ഉപരാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

ഉപരാഷ്ട്രപതി ശ്രീ സി. പി. രാധാകൃഷ്ണൻ നാളെ വാരാണസി സന്ദർശിക്കും

പോസ്റ്റഡ് ഓണ്‍: 27 NOV 2026 4:20PM by PIB Thiruvananthpuram
കാശിയും തമിഴ്‌നാടും തമ്മിലുള്ള പുരാതനമായ സാംസ്കാരിക-നാഗരിക ബന്ധങ്ങൾ ആഘോഷിക്കുന്ന 'കാശി തമിഴ് സംഗമം 5.0'- ൻ്റെ   ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ നാളെ (2026 നവംബർ 28) ഉത്തർപ്രദേശിലെ വാരാണസി സന്ദർശിക്കും. 'ഏക് ഭാരത്, ശ്രേഷ്ഠ ഭാരത്' എന്ന ആശയം മുൻനിർത്തിയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
 
സന്ദർശനവേളയിൽ വാരാണസിയിലെ ശ്രീ കാലഭൈരവ ക്ഷേത്രത്തിലും ശ്രീ കാശി വിശ്വനാഥ ക്ഷേത്രത്തിലും ഉപരാഷ്ട്രപതി ദർശനം നടത്തും.
 
***

( റിലീസ് ഐ.ഡി: 2342640) സന്ദര്‍ശക കൗണ്ടര്‍ : 5
ഈ റിലീസ് വായിക്കുക: Assamese , English , Urdu , हिन्दी , Gujarati