57th International Film Festival of India 2026
20 – 28 Nov 2026

54 രാജ്യങ്ങളിൽ നിന്നുള്ള 2,288 പ്രതിനിധികളുമായി 20-ാം പതിപ്പ് ആഘോഷമാക്കി വേവ്സ് ഫിലിം ബസാർ


കോ-പ്രൊഡക്ഷൻ മാർക്കറ്റിൽ 220 B2B കൂടിക്കാഴ്ചകൾ നടന്നു; 14 ധാരണാപത്രങ്ങളും കരാറുകളും അന്തിമഘട്ടത്തിലേക്ക്

പോസ്റ്റഡ് ഓണ്‍: 25 NOV 2026 8:41PMby PIB Thiruvananthpuram റിലീസ് ഐ.ഡി: 2341686Views: 10

ചലച്ചിത്ര പ്രവർത്തകരെ തമ്മിൽ ബന്ധിപ്പിക്കുന്നതിന്റെയും പ്രതിഭകളെ പരിപോഷിപ്പിക്കുന്നതിന്റെയും ഇന്ത്യൻ സിനിമയെയും അന്താരാഷ്ട്ര സിനിമയെയും തമ്മിൽ ബന്ധിപ്പിക്കുന്നതിന്റെയും രണ്ട് പതിറ്റാണ്ടുകൾ അടയാളപ്പെടുത്തിക്കൊണ്ട്, വേവ്സ് ഫിലിം ബസാറിന്റെ 20-ാം പതിപ്പിൽ 471 വിതരണ/ നിർമാണ പ്രതിനിധികൾ ഉൾപ്പെടെ 54 രാജ്യങ്ങളിൽ നിന്നുള്ള 2,288 പേർ പങ്കെടുത്തു. നാഷണൽ ഫിലിം ഡെവലപ്‌മെന്റ് കോർപ്പറേഷൻ (NFDC) 57-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയോടനുബന്ധിച്ച് (IFFI) സംഘടിപ്പിച്ച അഞ്ച് ദിവസത്തെ ഈ ഫിലിം മാർക്കറ്റിൽ ഇന്ത്യ-ചിലി സംയുക്ത നിർമ്മാണങ്ങൾക്കായി രണ്ട് താല്പര്യപത്രങ്ങൾ ഒപ്പുവെച്ചു. കൂടാതെ ബിസിനസ്സ് ചർച്ചകൾക്ക് ശേഷം 14 ധാരണാപത്രങ്ങളും കരാറുകളും അന്തിമഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്.

 

പ്രസ് ഇൻഫർമേഷൻ ബ്യൂറോ (PIB) സംഘടിപ്പിച്ച വാർത്താസമ്മേളനത്തിൽ കോ-പ്രൊഡക്ഷൻ മാർക്കറ്റിൽ മുൻകൂട്ടി നിശ്ചയിച്ച 220-ഓളം വ്യക്തി​ഗത കൂടിക്കാഴ്ചകൾക്ക് സൗകര്യമൊരുക്കിയതായി പ്രധാന നേട്ടങ്ങൾ പങ്കുവെക്കവേ കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം അഡീഷണൽ സെക്രട്ടറി ശ്രീ പ്രഭാത് പറഞ്ഞു.

 

IFFI ഫെസ്റ്റിവൽ ഡയറക്ടർ ശ്രീ അശുതോഷ് ഗോവാരിക്കർ, NFDC മാനേജിംഗ് ഡയറക്ടർ ശ്രീ ധീരജ് സിംഗ്, വേവ്സ് ഫിലിം ബസാർ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി ശ്രീ ശ്രീരാഗ് എം എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

20-ാം പതിപ്പിന്റെ പ്രധാന സവിശേഷതകൾ

കോ-പ്രൊഡക്ഷൻ മാർക്കറ്റ്

  • എട്ട് രാജ്യങ്ങളെയും 13 ഇന്ത്യൻ ഭാഷകൾ ഉൾപ്പെടെ 16 ഭാഷകളെയും പ്രതിനിധീകരിക്കുന്ന 25 പ്രോജക്റ്റുകൾ മാർക്കറ്റിൽ പങ്കെടുത്തു.
  • മുൻകൂട്ടി നിശ്ചയിച്ച 220-ഓളം വ്യക്തി​ഗത കൂടിക്കാഴ്ചകളും അതോടൊപ്പം മറ്റ് ബിസിനസ്സ് ചർച്ചകളും നടന്നു.
  • തിരഞ്ഞെടുക്കപ്പെട്ട ഫീച്ചർ പ്രോജക്റ്റുകളിലൊന്നായ 'ഹുർദ (ദാറ്റ് ടൈറ്റ് ഗ്രീൻ ടോപ്പ്)' എന്ന ചിത്രത്തിന്റെ നിർമ്മാതാക്കളായി ഖാൻ &കുമാർ മീഡിയ എന്ന പ്രൊഡക്ഷൻ ഹൗസ് പങ്കാളികളായി.
  • ഇന്ത്യ-ചിലി സംയുക്ത നിർമ്മാണങ്ങൾക്കായി രണ്ട് താല്പര്യപത്രങ്ങൾ ഒപ്പുവെച്ചു.

 

പദ്ധതി വികസനവും വ്യാവസായിക അവസരങ്ങളും

കോ-പ്രൊഡക്ഷൻ മാർക്കറ്റ്, സ്ക്രീൻ റൈറ്റേഴ്സ് ലാബ്, വർക്ക്-ഇൻ-പ്രോഗ്രസ് ലാബ്, വ്യൂവിംഗ് റൂം എന്നിവയിലൂടെ നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലുള്ള പദ്ധതികൾക്ക് വേവ്സ് ഫിലിം ബസാർ പിന്തുണ നൽകി.

  • വ്യൂവിംഗ് റൂമിൽ 170 പ്രോജക്റ്റ് എൻട്രികൾ രേഖപ്പെടുത്തി. ഏകദേശം 100 മണിക്കൂറിലധികം സമയത്തിനുള്ളിൽ 608 സന്ദർശകർ 155 സിനിമകൾ കണ്ടു. ഈ പ്രോജക്റ്റുകൾ 11 രാജ്യങ്ങളെയും വൈവിധ്യമാർന്ന ഭാഷകളെയും പ്രതിനിധീകരിക്കുന്നവയായിരുന്നു.
  • ബെംഗളൂരു ഇന്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ അതിന്റെ ഫെസ്റ്റിവൽ പ്രോഗ്രാമിലേക്ക് പരിഗണിക്കുന്നതിനായി വ്യൂവിംഗ് റൂമിൽ നിന്ന് നാല് ഹ്രസ്വചിത്രങ്ങൾ തിരഞ്ഞെടുക്കും. തിയേറ്റർ വിതരണം, ഇൻ-ഫ്ലൈറ്റ് എന്റർടൈൻമെന്റ്, നോൺ-തിയേറ്റർ അവകാശങ്ങൾ എന്നിവയ്ക്കായി പനോരമ സ്റ്റുഡിയോസ് പ്രോജക്റ്റുകൾ പരിഗണിക്കുന്നു.
  • വർക്ക്-ഇൻ-പ്രോഗ്രസ് ലാബ് വിഭാഗത്തിൽ ലഭിച്ച 53 അപേക്ഷകളിൽ നിന്ന് അഞ്ച് പ്രോജക്റ്റുകൾ തിരഞ്ഞെടുക്കപ്പെട്ടു. ഓരോ പ്രോജക്റ്റിനും സിനിമാ മേഖലയിലെ വിദഗ്ധരിൽ നിന്ന് മൂന്ന് ഫീഡ്‌ബാക്ക് സെഷനുകൾ വീതം ലഭിച്ചു.
  • സ്ക്രീൻ റൈറ്റേഴ്സ് ലാബിൽ സഞ്ചിത സിൻഹയുടെ തിരഞ്ഞെടുക്കപ്പെട്ട പ്രോജക്റ്റായ 'ദ ജാപ്പനീസ് വൈഫ്' എന്ന ചിത്രത്തിനായി ട്രാവലിൻ ബോൺ എന്റർടൈൻമെന്റിനൊപ്പം ചലച്ചിത്രകാരൻ സന്തോഷ് സിംഗും സൂപ്പർ സീറോ ഫിലിംസും യഥാക്രമം സംവിധായകനായും സഹനിർമ്മാതാക്കളായും പങ്കാളികളായി.

 

പുരസ്കാരങ്ങളും പ്രൊഫഷണൽ പിന്തുണയും

സാമ്പത്തിക ഗ്രാന്റുകൾ, വിതരണ അവസരങ്ങൾ, ഫെലോഷിപ്പുകൾ, കാസ്റ്റിംഗ് സേവനങ്ങൾ, പോസ്റ്റ്-പ്രൊഡക്ഷൻ സഹായം എന്നിവയിലൂടെ വേവ്സ് ഫിലിം ബസാർ പ്രോജക്റ്റുകൾക്ക് സാമ്പത്തികവും പ്രൊഫഷണലുമായ പിന്തുണ നൽകി.

  • NFDC ക്യാഷ് ഗ്രാന്റുകൾ:

* ഗരിമ പുര സംവിധാനം ചെയ്ത 'നോസ് ബോൺ' എന്ന ചിത്രത്തിന് 10,000 യുഎസ് ഡോളർ.

* റിധം ജാൻവെ സംവിധാനം ചെയ്ത 'ഗുഡ്ബൈ മിസ്റ്റർ ഡിമെല്ലോ', ശ്രീമോയി സിംഗ് സംവിധാനം ചെയ്ത 'ഫയർഫ്ലവേഴ്സ്' എന്നീ ചിത്രങ്ങൾക്ക് 5,000 യുഎസ് ഡോളർ വീതം.

  • റീബോൺ ഇന്ത്യ ഫിലിം ക്യാഷ് ഗ്രാന്റ്: കുശാൽ കിഷോറും കുശാഗ്ര കിഷോറും ചേർന്ന് സംവിധാനം ചെയ്ത 'ആൻഡ് ഓൺ ദാറ്റ് ഡേ…' എന്ന ചിത്രത്തിന് ഒരു ലക്ഷം രൂപ.
  • മുകേഷ് ഛബ്ര കാസ്റ്റിംഗ് അവാർഡ്: 'ഗുഡ്ബൈ മിസ്റ്റർ ഡിമെല്ലോ' എന്ന ചിത്രത്തിന് സൗജന്യ കാസ്റ്റിംഗ് സേവനങ്ങൾ.
  • പ്രസാദ് കോർപ്പറേഷൻ പോസ്റ്റ്-പ്രൊഡക്ഷൻ അവാർഡ്: ആദിത്യ വെമ്പട്ടി സംവിധാനം ചെയ്ത 'നദി'.
  • മൈക്ക (Mica) ക്രിയേറ്റീവ് ഫെലോഷിപ്പ്: അജിത് വേലായുധൻ സംവിധാനം ചെയ്ത 'ആറ്റുമാലി (ബൈ ദ റിവർ)'.
  • മൂവിബഫ് പോസ്റ്റ്-പ്രൊഡക്ഷൻ അവാർഡുകൾ: ആരാം നഗർ, കാരെങ്, ചകാചൗന്ദ്.
  • റീബോൺ ഇന്ത്യ ഫിലിം ഡിസ്ട്രിബ്യൂഷൻ അവാർഡ്: മനീഷ് സൈനി സംവിധാനം ചെയ്ത 'ഭായ് ബാൻഡ് (വൺ ടൂ ത്രീ മൈക്ക് ചെക്ക്)'.
  • വർക്ക്-ഇൻ-പ്രോഗ്രസ് ലാബ് അവാർഡുകൾ:

* പ്രസാദ് കോർപ്പറേഷൻ പോസ്റ്റ്-പ്രൊഡക്ഷൻ അവാർഡ് 'ദ ഗാർഡൻ ഓഫ് അസ്' എന്ന ചിത്രത്തിന് ലഭിച്ചു; 'ഫാമിലി മാറ്റർ', 'സാജ (ദ ബ്ലാക്ക്സ്റ്റോൺ റേഷ്യോ)', 'വെയർ ഹാസ് ദ റിവർ ഗോൺ' എന്നിവ പ്രത്യേക പരാമർശങ്ങൾ നേടി.

* ന്യൂബ് സ്റ്റുഡിയോ പോസ്റ്റ്-പ്രൊഡക്ഷൻ അവാർഡ് 'ആറ്റുമാലി (ബൈ ദ റിവർ)' എന്ന ചിത്രത്തിന് ലഭിച്ചു.

* IICT വർക്ക്-ഇൻ-പ്രോഗ്രസ് ലാബ് അവാർഡ് 'ദ ഗാർഡൻ ഓഫ് അസ്' എന്ന ചിത്രത്തിന് ലഭിച്ചു.

 

പവലിയനുകൾ, സാങ്കേതികവിദ്യ, സ്റ്റാർട്ടപ്പുകൾ

  • റഷ്യ പങ്കാളിത്ത രാജ്യമായി പങ്കെടുത്ത പരിപാടിയിൽ 12 സംസ്ഥാന പവലിയനുകളും നാല് രാജ്യങ്ങളുടെ പവലിയനുകളും സജ്ജീകരിച്ചിരുന്നു.
  • ഫിലിം മാർക്കറ്റിൽ 22 മാർക്കറ്റ് സ്റ്റാളുകൾ ഉണ്ടായിരുന്നു.
  • നെറ്റ്ഫ്ലിക്സ്, ഫിലിം മാർക്കറ്റിൽ എ.ഐ സ്റ്റുഡിയോ അവതരിപ്പിച്ച ഡോൾഫിൻ എ.ഐ (Dolphin AI) തുടങ്ങിയ കമ്പനികൾ സാങ്കേതികവിദ്യാ വിഭാഗത്തിൽ ഉൾപ്പെട്ടിരുന്നു.
  • മാധ്യമങ്ങൾ, വിനോദം, വളർന്നുവരുന്ന സാങ്കേതികവിദ്യകൾ എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന 10 സ്റ്റാർട്ടപ്പുകളെ വേവ്എക്സ് (WaveX) സ്റ്റാർട്ടപ്പ് ഷോകേസ് ഒരുമിച്ച് കൊണ്ടുവന്നു.
  • പരിപാടിക്ക് ശേഷമുള്ള പ്രതികരണങ്ങളുടെ അടിസ്ഥാനത്തിൽ പങ്കെടുത്ത സ്റ്റാർട്ടപ്പുകൾ 299-ലധികം കൂടിക്കാഴ്ചകളും ആറ് സ്റ്റാർട്ടപ്പുകളിലായി ഒരു ധാരണാപത്രം ഉൾപ്പെടെ 14 ഇടപാടുകളും കരാറുകളും നടന്നതായി റിപ്പോർട്ട് ചെയ്തു.\

നോളജ് സീരീസ്

നവംബർ 21 മുതൽ 24 വരെ നടന്ന നാല് ദിവസത്തെ നോളജ് സീരീസിൽ ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നുമുള്ള ഏകദേശം 127 പാനലിസ്റ്റുകളും 17 മോഡറേറ്റർമാരും നെറ്റ്ഫ്ലിക്സ് ഇന്ത്യ, പ്രൈം വീഡിയോ, ആമസോൺ MGM സ്റ്റുഡിയോസ് തുടങ്ങിയ പ്രമുഖ വ്യവസായ പ്രതിനിധികളും പങ്കെടുത്ത 25 പാനൽ സെഷനുകൾ ഉണ്ടായിരുന്നു. ചർച്ചകളിൽ ഉൾപ്പെട്ട വിഷയങ്ങൾ താഴെ പറയുന്നവയാണ്:

  • ഇന്ത്യൻ കഥകളും ആഗോള ബൗദ്ധിക സ്വത്തായുള്ള അവയുടെ പരിണാമവും.
  • സ്ട്രീമിംഗ് പ്രവണതകളും മാറിക്കൊണ്ടിരിക്കുന്ന വിനോദ മേഖലയും.
  • സ്വതന്ത്ര സിനിമയും അന്താരാഷ്ട്ര സംയുക്ത നിർമ്മാണങ്ങളും.
  • സിനിമാ ധനസഹായവും പ്രാദേശിക സിനിമാ നിർമ്മാണ ആവാസവ്യവസ്ഥകളും.
  • AVGC-XR, നിർമ്മിത ബുദ്ധി (AI), വളർന്നുവരുന്ന സാങ്കേതികവിദ്യകൾ.
  • മാധ്യമ-വിനോദ മേഖലയിലെ ഭാവി സർഗ്ഗാത്മക കഴിവുകളും അവസരങ്ങളും.

 

ചലച്ചിത്ര പ്രവർത്തകർ, അഭിനേതാക്കൾ, നിർമ്മാതാക്കൾ, OTT എക്സിക്യൂട്ടീവുകൾ, ഫെസ്റ്റിവൽ പ്രോഗ്രാമർമാർ, വിതരണക്കാർ, നയരൂപീകരണ വിദഗ്ധർ, നിക്ഷേപകർ, സാങ്കേതിക വിദഗ്ധർ എന്നിവരെ ഈ സെഷനുകൾ ഒരുമിച്ച് കൊണ്ടുവന്നു.

 

"ഈ ആശയവിനിമയങ്ങളും ഇത്രയധികം ബി2ബി (B2B) കൂടിക്കാഴ്ചകളും സജീവ ചർച്ചകളും ഒരുപക്ഷേ അടുത്ത വർഷമോ അതിനടുത്ത വർഷമോ അല്ലെങ്കിൽ വരുന്ന മൂന്നോ നാലോ വർഷത്തിനുള്ളിലോ ഫലം കാണിച്ചുതുടങ്ങും." ഫിലിം മാർക്കറ്റിന്റെ സ്വാധീനം കാലക്രമേണ പ്രകടമാകുമെന്ന് നിരീക്ഷിച്ചുകൊണ്ട് ശ്രീ പ്രഭാത് പറഞ്ഞു.

 

മനുഷ്യന്റെ സർഗ്ഗാത്മകതയുടെയും വികാരങ്ങളുടെയും പ്രാധാന്യം നിലനിർത്തിക്കൊണ്ടുതന്നെ വളർന്നുവരുന്ന സാങ്കേതികവിദ്യകളെ ഉൾക്കൊള്ളേണ്ടതിന്റെ ആവശ്യകതയ്ക്ക് ശ്രീ അശുതോഷ് ഗോവാരിക്കർ ഊന്നൽ നൽകി. ചലച്ചിത്ര പ്രവർത്തകരെ സഹായിക്കാൻ കഴിയുന്ന ഒരു ഉപാധി മാത്രമാണ് AI എന്നും എന്നാൽ അതിന് മനുഷ്യന്റെ ഇടപെടലിന് പകരമാകാൻ കഴിയില്ലെന്നും അദ്ദേഹം വിശേഷിപ്പിച്ചു. ഉള്ളടക്കത്തിന് പ്രാധാന്യമുള്ള സിനിമകളുടെ പ്രസക്തി കുറയ്ക്കാതെ തന്നെ സാങ്കേതിക മുന്നേറ്റങ്ങൾ സിനിമാറ്റിക് ആവിഷ്കാരത്തിന്റെ സാധ്യതകൾ വിപുലീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

സ്വതന്ത്ര ഇന്ത്യൻ സിനിമയ്ക്ക് ഈ വേദി നൽകിയ സംഭാവനകൾ എടുത്തുപറഞ്ഞ ശ്രീ ശ്രീരാഗ് എം, വേവ്സ് ഫിലിം ബസാറിന്റെ പിന്തുണയോടെ പിന്നീട് ദേശീയ-അന്തർദേശീയ അംഗീകാരങ്ങൾ നേടിയ 'ആട്ടം', 'ബൂം', 'ആംഗ്' തുടങ്ങിയ ചിത്രങ്ങളെ ഉദാഹരണങ്ങളായി ചൂണ്ടിക്കാട്ടി.

 

ശ്രീ സയ്യിദ് റബീഹാഷ്മി വാർത്താസമ്മേളനത്തിൽ മോഡറേറ്ററായി

 

https://www.pib.gov.in/iffi/57/iffiLoid.aspx?yr=2026&lang=1&reg=48

****


Great films resonate through passionate voices. Share your love for cinema with #IFFI2026 and #StoriesWithoutBorders. Tag us @pibindia on Instagram and @PIB_India on X, and we will help amplify your festival moments!

For accredited journalists, critics, bloggers, and vloggers seeking 1-on-1 interviews with filmmakers and festival juries, write to us at:
iffi.mediadesk@pib.gov.in with the subject line: Take One with PIB.


Official Release ID: 2341686
•
Media Centre: Goa
•
Festival Dates: Nov 20 – 28, 2026