Economy
2025 ഒക്ടോബറില്‍ കുതിച്ചുയര്‍ന്ന് ജിഎസ്ടി വരുമാനം
Posted On:
03 NOV 2025 15:24 PM
സംഗ്രഹം
2025 ഒക്ടോബറിലെ ആകെ ജിഎസ്ടി സമാഹരണം 1,95,936 കോടി രൂപയിലെത്തി.
2024 ഒക്ടോബര്‍ മുതല്‍ 2025 ഒക്ടോബര്‍ വരെയുള്ള കാലയളവിലെ പ്രതിമാസ വളര്‍ച്ച 4.6 ശതമാനം രേഖപ്പെടുത്തി.
മൊത്തം ആഭ്യന്തര ജിഎസ്ടി വരുമാനം 2.0% വളര്‍ച്ച കൈവരിച്ച് 2024 ഒക്ടോബറിലെ 1,42,251 കോടി രൂപയില്‍ നിന്ന് 2025 ഒക്ടോബറില്‍ 1,45,052 കോടി രൂപയായി ഉയര്‍ന്നു.
2025 ഒക്ടോബറില്‍ ആകെ ചരക്കുസേവന നികുതി (ജിഎസ്ടി) വരുമാനമായി 1,95,936 കോടി രൂപ സമാഹരിച്ചതിലൂടെ കഴിഞ്ഞ വര്‍ഷം ഇതേ മാസത്തെ 1,87,346 കോടി രൂപയെ അപേക്ഷിച്ച് 4.6% വര്‍ധനയാണ് രേഖപ്പെടുത്തിയത്. 2025 സെപ്റ്റംബര്‍ അവസാനത്തോടെ നടത്തിയ ജിഎസ്ടി പരിഷ്‌കരണത്തിന് പിന്നാലെ പ്രകടമായ ഈ കുതിച്ചുചാട്ടം ഉത്സവ കാലയളവിലെ ഉപഭോക്തൃ ആവശ്യകതയുടെ സ്ഥിരതയെ സൂചിപ്പിക്കുന്നു. 2024 ഒക്ടോബറിലെ 9,65,138 കോടി രൂപ വാര്‍ഷിക നികുതി സമാഹരണം 2025 ഒക്ടോബറില്‍ 10,40,055 കോടി രൂപയായി ഉയര്‍ന്നതോടെ 7.8% വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തി. 2024 ഒക്ടോബറില്‍ 1,42,251 കോടി രൂപയായിരുന്ന മൊത്തം പ്രതിമാസ ആഭ്യന്തര വരുമാനം 2025 ഒക്ടോബറില്‍ 1,45,052 കോടി രൂപയായി ഉയര്‍ന്ന് 2% വര്‍ധന രേഖപ്പെടുത്തിയപ്പോള്‍ ഇറക്കുമതിയിലൂടെ നേടിയ ആകെ ജിഎസ്ടി വരുമാനം 12.9% വാര്‍ഷിക വളര്‍ച്ച കൈവരിച്ചു. ശക്തമായ വ്യാപാര പ്രവര്‍ത്തനങ്ങളെയാണ് ഇത് പ്രതിഫലിപ്പിക്കുന്നത് (പട്ടിക 1 കാണുക).
പട്ടിക 1: 2025 ഒക്ടോബര്‍ 31 വരെ മൊത്ത, അറ്റ ജിഎസ്ടി സമാഹരണം ( തുക കോടിയില്‍)
|
ST Collections
|
Monthly
|
Yearly
|
|
|
Oct-24
|
Oct-25
|
% Growth
|
Oct-24
|
Oct-25
|
% Growth
|
|
A
|
B
|
C
|
D = C/B-1
|
E
|
F
|
G = F/E-1
|
|
A.1. Domestic
|
|
CGST
|
33,821
|
36,547
|
|
2,37,373
|
2,58,364
|
|
|
SGST
|
41,864
|
45,134
|
|
2,94,365
|
3,20,425
|
|
|
IGST
|
54,878
|
55,647
|
|
3,51,963
|
3,83,000
|
|
|
CESS
|
11,688
|
7,724
|
|
81,437
|
78,266
|
|
|
Gross Domestic Revenue
|
1,42,251
|
1,45,052
|
2.0%
|
9,65,138
|
10,40,055
|
7.8%
|
|
A.2. Imports
|
|
IGST
|
44,233
|
50,796
|
|
3,02,524
|
3,43,423
|
|
|
CESS
|
863
|
88
|
|
6,779
|
5,889
|
|
|
Gross Import Revenue
|
45,096
|
50,884
|
12.84%
|
3,09,303
|
3,49,312
|
12.9%
|
|
A.3. Gross GST Revenue (A.1 + A.2)
|
|
CGST
|
33,821
|
36,547
|
|
2,37,373
|
2,58,364
|
|
|
SGST
|
41,864
|
45,134
|
|
2,94,365
|
3,20,425
|
|
|
IGST
|
99,111
|
1,06,443
|
|
6,54,488
|
7,26,423
|
|
|
CESS
|
12,550
|
7,812
|
|
88,216
|
84,154
|
|
|
Total Gross GST Revenue
|
1,87,346
|
1,95,936
|
4.6%
|
12,74,442
|
13,89,367
|
9.0%
|
മൊത്തം ജിഎസ്ടി റീഫണ്ടുകളിലെ പ്രതിമാസ വളര്‍ച്ച 39.6 ശതമാനമാണ്. ഇതില്‍ ആഭ്യന്തര റീഫണ്ടുകള്‍ 26.5 ശതമാനവും ഇറക്കുമതി റീഫണ്ടുകള്‍ 55.3 ശതമാനവുമാണ്. ആഭ്യന്തര റീഫണ്ടുകള്‍ 2024 ഒക്ടോബറിലെ 10,484 കോടി രൂപയില്‍ നിന്ന് 2025 ഒക്ടോബറില്‍ 13,260 കോടി രൂപയായും ഇറക്കുമതി റീഫണ്ടുകള്‍ 8,808 കോടി രൂപയില്‍ നിന്ന് 13,675 കോടി രൂപയായും ഉയര്‍ന്നു. 2025 ഒക്ടോബറിലെ ആകെ അറ്റ ജിഎസ്ടി വരുമാനം 1,69,002 കോടി രൂപയാണ്. ഇത് മുന്‍ വര്‍ഷം ഇതേ കാലയളവിലെ 1,68,054 കോടി രൂപയെ അപേക്ഷിച്ച് പ്രതിമാസ വളര്‍ച്ചയില്‍ 0.6 ശതമാനവും വാര്‍ഷിക വളര്‍ച്ചയില്‍ 7.1 ശതമാനവും ഉയര്‍ന്നു.
2025-26 സാമ്പത്തിക വര്‍ഷത്തെ കരുത്തുറ്റ സ്ഥിരതയാര്‍ന്ന പ്രകടനം
ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ സ്ഥിരതയാര്‍ന്ന പ്രകടനം രാജ്യത്തെ ആഭ്യന്തര ഉപഭോഗത്തിലെ സുസ്ഥിരതയും ജിഎസ്ടി വ്യവസ്ഥയ്ക്ക് കീഴിലെ നികുതി അടിത്തറയുടെ വികാസവും പ്രകടമാക്കുന്നു. 2025 ഒക്ടോബറിലെ ജിഎസ്ടി സമാഹരണത്തിന്റെ വിശദാംശങ്ങള്‍ ഇതിന്റെ തെളിവാണ്. (പട്ടിക 2 കാണുക).
പട്ടിക 2: ജിഎസ്ടി സമാഹരണം - 2025 ഒക്ടോബര്‍: ഒരു ഹ്രസ്വചിത്രം
|
Component
|
Amount (₹ crore)
|
|
Central Goods and Services Tax (CGST)
|
36,547
|
|
State Goods and Services Tax (SGST)
|
45,134
|
|
Integrated Goods and Services Tax (IGST)
|
1,06,443
|
|
Cess
|
7,812
|
|
Total Gross GST Collection
|
1,95,936
|
Source: https://tutorial.gst.gov.in/downloads/news/net_revvenue_gst_oct_2025.pdf
സംസ്ഥാനതല പ്രകടനം
വ്യാവസായിക, സേവന മേഖലകളിലെ നിരവധി സംസ്ഥാനങ്ങള്‍ 2024 ഒക്ടോബറിനെ അപേക്ഷിച്ച് ജിഎസ്ടി സമാഹരണത്തില്‍ ശ്രദ്ധേയ വളര്‍ച്ച രേഖപ്പെടുത്തിയത് പ്രശംസനീയമാണ് (പട്ടിക 3 കാണുക).
രാജ്യത്തെ മൊത്തം ജിഎസ്ടി വരുമാനത്തിന്റെ 40 ശതമാനത്തിലധികവും സംഭാവന ചെയ്തത് മഹാരാഷ്ട്ര, കര്‍ണാടക, ഗുജറാത്ത്, തമിഴ്നാട്, ഹരിയാന എന്നീ സംസ്ഥാനങ്ങളാണ്. പ്രധാന ഉപഭോഗ - ഉല്പാദന കേന്ദ്രങ്ങളെന്ന നിലയില്‍ ഈ സംസ്ഥാനങ്ങളുടെ പങ്കിനെ ഈ നേട്ടം അടയാളപ്പെടുത്തുന്നു.
ചരക്കുകളുടെ ഇറക്കുമതിയിലെ ജിഎസ്ടി ഒഴികെ 2025 ഒക്ടോബറിലെ ജിഎസ്ടി വരുമാന വളര്‍ച്ചയുടെ സംസ്ഥാനതല പ്രവണതകളാണ് പട്ടിക 3-ല്‍ നല്‍കിയിരിക്കുന്നത്. 2025 ഒക്ടോബര്‍ വരെ നികുതി കൈമാറ്റത്തിന് മുന്‍പും ശേഷവുമുള്ള ജിഎസ്ടി വരുമാനത്തിന്റെ സംസ്ഥാനതല കണക്കുകള്‍ പട്ടിക 4-ല്‍ നല്‍കിയിരിക്കുന്നു. സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും ജിഎസ്ടി വരുമാനവും സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും കൈമാറിയ സംയോജിത ജിഎസ്ടിയിലെ സംസ്ഥാന ജിഎസ്ടി വിഹിതവും ചേര്‍ന്നതാണ് നികുതി കൈമാറ്റത്തിന് ശേഷമുള്ള ജിഎസ്ടി.
പട്ടിക 3: 2025 ഒക്ടോബറിലെ ജിഎസ്ടി വരുമാനത്തിന്റെ സംസ്ഥാനതല വളര്‍ച്ച
|
State/UT
|
Oct-24
|
Oct-25
|
Growth (%)
|
|
Jammu and Kashmir
|
608
|
551
|
-9%
|
|
Himachal Pradesh
|
867
|
722
|
-17%
|
|
Punjab
|
2,211
|
2,311
|
4%
|
|
Chandigarh
|
243
|
233
|
-4%
|
|
Uttarakhand
|
1,834
|
1,604
|
-13%
|
|
Haryana
|
10,045
|
10,057
|
0%
|
|
Delhi
|
8,660
|
8,538
|
-1%
|
|
Rajasthan
|
4,469
|
4,330
|
-3%
|
|
Uttar Pradesh
|
9,602
|
9,806
|
2%
|
|
Bihar
|
1,604
|
1,652
|
3%
|
|
Sikkim
|
333
|
308
|
-8%
|
|
Arunachal Pradesh
|
58
|
84
|
44%
|
|
Nagaland
|
45
|
66
|
46%
|
|
Manipur
|
67
|
65
|
-3%
|
|
Mizoram
|
41
|
40
|
-3%
|
|
Tripura
|
105
|
99
|
-6%
|
|
Meghalaya
|
164
|
161
|
-2%
|
|
Assam
|
1,478
|
1,440
|
-3%
|
|
West Bengal
|
5,597
|
5,556
|
-1%
|
|
Jharkhand
|
2,974
|
2,518
|
-15%
|
|
Odisha
|
4,592
|
4,824
|
5%
|
|
Chhattisgarh
|
2,656
|
2,598
|
-2%
|
|
Madhya Pradesh
|
3,649
|
3,449
|
-5%
|
|
Gujarat
|
11,407
|
12,113
|
6%
|
|
Dadra and Nagar Haveli and Daman & Diu
|
369
|
405
|
10%
|
|
Maharashtra
|
31,030
|
32,025
|
3%
|
|
Karnataka
|
13,081
|
14,395
|
10%
|
|
Goa
|
559
|
545
|
-3%
|
|
Lakshadweep
|
1
|
2
|
39%
|
|
Kerala
|
2,896
|
2,833
|
-2%
|
|
Tamil Nadu
|
11,188
|
11,588
|
4%
|
|
Puducherry
|
252
|
192
|
-24%
|
|
Andaman and Nicobar Islands
|
28
|
36
|
30%
|
|
Telangana
|
5,211
|
5,726
|
10%
|
|
Andhra Pradesh
|
3,815
|
3,490
|
-9%
|
|
Ladakh
|
56
|
78
|
39%
|
|
Other Territory
|
191
|
247
|
29%
|
|
Center Jurisdiction
|
266
|
366
|
38%
|
|
Grand Total
|
1,42,251
|
1,45,052
|
2%
|
Source: https://tutorial.gst.gov.in/downloads/news/net_revvenue_gst_oct_2025.pdf
പട്ടിക 4: 2025 ഒക്ടോബര്‍ വരെ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും നല്‍കിയ സംസ്ഥാന ജിഎസ്ടി, സംയോജിത ജിഎസ്ടിയിലെ സംസ്ഥാന ജിഎസ്ടി വിഹിതം (കോടി രൂപയില്‍)
|
State/UT
|
Pre-Settlement SGST 2024-25
|
Pre-Settlement SGST 2025-26
|
Growth
|
Post-Settlement SGST 2024-25
|
Post-Settlement SGST 2025-26
|
Growth
|
|
Jammu and Kashmir
|
1,765
|
1,770
|
0%
|
5,143
|
4,693
|
-9%
|
|
Himachal Pradesh
|
1,597
|
1,577
|
-1%
|
3,603
|
3,580
|
-1%
|
|
Punjab
|
5,342
|
5,770
|
8%
|
13,551
|
15,494
|
14%
|
|
Chandigarh
|
429
|
438
|
2%
|
1,346
|
1,306
|
-3%
|
|
Uttarakhand
|
3,393
|
3,799
|
12%
|
5,349
|
5,884
|
10%
|
|
Haryana
|
13,472
|
14,962
|
11%
|
22,973
|
28,006
|
22%
|
|
Delhi
|
10,415
|
11,711
|
12%
|
20,092
|
22,929
|
14%
|
|
Rajasthan
|
10,418
|
11,232
|
8%
|
24,541
|
26,387
|
8%
|
|
Uttar Pradesh
|
20,508
|
21,272
|
4%
|
48,733
|
48,024
|
-1%
|
|
Bihar
|
5,153
|
5,998
|
16%
|
16,290
|
17,824
|
9%
|
|
Sikkim
|
217
|
312
|
44%
|
549
|
696
|
27%
|
|
Arunachal Pradesh
|
330
|
456
|
38%
|
1,068
|
1,239
|
16%
|
|
Nagaland
|
165
|
240
|
46%
|
611
|
715
|
17%
|
|
Manipur
|
232
|
229
|
-1%
|
736
|
763
|
4%
|
|
Mizoram
|
170
|
134
|
-21%
|
562
|
543
|
-3%
|
|
Tripura
|
312
|
338
|
9%
|
1,005
|
988
|
-2%
|
|
Meghalaya
|
363
|
400
|
10%
|
1,049
|
1,014
|
-3%
|
|
Assam
|
3,703
|
4,043
|
9%
|
8,985
|
10,878
|
21%
|
|
West Bengal
|
14,128
|
14,857
|
5%
|
26,650
|
27,109
|
2%
|
|
Jharkhand
|
5,075
|
5,553
|
9%
|
8,188
|
8,573
|
5%
|
|
Odisha
|
10,354
|
10,768
|
4%
|
15,035
|
14,310
|
-5%
|
|
Chhattisgarh
|
4,963
|
5,294
|
7%
|
8,593
|
8,393
|
-2%
|
|
Madhya Pradesh
|
7,820
|
8,581
|
10%
|
20,385
|
20,300
|
0%
|
|
Gujarat
|
25,898
|
28,690
|
11%
|
41,439
|
45,574
|
10%
|
|
Dadra and Nagar Haveli and Daman and Diu
|
434
|
448
|
3%
|
726
|
649
|
-10%
|
|
Maharashtra
|
64,324
|
70,775
|
10%
|
96,723
|
1,10,910
|
15%
|
|
Karnataka
|
25,822
|
29,025
|
12%
|
47,538
|
49,656
|
4%
|
|
Goa
|
1,451
|
1,493
|
3%
|
2,479
|
2,525
|
2%
|
|
Lakshadweep
|
4
|
5
|
18%
|
48
|
56
|
14%
|
|
Kerala
|
8,529
|
9,164
|
7%
|
19,046
|
19,395
|
2%
|
|
Tamil Nadu
|
26,359
|
28,401
|
8%
|
44,744
|
45,014
|
1%
|
|
Puducherry
|
316
|
337
|
7%
|
902
|
813
|
-10%
|
|
Andaman and Nicobar Islands
|
123
|
131
|
6%
|
337
|
441
|
31%
|
|
Telangana
|
12,089
|
12,798
|
6%
|
25,306
|
26,334
|
4%
|
|
Andhra Pradesh
|
8,416
|
9,049
|
8%
|
19,171
|
19,696
|
3%
|
|
Ladakh
|
142
|
168
|
18%
|
442
|
447
|
1%
|
|
Other Territory
|
112
|
207
|
85%
|
503
|
895
|
78%
|
|
Grand Total
|
2,94,365
|
3,20,425
|
9%
|
5,55,227
|
5,91,353
|
7%
|
Source: https://tutorial.gst.gov.in/downloads/news/net_revvenue_gst_oct_2025.pdf
ഉപസംഹാരം
തുടര്‍ച്ചയായ സാമ്പത്തിക സ്ഥിരതയുടെയും ഉത്സവകാലത്തെ കരുത്താര്‍ന്ന ഉപഭോഗത്തിന്റെയും ഫലപ്രദമായ നികുതി നിര്‍വഹണത്തിന്റെയും സൂചനയാണ് 2025 ഒക്ടോബറിലെ ജിഎസ്ടി വരുമാന സമാഹരണം. ഇറക്കുമതിയുമായി ബന്ധപ്പെട്ട ജിഎസ്ടിയിലെ ആരോഗ്യകരമായ വര്‍ധന ഊര്‍ജസ്വലമായ വ്യാപാരചിന്തകളെ അടയാളപ്പെടുത്തുമ്പോള്‍ ആഭ്യന്തര സമാഹരണം സ്ഥിരതയാര്‍ന്ന പുരോഗതിയെ കാണിക്കുന്നു.
സുസ്ഥിര ഉപഭോഗത്തിന്റെ വീണ്ടെടുപ്പിലേക്കും വികസിച്ചുകൊണ്ടിരിക്കുന്ന നികുതി അടിത്തറയിലേക്കും ശക്തമായ സാമ്പത്തികാരോഗ്യത്തിലേക്കും ഇന്ത്യയെ നയിക്കുന്ന ഈ ഉയര്‍ച്ചാ പ്രവണത 2025-26 സാമ്പത്തിക വര്‍ഷം ശേഷിക്കുന്ന കാലയളവില്‍ സ്ഥിരതയാര്‍ന്ന വളര്‍ച്ചാപാതയിലെ രാജ്യത്തിന്റെ സ്ഥാനം അടയാളപ്പെടുത്തുന്നു.
അവലംബം:
PIB Press Release
Click here to see PDF
*****
(Factsheet ID: 150457)
Visitor Counter : 7
Provide suggestions / comments