പോസ്റ്റഡ് ഓണ്‍:
23 NOV 2026 2:35PM by PIB Thiruvananthpuram
ഒമ്പത് മാസത്തിനുള്ളിൽ 1 കോടി എച്ച്.പി.വി വാക്സിൻ ഡോസുകൾ എന്ന ചരിത്രപരമായ നാഴികക്കല്ല് പിന്നിട്ട്, യോഗ്യരായ പെൺകുട്ടികളുടെ വാർഷിക വിഭാഗത്തിൽ ഏകദേശം 87 ശതമാനത്തോളം പേരിലേക്ക് എത്തിയ ദേശീയ എച്ച്.പി.വി. വാക്സിനേഷൻ കാമ്പെയ്നിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
പ്രതിരോധ ആരോഗ്യ സംരക്ഷണത്തിലൂടെ ഇന്ത്യയിലെ പെൺമക്കൾക്ക് കൂടുതൽ ആരോഗ്യകരമായ ഭാവി കെട്ടിപ്പടുക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പാണ് ഈ നേട്ടമെന്ന് ശ്രീ മോദി അഭിപ്രായപ്പെട്ടു. ഈ യജ്ഞത്തിന്റെ വിജയകരമായ നടത്തിപ്പിൽ പങ്കാളികളായ എല്ലാവരുടെയും കൂട്ടായ പ്രതിബദ്ധതയും ഏകോപിത ശ്രമങ്ങളുമാണ് ഈ നേട്ടത്തിന് പിന്നിലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
'എക്സ്' പ്ലാറ്റ്ഫോമിൽ ശ്രീ മോദി കുറിച്ചു:
പ്രതിരോധ ആരോഗ്യ സംരക്ഷണത്തിലേക്കുള്ള നമ്മുടെ യാത്രയിലെ സുപ്രധാന നാഴികക്കല്ല്.
നൽകപ്പെടുന്ന ഓരോ ഡോസും പെൺകുട്ടികളെ ഗർഭാശയമുഖ അർബുദത്തിൽ (cervical cancer) നിന്ന് സംരക്ഷിക്കുന്നതിനും, അവർക്ക് കൂടുതൽ ആരോഗ്യകരമായ ഭാവി ഉറപ്പാക്കുന്നതിനുമുള്ള ഒരു ചുവടുവെപ്പാണ്.
ഈ ശ്രദ്ധേയമായ നേട്ടം ഉറപ്പാക്കുന്നതിൽ എല്ലാ പങ്കാളികളുടെ പരിശ്രമങ്ങളേയും ഞാൻ അഭിനന്ദിക്കുന്നു.
***
SK