലെ 3.68 മെഗാവാട്ടില്‍ നിന്ന്, പുനരുപയോഗ ഊര്‍ജ്ജ ഉപയോഗത്തില്‍ പരിവര്‍ത്തനാത്മക വളര്‍ച്ചയെ ഇത് പ്രദര്‍ശിപ്പിക്കുന്നു.
ട്രാക്കുകളില്‍ നിശബ്ദ വിപ്ലവം:
ഒരുകാലത്ത് ഡീസല്‍ ഉപയോഗിച്ചിരുന്ന ഇന്ത്യയിലെ റെയില്‍വേ സംവിധാനം ഇപ്പോള്‍ അതിവേഗം വൈദ്യുതി ട്രെയിനുകളിലേക്ക് മാറുകയാണ്. ആധുനികവും സുസ്ഥിരവുമായ ഭാവിയിലേക്കുള്ള ഒരു പ്രധാന കുതിച്ചുചാട്ടമാണിത്. 100% വൈദ്യുതീകരണമെന്ന ദൗത്യത്തിന് കീഴില്‍ ശൃംഖലയിലുടനീളം വൈദ്യുത വയറുകള്‍ വ്യാപിക്കുന്നതോടെ, റെയില്‍ സംവിധാനം കൂടുതല്‍ വേഗതയേറിയതും കാര്യക്ഷമവുമായി മാറുകയാണ്. മലിനീകരണം കുറയ്ക്കുന്നതിനുള്ള ഇന്ത്യയുടെ ശക്തമായ പ്രതിജ്ഞാബദ്ധതയെ ഈ പരിവര്‍ത്തനം പ്രതിനിധീകരിക്കുന്നു. ഇത് രാജ്യത്തിന് ശുചിത്വമുള്ള പരിസ്ഥിതിയും മികച്ച ഗതാഗതവും ഉറപ്പാക്കുന്നു. ഇന്ന്, മിക്കവാറും മുഴുവന്‍ റെയില്‍ ശൃംഖലയും വൈദ്യുതി ട്രാക്ഷനിലാണ് പ്രവര്‍ത്തിക്കുന്നത്. സൗരോര്‍ജ്ജം പോലുള്ള പുനരുപയോഗ ഊര്‍ജ്ജവും സ്‌റ്റേഷനുകളിലും റെയില്‍വേ പ്രവര്‍ത്തനങ്ങളിലും സംയോജിപ്പിക്കപ്പെടുന്നു. ലക്ഷ്യം വ്യക്തമാണ്: ഹരിത ട്രെയിനുകള്‍, വിശ്വസനീയമായ ഊര്‍ജസ്രോതസ്സ്, വൃത്തിയുള്ള പരിസ്ഥിതി.
പുരോഗതിയുടെ ഒരു നൂറ്റാണ്ട്: ഇന്ത്യയിലെ റെയില്‍വേ വൈദ്യുതീകരണത്തിന്റെ ഗാഥ
1925 ല്‍ ബോംബെ വിക്ടോറിയ ടെര്‍മിനസിനും കുര്‍ള ഹാര്‍ബറിനും ഇടയില്‍ 1500 വോള്‍ട്ട് ഡിസി സംവിധാനം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന രാജ്യത്തെ ആദ്യ വൈദ്യുത ട്രെയിന്‍ ഓടിയതോടെയാണ് ഇന്ത്യയുടെ റെയില്‍വേ വൈദ്യുതീകരണ യാത്ര ആരംഭിച്ചത്. ഇത് ഒരു ചെറിയ റൂട്ടായിരുന്നു, എന്നാല്‍ ചരിത്രപരമായ കുതിച്ചുചാട്ടമായിരുന്നു: ഊര്‍ജ്ജക്ഷമതയുള്ളതും ഉയര്‍ന്ന ശേഷിയുള്ളതുമായ റെയില്‍ യാത്രാ സംവിധാനത്തിന്റെ ഉദയത്തെ ഇത് പ്രതിനിധീകരിക്കുന്നു. ഇന്ത്യയില്‍ വൈദ്യുത ട്രാക്ഷന്റെ ആദ്യ പ്രായോഗിക ഉപയോഗമായിരുന്നു അത്.
ആദ്യ ദശകങ്ങളിലെ പുരോഗതി വളരെ പരിമിതമായിരുന്നു. ഇന്ത്യ സ്വാതന്ത്ര്യം നേടിയപ്പോഴേക്കും, 388 റൂട്ട് കിലോമീറ്റര്‍ (ആര്‍കെഎം) മാത്രമേ വൈദ്യുതീകരിച്ചിരുന്നുള്ളൂ. കല്‍ക്കരി, ഡീസല്‍ ലോക്കോമോട്ടീവുകള്‍ ട്രാക്കുകളില്‍ ആധിപത്യം തുടര്‍ന്നു. വര്‍ഷങ്ങള്‍ കൊണ്ട് വൈദ്യുതീകരണം ക്രമാനുഗതമായി വികസിച്ചു. എന്നാല്‍ കഴിഞ്ഞ ദശകത്തില്‍ ഇന്ത്യന്‍ റെയില്‍വേ വൃത്തിയുള്ളതും കൂടുതല്‍ കാര്യക്ഷമവുമായ പ്രവര്‍ത്തനങ്ങളിലേക്കുള്ള മുന്നേറ്റം ശക്തമാക്കിയപ്പോള്‍ യഥാര്‍ത്ഥ പരിവര്‍ത്തനമുണ്ടായി.
ഇതിന്റെ സ്വാധീനം ശ്രദ്ധേയമാണ്. 2004 നും 2014 നും ഇടയില്‍ പ്രതിദിനം ഏകദേശം 1.42 കിലോമീറ്ററില്‍ നിന്ന് 2019 നും 2025 നും ഇടയില്‍ പ്രതിദിനം ശരാശരി 15 കിലോമീറ്ററില്‍ കൂടുതലായി വൈദ്യുതീകരണം വര്‍ദ്ധിച്ചു. റെയില്‍വേ ശൃംഖല നവീകരിക്കപ്പെടുന്നതിന്റെ വേഗതയും മാറ്റവും ഇതില്‍ ദര്‍ശിക്കാനാവും. വൈദ്യുതീകരിച്ച ട്രാക്ക് 2000ല്‍ 24% ആയിരുന്നത് 2017ല്‍ 40% ആയി ഉയര്‍ന്നു. ഇത് 2024 അവസാനത്തോടെ 96% കവിഞ്ഞു. ഇന്ന്, ആ നൂറ്റാണ്ട് നീണ്ട യാത്ര അതിന്റെ അന്തിമ ഘട്ടത്തിലേക്ക് അടുക്കുകയാണ്. 2025 നവംബര്‍ വരെ, ഇന്ത്യ 69,427 RKMകള്‍ വൈദ്യുതീകരിച്ചു. ഇത് റെയില്‍വേ ശൃംഖലയുടെ ഏകദേശം 99.2% ഉള്‍ക്കൊള്ളുന്നു.അതില്‍ 46,900 RKMകള്‍ 2014 നും 2025 നും ഇടയില്‍ വൈദ്യുതീകരിച്ചതാണ്.
നൂറു വര്‍ഷങ്ങള്‍ക്ക് മുമ്പ് ബോംബെയിലെ ഒരു ചെറിയ സബര്‍ബന്‍ പ്രദേശത്ത്‌നിന്ന് ആരംഭിച്ചത്, ഇന്ന് ലോകത്തിലെ ഏറ്റവും വിപുലവും ഏതാണ്ട് പൂര്‍ണ്ണമായും വൈദ്യുതീകരിച്ചതുമായ റെയില്‍ സംവിധാനങ്ങളിലൊന്നായി വളര്‍ന്നു. കാര്‍ബണ്‍ ഉദ്‌വമനം കുറയ്ക്കുക, കാര്യക്ഷമത വര്‍ദ്ധിപ്പിക്കുക, രാജ്യത്തിന് കൂടുതല്‍ ഹരിതാഭവും വേഗതയേറിയതുമായ ഭാവി പ്രദാനം ചെയ്യുക എന്നീ ദൗത്യങ്ങളുടെ കാതലായി വൈദ്യുതീകരണം ഇപ്പോള്‍ നിലകൊള്ളുന്നു.
തല്‍സ്ഥിതി: വയറിംഗ് അവസാന മൈലുകളില്‍
ഇന്ത്യയിലെ 70,001 ആര്‍കെഎം ബ്രോഡ് ഗേജ് ശൃംഖലയുടെ 99.2% ഇതിനകം വൈദ്യുതീകരിച്ചു. അതായത് ഇന്ത്യന്‍ റെയില്‍വേ സമ്പൂര്‍ണ്ണ വൈദ്യുതീകരണത്തിന്റെ പടിവാതില്‍ക്കലെത്തി നില്‍ക്കുന്നു. ഇത് സുസ്ഥിരവും കാര്യക്ഷമവും ഭാവി സജ്ജവുമായ റെയില്‍ ഗതാഗതത്തിലെ ഒരു പരിവര്‍ത്തന നേട്ടത്തെ അടയാളപ്പെടുത്തുന്നു. സംസ്ഥാന അടിസ്ഥാനത്തിലുള്ള വിശദാംശങ്ങള്‍ ഇപ്രകാരമാണ്.
സംസ്ഥാനങ്ങളിലുടനീളം റെയില്‍വേ വൈദ്യുതീകരണം
25 സംസ്ഥാനങ്ങളും/കേന്ദ്രഭരണ പ്രദേശങ്ങളും 100% വൈദ്യുതീകരിച്ചിരിക്കുന്നു, ഇവിടെ ബിജി റൂട്ട് കിലോമീറ്ററുകള്‍ വൈദ്യുതീകരണത്തിന് ശേഷിക്കുന്നില്ല.
വൈദ്യുതീകരണത്തിനായി 5 സംസ്ഥാനങ്ങളില്‍ മാത്രമേ ഭാഗങ്ങള്‍ അവശേഷിക്കുന്നുള്ളൂ. ഇവയെല്ലാം ചേര്‍ന്ന് 574 ആര്‍കെഎം അല്ലെങ്കില്‍ മൊത്തം ബ്രോഡ് ഗേജ് ശൃംഖലയുടെ 0.8% മാത്രമാണ്.
വൈദ്യുതീകരണ പ്രവര്‍ത്തനങ്ങള്‍ അവശേഷിക്കുന്ന സംസ്ഥാനങ്ങള്‍
എന്തുകൊണ്ട് വൈദ്യുതീകരണം പ്രധാനമാണ്?
റെയില്‍വേ വൈദ്യുതീകരണം ഇന്ത്യയുടെ സുസ്ഥിര ഗതാഗത, സാമ്പത്തിക വളര്‍ച്ചാ തന്ത്രത്തിന്റെ ഒരു നാഴികക്കല്ലായി നിലകൊള്ളുന്നു. പ്രതികൂലമായ പാരിസ്ഥിതിക ആഘാതം കുറയ്ക്കുന്നതിനു പുറമേ, അത് ഊര്‍ജ്ജ സുരക്ഷ ശക്തിപ്പെടുത്തുന്നു. പ്രവര്‍ത്തന കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നു, പ്രദേശങ്ങളിലുടനീളം സമഗ്ര വികസനം പ്രോത്സാഹിപ്പിക്കുന്നു. വേഗതയേറിയതും കാര്യക്ഷമവുമായ ട്രെയിന്‍ ഗതാഗതം മുതല്‍ റെയില്‍വേ ഇടനാഴികളില്‍ വ്യാവസായിക, ഗ്രാമീണ വളര്‍ച്ചയെ ഉത്തേജിപ്പിക്കുന്നതുവരെ വൈദ്യുതീകരണത്തിന്റെ ഗുണങ്ങള്‍ നീളുന്നു. ഇത് ദേശീയ പുരോഗതിക്ക് ശക്തമായ ഒരു ചാലകമായി മാറുന്നു.
ആഗോള മാനദണ്ഡം: ഇന്ത്യയുടെ കാഴ്ചപ്പാടില്‍
99.2% റെയില്‍വേ വൈദ്യുതീകരണം കൈവരിക്കുന്നതിലൂടെ, ഇന്ത്യന്‍ റെയില്‍വേ ലോകത്തിലെ മുന്‍നിര റെയില്‍ ശൃംഖലകളില്‍ ഒന്നായി മാറി. പ്രധാന അന്താരാഷ്ട്ര റെയില്‍വേ സംവിധാനങ്ങളുമായുള്ള താരതമ്യം ആഗോളതലത്തില്‍ വൈദ്യുതീകരണ നിലവാരം എങ്ങനെ വ്യത്യാസപ്പെടുന്നുവെന്ന് എടുത്തുകാണിക്കുകയും ഇന്ത്യയുടെ പുരോഗതിയുടെ വിപുലതയും പ്രാധാന്യവും എടുത്തു കാണിക്കുകയും ചെയ്യുന്നു. 2025 ജൂണിലെ ഇന്റര്‍നാഷണല്‍ യൂണിയന്‍ ഓഫ് റെയില്‍വേസ് (യുഐസി) റിപ്പോര്‍ട്ട് അനുസരിച്ച്, പ്രമുഖ രാജ്യങ്ങളിലെ റെയില്‍വേ വൈദ്യുതീകരണത്തിന്റെ വ്യാപ്തി ചുവടെ ചേര്‍ക്കുന്നു:
ഈ ആഗോള താരതമ്യം വികസിത റെയില്‍വേ സംവിധാനങ്ങളുള്ള രാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യയുടെ സ്ഥാനം അടയാളപ്പെടുത്തുകയും കാര്യക്ഷമത, സുസ്ഥിരത, അന്താരാഷ്ട്ര മത്സരശേഷി എന്നിവ കൈവരിക്കുന്നതില്‍ വൈദ്യുതീകരണത്തിന്റെ തന്ത്രപരമായ പ്രാധാന്യം ശക്തിപ്പെടുത്തുകയും ചെയ്യുന്നു.
സൗരോര്‍ജ്ജത്തില്‍ റെയില്‍വേ: ഭാവിയെ പ്രകാശപൂരിതമാക്കുന്നു

സുസ്ഥിരവും കാര്യക്ഷമവുമായ ഗതാഗതത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായി, ഇന്ത്യന്‍ റെയില്‍വേ വൈദ്യുത ട്രാക്ഷന് കൂടുതല്‍ മുന്‍ഗണന നല്‍കുന്നു. കാരണം അത് പരിസ്ഥിതി സൗഹൃദപരവും ഡീസല്‍ സംവിധാനത്തെക്കാള്‍ 70% കൂടുതല്‍ ലാഭകരവുമാണ്. ഇന്ത്യന്‍ റെയില്‍വേയുടെ 100% വൈദ്യുതീകരണ ദൗത്യവുമായി ബന്ധപ്പെട്ട്, രണ്ട് പ്രധാന ഗുണപരമായ വികസനങ്ങള്‍ വേറിട്ടുനില്‍ക്കുന്നു:
പൊതുജനങ്ങള്‍ക്ക് പരിസ്ഥിതി സൗഹൃദപരവും ശുചിത്വമുള്ളതുമായ ഗതാഗത മാര്‍ഗ്ഗം ഉറപ്പാക്കിക്കൊണ്ട് മുഴുവന്‍ ബ്രോഡ് ഗേജ് ശൃംഖലയും ഈ ദൗത്യത്തിന്റെ ഭാഗമായി വൈദ്യുതീകരിക്കാനുള്ള പ്രതിജ്ഞാബദ്ധത.
റെയില്‍വേ ട്രാക്കുകളില്‍ ലഭ്യമായ വിശാലമായ ഭൂമി ഉപയോഗപ്പെടുത്തി പുനരുപയോഗ ഊര്‍ജ്ജം, പ്രത്യേകിച്ച് സൗരോര്‍ജ്ജം ഉപയോഗപ്പെടുത്താനുള്ള തന്ത്രപരമായ തീരുമാനം.
|
State
|
Total BG RKM
|
Electrified BG RKM
|
% Electrified
|
Balance RKM
|
|
Rajasthan
|
6,514
|
6,421
|
99%
|
93
|
|
Tamil Nadu
|
3,920
|
3,803
|
97%
|
117
|
|
Karnataka
|
3,742
|
3,591
|
96%
|
151
|
|
Assam
|
2,578
|
2,381
|
92%
|
197
|
|
Goa
|
187
|
171
|
91%
|
16
|
സൗരോര്‍ജ്ജ ശേഷിയുടെ പ്രധാന വിനിയോഗം

പുനരുപയോഗ ഊര്‍ജ്ജത്തിലേക്കുള്ള ഇന്ത്യന്‍ റെയില്‍വേയുടെ മാറ്റം കൂടുതല്‍ ഹരിതവും സുസ്ഥിരവുമായ ഒരു ഗതാഗത സംവിധാനം രൂപപ്പെടുത്തുന്നതില്‍ നിര്‍ണായകമായ ഒരു ചുവടുവയ്പ്പാണ്. ശൃംഖലയിലുടനീളം സൗരോര്‍ജ്ജം പ്രയോജനപ്പെടുത്തുന്നതിന്റെ വ്യാപ്തിയും വേഗതയും ഈ പ്രതിജ്ഞാബദ്ധതയ്ക്ക് അടിവരയിടുന്നു.
അഭൂതപൂര്‍വമായ ശേഷി വളര്‍ച്ച: 2025 നവംബര്‍ വരെ, ഇന്ത്യന്‍ റെയില്‍വേ 898 മെഗാ വാട്ട് (മെഗാവാട്ട്) സൗരോര്‍ജ്ജം കമ്മീഷന്‍ ചെയ്തു. 2014 ല്‍ വെറും 3.68 മെഗാവാട്ട് ആയിരുന്ന സൗരോര്‍ജ്ജ ശേഷിയില്‍ നിന്ന് ശ്രദ്ധേയമായ കുതിച്ചുചാട്ടത്തെ ഇത് സൂചിപ്പിക്കുന്നു. സൗരോര്‍ജ്ജ ശേഷിയില്‍ ഏകദേശം 244 മടങ്ങ് വര്‍ദ്ധനയാണിത്.
രാജ്യവ്യാപകമായ ശുദ്ധ ഊര്‍ജകാല്‍പ്പാട്: സൗരോര്‍ജ്ജസംവിധാനം ഇപ്പോള്‍ 2,626 റെയില്‍വേ സ്‌റ്റേഷനുകളില്‍ സ്ഥാപിച്ചിട്ടുണ്ട്. ഭൂമിശാസ്ത്രപരവും പ്രവര്‍ത്തനപരവുമായി വൈവിധ്യമാര്‍ന്ന മേഖലകളിലായി ശുദ്ധമായ ഊര്‍ജ പ്രതിവിധികള്‍ വ്യാപകമായി സ്വീകരിക്കുന്നതിനെ ഇത് എടുത്തു കാണിക്കുന്നു.
റെയില്‍വേ വൈദ്യുതീകരണത്തെ സൗരോര്‍ജ്ജം പിന്തുണയ്ക്കുന്നതെങ്ങനെ?
|
Country
|
Railway Electrification (%)
|
|
Switzerland
|
100%
|
|
China
|
82%
|
|
Spain
|
67%
|
|
Japan
|
64%
|
|
France
|
60%
|
|
Russia
|
52%
|
|
United Kingdom
|
39%
|
വൈദ്യുതീകരണ ലക്ഷ്യത്തിലേക്ക് സൗരോര്‍ജ്ജം വിവിധ തരത്തില്‍ സംഭാവന ചെയ്യുന്നു:
ഇലക്ട്രിക് ട്രെയിന്‍ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്നു: കമ്മീഷന്‍ ചെയ്ത മൊത്തം 898 മെഗാവാട്ട് സൗരോര്‍ജ്ജ ശേഷിയില്‍, 629 മെഗാവാട്ട് (ഏകദേശം 70%) ട്രാക്ഷന്‍ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നു. അതായത് ഉത്പാദിപ്പിക്കുന്ന സൗരോര്‍ജ്ജം വൈദ്യുത ട്രെയിന്‍ പ്രവര്‍ത്തനങ്ങളുടെ ആവശ്യകതകള്‍ക്ക് നേരിട്ട് സംഭാവന നല്‍കുന്നു. ഇത് ട്രാക്ഷനായി പരമ്പരാഗത ഗ്രിഡ് വൈദ്യുതിയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നു.
ട്രാക്ഷന്‍ ഇതര ഊര്‍ജ്ജ ആവശ്യങ്ങള്‍ നിറവേറ്റല്‍: ശേഷിക്കുന്ന 269 മെഗാവാട്ട് സൗരോര്‍ജ്ജ ശേഷി സ്‌റ്റേഷനിലെ പ്രകാശ സംവിധാനങ്ങള്‍ , സര്‍വീസ് കെട്ടിടങ്ങള്‍, വര്‍ക്ക്‌ഷോപ്പുകള്‍, റെയില്‍വേ ക്വാര്‍ട്ടേഴ്‌സ് എന്നിവിടങ്ങളിലെ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നു. ഈ ഊര്‍ജ്ജ ആവശ്യങ്ങള്‍ സൗരോര്‍ജ്ജത്തിലൂടെ നിറവേറ്റുന്നതിലൂടെ, ഇന്ത്യന്‍ റെയില്‍വേ പരമ്പരാഗത ഊര്‍ജ്ജ ഉപയോഗവും വൈദ്യുതി ചെലവുകളും ശുദ്ധവും സുസ്ഥിരവുമായ രീതിയില്‍ കുറയ്ക്കുകയും റെയില്‍ ശൃംഖലയിലുടനീളം ഊര്‍ജ്ജ സുരക്ഷയും പ്രവര്‍ത്തന കാര്യക്ഷമതയും മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
വൈദ്യുതീകരണ ഭാവിയുടെ എഞ്ചിനീയറിംഗ്

റെയില്‍വേ വൈദ്യുതീകരണ പദ്ധതികളില്‍ കാര്യക്ഷമത, സുരക്ഷ, വേഗത എന്നിവ മെച്ചപ്പെടുത്തുന്നതിനായി ഇന്ത്യന്‍ റെയില്‍വേ ആധുനിക സാങ്കേതികവിദ്യകളും നൂതന നിര്‍മ്മാണ രീതികളും കൂടുതലായി സ്വീകരിക്കുന്നു. മനുഷ്യ ആശ്രിതത്വം കുറയ്ക്കുകയും യന്ത്രവല്‍ക്കരണം സ്വീകരിക്കുകയും ചെയ്തുകൊണ്ട്, പദ്ധതി നിര്‍വ്വഹണം വേഗതയേറിയതും കൂടുതല്‍ വിശ്വസനീയവും ഗുണനിലവാരമുള്ളതുമായി മാറ്റിയിരിക്കുന്നു.
സിലിന്‍ഡ്രിക്കല്‍ യന്ത്രവല്‍കൃത അടിത്തറ പാകല്‍
പരമ്പരാഗത ഓവര്‍ഹെഡ് വൈദ്യുതീകരണ (OHE) അടിത്തറകള്‍ കുഴിക്കുന്നതിനായി തീവ്രമായ മാനുഷിക അധ്വാനം ആവശ്യമായി വരികയും പദ്ധതി പുരോഗതി മന്ദഗതിയിലാവുകയും ചെയ്തു. യന്ത്രവല്‍കൃത ഓഗറിംഗിലൂടെ സ്ഥാപിച്ച സിലിണ്ടര്‍ ഫൗണ്ടേഷനുകള്‍ സ്വീകരിക്കുന്നത് പ്രക്രിയയെ സുഗമമാക്കി. ഇത് തൊഴില്‍ പരിശ്രമം കുറയ്ക്കുകയും സമയം ഗണ്യമായി ലാഭിക്കുകയും ചെയ്തു.
അത്യാധുനിക ഓട്ടോമാറ്റിക് വയറിംഗ് ട്രെയിന്‍

കൃത്യമായ ടെന്‍ഷന്‍ നിയന്ത്രണത്തോടെ കാറ്റനറി, കോണ്‍ടാക്റ്റ് വയറുകള്‍ ഒരേസമയം സ്ഥാപിക്കാന്‍ ഓട്ടോമാറ്റിക് വയറിംഗ് ട്രെയിന്‍ പ്രാപ്തമാക്കുന്നു. ഈ നൂതന സംവിധാനം വയറിംഗ് പ്രക്രിയ വേഗത്തിലാക്കുകയും വൈദ്യുതീകരണ ജോലികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നത് ഉറപ്പാക്കുകയും ചെയ്യുന്നു.

ആധുനികവത്കരണത്തേക്കാളുപരിയായി ഇത് ഒരു പ്രസ്ഥാനമായി മാറി
വൈദ്യുതീകരണം ഇന്ത്യന്‍ റെയില്‍വേയുടെ ഊര്‍ജ്ജ ഭൂമികയെ പുനര്‍നിര്‍മ്മിക്കുന്നു. പഴയ സംവിധാനത്തെ സമകാലിക ഊര്‍ജ്ജകേന്ദ്രമാക്കി മാറ്റുന്നു. ഒരുകാലത്ത് ഡീസല്‍ കൊണ്ട് പ്രവര്‍ത്തിക്കുന്ന ഭീമന്‍ എന്ന നിലയില്‍ നിന്ന്, കുറഞ്ഞ ശബ്ദവും, കുറഞ്ഞ ചെലവും, കുറഞ്ഞ കാര്‍ബണ്‍ ബഹിര്‍ഗമനവും വഴി ദശലക്ഷക്കണക്കിന് പേരെ കൊണ്ടുപോകാന്‍ കഴിയുന്ന, സുഗമവും വൈദ്യുതീകരിച്ചതുമായ ഒരു ശൃംഖലയായി അതിവേഗം പരിണമിച്ചുകൊണ്ടിരിക്കുന്നു. ഇത് ആധുനികവത്കരണം മാത്രമല്ല, പുരോഗതിയുടെ ആക്കവും കൂട്ടുന്നു. ഇന്ത്യയിലെ റെയില്‍വേ വൈദ്യുതീകരണം ഇനി കേവലം സാങ്കേതിക നവീകരണമല്ല; അടിസ്ഥാന സൗകര്യങ്ങള്‍ അഭിലാഷങ്ങളെ നിറവേറ്റുന്ന ഒരു ദേശീയ ഗാഥയാണിത്.പുതുതായി വൈദ്യുതീകരിക്കുന്ന ഓരോ റൂട്ടും വേഗതയേറിയതും, പരിസ്ഥിതി സൗഹൃദപരവും, കൂടുതല്‍ ബന്ധിപ്പിച്ചതുമായ യാത്രകളുടെ വാഗ്ദാനമായി മാറുന്നു.
റഫറന്‍സുകള്‍
Mission 100% Electrification: Powering the Future of Indian Railways
***
(Explainer ID: 156853)
आगंतुक पटल : 7
Provide suggestions / comments