• Sitemap
  • Advance Search
Infrastructure

എം.എം.ഡി.ആർ. ഭേദഗതി ബിൽ, 2026

प्रविष्टि तिथि: 13 AUG 2026 15:52 PM

ധാതു നികുതിയിൽ ഉറപ്പും ഏകരൂപതയും
 

ധാതു നിയന്ത്രണങ്ങൾ: ഒരു അവലോകനം

ശക്തമായ ഭൗമരാഷ്ട്രീയ പ്രാധാന്യമുള്ള സുപ്രധാന പ്രകൃതിവിഭവങ്ങളാണ് ധാതുക്കൾ. അവ അടിസ്ഥാന സൗകര്യങ്ങൾ, ഡിജിറ്റൽ സംവിധാനങ്ങൾ, ഉത്പാദനം, ഊർജ്ജ സുരക്ഷ, ദേശീയ സാമ്പത്തിക വളർച്ച എന്നിവയെ പിന്തുണയ്ക്കുന്നു. പൊതുതാൽപ്പര്യവും ദീർഘകാല അഭിവൃദ്ധിയും മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള ഒരു പ്രധാന അടിത്തറയായി മേഖലകളിലുടനീളമുള്ള സന്തുലിതവും സുസ്ഥിരവുമായ ധാതു വികസനം നിലകൊള്ളുന്നു.

ഇന്ത്യയിൽ ഖനനം 1957-ലെ ഖനികളും ധാതുക്കളും (വികസനവും നിയന്ത്രണവും) നിയമപ്രകാരമാണ് നിയന്ത്രിക്കപ്പെടുന്നത്. വിശാലമായ പൊതുജനതാൽപ്പര്യത്തിനായി, നിയമത്തിലെ രണ്ടാം സെക്ഷൻ പ്രകാരം കേന്ദ്ര ഗവൺമെൻ്റ്  ഖനി നിയന്ത്രണവും ധാതു വികസനവും നിയന്ത്രിക്കുന്നു. രാജ്യവ്യാപകമായി ധാതു മേഖലയ്ക്ക് ഏകീകൃതവും സന്തുലിതവുമായ ഒരു സാമ്പത്തിക ചട്ടക്കൂട് സൃഷ്ടിക്കുന്നതിനായി 2026-ലെ ഖനികളും ധാതുക്കളും (വികസനവും നിയന്ത്രണവും) ഭേദഗതി ബിൽ ഈ നിയമത്തിൽ മാറ്റങ്ങൾ അവതരിപ്പിക്കുന്നു.

 

കേന്ദ്ര ഗവൺമെൻ്റ് നിർദ്ദേശിച്ച വ്യവസ്ഥകളോ നിയന്ത്രണങ്ങളോ ഇല്ലാതെ, ധാതുക്കളുടെ ഖനന അവകാശങ്ങൾക്കും ധാതുനിക്ഷേപമുള്ള ഭൂപ്രദേശങ്ങൾക്കും പുതിയ നികുതികൾ ചുമത്തുന്നതിൽ നിന്ന് സംസ്ഥാന  ഗവൺമെൻ്റുകളെ ഇത് നിയന്ത്രിക്കുന്നു. പാർലമെൻ്റിൻ്റെ    ഇരുസഭകളും ഈ ബിൽ പാസാക്കി.


എന്തുകൊണ്ടാണ് ഭേദഗതി ആവശ്യമായി വരുന്നത്

ഖനന മേഖലയിലെ നികുതി, ലെവി (കരം ചുമത്തൽ) എന്നിവയ്ക്കുള്ള നിലവിലുള്ള ചട്ടക്കൂടിൽ നിന്ന് ഉയർന്നുവരുന്ന ഇനിപ്പറയുന്ന വെല്ലുവിളികളെ 2026 ലെ എം.എം.ഡി.ആർ. (ഖനികളും ധാതുക്കളും (വികസനവും നിയന്ത്രണവും)) ഭേദഗതി ബിൽ അഭിസംബോധന ചെയ്യുന്നു:

* ഖനന മേഖലയ്ക്ക് മേലുള്ള കനത്ത നികുതി ഭാരം.

* ഖനന പ്രവർത്തനങ്ങൾ ആരംഭിച്ചതിനുശേഷവും പ്രവചനാതീതമായ നികുതികൾ, സെസ്, മറ്റ് ലെവികൾ എന്നിവ ഏർപ്പെടുത്തൽ.

* ധാതുക്കളുടെ ഉത്പാദനത്തിലോ വിതരണത്തിലോ വിവിധങ്ങളായ നികുതികൾ, സെസ്, മറ്റ് ലെവികൾ.

* സംസ്ഥാനങ്ങൾക്കിടയിലുള്ള നികുതികളുടെയും മറ്റ് ലെവികളുടെയും ഏകീകൃതമല്ലാത്ത നിരക്ക്

* മുൻകാല പ്രാബല്യത്തോടെ നികുതികൾ, സെസ് അല്ലെങ്കിൽ ലെവികൾ ചുമത്തൽ.

ഈ വെല്ലുവിളികൾ ഖനനത്തിനും പൊതുജനതാൽപ്പര്യത്തിനും വിവിധങ്ങളായ പ്രശ്‌നങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്:

* അമിതമായ സാമ്പത്തിക ബാധ്യത ഖനനത്തെ വാണിജ്യപരമായി ലാഭകരമല്ലാതാക്കി, ധാതു ഖനനം നിരുത്സാഹപ്പെടുത്തി, ചില സന്ദർഭങ്ങളിൽ ഖനികൾ അടച്ചുപൂട്ടുന്നതിലേക്ക് നയിച്ചു.

* അധികമായതും പ്രവചനാതീതവുമായ ചെലവുകൾ ചെറുകിട, ഇടത്തരം ഖനന നടത്തിപ്പുകാരെ ആനുപാതികമല്ലാത്തവിധം കൂടുതലായി ബാധിച്ചു.

* ഉയർന്നതും അസമവുമായ ലെവികൾ പ്രാദേശിക വിതരണ ശൃംഖലകളെ ഒഴിവാക്കാൻ വ്യവസായങ്ങളെ നിർബന്ധിതരാക്കി. ഇത് ദുർബലമായ വിപണികൾക്കും ഉയർന്ന ഗതാഗത ചെലവുകൾക്കും കൂടുതൽ മലിനീകരണത്തിനും കാരണമായി.

* ആവശ്യത്തിന് പ്രാദേശിക ധാതു വിഭവങ്ങൾ ഉണ്ടായിരുന്നിട്ടും, ചെലവേറിയ ആഭ്യന്തര വിതരണം ഉയർന്നതോതിലുള്ള ധാതു ഇറക്കുമതിയുടെ വെല്ലുവിളിസാധ്യതയും സൃഷ്ടിച്ചു.

* പല വിധത്തിലുള്ളതും പൊരുത്തമില്ലാത്തതുമായ നികുതികൾ നികുതികൾ ഒന്നിന് മേൽ ഒന്നായി ചുമത്തുന്നതിനും(കാസ്‌കേഡിങ് പ്രഭാവം) ഉയർന്ന അനുവർത്തനചെലവുകൾക്കും കാരണമായി, ഇത് സാമ്പത്തിക വളർച്ചയെ മന്ദഗതിയിലാക്കി.

* വേർതിരിച്ചെടുക്കൽ ഘട്ടത്തിലെ അമിതമായ നികുതി ഭാരം ആത്യന്തികമായി സാധനങ്ങളുടെയും സേവനങ്ങളുടെയും വില ഉയർത്തുന്നു. ഇത് സാധാരണ പൗരൻ്റെ  ജീവിതച്ചെലവ് വർദ്ധിപ്പിക്കുന്നു.

* മുൻകാല പ്രാബല്യത്തോടെയുള്ള നികുതി ചുമത്തൽ നിയമപരമായ അനിശ്ചിതത്വത്തിന് കാരണമാവുകയും നിക്ഷേപകരുടെ വിശ്വാസം ഇല്ലാതാക്കുകയും ചെയ്തു

ധാതു വേർതിരിക്കലിന് മേലുള്ള ഏതൊരു സാമ്പത്തിക ബാധ്യതയും രാജ്യവ്യാപകമായി ഏകീകൃതവും സന്തുലിതവുമായ ഒരു ചട്ടക്കൂട് പാലിക്കണം. ലെവികൾ ഒരിക്കലും ഖനനത്തിൻ്റെ   സാമ്പത്തിക മൂല്യത്തെയോ ലാഭക്ഷമതയെയോ മറികടക്കരുത്. പ്രകൃതിവിഭവങ്ങളുടെ സൂക്ഷിപ്പുകാർ എന്ന നിലയിൽ, ദേശീയ താൽപ്പര്യം സംരക്ഷിക്കേണ്ട ഉത്തരവാദിത്തം സംസ്ഥാനത്തിനുണ്ട്. വിഭവാധിഷ്ഠിത വികസനത്തിൻ്റെ   അസമവും പ്രാദേശികവുമായ ചെറിയ ഇടങ്ങൾക്ക് പകരം, ഇന്ത്യയിലുടനീളം സമന്വയത്തോടെയുള്ള ധാതു വളർച്ച ഉറപ്പാക്കണം.

ബില്ലിലെ പ്രധാന വ്യവസ്ഥകൾ
1957 ലെ എം.എം.ഡി.ആർ. നിയമത്തിൽ ബിൽ ലക്ഷ്യാധിഷ്ഠിത ഭേദഗതികൾ വരുത്തുന്നു. അതിലെ പ്രധാന വ്യവസ്ഥകൾ ഇപ്രകാരമാണ്:

1. ധാതുനിക്ഷേപമുള്ള നിലങ്ങളുടെ മേലുള്ള കേന്ദ്രത്തിൻ്റെ   നിയന്ത്രണം: ധാതുക്കൾ അടങ്ങിയിട്ടുള്ള ധാതുനിക്ഷേപമുള്ള നിലങ്ങളെ ഇനി കേന്ദ്രസർക്കാർ നിയന്ത്രിക്കും. എം.എം.ഡി.ആർ നിയമപ്രകാരം കേന്ദ്ര സർക്കാർ നിർദ്ദേശിക്കുന്ന മാനദണ്ഡങ്ങൾക്കനുസൃതമായി അത്തരം നിലങ്ങൾ കണ്ടെത്തും. ഖനികളുടെ നിയന്ത്രണത്തിലും ധാതുക്കളുടെ വികസനത്തിലും കേന്ദ്ര ഗവൺമെൻ്റിൻ്റെ നിയന്ത്രണം പ്രഖ്യാപിക്കുന്ന നിലവിലുള്ള വ്യവസ്ഥയ്ക്ക് പുറമെയാണിത്.

2. പുതിയ വകുപ്പ് 9 ഡി-  സംസ്ഥാന ലെവികൾക്ക് പരിധികൾ:
ധാതു അവകാശങ്ങൾക്കോ ധാതു നിക്ഷേപമുള്ള നിലങ്ങൾക്കോ സംസ്ഥാന ഗവൺമെൻ്റ് നികുതി, സെസ് അല്ലെങ്കിൽ മറ്റ് ലെവികൾ എന്നിങ്ങനെ എന്ത് പേരിലാണ് അതറിയപ്പെടുന്നതെങ്കിലും ചുമത്താൻ പാടില്ല. ധാതുക്കളുടെ അളവ്, ധാതു മൂല്യം, റോയൽറ്റി അല്ലെങ്കിൽ മറ്റേതെങ്കിലും അടിസ്ഥാനത്തെ അടിസ്ഥാനമാക്കിയുള്ള ലെവികൾ ഇതിൽ ഉൾപ്പെടുന്നു. കേന്ദ്ര ഗവൺമെൻ്റ്   നിർദ്ദേശിക്കുന്ന വ്യവസ്ഥകളോ നിയന്ത്രണങ്ങളോ അനുസരിച്ച് മാത്രമേ അത്തരം ലെവികൾ ചുമത്താൻ കഴിയൂ.

3. മുൻകാല ലെവികളുടെ കൈകാര്യം ചെയ്യൽ:
ഭേദഗതി ബാധകമാകുന്നതിന് മുമ്പ് സംസ്ഥാനം അടയ്ക്കുകയോ ശേഖരിക്കുകയോ ചെയ്യാത്ത ഏതൊരു ലെവിയും അസാധുവായി കണക്കാക്കപ്പെടും. എന്നിരുന്നാലും, അങ്ങനെ ആരംഭിക്കുന്നതിന് മുമ്പ് ഇതിനകം നിക്ഷേപിച്ചതോ വീണ്ടെടുത്തതോ ആയ തുകകൾ മടക്കിനൽകാൻ ബാധ്യസ്ഥമല്ല.

4. സെക്ഷൻ 13 പ്രകാരം നിയമ നിർമാണ അധികാരം:
കേന്ദ്ര ഗവൺമെൻ്റിന് നിയമങ്ങൾ നിർമ്മിക്കാൻ അധികാരം നൽകുന്നതിനായി എം.എം.ഡി.ആർ. നിയമത്തിലെ സെക്ഷൻ 13 ഭേദഗതി ചെയ്തു. സംസ്ഥാന ഗവൺമെൻ്റുകൾ അത്തരം ലെവികൾ ചുമത്തുന്നതിനുള്ള വ്യവസ്ഥകളോ നിയന്ത്രണങ്ങളോ ഈ നിയമങ്ങൾ നിർദ്ദേശിക്കും.

ബില്ലിൻ്റെ   സ്വാധീനം

ധാതു മേഖലയുടെ ധനകാര്യ വ്യവസ്ഥയിൽ ഉറപ്പ്, സ്ഥിരത, പ്രവചനീയത എന്നിവ നൽകാൻ ബിൽ പരിശ്രമിക്കുന്നു. ഇത് ദേശീയ സാമ്പത്തിക വളർച്ചയ്ക്ക് ഉത്തേജനമേകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

 

മുമ്പ്  

ശേഷം

ധാതുനിക്ഷേപമുള്ള ഭൂപ്രദേശങ്ങൾ കേന്ദ്രഗവൺമെൻ്റിൻ്റെ നിയന്ത്രണ പരിധിക്ക് പുറത്തായിരുന്നു.

ധാതുനിക്ഷേപമുള്ള ഭൂപ്രദേശങ്ങൾ കേന്ദ്ര  ഗവൺമെൻ്റിൻ്റെ     നിയന്ത്രണത്തിന് കീഴിലാണ്.

ഓരോ സംസ്ഥാനത്തും ഖനനത്തിന് വ്യത്യസ്തമായി നികുതി ചുമത്തിയിരുന്നു.

പുതിയ സെക്ഷൻ 9ഡി പ്രകാരം കേന്ദ്രം നിർദ്ദേശിക്കുന്ന ഒരൊറ്റ നികുതി ചട്ടക്കൂട് ബാധകമാകും.

ഖനന പ്രവർത്തനങ്ങൾ ആരംഭിച്ചതിനുശേഷവും പുതിയ ലെവികൾ ഏർപ്പെടുത്താമായിരുന്നു.

കേന്ദ്ര  ഗവൺമെൻ്റ്  നിശ്ചയിച്ചിട്ടുള്ള വ്യവസ്ഥകൾ പ്രകാരമല്ലാതെ സംസ്ഥാനങ്ങൾക്ക് പുതിയ ലെവികൾ ചുമത്താൻ കഴിയില്ല.

മുൻകാലപ്രാബല്യത്തോടെയുള്ള നികുതിയടവ് ആവശ്യങ്ങൾ എപ്പോൾ വേണമെങ്കിലും ഉന്നയിക്കപ്പെട്ടേക്കാം.

തീർപ്പാക്കാത്ത എല്ലാ മുൻകാല കുടിശ്ശികകളും ഇപ്പോൾ അസാധുവായി പ്രഖ്യാപിച്ചിരിക്കുന്നു.

പരമാവധി ഭാരം ചെറുകിട, ഇടത്തരം ഖനിത്തൊഴിലാളികളുടെ മേലാണ് പതിച്ചത്.

ഖനിയിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും ഇപ്പോൾ ന്യായവും തുല്യതയാർന്നതുമായ ഒരു ചട്ടക്കൂടിൻ്റെ   പ്രയോജനം ലഭിക്കുന്നു..


മുന്നോട്ടുള്ള പാത

ഇന്ത്യയുടെ ധാതു ഭരണനിർവഹണം ആധുനികവത്കരിക്കുന്നതിൽ ഈ ബിൽ ഒരു സുപ്രധാന ചുവടുവെയ്പ്പാണ് അടയാളപ്പെടുത്തുന്നത്. സുസ്ഥിരവും ഏകീകൃതവുമായ ഒരു ധനകാര്യ വ്യവസ്ഥ ഉറപ്പാക്കുന്നതിലൂടെ, ധാതു പര്യവേക്ഷണം, നിർണായക ധാതു സുരക്ഷ, സുസ്ഥിര വിഭവ വികസനം എന്നിവ ശക്തിപ്പെടുത്തുകയെന്നതാണ് ഇത് ലക്ഷ്യം വെക്കുന്നത്. ഈ ശ്രമങ്ങൾ ഇന്ത്യയുടെ വികസിത ഇന്ത്യ ദർശനത്തിലേക്കുള്ള പ്രയാണത്തെ ത്വരിതപ്പെടുത്താൻ സഹായകരമാവും.

അവലംബം

 

Parliament of India:

https://sansad.in/ls/legislation/bills

Office of Union Minister for Coal and Mines:

https://x.com/KishanReddyOfc/status/2086816534840905747/photo/1

Click here to see PDF

 

****

(तथ्य सामग्री आईडी: 150894) आगंतुक पटल : 10


Provide suggestions / comments
इस विश्लेषक को इन भाषाओं में पढ़ें : English , Urdu , Bengali , हिन्दी , Assamese , Kannada