Economy
തൊഴിൽ സുരക്ഷ, ആരോഗ്യം, ജോലി സാഹചര്യ (OSH) ചട്ടം, 2020
प्रविष्टि तिथि:
22 NOV 2025 11:02 AM
ആമുഖം
തൊഴിൽ നിയമങ്ങളുടെ നിലവിലുള്ള സങ്കീർണ്ണമായ ശൃംഖലയെ ഏകീകരിക്കുന്നതിനും ലളിതമാക്കുന്നതിനുമായി 2020 ലെ തൊഴിൽ സുരക്ഷ, ആരോഗ്യം, ജോലി സാഹചര്യ ചട്ടം (OSH) നടപ്പിലാക്കിയിട്ടുണ്ട്. ഇത് 13 കേന്ദ്ര തൊഴിൽ നിയമങ്ങൾക്ക് പകരം ഒരൊറ്റ സമഗ്രമായ നിയമനിർമ്മാണം നടത്തുന്നു, അതുവഴി വ്യവസായങ്ങളിലും സംസ്ഥാനങ്ങളിലും/കേന്ദ്രഭരണ പ്രദേശങ്ങളിലും അസംഖ്യം നിയമങ്ങൾ എന്നത് കുറയ്ക്കുകയും ഏകീകൃത രൂപം കൊണ്ടുവരികയും ചെയ്യുന്നു. സുതാര്യത മെച്ചപ്പെടുത്തുന്നതിനും തൊഴിലാളി ക്ഷേമം വർദ്ധിപ്പിക്കുന്നതിനും ഇന്ത്യയിൽ ബിസിനസ്സ് സുഗമമാക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള വിശാലമായ തൊഴിൽ നിയമ പരിഷ്കാരങ്ങളുടെ ഭാഗമായാണ് ഈ ചട്ടം നടപ്പിലാക്കിയത്.
തൊഴിലാളികളുടെ അവകാശങ്ങളും സുരക്ഷിതമായ തൊഴിൽ സാഹചര്യങ്ങളും സംരക്ഷിക്കുക, ബിസിനസ് സൗഹൃദ നിയന്ത്രണ അന്തരീക്ഷം സൃഷ്ടിക്കുക, അതുവഴി സാമ്പത്തിക വളർച്ചയും തൊഴിലും വർദ്ധിപ്പിക്കുക, ഇന്ത്യയുടെ തൊഴിൽ വിപണി കൂടുതൽ കാര്യക്ഷമവും നീതിയുക്തവും ഭാവിക്ക് അനുയോജ്യവുമാക്കുക എന്നീ ഇരട്ട ലക്ഷ്യങ്ങളെ ഈ ചട്ടം സന്തുലിതമാക്കുന്നു.
സിംഗിൾ രജിസ്ട്രേഷൻ, അഖിലേന്ത്യാ ലൈസൻസുകൾ, ഇലക്ട്രോണിക് ഫയലിംഗുകൾ, സമയബന്ധിതമായ അനുമതികൾ തുടങ്ങിയ നടപടികളിലൂടെ ചട്ടപാലനം ലളിതമാക്കുന്നു. കൂടാതെ, നടപടിക്രമ തടസ്സങ്ങൾ കുറയ്ക്കുന്നതിനും നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുമായി മറ്റ് വിഷയങ്ങൾക്കൊപ്പം നിയമങ്ങളുടെ എണ്ണം, റിട്ടേണുകൾ എന്നിവ ചട്ടം കുറയ്ക്കുന്നു.
|
വിഷയം
|
നിലവിലുള്ള നിയമങ്ങൾ
|
ഒഎസ്എച്ച് & ഡബ്ല്യുസി കോഡ് 2020
|
|
നിയമങ്ങളുടെ എണ്ണം
|
13
|
1
|
|
വിഭാഗങ്ങൾ
|
620
|
143
|
|
ചട്ടങ്ങൾ
|
868
|
175
|
|
രജിസ്ട്രേഷൻ
|
6
|
1
|
|
ലൈസൻസുകൾ
|
4
|
1
|
|
ഫോമുകൾ
|
55
|
20
|
|
റിട്ടേണുകൾ
|
21
|
1
|
|
ഒത്തു തീർപ്പ് സാധ്യത
|
വ്യവസ്ഥയില്ല
|
പുതിയ വ്യവസ്ഥ
|
|
ഇംപ്രൂവ്മെന്റ് നോട്ടീസ്
|
വ്യവസ്ഥയില്ല
|
പുതിയ വ്യവസ്ഥ
|

തൊഴിലാളി ക്ഷേമവും തൊഴിൽ വ്യവസ്ഥകളും
നിയമന കത്തുകൾ വഴി ഔപചാരികവൽക്കരണം
ഓരോ ജീവനക്കാരനും ജീവനക്കാരന്റെ വിശദാംശങ്ങൾ, സ്ഥാനം, വിഭാഗം, വേതന വിശദാംശങ്ങൾ, സാമൂഹിക സുരക്ഷാ വിശദാംശങ്ങൾ മുതലായവ വ്യക്തമാക്കുന്ന നിർദ്ദിഷ്ട ഫോർമാറ്റിൽ നിയമന കത്തുകൾ നൽകും.
|
തൊഴിലാളി അനുകൂല വ്യവസ്ഥകൾ
- തൊഴിൽ നിബന്ധനകൾ, വേതനം, സ്ഥാനങ്ങൾ, സാമൂഹിക സുരക്ഷ എന്നിവയിൽ സുതാര്യത ഉറപ്പാക്കുന്നു
- ശമ്പളം, ജോലി സമയം, ജോലി പ്രതീക്ഷകൾ എന്നിവയുമായി ബന്ധപ്പെട്ട തർക്കങ്ങൾ കുറയ്ക്കുന്നു
തൊഴിൽ അനുകൂല വ്യവസ്ഥകൾ
- സുരക്ഷയെ പിന്തുണയ്ക്കുന്നതും ആനുകൂല്യങ്ങളിലേക്കുള്ള പ്രവേശനം എളുപ്പമാക്കുന്നതും, ചൂഷണം കുറയ്ക്കുന്നതും, തൊഴിൽ സുരക്ഷ മെച്ചപ്പെടുത്തുന്നതും ആയ നിബന്ധനകൾക്ക് വ്യക്തത വരുത്തുന്നതാണ് നിയമന കത്ത്
|
വാർഷിക വേതനത്തോടുകൂടിയ അവധി
ഒരു സ്ഥാപനത്തിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ഒരു കലണ്ടർ വർഷത്തിൽ 180 ദിവസമോ അതിൽ കൂടുതലോ ജോലി ചെയ്താൽ ശമ്പളത്തോടുകൂടിയ അവധിക്ക് അർഹതയുണ്ട്, മുൻപ് തൊഴിലാളികൾക്ക് ശമ്പളത്തോടുകൂടിയ അവധിക്ക് അർഹത ലഭിക്കുന്നതിന് 240 ദിവസം ജോലി ചെയ്യേണ്ടി വന്നിരുന്നു.
ജോലി സമയത്തിലെ ഫ്ലെക്സിബിലിറ്റിക്കൊപ്പം യോഗ്യത 240 ൽ നിന്ന് 180 ദിവസമായി കുറയ്ക്കുന്നത് മതിയായ വിശ്രമവും അഭിവൃദ്ധിയും ഉറപ്പാക്കുന്നു, ഉൽപ്പാദനക്ഷമതയും ജോലി സംതൃപ്തിയും മെച്ചപ്പെടുത്തുന്നു.
ജോലി സമയവും ഓവർടൈമും
ഒരു ജീവനക്കാരനും ഒരു ദിവസം 8 മണിക്കൂറിൽ കൂടുതലോ ,ആഴ്ചയിൽ 48 മണിക്കൂറിൽ കൂടുതലോ ജോലി ചെയ്യേണ്ടതില്ല. കൂടാതെ, ഇടവേളയും സമയ പരിധിയും നിശ്ചയിക്കാനുള്ള അധികാരം ഉചിതമായ ഗവൺമെൻ്റിന് നൽകിയിട്ടുണ്ട്.
തൊഴിലാളിയുടെ സമ്മതത്തോടെ ഓവർടൈം സമയം നിശ്ചയിക്കൽ: തൊഴിലാളികൾക്ക് 4 ദിവസത്തെ ആഴ്ചയിൽ ഓവർടൈം കൂടാതെ ഒരു ദിവസം 12 മണിക്കൂറും, 5 ദിവസത്തെ ആഴ്ചയിൽ 9.5 മണിക്കൂറും, 6 ദിവസത്തെ ആഴ്ചയിൽ പ്രതിദിനം 8 മണിക്കൂറും ജോലി ചെയ്യാം. ഓവർടൈം മണിക്കൂറുകളുടെ പരിധി നിശ്ചയിക്കുന്നതിന് ഉചിതമായ ഗവൺമെൻ്റിന് പൂർണ്ണമായ സാദ്ധ്യത നൽകിയിട്ടുണ്ട്. നേരത്തെ ഈ പരിധി ഒരു പാദത്തിൽ 75 മണിക്കൂറായിരുന്നു, ഇപ്പോൾ ഉചിതമായ ഗവൺമെൻ്റിന് അത് നിശ്ചയിക്കാൻ കഴിയും. ഈ വ്യവസ്ഥ തൊഴിലാളികൾക്ക് രണ്ട് ആനുകൂല്യങ്ങൾ നൽകുന്നു, അതായത്, ഓവർടൈം ചെയ്യുന്നതിലൂടെ കൂടുതൽ സമ്പാദിക്കാനും ഉയർന്ന വേതനത്തിൽ ശമ്പളം നേടാനുമുള്ള അവസരം (സാധാരണ വേതന നിരക്കിന്റെ ഇരട്ടി).
അന്തർസംസ്ഥാന കുടിയേറ്റ തൊഴിലാളികൾ (ISMW)
നേരിട്ടോ കോൺട്രാക്ടർ മുഖേനയോ ജോലി ചെയ്യുന്നവരെയും സ്വന്തമായി കുടിയേറുന്ന തൊഴിലാളികളെയും ഉൾപ്പെടുത്തി നിർവചനം വിപുലീകരിച്ചു. രജിസ്ട്രേഷൻ, ലൈസൻസ് എന്നിവ തേടുമ്പോൾ ഡാറ്റ ശേഖരിക്കുന്നതിന്; ഒരു സ്ഥാപനം അവരുടെ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ISMW കളുടെ എണ്ണം നിർബന്ധമായും സൂചിപ്പിക്കേണ്ടതുണ്ട്.
|
തൊഴിലാളി അനുകൂല വ്യവസ്ഥകൾ
- 12 മാസത്തിലൊരിക്കൽ സ്വന്തം സ്ഥലം സന്ദർശിക്കുന്നതിന് തൊഴിലുടമയിൽ നിന്ന് ISMW-ക്ക് യാത്രാ ബത്ത ലഭിക്കും
- കുടിയേറ്റ നിർമ്മാണ തൊഴിലാളികൾക്ക് കെട്ടിട, മറ്റ് നിർമ്മാണ തൊഴിലാളികളുടെ (BOCW) സെസ് ഫണ്ടിന്റെയും PDS റേഷന്റെയും കീഴിൽ തൊഴിൽ മാറിയാലും ആനുകൂല്യങ്ങൾ തുടരാൻ അവസരം ലഭിക്കും
- പരാതി പരിഹാരത്തിനായി ടോൾ ഫ്രീ ഹെൽപ്പ്‌ലൈൻ സൗകര്യം നൽകുന്നു.
|
ദേശീയ തൊഴിലാളി ഡാറ്റാബേസ്
കുടിയേറ്റക്കാർ ഉൾപ്പെടെയുള്ള അസംഘടിത തൊഴിലാളികളെ ഉൾപ്പെടുത്തുന്നതിനായി ഒരു ദേശീയ ഡാറ്റാബേസ് വികസിപ്പിക്കുന്നതിനുള്ള നടപടികൾ തൊഴിൽ മന്ത്രാലയം സ്വീകരിച്ചിട്ടുണ്ട്. ഇത് കുടിയേറ്റ തൊഴിലാളികൾക്ക് ജോലി ലഭിക്കുന്നതിനും അവരുടെ കഴിവുകൾ കണ്ടെത്തുന്നതിനും മറ്റ് സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങൾ നൽകുന്നതിനും സഹായിക്കും. ഇത് ISMW-യുടെ ഡാറ്റയുടെ ലഭ്യത ഉറപ്പാക്കുകയും അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് മികച്ച നയരൂപീകരണത്തിന് സഹായിക്കുകയും ചെയ്യും.
ഇരക്ക് നഷ്ടപരിഹാരം
ഏതെങ്കിലും നിയമങ്ങൾ ലംഘിച്ചതിന് കുറ്റവാളിയെ ശിക്ഷിക്കുമ്പോൾ,ചുമത്തിയ പിഴയുടെ കുറഞ്ഞത് 50% , ഗുരുതരമായ ശാരീരിക പരിക്ക് സംഭവിച്ച പശ്ചാതലത്തിൽ ഇരയ്‌ക്കോ, മരണം സംഭവിച്ചിട്ടുണ്ടെങ്കിൽ അവരുടെ നിയമപരമായ അവകാശികൾക്കോ നഷ്ടപരിഹാരമായി നൽകാൻ നിർദ്ദേശിക്കാൻ ചട്ടം കോടതികൾക്ക് അധികാരം നൽകുന്നു.
വർക്കിംഗ് ജേണലിസ്റ്റുകളെയും എവി വർക്കർമാരെയും പുനർനിർവചിക്കുന്നു.
ഓഡിയോ-വിഷ്വൽ വർക്കർ എന്നതിന്റെ നിർവചനം പരിഷ്കരിച്ചു, ഇപ്പോൾ അതിൽ ഡിജിറ്റൽ/ഓഡിയോ-വിഷ്വൽ വർക്കർമാരെയും ഡബ്ബിംഗ് ആർട്ടിസ്റ്റുകളെയും സ്റ്റണ്ട് വ്യക്തികളെയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവർക്കും നിയമത്തിന്റെ ആനുകൂല്യം ലഭിക്കും. ഇപ്പോൾ ചട്ടം ഡബ്ബിംഗ് ആർട്ടിസ്റ്റുകൾക്കും സ്റ്റണ്ട് തൊഴിലാളികൾക്കും ഔപചാരിക അംഗീകാരവും നിയമപരമായ പരിരക്ഷകളും നൽകുന്നു, സുരക്ഷിതവും ന്യായയുക്തവുമായ തൊഴിൽ സാഹചര്യങ്ങൾ ഉറപ്പാക്കുന്നു.
വർക്കിംഗ് ജേണലിസ്റ്റിന്റെ നിർവചനം വിപുലീകരിച്ചു, ഇപ്പോൾ അതിൽ ഇലക്ട്രോണിക് മീഡിയ അല്ലെങ്കിൽ ഡിജിറ്റൽ മീഡിയ ജേണലിസ്റ്റുകൾ ഉൾപ്പെടുന്നു, കൂടാതെ പ്രിന്റ് ജേണലിസം മുതൽ ഇലക്ട്രോണിക് മീഡിയ വരെ (ടിവി, റേഡിയോ, ഓൺലൈൻ മുതലായവ) കവറേജ് വ്യാപിപ്പിക്കുകയും അത് കൂടുതൽ കാലിക പ്രസക്തവുമാക്കുന്നു. മറ്റ് ഫാക്ടറികളെയോ ഓഫീസ് ജീവനക്കാരെയോ പോലെ ജോലിസ്ഥല സുരക്ഷ, ആരോഗ്യം, ക്ഷേമ നടപടികൾ എന്നിവയിൽ മാധ്യമപ്രവർത്തകരെ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ഇത് ഉറപ്പാക്കുന്നു.
ആരോഗ്യം, സുരക്ഷ, ക്ഷേമം
സുരക്ഷാ കമ്മിറ്റികൾ
500 അല്ലെങ്കിൽ അതിൽ കൂടുതൽ തൊഴിലാളികളെ ജോലിക്കെടുക്കുന്ന ഓരോ ഫാക്ടറിയും, 250 അല്ലെങ്കിൽ അതിൽ കൂടുതൽ BOCW ജോലിക്കെടുക്കുന്ന തൊഴിലുടമയും, 100 അല്ലെങ്കിൽ അതിൽ കൂടുതൽ ഖനി തൊഴിലാളികളെ ജോലിക്കെടുക്കുന്ന തൊഴിലുടമയും, തൊഴിലുടമകളുടെയും തൊഴിലാളികളുടെയും പ്രതിനിധികൾ അടങ്ങുന്ന സുരക്ഷാ കമ്മിറ്റി രൂപീകരിക്കും.
|
തൊഴിലാളി അനുകൂല വ്യവസ്ഥകൾ
- ഇത് തൊഴിലാളികളുടെ പ്രാതിനിധ്യവും ഓൺ-സൈറ്റ് സുരക്ഷാ നിരീക്ഷണവും ശക്തിപ്പെടുത്തുന്നു.
- സുരക്ഷാ കാര്യങ്ങളിൽ പ്രാതിനിധ്യം, സുരക്ഷിതമായ ജോലിസ്ഥലങ്ങൾ, പങ്കിട്ട ഉത്തരവാദിത്തം എന്നിവ വളർത്തിയെടുക്കുന്നതിലൂടെ തൊഴിലാളികളെ ശാക്തീകരിക്കുന്നു.
|
തൊഴിലാളികളുടെ ആരോഗ്യം, സുരക്ഷ, ക്ഷേമം എന്നിവയ്ക്കായി സ്ഥാപനങ്ങളുടെ സാർവത്രിക പരിരക്ഷ
മുമ്പ് ഫാക്ടറികൾ, ഖനികൾ, തോട്ടം, ബീഡി-സിഗാർ, ഡോക്ക് തൊഴിലാളികൾ, ബിഒസിഡബ്ല്യു, മോട്ടോർ ഗതാഗതം എന്നിങ്ങനെ 7 മേഖലകളിൽ മാത്രമായി പരിമിതപ്പെടുത്തിയിരുന്ന ആരോഗ്യം, സുരക്ഷ, ക്ഷേമം എന്നിവ എല്ലാ മേഖലകളിലെക്കും ഈ ചട്ടം വിപുലീകരിച്ചു
ആരോഗ്യ, മെഡിക്കൽ പരിരക്ഷ
എല്ലാ ജീവനക്കാരും സൗജന്യ വാർഷിക ആരോഗ്യ പരിശോധനകൾക്ക് അർഹതയുണ്ടായിരിക്കും. കൂടാതെ, തോട്ടം തൊഴിലുടമയ്ക്ക് ഇപ്പോൾ മെഡിക്കൽ സേവനങ്ങൾക്കായി ഇ.എസ്.ഐ സൗകര്യം പ്രയോജനപ്പെടുത്താം.
|
തൊഴിലാളി അനുകൂല വ്യവസ്ഥകൾ
- രോഗങ്ങൾ നേരത്തേ കണ്ടെത്തുന്നതിനും, ചികിത്സാ ചെലവുകൾ കുറയ്ക്കുന്നതിനും, തൊഴിലാളികളുടെ ആരോഗ്യവും ഉൽപ്പാദനക്ഷമതയും മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു.
- ആരോഗ്യ പ്രതിരോധ സംരക്ഷണം പ്രോത്സാഹിപ്പിക്കുകയും ദീർഘകാല തൊഴിൽ അപകടസാധ്യതകൾ കുറയ്ക്കുകയും ചെയ്യുന്നു.
- കുറഞ്ഞ ഹാജർക്കുറവും മെച്ചപ്പെട്ട ഉൽപ്പാദനക്ഷമതയും കണക്കിലെടുത്ത് വ്യവസായത്തിന് നേട്ടങ്ങൾ നൽകുന്നു.
|
ദേശീയ മാനദണ്ഡങ്ങളും ദേശീയ ബോർഡും
വ്യത്യസ്ത നിയമങ്ങൾക്ക് കീഴിലുള്ള 6 ബോർഡുകൾക്ക് പകരം, ഇപ്പോൾ ത്രികക്ഷി സ്വഭാവമുള്ളതും ഫാക്ടറി, ഖനി, ഡോക്ക് വർക്ക്, ബീഡി & സിഗാർ, കെട്ടിടം അല്ലെങ്കിൽ മറ്റ് നിർമ്മാണ പ്രവർത്തനങ്ങൾ എന്നിവയ്ക്കുള്ള മാനദണ്ഡങ്ങൾ, ചട്ടങ്ങൾ മുതലായവയിൽ കേന്ദ്ര ഗവൺമെൻ്റിനെ ഉപദേശിക്കുന്നതിന് ട്രേഡ് യൂണിയനുകൾ, തൊഴിലുടമ സംഘടനകൾ, സംസ്ഥാന ഗവൺമെൻ്റുകൾ എന്നിവയിൽ നിന്നുള്ള പ്രാതിനിധ്യമുള്ളതുമായ ഒരു ദേശീയ തൊഴിൽ സുരക്ഷ, ആരോഗ്യ ഉപദേശക ബോർഡ് നിലവിൽ ഉണ്ട്.
രാജ്യത്തുടനീളമുള്ള എല്ലാ തൊഴിലാളികൾക്കും തൊഴിൽ സുരക്ഷ, ആരോഗ്യം, തൊഴിൽ സാഹചര്യങ്ങൾ എന്നിവയ്ക്കായി കർശനമായ ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് സംസ്ഥാനങ്ങൾ പാലിക്കേണ്ട തൊഴിൽ സുരക്ഷ, ആരോഗ്യം, തൊഴിൽ സാഹചര്യങ്ങൾ എന്നിവയ്ക്കായി ബോർഡുകൾ ദേശീയ മാനദണ്ഡങ്ങൾ നിശ്ചയിക്കും.
|
വളർച്ചയ്ക്ക് അനുകൂലമായ വ്യവസ്ഥകൾ
- ഏകീകൃത സുരക്ഷയും ആരോഗ്യ മാനദണ്ഡങ്ങളും ഉണ്ടായിരിക്കുന്നത് വ്യവസായങ്ങളിലും സംസ്ഥാനങ്ങളിലും തൊഴിലാളി സംരക്ഷണം മെച്ചപ്പെടുത്തുന്നു, നീതിയും സ്ഥിരതയും ഉറപ്പാക്കുന്നു.
|
സാമൂഹിക സുരക്ഷാ ഫണ്ട്
അസംഘടിത തൊഴിലാളികളുടെ ക്ഷേമത്തിനായി ഒരു സാമൂഹിക സുരക്ഷാ ഫണ്ട് സ്ഥാപിക്കുന്നതിന് ചട്ടം വ്യവസ്ഥ ചെയ്യുന്നു. നിയമലംഘനത്തിൻ്റെ ഒത്തുതീർപ്പിൽ നിന്നും പിഴയിൽ നിന്നും ലഭിക്കുന്ന തുക ഈ ഫണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടും.
|
തൊഴിലാളി അനുകൂല വ്യവസ്ഥകൾ
- തൊഴിൽ-ജീവിത സന്തുലിതാവസ്ഥ സംരക്ഷിക്കുകയും അധിക ജോലിക്ക് ന്യായമായ നഷ്ടപരിഹാരം ഉറപ്പാക്കുകയും ചെയ്യുന്നു.
- തൊഴിലാളി സമ്മതത്തോടെ സുതാര്യമായ ഓവർടൈം രീതികൾ പ്രോത്സാഹിപ്പിക്കുന്നു.
- ഓവർടൈം ചെയ്യുന്നതിലൂടെ കൂടുതൽ സമ്പാദിക്കാനും ഉയർന്ന വേതനത്തിൽ ശബളം നേടാനുമുള്ള അവസരം (സാധാരണ വേതന നിരക്കിന്റെ ഇരട്ടി)
|
വ്യവസായ സൗകര്യവും ബിസിനസ് ചെയ്യുന്നതിനുള്ള എളുപ്പവും
വ്യാപിപിച്ച പ്രസക്തി
അപകടകരമോ ജീവന് ഭീഷണിയോ ആയ തൊഴിലുകൾ നടത്തുന്ന ഏതൊരു സ്ഥാപനത്തിനും, ഒരു ജീവനക്കാരൻ മാത്രമുള്ളപ്പോൾ പോലും, ഈ ചട്ടത്തിൻ്റെ പ്രസക്തി വ്യാപിപ്പിക്കാൻ ഗവൺമെൻ്റിന് കഴിയുമെന്ന് ഉറപ്പാക്കുന്ന ഒരു വ്യവസ്ഥയുണ്ട്. എല്ലാ മേഖലകളിലെയും തൊഴിലാളികളുടെ ആരോഗ്യം, സുരക്ഷ, ക്ഷേമം എന്നിവയ്ക്ക് ഇത് സാർവത്രിക കവറേജ് നൽകുന്നു.
ബിസിനസ്സ് ചെയ്യുന്നത് സുഗമമാക്കുന്നു
ഇലക്ട്രോണിക് സിംഗിൾ രജിസ്ട്രേഷൻ, സിംഗിൾ റിട്ടേൺ, 5 വർഷത്തേക്ക് സാധുതയുള്ള സിംഗിൾ അഖിലേന്ത്യാ ലൈസൻസുകളും ഡീംഡ് അംഗീകാരങ്ങളും "ബിസിനസ് ചെയ്യുന്നതിനുള്ള എളുപ്പം" പ്രോത്സാഹിപ്പിക്കുന്നു. കൂടാതെ, ഇത് നടപടിക്രമ കാലതാമസം കുറയ്ക്കുന്നു, ചട്ടപാലന ചെലവുകൾ കുറയ്ക്കുന്നു, സ്റ്റാർട്ടപ്പ്/പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നു. ലളിതമാക്കിയ രജിസ്ട്രേഷനുകൾ, സിംഗിൾ റിട്ടേൺ, സിംഗിൾ ലൈസൻസുകൾ, ഡീംഡ് അംഗീകാരങ്ങൾ എന്നിവ ചുവപ്പ് നാട കുറയ്ക്കുന്നു, ചെലവ് കുറയ്ക്കുന്നു, സംരംഭകത്വത്തെയും ബിസിനസ് വികാസത്തെയും പ്രോത്സാഹിപ്പിക്കുന്നു, ഇത് കൂടുതൽ തൊഴിലവസരങ്ങൾക്കും നിക്ഷേപത്തിനും കാരണമാകുന്നു.
ഇലക്ട്രോണിക് രജിസ്ട്രേഷൻ
10 ജീവനക്കാരുടെ ഏകീകൃത പരിധി; ഒരു സ്ഥാപനത്തിന് 6 രജിസ്ട്രേഷനുകൾക്ക് പകരം ഒരു രജിസ്ട്രേഷൻ വിഭാവനം ചെയ്തിട്ടുണ്ട് - ഒരു കേന്ദ്രീകൃത ഡാറ്റാബേസ് സൃഷ്ടിക്കുകയും ബിസിനസ്സ് എളുപ്പമാക്കുകയും ചെയ്യുന്നു.
|
വളർച്ചയ്ക്ക് അനുകൂലമായ വ്യവസ്ഥകൾ
- നടപടിക്രമങ്ങളിലെ കാലതാമസം കുറയ്ക്കുന്നു, ചട്ടപാലന ചെലവുകൾ കുറയ്ക്കുന്നു, സംരംഭകത്വത്തെ പ്രോത്സാഹിപ്പിക്കുന്നു.
- എളുപ്പത്തിലുള്ള രജിസ്ട്രേഷൻ പുതിയ സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുകയും ഔപചാരിക തൊഴിലവസര സൃഷ്ടിയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
|
പുതുക്കിയ ഫാക്ടറി പരിധികൾ
വൈദ്യുതി ഉപയോഗിച്ച് ഫാക്ടറിക്ക് ലൈസൻസ് നേടുന്നതിനുള്ള പരിധി 10 ൽ നിന്ന് 20 ആയും വൈദ്യുതി ഇല്ലാതെ 20 ൽ നിന്ന് 40 ആയും വർദ്ധിപ്പിച്ചു. കൂടാതെ, ഫാക്ടറി നിർമ്മാണത്തിനോ ഫാക്ടറി വികസിപ്പിക്കുന്നതിനോ അനുമതി നൽകുന്നതിന് 30 ദിവസത്തെ സമയപരിധിയും അതിൽ ഡീംഡ് പെർമിറ്റ് വ്യവസ്ഥയും നിർദ്ദേശിച്ചിട്ടുണ്ട്. അപകടകരമായ പ്രക്രിയയോ അത്തരം ഫാക്ടറികളുടെ വിപുലീകരണമോ ഉൾപ്പെടുന്ന ഫാക്ടറിയുടെ പ്രാരംഭ സ്ഥാനത്തിനായി സൈറ്റ് വിലയിരുത്തൽ കമ്മിറ്റിക്ക് ശുപാർശകൾ നൽകുന്നതിന് 30 ദിവസത്തെ സമയപരിധി നിശ്ചയിച്ചിട്ടുണ്ട്.
|
വളർച്ചയ്ക്ക് അനുകൂലമായ വ്യവസ്ഥകൾ
- സമയബന്ധിതമായ അനുമതികൾ കൂടുതൽ ഫാക്ടറികൾക്ക് സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുകയും കാലതാമസം കുറയ്ക്കുകയും വ്യാവസായിക വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു, ഇത് തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുന്നു.
- ഈ വ്യവസ്ഥ ചെറുകിട വ്യവസായങ്ങൾക്ക് ഗുണം ചെയ്യും, അവ പ്രധാന തൊഴിൽ ദാതാക്കളാണ്.
- ചെറിയ യൂണിറ്റുകൾക്കുള്ള ലഘൂകരിച്ച മാനദണ്ഡങ്ങൾ പൂർണ്ണ OSH, സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങൾ എന്നിവയോടെ ഔപചാരിക തൊഴിലവസരങ്ങൾ വികസിപ്പിക്കുന്നതിനും സൃഷ്ടിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നു. ഉദാ. EPFO & ESIC
തൊഴിൽ-അനുകൂല വ്യവസ്ഥകൾ
- ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് അനുമതിയില്ലാതെ വികസിപ്പിക്കാനോ പുനഃക്രമീകരിക്കാനോ ഉള്ള അവസരം ലഭിക്കുന്നു, അവ തൊഴിലാളികളെ നിയമിക്കാൻ കൂടുതൽ സാധ്യതയുണ്ട്.
- ഫാക്ടറി ലൈസൻസ് നേടുന്നതിനുള്ള പരിധി വർദ്ധിപ്പിക്കുന്നത് തൊഴിലുടമകളെ കൂടുതൽ സ്ഥാപനങ്ങൾ സ്ഥാപിക്കാൻ പ്രോത്സാഹിപ്പിക്കുകയും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും തൊഴിൽ ഔപചാരികവൽക്കരണം പ്രോത്സാഹിപ്പിക്കുകയും ചെയ്യും.
|
ഇൻസ്പെക്ടർ കം ഫെസിലിറ്റേറ്റർ
ഇൻസ്പെക്ടർക്ക് പകരം ഇൻസ്പെക്ടർ-കം-ഫെസിലിറ്റേറ്റർമാരും, ക്രമരഹിത വെബ് അധിഷ്ഠിത പരിശോധനാ സംവിധാനവും, പരിശോധനകൾ പലപ്പോഴും സ്വകാര്യത ലംഘിക്കുന്നതും ഭാരമുള്ളതുമായി കാണപ്പെട്ടിരുന്ന പരമ്പരാഗത "ഇൻസ്പെക്ടർ രാജ്" കുറയ്ക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. ഇൻസ്പെക്ടർമാർ കൂടുതൽ ഫെസിലിറ്റേറ്റർമാരായി പ്രവർത്തിക്കും - അവരെ അടിച്ചമർത്തുന്നതിന് പകരം, തൊഴിലുടമകളെ നിയമങ്ങളും ചട്ടങ്ങളും പാലിക്കാൻ സഹായിക്കും.
|
വളർച്ചാ അനുകൂല വ്യവസ്ഥകൾ
- ഇത് പരിശോധനകളെ സുതാര്യമാക്കുകയും മാർഗ്ഗനിർദ്ദേശത്തിലൂടെ ചട്ടപാലനം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
- ക്രമരഹിതവും വെബ് അധിഷ്ഠിതവുമായ പരിശോധനകൾ പക്ഷപാതം തടയുന്നു.
- അനാവശ്യ സംഘർഷങ്ങളില്ലാതെ ചട്ടപാലനം ഉറപ്പാക്കുന്നതിലൂടെ ജീവനക്കാർക്കും തൊഴിലുടമകൾക്കും പ്രയോജനകരമായ ഒരു സൗഹാർദ്ദപരമായ തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കാൻ സഹായിക്കുന്നു.
- ഭരണനിർവ്വഹണം സ്ഥിരതയുള്ളതും ഉത്തരവാദിത്തമുള്ളതുമാണെന്ന് ഉറപ്പാക്കിക്കൊണ്ട് തൊഴിൽ സംരക്ഷണ സംവിധാനങ്ങളെ ശക്തിപ്പെടുത്തുന്നു.
|
മൂന്നാം കക്ഷി ഓഡിറ്റും സർട്ടിഫിക്കേഷനും
സ്റ്റാർട്ടപ്പ് സ്ഥാപനങ്ങളുടെ മൂന്നാം കക്ഷി ഓഡിറ്റിനും സർട്ടിഫിക്കേഷനും വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഇൻസ്പെക്ടർ-കം-ഫെസിലിറ്റേറ്ററുടെ ഇടപെടലില്ലാതെ ആരോഗ്യവും സുരക്ഷയും വിലയിരുത്താനും മെച്ചപ്പെടുത്താനും ഇത് സ്ഥാപനങ്ങളെ സഹായിക്കും. ഇത് "ഇൻസ്പെക്ടർ രാജ്" കുറയ്ക്കുകയും അതേ സമയം സ്ഥാപനങ്ങളിലെ ആരോഗ്യവും സുരക്ഷയും മെച്ചപ്പെടുത്തുകയും ചെയ്യും. ഓഡിറ്റുകൾ വേഗത്തിലും കൃത്യസമയത്തും നടക്കുന്നതിനാൽ മൂന്നാം കക്ഷി ഓഡിറ്റ് വ്യവസായവൽക്കരണത്തെയും തൊഴിൽ വളർച്ചയെയും പ്രോത്സാഹിപ്പിക്കും.
രേഖകളുടെ ഡിജിറ്റലൈസേഷൻ
ഈ ചട്ട പ്രകാരം രജിസ്റ്ററുകളുടെ എണ്ണത്തിൽ 84 ൽ നിന്ന് 8 ആയി ഗണ്യമായ കുറവുണ്ടായി.
പുതുക്കിയ കരാർ തൊഴിൽ സംവിധാനം
നിർവചിക്കപ്പെട്ട കോർ, നോൺ-കോർ പ്രവർത്തനങ്ങൾ
OSH കോഡിൽ കോർ & നോൺ-കോർ പ്രവർത്തനങ്ങൾ വ്യക്തമായി നിർവചിച്ചിരിക്കുന്നു, കൂടാതെ കോർ പ്രവർത്തനങ്ങളിൽ പോലും കരാർ തൊഴിലാളികളെ നിയമിക്കാൻ തൊഴിലുടമകൾക്ക് ഫ്ലെക്സിബിലിറ്റി നൽകുന്നു, ഇനിപ്പറയുന്ന സാഹചര്യങ്ങളിൽ-
(എ) സ്ഥാപനത്തിന്റെ സാധാരണ പ്രവർത്തനം സാധാരണയായി കോൺട്രാക്ടർ മുഖേനയാണ് പ്രവർത്തനം നടത്തുന്നത്; അല്ലെങ്കിൽ
(ബി) ഒരു ദിവസത്തിലെ ജോലി സമയത്തിന്റെ ഭൂരിഭാഗവും അല്ലെങ്കിൽ കൂടുതൽ സമയത്തേക്ക് മുഴുവൻ സമയ തൊഴിലാളികളെ ആവശ്യമില്ലാത്ത തരത്തിലാണ് പ്രവർത്തനങ്ങൾ;
(സി) ഒരു നിശ്ചിത സമയത്തിനുള്ളിൽ പൂർത്തിയാക്കേണ്ട കോർ പ്രവർത്തനത്തിലെ ജോലിയുടെ അളവിൽ പെട്ടെന്നുള്ള വർദ്ധനവ്.
കോർ, നോൺ-കോർ പ്രവർത്തനങ്ങളുടെ വ്യത്യാസം വ്യക്തമായി ഉള്ളതിനാൽ, തൊഴിലാളികൾക്ക് ഏർപ്പെട്ടിരിക്കുന്ന ജോലിയുടെ തരം സംബന്ധിച്ച് വ്യക്തത ഉണ്ടായിരിക്കും, അതുവഴി ജോലി തെരഞ്ഞെടുക്കാനുള്ള ഫ്ലെക്സിബിലിറ്റി ലഭിക്കും.
ബാധകമാകുന്ന പരിധി
കരാർ തൊഴിലാളികളുമായി ബന്ധപ്പെട്ട വ്യവസ്ഥകളുടെ ബാധകമാകുന്ന പരിധി 20 ൽ നിന്ന് 50 തൊഴിലാളികളായി ഉയർത്തി, അതിന്റെ ഫലമായി 50 ൽ താഴെ കരാർ തൊഴിലാളികളെ നിയമിക്കുന്ന കരാറുകാരന് ലൈസൻസ് ആവശ്യമില്ല. പരിധി ഉയർത്തുന്നതിലൂടെ, ചെറുകിട കരാറുകാർ അമിതമായ നിയന്ത്രണങ്ങളിൽ നിന്ന് മുക്തരാകുന്നു, ഇത് ചെറുകിട ബിസിനസ് വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നു, അതേസമയം വലിയ സ്ഥാപനങ്ങൾ ഇപ്പോഴും തൊഴിലാളികൾക്ക് സംരക്ഷണം ഉറപ്പാക്കുന്നു.
ഉയർന്ന പരിധികൾ ചെറുകിട സ്ഥാപനങ്ങൾക്ക് ചട്ടപാലനം എളുപ്പമാക്കുന്നു, വലിയ യൂണിറ്റുകളിൽ തൊഴിലാളി സംരക്ഷണം ഉറപ്പാക്കുമ്പോൾ വളർച്ച വർദ്ധിപ്പിക്കുന്നു.
കരാർ തൊഴിലാളി ക്ഷേമവും വേതനവും
കരാർ തൊഴിലാളികൾക്ക് ആരോഗ്യം, സുരക്ഷാ നടപടികൾ തുടങ്ങിയ ക്ഷേമ സൗകര്യങ്ങൾ നൽകുന്നതിന് പ്രധാന തൊഴിലുടമയുടെ മേൽ ചട്ടം ഉത്തരവാദിത്തം ഏൽപിക്കുന്നു. കരാറുകാരൻ വേതനം നൽകുന്നില്ലെങ്കിൽ, പ്രധാന തൊഴിലുടമ കരാർ തൊഴിലാളിക്ക് നൽകാത്ത വേതനം നൽകണം. ഇത് തൊഴിലാളികൾക്ക് അവരുടെ വേതനം കൃത്യസമയത്ത് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നു.
ഒത്തു തീർപ്പിനുള്ള വ്യവസ്ഥയും ക്രിമിനൽ കുറ്റമല്ലാതാക്കലും
കുറ്റകൃത്യങ്ങളുടെ ഒത്തു തീർപ്പ് വ്യവസ്ഥ
ആദ്യതവണ പിഴ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യങ്ങൾക്ക് പരമാവധി പിഴയുടെ 50% തുക നൽകി ഒത്തു തീർപ്പാക്കാവുന്നതാണ്. കൂടാതെ പിഴയോ തടവോ അല്ലെങ്കിൽ രണ്ടും കൂടിയോ ഉള്ള ശിക്ഷ പരമാവധി പിഴയുടെ 75% നൽകി ഒത്തു തീർപ്പാക്കാം, ഇത് നിയമത്തിലെ ശിക്ഷാനടപടികൾ കുറയ്ക്കുകയും ചട്ടപാലനം കൂടുതൽ ലക്ഷ്യബോധമുള്ളതാക്കുകയും ചെയ്യുന്നു.
|
വളർച്ചയ്ക്ക് അനുകൂലമായ വ്യവസ്ഥകൾ
- നിയമപരമായ ഭാരം കുറയ്ക്കുന്നു, പരിഹാരം വേഗത്തിലാക്കുന്നു, ബിസിനസ്സ് ചെയ്യുന്നത് എളുപ്പമാക്കുന്നു.
- തൊഴിലുടമകൾക്ക് നിർദ്ദിഷ്ട പിഴകൾ നൽകി കേസുകൾ തീർപ്പാക്കാൻ അനുവദിക്കുന്നു, ഇത് വേഗത്തിൽ ചട്ടപാലനം ഉറപ്പാക്കുന്നു.
- വേഗത്തിലുള്ള വിധിനിർണ്ണയവും മികച്ച നിയന്ത്രണ കാര്യക്ഷമതയും പ്രോത്സാഹിപ്പിക്കുന്നു.
- അസംഘടിത തൊഴിലാളികളുടെ ക്ഷേമത്തെ പിന്തുണയ്ക്കുന്ന, ഒത്തു തീർപ്പ് പിഴ തുകകൾ സാമൂഹിക സുരക്ഷാ ഫണ്ടിലേക്ക് കൈമാറുന്നു.
|
ക്രിമിനൽ കുറ്റമല്ലാതാക്കലും ഇംപ്രൂവ്മെൻ്റ് നോട്ടീസും
നിരവധി നിയമ ലംഘനങ്ങൾ ക്രിമിനൽ കുറ്റമല്ലാതാക്കിയിട്ടുണ്ട്, നിയമത്തിലെ ശിക്ഷാനടപടികൾ കുറയ്ക്കുകയും കൂടുതൽ ചട്ടപാലന-കേന്ദ്രീകൃതമാക്കുകയും ചെയ്യുന്നു, സ്വമേധയാ അനുസരണത്തെ പ്രോത്സാഹിപ്പിക്കുകയും നടപടിക്രമങ്ങളിലെ വീഴ്ചകൾക്ക് കഠിനമായ ശിക്ഷകൾ ഉണ്ടാകുമെന്ന ഭയം കുറയ്ക്കുകയും ചെയ്യുന്നു.
ചില കുറ്റകൃത്യങ്ങൾക്ക് ക്രിമിനൽ ശിക്ഷകൾ (തടവുപോലുള്ളവ), സിവിൽ ശിക്ഷകൾ (പണ പിഴകൾ പോലുള്ളവ) ഉപയോഗിച്ച് മാറ്റിസ്ഥാപിക്കുന്നു. ഏതെങ്കിലും നിയമനടപടി സ്വീകരിക്കുന്നതിന് മുമ്പ് തൊഴിലുടമയ്ക്ക് ചട്ടപാലനത്തിനായി 30 ദിവസത്തെ നിർബന്ധിത നോട്ടീസ് നൽകും.
|
വളർച്ചയ്ക്ക് അനുകൂലമായ വ്യവസ്ഥകൾ
- ജയിലിൽ അടയ്ക്കുമെന്ന ഭയം ഇല്ലാതാക്കുന്നു, സ്വമേധയാ ഉള്ള ചട്ടപാലനം പ്രോത്സാഹിപ്പിക്കുന്നു, വ്യവഹാരങ്ങൾ കുറയ്ക്കുന്നു, ബിസിനസ്സ് ചെയ്യുന്നത് എളുപ്പമാക്കുന്നു.
- ശിക്ഷാ നടപടികളിലൂടെയല്ല, മറിച്ച് ന്യായമായ, തിരുത്തൽ നടപടികളിലൂടെ സ്വമേധയാ ഉള്ള ചട്ടപാലനം പ്രോത്സാഹിപ്പിക്കുന്നു.
- ഒത്തുതീർപ്പിലൂടെ ലഭിക്കുന്ന തുക അസംഘടിത തൊഴിലാളികളുടെ ക്ഷേമത്തിനായി ഉപയോഗിക്കും.
|
സ്ത്രീ കേന്ദ്രീകൃത വ്യവസ്ഥകൾ
സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം വർദ്ധിപ്പിക്കൽ
സ്ത്രീ തൊഴിലാളികൾക്ക് എല്ലാത്തരം ജോലികൾക്കും (സുരക്ഷാ സംവിധാനങ്ങളോടെ) എല്ലാ സ്ഥാപനങ്ങളിലും ജോലി ചെയ്യാൻ അർഹതയുണ്ട്. സ്ത്രീകൾക്ക് അവരുടെ സമ്മതത്തോടെ, രാത്രിയിലും ജോലി ചെയ്യാം, അതായത് രാവിലെ 6 മണിക്ക് മുൻപും വൈകുന്നേരം 7 മണിക്ക് ശേഷവും, കൂടാതെ സ്ത്രീ തൊഴിലാളികൾക്ക് സുരക്ഷ, സൗകര്യങ്ങൾ, ഗതാഗതം എന്നിവ നൽകുന്നതിന് തൊഴിലുടമ മതിയായ ക്രമീകരണങ്ങൾ ചെയ്യണം.
സ്ത്രീകളെ എല്ലാ സ്ഥാപനങ്ങളിലും ജോലി ചെയ്യാൻ അനുവദിക്കുന്ന ഈ തൊഴിൽ അനുകൂല വ്യവസ്ഥ, ലിംഗസമത്വം പ്രോത്സാഹിപ്പിക്കുന്നു, തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുന്നു, തൊഴിൽ ശക്തിയിൽ സ്ത്രീ പങ്കാളിത്തം മെച്ചപ്പെടുത്തുന്നു.
ക്രെഷ് സൗകര്യങ്ങൾ
50 ൽ കൂടുതൽ തൊഴിലാളികളുള്ള സ്ഥാപനങ്ങൾ പ്രത്യേകമായി ക്രെഷ് സൗകര്യമോ അനുയോജ്യമായ സ്ഥലങ്ങളിൽ പൊതുവായ ക്രെഷ് സൗകര്യമോ ഒരുക്കണം. 6 വയസ്സിന് താഴെയുള്ള കുട്ടികളുള്ള ജോലി ചെയ്യുന്ന സ്ത്രീകളെ ഇത് പിന്തുണയ്ക്കുന്നു.
നേരത്തെ ക്രെഷ് സൗകര്യം സ്ത്രീ തൊഴിലാളികൾക്ക് മാത്രമായിരുന്നു. എന്നിരുന്നാലും, ഇപ്പോൾ ഇത് എല്ലാ തൊഴിലാളികൾക്കും ലിംഗ സൗഹൃദ/തുല്യമായി മാറിയിരിക്കുന്നു. ഈ നീക്കം സ്ത്രീകളെ ജോലിയും കുടുംബവും സന്തുലിതമാക്കാൻ സഹായിക്കുന്നു.
ഉപസംഹാരം
2020 ലെ തൊഴിൽ സുരക്ഷ, ആരോഗ്യം, ജോലി സാഹചര്യ ചട്ടം, മാനദണ്ഡങ്ങൾ ഏകീകരിച്ചും, തൊഴിലാളികളെ ശാക്തീകരിച്ചും, ബിസിനസ്സ് ചെയ്യുന്നതിനുള്ള എളുപ്പം വർദ്ധിപ്പിച്ചും ഇന്ത്യയുടെ തൊഴിൽ ഘടനയെ ശക്തിപ്പെടുത്തുന്നു. ഇന്ത്യയുടെ സമഗ്രവും സുസ്ഥിരവുമായ വളർച്ചയുടെ കാഴ്ചപ്പാടുമായി പൊരുത്തപ്പെടുന്ന സുരക്ഷിതവും, ന്യായയുക്തവും, കൂടുതൽ ഉൽപ്പാദനക്ഷമവുമായ ഒരു തൊഴിൽ ശക്തിക്ക് ഇത് അടിത്തറയിടുന്നു.
അവലംബം
നിയമ-നീതി മന്ത്രാലയം
Click here to see pdf
***
SK
(तथ्य सामग्री आईडी: 150614)
आगंतुक पटल : 9
Provide suggestions / comments