• Sitemap
  • Advance Search
Rural Prosperity

എല്ലാ ആരോഗ്യ സംരക്ഷണ ആവശ്യങ്ങൾക്കും അനുയോജ്യമായ ജൻ ഔഷധി ഉത്പന്ന ശ്രേണി

സാമ്പത്തിക സമ്മർദ്ദം ലഘൂകരിച്ച് സമഗ്ര ക്ഷേമം മെച്ചപ്പെടുത്തുന്നു

Posted On: 04 MAR 2026 9:18AM
ആരോഗ്യം എന്നത് ഒരു പ്രത്യേക രോഗത്തിനോ പ്രശ്നത്തിനോ ഒരിക്കൽ മാത്രം നൽകുന്ന ചികിത്സയിലൂടെ സമ്പൂർണ്ണമാകുന്നതല്ല. കുടുംബ ബജറ്റിനുള്ളിൽ പൂർത്തിയാക്കാൻ കഴിയുന്ന വ്യക്തിയുടെയും കുടുംബത്തിന്റെയും സ്ഥിരമായ പരിചരണവും സമഗ്ര ക്ഷേമവും അതിൽ ഉൾപ്പെടുന്നു. ആസ്ത്മ, പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം പോലുള്ള അവസ്ഥകൾക്ക് ഒറ്റത്തവണ ചികിത്സ മതിയാവുകയില്ല; തുടർ നിരീക്ഷണവും വിശ്വാസ്യതയുള്ള ഉത്പന്നങ്ങളും ഇതിന് ആവശ്യമാണ്. തദ്വാരാ ആരോഗ്യപരിചരണം ആവർത്തന സ്വഭാവമുള്ള ചെലവായി മാറുകയും പല കുടുംബങ്ങൾക്കും സാമ്പത്തികഭാരമായി അനുഭവപ്പെടുകയും ചെയ്യുന്നു.


ഇവിടെയാണ് പ്രധാന മന്ത്രി ഭാരതീയ ജൻ ഔഷധി പദ്ധതി (PMBJP) യുടെ ഉത്പന്ന ശ്രേണി ജനങ്ങൾക്ക് ആശ്വാസവും ആത്മവിശ്വാസവും പകരുന്നത്. ഇന്ന് ജൻ ഔഷധി ഉത്പന്ന ശ്രേണിയിൽ 2,110-ലധികം മരുന്നുകളും 315 മെഡിക്കൽ ഉപകരണങ്ങളും മറ്റ് അവശ്യ വസ്തുക്കളും ഉൾപ്പെടുന്നു. ഹൃദയ സംബന്ധമായ രോഗങ്ങൾ, കാൻസർ ചികിത്സ, പ്രമേഹപരിചരണം, അണുബാധകൾക്കെതിരെ പ്രയോഗിക്കാവുന്ന മരുന്നുകൾ, അലർജി ചികിത്സ, ഗാസ്ട്രോ-ഇന്റസ്റ്റൈനൽ ചികിത്സകൾ തുടങ്ങിയ ചികിത്സാ മേഖലകൾ എല്ലാം ഇതിൽ ഉൾക്കൊള്ളൂന്നു. അതിലുപരി, ഈ മരുന്നുകൾ പ്രമുഖ ബ്രാൻഡഡ് മരുന്നുകളേക്കാൾ 50% മുതൽ 80% വരെ വിലക്കുറവിലാണ് ലഭ്യമാക്കുന്നത്. ഇത് അനിവാര്യമായ ആരോഗ്യപരിചരണം താങ്ങാനാവുന്നതും സമ്മർദ്ദരഹിതവുമാക്കുന്നു.
പ്രധാനമന്ത്രി ജൻ ഔഷധി കേന്ദ്രങ്ങളിൽ, ആരോഗ്യ സംരക്ഷണ ഉത്പന്നങ്ങൾ കേവലം പ്രദർശന വസ്തുക്കൾ മാത്രമല്ല; അവ ദൈനംദിനം ആശ്രയിക്കാവുന്ന ജീവൻരക്ഷാ സഹായങ്ങളാണ്. ശ്വാസംമുട്ടൽ അനുഭവപ്പെടുന്ന ഒരാൾക്ക് വൈദ്യുത നെബുലൈസർ മെഷീൻ ഉടനടി ആശ്വാസവും സുഖവും പകരുന്നു. വിപണിയിൽ സമാനമായ മെഷീനുകൾക്ക് ₹1,500 മുതൽ ₹2,000 വരെ വില വരുമ്പോൾ, ജൻ ഔഷധി നെബുലൈസർ ഏകദേശം ₹800-ക്ക് ലഭ്യമാണ്. അതുപോലെ, പ്രമേഹരോഗികൾക്ക് അത്യന്താപേക്ഷിതമായ ഗ്ലൂക്കോമീറ്ററുകൾ കുറഞ്ഞ വിലയിൽ ലഭ്യമാകുന്നു. പലപ്പോഴും ടെസ്റ്റ് സ്ട്രിപ്പുകളോടൊപ്പം പാക്കേജായി ലഭിക്കുന്നതിനാൽ, തൽക്ഷണ ചെലവും ആവർത്തിച്ചുള്ള ചെലവും കുറയ്ക്കാൻ ഇത് സഹായിക്കുന്നു.
പ്രായമായ രോഗികൾക്ക് പലപ്പോഴും അത്യാവശ്യമായ കുറഞ്ഞ വിലയുള്ള ഡിജിറ്റൽ രക്തസമ്മർദ്ദമാപിനി (ബ്ലഡ് പ്രഷർ മോണിറ്റർ) ഇടയ്ക്കിടെയുള്ള ആശുപത്രി സന്ദർശനങ്ങളുടെ ആവശ്യകത കുറയ്ക്കുന്നു. വിപണിയിലെ ₹1,800 മുതൽ ₹2,500 വരെയുള്ള ഉത്പന്ന ശ്രേണിയേക്കാൾ വളരെ കുറഞ്ഞ നിരക്കിൽ ഇത് ലഭ്യമാകുന്നതിനാൽ, സാമ്പത്തിക സമ്മർദ്ദമില്ലാതെ പതിവ് നിരീക്ഷണം ഉറപ്പാക്കാൻ സഹായിക്കുന്നു.


ഇവയ്ക്ക് പുറമെ, ഗർഭപരിശോധന കിറ്റുകൾ, നിക്കോട്ടിൻ ഗം, L.S. ബെൽറ്റ്, പോഷകാഹാര സപ്ലിമെന്റുകൾ പോലുള്ള ചെറുതെങ്കിലും അനിവാര്യമായ ഉത്പന്നങ്ങളും ഈ ശ്രേണിയിലുണ്ട്. ഓരോ ഉത്പന്നവും ഒരാളുടെ അവശ്യ ആരോഗ്യ സംരക്ഷണ ആവശ്യങ്ങൾ നിറവേറ്റുന്നു. വിഗഹ വീക്ഷണത്തിൽ മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും കൊണ്ട് നിറഞ്ഞ ഈ ഷെൽഫുകൾ വിലക്കുറവിന്റെ പ്രതീകം മാത്രമല്ല. അവ ആരോഗ്യ സംരക്ഷണത്തിലെ ഗുണാത്മക പരിവർത്തനത്തെ പ്രതിനിധീകരിക്കുന്നു. ജനറിക് മരുന്നുകൾ കൂടുതൽ കൂടുതൽ ലഭ്യമാകുകയും സമൂഹം വ്യാപകമായി അംഗീകരിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നു.
 

സെപ്റ്റംബർ 2024 മുതൽ, ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന 100 മരുന്നുകളും വിപണിയിൽ വേഗത്തിൽ വിറ്റഴിക്കപ്പെടുന്ന 100 മരുന്നുകളും ഉൾപ്പെടെ പദ്ധതിയുടെ ഉത്പന്ന ശ്രേണിയിൽ ആകെ 200  മരുന്നുകൾ ജൻഔഷധി കേന്ദ്രങ്ങളിൽ (JAKs) സ്റ്റോക്ക് ചെയ്യുന്നത് പ്രോത്സാഹിപ്പിക്കുന്നു. ഈ മരുന്നുകളുടെ ആവശ്യമായ സ്റ്റോക്ക് നിലനിർത്തുന്ന ജൻഔഷധി ഉടമകൾക്ക്ൽ പ്രതിമാസ പ്രോത്സാഹനത്തുക ലഭ്യമാകുന്നതാണ്. ഗുണമേന്മയുള്ള ആരോഗ്യ സംരക്ഷണം ലഭ്യമാക്കുന്നതിലൂടെയും ചികിത്സാചെലവ് കുറയ്ക്കുന്നതിലൂടെയും, ജൻ ഔഷധി കേന്ദ്രങ്ങൾ ചികിത്സയെ പിന്തുണയ്ക്കുക മാത്രമല്ല; ജീവിതം സുഗമമാക്കുകയും ഓരോ കുടുംബത്തിനും താങ്ങാനാവും വിധം ആരോഗ്യ സംരക്ഷണത്തിന്റെ അടിത്തറ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.
 
***
(Features ID: 157659) आगंतुक पटल : 21
Provide suggestions / comments
इस विज्ञप्ति को इन भाषाओं में पढ़ें: English , हिन्दी , Bengali , Kannada
National Portal Of India
STQC Certificate