• Sitemap
  • Advance Search
Social Welfare

അന്താരാഷ്ട്ര അഹിംസാ ദിനം

Posted On: 01 OCT 2025 10:57AM

സംഗ്രഹം

  • ഒക്ടോബർ 2 ഗാന്ധി ജയന്തിയായി ആഘോഷിക്കുന്നു. ഐക്യരാഷ്ട്രസഭയുടെ പ്രഖ്യാപനമനുസരിച്ച് ആഗോളതലത്തിൽ ഇത് അന്താരാഷ്ട്ര അഹിംസാ ദിനമായും ആചരിക്കുന്നത് രാജ്യത്തിൻ്റെ അഭിമാനവും മഹാത്മാവിന്  ലോകം  നല്‍കുന്ന ആദരവും ഒരുപോലെ പ്രതിഫലിപ്പിക്കുന്നു.

  • അഹിംസ  ഒരു സാർവത്രിക തത്വമായി അംഗീകരിച്ചും സമാധാനത്തിൻ്റെയും സഹിഷ്ണുതയുടെയും ആഗോള സംസ്കാരം പ്രോത്സാഹിപ്പിച്ചും  ഐക്യരാഷ്ട്ര  പൊതുസഭ  2007 ജൂണിൽ ഒരു പ്രമേയം അംഗീകരിച്ചു.

  • ബെൽജിയം, യുഎസ്എ, സ്പെയിൻ, സെർബിയ, സ്വിറ്റ്സർലൻഡ്, തായ്‌ലൻഡ്, കസാക്കിസ്ഥാൻ, നെതർലാൻഡ്‌സ് തുടങ്ങിയ രാജ്യങ്ങളിലെ അനുസ്മരണ പരിപാടികള്‍ ഗാന്ധി ജയന്തിയുടെയും അന്താരാഷ്ട്ര അഹിംസാ ദിനത്തിൻ്റെയും ചൈതന്യം ലോകമെങ്ങും നിലനിർത്തുന്നു.

 

ആമുഖം

ഒക്ടോബർ 2 ന് ലോകമൊന്നടങ്കം മഹാത്മാഗാന്ധിയുടെ ജന്മദിനത്തോട് ആദരവ് പ്രകടിപ്പിക്കുന്നു.  ഇന്ത്യയിൽ ഈ ദിനം ഗാന്ധി ജയന്തിയായി ആഘോഷിക്കുമ്പോൾ 2007-ലെ ഐക്യരാഷ്ട്രസഭ പ്രമേയത്തിന്റെ അടിസ്ഥാനത്തില്‍  ആഗോളതലത്തില്‍ ഇത് അന്താരാഷ്ട്ര അഹിംസാ ദിനമായി  ആചരിക്കുന്നു. 140-ലേറെ രാജ്യങ്ങളുടെ പിന്തുണ ഈ പ്രമേയത്തിന് ലഭിച്ചിരുന്നു. ഇന്ത്യയുടെ ദേശീയ സ്മരണകളിൽ വേരൂന്നിയതും  മാനവരാശിയ്ക്ക് സാർവത്രിക സന്ദേശമായി പങ്കുവെക്കുന്നതുമായ രണ്ട് ദിനാചരണങ്ങള്‍  ഈ ദിവസത്തിന് അതുല്യ പ്രാധാന്യം നൽകുന്നു.

ഐക്യരാഷ്ട്രസഭയിൽ സെക്രട്ടറി ജനറലിൻ്റെ പ്രസ്താവനകളിലൂടെയും ഗാന്ധിയന്‍ തത്വചിന്തയെ വര്‍ത്തമാനകാല യാഥാർത്ഥ്യങ്ങളുമായി ബന്ധിപ്പിക്കുന്ന പരിപാടികളിലൂടെയുമാണ് ദിനാചരണം.  സമീപ വർഷങ്ങളിൽ ഈ സന്ദേശങ്ങൾ ലോകമെങ്ങും നടക്കുന്ന സംഘർഷങ്ങള്‍ ചൂണ്ടിക്കാട്ടുകയും സത്യത്തിലും അഹിംസയിലുമൂന്നിയ ഗാന്ധിയുടെ വിശ്വാസം ‘ഏതൊരു ആയുധത്തെക്കാളും ശക്തമാണെ’ന്ന്  രാഷ്ട്രങ്ങളെ ഓർമിപ്പിക്കുകയും ചെയ്തു.  

ഇന്ത്യയിൽ രാജ്ഘട്ടിലെ ശ്രദ്ധാഞ്ജലി, സാംസ്കാരിക-വിദ്യാഭ്യാസ പരിപാടികൾ, ഗാന്ധിയുടെ ആദർശങ്ങള്‍ ഉയർത്തിക്കാട്ടുന്ന പൊതു പ്രചാരണങ്ങൾ എന്നിവയുടെ രൂപത്തിലാണ് ദിനാചരണം.  കഴിഞ്ഞ വർഷങ്ങളിൽ ഈ അനുസ്മരണങ്ങൾ കേവലം ചടങ്ങുകൾക്കപ്പുറം ദേശീയ ദൗത്യങ്ങൾക്ക് പ്രചോദനം നൽകിയിട്ടുണ്ട്. ശുചിത്വം പ്രോത്സാഹിപ്പിക്കുന്ന സ്വച്ഛ് ഭാരത് അഭിയാൻ മുതൽ സ്വയംപര്യാപ്തതയുടെ പ്രതീകമായ ഖാദി -  ഗ്രാമീണ വ്യവസായങ്ങളുടെ പുനരുജ്ജീവനം വരെ ഇതിലുൾപ്പെടുന്നു.

 

Figure 1: Mahatma Gandhi attending a prayer meeting at Gandhi Maidan, 1946

ദേശീയ ശ്രദ്ധാഞ്ജലിയായും ആഗോള പ്രവർത്തനാഹ്വാനമായും അന്താരാഷ്ട്ര അഹിംസാ ദിനം  നിലകൊള്ളുന്നു. ഗാന്ധിയുടെ സന്ദേശം ഭൂതകാലത്തിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും മറിച്ച് സംഘർഷങ്ങളെ സമാധാനത്തിലൂടെയും വിഭജനത്തെ സംവാദത്തിലൂടെയും  ഭയത്തെ അനുകമ്പയിലൂടെയും കീഴടക്കുന്ന  ലോകത്തേക്ക്  വഴികാട്ടിയായി തുടരുന്നുവെന്നും ഇത് നമ്മെ ഓർമിപ്പിക്കുന്നു.

സത്യഗ്രഹത്തിൻ്റെ പിറവി

അഭിഭാഷകനായിരുന്ന മോഹൻദാസ് കരംചന്ദ് ഗാന്ധി 1893-ൽ നിയമപരമായ ആവശ്യത്തിനായി ദക്ഷിണാഫ്രിക്കയിലെത്തി.  പ്രിട്ടോറിയയിലേക്ക് യാത്ര ചെയ്യവെ ഫസ്റ്റ്-ക്ലാസ് കോച്ചിലെ ബർത്തിൽ ഉറങ്ങുന്നതിനിടെ ഗാന്ധിയുടെ രൂപം ശ്രദ്ധിച്ച സഹയാത്രികരിലൊരാള്‍ അദ്ദേഹം  'വെള്ളക്കാരനല്ലാത്ത'  വ്യക്തിയാണെന്ന് മനസ്സിലാക്കി വിവേചനത്തോടെ പ്രതികരിച്ചു. 

 

Figure 2: Gandhi (3rd from left) with his colleagues outside his office in Johannesburg in 1905

ഫസ്റ്റ് ക്ലാസ് കമ്പാർട്ട്‌മെൻ്റിൽ നിന്ന് വാൻ കമ്പാർട്ട്‌മെൻ്റിലേക്ക് മാറാൻ ഗാന്ധിക്ക് നിർദേശം ലഭിച്ചെങ്കിലും  അദ്ദേഹം അത് ശക്തമായി നിരസിച്ചു. ഇതോടെ ശൈത്യമേറിയ ആ രാത്രി അദ്ദേഹത്തിന്  പീറ്റർമാരിറ്റ്‌സ്ബർഗ് സ്റ്റേഷനിൽ കഴിയേണ്ടിവന്നു. നേരം പുലര്‍ന്നതോടെ  അദ്ദേഹം അടുത്ത ട്രെയിനിൽ പ്രിട്ടോറിയയിലേക്ക് യാത്ര തുടർന്നു.

"ഞാൻ അനുഭവിച്ച കഷ്ടപ്പാടുകൾ അത്രത്തോളം ആഴമേറിയതായിരുന്നില്ല — വർണ്ണവിവേചനമെന്ന ആഴമേറിയ രോഗത്തിൻ്റെ  ലക്ഷണം മാത്രമായിരുന്നു അത്.  സാധ്യമെങ്കിൽ ആ രോഗത്തെ വേരോടെ പിഴുതെറിയാൻ ശ്രമിക്കേണ്ടിയിരിക്കുന്നു.  ആ പ്രവര്‍ത്തനങ്ങളില്‍ ഞാൻ ഏറെ കഷ്ടപ്പാടുകൾ സഹിക്കേണ്ടിവരും." 1926-ൽ പ്രസിദ്ധീകരിച്ച "എൻ്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ" എന്ന  ആത്മകഥയില്‍  പ്രസ്തുത സംഭവത്തെക്കുറിച്ച് ഗാന്ധി ഇങ്ങനെ എഴുതി.

Figure 3: Gandhi as a "Satyagrahi" in South Africa

അടുത്ത ദിവസം ചാർൾസ്‌ടൗണിൽ നിന്ന് ജൊഹന്നാസ്ബർഗിലേക്ക് സ്റ്റേജ് കോച്ചിൽ യാത്ര ചെയ്യവെ  വെള്ളക്കാരായ യാത്രക്കാർക്കൊപ്പം അകത്തിരുന്ന് യാത്ര ചെയ്യാൻ ഗാന്ധിക്ക് അനുമതി നിഷേധിക്കപ്പെട്ടു. പകരം ഡ്രൈവറുടെ അടുത്തെ കോച്ച്ബോക്സിൽ ഇരിക്കാൻ അദ്ദേഹം നിർബന്ധിതനായി. പിന്നീട് ഫുട്ബോർഡിൽ കിടന്ന  വൃത്തിയില്ലാത്ത ചാക്കിൽ ഇരിക്കാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. ഇത് അനുസരിക്കാൻ വിസമ്മതിച്ച ഗാന്ധി  ക്രൂരമായി ആക്രമിക്കപ്പെട്ടു.   

ദക്ഷിണാഫ്രിക്കയിലെ വർണവിവേചന ഭരണത്തിന് കീഴിൽ ജീവിക്കുന്ന മറ്റ് ഇന്ത്യക്കാരിൽ നിന്നും സമാനമായ കഥകൾ ഗാന്ധി കേട്ടു. ദക്ഷിണാഫ്രിക്കയിലെ കോളനിവല്‍കൃത ഭരണകൂടം ഇന്ത്യക്കാരോടും മറ്റുള്ളവരോടും കാണിക്കുന്ന വിവേചനപരമായ പെരുമാറ്റത്തിൽ രോഷാകുലനായ ഗാന്ധി കൂടെയുണ്ടായിരുന്ന സാമൂഹ്യ പ്രവർത്തകരെ സംഘടിപ്പിച്ച്  അടിച്ചമർത്തല്‍  ഭരണത്തിനെതിരെ  പ്രതിഷേധ പരമ്പരകൾക്ക് നേതൃത്വം നൽകുകയും  ഇതിനിടെ   അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തു. ഇക്കാലയളവിലാണ് "സത്യഗ്രഹം" എന്ന വാക്ക് ഗാന്ധി സംഭാവന ചെയ്തത്.  "സത്യ" (സത്യം), "അഗ്രഹ" (നിഷ്കര്‍ഷ) എന്നീ വാക്കുകളിൽ നിന്ന്  രൂപപ്പെട്ട സത്യഗ്രഹ എന്ന വാക്കില്‍ അഹിംസാത്മക പ്രതിരോധമെന്ന അദ്ദേഹത്തിൻ്റെ രാഷ്ട്രീയ തത്വശാസ്ത്രവും  ഉൾപ്പെടുന്നു.

"മനുഷ്യവർഗത്തിന് ലഭ്യമായ ഏറ്റവും വലിയ ശക്തിയാണ് അഹിംസ. മനുഷ്യ നൈപുണ്യത്താല്‍ രൂപകല്പന ചെയ്ത  ഏറ്റവും ശക്തവും വിനാശകരവുമായ ആയുധത്തേക്കാൾ കരുത്ത് അതിനുണ്ട്," 1920-ൽ യങ് ഇന്ത്യയിൽ ഗാന്ധി എഴുതി.

ഉപ്പുനിയമം ലംഘിക്കാൻ ആയിരക്കണക്കിന് പേര്‍ കടലിലേക്ക് ചുവടുവെച്ച 1930-ലെ ദണ്ഡി യാത്രയുടെ സമയത്തായാലും  രാജ്യം ഒന്നടങ്കം ഒറ്റക്കെട്ടായി മുന്നോട്ടുവന്ന 1942-ലെ ക്വിറ്റ് ഇന്ത്യാ സമരത്തിലായാലും ഒരു ആയുധം പോലും ഉയർത്താതെ ദശലക്ഷക്കണക്കിന് പേരെ അണിനിരത്താന്‍ ധാർമിക ശക്തിക്ക് സാധിക്കുമെന്ന്  മഹാത്മാഗാന്ധി തെളിയിച്ചു.

അദ്ദേഹത്തിൻ്റെ സന്ദേശം ഇന്ത്യന്‍ തീരങ്ങൾക്കപ്പുറം സഞ്ചരിച്ചു. മഹാത്മാവിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് അമേരിക്കയിൽ മാർട്ടിൻ ലൂഥർ കിങ് ജൂനിയറും ദക്ഷിണാഫ്രിക്കയിൽ നെൽസൺ മണ്ടേലയും വംശീയതയെയും വർണവിവേചനത്തെയും ചോദ്യം ചെയ്യാന്‍ കരുത്തുകാട്ടി.  വ്യത്യസ്ത സംസ്കാരങ്ങൾക്കും തലമുറകൾക്കുമപ്പുറം  നിലനിൽക്കുന്ന അദ്ദേഹത്തിന്റെ തത്വശാസ്ത്രം അഹിംസ  ദൗർബല്യമല്ലെന്നും  മറിച്ച് ഏറ്റവും വിപ്ലവകരമായ ശക്തിയാണെന്നും മനുഷ്യരാശിയെ ഓർമിപ്പിക്കുന്നു.

ഗാന്ധി ഐക്യരാഷ്ട്രസഭയില്‍: അഞ്ചാമത് അഹിംസാ പ്രഭാഷണം

അഹിംസയെക്കുറിച്ചുള്ള പ്രഭാഷണ പരമ്പരയുടെ ഭാഗമായ അഞ്ചാമത് അഹിംസാ പ്രഭാഷണം 2022 സെപ്റ്റംബറിൽ യുനെസ്കോയുടെ മഹാത്മാഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജ്യുക്കേഷൻ ഫോർ പീസ് ആൻഡ് സസ്റ്റൈനബിൾ ഡെവലപ്‌മെൻ്റ് (എംജിഐഇപി), ഇന്ത്യയുടെ സ്ഥിരം ദൗത്യവുമായി സഹകരിച്ച് ഐക്യരാഷ്ട്രസഭയിൽ സംഘടിപ്പിച്ചു. ഇത് ഗാന്ധിയുടെ തത്വശാസ്ത്രം സജീവമായി അവതരിപ്പിച്ചു. ‘മനുഷ്യൻ്റെ അഭിവൃദ്ധിക്കായി വിദ്യാഭ്യാസം’ എന്ന വിഷയത്തെ കേന്ദ്രീകരിച്ച് നടത്തിയ ഈ പരിപാടി, യഥാർത്ഥ പഠനം അറിവിനൊപ്പം ശരീരത്തെയും മനസ്സിനെയും ആത്മാവിനെയും പരിപോഷിപ്പിക്കുകയും സഹാനുഭൂതിയും ധാർമിക ഭാവനയും വളർത്തുകയും ചെയ്യണമെന്ന് പ്രത്യേകം പരാമര്‍ശിച്ചു.  തനിമയാർന്ന മനുഷ്യരൂപത്തിലെ മഹാത്മാഗാന്ധിയുടെ ഹോളോഗ്രാം ഉപയോഗിച്ച് വിദ്യാഭ്യാസം, അഹിംസ എന്നിവ സംബന്ധിച്ച അദ്ദേഹത്തിൻ്റെ ചിന്തകൾ അവതരിപ്പിച്ചത് ശ്രദ്ധേയമായിരുന്നു. പാരമ്പര്യവും സാങ്കേതികവിദ്യയും സമന്വയിപ്പിച്ച ഈ രീതി മികച്ച സ്വാധീനം സൃഷ്ടിച്ചു.

ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി അംബാസഡർ രുചിര കാംബോജ്, ബെർണിസ് കിങ് (മാർട്ടിൻ ലൂഥർ കിങ് ജൂനിയറിൻ്റെ മകൾ) ഉള്‍പ്പെടെ ആഗോള പ്രമുഖർ, യുവജന പ്രതിനിധികൾ, വിദ്യാഭ്യാസ വിദഗ്ധര്‍ എന്നിവർ   പ്രഭാഷണത്തിൽ പങ്കെടുത്തു. കേവലം സാമ്പത്തിക നേട്ടത്തിന്റെ  ഉപകരണം എന്നതിലുപരി വിദ്യാഭ്യാസം മനുഷ്യൻ്റെ അഭിവൃദ്ധിയുടെ  മാർഗമായി പുനർനിർവചിക്കപ്പെടുന്ന  സമയത്ത് സമാധാനപരവും അനുകമ്പാപൂര്‍ണവും  എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ സമൂഹം കെട്ടിപ്പടുക്കുന്നതിന് മാർഗനിർദേശമായി ഗാന്ധിയന്‍ ആദർശങ്ങൾ തുടരുന്നുവെന്ന് അവർ എടുത്തുപറഞ്ഞു.

ഗാന്ധിയൻ തത്വചിന്തകളുടെ അടിസ്ഥാനത്തില്‍ സർക്കാർ സംരംഭങ്ങൾ

nitiative

Launch Date/Details

Gandhian Philosophy

Key Statistics & Achievements

Swachh Bharat Mission

Launched on Gandhi Jayanti 2014

"Cleanliness is next to godliness"

• India declared Open Defecation Free on October 2, 2019 (Gandhi's 150th birth anniversary• 5,66,068 ODF+ villages (as of Aug 13, 2025)• More than 12 crore toilets constructed• 3 lakh children under age 5 lives saved (WHO data)

Self-Help Groups (SHGs)

Under Deendayal Antyodaya Yojana – National Rural Livelihoods Mission (DAY-NRLM)

Cooperative economics and grassroots empowerment

• Rs. 11,10,945.88 crore cumulative loans disbursed to women SHGs • 10.05 crore women mobilized into 90.90 lakh SHGs (as of June 2025)• Target of mobilizing 10 crore rural households achieved

SVAMITVA Scheme

Launched 2020 on National Panchayati Raj Day

Village self-reliance and Panchayati Raj

• 65 lakh property cards distributed • 50,000+ villages covered • Drone surveys in 3.20 lakh villages completed

Khadi and Village Industries

Ongoing promotion through KVIC

Swadeshi philosophy and village-based production

In the last 11 years, Production: 4x increase Sales: 5x increase Employment: 49% increase

Overall Sector (FY 2024-25): • Total production: Rs 1,16,599 crore • Total sales: Rs 1,70,551 crore • Employment: 1.94 crore people

Khadi Sector Specific: • Production: Rs 3,783 crore • Sales: Rs 7,145 crore • Employment: more than 5 lakh people PMEGP: • Over 10 lakh units set up • Employment to 90 lakh people Women Empowerment: • 57.45% of 7.43 lakh trainees (last decade) are women • 80% of 5 lakh Khadi artisans are women • Artisan wages increased by 275% in last 11 years

PM Janjatiya Unnat Gram Abhiyan (PM JUGA/DAJGUA)

Launched October 2, 2024 from Hazaribagh, Jharkhand by PM Modi

Tribal community advancement for national development

• Financial outlay: ₹79,156 crore (Union Govt contributing ₹56,333 crore) • Benefits over 5 crore tribal citizens • Covers 63,000 villages in 549 districts (71% of country) • Implemented through 17-line ministries

Mahatma Gandhi National Rural Employment Guarantee Act

Ongoing

Right to dignified work and inclusive rural development

• 3.83 crore households availed employment • 106.77 crore person-days generated in FY 2025-26 (as of July 21, 2025)

ഗാന്ധിയുടെ  സമകാലിക ആഗോള പ്രസക്തി

  • ആധുനിക പ്രതിസന്ധികളെ അഭിമുഖീകരിക്കുന്നു: അക്രമസംഘട്ടനം, ഭീകരവാദം, സാമ്പത്തിക അസമത്വങ്ങൾ, മഹാമാരികൾ, കാലാവസ്ഥാ വ്യതിയാനം എന്നിവയുൾപ്പെടെ സമകാലിക വെല്ലുവിളികളെ നേരിടുന്നതില്‍ ഗാന്ധിയുടെ അഹിംസാ തത്വശാസ്ത്രം നിർണായകമായി തുടരുന്നു.

  • ഐക്യരാഷ്ട്രസഭയുടെ സ്ഥാപക തത്വങ്ങൾ: ഗാന്ധിയുടെ കാഴ്ചപ്പാട് ഐക്യരാഷ്ട്രസഭയുടെ പ്രവർത്തനങ്ങളുടെ സുപ്രധാന സ്തംഭങ്ങള്‍ക്ക്  രൂപം നൽകുന്നുവെന്നാണ് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അൻ്റോണിയോ ഗുട്ടെറസ് അഭിപ്രായപ്പെട്ടത്.  അദ്ദേഹത്തിന്റെ ആശയങ്ങൾ 2030 -ലെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ക്ക് മുന്നേ നടന്നു.  ശുചിത്വം, മാതൃ-ശിശു ആരോഗ്യം, വിദ്യാഭ്യാസം, ലിംഗസമത്വം, വിശപ്പ് ലഘൂകരണം, വികസന പങ്കാളിത്തം എന്നിവയെല്ലാം സുസ്ഥിര വികസന ലക്ഷ്യങ്ങൾ (എസ്ഡിജി) രൂപകല്പന ചെയ്യുന്നതിന് ഏറെനാള്‍ മുന്‍പുതന്നെ  ഗാന്ധി ഉയർത്തിക്കൊണ്ടുവന്നു. ധൈര്യവും കൂട്ടായ നിശ്ചയദാർഢ്യവും ആവശ്യമായ, നീതിക്കുവേണ്ടിയുള്ള ശക്തമായ ഉപകരണമാണ് അഹിംസയെന്നും ഗുട്ടെറസ് വ്യക്തമാക്കി.  

നിലവിലെ ഈ പ്രസക്തി ആഗോള നയരൂപീകരണങ്ങളിലും ഗാന്ധിയുടെ പരിവർത്തനപരമായ യാത്രകൾ അനുസ്മരിക്കുന്നതിലും പ്രതിഫലിക്കുന്നു.

 

അന്താരാഷ്ട്ര അംഗീകാരവും സഹകരണവും

ജി-20

2023-ല്‍  ന്യൂഡൽഹിയിലെ ജി-20 ഉച്ചകോടി വേളയിൽ ജി-20 അംഗരാജ്യങ്ങളിലെയും അന്താരാഷ്ട്ര സംഘടനകളിലെയും നേതാക്കൾ മഹാത്മാഗാന്ധിയുടെ സമാധി സ്ഥലമായ രാജ്ഘട്ടിൽ അദ്ദേഹത്തിന് ആദരാഞ്ജലിയർപ്പിക്കാൻ ഒത്തുകൂടി. സന്ദർശനത്തിന് ശേഷം തൻ്റെ പൊതു സന്ദേശത്തിൽ ‘സമാധാനം, സേവനം, അനുകമ്പ, അഹിംസ എന്നിവയുടെ വിളക്കുമാടം’ എന്നാണ് പ്രധാനമന്ത്രി മോദി ഗാന്ധിയെ  വിശേഷിപ്പിച്ചത്. മഹാത്മാവിൻ്റെ കാലാതീത ആദർശങ്ങൾ സൗഹാർദപൂര്‍ണവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ  ഭാവിയെന്ന ആഗോള അഭിലാഷത്തിന് ഇന്നും വഴികാട്ടിയാണെന്ന്  അദ്ദേഹം എടുത്തുപറഞ്ഞു.

ഈ ആദരാഞ്ജലി കേവലം ചടങ്ങ് മാത്രമായിരുന്നില്ല. നിലവിലെ ഭൗമരാഷ്ട്രീയ സമ്മർദങ്ങൾക്കും ആഗോള വെല്ലുവിളികൾക്കുമിടയിൽ അന്താരാഷ്ട്ര നയതന്ത്രത്തിൽ ഗാന്ധിയുടെ അഹിംസാ തത്വശാസ്ത്രത്തിന് ഇന്നും സ്ഥാനമുണ്ടെന്ന ശക്തവും ഏകീകൃതവുമായ സന്ദേശമാണ് ഇത് നൽകിയത്.

Figure 4: World leaders paid homage to Mahatma Gandhi at Rajghat during
India's Presidency of G20

 

അന്താരാഷ്ട്ര സ്മാരകങ്ങളും അനുസ്മരണങ്ങളും

Figure 5: Park Marie Josee in the Commune of Molenbeek in
Brussels houses one of the oldest statues of Mahatma Gandhi
in Europe. The statue, sculpted by the renowned Belgian artist
Rene Cliquet, was installed in 1969 to mark the 100th Birth
Anniversary of Gandhi

untry

Location/City

Type of Memorial

Description

Belgium

Brussels, Antwerp

Memorials

Serve as spaces for tributes and community gatherings

United States

Washington D.C.

Bronze statue

Located near Indian Embassy, symbolizes enduring legacy and moral influence

Spain

Madrid (Joan Miró Square), Valladolid, Burgos, Gran Canarias, Barcelona

Statues

Multiple locations across the country

Serbia

New Belgrade

Bust

Placed on street named after Gandhi, draws floral tributes on birth anniversary

Switzerland

-

Statues and busts

At Indian Embassy

Thailand

Bangkok

Cultural commemorations

Events and drawing competitions highlighting Gandhi's ideals

Kazakhstan

-

Anniversary gatherings

Birth anniversary events organized by Indian missions

Netherlands

The Hague

Gandhi March

Largest ever Gandhi March on October 1st, 2017 with over 800 participants to mark International Day of Non-Violence

 

ഗാന്ധിയുടെ പരിവർത്തനാത്മക യാത്രകളെ ആദരിച്ച് റെയിൽവേ കോച്ച് പ്രദർശനം

മഹാത്മാഗാന്ധിയ്ക്കായി സമർപ്പിച്ച  പ്രത്യേക റെയിൽവേ കോച്ച് കേന്ദ്ര സാംസ്കാരിക, വിനോദസഞ്ചാര മന്ത്രി ശ്രീ ഗജേന്ദ്ര സിങ് ശെഖാവത്ത് 2024 സെപ്റ്റംബർ 11-ന് ന്യൂഡൽഹിയിലെ രാജ്ഘട്ടിലെ ഗാന്ധി ദർശനിൽ ഉദ്ഘാടനം ചെയ്തു. മഹാത്മാഗാന്ധിയുടെ യാത്രകളെയും അദ്ദേഹത്തിന്റെ കാലാതീത പാരമ്പര്യത്തെയും ഈ കോച്ച് അനുസ്മരിക്കുന്നു.

മഹാത്മാഗാന്ധിയുടെ കാലഘട്ടത്തിലെ  റെയിൽവേ കോച്ച് ശ്രദ്ധാപൂർവം പുനഃസ്ഥാപിച്ചാണ്   പ്രദർശനത്തിനായി ഒരുക്കിയത്.  രാജ്യത്തെ ഒന്നിപ്പിക്കാനും നീതിക്കും സമത്വത്തിനും വേണ്ടി വാദിക്കാനും ഗാന്ധി നടത്തിയ ദൗത്യത്തിൽ നിർണായകമായിരുന്ന  അദ്ദേഹത്തിന്റെ പ്രശസ്ത ട്രെയിൻ യാത്രകളെയാണ് പ്രദര്‍ശനം പ്രതീകവൽക്കരിക്കുന്നത്. ദക്ഷിണാഫ്രിക്കയിൽ വർഷങ്ങളോളം വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് നേതൃത്വം നൽകിയ ശേഷം ഇന്ത്യയിലേക്ക് മടങ്ങിയ ഗാന്ധി  രാജ്യത്തെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാനും ഒരു ഏകീകൃത രാജ്യത്തിനായി  കാഴ്ചപ്പാട് രൂപപ്പെടുത്താനും ഇന്ത്യൻ ഉപഭൂഖണ്ഡത്തിലുടനീളം മൂന്നാം ക്ലാസ് റെയിൽവേ കമ്പാർട്ട്‌മെൻ്റുകളിൽ യാത്ര ചെയ്തു.  

ഗാന്ധിയെ സംബന്ധിച്ചിടത്തോളം റെയിൽവേ കേവലം ഗതാഗത മാർഗം മാത്രമായിരുന്നില്ലെന്നും മറിച്ച്  ഇന്ത്യയെ അതിൻ്റെ പൂർണതയിൽ മനസ്സിലാക്കാന്‍ അദ്ദേഹം ഉപയോഗിച്ച വാഹനമായിരുന്നുവെന്നും ഗാന്ധി ദർശൻ വൈസ് ചെയർമാൻ വിജയ് ഗോയൽ ഉദ്ഘാടന വേളയിൽ പറഞ്ഞു.

ഉപസംഹാരം

ഗാന്ധിയുടെ മഹത്തായ കാഴ്ചപ്പാടുകളെയും അഹിംസ, സത്യം, സാമൂഹ്യനീതി എന്നിവയുടെ തത്വശാസ്ത്രങ്ങളെയും അന്താരാഷ്ട്ര അഹിംസാ ദിനം അനുസ്മരിക്കുന്നു. അദ്ദേഹത്തിന്റെ ജീവിതകാലത്തെന്നപോലെ ഇന്നും ഇവയ്ക്ക് പ്രസക്തിയുണ്ട്. കൂടാതെ, സമഗ്രവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ മനുഷ്യരാശിയുടെ പുരോഗതിക്ക് ഇത് നിർണായകമാണെന്ന്  അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെടുന്നു. വര്‍ത്തമാനകാലത്തും ഭാവിയിലും ആഗോള സമൂഹങ്ങൾ  സമാധാനപരവും നീതിയുക്തവും കരുണാമയവുമാണെന്ന്  ഉറപ്പാക്കാൻ അദ്ദേഹത്തിന്റെ രാഷ്ട്രീയ-സാമൂഹ്യ കാഴ്ചപ്പാട് ഭാരതസര്‍ക്കാറിനും ലോകത്തിനു തന്നെയും പ്രചോദനമായി തുടരുന്നു.  

References

Press Information Bureau:

Others:

 

Click here to see PDF

*****

(Explainer ID: 155328) आगंतुक पटल : 46
Provide suggestions / comments
Prime Minister mygov.in Content Link
National Portal Of India
STQC Certificate