57th International Film Festival of India 2026
20 – 28 Nov 2026

57-ാമത് ഐ.എഫ്.എഫ്.ഐയിൽ (IFFI) ഓഡിയോ ഡിസ്ക്രിപ്ഷനിലൂടെയും ക്ലോസ്ഡ് ക്യാപ്ഷനുകളിലൂടെയും എല്ലാവരെയും ഉൾക്കൊള്ളുന്ന സിനിമയെ പ്രോത്സാഹിപ്പിച്ച് ഇന്ത്യൻ പനോരമ


57-ാമത് ഐ.എഫ്.എഫ്.ഐയിൽ (IFFI) 25-ലധികം സിനിമകളിൽ ഓഡിയോ ഡിസ്ക്രിപ്ഷനും ക്ലോസ്ഡ് ക്യാപ്ഷനുകളും ഒരുക്കിയിട്ടുണ്ട്

പോസ്റ്റഡ് ഓണ്‍: 27 NOV 2026 3:55PMby PIB Thiruvananthpuram റിലീസ് ഐ.ഡി: 2342709Views: 5

കഥകളിലൂടെയും വികാരങ്ങളിലൂടെയും അനുഭവങ്ങളിലൂടെയും ആളുകളെ ഒന്നിപ്പിക്കുന്ന ഒരു സാർവത്രിക ഭാഷയാണ് സിനിമ. മനോഹരമായ ദൃശ്യങ്ങളിലൂടെയും വാക്കുകൾക്കതീതമായ വികാരങ്ങളിലൂടെയും പലരും സിനിമയുടെ മാന്ത്രികത അനുഭവിക്കുമ്പോൾ, ഈ അദൃശ്യ നിമിഷങ്ങളെ പ്രേക്ഷകരിലെ ഓരോരുത്തരിലേക്കും ജീവസ്സുറ്റതാക്കി എത്തിക്കുന്നതിലാണ് യഥാർത്ഥ ഉൾക്കൊള്ളൽ  കുടികൊള്ളുന്നത്. എല്ലാവരെയും ഉൾക്കൊള്ളുക എന്ന ഈ ആശയം മുന്നോട്ട് കൊണ്ടുപോകുന്നതിന്റെ ഭാഗമായി, 57-ാമത് ഇന്ത്യൻ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ (IFFI 2026) ഇന്ത്യൻ പനോരമ വിഭാഗം, ഭിന്നശേഷിക്കാരായ പ്രേക്ഷകരിലേക്കും സിനിമാനുഭവം വ്യാപിപ്പിക്കുകയാണ്.

സിനിഡബ്സുമായി (Cinedubs) സഹകരിച്ച് നടപ്പിലാക്കുന്ന ഈ സംരംഭത്തിലൂടെ, ഐനോക്സ്-2-ൽ (INOX-2) പ്രദർശിപ്പിക്കുന്ന തിരഞ്ഞെടുത്ത 25 ഫീച്ചർ ഫിലിമുകൾക്ക് ഓഡിയോ ഡിസ്ക്രിപ്ഷനും (AD) ക്ലോസ്ഡ് ക്യാപ്ഷനുകളും (CC) ലഭ്യമാക്കുന്നു. കാഴ്ചപരിമിതിയുള്ളവർക്കും കേൾവിപരിമിതിയുള്ളവർക്കും സിനിമയിലെ കഥകൾ ആകർഷകവും അർത്ഥവത്തായതുമായ രീതിയിൽ ആസ്വദിക്കാൻ ഇത് അവസരമൊരുക്കുന്നു. വൈവിധ്യമാർന്ന ആവശ്യങ്ങളുള്ള പ്രേക്ഷകർക്ക് ചലച്ചിത്രമേളയുടെ അനുഭവം കൂടുതൽ പ്രാപ്യവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമാക്കുന്നതിനായി ഐ.എഫ്.എഫ്.ഐ (IFFI) നടത്തുന്ന വിപുലമായ ശ്രമങ്ങളുടെ ഭാഗമാണ് ഈ ഉദ്യമം.

വൈവിധ്യത്തെയും പ്രാപ്യതയെയും എല്ലാവരെയും ഉൾക്കൊള്ളുന്നതിനെയും ആഘോഷിക്കുന്ന ഒരു ചലച്ചിത്രമേള ഒരുക്കുന്നതിനായി അതിരുകൾ ഭേദിച്ചുകൊണ്ട്, 57-ാമത് ഐ.എഫ്.എഫ്.ഐ (IFFI) ‘സബ്കാ മനോരഞ്ജൻ’ (എല്ലാവർക്കും വിനോദം) എന്ന ആശയത്തെ അഭിമാനപൂർവ്വം ഉയർത്തിപ്പിടിക്കുന്നു. ഈ കാഴ്ചപ്പാട് യാഥാർത്ഥ്യമാക്കുന്നതിനായി, സിനിമാ പ്രദർശന വേളയിൽ പ്രേക്ഷകർക്ക് അവരുടെ സ്വന്തം സ്മാർട്ട്‌ഫോണുകളിലും ഹെഡ്‌ഫോണുകളിലും ഓഡിയോ ഡിസ്ക്രിപ്ഷനും ക്ലോസ്ഡ് ക്യാപ്ഷനുകളും ലഭ്യമാക്കാൻ സിനിഡബ്സ് (Cinedubs) മൊബൈൽ ആപ്ലിക്കേഷൻ സൗകര്യമൊരുക്കുന്നു. ഇതിലൂടെ എല്ലാ സിനിമാപ്രേമികൾക്കും പ്രാപ്യമായതും , യഥാർത്ഥത്തിൽ എല്ലാവർക്കും ഒരുമിച്ച് ആസ്വദിക്കാൻ കഴിയുന്നതുമായ ഒരു അനുഭവമായി സിനിമ മാറുന്നു.

സംഭാഷണങ്ങളിലൂടെ വ്യക്തമാക്കാൻ കഴിയാത്ത പ്രവൃത്തികൾ, പശ്ചാത്തലം, മുഖഭാവങ്ങൾ, മറ്റ് പ്രധാന ദൃശ്യാംശങ്ങൾ എന്നിവയുടെ വിവരണം ഓഡിയോ ഡിസ്ക്രിപ്ഷൻ നൽകുമ്പോൾ സംഭാഷണങ്ങൾ, ശബ്ദവിന്യാസങ്ങൾ (സൗണ്ട് ഇഫക്റ്റുകൾ), മറ്റ് പ്രസക്തമായ ശബ്ദസൂചനകൾ എന്നിവ സ്ക്രീനിൽ എഴുതിക്കാണിച്ചുകൊണ്ട് ശ്രവണാനുഭവം ലഭ്യമാക്കുന്നതിലൂടെ, കേൾവിപരിമിതിയുള്ളവർക്ക് സിനിമകൾ കൂടുതൽ പ്രാപ്യമാക്കാൻ ക്ലോസ്ഡ് ക്യാപ്ഷനുകൾ സഹായിക്കുന്നു.

സാധാരണ സിനിമാ പ്രദർശനത്തോടൊപ്പം തന്നെ ഈ സൗകര്യങ്ങളും പ്രവർത്തിക്കുന്നതിനാൽ, ഒരുമിച്ചുള്ള സിനിമാനുഭവത്തിന് യാതൊരു തടസ്സവുമില്ലാതെ തത്സമയം സിനിമ പിന്തുടരാൻ പ്രേക്ഷകർക്ക് സാധിക്കുന്നു. ഈ സംരംഭത്തിലൂടെ, ഭിന്നശേഷിക്കാരായ പ്രേക്ഷകർക്കും സിനിമയുടെ മാന്ത്രികത അനുഭവിക്കാൻ കഴിയുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി 57-ാമത് ഐ.എഫ്.എഫ്.ഐയിലെ (IFFI) ഇന്ത്യൻ പനോരമ വിഭാഗം അർത്ഥവത്തായ ഒരു ചുവടുവെപ്പ് നടത്തുകയാണ്.


ഈ സംരംഭത്തിന് കീഴിൽ പ്രദർശിപ്പിക്കുന്നതിനായി തിരഞ്ഞെടുത്ത 25 ഫീച്ചർ ഫിലിമുകൾ താഴെ പറയുന്നവയാണ്:

* ദുരന്ധർ (Dhurandhar)

* ഉറും (Urum)

* തായ് കിഴവി (Thaai Kizhavi)

* റൂബി-ക്യൂബ് (Ruby-Cube)

* ബനാറസ് (Banaras)

* സൂര്യമുഖി (Surjyamukhi)

* സിംഗ് ഗീതം (Sing Geetham)

* ഓ മൈ ഡോഗ് (Ohh My Dog)

* പഗ്‌ല ഘോര (Pagla Ghora)

* ആദി അനന്ത് (Aadi Anant)

* ലാലോ - കൃഷ്ണ സദാ സഹായതേ (Laalo - Krishna Sada Sahaayate)

* ദി ഗ്രേറ്റ് ഗ്രാൻഡ് സൂപ്പർഹീറോ ഏലിയൻസ് കാ ആഗ്മൻ (The Great Grand Superhero Aliens Ka Aagman)

* ബാപ്പ്യ (Baapya)

* ദേഊൾ ബന്ദ് 2 (Deool Band 2)

* കൃഷ്ണാവതാരം (Krishnavataram)

* മന ശങ്കര വര പ്രസാദ് ഗാരു - പണ്ഡഗ കി വസ്തുന്നാരു (Mana Shankara Vara Prasad Garu (Pandaga ki Vastunnaru))

* സ്ക്രോൾ (Scroll)

* കബീർ സർ കാ ആഖിരി ലെസ്സൺ (Kabir Sir ka Akhri Lesson)

* പ്രത്യാവർത്തൻ (Pratyabartan)

* ഹനുമാൻ അംശ് (Hanuman Ansh)

* സേവ് മിക്ചർ (Sev Micchar)

* സ്ലെഡ്ജ് (Sledge)

* ദി കേരള സ്റ്റോറി 2 ഗോസ് ബിയോണ്ട് (The Kerala Story 2 Goes Beyond)

* ചെന്നൈ ലവ് സ്റ്റോറി (Chennai Love Story)

* തിഘി (TIGHI)

 

By integrating accessibility features into film screenings, Indian Panorama seeks to ensure that sensory barriers do not prevent audiences from experiencing the art of cinema. The initiative also resonates with the theme of IFFI 2026, Stories Without Borders, reaffirming cinema's ability to connect people across differences.

സിനിമാ പ്രദർശനങ്ങളിൽ പ്രാപ്യതാ സൗകര്യങ്ങൾ (ആക്‌സസിബിലിറ്റി ഫീച്ചറുകൾ) ഉൾപ്പെടുത്തുന്നതിലൂടെ, ഇന്ദ്രിയപരമായ പരിമിതികൾ പ്രേക്ഷകർക്ക് 'സിനിമ' എന്ന  കല ആസ്വദിക്കുന്നതിന് തടസ്സമാകുന്നില്ലെന്ന് ഉറപ്പാക്കാനാണ് ഇന്ത്യൻ പനോരമ ലക്ഷ്യമിടുന്നത്. വ്യത്യാസങ്ങൾക്കതീതമായി ആളുകളെ തമ്മിൽ ബന്ധിപ്പിക്കാനുള്ള സിനിമയുടെ കഴിവിനെ അടിവരയിട്ടുകൊണ്ട്, 'അതിരുകളില്ലാത്ത കഥകൾ' (Stories Without Borders) എന്ന ഐ.എഫ്.എഫ്.ഐ 2026-ന്റെ (IFFI 2026) പ്രമേയവുമായി ഈ സംരംഭം പൂർണ്ണമായും ഒത്തുപോകുന്നു.

 


IFFILOID ഇവിടെ വായിക്കാം: https://www.pib.gov.in/iffi/57/iffiLoid.aspx?yr=2026&lang=1&reg=48

****


Great films resonate through passionate voices. Share your love for cinema with #IFFI2026 and #StoriesWithoutBorders. Tag us @pibindia on Instagram and @PIB_India on X, and we will help amplify your festival moments!

For accredited journalists, critics, bloggers, and vloggers seeking 1-on-1 interviews with filmmakers and festival juries, write to us at:
iffi.mediadesk@pib.gov.in with the subject line: Take One with PIB.


Official Release ID: 2342709
•
Media Centre: Goa
•
Festival Dates: Nov 20 – 28, 2026