Infrastructure
മാരിടൈം ഇന്ത്യ
വിഷൻ 2030 മുതൽ അമൃത് കാൽ 2047 വരെ
Posted On:
26 OCT 2025 9:49AM
പ്രധാന വസ്തുതകൾ
* ഇന്ത്യയുടെ വ്യാപാരത്തിൻ്റെ ഏകദേശം 95% വ്യാപ്തിയിലും 70% മൂല്യത്തിലും നടക്കുന്നത് സമുദ്രമാർഗ്ഗങ്ങളിലൂടെയാണ്. ഇത് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിലും മത്സരശേഷിയിലും ഈ മേഖലയ്ക്കുള്ള കേന്ദ്ര സ്ഥാനത്തെ അടിവരയിടുന്നു.
* മാരിടൈം ഇന്ത്യ വിഷൻ 2030, ഏകദേശം 3–3.5 ലക്ഷം കോടി രൂപയുടെ നിക്ഷേപം പ്രതീക്ഷിക്കുന്ന 150-ൽ അധികം സംരംഭങ്ങളെ പട്ടികപ്പെടുത്തുന്നു . കപ്പൽ നിർമ്മാണത്തിനായുള്ള ₹ 69,725 കോടി പാക്കേജിന്റെ പിന്തുണയോടെയാണിത്.
* 2024–25 സാമ്പത്തിക വർഷത്തിൽ പ്രധാന തുറമുഖങ്ങൾ ഏകദേശം 855 ദശലക്ഷം ടൺ ചരക്ക് കൈകാര്യം ചെയ്തു. ഇത് സമുദ്ര വ്യാപാരത്തിലെയും തുറമുഖ കാര്യക്ഷമതയിലെയും ശക്തമായ വളർച്ചയെ സൂചിപ്പിക്കുന്നു.
ഇന്ത്യയുടെ സമുദ്രപാതയെ നയിക്കുന്നു

ഇന്ത്യൻ സാമ്പത്തിക ശക്തിയുടെ പ്രവാഹം സമുദ്രങ്ങളിലൂടെ ഒഴുകുന്നു. രാജ്യത്തിൻ്റെ മൊത്തം വ്യാപാരത്തിൻ്റെ ഏകദേശം 95% വ്യാപ്തിയിലും 70% മൂല്യത്തിലും രാജ്യത്തിന്റെ സമുദ്ര പാതകളിലൂടെയാണ് കടന്നുപോകുന്നത്. ഇത് ഇന്ത്യയുടെ വാണിജ്യത്തിൻ്റെ ജീവരക്തമാണ് സമുദ്രമെന്ന് എടുത്തുകാണിക്കുന്നു. അസംസ്കൃത എണ്ണയും കൽക്കരിയും മുതൽ ഇലക്ട്രോണിക്സ്, ടെക്സ്റ്റൈൽസ്, കാർഷിക ഉൽപ്പന്നങ്ങൾ വരെ, ഇറക്കുമതിയുടെയും കയറ്റുമതിയുടെയും വലിയൊരു ഭാഗം തിരക്കേറിയ തുറമുഖങ്ങളിലൂടെ ഒഴുകുന്നു, ഇത് ഇന്ത്യയെ ലോകമെമ്പാടുമുള്ള വിപണികളുമായി ബന്ധിപ്പിക്കുന്നു. ആഗോളവൽക്കരണം വിതരണ ശൃംഖല ആശ്രിതത്വം വർദ്ധിപ്പിക്കുകയും ഇന്ത്യ ഒരു പ്രധാന ഉൽപ്പാദന-ഊർജ്ജ കേന്ദ്രമായി മാറുകയും ചെയ്യുന്നതോടെ തുറമുഖങ്ങളുടെയും ഷിപ്പിംഗിൻ്റെയും കാര്യക്ഷമത രാജ്യത്തിൻ്റെ ദേശീയ മത്സരശേഷിയെ നേരിട്ട് സ്വാധീനിക്കുന്നു.
ഒരു ആഗോള മാരിടൈം ശക്തിയായി സ്വയം സ്ഥാനം ഉറപ്പിക്കാൻ ലക്ഷ്യമിട്ട്, മാരിടൈം ഇന്ത്യ വിഷൻ 2030 (MIV 2030) എന്ന പരിവർത്തനാത്മക ഒരു രൂപരേഖയുമായി ഇന്ത്യ യാത്ര തുടങ്ങിയിരിക്കുന്നു. ഇത് 2021-ലാണ് പുറത്തിറക്കിയത്. 150-ൽ അധികം തന്ത്രപരമായ സംരംഭങ്ങളുള്ള ഈ ദർശനം, തുറമുഖങ്ങളെ ആധുനികവൽക്കരിക്കുക, ഷിപ്പിംഗ് ശേഷി വികസിപ്പിക്കുക, ഉൾനാടൻ ജലപാതകൾ ശക്തിപ്പെടുത്തുക എന്നിവ ലക്ഷ്യമിടുന്നു. ഒപ്പം സുസ്ഥിരതയ്ക്കും നൈപുണ്യ വികസനത്തിനും ഇതിൽ കേന്ദ്രസ്ഥാനം നൽകിയിരിക്കുന്നു. ചരക്ക് നീക്കത്തിനുള്ള ഒരു ബ്ലൂപ്രിൻ്റ് എന്നതിലുപരി, MIV 2030 വ്യാപാരം, നിക്ഷേപം, തൊഴിൽ എന്നിവയ്ക്കുള്ള ഒരു ഉത്തേജകമാണ്. ഇത് സാമ്പത്തിക വളർച്ചയിലേക്കും ആഗോള മത്സരശേഷിയിലേക്കുമുള്ള ഇന്ത്യയുടെ പാത നിർണ്ണയിക്കുന്നു.
MIV 2030-ൻ്റെ കേന്ദ്ര പ്രമേയങ്ങൾ
ആഗോള മാരിടൈം ശക്തിയായി ഇന്ത്യയുടെ യാത്രയ്ക്ക് രൂപം നൽകുന്നതും അന്താരാഷ്ട്ര രംഗത്ത് രാജ്യത്തെ മുൻനിരയിൽ എത്തിക്കുന്നതുമായ പത്ത് പ്രധാന വിഷയങ്ങൾ മാരിടൈം ഇന്ത്യ വിഷൻ 2030 തിരിച്ചറിയുന്നു.

|

ഇന്ത്യ മാരിടൈം വാരം 2025: ചലനാത്മകമായ സമുദ്ര അഭിലാഷം
ആഗോള മാരിടൈം കലണ്ടറിലെ ഒരു സുപ്രധാന സംഭവമാണ് ഇന്ത്യ മാരിടൈം വാരം 2025 (IMW 2025). 2025 ഒക്ടോബർ 27 മുതൽ 31 വരെ മുംബൈയിലെ നെസ്‌കോ എക്സിബിഷൻ സെൻ്ററിൽ വെച്ചാണ് ഇത് നടക്കുന്നത്. ഷിപ്പിംഗ്, തുറമുഖം, ലോജിസ്റ്റിക്സ് മേഖലകളിലെ പ്രധാന പങ്കാളികളെ ഒരുമിച്ച് കൊണ്ടുവരുന്ന IMW 2025, സംവാദം, സഹകരണം, ബിസിനസ് വികസനം എന്നിവയ്ക്കുള്ള ഒരു തന്ത്രപരമായ വേദിയായി വർത്തിക്കും. ഈ പരിപാടിയിൽ 100-ൽ അധികം രാജ്യങ്ങളിൽ നിന്നുള്ള പങ്കാളിത്തവും 1,00,000-ത്തിലധികം പ്രതിനിധികളും തുറമുഖ ഓപ്പറേറ്റർമാരും നിക്ഷേപകരും നവീകരണ വിദഗ്ധരും നയരൂപകർത്താക്കളും പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന ഈ പരിപാടിയിൽ 500 പ്രദർശകർ, തീം പവലിയനുകൾ, സാങ്കേതികവിദ്യാ പ്രദർശനങ്ങൾ, കൂടാതെ തുറമുഖാധിഷ്ഠിത വികസനം, കപ്പൽ നിർമ്മാണ ക്ലസ്റ്ററുകൾ, ഡിജിറ്റൽ ഇടനാഴികൾ എന്നിവ ഉൾപ്പെടുന്ന സെഷനുകളും ഉണ്ടായിരിക്കും.
|
മാരിടൈം പരിവർത്തനത്തിന്റെ ഒരു ദശാബ്ദം: 2014 മുതൽ 2025 വരെ
സാമ്പത്തിക വളർച്ചയ്ക്കായി ഒരു പുതിയ പാത നിർണ്ണയിച്ചുകൊണ്ട്, ഇന്ത്യയുടെ മാരിടൈം മേഖല തുറമുഖങ്ങൾ, തീരദേശ ഷിപ്പിംഗ്, ഉൾനാടൻ ജലപാതകൾ എന്നിവയിലുടനീളം റെക്കോർഡ് പ്രകടനവുമായി മുന്നോട്ട് കുതിക്കുകയാണ്. രാജ്യത്തെ ശക്തിപ്പെടുത്തുന്നതിൽ ഈ മേഖലയുടെ നിർണായക പങ്ക് ഈ പുരോഗതി അടിവരയിടുന്നു.
പുതിയ അളവുകോൽ സൃഷ്ടിച്ച് ഇന്ത്യൻ തുറമുഖങ്ങൾ
ഇന്ത്യയുടെ തുറമുഖ മേഖല ഒരു പരിവർത്തനാത്മക കുതിച്ചുചാട്ടത്തിന് സാക്ഷ്യം വഹിച്ചു. മൊത്തം തുറമുഖ ശേഷി 1,400 ദശലക്ഷം മെട്രിക് ടൺ/പ്രതിവർഷം (MMTPA) എന്നതിൽ നിന്ന് 2,762 MMTPA ആയി ഏകദേശം ഇരട്ടിയായി വർദ്ധിച്ചു. ആധുനികവൽക്കരണത്തിലും അടിസ്ഥാന സൗകര്യങ്ങളിലുമുള്ള പ്രധാന നിക്ഷേപങ്ങളെ ഇത് പ്രതിഫലിപ്പിക്കുന്നു.
ചരക്ക് കൈകാര്യം ചെയ്യുന്ന അളവ് 972 ദശലക്ഷം മെട്രിക് ടണ്ണിൽ (MMT) നിന്ന് 1,594 MMT ആയി ഗണ്യമായി വർദ്ധിച്ചു. ഇത് സമുദ്ര വ്യാപാരത്തിലെയും തുറമുഖ കാര്യക്ഷമതയിലെയും ശക്തമായ വളർച്ചയെ സൂചിപ്പിക്കുന്നു. പ്രധാന തുറമുഖങ്ങൾ 2024–25 സാമ്പത്തിക വർഷത്തിൽ ഏകദേശം 855 ദശലക്ഷം ടൺ ചരക്ക് കൈകാര്യം ചെയ്തു, 2023-24 സാമ്പത്തിക വർഷത്തിൽ ഇത് 819 ദശലക്ഷം ടണ്ണായിരുന്നു.
പ്രവർത്തനക്ഷമത ഗണ്യമായി മെച്ചപ്പെട്ടു. കപ്പലുകൾക്ക് സാധനങ്ങൾ കയറ്റി/ഇറക്കി പുറപ്പെടാനുള്ള ശരാശരി സമയം (വെസൽ ടേൺ എറൗണ്ട് ടൈം) 93 മണിക്കൂറിൽ നിന്ന് വെറും 48 മണിക്കൂറായി കുറഞ്ഞു. ഇത് മൊത്തത്തിലുള്ള ഉൽപ്പാദനക്ഷമതയും ആഗോള മത്സരശേഷിയും വർദ്ധിപ്പിച്ചു.
മേഖലയുടെ സാമ്പത്തിക സ്ഥിതി ശക്തിപ്പെട്ടു. അറ്റ വാർഷിക മിച്ചം ₹1,026 കോടിയിൽ നിന്ന് ₹9,352 കോടിയായി കുത്തനെ ഉയർന്നു. ഇത് മെച്ചപ്പെട്ട വരുമാന ഉത്പാദനവും ചെലവ് നിയന്ത്രണവും സൂചിപ്പിക്കുന്നു.
കാര്യക്ഷമതാ സൂചകങ്ങളും ശക്തിപ്പെട്ടു, പ്രവർത്തനാനുപാതം 73%-ൽ നിന്ന് 43% ആയി മെച്ചപ്പെട്ടു. ഇത് സുസ്ഥിരവും ലാഭകരവുമായ തുറമുഖ പ്രവർത്തനങ്ങളിലേക്കുള്ള ഒരു വലിയ ചുവടുവെപ്പായി അടയാളപ്പെടുത്തുന്നു.
ഇന്ത്യൻ ഷിപ്പിംഗ് കപ്പൽവ്യൂഹം, ശേഷി, തൊഴിൽ ശക്തി എന്നിവ വിപുലീകരിക്കുന്നു
ഇന്ത്യയുടെ ഷിപ്പിംഗ് മേഖല സ്ഥിരമായ വളർച്ച കൈവരിച്ചു. രാജ്യത്തിൻ്റെ വർദ്ധിച്ചുവരുന്ന സമുദ്ര സാന്നിധ്യത്തെ പ്രതിഫലിപ്പിച്ചുകൊണ്ട് ഇന്ത്യൻ പതാകയുള്ള കപ്പലുകളുടെ എണ്ണം 1,205-ൽ നിന്ന് 1,549 ആയി ഉയർന്നു.
ഇന്ത്യൻ കപ്പൽവ്യൂഹത്തിൻ്റെ മൊത്തം ടണ്ണേജ് 10 ദശലക്ഷം ഗ്രോസ് ടണ്ണിൽ (MGT) നിന്ന് 13.52 MGT ആയി വർദ്ധിച്ചു. ഇത് കൂടുതൽ ശക്തവും ശേഷിയുള്ളതുമായ ഷിപ്പിംഗ് ശേഷിക്ക് അടിവരയിടുന്നു.
തീരദേശ ഷിപ്പിംഗ് ഗണ്യമായ മുന്നേറ്റം നേടി. ചരക്ക് നീക്കം 87 ദശലക്ഷം മെട്രിക് ടണ്ണിൽ (MMT) നിന്ന് 165 MMT ആയി ഏകദേശം ഇരട്ടിയായി വർദ്ധിച്ചു. കാര്യക്ഷമവും കുറഞ്ഞ ചെലവിലുള്ളതും പരിസ്ഥിതി സൗഹൃദപരവുമായ ഗതാഗത രീതികളിലേക്കുള്ള മാറ്റത്തെ ഇത് ശക്തിപ്പെടുത്തുന്നു.
ഇന്ത്യയുടെ ഉൾനാടൻ ജലപാതകൾ മുന്നോട്ടുകുതിക്കുന്നു
ഉൾനാടൻ ജലഗതാഗത മേഖലയിലെ ഒരു സുപ്രധാന വികസനമായി, ഇൻലാൻഡ് വാട്ടർവേസ് അതോറിറ്റി ഓഫ് ഇന്ത്യ (IWAI) 2014-ലെ 18 MMT-യിൽ നിന്ന് 2025-ൽ 146 MMT എന്ന റെക്കോർഡ് ചരക്ക് നീക്കം രേഖപ്പെടുത്തി. ഇത് ഏകദേശം 710 ശതമാനം വർദ്ധനവാണ്.
പ്രവർത്തനക്ഷമമായ ഉൾനാടൻ ജലപാതകളുടെ എണ്ണം 3-ൽ നിന്ന് 29 ആയി വർദ്ധിച്ചു. ഇത് ഇന്ത്യയുടെ ഉൾനാടൻ ഗതാഗത ശൃംഖലയ്ക്ക് ഒരു വലിയ ഉത്തേജനമാണ് നൽകുന്നത്.
ഹാൽദിയ മൾട്ടി-മോഡൽ ടെർമിനൽ (MMT) IRC നാച്ചുറൽ റിസോഴ്‌സസിന് IWAI കൈമാറി. പൊതു-സ്വകാര്യ പങ്കാളിത്ത (PPP) മാതൃകയിൽ ഉൾനാടൻ ജലപാത അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും മൾട്ടിമോഡൽ ലോജിസ്റ്റിക്‌സ് പ്രോത്സാഹിപ്പിക്കുന്നതിനും ഒരു പ്രധാന ചുവടുവെപ്പാണിത്. ലോക ബാങ്കിന്റെ സഹായത്തോടെ നിർമ്മിച്ച ഈ പശ്ചിമ ബംഗാൾ ടെർമിനലിന് 3.08 ദശലക്ഷം മെട്രിക് ടൺ/ പ്രതിവർഷം (MMTPA) ശേഷിയുണ്ട്.
ഫെറി, റോ-പാക്സ് (വാഹനങ്ങളെയും യാത്രക്കാരെയും വഹിക്കുന്ന കപ്പൽ) സർവീസുകൾക്കും ശക്തമായ സ്വീകാര്യത ലഭിച്ചു. 2024–25-ൽ 7.5 കോടിയിലധികം യാത്രക്കാർ ഇവ ഉപയോഗിച്ചു. സുരക്ഷിതവും കാര്യക്ഷമവുമായ യാത്രയ്ക്കായി ജലഗതാഗത മാർഗ്ഗങ്ങൾ പൊതുജനം കൂടുതലായി സ്വീകരിക്കുന്നതിനെ ഇത് സൂചിപ്പിക്കുന്നു.
|
കേവലം ഒരു ദശാബ്ദം കൊണ്ട്, ഇന്ത്യയുടെ നാവിക തൊഴിലാളികളുടെ എണ്ണം 1.25 ലക്ഷത്തിൽ നിന്ന് 3 ലക്ഷത്തിലധികമായി വർധിച്ചു. ഇത് നിലവിൽ ആഗോള നാവിക തൊഴിലാളികളുടെ 12% വരും. ഇത് പരിശീലനം ലഭിച്ച നാവികരുടെ ലോകത്തിലെ ഏറ്റവും മികച്ച മൂന്ന് വിതരണക്കാരിൽ ഒന്നായി ഇന്ത്യയെ മാറ്റുകയും നാവിഗേഷൻ, കപ്പൽ പ്രവർത്തനങ്ങൾ, ലോജിസ്റ്റിക്സ്, അനുബന്ധ സമുദ്ര വ്യവസായങ്ങൾ എന്നിവയിൽ സ്വദേശത്തും വിദേശത്തും വിപുലമായ അവസരങ്ങൾ തുറക്കുകയും ചെയ്തു.
|

വേവ്സിന് ധനസഹായം: പിന്തുണയും നവീകരണവും
തുറമുഖങ്ങൾ, ഷിപ്പിംഗ്, ഉൾനാടൻ ജലപാതകൾ എന്നിവയിലുടനീളം 3–3.5 ലക്ഷം കോടി രൂപയുടെ മൊത്തം നിക്ഷേപമാണ് MIV 2030 ലക്ഷ്യമിടുന്നത്. കപ്പൽ നിർമ്മാണത്തെ പ്രോത്സാഹിപ്പിക്കാനും മാരിടൈം ആവാസവ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനുമായി അടുത്തിടെ പ്രഖ്യാപിച്ച ₹69,725 കോടി രൂപയുടെ ഒരു സുപ്രധാന പാക്കേജിന്റെ പിൻബലത്തിൽ, ഇന്ത്യ അതിൻ്റെ വിശാലമായ തീരപ്രദേശം പ്രയോജനപ്പെടുത്തി ആഗോള മാരിടൈം ഭൂപടത്തിൽ ശക്തമായി നിലയുറപ്പിക്കാനുള്ള ഒരു തന്ത്രപരമായ പാത നിർണ്ണയിക്കുകയാണ്. ലക്ഷ്യമിട്ട വിഹിതങ്ങളും തന്ത്രപരമായ സംരംഭങ്ങളും മൊത്തത്തിലുള്ള കാഴ്ചപ്പാടുമായി സുഗമമായി യോജിക്കുകയും പ്രതീക്ഷിക്കുന്ന നിക്ഷേപങ്ങളെ പ്രായോഗികമായ നടപടികളാക്കി മാറ്റുകയും ചെയ്യുന്നു.
|
₹25,000 കോടി രൂപയുടെ ധനശേഖരത്തോടെ മാരിടൈം ഡെവലപ്‌മെൻ്റ് ഫണ്ട് (MDF), ഇന്ത്യയുടെ ഷിപ്പിംഗ് ടണ്ണേജും കപ്പൽ നിർമ്മാണ ശേഷിയും വികസിപ്പിക്കുന്നതിന് ദീർഘകാല ധനസഹായം നൽകാൻ തയ്യാറെടുക്കുന്നു. ഇതിന് പൂരകമായി, ₹24,736 കോടി രൂപ ചെലവഴിക്കുന്ന, പരിഷ്കരിച്ച ഷിപ്പ് ബിൽഡിംഗ് ഫിനാൻഷ്യൽ അസിസ്റ്റൻസ് സ്കീം (SBFAS), ആഭ്യന്തര ചെലവിലെ അസന്തുലിതാവസ്ഥകൾ പരിഹരിക്കുകയും കപ്പൽ പൊളിക്കലിന് പ്രോത്സാഹനം നൽകുകയും ചെയ്യുന്നു. അതേസമയം, ₹19,989 കോടി ചെലവഴിക്കുന്ന ഷിപ്പ് ബിൽഡിംഗ് ഡെവലപ്‌മെൻ്റ് സ്കീം (SbDS) ഗ്രീൻഫീൽഡ് ക്ലസ്റ്ററുകൾ, യാർഡ് വിപുലീകരണങ്ങൾ, റിസ്ക് കവറേജ് എന്നിവയ്ക്ക് പിന്തുണ നൽകുന്നു. ഇതിനെല്ലാം പുറമെ, വിശാഖപട്ടണത്ത് ₹305 കോടി ചെലവിൽ സ്ഥാപിക്കുന്ന ഇന്ത്യൻ ഷിപ്പ് ടെക്നോളജി സെൻ്റർ (ISTC), കപ്പൽ രൂപകൽപ്പന, ഗവേഷണ-വികസനം, എഞ്ചിനീയറിംഗ്, നൈപുണ്യ വികസനം എന്നിവയുടെ ദേശീയ കേന്ദ്രമായി ഉയർന്നുവരും.
…………………………………………………………………………………………………………………………………………………………….
വടക്കുകിഴക്കൻ ഇന്ത്യയിലുടനീളമുള്ള ഉൾനാടൻ ജലപാത അടിസ്ഥാന സൗകര്യ വികസനത്തിനായി ₹1,000 കോടിയിലധികം നിക്ഷേപിച്ചിട്ടുണ്ട്. രാജ്യത്തെ നദീ ശൃംഖലകളിലൂടെയുള്ള ഗതാഗതവും വ്യാപാരവും മെച്ചപ്പെടുത്തുന്നതിൽ ഇത് സുപ്രധാനമായ മുന്നേറ്റമാണ്. ഈ നിക്ഷേപത്തിൽ ₹300 കോടി രൂപയുടെ പദ്ധതികൾ പൂർത്തിയാക്കുകയും ബാക്കിയുള്ളവ പൂർത്തിയാകാറാവുകയും ചെയ്തതോടെ, കണക്റ്റിവിറ്റിക്കും പ്രാദേശിക വാണിജ്യത്തിനും ഇത് വലിയ ഉത്തേജനം നൽകുന്നു. കൂടാതെ, ക്രൂയിസ് ഭാരത് മിഷൻ പദ്ധതിയുടെ ഭാഗമായി ഈ മേഖലയിൽ ടൂറിസം നവീകരണത്തിനായി ₹250 കോടി രൂപയുടെ സംയുക്ത നിക്ഷേപത്തിൽ, കൊൽക്കത്തയിലെ ഹൂഗ്ലി കൊച്ചിൻ ഷിപ്പ്‌യാർഡിൽ രണ്ട് ആഢംബര ക്രൂയിസ് കപ്പലുകൾ നിർമ്മിക്കുന്നുണ്ട്. 2027-ൽ പുറത്തിറക്കാൻ നിശ്ചയിച്ചിട്ടുള്ള ഈ കപ്പലുകൾ ബ്രഹ്മപുത്ര നദിയിലൂടെ സർവീസ് നടത്തുകയും അസമിലെ നദീ ടൂറിസം രംഗത്ത് വലിയ പരിവർത്തനത്തിന് വഴിതുറക്കുകയും ചെയ്യും.
…………………………………………………………………………………………………………………………………………………………….
ഇന്ത്യയെ ഒരു ആഗോള മാരിടൈം കേന്ദ്രമാക്കി മാറ്റാനുള്ള ഒരു പ്രധാന സംരംഭമാണ് സാഗർമാല പദ്ധതി. ഇത് മാരിടൈം ഇന്ത്യ വിഷൻ 2030-ന്റെയും മാരിടൈം അമൃത് കാൽ വിഷൻ 2047-ൻ്റെയും ഒരു പ്രധാന സ്തംഭമാണ്. കൂടുതൽ മികച്ചതും പരിസ്ഥിതി സൗഹൃദപരവുമായ ഗതാഗത ശൃംഖലകളിലൂടെ ലോജിസ്റ്റിക്സ് ചെലവ് കുറയ്ക്കുക, വ്യാപാര കാര്യക്ഷമത വർദ്ധിപ്പിക്കുക, തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നിവയിൽ ഈ പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഇതിന് കീഴിൽ, ₹5.8 ലക്ഷം കോടി രൂപയുടെ 840 പദ്ധതികൾ 2035-ഓടെ നടപ്പിലാക്കുന്നു. ഇതിൽ ₹1.41 ലക്ഷം കോടി രൂപയുടെ 272 പദ്ധതികൾ പൂർത്തിയാക്കുകയും ₹1.65 ലക്ഷം കോടി രൂപയുടെ 217 പദ്ധതികൾ പുരോഗമിക്കുകയും ചെയ്യുന്നു.
|
ഭാവിയിലേക്ക് കപ്പലോടുന്നു

പുതിയ നിയമങ്ങൾ, മെഗാ പ്രോജക്റ്റുകൾ, ആഗോള നിക്ഷേപ അഭിലാഷങ്ങൾ എന്നിവ മാരിടൈം ഇന്ത്യ വിഷൻ 2030-ന് രൂപം നൽകുന്ന നിർണ്ണായക ദശകത്തിലാണ് ഇന്ത്യയുടെ മാരിടൈം മേഖല കടക്കുന്നത്. പരിസ്ഥിതി സൗഹൃദ സാങ്കേതികവിദ്യകളിലും ഡിജിറ്റൽ നവീകരണത്തിലും ശക്തമായ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട്, ഇന്ത്യ അതിന്റെ വ്യാപാര ആവശ്യങ്ങൾ നിറവേറ്റുക മാത്രമല്ല, ഒരു മാരിടൈം നേതാവായി ഉയർന്നുവരാനും തയ്യാറെടുക്കുകയാണ്. ഈ അടിത്തറയിലാണ് മാരിടൈം അമൃത് കാൽ വിഷൻ 2047 പടുത്തുയർത്തുന്നത്, ഇന്ത്യയുടെ സമുദ്ര പുനരുജ്ജീവനത്തിനായുള്ള ദീർഘകാല രൂപരേഖയാണിത്. തുറമുഖങ്ങൾ, തീരദേശ ഷിപ്പിംഗ്, ഉൾനാടൻ ജലപാതകൾ, കപ്പൽ നിർമ്മാണം, ഹരിത ഷിപ്പിംഗ് സംരംഭങ്ങൾ എന്നിവയ്ക്കായി ഏകദേശം 80 ലക്ഷം കോടി രൂപയുടെ നിക്ഷേപങ്ങൾ നീക്കിവച്ചിട്ടുണ്ട്.
സുസ്ഥിരമായ മാരിടൈം പ്രവർത്തനങ്ങൾക്കായി ഗ്രീൻ ഇടനാഴികൾ സ്ഥാപിക്കൽ, ഗ്രീൻ ഹൈഡ്രജൻ ബങ്കറിംഗ് പ്രോത്സാഹിപ്പിക്കൽ, മെഥനോൾ ഇന്ധനമായി ഉപയോഗിക്കുന്ന കപ്പലുകൾ എന്നിവയ്ക്ക് ഗവണമെന്റ് പ്രാധാന്യം നൽകുന്നു.
സ്വാതന്ത്ര്യത്തിൻ്റെ നൂറാം വാർഷികത്തോടെ ലോകത്തിലെ മുൻനിര മാരിടൈം-കപ്പൽ നിർമ്മാണ ശക്തികളിലൊന്നായി ഇന്ത്യയെ ഉയർത്താൻ 300-ൽ അധികം പ്രായോഗികമായ സംരംഭങ്ങൾ ഈ വിഷൻ വിഭാവനം ചെയ്യുന്നു.
ഇന്ത്യയുടെ സമുദ്ര ഭൂപ്രകൃതിയെ പുനർനിർമ്മിക്കുന്ന നാഴികക്കല്ലായ സംരംഭങ്ങളിലൂടെ ഈ ദർശനത്തിന്റെ ഗതിവേഗം മുന്നോട്ട് കൊണ്ടുപോയി. "സമുദ്ര സേ സമൃദ്ധി – ട്രാൻസ്ഫോമിംഗ് ഇന്ത്യാസ് മാരിടൈം സെക്ടർ" എന്ന പരിപാടിയിൽ ₹66,000 കോടിയിലധികം നിക്ഷേപ സാധ്യതകൾ തുറന്നുകൊണ്ട് 27 ധാരണാപത്രങ്ങൾ (MoUs) ഒപ്പുവെച്ചു. ഇത് 1.5 ലക്ഷത്തിലധികം തൊഴിലവസരങ്ങൾക്ക് വഴിയൊരുക്കി.
ഒഡീഷയിലെ ബഹുദയിൽ 150 MTPA ശേഷിയുള്ള ഗ്രീൻഫീൽഡ് തുറമുഖം, ഏകദേശം ₹21,500 കോടി രൂപയുടെ നിക്ഷേപം പ്രതീക്ഷിക്കുന്നു. പട്നയിലെ ഏകദേശം ₹ 908 കോടി വിലമതിക്കുന്ന ഇലക്ട്രിക് ഫെറികൾ ഉപയോഗിക്കുന്ന വാട്ടർ മെട്രോ പദ്ധതി , വിദേശ കപ്പലുകളുടെ ആശ്രിതത്വം കുറയ്ക്കുന്നതിനും ഇന്ത്യയിൽ നിർമ്മിച്ച കപ്പലുകൾ വർദ്ധിപ്പിക്കുന്നതിനുമായി ഷിപ്പിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യയും (SCI) ഓയിൽ പബ്ലിക് സെക്ടർ അണ്ടർടേക്കിംഗുകളും (PSU-കൾ) തമ്മിലുള്ള തന്ത്രപരമായ വെസൽ ഓണറിംഗ് സംയുക്ത സംരംഭ കമ്പനി എന്നിവ ശ്രദ്ധേയമായ പദ്ധതികളിൽ ഉൾപ്പെടുന്നു.
ഇതോടൊപ്പം, അഞ്ച് സംസ്ഥാനങ്ങളിലുടനീളമുള്ള കപ്പൽ നിർമ്മാണ ധാരണാപത്രങ്ങൾ, പ്രധാന കപ്പൽശാല നിക്ഷേപങ്ങൾ, ധനസഹായ ബന്ധങ്ങൾ, ഗുജറാത്തിലെ ലോത്തലിലുള്ള നാഷണൽ മാരിടൈം ഹെറിറ്റേജ് കോംപ്ലക്സിൽ ₹ 266 കോടിയുടെ ഒരു ലൈറ്റ്ഹൗസ് മ്യൂസിയം എന്നിവ 2047 ഓടെ ലോകത്തിലെ ഏറ്റവും മികച്ച കപ്പൽ നിർമ്മാണ രാജ്യങ്ങളിൽ ഒന്നാകാനുള്ള ഇന്ത്യയുടെ കാഴ്ചപ്പാടിനെ കൂടുതൽ ശക്തിപ്പെടുത്തുന്നു.
ന്യൂ മാംഗ്ലൂർ തുറമുഖ അതോറിറ്റി (NMPA)യുടെ കീഴിൽ , അന്താരാഷ്ട്ര വിനോദസഞ്ചാരികൾക്കായി ഒരു പ്രത്യേക ക്രൂയിസ് ഗേറ്റിന്റെ നിർമ്മാണം, 107 കോടി രൂപയുടെ നിക്ഷേപത്തിൽ പിപിപി മോഡിൽ 150 കിടക്കകളുള്ള മൾട്ടി-സ്പെഷ്യാലിറ്റി ആശുപത്രി സ്ഥാപിക്കൽ എന്നിവയുൾപ്പെടെ എട്ട് സുപ്രധാന സമുദ്ര വികസന പദ്ധതികൾ അടുത്തിടെ ആരംഭിച്ചു. ഉപയോക്തൃ അനുഭവവും പ്രവർത്തന ശേഷിയും വർദ്ധിപ്പിക്കുന്നതിനുള്ള മറ്റ് പദ്ധതികൾ ഇതിൽ ഉൾപ്പെടുന്നു. വ്യാപാരം, ടൂറിസം, സാമ്പത്തിക പ്രതിരോധശേഷി എന്നിവ വളർത്തിയെടുക്കുന്ന ഭാവിക്ക് തയ്യാറായ ഒരു സമുദ്ര ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നതിനുള്ള പ്രതിബദ്ധതയാണ് ഈ വികസനങ്ങൾ ഉദാഹരിക്കുന്നത്.
ദർശനത്തിൽ നിന്ന് യാത്രയിലേക്ക്
ഇന്ത്യ അതിന്റെ വിശാലമായ തീരപ്രദേശത്തെ സാധ്യതകളുടെ ഒരു ക്യാൻവാസാക്കി മാറ്റുകയാണ്. മാരിടൈം ഇന്ത്യ വിഷൻ 2030-ലൂടെ, രാജ്യം തുറമുഖങ്ങൾ നിർമ്മിക്കുക മാത്രമല്ല, ഭാവി കെട്ടിപ്പടുക്കുകയും, തൊഴിലവസരങ്ങൾ, കഴിവുകൾ, സുസ്ഥിര വളർച്ച എന്നിവയിലൂടെ ദശലക്ഷക്കണക്കിന് ആളുകളെ ശാക്തീകരിക്കുകയും ചെയ്യുന്നു. ദർശനം, തന്ത്രം, ദൃഢനിശ്ചയം എന്നിവയ്ക്ക് തിരമാലകളെ അഭിവൃദ്ധിയുടെ പാതകളാക്കി മാറ്റാൻ കഴിയുമെന്ന് തെളിയിക്കുന്ന ഒരു ആഗോള സമുദ്ര നേതാവായി ഉയരാനുള്ള ഇന്ത്യയുടെ സമയമാണിത്. ലോകത്തിലെ എണ്ണയും ചരക്കും കൊണ്ടുപോകുന്ന ഷിപ്പിംഗ് പാതകളിൽ, ഒരു യാത്രക്കാരൻ എന്ന നിലയിലല്ല, ഭാവിയിലെ വഴികാട്ടി എന്ന നിലയിലാണ് ഇന്ത്യ അതിന്റെ സ്ഥാനം ഉറപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത്. മാരിടൈം അമൃത് കാൽ വിഷൻ 2047 ഈ യാത്രയെ കൂടുതൽ വ്യാപിപ്പിക്കുന്നു. ഹരിത തുറമുഖങ്ങളും സുസ്ഥിര ഷിപ്പിംഗും മുതൽ സ്മാർട്ട് ലോജിസ്റ്റിക്സും സാംസ്കാരിക പൈതൃക പദ്ധതികളും വരെ, ഇന്ത്യ സാമ്പത്തിക വളർച്ചയെ പരിസ്ഥിതി ഉത്തരവാദിത്തവും ആഗോള നേതൃത്വവുമായി സമന്വയിപ്പിക്കുകയാണ്. ലോകം സ്ഥിരതയുള്ള വിതരണ ശൃംഖലകളിലേക്കും ശുദ്ധമായ ഊർജ്ജ പരിവർത്തനങ്ങളിലേക്കും നോക്കുമ്പോൾ, ഇന്ത്യയുടെ സമുദ്ര മേഖല ദേശീയ താൽപ്പര്യങ്ങൾ സേവിക്കാൻ മാത്രമല്ല, വരും ദശകങ്ങളിൽ ആഗോള വ്യാപാരത്തിന്റെ പ്രവാഹങ്ങളെ രൂപപ്പെടുത്താനും സജ്ജമാണ്.
അവലംബം
Ministry of Ports, Shipping and Waterways
https://shipmin.gov.in/sites/default/files/MoPSW%20achievemnts%20and%20initiatives%20of%20FY%202023-24_0.pdf
https://shipmin.gov.in/sites/default/files/Year%20End%20Review%2C%202024%20%28English%20version%29.pdf
https://shipmin.gov.in/content/maritime-india-vision-2030
https://sagarmala.gov.in/sites/default/files/MIV%202030%20Report.pd
https://imw.org.in/
https://www.pib.gov.in/PressReleasePage.aspx?PRID=2080012
https://www.pib.gov.in/PressReleasePage.aspx?PRID=2128329
https://www.pib.gov.in/PressReleseDetail.aspx?PRID=2167305
https://www.pib.gov.in/PressReleasePage.aspx?PRID=2080012
https://www.pib.gov.in/PressReleasePage.aspx?PRID=2179164
https://www.pib.gov.in/PressReleasePage.aspx?PRID=2175547
https://www.pib.gov.in/PressReleasePage.aspx?PRID=2170575
https://www.pib.gov.in/PressReleasePage.aspx?PRID=2160804
https://www.pib.gov.in/PressReleasePage.aspx?PRID=2166156
https://www.pib.gov.in/PressReleasePage.aspx?PRID=2124061
https://www.pib.gov.in/FactsheetDetails.aspx?Id=149248
https://www.pib.gov.in/PressReleasePage.aspx?PRID=2180221
https://www.pib.gov.in/PressReleasePage.aspx?PRID=2171836
https://www.pib.gov.in/PressReleasePage.aspx?PRID=2163161
https://www.pib.gov.in/PressReleasePage.aspx?PRID=2115878
https://www.pib.gov.in/PressReleasePage.aspx?PRID=2179597
https://www.pib.gov.in/PressReleaseIframePage.aspx?PRID=1992273
https://www.pib.gov.in/PressReleasePage.aspx?PRID=2172488
Press Information Bureau
https://www.pib.gov.in/FactsheetDetails.aspx?Id=149248
https://www.pib.gov.in/PressNoteDetails.aspx?NoteId=154624&ModuleId=3
https://www.pib.gov.in/PressNoteDetails.aspx?id=155540&NoteId=155540&ModuleId=3
PMO
https://www.pib.gov.in/PressReleseDetailm.aspx?PRID=2168875
See in PDF
***
SK
(Backgrounder ID: 155756)
Visitor Counter : 5
Provide suggestions / comments