• Skip to Content
  • Sitemap
  • Advance Search
Technology

 സുസ്ഥിര ജീവിതവും പ്രകൃതിയെ ആഘോഷിക്കലും : ഇന്ത്യയിലെ സംരക്ഷിത ജൈവമണ്ഡലങ്ങൾ

സംരക്ഷിത ജൈവമണ്ഡലങ്ങളുടെ അന്താരാഷ്ട്ര ദിനം ആഘോഷിക്കുന്നു

Posted On: 03 NOV 2025 7:12PM

പ്രധാന വിവരങ്ങൾ

* രാജ്യത്ത് 91,425 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലായി 18 സംരക്ഷിത ജൈവമണ്ഡലങ്ങളുണ്ട്. ഇതിൽ 13 എണ്ണം യുനെസ്‌കോ അംഗീകാരമുള്ളവയാണ്.

* ഈ പരിപാടി ഒരു കേന്ദ്രാവിഷ്കൃത പദ്ധതിക്ക് കീഴിൽ 60:40 ധനസഹായ മാതൃകയിൽ പ്രവർത്തിക്കുന്നു. വടക്ക് കിഴക്കൻ, ഹിമാലയൻ സംസ്ഥാനങ്ങൾക്ക് ഇത് 90:10 എന്ന നിലയിലാണ്.

* വനവിസ്തൃതിയിൽ ഇന്ത്യ ആഗോളതലത്തിൽ ഒമ്പതാം സ്ഥാനത്തും വാർഷിക വന വർദ്ധനവിൽ മൂന്നാം സ്ഥാനത്തുമാണ് (FAO, 2025).

*  2025-ൽ കോൾഡ് ഡെസേർട്ട് ബയോസ്ഫിയർ റിസർവിനെ ഉൾപ്പെടുത്തിയത്, ആഗോള സംരക്ഷണത്തിൽ ഇന്ത്യയുടെ വർദ്ധിച്ചുവരുന്ന പങ്കിനെ അടിവരയിടുന്നു.

* ജൈവവൈവിധ്യ സംരക്ഷണത്തിനായുള്ള ബജറ്റ് 2024-25-ൽ ₹5 കോടി ആയിരുന്നത് 2025-26-ൽ ₹10 കോടിയായി ഇരട്ടിയായി.

* സംരക്ഷിത ജൈവമണ്ഡലങ്ങൾ ജൈവവൈവിധ്യ സംരക്ഷണത്തെ സാമൂഹിക ക്ഷേമവുമായും സുസ്ഥിരമായ ഉപജീവന മാർഗ്ഗങ്ങളുമായും ബന്ധിപ്പിക്കുന്നു.

* പ്രോജക്റ്റ് ടൈഗർ, പ്രോജക്റ്റ് എലിഫന്റ്, ഗ്രീൻ ഇന്ത്യ മിഷൻ പോലുള്ള ദേശീയ സംരംഭങ്ങൾ ജൈവമണ്ഡലങ്ങളുടെ സംരക്ഷണ ശ്രമങ്ങൾക്ക് പൂരകമായി വർത്തിക്കുന്നു.

ആമുഖം

നവംബർ മൂന്നിന് പ്രകൃതിയും സമൂഹങ്ങളും ഇഴുകിച്ചേർന്ന് നിലനിൽക്കുന്ന പ്രദേശങ്ങളെ ആഘോഷിക്കുന്നതിനായി ലോകം സംരക്ഷിത ജൈവമണ്ഡലങ്ങളുടെ അന്താരാഷ്ട്ര ദിനം ആചരിക്കുന്നു. സുസ്ഥിര വികസനം, പരിസ്ഥിതി സംരക്ഷണം, സാമൂഹിക ക്ഷേമം എന്നിവയുടെ പ്രായോഗിക മാതൃകകൾ പ്രകടമാക്കുന്ന ജീവിക്കുന്ന ലബോറട്ടറികളായി ഈ റിസർവുകൾ പ്രവർത്തിക്കുന്നു. യുനെസ്‌കോ ഈ ദിനം ആചരിക്കുന്നത്, ശാസ്ത്രീയ ഗവേഷണം മുന്നോട്ട് കൊണ്ടുപോകുന്നതിനും പാരിസ്ഥിതികവും സാംസ്കാരികവുമായ വൈവിധ്യം സംരക്ഷിക്കുന്നതിനും മനുഷ്യനും ഭൂമിയും തമ്മിലുള്ള സന്തുലിതമായ ബന്ധം പരിപോഷിപ്പിക്കുന്നതിനും വേണ്ടിയുള്ള നിർണ്ണായക വേദികളായി സംരക്ഷിത ജൈവമണ്ഡലങ്ങളുടെ പ്രാധാന്യം ഊന്നിപ്പറയുന്നു.

പർവതങ്ങൾ, വനങ്ങൾ, തീരപ്രദേശങ്ങൾ, ദ്വീപുകൾ തുടങ്ങി വിവിധ ഭൂപ്രകൃതികളിലായി വ്യാപിച്ചുകിടക്കുന്ന തങ്ങളുടെ ശക്തമായ സംരക്ഷിത ജൈവമണ്ഡല ശൃംഖലയെ ഉയർത്തിക്കാട്ടിക്കൊണ്ട് ഇന്ത്യയും ലോകത്തോടൊപ്പം ഈ ദിനം ആഘോഷിക്കുന്നു. ദേശീയ സംരംഭങ്ങളിലൂടെയും യുനെസ്‌കോയുടെ മാൻ ആൻഡ് ബയോസ്ഫിയർ (MAB) പ്രോഗ്രാം പോലുള്ള അന്താരാഷ്ട്ര ചട്ടക്കൂടുകളിലൂടെയും ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനും മനുഷ്യനും പ്രകൃതിയും തമ്മിൽ സൗഹാർദ്ദപരമായ ജീവിതം വളർത്തുന്നതിനുമുള്ള ഇന്ത്യയുടെ പ്രതിബദ്ധത ഈ പ്രദേശങ്ങൾ പ്രകടമാക്കുന്നു.

പാരിസ്ഥിതിക സമ്പത്തിനെ സംരക്ഷിക്കാനും ഇപ്പോഴത്തെയും ഭാവി തലമുറകളുടെയും ക്ഷേമം പ്രോത്സാഹിപ്പിക്കാനുമുള്ള സംരക്ഷിത ജൈവമണ്ഡലങ്ങളുടെ സാധ്യത ശക്തിപ്പെടുത്തുന്നതിന് ഇന്ത്യാ ​ഗവൺമെൻറിന്റെ നിലവിലുള്ള ശ്രമങ്ങൾ സഹായിക്കുന്നു. സുസ്ഥിരമായ ജീവിതവും സംരക്ഷണവും പരസ്പരം കൈകോർക്കാൻ കഴിയുമെന്ന് ഈ റിസർവുകൾ തെളിയിച്ചുകൊണ്ടിരിക്കുന്നു.

എന്തൊക്കെയാണ് സംരക്ഷിത ജൈവമണ്ഡലങ്ങൾ?

ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനും സുസ്ഥിര വികസനം പ്രോത്സാഹിപ്പിക്കുന്നതിനുമായി ദേശീയ ​ഭരണകൂടങ്ങൾ കണ്ടെത്തിയ പ്രദേശങ്ങളാണ് സംരക്ഷിത ജൈവമണ്ഡലങ്ങൾ. ഇവയെ 'സുസ്ഥിര വികസനത്തിനായുള്ള പഠന ഇടങ്ങൾ' എന്നാണ് വിശേഷിപ്പിക്കുന്നത്. സാമൂഹികവും പാരിസ്ഥിതികവുമായ സംവിധാനങ്ങൾ തമ്മിലുള്ള മാറ്റങ്ങളും പ്രതിപ്രവർത്തനങ്ങളും, അതുപോലെ സംഘർഷ പ്രതിരോധവും ജൈവവൈവിധ്യ പരിപാലനവും ഉൾപ്പെടെയുള്ള കാര്യങ്ങൾ മനസ്സിലാക്കാനും കൈകാര്യം ചെയ്യാനും വേണ്ടിയുള്ള വിവിധ വിഷയങ്ങളെ സമന്വയിപ്പിച്ചുള്ള സമീപനങ്ങൾ പരീക്ഷിക്കുന്നതിനുള്ള ഇടങ്ങളാണിവ. സംരക്ഷിത ജൈവമണ്ഡലങ്ങളിൽ കര, സമുദ്ര, തീരദേശ ആവാസവ്യവസ്ഥകൾ ഉൾപ്പെടുന്നു. ഓരോ ഇടവും ജൈവവൈവിധ്യത്തിന്റെ സംരക്ഷണത്തെ അതിന്റെ സുസ്ഥിരമായ ഉപയോഗവുമായി പൊരുത്തപ്പെടുത്തുന്നതിനുള്ള പരിഹാരങ്ങൾ പ്രോത്സാഹിപ്പിക്കുന്നു.

സംരക്ഷിത ജൈവമണ്ഡലങ്ങൾ ദേശീയ ഭരണകൂടങ്ങളാണ് നാമനിർദ്ദേശം ചെയ്യുന്നത്. സ്ഥിതിചെയ്യുന്ന രാജ്യങ്ങളുടെ പരമാധികാര അധികാരപരിധിയിൽ അവ നിലനിൽക്കുന്നു.

അതുകൊണ്ട്, സംരക്ഷിത ജൈവമണ്ഡലങ്ങൾ മനുഷ്യർക്കും പ്രകൃതിക്കും വേണ്ടിയുള്ള പ്രത്യേക പരിസ്ഥിതിയാണ്, മനുഷ്യരും പ്രകൃതിയും പരസ്പരം ആവശ്യങ്ങളെ മാനിച്ചുകൊണ്ട് എങ്ങനെ സഹവർത്തിക്കാൻ കഴിയുമെന്നതിന്റെ ജീവിക്കുന്ന ഉദാഹരണങ്ങളാണ് ഇവ.

 

നിങ്ങൾക്കറിയാമോ?

ലോകമെമ്പാടുമുള്ള സംരക്ഷിത ജൈവമണ്ഡലങ്ങളിൽ 26 കോടിയിലധികം ആളുകൾ താമസിക്കുന്നു. മൊത്തത്തിൽ, ഈ പ്രദേശങ്ങൾ 70 ലക്ഷം ചതുരശ്ര കിലോമീറ്ററിലധികം സംരക്ഷിക്കുന്നു, ഇത് ഏകദേശം ഓസ്‌ട്രേലിയയുടെ വലുപ്പത്തിന് തുല്യമാണ്.

 

 

യുനെസ്കോ മാൻ ആൻഡ് ബയോസ്ഫിയർ പ്രോഗ്രാം

യുനെസ്‌കോയുടെ മനുഷ്യനും ജൈവമണ്ഡലവും (MAB) പരിപാടിക്ക് കീഴിൽ അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെട്ട ഭൗമ, തീരദേശ അല്ലെങ്കിൽ സമുദ്ര ആവാസവ്യവസ്ഥകളുടെ മേഖലകളാണ് സംരക്ഷിത ജൈവമണ്ഡലങ്ങൾ. യുനെസ്‌കോ നിശ്ചയിക്കുന്ന വേൾഡ് നെറ്റ്‌വർക്ക് ഓഫ് ബയോസ്ഫിയർ റിസർവുകളിൽ (WNBR) ഉൾപ്പെടുത്തുന്നതിനുമുമ്പ് ഈ റിസർവുകൾ നിർദ്ദിഷ്ട മാനദണ്ഡങ്ങളും വ്യവസ്ഥകളും പാലിച്ചിരിക്കണം. ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനും ഗവേഷണത്തിനും നിരീക്ഷണത്തിനും പ്രോത്സാഹനം നൽകുന്നതിനും സുസ്ഥിര വികസനത്തിന്റെ മാതൃകകൾ നൽകുന്നതിനുമായി സമർപ്പിക്കപ്പെട്ട ലോകത്തിലെ പ്രധാന പരിസ്ഥിതി വ്യവസ്ഥകളെയും ഭൂപ്രകൃതികളെയും ഈ ശൃംഖല പ്രതിനിധീകരിക്കുന്നു.

ഇത് മനുഷ്യന്റെ ഉപജീവനമാർഗ്ഗങ്ങൾ മെച്ചപ്പെടുത്തുന്നതിനും സ്വാഭാവികവും നിയന്ത്രിതവുമായ ആവാസവ്യവസ്ഥയെ  സംരക്ഷിക്കുന്നതിനും വേണ്ടി പ്രകൃതി, സാമൂഹിക ശാസ്ത്രങ്ങളെ സംയോജിപ്പിക്കുന്നതിലൂടെ സാമൂഹികമായും സാംസ്കാരികമായും ഉചിതവും പരിസ്ഥിതി സുസ്ഥിരവുമായ സാമ്പത്തിക വികസനത്തിനുള്ള നൂതന സമീപനങ്ങളെ പ്രോത്സാഹിപ്പിക്കുന്നു.

A close-up of a cell phone screen

AI-generated content may be incorrect.

വേൾഡ് നെറ്റ്‌വർക്ക് ഓഫ് ബയോസ്ഫിയർ റിസർവുകളിൽ അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ട ഇടങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ, MAB പ്രോഗ്രാം ഇനിപ്പറയുന്നവ ലക്ഷ്യമിടുന്നു:

* മനുഷ്യൻ്റെയും പ്രകൃതിയുടെയും പ്രവർത്തനങ്ങൾ മൂലമുണ്ടാകുന്ന ജൈവമണ്ഡലത്തിലെ മാറ്റങ്ങളും പ്രത്യേകിച്ച് കാലാവസ്ഥാ വ്യതിയാനത്തിൻ്റെ പശ്ചാത്തലത്തിൽ, ഈ മാറ്റങ്ങൾ മനുഷ്യരിലും പരിസ്ഥിതിയിലും ചെലുത്തുന്ന സ്വാധീനവും തിരിച്ചറിയുകയും വിലയിരുത്തുകയും ചെയ്യുക.

* മനുഷ്യ ക്ഷേമത്തിനായുള്ള സേവനങ്ങൾ നൽകുന്നതിന് തടസ്സമാകുന്ന ജൈവശാസ്ത്രപരവും സാംസ്കാരികവുമായ വൈവിധ്യത്തിന്റെ നഷ്ടത്തിനിടയിൽ ആവാസവ്യവസ്ഥയും സാമൂഹിക-സാമ്പത്തിക പ്രക്രിയകളും തമ്മിലുള്ള പരസ്പര ബന്ധത്തെക്കുറിച്ച് പഠിക്കുക.

* പാരിസ്ഥിതിക മാറ്റത്തിൻ്റെ പ്രേരകശക്തികളായ അതിവേഗ നഗരവൽക്കരണത്തിൻ്റെയും ഊർജ്ജ ഉപഭോഗത്തിൻ്റെയും പശ്ചാത്തലത്തിൽ അടിസ്ഥാനപരമായ മനുഷ്യക്ഷേമവും ജീവിക്കാൻ കഴിയുന്ന ഒരു പരിസ്ഥിതിയും ഉറപ്പാക്കുക.

* പാരിസ്ഥിതിക പ്രശ്നങ്ങളെയും പരിഹാരങ്ങളെയും കുറിച്ചുള്ള അറിവിൻ്റെ കൈമാറ്റം പ്രോത്സാഹിപ്പിക്കുക, ഒപ്പം സുസ്ഥിര വികസനത്തിനായി പരിസ്ഥിതി വിദ്യാഭ്യാസം വളർത്തുക.

മികവിൻ്റെ കേന്ദ്രങ്ങളുടെ ഒരു ചലനാത്മക ശൃംഖലയാണ് ഡബ്ല്യു.എൻ.ബി.ആർ (WNBR). ഇത് വിവിധ മേഖലകളിലെ സഹകരണം പ്രോത്സാഹിപ്പിക്കുകയും അനുഭവങ്ങളുടെ കൈമാറ്റം, ശേഷി വികസനം,സംരക്ഷിത ജൈവമണ്ഡലങ്ങൾക്കിടയിലെ മികച്ച രീതികൾ പ്രോത്സാഹിപ്പിക്കൽ എന്നിവയിലൂടെ അന്താരാഷ്ട്ര സഹകരണം ശക്തിപ്പെടുത്തുകയും ചെയ്യുന്നു.

യുനെസ്‌കോ അംഗരാജ്യങ്ങളുടെ മാർഗ്ഗനിർദ്ദേശപ്രകാരമാണ് എം.എ.ബി. (MAB) പ്രോഗ്രാം പ്രവർത്തിക്കുന്നത്.

ഇതിൻ്റെ പ്രധാന ഭരണസമിതിയാണ് ഇൻ്റർനാഷണൽ കോഓർഡിനേറ്റിങ് കൗൺസിൽ (MAB-ICC), ഇത് എം.എ.ബി. കൗൺസിൽ എന്നും അറിയപ്പെടുന്നു. 34 അംഗരാജ്യങ്ങൾ ഇതിൽ ഉൾപ്പെടുന്നു.

ഇന്ത്യയിലെ സംരക്ഷിത ജൈവമണ്ഡലങ്ങൾ

A map of india with blue and grey colors

AI-generated content may be incorrect.

ഇന്ത്യയിൽ ഏകദേശം 91,425 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന 18 സംരക്ഷിത ജൈവമണ്ഡലങ്ങളുണ്ട്, അതിൽ 13 എണ്ണം യുനെസ്‌കോയുടെ വേൾഡ് നെറ്റ്‌വർക്ക് ഓഫ് ബയോസ്ഫിയർ റിസർവ്സ് (WNBR) അംഗീകരിച്ചവയാണ്. പർവതങ്ങൾ, വനങ്ങൾ, തീരപ്രദേശങ്ങൾ, ദ്വീപുകൾ എന്നിങ്ങനെയുള്ള വൈവിധ്യമാർന്ന ഭൂപ്രകൃതികളിൽ വ്യാപിച്ചുകിടക്കുന്ന ഇവ ഇന്ത്യയുടെ പാരിസ്ഥിതിക സമ്പന്നതയും പ്രാദേശിക സമൂഹങ്ങളെ പിന്തുണച്ചുകൊണ്ട് ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനുള്ള പ്രതിബദ്ധതയും പ്രകടമാക്കുന്നു.

കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിൻ്റെ (MoEFCC) ബയോസ്ഫിയർ റിസർവ് ഡിവിഷനാണ് ജൈവവൈവിധ്യ സംരക്ഷണത്തിനായുള്ള ഒരു കേന്ദ്രാവിഷ്‌കൃത പദ്ധതി (CSS) നിയന്ത്രിക്കുന്നത്. ഇത് വിശാലമായ പ്രകൃതി വിഭവങ്ങളുടെയും പരിസ്ഥിതി വ്യവസ്ഥകളുടെയും സംരക്ഷണ (CNRE) പരിപാടിയുടെ കീഴിലുള്ള ഒരു ഉപ-പദ്ധതിയായി പ്രവർത്തിക്കുന്നു.

ഈ പദ്ധതി ലക്ഷ്യമിടുന്ന സംരക്ഷണ-വികസന പ്രവർത്തനങ്ങൾക്കായി സംസ്ഥാനങ്ങൾക്ക് സാമ്പത്തിക സഹായം നൽകുന്നു. ഇതിൻ്റെ നടത്തിപ്പ് പ്രധാനമായും സംസ്ഥാന വനം വകുപ്പുകളാണ് കൈകാര്യം ചെയ്യുന്നത്.

A graph of the same size and the same size

AI-generated content may be incorrect.

ഈ പദ്ധതി ഒരു ചെലവ് പങ്കിടൽ മാതൃകയാണ് പിന്തുടരുന്നു: 60:40 (കേന്ദ്രവും സംസ്ഥാനവും), വടക്കുകിഴക്കൻ, ഹിമാലയൻ സംസ്ഥാനങ്ങൾക്ക് 90:10

CNREക്ക് കീഴിലുള്ള ജൈവവൈവിധ്യ സംരക്ഷണത്തിനായുള്ള ബജറ്റ് വിഹിതം 2024-25-ൽ ₹5 കോടി ആയിരുന്നത് 2025-26-ൽ ₹10 കോടിയായി ഇരട്ടിയായി. ഇത് സുസ്ഥിരമായ പരിസ്ഥിതി വ്യവസ്ഥാ പരിപാലനത്തോടുള്ള ​ഗവൺമെന്റിന്റെ വർദ്ധിച്ചുവരുന്ന പ്രതിബദ്ധതയെ എടുത്തുകാണിക്കുന്നു.

പ്രാദേശിക സമൂഹങ്ങളിൽ, പ്രത്യേകിച്ചും സംരക്ഷിത ജൈവമണ്ഡലങ്ങളിലും അതിന് ചുറ്റും താമസിക്കുന്നവരിൽ, ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്നതാണ് ഈ പദ്ധതിയെ വ്യത്യസ്തമാക്കുന്നത്. ബദൽ ഉപജീവനമാർഗ്ഗങ്ങൾ, പരിസ്ഥിതി വികസന പ്രവർത്തനങ്ങൾ, സുസ്ഥിരമായ വിഭവ പരിപാലനം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിലൂടെ, പ്രധാന ജൈവവൈവിധ്യ മേഖലകളിലെ ജൈവികമായ സമ്മർദ്ദം കുറയ്ക്കാൻ ഈ പദ്ധതി സഹായിക്കുന്നു.

നിർണായക ആവാസവ്യവസ്ഥകളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനും ദീർഘകാല സുസ്ഥിരത ഉറപ്പാക്കുന്നതിനും അനുബന്ധ പിന്തുണ നൽകിക്കൊണ്ട് ബഫർ, ട്രാൻസിഷൻ സോണുകൾക്ക് പ്രത്യേക ഊന്നൽ നൽകുന്നു.

ഇന്ത്യയിലെ സംരക്ഷിത ജൈവമണ്ഡലങ്ങൾ ജൈവവൈവിധ്യം സംരക്ഷിക്കുക മാത്രമല്ല, സുസ്ഥിര വികസനത്തിനായുള്ള ജീവനുള്ള ലബോറട്ടറികളായി പ്രവർത്തിക്കുകയും പാരിസ്ഥിതിക സംരക്ഷണത്തെ സാമൂഹിക ക്ഷേമവുമായി സമന്വയിപ്പിക്കുകയും ചെയ്യുന്നു. പ്രോജക്റ്റ് ടൈഗർ, പ്രോജക്റ്റ് എലിഫൻ്റ്, ഗ്രീൻ ഇന്ത്യ മിഷൻ, നാഷണൽ ബയോഡൈവേഴ്‌സിറ്റി ആക്ഷൻ പ്ലാൻ തുടങ്ങിയ മറ്റ് ദേശീയ സംരംഭങ്ങൾക്ക് ഇത് പൂരകമായി വർത്തിക്കുകയും സംരക്ഷണത്തിനും സുസ്ഥിര ഉപജീവനമാർഗ്ഗത്തിനുമായി ഒരു സമഗ്ര ചട്ടക്കൂട് സൃഷ്ടിക്കുകയും ചെയ്യുന്നു.

ചുരുക്കത്തിൽ, ഇന്ത്യയുടെ സംരക്ഷിത ജൈവമണ്ഡല പ്രോഗ്രാം പ്രകൃതിയും മനുഷ്യൻ്റെ വികസനവും തമ്മിലുള്ള സന്തുലിതാവസ്ഥയ്ക്ക് ഒരു ഉത്തമ ഉദാഹരണമാണ്. പാരിസ്ഥിതിക സംരക്ഷണം, ശാസ്ത്രീയ ഗവേഷണം, സാമൂഹിക-സാമ്പത്തിക പിന്തുണ എന്നിവയ്ക്ക് എങ്ങനെ ഒരുമിച്ച് നിലനിൽക്കാനും പാരിസ്ഥിതികവും സാമൂഹികവുമായ ക്ഷേമം ഉറപ്പാക്കാനും കഴിയുമെന്ന് ഇത് തെളിയിക്കുന്നു.

 

2025 സെപ്റ്റംബറിൽ, ഹിമാചൽ പ്രദേശിൽ സ്ഥിതി ചെയ്യുന്ന ഇന്ത്യയിലെ കോൾഡ് ഡെസേർട്ട് ബയോസ്ഫിയർ റിസർവിനെ യുനെസ്‌കോയുടെ വേൾഡ് നെറ്റ്‌വർക്ക് ഓഫ് ബയോസ്ഫിയർ റിസർവ്സിൽ ഉൾപ്പെടുത്തി.

 

 

 

സംരക്ഷണ ശ്രമങ്ങളുടെ സ്വാധീനം

ഇന്ത്യയിലെ സംരക്ഷിത ജൈവമണ്ഡലങ്ങളുടെ സ്ഥാപനം, യുനെസ്‌കോയുടെ മാൻ ആൻഡ് ബയോസ്ഫിയർ (MAB) പ്രോഗ്രാമിന് കീഴിലുള്ള ആഗോള പാരിസ്ഥിതിക ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടുന്ന, സംരക്ഷണത്തിനും സുസ്ഥിര വികസനത്തിനും വേണ്ടിയുള്ള ഒരു ദീർഘകാല ദേശീയ കാഴ്ചപ്പാടിനെയാണ് പ്രതിഫലിപ്പിക്കുന്നത്. ജൈവവൈവിധ്യം സംരക്ഷിക്കുന്നതിലും പ്രാദേശിക സമൂഹങ്ങളെ ശാക്തീകരിക്കുന്നതിലും സുസ്ഥിരമായ പാരിസ്ഥിതിക സമ്പ്രദായങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിലുമുള്ള തങ്ങളുടെ സമർപ്പണം പ്രകടമാക്കിക്കൊണ്ട്, സംരക്ഷിത ജൈവമണ്ഡലങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിലും പരിപാലിക്കുന്നതിലും ഇന്ത്യ മുൻപന്തിയിലാണ്.

പരിസ്ഥിതി വ്യവസ്ഥയുടെ സന്തുലിതാവസ്ഥ നിലനിർത്തുന്നതിനും ജൈവവൈവിധ്യം സംരക്ഷണം സാധ്യമാക്കുന്നതിനും ദുർബലമായ ആവാസവ്യവസ്ഥകളിൽ കാലാവസ്ഥാ പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിനും സംരക്ഷിത ജൈവമണ്ഡലങ്ങൾ കാര്യമായ സംഭാവന നൽകിയിട്ടുണ്ട്. സുസ്ഥിരമായ രീതികൾക്കായുള്ള പ്രദർശന കേന്ദ്രങ്ങളായി ഇവ പ്രവർത്തിക്കുന്നു, കൂടാതെ ബദൽ ഉപജീവനമാർഗ്ഗങ്ങളിലൂടെ വനത്തെ ആശ്രയിക്കുന്ന ജനവിഭാഗങ്ങൾക്ക് സാമ്പത്തികപരവും ഉപജീവനപരവുമായ സുരക്ഷ നൽകുന്നു.

സംരക്ഷിത ജൈവമണ്ഡല പ്രോഗ്രാമിൻ്റെ ഇന്ത്യയിലെ നടപ്പാക്കൽ, വനാരോഗ്യ സൂചകങ്ങളിൽ അളക്കാവുന്ന പുരോഗതിയെയും പിന്തുണച്ചിട്ടുണ്ട്. ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷൻ്റെ ഗ്ലോബൽ ഫോറസ്റ്റ് റിസോഴ്‌സസ് അസസ്‌മെൻ്റ് (GFRA) 2025 അനുസരിച്ച്, 2025 ഒക്ടോബർ വരെ, മൊത്തം വനമേഖലയിൽ ഇന്ത്യ ആഗോളതലത്തിൽ ഒമ്പതാം സ്ഥാനത്തും വാർഷിക വനവർദ്ധനവിൽ മൂന്നാം സ്ഥാനത്തുമാണ്.

തുടർച്ചയായ നിരീക്ഷണം, വർദ്ധിപ്പിച്ച സാമൂഹിക പങ്കാളിത്തം, സംരക്ഷിത ജൈവമണ്ഡല ശൃംഖലയുടെ വിപുലീകരണം എന്നിവയെല്ലാം വന-ജൈവവൈവിധ്യ സംരക്ഷണത്തിലെ ആഗോള നേതാക്കൾക്കിടയിൽ ഇന്ത്യയുടെ സ്ഥാനം കൂട്ടായി ശക്തിപ്പെടുത്തിയിരിക്കുന്നു.

ആവാസവ്യവസ്ഥാ സംരക്ഷണത്തെ സുസ്ഥിരമായ സാമൂഹിക വികസനവുമായി ബന്ധിപ്പിച്ചുകൊണ്ട്, ഇന്ത്യയുടെ വിശാലമായ സംരക്ഷണ ചട്ടക്കൂടിന് സംരക്ഷിത ജൈവമണ്ഡലങ്ങൾ പൂരകമായി വർത്തിക്കുന്നു. ഈ റിസർവുകൾ, വൈവിധ്യമാർന്ന ഭൂപ്രകൃതികളിലുടനീളം ആവാസവ്യവസ്ഥയുടെ പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിനും ജീവിവർഗ്ഗങ്ങളെ സംരക്ഷിക്കുന്നതിനും സമഗ്രമായ സമീപനങ്ങൾ സംഗമിക്കുന്ന ജീവനുള്ള ലബോറട്ടറികളായി പ്രവർത്തിക്കുന്നു.

നിരവധി ദേശീയ പദ്ധതികൾ സംരക്ഷിത ജൈവമണ്ഡലങ്ങളുടെ ലക്ഷ്യങ്ങളുമായി ചേർന്ന് പ്രവർത്തിക്കുകയും,ആവാസവ്യവസ്ഥാ സംരക്ഷണം, വിഭവങ്ങളുടെ സുസ്ഥിരമായ ഉപയോഗം, സാമൂഹിക വികസനം എന്നിവയ്ക്ക് കൂട്ടായി സംഭാവന നൽകുകയും ചെയ്യുന്നു. അവയിൽ ചിലത് താഴെ നൽകുന്നു:

പ്രോജക്റ്റ് ടൈഗർ - 1973-ൽ ആരംഭിച്ച പദ്ധതി ഇന്ത്യയുടെ പ്രധാന സംരക്ഷണ സംരംഭമാണ്, 2023-ൽ ഇത് വിജയകരമായി 50 വർഷം പൂർത്തിയാക്കി. സമർപ്പിത റിസർവുകളിലൂടെയും കർശനമായ സംരക്ഷണ നടപടികളിലൂടെയുമുള്ള കടുവ സംരക്ഷണത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച്, കടുവകളുടെ എണ്ണം പുനരുജ്ജീവിപ്പിക്കുന്നതിൽ ഇത് നിർണായക പങ്ക് വഹിച്ചിട്ടുണ്ട്.

പ്രോജക്റ്റ് എലിഫൻ്റ് - ആഗോള ഏഷ്യൻ ആനകളുടെ ജനസംഖ്യയുടെ 60% ലധികമുള്ള ഇന്ത്യ, ഇവയെ സംരക്ഷിക്കുന്നതിനും പരിപാലിക്കുന്നതിനും കാര്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ആനകൾക്ക് അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയിൽ ദീർഘകാല അതിജീവനം ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള ഒരു പ്രധാന സംരംഭമാണ് പ്രോജക്റ്റ് എലിഫൻ്റ്. ഈ പ്രോഗ്രാം ആവാസവ്യവസ്ഥാ സംരക്ഷണം, മനുഷ്യരും ആനകളും തമ്മിലുള്ള സംഘർഷ ലഘൂകരണം, കൂടാതെ ബന്ദികളാക്കിയ ആനകളുടെ ക്ഷേമം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു, ഇത് ആന സംരക്ഷണത്തോടുള്ള ഇന്ത്യയുടെ ആഴത്തിലുള്ള സാംസ്കാരികവും പാരിസ്ഥിതികവുമായ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നു.

ഇൻ്റഗ്രേറ്റഡ് ഡെവലപ്‌മെൻ്റ് ഓഫ് വൈൽഡ് ലൈഫ് ഹാബിറ്റാറ്റ്സ് (IDWH) സ്കീം: വന്യജീവി സംരക്ഷണ പ്രവർത്തനങ്ങൾക്കായി സംസ്ഥാന, കേന്ദ്രഭരണ പ്രദേശ ​ഗവൺമെന്റുകൾക്ക് ഈ കേന്ദ്രാവിഷ്‌കൃത പദ്ധതി സാമ്പത്തികവും സാങ്കേതികവുമായ സഹായം നൽകുന്നു.

നാഷണൽ ബയോഡൈവേഴ്സിറ്റി ആക്ഷൻ പ്ലാൻ (NBAP): 2002-ലെ ജൈവവൈവിധ്യ നിയമപ്രകാരം സ്ഥാപിക്കപ്പെട്ട എൻ.ബി.എ. ഇന്ത്യയുടെ വിപുലമായ ജൈവ വിഭവങ്ങളിലേക്കും അനുബന്ധ പരമ്പരാഗത അറിവുകളിലേക്കുമുള്ള പ്രവേശനം നിയന്ത്രിക്കുന്നതിനുള്ള നിർണായക ഉത്തരവാദിത്തം വഹിക്കുന്നു.

ഇക്കോ-സെൻസിറ്റീവ് സോണുകളും (ESZ) വന്യജീവി ഇടനാഴികളും: സംരക്ഷിത പ്രദേശങ്ങളായ ദേശീയ ഉദ്യാനങ്ങൾക്കും വന്യജീവി സങ്കേതങ്ങൾക്കും ചുറ്റുമുള്ള പരിസ്ഥിതിലോല പ്രദേശങ്ങളാണ് ഇക്കോ-സെൻസിറ്റീവ് സോണുകൾ. ഈ മേഖലകൾ പ്രഖ്യാപിക്കുന്നതിൻ്റെ ഉദ്ദേശ്യം സംരക്ഷിത പ്രദേശങ്ങൾ പോലുള്ള പ്രത്യേക പരിസ്ഥിതി വ്യവസ്ഥകൾക്ക് ഒരുതരം "ഷോക്ക് അബ്സോർബർ" സൃഷ്ടിക്കുക, ഉയർന്ന സംരക്ഷണമുള്ള പ്രദേശങ്ങളിൽ നിന്ന് കുറഞ്ഞ സംരക്ഷണമുള്ള പ്രദേശങ്ങളിലേക്കുള്ള പരിവർത്തന മേഖലയായി പ്രവർത്തിക്കുക എന്നതാണ്.

ഗ്രീൻ ഇന്ത്യ മിഷൻ: കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നതിനൊപ്പം ഇന്ത്യയുടെ വനമേഖലയെ സംരക്ഷിക്കാനും പുനഃസ്ഥാപിക്കാനും മെച്ചപ്പെടുത്താനും ഈ ദൗത്യം ലക്ഷ്യമിടുന്നു. ജൈവവൈവിധ്യം, ജലസ്രോതസ്സുകൾ, കണ്ടൽക്കാടുകൾ, തണ്ണീർത്തടങ്ങൾ തുടങ്ങിയ ആവാസവ്യവസ്ഥകളെ മെച്ചപ്പെടുത്തുന്നതിലും കാർബൺ ആഗിരണം ചെയ്യാൻ സഹായിക്കുന്നതിലും ജി.ഐ.എം. ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

ഉപസംഹാരം

സംരക്ഷിത ജൈവമണ്ഡലങ്ങളുടെ അന്താരാഷ്ട്ര ദിനം ഇന്ത്യ ആചരിക്കുന്നത്, ജൈവവൈവിധ്യ സംരക്ഷണത്തോടും സുസ്ഥിര വികസനത്തോടുമുള്ള രാജ്യത്തിൻ്റെ ശാശ്വതമായ പ്രതിബദ്ധതയെ എടുത്തുകാണിക്കുന്നു. യുനെസ്‌കോയുടെ മനുഷ്യനും ജൈവമണ്ഡലവും പരിപാടി പോലുള്ള ദേശീയ നയങ്ങളും അന്താരാഷ്ട്ര പങ്കാളിത്തവും പിന്തുണയ്ക്കുന്ന ഈ സംരക്ഷിത ജൈവമണ്ഡലങ്ങൾ, പാരിസ്ഥിതിക സംരക്ഷണത്തെ സാമൂഹിക ശാക്തീകരണവുമായി സമന്വയിപ്പിച്ചുകൊണ്ട് പ്രകൃതിയും മനുഷ്യരും തമ്മിലുള്ള സൗഹൃദത്തിൻ്റെ ജീവിക്കുന്ന ഉദാഹരണങ്ങളായി പ്രവർത്തിക്കുന്നു. വർദ്ധിച്ചു വരുന്ന റിസർവ് ശൃംഖല, വനവിസ്തൃതിയിലെ വർദ്ധന, നൂതനവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ സമീപനങ്ങളിലെ സജീവമായ സഹകരണം എന്നിവയിലൂടെ ആഗോള സംരക്ഷണത്തിൽ ഇന്ത്യ പുതിയ മാനദണ്ഡങ്ങൾ സ്ഥാപിക്കുന്നത് തുടരുന്നു. ഈ ശ്രമങ്ങൾ പാരിസ്ഥിതിക നിക്ഷേപങ്ങളും പ്രാദേശിക സമൂഹങ്ങളും അഭിവൃദ്ധിപ്പെടുന്നുവെന്ന് ഉറപ്പാക്കുകയും ഇപ്പോഴത്തെയും ഭാവി തലമുറകൾക്കും വേണ്ടിയുള്ള സുസ്ഥിര ജീവിതത്തിൽ ഇന്ത്യയുടെ നേതൃത്വപരമായ പങ്ക് ശക്തിപ്പെടുത്തുകയും ചെയ്യുന്നു.

***

 

UNESCO

 

Ministry of Environment, Forest and Climate Change

Food and Agriculture Organization of the United Nations

PIB Headquarters

 

NCERT:

SK

 

 

 

(Explainer ID: 155884) आगंतुक पटल : 31
Provide suggestions / comments
Link mygov.in
National Portal Of India
STQC Certificate