Social Welfare
ഹോസ്പിറ്റാലിറ്റി(ഹോട്ടൽ മേഖല),ഗതാഗതം, സാംസ്കാരിക മേഖലകൾ എന്നിവ ശക്തിപ്പെടുത്തുന്നതിനുള്ള ജിഎസ്ടി പരിഷ്കാരങ്ങൾ
Posted On:
22 SEP 2025 11:11 AM
വിനോദസഞ്ചാരികളെയും കരകൗശല വിദഗ്ധരെയും പിന്തുണയ്ക്കുന്നതിന് നികുതി കുറയ്ക്കൽ
ആമുഖം
ഇന്ത്യയുടെ ടൂറിസം മേഖലയെ കൂടുതൽ താങ്ങാനാവുന്നതാക്കുക, പൊതുഗതാഗത ഉപയോഗം വർദ്ധിപ്പിക്കുക, കരകൗശല വിദഗ്ധരെയും സാംസ്കാരിക വ്യവസായങ്ങളെയും പിന്തുണയ്ക്കുക എന്നിവ ലക്ഷ്യമിട്ടുള്ള സുപ്രധാന ജിഎസ്ടി യുക്തിസഹീകരണ നടപടികൾ
ഗവൺമെൻറ് പ്രഖ്യാപിച്ചു. ഈ ഇളവുകൾ ആഭ്യന്തര ടൂറിസം- ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുകയും സാംസ്കാരിക പൈതൃകത്തെ പിന്തുണക്കുകയും അനുബന്ധ മേഖലകളിലെ നിക്ഷേപം പ്രോത്സാഹിപ്പിക്കുകയും ചെയ്യും. പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ, ഈ പരിഷ്കാരങ്ങൾ സുസ്ഥിരവും ഉൾക്കൊള്ളുന്നതുമായ വളർച്ചയുടെ കാഴ്ചപ്പാടുമായി യോജിക്കുന്നു, തൊഴിലവസര സൃഷ്ടിയും ഹോസ്പിറ്റാലിറ്റി, ഗതാഗതം, പരമ്പരാഗത കരകൗശല വസ്തുക്കൾ എന്നിവയിലെ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നു, ഒപ്പം ഇന്ത്യയുടെ ടൂറിസം മേഖലയുടെ കൊറോണ കാലഘട്ടത്തിനു ശേഷമുള്ള വീണ്ടെടുക്കൽ ത്വരിതപ്പെടുത്തുകയും ചെയ്യുന്നു.
ഹോട്ടലുകളുടെ ജിഎസ്ടി കുറവ് (<₹7,500/ദിവസം) – 12% ത്തിൽ നിന്ന് 5% ത്തിലേക്ക് (ഐടിസി ഉൾപ്പെടുന്നില്ല )

# ജിഎസ്ടി നിരക്കുകൾ കുറയ്ക്കുന്നത് ഇടത്തരം, ബജറ്റ് യാത്രക്കാർക്ക് ഹോട്ടൽ താമസം കൂടുതൽ താങ്ങാനാവുന്നതാക്കി മാറ്റും.
# ഇന്ത്യയുടെ ഹോസ്പിറ്റാലിറ്റി നികുതി ഘടനയെ അന്താരാഷ്ട്ര ടൂറിസ്റ്റ് കേന്ദ്രങ്ങളുമായി യോജിപ്പിക്കുകയും വിദേശ വിനോദസഞ്ചാരികൾക്ക് കൂടുതൽ ആകർഷകമാക്കുകയും ചെയ്യുന്നു.
# വാരാന്ത്യ യാത്ര, തീർത്ഥാടന സർക്യൂട്ടുകൾ, പൈതൃക ടൂറിസം, ഇക്കോ ടൂറിസം എന്നിവ വർദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
# പുതിയ ഇടത്തരം ഹോട്ടലുകൾ, ഹോംസ്റ്റേകൾ, ഗസ്റ്റ്ഹൗസുകൾ എന്നിവയിൽ നിക്ഷേപം പ്രോത്സാഹിപ്പിക്കുകയും തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്യും.
ബസുകളുടെ ജിഎസ്ടി കുറവ് (10+ പേർക്ക് ഇരിക്കാവുന്ന ശേഷി) - 28% ൽ നിന്ന് 18% ആയി
# ബസുകളുടെയും മിനിബസുകളുടെയും മുൻകൂർ ചെലവ് കുറയ്ക്കുന്നു, ഇത് ഫ്ലീറ്റ് ഓപ്പറേറ്റർമാർ, സ്കൂളുകൾ, കോർപ്പറേറ്റുകൾ, ടൂർ ദാതാക്കൾ, സംസ്ഥാന ഗതാഗത സ്ഥാപനങ്ങൾ എന്നിവയുടെ പ്രാപ്യത വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.
# ടിക്കറ്റ് നിരക്കുകൾ കുറയ്ക്കാൻ സഹായിക്കും, പ്രത്യേകിച്ച് അർദ്ധ നഗര, ഗ്രാമീണ റൂട്ടുകളിൽ.
# സ്വകാര്യ വാഹനങ്ങളിൽ നിന്ന് പങ്കിട്ട/പൊതുഗതാഗതത്തിലേക്കുള്ള മാറ്റത്തെ പ്രോത്സാഹിപ്പിക്കുന്നു, തിരക്കും മലിനീകരണവും കുറയ്ക്കുന്നു.
# ഫ്ലീറ്റ് വിപുലീകരണത്തെയും ആധുനികവൽക്കരണത്തെയും പിന്തുണയ്ക്കുന്നു, പൊതുഗതാഗതത്തിൽ സുഖസൗകര്യങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും മെച്ചപ്പെടുത്തുന്നു.
2021 മുതൽ 2024 വരെയുള്ള കാലയളവിൽ, ഇന്ത്യയിലെ വിദേശ വിനോദസഞ്ചാരികളുടെ വരവ് (FTA) 2021-ൽ 15.27 ലക്ഷത്തിൽ നിന്ന് 2024-ൽ 99.52 ലക്ഷമായി, ഗണ്യമായ വർദ്ധനവ് കാണിച്ചു, ഇത് കൊറോണയ്ക്ക് ശേഷമുള്ള ടൂറിസത്തിലെ ശക്തമായ വീണ്ടെടുക്കലും വളർച്ചയും സൂചിപ്പിക്കുന്നു. ഈ കുതിച്ചുചാട്ടം അന്താരാഷ്ട്ര യാത്രയിലെ ശക്തമായ പുനരുജ്ജീവനത്തെയും ഈ കാലയളവിൽ ഒരു വിനോദസഞ്ചാര കേന്ദ്രമെന്ന നിലയിൽ ഇന്ത്യയോടുള്ള വർദ്ധിച്ച താൽപ്പര്യത്തെയും പ്രതിഫലിപ്പിക്കുന്നു.


കലാ സാംസ്കാരിക വസ്തുക്കളുടെ ജിഎസ്ടി യിൽ വന്ന കുറവ് - 12% ത്തിൽ നിന്ന് 5% ത്തിലേക്ക്
# പ്രതിമകൾ, ചെറു പ്രതിമകൾ, മൗലികമായ കൊത്തുപണികൾ, പ്രിന്റുകൾ, ലിത്തോഗ്രാഫുകൾ, അലങ്കാര വസ്തുക്കൾ, കല്ല് ആർട്ട് വെയർ, കല്ല് കൊത്തുപണികൾ എന്നിവയ്ക്ക് ബാധകമാണ്.
# ഇന്ത്യയുടെ പരമ്പരാഗത കുടിൽ വ്യവസായങ്ങളുടെ ഭാഗമായ കൈത്തൊഴിലാളികൾ, കരകൗശല വിദഗ്ധർ, ശിൽപികൾ എന്നിവർക്ക് നേരിട്ടുള്ള പിന്തുണ നൽകുന്നു.
# ക്ഷേത്രകല, നാടോടി ആവിഷ്കാരം, മിനിയേച്ചർ പെയിന്റിംഗ്, പ്രിന്റ് നിർമ്മാണം, കല്ല് കരകൗശല വൈദഗ്ദ്ധ്യം എന്നിവയുടെ
നിലനിൽക്കുന്ന പാരമ്പര്യങ്ങൾ സംരക്ഷിക്കാൻ സഹായിക്കുന്നു.
# പൈതൃക സമ്പദ്‌വ്യവസ്ഥയെ ആധുനിക വിപണികളുമായി സംയോജിപ്പിച്ച് ആഗോളതലത്തിൽ ഇന്ത്യൻ സംസ്കാരത്തെയും കരകൗശലത്തെയും പ്രോത്സാഹിപ്പിക്കും.
കരകൗശല വിദഗ്ധരെയും സാംസ്കാരിക സ്ഥാപനങ്ങളെയും സജീവമായി പിന്തുണയ്ക്കുന്നതോടൊപ്പം പരമ്പരാഗത കലകൾ, സ്മാരകങ്ങൾ, പൈതൃക സ്ഥലങ്ങൾ എന്നിവയുൾപ്പെടെയുള്ള ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ഡിജിറ്റൈസ് ചെയ്യുന്നതിനും ആഗോളതലത്തിൽ പ്രദർശിപ്പിക്കുന്നതിനുമുള്ള സമഗ്രമായ ശ്രമങ്ങൾ സാംസ്കാരിക മന്ത്രാലയം വഴി ഇന്ത്യാ ഗവൺമെന്റ് ആരംഭിച്ചിട്ടുണ്ട്.
പ്രതീക്ഷിക്കുന്ന ഫലങ്ങൾ
# ടൂറിസം വളർച്ച: യാത്രയിലും താമസത്തിലും കൂടുതൽ താങ്ങാനാവുന്ന ചെലവ് ആഭ്യന്തര, വിദേശ വിനോദസഞ്ചാരികളുടെ വരവ് വർദ്ധിപ്പിക്കും.
# തൊഴിൽ സൃഷ്ടി: ഹോസ്പിറ്റാലിറ്റി , ഗതാഗതം, കരകൗശല മേഖലകളിൽ വിപുലമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കും .
# സാംസ്കാരിക സംരക്ഷണം: പരമ്പരാഗത ഇന്ത്യൻ കലാരൂപങ്ങൾക്ക് പുതിയ സാമ്പത്തിക നിലനിൽപ്പ് ലഭ്യമാക്കും .
# സുസ്ഥിരത: പൊതുഗതാഗത ഉപയോഗം പ്രോത്സാഹിപ്പിക്കുന്നു, മലിനീകരണം കുറയ്ക്കുന്നു, ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നു.
ഉപസംഹാരം
സാമ്പത്തിക ചെലവ് വർദ്ധിപ്പിച്ചും, പരമ്പരാഗത കരകൗശല വിദഗ്ധരെ പിന്തുണച്ചും, സുസ്ഥിര ഗതാഗതം പ്രോത്സാഹിപ്പിച്ചും ഇന്ത്യയുടെ വിനോദസഞ്ചാര, സാംസ്കാരിക മേഖലകളെ ഉത്തേജിപ്പിക്കുന്നതിനുള്ള സർക്കാരിന്റെ തന്ത്രപരമായ ശ്രമമാണ് ഈ ജിഎസ്ടി ഇളവുകൾ പ്രതിഫലിപ്പിക്കുന്നത്. കൂടുതൽ പ്രാപ്യത വളർത്തിയെടുക്കുന്നതിലൂടെയും സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്നതിലൂടെയും, ഈ നടപടികൾ ഗണ്യമായ സാമ്പത്തിക വളർച്ച സൃഷ്ടിക്കുന്നതിനും, തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും, ആഗോളതലത്തിൽ ഇന്ത്യയുടെ ഊർജ്ജസ്വലവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ ഒരു ലക്ഷ്യസ്ഥാനമെന്ന പ്രതിച്ഛായ പ്രോത്സാഹിപ്പിക്കുന്നതിനും സഹായിക്കുന്നു.
അവലംബങ്ങൾ:
Click here to see pdf
***
(Factsheet ID: 150306)
Visitor Counter : 28
Provide suggestions / comments