Social Welfare
ഇന്ത്യയിലെ ട്രിബ്യൂണൽ സംവിധാനം പരിഷ്കരിക്കുന്നു
प्रविष्टि तिथि:
12 AUG 2026 14:34 PM
ട്രിബ്യൂണൽ പരിഷ്കരണ ബിൽ, 2026
ഇന്ത്യയിലെ ട്രിബ്യൂണലുകളെ കൂടുതൽ സ്വതന്ത്രവും സുതാര്യവും പ്രൊഫഷണലായി കൈകാര്യം ചെയ്യപ്പെടുന്നതുമായ സംവിധാനമാക്കി മാറ്റുക എന്നതാണ് ട്രിബ്യൂണൽ പരിഷ്കരണ ബിൽ- 2026 ലക്ഷ്യമിടുന്നത്. ട്രിബ്യൂണൽ അംഗങ്ങളെ തിരഞ്ഞെടുക്കുകയും അവരുടെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്ന ജുഡീഷ്യൽ നേതൃത്വത്തിലുള്ള ദേശീയ ട്രിബ്യൂണൽ കമ്മീഷൻ രൂപീകരിക്കാൻ ബിൽ വിഭാവനം ചെയ്യുന്നു. ഉത്തരവാദിത്തം ശക്തിപ്പെടുത്തുന്നതോടൊപ്പം എക്സിക്യൂട്ടീവിൻ്റെ വിവേചനാധികാരം കുറയ്ക്കുക എന്നതാണ് ലക്ഷ്യം. ട്രിബ്യൂണലുകളെ കൈകാര്യം ചെയ്യുന്നതിനുള്ള ഒരു പൊതു സംവിധാനം സ്ഥാപിക്കാനും ട്രിബ്യൂണൽ അംഗങ്ങളുടെ നിയമനം, കാലാവധി, തൊഴിൽ സാഹചര്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ദീർഘകാല പ്രശ്നങ്ങൾ പരിഹരിക്കാനും ബിൽ ശ്രമിക്കുന്നു. മദ്രാസ് ബാർ അസോസിയേഷൻ വിധിന്യായങ്ങളിൽ സുപ്രീം കോടതി നിർദ്ദേശിച്ച തത്വങ്ങൾ പ്രാബല്യത്തിൽ വരുത്തുന്നതിനൊപ്പം തദനുസൃതമായി ട്രിബ്യൂണൽ സംവിധാനത്തെ ശക്തിപ്പെടുത്തുക കൂടിയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഇന്ത്യയുടെ ട്രിബ്യൂണൽ സംവിധാനത്തെ ശക്തിപ്പെടുത്തുന്നു
ട്രിബ്യൂണൽ സംവിധാനത്തെ കൂടുതൽ കാര്യക്ഷമവും, എക്സിക്യൂട്ടീവിൽ നിന്ന് സ്വതന്ത്രവും, സുതാര്യവും, ഏകീകൃതവുമാക്കുന്നതിനായി ട്രിബ്യൂണൽ പരിഷ്കരണ സംവിധാനം ലക്ഷ്യമിട്ട് 2026 ഓഗസ്റ്റിൽ പാർലമെൻ്റ് 'ട്രിബ്യൂണൽ പരിഷ്കരണ ബിൽ, 2026' പാസാക്കി.

ട്രിബ്യൂണലുകളുടെ സ്വതന്ത്ര സ്വഭാവം സംബന്ധിച്ച വിവിധ സുപ്രീം കോടതി വിധികളെ പിൻപറ്റിയാണ് ബിൽ കൊണ്ടുവന്നത്. മദ്രാസ് ബാർ അസോസിയേഷനും യൂണിയൻ ഓഫ് ഇന്ത്യയും തമ്മിലെ [(2026) 2 SCC 1] എന്ന കേസിൽ, 2021 ലെ ട്രിബ്യൂണൽസ് പരിഷ്കരണ നിയമത്തിലെ വ്യവസ്ഥകൾ സുപ്രീം കോടതി റദ്ദാക്കി. ഒരു സ്വതന്ത്ര ദേശീയ ട്രിബ്യൂണൽ കമ്മീഷൻ സ്ഥാപിക്കാൻ നിർദ്ദേശിച്ചു.
2021 ലെ ട്രിബ്യൂണൽ പരിഷ്കരണ നിയമം റദ്ദാക്കാനും ട്രിബ്യൂണലുകൾക്കായി ഒരു പുതിയ സംവിധാനം അവതരിപ്പിക്കാനും 2026 ലെ ബിൽ നിർദ്ദേശിക്കുന്നു. ട്രിബ്യൂണലുകളെ കൂടുതൽ സ്വതന്ത്രവും സുതാര്യവും കാര്യക്ഷമവും പൊതുജനങ്ങളോട് ഉത്തരവാദിത്തമുള്ളതുമാക്കുക എന്നതാണ് ലക്ഷ്യം.
ഉൾപ്പെടുന്ന ട്രിബ്യൂണലുകളും നിയന്ത്രണ നിയമങ്ങളും
ബില്ലിൻ്റെ പരിധിയിൽ വരുന്ന എല്ലാ ട്രിബ്യൂണലുകളുടെയും, അപ്പലേറ്റ് ട്രിബ്യൂണലുകളുടെയും, ബിൽ നിയന്ത്രിക്കുന്ന അതോറിറ്റികളുടെയും പട്ടിക, അവയുടെ അനുബന്ധ നിയമ നിർമ്മാണങ്ങൾക്കൊപ്പം ഉൾപ്പെടുത്തിയിട്ടുണ്ട്. ബിൽ നിർദ്ദേശിക്കുന്ന മാറ്റങ്ങൾ ഈ ട്രിബ്യൂണലുകൾക്കും ബാധകമായിരിക്കും.
|
Sl. No.
|
Tribunal / Appellate Tribunal / Authority
|
Enactments
|
|
1.
|
Customs, Excise and Service Tax Appellate Tribunal
|
The Customs Act, 1962 (52 of 1962)
|
|
2.
|
Appellate Tribunal
|
The Smugglers and Foreign Exchange Manipulators (Forfeiture of Property) Act, 1976 (13 of 1976)
|
|
3.
|
Central Administrative Tribunal
|
The Administrative Tribunals Act, 1985 (13 of 1985)
|
|
4.
|
State Administrative Tribunals
|
The Administrative Tribunals Act, 1985 (13 of 1985)
|
|
5.
|
Railway Claims Tribunal
|
The Railway Claims Tribunal Act, 1987 (54 of 1987)
|
|
6.
|
Securities Appellate Tribunal
|
The Securities and Exchange Board of India Act, 1992 (15 of 1992)
|
|
7.
|
Debts Recovery Tribunal
|
The Recovery of Debts and Bankruptcy Act, 1993 (51 of 1993)
|
|
8.
|
Debts Recovery Appellate Tribunal
|
The Recovery of Debts and Bankruptcy Act, 1993 (51 of 1993)
|
|
9.
|
Telecom Disputes Settlement and Appellate Tribunal
|
The Telecom Regulatory Authority of India Act, 1997 (24 of 1997)
|
|
10.
|
Appellate Tribunal for Electricity
|
The Electricity Act, 2003 (36 of 2003)
|
|
11.
|
Armed Forces Tribunal
|
The Armed Forces Tribunal Act, 2007 (55 of 2007)
|
|
12.
|
National Green Tribunal
|
The National Green Tribunal Act, 2010 (19 of 2010)
|
|
13.
|
National Company Law Appellate Tribunal
|
The Companies Act, 2013 (18 of 2013)
|
|
14.
|
National Consumer Disputes Redressal Commission
|
The Consumer Protection Act, 2019 (35 of 2019)
|
|
15.
|
Industrial Tribunal constituted by the Central Government
|
The Industrial Relations Code, 2020 (35 of 2020)
|
|
16.
|
Income-tax Appellate Tribunal
|
The Income-tax Act, 2025 (30 of 2025)
|
ഒരു പുതിയ ദേശീയ ട്രിബ്യൂണൽ കമ്മീഷൻ
പുതിയ ദേശീയ ട്രിബ്യൂണൽ കമ്മീഷൻ (NTC) സ്ഥാപിച്ചുകൊണ്ട് ട്രിബ്യൂണൽ സംവിധാനത്തിൻ്റെ സ്വതന്ത്ര സ്വഭാവം സംരക്ഷിക്കുക എന്നതാണ് 2026 ലെ ബിൽ ലക്ഷ്യമിടുന്നത്. ജുഡീഷ്യറിയിലെ മുതിർന്ന അംഗങ്ങൾ ഉൾപ്പെടുന്നതാണ് കമ്മീഷൻ, കൂടാതെ 2021 ലെ ട്രിബ്യൂണൽ പരിഷ്കരണ നിയമ പ്രകാരം ട്രിബ്യൂണൽ അംഗങ്ങളെ നിയമിക്കുക, അവരുടെ സേവന വ്യവസ്ഥകൾ തീരുമാനിക്കുക തുടങ്ങിയ കേന്ദ്ര ഗവണ്മെൻ്റ് മുമ്പ് കൈകാര്യം ചെയ്തിരുന്ന പ്രധാന ഉത്തരവാദിത്തങ്ങൾ കമ്മീഷൻ ഏറ്റെടുക്കും.
കമ്മീഷൻ്റെ ഘടന
കമ്മീഷനിൽ ഇനിപ്പറയുന്ന അംഗങ്ങൾ ഉൾപ്പെടും:
- മുൻ സുപ്രീം കോടതി ജഡ്ജിയോ മുൻ ഹൈക്കോടതി ചീഫ് ജസ്റ്റിസോ ആയിരിക്കണം ചെയർപേഴ്‌സൺ.
- കമ്മീഷനിലെ രണ്ട് അംഗങ്ങൾ ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസുമാരോ മുൻ ജഡ്ജിമാരോ ആയിരിക്കണം.
- പൊതുഭരണം, ധനകാര്യം, നിയമം, അക്കൗണ്ടൻസി, ബാങ്കിംഗ്, മാനേജ്‌മെൻ്റ്, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ കുറഞ്ഞത് 25 വർഷത്തെ പരിചയമുള്ള സാങ്കേതിക മേഖലയിലെ രണ്ട് അംഗങ്ങൾ കമ്മീഷനിലുണ്ടാകും.
കമ്മീഷൻ്റെ ചെയർപേഴ്‌സണെയും ജുഡീഷ്യൽ അംഗങ്ങളെയും കേന്ദ്ര ഗവണ്മെൻ്റ് നിയമിക്കും. ചെയർപേഴ്‌സണെയും ജുഡീഷ്യൽ അംഗങ്ങളെയും നിയമിക്കുന്നതിന് മുമ്പ് സുപ്രീം കോടതി ചീഫ് ജസ്റ്റിസുമായി കൂടിയാലോചിക്കണം.

കമ്മീഷൻ്റെ ചുമതലകൾ
2026 ലെ ട്രിബ്യൂണൽസ് പരിഷ്കരണ ബിൽ പ്രകാരം, ദേശീയ ട്രിബ്യൂണൽസ് കമ്മീഷന് (NTC) നിരവധി സുപ്രധാന ഉത്തരവാദിത്തങ്ങൾ നൽകിയിട്ടുണ്ട്.
- നിയമനങ്ങൾ നടത്തുക: ട്രിബ്യൂണലുകളിലെ ചെയർപേഴ്‌സൺമാരുടെയും അംഗങ്ങളുടെയും ഒഴിവുകൾ നികത്തുന്നതിനുള്ള തിരഞ്ഞെടുപ്പ് പ്രക്രിയ സെർച്ച്-കം-സെലക്ഷൻ കമ്മിറ്റികൾ മുഖേന നടത്തുക.
- പ്രകടനം അവലോകനം ചെയ്യുക: ട്രിബ്യൂണലിൻ്റെ പ്രകടനം നിരീക്ഷിക്കുകയും കേന്ദ്ര ഗവണ്മെൻ്റിന് സമർപ്പിക്കേണ്ട വാർഷിക റിപ്പോർട്ടുകൾ തയ്യാറാക്കുകയും ചെയ്യുക.
- അന്വേഷണങ്ങൾക്ക് മേൽനോട്ടം വഹിക്കുക: ട്രിബ്യൂണൽ അംഗങ്ങൾക്കെതിരായ പരാതികളിൽ അന്വേഷണങ്ങൾക്ക് മേൽനോട്ടം വഹിക്കുക.
- ഡാറ്റ കൈകാര്യം: 16 ട്രിബ്യൂണലുകളും കൈകാര്യം ചെയ്യുന്ന കേസുകളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്ന ഓൺലൈൻ പോർട്ടലായ നാഷണൽ ട്രിബ്യൂണൽസ് ഡാറ്റ ഗ്രിഡ് സൃഷ്ടിക്കുകയും പരിപാലിക്കുകയും ചെയ്യുക.
സേവന കാലാവധി
- കമ്മീഷൻ ചെയർപേഴ്‌സണും കമ്മീഷൻ അംഗങ്ങളും അഞ്ച് വർഷത്തെ കാലാവധിയോ അല്ലെങ്കിൽ എഴുപത് വയസ്സ് തികയുന്നതുവരെയോ, ഏതാണോ ആദ്യം അതുവരെ ചുമതല വഹിക്കും.
- ട്രിബ്യൂണലിലെ അംഗങ്ങൾ അഞ്ച് വർഷത്തെ കാലാവധിയോ അല്ലെങ്കിൽ അറുപത്തിയേഴ് വയസ്സ് തികയുന്നതുവരെയോ, ഏതാണോ ആദ്യം അതുവരെ ചുമതല വഹിക്കും.
തിരഞ്ഞെടുപ്പ് പ്രക്രിയയിൽ മുൻ സേവനവും പ്രകടനവും പരിഗണിച്ച്, പുനർനിയമനവും ഈ ചട്ടക്കൂട് അനുവദിക്കുന്നു.
പുതിയ സെക്രട്ടേറിയറ്റ്
ദേശീയ ട്രിബ്യൂണൽ കമ്മീഷൻ്റെ ഭരണപരമായ പിന്തുണാ സംവിധാനമായി സെക്രട്ടേറിയറ്റ് പ്രവർത്തിക്കുന്നു. സെക്രട്ടേറിയറ്റിന് നേതൃത്വം നൽകുന്നത്
ഇന്ത്യാ ഗവണ്മെൻ്റിലെ ഒരു സെക്രട്ടറിയായിരിക്കും. മറ്റ് ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും എണ്ണം, സേവന വ്യവസ്ഥകൾ എന്നിവ ചട്ടങ്ങളിൽ നിർദ്ദേശിക്കും. കമ്മീഷൻ ചെയർപേഴ്‌സൻ്റെ പൊതുവായതും ഭരണപരവുമായ മേൽനോട്ടത്തിൽ ഇത് പ്രവർത്തിക്കും.
- വിദഗ്ധരുടെ പട്ടിക തയ്യാറാക്കും: ട്രിബ്യൂണൽ തസ്തികകളിലേക്കുള്ള അപേക്ഷകരെ വിലയിരുത്തുന്നതിന് NTC പ്രസക്തമായ മേഖലകളിൽ നിന്ന് യോഗ്യതയുള്ള വിദഗ്ധരുടെ പട്ടിക തയ്യാറാക്കും.
- ശുപാർശകൾ കൈമാറും: സെർച്ച്-കം-സെലക്ഷൻ കമ്മിറ്റിയുടെ ശുപാർശകൾ മൂന്ന് ദിവസത്തിനുള്ളിൽ കേന്ദ്ര ഗവണ്മെൻ്റിന് അയയ്ക്കുന്നു.
- ഭരണപരമായ പിന്തുണ നൽകും: കമ്മീഷനെ പിന്തുണയ്ക്കുകയും നിർദ്ദേശിച്ച പ്രവർത്തനങ്ങൾ നിർവഹിക്കുകയും ചെയ്യുന്നു.
- വാർഷിക റിപ്പോർട്ടുകൾ തയ്യാറാക്കും: കമ്മീഷൻ്റെ പ്രവർത്തനങ്ങളുടെ പൂർണ്ണവും യഥാർത്ഥവുമായ വിവരണം നൽകുന്ന വാർഷിക റിപ്പോർട്ട് വർഷം തോറും തയ്യാറാക്കുകയും റിപ്പോർട്ട് കേന്ദ്ര ഗവണ്മെൻ്റിന് അയയ്ക്കുകയും ചെയ്യുന്നു.
സെർച്ച്-കം-സെലക്ഷൻ കമ്മിറ്റികൾ
വിവിധ ട്രിബ്യൂണലുകളുടെ ചെയർപേഴ്‌സൺമാരെയും അംഗങ്ങളെയും സെർച്ച്-കം-സെലക്ഷൻ കമ്മിറ്റികൾ തിരഞ്ഞെടുക്കും. ഈ കമ്മിറ്റികൾ യോഗ്യരായ അപേക്ഷകരെ വിലയിരുത്തി നിയമനത്തിന് അനുയോജ്യരായ വ്യക്തികളെ ശുപാർശ ചെയ്യും.
2026 ലെ ട്രിബ്യൂണൽസ് പരിഷ്കരണ ബില്ലിൻ്റെ സെക്ഷൻ 13 പ്രകാരം, സെർച്ച്-കം-സെലക്ഷൻ കമ്മിറ്റിയിൽ ഇനിപ്പറയുന്നവർ ഉൾപ്പെടുന്നു:
ട്രിബ്യൂണൽ ചെയർപേഴ്‌സണെ തിരഞ്ഞെടുക്കുന്നതിന്
- ദേശീയ ട്രിബ്യൂണൽസ് കമ്മീഷൻ്റെ ചെയർമാൻ
- കമ്മീഷനിലെ സാങ്കേതിക അംഗം
- കമ്മീഷൻ ചെയർപേഴ്‌സൺ നാമനിർദ്ദേശം ചെയ്ത വിരമിച്ച ഹൈക്കോടതി ചീഫ് ജസ്റ്റിസ്
- കേന്ദ്ര ഗവണ്മെൻ്റ് നാമനിർദ്ദേശം ചെയ്ത ഇന്ത്യാ ഗവണ്മെൻ്റിൻ്റെ സെക്രട്ടറി. സംസ്ഥാന അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലുകളുടെ ചെയർപേഴ്‌സൺ സ്ഥാനത്തേക്കുള്ള നിയമനത്തിൽ, ബന്ധപ്പെട്ട സംസ്ഥാന ഗവണ്മെൻ്റിലെ ചീഫ് സെക്രട്ടറി അംഗമായിരിക്കും.
- അപേക്ഷകരെ വിലയിരുത്തിയ രണ്ട് എംപാനൽ വിദഗ്ധർ
- കമ്മീഷൻ സെക്രട്ടറി — മെമ്പർ സെക്രട്ടറി
ട്രിബ്യൂണൽ അംഗത്തെ തിരഞ്ഞെടുക്കുന്നതിന്:
- ദേശീയ ട്രിബ്യൂണൽ കമ്മീഷൻ്റെ ജുഡീഷ്യൽ അംഗം - കമ്മിറ്റി ചെയർ
- കമ്മീഷനിലെ സാങ്കേതിക അംഗം
- കമ്മീഷൻ ചെയർപേഴ്‌സൺ നാമനിർദ്ദേശം ചെയ്യുന്ന വിരമിച്ച ഹൈക്കോടതി ജഡ്ജി
- കേന്ദ്ര ഗവണ്മെൻ്റ് നാമനിർദ്ദേശം ചെയ്യുന്ന ഇന്ത്യാ ഗവണ്മെൻ്റിലെ സെക്രട്ടറി. സംസ്ഥാന അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലുകളിലെ അംഗങ്ങളുടെ നിയമനത്തിൽ, ബന്ധപ്പെട്ട സംസ്ഥാന ഗവണ്മെൻ്റിലെ ചീഫ് സെക്രട്ടറി അംഗമായിരിക്കും
- അപേക്ഷകരെ വിലയിരുത്തിയ രണ്ട് എംപാനൽ വിദഗ്ധർ
- കമ്മീഷൻ സെക്രട്ടറി - മെമ്പർ സെക്രട്ടറി
തുല്യനില വന്നാൽ, നിർണ്ണായക വോട്ട് ചെയർപേഴ്‌സണായിരിക്കും. മെമ്പർ സെക്രട്ടറിക്കും വിദഗ്ദ്ധ അംഗങ്ങൾക്കും കമ്മിറ്റിയിൽ വോട്ടുചെയ്യാൻ കഴിയില്ല. കമ്മിറ്റി:
- അപേക്ഷകരിൽ നിന്നുള്ള തെരഞ്ഞെടുപ്പ്: ചെയർപേഴ്‌സൺമാർക്കും അംഗങ്ങൾക്കും വേണ്ടിയുള്ള തിരഞ്ഞെടുപ്പ് പ്രക്രിയ നടത്തുന്നു.
- ഉദ്യോഗാർത്ഥികളെ ശുപാർശ ചെയ്യുന്നു: ഓരോ ഒഴിവിലേക്കും അനുയോജ്യരായ ഒരു ഉദ്യോഗാർത്ഥിയെയും വെയ്റ്റിംഗ് ലിസ്റ്റിലേക്ക് ഒരു അധിക ഉദ്യോഗാർത്ഥിയെയും സമിതി ശുപാർശ ചെയ്യുന്നു.
- മുൻകാല പ്രകടനം പരിഗണിക്കുന്നു: വീണ്ടും നിയമനം തേടുന്നരുടെ മുൻ സേവനവും പ്രകടനവും സമിതി പരിഗണിക്കുന്നു.
- സമയബന്ധിതമായ നിയമനങ്ങൾ ഉറപ്പാക്കുന്നു: സെക്രട്ടേറിയറ്റ് മുഖേനയാണ് ശുപാർശകൾ കേന്ദ്ര ഗവണ്മെൻ്റിന് സമർപ്പിക്കുന്നത്, മൂന്ന് ദിവസത്തിനുള്ളിൽ സെക്രട്ടേറിയറ്റ് അവ അയയ്ക്കണം. തുടർന്ന് കേന്ദ്ര ഗവണ്മെൻ്റ് ശുപാർശ വിലയിരുത്തി മൂന്ന് മാസത്തിനുള്ളിൽ നിയമനം നടത്തണം.
നിർദ്ദിഷ്ട ദേശീയ ട്രിബ്യൂണൽസ് കമ്മീഷനിൽ (NTC) ഭൂരിപക്ഷം ജുഡീഷ്യൽ അംഗങ്ങൾക്കായിരിക്കും, അതിലെ സെർച്ച്-കം-സെലക്ഷൻ കമ്മിറ്റികളും ജുഡീഷ്യൽ അംഗങ്ങളായിരിക്കും. തുല്യനില വന്നാൽ ജുഡീഷ്യൽ ചെയർപേഴ്‌സണായിരിക്കും നിർണായക വോട്ട്. അപേക്ഷകരുടെ പട്ടികയ്ക്ക് പകരം അനുയോജ്യമായ ഒരു ഉദ്യോഗാർത്ഥിയെ സമിതി ശുപാർശ ചെയ്യും, ഇത് നിയമന പ്രക്രിയയിൽ ജുഡീഷ്യറിക്ക് നിർണ്ണായക പങ്ക് ഉറപ്പാക്കുകയും നിയമനങ്ങൾ നടത്തുന്നതിൽ ഗവണ്മെൻ്റിൻ്റെ വിവേചനാധികാരം പരിമിതപ്പെടുത്തുകയും ചെയ്യും.
സാമ്പത്തികവും ഭരണപരവുമായ സ്വാതന്ത്ര്യം
ട്രിബ്യൂണലുകൾക്ക് സാമ്പത്തികവും ഭരണപരവുമായി കൂടുതൽ സ്വയംഭരണം നൽകാനാണ് ബിൽ ലക്ഷ്യമിടുന്നത്. ഓരോ ട്രിബ്യൂണലിനും എത്ര അളവിൽ തുക, ജീവനക്കാർ, ഓഫീസ് സ്ഥലം എന്നിവ ആവശ്യമാണെന്ന് വിലയിരുത്തും. ദേശീയ ട്രിബ്യൂണൽ കമ്മീഷൻ്റെ സെക്രട്ടേറിയറ്റ് ഈ ആവശ്യകതകൾ വിലയിരുത്തും. തുടർന്ന് വ്യക്തവും വസ്തുനിഷ്ഠവുമായ മാനദണ്ഡങ്ങൾ ഉപയോഗിച്ച് ഓരോ ട്രിബ്യൂണലിനും എത്ര ഫണ്ടും വിഭവങ്ങളും ലഭിക്കണമെന്ന് കമ്മീഷൻ തീരുമാനിക്കും.
പാർലമെൻ്റിൻ്റെ അംഗീകാരം നേടിയ ശേഷം കേന്ദ്ര ഗവണ്മെൻ്റ് ട്രിബ്യൂണലുകൾക്ക് ഫണ്ട് നൽകുന്നത് തുടരും. പണം ശരിയായും സുതാര്യമായും ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ, കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യ (CAG) നാഷണൽ ട്രിബ്യൂണൽ കമ്മീഷൻ്റെ അക്കൗണ്ടുകൾ ഓഡിറ്റ് ചെയ്യും. തുടർന്ന് ഓഡിറ്റ് റിപ്പോർട്ട് കേന്ദ്ര ഗവണ്മെൻ്റിന് അയയ്ക്കും, അവർ അത് പാർലമെൻ്റിൻ്റെ ഇരുസഭകളുടെയും മുമ്പാകെ അവതരിപ്പിക്കും.

കൂടുതൽ സ്വതന്ത്രമായ ഒരു ട്രിബ്യൂണൽ സംവിധാനത്തിലേക്ക്
ട്രിബ്യൂണൽസ് പരിഷ്‌ക്കരണ ബിൽ, 2026, ട്രിബ്യൂണൽ സംവിധാനത്തെ കൂടുതൽ സ്വതന്ത്രവും സുതാര്യവും നീതിയുക്തവുമാക്കാൻ ലക്ഷ്യമിടുന്നു. ട്രിബ്യൂണൽ അംഗങ്ങളുടെ പ്രവർത്തനത്തിലും നിയമനത്തിലും ഇത് ജുഡീഷ്യറിക്ക് സുപ്രധാന പങ്ക് ഉറപ്പാക്കുന്നു. ബിൽ ജുഡീഷ്യൽ സ്വാതന്ത്ര്യത്തെ ശക്തിപ്പെടുത്തുമ്പോൾ തന്നെ, പാർലമെൻ്ററി മേൽനോട്ടത്തിലൂടെ ട്രിബ്യൂണലുകൾക്ക് പൊതുജനങ്ങളോടുള്ള ഉത്തരവാദിത്തവും ഉറപ്പാക്കുന്നു.
ട്രിബ്യൂണൽ അംഗങ്ങളെ നിയമിക്കുന്നതിനും, പ്രകടനം അവലോകനം ചെയ്യുന്നതിനും, അച്ചടക്കവുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനും ഒരു സ്ഥിരം സംവിധാനം നിർദ്ദിഷ്ട ദേശീയ ട്രിബ്യൂണൽ കമ്മീഷൻ ഉറപ്പാക്കും. ജുഡീഷ്യൽ അംഗങ്ങളുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റികൾ നിയമനങ്ങളിൽ ജുഡീഷ്യറിക്ക് സുപ്രധാന പങ്ക് ഉറപ്പാക്കും. വിദഗ്ദ്ധ വിലയിരുത്തൽ വഴി പ്രൊഫഷണൽ കഴിവിന് കൂടുതൽ ഊന്നൽ നൽകുന്നു. അഞ്ച് വർഷത്തെ ഔദ്യോഗിക കാലാവധി ട്രിബ്യൂണൽ അംഗങ്ങൾക്ക് സ്ഥിരതയും തുടർച്ചയും നൽകും.
നിലവിലുള്ള വിഘടിവും ഗവണ്മെൻ്റ് നിയന്ത്രണത്തിലുള്ളതുമായ ട്രിബ്യൂണൽ സംവിധാനത്തിന് പകരം പൊതുവായതും സുസംഘടിതവുമായ ഒരു സ്ഥാപന ചട്ടക്കൂട് കൊണ്ടുവരികയാണ് ബില്ലിലൂടെ ലക്ഷ്യമിടുന്നത്. ട്രിബ്യൂണലുകളെ സ്വതന്ത്രവും സുതാര്യവും കാര്യക്ഷമവും പ്രൊഫഷണലുമാക്കി മാറ്റുകയും മദ്രാസ് ബാർ അസോസിയേഷൻ കേസുകളിൽ സുപ്രീം കോടതി നിർദ്ദേശിച്ച തത്വങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് പ്രധാന ലക്ഷ്യം.
സൂചനകൾ:
Reforming India’s Tribunal System
*****
(तथ्य सामग्री आईडी: 150886)
आगंतुक पटल : 4
Provide suggestions / comments