Rural Prosperity
മരുന്നു കുറിപ്പടികൾക്കപ്പുറത്തേക്ക് നീളുന്ന പരിചരണം
ജീവിതത്തിന്റെ ഓരോ ഘട്ടത്തിനും അനുയോജ്യമായ, താങ്ങാനാവുന്ന വിലയിലുള്ള ആരോഗ്യ പരിപാലന ഉൽപ്പന്നങ്ങൾ
Posted On:
16 SEP 2026 7:05PM
ഒരു കുട്ടിയെ വളർത്താൻ ഒരു ഗ്രാമം മുഴുവൻ വേണമെന്നാണ് പഴഞ്ചൊല്ല്. എന്നാൽ ഇതിന്റെ ചെലവ് ആരു വഹിക്കുമെന്ന് അതിൽ പറയുന്നില്ല! കൃത്യമായ ദിനചര്യകളും നിശ്ചിത ചെലവുകളുമുള്ള ഒരു ചെറിയ കുടുംബത്തിലേക്ക് ഒരു പുതുജീവൻ കടന്നുവരുമ്പോൾആ കുടുംബം പെട്ടെന്ന് ഒരു പുതിയ താളത്തിലേക്ക് മാറുന്നു. വൈകിയുള്ള ഉറക്കമിളയ്ക്കലുകൾ, ബേബി ഡയപ്പറുകളും വൈപ്പുകളും, ഡോക്ടർ സന്ദർശനങ്ങൾ, മരുന്നുകൾ, കുഞ്ഞിനെ സ്നേഹിക്കുന്നതിനും പരിചരിക്കുന്നതിനുമൊപ്പം വരുന്ന എണ്ണമറ്റ ചെറിയ തീരുമാനങ്ങൾ. ആ സന്തോഷം വളരെ വലുതാണ്, എന്നാൽ അതിനോടൊപ്പമുള്ള ഉത്തരവാദിത്തങ്ങളും ചെലവുകളും അതുപോലെ വലുതാണ്.
കുടുംബം വലുതാകുമ്പോൾശിശുപരിപാലനം മുതൽ പ്രസവാനന്തര പരിപാലനം വരെയുള്ള ആരോഗ്യ പരിപാലന ഉൽപ്പന്നങ്ങൾ അനിവാര്യമായി മാറുന്നു.ചെലവുകളുടെ ഒരു പ്രധാന ഭാഗം മരുന്നുകളാണെങ്കിലുംനവജാതശിശുവുള്ള ഒരു കുടുംബത്തിനോശസ്ത്രക്രിയയ്ക്ക് ശേഷമുള്ള സുഖം പ്രാപിക്കൽ ഘട്ടത്തിലുള്ള ഒരാൾക്കോപ്രായമായ മാതാപിതാക്കളും മറ്റ് ആശ്രിതരുമുള്ളവർക്കോ ഉള്ള ചെലവ് മരുന്നുകൾ മാത്രമല്ല.
മരുന്നുകൾക്കപ്പുറമുള്ള താങ്ങാനാവുന്ന ആരോഗ്യ പരിപാലനം എന്ന വിശാലമായ ഈ പശ്ചാത്തലത്തിലാണ് ഗവൺമെന്റ് പ്രധാനമന്ത്രി ഭാരതീയ ജൻ ഔഷധി പരിയോജനയുടെ (PMBJP) വ്യാപ്തി വേഗത്തിൽ വിപുലീകരിക്കുന്നത്. രാജ്യത്തുടനീളം 20,000-ത്തിലധികം ജൻ ഔഷധി കേന്ദ്രങ്ങളുടെ ശൃംഖലയുള്ള ഈ സംരംഭത്തിലൂടെ, താങ്ങാനാവുന്ന വിലയിലുള്ള വിവിധതരം സർജിക്കൽ, ആരോഗ്യ പരിപാലന ഉൽപ്പന്നങ്ങൾ കുടുംബങ്ങളുടെ വീടിനടുത്ത് ലഭ്യമാക്കുന്നു.ഇവയെല്ലാം ചേർന്ന് ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും മാറിക്കൊണ്ടിരിക്കുന്ന ആവശ്യങ്ങൾ നിറവേറ്റുന്നതിനായി രൂപകൽപ്പന ചെയ്ത ഒരു ആരോഗ്യസംരക്ഷണ ശേഖരമായി ഈ ഉൽപ്പന്നങ്ങൾ മാറുന്നു.
PMBJP: ചെലവുകുറഞ്ഞ മരുന്നുകൾ ജനങ്ങൾക്കരികിലേക്ക് എത്തിക്കുന്നു
പ്രധാൻ മന്ത്രി ഭാരതീയ ജൻ ഔഷധി പരിയോജനഗുണനിലവാരം ഉറപ്പാക്കിയ ജനറിക് മരുന്നുകൾ വളരെ കുറഞ്ഞ വിലയിൽ ലഭ്യമാക്കുന്നു.രാജ്യത്തുടനീളം വ്യാപിപ്പിച്ചുകൊണ്ടിരിക്കുന്ന പ്രത്യേക ജൻ ഔഷധി കേന്ദ്രങ്ങളുടെ ശൃംഖലയിലൂടെയാണ് ഇത് സാധ്യമാക്കുന്നത്.ഈ സംരംഭം ജനറിക് മരുന്നുകളുടെ ലഭ്യതയും സാധാരണക്കാർക്ക് അവ വാങ്ങാനുള്ള ശേഷിയും വർധിപ്പിക്കുന്നു.
2026 ഓഗസ്റ്റിലെ കണക്കനുസരിച്ച്പ്രധാൻ മന്ത്രി ഭാരതീയ ജൻ ഔഷധി പരിയോജനയുടെ ഉൽപ്പന്ന ശേഖരത്തിൽ 2,110 മരുന്നുകളും 315 ശസ്ത്രക്രിയാ ഉപകരണങ്ങളുംമെഡിക്കൽ ഉപയോഗസാധനങ്ങളുംഉപകരണങ്ങളും ഉൾപ്പെടുന്നു.ഹൃദ്രോഗം, അർബുദം, പ്രമേഹം, അണുബാധകൾക്കെതിരെയുള്ളവ, അലർജിക്കെതിരെയുള്ളവ, ദഹനവ്യവസ്ഥയുമായി ബന്ധപ്പെട്ടവ തുടങ്ങിയ എല്ലാ പ്രധാന ചികിത്സാ വിഭാഗങ്ങളിലെ മരുന്നുകളും പോഷകപൂരകങ്ങളും ഇതിൽ ഉൾപ്പെടുന്നു.
കഴിഞ്ഞ അഞ്ച് സാമ്പത്തിക വർഷങ്ങളിൽ (അതായത് 2021-22 മുതൽ 2025-26 വരെ) രാജ്യത്തുടനീളമുള്ള ജൻ ഔഷധി കേന്ദ്രങ്ങളിലൂടെ ഈ പദ്ധതി വഴി 7,873.85 കോടി രൂപയുടെ വിൽപ്പന നടത്തി.ഇത് ജനങ്ങൾക്ക് ഏകദേശം 37,200 കോടി രൂപയുടെ ലാഭമുണ്ടാക്കാൻ ഇടയാക്കി.
|

ഒരു യുവകുടുംബത്തെ സംബന്ധിച്ചിടത്തോളംഒരു കുട്ടിയുടെ വരവ് ദൈനംദിന ആവശ്യങ്ങളുടെ ഒരു പുതിയ തുടക്കത്തെ കുറിക്കുന്നു.ജൻ ഔഷധി കേന്ദ്രങ്ങളിൽ ലഭ്യമായ ശിശുപരിപാലന ഉൽപ്പന്നങ്ങളുടെ നിരയായ ജൻ ഔഷധി ബച്പൻവഴിവിവിധ വലിപ്പത്തിലുള്ള ബേബി ഡയപ്പറുകൾ, വൈപ്പുകൾ എന്നിവയുൾപ്പെടെയുള്ള അത്യാവശ്യ ശിശുപരിപാലന ഉൽപ്പന്നങ്ങൾ കുടുംബങ്ങൾക്ക് താങ്ങാനാവുന്ന വിലയിൽ ലഭ്യമാകും.ഉദാഹരണത്തിന്, ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ശിശുപരിപാലന ഉൽപ്പന്നങ്ങളിലൊന്നായ ബേബി വൈപ്പുകൾ (20 വൈപ്പുകൾ അടങ്ങിയ പാക്കറ്റ്) ₹45-ന് ലഭ്യമാണ്.ഇത് താങ്ങാനാവുന്ന ഒരു ബദൽ നൽകുന്നു.ജൻ ഔഷധി ഉൽപ്പന്നങ്ങളുടെ പട്ടികയിൽ ബേബി ഫീഡിംഗ് ബോട്ടിൽ (250 മില്ലി), മാനുവൽ ബ്രെസ്റ്റ് പമ്പ്, ഹോട്ട് വാട്ടർ ബാഗ്, ഇൻഫന്റ് ഫീഡിംഗ് ട്യൂബ് തുടങ്ങിയ ഉൽപ്പന്നങ്ങളും ഉൾപ്പെടുന്നു.
പരിചരണത്തിന്റെ ഈ യാത്രയിൽ അമ്മയും ഉൾപ്പെടുന്നു.പ്രസവശേഷമുള്ള സുഖം പ്രാപിക്കലിന് ആവശ്യമായ വിശ്രമവും പിന്തുണയും ശാരീരിക ക്ഷേമത്തിലുള്ള ശ്രദ്ധയും ആവശ്യമാണ്.പ്രസവാനന്തര പരിപാലനത്തെ പിന്തുണയ്ക്കുന്നതിനായി അബ്ഡോമിനൽ ബെൽറ്റുകൾ ജൻ ഔഷധി ശൃംഖലയിലൂടെ ലഭ്യമാണ്.അതുപോലെ ₹525 വിലയുള്ള സെർവിക്കൽ തലയിണകൾ ആശ്വാസവും പിന്തുണയും നൽകുന്നു.കൂടാതെ ഗർഭകാലത്തും അതിനുശേഷവും ഇത് ഉപയോഗപ്രദമാണ്.
വളരുന്ന ഒരു കുട്ടിയുടെ ആവശ്യങ്ങൾ ഒരു നവജാതശിശുവിന്റെ ആവശ്യങ്ങളിൽ നിന്ന് വളരെ വ്യത്യസ്തമാണ്. ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾക്കും മറ്റ് ആരോഗ്യപ്രശ്നങ്ങൾക്കും ചിലപ്പോൾ വീട്ടിൽ തന്നെ സഹായ ഉപകരണങ്ങൾ ആവശ്യമായി വന്നേക്കാം. അതുകൊണ്ടുതന്നെ കുടുംബങ്ങൾക്ക് താങ്ങാനാവുന്ന വിലയിലുള്ള ആരോഗ്യ പരിപാലന ഉപകരണങ്ങൾ ലഭ്യമാക്കുന്നത് പ്രധാന്യമർഹിക്കുന്നു.
ജൻ ഔഷധി കേന്ദ്രങ്ങൾ 937.50 രൂപയ്ക്ക് ഇലക്ട്രിക്കൽ നെബുലൈസർ മെഷീനും200 രൂപയ്ക്ക് നെബുലൈസർ മാസ്ക് വിത്ത് ട്യൂബിംഗും (കുട്ടികൾക്കുള്ളത്) വാഗ്ദാനം ചെയ്യുന്നു.ചികിത്സയെ മാത്രമല്ലരോഗനിരീക്ഷണം, സുഖം പ്രാപിക്കൽ, ദൈനംദിന ആരോഗ്യ പരിപാലനം എന്നിവയെയും പിന്തുണയ്ക്കുന്ന ഉൽപ്പന്നങ്ങളാണ് ജൻ ഔഷധി കേന്ദ്രങ്ങൾ കൂടുതലായി ലഭ്യമാക്കുന്നത്.

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിരീക്ഷിക്കുന്നതിനായി ₹500 വിലയുള്ള ഗ്ലൂക്കോമീറ്റർ ടെസ്റ്റ് സ്ട്രിപ്പുകൾ (25 സ്ട്രിപ്പുകൾ) പോലുള്ള ഉൽപ്പന്നങ്ങൾ ജൻ ഔഷധി ശൃംഖലയിലൂടെ ലഭ്യമാണ്.രക്തത്തിലെ ഓക്സിജന്റെ അളവ് അളക്കുന്നതിനുള്ള പൾസ് ഓക്സിമീറ്ററുകളും ലഭ്യമായ മെഡിക്കൽ ഉപകരണങ്ങളുടെ ഭാഗമാണ്.
മാതാപിതാക്കളും മറ്റ് കുടുംബാംഗങ്ങളും പ്രായമാകുമ്പോൾ, അവരെ പരിചരിക്കാനുള്ള ഉത്തരവാദിത്തം പലപ്പോഴും കുടുംബജീവിതത്തിന്റെ ഒരു അവിഭാജ്യ ഘടകമായി മാറുന്നു. പ്രായമായവർക്കുംമറ്റുള്ളവരെ ആശ്രയിച്ചുജീവിക്കുന്നവർക്കുംകിടപ്പിലായവർക്കും ശുചിത്വം, ആശ്വാസം, ആത്മാഭിമാനം, ദൈനംദിന പരിചരണം എന്നിവ ഒരുപോലെ പ്രധാനമായി തീരുന്നു.
ദീർഘകാലയളവിൽ പ്രിയപ്പെട്ടൊരാളുടെ ആരോഗ്യം പരിപാലിക്കുന്ന ഒരു കുടുംബത്തെ സംബന്ധിച്ചിടത്തോളംഇവ വീണ്ടും വീണ്ടും വാങ്ങേണ്ടിവരുന്ന ഉൽപ്പന്നങ്ങളായി മാറിയേക്കാം. അതിനാൽഇടയ്ക്കിടെ ഉപയോഗിക്കുന്ന ആരോഗ്യ പരിപാലന ഉൽപ്പന്നങ്ങളിൽ ലഭിക്കുന്ന ചെറിയ സമ്പാദ്യം പോലും മാസങ്ങളിലൂടെയും വർഷങ്ങളിലൂടെയും വലിയ സാമ്പത്തിക ആശ്വാസമായി മാറും.
ഈ ആവശ്യം തിരിച്ചറിഞ്ഞുകൊണ്ട്ഗവൺമെന്റ് അഡൽറ്റ് ഡയപ്പറുകളുടെ പ്രത്യേക നിരയായ 'ജൻ ഔഷധി സ്വാഭിമാൻ' അവതരിപ്പിച്ചു.മാതാപിതാക്കളാകുന്ന ആദ്യ ദിനങ്ങൾ മുതൽ കുട്ടിക്കാലം വരെയുംപതിവു ആരോഗ്യ നിരീക്ഷണങ്ങൾ മുതൽ പ്രായമായ പ്രിയപ്പെട്ടവരുടെ പരിപാലനം വരെയുംഒരു കുടുംബത്തിന്റെ ആരോഗ്യ പരിപാലന യാത്ര തടസ്സമില്ലാതെ തുടരുന്ന ഒന്നാണ്.അതിനോടൊപ്പമുള്ള ചെലവുകളും അങ്ങനെ തന്നെ. സർജിക്കൽ ഉപകരണങ്ങളും ഉപയോഗവസ്തുക്കളും ഉൾപ്പെടുന്നജൻ ഔഷധി ഉൽപ്പന്ന ശൃംഖല ഈ ആവശ്യങ്ങൾ നിറവേറ്റാൻലക്ഷ്യമിടുന്നു.
ശൃംഖലയിലൂടെ ഉൾപ്പെടുത്തുന്നതിനായി നിരവധി ആരോഗ്യ പരിപാലന, സഹായ ഉൽപ്പന്നങ്ങൾ നിലവിൽ നടപടിക്രമങ്ങളിലുള്ളതിനാലും ആസൂത്രണം ചെയ്തുവരുന്നതിനാലും ഈ ഉൽപ്പന്ന പട്ടിക ഇനിയും വിപുലീകരിക്കാൻ ഒരുങ്ങുകയാണ്. റേഞ്ച് ഓഫ് മോഷൻ-ക്നീ ബ്രേസ്, വാക്കർ (സിറ്റ് അസിസ്റ്റ്-ടു-സ്റ്റാൻഡ് സപ്പോർട്ട്), മെഡിക്കൽ സ്റ്റീം വേപ്പറൈസർ, ഫൂട്ട് എലിവേറ്റർ പില്ലോ, പ്രെഗ്നൻസി ബാക്ക് സപ്പോർട്ട് ബെൽറ്റ്, സെർവിക്കൽ കോളർ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
മരുന്നുകൾക്കപ്പുറമുള്ള ചെലവുകുറഞ്ഞ ആരോഗ്യ പരിപാലനം വിപുലീകരിക്കാനും അവശ്യ ആരോഗ്യ പരിപാലന, മൊബിലിറ്റി, പുനരധിവാസ, സഹായ ഉൽപ്പന്നങ്ങൾ കൂടുതൽ പൗരന്മാർക്ക് ലഭ്യമാക്കുന്നതിനുമുള്ള ഗവൺമെന്റിന്റെ തുടർച്ചയായ ശ്രമങ്ങളെ ഈ വിപുലീകരണം പ്രതിഫലിപ്പിക്കുന്നു.
അവലംബം
Ministry of Chemicals & Fertilizers
https://www.pib.gov.in/PressReleasePage.aspx?PRID=2297568®=48&lang=2
PIB Backgrounders
https://www.pib.gov.in/PressNoteDetails.aspx?NoteId=157711&ModuleId=3®=48&lang=1
https://www.pib.gov.in/FeaturesDeatils.aspx?NoteId=159370&ModuleId=2®=48&lang=1
Click here to see pdf
-SK-
(Features ID: 160027)
आगंतुक पटल : 3
Provide suggestions / comments