Social Welfare

ഇന്ത്യയുടെ പരമ്പരാഗത വൈദ്യശാസ്ത്ര സമ്പ്രദായങ്ങൾ

ഗുണനിലവാരം, പ്രാപ്യത, ആഗോള വിശ്വാസം എന്നിവ കെട്ടിപ്പടുക്കുന്നു

Posted On: 16 DEC 2025 12:46PM

 

പ്രധാന വസ്തുതകൾ

  • 2025 ഡിസംബർ 17 മുതൽ 19 വരെ ന്യൂഡൽഹിയിൽ വെച്ച് നടക്കുന്ന രണ്ടാമത് ലോകാരോഗ്യ സംഘടനയുടെ (WHO) പരമ്പരാഗത വൈദ്യശാസ്ത്ര ഉച്ചകോടിക്ക് ഇന്ത്യ ആതിഥേയത്വം വഹിക്കും.
  • "മനുഷ്യർക്കും ഭൂമിക്കുമായി സന്തുലിതാവസ്ഥ പുനഃസ്ഥാപിക്കൽ: ക്ഷേമത്തിനായുള്ള ശാസ്ത്രവും പ്രയോഗവും" എന്നതാണ് ഉച്ചകോടിയുടെ പ്രമേയം.
  • WHO ട്രഡീഷണൽ മെഡിസിൻ ഗ്ലോബൽ ലൈബ്രറിയുടെ (TMGL) ഉദ്ഘാടനവും ഉച്ചകോടിയിൽ നടക്കും. പരമ്പരാഗത, പൂരക, സംയോജിത വൈദ്യശാസ്ത്രം എന്നിവയെക്കുറിച്ച് 1.5 ദശലക്ഷത്തിലധികം രേഖകളുള്ള ലോകത്തിലെ ഏറ്റവും സമഗ്രമായ ഡിജിറ്റൽ ശേഖരമാണിത്.
  • ഇന്ത്യയിൽ 3,844 ആയുഷ് ആശുപത്രികളും 36,848 ഡിസ്പെൻസറികളും 886 ബിരുദ കോളേജുകളും 251 ബിരുദാനന്തര ബിരുദ കോളേജുകളും 7.5 ലക്ഷത്തിലധികം രജിസ്റ്റർ ചെയ്ത ചികിത്സാവിദഗ്ധരുമുണ്ട്.

 

പരമ്പരാഗത വൈദ്യശാസ്ത്രം: പാരമ്പര്യവും സമകാലിക പ്രസക്തിയും

ലോകത്തിലെ ഏറ്റവും പഴക്കമേറിയ സമഗ്രമായ ചികിത്സാ പാരമ്പര്യങ്ങളിലൊന്നാണ് പരമ്പരാഗത വൈദ്യശാസ്ത്രം. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, 194 അംഗരാജ്യങ്ങളിൽ 170 രാജ്യങ്ങളിലും പരമ്പരാഗത, പൂരക, സംയോജിത വൈദ്യശാസ്ത്രം ഉപയോഗത്തിലുണ്ട്. ഇന്ത്യ, ചൈന, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിൽ വളരെക്കാലമായി പരമ്പരാഗത വൈദ്യശാസ്ത്ര സമ്പ്രദായങ്ങൾ നിലനിലക്കുമ്പോൾ, മറ്റു പല രാജ്യങ്ങൾക്കുമൊപ്പം ആഫ്രിക്കയിലും അമേരിക്കയിലുമെല്ലാം അവ വ്യാപകമാവുകയും ഈ സമ്പ്രദായങ്ങളെ അംഗീകരിക്കുകയും ആരോഗ്യ സംവിധാനങ്ങളിലേക്ക് സംയോജിപ്പിക്കുകയും ചെയ്യുന്നു.

A blue squares with black textAI-generated content may be incorrect.

ഇന്ത്യയിൽ, ആയുർവേദം, സിദ്ധ, യുനാനി തുടങ്ങിയ പരമ്പരാഗത വൈദ്യ സമ്പ്രദായങ്ങൾക്ക് സാംസ്കാരികവും ആരോഗ്യപരവും സാമ്പത്തികപരവുമായ വലിയ പ്രാധാന്യമുണ്ട്, അവ വർഷങ്ങളായി ദൈനംദിന ജീവിതത്തിൽ ആഴത്തിൽ വേരൂന്നിയവയാണ്. അവ സമഗ്രവും പ്രതിരോധപരവും വ്യക്തി കേന്ദ്രീകൃതവുമായ സമീപനങ്ങൾ ക്ഷേമത്തിനായി വാഗ്ദാനം ചെയ്യുന്നു. ആയുഷ് മന്ത്രാലയത്തിന് കീഴിൽ, ആയുർവേദം, യോഗ- പ്രകൃതിചികിത്സ, യുനാനി, സിദ്ധ, സോവ-റിഗ്പ, ഹോമിയോപ്പതി എന്നീ സമ്പ്രദായങ്ങൾ ഇന്ത്യയുടെ പൊതുജനാരോഗ്യ ചട്ടക്കൂടിനുള്ളിൽ ഔപചാരികമായി അംഗീകരിക്കപ്പെടുകയും ദേശീയ സ്ഥാപനങ്ങൾ, സേവന ശൃംഖലകൾ, സാമൂഹിക പാരമ്പര്യങ്ങൾ എന്നിവയിലൂടെ ഇപ്പോഴും വ്യാപകമായി പ്രയോഗിക്കുകയും ചെയ്യുന്നു.

WHO ആഗോള പരമ്പരാഗത വൈദ്യശാസ്ത്ര ഉച്ചകോടി

ലോകാരോഗ്യ സംഘടന (WHO) പരമ്പരാഗത, പൂരക, സംയോജിത വൈദ്യശാസ്ത്രത്തെ അതിൻ്റെ സാംസ്കാരിക പ്രസക്തി, ലഭ്യത, വ്യക്തിഗത സ്വഭാവം എന്നിവയാൽ പ്രാഥമിക ആരോഗ്യ സംരക്ഷണത്തിൻ്റെ ഒരു പ്രധാന ഉറവിടമായി അംഗീകരിക്കുന്നു. ശാസ്ത്രീയമായി സാധൂകരിക്കപ്പെട്ട പരമ്പരാഗത രീതികളിലുള്ള വർധിച്ചുവരുന്ന താൽപ്പര്യത്തോടെ, WHO-യും പ്രാദേശിക ആരോഗ്യ സ്ഥാപനങ്ങളും ആരോഗ്യ സമത്വത്തിന് സംഭാവന നൽകുന്നവയായി ഈ സമ്പ്രദായങ്ങളെ കാണുന്നു - പ്രത്യേകിച്ച് താങ്ങാനാവുന്ന വിലയും സാംസ്കാരിക പരിചയവും ആരോഗ്യ സംരക്ഷണ തിരഞ്ഞെടുപ്പുകളെ രൂപപ്പെടുത്തുന്ന സാഹചര്യങ്ങളിൽ.

പരമ്പരാഗത, പൂരക, സംയോജിത വൈദ്യശാസ്ത്രം (TCIM) ആഗോള ആരോഗ്യ സംവിധാനങ്ങളിലേക്ക് തെളിവുകൾ അടിസ്ഥാനമാക്കി സംയോജിപ്പിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനാണ് ലോകാരോഗ്യ സംഘടന (WHO) പരമ്പരാഗത വൈദ്യശാസ്ത്ര ആഗോള ഉച്ചകോടികൾ സംഘടിപ്പിക്കുന്നത്. TCIM ഗവേഷണം, സുരക്ഷ, ഗുണനിലവാര നിയന്ത്രണം, ജൈവവൈവിധ്യ സംരക്ഷണം എന്നിവ സംബന്ധിച്ച് രാഷ്ട്രീയ പ്രതിബദ്ധത വളർത്തുന്നതിനും മികച്ച സമ്പ്രദായങ്ങൾ പങ്കുവെക്കുന്നതിനുമായി നേതാക്കൾ, ശാസ്ത്രജ്ഞർ, ചികിത്സാ വിദ​ഗ്ധർ, കമ്മ്യൂണിറ്റികൾ എന്നിവരെ ഈ ഉച്ചകോടികൾ ഒരുമിച്ച് കൊണ്ടുവരുന്നു.

ലക്ഷ്യങ്ങളിൽ ഇവ ഉൾപ്പെടുന്നു:

  • ഗവേഷണം, നവീകരണം, സാംസ്കാരികമായി അനുയോജ്യമായ പഠനങ്ങൾ എന്നിവയിലൂടെ തെളിവുകളുടെ അടിത്തറ ശക്തിപ്പെടുത്തുക.
  • കർശനമായ നിയന്ത്രണ സംവിധാനങ്ങൾ, മാനദണ്ഡങ്ങൾ, പരിശീലനം, ചികിത്സാ വിദ​ഗ്ധർക്കും ഉൽപ്പന്നങ്ങൾക്കുമുള്ള നൈതിക സമ്പ്രദായങ്ങൾ എന്നിവ വഴി സുരക്ഷിതവും ഗുണമേന്മയുള്ളതുമായ TCIM ൻ്റെ വ്യവസ്ഥകളെ പിന്തുണയ്ക്കുക.
  • TCIM നെ ദേശീയ ആരോഗ്യ സംവിധാനങ്ങളിൽ, പ്രത്യേകിച്ച് പ്രാഥമിക പരിചരണത്തിൽ, വ്യക്തി കേന്ദ്രീകൃത പരിചരണത്തിനായി സ്റ്റാൻഡേർഡ് ഡോക്യുമെന്റേഷനും മോഡലുകളും ഉപയോഗിച്ച് സംയോജിപ്പിക്കുക.
  • ഏകോപിപ്പിച്ച ശ്രമങ്ങളിലൂടെ വിവിധ മേഖലകളിലെ പങ്കാളിത്തം  പ്രോത്സാഹിപ്പിക്കുക, പരമ്പരാഗത അറിവ് സംരക്ഷിക്കുക, ജൈവവൈവിധ്യ സംരക്ഷണം ഉറപ്പാക്കുക, തദ്ദേശീയ അവകാശങ്ങളെ മാനിക്കുക.

പരമ്പരാഗത വൈദ്യശാസ്ത്രത്തിലെ ഇന്ത്യയുടെ ദീർഘകാല വൈദഗ്ധ്യവും സ്ഥാപനപരമായ ശേഷിയും ഈ ആഗോള ചർച്ചകളുടെ മുൻപന്തിയിൽ രാജ്യത്തെ എത്തിക്കുന്നു. ആദ്യ ഉച്ചകോടി 2023-ൽ ഗുജറാത്തിലാണ് നടന്നത്, അതിൽ ആഗോള ഗവേഷണ അജണ്ടകൾക്കായുള്ള രീതിശാസ്ത്രങ്ങൾ പരിശോധിച്ചു. WHO അതിന്റെ WHO ട്രഡീഷണൽ മെഡിസിൻ സ്ട്രാറ്റജി 2025-2034 പുറത്തിറക്കുകയും ചെയ്തു. രണ്ടാമത്തെ ഉച്ചകോടി 2025 ഡിസംബർ 17-19 തീയതികളിൽ ന്യൂഡൽഹിയിൽ നടക്കും. പരമ്പരാഗത വൈദ്യശാസ്ത്രത്തോടുള്ള തെളിവുകൾ അടിസ്ഥാനമാക്കിയുള്ള, വ്യവസ്ഥാപിതമായ സമീപനം അവതരിപ്പിക്കാനും ശാസ്ത്രം, ഗുണമേന്മ, തുല്യമായ പ്രവേശനം എന്നിവയിൽ ആഗോള സഹകരണം വർദ്ധിപ്പിക്കാനും ഈ ഉച്ചകോടി ഇന്ത്യക്ക് ഒരു വേദി ഒരുക്കും.

ആയുഷിന് കീഴിലുള്ള സ്ഥാപനപരവും നയപരവുമായ ആവാസവ്യവസ്ഥ

ആയുഷ് മന്ത്രാലയം ഒരു സമഗ്രമായ സ്ഥാപനപരമായ ചട്ടക്കൂടിലൂടെ ഇന്ത്യയുടെ പരമ്പരാഗത വൈദ്യശാസ്ത്ര മേഖലയ്ക്ക് അടിത്തറ നൽകുന്നു. വിദ്യാഭ്യാസം, ഗവേഷണം, മരുന്നുകളുടെ ഗുണനിലവാരം, ആയുഷ് സേവനങ്ങളിലെ സേവന വിതരണം എന്നിവ ഇത് നിയന്ത്രിക്കുന്നു. ഇതിൻ്റെ നയരൂപകൽപ്പന ശാസ്ത്രീയ മാനദണ്ഡങ്ങൾ, സമ്പ്രദായം ശക്തിപ്പെടുത്തൽ, ദേശീയ ആരോഗ്യ സംരക്ഷണ വിതരണത്തിലേക്ക് ആയുഷിൻ്റെ സംയോജനം എന്നിവയ്ക്ക് ഊന്നൽ നൽകുന്നു.

പൊതുജനാരോഗ്യ അടിസ്ഥാന സൗകര്യങ്ങളിലേക്ക് ആയുഷിൻ്റെ സംയോജനം

പൗരന്മാർക്ക് അലോപ്പതി സേവനങ്ങൾ ലഭിക്കുന്ന അതേ കേന്ദ്രങ്ങളിൽ നിന്ന് തന്നെ ആയുഷ് പരിചരണം ലഭ്യമാകുന്നുവെന്ന് ഉറപ്പാക്കാൻ, പൊതുജനാരോഗ്യ സൗകര്യങ്ങളിലേക്ക് ആയുഷ് സേവനങ്ങൾ സംയോജിപ്പിക്കുന്നത് ഒരു പ്രധാന നയമാണ്.

  • ദേശീയ ആയുഷ് മിഷന് കീഴിൽ, പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ (PHC), കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററുകൾ (CHC), ജില്ലാ ആശുപത്രികൾ (DH) എന്നിവിടങ്ങളിൽ ആയുഷ് സേവനങ്ങൾ ഇപ്പോൾ ഒരുമിച്ച് സംയോജിപ്പിച്ചിരിക്കുന്നു.
  • പ്രധാന ​ഗവൺമെന്റ് ആശുപത്രികളും സംയോജിത ആയുഷ് വകുപ്പുകൾ സ്ഥാപിച്ചിട്ടുണ്ട്, ഇത് സംയോജിത വൈദ്യശാസ്ത്രത്തെ സ്ഥാപനവൽക്കരിക്കുന്നതിലേക്കുള്ള മാറ്റത്തെ സൂചിപ്പിക്കുന്നു.

സൂചകം

എണ്ണം (2024 ലെ കണക്കനുസരിച്ച്)

ആയുഷ് ആശുപത്രികൾ

3,844

ആയുഷ് ഡിസ്പെൻസറികൾ

36,848

രജിസ്റ്റർ ചെയ്ത ആയുഷ് പ്രാക്ടീഷണർമാർ

7,55,780+

ആയുഷ് ബിരുദ കോളേജുകൾ

886

ആയുഷ് ബിരുദാനന്തര ബിരുദ കോളേജുകൾ

251

പ്രതിവർഷ പ്രവേശനം – ബിരുദം

59,643 സീറ്റുകൾ

പ്രതിവർഷ പ്രവേശനം – ബിരുദാനന്തര ബിരുദം

7,450 സീറ്റുകൾ

NAM ന് കീഴിലുള്ള സഹ-സ്ഥാപനങ്ങൾ – PHC-കൾ

2,375

NAM ന് കീഴിലുള്ള സഹ-സ്ഥാപനങ്ങൾ – CHC-കൾ

713

ജില്ലാ ആശുപത്രികൾ

306

 

നിയന്ത്രണം, ഗവേഷണം, ഗുണനിലവാര മാനദണ്ഡങ്ങൾ

ഫാർമക്കോവിജിലൻസ്, ഗവേഷണം, മരുന്നുകളുടെ നിലവാരം, എല്ലാ സമ്പ്രദായങ്ങളിലുമുള്ള വിദ്യാഭ്യാസം എന്നിവ ശക്തിപ്പെടുത്തുന്നതിൽ ആയുഷിൻ്റെ റെ​ഗുലേറ്ററി ആവാസവ്യവസ്ഥ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

  • ആയുഷിന് കീഴിലുള്ള ഗവേഷണ കൗൺസിലുകൾ ക്ലിനിക്കൽ, നിരീക്ഷണ പഠനങ്ങൾ നടത്തുന്നു, ഫാർമക്കോപിയൽ മാനദണ്ഡങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നു, പൊതുജനാരോഗ്യ ഗവേഷണത്തെ പിന്തുണയ്ക്കുന്നു.
  • തെളിവുകൾ അടിസ്ഥാനമാക്കിയുള്ള പരിശീലനം, മരുന്നുകളുടെ ഗുണനിലവാര ഉറപ്പ്, സുരക്ഷാ പ്രോട്ടോക്കോളുകൾ, ദേശീയ ആരോഗ്യ സംവിധാനവുമായുള്ള ശാസ്ത്രീയമായ സംയോജനം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
  • ദേശീയ ആയുഷ് മിഷന് കീഴിൽ, ആശുപത്രികളും ഡിസ്പെൻസറികളും നവീകരിക്കുകയും അവശ്യ മരുന്നുകൾ വർഷം തോറും വിതരണം ചെയ്യുകയും ആയുഷ് വിദ്യാഭ്യാസ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനും ഗുണനിലവാര നിയന്ത്രണത്തിനുമുള്ള പദ്ധതികൾ / സംരംഭങ്ങൾ

പരമ്പരാഗത വൈദ്യ സമ്പ്രദായങ്ങളുടെ ഗുണനിലവാരം, വിശ്വാസ്യത, വ്യാപ്തി എന്നിവ ശക്തിപ്പെടുത്തുന്നതിനായി ആയുഷ് മന്ത്രാലയം ലക്ഷ്യമിട്ടുള്ള നിരവധി പദ്ധതികൾ ആരംഭിച്ചിട്ടുണ്ട്. ഈ സംരംഭങ്ങൾ ഗവേഷണം, നിയന്ത്രണം, അടിസ്ഥാന സൗകര്യ വികസനം, ശേഷി വർദ്ധിപ്പിക്കൽ, പൊതുജനാരോഗ്യ സംവിധാനത്തിനുള്ളിൽ ആയുഷ് സേവനങ്ങളുടെ സംയോജനം എന്നിവയെ പിന്തുണയ്ക്കുന്നു.

ദേശീയ ആയുഷ് മിഷൻ (NAM)

2014-ൽ ആരംഭിച്ച ദേശീയ ആയുഷ് മിഷൻ (NAM) രാജ്യത്തുടനീളം ആയുഷ് സേവന വിതരണം ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള, മന്ത്രാലയത്തിൻ്റെ പ്രധാനപ്പെട്ട കേന്ദ്രാവിഷ്കൃത പദ്ധതിയാണ്. അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും സൗകര്യങ്ങൾ നവീകരിക്കുന്നതിനും പൊതുജനാരോഗ്യ സംവിധാനത്തിനുള്ളിൽ ആയുഷ് സേവനങ്ങൾ സംയോജിപ്പിക്കുന്നതിനും ഈ മിഷൻ സംസ്ഥാനങ്ങളുമായും കേന്ദ്ര ഭരണ പ്രദേശങ്ങളുമായും ചേർന്ന് പ്രവർത്തിക്കുന്നു. പ്രൈമറി ഹെൽത്ത് സെൻ്ററുകൾ, കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററുകൾ, ജില്ലാ ആശുപത്രികൾ എന്നിവിടങ്ങളിൽ ആയുഷ് യൂണിറ്റുകൾ സ്ഥാപിക്കുന്നതിൽ NAM പ്രത്യേക ഊന്നൽ നൽകുന്നു, അതുവഴി പരമ്പരാഗത വൈദ്യശാസ്ത്രത്തിന് കൂടുതൽ പ്രവേശനം ഉറപ്പാക്കുന്നു.

ആയുർജ്ഞാൻ

ആയുഷ് സമ്പ്രദായങ്ങളിലെ ഗവേഷണം, നവീകരണം, ശേഷി വർദ്ധിപ്പിക്കൽ എന്നിവ ശക്തിപ്പെടുത്തുന്നതിനായി രൂപകൽപ്പന ചെയ്ത ഒരു കേന്ദ്ര മേഖലാ പദ്ധതിയാണ് ആയുർജ്ഞാൻ. ഇത് രണ്ട് പ്രധാന തൂണുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു: ഗവേഷണ ആവാസവ്യവസ്ഥ വികസിപ്പിക്കുക, തുടർ മെഡിക്കൽ വിദ്യാഭ്യാസം (CME) വഴി പ്രൊഫഷണൽ യോഗ്യത നവീകരിക്കുക.

ഈ പദ്ധതിക്ക് കീഴിൽ, ക്ലിനിക്കൽ സാധൂകരണം, ഫാർമക്കോളജിക്കൽ പ്രൊഫൈലിംഗ്, ഔഷധ സസ്യ ഗവേഷണം, മരുന്ന് സ്റ്റാൻഡേർഡൈസേഷൻ, പുതിയ ഫോർമുലേഷനുകൾ തുടങ്ങിയ മേഖലകളിലെ ബാഹ്യ പഠനങ്ങൾക്ക് സ്ഥാപനങ്ങൾക്കും ഗവേഷകർക്കും പിന്തുണ ലഭിക്കുന്നു.

CME ഘടകം ആയുഷ് പ്രാക്ടീഷണർമാർക്കും അദ്ധ്യാപകർക്കും പാരാമെഡിക്കൽ ജീവനക്കാർക്കും വർക്ക്‌ഷോപ്പുകൾ, ഡിജിറ്റൽ പരിശീലന പ്ലാറ്റ്‌ഫോമുകൾ, ഘടനാപരമായ പഠന മൊഡ്യൂളുകൾ എന്നിവയിലൂടെ അവരുടെ അറിവ് പുതുക്കാൻ അവസരം നൽകുന്നു—കൂടുതൽ വൈദഗ്ധ്യമുള്ളതും അവബോധമുള്ളതുമായ തൊഴിലാളികളെ സൃഷ്ടിക്കുന്നു.

ആയുർസ്വസ്ഥ്യ യോജന

പൊതുജനാരോഗ്യ കേന്ദ്രീകൃത പദ്ധതിയാണ് ആയുർസ്വസ്ഥ്യ. കമ്മ്യൂണിറ്റി തലത്തിലുള്ള ക്ഷേമ ഇടപെടലുകൾ പ്രോത്സാഹിപ്പിക്കുന്നതിനും ആയുഷ് മേഖലയിലെ സെൻ്റർ ഓഫ് എക്സലൻസുകൾ (CoE) ശക്തിപ്പെടുത്തുന്നതിനും ഇത് ലക്ഷ്യമിടുന്നു.

ഇതിന് രണ്ട് പ്രധാന ഘടകങ്ങളുണ്ട്:

  • ആയുഷും പൊതുജനാരോഗ്യ ഇടപെടലുകളും (PHI): കമ്മ്യൂണിറ്റി തലത്തിൽ ആയുർവേദം അടിസ്ഥാനമാക്കിയുള്ള പ്രതിരോധ, പ്രോത്സാഹന ആരോഗ്യ പരിപാടികൾ നൽകുന്നു; പൊതുജനാരോഗ്യ ഫലങ്ങളിലേക്കുള്ള ആയുഷിൻ്റെ സംഭാവനയ്ക്ക് തെളിവുകൾ സൃഷ്ടിക്കുന്നു.
  • സെൻ്റർ ഓഫ് എക്സലൻസ് (CoE): സെൻ്റർ ഓഫ് എക്സലൻസുകൾക്ക് സാമ്പത്തിക സഹായം നൽകുന്നു; അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കുന്നതിനും നൂതന ക്ലിനിക്കൽ സേവനങ്ങൾ അവതരിപ്പിക്കുന്നതിനും ഗവേഷണ ശേഷി വികസിപ്പിക്കുന്നതിനും CoE-കളെ പിന്തുണയ്ക്കുന്നു.

ആയുഷ് ഔഷധി ഗുണവത്ത ഏവം ഉത്പാദൻ സംവർദ്ധൻ യോജന (AOGUSY)

ആയുർവേദ, സിദ്ധ, യുനാനി, ഹോമിയോപ്പതി (ASU&H) മരുന്നുകളുടെ ഗുണമേന്മ, സ്റ്റാൻഡേർഡൈസേഷൻ, നിയന്ത്രണ മേൽനോട്ടം എന്നിവ AOGUSY ലക്ഷ്യമിടുന്നു. ഒരു കേന്ദ്ര മേഖലാ പദ്ധതി എന്ന നിലയിൽ, മെച്ചപ്പെട്ട മാനദണ്ഡങ്ങൾ, ലബോറട്ടറി പിന്തുണ, നിയന്ത്രണ ശേഷി എന്നിവയിലൂടെ മുഴുവൻ ആയുഷ് മരുന്ന് നിർമ്മാണ ആവാസവ്യവസ്ഥയെയും ശക്തിപ്പെടുത്താൻ ഇത് ലക്ഷ്യമിടുന്നു.

ഈ പദ്ധതി പിന്തുണയ്ക്കുന്ന കാര്യങ്ങൾ:

  • മരുന്ന് പരിശോധനാ ലബോറട്ടറികളുടെ നവീകരണം
  • ഗുണനിലവാര നിയന്ത്രണ മാനദണ്ഡങ്ങൾ പാലിക്കുന്നതിനുള്ള നിർമ്മാണ യൂണിറ്റുകൾക്ക് സഹായം
  • ഫാർമക്കോവിജിലൻസും സുരക്ഷാ നിരീക്ഷണവും ശക്തിപ്പെടുത്തൽ
  • സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങളും സർട്ടിഫിക്കേഷൻ ചട്ടക്കൂടുകളും സ്വീകരിക്കൽ

ഔഷധ സസ്യങ്ങളുടെ സംരക്ഷണം, വികസനം, സുസ്ഥിര പരിപാലനം

A group of green plantsAI-generated content may be incorrect.

സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും ഔഷധ സസ്യങ്ങളുടെ സംരക്ഷണം, കൃഷി, സുസ്ഥിര പരിപാലനം എന്നിവയ്ക്ക് ഈ പദ്ധതി ഘടനാപരമായ പിന്തുണ നൽകുന്നു.

ഇതിലെ  ഇടപെടലുകളിൽ ഇവ ഉൾപ്പെടുന്നു:

  • സംരക്ഷണ, വിഭവ വർദ്ധനവ് മേഖലകൾ സ്ഥാപിക്കൽ
  • ഔഷധ സസ്യങ്ങൾ കൃഷി ചെയ്യാൻ കർഷകരെ പിന്തുണയ്ക്കുക
  • നഴ്സറികളും പ്രാദേശിക കേന്ദ്രങ്ങളും ശക്തിപ്പെടുത്തുക
  • അസംസ്കൃത വസ്തുക്കൾക്കായുള്ള വിതരണ ശൃംഖലാ സംവിധാനങ്ങൾ മെച്ചപ്പെടുത്തുക

മറ്റ് പ്രധാന പദ്ധതികളും സംരംഭങ്ങളും

വിവരം, വിദ്യാഭ്യാസം, ആശയവിനിമയം (IEC): ദേശീയ ക്യാമ്പയ്‌നുകൾ, മേളകൾ, ഡിജിറ്റൽ പ്രചാരണം, തെളിവുകൾ അടിസ്ഥാനമാക്കിയുള്ള ആശയവിനിമയം എന്നിവയിലൂടെ ആയുഷിനെക്കുറിച്ച് പൊതുജന അവബോധം വർദ്ധിപ്പിക്കുന്നു.

  • അന്താരാഷ്ട്ര സഹകരണം (IC): അന്താരാഷ്ട്ര കോൺഫറൻസുകൾ, ഉഭയകക്ഷി സഹകരണങ്ങൾ, വിദഗ്ധ വിന്യാസങ്ങൾ, ശേഷി വർദ്ധിപ്പിക്കൽ പങ്കാളിത്തങ്ങൾ എന്നിവയിലൂടെ പരമ്പരാഗത വൈദ്യശാസ്ത്രത്തിൽ ഇന്ത്യയുടെ ആഗോള ഇടപെടലിനെ പിന്തുണയ്ക്കുന്നു. ഇത് ആഗോള ആയുഷ് ചർച്ചകളിൽ ഇന്ത്യയുടെ സാന്നിധ്യം ശക്തിപ്പെടുത്തുന്നു.
  • മെഡിക്കൽ വാല്യൂ ട്രാവൽ (MVT): ബ്രാൻഡിംഗ്, അംഗീകൃത വെൽനസ് കേന്ദ്രങ്ങൾ, ചികിത്സാ പാക്കേജുകൾ, ടൂറിസം, ആരോഗ്യ മേഖലകളുമായുള്ള സഹകരണം എന്നിവയെ പിന്തുണച്ചുകൊണ്ട് ആയുർവേദം അടിസ്ഥാനമാക്കിയുള്ള ക്ഷേമത്തിനും രോഗശാന്തിക്കും വേണ്ടിയുള്ള ഒരു ലക്ഷ്യസ്ഥാനമായി ഇന്ത്യയെ പ്രോത്സാഹിപ്പിക്കുന്നു.
  • ഡിജിറ്റൈസേഷനും വിജ്ഞാന സംരക്ഷണവും: ആയുഷ് ഗ്രിഡ്, ഗവേഷണ, സേവന പോർട്ടലുകൾ, പരമ്പരാഗത വിജ്ഞാന ഡിജിറ്റൽ ലൈബ്രറി (TKDL) എന്നിവയിലൂടെ മന്ത്രാലയത്തിൻ്റെ ഡിജിറ്റൽ ആവാസവ്യവസ്ഥയെ മുന്നോട്ട് കൊണ്ടുപോകുന്നു. ഇത് ഇന്ത്യയുടെ തദ്ദേശീയ മെഡിക്കൽ പൈതൃകത്തിൻ്റെ സംരക്ഷണം, ഘടനാപരമായ ഡോക്യുമെന്റേഷൻ, സുരക്ഷ ഉറപ്പാക്കുന്നു.

രണ്ടാമത് WHO പരമ്പരാഗത വൈദ്യശാസ്ത്ര ഉച്ചകോടിയിൽ ഇന്ത്യ

2025 ഡിസംബർ 17 മുതൽ 19 വരെ ന്യൂഡൽഹിയിൽ വെച്ച് നടക്കുന്ന രണ്ടാമത് WHO പരമ്പരാഗത വൈദ്യശാസ്ത്ര ഉച്ചകോടിക്ക് ഇന്ത്യ ആതിഥേയത്വം വഹിക്കും. ലോകമെമ്പാടുമുള്ള തെളിവുകൾ അടിസ്ഥാനമാക്കിയുള്ള, സുരക്ഷിതവും നീതിയുക്തവുമായ പരമ്പരാഗത വൈദ്യശാസ്ത്ര സമ്പ്രദായങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനായി ആഗോള നയരൂപകർത്താക്കൾ, ഗവേഷകർ, നിയന്ത്രണ ഏജൻസികൾ, വ്യവസായം, പരമ്പരാഗത വൈദ്യശാസ്ത്ര വിദഗ്ധർ എന്നിവരെ ഈ ഉച്ചകോടി ഒരുമിച്ച് കൊണ്ടുവരും.

 

 

170+

 

വിദഗ്ധ പ്രഭാഷകർ

 

 

 

 

25+

 

സെഷനുകൾ

 

 

 

 

 

21

 

തിരഞ്ഞെടുത്ത നൂതനാശയങ്ങൾ

 

 

 

 

6+

 

ലോകാരോഗ്യ സംഘടനയും ജൈവസാംസ്കാരിക മേഖലകളും

 

 

100+

 

പ്രതിനിധി രാജ്യങ്ങൾ

 

 

"സന്തുലിതാവസ്ഥ പുനഃസ്ഥാപിക്കൽ: ആരോഗ്യത്തിൻ്റെയും ക്ഷേമത്തിൻ്റെയും ശാസ്ത്രവും പ്രയോഗവും" എന്ന പ്രമേയം, പ്രതിരോധശേഷി, സമത്വം, സുസ്ഥിരത എന്നിവയുടെ വിശാലമായ ആഗോള ആരോഗ്യ അജണ്ടയിൽ പരമ്പരാഗത വൈദ്യശാസ്ത്രത്തിന് സ്ഥാനം നൽകുന്നു.

മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന പരിപാടിയിൽ പ്ലീനറികൾ, മന്ത്രിതല സംഭാഷണങ്ങൾ, സാങ്കേതിക സെഷനുകൾ, വിഷയാധിഷ്ഠിത സമാന്തര ട്രാക്കുകൾ എന്നിവയിലുടനീളം ഘടനാപരമായ ഇടപെടലുകൾ ഉണ്ടാകും

ഒന്നാം ദിവസം

രണ്ടാം ദിവസം

മൂന്നാം ദിവസം

മന്ത്രിതല സെഗ്‌മെൻ്റോടെയും മന്ത്രിതല റൗണ്ട്ടേബിളോടെയും ആരംഭിക്കും. തുടർന്ന്, "സന്തുലിതാവസ്ഥ പുനഃസ്ഥാപിക്കൽ" എന്ന വിഷയത്തിൽ ഉദ്ഘാടന പ്ലീനറി സെഷനും പരമ്പരാഗത വൈദ്യശാസ്ത്ര വിജ്ഞാന സമ്പ്രദായങ്ങളെക്കുറിച്ചും ഭൂമിയുടെയും മനുഷ്യൻ്റെയും ആരോഗ്യത്തിൽ അവയുടെ പങ്കിനെക്കുറിച്ചുമുള്ള സെഷനുകളും നടക്കും

ഗവേഷണ രീതിശാസ്ത്രങ്ങൾ, തെളിവുകൾ സൃഷ്ടിക്കൽ, നിക്ഷേപത്തിലേക്കുള്ള നവീകരണ പാതകൾ, ക്ഷേമം, ധ്യാനം എന്നിവയുടെ ശാസ്ത്രത്തെക്കുറിച്ചുള്ള സെഷനുകൾ എന്നിവ ഉൾപ്പെടെയുള്ള പരമ്പരാഗത വൈദ്യശാസ്ത്രത്തിൻ്റെ ശാസ്ത്രീയ അടിത്തറ ശക്തിപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

ആഗോള മാനദണ്ഡങ്ങൾ, ഡാറ്റാ സംവിധാനങ്ങൾ, ഉത്തരവാദിത്തമുള്ള AI, ഡിജിറ്റൽ നവീകരണം, പാരമ്പര്യ അറിവിൽ നിന്ന് ഉത്തരവാദിത്തമുള്ള പ്രയോഗത്തിലേക്കുള്ള വഴി എന്നിവയ്ക്കായി നീക്കിവച്ചിരിക്കുന്നു. ഒരു ഉന്നതതല സമാപന ചടങ്ങോടെ അവസാനിക്കും.

 

2025–2034-ലെ പരമ്പരാഗത വൈദ്യശാസ്ത്ര തന്ത്രവുമായിട്ടുള്ള യോജിപ്പ്

പരമ്പരാഗത, പൂരക, സംയോജിത മെഡിസിൻ്റെ (TCIM) ഭാവി രൂപപ്പെടുത്തുന്നതിനുള്ള സമഗ്രമായ ചട്ടക്കൂട് WHO യുടെ  2025–2034-ലെ ആഗോള പരമ്പരാഗത വൈദ്യശാസ്ത്ര തന്ത്രം അവതരിപ്പിക്കുന്നു. സുരക്ഷിതവും ഫലപ്രദവും ജനകേന്ദ്രീകൃതവുമായ TCIM എല്ലാവർക്കും സാർവത്രികമായി ലഭ്യമാക്കുന്നുവെന്ന് ഉറപ്പാക്കുക എന്നതാണ് ഇതിൻ്റെ ലക്ഷ്യം.

ഈ തന്ത്രം നാല് ലക്ഷ്യങ്ങളെ അടിസ്ഥാനമാക്കി മുന്നോട്ട് പോകുന്നു:

  • ഉയർന്ന നിലവാരമുള്ള ഗവേഷണം, ഡിജിറ്റൽ നവീകരണങ്ങൾ, ഉചിതമായ രീതിശാസ്ത്രങ്ങൾ എന്നിവയിലൂടെ പരമ്പരാഗത വൈദ്യശാസ്ത്രത്തിനായുള്ള തെളിവുകളുടെ അടിത്തറ ശക്തിപ്പെടുത്തുക.
  • WHO ഇൻ്റർനാഷണൽ ഹെർബൽ ഫാർമക്കോപ്പിയ പോലുള്ള ആഗോള മാനദണ്ഡങ്ങളുടെ പിന്തുണയോടെ TCIM ഉൽപ്പന്നങ്ങൾ, ചികിത്സാ വിദ്​ഗധർ, സമ്പ്രദായങ്ങൾ എന്നിവയ്ക്കായി ശക്തമായ നിയന്ത്രണ ചട്ടക്കൂടുകൾ സ്ഥാപിക്കുക.
  • ദേശീയ നയങ്ങൾ, ഇൻ്റർ-പ്രൊഫഷണൽ സഹകരണം, സ്റ്റാൻഡേർഡ് ഡോക്യുമെൻ്റേഷൻ എന്നിവയിലൂടെ ദേശീയ ആരോഗ്യ സംവിധാനങ്ങളിൽ, പ്രത്യേകിച്ച് പ്രാഥമിക ആരോഗ്യ സംരക്ഷണ തലത്തിൽ, TCIM സംയോജിപ്പിക്കുക.
  • TCIM-ൻ്റെ പങ്ക് ജൈവവൈവിധ്യ സംരക്ഷണം, ഒരു ആരോഗ്യം, സാംസ്കാരിക സംരക്ഷണം എന്നിവയിൽ എടുത്തുകാണിച്ചുകൊണ്ട്, ഗുണമേന്മയുള്ളതും താങ്ങാനാവുന്നതും സാംസ്കാരികമായി അനുയോജ്യവുമായ ആരോഗ്യ സേവനങ്ങളിലേക്കുള്ള പ്രവേശനം മെച്ചപ്പെടുത്തി സാർവത്രിക ആരോഗ്യ പരിരക്ഷയെക്കുറിച്ചുള്ള സുസ്ഥിര വികസന ലക്ഷ്യം 3.8 മുന്നോട്ട് കൊണ്ടുപോകുക.

ഈ തന്ത്രത്തിൻ്റെ ദിശാബോധം ഇന്ത്യയുടെ ദേശീയ മുൻഗണനകളെ ശക്തമായി പ്രതിഫലിക്കുന്നു - ശാസ്ത്രീയ മൂല്യനിർണ്ണയം, സുരക്ഷ, ഡിജിറ്റൈസേഷൻ, ഔഷധ വിഭവങ്ങളുടെ സുസ്ഥിര ഉപയോഗം, പരമ്പരാഗത വൈദ്യശാസ്ത്ര വിജ്ഞാനത്തിൻ്റെ സംരക്ഷണം എന്നിവയാണവ. ഇന്ത്യയുടെ ആയുഷ് ആവാസവ്യവസ്ഥ, അക്കാദമിക്, ഗവേഷണ അടിസ്ഥാന സൗകര്യങ്ങൾ, WHO ഗ്ലോബൽ ട്രഡീഷണൽ മെഡിസിൻ സെൻ്റർ (GTMC) (ജാംനഗർ) പോലുള്ള WHO-യുമായി ബന്ധിപ്പിച്ച സ്ഥാപനങ്ങൾ എന്നിവ ഈ ദശകക്കാലത്തെ ആഗോള ചട്ടക്കൂടിലെ പ്രധാന സംഭാവന നൽകുന്ന രാജ്യങ്ങളിലൊന്നായി ഇന്ത്യയെ പ്രതിഷ്ഠിക്കുന്നു.

രണ്ടാമത് WHO ആഗോള ഉച്ചകോടിയിലെ പ്രധാന സംരംഭങ്ങൾ

പരമ്പരാഗത മെഡിസിൻ ഗ്ലോബൽ ലൈബ്രറി (TMGL)

രണ്ടാമത് WHO പരമ്പരാഗത വൈദ്യശാസ്ത്ര ഉച്ചകോടിയുടെ ഭാഗമായി, പരമ്പരാഗത, പൂരക, സംയോജിത വൈദ്യശാസ്ത്രം എന്നിവയെക്കുറിച്ചുള്ള ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ ശേഖരമായ ട്രഡീഷണൽ മെഡിസിൻ ഗ്ലോബൽ ലൈബ്രറി (TMGL) WHO പുറത്തിറക്കും. 1.5 ദശലക്ഷത്തിലധികം രേഖകൾ ഒരുമിപ്പിച്ച്, TMGL, WHO അംഗരാജ്യങ്ങളിൽ നിന്നുള്ള തെളിവുകളുടെ ഭൂപടങ്ങൾ, ഗവേഷണം, നയങ്ങൾ, നിയന്ത്രണ വിവരങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന ഒരു ആഗോള വിജ്ഞാന സ്രോതസ്സായി പ്രവർത്തിക്കും.

പ്രധാന സവിശേഷതകൾ:

  • വിശാലവും തുല്യവുമായ പ്രവേശനത്തിനായി പ്രാദേശികവും രാജ്യ-നിർദ്ദിഷ്ടവുമായ പേജുകളുള്ള ഒരു ആഗോള പോർട്ടൽ.
  • താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളെ പിന്തുണയ്ക്കുന്നതിനായി റിസർച്ച് ഫോർ ലൈഫുമായി സംയോജിപ്പിക്കൽ.
  • തെളിവ് മാപ്പിംഗ്, ഗവേഷണ വിടവ് വിശകലനം, നയരൂപീകരണം, ഗുണനിലവാര മാനദണ്ഡങ്ങൾ എന്നിവയ്ക്കുള്ള ടൂളുകൾ.

തെളിവുകൾ അടിസ്ഥാനമാക്കിയുള്ള പരമ്പരാഗത വൈദ്യശാസ്ത്രം മുന്നോട്ട് കൊണ്ടുപോകുന്നതിലും ആഗോള ശാസ്ത്രീയ, നയ ചട്ടക്കൂടുകൾ ശക്തിപ്പെടുത്തുന്നതിലും ഇന്ത്യയുടെ നേതൃത്വത്തെ TMGL-ൻ്റെ ഇന്ത്യയിലെ തുടക്കം അടിവരയിടുന്നു.

മറ്റ് സംരംഭങ്ങൾ

ആഗോള ഗവേഷണ മുൻഗണനാ മാർഗ്ഗരേഖ

പരമ്പരാഗത വൈദ്യശാസ്ത്രത്തെക്കുറിച്ചുള്ള WHO ബുള്ളറ്റിൻ്റെ പ്രത്യേക പതിപ്പ്

ആരോഗ്യ പൈതൃക നവീകരണങ്ങൾ

 

ഒന്നാമത് WHO ആഗോള പരമ്പരാഗത വൈദ്യശാസ്ത്ര ഉച്ചകോടി

G20 ആരോഗ്യ മന്ത്രിമാരുടെ യോഗത്തിന് അനുബന്ധമായി 2023 ഓഗസ്റ്റ് 17-18 തീയതികളിൽ ഗുജറാത്തിലെ ഗാന്ധിനഗറിൽ വെച്ചാണ് ഇന്ത്യ ഒന്നാമത് WHO ആഗോള പരമ്പരാഗത വൈദ്യശാസ്ത്ര ഉച്ചകോടിക്ക് ആതിഥേയത്വം വഹിച്ചത്. പരമ്പരാഗത, പൂരക, സംയോജിത വൈദ്യശാസ്ത്രം എന്നിവയ്ക്കായി സമർപ്പിച്ച ആദ്യത്തെ ഉന്നതതല ആഗോള വേദിയെന്ന നിലയിൽ, ഈ ഉച്ചകോടി ആധുനിക ആരോഗ്യ സംരക്ഷണത്തിൽ പരമ്പരാഗത സമ്പ്രദായങ്ങൾക്കുള്ള പങ്കിലേക്ക് അന്താരാഷ്ട്ര ശ്രദ്ധ കൊണ്ടുവന്നു.

പ്രധാന സവിശേഷതകളിൽ ഇവ ഉൾപ്പെടുന്നു:

  • പരമ്പരാഗത വൈദ്യശാസ്ത്രത്തെ സമകാലിക ആരോഗ്യ സംവിധാനങ്ങളുമായി സംയോജിപ്പിക്കുന്നതിനെക്കുറിച്ചുള്ള ഘടനാപരമായ സംഭാഷണം സാധ്യമാക്കുന്നതിനായി WHO അംഗരാജ്യങ്ങളിലുടനീളമുള്ള മന്ത്രിമാർ, ശാസ്ത്രജ്ഞർ, റെഗുലേറ്റർമാർ, നയതന്ത്ര നേതാക്കൾ എന്നിവരുടെ പങ്കാളിത്തം.
  • പരമ്പരാഗത വൈദ്യശാസ്ത്ര സമ്പ്രദായങ്ങളിൽ ആഗോള വിശ്വാസം വളർത്തുന്നതിനായി തെളിവുകൾ സൃഷ്ടിക്കൽ, ഗവേഷണ സാധൂകരണം, സുരക്ഷ, തുല്യത എന്നിവയിൽ ശക്തമായ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
  • ജൈവവൈവിധ്യ സംരക്ഷണം, ഔഷധ സസ്യങ്ങളുടെ നൈതികമായ ഉറവിടം, അറിവുള്ളവരുമായി നീതിയുക്തമായ നേട്ടം പങ്കുവെക്കൽ എന്നിവയിലൂടെ സുസ്ഥിരതയ്ക്ക് ഊന്നൽ നൽകുക.
  • തെളിവുകൾ അടിസ്ഥാനമാക്കിയുള്ള TCIM നുള്ള ആഗോള പ്രതിബദ്ധത വീണ്ടും ഉറപ്പിക്കുകയും മെച്ചപ്പെട്ട ഡാറ്റയും നിയന്ത്രണ ചട്ടക്കൂടുകളും ആവശ്യപ്പെടുകയും സമഗ്രവും സാംസ്കാരികമായി വേരൂന്നിയതും ശാസ്ത്രീയമായി യോജിച്ചതുമായ ഒരു ആഗോള ആരോഗ്യ അജണ്ട രൂപപ്പെടുത്തുന്നതിൽ ഇന്ത്യയുടെ നേതൃത്വത്തെ അംഗീകരിക്കുകയും ചെയ്ത ഗുജറാത്ത് പ്രഖ്യാപനം അംഗീകരിച്ചു.

 

മുന്നോട്ടുള്ള പാതയും ആഗോള വീക്ഷണവും

ആഗോള ആരോഗ്യ ചർച്ചകളിൽ പരമ്പരാഗത വൈദ്യശാസ്ത്രം അതിൻ്റെ സ്ഥാനം വീണ്ടെടുക്കുമ്പോൾ, ഈ പരിവർത്തനത്തിൻ്റെ മുൻനിരയിൽ ഇന്ത്യ നിലകൊള്ളുന്നു. പരമ്പരാഗത വിജ്ഞാനത്തിൻ്റെ സമ്പന്നമായ ശേഖരം, ആധുനിക നിയന്ത്രണം, ഡിജിറ്റൽ സംവിധാനങ്ങൾ, ശാസ്ത്രീയമായ കൃത്യത എന്നിവയാൽ ഈ മേഖലയിൽ ഇന്ത്യ ഒരു ലോക നേതാവായി മാറുന്നു. മാനദണ്ഡങ്ങൾ ശക്തിപ്പെടുത്തുന്നതിനും തെളിവുകൾ അടിസ്ഥാനമാക്കിയുള്ള പരമ്പരാഗത ആരോഗ്യ സംരക്ഷണത്തിനായി ചട്ടക്കൂടുകൾ സ്ഥാപിക്കുന്നതിനും ലക്ഷ്യമിട്ടുള്ള അന്താരാഷ്ട്ര ചർച്ചകൾ രൂപപ്പെടുത്തുന്നതിൽ ഇന്ത്യയുടെ ശക്തിയെ വരാനിരിക്കുന്ന ഉച്ചകോടി കൂടുതൽ അടിവരയിടുന്നു. വികസിത ഭാരത്@2047 എന്ന കാഴ്ചപ്പാടുമായി ഇത് യോജിക്കുന്നു.

പുരാതന അറിവും സമകാലിക ശാസ്ത്രവും ഒരുമിച്ച് മനുഷ്യൻ്റെ ക്ഷേമം മുന്നോട്ട് കൊണ്ടുപോകുന്ന ഒരു ഭാവിയെ ലക്ഷ്യമാക്കി പരമ്പരാഗത വൈദ്യശാസ്ത്രത്തെ നയിക്കാൻ ഇന്ത്യ സഹായിക്കുന്നു. അതുവഴി, രാജ്യം അതിൻ്റെ സ്വന്തം ആരോഗ്യ സംരക്ഷണ രംഗം ശക്തിപ്പെടുത്തുക മാത്രമല്ല, കൂടുതൽ സമഗ്രവും, ഉൾക്കൊള്ളുന്നതും, സാംസ്കാരികമായി അടിസ്ഥാനമുള്ളതുമായ ഒരു ആഗോള ആരോഗ്യ രൂപകൽപ്പനയെ രൂപപ്പെടുത്തുന്നതിൽ ഒരു മുൻനിര ശബ്ദമായി ഉയർന്നുവരുകയും ചെയ്യുന്നു.

 

 

References:

Ministry of Ayush

https://ayush.gov.in/index.html#!/services

https://ayush.gov.in/resources/pdf/PressRelease/World_Health_Summit_Regional_Meeting_2025_to_Spotlight_Traditional_Medicine_as_a_Key_Driver_of_Global_Health_Equity.pdf

https://ayush.gov.in/resources/pdf/annualReport/DecadeAyushReport.pdf

https://www.pib.gov.in/PressReleseDetailm.aspx?PRID=2079777&utm_&reg=3&lang=2

https://namayush.gov.in/Achievements-at-a-Glance

https://namayush.gov.in/

https://www.ayush.gov.in/#!/ayurgyan

Annual Report 2024-2025, Ministry of Ayush (pg. 61 of report) http://www.dbtayush.gov.in/resources/pdf/annualReport/AR_2024_2025.pdf

https://ngo.ayush.gov.in/central-sector-scheme-ayurswasthya

https://ayush.gov.in/resources/pdf/schemes/aoushdhi.pdf

https://ngo.ayush.gov.in/Default/assets/front/documents/RevisedCentralSectorSchemeforNMPB_July2023.pdf

https://ngo.ayush.gov.in/Default/assets/front/documents/IEC-scheme-of-2021-26-with-Annexures-converted_0.pdf

https://ngo.ayush.gov.in/Default/assets/front/documents/Revised-IC-Scheme-as-on-22nd-June-2021%20(1).pdf

https://hciottawa.gov.in/pdf/Champion-Service.pdf

Press Information Bureau

https://www.pib.gov.in/PressReleasePage.aspx?PRID=2200420&reg=3&lang=1

https://www.pib.gov.in/PressReleasePage.aspx?PRID=2188383&reg=3&lang=2

https://www.pib.gov.in/PressReleasePage.aspx?PRID=2154258&reg=3&lang=2

https://www.pib.gov.in/PressReleasePage.aspx?PRID=2144184&reg=3&lang=2

https://www.pib.gov.in/PressReleasePage.aspx?PRID=1949767&reg=3&lang=2

WHO

https://apps.who.int/gb/ebwha/pdf_files/WHA78/A78_4Add1-en.pdf

https://apps.who.int/gb/ebwha/pdf_files/WHA78/A78_4Add1-en.pdf

https://iris.who.int/server/api/core/bitstreams/cf37a4ad-4d27-4244-a7ee-001de39841ee/content

https://tm-summit.org/

https://www.who.int/news/item/25-09-2025-traditional-medicine-global-library-to-launch-in-2025

Click here for pdf file.

***

SK

(Explainer ID: 156680) आगंतुक पटल : 79
Provide suggestions / comments
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Bengali , Gujarati , Kannada