• Skip to Content
  • Sitemap
  • Advance Search
Social Welfare

ഖേലോ ഭാരത് നീതി 2025

താഴെത്തട്ടിൽ നിന്ന് മഹത്വത്തിലേക്ക് - ഇന്ത്യയുടെ കായിക ഭാവി പുനർനിർവചിക്കുന്നു

Posted On: 10 JUL 2025 1:24PM

സാരംശം

ഖേലോ ഭാരത് നീതി 2025: ദേശീയ വിദ്യാഭ്യാസ നയവുമായി സംയോജനം, സ്ത്രീ ശാക്തീകരണം പ്രോത്സാഹിപ്പിക്കുക, ഇന്ത്യൻ പ്രവാസികളുമായി ഇടപഴകുക.

ഒളിമ്പിക്സ് 2036: 2036 ൽ ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യയെ ആഗോള കായിക ശക്തികേന്ദ്രമാക്കി മാറ്റുക എന്നതാണ് പദ്ധതി.

ബജറ്റ് വിഹിതം: 2025-2026 സാമ്പത്തിക വർഷത്തിൽ, യുവജനകാര്യ, കായിക മന്ത്രാലയത്തിന് ₹3,794 കോടി അനുവദിച്ചു - 2014–15 സാമ്പത്തിക വർഷത്തേക്കാൾ 130.9% വർദ്ധനവ്.

മൂന്ന് പതിറ്റാണ്ട്  മുമ്പുള്ളവർക്ക്,സ്‌പോർട്‌സ് എന്നത് സ്‌കൂളിനും ഗൃഹപാഠത്തിനും ഇടയിൽ വീണു കിട്ടുന്ന  സന്തോഷകരമായ ഒരു നേരമ്പോക്കായിരുന്നു. പരിസരത്തെ  പൊടി പാറുന്ന മൈതാനങ്ങളിൽ ക്രിക്കറ്റ് അല്ലെങ്കിൽ ഫുട്ബോൾ കളിക്കുക, കായികതാരങ്ങളെ അനുകരിക്കാൻ സ്വപ്നം കാണുക എന്നത്  മാത്രമായിരുന്നു സ്‌പോർട്‌സ് അവർക്ക്. സ്‌പോർട്‌സിനെ ഒരു മികച്ച കരിയറായി സങ്കൽപ്പിക്കാൻ  ഒരിക്കലും അവർക്കു കഴിഞ്ഞിരുന്നില്ല. പരിമിതമായ സ്‌പോർട്‌സ് അടിസ്ഥാന സൗകര്യങ്ങളും അത്‌ലറ്റിക്‌സിനേക്കാൾ അക്കാദമിക് മേഖലയ്ക്ക് മുൻഗണന നൽകിയ ഒരു സമൂഹവും ഉണ്ടായിരുന്ന അക്കാലത്ത്, സ്‌പോർട്‌സിനെ ഒരു ഹോബിയായി മാത്രമേ കണ്ടിരുന്നുള്ളൂ.

തുടക്കത്തിൽ, ഇന്ത്യയിലെ കായികരംഗത്തിന് സ്ഥാപനപരമായ ശ്രദ്ധ ഉണ്ടായിരുന്നില്ല, ഗവൺമെന്റ്  പിന്തുണ വളരെ കുറവായിരുന്നു, അത്‌ലറ്റിക്‌സിനേക്കാൾ അക്കാദമിക് മേഖലയിലാണ് സമൂഹം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. പരിമിതമായ തൊഴിൽ സാധ്യതകൾ കാരണം കായിക വിനോദങ്ങളെയും ഫിസിക്കൽ എഡ്യൂക്കേഷനേയും പലപ്പോഴും പാഠ്യേതര പ്രവർത്തനങ്ങളായാണ് വീക്ഷിച്ചിരുന്നത്. എന്നിരുന്നാലും, കാലക്രമേണ, പിന്തുണയുള്ള ഗവൺമെന്റ് നയങ്ങളിലൂടെയും ഇടപെടലുകളിലൂടെയും ഇത് മാറി, അടിസ്ഥാനതല പരിശീലനം, സ്കോളർഷിപ്പുകൾ, അടിസ്ഥാന സൗകര്യങ്ങൾ എന്നിവ നൽകി, അങ്ങനെ സ്പോർട്സിനെ ഒരു സംഘടിത മേഖലയാക്കി മാറ്റി.  ഈ ശ്രമങ്ങൾ കലാശിച്ചത് ഖേലോ ഭാരത് നീതി 2025 എന്ന നാഴികക്കല്ലിലാണ്. ഖേലോ ഇന്ത്യ പോലുള്ള പരിപാടികൾ യുവ അത്‌ലറ്റുകൾക്ക് ദേശീയ യൂത്ത് ലീഗുകൾ, നൂതന പരിശീലന സൗകര്യങ്ങൾ, സ്കോളർഷിപ്പുകൾ എന്നിവ വാഗ്ദാനം ചെയ്യുന്നു. ഈ ശ്രമങ്ങൾ ധാരണകളെ മാറ്റിമറിച്ചു, പ്രോത്സാഹന സംസ്കാരം വളർത്തിയെടുക്കുകയും അടിസ്ഥാന സൗകര്യങ്ങൾ, പരിശീലനം, കരിയർ അവസരങ്ങൾ എന്നിവ നൽകുകയും ചെയ്തു, എണ്ണമറ്റ കായികപ്രേമികൾക്ക് അഭിമാനത്തോടെയും അഭിലാഷത്തോടെയും കായികരംഗത്ത് പ്രൊഫഷണലായി തുടരാൻ പ്രാപ്തമാക്കി. 

രാജ്യത്തിന്റെ കായിക ഭൂപ്രകൃതിയെ പുനർനിർമ്മിക്കുന്നതിനും സ്പോർട്സിലൂടെ പൗരന്മാരെ ശാക്തീകരിക്കുന്നതിനും ലക്ഷ്യമിട്ടുള്ള ഒരു നാഴികക്കല്ലായ സംരംഭമാണ് ഖേലോ ഭാരത് നീതി - 2025. താഴെത്തട്ടിൽ നിന്ന് ഉന്നത തലങ്ങളിലേക്ക് കായിക പരിപാടികൾ ശക്തിപ്പെടുത്തുന്നതിലും, പ്രതിഭകളെ നേരത്തെ തിരിച്ചറിയുന്നതിനും പരിപോഷിപ്പിക്കുന്നതിനുമുള്ള സംവിധാനങ്ങൾ,  ലീഗുകളും മത്സരങ്ങളും പ്രോത്സാഹിപ്പിക്കൽ, ഗ്രാമപ്രദേശങ്ങളിലും നഗരപ്രദേശങ്ങളിലും അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കൽ എന്നിവയിലും ഇത് ശ്രദ്ധ കേന്ദ്രീകരിക്കുന്നു. എൻ‌എസ്‌എഫുകളുടെ ശേഷിയും ഭരണവും വർദ്ധിപ്പിക്കുന്നതിനൊപ്പം  അഭ്യസനം , പരിശീലനം, സമഗ്രമായ അത്‌ലറ്റ് പിന്തുണ എന്നിവയ്‌ക്കായി ലോകോത്തര സംവിധാനങ്ങൾ നിർമ്മിക്കാനും ഇത് ലക്ഷ്യമിടുന്നു.

 നിലവിലുള്ള കായിക സംവിധാനത്തെ അടിസ്ഥാനപരമായി പരിവർത്തനം ചെയ്യുക എന്നതാണ് ഈ നയത്തിന്റെ ലക്ഷ്യം.

വികസിത  ഭാരതം എന്ന  ദർശനത്തിന് അനുസൃതമായി, രാഷ്ട്രനിർമ്മാണത്തിനും, സാമ്പത്തിക വളർച്ചയ്ക്കും, സാമൂഹിക ഉൾപ്പെടുത്തലിനും വേണ്ടി കായിക മേഖലയെ ഉപയോഗപ്പെടുത്തുക എന്നതാണ് നയത്തിന്റെ ലക്ഷ്യം.

2036 ഒളിമ്പിക്സിൽ മികവ് ലക്ഷ്യമിട്ടുള്ള ഒരു തന്ത്രപരമായ പദ്ധതിയിലൂടെ ഇന്ത്യയെ ഒരു ആഗോള കായിക ശക്തികേന്ദ്രമായി സ്ഥാപിക്കുക, ഒരുപക്ഷേ അവയ്ക്ക് ആതിഥേയത്വം വഹിക്കാനുള്ള സാഹചര്യം സൃഷ്ടിക്കുക എന്നിവയാണ് ഇതിന്റെ ലക്ഷ്യം.

അന്താരാഷ്ട്ര പ്രകടനം മെച്ചപ്പെടുത്തുന്നതിന് ചെറുപ്പത്തിലേ പ്രതിഭകളെ തിരിച്ചറിയൽ, സമഗ്രമായ കായികതാര പിന്തുണ, കായിക ശാസ്ത്രം, വൈദ്യശാസ്ത്രം, സാങ്കേതികവിദ്യ എന്നിവയുടെ സംയോജനം എന്നിവ പ്രോത്സാഹിപ്പിക്കുന്നു.
കായിക ടൂറിസം പ്രോത്സാഹിപ്പിക്കുക, അന്താരാഷ്ട്ര പരിപാടികൾ ആകർഷിക്കുക, കായിക സ്റ്റാർട്ടപ്പുകളെ പിന്തുണയ്ക്കുക എന്നിവയിലൂടെ കായിക മേഖലയെ ഒരു പ്രധാന സാമ്പത്തിക ചാലകമായി ഉയർത്തിക്കാട്ടുന്നു.
പൊതു-സ്വകാര്യ പങ്കാളിത്തം (പിപിപി), കോർപ്പറേറ്റ് സാമൂഹിക ഉത്തരവാദിത്തം (സിഎസ്ആർ), ക്രിയാത്മകമായ ഫണ്ടിംഗ് സമീപനങ്ങൾ എന്നിവയിലൂടെ സ്വകാര്യ മേഖലയിലെ നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുന്നു, സുസ്ഥിരമായ ഒരു കായിക വ്യവസായ ആവാസവ്യവസ്ഥയ്ക്ക് അടിത്തറയിടുന്നു.

സ്ത്രീകൾ,പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങൾ, ഗോത്ര സമൂഹങ്ങൾ, ഭിന്നശേഷിക്കാർ എന്നിവരുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുകയും അവരെ സ്പോർട്സിലൂടെ ശാക്തീകരിക്കുകയും ചെയ്യുന്നു.

വിദ്യാഭ്യാസ സംയോജനത്തിലൂടെയും സന്നദ്ധപ്രവർത്തനത്തിലൂടെയും സ്പോർട്സിനെ ഒരു പ്രായോഗിക തൊഴിൽ മാർഗ്ഗമായി  സ്ഥാപിക്കുന്നു.

ദേശീയ പ്രചാരണങ്ങൾ, സ്ഥാപനങ്ങളിലെ ഫിറ്റ്നസ് സൂചികകൾ, കമ്മ്യൂണിറ്റി തലത്തിലുള്ള പ്രവേശനം എന്നിവയിലൂടെ ആരോഗ്യകരമായ ഒരു ജനതയെ പിന്തുണയ്ക്കുന്നതിലൂടെ സ്പോർട്സിനെ ഒരു ജനകീയ പ്രസ്ഥാനമാക്കി മാറ്റുക എന്നതാണ് ഇതിന്റെ ലക്ഷ്യം.

സ്പോർട്സിലൂടെ ഇന്ത്യൻ പ്രവാസികളുമായി ഇടപഴകൽ.

ദേശീയ വിദ്യാഭ്യാസ നയം (NEP) 2020 അനുസരിച്ച് സ്കൂൾ പാഠ്യപദ്ധതിയിൽ സ്പോർട്സിനെ സംയോജിപ്പിക്കുക, അതേസമയം ശാരീരിക വിദ്യാഭ്യാസം പരിശീലിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ആജീവനാന്ത ഫിറ്റ്നസ് ശീലങ്ങൾ വളർത്തിയെടുക്കുകയും ചെയ്യുന്നു.

ജനസംഖ്യയുടെ 65%  35 വയസ്സിന് താഴെയുള്ളവരുള്ള ഇന്ത്യ, ലോകത്തിലെ ഏറ്റവും വലിയ യുവജന ജനസംഖ്യയുള്ള രാജ്യമാണ്. 2025–26 സാമ്പത്തിക വർഷത്തിൽ, ഗവൺമെന്റ് യുവജനകാര്യ, കായിക മന്ത്രാലയത്തിന് റെക്കോർഡ് തുകയായ ₹3,794 കോടി അനുവദിച്ചു - 2014–15 സാമ്പത്തിക വർഷത്തേക്കാൾ 130.9% വർദ്ധനവ്. ഇതിൽ, ₹2,191 കോടി കേന്ദ്ര പദ്ധതികൾക്കായി നീക്കിവച്ചിരിക്കുന്നു, ₹1,000 കോടി ഖേലോ ഇന്ത്യ പരിപാടിക്കായി മാറ്റിവച്ചു , ഇത് ഇന്ത്യയുടെ കായിക ഭാവി കെട്ടിപ്പടുക്കുന്നതിൽ  ഗവൺമെന്റിന്റെ ശക്തമായ ശ്രദ്ധയെ ഊന്നിപ്പറയുന്നു.

കഴിഞ്ഞ കുറേ  വർഷങ്ങളായി, ആഭ്യന്തര തലത്തിലും അന്താരാഷ്ട്ര തലത്തിലും കായിക മേഖലയിലെ വിവിധ മേഖലകളിൽ ഇന്ത്യ സുപ്രധാന നാഴികക്കല്ലുകൾ നേടിയിട്ടുണ്ട്.

ഇന്ത്യയുടെ ശ്രദ്ധേയമായ കായിക നാഴികക്കല്ലുകൾ, ഖേലോ ഇന്ത്യ, ദേശീയ കായിക വികസന ഫണ്ട്, കായികതാര വികസനത്തിനും അടിസ്ഥാന സൗകര്യ വളർച്ചയ്ക്കും പ്രോത്സാഹനം നൽകുന്നത്  ലക്ഷ്യമിട്ടുള്ള  അവാർഡുകൾ തുടങ്ങി യുവജനകാര്യ, കായിക മന്ത്രാലയത്തിന്റെ ശക്തമായ സംരംഭങ്ങളുടെ നേരിട്ടുള്ള ഫലമാണ്.

ഉദാഹരണത്തിന്, 2025-2026 സാമ്പത്തിക വർഷത്തിൽ ₹1,000 കോടി ബജറ്റ് വിഹിതമുള്ള യുവജനകാര്യ, കായിക മന്ത്രാലയത്തിന്റെ മുൻനിര പദ്ധതികളിൽ ഒന്നാണ് ഖേലോ ഇന്ത്യ.

2016-17 ൽ ആരംഭിക്കുകയും ₹3,790.50 കോടി ബജറ്റിൽ 2021 ൽ വിപുലീകരിക്കുകയും ചെയ്ത ഖേലോ ഇന്ത്യ പരിപാടി ഇന്ത്യയിലുടനീളം ബഹുജന പങ്കാളിത്തവും കായിക മികവും പ്രോത്സാഹിപ്പിക്കുന്നു.

പ്രധാന നേട്ടങ്ങളിൽ താഴെപ്പറയുന്നവ  ഉൾപ്പെടുന്നു:

3,124.12 കോടി രൂപയുടെ 326 സ്‌പോർട്‌സ് അടിസ്ഥാന സൗകര്യ പദ്ധതികൾക്ക് അംഗീകാരം.

306 അംഗീകൃത അക്കാദമികളുള്ള 1,045 ഖേലോ ഇന്ത്യ സെന്ററുകളും (കെഐസി) 34 ഖേലോ ഇന്ത്യ മികവിന്റെ കേന്ദ്രങ്ങൾ  (കെഐഎസ്‌സിഇ) സ്ഥാപിക്കൽ.

പരിശീലനം, ഉപകരണങ്ങൾ, മെഡിക്കൽ പരിചരണം, അലവൻസുകൾ എന്നിവയുൾപ്പെടെ 2,845 ഖേലോ ഇന്ത്യ അത്‌ലറ്റുകൾക്ക് (കെഐഎ) പിന്തുണ.

ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് (കെഐവൈജി, 2018 ൽ ആരംഭിച്ചു, 2025 ഓടെ 27 സ്‌പോർട്‌സുകൾ  ഉൾപ്പെടുത്തി  വികസിപ്പിച്ചു), ഖേലോ ഇന്ത്യ യൂണിവേഴ്‌സിറ്റി ഗെയിംസ് (കെഐയുജി), ഖേലോ ഇന്ത്യ പാരാ ഗെയിംസ്, ഖേലോ ഇന്ത്യ വിന്റർ ഗെയിംസ് (കെഐഡബ്ല്യുജി) തുടങ്ങിയ വാർഷിക പരിപാടികൾ ഉൾപ്പെടുന്നു, 17 പതിപ്പുകളിലായി 50,000-ത്തിലധികം അത്‌ലറ്റുകൾ പങ്കെടുത്തു. 2018 ൽ ആരംഭിച്ച ഖേലോ ഇന്ത്യ സ്‌കൂൾ ഗെയിംസ്, 2019 ൽ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെ (ഐഒഎ) പിന്തുണയോടെ കെഐവൈജിയായി പരിണമിച്ചു. 2023 ലും 2025 ലും നടന്ന പാരാ ഗെയിംസുകളിൽ 1,300 ലധികം അത്‌ലറ്റുകൾ പങ്കെടുത്തു.

ഖേലോ ഇന്ത്യ റൈസിംഗ് ടാലന്റ് ഐഡന്റിഫിക്കേഷൻ (KIRTI) പരിപാടി 9 മുതൽ 18 വയസ്സ് വരെ പ്രായമുള്ള കുട്ടികളെ ലക്ഷ്യം വച്ചുള്ളതാണ്, മെറിറ്റ് അടിസ്ഥാനമാക്കിയുള്ള പ്രതിഭകളെ കണ്ടെത്താനായി 174 ടാലന്റ് അസസ്‌മെന്റ് സെന്ററുകൾ (TAC-കൾ) ഉപയോഗിക്കുന്നു. 2036 ആകുമ്പോഴേക്കും ഇന്ത്യയെ മികച്ച 10 കായിക രാജ്യങ്ങളിൽ ഒന്നായും 2047 ആകുമ്പോഴേക്കും മികച്ച 5 രാജ്യങ്ങളുടെ പട്ടികയിലും ഉൾപ്പെടുത്താൻ അത്‌ലറ്റുകളുടെ ഒരു നിര നിർമ്മിക്കുക എന്നതാണ് കീർത്തി പദ്ധതി ലക്ഷ്യമിടുന്നത്.

കൂടാതെ, 2025 ഓഗസ്റ്റ് 21 മുതൽ 23 വരെ ശ്രീനഗറിലെ ദാൽ തടാകത്തിൽ ഉദ്ഘാടന ഇനമായി  ഖേലോ ഇന്ത്യ വാട്ടർ സ്‌പോർട്‌സ് ഫെസ്റ്റിവൽ നടക്കും, ഇതിൽ അഞ്ച് കായിക ഇനങ്ങളും ഇന്ത്യയിലുടനീളമുള്ള 400-ലധികം അത്‌ലറ്റുകളും പങ്കെടുക്കുന്നു. 2025 ലെ അഞ്ചാമത്തെ ഖേലോ ഇന്ത്യ ഇവന്റ് എന്ന നിലയിൽ, കായിക പങ്കാളിത്തം വിപുലീകരിക്കുക, ഉയർന്നുവരുന്ന പ്രതിഭകളെ പരിപോഷിപ്പിക്കുക, അന്താരാഷ്ട്ര മത്സരങ്ങൾക്ക് അത്‌ലറ്റുകളെ തയ്യാറാക്കുന്നതിന് വിപുലമായ ജല കായിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തുക എന്നിവയാണ് ഇതിന്റെ ലക്ഷ്യം.

ഇന്ത്യയിലെ കായികരംഗത്ത്  പരിവർത്തനാത്മകമായ ഒരു കാഴ്ചപ്പാടോടെ, ശക്തമായ ഒരു കായിക ആവാസവ്യവസ്ഥ വളർത്തിയെടുക്കുന്നതിനും അത്‌ലറ്റിക്‌സിനെ വിനോദത്തിൽ നിന്ന് ഒരു പ്രൊഫഷണൽ കരിയറിലേക്ക് ഉയർത്തുന്നതിനും ഗവൺമെന്റ് കായിക വിദ്യാഭ്യാസത്തിന് മുൻഗണന നൽകിയിട്ടുണ്ട്. 2018-ൽ മണിപ്പൂരിലെ ഇംഫാലിൽ സ്ഥാപിതമായ നാഷണൽ സ്‌പോർട്‌സ് യൂണിവേഴ്‌സിറ്റി, ശാസ്ത്രം, സാങ്കേതികവിദ്യ, മാനേജ്‌മെന്റ്, പരിശീലനം എന്നിവയിലെ കായിക വിദ്യാഭ്യാസത്തിനായുള്ള ഒരു സമർപ്പിത സ്ഥാപനമാണ്. കാൻബെറ, വിക്ടോറിയ പോലുള്ള സർവകലാശാലകളുമായി ധാരണാപത്രങ്ങൾ ഒപ്പുവച്ചുകൊണ്ട് ആഗോളതലത്തിൽ മികച്ച രീതികൾ സ്വീകരിച്ചുകൊണ്ട് തിരഞ്ഞെടുത്ത വിഷയങ്ങൾക്കുള്ള ദേശീയ പരിശീലന കേന്ദ്രമായി ഇത്  വളരുന്നു. ആഗോള പ്രതിഭകളെ പരിപോഷിപ്പിക്കുന്നതിനുള്ള ദേശീയ ലക്ഷ്യങ്ങളുമായി യോജിപ്പിച്ച് ഫിസിക്കൽ എഡ്യൂക്കേഷൻ, കായിക ശാസ്ത്രം, മികച്ച 
പരിശീലനം എന്നിവയിൽ ആഗോളതലത്തിൽ നേതൃത്വം നൽകുന്നതിൽ ഈ സ്ഥാപനം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. "വിദ്യാഭ്യാസം, ഗവേഷണം, പരിശീലനം എന്നിവയിലൂടെ കായിക മികവ്" എന്ന മുദ്രാവാക്യത്താൽ നയിക്കപ്പെടുന്ന ഈ സർവകലാശാല, ലോകോത്തര കായികതാരങ്ങളെ വളർത്തിയെടുക്കുന്നതിനും കായിക വിദ്യാഭ്യാസം, ഗവേഷണം, പരിശീലനം എന്നിവയിൽ ആഗോളതലത്തിൽ നേതൃത്വം നൽകുന്നതിനും ലക്ഷ്യമിടുന്നു.

പ്രതിഭകളെ തിരിച്ചറിയുന്നതിനും പരിപോഷിപ്പിക്കുന്നതിനും തുടർച്ചയായ ഗവൺമെന്റ് പിന്തുണ ഉറപ്പാക്കുന്ന നിരവധി പ്രധാന പദ്ധതികളും അവാർഡുകളും ഉണ്ട്:

ഫിനിഷ് ലൈനിനപ്പുറമുള്ള യാത്രകൾ

കായിക പദ്ധതികളും സംരംഭങ്ങളും ജീവിതത്തെ എങ്ങനെ സ്വാധീനിച്ചു എന്നതിനെക്കുറിച്ചുള്ള ചില മനോഹരമായ വിജയഗാഥകൾ പ്രചോദനം നൽകുന്നു, സ്പോർട്സ്, പ്രത്യേകിച്ച് ഗവൺമെന്റ് പദ്ധതികളും പിന്തുണയും, കഴിവുള്ളവരെ എങ്ങനെ വളർത്തിയെന്നും ഇന്ത്യയ്ക്ക് മഹത്വം കൊണ്ടുവരാൻ വ്യക്തികളെ എങ്ങനെ പ്രാപ്തരാക്കിയെന്നും കാണിക്കുന്നു:

അടുത്തിടെ, പ്രസ് ഇൻഫർമേഷൻ ബ്യൂറോയ്ക്ക് (പിഐബി) നൽകിയ ടെലിഫോണിക് അഭിമുഖത്തിൽ, ന്യൂഡൽഹി ആസ്ഥാനമായുള്ള പാരാ അത്‌ലറ്റ് രോഹിത് കുമാർ, മെഡൽ നേടിയ കായികതാരങ്ങൾക്ക്, അവർ കഴിവുള്ള  പാരാ അത്‌ലറ്റുകളോ അല്ലാത്തവരോ ആകട്ടെ, തുല്യമായ  പ്രതിഫലത്തുക നൽകിയതിന് ഇന്ത്യാ ഗവണ്മെന്റിനോട് നന്ദി പറഞ്ഞു.

കൂടുതൽ കായികതാരങ്ങളെ വിജയിപ്പിക്കാൻ പ്രാപ്തരാക്കുന്നതിന് ഖേലോ ഭാരത് നീതി 2025 പോലുള്ള ഒരു പദ്ധതി നിർണായകമാണെന്നും, ഗവൺമെന്റിന്റെയും സമൂഹത്തിന്റെയും പിന്തുണയോടെ മാത്രമേ പുരോഗതി സാധ്യമാകൂ എന്നും അദ്ദേഹം പരാമർശിച്ചു. ഡൽഹി സർവകലാശാലയിലെ ആഫ്രിക്കൻ പഠന വകുപ്പിൽ പിഎച്ച്ഡി ഗവേഷണ സ്കോളർ കൂടിയായ പാരാ അത്‌ലറ്റ്, വിദ്യാഭ്യാസവും സ്പോർട്സും വികസിക്കേണ്ടത്  ഒരുപോലെ പ്രധാനമാണെന്ന് തിരിച്ചറിഞ്ഞുകൊണ്ട് ദേശീയ വിദ്യാഭ്യാസ നയവുമായി സംയോജിപ്പിച്ചിരിക്കുന്നതിനാൽ ഈ പദ്ധതി ഒരു നാഴികക്കല്ലാണെന്ന് ഊന്നിപ്പറഞ്ഞു. ഒരു പാരാ അത്‌ലറ്റും പിഎച്ച്ഡി സ്കോളറും എന്ന നിലയിൽ, ഭാവിയിൽ തന്നെപ്പോലുള്ള കൂടുതൽ വ്യക്തികൾ ഉയർന്നുവരുമെന്നും, സ്റ്റീരിയോടൈപ്പുകൾ തകർക്കുമെന്നും, വിദ്യാഭ്യാസവും സ്പോർട്സും  ഒരേസമയം പിന്തുടരാൻ യുവാക്കളെ പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. അവസാനമായി, ഈ പദ്ധതി നടപ്പിലാക്കിയതിന് ഇന്ത്യാ ഗവൺമെന്റിനോട് അദ്ദേഹം വീണ്ടും നന്ദി പറഞ്ഞു.പദ്ധതി,ഇന്ത്യയുടെ കായിക സംസ്കാരത്തിൽ വിപ്ലവകരമായ മാറ്റം കൊണ്ടുവരുമെന്നും, കൂടുതൽ മെഡലുകൾ, കൂടുതൽ മഹത്വം, വർദ്ധിച്ച പങ്കാളിത്തം എന്നിവയോടെ ആഗോളതലത്തിൽ രാഷ്ട്രം ഉയരാൻ ഇത് സഹായിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യൻ കായിക മേഖലയ്ക്ക് മറ്റൊരു ശ്രദ്ധേയമായ സംഭാവന നൽകിയവരാണ് കിഴക്കൻ ആഫ്രിക്കയിൽ നിന്നുള്ള ബന്തു ജനതയുടെ പിൻഗാമികളായ സിദ്ദി സമൂഹം, നൂറ്റാണ്ടുകളായി ഇന്ത്യയിൽ താമസിക്കുന്നു. ഇന്ത്യാ ഗവൺമെന്റിന്റെ വലിയ പിന്തുണയോടെ, അവരുടെ കഴിവുകൾ തിരിച്ചറിഞ്ഞ് പരിപോഷിപ്പിച്ചുകൊണ്ട്, അവർ കായികരംഗത്ത്, പ്രത്യേകിച്ച് അത്‌ലറ്റിക്സ്, ബോക്സിംഗ്, ജൂഡോ എന്നിവയിൽ മികച്ച സംഭാവനകൾ നൽകിയിട്ടുണ്ട്.

ഇന്ത്യയിലെ ചരിത്രപ്രസിദ്ധമായ ആഫ്രിക്കൻ പ്രവാസികളിൽ നിന്നുള്ള ഒരു വംശീയ സമൂഹത്തിൽപ്പെട്ട സിദ്ദി അത്‌ലറ്റ് സാമന്ത സേവർ സിദ്ദി, പ്രസ് ഇൻഫർമേഷൻ ബ്യൂറോയ്ക്ക് (പിഐബി) നൽകിയ ടെലിഫോൺ അഭിമുഖത്തിൽ, ഖേലോ ഭാരത് നീതി 2025 ഇന്ത്യൻ കായിക രംഗത്ത് ഒരു നാഴികക്കല്ലാണെന്നും അതിന്റെ മികച്ച ഫലങ്ങളിൽ തനിക്ക് ഉറപ്പുണ്ടെന്നും പറഞ്ഞു. കൂടാതെ, ബെംഗളൂരുവിലെ ജയ് പ്രകാശ് നാരായൺ സ്‌പോർട്‌സ് അക്കാദമിയിൽ രാവിലെയും വൈകുന്നേരവും പരിശീലനം നടത്തുന്നുണ്ടെന്നും അതോടൊപ്പം ആർട്സ് വിഷയങ്ങളിൽ ബിരുദം നേടുന്നുണ്ടെന്നും ഭാവിയിൽ ഇന്ത്യയ്ക്കായി മെഡലുകൾ നേടാൻ ആഗ്രഹിക്കുന്നുവെന്നും അവർ തന്റെ പരിശീലനത്തെക്കുറിച്ച് പരാമർശിച്ചു.

അതിനാൽ, ഖേലോ ഭാരത് നീതി 2025 പ്രതീക്ഷയുടെ ഒരു ദീപസ്തംഭമായി നിലകൊള്ളുന്നു, എല്ലാ തലങ്ങളിലുമുള്ള പ്രതിഭകളെ പരിപോഷിപ്പിച്ചും ഉൾക്കൊള്ളൽ പരിപോഷിപ്പിച്ചും ഇന്ത്യയുടെ കായിക രംഗത്ത് വിപ്ലവം സൃഷ്ടിക്കുന്നു. ശക്തമായ ഗവൺമെന്റ് പിന്തുണയിലൂടെയും ഖേലോ ഇന്ത്യ പോലുള്ള നൂതന പരിപാടികളിലൂടെയും, എണ്ണമറ്റ കായികതാരങ്ങൾക്ക് ആഗോള അംഗീകാരം നേടാനും രാജ്യത്തിന് അഭിമാനം കൊണ്ടുവരാനും ഇത് വഴിയൊരുക്കി. അടിസ്ഥാന സൗകര്യങ്ങളും അവസരങ്ങളും ശക്തിപ്പെടുത്തുക മാത്രമല്ല, സ്പോർട്സിനെ  വിദ്യാഭ്യാസവുമായി സമന്വയിപ്പിക്കുകയും ആരോഗ്യകരവും കൂടുതൽ അഭിലാഷമുള്ളതുമായ യുവാക്കളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. 2036 ഒളിമ്പിക്സിലേക്ക് ഇന്ത്യ മുന്നേറുമ്പോൾ, ഈ സംരംഭം ഒരു കായിക ശക്തികേന്ദ്രമെന്ന നിലയിൽ അതിന്റെ പാരമ്പര്യം ഉറപ്പിക്കുമെന്ന് വാഗ്ദാനം ചെയ്യുന്നു.

അവലംബം:

Ministry of Youth Affairs and Sports

https://yas.gov.in/sports/schemes

https://yas.gov.in/sites/default/files/Khelo-Bharat-Niti-2025_0.pdf

https://yas.gov.in/

https://yas.gov.in/sports

Indian Olympic Association

https://olympic.ind.in/news-details/105

PIB Backgrounders

https://www.pib.gov.in/PressNoteDetails.aspx?NoteId=154601&ModuleId=3

PIB Press Releases

https://www.pib.gov.in/PressNoteDetails.aspx?NoteId=151806

PIB Factsheets

https://www.pib.gov.in/FactsheetDetails.aspx?Id=149107

https://www.pib.gov.in/FactsheetDetails.aspx?Id=148571

https://www.pib.gov.in/PressReleseDetailm.aspx?PRID=2079836

Click here to see in PDF

***

(Backgrounder ID: 154882) Visitor Counter : 15
Provide suggestions / comments
Link mygov.in
National Portal Of India
STQC Certificate